Pages

ഞാനും ബ്ലോഗും ജീവിതവും ..... (ഒന്നാം ഭാഗം)


ഫേസ്ബുക്കിലെ  മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പ്  ചാറ്റ് ഷോ എന്ന പേരില്‍ ഒരു പരിപാടി നടത്തി വരുന്നുണ്ട്.  ഒരു ബ്ലോഗറോട് ഗ്രൂപ്പിലെ അംഗങ്ങള്‍  ചോദ്യങ്ങള്‍ ചോദിക്കുകയും  മറുപടി പറയുകയും ചെയ്യുക എന്നതാണ് പരിപാടി. ഈ ചാറ്റ് ഷോയില്‍ ഞാനും പങ്കെടുക്കുകയുണ്ടായി.  ചുരുക്കം ബ്ലോഗര്‍മാര്‍ എന്നോട് കാര്യമാത്രപ്രസക്തമായ ഏതാനും ചോദ്യങ്ങള്‍ ചോദിക്കുകയുണ്ടായി.  ആ ചോദ്യോത്തരങ്ങള്‍ ഇവിടെ തുടര്‍ച്ചയായി പ്രസിദ്ധീകരിക്കുകയാണ്.  ഈ പോസ്റ്റിലും തുടര്‍ന്ന് പബ്ലിഷ് ചെയ്യുന്ന പോസ്റ്റുകളിലും  കമന്റിലൂടെ ആരെങ്കിലും ചോദ്യങ്ങള്‍ ചോദിക്കുകയാണെങ്കില്‍ ഞാന്‍ ഉത്തരം പറയുന്നതായിരിക്കും. എന്നെ വിമര്‍ശിക്കുന്ന ചോദ്യങ്ങള്‍ക്ക് മുന്‍‌ഗണന നല്‍കുന്നതായിരിക്കും.

ആദ്യത്തെ ചോദ്യം  നാമൂസ്  എന്ന പേരില്‍ ബ്ലോഗ് എഴുതുന്ന ബ്ലോഗറുടേതാണ്.

ചോദ്യം:  

ബഹുമാന്യ സുഹൃത്തിന് സ്വാഗതം , താങ്കളിലെ പത്ര പ്രവര്‍ത്തകനോട് ബഹുമാന പുരസ്സരം.

1) കെ കെ ഷാഹിന വിഷയത്തില്‍ താങ്കളുടെ നിലപാട്. കൂടെ, അതോടൊപ്പം തന്നെ അത്രയും ഗൗരവത്തില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെടേണ്ട ഒന്നാണ് അബ്ദുന്നാസര്‍ മഅദനിയുടെ ജയില്‍ വാസവും എന്നതിനോടുള്ള താങ്കളുടെ അഭിപ്രായം. (ഏതൊന്നിന്‍റെ പേരിലാണോ അവര്‍ ക്രൂശിക്കപ്പെടുന്നത്‌ അതിന്നാധാരമായ സംഭവത്തെ തിരസ്കരിച്ചു കൊണ്ട് ഷാഹിനയുടെ വിഷയത്തില്‍ ഇടപെടുന്നതില്‍ എന്ത് നീതിയാണുള്ളത്)

2 ) അഴിമതിക്കെതിരില്‍ എഴുതിയ ബ്ലോഗിലെ ഒരു കുറിപ്പില്‍ താങ്കള്‍ സംവരണത്തെ പരാമര്‍ശിച്ചു കണ്ടു. സംവരണത്തോടുള്ള താങ്കളുടെ സമീപനം...? ഒരു കൂട്ടം ആളുകള്‍ ബോധപൂര്‍വ്വം രാജ്യത്തെ ദളിതുകളെ കൊള്ളരുതാത്തവരും അഴിമതിക്കാരുമായി ചിത്രീകരിക്കുകയും അവരുടെ ആത്മവീര്യത്തെ കെടുത്തുകയും ചെയ്യുന്നു എന്ന അഭിപ്രായത്തോട്..?

3 ) ഇക്കാലമത്രയുമുള്ള ജീവിതത്തില്‍ നിന്നും ബ്ലോഗനുഭവത്തില്‍ നിന്നും അനിയന്മാരായ ഞങ്ങളോട് പ്രത്യേകമായി പറയാനുള്ളത്..?

