ഇന്ന് വളരെ പ്രചാരത്തിലുള്ള ഒരു പദമാണ് വര്‍ഗ്ഗീയത. ഏത് ചര്‍ച്ചയിലും സംവാദത്തിലും ആളുകള്‍ ഈ വാക്ക് ധാരാളമായി ഉപയോഗിക്കുന്നു. വര്‍ഗ്ഗീയതയ്ക്ക് ലേബലുകളുമുണ്ട്. ഹിന്ദു വര്‍ഗ്ഗീയത,മുസ്ലീം വര്‍ഗ്ഗീയത, ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗ്ഗീയത അങ്ങനെയങ്ങനെ. വര്‍ഗ്ഗീയതയെ മതങ്ങളുമായി മാത്രമാണ് ഇന്ന് ബന്ധപ്പെടുത്തിക്കാണുന്നത്. എങ്ങനെയാണ് വര്‍ഗ്ഗീയത എന്ന വാക്ക് മതങ്ങളുമായി മാത്രം ബന്ധപ്പെട്ടു പോയത്? എന്താണ് വര്‍ഗ്ഗീയത എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത് ? എന്താണ് വര്‍ഗ്ഗീയതയുടെ മന:ശാസ്ത്രം? ആരെങ്കിലും ആലോചിക്കുന്നുണ്ടോ, സ്ഥാനത്തും അസ്ഥാനത്തും ഈ വാക്ക് ഇഷ്ടം പോലെ ഉപയോഗിക്കുമ്പോള്‍? ഞാന്‍ വര്‍ഷങ്ങളായി ഈ വാക്കിന്റെ അര്‍ത്ഥം അന്വേഷിക്കുകയായിരുന്നു.
എന്റെ അഭിപ്രായത്തില്‍ , ഏതൊരാള്‍ തന്റെ സംഘടന അഥവാ താന്‍ അംഗമായിട്ടുള്ള സമൂഹം,ഗ്രൂപ്പ് മാത്രമാണ് ശരിയെന്നും അതിന്റെ സിദ്ധാന്തങ്ങള്‍ മാത്രമാണ് അന്തിമമായി ശരിയെന്ന് കരുതുകയും മറ്റുള്ള സംഘടനകളോട് അതിന്റെ സിദ്ധാന്തങ്ങളോട് അസഹിഷ്ണുത തോന്നുകയും ചെയ്യുന്ന മനോഭാവം എന്താണോ അതാണ് വര്‍ഗ്ഗീയത എന്നാണ്. അതായത് വര്‍ഗ്ഗീയത എന്ന വികാരം വ്യക്തിഗതമാണ്.
അങ്ങനെനോക്കുമ്പോള്‍ മതം,പ്രദേശം,ഭാഷ,ജാതി,നിറം,തൊഴില്‍,രാഷ്ട്രീയം എന്ന് വേണ്ട നൂറ് നൂറ് തരം വര്‍ഗ്ഗീയതകളുണ്ട്. ഉദാഹരണത്തിന് ഒരു പ്രദേശത്ത് ഭൂരിപക്ഷവും മാര്‍ക്സിസ്റ്റുകാരാണെന്ന് സങ്കല്‍പ്പിക്കുക , അവിടെ മറ്റേതെങ്കിലും പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ ചില മാര്‍ക്സിസ്റ്റ് പ്രവര്‍ത്തകര്‍ക്ക് അസഹിഷ്ണുത തോന്നുകയും ആ പാര്‍ട്ടിയെ ബലം പ്രയോഗിച്ച് അവിടെ നിന്ന് തുരത്തുകയും ചെയ്യുന്നു. അത് മാര്‍ക്സിസ്റ്റ് വര്‍ഗ്ഗീയതയാണ്. എന്നാല്‍ എല്ലാ മാര്‍ക്സിസ്റ്റ്കാരിലും ആ അസഹിഷ്ണുത ഉണ്ടാവണമെന്നില്ല. ഞങ്ങളെപ്പോലെ തന്നെ അവരും പ്രവര്‍ത്തിച്ചോട്ടെ എന്ന് കരുതുന്ന മാര്‍ക്സിസ്റ്റ് അനുഭാവികളും കാണും. മാത്രമല്ല പല വീടുകളിലും വ്യത്യസ്ത രാഷ്ട്രീയപാര്‍ട്ടികളില്‍ വിശ്വസിക്കുന്നവരുണ്ട്. അപ്പോള്‍ ആ പ്രദേശത്ത് മാര്‍ക്സിസ്റ്റ് വര്‍ഗ്ഗീയവാദികളും മാര്‍ക്സിസ്റ്റ് വര്‍ഗ്ഗീയവാദികള്‍ അല്ലാത്തവരും ഉണ്ട്. ഭാഷയുടെ പേരിലും പ്രദേശങ്ങളുടെ പേരിലും വര്‍ഗ്ഗീയത ഇന്ന് സജീവമായുണ്ട്. മറാത്തി ഭാഷയുടെ പേരില്‍ വര്‍ഗ്ഗീയവിഷം തുപ്പുന്ന സംഘടനയാണ് മഹരാഷ്ട്ര നവനിര്‍മ്മാണ്‍ സമിതി. എന്നാല്‍ മറാത്തി ഭാഷ സംസാരിക്കുന്ന എല്ലാവരും മറാത്തി വര്‍ഗ്ഗീയവാദികളല്ല.
