സ്വതന്ത്ര ഓണ്‍ലൈന്‍ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ പത്താം വാര്‍ഷികവും മലയാളം പതിപ്പിന്റെ എട്ടാം വാര്‍ഷികവും 15ന് കണ്ണൂര്‍ ജില്ലാ ലൈബ്രറിഹാളില്‍ ആഘോഷിക്കും. മലയാളം വിക്കി സമൂഹം, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പഠനകേന്ദ്രം, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി. 10 മണിക്ക് കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ബി. ഇഖ്ബാല്‍ പരിപാടി ഓണ്‍ലൈനില്‍ ഉല്‍ഘാടനം ചെയ്യും. ഡോ.മഹേഷ് മംഗലാട്ട് മുഖ്യ പ്രഭാഷണം നടത്തും. വിക്കിപീഡിയ പരിചയപ്പെടുത്തല്‍ ,മലയാളം വിക്കി എഡിറ്റിങ് തുടങ്ങിയവയെക്കുറിച്ച് വിദഗ്ദ്ധര്‍ ക്ലാസ്സെടുക്കും. പങ്കെടുക്കാന്‍ help@mlwiki.in എന്ന ഇ മെയില്‍വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 9747555818, 9446296081
കണ്ണൂരും പരിസരത്തുമുള്ള ബ്ലോഗര്‍മാരും ഇന്റര്‍നെറ്റില്‍ താല്പര്യമുള്ളവരും പങ്കെടുക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. പരിപാടിയെ കുറിച്ചുള്ള നോട്ടീസ് താഴെ കാണുക. ക്ലിക്ക് ചെയ്താല്‍ വലിപ്പത്തില്‍ കാണാം.
പങ്കെടുക്കണമെന്ന് മോഹമുണ്ട്,പക്ഷേ..
ReplyDeleteസാരല്യ KPSന്റ്റെ വിശദറിപ്പോര്‍ട്ട് പോസ്റ്റായി വരുമെന്ന് പ്രതീക്ഷിക്കാമല്ലോ.
കൊള്ളാം ...നല്ല കാര്യം
ReplyDeleteഈ സംരംഭത്തിന് എല്ലാവിധ ആശംസകളും!
ReplyDeletewaiting for your detailed report soon
ReplyDeleteആശംസകള്‍ നേരാം. അല്ലാതെ ഈ ദോഹയില്‍ കിടന്നു മറ്റെന്തു ചെയ്യാന്‍ :)
ReplyDeleteവിക്കിപീഡിയ സംരംഭങ്ങളോട് പരമാവധി സഹകരിക്കുക.
ReplyDeleteബ്ലോഗര്‍മാരില്‍ പലര്‍ക്കും മനസ്സുവെച്ചാല്‍ വലിയ സംഭാവന നല്‍കാന്‍ കഴിയും.
അക്കാര്യത്തില്‍ വിചാരം എന്ന ബ്ലോഗറെ ഞാന്‍ മാനിക്കുന്നു.
ആശംസകള്‍...
ReplyDeleteഎല്ലാ ആശംസകളും നേരുന്നു
ReplyDelete