Pages

പാര്‍ട്ടിക്ക് അത്യാധുനിക ഓഫീസും , പഞ്ചനക്ഷത്ര ഹോട്ടലും !

മാര്‍ക്സിസ്റ്റ് പാര്‍ട്ടി വളര്‍ച്ചയുടെയും പുരോഗതിയുടെയും പാതയിലാണ് . കണ്ണൂര്‍ വിസ്മയ പാര്‍ക്കിന് പിന്നാലെ കോഴിക്കോട് പഞ്ചനക്ഷത്ര ഹോട്ടലിന്റെ പണിയും തുടങ്ങാന്‍ പോകുന്നു . ഇന്നത്ത പത്രത്തില്‍ വന്ന ഒരു വാര്‍ത്ത ഇങ്ങനെ :

ഒരു കോടി രൂപ മുടക്കി അത്യാധുനിക സൗകര്യങ്ങളോടെ ഓഫീസ്‌ കെട്ടിപ്പൊക്കുന്നതിനൊപ്പം സി.പി.എം നിയന്ത്രണത്തില്‍ നഗരത്തില്‍ പഞ്ചനക്ഷത്ര ഹോട്ടലും. സി.പി.എം കണ്ണൂരില്‍ ഷോപ്പിംഗ്‌ മാളും അമ്യൂസ്‌മെന്റ്‌ പാര്‍ക്കും മറ്റും നിര്‍മിച്ചതിനു പിന്നാലെയാണു കോഴിക്കോട്ടെ പാര്‍ട്ടി നേതൃത്വവും കോര്‍പറേറ്റ്‌ പാതയില്‍ മുന്നേറാനൊരുങ്ങുന്നത്‌. ഹോട്ടല്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന 58 സെന്റ്‌ സ്‌ഥലം കോഴിക്കോട്‌ നഗരത്തിലെ ഹൃദയഭാഗത്തു പാര്‍ട്ടി നിയന്ത്രണത്തില്‍ രൂപീകരിച്ച സൊസൈറ്റി വാങ്ങിക്കഴിഞ്ഞു. മാനാഞ്ചിറയ്‌ക്കു സമീപത്തെ കോംട്രസ്‌റ്റ് കമ്പനിയുടെ സ്‌ഥലമാണു ഹൈക്കോടതി മുഖാന്തിരം സൊസൈറ്റി സ്വന്തമാക്കിയിരിക്കുന്നത്‌. ഒരു സെന്റിന്‌ ഇവിടെ 20 ലക്ഷമാണു മതിപ്പുവില.

സി.പി.എം കോഴിക്കോട്‌ ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്‌ണന്‍, പി.സതീദേവി എം.പി, കോര്‍പറേഷന്‍ മേയര്‍ എം. ഭാസ്‌കരന്‍ തുടങ്ങി ജില്ലയിലെ പ്രമുഖ നേതാക്കള്‍ ഡയറക്‌ടര്‍മാരായി രൂപീകരിച്ച ഡിസ്‌ട്രിക്‌ട് കോഓപ്പറേറ്റീവ്‌ ട്രാവല്‍ ആന്‍ഡ്‌ ടൂറിസം ഡവലപ്‌മെന്റ്‌ സൊസൈറ്റി ആന്‍ഡ്‌ സെന്റര്‍ ഫോര്‍ പ്രൊഫഷണല്‍ എഡ്യുക്കേഷന്‍ ലിമിറ്റഡ്‌ എന്ന സ്‌ഥാപനമാണു ഭൂമി വിലയ്‌ക്കു വാങ്ങിയത്‌.

സഹകരണ ആക്‌ട് പ്രകാരം ഡി. 2882 നമ്പറില്‍ രജിസ്‌റ്റര്‍ ചെയ്‌ത സൊസൈറ്റിയാണിത്‌. ആഭ്യന്തരടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്‌ണന്റെ അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറി സി.എം. രവീന്ദ്രന്‍, സഹകരണ മന്ത്രി ജി. സുധാകരന്റെ അഡീഷണല്‍ പി.എ. എ.രാധാകൃഷ്‌ണന്‍ എന്നിവരും ജില്ലാ സഹകരണ ബാങ്ക്‌ പ്രസിഡന്റും സി.പി.എം. ജില്ലാ കമ്മിറ്റി അംഗവുമായ എം.മെഹബൂബ്‌, കെ.എസ്‌.ടി.എ. മുന്‍ ജനറല്‍ സെക്രട്ടറി കെ. ചന്ദ്രന്‍ എന്നിവരും സൊസൈറ്റിയുടെ ഡയക്‌ടര്‍മാരാണ്‌.

മുന്‍ സിറ്റി പോലീസ്‌ കമ്മിഷണര്‍ പി.എം. അബ്‌ദുള്‍ഖാദറാണു സൊസൈറ്റി പ്രസിഡന്റ്‌. എം. മെഹബൂബ്‌ വൈസ്‌ പ്രസിഡന്റും. ആദ്യഘട്ടത്തില്‍ ഫൈവ്‌ സ്‌റ്റാര്‍ സൗകര്യമുള്ള ഹോട്ടലാണു സൊസൈറ്റി സ്‌ഥാപിക്കാനുദ്ദേശിക്കുന്നത്‌. രണ്ടാം ഘട്ടത്തില്‍ റെസ്‌റ്റോറന്റും പിന്നീട്‌ ഘട്ടംഘട്ടമായി ടൂര്‍ പാക്കേജ്‌, ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്റര്‍ എന്നിവയും ലക്ഷ്യമിടുന്നു. 5000 രൂപയുടെ ഓഹരികളാണു വ്യക്‌തികളില്‍ നിന്നും സഹകരണ ബാങ്കുകളില്‍ നിന്നും സമാഹരിക്കുക. ഓഹരിപിരിവ്‌ തുടങ്ങിക്കഴിഞ്ഞു.

