ചിത്രകാരനും ഞാനും ബൂലോഗത്തിന് പുറത്തെ നല്ല സ്നേഹിതന്മാരാണ്. അതിനാല്‍ ബ്ലോഗിലെ വിവാദങ്ങളും പോര്‍വിളികളുമൊന്നും ഞങ്ങളുടെയിടയിലുള്ള സൌഹൃദബന്ധത്തെ ബാധിക്കുകയില്ല. കണ്ണൂരില്‍ പോകുമ്പോള്‍ ഇടക്ക് സന്ദര്‍ശിക്കാനും, ഏകാന്തനിമിഷങ്ങളില്‍ കുറേ നേരം ഫോണിലൂടെ സംസാരിക്കാനും കഴിയുന്ന ഒരു നല്ല കൂട്ടുകാരന്‍ എന്ന് ചിത്രകാരനെ പറ്റി തുറന്ന് പറയുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ. എന്ന് വെച്ച് ചിത്രകാരന്റെ എല്ലാ അഭിപ്രായങ്ങളോടും നിലപാടുകളോടും എനിക്ക് പൂര്‍ണ്ണമായി യോജിപ്പാണെന്ന് അര്‍ഥമില്ല. തിരിച്ചിങ്ങോട്ടും അങ്ങനെ തന്നെ. ആശയങ്ങള്‍ക്കും ഇസങ്ങള്‍ക്കുമപ്പുറമാണ് വ്യക്തിബന്ധങ്ങള്‍. ഇക്കാര്യത്തിലും ഞങ്ങള്‍ യോജിപ്പുണ്ട്. ബ്ലോഗില്‍ അപരനാമത്തില്‍ എഴുതുന്നതിനെ ഞാന്‍ ശക്തിയുക്തം എതിര്‍ത്തപ്പോള്‍ ചിത്രകാരന്‍ എന്നെ അനുകൂലിച്ചിട്ടില്ല. പൊതുസമൂഹത്തെക്കുറിച്ച് സംസാരിക്കുന്നവന്‍ അത് സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടേ ചെയ്യാവൂ എന്നാണ് എന്റെ അന്നും ഇന്നും ഉള്ള നിലപാട്. എക്കാരണം കൊണ്ടും ബ്ലോഗില്‍ സ്വന്തം പേരില്‍ എഴുതിക്കൂട എന്ന നിലപാടില്‍ ചിത്രകാരനും ഉറച്ചു നില്‍ക്കുന്നു. അതേ പോലെ കേരള ബ്ലോഗ് അക്കാദമിയുടെ കാര്യത്തില്‍, അക്കാദമിയുടെ ബ്ലോഗില്‍ നിന്ന് സ്വയം പിന്മാറിക്കൊണ്ട് എന്റെ വിയോജിപ്പ് ഞാന്‍ മൌനമായി എന്നാല്‍ ശക്തമായി വെളിപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും ഞങ്ങളുടെ ബന്ധത്തിന് ഉലച്ചില്‍ തട്ടിയിട്ടില്ല. എല്ലാറ്റിനുമപ്പുറത്ത് ചിന്താതരംഗങ്ങളുടെ ചില ഫ്രീക്വന്‍സികള്‍ ഞങ്ങളുടേത് ഒരേ അളവിലായിരിക്കാം.
ബ്ലോഗ് അക്കാദമിയെന്നാല്‍ കേരളത്തില്‍ മൂര്‍ത്തമായ ഒരു സമാന്തര ജനകീയമാധ്യമ കൂട്ടായ്മയായി വികസിപ്പിക്കണം എന്നായിരുന്നു എന്റെ കാഴ്ചപ്പാട്. വെറും ശില്പശാലകള്‍ നടത്തി കുറേ പേരെ ബൂലോഗത്ത് കൈ പിടിച്ചുയര്‍ത്തിയാല്‍ മാത്രം മതി എന്ന ചിത്രകാരന്റെ നിലപാട്, അത്തരം ഒരു പ്രസ്ഥാനം മൂര്‍ത്തരൂപം പ്രാപിക്കുന്നതിനെ മുളയിലേ നുള്ളിക്കളഞ്ഞു എന്ന പരിഭവം ഇപ്പോഴുമെനിക്കുണ്ട്. ചിലര്‍ ഇത്തരം ഒരു കൂട്ടായ്മ ഉരുത്തിരിയുന്നതിനെതിരെ ബൂലോഗത്ത് കോലാഹലം ഉണ്ടാക്കിയിരുന്നു. അവരെ തൃപ്തിപ്പെടുത്തും വിധം അക്കാദമി ഇന്ന് ഒരു അടഞ്ഞ അധ്യായമായി ഒടുങ്ങി. ഇത് വരെ നടന്ന ശില്പശാലകളില്‍ പങ്കെടുത്തവര്‍ക്കോ സംഘടിപ്പിച്ചവര്‍ക്കോ ഇനി പരസ്പരം കണ്ടാല്‍ തിരിച്ചറിയില്ല. നഗരങ്ങളിലും ഗ്രാമങ്ങളിലും , നവീനമായ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ട് ആശയവിനിമയത്തിനും വിവരവിതരണത്തിനും പുത്തന്‍ വേദി ഒരുക്കാനും അതിന് നേതൃത്വം നല്‍കാന്‍ കഴിയുമാറ് ഒരു സന്നദ്ധസംഘടന ഉയര്‍ന്നുവരാനുമുള്ള സാധ്യതയാണ് ഇല്ലാതായത്. ഇനി ഇത്തരമൊന്നിന് ആര് മുന്‍കൈ എടുത്താലും വിശ്വസനീയത ആര്‍ജ്ജിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.
