ബ്ലോഗര്‍മാര്‍ക്ക് എന്താ ഒരു സംഘടന ആയിക്കൂടേ? പലപ്പോഴും ബ്ലോഗില്‍ ഉയര്‍ന്നു വന്നിട്ടുള്ള ചോദ്യമാണിത്. എന്നാല്‍ ഇതിന് അനുകൂലമായി വിരലിലെണ്ണാവുന്നവര്‍ പോലും മുന്നോട്ട് വന്നതായി അറിവില്ല. ഇതിനിടയില്‍ കേരള ബ്ലോഗ് അക്കാദമി എന്നൊരു വിര്‍ച്വല്‍ സംരഭം മുന്നോട്ട് വരികയും പിന്നീട് അത് നിശ്ചലമാവുകയും ചെയ്തു. ആ അക്കാദമി ഏതാനും ശില്പശാലകള്‍ നടത്തുമ്പോഴേക്കും പല കോണില്‍ നിന്നും എതിര്‍പ്പും ഉണ്ടായിരുന്നു എന്ന് തോന്നുന്നു. ബ്ലോഗര്‍മാര്‍ അക്കാദമി എന്ന പേരിലോ മറ്റേതെങ്കിലും സംഘടനാരൂപത്തിലോ സംഘടിക്കുന്നത് ബ്ലോഗില്‍ ഊരുവിലക്ക് പോലെ ബ്ലോഗ്‌വിലക്ക് വരുത്തും എന്ന് പോലും ചിലര്‍ ആശങ്കപ്പെടുന്നതും കണ്ടിട്ടുണ്ട്. എന്നാല്‍ പ്രസ്സ് കൌണ്‍സില്‍ പോലെ ബ്ലോഗര്‍മാര്‍ക്കും ഒരു സംഘടനയാവാം എന്നാണ് എന്റെ അഭിപ്രായം. പല തരം അഭിപ്രായമൂള്ളവരും പല പല രാഷ്ട്രീയപാര്‍ട്ടികളില്‍ പെട്ടവരും ഉണ്ടായിട്ടും പ്രസ്സ് കൌണ്‍സില്‍ വിജയകരമായി നിലനില്‍ക്കുന്നുണ്ടല്ലൊ. എന്തും തുടങ്ങും മുന്നേ അതിന്റെ ദോഷൈകവശങ്ങള്‍ പ്രവചിച്ച് നിരുത്സാഹപ്പെടുത്തുന്നത് എന്തിനാണ്? എന്ത് സംഭവിക്കും എന്ന് നോക്കാലോ. ഒരു പക്ഷെ വിജയിച്ചാലോ അല്ലേ?
ബ്ലോഗിന് പൊതുവെ ഇപ്പോള്‍ ഒരു മാന്ദ്യമാണെന്ന് എല്ലാവരും സമ്മതിക്കും. ഇപ്പോള്‍ വളരെ സജീവമായ ചര്‍ച്ച നടക്കുന്നത് ഫേസ് ബുക്കിലാണ്. പ്രശസ്തരും അപ്രശസ്തരുമായ ഒട്ടേറെ പേര്‍ ഫേസ് ബുക്ക് ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത് കാണാം. നമ്മുടെ അഭിപ്രായങ്ങള്‍ കുറെ പേരിലേക്ക് എത്തുന്നത് ഇപ്പോള്‍ ഫേസ് ബുക്കിലൂടെയാണ്. ഏതാനും ദിവസം മാത്രമേ ആയിട്ടുള്ളൂ ഫേസ് ബുക്കില്‍ മലയാളം ബ്ലോഗേര്‍സ് എന്നൊരു ഗ്രൂപ്പ് തുടങ്ങിയിട്ട്. ഇതിനകം 230 ഓളം മെമ്പര്‍മാര്‍ അതില്‍ ചേര്‍ന്നുകഴിഞ്ഞു. എപ്പോഴും ആ ഗ്രൂപ്പില്‍ ലൈവ് ചാറ്റ് നടക്കുന്നുണ്ട്. ഇതിനിടയില്‍ ആ ഗ്രൂപ്പില്‍ രണ്ട് ചാറ്റ് ഷോ നടക്കുകയുണ്ടായി. ഇത് ഒരു പക്ഷെ മലയാളം ബ്ലോഗില്‍ ആദ്യത്തെ സംരംഭമായിരിക്കും. ഒരു ബ്ലോഗറോട് ഗ്രൂപ്പിലെ മറ്റ് ബ്ലോഗര്‍മാര്‍ ചോദ്യങ്ങള്‍ ചോദിക്കുകയും ആ ബ്ലോഗര്‍ മറുപടി പറയുകയും ചെയ്യുക എന്നതാണ് സംഭവം. നാളെ എന്നോടാണ് ചോദ്യങ്ങള്‍ ചോദിക്കുക. ചോദ്യങ്ങള്‍ക്ക് നമ്മുടെ സമയത്തിന്റെ സൌകര്യം നോക്കി മറുപടി പറഞ്ഞാല്‍ മതി.
