ഒരാള്‍ തന്നെ പോലീസ് അറസ്റ്റ് ചെയ്യാന്‍ പോകുന്നു എന്നും തനിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കോടതിയില്‍ ഹരജി നല്‍കുക. അടിയന്തിരമായി പരിഗണിക്കണമെന്നും അപേക്ഷിക്കുക. അടിയന്തിരഹരജി കോടതി പരിഗണിച്ച് വിചാരണ ഡിസംബര്‍ 14ന് മാറ്റി വെക്കുക. അന്നേ ദിവസം ഹരജിക്കാരന്‍ തന്നെ വിചാരണ നീട്ടിവെക്കണമെന്ന് അപേക്ഷിക്കുക. ഇത് മുന്‍കൂര്‍ ജാമ്യഹരജിയുമായി ബന്ധപ്പെട്ട് കേട്ടുകേള്‍വിയില്ലാത്തതാണ്. മുന്‍കൂര്‍ ജാമ്യഹരജി നല്‍കിയാല്‍ ഏറ്റവും വേഗത്തില്‍ തീര്‍പ്പ് ഉണ്ടാകാനല്ലെ ഹരജിക്കാരന്‍ താല്പര്യപ്പെടുക. ഇവിടെ ഹരജിക്കാരന്‍ തന്നെ വിചാരണ നീട്ടിവെക്കാന്‍ ആവശ്യപ്പെട്ടത് എന്ത്കൊണ്ട്? സൂഫിയമദനിയുടെ കാര്യമാണ് പറയുന്നത്. ബാംഗ്ലൂര്‍ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കി തിരിച്ചു പോകുന്നത് വരെ സൂഫിയമദനിയെ ഭദ്രമായി സംരക്ഷിക്കുക എന്ന ആഭ്യന്തരവകുപ്പിന്റെ ഒത്തുകളിയാണിതെന്ന് പകല്‍ പോലെ വ്യക്തം. ഹരജി മാറ്റി വെച്ചു എന്ന റിപ്പോര്‍ട്ട് വന്ന ഉടനെ അന്‍വാര്‍ശ്ശേരിയില്‍ വെച്ചു മദനി ചാനല്‍കാരോട് നെടുനെടുങ്കന്‍ പ്രസംഗം നടത്തി. ഇന്ന് തീര്‍പ്പ് വരും എന്ന് കരുതിയതാണ്,ഇനി കോടതിയിലേ തങ്ങള്‍ക്ക് വിശ്വാസമുള്ളൂ എന്ന ആമുഖത്തോടെ തുടങ്ങിയ മദനി കത്തിക്കാളുകയായിരുന്നു. കോടതി അറസ്റ്റ് ചെയ്യാന്‍ പറഞ്ഞാല്‍ ആ നിമിഷം അറസ്റ്റിന് വഴങ്ങും എന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറഞ്ഞ മദനി പറയാതെ പറഞ്ഞത് പോലീസ് അറസ്റ്റ് ചെയ്യാന്‍ വന്നാല്‍ ഭവിഷ്യത്ത് ഭയങ്കരമായിരിക്കും എന്നാണ്. അങ്ങനെയുണ്ടോ ആര്‍ക്കെങ്കിലും ഒരു സൌജന്യം? കോടതി പറഞ്ഞാലേ അറസ്റ്റ് ചെയ്യാന്‍ പാടുള്ളൂ എന്ന് പറയാന്‍ ഈ മദനിയും സൂഫിയമദനിയും ആരാണ്?
മദനിയുടെ ഭാവഹാവാദികള്‍ ടിവിയില്‍ വീക്ഷിച്ച ആര്‍ക്കും തോന്നുക മദനി ഇപ്പോഴും ഭീകരവാദിയെ ഉള്ളില്‍ സൂക്ഷിക്കുന്ന അപകടകാരി എന്ന് തന്നെയാണ്. മുസ്ലീം സമുദായത്തിന് ഇത്രയും സ്വാധീനമുള്ള സംസ്ഥാനത്ത് തന്നെയും കുടുംബത്തെയും നാടുകടത്താന്‍ ആര്‍ക്കാണ് ധൈര്യം എന്ന വെല്ലുവിളിയും അയാള്‍ സമര്‍ത്ഥമായി നടത്തിയത് കാണികള്‍ക്ക് ശ്രദ്ധിക്കാന്‍ കഴിഞ്ഞിരിക്കും. തന്നെ വിമര്‍ശിക്കുന്നവരെ മുസ്ലീം വിരുദ്ധന്‍ എന്ന് വിശേഷിപ്പിക്കാനും മദനി തുനിഞ്ഞു. അപ്പോള്‍ ഒരു സംശയം മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്ന് പറഞ്ഞാല്‍ പിണറായി ആണെന്ന് പറയുമ്പോലെ, മുസ്ലീം സമുദായം എന്ന് പറഞ്ഞാല്‍ മദനിയാണോ? മദനി ചെയര്‍മാന്‍ ആയ പി.ഡി.പി.എന്ന പാര്‍ട്ടി ദലിത്-പിന്നാക്കക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ജനാധിപത്യ-മതേതരപ്രസ്ഥാനമാണ് പോലും. അങ്ങനെയെങ്കില്‍ മദനി ഇപ്പോള്‍ മുസ്ലീം സമുദായത്തെ ഒരു കവചമാക്കാന്‍ ശ്രമിക്കുന്നത് എന്ത്കൊണ്ട്?
കാര്യങ്ങളുടെ കിടപ്പ് ഇതൊന്നുമല്ല. സംസ്ഥാനത്തെ ആഭ്യന്തരവകുപ്പ് മദനിയെയും സൂഫിയമദനിയെയും സംരക്ഷിക്കാന്‍ നടത്തുന്ന അന്തര്‍നാടകങ്ങളാണ് എല്ലാവര്‍ക്കും മനസ്സിലാക്കാന്‍ കഴിയുന്ന സംഗതി. എന്താണ് മദനിയെ രക്ഷിക്കാന്‍ ഇത്രയും വ്യഗ്രത? അത് മദനിയും സൂഫിയമദനിയും ഒരു തരത്തിലും കളമശ്ശേരി ബസ്സ് കത്തിക്കലും,ബാംഗ്ലൂര്‍ സ്പോടനവുമായി ബന്ധപ്പെട്ടിട്ടില്ല എന്നത്കൊണ്ടല്ല. മറിച്ചു ബന്ധപ്പെട്ടിട്ടുണ്ട് എന്നത്കൊണ്ടൂം അവരുടെ പങ്ക് ഒരിക്കലും പുറത്ത് വരരുത് എന്ന് ആര്‍ക്കൊക്കെയോ നിഷിപ്തതാല്പര്യമുള്ളത്കൊണ്ടുമാണെന്ന് എല്ലാവര്‍ക്കും മനസ്സിലാക്കാന്‍ കഴിയും. ബാംഗ്ലൂരില്‍ പോലീസിന്റെ കൈയില്‍ തടിയന്റവിട നസീറിനെ കിട്ടുന്നതിന് പകരം കേരളാ പോലീസിന്റെ കൈയിലായിരുന്നു ആദ്യം കിട്ടിയിരുന്നതെങ്കില്‍ നടക്കുമായിരുന്നത് ഊഹിക്കാന്‍ കഴിയുന്നുണ്ട്. ഇതൊക്കെ കേവലം നാലു വോട്ടിന്റെ കാര്യത്തിനപ്പുറം സാമ്പത്തികമായ ഇടപാടുകള്‍ നിമിത്തമായിരിക്കും എന്ന് സംശയിച്ചാല്‍ കുറ്റം പറയാന്‍ കഴിയുമോ? പണമാണല്ലൊ ഇന്ന് എല്ലാം നിര്‍ണ്ണയിക്കുന്നത്. എല്ലാ അടിയൊഴുക്കുകളും പുറത്ത് വരണമെന്നില്ല.
ഒരു കാര്യം വ്യക്തമാണ് എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ട്. മദനിയും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലെ ഒരു വിഭാഗവും തമ്മിലുള്ള ബാന്ധവം ലജ്ജാകരമാണെന്ന് മാത്രമല്ല കേരളത്തിന് അപകടം കൂടിയാണ്. മദനിയുടെ ടിവിയിലെ പ്രകടനം അതാണ് സൂചിപ്പിക്കുന്നത്. പിണറായി അങ്ങനെ ആര്‍ക്കും വഴങ്ങുന്ന ആളല്ല എന്ന് മദനിക്ക് ആധികാരികമായി പറയാന്‍ കഴിയുന്നത് എന്ത്കൊണ്ട്? പിണറായും പത്രസമ്മേളനത്തില്‍ മദനിയെ തള്ളിപ്പറയുന്നതിന് പകരം ഇപ്പോള്‍ മതേതരനാണ് താനെന്ന മദനിയുടെ വാക്കുകള്‍ മുഖവിലക്കെടുത്ത് ന്യായീകരിക്കാനാണ് ശ്രമിച്ചത്.
ചുരുക്കി പറഞ്ഞാല്‍ കേരളത്തില്‍ ഇടത് പക്ഷത്തിന്റെ കുത്തക അവകാശപ്പെടുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ വികൃതമായ പിണറായിമുഖമാണ് ചാനലുകളില്‍ അനാവരണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. സാംസ്ക്കാരികനായകരും ബുദ്ധിജീവികളും ഒക്കെ ഇപ്പോള്‍ ഉറക്കത്തിലാണ്. ബ്ലോഗിലും അനക്കമൊന്നും കാണുന്നില്ല. പിണറായിയെ മാത്രമല്ല മദനിയെയും ചുമക്കണമല്ലൊ എന്ന വൈക്ലബ്യം കൊണ്ടായിരിക്കും ആരും ഒന്നും മിണ്ടാത്തത്. മദനിയെ താങ്ങാന്‍ വരുന്നവര്‍ ഒന്നോര്‍ത്താല്‍ മതി, കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന മുസ്ലീം ജനത മദനിയെ അംഗീകരിക്കുന്നില്ല. പിന്നെ നിങ്ങള്‍ ഇടത്കാര്‍ എന്തിന് മദനിയെ ചുമക്കണം? പി.ഡി.പി.യുടെ നാലു വോട്ടിന് വേണ്ടിയാണെങ്കില്‍ അത്കൊണ്ട് പ്രയോജനമില്ല എന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പ് തെളിയിച്ചില്ലെ?
പി.ഡി.പി.യുമായി ഭാവിയില്‍ ഒരു ബന്ധവും ഇല്ലാതിരിക്കാന്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട് എന്നാണ് എം.കെ.പാന്ഥേ ഡല്‍ഹിയില്‍ പറഞ്ഞത്. എന്നാല്‍ പിണറായിയോ? പി.ഡി.പി.യുമായി ഭാവിയില്‍ ബന്ധം ഉണ്ടാകുമോ എന്ന പത്രലേഖകരുടെ ചോദ്യത്തിന്, രാഷ്ട്രീയത്തില്‍ ഭാവിയിലെ കാര്യങ്ങള്‍ പ്രവചിക്കാന്‍ സാധ്യമല്ലെന്നും അപ്പോഴത്തെ അടവ്നയങ്ങള്‍ക്കനുസരിച്ചു തീരുമാനിക്കുമെന്നുമാണ് പിണറായി പറഞ്ഞത്. ഈ ദുസ്സാമര്‍ത്ഥ്യം, ഉളുപ്പില്ലായ്മ ഇടത്പക്ഷക്കാര്‍ തിരിച്ചറിയണം. ഒടുക്കത്തെ ഈ അടവ്നയമാണ് പാര്‍ട്ടിയെ കുളിപ്പിച്ചു കിടത്തുന്നത് എന്ന് വിവേകമുള്ള മാര്‍ക്സിസ്റ്റുകാര്‍ മനസ്സിലാക്കണം. അടവുനയം,ലെനിനിസ്റ്റ് സംഘടനാതത്വങ്ങള്‍ എന്നീ പദങ്ങള്‍ പിണറായി പ്രയോഗിക്കുന്നത് സ്വയരക്ഷയ്ക്ക് വേണ്ടിയാണെന്ന് മാര്‍ക്സിസ്റ്റുകാര്‍ക്ക് മനസ്സിലാകേണ്ടതാണ്.
അപ്പപ്പോ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന പരിപാടിക്ക് പറയുന്ന പേരാണല്ലേ അടവുനയം. കൊള്ളാം.
ReplyDeleteithokke sadharana ellaaperum manassilakkunnundo. pinarayi vijayanum kinkaranmaarun pinne blogile kure njanjoolukalum kanndachu iruttakki kalikkukayanu. kashtam!
ReplyDelete"ഭാവിയിലെ കാര്യങ്ങള്‍ പ്രവചിക്കാന്‍ സാധ്യമല്ലെന്നു" ippozhum oru uluppumillathe parayunna secretary iniyum aa sthanathinu arhanano, sakhakkale?
ഈ പ്രതിയെ കേസന്വേഷണത്തിനായി കേളത്തിനു പുറത്തേക്കെത്തിച്ചാല്‍ വെറുതെയിരിക്കില്ലെന്ന് മദനി. ഇത്തരം ഭീഷണിയുടെ പ്രയോഗം തന്നെയായിരുന്നു ആ ബസ് കത്തിക്കലും.
ReplyDeleteഗണേഷ്‌കുമാര്‍ പര്‍ദ്ദ ധരിച്ച സ്‌ത്രീയെ അപമാനിച്ചുവത്രെ. അങ്ങിനെ ഇസ്സാമിനേയും. ഇസ്ലാം വോട്ടിനെക്കുറിച്ച് മറക്കരുതെന്ന് മദനി. യഥാര്‍ത്ഥത്തില്‍ ഇസ്ലാമിനെ കരിവാരി തേച്ചത്, അപമാനിച്ചത് ആരാണ് ? തീവ്രവാദ നിലപാടെടുക്കുന്ന ഇത്തരം താലിബാനിസ്റ്റുകള്‍ തന്നെയല്ലെ ?
http://jokercircus.blogspot.com/2009/12/blog-post_14.html
വിരുദ്ധതയും ദേശവിരുദ്ധതയും വാചകമടികൊണ്ടും നെടുനീളന്‍ പ്രസംഗങ്ങള്‍കൊണ്ടും ലേഖനങ്ങള്‍കൊണ്ടും മൂടിവെക്കപ്പെടാനോ വെള്ളപൂശപ്പെടാനോ ഉള്ള ശ്രമങ്ങളെല്ലാം വെറുതെയാവും. മനുഷ്യാവകാശങ്ങള്‍ക്കും പൗരധര്‍മ്മങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്‍കികൊണ്ടാണ് ഇന്ത്യന്‍ ഭരണഘടനാ നിര്‍മ്മാതാക്കള്‍ അതിനു രൂപം നല്‍കിയത്. അതിനെ അട്ടിമറക്കാന്‍ സ്റ്റാലിനിസ്റ്റുകള്‍ക്കോ താലിബാനിസ്‌റ്റുകള്‍ക്കോ സംഘപരിവാരങ്ങള്‍ക്കോ സാദ്ധ്യമല്ല.
അറബിക്കഥ സിനിമയിലെ മിനിസ്റ്റര്‍ കരുണനെ പോലെ ഈ മദനിയും പിണറായിയും കൊടിയേരിയും ഒക്കെ ഗള്‍ഫില്‍ പോയി വല്ല തക്കിട തരികിട കാണിച്ചോ എന്നാണിപ്പോല്‍ സംശയം തൂറിയവനെ ചുമന്നാല്‍ ചുമന്നവനും നാറും എന്നു കൊച്ചു കുട്ടിക്കുപോലും അറിയാം കമ്യൂണിസ്റ്റു പാര്‍ട്ടിക്കു ഈ മദനിയുടെ ഒന്നും ആവശ്യമില്ല എം വീ രാഘവനും കേ ആര്‍ ഗൌരിയും ഒക്കെ പോയിട്ടും കോട്ടമില്ലാതെ നിന്ന പാര്‍ട്ടിയാണു മാര്‍ക്സിസ്റ്റു പാര്‍ട്ടി ഒരു ആവശ്യവുമില്ലാതെ ഈ മദനിയെ മഹാറ്റ്മാവാക്കാന്‍ എന്തിനു ശ്രമിക്കുന്നോ എന്തോ
ReplyDeleteസുകുമാരേട്ടന്‍ പറഞ്ഞത് ശരിയാണു മാര്‍ക്സിസ്റ്റു ബ്ളോഗന്‍മാര്‍ എല്ലം ഉറങ്ങുകയാണു സ്മാര്‍ട്ട് സിറ്റിക്കും മറ്റും എതിരെ എന്തൊരു പടവാളായിരുന്നു ഇവറ്‍ക്കു ഇപ്പോള്‍ ഒരുത്തനും മിണ്ടാട്ടമില്ല തറ പ്രതികരണ ബ്ളോഗന്‍മാര്‍ കാരണം ബൈജു ഏലിക്കാട്ടൂറ്‍ ജനാധിപത്യ പ്രസ്ഥാനത്തിലേക്കു മടങ്ങി വന്നല്ലോ കണ്‍ഗ്രാചുലേഷന്‍സ് ഞാനും എസ് എഫ് ഐയിലും ഡിഫിയിലും ഒക്കെ പ്രവര്‍ത്തിച്ചതാണു എല്ലം കള്ളന്‍മാര്‍ സിന്ധു ജോയി ഡോക്ടറേറ്റ് എടുത്തതു കണ്ടില്ലേ
സൂഫിയെപറ്റി ഗണേശൻ അങ്ങനെ പറഞ്ഞുവെങ്കിൽ അത് തെറ്റാണു. പക്ഷേ സൂഫി പർദ ഇട്ടിരുന്നതു കൊണ്ട് പർദയെ അപമാനിച്ചുവെന്നും, സൂഫി മുസ്ലിം ആയതു കൊണ്ട് ഗണേശൻ ഇസ്ലാമിനെ അപമാനിച്ചുവെന്നും മദനി പറയുന്നത് ടിവി.യിൽ കണ്ടു. സൂഫി കാലിൽ ധരിച്ചിരുന്നത് ബാറ്റയുടെ ചെരുപ്പായിരുന്നെങ്കിൽ ഗണേശൻ അപമാനിച്ചവരുടെ കൂട്ടത്തിൽ ബാറ്റാ ഷൂ കമ്പനിയും ഉൾപ്പെടും തീർച്ച. അല്ലേ മാഷേ.
ReplyDeleteകാര്യങ്ങളുടെ കിടപ്പ് ഇതൊന്നുമല്ല. സംസ്ഥാനത്തെ ആഭ്യന്തരവകുപ്പ് മദനിയെയും സൂഫിയമദനിയെയും സംരക്ഷിക്കാന്‍ നടത്തുന്ന അന്തര്‍നാടകങ്ങളാണ് എല്ലാവര്‍ക്കും മനസ്സിലാക്കാന്‍ കഴിയുന്ന സംഗതി. എന്താണ് മദനിയെ രക്ഷിക്കാന്‍ ഇത്രയും വ്യഗ്രത? അത് മദനിയും സൂഫിയമദനിയും ഒരു തരത്തിലും കളമശ്ശേരി ബസ്സ് കത്തിക്കലും,ബാംഗ്ലൂര്‍ സ്പോടനവുമായി ബന്ധപ്പെട്ടിട്ടില്ല എന്നത്കൊണ്ടല്ല. മറിച്ചു ബന്ധപ്പെട്ടിട്ടുണ്ട് എന്നത്കൊണ്ടൂം അവരുടെ പങ്ക് ഒരിക്കലും പുറത്ത് വരരുത് എന്ന് ആര്‍ക്കൊക്കെയോ നിഷിപ്തതാല്പര്യമുള്ളത്കൊണ്ടുമാണെന്ന് എല്ലാവര്‍ക്കും മനസ്സിലാക്കാന്‍ കഴിയും.
ReplyDeleteഹി ഹി...ചിരിക്കാന്‍ തോന്നുന്നു സുകുമാരന്‍ ചേട്ടാ..താങ്കളുടെ ഓര്‍മ്മ ശക്തി ഒന്നു ചെക്ക് ചെയ്യുന്നത് നല്ലത്‍ാണു..ഈ കളമശേരി ബസ് കത്തിക്കല്‍ നടന്നത് താങ്കളുടെ ഇഷ്ട പാര്‍ട്ടിയായ യു.ഡി.എഫിന്റെ കാലത്താണു..അന്നെന്താണു സൂഫിയ മദനിയുടെ പേരില്‍ കേസെടുക്കാതിരുന്നത്? ആരൊക്കെയായിരുന്നു പ്രതിപ്പട്ടികയില്‍..? അവരെ രക്ഷിക്കാനായിരുന്നെങ്കില്‍ എല്‍.ഡി എഫിനു ഈ മൂന്നു വര്‍ഷം സമയം ഉണ്ടായിരുന്നല്ലോ..അതു ചെയ്തില്ലല്ലൊ..ഇപ്പോള്‍ ആരുടെ ഭരണകാലത്താണു അവര്‍ അറസ്റ്റിലാകാന്‍ പോകുന്നത്? ഇതിപ്പോള്‍ പ്രതിപ്പട്ടികയില്‍ പേരുണ്ടല്ലോ..ബാക്കി നടക്കട്ടെ.ആരൊക്കെ കളിച്ചു എന്ന് വഴിയെ അറിയും.ഇങ്ങനെ മണ്ടത്തരവിശകലനം ചെയ്യാന്‍ താങ്കള്‍ക്ക് മാത്രമെ കഴിയൂ...
സമയം കിട്ടുമ്പോള്‍ ഇതൊന്നു വായിച്ചു നോക്കുക
ReplyDeleteഭീകരമായ ചില സത്യങ്ങള്‍....
അതില്‍ കളമശേരി ബസ് കത്തിക്കലിനെക്കുറിച്ചു പറയുന്ന ഭാഗം താങ്കള്‍ സമ്മതിക്കുന്നോ?
എന്‍.ഡി.എഫിനെക്കുറിച്ച് പറയാന്‍ ഉമ്മന്‍ ചാണ്ടിക്കെന്താ മടി?
ഇപ്പോള്‍ ആരുടെ ഭരണകാലത്താണു അവര്‍ അറസ്റ്റിലാകാന്‍ പോകുന്നത്? ഇതിപ്പോള്‍ പ്രതിപ്പട്ടികയില്‍ പേരുണ്ടല്ലോ.
ReplyDeleteഅതെന്താ സുനിലേ അറസ്റ്റ് ചെയ്യാന്‍ ഇത്ര താമസം? പ്രതിപ്പട്ടികയില്‍ പേര് ചേര്‍ത്തത്, ബാംഗ്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാനാണെന്ന് ശ്രുതിയുണ്ടല്ലൊ.
Hello Suku,
ReplyDeleteWhats your honest opinion about Madani statying in Jail for 10 long years. Do we need to act with bit more sensitivity? You have written as if you know that they are involved in the Kalamassery case. Will you feel ashamed if he is arrested and taken to jail and exonerated after 10 years.
Atlease will you show some regreat for what you ahve written.
This was the way people responded when Madani was arrested initailly.
What those media have to say when he is exonerated?
Nobody shed a iota of sympathy, and now they are back with the arrest demad again. may god save them.
മദനിയും സൂഫിയും ഇസ്ലാം പഠിച്ചുവോ ? പ്രാര്‍ത്ഥനക്ക് വേണ്ടി അന്യമതസ്ത്തന്റെ ദേവാലയത്തില്‍ സൗകര്യം ഒരുക്കികൊടുത്തപ്പോള്‍ ഒരിക്കല്‍ ഉമര്‍ ഇങ്ങനെ പറഞ്ഞു
ReplyDeleteഞാന്‍ ഇവിടെ പ്രാര്‍ത്ഥന നടത്തിയാല്‍ നാളെ എന്‍റെ അനുയായികള്‍ ഈ ദേവാലയത്തിന് വേണ്ടി വാദിക്കും അത് കൊണ്ട് ഞാന്‍ പുറത്തു പ്രാര്‍ത്ഥന നടത്താം ! എത്ര ദീര്ഗ ദ്രിഷ്ടിയുള്ള , മറ്റു മതങ്ങളോടെ ബഹുമാനമുള്ള , ബുദ്ധിയുള്ള കാഴ്ചപ്പാടുകള്‍ .ഈ ഉമറിന്‍റെ പിന്മുരക്കരാണോ ? മദനിയും സൂഫിയും ?
ഉമറും ഇങ്ങ ഇവിടെ അബ്ദുറഹിമാന്‍ സാഹിബും
പഠിച്ച ഇസ്ലാമാണോ ഇവര്‍ പഠിച്ചത് പഠിപ്പിക്കുന്നത്? ഇസ്ലാമിന്‍റെ ചിന്നങ്ങലായ പര്‍ദയും ,തലപ്പാവും അണിയാന്‍ ഇവര്‍ അര്‍ഹാരാണോ ?
ente pOstil_ ninn~
ReplyDeleteയെസ്, കിച്ചൻഗിരി സ്പീകിംഗ്
അറസ്റ്റ് ചെയേണ്ടന്നാ, തെളിവ് ഉണ്ട് സാർ, വൻ സന്നാഹം ഒക്കെ ഉണ്ട് സാർ. ഓകെ ഓകെ, ഈ വീട്ടിൽ കുറെ വോട്ട് ഉണ്ടെന്നാ, ഓകെ ഓകെ, ഡബിൽ ഓകെ. എന്റെ പ്രമോഷൻ...
മാഷ് പറഞ്ഞത് ശരി തന്നെ കേവലം മുക്കാല്‍ വോട്ട് കിട്ടാന്‍ മദനിയെ ചുമയക്കണ്ട ഒരു കാര്യവും ആര്‍ക്കും ഇല്ല,, അതു സി പി എം ആയാലും കോണ്‍ഗ്രസ് ആയാലും ,, കുറ്റക്കാരാണോ എങ്കില്‍ അറസ്റ്റ് ചെയ്യണം,, അതിനു രാഷ്ട്രീയം കളിക്കുന്നത് ആരായാലും നല്ലതിനല്ല, അതും തീവ്രവാദം പോലുള്ള കാര്യങ്ങളില്‍, , ബട്ട് എന്താ ചെയ്യാ രണ്ടു പാര്‍ട്ടി കളും അതില്‍ വിഴുപ്പലക്കാന്‍ ശ്രമിക്കുന്നു,, ഉമ്മന്‍ ചാണ്ടിയും രമേഷും കോയമ്പത്തൂര്‍ ജയിലില്‍ പോയി മദനിയെ കണ്ട കാര്യമൊക്കെ മറന്നു,, വാളെടുത്തു ഇരിക്കുന്നു ,, അന്ന് മദനി സമ്മതിച്ചിരുന്നെങ്കില്‍ ഇതൊക്കെ സംഭവിക്കുന്നത് നേരെ മറു വശത്തയിരിക്കില്ലേ ? പിന്നെ കളമശ്ശേരി കേസ് അട്ടി മറിക്കാന്‍ ഉമ്മന്‍ ചാണ്ടി ശ്രമിച്ചെന്നും കേള്‍ക്കുന്നു,, ഇ അഹമ്മതിന്റെ ബന്ദു അതിലുണ്ടെന്നും കേക്കുന്നു,, കള്ളമാണോ സത്യമാണോ എന്നൊന്നും അറിയില്ല,, ആരും ഒരു അന്വേഷണം നടത്തുന്നുമില്ല ,, കാരണം എന്താ ഇതും സി പി എം ഇനെ അടിക്കാനുള്ള വടി ആക്കാനാണ് എല്ലാര്ക്കും ഇഷ്ടം,, തീര്‍ച്ചയായും വലിയ തെറ്റുകള്‍ മദനിയുടെ കാര്യത്തില്‍ പറ്റിയിട്ടുണ്ട്,, സമ്മതിക്കുന്നു ,, പക്ഷെ ഒരു വശത്തെ മാത്രം കുട്ടപെടുത്താനുള്ള ഒരു ഉപാധിയാക്കി മാറ്റാതിരിക്കുക,, ഇതിന്റെ പേരില്‍ രാഷ്ട്രീയം കാണുന്നത് കളിക്കുന്നത് എത് പാര്‍ട്ടി ആണെങ്കിലും അതു നല്ലതിനല്ല,,
ReplyDelete--
kevalam pinarayivijayande veedennu paranh ayacha mailinde pinnale poya ciber cell 24 hr kond kuttakkare arrest cheytu sammathikkunnu... pakshe lavlinum s kathiyum potte rajya drohikale arrewst cheyyan entha saghakkale ningal kodathi vidhi kathu nilkunnu. china charanmare ningal eppol pakisthan charanmaran........
ReplyDeleteഇക്കാലത്തിനിടയില്‍ ഇരുമുന്നണികളും തെരഞ്ഞെടുപ്പില്‍ പി ഡി പി യുടെ സഹായം സ്വീകരിച്ചിട്ടുണ്ട്. 96 ലെ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്തും കുന്നമംഗലത്തും പിഡിപിക്കാര്‍ യു ഡി എഫ് പിന്തുണയോടെ മത്സരിക്കുക പോലും ചെയ്തു. (Selective amnesia എന്ന അസുഖം ബാധിച്ചതുകൊണ്ട് യു ഡി എഫ് നേതാക്കള്‍ക്കും ചില മാധ്യമങ്ങള്‍ക്കും ഇക്കാര്യം ഓര്‍മ്മ വരുന്നില്ല.) ചികിത്സക്കുപോലും ജാമ്യം അനുവദിക്കുന്നതിനെ എതിര്‍ത്ത ശക്തമായ പ്രൊസിക്യുഷന്‍ വാദങ്ങളെ അതിജീവിച്ചാണ് മദനി കോടതിയില്‍നിന്ന് കുറ്റവിമുക്തനായത്. (ഐസ്ക്രീം പാര്‍ലര്‍ കേസില്‍നിന്ന് കുഞ്ഞാലിക്കുട്ടി ഊരിപ്പോന്നത് പോലെയല്ല എന്നര്‍ഥം) ജയില്‍ മോചിതനായ ശേഷം, ജനാധിപത്യത്തിന്റെ പാതയില്‍ ഉറച്ചുനില്‍ക്കും എന്നും പഴയ തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്നും മദനി പറയുന്നത് വിശ്വസിക്കരുത് എന്നാണ് കെ. സുരേന്ദ്രനും കുഞ്ഞാലിക്കുട്ടിയും ചെന്നിത്തലയും ഒരേസ്വരത്തില്‍ പറയുന്നത്. കേരള സമൂഹത്തിലെ സവര്‍ണ ഹിന്ദു വികാരങ്ങളെ ഓമനിക്കാന്‍ മദനി നല്ലൊരായുധമാണ്. അതെന്തിനു വെറുതേ കളയണം? പ്രത്യേകിച്ചും മദനി ഇടതു പക്ഷത്തെ പിന്തുണക്കുമ്പോള്‍? ജയില്‍ മോചിതനായ മദനിക്ക് കേരളത്തില്‍ ലഭിച്ച സ്വീകരണം ലീഗ് നേത്ര്‌ത്വത്തെ ഭയപ്പെടുത്തുന്നതായിരുന്നു. ഇനിയൊരിക്കലും മദനി തലപൊക്കാതിരിക്കാന്‍ ഈ അവസരം ലീഗും ഉപയോഗിക്കുന്നു. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ മേല്‍പ്പറഞ്ഞ സവര്‍ണ ഹിന്ദു വികാരം എല്‍. ഡി. എഫിന്റെ തോല് വിയില്‍ പ്രധാന പങ്കാണ് വഹിച്ചത്. ഇത് നന്നായി മനസ്സിലാക്കിട്ടുള്ളത് സി പി ഐ എം തന്നെയാണു താനും. എങ്കിലും തെക്കേ ഇന്ത്യയിലെ മുഴുവന്‍ തീവ്രവാദ കേസുകളുടെയും പ്രഭവകേന്ദ്രമായി (തടിയന്റവിട നസീര്‍ വഴി) മദനിയെ മാറ്റാനുള്ള ശ്രമത്തില്‍ ഇടതുപക്ഷവും ചേരേണ്ടതില്ല. ബസ് കത്തിക്കല്‍(സൂഫിയാ മദനിയുടെ അറിവോടെയാണെങ്കിലും അല്ലെങ്കിലും) ഒരു ക്രിമിനല്‍ കുറ്റം എന്നല്ലാതെ രാജ്യദ്രോഹമായി ചിത്രീകരിക്കുന്നത് ന്യായീകരിക്കാവുന്നതല്ല. (ചെയ്തത് മുസ്ലിങ്ങളാണല്ലോ അല്ലേ.) മദനിയുടെ രാഷ്ട്രീയത്തെ ആശയപരമായി എതിര്‍ക്കേണ്ടതുണ്ടെങ്കില്‍ അങ്ങനെ നേരിടുകതന്നെ വേണം. പകരം പേപ്പട്ടിയാക്കി തല്ലിക്കോല്ലാന്‍ നോക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കും
ReplyDeleteപ്രിയ കെപിഎസ്,
ReplyDeleteതിരഞ്ഞെടുപ്പുകാലഘട്ടത്തിലെഴുതിയ മറുപടികളുണ്ടാവുന്നതു് എന്ന പോസ്റ്റില്‍ മദനി വിഷയം ഞാന്‍ വിശദമായി എഴുതിയിരുന്നു. കേരളത്തിലെ എല്ലാപ്പാര്‍ട്ടികളും ചെയ്തിട്ടുള്ള പൊതുമുതല്‍ നശീകരണമെന്ന പ്രവര്‍ത്തിയാണു് കളമശ്ശേരിയിലും നടന്നതു്. അന്നു് പിഡിപി പ്രവര്‍ത്തകനായിരുന്ന നസീര്‍ അതില്‍ പങ്കെടുത്തിട്ടുണ്ടാവാം. അതുകൊണ്ടുമാത്രം ബസ് കത്തിച്ചതു് പൊടുന്നനെ ആളെക്കൊല്ലി സ്ഫോടനങ്ങളോടു് ഉപമിക്കാനാവുമോ? നസീര്‍ പിന്നീടു് തീവ്രവാദപ്രസ്ഥാനത്തിലേക്കു് പോയെങ്കില്‍ അതിനു് മുന്‍കാലപ്രാബല്യം ആരോപിക്കുന്നതെങ്ങനെ? എന്തൊക്കെയോ മനസ്സിലാകായ്മകള്‍ ഉണ്ടു്. മംഗളം ദിനപത്രത്തില്‍ ഭാസുരേന്ദ്രബാബു എഴുതിയ പത്രക്കാരുടെ തീവ്രവാദം എന്ന ലേഖനം കൂടി ചേര്‍ത്തുവായിക്കുക.
കഴിഞ്ഞ കാലത്തിന്റെ ഭ്രാന്തന്‍ ചെയ്തികളുടെ അനന്തരഫലങ്ങള്‍ മദനിയെ വേട്ടയാടിക്കൊണ്ടേയിരിക്കും, ഇരിക്കണം, അതാണ് അതിന്റെ ഒരു രീതി. തീവ്രവാദത്തിന്റെ വഴിയില്‍ നിരവധി യുവാക്കളെ തള്ളിയിട്ട്, അവരുടെ ഉമ്മമാരെ കണ്ണീര്‍ കുടിപ്പിച്ച്, ഒരു മതത്തെയും സമുദായത്തെയും പ്രതിക്കൂട്ടില്‍ നിര്‍ത്തി, അങ്ങനെയങ്ങ് കടന്നു കളയാമെന്നു ആരും കരുതരുത്. അവര്‍ പാഠം പഠിച്ചേ തീരൂ. നാട്ടിലെ സൌഹാര്‍ദം തകര്‍ത്തു നേതാവാകാന്‍ നടക്കുന്നവര്‍ക്ക് അതൊരു പാഠമാവുകയും വേണം. നാട്ടില്‍ കുഴപ്പങ്ങളും കലാപങ്ങളും ഉണ്ടാക്കാന്‍ കൂടു നിന്നവര്‍ ആരായാലും, അത് മദനിയോ സോഫിയയോ സൂഫിയയോ സുനിതയോ ആകട്ടെ, ജയിലഴിക്കുള്ളില്‍ ആകണമെന്നത് സാമാന്യ നീതിയാണ്. നാല് വോട്ടിനു വേണ്ടി ഏത് തീവ്രവാദികളുടെ തോളിലും കയ്യിട്ടു റാലി നടത്തുന്നവരും ചിലതൊക്കെ പഠിക്കണം. ഉപ്പു തിന്നവന്‍ വെള്ളം കുടിക്കണമെന്നത് പതിരില്ലാത്ത പഴഞ്ചൊല്ലാണ്. പച്ച വെള്ളം കിട്ടിയില്ലെങ്കില്‍ കയ്യൂരിലെയോ കരിവള്ളൂരിലെയോ കരിക്കിന്‍ വെള്ളമായാലും കുടിച്ചേ തീരൂ !!!.
ReplyDeleteപ്രിയ സെബിന്‍, മറുപടികളുണ്ടാവുന്നത് എന്ന പോസ്റ്റ് അന്ന് വായിച്ചിരുന്നു. അവിടെ നടന്ന ചര്‍ച്ച ഫോളോ ചെയ്തിട്ടില്ലായിരുന്നു.ഇപ്പോള്‍ വീണ്ടും വായിച്ചപ്പോള്‍ ഇഞ്ചിയുടെ കമന്റും പിന്നീട് കണ്ണൂസിന്റെ കമന്റുകളും ആണ് വളരെ പ്രസക്തമായി എനിക്ക് തോന്നിയത് :)
ReplyDeleteഇതാണു എല്‍.ഡി.എഫും , യു.ഡി.എഫും തമ്മിലുള്ള വ്യത്യാസം......!
ReplyDeleteവാര്‍ത്ത ഇവിടെ ഞെക്കി വായിച്ചോളൂ
ഈ പോസ്റ്റ് തന്നെ വേസ്റ്റ് ആയില്ലേ ചേട്ടാ?
പോസ്റ്റ് വേസ്റ്റ് ആകണമെങ്കില്‍ പിണറായിയുടെ അടവ്നയം തിരുത്തണം സുനിലേ... നമുക്ക് കാത്തിരിക്കാം :)
ReplyDeleteമാഷ് ഇതെന്ട് പറയുന്നു ?? അടവ് നയം അടവ് നയം,, സുഫിയയെ പിടിച്ചപ്പോ ഇന്നലെ ബാലകിര്ഷ്ണന്‍ പിള്ള ഒരു ന്യൂസ് ചാനലില്‍ പറയുന്നു,, വിശ്വാസ വഞ്ചന കാണിച്ചെന്നു ,, ഇത്രയും നാള്‍ പിന്‍ തങ്ങിയ ഒരുഅളുടെ ഭാര്യയെ ആരെസ്സ്റ്റ് ചെയ്തത് വഴി ,, അറസ്റ്റ് ചെയതല് അതും കുഴപ്പം ചെയ്തില്ലേല്‍ അതിലേറെ കുഴപ്പം,, ആരാ രാഷ്ട്രീയം കളിക്കുന്നത്,, ഏതാ അടവ് നയം, എന്ന് മാഷ് തന്നെ പറ,, എന്‍ ഡി എഫ് ഉം പിടിപിയും എല്ലാം കണക്കു തന്നെ,, പിന്നെ വേദി പങ്കിട്ടു,, അതു തെറ്റായി പോയെന്നു പറ്റി കണ്ടെത്തി കഴിഞ്ഞു ,, ഇപ്പോഴും ആള്‍ക്കാര്‍ പറഞ്ഞു കൊണ്ടിരിക്കുന്നത് അതു തന്നെ ,, ഇപ്പൊ അറസ്റ്റ് ചെയ്തപ്പോ ലേറ്റ് ആയതിനെ കുറിച്ചായി പ്രശ്നം,, സത്യം പറഞ്ഞ ഇപ്പൊ ഏതാ പരയെനതെന്ന് കോണ്‍ഗ്രസിന് തന്നെ വസമില്ല മാഷിനും ...
ReplyDelete