നിലവിലുള്ള സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസ്‌ കെട്ടിടമായ സി.എച്ച്‌. കണാരന്‍ സ്‌മാരക മന്ദിരം പൊളിച്ചുമാറ്റി ഒരു കോടി രൂപ ചെലവില്‍ ആത്യാധുനിക ജില്ലാ കമ്മിറ്റി ഓഫീസ്‌ പണിതുയര്‍ത്താനുള്ള ശ്രമം ആരംഭിച്ചതിനു പിന്നാലെയാണ്‌ പഞ്ചനക്ഷത്രഹോട്ടല്‍ പദ്ധതിയും നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്‌.

ജില്ലയിലുള്ള പാര്‍ട്ടി അംഗങ്ങളില്‍ നിന്ന്‌ 300 രൂപ വീതവും ബാക്കി പൊതുപിരിവും നടത്തി കെട്ടിടം പണി നടത്താനാണു പാര്‍ട്ടി നീക്കം. സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിനു പുറമെ പോഷക സംഘടനകളുടെ ഓഫീസും പുതിയ കെട്ടിടത്തിലായിരിക്കും.
(കടപ്പാട് : മംഗളം )


ഇതൊന്നും ഇങ്ങനെ ചര്‍ച്ച ചെയ്യുന്നതോ , വിമര്‍ശിക്കുന്നതോ പാര്‍ട്ടിയുടെ ബന്ധുക്കള്‍ക്ക് ഇഷ്ടമുള്ള കാര്യമല്ല . അങ്ങനെ ചെയ്യുന്നവരെ കമ്മ്യൂണിസ്റ്റ് വിരുദ്ധന്‍ എന്നാണ് മുദ്ര കുത്തുക . അവരുടെ ഭാഷയില്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധനാവുക എന്നാല്‍ നികൃഷ്ടജീവിയാവുക എന്നാണ് അര്‍ത്ഥം . പ്രതികരിക്കുന്നവരെ അടിച്ചമര്‍ത്താന്‍ പാര്‍ട്ടിക്ക് ധാരാളം വഴികളുണ്ട് . ഞാന്‍ ഇങ്ങനെ എഴുതുന്നത് കൊണ്ടും ചിലര്‍ വന്ന് കമന്റ് എഴുതുന്നത് കൊണ്ടും ഒരു ബ്ലോഗ് സിന്‍ഡിക്കേറ്റ് പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ടെന്ന ആരോപണം വരാന്‍ സാധ്യതയുണ്ട് . രാഷ്ട്രീയപ്പാര്‍ട്ടികള്‍ ജനങ്ങളുടെയിടയില്‍ രാഷ്ട്രീയപ്രവര്‍ത്തനം മാത്രമേ നടത്താവൂ , സാമ്പത്തികമായ വരുമാനം ഉണ്ടാക്കാന്‍ ബിസിനസ്സ് തുടങ്ങുകയല്ല ജനങ്ങളില്‍ നിന്ന് സംഭാവന പിരിക്കുക മാത്രമേ ചെയ്യാവൂ എന്ന എന്റെ അഭിപ്രായം ബ്ലോഗില്‍ പങ്ക് വെക്കുകയാണ് ഞാന്‍ ചെയ്യുന്നത് .

പരിപ്പ് വടയും കട്ടന്‍ ചായയും മാത്രം കഴിച്ച് പാര്‍ട്ടിപ്രവര്‍ത്തനം നടത്തണം എന്ന പോലെയുള്ള ഒരു പിന്തിരിപ്പന്‍ ആശയമാണിതെന്ന് അറിയാം . എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ബക്കറ്റ് ഒന്നെടുത്താല്‍ കോടികള്‍ വന്നു വീഴുന്ന ഇക്കാലത്ത് അതും പോരാതെ എന്തിനീ ബിസിനസ്സുകള്‍ കൂടി നടത്തണം . പണം എത്ര കിട്ടിയാലും ആര്‍ക്കും തികയുന്നില്ല എന്നത് തന്നെ പാര്‍ട്ടിയെ സംബന്ധിച്ചും ഉത്തരം . ഇതൊക്കെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ആഭ്യന്തരകാര്യമാണ് . പക്ഷെ ഇതിനെപ്പറ്റിയൊന്നും ആരും മിണ്ടിപ്പോകരുത് എന്ന അസഹിഷ്ണുതയെങ്കിലും പാര്‍ട്ടിബന്ധുക്കള്‍ ഒഴിവാക്കണം . പൊതുസമൂഹത്തില്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ വിമര്‍ശനാതീതരല്ല എന്ന യാഥാര്‍ഥ്യം അംഗീകരിക്കണം . കേരളം,ബംഗാള്‍,ത്രിപുര തുടങ്ങിയ മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പുറത്ത് പേരിനെങ്കിലും സി.പി.എം. പ്രവര്‍ത്തിക്കുന്നുണ്ട് . അവിടെയൊക്കെയുള്ള സഖാക്കള്‍ക്ക് ഇത്തരം സൌഭാഗ്യങ്ങള്‍ ലഭ്യമല്ല എന്നും നിങ്ങള്‍ ഓര്‍ക്കണം .