ഒരു മതത്തില്‍ പെട്ട ചിലര്‍ക്ക് , തന്റെ മതം മാത്രമാണ് ശരിയെന്ന് തോന്നുകയും മറ്റ് മതങ്ങളോട് അസഹിഷ്ണുത തോന്നി വിദ്ധ്വംസകപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുമ്പോള്‍ അവന്റെ വര്‍ഗ്ഗീയമനോഭാവത്തെ അവന്‍ പ്രതിനിധാനം ചെയ്യുന്ന മതവുമായി ബന്ധപ്പെടുത്തി മതവര്‍ഗ്ഗീയതയായി ചിത്രീകരിക്കുന്ന പ്രവണതയാണ് ഇന്ന് ഏറ്റവും അപകടകരമായി എനിക്ക് തോന്നുന്നത്. ചുരുക്കത്തില്‍ എവിടെ ആളുകളുടെ കൂട്ടായ്മ രൂപപ്പെടുന്നുവോ അവിടെ വര്‍ഗ്ഗീയതയുമുണ്ട്, ചിലരില്‍ മാത്രം. അതിന് ആ കൂട്ടായ്മയെ മൊത്തത്തില്‍ കുറ്റപ്പെടുത്തുന്നത് ശരിയല്ല. വര്‍ഗ്ഗീയതയുടെ പേരില്‍ ഒരു മതത്തെയോ,സംഘടനയെയോ, പാര്‍ട്ടിയെയോ മൊത്തത്തില്‍ കുറ്റവിചാരണ ചെയ്യുന്നത് ശരിയായിരിക്കില്ല. ഏറിയോ കുറഞ്ഞോ വര്‍ഗ്ഗീയമനോഭാവം ഏത് സംഘടനയിലും ഉണ്ടായിരിക്കെ, അത് ഇല്ലാതാക്കാന്‍ ശ്രമിക്കാതെ മറ്റ് സംഘടനകളെ കുറ്റപ്പെടുത്താന്‍ കാണിക്കുന്ന അമിതോത്സാഹം നമ്മെ എവിടെയുമെത്തിക്കുകയില്ല.
എല്ലാ സംഘടനകള്‍ക്കും , മതങ്ങള്‍ക്കും, രാഷ്ട്രീയപാര്‍ട്ടികള്‍ക്കും , പ്രത്യയശാസ്ത്രങ്ങള്‍ക്കും ഇവിടെ ഇടമുണ്ട് എന്ന് ഓരോ സംഘടനയും അംഗീകരിക്കലാണ് വര്‍ഗ്ഗീയത ഇല്ലാതാക്കാനുള്ള പരിശ്രമങ്ങളുടെ ആദ്യത്തെ പടി. എല്ലാ തെറ്റുകുറ്റങ്ങളും മറ്റുള്ള സംഘടനകളിലാണ് എന്നും തന്റെ സംഘടന കുറ്റമറ്റതാണ് എന്നും ആര് കരുതുന്നുവോ അവനില്‍ വര്‍ഗ്ഗീയതയുടെ രോഗലക്ഷണങ്ങളുണ്ട്. അതാണ് ആദ്യം ചികിത്സിച്ച് ഭേദമാക്കേണ്ടത് .
ഒരു പ്രത്യേക പൊതുസ്വഭാവം കാണിക്കുന്ന ജൈവവിഭാഗത്തെയാകാം വര്‍ഗ്ഗം എന്ന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അങ്ങിനെയെങ്കില്‍ മനുഷ്യന്‍ അഞ്ച് വര്‍ഗ്ഗമായി തരം തിരിക്കാം എന്നു തോന്നുന്നു. കറുത്തവര്‍ഗ്ഗക്കാര്‍,വെളുത്തവര്‍ഗ്ഗക്കാര്‍,ഏഷ്യക്കാര്‍,മങ്കോളിയന്‍സ് എന്നൊക്കെ ആണെന്നു തോന്നുന്നു ആ തരം തിരിവ്. ഈ മനുഷ്യന്‍ തന്നെ പ്രൈമേറ്റസ് എന്ന വര്‍ഗ്ഗത്തിന്റെ ഒരു ഉപവര്‍ഗ്ഗമാണ്. അങ്ങിനെ നോക്കുമ്പോള്‍ മനുഷ്യന്‍ എന്ന വര്‍ഗ്ഗത്തിന്റെ സങ്കുചിതമനോഭാവമാണ് അവന്റെ വിഘടനത്തിനും പിന്നീടുള്ള കലഹത്തിനുമുള്ള അടിസ്ഥാന കാരണം.
ReplyDeleteമാഷെ,
ReplyDeleteഒരു കാര്യം മാത്രം പറയാൻ ആഗ്രഹിക്കുന്നു.. നമ്മൾ ജീവിക്കുന്ന ഈ ലോകം .. ഒരു തിരിച്ചു പോക്ക് ഇനി സാധ്യമാകുമോ എന്നറിയില്ല..വർഗ്ഗവും വർണ്ണവും ജാതിയും മതവുമെല്ലാം ഒരേ പ്രത്യയ ശാസ്ത്രത്തിന്റെ വിവിധ മുഖങൾ ..അതു വ്യക്തമായും കൃത്യമായും വരച്ചു കാണിക്കാൻ മാഷെ പോലുള്ളവർ ശ്രമിച്ചുകൊണ്ടേ ഇരിക്കുന്നു...ഒരേ കാര്യങൾ പല ആളുകൾ പല രീതിയ്ല് കാണുന്നു.. ഒരിക്കലെങ്കിലും മാഷ്ഷു കാണുന്ന അതെ കണ്ണിലൂടെ എല്ലാവരും ഈ ലോക ജീവിതത്തെയും കണ്ടിരുന്നു എങ്കിൽ എന്നു ചിന്തിച്ചിട്ടില്ലേ..? നമുക്ക് കാഴ്ചകളെ പറ്റിയല്ലേ പറയാൻ കഴിയൂ ..കാഴ്ച പാടുകളെ പറ്റിപറയുക ഏറ്റവും പ്രയാസകരമായ ദൌത്യം!!
ഈ യുള്ളവനും ഒരു ചെറിയ സ്വപ്നം ഉണ്ട്.. എല്ലാതരം വിഭാഗീകരണങളെയും മാറ്റി നിർത്തി നമ്മൾ മനുഷ്യർ എന്ന വർഗ്ഗ നാമത്തിൽ ജീവിക്കുന്ന ഒരു സുന്ദരസ്വപ്നം.. അതിനുള്ള വിദൂര സാധ്യതയും ഞാൻ കാണുന്നു.. എപ്പോഴെന്നല്ലേ??.. ഭൂമിയെ പോലെ മറ്റൊരു ഗ്രഹത്തിൽ നമ്മളെ ക്കാളും പ്രഗൽഭരായ ജീവികൾ നമ്മളെ വെല്ലു വിളിക്കുന്ന ഒരു കാലം വന്നേക്കാം .. അന്ന് നമ്മളെല്ലാം ഒറ്റക്കെട്ടായി ഒരു വർഗ്ഗമായി ചേർന്നു നിന്നേക്കാം.. അപ്പോഴും പ്രത്യയ ശാസ്ത്രങൾ മാറില്ല ഒരൂ വലിയ വിഭാഗം കൂടെ രൂപീകൃതമാകും എന്ന് മാത്രം.. അത്യന്തികമായി ഒരു പ്രശ്ന പരിഹാരം സാധ്യമാകുമോ??..
ഞാൻ എന്നു പറയുന്നവനെ സമൂഹം സ്വാർത്ഥൻ എന്നു വിളിക്കുന്നു എന്നാൽ എന്റെ രാജ്യം എന്ന് വിളിക്കുന്നവനെ സമൂഹം ആദരിക്കുന്നു..ഒരേ പ്രത്യയ ശാത്രം .. ഞാൻ എന്ന് പറയുന്നത് സ്വാർത്ഥത യാണെങ്കിൽ അതു എതിർക്കപെടേണ്ടത് ആണെങ്കിൽ അതേ രീതിയിൽ തന്നെ എന്റെ രാജ്യമെന്ന ചിന്തയും എന്റെ മതം എന്നതും എന്റെ ജാതി എന്റെ വർഗ്ഗം എന്നതും എതിർക്കപ്പെടെന്റതു തന്നെ .. ചുരുക്കി പറഞാൽ ഒരേ പ്രത്യയ ശാസ്ത്രത്തിന്റെ തന്നെ ചില രൂപങൾ നമ്മൾ പ്രോത്സാഹിപ്പിക്കുന്നു.. എന്നാൽ മറ്റൂ ചിലതിനെ അറപ്പോടെ കാണുന്നു..വിഷം പാമ്പിന്റെ രൂപത്തിൽ വന്നാലും പാൽ പായസത്തിൽ ചേർത്തു തന്നാലും വിഷം തന്നെയല്ലെ??..
എല്ലാം നന്നായി വരട്ടെ എന്ന് പ്രാർത്ഥിക്കാം അല്ലാതെ വേറെ എന്തു ചെയ്യാൻ ..
(മാഷെ ഈ ബ്ലോഗിൽ എത്തിപെടാനുള്ള കാരണം അടുത്ത ദിവസം ഒരു ആരോഗ്യ സംബന്ധമായ കാര്യം തിരയുന്നതിന്റെ ഇടയിൽ സൂരജ് എന്ന ആളുടെ ബ്ലോഗിൽ എത്തി പെട്ടു.. അവിടെ ,മാഷിന്റെ കമ്മന്റ് കണ്ടു പ്രതികരിക്കണം എന്നു തോന്നി പക്ഷെ അപ്പോൾ കഴിഞില്ല പിന്നീട് ഒരു ബ്ലോഗ് ഉണ്ടാക്കി അവിടെ പോസ്റ്റാം എന്നു കരുതി.. അങിനെ ആദിവാസി എന്ന ഒരു ബ്ലോഗ്ഗ് തുടങി ..അവിടേക്കു മാഷെ ക്ഷണിക്കുന്നു..ആരോഗ്യ പരമായ ചില കാഴപാടുകൾ കൈമാറ്റം ചെയ്യുന്നതിനായി.. വാദിക്കാനല്ല.. ജയിക്കാനല്ല..ഞാൻ മനസ്സിലാാകിയതിലെ പാളിച്ചകളും അല്ലെങ്കിൽ മാഷിന്റെ കാഴ്ചപാടുകളിൽ ഉള്ള പാളിച്ചകളും തികച്ചും സമധാനപരമായി ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നു...
http://adivaasi.blogspot.com/
ഇതാണ് ബ്ലോഗ് വിലാസം.. കമന്റുകളിലൂടെ ഉള്ള ചർച്ചയാണ് ഉദ്ദേശിക്കുന്നതു ..ബഹളങൾ കഴിവതും ഒഴിവാക്കാൻ ആഗ്രഹിക്കുന്നു..വെറുതെ ബഹളം വെയ്ക്കാൻ വേണ്ടി മാത്രം ബൂലോകത്തു കറങിതിരിയുന്നവരുടെ സാന്നിധ്യവും അതു കൊണ്ട് തന്നെ ഈ ബ്ലോഗ് അഗിഗേറ്ററുകൾ കാണില്ല ..
തൽക്കാലം നിർത്തട്ടെ
ആദിവാസി.
ആദിവാസി ബ്ലോഗ് ഞാന്‍ സന്ദര്‍ശിക്കുകയും അവിടെ
ReplyDeleteതാഴെക്കാണും വിധം കമന്റ് എഴുതുകയും ചെയ്തു.
***********************************
പ്രിയ സുഹൃത്തെ , എന്റെ ബ്ലോഗ് സന്ദര്‍ശിച്ചതിനും അവിടെ അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയും സ്നേഹവും ആദ്യമായി അറിയിക്കട്ടെ !
തര്‍ക്കങ്ങളും വിവാദങ്ങളും കൊണ്ട് ശബ്ദമുഖരിതമായ ഒരു ലോകത്തിലാണ് നമ്മള്‍ ജീവിയ്ക്കുന്നത് . അത് മാറാനൊന്നും പോകുന്നില്ല. പലപ്പോഴും പരസ്പരം മനസ്സിലാക്കാന്‍ കഴിയാത്തത് കൊണ്ടാണ് തര്‍ക്കങ്ങള്‍ നീണ്ടു പോകുന്നത് . മുന്‍ധാരണകളില്‍ ഉറച്ച് നിന്ന് സംസാരിക്കുന്നതും മറ്റൊരു കാരണം.
ബ്ലോഗില്‍ എന്റെ പല നിലപാടുകളും കോലാഹലങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. അതില്‍ ഒന്നായിരുന്നു, സ്വന്തം പേര്‍ വെളിപ്പെടുത്തി സ്വന്തമായ ഐഡന്റിറ്റിയില്‍ ബ്ലോഗ് ചെയ്യണം എന്നത്. എന്റെ ഒരു അഭിപ്രായം മാത്രമായിരുന്നു അത് ,അടിച്ചേല്‍പ്പിക്കലായിരുന്നില്ല. ആര്‍ക്കും അങ്ങനെ ഒന്നും അടിച്ചേല്‍പ്പിക്കാന്‍ പറ്റില്ലല്ലൊ.
ഇനി ആരോഗ്യപ്രശ്നങ്ങളെ പറ്റി പറഞ്ഞാല്‍ , ചികിത്സയുടെ മെത്തേഡ് , തികച്ചും ശാസ്ത്രീയമായത് മോഡേണ്‍ മെഡിസിന്‍ ആയത് കൊണ്ട് അത് മാത്രമാണ് ശരിയെന്നും ബാക്കിയെല്ലാം ശരീരത്തിന്റെ അന്തരീകവും ബാഹ്യവുമൊക്കെയായ പ്രവര്‍ത്തനങ്ങളും ഘടനകളും തിരിച്ചറിയാന്‍ കഴിയാത്ത കാലത്ത് ഉപരിപ്ലവമായ നിരീക്ഷണങ്ങളുടെയും അനുമാനങ്ങളുടെയും അടിസ്ഥാനത്തില്‍ നിര്‍ണ്ണയിക്കപ്പെട്ടതിനാല്‍ കാലഹരണപ്പെട്ടതാണെന്നും പറയാനാണ് ശ്രമിച്ചത്. മരുന്നുകളുടെ നിര്‍മ്മാണം നടത്തുന്നതും ചികിത്സ നടത്തുന്നതുമൊന്നും ശാസ്ത്രജ്ഞന്മാരല്ല,മരുന്ന് കമ്പനികളും ഡോക്ടര്‍മാരുമാണ്. അവരുടെ തകരാറുകള്‍ മോഡേണ്‍ മെഡിസിന്റെ തകരാറല്ല. ഇന്ന് തന്നെ മാര്‍ക്കറ്റില്‍ വില്‍ക്കപ്പെടുന്ന മരുന്നുകളില്‍ ധാരാളം വ്യാജനും ഗുണനിലവാരം കുറഞ്ഞതുമുണ്ട്. പക്ഷെ സൂക്ഷ്മാണു ബാധയാല്‍ രോഗാതുരനായ രോഗിയ്ക്ക് ആന്റിബയോട്ടിക്ക് മരുന്ന് തന്നെ വേണം. ആന്റി ബയോട്ടിക്ക് ഔഷധങ്ങള്‍ കണ്ടുപിടിക്കുന്നേടത്ത് ശാസ്ത്രത്തിന്റെ ജോലി തീരുന്നു. ആ ആന്റിബയോട്ടിക്ക്, ജീവന്‍രക്ഷാമരുന്നാണ്. ശരിയായ മരുന്നാണ് കമ്പനികള്‍ നിര്‍മ്മിക്കുന്നത് എന്നും ശരിയായാണ് ഡോക്ടര്‍ രോഗനിര്‍ണ്ണയം നടത്തുന്നത് എന്നും ഉറപ്പ് വരുത്തേണ്ടത് സര്‍ക്കാറുകളാണ്. അതില്‍ മോഡേണ്‍ മെഡിസിന്‍ എന്ന ശാസ്ത്രശാഖയ്ക്ക് റോള്‍ ഒന്നുമില്ല. ഇത്രയും കാര്യങ്ങളാണ് ഞാന്‍ പറഞ്ഞതിന്റെ ചുരുക്കം . ഓരോ വ്യക്തിയും സമയം കിട്ടുമ്പോള്‍ സയന്‍സ് വിഷയങ്ങള്‍ മുന്‍വിധിയില്ലാതെ വായിച്ച് ഗ്രഹിക്കണമെന്നും എനിക്കഭിപ്രായമുണ്ടായിരുന്നു.
ഇനിയും കാണാമല്ലോ....
ആശംസകളോടെ,
വളരെ നന്നായിട്ടുണ്ട് മാഷേ...
ReplyDeleteഹലൊ സുകുമാര്‍,
ReplyDeleteവള്രെയായി കണാത്തതു.
ഒര്‍ക്കൂട്ടിലൂടെ സന്ഞരിച്ച്പ്പോള്‍ സനിലിന്റെ സയിറ്റില്‍ സുകുവിന്റെ കുറിപ്പു കണ്ടു. അപ്പോള്‍ ഒന്നു ക്ലിക്ക് ചെയ്തു ഇവിടെ എത്തി.
സുകുമാരന്‍ ഒരു പാട് എഴുറിയിട്ടുണ്ടു. എല്ലാം കാലിക പ്രാധാന്യമുള്ള വിഷയങ്ങള്‍. ആനയെക്കണ്ടല്‍ കുരുടരല്ലെങ്കിലും പലര്‍ക്കും പലതായണു തോന്നുക, അല്ലെങ്കില്‍ അവരക്കു്‍ സങ്കല്പിയ്ക്കാനാവുക...
*
പിണറായി കുറ്റക്കാരനോ, അല്‍ല്ലലെങ്കില്‍ പിണറായിയോ കാറ്ത്തികേയനോ കുറ്റക്കാരന്‍ എന്നതിലുപുരി ഇവ്ടെ ഇങ്ങനെയൊരു കുറ്റം നടന്നിട്ടുണ്ടോ എനതാണു പ്രശ്നം. ഉണ്ടെങ്കില്‍ അതിനുത്തരവാദി ആരാണെന്നു കണ്ടെത്തേണ്ടതു സര്‍ക്കരാണ്‍. സര്‍ക്കറ് അതിനു മുതിരാട്തതു കൊണ്ടു, അതിനു നിയോഗിയ്ക്കപ്പെട്ട ഉത്തരവാദിത്ത്വമുള്ള ഏജന്‍സികള്‍ അതു നിര്‍വഹിക്കുന്നു. അതിപ്പോള്‍ അറ്ഹതയും അധികാരവുമുള്ള ഉന്നത സ്ഥാനീയരുടെ കൈകളില്‍ വന്നു ചേറ്ന്നിരിയ്ക്കുന്നു.
ഇനി കരണീയമായതു സ്ങ്കട കക്ഷികള്‍ അവരവരുടെ നിരപരാധിത്ത്വം ബോധിപ്പിയ്ക്കുക എനതാണു.
ഇവിടെ ആരെങ്കിലും ശിക്ഷിക്കപ്പെദുമോ അഥവാ നിരുപാധികം വിട്ടയക്കപ്പെടുമോ എന്നതല്ല കാതലായ വിഷയം. ഇങ്ങനെയുള്ള രാജ്യ കാര്യങ്ങളില്‍ “കോഴ്” എന്ന അവസ്ഥയ്ക്കു, പ്രതിഭാസത്തിന് (!) പഴുതുണ്ടല്ലൊ എന്നതാണു ചിന്തനീയം! ഇതെങ്ങനെ ഇല്ലാതാക്കാം? പൂച്ചക്കു ആരാണു മണി കെട്ടുക എന്ന ചോദ്യം ബാലിശമാണോ?!
Lx*
vargiyatha....oru jeevitha maargam.
ReplyDelete