ലാവ്ലിന്‍ ഇടപാടില്‍ ക്രമക്കേടും അഴിമതിയും നടന്നിട്ടുണ്ടെന്ന് കൊച്ചുകുട്ടികള്‍ക്കു പോലും അറിയാം. രഷ്ട്രീയത്തിലെ അഴിമതികള്‍ അതെത്ര ശതകോടികളുടേതായാലും ഇപ്പോള്‍ ആളുകള്‍ കണക്കിലെടുക്കാറില്ല. ബോഫേഴ്സ് കേസ് ചില ലക്ഷങ്ങള്‍ കമ്മീഷന്‍ പറ്റി എന്നായിരുന്നു. എന്നാല്‍ ആ കേസ് വളരെ കാലം മാധ്യമങ്ങളും കോണ്‍ഗ്രസ്സിതര കക്ഷികളും ജ്വലിപ്പിച്ച് പര്‍വ്വതീകരിച്ച് ആഘോഷിച്ച് നിലനിര്‍ത്തിയതിനാല്‍ ജനങ്ങള്‍ക്ക് ഇപ്പോഴൊക്കെ അഴിമതി എന്നൊക്കെ പറയുന്നത് ഒരു തരം ചായ കുടി പോലെയേയുള്ളൂ. അതും കോടികള്‍ കോടി കടന്നാലും പ്രശ്നമില്ല. പത്ത് രൂപ പോലെയേയുള്ളൂ പത്ത് കോടി എന്നൊക്കെ പറയുമ്പോള്‍. കോടിക്കപ്പുറം ആളുകളെ പേടിപ്പിക്കുന്ന ഒരു സംഖ്യ മലയാളത്തില്‍ കണ്ടുപിടിച്ചാലേ ഇനി അഴിമതി എന്ന് കേട്ടാല്‍ ഏശുകയുള്ളു. പിണറായി അഥവാ ലാവ്‌ലിന്‍ ഇടപാടില്‍ പണം കൈപ്പറ്റിയിട്ടുണ്ടെങ്കില്‍ തന്നെ അതൊന്നും പാര്‍ട്ടി അനുഭാവികള്‍ക്കിടയില്‍ അദ്ദേഹത്തെ അനഭിമതനാക്കുന്ന സംഗതിയല്ല. നേതാക്കന്മാര്‍ ആരും തന്നെ ജോലിയൊന്നും ഇല്ലാത്തവരാണെന്നും ഇക്കാണുന്നതെല്ലാം സമ്പാദിക്കുന്നത് പേരിന് ഭാര്യമാര്‍ക്ക് ജോലിയൊന്ന് ഉള്ളത് കൊണ്ട് മാത്രമല്ലെന്നും ആര്‍ക്കാണ് അറിയാത്തത്? സി.പി.എമ്മില്‍ ഒരു നേതാവ് പുറത്താക്കപ്പെടുമ്പോള്‍ മാത്രമാണ് അണികള്‍ക്ക് വര്‍ഗ്ഗശത്രുവാകുന്നത്. മറ്റ് കാരണങ്ങളൊന്നും വേണ്ട. ഒരു സാധാരണ പ്രവര്‍ത്തകന്‍ പാര്‍ട്ടി വിട്ടു പോയി എന്ന് വെക്കുക. ശേഷം മിണ്ടാതിരുന്നാല്‍ പ്രശ്നമില്ല. എന്നാല്‍ മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ആള് ബാക്കിയായിട്ട് വേണ്ടേ. കണ്ണൂര്‍ ജില്ലയില്‍ മാര്‍ക്സിസ്റ്റ്-ബി.ജെ.പി സംഘട്ടനപരമ്പരകളുടെ അടിസ്ഥാന കാരണം അതാണ്.
പിണറായിക്കെതിരെ കേസ് ഉണ്ടാവില്ല എന്നാണ് എല്ലാവരും കരുതിയത്. അതിന് വേണ്ടി സാധ്യമായ എല്ലാ നീക്കങ്ങളും നടത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ കൂനിന്മേല്‍ കുരു പോലെ നാടാകെ ഷൊര്‍ണ്ണൂരാവുമ്പോള്‍ പാര്‍ട്ടി സെക്രട്ടരി കേസില്‍ പ്രതിസ്ഥാനത്തും! ആണവക്കരാറിന്റെ പേരില്‍ സര്‍ക്കാറിന് പിന്‍തുണ പിന്‍വലിച്ചതിന്റെ പേരില്‍ പ്രതികാരം ചെയ്യുകയാണെന്നും,ലോകസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയപ്രേരിതമായി കള്ളക്കേസില്‍ കുടുക്കുകയാണെന്നും മറ്റും പറഞ്ഞ് നവകേരള യാത്ര നടത്തി ജനങ്ങളെ ഉല്‍ബോധിപ്പിച്ചാലൊന്നും പാര്‍ട്ടി അകപെട്ടിരിക്കുന്ന ഈ പ്രതിസന്ധിയില്‍ നിന്ന് പുറത്ത് കടക്കാന്‍ കഴിയില്ല. ഒരേ ഒരു വഴിയുണ്ട്. എത്രയും പെട്ടെന്ന് പകരക്കാരന്‍ ഒരാളെ പാര്‍ട്ടി സെക്രട്ടരി സ്ഥാനം ഏല്‍പ്പിച്ച് പിണറായി മാറി നില്‍ക്കുക. കുറെക്കാലമായി പാര്‍ട്ടി