സി.പി.എം. എന്ന പാര്‍ട്ടി ഒരു സോഷ്യല്‍ ഡമോക്രാറ്റിക്ക് പാര്‍ട്ടിയായി മാറുകയാണെന്നും , അവര്‍ ഇപ്പോള്‍ വികസനത്തിന്റെ ആഗോളീകരണരാഷ്ട്രീയം അംഗീകരിച്ച് മുന്നോട്ട് പോകുമ്പോള്‍ വി.എസ്സ്. ക്ലാസ്സിക്കല്‍ മാര്‍ക്സിസം പറഞ്ഞു വഴിമുടക്കുകയാണെന്നും ചില ശുദ്ധാത്മാക്കള്‍ ധരിക്കുന്നുണ്ട് . എന്നാല്‍ ഇതില്‍ ക്ലാസിക്കല്‍ മാര്‍ക്സിസമോ , സോഷ്യല്‍ ഡമോക്രസിസമോ ഒന്നുമില്ല എന്നതാണ് യാഥാര്‍ഥ്യം . ഓരോരുത്തരും സ്വന്തം സ്ഥാനമാനങ്ങളും പദവികളും നിലനിര്‍ത്താനുള്ള കൌടില്യതന്ത്രങ്ങളാണ് പയറ്റുന്നത് . ഒരു തരം ഞാണിന്മേല്‍ കളിയാണിത് . എം.വി.രാഘവന്റെ ഗതി സി.പി.എമ്മില്‍ ആര്‍ക്കും ഏത് നിമിഷവും സംഭവിക്കാം . അത് അറിഞ്ഞുകൊണ്ടുതന്നെയാണ് ഓരോരുത്തരം കരുക്കള്‍ നിരത്തുന്നത് . കഥയറിയാതെ പത്രങ്ങള്‍ ഗ്രുപ്പ് സൃഷ്ടിച്ച് ആഘോഷിക്കുന്നു . കണ്ണൂരില്‍ വിസ്മയയുടെ ഉല്‍ഘാടനത്തിന് ഇ.പി.ജയരാജന്‍ എന്ത് കൊണ്ട് പങ്കെടുത്തില്ല ? ജയരാജനായിരുന്നു വാസ്തവത്തില്‍ അമ്യൂസ്‌മെന്റ് പാര്‍ക്ക് എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് . എന്ത് കൊണ്ട് അദ്ദേഹം മാറ്റപ്പെട്ടു ? ഈ വക കാര്യങ്ങളൊന്നും ആരും തുറന്ന് പറയാത്തത് കൊണ്ട് ബലപരീക്ഷണങ്ങളില്‍ വിജയിക്കുന്ന നേതൃത്വത്തിന് ആരേയും ഭയപെടേണ്ടി വരുന്നില്ല . അതിന് പറ്റിയ സമൂഹ്യാന്തരീക്ഷമാണ് നാട്ടിലുള്ളത് .

എന്റെ ബ്ലോഗ് കഷ്ടിച്ച് 50 പേരേ വായിക്കുന്നുള്ളൂ . ഒരു നേരിയ പ്രതിക്ഷേധം പോലും സൃഷ്ടിക്കാന്‍ ഞാന്‍ അശക്തനാണ് . ഒരു പൊതുജനാഭിപ്രയം രൂപീകരിക്കാനും എനിക്ക് കഴിയില്ല . ഞാനൊരു കല്ലെടുത്തെറിഞ്ഞാല്‍ തകരുന്നതല്ല സി.പി.എം എന്ന മല . പിന്നെ ഇവിടെ വെറുതെ ഇരിക്കുമ്പോള്‍ സമാനമനസ്ക്കരായ ഏതാനും സുഹൃത്തുക്കളുമായി ധാര്‍മ്മികരോഷം പങ്ക് വെക്കാന്‍ ബ്ലോഗ് ഉപകരിക്കുന്നു എന്ന് മാത്രം .

എന്റെ എഴുത്തില്‍ അസഹിഷ്ണുതയുള്ളവരുണ്ട് . എനിക്കവരോട് ഒന്നേ പറയാനുള്ളൂ . രാഷ്ട്രീയപ്രവര്‍ത്തനം എന്നാല്‍ നിസ്വാര്‍ത്ഥമായ സാമൂഹ്യസേവനം മാത്രമാണെന്നും , രാഷ്ട്രീയപ്രവര്‍ത്തനത്തിലൂടെ അനര്‍ഹമായ ഒന്നും നേടിക്കൂടെന്നും ഞാന്‍ എന്റെ മനസ്സില്‍ പണ്ടേ തീരുമാനിച്ചിരുന്നു . അല്ലെങ്കില്‍ പ്രസംഗം നടത്തി എനിക്കുമൊരു ലോക്കല്‍ നേതാവെങ്കിലുമാകാമായിരുന്നു . നമ്മുടെ നാട് സ്വാതന്ത്ര്യം നേടിയത് ആയിരമായിരം നിസ്വാര്‍ത്ഥരായ നേതാക്കളുടെയും സമരഭടന്മാരുടെയും ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനം കൊണ്ടായിരുന്നു . അത്രയൊന്നും നിങ്ങള്‍ ചെയ്യേണ്ട . ഇന്ന് ബിസിനസ്സ് നടത്താതെ രാഷ്ട്രീയപ്രവര്‍ത്തനം കൊണ്ട് മാത്രം സുഭിക്ഷമായി ജീവിക്കാനുള്ള വക നിങ്ങള്‍ക്ക് നാട് തരുന്നുണ്ട് . എന്നിട്ടും മതിയാവില്ല എന്ന് വന്നാല്‍ , ജനങ്ങള്‍ എക്കാലവും നിങ്ങളെ ചുമന്നെന്ന് വരില്ല , അത് മറക്കണ്ട !