ഇപ്പോള്‍ ഒരാഴ്ചയായി ബൂലോഗത്തെ വിവാദത്തില്‍ കേന്ദ്ര ബിന്ദു ചിത്രകാരനാണല്ലൊ. ഇതേ പോലെ മുന്‍പ് ഒരവസരത്തില്‍ ഇതേ ചിത്രകാരന്‍ ഏറെ വിമര്‍ശിക്കപ്പെട്ടുകൊണ്ടിരുന്ന ഒരു സന്ദര്‍ഭത്തിലാണ് ഞാന്‍ ബ്ലോഗിലേക്ക് വരുന്നതും,ഞങ്ങള്‍ പരസ്പരം പരിചയപ്പെടുന്നതും. ആശയപരമായ സമാനമനസ്ക്കത തന്നെയാണ് ഞങ്ങളെ അടുപ്പിച്ചിരുന്നത്. ജാതി സമ്പ്രദായത്തില്‍ ഉയര്‍ന്ന ശ്രേണിയില്‍ നില്‍ക്കുന്നവര്‍ എന്ന് കരുതപ്പെടുന്ന ഒരു വിഭാഗത്തെ അടച്ചാക്ഷേപിച്ചു എന്നും അതിന് സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചു എന്നുമാണ് ആരോപണം. ജാതിയുടെ പേരില്‍ മനുഷ്യനെ ഉയര്‍ന്നവനെന്നും താഴ്ന്നവനെന്നും വില നിശ്ചയിക്കുന്ന വൃത്തികെട്ട ഒരു അളവുകോല്‍ ലോകത്തിന് ഇന്ത്യയുടെ മാത്രം സംഭാവനയാണ്. ഈ പരിഷ്കൃതയുഗത്തിലും ആ മാനദണ്ഡം തുടരുന്നുണ്ടെങ്കില്‍ അത് അങ്ങേയറ്റം അപലപനീയമാണ്. താന്‍ ഇന്ന ജാതിയില്‍ പെട്ടവനാണ് എന്ന് ഒരാള്‍ക്ക് തോന്നുകയും അതിന്റെ പേരില്‍ അയാള്‍ക്ക് തന്നെ പറ്റി ഉല്‍ക്കര്‍ഷമോ അപകര്‍ഷമോ ആയ ബോധം ഇക്കാലത്ത് ഉണ്ടാവാന്‍ പാടില്ല. അങ്ങനെ ആര്‍ക്കെങ്കിലും ഉണ്ടാവുന്നുണ്ടെങ്കില്‍ അത് ചികിത്സിച്ച് ഭേദപ്പെടുത്തേണ്ടതായ ഒരു മാനസിക വൈകല്യമാണ്.