എന്നാല്‍ പിണറായി ആണ്. സാധാരണ അനുയായികള്‍ അച്യുതാനന്ദന്റെ ഭാഗത്തും ഭാരവാഹികളും മെംബര്‍മാറും പിണറായിയുടെ ചൊല്‍പ്പടിയിലും ആയിരുന്നു. അച്യുതാനന്ദനും പിണറായിയും രണ്ട് വിരുദ്ധമൂല്യങ്ങളുടെ പ്രതീകങ്ങളാണിന്ന്. അതില്‍ അച്യുതാനന്ദന്‍ പ്രതിനിധാനം ചെയ്യുന്ന മൂല്യങ്ങള്‍ മാത്രമേ അന്തിമമായി വിജയിക്കൂ എന്നതിന്റെ തെളിവായിരുന്നു അമ്പലപ്പുഴയിലെ വിജയാഘോഷത്തില്‍ പങ്കെടുത്തവരുടെ മുഖങ്ങളില്‍ കണ്ട ആവേശം. അച്യുതാനന്ദന്‍ എന്ന ഒരു വ്യക്തി ഒരു പ്രശ്നമല്ല. മിണ്ടാപ്രാണികളായ ജനങ്ങളുടെ ആശയാഭിലാഷങ്ങളുടെ പ്രതീകമായ അച്യുതാനന്ദന്‍ എന്നാല്‍ പ്രശ്നം തന്നെയാണ്. പിണറായി മാറി നിന്നാല്‍ രക്ഷപ്പെടുക സി.പി.എം എന്ന പാര്‍ട്ടി മാത്രമല്ല, ക്ഷയോന്മുഖമായ ഇടത് പക്ഷ മൂല്യങ്ങള്‍ കൂടിയായിരിക്കും. അത്ര എളുപ്പത്തില്‍ പിണറായി മാറുമോ അതോ മാറ്റുമോ എന്നറിയാന്‍ എതാനും ദിവസങ്ങള്‍ കാത്തിരുന്നാല്‍ മതി. അനിവാര്യമായ ഒരു പതനത്തിലേക്ക് പാര്‍ട്ടിയും പിണറായിയും നടന്നടുക്കുകയായിരുന്നു. എന്നാല്‍ പാര്‍ട്ടിക്ക് ഒരു പോറലും പറ്റുകയില്ല എന്നതിന്റെ തെളിവുകള്‍ ഷൊര്‍ണ്ണൂരിലെയും അമ്പലപ്പുഴയിലെയും വിജയിച്ച വിമതസ്ഥാനാര്‍ത്ഥികളുടെ പ്രസംഗങ്ങളില്‍ മുഴങ്ങുന്നുണ്ട്. കുലം കുത്തികള്‍ ആരൊക്കെയാണെന്ന് എല്ലാവര്‍ക്കും അറിയാമെങ്കിലും അത് തുറന്ന് പറയാവുന്ന ദിവസങ്ങള്‍ അടുത്ത് വരുന്നു. സി.പി.എം എന്ന പാര്‍ട്ടി എന്ത് തന്നെയായാലും കേരളത്തില്‍ നിലനിന്നേ പറ്റൂ . ലാവ്‌ലിന്‍ പിണറായിയെ സംബന്ധിച്ച് ഒരു ഇടര്‍ച്ച ആയിരുന്നു. അത് നന്നായി. അല്ലെങ്കില്‍ സി.പി.എം കേരളത്തിലെങ്കിലും ഛിന്നഭിന്നമായേനേ.
നിഷേധാത്മക രാഷ്ട്രീയമാണ് സി.പി.എം എക്കാലത്തും പിന്തുടര്ന്ന് പോന്നിട്ടുള്ളത്. ഒരു കണക്കിന് കോണ്ഗ്രസ്സ് ഒഴിച്ച് ഇന്ത്യയിലെ മറ്റെല്ലാ രാഷ്ട്രീയപ്പാര്ട്ടികളും നിഷേധാത്മക രാഷ്ട്രീയത്തിലൂടെ തന്നെയാണ് വളര്ന്ന് വന്നിട്ടുള്ളത് എന്ന് ഇന്ത്യന് രാഷ്ട്രീയ ചരിത്രം നിഷ്പക്ഷമായി വിലയിരുത്തിയാല് മനസ്സിലാക്കാന് കഴിയും. ഈ നിഷേധാത്മകരാഷ്ട്രീയമാണ് നമ്മുടെ ജനാധിപത്യത്തെ വളരാനനുവദിക്കാതെ മുരടിപ്പിച്ചതും വികൃതമാക്കിയതും. ഇന്നും ദുര്ബലമായിട്ടാണെങ്കില് പോലും കോണ്ഗ്രസ്സ് പാര്ട്ടിയുടെ സാന്നിധ്യമാണ് ഇന്ത്യയുടെ നിലനില്പിന് തന്നെ ആധാരം എന്ന് ചിന്തിക്കുന്നവര്ക്ക് ബോധ്യമാവും.
കേരള സി.പി.എമ്മില്‍ ഇനി എന്ത് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ഇനിയേതായാലും ദിവസങ്ങളേയുള്ളൂ. പിണറായിയെ പ്രതിരോധിക്കാന്‍ എത്ര ശ്രമിച്ചാലും പിബിക്ക് കഴിയില്ല. ഒരു ഫിനിക്സ് പക്ഷിയെ പോലെ അച്യുതാനന്ദന്‍ പാര്‍ട്ടിയില്‍ അജയ്യനായി തിരിച്ചു വരാനുള്ള സാധ്യതയാണ് കാണുന്നത്.