30 comments:

  1. മാഷേ.. പറഞ്ഞതു കറക്ട്..

    പക്ഷേ കിം ഫലം!

    ReplyDelete
  2. ///എന്റെ എഴുത്തില്‍ അസഹിഷ്ണുതയുള്ളവരുണ്ട് . എനിക്കവരോട് ഒന്നേ പറയാനുള്ളൂ . രാഷ്ട്രീയപ്രവര്‍ത്തനം എന്നാല്‍ നിസ്വാര്‍ത്ഥമായ സാമൂഹ്യസേവനം മാത്രമാണെന്നും , രാഷ്ട്രീയപ്രവര്‍ത്തനത്തിലൂടെ അനര്‍ഹമായ ഒന്നും നേടിക്കൂടെന്നും ഞാന്‍ എന്റെ മനസ്സില്‍ പണ്ടേ തീരുമാനിച്ചിരുന്നു . അല്ലെങ്കില്‍ പ്രസംഗം നടത്തി എനിക്കുമൊരു ലോക്കല്‍ നേതാവെങ്കിലുമാകാമായിരുന്നു . നമ്മുടെ നാട് സ്വാതന്ത്ര്യം നേടിയത് ആയിരമായിരം നിസ്വാര്‍ത്ഥരായ നേതാക്കളുടെയും സമരഭടന്മാരുടെയും ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനം കൊണ്ടായിരുന്നു . അത്രയൊന്നും നിങ്ങള്‍ ചെയ്യേണ്ട . ഇന്ന് ബിസിനസ്സ് നടത്താതെ രാഷ്ട്രീയപ്രവര്‍ത്തനം കൊണ്ട് മാത്രം സുഭിക്ഷമായി ജീവിക്കാനുള്ള വക നിങ്ങള്‍ക്ക് നാട് തരുന്നുണ്ട് . എന്നിട്ടും മതിയാവില്ല എന്ന് വന്നാല്‍ , ജനങ്ങള്‍ എക്കാലവും നിങ്ങളെ ചുമന്നെന്ന് വരില്ല , അത് മറക്കണ്ട !///

    അഞ്ചരക്കണ്ടീ, ഇതൊക്കെ ചെയ്യുന്നത് സിപി എം മാത്രമാണോ.എപ്പോഴും അടി സിപി എം ന് മാത്രമാണല്ലോ.സ്വാതന്ത്യത്തിന്റെ വിലയും അധ്വാനവും എല്ലാം എല്ലാവരും മനസ്സിലാക്കണം.ഇത്തിരിപോന്ന സിപീം അല്ല ഇന്ത്യയിലെസ്വാതന്ത്യം ഒറ്റു കൊടുക്കുന്നത് എന്ന് മനസ്സിലാക്കണം.

    ഓടോ.
    ആണവ കരാറിന്റെ ഇപ്പോഴത്തെ അവസ്ഥയെകുറിച്ച് ഒരു പോസ്റ്റ് ഞാന്‍പ്രതീക്ഷിക്കുന്നുണ്ട്.

    ReplyDelete
  3. കടയില്‍ കെട്ടി തൂക്കിയ ഞാലിപ്പൂവന്‍ കുലയിലെ അവസാനത്തെ പടലയിലെ ഇരിഞ്ഞു തൂങ്ങിയാടുന്ന ഒരു പഴതൊലിയില്‍ പറ്റിപ്പിടിച്ചിരുന്ന ഈച്ചകളെക്കുറിച്ച് ഞാനൊരു കഥയിലെഴുതിയിരുന്നു.
    സുകുമാരന്‍ മാഷേ ലാല്‍ സലാം.
    കഥ ഇവിടെ.
    ഏര്‍മ്മാടം

    ReplyDelete
  4. മാഷെ, യോജിക്കാതിരിക്കാന്‍ തരമില്ല. പൂര്‍ണ്ണമായും യോജിക്കുന്നു.

    ReplyDelete
  5. ജോക്കര്‍ , ഇതൊക്കെ ചെയ്യുന്നത് സി.പി.എം.മാത്രമാണോ എന്നത് എന്ത് ചോദ്യമാണ് ? രാഷ്ട്രീയത്തിലൂടെ ഇത്തരം ബിസിനസ്സ് നടത്തി അതിന്റെ ഗുണം അനുഭവിക്കുന്ന ഒരു ഉപഭോക്താവ് അല്ല ജോക്കറെങ്കില്‍ എന്നോടൊപ്പം ചേര്‍ന്ന് രാഷ്ട്രീയപ്രവര്‍ത്തനത്തെ വാണിജ്യവല്‍ക്കരിക്കുന്ന ദുഷ്പ്രവണതക്കള്‍ക്കെതിരെ ശബ്ദമുയര്‍ത്തുകയാണ് വേണ്ടത് .

