ഇന്ന് ഞാന്‍ ഒരു കഥ പറയുകയാണ്. ബ്ലോഗ് എഴുതുന്നതിനിടയില്‍ ചിലപ്പോഴൊക്കെ ഇങ്ങനെ പോഡ്‌കാസ്റ്റ് ചെയ്യുന്നത് നല്ലതാണ്. നമ്മുടെ ശബ്ദം മറ്റുള്ളവരെ കേള്‍പ്പിക്കാമല്ലൊ. ഇപ്പോഴൊക്കെ പോഡ്‌കാസ്റ്റ് ചെയ്യുന്നത് ഒരു സംഭവമേയല്ല. എങ്ങനെയാണ് പോഡ്‌കാസ്റ്റ് ചെയ്യേണ്ടതെന്ന് മുള്ളൂക്കാരന്റെയും മറ്റും ബ്ലോഗില്‍ സരളമായി വിവരിച്ചിട്ടുണ്ട്. എന്നാലും ഞാന്‍ എങ്ങനെയാണ് ഈ പോഡ് കാസ്റ്റ് ചെയ്യുന്നത് എന്ന് ഇവിടെ വിവരിക്കട്ടെ. ആര്‍ക്കെങ്കിലും ഉപകാരപ്പെട്ടെങ്കിലോ!
പോഡ്‌കാസ്റ്റ് ചെയ്യാന്‍ ആദ്യമായി വേണ്ടത് ഒരു നല്ല മൈക്രോഫോണ്‍ ആണ്. ഞാന്‍ സോണിയുടെ ഒരു മൈക്രോഫോണ്‍ വാങ്ങിയിരുന്നു. ഇപ്പോഴൊക്കെ വെബ്‌ക്യാമില്‍ മൈക്രോഫോണ്‍ ഇന്‍ബില്‍ട്ടായി ഉള്ളത്കൊണ്ട്, അതുള്ളവര്‍ക്ക് മൈക്രോഫോണ്‍ വാങ്ങേണ്ടതില്ല. പിന്നെ വേണ്ടത് നമ്മുടെ ശബ്ദം റെക്കോര്‍ഡ് ചെയ്യാന്‍ ഒരു സോഫ്റ്റ്‌വേര്‍ ആണ്. സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന ഓഡാസിറ്റി എന്ന സോഫ്റ്റ്‌വേര്‍ ആണ് നല്ലത്. ഓഡാസിറ്റി ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ അതിന്റെ കൂടെ LAME MP3 encoder എന്ന സോഫ്റ്റ്‌വേര്‍ കൂടി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ മറക്കരുത്. അങ്ങനെ നാം സംസാരിക്കുന്നത് റെക്കോര്‍ഡ് ചെയ്ത് നമുക്ക് mp3 ഫയല്‍ ആയി ഡെസ്ക്ക്ടോപ്പില്‍ സേവ് ചെയ്യാം. അതിന് ശേഷം നമ്മുടെ പ്രഭാഷണം പോഡ്‌കാസ്റ്റ് ചെയ്യാന്‍ ഒരു സര്‍വര്‍ അഥവാ ഒരു ഹോസ്റ്റ് ആണ് വേണ്ടത്. സൌജന്യമായി ഈ സേവനം നല്‍കുന്ന സൈറ്റുകളാണ് clickcaster , podbean എന്നിവ. പക്ഷെ പരിമിതമായ സ്പേസ് മാത്രമേ നമുക്ക് ഈ സൈറ്റുകള്‍ അനുവദിച്ചു തരുന്നുള്ളൂ. ഇന്റര്‍നെറ്റ് ആര്‍ക്കൈവ് എന്ന സൈറ്റില്‍ നമുക്ക് പരിധിയില്ലാതെ ഫയലുകള്‍ അപ്‌ലോഡ് ചെയ്യാം. അത്തരം സൈറ്റുകളില്‍ നിന്ന് നിന്ന് നമ്മുടെ പോഡ്കാസ്റ്റിന്റെ പ്ലേയര്‍ എംബഡ്കോഡ് കോപ്പി ചെയ്ത് നമ്മുടെ ബ്ലോഗില്‍ പോസ്റ്റ് ചെയ്താല്‍ പോഡ്‌കാസ്റ്റ് ആയി.