സിബിഐ വെളിപ്പെടുത്തല്‍ കേട്ട് കോണ്‍ഗ്രസും ബിജെപിയും അതിരുകടന്ന് ആഹ്ളാദിക്കേണ്ട. കേരളത്തിലെ തെരുവീഥികള്‍ സിപിഎമ്മിന് വശമുള്ളതുപോലെ മറ്റാര്‍ക്കുമറിയില്ലെന്നും അവര്‍ മനസിലാക്കണം. സിപിഎമ്മിലെ ആയിരക്കണക്കിന് പാര്‍ട്ടി മെമ്പര്‍മാര്‍ക്കെതിരെ സിബിഐ എടുത്ത കേസായി ഇതിനെ പാര്‍ട്ടി കാണും.കോടതിയിലും ഇതിനെ നേരിടും.
ReplyDeleteകോടതിയിലും ഇതിനെ നേരിടുമെന്ന്. :-)
സംസ്ഥാനത്തെ ആധുനികവല്‍ക്കരിക്കാനും അടിസ്ഥാനവര്‍ഗത്തെ ഉണര്‍ത്താനും ശ്രമിച്ച വിപ്ളവ നേതാവാണ് പിണറായി വിജയന്‍. പിണറായിയുടെ ഗുണവിശേഷങ്ങള്‍ ജനം കാണാനിരിക്കുന്നതെയുള്ളു. സുധാകരന്‍ പറഞ്ഞു.
ഇക്കണ്ടതൊന്നും കണക്കല്ല മന്നവാ :-)
കുതിരവട്ടന്‍ ഇത് വായിച്ചിരുന്നോ?
ReplyDeleteഭൈരവന്‍ തകര്‍ത്തിട്ടുണ്ട്. ലിങ്കിനു നന്ദി.
ReplyDeleteThis comment has been removed by the author.
ReplyDeleteലാവ്‌ലിന്‍ ഇടപാടില്‍ ക്രമക്കേടും അഴിമതിയും നടന്നിട്ടുണ്ടെന്ന് കൊച്ചുകുട്ടികള്‍ക്കു പോലും അറിയാം.
ReplyDelete-----------------------
അഴിമതി നടന്നതായി സി.ബി.ഐ പറയുന്നില്ല എന്നാണു അറിഞ്ഞത്..എന്നാലെന്താ നമ്മൾക്ക് പിണറായി എന്ന ഒറ്റ വാക്കു മതിയല്ലോ,രക്തം തിളയ്ക്കാൻ.ഇവിടെ എന്തു പ്രതി സന്ധിയാണു ഉള്ളത്.കഴിഞ്ഞ 3-4 ദിവസങ്ങളായി വാർത്താ ചാനലുകൾ ആഘോഷിയ്ക്കുന്ന ഈ കേസിനെക്കുറിച്ച് അവയിൽ തന്നെ വന്ന ചർച്ചകൾ താങ്കൾ ശ്രദ്ധിച്ചിരുന്നോ?1995ൽ നടന്ന ക്രമക്കേടിനെപ്പെറ്റിയോ അല്ലെങ്കിൽ അക്കാലത്തെ വൈദ്യുതി മന്ത്രിമാരെക്കുറിച്ചോ ഒക്കെ ചോദിയ്ക്കുമ്പോൾ പലരും അർത്ഥ ഗർഭമായ മൌനം പാലിയ്ക്കുകയാണു ചെയ്യുന്നത്.എല്ലാവർക്കും എത്രയുംവേഗം പിണറായിയുടെ രക്തം കുടിച്ചു പോയാൽ മതി.അങ്ങനെ ഇവരുടെ ഒക്കെ കാലു തിരുമ്മി കൊടുക്കാൻ ഒരിയ്ക്കലും പോകാതിരിയ്ക്കുന്ന ഒരാളെ കൂടി ഇല്ലായ്മ ചെയ്യണം.അഴിമതിയെയോ, അല്ലെങ്കിൽ എതു തരം ക്രമക്കേടുകളേയും ഞാൻ ന്യായീകരിയ്ക്കുന്നില്ല.പിണറായി അഴിമതി നടത്തിയെങ്കിൽ ജയിലിൽ പോയി ഗോതമ്പുണ്ട ( അതു പണ്ട്..ഇപ്പോൾ ജയിൽ നല്ല സുഖമാണെന്നാ കേൾവി) തിന്നട്ടെ.പക്ഷേ ഇന്നിപ്പോൾ ഇതിന്റെ പേരിൽ ഉണ്ടാകുന്ന അമിതമായ കോലാഹലങ്ങളിൽ നിന്നു തന്നെ വ്യക്തമാണ് ഇക്കാര്യത്തിൽ മറ്റെന്തെക്കെയോ താൽപര്യ സംരക്ഷണമാണു നടക്കുന്നത് എന്നു.അന്ധമായ സി.പി.എം വിരോധം കൊണ്ടും, രാജാവിനേക്കാൾ രാജ ഭക്തി എന്ന് തോന്നുന്ന കോൺഗ്രസ് പ്രേമം കൊണ്ടും താങ്കളെപ്പൊലെയുള്ളവർ ഇങ്ങനെ എഴുതുന്നത് മനസ്സിലാക്കാം.പക്ഷേ സ്വന്തം വിവേചന ബുദ്ധി ഉപയോഗിച്ചു വരികൾക്കിടയിലൂടെ കാര്യങ്ങളെ സമീപിച്ചു നോക്കണം എന്നാണ് എനിയ്ക്കു പറയാനുള്ളത്.
(ആദ്യമെഴുതിയ കമന്റിൽ കുറെ അക്ഷരതെറ്റുകൾ വന്നതു തിരുത്തി)
“”നിഷേധാത്മക രാഷ്ട്രീയമാണ് സി.പി.എം എക്കാലത്തും പിന്തുടര്ന്ന് പോന്നിട്ടുള്ളത്. ഒരു കണക്കിന് കോണ്ഗ്രസ്സ് ഒഴിച്ച് ഇന്ത്യയിലെ മറ്റെല്ലാ രാഷ്ട്രീയപ്പാര്ട്ടികളും നിഷേധാത്മക രാഷ്ട്രീയത്തിലൂടെ തന്നെയാണ് വളര്ന്ന് വന്നിട്ടുള്ളത് എന്ന് ഇന്ത്യന് രാഷ്ട്രീയ ചരിത്രം നിഷ്പക്ഷമായി വിലയിരുത്തിയാല് മനസ്സിലാക്കാന് കഴിയും“
ReplyDelete----------------------
എത്ര മഹത്തായ ഒരു വിലയിരുത്തൽ ! 1958-59 ലെ വിമോചന സമരത്തിലൂടെ കേരളത്തിൽ നിഷേധാത്മക രാഷ്ട്രീയത്തിനു തുടക്കമിട്ടത് കോൺഗ്രസാണ്.ഇന്നും പലരും പറയുന്നു കേരളം കണ്ട ഏറ്റവും നല്ല സർക്കാരായിരുന്നു 1957 ലെ എന്ന്.എങ്കിൽ പിന്നെ അന്ന് എന്തിനു വിമോചന സമരം നടത്തി? എത്ര എത്ര പുരോഗമനപരമായ കാര്യങ്ങൾക്കാണു അന്നത്തെ സർക്കാർ തുടക്കമിട്ടിരുന്നത്..ജനാധിപത്യ വിരുദ്ധമായ സമര പ്രചരണങ്ങളിലൂടെയും വിദേശ സഹകരണത്തോടെയും ആ സർക്കാർ അട്ടിമറിയ്ക്കപ്പെട്ടു.വിമോചന സമരമാണു കേരളത്തിന്റെ പുരോഗതിയെ പതിറ്റാണ്ടുകൾ പിന്നോട്ടടിച്ചത് എന്നത് താങ്കളെപ്പോലെ അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധം വച്ചു പുലർത്താത്ത പലരും വ്യക്തമാക്കിയിട്ടുള്ളതാണ്.ഇന്നും അതേ ശക്തികൾ സട കുടഞ്ഞു എണീയ്ക്കാൻ നോക്കുന്ന ഒരു ചിത്രമാണു കേരളത്തിലുള്ളത്.എന്നിട്ടും ഒരു ഉളുപ്പുമില്ലാതെ സി.പി.എം ആണു നിഷേധാത്മക രാഷ്ട്രീയം കളിയ്ക്കുന്നത് എന്നു പറയാൻ നല്ല തൊലിക്കട്ടി വേണം..ശരിയാണു ഇപ്പോളത്തെ യു.പി.എ സർക്കാരിന്റെ പല ജനദ്രോഹ നടപടികൾക്കും വിലങ്ങു തടിയായത് സി.പി.എം ആണു.അത്തരത്തിൽ നിങ്ങളേപ്പോലുള്ളവർക്കു ഈ പാർട്ടി ഒരു തടസ്സമാണ്.അതു പോലെ തന്നെ ഒരു വെള്ളാപ്പള്ളിയുടേയും, പണിക്കരു ചേട്ടന്റേയും, ഒരു പാണക്കാടു തങ്ങളുടെയും,ഒരു വർക്കി വിതയത്തിലിന്റേയും പാദ സേവ ചെയ്യാൻ പോകാത്ത അതിന്റെ സെക്രട്ടറിയും നിങ്ങളുടെ ഒക്കെ കണ്ണിലെ കരടാകുക സ്വാഭാവികം മാത്രം സുകുമാരൻ ചേട്ടാ...
കുറഞ്ഞ പക്ഷം കേരള ചരിത്രമെങ്കിലും താങ്കൾ ഒന്നു വായിച്ചു വിലയിരുത്തണമെന്ന് താല്പര്യപ്പെടുന്നു.
സുനിലേ,കഴിഞ്ഞ കാര്യങ്ങള്‍ പ്രത്യേകിച്ചും വിമോചനസമരം പോലെയുള്ളവ ഇനിയും ചര്‍ച്ച ചെയ്യുന്നതില്‍ യാതൊരു പ്രയോജനവുമില്ല. അതൊക്കെ ധാരാളം ചര്‍ച്ച ചെയ്തു കഴിഞ്ഞതാണ്. ജനവരി 25ന്റെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ബി.ആര്‍.പി.ഭാസ്കര്‍ എഴുതിയ ലേഖനം ഒന്ന് വായിച്ച് നോക്കുന്നത് നന്നായിരിക്കും. ഗൂഗ്‌ള്‍ ഗ്രൂപ്പില്‍ നിന്ന് ഇത് ഡൌണ്‍ലോഡ് ചെയ്യാം.
ReplyDeleteഎത്ര ന്യായീകരിക്കാന്‍ ശ്രമിച്ചാലും സി.പി.എം. ഇന്ന് അഗാധമായ ഒരു പ്രതിസന്ധിയില്‍ തന്നെയാണ്. മുഖം രക്ഷിക്കാന്‍ വേണ്ടി അത് മറച്ചുവെച്ചിട്ടോ നിഷേധിച്ചിട്ടോ കാര്യമില്ല. ഞാന്‍ വ്യക്തിപരമായി ഇപ്പോള്‍ സി.പി.എമ്മിനോട് പ്രതിപത്തിയുള്ള ആളല്ല. കോണ്‍ഗ്രസ്സിനോട് മാനസികമായി അടുപ്പമുണ്ട് താനും. എന്നാല്‍ കേരളത്തിലെങ്കിലും സി.പി.എം. ചിന്നഭിന്നമാകരുതെന്ന് ആത്മാര്‍ത്ഥമായ ആഗ്രഹമുണ്ട്. കാരണം അത് കേരളത്തില്‍ തികഞ്ഞ സാംസ്ക്കാരിക അരാജകത്വം സൃഷ്ടിക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു. സാമൂഹ്യമായ ഉത്തരവാദിത്വബോധമോ പ്രതിബദ്ധതയോ ഉള്ളവര്‍ മറ്റ് പാര്‍ട്ടികളില്‍ കാണാന്‍ കഴിയാത്തത് കൊണ്ടാണ് ഈ ഭയം. അതേ സമയം ക്രിമിനല്‍ സ്വഭാവം ഉള്ളവരും സി.പി.എമ്മില്‍ തന്നെയാണ് അധികം എന്നതും പറയാതിരിക്കാന്‍ കഴിയില്ല.
നമ്മുടെ സിവില്‍ സമൂഹം ഇനിയും വളരെ അധികം പരിഷ്കൃതരും സംസ്കൃതരും ആകേണ്ടതുണ്ട്.അതിന് പ്രധാന തടസ്സം അന്ധമായ ഈ പാര്‍ട്ടി വിധേയത്വം ആണ്. ഒരു പാര്‍ട്ടിയുടെ കാര്യമല്ല്ല പറഞ്ഞത്. ഇപ്പോള്‍ സി.പി.എം എന്ന് പറഞ്ഞാല്‍ അത് പിണറായി ആണെന്ന മട്ടിലാണ് ചിലര്‍ പ്രതികരിക്കുന്നത്. പിണറായിക്ക് പുറത്താണ് സി.പി.എം. എന്ന പാര്‍ട്ടി എന്ന് വരും നാളുകളില്‍ തീരുമാനിക്കപ്പെടും എന്ന് ഞാന്‍ കരുതുന്നു. കാത്തിരുന്ന് കാണാം. നമുക്കിനിയും സംസാരിക്കാമല്ലൊ.
സുനിൽ കൃഷ്ണ രാജാവിനേക്കാള്‍ വലിയ രാജഭക്തി ആര്‍ക്കെന്ന് താങ്കളുടെ വാക്കുകളില്‍ നിന്ന് തന്നെ വ്യക്തം,ഇതിലും വലിയ ആഘോഷങ്ങള്‍ ആയിരുന്നല്ലോ അഭയകേസില്‍,ഇപ്പോ മാത്രമെന്താ സഖാവേ അതൊരു കോലാഹലമായത്,പിന്നെ കാലു പിടിക്കാന്‍ പോയില്ലെന്ന് ആരു പറഞ്ഞു ഐസ്ക്രീ പാര്‍ലര്‍ കേസിന് പ്രത്യുപകാരമായിട്ടല്ലെ ലാവ്ലിനെ ഇത്രയും കാലം മുക്കി വെച്ചിരുന്നത്,താങ്കളെ പോലുള്ളവര്‍ ഇത്ര ആത്മ രോഷം കോള്ളുന്നതെന്തിനെന്ന് മനസ്സിലാകുന്നില്ല,ലാവ്ലിന്‍ കേസിനെ പറ്റി നല്ലവണ്ണം അറിവുള്ള വി.എസ് പ്രതികരിച്ചോ,പോട്ടെ മന്ത്രി ശര്‍മ്മയോ,വിജയകുമാറോ പ്രതികരിച്ചോ,ഇവര്‍ക്കെല്ലാം സത്യം അറിയാം അതുകോണ്ട് ഇവരൊന്നും പ്രതികരിക്കുന്നില്ല,പിന്നെ പിണറായി മാത്രമാണ് ഇതിന്റെ പ്രതിയാണെന്നൊന്നും കരുതുന്നില്ല,പല വലിയ സഖാക്കളും ഇതിന് പിന്നിലുണ്ട്,പാവങ്ങളുടെതെന്ന് പറയപ്പെടുന്ന പാര്‍ട്ടിയെങ്ങനെയാണ് നാടൊട്ട്ക്ക് മണിമാളികകളും,അമ്യൂസ്മെന്റ് പാര്‍ക്കുകളും,വിദേശത്തും സ്വദേശത്തുമായി പത്രത്തിന് എഡിഷനുകളും,മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളും,ഫ്ലാറ്റുകളും പണിയുന്നത്,കേരളത്തിലെ പാര്‍ട്ടി അനുഭാവികളെല്ലാം ഇത്രയ്ക്ക് പണക്കാരെന്ന് വിശ്വസിക്കാനും വയ്യ,പിന്നെ ഈ പണമെല്ലാം എവിടന്നു വന്നു,വേറോന്നും വേണ്ട ഇന്നത്തെ ദേശാഭിമാനി പത്രം എടുത്തു നോക്കിയാല്‍ മതി കൈരളിക്ക് പണിയുന്ന പുതിയ ടവറിന്റെ പടം കാണാം ഇതൊക്കെ പിന്നെ എവിടന്നാ..പാര്‍ട്ടി എന്ത് കോള്ളരുതായ്മ കാണിച്ചാലും പിന്തുണയ്ക്കാന്‍ അണികള്‍ കാണുമെന്ന അഹങ്കാരമാണ് പാര്‍ട്ടിയെ ഈ ഗതികേടില്‍ എത്തിച്ചത്,കെട്ടി വെച്ച കാശ് പോലും കിട്ടാതെ തോറ്റ് തുന്നം പാടിയ അമ്പലപ്പുഴയിലെ ഇലക്ഷന്‍ നാം കണ്ടതാണ്,ഈ പോക്ക് പോവുകായാണെങ്കില്‍ കേരളം മുഴുവന്‍ അമ്പലപ്പുഴകളും ഷോര്‍ണ്ണൂരുകളും ആവര്‍ത്തിക്കും,അഭയകേസിലെ പ്രതികളെ ജനങ്ങള്‍ എങ്ങനെയാണ് എതിരേറ്റതെന്ന് കണ്ടതാണ് അതിനേക്കാള്‍ ഗതികേടിലെക്കാണ് പിണറായിയുടെ പോക്ക്,പൊതുജനം കഴുതയാണെന്ന് പറയാറുണ്ട് പക്ഷേ “മരക്കഴുതയല്ല” സുഹ്രുത്തേ താങ്കളുടേയും പിണറായിയുടേയും വക്കുകള്‍ വിശ്വസിക്കാന്‍,അഴിമതി നടത്തിയത് കോണ്‍ഗ്രസ്കാരനാണെങ്കിലും ഇനി ഏത് വലിയ പിണറായി ആണെങ്കിലും ശിക്ഷിക്കണം.അല്ലാതെ കള്ളന് കഞ്ഞി വെയ്ക്കാന്‍ ശ്രമിക്കരുത്
ReplyDeleteപിള്ളയെ (എസ്.ആര്‍.പി)വിളിക്കൂ
ReplyDeleteനാടിനെ രക്ഷിക്കൂ
http://www.dr-kanam.blogspot.com
Enikku Rashtrreyam Ariyilla... Pakshe Leghanam Nannayirikkunnu. Abhinandanangal..!!!
ReplyDeletepiLLaye(S.R.P) viLikkoo
ReplyDeletekEralaththe rakshikoo
ശ്രീ അഞ്ചരക്കണ്ടി സാർ,
ReplyDelete“ നിഷേധാത്മക രാഷ്ട്രീയമാണ് സി.പി.എം എക്കാലത്തും പിന്തുടര്ന്ന് പോന്നിട്ടുള്ളത്. ഒരു കണക്കിന് കോണ്ഗ്രസ്സ് ഒഴിച്ച് ഇന്ത്യയിലെ മറ്റെല്ലാ രാഷ്ട്രീയപ്പാര്ട്ടികളും നിഷേധാത്മക രാഷ്ട്രീയത്തിലൂടെ തന്നെയാണ് വളര്ന്ന് വന്നിട്ടുള്ളത് എന്ന് ഇന്ത്യന് രാഷ്ട്രീയ ചരിത്രം നിഷ്പക്ഷമായി വിലയിരുത്തിയാല് മനസ്സിലാക്കാന് കഴിയും. ഈ നിഷേധാത്മകരാഷ്ട്രീയമാണ് നമ്മുടെ ജനാധിപത്യത്തെ വളരാനനുവദിക്കാതെ മുരടിപ്പിച്ചതും വികൃതമാക്കിയതും. ഇന്നും ദുര്ബലമായിട്ടാണെങ്കില് പോലും കോണ്ഗ്രസ്സ് പാര്ട്ടിയുടെ സാന്നിധ്യമാണ് ഇന്ത്യയുടെ നിലനില്പിന് തന്നെ ആധാരം എന്ന് ചിന്തിക്കുന്നവര്ക്ക് ബോധ്യമാവും.“
നമിക്കുന്നു, സഖ. ഒരു അപാര കണ്ടുപിടുത്തമല്ലെ സാറിന്റേത്. കോൺഗ്രസ്സ് എന്ന പ്രസ്ഥാനം ഇല്ലായിരുന്നെങ്കിൽ (ഇന്ത്യൻ ജനാധിപത്യം)ഇന്ത്യ തന്നെ ഇല്ലാണ്ട് പോകും!!!!!. ജനാധിപത്യത്തിന് എന്നും തുരങ്കം വച്ച പാർട്ടിയാണ് കോൺഗ്രസ്സ്.(ഒരു c.p.m കാരന്റെ നിലവിളി ആയി ഇതിനെ കാണേണ്ട) ഏറ്റവും വലിയ ഒറ്റക്ക്ഷി ആയിരുന്ന കോൺഗ്രസ്സ് അറുപത്തിരണ്ട് വർഷം കൊണ്ട് ഏത് ലെവലിൽ എത്തി എന്നു കാണുക. കൊലപാതികളും, കൊള്ളക്കാരും, കൂട്ടിക്കൊടുപ്പുകാരും അങ്ങനെ ഏതൊക്കെ ആന്റിസോഷ്യൽ എലമെന്റുകൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉണ്ടോ അതെല്ലാം കൂടെ ചേരുന്നതാണ് കേന്ദ്രത്തിലെ കോൺഗ്രസ്സ് നയിക്കുന്ന സർക്കാർ. ഈ അപചയം എങ്ങനെ ഉണ്ടായി ? താങ്കളുടെ കണ്ടുപിടുത്തത്തിൽ മഹനീയ സ്ഥാനം നൽകി ആധരിക്കുന്ന ഈ രാഷ്ട്രീയ പാർട്ടി എങ്ങനെ ഈ നിലയിൽ ആയി, എന്തുകൊണ്ട് ജനങ്ങൾക്കിടയിൽ കോൺഗ്രസ്സിന്റെ വിശ്വാസ്യത നഷ്ടമായി ? കേന്ദ്രം ഭരിക്കുന്ന കോൺഗ്രസ്സ്, അതേ വിത്തുതന്നെ അല്ലെ കേരളത്തിലെ കോൺഗ്രസ്സിന്റേയും ?
ജനാധിപത്യത്തെ കാറ്റിൽ പറത്തി, സാമൂഹ്യ വിരുദ്ധരുമായി കൂട്ടുചേർന്ന് ഭരണം കയ്യാളുന്നതാണോ ജനാധിപത്യത്തിന്റെ സദാചാരം. കേവല ഭൂരിപക്ഷമില്ലാത്ത ഒരു കക്ഷി ജനാധിപത്യത്തിന്റെ എത് മാനധണ്ഡത്തിലാണ് കേന്ദ്രം ഭരിക്കുന്നത് ? അരാജകത്വം സൃഷ്ടിക്കാതിരിക്കാൻ സ്വയം ഏറ്റെറ്റുത്ത ദൌത്യമായിരുന്നോ, യു.പി,എ യും പിന്നെ ഇപ്പോഴത്തെ തട്ടിക്കൂട്ട് മന്ത്രി സഭയും ?
പിണറായി നിരപരാധി ആണന്നോ, സുധാകരൻ പറഞ്ഞത് ശരി ആണന്നോ സമർത്ഥിക്കേണ്ട ആവശ്യം ഒരു സാധാരണ പൌരൻ എന്ന നിലയിൽ എനിക്കില്ല അതുകൊണ്ടാണ് അതുമായി ബന്ധപ്പെട്ട ഭാഗങ്ങളെ പരാമർശിക്കാത്തത് അത് പാർട്ടി ചായ്വായി കാണേണ്ട. തെറ്റു ചെയ്തവർ ആരായിരുന്നാലും അവർ ശിക്ഷിക്കപ്പെടണം. തെറ്റു ചെയ്യുന്ന ആളിന്റെ പാർട്ടി, ജാതി, മതം എന്നിവ നോക്കി ആകരുത് പൊതു അഭിപ്രായം പറ്യുന്നത് ( ചിത്രകാരനെ ഓർക്കുന്നു)
ജനാധിപത്യ വ്യവസ്ഥിതിയുടെ ഏറ്റവും വലിയ ദോഷമായി എനിക്ക് തോന്നിയത് ജുഡീഷ്യറിയുടേയും, ബ്യൂറോക്രസിയുടേയും, രാഷ്ട്രീയക്കാരുടെയും കൂട്ടുകെട്ട്. ഇന്ന് ഇന്ത്യയിൽ തെളിയിക്കപ്പെടാതെയും, ശിക്ഷിക്കപ്പെടാതെയും പോകുന്ന കേസ്സുകൾ ഇത്തരം ദുഷിച്ച കൂട്ടുകെട്ടിന്റെ സൃഷ്ടികൾ ആണ്. ജസ്റ്റീസ് വീ.ആർ. കൃഷ്ണയ്യരുടെ പ്രസ്ഥാവന ശരിയായ അർത്ഥത്തിലെടുത്താൽ, അത് എത്ര ആഴത്തിൽ നമ്മുടെ സമൂഹത്തെ ബാധിച്ചിരിക്കുന്നു എന്ന് ബോധ്യമാവും. രാഷ്ട്രീയക്കാർക്കെതിരെ ഉള്ള കേസ്സുകൾ പിൻവലിക്കുന്നു. കേസ്സ് എടുക്കാതിരിക്കുന്നു, സാക്ഷികളെ സ്വാധീനിക്കുന്നു അങ്ങനെ എത്ര ദുഷിപ്പുകൾ.
ഇത്തരം ദുഷിപ്പുകൾ രാഷ്ട്രീയത്തിന്റെ വകയാക്കിയത്, ഇവിടുത്തെ കോൺഗ്രസ്സ് എന്ന താങ്കൾ പറയുന്ന മഹത് സംഘടനയാണ്. രാഷ്ട്രീയപാർട്ടി സ്വന്തം വികസനത്തിന് എന്ന് എഴുതിചേർത്തവർ ആണ് കോൺഗ്രസ്സുകാർ, ചിലപ്പോൾ അതിന്റെ സുഖം അനുഭവിച്ചറിഞ്ഞ ആൾ ആയിരിക്കും അഞ്ചരക്കണ്ടി. ജനാധിപത്യ രീതിയിൽ ഭരണം നടത്തണമെങ്കിൽ ഭരണഘടനയുടെ അടിസ്ഥാനത്തിൽ ആയിരിക്കണം ഭരണം നടത്ത പ്പെടേണ്ടത്. എത്ര തവണ കോൺഗ്രസ്സിന് ഇതിന് കഴിഞ്ഞിട്ടുണ്ട്. കുറ്റവാളികളെ സൃഷ്ടിക്കുന്നതിലും, വെള്ളപൂശുന്നതിലും എന്നും മുന്നിൽ നിൽക്കുന്നത് കോൺഗ്രസ്സ് എന്ന പ്രസ്ഥാനം തന്നെ.
കേരളത്തിൽ മാത്രമല്ല, ഇന്ത്യയുടെ ഏത് സംസ്ഥാനത്തുനോക്കിയാലും ഈ ദുരവസ്ഥ കാണാൻ കഴിയും.കേരളത്തിലെ തലമുതിർന്ന കാരണോർ ഇന്ന് രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടിരിക്കുന്നു! അധികാരം എന്ന കുടലയെ പുണരാനുള്ള കൊതി ഈ തൊണ്ണുറാം വയസ്സിലും ഒരു അടിസ്ഥാന കോൺഗ്രസ്സുകാരനിൽ തന്റെ പ്രായത്തോളം വലുപ്പത്തിൽ മുഴച്ചു നിൽക്കുന്നു. കോൺഗ്രസ്സിന്റെ സാന്നിധ്യം ഇന്ത്യയുടെ നിലനിൽപ്പിനെ ഏത് തരത്തിൽ സ്വാധീനിച്ചു എന്ന് വ്യ്ക്തമാക്കാമോ ? ( ജനാധിപത്യ മൂല്ല്യങ്ങളെ സംരക്ഷിക്കാൻ കഴിയാഞ്ഞതാണ് കോൺഗ്രസ്സ് എന്ന രാഷ്ട്രീയ പാർട്ടിയുടെ അപചയത്തിന് കാരണം )
ഇത്ര ദീര്‍ഘമായ കമന്റ് എഴുതിയിട്ടും കോണ്‍ഗ്രസ്സിനെക്കാളും നല്ല പാര്‍ട്ടി ഇന്‍ഡ്യയില്‍ ഏതാണെന്ന് വീ.കെ.ബാല എഴുതിയില്ലല്ലൊ. സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ കോണ്‍ഗ്രസ്സിന്റെ സ്ഥാനത്ത് മറ്റേതെങ്കിലും പാര്‍ട്ടി ആയിരുന്നെങ്കില്‍ ഇന്‍ഡ്യയുടെ ഇന്നത്തെ അവസ്ഥ എന്തായിരുന്നിരിക്കും എന്ന് ‘ബാല’യ്ക്ക് ഒന്ന് സങ്കല്പിച്ചു നോക്കാന്‍ പറ്റുമോ?
ReplyDeleteശ്രീ സുകുമാരൻ മാഷ്,
ReplyDeleteഞാൻ എന്റെ കമന്റിൽ പ്രതികരിച്ചത്, എത് അവസരത്തെ ആയിരുന്നു എന്ന് താങ്കൾക്ക് മനസ്സിലാക്കി കാണും എന്ന് കരുതുന്നു. അതുകൊണ്ട് തന്നെ കോൺഗ്രസ്സിനെക്കാൾ നല്ല പാർട്ടി ഏതാണ് എന്ന് ഞാൻ പറയാൻ ബാധ്യസ്ഥനാണോ എന്ന് താങ്കൾ ചിന്തിക്കുക. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ വക്താവായിട്ടല്ല ഞാൻ കമന്റിയത്. കോൺഗ്രസ്സ് എന്ന രാഷ്ട്രീയ പാർട്ടി എന്നിൽ ഉളവാക്കിയ ചോദ്യങ്ങൾ ആണ്. അത് (കോൺഗ്രസ്സ്) മഹത്തരമാണ് എന്ന് മാഷ് പറഞ്ഞപ്പോൾ, ആ പ്രസ്ഥാനം കഴിഞ്ഞ 62 വർഷം കൊണ്ട് ഉണ്ടാക്കിയ നേട്ടങ്ങൾ, ചൂണ്ടിക്കാണിച്ചു. ആ പാർട്ടി നല്ലത് എന്ന് ( അനിവര്യമായ ഒന്ന്, ഇല്ലങ്കിൽ ഇന്ത്യ നിലനിൽക്കില്ല !) നിസംശയം പറഞ്ഞ താങ്കൾ ഞാൻ ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി ഉണ്ടെങ്കിൽ പറയുക, മറുചോദ്യമല്ല ഉത്തരം. ഒരു പക്ഷെ താങ്കൾക്ക് സമയ കുറവ് ഉണ്ടായിരിക്കും, ഞാനും അതുപോലെ തന്നെ 10 മണിക്കൂർ ജോലി പിന്നെ കിട്ടുന്ന സമയത്താണ് ഇതിനൊക്കെ നേരം കണ്ടെത്തുന്നത്. പിന്നെ രണ്ടാഭാഗം ഒന്ന് ചിന്തിച്ചിട്ട് കമന്റാം….