ചിത്രകാരന്റെ ഭാഷാശൈലിയെ ആര്‍ക്കും ന്യായീകരിക്കാന്‍ കഴിയില്ല തന്നെ. പലരും അത് ബ്ലോഗില്‍ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. ചിത്രകാരനേക്കാളും മോശപ്പെട്ട, മ്ലേച്ഛമെന്ന് തന്നെ പറയാവുന്ന തരത്തില്‍ പല രാഷ്ട്രീയനായകന്‍മാരും പൊതുവേദികളില്‍ പ്രസംഗിക്കുന്നത് കേള്‍ക്കാറുണ്ട് എന്നതും ചിത്രകാരനെ ന്യായീകരിക്കാനുള്ള കാരണമാകുന്നില്ല. പൊതുവേ ഈ വിവാദത്തില്‍ ചിത്രകാരനെതിരെ പ്രതികരിച്ചവര്‍ക്കെല്ലാം ഒന്നോ രണ്ടോ പേര്‍ക്കൊഴികെ ചിത്രകാരനോട് പകയോ വെറുപ്പോ ഇല്ലെന്നും പ്രത്യുത ഒരു കഴിവുള്ള ബ്ലോഗര്‍ എന്ന നിലയില്‍ മതിപ്പാണുള്ളതെന്നും കാണാന്‍ കഴിയും. ഈ ഒരു പോസിറ്റീവ് ആയിട്ടുള്ള വസ്തുത ചിത്രകാരന്‍ തീര്‍ച്ചയായും മനസ്സിലാക്കേണ്ടതുണ്ട്. അപ്പോഴും എന്റെ ഒരു പഴയ പരിഭവം ബാക്കിയാകുന്നു, അക്കാദമി ഒരു യാഥാര്‍ഥ്യമായിരുന്നെങ്കില്‍ ചിത്രകാരന് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുമായിരുന്നു എന്ന്. ചിത്രകാരന്‍ എന്റെ ഈ നിഗമനം സമ്മതിക്കുകയില്ല എങ്കില്‍ തന്നെയും പറയാതിരിക്കാന്‍ നിര്‍വ്വാഹമില്ല.
ഇവിടെ പ്രസക്തമായ പോസ്റ്റില്‍ താങ്കള്‍ ഇട്ട കമന്റ് ഞാന്‍ വായിക്കുകയുണ്ടായി. അതിന് മുന്പ് യുക്തിവാദം ബ്ലോഗിലും താങ്കളുടെ കമന്റ് കണ്ടിരുന്നു. അന്നൊക്കെ താങ്കളുടെ ബ്ലോഗ് സന്ദര്‍ശിക്കണമെന്ന് കരുതിയിരുന്നെങ്കിലും അത് സംഭവിച്ചത് ഇപ്പോഴാണ്. ഏതായാലും നന്നായി.
ReplyDeleteചില വിയോജിപ്പുകളുണ്ട്.
ഒന്നാമതായി ജാതീയമായി ആക്ഷേപിച്ചു എന്ന ആരോപണം അത്രയെളുപ്പം തള്ളിക്കളയേണ്ടതാണോ? സവര്‍ണനോ അവര്‍ണനോ ആവട്ടെ, ഒരു സമൂഹത്തെ കളിയാക്കുന്ന തരത്തില്‍ സംസാരിക്കുന്നത് (അതൊരുപക്ഷെ പഴയ ചരിത്രവുമാവാം) അഭിലഷണീയമല്ല എന്നതാണ് എന്റെ അഭിപ്രായം. അത് ഒരു വ്യക്തിയുടെ മുഖത്തുനോക്കി പറയുന്പോള്‍ (അല്ലെങ്കില്‍ അയാളുടെ ബ്ലോഗില്‍ കയറി കമന്റിടുന്പോള്‍) ആ വ്യക്തിക്കത് എത്രമാത്രം വേദനാജനകം ആയിരിക്കും എന്നത് ഊഹിക്കാവുന്നതെയുള്ളു. ഉത്തരേന്ത്യയില്‍ "സാലാ മദ്രാസി" എന്നും സായിപ്പില്‍ നിന്നും "ബ്ലഡി ഇന്ത്യന്‍സ്" എന്നും കേള്‍ക്കുന്പോള്‍ ഒരു ശരാശരി മലയാളിക്ക് എന്ത് തോന്നും? നിവൃത്തികേടുകൊണ്ട് അവന്‍ ഒന്നും പറയില്ലായിരിക്കാം, പക്ഷെ അവന് വേദന തോന്നിയില്ല എന്ന മാഷ്ക്ക് പറയാനാവുമോ? അതില്ലാതെ പരാതിപ്പെട്ടവന്‍ മാത്രം ജാതിചിന്ത കൊണ്ടുനടക്കുന്നവനും മറ്റെയാള്‍ വെറും അഭിപ്രായം പറയുന്നവനും ആയിതീരുന്നത് കഷ്ടമാണ്.
എന്റെയോ എന്റെ അച്ഛന്റേയോ പേരില്‍ ജാതിപ്പേര് ചേര്‍ത്തിട്ടില്ല, എന്നിരുന്നാലും തമാശക്കെങ്കിലും കോളേജിലെ എന്റെ ചില സുഹൃത്തുക്കള്‍ എന്നെ ഡാ ...... എന്ന് വിളിക്കാറുണ്ടായിരുന്നു. (ജാതിചിന്ത (so-called) സവര്‍ണരുടെ മാത്രം കുത്തകയല്ലെന്ന് പറയാന്‍ കൂടിയാണ് ഞാനിതെഴുതിയത്) അന്ന്‍ എനിക്കത് അരോചകമായിതോന്നിയിരുന്നെങ്കിലും അതിന്റെ ഉദ്ദേശ്യം തമാശ മാത്രമായിരിക്കാം എന്ന ചിന്തയില്‍ ഞാന്‍ അത് വിട്ടുകളയാറുണ്ടായിരുന്നു. എന്നാല്‍ ഉദ്ദേശ്യം അതല്ലെന്നുള്ളത് തീര്‍ച്ചയായുള്ള സാഹചര്യങ്ങളില്‍ മനസിലിരുപ്പ് എന്തെന്ന് എളുപ്പം ഊഹിക്കാം, അവിടെ ഒരാള്‍ മാത്രം പിന്തിരിപ്പനാകുന്നതെങ്ങിനെ, സങ്കുചിതമനോഭാവക്കാരനാകുന്നതെങ്ങിനെ?
ചിത്രകാരന്‍ വേറൊരു ബ്ലോഗില്‍ ഇട്ട കമന്റ് ഞാന്‍ മൂന്നാമതൊരു ബ്ലോഗിലെ പോസ്റ്റ് ആയി വായിച്ചു. അത് വായിച്ചാല്‍ താങ്കള്‍ പറയുന്നതിനോട് പിന്നീടൊരിക്കലും യോജിക്കാനാവില്ല. ആ ഭാഷയ്ക്ക് അസഭ്യം എന്നല്ല പറയേണ്ടത്, വൃത്തികേട് എന്നോ അതിനപ്പുറം വല്ലതുമോ ഉണ്ടെങ്കില്‍ അങ്ങിനെ വേണം പറയാന്‍. സാധാരണ പോര്‍ട്ടലുകളില്‍ "അനോണിമസ് ആയി കമന്റിടാം" എന്ന കാരണത്താല്‍ ചിലര്‍ എഴുതുന്നത് കണ്ടിട്ടുണ്ട്, അതുപോലെ തന്നെയാണ് ഇവിടെയും.
കേസിനാസ്പദമായ പോസ്റ്റില്‍ താങ്കളുടെ കമന്റ് കണ്ടു. അഭിനന്ദിക്കാന്‍ മാത്രം മഹത്തരമാണോ അത്?
ഞാനീ വ്യക്തിയെ കണ്ടിട്ടില്ല, ചിന്താഗതികള്‍ അറിഞ്ഞിട്ടില്ല, മറ്റു പോസ്റ്റുകള്‍ വായിച്ചിട്ടില്ല, പക്ഷെ കണ്ടത്, നിര്‍ഭാഗ്യവശാല്‍, നന്നല്ല എന്ന് തോന്നി. ഈ പോസ്റ്റിട്ടതുകൊണ്ട് ആ സുഹൃത്ത് എന്ത് സംതൃപ്തി ആണ് നേടിയതെന്നറിയില്ല. ഒരുപക്ഷെ പണ്ടൊരു സിനിമയില്‍ മോഹന്‍ലാലിന്റെ കഥാപാത്രം പറയുന്നതുപോലെ "ഒരാളെ തന്തക്കു വിളിച്ചപ്പോള്‍ എന്തൊരാശ്വാസം" എന്ന് പറഞ്ഞതുപോലെ വല്ലതും???
പ്രിയ അപ്പൂട്ടന് , സന്ദര്‍ശനത്തിന് നന്ദി. ചിത്രകാരന്‍ വിഷയത്തില്‍ എനിക്ക് ഇത്രയേ പറയാനുള്ളൂ. പരാതിയെ പറ്റിയോ പരാതിക്കാരനെപ്പറ്റിയോ ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല,പറയാന്‍ ഉദ്ദേശവും ഇല്ല. ജാതി ചിന്ത ഒരാള്‍ക്കും ഉണ്ടാവരുത് എന്നാണെന്റെ അഭിപ്രായം. പിന്നെ,ചിത്രകാരന്‍ എഴുതിയ കമന്റ് മാത്രം കോപ്പി-പെയിസ്റ്റ് ചെയ്തത് വായിച്ച് അഭിപ്രായം ചോദിച്ചാല്‍ ഞാന്‍ എന്ത് പറയും. ചിത്രകാരനെ പ്രകോപ്പിച്ചിട്ടുണ്ടെങ്കില്‍ അതും പരിഗണിക്കേണ്ടേ. ഏതായാലും ഇതില്‍ ഞാന്‍ കക്ഷിയേയല്ല.