ഞാന്‍ പക്ഷെ ഇവിടെ ഉപയോഗിച്ചിട്ടുള്ളത് യാഹൂ പ്ലേയര്‍ ആണ്. നമ്മുടെ എല്ലാ പോഡ്‌കാസ്റ്റുകളും ഒരു പ്ലേ ലിസ്റ്റ് ആയി ബ്ലോഗില്‍ ലഭ്യമാക്കാം എന്നതാണ് യാഹൂ പ്ലേയറിന്റെ പ്രത്യേകത. നമ്മള്‍ അപ്‌ലോഡ് ചെയ്ത സൈറ്റില്‍ നിന്ന് നമ്മുടെ പോഡ്‌കാസ്റ്റിന്റെ URL ലിങ്ക് മാത്രം എടുത്താല്‍ മതി. ഇത്രയും കാര്യങ്ങള്‍ ഞാന്‍ സ്വയം നെറ്റില്‍ നിന്ന് തപ്പി കണ്ടുപിടിച്ചതാണ്. താല്പര്യമുള്ളവര്‍ക്ക് അങ്ങനെ ചെയ്യാന്‍ സൂചന നല്‍കുന്നു എന്ന് മാത്രം. സംശയമുള്ളവര്‍ക്ക് കൂടുതലായി വിശദീകരിച്ചു തരാന്‍ സന്തോഷമേയുള്ളൂ.
ഇനി എന്റെ കഥ റിച്ച്മാന്‍ പൂവ്വര്‍മാന്‍ കേള്‍ക്കാന്‍ നിങ്ങളെ ക്ഷണിക്കുന്നു.
പോസ്റ്റ് ഉപകാര പ്രദം തന്നെ.
ReplyDeleteഞാന്‍ എന്‍റെ http://www.valiyalokam.blogspot.com/
എന്ന ബ്ലോഗില്‍ http://mog.com/ എന്ന സ്വതന്ത്ര പോഡ്കാസ്റ്റിങ്ങനുവദിച്ചിരുന്ന സൈറ്റില്‍ നിന്നും പോഡ് കാസ്റ്റ് ചെയതത്, ഇന്നെവിടെ എന്ന് ചോദിച്ചാല്‍ മതി.:)
ജലതരംഗം ഇവിടെ
എനിക്കെന്നെ സംശയം ഉണ്ട് ഇവിടെ
വേണൂ, ഇപ്പോള്‍ അത് അവിടെ കിട്ടുന്നില്ലല്ലൊ. ഏതായാലും ഒന്ന് കൂടി അത് ആലപിച്ചിട്ട് http://www.muziboo.com/ ല്‍ അപ്‌ലോഡ് ചെയ്യുക. അല്ലെങ്കില്‍ ആ സൈറ്റില്‍ നേരിട്ട് റെക്കോര്‍ഡ് ചെയ്യുകയുമാവാം.
ReplyDeleteഹഹാ... മാഷേ. അതിനി അതേ മൂഡില്‍ ആലപിക്കാന്‍ പറ്റുമോ.? ആലപിച്ചാല്‍ തന്നെ അതിനു് ഇനിയും ഇഗ്ഗതി ഉണ്ടായി കൂടേ.?
ReplyDeletehttp://www.muziboo.com/
ഈ ലിങ്കിനേയും എങ്ങിനെ വിശ്വസിക്കാം.
സമയം മാറുന്നതനുസരിച്ച് ഫ്റീ എന്നത് രൂപാ എന്ന് മാറുമ്പോള്‍ നമ്മടെ പ്രകടനം സ്വാഹ.:)
Audacity is not a freeware. Its a free libre open source software. Don't confuse FLOSS with some shareware.
ReplyDeleteകൊക്കനാംചെരി പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍, ഏതെങ്കിലും ഇടതുപക്ഷ പാര്‍ട്ടിയുടെ നേതാവ്, രണ്ടു സ്മാള്‍ അടിച്ചാല്‍ പോലും, പ്രതികരിച്ചു ഗീര്‍വാണ പ്രസംഗം നടത്താറുള്ള സുകുമാര്‍ജീ, ഉണ്ണിത്താന്റെ കാര്യത്തില്‍ എന്തെങ്കിലും ഞഞ്ഞാമിഞ്ഞാ തര്‍ക്കുത്തരം പറഞ്ഞു ന്യായീകരിക്കുന്ന ഒരു പോസ്റ്റ് ഉടനെ എഴുതുമല്ലോ. പെട്ടെന്ന് വേണം, കേട്ടോ ...
ReplyDeleteമനോഹര്‍, ദോഹ , ഖത്തര്‍
വാര്ദ്ധക്യ കാല സുഖവാസത്തിന് ബാംഗ്ലൂരില് ചേക്കേറിയിരിക്കുന്ന സുകുമാരേട്ടന് ഇപ്പോള് മറ്റ് തൊഴിലൊന്നും ഇല്ല എന്ന് അറിയില്ലേ മനോഹര്ജീ….
ReplyDeleteമനോഹര്‍ജിക്ക് നല്ല നമസ്ക്കാരം, വിനോദിനും...
ReplyDeleteതീർച്ചയായും വിജ്ഞാന പ്രദം.
ReplyDeleteനമസ്കാരം പോലെ വേറെ നല്ലൊരു കാര്യം ഉണ്ടോ സുകുമാരേട്ടാ, പിന്നെന്തിനാ നമസ്കാരത്തിന് ഒരു “നല്ല“ കൂട്ടിച്ചേര്പ്പ്….ആനയെ ആരെങ്കിലും വലിയ ആന എന്ന് വിശേഷിപ്പിക്കാറുണ്ടോ? ഓ ആ പാവം ജയശങ്കറിനെ അനുകരിച്ച്താകും…എന്നലും ആടും ആനയും ഒരുപോലെയാകില്ല. വിവേകത്തിന്റെ കിളിവാതില് തുറന്നുകിട്ടട്ടേ എന്നാശംസിച്ചുകൊണ്ട് ഒരു സാദാ നമസ്കാരം.
ReplyDeleteവിനോദേ, സാധാരണയായി ബ്ലോഗില്‍ ഒരു പോസ്റ്റ് വായിച്ചാല്‍ ആ പോസ്റ്റിനെ പറ്റി അഭിപ്രായം രേഖപ്പെടുത്തുക എന്നതാണ് കമന്റിങ്ങിന്റെ ഒരു രീതി.ഇവിടെ ഖത്തറില്‍ നിന്ന് ശ്രീ.മനോഹര്‍ പോസ്റ്റുമായി ബന്ധമില്ലാത്ത ഒരു കമന്റ് രേഖപ്പെടുത്തുന്നു. മാത്രമല്ല എന്നോട് മറ്റൊരു വിഷയത്തെ പറ്റി ബ്ലോഗ് എഴുതാനും പറയുന്നു. എനിക്ക് മറ്റ് ജോലിയൊന്നുമില്ല എന്നറിയില്ലേ എന്ന് എന്നെ പറ്റി വിനോദ് ശ്രീ.മനോഹറിനോട് ചോദിക്കുന്നു. ഈ രണ്ട് കമന്റുകളും ഈ പോസ്റ്റിനെ സംബന്ധിച്ച് അനാവശ്യമാണ്. അത്കൊണ്ട് ഞാന്‍ ഒരു നല്ല നമസ്ക്കാരം പറഞ്ഞെന്നേയുള്ളൂ,കമന്റിന്റെ അനൌചിത്യം എടുത്തു പറയാതെ.
ReplyDeleteശ്രീ.മനോഹറും, വിനോദും വിശ്വസിക്കുന്ന രാഷ്ട്രീയപാര്‍ട്ടിയെ ഞാന്‍ വിമര്‍ശിക്കുന്നത്കൊണ്ടാവാം ഒരു പക്ഷെ മേപ്പടി കമന്റുകള്‍ അസ്ഥാനത്ത്,അനാവശ്യമായി വന്നു പതിച്ചത്. ഇവിടെ നിങ്ങള്‍ രണ്ടു പേര്‍ക്കുമാണ് വിവേകം ഉണ്ടാകേണ്ടത്. ഒന്നാമത് മനസ്സില്‍ അസഹിഷുണുത ഉണ്ടെങ്കില്‍ അത് അസ്ഥാനത്ത് പ്രയോഗിക്കരുത്. മറ്റൊന്ന് തങ്ങള്‍ വിശ്വസിക്കുന്ന പാര്‍ട്ടി വിമര്‍ശനത്തിനതീതമല്ല എന്ന് മനസ്സിലാക്കണം.
ഞാന്‍ എന്റെ ബ്ലോഗില്‍ ഇതേ വരെ സഭ്യേതരമായോ, തെറിയോ, വ്യക്തിപരമായി ആരെയെങ്കിലും അധിക്ഷേപിച്ചിട്ടോ എഴുതിയിട്ടില്ല. ആശയങ്ങളെയും പാര്‍ട്ടികളെയും വിമര്‍ശിക്കാറുണ്ട്. എന്താണ് എഴുതേണ്ടതെന്ന് ഞാനാണ് തീരുമാനിക്കുന്നത്. വായിക്കാന്‍ ഞാന്‍ ആരെയും നിര്‍ബ്ബന്ധിക്കുന്നില്ല. എന്റെ ചിന്തകള്‍ ഇവിടെ അടയാളപ്പെടുത്തി വെക്കുകയാണ് ചെയ്യുന്നത്. ഇന്നോ നാളെയോ എന്നെങ്കിലുമോ താല്പര്യമുള്ളവര്‍ക്ക് വായിക്കാന്‍ വേണ്ടി. താല്പര്യമില്ലാത്തവര്‍ എന്റെ ബ്ലോഗിനെ അവഗണിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. എന്നിട്ടും വായിച്ച് ആരെങ്കും അസ്വസ്ഥമാകുന്നെങ്കില്‍ ഞാനതിന് ഉത്തരവാദിയല്ല. അഥവാ അങ്ങനെ ആരെങ്കിലും അസ്വസ്ഥമായി ആരെങ്കിലും ഏത് വിധത്തില്‍ പ്രതികരിച്ചാലും അതെന്നെ ബാധിക്കുന്നില്ല. എന്നാല്‍ എന്റെ ബ്ലോഗില്‍ കമന്റായി അത് പ്രകടിപ്പിച്ചാല്‍ ഞാന്‍ അത് ഡിലീറ്റ് ചെയ്യും. നിയമവിരുദ്ധമായി ഞാന്‍ എന്റെ ബ്ലോഗില്‍ എന്തെങ്കിലും എഴുതിയാലോ, മറ്റ് ബ്ലോഗുകളില്‍ കമന്റ് എഴുതിയാലോ ആര്‍ക്കും അതിന്റെ പേരില്‍ നടപടി എടുക്കാമല്ലൊ. ഞാന്‍ അനാവശ്യമായി ഒരു ബ്ലോഗിലും പോയി കമന്റുകള്‍ എഴുതാറില്ല. കാരണം ബ്ലോഗിന്റെ പേരില്‍ എന്റെ സ്വാസ്ഥ്യം ഞാനെന്തിന് കളയണം.
എനിക്ക് ജോലിയൊന്നുമില്ല എന്ന് വിനോദ് ശ്രീ.മനോഹറിനെ തെര്യപ്പെടുത്തുന്നതിന്റെ സാംഗത്യം എന്താണ്? എന്റെ വ്യക്തിജീവിതം എന്തിന് വിനോദ് അങ്ങനെ ഓര്‍ത്തു വെക്കണം? ഞാന്‍ എന്തെങ്കിലുമെന്റെ വിഷമതകള്‍ പരസ്യപ്പെടുത്തുന്നുണ്ടോ? വിനോദിന്റെയോ,ശ്രീ.മനോഹറിന്റെയോ മറ്റാരുടെയെങ്കിലുമോ വ്യക്തിപരമായ കാര്യങ്ങള്‍ ഞാന്‍ ആരായുന്നുണ്ടോ?
ഞാന്‍ നിത്യവും ധാരാളം ബ്ലോഗുകള്‍ വായിക്കുന്നുണ്ട്. പലതിലും എനിക്ക് വിയോജിപ്പുള്ളതും എതിര്‍പ്പുള്ളതുമായ കാര്യങ്ങളും ഉണ്ടാകും. അവിടെയൊന്നും ഞാന്‍ കമന്റുകള്‍ എഴുതുന്നില്ലല്ലൊ. എനിക്ക് യോജിക്കാന്‍ പറ്റുന്നതേ മറ്റുള്ളവര്‍ എഴുതാവൂ എന്ന് ഞാന്‍ കരുതാന്‍ പാടുണ്ടോ? എതിരഭിപ്രായങ്ങള്‍ വായിച്ചാല്‍ മൌനം പാലിച്ചു തിരിച്ചു വരിക എന്നതാണ് ബ്ലോഗ് വായനയില്‍ ഞാന്‍ അനുവര്‍ത്തിക്കുന്ന രീതി. ഇത്തരം ഒരു വിവേകം ഞാന്‍ ശ്രീ.മനോഹറില്‍ നിന്നും വിനോദില്‍ നിന്നും പ്രതീക്ഷിച്ചാല്‍ എന്നെ കുറ്റം പറയാന്‍ കഴിയുമോ?
മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ ഞാന്‍ ബ്ലോഗില്‍ വിമര്‍ശിക്കുന്നത് ചിലരില്‍ അസഹിഷ്ണുത ഉണ്ടാക്കുകയും അതവര്‍ പ്രകടിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടതുമാണ് കൂടുതല്‍ മാര്‍ക്സിസ്റ്റ് വിരുദ്ധപോസ്റ്റുകള്‍ എഴുതാന്‍ എനിക്ക് പ്രേരണയായത്. എന്നാല്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ എതിര്‍ക്കല്‍ മാത്രമല്ല ബ്ലോഗെഴുത്തില്‍ എന്റെ ഉദ്ദേശ്യം. കമ്മ്യൂണിസം എന്ന സിദ്ധാന്തം ഒരു കാല്പനികമായ ആശയമാനെന്നും അത് പ്രയോഗത്തില്‍ കുറെ വയലന്‍സ് ഉണ്ടാക്കുമെന്നല്ലാതെ മറ്റൊരു തരത്തിലും പ്രായോഗികമല്ല എന്ന് എനിക്ക് അഭിപ്രായമുണ്ട്. അത് ബ്ലോഗില്‍ പ്രചരിപ്പിക്കാനും ഞാന്‍ ശ്രമിക്കുന്നു. അതെന്റെ സ്വാതന്ത്ര്യമാണ്. കമ്മ്യുണിസം പ്രായോഗികമെന്ന് വിശ്വസിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യാന്‍ തുടങ്ങിയത് മുതല്‍ അതിനെതിരെയുള്ള പ്രചാരണങ്ങളും നടന്നു വരുന്നുണ്ട്. കമ്മ്യൂണിസം പരാജയപ്പെട്ട ചരിത്രമാണ് നമ്മുടെ മുന്‍പില്‍ ഉള്ളതും. ഇപ്പോഴും കമ്മ്യൂണിസം പ്രചരിപ്പിക്കുന്നു, അത്കൊണ്ട് കമ്മ്യൂണിസ്റ്റ് വിരുദ്ധതയും പ്രചരിപ്പിക്കേണ്ടി വരുന്നു. തുടര്‍ന്നും എനിക്ക് കമ്മ്യൂണിസത്തിന്റെ പൊള്ളത്തരങ്ങള്‍ ബ്ലോഗില്‍ എഴുതേണ്ടതുണ്ട്. അത്രയേ കഴിയുന്നുള്ളൂ. എന്നാല്‍ അത്രയെങ്കിലും കഴിയുന്നല്ലോ എന്നും ആശ്വാസവും. ഇതൊക്കെ നമുക്ക് ചിന്തിക്കുന്ന മനസ്സ് ഉള്ളത്കൊണ്ടും നമ്മള്‍ സാമൂഹ്യജീവിയായത്കൊണ്ടും ചെയ്തു പോകുന്നതാണ്. അല്ലാതെ ആരോടെങ്കിലും പകയോ ശത്രുതയോ ഉള്ളത്കൊണ്ടല്ല.
അത്കൊണ്ട് വിനോദേ, ഞാന്‍ ഇപ്പോള്‍ ജോലിയൊന്നും ചെയ്യേണ്ട ആവശ്യമില്ല. എന്നേക്കാളും പ്രായം കൂടിയ എത്രയോ പേര്‍ ജീവിയ്ക്കാന്‍ വേണ്ടി കഷ്ടപ്പെടുന്നുണ്ട്. കഷ്ടപ്പെട്ട് തന്നെയാണ് ഞാന്‍ ഇന്ന് കഷ്ടപ്പെടേണ്ടതില്ലാത്ത, ബ്ലോഗെഴുത്ത് ഹോബ്ബിയായി സ്വീകരിക്കാന്‍ കഴിയുന്ന ഒരു ജീവിതസാഹചര്യത്തില്‍ എത്തിച്ചേര്‍ന്നത്. എല്ലാവര്‍ക്കും അങ്ങനെ കഴിയേണ്ടതാണ് എന്നാണ് എന്റെ ആഗ്രഹവും.
ReplyDeleteവിനോദിന് മറുപടി പറയണം എന്ന് കരുതിയതല്ല. എന്നാല്‍ എഴുതാന്‍ സമയമുള്ളത്കൊണ്ട് എഴുതാന്‍ തുടങ്ങി. തുടങ്ങിയപ്പോള്‍ അത് സാമാന്യം നീണ്ടു പോവുകയും ചെയ്തു. അതിനാല്‍ ഈ മറുപടി എന്റെ കമന്റ് ബോക്സിലും സൂക്ഷിക്കുന്നു.
ശ്രീ സുകുമാര്‍ജീ, ഞാനും ഇത്തരം ഒരു മറുപടി എഴുതാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ പേര് മൂന്നു നാല് തവണ വലിക്കുന്നത് കണ്ടു എഴുതുന്നു. എനിക്ക് എതിരഭിപ്രായം ഉള്ള പോസ്റ്റ് കണ്ടാലും ഞാന്‍ രോഷകുലനകാറില്ല. അങ്ങനെ ഞാന്‍ "വിശ്വസിക്കുന്ന" രാഷ്ട്രീയ പാര്‍ട്ടി ഇന്ത്യയില്‍ ഇല്ല. എനിക്ക് "ആഭിമുഖ്യം" ഉള്ള പാര്‍ട്ടി ഉണ്ട്.
ReplyDeleteഞാന്‍ എഴുതിയ കമന്റ് താങ്കളുടെ പോസ്റ്റുമായി ബന്ധം ഇല്ല-- ഞാന്‍ സമ്മതിക്കുന്നു. പക്ഷെ, താങ്കളുടെ ഒട്ടകപക്ഷി "നയം" -- അതിനെ തുറന്നു കാണിക്കാന്‍ വേറെ എന്താണ് വഴി ? ഒരു സ്വകാര്യ മെയില്‍ വഴി എനിക്ക് ചെയ്യാമായിരുന്നു. പക്ഷെ വായനക്കാര്‍ മുഴുവന്‍ കാണണം എന്ന് ഞാന്‍ കരുതി. നിസ്സാരപ്രശ്നങ്ങളില്‍ പോലും "അയ്യോ, പത്തോ ..എനിക്ക് പ്രതികരിക്കണം" എന്ന് വലിയ വായില്‍ നിലവിളിക്കാറുള്ള ആള്‍ ഉണ്ണിത്താന്‍ പ്രശ്നത്തില്‍ കാണിക്കുന്ന ആ നിസ്സംഗത , ആ "നിഷ്പക്ഷത" , ആ മരമണ്ടന്‍ ജാള്യത --- അതൊന്നു തുറന്നു കാണിക്കാന്‍ വേണ്ടിയാണ് അങ്ങനെ എഴുതിയത്.
മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ പറ്റി , താങ്കള്‍ എഴുതാറുള്ള പല കാര്യങ്ങളോടും എനിക്ക് യോജിപ്പാനല്ലോ. ഞാന്‍ ഇതിനു മുന്‍പ് എഴുതിയിട്ടും ഉണ്ട്. എന്റെ വിമര്‍ശനം അതായിരുന്നില്ല. വീണ്ടും എന്റെ പഴയ കമന്റുകള്‍ വായിക്കൂ.... രമേശി ചെന്നിതലയെക്കള്‍, കുഞ്ഞാലി കുട്ടിയേക്കാള്‍, കൂടുതല്‍ അപകടകാരി പിണറായി ആണെന്ന് വരുത്താന്‍ താങ്കള്‍ കാണിക്കുന്ന വ്യഗ്രത ചോദ്യം ചെയ്യപെടെണ്ടാതാണ്. ഈ ഒട്ടകപക്ഷി നിലവാരം കാരണം, ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ പ്രാധാന്യം താങ്കള്‍ തിരിച്ചറിയാതെ പോകുന്നു. ഇന്ത്യയില്‍ ആദ്യം തുടച്ചുനീക്കപെടെണ്ട പാര്‍ട്ടി മാര്‍ക്സിസ്റ്റ് പാര്‍ട്ടി ആണെന്ന് ഞാന്‍ കരുതുന്നില്ല. സോറി.
ഒറ്റക്കണ്ണന്‍ കണ്ണടയുമായി താങ്കള്‍ സുധീരം വിമര്‍ശനം തുടരുക. എല്ലാ ഭാവുകങ്ങളും നേരുന്നു.
sukumaretta nalla kadha ...
ReplyDeletepakshe entha message?
@SIR, ദാരിദ്ര്യം എന്നത് ആപേക്ഷികമാണെന്നും മനസ്സില്‍ സംതൃപ്തി അനുഭവിക്കുന്നവന്‍ ആരോ അവനാണ് യഥാര്‍ഥ സമ്പന്നന്‍ എന്നുമുള്ള ഒരു സന്ദേശം ഈ കഥ നല്‍കുമെന്ന് ഞാന്‍ കരുതുന്നു....
ReplyDeleteസുകുമാരേട്ടാ മനോഹരിന്റെയും വിനോടിന്റെയും കമന്റുകള്‍ താങ്കളുടെ പോസ്റ്റുമായി ബന്ധമില്ലതവയാണ് എന്നത് ശരി തന്നെ പക്ഷെ അതിലെന്താണ് അസഹിഷ്ണുത? അവര്‍ പറഞ്ഞത് ശരിയല്ലേ? കമ്മ്യൂണിസറ്റുകാര്‍ തുമ്മിയാല്‍ അതിനെതിരെ പോസ്റ്റ് എഴുതുന്ന താങ്കള്‍ ഉണ്നിതനാദികളെ ന്യായീകരിക്കുമ്പോള്‍ സ്വാഭാവികമായും ചോദിച്ചു പോകും, സുകുമാരേട്ടന് കമ്മ്യൂണിസ്റ്റ് വിരോധം പ്രസംഗിക്കലല്ലാതെ വേറെ എന്താ പണി? സത്യത്തില്‍ അസഹിഷ്ണുത താങ്കള്‍ക്കല്ലേ ....? കമ്മ്യൂണിസ്റ്റ്‌കാരോടുള്ള അസഹിഷ്ണുത...!!! അതുകൊണ്ടല്ലേ താങ്കളുടെ കമ്മ്യൂണിസ്റ്റ് വിരുധതയിലെ പൊള്ളത്തരം വ്യക്തമാക്കുന്ന എന്റെ സ്ക്രാപ്പ് താങ്കളുടെ ഓര്‍ക്കുട്ട് സ്ക്രാപ്പ് ബുകില്‍ നിന്നും മയച്ചു കളഞ്ഞത്?
ReplyDeleteതാങ്കള്‍ക്ക് കമന്റ് എഴുതുകയോ എഴുതതിരിക്കുകയോ ചെയ്യാം കമന്റ് ഡിലീറ്റ് ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യാം അതുപോലെ എന്ത് കമന്റ് ചെയ്യണം എന്ന് തീരുമാനിക്കാനുള്ള സ്വത്രതന്ത്യം ഞങ്ങളെ പോലുല്ലവര്‍ക്കും ഉണ്ട് .
അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധമാല്ലാതെ മറ്റെന്തുണ്ട് താങ്കളുടെ കയ്യില്‍?
"കമ്മ്യൂണിസം പരാജയപ്പെട്ട ചരിത്രമാണ് നമ്മുടെ മുന്‍പില്‍ ഉള്ളതും. ഇപ്പോഴും കമ്മ്യൂണിസം പ്രചരിപ്പിക്കുന്നു, അത്കൊണ്ട് കമ്മ്യൂണിസ്റ്റ് വിരുദ്ധതയും പ്രചരിപ്പിക്കേണ്ടി വരുന്നു. തുടര്‍ന്നും എനിക്ക് കമ്മ്യൂണിസത്തിന്റെ പൊള്ളത്തരങ്ങള്‍ ബ്ലോഗില്‍ എഴുതേണ്ടതുണ്ട്." എന്ന് താങ്ങള്‍ പറയുന്നു എങ്കില്‍ താങ്കളുടെ :
കമ്മ്യൂണിസം; യാഥാര്‍ഥ്യവും വിശ്വാസവും എന്നാ പോസ്റ്റിനു ഞാന്‍ എഴുതിയ കമന്റിനു താങ്കള്‍ മറുപടി പറയണം ...
കമ്മ്യൂണിസത്തെ പറ്റി ഒരു ചുക്കും ചുണ്ണാമ്പും അറിയാതെ ശുദ്ധ തോന്നിവാസം എഴുതി വെച്ചാല്‍ പ്രതികരണം അത്ര സഭ്യമാകില്ല അതിനു കമന്റ് ചെയ്യുന്നവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ....