ബൂലോഗ സുഹൃത്തുക്കളെ ,
ഞാനൊരു ബ്ലോഗ് മീറ്റ് സംഘടിപ്പിക്കുന്നു.
പക്ഷെ സംഗതി വെര്‍ച്വല്‍ ആണ്. അതെ, ഒരു വെര്‍ച്വല്‍ സ്പെയിസില്‍ നമ്മള്‍ ഒത്തുകൂടുന്നു. മീറ്റില്‍ പങ്കെടുക്കാന്‍ വേണ്ടത് വെബ് ക്യാമും മൈക്കും പിന്നെ ഇടക്കിടെ കഴിക്കാന്‍ എന്തെങ്കിലും ലഘുഭക്ഷണവും പാനീയവും. വരുന്ന ഞായറാഴ്ച ( 18-4-2010) രാവിലെ പത്ത് മണിക്ക് മീറ്റ് ആരംഭിക്കും. വെര്‍ച്വല്‍ സ്പേസ് ഒരുക്കിയിട്ടുള്ളത് എന്റെ ഈ ബ്ലോഗില്‍ തന്നെയാണ്. ഹെഡ്ഡറിന്റെ താഴെ കാണുന്ന വീഡിയോ കോണ്‍ഫറന്‍സ് എന്ന പേജില്‍ ക്ലിക്ക് ചെയ്താല്‍ സംഭവസ്ഥലത്ത് എത്തും. അവിടെ പേര്‍ ടൈപ്പ് ചെയ്ത് ജോയ്‌ന്‍ ചെയ്താല്‍ മതി.
ഒരു പരിമിതിയുള്ളത് ഒരേ സമയം ആറ് പേര്‍ക്ക് മാത്രമേ പ്രവേശനം ഉള്ളൂ എന്നതാണ്. ആറ് പേര്‍ കയറി കഴിഞ്ഞാല്‍ പിന്നെ ആരെങ്കിലും പുറത്ത് പോയാല്‍ മാത്രമേ മറ്റൊരാള്‍ക്ക് പ്രവേശിക്കാന്‍ കഴിയുകയുള്ളൂ. ഓരോരുത്തര്‍ക്കും വരാന്‍ പറ്റുന്ന സമയം ഇവിടെ കമന്റായി എഴുതിയാല്‍ സമയം ക്രമീകരിക്കാന്‍ കഴിയും.
ആരും ആരെയും കാത്തിരിക്കേണ്ടതില്ല. വന്ന് ജോയ്‌ന്‍ ചെയ്തു നോക്കുക, ആരെങ്കിലുമുണ്ടോ എന്ന്. രണ്ട് പേര്‍ ഹാജരായാല്‍ തന്നെ മീറ്റ് തുടങ്ങുകയായി. ബ്ലോഗ് എഴുതുന്നവര്‍ മാത്രമല്ല, വായനക്കാര്‍ക്കും പങ്കെടുക്കാം. നമ്മള്‍ ലോകത്തിന്റെ പല ഭാഗത്തിരുന്ന് കൊണ്ട് ബ്ലോഗിലൂടെ പരിചയപ്പെടുന്നവരാണ്. അപ്പോള്‍ ഇങ്ങനെയൊരു വെര്‍ച്വല്‍ മീറ്റ് നടത്താന്‍ പ്രത്യേകിച്ച് ഒരു ചെലവുമില്ലാതെ അവസരം കിട്ടുന്നത് നമ്മളെന്തിന് ഉപയോഗപ്പെടുത്താതെയിരിക്കണം.
ബ്ലോഗില്‍ നമ്മള്‍ കുറെയായി ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞുകൂടുന്നു. പിണക്കങ്ങള്‍ ഉണ്ടായെങ്കില്‍ അത് വൈയ്യക്തികമായ കാരണങ്ങളാലല്ല. ആശയപരമാണ്. അതൊക്കെ മറക്കാവുന്നതേയുള്ളൂ. അത്കൊണ്ട് മുന്‍വിധികളില്ലാതെ, സമയവും വെബ്‌ക്യാമും ഉള്ളവര്‍ ഈ മീറ്റില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ബാക്കി കാര്യങ്ങള്‍ എല്ലാവരുടെയും അഭിപ്രായങ്ങള്‍ കണക്കിലെടുത്ത് തീരുമാനിക്കാം.
എല്ലാ ബ്ലോഗര്‍മാര്‍ക്കും വായനക്കാര്‍ക്കും വിഷു ആശംസകള്‍ !
(NB: വെബ്‌ക്യാം ഇല്ലാത്തവര്‍ക്കും പങ്കെടുത്ത് സംസാരിക്കാന്‍ പറ്റും. മൈക്ക് മതി. അങ്ങനെ സംസാരിക്കുന്നവര്‍ക്ക് ക്യാമറ ഉള്ളവരെ കാണാനും കഴിയും. )
എല്ലാ ബ്ലോഗര്‍മാര്‍ക്കും വായനക്കാര്‍ക്കും വിഷു ആശംസകള്‍ !
ReplyDeletevishu aashamsakal........
ReplyDeleteആശംസകള്‍!!
ReplyDeleteനല്ല ആശയം.
ReplyDeleteപതിനൊന്നു മണിയോടെ എത്താൻ ശ്രമിക്കാം.
@jayanEvoor
ReplyDeleteസന്തോഷം ജയന്‍ , കഴിയുന്നതും നേരത്തെ എത്തുമല്ലോ ...
സംരഭത്തിനു ആശംസകള്‍. സുകുമാരേട്ടാ വിഷു ആശംസകള്‍.
ReplyDeleteഷാജി ഖത്തര്‍.
കെ പി സാറെ,
ReplyDeleteഞാനിപ്പോൾ ശ്രമിച്ചു. പക്ഷെ ooVoo എറർ കാണിക്കുന്നു. എത്ര ശ്രമിച്ചിട്ടും കണക്റ്റ് ആവുന്നില്ല. ഇനി റൂമിൽപോയി ശ്രമിക്കാം. രാത്രി ആരെങ്കിലും ബാക്കിയുണ്ടെങ്കിൽ, ഞാനുണ്ടാവും.
എന്തായാലും ഇത്തരം ഒരു ശ്രമം സംഘടിപ്പിച്ചതിന്, നൂതന വിദ്യകൾ പരീക്ഷിക്കുവാൻ ശ്രമിച്ചതിന്, പുരോഗതിയുടെ പിന്നലെയല്ല, കൂടെയാണ് നടക്കേണ്ടതെന്ന തത്വം പ്രവർത്തിയിൽ കാണിച്ചതിന്, സാറിന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനംസ്.
ബാക്കി, രാത്രി 9 - 12 ()ഇന്ത്യ)