ഞാന്‍ എന്നെത്തന്നെ ഇന്റര്‍വ്യൂ ചെയ്യുന്ന പോലെ ഒരു പോസ്റ്റ് ബ്ലോഗും ഞാനും എന്ന പേരില്‍ ഒന്നാം ഭാഗം ഇവിടെ പോസ്റ്റ് ചെയ്തിരുന്നു. അതിന്റെ രണ്ടാം ഭാഗം എഴുതുന്നത് എന്ത്കൊണ്ടോ നീണ്ടുപോയി. അപ്പോഴാണ് നമ്മുടെ ഇംതിയാസ് ചാറ്റ് ഷോയില്‍ പങ്കെടുക്കാമോ എന്ന് എന്നോട് ചോദിക്കുന്നത്. ഞാന്‍ സന്തോഷപൂര്‍വ്വം ആ അഭ്യര്‍ത്ഥന സ്വീകരിക്കുകയും ചെയ്തു. അങ്ങനെ ബ്ലോഗും ഞാനും -2 എന്ന പോസ്റ്റ് എഴുതാന്‍ എനിക്ക് സബ്ജക്റ്റ് കിട്ടുകയും ചെയ്യുമല്ലോ. എല്ലാവരേയും ഞാന്‍ മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
ചാറ്റ് ഷോയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
തീര്‍ച്ചയായും ആവാം
ReplyDeleteഎല്ലാ ആശംസകളും നേരുന്നു
നല്ല ആശയം ..സുകുമാരേട്ട പൂർണ പിന്തുണയുമായി ഞാനുണ്ട്..കണ്ണൂർ അതിനു പറ്റിയ ഭൂമിയാണു. നമുക്ക് ഒരു ശ്രമം നറ്റത്താം
ReplyDeleteകെ.ഇ.എസ് സാറേ ഹൃദയപൂര്‍വ്വം ഞങ്ങള്‍ ഗ്രൂപ്പ് ചാറ്റിലേക്ക് സ്വാഗതം ചെയ്യുന്നു...
ReplyDeleteഞങ്ങള്‍ക്കും തികച്ചും പുതുമയാര്‍ന്ന ഒരനുഭവമാകും അതെന്നകാര്യത്തില്‍ സംശയമില്ല!
bst of luck sir!
ReplyDeleteസാറിനു സ്വാഗതം..
ReplyDeleteവളരെ നന്ദി സുകുമാരന്‍ സാറേ...അതെ നമുക്ക് ഒരുമിച്ചു നില്‍ക്കാം നമ്മുടെ നല്ല മലയാളത്തിനായി..ഇവിടെ ജാതി മത കക്ഷി രാഷ്ട്രീയം ഒന്നും ഇല്ല എല്ലാവര്ക്കും തുല്യ പരിഗണന ..സുഹുര്‍ത്തുക്കള്‍ മാത്രം ആണ്..നമ്മുടെ നല്ല ഭാവിക്ക് ഇത് പോലെയുള്ള കൂട്ടായ്മകള്‍ വളരെ അത്യാവശ്യമാണ് അല്ലെ ..ഒരിക്കല്‍ കൂടി നന്ദി ഇനി ഗ്രൂപ്പില്‍ കാണാം..
ReplyDeleteSwaagatham ......
ReplyDeleteമലയാളം ബ്ലോഗേര്‍സില്‍ ഭോരി പക്ഷവും പ്രവാസികളോ കേരളത്തിനു പുരത്തുള്ളവരോ ആണ്
ReplyDeleteഇവരെ എല്ലാം ഒരുകുട കീയില്‍ നിര്‍ത്തുക എന്നത് സ്വീകാര്യം തന്നെ
ഗ്രൂപിലേക്ക് ഹാര്‍ദവമായ സ്വാഗതം സാര്‍
ReplyDeleteബഹുമാനപ്പെട്ട സുകുമാരന്‍ സാറുമായി അഭിമുഖ ചാറ്റ് നടത്തുന്നതിന്‍ ആയി ഇവിടെ ക്ലിക്ക് ചെയ്‌താല്‍ മതിയാകും ...കാത്തിരിക്കുന്നു അനുഭവ സമ്പത്തും ബ്ലോഗ് ലോകത്ത് വ്യാപക പിന്തുനകളും , നൂതന ആശയങ്ങള്‍ പങ്കു വെക്കുന്നതില്‍ മുന്‍ നിരയില്‍ സ്ഥാനവുമുള്ള സുകുമാരന്‍ സാറിന്റെ വാക്കുകള്‍ക്കായി ...ഹാര്‍ദ്ദമായ സ്വാഗതം ..:)
ReplyDeleteഇതിനെപ്പറ്റി ഒന്നുമറിയില്ല എന്നതാണ് വാസ്തവം. അത്രയ്ക്ക് ജ്ഞാനമൊന്നുമില്ല സാറെ ഈ കമ്പ്യൂട്ടര്‍ വിഷയത്തില്‍. ആരും പഠിപ്പിച്ചു തരാനുമില്ല. നോക്കട്ടെ. കഷ്ടകാലം പിടിച്ചവന്‍ തല മൊട്ടയടിച്ചപ്പോള്‍ കല്ലുമഴ പെയ്തെന്ന് പറഞ്ഞപോലെയാകുമോ കാര്യം. ഞാന്‍ ബ്ലോഗ് തുടങ്ങിയിട്ട് ആറേഴ് മാസമേ ആയിട്ടുള്ളു. ഫേസ് ബുക്കിലേയ്ക്ക് കൂട് മാറേണ്ടിവരുമോ? പഴയ കാലത്തെ പോസ്റ്റുകള്‍ വായിക്കുമ്പോള്‍ ഒരു കാര്യം മനസ്സിലായി. വളരെ പ്രതിഭാധനര്‍ നിര്‍ത്തിപ്പോയി. ചിലരെ കാണാനില്ല. അവരൊക്കെ ഫേസ് ബുക്കിലാവുമോ ഇപ്പോള്‍ വിഹാരം?
ReplyDeleteGreetings!
ReplyDelete