    ആണവക്കരാറിന്റെ അടിയൊഴുക്കിനെ പറ്റി വേണ്ടി വന്നാല്‍ ഒരു പോസ്റ്റ് തീര്‍ച്ചയായും എഴുതാം . അതിന്റെ ഗതി എന്താവുമെന്ന് നോക്കട്ടെ .വ്യവസ്ഥാപിതമായ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു ജനാധിപത്യഗവണ്മെന്റും സ്വന്തം രാജ്യത്തിന്റെ പരമാധികാരം മറ്റൊരു രാജ്യത്തിന് അടിയറ വെക്കില്ല എന്ന് മാത്രം ഇപ്പോള്‍ ഉറപ്പിച്ചു പറയുന്നു .

    ReplyDelete
  6. വേണൂ , ഏര്‍മ്മാടം ഒരിക്കല്‍ കൂടി ഇപ്പോള്‍ വായിച്ചു :)

    സഞ്ജൂ , വായനയ്ക്കും അഭിപ്രായത്തിനും നന്ദി ..

    Santhanu Nair , പറഞ്ഞത് ഞാന്‍ അംഗീകരിക്കാം , സി.പി.എം. എന്ന പാര്‍ട്ടിയും അല്പസ്വല്പം രാഷ്ട്രീയവും ബിസിനസ്സും ഒക്കെ ആയി ഇങ്ങനെ കഴിഞ്ഞു പോകുന്നതാണെങ്കില്‍ . അവര്‍ ലോകത്തുള്ള സകലതിനെയും വിമര്‍ശിക്കുന്നല്ലൊ . അപ്പോള്‍ അവര്‍ ചെയ്യുന്ന രാഷ്ട്രീയേതര സ്വത്ത് കുന്ന് കൂട്ടലിനെതിരെ ഒന്നും മിണ്ടരുതെന്നാണോ ? സമ്പത്ത് പാര്‍ട്ടികളെ ദുഷിപ്പിക്കും . പാര്‍ട്ടികള്‍ ദുഷിച്ചാല്‍ നമ്മുടെ ജനാധിപത്യം ദുഷിക്കും . നമ്മള്‍ അറിഞ്ഞു കൊണ്ട് ഇതിനൊക്കെ മൌനാനുവാദം നല്‍കണോ ? ഏത് പാര്‍ട്ടി അവിഹിതമായി ധനം സമ്പാദിക്കുമ്പോഴും അതിനെ എതിര്‍ക്കാനുള്ള പൌരബോധം നമുക്ക് വേണ്ടേ ? ഇക്കുട്ടര്‍ക്ക് ബ്ലേഡ് കമ്പനി തുടങ്ങി ഇഷ്ടം പോലെ സമ്പാദിച്ചുകൂടേ ? രാഷ്ട്രീയം ഒഴിവാക്കി പോയിക്കൂടേ ? പണവും , പദവിയും , അധികാരവും , അണികളുടെ ആരാധനയും , സര്‍ക്കാരിന്റെ സൌജന്യങ്ങളും എല്ലാം വേണം എന്നൊക്കെയാണെങ്കില്‍ ചിലര്‍ ഇങ്ങനെ വിയോജിപ്പ് പ്രകടിപ്പിച്ചെന്നും വരും . ഒരു ജനത അര്‍ഹിക്കുന്ന രാഷ്ട്രീയ നേതൃത്വമേ അവര്‍ക്ക് ലഭിക്കൂ ! ഇതൊക്കെ മതിയെങ്കില്‍ എനിക്ക് പ്രശ്നമൊന്നുമില്ല . പക്ഷെ ഇങ്ങനെ ബ്ലോഗെഴുതി നാലാളോട് പറയുന്നു എന്ന് മാത്രം . നാട്ടില്‍ നേരും നെറിയും പുലരണം എന്ന ഒരു പിന്തിരിപ്പന്‍ ആശയമാണ് പ്രചോദനം .

    ReplyDelete
  7. പുതിയ സാഹചര്യത്തില്‍ ഒരു മുതലാളിത്ത പാര്‍ട്ടിയായ സി പി എമ്മിന്‍ എങ്ങനെ പാവപ്പെട്ടവന്‍റെ പേര്‍ പറഞ്ഞ് ജനങ്ങള്‍ക്കിടയില്‍ ഇറങ്ങാനാവും? സാമ്രാജ്യത്തത്തിനെതിരായും കുത്തക മുതലാളിമാര്‍ക്കെതിരായും നടത്തിവന്നിരുന്ന സമരം തുടര്‍ന്നു കൊണ്ടു പോകാനാകും? തൊഴിലാളികള്‍ക്കെതിരായുള്ള വിവേചനമോ പീഡനമോ മറ്റു അവകാശ ധ്വംസനമോ നടക്കുമ്പോള്‍ പാര്‍ട്ടിയെ വിശ്വസിച്ചിറങ്ങിയ ആയിരങ്ങള്‍, തൊഴിലാളി യൂണിയനുകള്‍ എങ്ങിനെ പാര്‍ട്ടിയുടെ കൊടിക്കീഴില്‍ അണി നിരക്കും? ഈ വക കാര്യങ്ങള്‍ ഇന്നത്തെ നിലയില്‍ വിശദീകരിക്കാന്‍ സി പി എം പാര്‍ട്ടിക്ക് ബാധ്യതയില്ല, എന്നാല്‍, പാര്‍ട്ടിയെ അനുകൂലിക്കുന്നവര്‍ക്ക് വിശദീകരിക്കേണ്ട ബാധ്യതയുണ്ട്. ഇനിയും പാഠം പഠിക്കാത്ത നമ്മള്‍ക്ക് സി പി എം എന്ത് കാപട്യം ചെയ്താലും എന്ത് കൊള്ള ചെയ്താലും ആശയപരമായി അതിനെ അനുകൂലിക്കാന്‍ കഴിയുന്ന, അല്ലെങ്കില്‍ അതിനെ ന്യായീകരിച്ച് സംസാരിക്കാന്‍ കഴിയുന്ന ഒരു കൂട്ടം ബുദ്ധിജീവികളെ വളര്‍ത്തിയെടുക്കപ്പെട്ടിട്ടുണ്ട്, അല്ലെങ്കില്‍ ബുദ്ധിജീവികള്‍ എന്നവകാശപ്പെടുന്ന ഒരു കൂട്ടം വിഴുപ്പലക്കികള്‍, അല്ലെങ്കില്‍ വാടകക്ക് നാക്ക് കൊടുക്കുന്നവര്‍ക്ക് നാക്കടക്കാനും പാര്‍ട്ടിക്ക് കഴിയുന്നുണ്ട് എന്നതിലാണ്‍ വിജയം.

    പാര്‍ട്ടി, അത് കോണ്‍ഗ്രസ്സായാലും കമ്യൂണിസ്റ്റായാലും കച്ചവട രംഗത്തേക്കിറങ്ങുന്നതില്‍ എന്ത് പന്തികേട് എന്ന് ചോദിക്കുന്നവരോട് സഹതപിക്കുകയല്ലാതെ എന്തു ചെയ്യാന്‍?

    ReplyDelete
  8. തീര്‍ച്ചയായും സഹതപിക്കാനേ കഴിയൂ കടത്തുകാരന്‍ , പക്ഷെ കേരളത്തിന്റെ മന:സാക്ഷിയോട് ഇതില്‍ പന്തികേടില്ലേ എന്ന് നമുക്ക് ചോദിക്കാം . ഈ ബിസിനസ്സുകാര്‍ ഇന്നല്ലെങ്കില്‍ നാളെ രാഷ്ട്രീയം വിടും . അപ്പോഴും നാളത്തെ തലമുറക്കായി രാഷ്ട്രീയവും ജനധിപത്യസമ്പ്രദായവും നമുക്ക് കാത്ത് സൂക്ഷിക്കേണ്ടതുണ്ട് . എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളിലും ശുദ്ധീകരണം നടക്കണം . രാഷ്ട്രീയപ്പാര്‍ട്ടികള്‍ നമ്മുടെ ജനാധിപത്യസമൂഹത്തിന്റെ പൊതു സ്വത്താണ് . അല്ലാതെ നേതാക്കന്മാരുടെയും അവരുടെ സില്‍ബന്ധികളുടെയും കുടുംബസ്വത്തല്ല. ഇന്നുള്ളവര്‍ കടന്നുവരുന്നതിന് മുന്‍പേ ത്യാഗധനരായ ജനനേതാക്കള്‍ വളര്‍ത്തിയെടുത്തതാണ് കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റും മറ്റുമുള്ള പാര്‍ട്ടികള്‍ .

    ReplyDelete
  9. സാധാരണക്കാരന്റെ, അടിസ്ഥാനവര്‍ഗ്ഗത്തിന്റെ പ്രശ്നങ്ങള്‍ കാണാതെ അവന്റെ നിലനില്‍പ്പിനായുള്ള പോരാട്ടങ്ങളെ അടിച്ചമര്‍ത്തിക്കൊന്ടു ,അവന്റെ ചോരയില്‍നിന്നു കൊയ്തെടുത്ത മൂലധനം പെരുപ്പിക്കാന്‍ ഇവിടെ പാര്‍ക്കുകളും ഫൈവ് സ്റാര്‍ ഹോടലുകളും കെട്ടിപ്പൊക്കുന്നതിന്റെ പിന്നിലുള്ള നെറികേടിനെക്കുറിച്ച് പറയാതെ വയ്യ.
    ഇനിയും നാം ഏറെ കാണാനിരിക്കുന്നു.തൊഴിലാളികളെയും പാവങ്ങളെയും മറന്നു, മുതലാളിമാര്‍ക്കും വന്കിടകള്‍ക്കും വിടുപണി ചെയ്യുന്ന അവസ്ഥ ഒടുക്കം, കമ്മ്യൂണിസ്റ്റു പാര്‍ടി കേരളത്തില്‍ ഒരു പഞ്ചനക്ഷത്ര വേശ്യാലയം തുടങ്ങാന്‍ തീരുമാനിക്കുന്ന രീതിയിലേക്ക് മാറുന്ന കാഴ്ചയും നാം കാണേന്ടിവരുമൊ???...

    ReplyDelete
  10. സമ്പത്ത് പാര്‍ട്ടികളെ ദുഷിപ്പിക്കും. Correct

    ReplyDelete
  11. രാഷ്ട്രീയത്തിന്റെയും അധികാരത്തിന്റെയും പതിവു തട്ടക‍ങ്ങള്‍ വിട്ട് വ്യാപാരവ്യവസായങ്ങള്‍ സ്വന്തമായി നടത്തുന്നത് കമ്യൂണിസ്റ്റുകളുടെയും മിലിട്ടറി ഭരണങ്ങളുടെയും സാധാരണ പരിപാടിയല്ലേ. ആദര്‍ശം പറഞ്ഞ് അണികളെ പിടിച്ചുനിര്‍ത്താനാവാതെ വരുമ്പോള്‍ പിന്നെ പണിയും പണവും കൊടുത്ത് അവരെ ആകര്‍‌ഷിക്കാന്‍ ഇത്തരം ദീര്‍ഘകാല നിക്ഷേപങ്ങള്‍ പാര്‍ട്ടിക്ക് കൂടിയേ തീരൂ. ഉദാഹരണത്തിന് ഈ വാര്‍ത്ത വായിച്ചു നോക്കൂ.

    ReplyDelete
  12. പാര്‍ട്ടിയിലെ ആശയ സംഘട്ടനങ്ങള്‍, നേതാക്കളുടെ ആമാശയ സംഘട്ടനങ്ങള്‍ക്ക് വഴി മാറി..........

    ഇനിയെങ്ങോട്ടേക്ക്?

    ReplyDelete
  13. " ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും
    ചോര തന്നെ കൊതുകിന്ന് കൗതുകം."
    എന്നതാണ്‌ താങ്കളുടെ നിലപാട്‌.
    കാലത്തുതന്നെ കിട്ടുന്ന പത്രമെടുത്ത്‌ പാർട്ടിയെ തകർക്കാൻ എന്തെങ്കിലും കിട്ടുമോ എന്നാണ്‌ താങ്കളെപ്പോലുള്ളവർ നോക്കുന്നത്‌.

    തോഴിലാളി വർഗ്ഗം നടത്തുന്ന എല്ലാ സമരത്തിന്റെയും ഗുണഫലം ആദ്യം അനുഭവിക്കുന്നത്‌ പാർട്ടിയെ തകർക്കൻ ശ്രമിക്കുന്ന ഇത്തരം പിന്തിരിപ്പന്മാരായിരിക്കും എന്നത്‌ ഒരു വിരോധാഭാസം തന്നെയാണ്‌.

    രാഷ്ട്രീയക്കാർ അതുചെയ്യരുത്‌ ഇതുചെയ്യരുത്‌ - താങ്കളുടെ അഭിപ്രായം കേട്ടാൽ തോന്നും രാഷ്ട്രീയപ്രവർത്തനം നടത്താനായി കുറെപ്പേരെ അമ്മമാർ ഇങ്ങനെ പ്രസവിച്ചിരിക്കുകയാണ്‌ എന്ന്.


    (ബ്ലോഗ്ഗിന്‌ വായനക്കാർ കുറവാണെങ്കിൽ മറ്റ്‌ വഴികൾ നോക്കുന്നതല്ലെ നല്ലത്‌)

    ReplyDelete
  14. തൊമ്മന്റെ കമന്റിൽ ഒരു ലിങ്കുകണ്ട്‌ പോയിനോക്കി. കഷ്ടം - തൊമ്മ, നുണോരമ പറയുന്നത്‌ ആധികാരികമായി ക്വാട്ട്‌ ചെയ്ത താങ്കളുടെ നിലവാര തകർച്ച ഓർത്ത്‌ സഹതപിക്കുന്നു.

    ReplyDelete
  15. കടത്തുകാരൻ പാർട്ടിയെങ്ങനെ സാമ്രാജ്യത്വത്തിനെതിരായ സമരം എങ്ങിനെ തുടർന്ന് നടത്തും എന്ന ആശങ്കപ്പെട്ടുകണ്ടു.
    സാമ്രാജ്യത്വ വിരുദ്ദപോരാട്ടത്തിന്റെ ഭാഗമായി പാർട്ടിനടത്തിയതൊന്നും താങ്കൾക്ക്‌ അറിയില്ലെ. മലയാള നുണോരമ മാത്രം വായിച്ചാൽ സധ്യത കുറവാണ്‌.
    ആണവക്കരാറുമായിബന്ധപ്പെട്ട്‌ ഭരണപങ്കാളിത്തം വലിച്ചെറിഞ്ഞ പാർട്ടിയാണ്‌ ഇത്‌ എന്നത്‌ മാത്രം പോരെ?

    ReplyDelete
  16. muthalaaLiyEth, thozhillaLiyEth
    ellaam piNamiRakkum paNaRaayi kooTThukaL...

    ReplyDelete
  17. " ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും
    ചോര തന്നെ കൊതുകിന്ന് കൗതുകം."
    എന്നതാണ്‌ താങ്കളുടെ നിലപാട്‌.
    കാലത്തുതന്നെ കിട്ടുന്ന പത്രമെടുത്ത്‌ പാർട്ടിയെ തകർക്കാൻ എന്തെങ്കിലും കിട്ടുമോ എന്നാണ്‌ താങ്കളെപ്പോലുള്ളവർ നോക്കുന്നത്‌.

    തോഴിലാളി വർഗ്ഗം നടത്തുന്ന എല്ലാ സമരത്തിന്റെയും ഗുണഫലം ആദ്യം അനുഭവിക്കുന്നത്‌ പാർട്ടിയെ തകർക്കൻ ശ്രമിക്കുന്ന ഇത്തരം പിന്തിരിപ്പന്മാരായിരിക്കും എന്നത്‌ ഒരു വിരോധാഭാസം തന്നെയാണ്‌.

    (ബ്ലോഗ്ഗിന്‌ വായനക്കാർ കുറവാണെങ്കിൽ മറ്റ്‌ വഴികൾ നോക്കുന്നതല്ലെ നല്ലത്‌)

    ReplyDelete
  18. അപ്പോല് എന്നും കട്ടൻ ചായയും പരിപ്പു വടയും തിന്ന് മുറി ബീഡിയും വല്ലിച് ബ്ബെണ്ചില് കിടന്നുറങി ലോകം പുരോഗമിചതരിയാതെ കഴിയണമെന്നാണൊ മാഷ് പറയുന്നത്.

    ReplyDelete
  19. Fantastic !!!! This is high time even Manorama is publishing "AKG" and "Azhikkodan" suppliments...Do you hear an old slogan when AKG was bed ridden...'Kaalan vannu vilichittum Gopaalanenthaa pokaathe'...Even Jam at Eslami and RSS are "revelutionaries" here in this Gods own country...Its a fashion and its of high market value.....

    ReplyDelete
  20. പ്രവീണ്‍ പയ്യന്നൂര്‍, താങ്കള്‍ ഒരു പാര്ട്ടി addict ആണെന്ന് തോന്നുന്നു. de-addiction നു വഴി ആരായുക. ആശയങ്ങളെ യുക്തിയുടെ കാചത്തിലൂടെ കടത്തിവിട്ടു വിശകലനം ചെയ്യാന്‍ ശ്രമിക്കുക. തൊഴിലാളി വര്‍ഗ്ഗ പാര്ട്ടി നാളിതുവരെ ഉയര്‍ത്തിപ്പിടിച്ച ആദര്‍ശങ്ങളേയും പ്രവൃത്തി പഥത്തെയും നിരാകരിച്ചു മുതളിതത്തിന്റെ മേലങ്കിയണിയാന്‍ തയ്യാറെടുക്കുമ്പോള്‍ അത് മനസ്സിലാക്കാനുള്ള വിവേചന ബുദ്ധിയും "ഇതു തെറ്റ്" എന്നുറക്കെ പറയാനുള്ള ആര്‍ജ്ജവവും ഒരു പാര്ട്ടി പ്രവര്‍ത്തകനും അനുഭാവിക്കും ഉണ്ടാകണം. കരിയില അനങ്ങിയാല്‍ കുരച്ചു ചാടുന്ന ദാസ്യ മനോഭവമാണിന്നു പാര്ട്ടി മേലാളര്‍ക്കാവശ്യം. അങ്ങിനെ ആകാതിരിക്കുന്നവരാണ് യഥാര്‍ത്ഥ കമ്മ്യുണിസ്റ്റുകള്‍!

    ReplyDelete
  21. ആണവക്കരാറുമായിബന്ധപ്പെട്ട്‌ ഭരണപങ്കാളിത്തം വലിച്ചെറിഞ്ഞ പാർട്ടിയാണ്‌ ഇത്‌ എന്നത്‌ മാത്രം പോരെ?

    ഭരണപങ്കാളിത്തമോ?
    ഞാന്‍ അറിഞ്ഞില്ലല്ലോ?

    ReplyDelete
  22. പാര്‍ട്ടി ബക്കറ്റ് പിരിവുകള്‍ നടത്തുമ്പോള്‍ അതിനെ അധിക്ഷേപിക്കാന്‍ ഭാഷയിലെ എല്ലാ ‘നല്ല’ പദങ്ങളും ഉപയോഗിക്കും.

    പാര്‍ട്ടി സഹകരണസംഘങ്ങള്‍ രൂപീകരിച്ച് ബിസിനസ്സ് നടത്തിയാലോ, അതിനോളം മോശപ്പെട്ട കാര്യമില്ല.

    ഇതിനെ രണ്ടിനെയും എതിര്‍ക്കാന്‍ കാറ്റഗോരിക്കലായി ഒന്നും തന്നെയില്ല. ‘എന്റെ’ അഭിപ്രായം ഇതു ചെയ്യരുത് എന്നാണ്. അത്രതന്നെ.

    എന്നിട്ട് എല്ലാത്തിനെയും എതിര്‍ക്കുന്നവര്‍ എന്ന ബഹുമതി ചാര്‍ത്തിക്കൊടുക്കുന്നത് ആര്‍ക്ക്? തങ്ങളാല്‍ എപ്പോഴും എതിര്‍ക്കപ്പെടുന്ന ആ പാര്‍ട്ടിക്കുതന്നെ.

    അനുകൂലിക്കുന്നതോ? കോര്‍പ്പരെറ്റ് ബിസിനസ്സുകളുടെ തലവന്മാരായ അമെരിക്കന്‍ ഭരണാധികാ‍രികള്‍ ഡിക്റ്റേറ്റ് ചെയ്ത ആണവകരാറിനെ.

    തൊഴുതു!!!

    ReplyDelete
  23. "തോഴിലാളി വർഗ്ഗം നടത്തുന്ന എല്ലാ സമരത്തിന്റെയും ഗുണഫലം ആദ്യം അനുഭവിക്കുന്നത്‌ പാർട്ടിയെ തകർക്കൻ ശ്രമിക്കുന്ന ഇത്തരം പിന്തിരിപ്പന്മാരായിരിക്കും എന്നത്‌ ഒരു വിരോധാഭാസം തന്നെയാണ്‌."
    പഞ്ചനക്ഷത്രഹോട്ടല്‍ നടത്തുന്നത് തോഴിലാളി വര്‍ഗ്ഗം നടത്തുന്ന സമരത്തിന്റെ ഭാഗമാണെന്നു ഞാനറിