ഇത് ജനാധിപത്യവിരുദ്ധമല്ലേ എന്ന് ചിലര്‍ ചോദിച്ചേക്കാം. വോട്ട് ചെയ്യുന്നില്ലെങ്കില്‍ പിന്നെന്ത് ജനാധിപത്യം? ജനാധിപത്യം ജന്മസിദ്ധമായ ഒന്നല്ല. അത് പൌരജനങ്ങള്‍ സ്വീകരിക്കുന്ന ഒരു സമ്പ്രദായമാണ്. വോട്ട് ചെയ്യുക എന്നത് ആ സമ്പ്രദായം സ്വീകരിക്കുന്നതിന്റെ മുന്നുപാധിയാണ്. മറ്റുള്ളവര്‍ വോട്ട് ചെയ്ത് എനിക്ക് ജനാധിപത്യം ഒരുക്കിത്തരണം എന്ന് ഒരു പൌരനും പറയാന്‍ കഴിയില്ല. ആരും വോട്ട് ചെയ്യാത്ത നാട്ടില്‍ ജനാധിപത്യം ഇല്ലല്ലൊ. അപ്പോള്‍ പ്രായപൂര്‍ത്തി വോട്ടവകാശം എല്ലാവരും വിനിയോഗിക്കുന്ന ഒരു സമ്പ്രദായത്തെയാണ് നാം ജനാധിപത്യം എന്ന് പറയുന്നത്. പോളിങ്ങ് ബൂത്തില്‍ എത്തിപ്പെടാന്‍ കഴിയുന്ന മുഴുവന്‍ പേരും വോട്ട് ചെയ്തിരിക്കണം എന്ന് നിയമം മൂലം ഉറപ്പ് വരുത്തേണ്ടതുണ്ട്. അതിനാണ് സ്വാതന്ത്ര്യം ലഭിച്ച് ഇത്രകാലത്തിന് ശേഷം നരേന്ദ്രമോഡി തുടക്കം കുറിച്ചിരിക്കുന്നത്. ക്രമേണ രാജ്യത്ത് എല്ലാ സംസ്ഥാന അസംബ്ലികളിലേക്കും, പാര്‍ലമെന്റിലേക്കുമുള്ള തെരഞ്ഞെടുപ്പുകളില്‍ ഈ നിയമം നടപ്പാക്കപ്പെടുകതന്നെ ചെയ്യും.
ഞാന്‍ ഈ വിഷയം മുന്‍പും ബ്ലോഗില്‍ എഴുതിയിരുന്നു. എന്നാല്‍ നിലവിലുള്ള ഏതെങ്കിലും രാഷ്ട്രീയക്കാരന്‍ ഇതിനു തുനിയുമെന്ന് കരുതിയിരുന്നില്ല. കാരണം ഇന്ന് തങ്ങള്‍ക്ക് ജന്മാവകാശം പോലെ പതിച്ചു കിട്ടിയിട്ടുള്ള വോട്ട്ബാങ്കിന്റെ പിന്‍ബലത്തില്‍ വില പേശി സീറ്റുകളും സ്ഥാനമാനങ്ങളും കരസ്ഥമാക്കി കുട്ടിരാജാക്കന്മാരെ പോലെ വാണരുളുകയാണ് രാഷ്ട്രീയക്കാരെല്ലാം. എല്ലാവരും വോട്ട് ചെയ്യണം എന്ന നിയമം പ്രാബല്യത്തിലായാല്‍ വന്നാല്‍ പല നേതാക്കളുടെയും ജാതകം മാറ്റിയെഴുതേണ്ടി വരും. കാരണം വോട്ട് ചെയ്യാതെ മാറി നില്‍ക്കുന്ന വോട്ടര്‍മാര്‍ നിര്‍ബന്ധവോട്ടിങ്ങ് നിമിത്തം പോളിങ്ങ് ബൂത്തിലെത്തിയാല്‍ ആര്‍ക്കാണ് അവര്‍ വോട്ട് ചെയ്യുക എന്ന് മുന്‍കൂട്ടി നിശ്ചയിക്കാന്‍ കഴിയില്ലല്ലൊ. മാത്രമല്ല, വോട്ട്ബാങ്ക് നിലനിര്‍ത്തുന്നത് പോലെ എളുപ്പമല്ല പുറത്തുള്ള വോട്ടര്‍മാരെ സ്വാധീനിക്കല്‍ . അതിന് കുറച്ചു വിയര്‍പ്പ് ഒഴുക്കേണ്ടി വരും. രാഷ്ട്രീയം തൊഴിലായി സ്വീകരിക്കുകയും ഉപജീവനത്തിന് മറ്റൊരു ജോലിയും അറിയാത്ത കുറെ പേര്‍ വഴിയാധാരമായി പോകാനും സാധ്യതയുണ്ട്. ഗുജറാത്ത് അസംബ്ലിയില്‍ കേട്ട പ്രതിപക്ഷ വിയോജിപ്പ് ഇതിന്റെ തെളിവാണ്. ഒരു തെരഞ്ഞെടുപ്പ് പരിഷ്ക്കാരങ്ങളും രാഷ്ട്രീയക്കാര്‍ പൊതുവെ ഇഷ്ടപ്പെടുന്നില്ല. തങ്ങളുടെ നിലനില്‍പ്പ് അപകടപ്പെടുത്തിക്കൊണ്ട് ജനാധിപത്യം ബലപ്പെടുത്തണം എന്ന് ആരെങ്കിലും ആഗ്രഹിക്കുമോ? നരേന്ദ്രമോഡി രാഷ്ട്രീയലാഭത്തിന് വേണ്ടിയാണ് ഈ നിയമം കൊണ്ടുവന്നതെന്ന് ഇതിനകം വിമര്‍ശനം ഉയര്‍ന്ന് വന്നിട്ടുണ്ട്. മോഡിക്ക് ലാഭം കിട്ടുന്നെങ്കില്‍ കിട്ടട്ടെ. ഈ നിയമം ഭാവിയില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് പരിഷ്ക്കാരങ്ങള്‍ക്ക് മുന്നോടിയായിരിക്കും എന്നത് കൊണ്ട് മോഡി സ്മരിക്കപ്പെടും എന്നതായിരിക്കും അദ്ദേഹത്തിന് ലഭിക്കാവുന്ന നേട്ടം എന്ന് ഞാന്‍ കരുതുന്നു.
oru cheriya kaariyathil ee nara adhame ingane pukazhthunathinodu yojikkan theere kazhiyunnilla!
ReplyDeleteബൈജു, ഇത് ഒരു ചെറിയ കാര്യമല്ല. ഇന്ത്യന്‍ ജനാധിപത്യത്തില്‍ ദൂരവ്യാപകമായ ഫലങ്ങള്‍ ഉളവാക്കാന്‍ പര്യാപ്തമായ ഒരു തുടക്കം ഈ നിയമനിര്‍മ്മാണത്തില്‍ ഉണ്ട്. തെരഞ്ഞെടുപ്പ് പരിഷ്ക്കാരങ്ങളെ കുറിച്ചു പറയുമ്പോള്‍ ആദ്യം മനസ്സില്‍ വരിക നിര്‍ബ്ബന്ധ വോട്ടിങ്ങ് തന്നെയാണ്. പതിനെട്ട് വയസ്സ് പൂര്‍ത്തിയായവര്‍ക്ക് വോട്ടവകാശം നല്‍കിയത്കൊണ്ടായില്ല. എല്ലാവരും വോട്ട് ചെയ്യണ്ടേ? ഇന്ന് ആളുകള്‍ പൊതുവെ രാഷ്ട്രീയത്തോട് വിരക്തി കാണിക്കുകയും വോട്ടിങ്ങില്‍ നിന്ന് മാറി നില്‍ക്കാനുള്ള പ്രവണതയുമാണ് കാണിക്കുന്നത്.