താങ്കളെപ്പോലെയുള്ള ബഹുമാന്യ സുഹൃത്തിനോട് സംവദിക്കാന്‍ ലഭിച്ച അവസരത്തിന് നന്ദി അറിയിക്കുന്നു. ഗ്രൂപ്പിനും താങ്കള്‍ക്കും എല്ലാ നന്മകളും ആശംസിക്കുന്നു.

ഉത്തരം:

ആദ്യമേ പറയട്ടെ ഞാന്‍ പത്രപ്രവര്‍ത്തകനല്ല. ബ്ലോഗില്‍ എഴുതി വന്നപ്പോള്‍ അങ്ങനെയൊരു കഴിവ് എനിക്കുണ്ടെന്ന് ചില സുഹൃത്തുക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നുവെങ്കിലും ഞാന്‍ അത് വിശ്വസിച്ചിട്ടില്ല. എന്റെ പരിമിതി ഞാന്‍ മനസ്സിലാക്കണമല്ലോ.

1)  ഷാഹിന എന്ന പത്രപ്രവര്‍ത്തകയെ  കര്‍ണ്ണാടക പോലീസ് വേട്ടയാടുന്നത് എന്തിനെന്ന് മനസ്സിലാവുന്നില്ല.  രാഷ്ട്രീയ യജമാനന്മാരെ തൃപ്തിപ്പെടുത്താനുള്ള അമിതാവേശമായേ കാണാന്‍ പറ്റൂ.  മദനിയുടെ കാര്യത്തില്‍  അദ്ദേഹം ജയിലില്‍ നിന്ന് വന്നതിന് ശേഷം എന്തെങ്കിലും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കും എന്ന് ഞാന്‍ കരുതുന്നില്ല.  അതിന് മുന്‍പ് ചെയ്ത തെറ്റുകള്‍ക്ക് അദ്ദേഹം ശിക്ഷ അനുഭവിക്കുകയും ചെയ്തതാണ്.  ജയിലില്‍ നിന്ന് വന്നതിന് ശേഷം അദ്ദേഹത്തിന്  പുതിയൊരു മനുഷ്യനായി ജീവിയ്ക്കാനുള്ള സാഹചര്യം വേണമായിരുന്നു. എല്ലാ കുറ്റങ്ങളും അദ്ദേഹം ഏറ്റ് പറഞ്ഞതാണ്.  ആത്മീയതയുടെ പാതയിലാണ് ഇനി എന്റെ ജീവിതം എന്നും അദ്ദേഹം പറഞ്ഞതായി ഓര്‍ക്കുന്നു.  അങ്ങനെ പറഞ്ഞിരുന്നുവെങ്കില്‍  അദ്ദേഹം  രാഷ്ട്രീയം ഒഴിവാക്കുകയും  പി.ഡി.പി. എന്ന പാര്‍ട്ടി പിരിച്ചു വിടുകയും വേണമായിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.  രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ കൂടി മാത്രമേ ജനങ്ങളെ സേവിക്കാന്‍ കഴിയൂ എന്നില്ല.  എന്നെ സംബന്ധിച്ച്  കുറെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഉണ്ടാകുന്നതിനോട് യോജിപ്പില്ലാത്ത ആളാണ് ഞാന്‍. ഇപ്പോള്‍ അദ്ദേഹം ജയിലില്‍ പോയതിന് ശേഷം ആന്തരീകമായ വൈരുദ്ധ്യങ്ങളാല്‍ പി.ഡി.പി. എന്ന പാര്‍ട്ടി ശിഥിലമായിരിക്കുന്നു എന്ന വസ്തുത എന്റെ അഭിപ്രായത്തെ സാധൂകരിക്കുന്നുണ്ട്.  ജയിലില്‍ നിന്ന് മോചിതനായ ശേഷം അദ്ദേഹത്തിന്റെ കഴിവുകള്‍  മതത്തിന്റെ ആത്മീയകാര്യങ്ങളില്‍ പ്രയോജനപ്പെടുത്തുന്നതിന് പകരം രാഷ്ട്രീയത്തില്‍ അഭയം കണ്ടെത്താന്‍ ശ്രമിച്ചത് ശരിയായില്ല.  ഇത് എന്റെ മാത്രം വിലയിരുത്തലാണ്.

2)  സംവരണം എന്നത്  വിദ്യാഭ്യാസത്തിലും  സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും മാത്രമാണ്.  ദളിതരുടെയും പിന്നോക്കക്കാരുടെയും ഉന്നമനത്തിന്  സംവരണം ഒറ്റമൂലിയാണെന്ന് ഞാന്‍ കരുതുന്നില്ല. എന്തെന്നാല്‍ സംവരണത്തിലൂടെ ചെറിയൊരു ശതമാനം മാത്രമാണ് മറ്റുള്ളവരോടൊപ്പം എത്തുന്നത്.  അങ്ങനെ  ഉയരങ്ങളില്‍ എത്തുന്നവരുടെ കുടുംബം തുടര്‍ന്നും സംവരണത്തിന്റെ ആനുകൂല്യം പറ്റുകയും അതിനുള്ള സാഹചര്യം അവര്‍ക്ക് ലഭിക്കുകയും ചെയ്യുന്നു.  ഭൂരിപക്ഷം ദളിതരും പിന്നോക്കക്കാരും  വിദ്യാഭ്യാസത്തിന്റെയും ജോലിയുടെയും സംവരണാനുകൂല്യം പറ്റാന്‍ കഴിയാതെ ബുദ്ധിപരമായും  സാമൂഹികപരമായും പിന്‍‌തങ്ങി തന്നെ ഇപ്പോഴും തുടരുന്നു.  അവരുടെ ഭൌതികസാഹചര്യങ്ങള്‍ ഉയര്‍ത്തുന്നതിന് സമാന്തരമായ നടപടികള്‍ വേണമായിരുന്നു.  കടലാസില്‍ പല പദ്ധതികളും ഉണ്ടെങ്കിലും  അവര്‍ക്ക് അതൊന്നും  കരഗതമാവുന്നില്ല.  സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം  ഇത്രയും വര്‍ഷം സംവരണം നടപ്പാക്കിയിട്ടും  ആകെ മൊത്തം ദളിത്-പിന്നോക്ക വിഭാഗങ്ങളില്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിപ്പെട്ടവര്‍ വളരെ കുറവാണെന്ന് കാണാം.  സംവരണം ഏര്‍പ്പെടുത്തിയാല്‍ എല്ലാം ആയി എന്ന അലസ ചിന്തയാണിതിന് കാരണം. ആളുകളുടെ മനോഭാവത്തിലും മാറ്റം വരുത്തേണ്ടതുണ്ടായിരുന്നു. സര്‍ക്കാര്‍ ജോലി മാത്രമല്ല ഏത് ജോലിയും അഭിമാനകരമാണെന്ന അവബോധം സമൂഹത്തില്‍ വളര്‍ത്തണമായിരുന്നു.

3) ജീവിതത്തില്‍ ചില മൂല്യങ്ങളും  ഡിസിപ്ലിനും പിന്‍‌പറ്റുക. മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ ഒന്നും ചെയ്യാതിരിക്കുക. അവനവന്റെ മന:സാക്ഷിയോട് മാത്രം സത്യസന്ധതയും ആത്മാര്‍ത്ഥതയും പുലര്‍ത്തുക.  ഏതൊരു മനുഷ്യനും തന്നെക്കാളും വലിയവനോ ചെറിയവനോ അല്ല്ലെന്ന് തിരിച്ചറിയുക. ഏറ്റവും അടുത്ത ബന്ധുക്കളെ ഏറ്റവും അടുത്ത സുഹൃത്തുക്കളും കൂടിയാക്കുക.  അതായത് ബന്ധങ്ങളില്‍ സൌഹൃദം സ്ഥാപിക്കുക. സ്വന്തം വീട്ടില്‍ സൌഹൃദാന്തരീക്ഷം ഉണ്ടാക്കുക.   ബ്ലോഗില്‍ മനസ്സില്‍ തോന്നുന്നത് എല്ലാം കുറിച്ചിടുക.  അവിടെയും അവനവനോട് സത്യസന്ധത പുലര്‍ത്തുക.  കമന്റ് കിട്ടിയില്ലെങ്കില്‍ മടുപ്പ് വരാതിരിക്കുക.  കഴിയുമെങ്കില്‍ എന്തെങ്കിലും സന്ദേശം സഹജീവികള്‍ക്ക് നല്‍കാന്‍ ബ്ലോഗിലൂടെ ശ്രമിക്കുക.  മനുഷ്യന്‍ ഒന്നാണെന്ന് കരുതി ബ്ലോഗില്‍ ഇടപെടുക.

വിസ്താരഭയത്താല്‍ മറുപടി ചുരുക്കുന്നു.  സ്നേഹത്തോടെ,
**********************************************************************
രണ്ടാമത്തെ  ചോദ്യം  ഇസ്മായില്‍  ചെമ്മാട്

സാര്‍, ഒരു തുടക്കക്കാരനായ എന്റെ ബ്ലോഗിലെ നാലാമത്തെ പോസ്റ്റായ "ലീഡര്‍ക്കു ഇനി നമുക്ക് മാപ്പുകൊടുത്തൂടെ..." എന്ന പോസ്റ്റിനെ വിഷയമാക്കി സാര്‍ സ്വന്തം ബ്ലോഗിലെഴുതിയ "ശ്രീ.കെ കരുണാകരന്‍ ബാക്കി വെച്ച് പോയത്" എന്ന ലേഖനം ഞാന്‍ വായിച്ചിരുന്നു.ആദ്യമായി നന്ദി അറിയിക്കുന്നു .

ചോദ്യം: 

1) ഈ ബൂലോഗത്ത് സജീവമായി സഞ്ചരിക്കുന്ന ഒരു വ്യക്തി എന്ന നിലയില്‍ മലയാള ബ്ലോഗിന്റെ ഇപ്പോഴത്തെ നിലവാരത്തെയും
സാധ്യതകളെയും, ഭാവിയും കുറിച്ച് ഒന്ന് വിശദമാക്കാമോ?

2) മലയാള സാഹിത്യവും , ബ്ലോഗും എങ്ങിനെ താരതമ്യം ചെയ്യുന്നു ?

3) സാര്‍ സ്ഥിരമായി വായിക്കാറുള്ള ബ്ലോഗുകള്‍ ?

ഉത്തരം :

1) മലയാളം ബ്ലോഗ് അതിന്റെ ബാലാരിഷ്ടതകള്‍ അതിജീവിച്ചു വരുന്നു എന്നാണ് എനിക്ക് തോന്നുന്നത്.  ധാരാളം പേര്‍ ഇപ്പോള്‍ ബ്ലോഗിലേക്ക് വരുന്നുണ്ട്.  എഴുതി ശീലിക്കാനുള്ള കളരി കൂടിയാണ് ബ്ലോഗ്. അത്കൊണ്ട് അച്ചടി മാധ്യമങ്ങളില്‍ എഴുതുന്ന പരിണത പ്രജ്ഞരായ ആളുകള്‍ എഴുതുന്നത് പോലെയുള്ള നിലവാരം ബ്ലോഗില്‍ പ്രതീക്ഷിക്കരുത്. ധാരാളം പേര്‍ ബ്ലോഗില്‍ എഴുതിത്തെളിയുന്നുണ്ട്. അനോനി ആക്രമണം, വ്യക്തിഹത്യ തുടങ്ങിയ ദുഷിച്ച പ്രവണതകള്‍ ബ്ലോഗില്‍ കുറഞ്ഞു വരുന്നുണ്ട്. സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്തി എഴുതാനും ഇപ്പോള്‍ ആളുകള്‍ മുന്നോട്ട് വരുന്നു. ബ്ലോഗിലൂടെയുള്ള സൌഹൃദവലയം വിപുലപ്പെട്ടു വരുന്നു. നിലവാരമുള്ള കവിതകളും കഥകളും ബ്ലോഗില്‍ നിത്യേനയെന്നോണം പബ്ലിഷ് ചെയ്യപ്പെടുന്നുണ്ട്. ഒരു പോരായ്മ തോന്നുന്നത്. തുടക്കത്തില്‍ കുറെ എഴുതി പിന്നെ ബ്ലോഗില്‍ നിന്നും ആളുകള്‍ വിട്ടുപോകുന്നു എന്നതാണ്. അതിന് കാരണം ബ്ലോഗെഴുത്തിലെ സ്പെഷ്യലൈസേഷനാണ്.  രാഷ്ട്രീയം എഴുതുന്നവര്‍ രാഷ്ട്രീയവും അങ്ങനെ മതകാര്യങ്ങളും യുക്തിവാദവും എഴുതുന്നവര്‍ അത് മാത്രം എഴുതുന്നു. കുറച്ചു വിശാലഹൃദയം ബ്ലോഗര്‍മാര്‍ക്ക് ഉണ്ടാവുകയും എഴുത്തില്‍ വിഷയ വൈവിധ്യം പുലര്‍ത്തുകയും ചെയ്തിരുന്നുവെങ്കില്‍ ആര്‍ക്കും ബ്ലോഗില്‍ സ്ഥിരമായി എഴുതാന്‍ പറ്റും. അവനവനെ എന്തിന് ഒരു കുറ്റിയില്‍ തളച്ചിടണം? എന്തായാലും ബ്ലോഗിന്റെ സാധ്യത ഇന്നുള്ളവര്‍ നല്ല പോലെ പ്രയോജനപ്പെടുത്തുന്നുണ്ട്. ഈ ചാറ്റ് ഷോ തന്നെ ഒന്നാംതരം ഉദാഹരണം. നല്ല ഭാവിയാണ് ബ്ലോഗിന് ഉള്ളത്. എന്തെന്നാല്‍ ഇ-വായനയ്ക്ക് പരിധികളില്ല. ഉത്തരം പറയുന്നതിന്റെ പരിമിതിയോര്‍ത്ത് കൂടുതല്‍ വിശദമാക്കാന്‍ കഴിയുന്നില്ല. ക്ഷമിക്കുമല്ലോ.

2) മലയാള സാഹിത്യം  എഴുതിത്തെളിഞ്ഞ എഴുത്തുകാരാല്‍ എഴുതപ്പെടുന്നതാണ്. ബ്ലോഗ് എന്നത് എഴുതിത്തെളിയേണ്ടവര്‍ എഴുതുന്നതും. അത്കൊണ്ട് രണ്ടും തമ്മില്‍ താരതമ്യം ചെയ്യുന്നത് ശരിയാണെന്ന് തോന്നുന്നില്ല. നല്ല സാഹിത്യങ്ങള്‍ ബ്ലോഗില്‍ പിറക്കുന്നുണ്ട്. സാഹിത്യം എന്നത് മനുഷ്യനെ രൂപപ്പെടുത്തുന്നതില്‍ ഒഴിച്ചുകൂടാനാ‍വാത്ത ഒരു ചേരുവയാണ്. സാഹിത്യവുമായി ബന്ധമില്ലാത്തവരുടെ മനസ്സും ചിന്തയും സംസ്ക്കരിക്കപ്പെടാന്‍ വേറെ വഴിയില്ല. പുസ്തകവായന ഇന്ന് കുറഞ്ഞു വരുന്നുണ്ട്. ആ നഷ്ടം ബ്ലോഗ് സാഹിത്യം കൊണ്ട് നികത്തപ്പെടും എന്ന് ഞാന്‍ പ്രത്യാശിക്കുന്നു.

3)  ബ്ലോഗില്‍ പൊതുവെ ഒരു ഓട്ടപ്രദക്ഷിണമാണ് ഞാന്‍ നടത്താറുള്ളത്. അത്കൊണ്ട് സ്ഥിരമായി വായിക്കുന്ന ബ്ലോഗുകള്‍ എന്ന് പറയാന്‍ ഒന്നുമില്ല. പുതിയ പോസ്റ്റുകള്‍ മിക്കവാറും വായിക്കാറുണ്ട്. കമന്റുകള്‍ എഴുതുന്നത് കുറവായതിനാല്‍ എന്റെ സാന്നിധ്യം പല ബ്ലോഗര്‍മാരും അറിയുന്നില്ല എന്നേയുള്ളൂ.  വായന പരന്നു പോകുന്നത്കൊണ്ടാണ് കമന്റ് എഴുതാന്‍ സമയം കിട്ടാതെ പോകുന്നത്.  അഗ്രിഗേറ്റര്‍ നോക്കി ഏറ്റവും ലേറ്റസ്റ്റ് പോസ്റ്റുകള്‍ വായിക്കുന്നു.

ഇസ്മായിലിന്റെ നല്ല വാക്കുകള്‍ക്കും ചോദ്യങ്ങള്‍ക്കും നന്ദിയും സ്നേഹവും.
******************************************************************


കണ്ണന്‍ അരുണ്‍ കുമാര്‍ 


സുകുമാരന്‍ സാറിനോട്,  എനിക്ക് ചോദ്യങ്ങള്‍ ഒന്നും ഇല്ല.. അങ്ങയുടെ മറുപടികള്‍ക്കായി കാത്തിരിക്കുന്നു!

പ്രിയ കണ്ണന് സ്നേഹവും നന്ദിയും !






(തുടരും)

23 comments:

  1. ആശംസകള്‍ സാര്‍

    ReplyDelete
  2. ഗ്രൂപ്പില്‍ വായിക്കുന്നതിനെക്കാലും സുഖം ഉണ്ട് ഇതില്‍ ...നന്ദി സാര്‍ എല്ലാ സഹകരനങ്ങള്‍ക്കും ..നമുക്ക് ഇനിയും ഒന്നായി മുന്നേറാം

    ReplyDelete
  3. മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പിനെ കുറിച്ചും അതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെ കുറിച്ചും ബഹുമാനപ്പെട്ട സുകുമാരന്‍ സാറിനു മനസ്സിലായ കാര്യങ്ങള്‍ കൂടി ഇവിടെ നല്‍കുകയും തുടര്‍ന്നുള്ള കാര്യങ്ങളിലും സജീവമായി ഇടപെടുകയും ചെയ്യണമെന്നും അപേക്ഷിക്കുന്നു ..:)

    ReplyDelete
  4. വായിച്ചു തുടര്‍ ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു

    ReplyDelete
  5. നല്ല രസം ഉണ്ട് വായിക്കാന്‍ .. ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കും ആശംസകള്‍..

    ReplyDelete
  6. ഈ ഗ്രൂപ്പില്‍ ചേരാന്‍ എന്താ വഴി?

    ReplyDelete
  7. ബ്ളോഗ് എന്ന മാധ്യമത്തെ സജീവമാക്കി നിലനിര്‍ത്താനുള്ള താങ്കളുടെ ഈ നവീനരീതിയും ശൈലിയും വളരെ ഫലപ്രദമെന്ന് സൂചിപ്പിക്കട്ടെ.
    എല്ലായ്പോഴും പുത്തന്‍ വിഷയങ്ങള്‍,വൈവിധ്യത്തോടെ അവതരിപ്പിക്കുന്നു എന്നതാണ്‍ നിങ്ങളുടെ പ്രത്യേകത. അനുവാചകന്‍ വിയോജിപ്പുള്ള വിഷയങ്ങള്‍ പോലും,തന്മയത്വത്തോടെ കൂളായി പറഞ്ഞ്പൊവുന്നു.
    ആശംസകള്‍.

    ReplyDelete
  8. ബ്ലോഗെഴുതുന്നതിനുള്ള ആത്മവിശ്വാസത്തെ
    ഇരട്ടിപ്പിക്കുന്നു ഈ സുദൃഢ ചിന്തകള്‍

    ReplyDelete
  9. കനപ്പെട്ട ചോദ്യങ്ങളും അതിന് മികവുള്ള മറുപടികളും. നന്നായി സാര്‍.

    ReplyDelete
  10. ഒരു പരിചയപ്പെടലും പരിചയപ്പെടുത്തലും ആയി കരുതുക. കേട്ടറിഞ്ഞു കണ്ടറിയാന്‍ തോന്നി. വരുമല്ലോ അങ്ങോട്ടും ആശംസകള്‍.

    ReplyDelete
  11. ചോദ്യങ്ങള്‍ക്ക് വിശദമായിതന്നെ മറുപടി നല്‍കിയതിന്‍ നന്ദി...
    എല്ലാ ആശംസകളും

    ReplyDelete
  12. ismail chemmad ,
    കണ്ണന്‍ | Kannan,
    ആചാര്യന്‍ ,
    Noushad Vadakkel
    ജുവൈരിയ സലാം,
    SONY.M.M.,
    Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി
    ആളവന്‍താന്‍,
    ഒരു നുറുങ്ങ് (ഹാരൂണ്‍ക്ക)
    ജയിംസ് സണ്ണി പാറ്റൂര്‍,
    ajith,
    Abduljaleel (A J Farooqi)
    മുഹമ്മദ്കുഞ്ഞി വണ്ടൂര്‍

    കമന്റ് എഴുതിയ മേല്‍പ്പറഞ്ഞവര്‍ക്കും വായിച്ചവര്‍ക്കും നന്ദി ...

    ReplyDelete
  13. എന്റെ മനസ്സിലും താങ്കള്‍ പറഞ്ഞതുപോലുള്ള ചിന്താഗതിയാനൂല്ലത് ... ഇന്ന് ചില ബ്ലോഗ്‌ എഴുത്തുകാരെ കാണുമ്പോള്‍ അവര്‍ തങ്ങളുടെ മതം വളര്‍ത്താന്‍ ഉള്ള ഉപാധിയായിട്ടാണ് ബ്ലോഗിനെ കാണുന്നത് .... എല്ലാ മനുഷ്യരും സമന്മാരാനെന്ന ബോധം ഈ വിഡ്ഢികള്‍ക്ക് എന്നുണ്ടാകുന്നുവോ ആണ് മാത്രമേ നമ്മെ പോലുള്ളവരുടെ പരിശ്രമം ഗുണം ചെയ്യുകയുള്ളൂ. മലയാള ഭാഷ എന്നാല്‍ വലിയ സാഹിത്യ പണ്ടിതന്മാര്‍ക്ക് മാത്രം എഴുതികിട്ടിയതല്ല. നമ്മള്‍ ജനിച്ച അന്ന് മുതല്‍ പറഞ്ഞും കെട്ടും വളര്‍ന്നതാണ്. നമ്മുടെ സാഹചര്യങ്ങള്‍ (ജീവിത സാഹചര്യങ്ങള്‍ ) കൊണ്ട് നമ്മുക്ക് ഒരുപാട് വായിക്കാനോ ...അറിവ് സായത്തമാക്കാനോ കഴിഞ്ഞില്ല ... എന്നാലും മനസ്സിലുള്ള നന്മ ..മറ്റുള്ളവരുമായി പങ്കു വയ്ക്കണ്ടേ ....എന്നാലല്ലേ.. നമ്മുടെ തലമുറ നല്ല സ്വഭാവത്തോടെ വളര്‍ന്നു വരൂ...?? അതിനായി ഈ ബ്ലോഗ്‌ മാത്രമേ ഇന്ന് ആശ്രയമുള്ളൂ ...അതിലെങ്കിലും മതവും , ജാതിയും മറ്റും കലര്താതിരിക്കാന്‍ ബ്ലോഗര്‍മാര്‍ ശ്രദ്ദിക്കുമല്ലോ ?? .. ആശംസകള്‍

    ReplyDelete
  14. താങ്കളുടെ പോസ്റ്റുകള്‍ വായിക്കുമ്പോള്‍ 'ശിഥിലമായ ചിന്തകള്‍' ആണെന്ന് തോന്നുന്നില്ല. ആയതിനാല്‍ ബ്ലോഗിന്റെ പേര് മാറ്റിയാല്‍ നന്നായിരിക്കും.
    'വേറിട്ട ചിന്തകള്‍' എന്നത് പലപ്പോഴും യോജിച്ചതാകുന്നു എന്ന് എനിക്ക് തോന്നാറുണ്ട്.
    (ഒരു പേരിലെന്തിരിക്കുന്നു എന്നല്ലേ? എന്നാലും....)

    ReplyDelete
  15. പ്രിയ കെ.പി.എസ്,ഇസ്മയില്‍ (തണല്‍) പറഞ്ഞ പോലെ താങ്കളുടെ ബ്ലോഗിന്റെ പേര്‍ എനിക്കും പിടിച്ചിട്ടില്ല!.പേര്‍ താങ്കള്‍ മാറ്റില്ല എന്നറിയാമെങ്കിലും ഒരഭിപ്രായം പറഞ്ഞെന്നു മാത്രം.നമ്മുടെ ഹാറൂണ്‍ സാഹിബാണ് എനിക്കു താങ്കളെ കാണിച്ചു തന്നത്. പല തരം പുതുമകളും ബ്ലോഗിലൂടെ പരിചയപ്പെടുത്താറുള്ള താങ്കള്‍ ഇപ്പോഴും പുതുമകള്‍ കാണിച്ചു തരുന്നു. ഇതു മറ്റു ബ്ലോഗര്‍മാര്‍ക്കും പ്രചോദനമാവട്ടെ.

    ReplyDelete
  16. പറയാതെ വയ്യ :

    ആശയങ്ങള്‍ അതിന്റെ പൂരണമായ വ്യക്തതയോടെയും കൃത്യതയോടെയും ഇത്ര ഹൃദ്യമായി സംവദിക്കാന്‍ അങ്ങേക്കുള്ള കഴിവ് അനുപമമാണ് എന്ന് പറയട്ടെ . ചിന്തകള്‍ക്ക് പുഷ്പിക്കാന്‍ കഴിയുമെങ്ങില്‍ താങ്കളുടെ ബ്ലോഗ്‌ ഒരു പൂന്തോട്ടം തന്നെയാണ് .പ്രത്യേകിച്ചും ചിന്തകള്‍ മൌലികമാണ്‌ എന്നത് കൊണ്ട് തന്നെ അവ ഏറെ ശ്രദ്ധെയങ്ങളും ആണ് . സ്ഥാപിതവതകരിക്കപ്പെട്ട ആശയങ്ങളുടെ ( മതപരമോ- രാഷ്ട്രീയവുമോ ആയ ) കെട്ടുപാടുകളില്‍ പെട്ടുപോക്കാതെ ചിന്താ സ്വതത്ര്യതിന്റെ ശുദ്ധവായു ശ്വസിക്കാന്‍ അങ്ങയുടെ മനസ്സിന് സാധ്യമായത് കൊണ്ട് തന്നെയല്ലേ അത് സാധിക്കുന്നത് ..

    ReplyDelete
  17. @ Suresh Alwaye , വായനയ്ക്കും ആശംസകള്‍ക്കും നന്ദി !

    @ ഇസ്മായില്‍ കുറുമ്പടി, അതെ ഒരു പേരില്‍ എന്തിരിക്കുന്നു :)

    @ മുഹമ്മദുകുട്ടിമാഷ് , നന്ദി.. നന്ദി!

    @ വാസു , നന്ദി :)

    ReplyDelete
  18. വിശ്വാസങ്ങളെ മാനിക്കാനുള്ള ആര്‍ജവം വയസ്സായാല്‍ മാത്രമേ വരാവൂ എന്നില്ല :-) ഇനിയും ഏറെ എഴുതാന്‍ കഴിയട്ടെ. ആശംസകള്‍.

    ReplyDelete
  19. നന്നായിരിക്കുന്നു ഈ അഭിമുഖം ...
    എല്ലാവര്‍ക്കും ആശംസകള്‍ ........

    ReplyDelete
  20. മാഷേ ...... ഇഷ്ടായി .....
    മാഷുടെ വാക്കുകള്‍ FB യില്‍ വായിക്കുന്നതിനേക്കാള്‍ വളരെ വ്യക്തമായി
    വായിക്കാന്‍ സാധിച്ചു ..അതിലേറെ എനിക്ക് സന്തോഷം തോന്നിയത് എന്റെ വര 'അര്‍ദ്ധനാരീശ്വരന്‍ ' മാഷ്‌ പോസ്റ്റില്‍ ഇട്ടതാണ് ...നന്ദി മാഷെ....കണ്ണ് നിറഞ്ഞു.....

    ReplyDelete