Pages

ബ്ലോഗ് പോസ്റ്റ് യൂട്യൂബിലും പബ്ലിഷ് ചെയ്യാം

ഞാന്‍  കമ്പ്യൂട്ടറിനെ പറ്റിയും അതിന്റെ സാധ്യതകളെ പറ്റിയും  ദിവസേന ഓരോന്ന് പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇത് ശരിക്ക് പറഞ്ഞാല്‍ കടല്‍ പോലത്തെ സംഭവമാണ്.  എത്ര പഠിച്ചാലും തീരുകയില്ല.  മനസ്സിലാക്കുന്നത് ചിലതെങ്കിലും ബ്ലോഗില്‍ പോസ്റ്റ് ചെയ്യണമെന്നുണ്ട്.  ഇന്ന് മനസ്സിലാക്കിയത് കാം സ്റ്റുഡിയോ എന്ന സോഫ്റ്റ്‌വേര്‍ എങ്ങനെ നമുക്ക് പ്രയോജനപ്പെടുത്താം എന്നാണ്.  നമ്മുടെ ഡസ്ക്ക്ടോപിന്റെ വീഡിയോ എടുക്കാം എന്നതാണ് അതിന്റെ പ്രത്യേകത. ഇത് സൌജന്യമായി ഡൌണ്‍‌ലോഡ് ചെയ്യാം.  അങ്ങനെ നമ്മുടെ ബ്ലോഗ് പോസ്റ്റിന്റെ വീഡിയോ റെക്കോര്‍ഡ് ചെയ്ത് അത് യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യാം.  ഞാന്‍ പരീക്ഷണത്തിന് പെട്ടെന്ന് റെക്കോര്‍ഡ് ചെയ്ത ഒരു വീഡിയോ താഴെ കാണുക.  ആ സോഫ്റ്റ്‌വേര്‍ ഡൌണ്‍‌ലോഡ് ചെയ്ത് നിങ്ങളും പരീക്ഷിച്ചു നോക്കുക.   എന്തെങ്കിലും സംശയങ്ങളുണ്ടെങ്കില്‍ കമന്റില്‍ ചോദിക്കുക. റെക്കോര്‍ഡ് ചെയ്യുന്ന വിധം ഞാന്‍ അടുത്ത പോസ്റ്റില്‍ പറഞ്ഞുതരാം.

ഡൌണ്‍‌ലോഡ് ലിങ്ക് .

വീഡിയോ ഫുള്‍ സ്ക്രീന്‍ മോഡില്‍ കാണാന്‍ താഴെ വലത് ഭാഗത്തെ ചതുരത്തില്‍ ക്ലിക്ക് ചെയ്യുക.

15 comments:

  1. ഹമ്പടാ..ഇതു കൊള്ളാമല്ലോ..ഒരു കൈ നോക്കട്ടെ.
    ആശംസകൾ

    ReplyDelete
  2. ശ്രമിച്ച് നോക്കട്ടെ

    ReplyDelete
  3. നല്ലത്, ശ്രമിച്ച് നോക്കട്ടെ...

    ReplyDelete
  4. സുകുമാരന്‍ സാര്‍.. പുതിയ അറിവുകള്‍ പകര്‍ന്നുതന്നതിന് നന്ദി.. ഇത് ഗംഭീരമായിട്ടുണ്ട് എന്ന് പറയാതെ വയ്യ.. .. :)

    ReplyDelete
  5. പുതിയ അറിവുകളെ കണ്ടെത്താനും അത് പ്രചരിപ്പിക്കുവാനുമുള്ള അങ്ങയുടെ ഈ അടങ്ങാത്ത ഔല്‍സുക്യത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല കെ.പി.എസ് സര്‍..

    ഈ അറിവുകള്‍ അങ്ങയെ വായനക്കാരനോട് കൂടുതല്‍ ചേര്‍ത്തു നിര്‍ത്തുന്നു...
    വേര്‍പെടുത്താനാവാത്തവിധം!

    ReplyDelete
  6. നല്ല വ്യക്തമായ സ്ക്രീൻ റെകോർഡറ്. ആശയം കൈമാറിയതിന് നന്ദിയുണ്ട്.

    ReplyDelete
  7. വളരെ നന്ദി. ഇത് ഇതിനു മാത്രം അല്ല.വേറെ പല കാര്യങ്ങള്‍ക്കും ഉപയോഗിക്കാം എന്ന് കണ്ടപ്പോള്‍ തോന്നി. ഇതാ പുതിയ കുറെ പരീക്ഷണങ്ങള്‍ ഞാന്‍ നടത്താന്‍ പോകുന്നു.

    ReplyDelete
  8. വളരെ നന്ദി. ഇത് ഇതിനു മാത്രം അല്ല.വേറെ പല കാര്യങ്ങള്‍ക്കും ഉപയോഗിക്കാം എന്ന് കണ്ടപ്പോള്‍ തോന്നി. ഇതാ പുതിയ കുറെ പരീക്ഷണങ്ങള്‍ ഞാന്‍ നടത്താന്‍ പോകുന്നു.

    ReplyDelete
  9. നല്ല പരിപാടിയാണല്ലോ, പരീക്ഷിച്ചുനോക്കട്ടെ.

    ReplyDelete
  10. ഇതു നല്ല ഏർപ്പടാണല്ലോ.....:)

    ReplyDelete