ReplyDeleteഅഖിലേന്ത്യാ തലത്തില്‍ ഇത് വരെ ശരാശരി 55 ശതമാനത്തില്‍ കൂടുതല്‍ പേര്‍ വോട്ടിങ്ങില്‍ പങ്കെടുത്തിട്ടില്ല. ന്യൂനപക്ഷത്തിന്റെ പിന്തുണയുമായാണ് എല്ലാ സര്‍ക്കാറുകളും നിലനില്‍ക്കുന്നത്. ഇത് ജനാധിപത്യസമ്പ്രദായത്തെ അപഹാസ്യമാക്കുന്നില്ലെ. മാത്രമല്ല, ആളുകള്‍ക്ക് രാഷ്ട്രീയപാര്‍ട്ടികളില്‍ വിശ്വാസം കുറഞ്ഞുവരികയുമാണ്. അത് നമ്മുടെ ജനാധിപത്യത്തിന് ഭീഷണിയല്ലെ. അപ്പോള്‍ എന്ത്കൊണ്ടും, വോട്ട് ചെയ്യാന്‍ പൌരനെ നിര്‍ബ്ബന്ധിക്കുന്ന നിയമം ഉണ്ടാക്കണം എന്ന് ഞാന്‍ കരുതുന്നു. അതിന് ഒരു ആരംഭമാണ് മോഡീ കുറിച്ചിരിക്കുന്നത്. അതിന്റെ പ്രാധാന്യം കാണാതിരുന്നുകൂട.
മോഡിയോട് യോജിക്കുകയോ,വിയോജിക്കുകയോ ചെയ്യാം,പക്ഷെ ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു സംസ്ഥാനമുഖ്യമന്ത്രിയാണദ്ദേഹം. ഇങ്ങനെയൊരു നിയമനിര്‍മ്മാണം നടത്താന്‍ തുനിഞ്ഞ മോഡിയെ അക്കാര്യത്തില്‍ അഭിനന്ദിക്കുയാണ് ഞാന്‍ ചെയ്തിട്ടുള്ളത്. അല്ലാതെ പുകഴ്ത്തിയിട്ടില്ല.
ശ്രീ കെ പി എസ്,
ReplyDeleteമോഡി നല്ലൊരു ഭരണാധികാരി ആണ് എന്ന് അഭിപ്രായമുണ്ടെങ്കിലും ഈ പരിഷ്ക്കാരം വിജയം കാണുമോ എന്ന് സംശയം ഉണ്ട്. വോട്ട് ചെയ്യുക എന്നത് ഒരു ബാധ്യത ആയി ജനത്തിന് തോന്നുമോ എന്ന് പറയാന്‍ കഴിയില്ലല്ലോ..
നരേന്ദ്ര മോഡി എന്ന ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയുടെ നിലവിലെ സംഘ് രാഷ്ടീയ തന്ത്രങ്ങളോട് എനിക്ക് യോചിപ്പില്ല.എന്ന് മാത്രമല്ല അഴിയെണ്ണേണ്ട രാഷ്ട്രീയ കുറ്റവാളികളില്‍ പെട്ട ആളാണ് നരേന്ദ്ര മോഡി.
ReplyDeleteപക്ഷെ ഈ പോസ്റ്റിന്റെ വിഷയം നിര്‍ബന്ധിത വോട്ടിംഗ് എന്നതാണല്ലോ. ഈ നീക്കത്തോട് എനിക്ക് യോജിപ്പാണുള്ളത്. കാരണാം കോടിക്കണക്കിന് രൂപ പൊതു ഖജനാവില്‍ നിന്നും ചിലവഴിച്ചാണ് രാജ്യം തെരെഞ്ഞേടുപ്പുകള്‍ നടത്തുന്നത്. എന്നാല്‍ ഇത് ഗൌനിക്കാതെ തെരെഞ്ഞേടുപ്പിനെ വക വെക്കാതെ വോട്ട് ചെയ്യുന്നതില്‍ വിമുഖത കാണിക്കുന്നതില്‍ അഭ്യസ്ഥ വിദ്യരും ഉണ്ട് എന്നത് ഖേദകരമാണ്. രാഷ്ട്രീയം എന്തുമാകട്ടെ വോട്ടെടുപ്പില്‍ നിര്‍ബന്ധമായും എല്ലാവരും പങ്കെടുക്കണം ജനാധിപത്യ പ്രക്രിയയയില്‍ എല്ലാ പൌരന്മാരും പങ്കെടുക്കണം. പ്രവാസികള്‍ക്കും വോട്ടവകാശം നല്‍കണം എന്നു കൂടി എനിക്ക് അഭിപ്രായമുണ്ട്. കൂടാതെ നിലവില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്കാര്‍ക്കും വോട്ടര്‍ക്ക് വോട്ട് ചെയ്യാന്‍ താല്പര്യമില്ലെങ്കില്‍ അത് കാണിക്കാനും സംവിധാനം വേണം.
എല്ലാ തെരെഞ്ഞെടുപ്പുകളിലും 60 ശതമാനമോ അതില്‍ താഴെയ്യോ ഇള്ള പോളിംഗ് ജനാധിപത്യത്തിന്അപമാനകരമാണ്.
ഇതില്‍ അപ്രയായോഗികത ഒട്ടുമില്ലാത്ത കാര്യമാണ്. വോട്ട് ചെയ്യാത്തവരെ കണ്ടുപിടിക്കാന്‍ ഒട്ടും പ്രയാസമില്ല.വോട്ട് ചെയ്യാനുള്ള ഐഡന്റിറ്റി രേഖകള്‍ പ്രകാരം എളുപ്പം വോട്ടു ചെയ്യാത്തവരെ കണ്ടുപിടിക്കുകയും. വോട്ടു ചെയ്യാത്തവര്‍ക്ക് നോട്ടീസ് അയക്കാനുള്ള സംവിധാനം ഉണ്ടാക്കുകയോ ചെയ്യാം. അപ്രയായൊകത ഒട്ടുമില്ല നടപ്പിലാകുമോ എന്നുള്ളതിലാണ് സംശയം.
@സത, ഇതൊരു പരിഷ്ക്കാരമല്ല മറിച്ച് നിയമം നിലവില്‍ വന്നിരിക്കുന്നു ഗുജറാത്തില്‍ എന്നതാണ് വസ്തുത. അത് വിജയിക്കുമോ എന്ന് എന്തിന് സംശയിക്കണം. വോട്ട് ചെയ്യുക എന്നത് ഓരോ പൌരന്റെയും പ്രഥമവും പ്രധാനവും ആയ കര്‍ത്തവ്യമാണ്. സര്‍ക്കാര്‍ എന്ന സംവിധാനം ഇല്ലെങ്കില്‍ പൌരന്മാര്‍ക്ക് ജീവിയ്ക്കാന്‍ കഴിയില്ല.ആകെ അരാജകത്വം ആയിരിക്കും ഫലം. അപ്പോള്‍ സര്‍ക്കാരിനെ തെരഞ്ഞെടുക്കുന്ന പ്രക്രിയയില്‍ ഓരോ പൌരനും പങ്കെടുക്കണം. നിര്‍ബ്ബന്ധവോട്ടിങ്ങിന്റെ ലോജിക്ക് അതാണ്. പിന്നെ, ആദ്യമൊക്കെ ഒരു ബാധ്യതയായി തോന്നാം. പിന്നെ അത് ശീലിച്ചുകൊള്ളൂം. അങ്ങനെയെ കാര്യങ്ങള്‍ നേരെയാവുകയുള്ളൂ.
ReplyDeleteഞാന്‍ ഒരു ഉദാഹരണം പറയാം. വീട് നിര്‍മ്മിക്കുമ്പോള്‍ മുന്‍കൂട്ടി അനുമതി വാങ്ങിയിരിക്കണം എന്ന നിയമം കേരളത്തില്‍ മുനിസിപാലിറ്റികളിലും കോര്‍പ്പറേഷനുകളിലും മാത്രമേ നിര്‍ബ്ബന്ധമുണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും അത് നിര്‍ബ്ബന്ധമാക്കിയിരിക്കുന്നു. മുന്‍പ് തോന്നിയ പോലെ ഒരാള്‍ക്ക് വീട് വെക്കാമായിരുന്നു. ഇപ്പോഴോ, ആദ്യം തന്നെ പ്ലാനും എസ്റ്റിമേറ്റും ഉണ്ടാക്കണം. അതിന് അഞ്ഞൂറ് രൂപയില്‍ മേല്‍പ്പോട്ട് ഫീസ് കൊടുക്കണം,പിന്നെ പഞ്ചായത്ത് ആഫീസില്‍ എത്രയോ പ്രാവശ്യം കയറിയിറങ്ങണം. ബുദ്ധിമുട്ട് ഉണ്ടെങ്കിലും ആളുകള്‍ അനുസരിക്കുന്നു. വോട്ട് ചെയ്യാന്‍ അത്രയൊന്നും ബുദ്ധിമുട്ട് ഇല്ല. ഈ നിയമം ഇന്ത്യയൊട്ടാകെ എല്ലാ തെരഞ്ഞെടുപ്പുകളിലും എത്രയും പെട്ടെന്ന് ബാധകമാക്കുകയാണ് വേണ്ടത്. പ്രവാസികള്‍ക്കും വോട്ട് ചെയ്യാനുള്ള സൌകര്യം ഉണ്ടാക്കണം.
@ജോക്കര്‍, അതെ നിര്‍ബ്ബന്ധവോട്ടിങ്ങ് തന്നെയാണ് ഈ പോസ്റ്റിന്റെ വിഷയം. ഞാന്‍ കുറെ മുന്‍പ് ഇത് ബ്ലോഗില്‍ എഴുതിയപ്പോള്‍ അധികമാരും അനുകൂലിച്ചില്ല. ഇപ്പോള്‍ പൊടുന്നനെ മോഡി അത് തദ്ദേശ സ്വയഭരണസ്ഥാപനങ്ങളില്‍ നിര്‍ബ്ബന്ധമാക്കിയപ്പോള്‍ എനിക്ക് ആഹ്ലാദം തോന്നി. അതാണ് ഈ പോസ്റ്റിന് ഹേതുവായത്. എതെങ്കിലും ഒരു പ്രധാനമന്ത്രിക്ക് ഇത് ഭാവിയില്‍ ഒരു പ്രചോദനമാകാം എന്നതിലാണ് ഞാനിതിന്റെ പ്രാധാന്യം കാണുന്നത്.
>> മറ്റുള്ളവര്‍ വോട്ട് ചെയ്ത് എനിക്ക് ജനാധിപത്യം ഒരുക്കിത്തരണം എന്ന് ഒരു പൌരനും പറയാന്‍ കഴിയില്ല<<
ReplyDeleteഅങ്ങിനെ ആരും പറയുന്നുണ്ടോ?
സ്വാതന്ത്ര്യമായി വോട്ട് രേഖപ്പെടുത്താനുള്ള സാഹചര്യമൊരുക്കലാണ് ഓട്ട് നിര്‍ബന്ധമാക്കുന്നതിനേക്കാല്‍ പ്രധാനം. എന്താണ് ജനായത്ത സമ്പ്രദായം എന്ന് ജനങ്ങള്‍ക്ക് അവബോധമുണ്ടാക്കുകയാണ് നിയമം കൊണ്ടുവരുന്നതിനേക്കാള്‍ ആദ്യം വേണ്ടത്.
സ്വന്തം ഇഷ്ടപ്രകാരം വോട്ട് ചെയ്യുന്നതിനേക്കാളും നിര്‍ബന്ധിത വോട്ടിങ്ങ് ആളുകളെ സ്വാധീനിക്കാന്‍ സാഹചര്യം കൂടുതല്‍ ഒരുക്കും എന്നാണ് ഞാന്‍ കരുതുന്നത്.
"..നരേന്ദ്ര മോഡി എന്ന ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയുടെ നിലവിലെ സംഘ് രാഷ്ടീയ തന്ത്രങ്ങളോട് എനിക്ക് യോചിപ്പില്ല.എന്ന് മാത്രമല്ല അഴിയെണ്ണേണ്ട രാഷ്ട്രീയ കുറ്റവാളികളില്‍ പെട്ട ആളാണ് നരേന്ദ്ര മോഡി.
ReplyDeleteപക്ഷെ ഈ പോസ്റ്റിന്റെ വിഷയം നിര്‍ബന്ധിത വോട്ടിംഗ് എന്നതാണല്ലോ. ഈ നീക്കത്തോട് എനിക്ക് യോജിപ്പാണുള്ളത്.."
അദന്നെ :)
എന്റെ പോസ്റ്റിൽ നിന്ന്
ReplyDeleteജനാധിപത്യം എന്നാൽ 100% വോട്ട് എന്ന് ധരിച്ച് "അവശനായിരിക്കുന്ന" ജനാധിപത്യ വിശ്വാസികളെ, ഉണരു... നിങ്ങൾക്ക് തെറ്റി, 100% തെറ്റി. ജനാധിപത്യം തകർന്ന് തരിപ്പണമായതിന്റെ അവസാന ലക്ഷണമാണിത്. ആരും വോട്ട് ചെയ്യുന്നില്ലെങ്ങിൾ അവിടെ യഥാർത്ത ജനാധിപത്യം നിലനിൽക്കുന്നുണ്ടായിരുന്നില്ല എന്നെങ്ങിലും മനസിലാക്കു. സദാം ഹുസ്സൈൻ അവസാന തിരഞ്ഞെടുപ്പിൽ 100% വോട്ട് നേടിയിരുന്നു! അതും ജനാധിപത്യമായിരുന്നുവല്ലോ
സ്ഥാനാര്‍ഥികളില്‍ ആരെയും എനിയ്ക്ക് സെലക്ട് ചെയ്യാന്‍ പറ്റിയെലെങ്ങില്‍, ie : non of them are worth my vote, എന്ത് ചെയും ?
ReplyDeleteഇതിനു പകരം, election അജണ്ടയില്‍ ഉള്ള 100% വാഗ്ദ്ധനഗളും നടപ്പാക്കണം എന്ന് നിയമം, or ജയിച്ചു കഴിഞ്ഞു, അത് രാജി വെച്ച് വരെ സ്ഥാനത്തിനു പുറകെ പോവുക തടയാന്‍ ഒരു നിയമം (remember our recent elections), സമയത്ത് സഭകള്‍ attend ചെയാന്‍ ഒരു നിയമം, നേതാവാകാന്‍ മിനിമം യോഗിയത ect നിയമഗള്‍ ആണ് വേണ്ടതു. അല്ലാതെ നാട്ടുകാരെ മുഴുവന്‍ തല്ലി ഓടിച്ചു ബൂത്തില്‍ എത്തിയ്ക്കുക അല്ല വേണ്ടത്. 100% voting അല്ല, മിനിമം 50% ജനങൾക് വേണ്ടി ഉള്ള ഒരു ഭരണ സംവിധാനം ആണ് ഉന്നം ചെയേണ്ടത്.
വോട്ട് ചെയ്യൽ നിർബന്ധമാക്കി എന്നതുകൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവും ലഭിക്കില്ല. ജനത്തിന്റെ വോട്ട് വാങ്ങി ജയിച്ച ശേഷം ജനദ്രോഹം ചെയ്യുന്ന മെംബറന്മാരെ തിരിച്ച് വിളിക്കാനുള്ള അധികാരം കൂടി വോട്ടർക്ക് കൊടുക്കുകയാണ് വേണ്ടത്.
ReplyDelete