ReplyDeleteസുകുമാരന്‍ മാഷേ.... താങ്കളെ ഇതില്‍ കക്ഷിചേര്‍ക്കണമെന്ന് ഞാന്‍ വിചാരിച്ചിട്ടേയില്ല. Accessibility ഉള്ളതിനാല്‍ ഞാന്‍ കണ്ടു, അതുമായി ബന്ധപ്പെട്ട ചില പോസ്റ്റുകളും കണ്ടു, അപ്പോള്‍ ചിലയിടങ്ങളില്‍ എന്റെ അഭിപ്രായം പറഞ്ഞു, അത്രയേയുള്ളൂ. അങ്ങയുടെ പോസ്റ്റ് കണ്ടു, ഇവിടെയും പറഞ്ഞു, അതില്‍ കവിഞ്ഞ ഒന്നും എനിക്കിതില്‍ ഇല്ല.
ReplyDeleteഇതാണ് ചിത്രകാരന്റെ പൊതുസ്വഭാവം എന്നെനിക്ക് അഭിപ്രായമില്ല. വെറും copy-paste വിശ്വസിക്കാന്‍ എനിക്കും താല്പര്യമില്ല. എഴുതിക്കണ്ടത് മോശമായിരുന്നു എന്ന് മാത്രമെ ഉദ്ദേശിച്ചുള്ളൂ. ആ കമന്റ് മാത്രമെ ഞാന്‍ കണ്ടുള്ളൂ, പക്ഷെ ഏത് മാനസികാവസ്ഥ ആയാലും ഇത്ര വേണോ, അറിഞ്ഞുകൂടാ.
അതിന് അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ കാരണങ്ങള്‍ ഉണ്ടായിരിക്കാം, പക്ഷെ ബ്ലോഗ് പോലൊരു മാധ്യമം ഉപയോഗിക്കുന്പോള്‍ മറ്റൊരാളുടെ വ്യക്തിത്വത്തെ ബഹുമാനിക്കാനും അദ്ദേഹം ശ്രദ്ധിക്കണമായിരുന്നു എന്ന് തോന്നിപ്പോയി. ചിത്രകാരനോട് അങ്ങേക്കുള്ള മനോഭാവം മാറ്റാന്‍ എനിക്ക് ഉദ്ദേശ്യമില്ല.
പക്ഷെ നേരില്‍ അറിയാവുന്നവര്‍ക്കല്ലേ സംയമനത്തിന്റെ ഭാഷ പറഞ്ഞുതരാനാവൂ.
കമന്റ് സശ്രദ്ധം വായിച്ചതിനും മറുപടി തന്നതിനും നന്ദി. യുക്തിവാദം ബ്ലോഗിലെ കമന്റുകളില്‍ നിന്നും മാത്രമെ എനിക്കങ്ങയെ അറിയാവൂ. സമയലഭ്യതയ്ക്കനുസരിച്ച് ഇനിയും കാണാം. ചര്‍ച്ച നീട്ടണമെന്നില്ല.
ആശയപരമായോ വിശ്വാസപരമായോ വിരുദ്ധാഭിപ്രായങ്ങൾ ഉണ്ടെങ്കിലും സൌഹൃദങ്ങൾ സൂക്ഷിക്കുവാൻ മനസ്സുവേണം.താങ്കൾ അത് ഇന്നും പാലിക്കുന്നു എന്നതിൽ സന്തോഷം.പിന്നെ കേവലം ബ്ലോഗ്ഗുനിർമ്മാണസഹായിയായി ബ്ലോഗ്ഗ് അക്കാദമി പരിമിതപ്പെടുത്തരുതെന്നു തന്നെ ആണ് എന്റെയും അഭിപ്രായം. സമാന്തരമായ ഒരു മാധ്യമ സംസ്കാരമായി അതു മാറട്ടെ.
ReplyDeleteബ്ലോഗ്ഗിന്റെ സാധ്യതകൾ ദുരുപയോഗപ്പെടുത്തിയും കമന്റുകളെ കേവലം ചളിവാരിയെറിയലുകളിലേക്ക് തരം താഴ്ത്തിയും ഉള്ള രീതിയോട് എനിക്കു വിയ്യൊജിപ്പുണ്ട്.ചിത്രകാരൻ പലരെയും/പല വിഭാഗങ്ങളെയും നിരന്തരം ഇകഴ്ത്തുന്ന രീതിയിൽ ഉള്ള പോസ്റ്റുകൾ ഇടുന്നത് തീർച്ചയായും അപലപനീയം തന്നെ ആണ്.അഭിപ്രയ സ്വാതന്ത്രം എന്നത് അന്യന്റെ വിശ്വാസങ്ങളെ അങ്ങേയറ്റം നികൃഷ്ടമായി/നിന്ത്യമായി ചിത്രീകരിക്കുവാൻ ഉള്ളതാണെന്ന് അദ്ദേഹം ഒരു പക്ഷെ തെറ്റിദ്ധരിച്ചിരിക്കുന്നു.
പ്രീയ മാഷേ,
ReplyDeleteചിത്രകാരനും താങ്കളും ബൂലോഗത്തിന് അകത്തും നല്ല സ്നേഹിതന്മാരാണെന്നു തന്നെയാണ് വായനക്കാര്‍ക്ക് മനസ്സിലാകുന്നത്. അതില്‍ ആരാണ് കുറ്റം കാണുന്നത്?. ഒരാളെ ഒറ്റക്ക് കാണുമ്പോള്‍ മിത്രമായും, കൂട്ടത്തില്‍ കാണുമ്പോള്‍ ആലുവാ മണപ്പുറത്ത് വച്ച് കണ്ട പരിചയം പോലും നടിക്കാതിരിക്കാന്‍ നമുക്ക് കഴിയുമോ? വ്യക്തിബന്ധം ആശയങ്ങള്‍ക്കും ഇസങ്ങള്‍ക്കും അപ്പുറമാണ് എന്നു കരുതുന്നവര്‍ക്കാര്‍ക്കും അതിനു ക്ഴിയില്ല തന്നെ.
തിരുവനന്തപുരം ശില്പശാലയോടനുബന്ധിച്ച് ഞാനും ചിത്രകാരനും തമ്മില്‍ അങ്ങനെയുള്ള (ബ്ലോഗിനു പുറത്ത്) ഒരു വ്യക്തിബന്ധം സ്ഥാപിക്കാനിടയായി. അതുകൊണ്ടാണ്, അതുകൊണ്ട് മാത്രമാണ്, ബ്ലോഗിനകത്ത് എനിക്ക് ചിത്രകാരനെതിരായി പ്രതികരിക്കാന്‍ മനസ്സനുവദിക്കാത്തത്. പുറത്തൊന്നും, അകത്ത് വേറൊന്നും കാണിക്കാന്‍ എനിക്കറിയില്ല. അല്ലാതെ, മാഷിന്റെ ഭാഷയില്‍ പറഞ്ഞാല്‍ “ചിത്രകാരന്റെ അഭിപ്രായങ്ങളോടും നിലപാടുകളോടും എനിക്ക് യോജിപ്പാണെന്ന് അര്‍ഥമില്ല“. അത് ചിത്രകാരനോട് ഞാന്‍ നേരിട്ടും പറഞ്ഞിട്ടുണ്ട്.
“ജാതി സമ്പ്രദായത്തില്‍ ഉയര്‍ന്ന ശ്രേണിയില്‍ നില്‍ക്കുന്നവര്‍ എന്ന് കരുതപ്പെടുന്ന ഒരു വിഭാഗത്തെ അടച്ചാക്ഷേപിച്ചു എന്നും അതിന് സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചു എന്നുമാണ് ആരോപണം.“
അടച്ചാക്ഷേപിച്ചതും, സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചതും മാഷ് വായിച്ചിട്ടില്ലേ. പിന്നെന്തേ ‘ആരോപണം’ എന്ന് ലഘുകരിച്ച് കളഞ്ഞത്. അതോ താങ്കളുടെ കണ്ണില്‍ അതൊക്കെ ആക്ഷേപമല്ലന്നോ, സഭ്യമായ ഭാഷയാണന്നോ തോന്ന്യയതുകൊണ്ടാണോ മറ്റുള്ളവരുടെ ‘ആരോപണം’ എന്ന് വ്യാഖ്യാനിച്ചത്. സഭ്യമായ ഭാഷയല്ലെങ്കില്‍, അടച്ചാക്ഷേപമാണെങ്കില്‍ അതിനെ അങ്ങനെതന്നെ പറയണം.
ഇവിടെ കേരളാ ഫാര്‍മരുടെ പേരു പറഞ്ഞാല്‍മതി എനിക്കും തെറി കേള്‍ക്കും എന്ന് നന്നായറിയാം. എന്നാലും ഒരു കാര്യം പറയാതെ വയ്യ. അദ്ദേഹത്തിന്റെ ഭാഷയിലെവിടെയും അസഭ്യം ഞാന്‍ കണ്ടില്ല.
ജാതി സമ്പ്രദായത്തില്‍ ഉയര്‍ന്ന ശ്രേണിയില്‍ നില്‍ക്കുന്നവര്‍ എന്ന് കരുതപ്പെട്ടിരുന്നതെന്നാണ്? കാലഹരണപ്പെട്ട കരുതലല്ലേ അത്?. പണ്ട് താഴ്ന്ന ശ്രേണിയിലാണെന്ന് കരുതിയിരുന്നവരുടെ മനസ്സില്‍ മാത്രമാണ് ഇപ്പോഴും ആ ചിന്ത നില നിന്നു പോരുന്നത്. പക്ഷേ ചിത്രകാരന്‍ എഴുതുന്നത് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് സാര്‍വര്‍ത്രികമായി നിലനിന്നിരുന്ന ചില ആചാരങ്ങള്‍ (ഇപ്പോഴത്തെ അനാചാരങ്ങള്‍ അല്ലെങ്കില്‍ ദുരാചാരങ്ങള്‍), ഇപ്പോഴും സാര്‍വര്‍ത്രികമായി ആചരിച്ചു പോരുന്നു എന്ന രീതിയിലാണ്. അങ്ങനെ മനപ്പൂര്‍വം എഴുതുന്നതാണെന്നും തോന്നിപ്പോകുന്നു. ഈ ആശയങ്ങളോടാണോ താങ്കള്‍ക്ക് യോജിപ്പുള്ളതും.? യോജിപ്പില്ലെങ്കില്‍, അതൊരിടത്തും പ്രകടിപ്പിച്ചു കണ്ടിട്ടില്ലല്ലോ.
ഇന്‍ഡ്യയില്‍ ജാതിയുടെ പേരില്‍ തരം തിരിക്കുന്നു. വേറെ പല രാജ്യങ്ങളിലും തൊലിയുടെ നിറത്തിന്റെ പേരില്‍ തരം തിരിക്കുന്നു. ഇന്‍ഡ്യയുടെ മാത്രം പ്രത്യേകതയൊന്നുമല്ല അത്. എല്ലാം തികഞ്ഞ ഒരു രാജ്യത്തിന്റെ പേരു പറയൂ.
ജാതിഭേദം കൊണ്ടുണ്ടാകുന്ന അപകര്‍ഷത ബോധം ഇല്ലാതാക്കേണ്ടത് പണ്ടുണ്ടായിരുന്ന ജാതിഭേദക്കഥകളെ പെരുപ്പിച്ച് കാണിച്ചല്ല. ആ ചികിത്സ രോഗം മൂര്‍ച്ഛിക്കാനേ ഉതകൂ.
ഒന്നു രണ്ടു കൊല്ലങ്ങള്‍ക്ക് മുമ്പ് വരെ ഇത്തരം ജാതിക്കഥകള്‍ക്ക് വായനക്കാര്‍ ധാരാളം ഉണ്ടായിരുന്നെങ്കിലും പ്രതികരണങ്ങള്‍ കുറവായിരുന്നു. ഇന്നു കഥമാറി. പ്രതികരിക്കാന്‍ ആളുകള്‍ കൂടിക്കൂടി വരുന്നു. അതും നമ്മള്‍ ഓര്‍ക്കണം.
ഇത്രയുമാണ് താങ്കളുടെ പോസ്റ്റിനോടുള്ള എന്റെ പ്രതികരണം.
എന്തുകൊണ്ട് ഞാനിവിടെ പ്രതികരിച്ചു എന്ന് മാഷിനു നന്നായറിയാമായിരിക്കുമല്ലോ?
പ്രിയ അങ്കിള്‍,
ReplyDeleteഇക്കാര്യത്തില്‍ ഒരു പക്ഷം ചേരാന്‍ താല്പര്യമില്ലാത്തതിനാലാണ് “ആരോപണം” എന്ന വാക്ക് ഉപയോഗിച്ചത്. പിന്നെ ജാതി എന്ന വിവേചനം ഇന്ത്യയുടെ മാത്രം പ്രത്യേകതയാണെന്ന് എഴുതുമ്പോള്‍ മറ്റിടങ്ങളിലെ കറുപ്പ്-വെളുപ്പ് നിറങ്ങളുടെ അടിസ്ഥാനത്തിലുള്ള വര്‍ണ്ണവിവേചനം എന്റെ ഓര്‍മ്മയിലുണ്ടായിരുന്നു. എന്നാല്‍ അത് രണ്ടും രണ്ട് തന്നെയാണല്ലോ. മാത്രമല്ല വര്‍ണ്ണവിവേചനം തീര്‍ത്തും അപ്രസക്തമാക്കുന്ന രീതിയിലേക്ക് ലോകം പുരോഗമിക്കുമ്പോള്‍ നാം ഇവിടെ ജാതീയതയിലേക്ക് തിരിച്ചു പോവുകയാണോ എന്നും തോന്നിപ്പോകുന്നു.
ശ്രീ കെ.പി.സുകുമാരന്‍,
ReplyDeleteറബ്ബറില്‍ നിന്നും പശുവിന്‍ പാല്‍ എന്ന പോസ്റ്റില്‍ മുരളിയുടെ സഭ്യമായ കമന്റ് വായിച്ചു കാണുമല്ലോ. താങ്കളുടെ ചിന്താതരംഗങ്ങള്‍ക്ക് ഇതേ ഫ്രീക്വന്‍സി അല്ലെന്നു പ്രതീക്ഷിക്കുന്നു! താങ്കളെയാണ് ഇങ്ങനെ ഒരഭിപ്രായത്തില്‍ പരാമര്‍ശിച്ചതെങ്കില്‍ താന്കള്‍ മുരളിക്ക് ഒരു ഹാന്‍ഡ്ഷേക്ക് കൊടുക്കുമോ?
""അപ്പോഴും എന്റെ ഒരു പഴയ പരിഭവം ബാക്കിയാകുന്നു, അക്കാദമി ഒരു യാഥാര്‍ഥ്യമായിരുന്നെങ്കില്‍ ചിത്രകാരന് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുമായിരുന്നു എന്ന്.""
താങ്കളുടെ പരിഭവം ഒരു വ്യക്തിയുടെ സ്ഥാനവും അംഗീകാരവും ആണല്ലോ!
""പിന്നെ,ചിത്രകാരന്‍ എഴുതിയ കമന്റ് മാത്രം കോപ്പി-പെയിസ്റ്റ് ചെയ്തത് വായിച്ച് അഭിപ്രായം ചോദിച്ചാല്‍ ഞാന്‍ എന്ത് പറയും. ചിത്രകാരനെ പ്രകോപ്പിച്ചിട്ടുണ്ടെങ്കില്‍ അതും പരിഗണിക്കേണ്ടേ. ഏതായാലും ഇതില്‍ ഞാന്‍ കക്ഷിയേയല്ല""
താങ്കള്‍ പോസ്റ്റ് മുഴുവന്‍ വായിച്ചു അഭിപ്രായം പറഞ്ഞോള്ളൂ. എന്താണ് ചിത്രകാരന്‍റെ പ്രകോപനം എന്ന് മനസ്സിലാക്കുന്നതും താങ്കളെപ്പോലെ ഒരു ഉത്തമസുഹൃത്തിന്‍റെ ധര്‍മ്മം തന്നെ. ചിലപ്പോള്‍ മുരളിയുടെ ശിഥില ചിന്തകളെ ഉറപ്പുള്ള ചിന്തകളാക്കാന്‍ താങ്കള്‍ക്ക് സഹായിക്കാന്‍ കഴിയും.
താങ്കള്‍ എഴുതി " ജാതി സമ്പ്രദായത്തില്‍ ഉയര്‍ന്ന ശ്രേണിയില്‍ നില്‍ക്കുന്നവര്‍ എന്ന് കരുതപ്പെടുന്ന ഒരു വിഭാഗത്തെ അടച്ചാക്ഷേപിച്ചു എന്നും അതിന് സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചു എന്നുമാണ് ആരോപണം." താങ്കള്‍ കക്ഷിയല്ലെങ്കില്‍ ഈ ആരോപണവും എഴുതാരുതായിരുന്നു. പിന്നെ, താങ്കള്‍ക്ക് ഒഴിഞ്ഞു മാറാം, അതിനുള്ള സ്വാതന്ത്ര്യം ഉണ്ടല്ലോ.
ശിഥിലചിന്തകള്‍ എന്റേതാണ് ശ്രീ@ശ്രേയസ്സേ ,ചിത്രകാരന്റെ ചിന്തകള്‍ ഉറപ്പുള്ളത് തന്നെയാണ്. താങ്കള്‍ക്ക് മനോധര്‍മ്മമനുസരിച്ച് വിലയിരുത്താം.
ReplyDeleteതാങ്കളുടേത് ശിഥിലചിന്തകള്‍ ആണെങ്കില്‍ മുരളിയുടെത് ഉറച്ച ചിന്തകള്‍ തന്നെയാണ് എന്ന് താങ്കള്‍ ഉറപ്പിച്ചു പറയുന്നതിന് സാധുത ഉണ്ടോ? :-)
ReplyDeleteഏതാണ്ട് ഇതുപോലെ ഒരു കഥ കേട്ടിട്ടുണ്ട്. പണ്ടു ഒരു രാജ്യത്ത് എത്തിയ സഞ്ചാരിയോട് അവിടത്തെ സത്രക്കാരന്‍ പറഞ്ഞു "ഈ രാജ്യത്ത് എല്ലാവരും കള്ളം പറയുന്നവരാണ്" എന്ന്. അത് ഈ സഞ്ചാരി വിശ്വസിക്കണമോ? :-)
ആകെ കണ്‍ഫ്യൂഷന്‍!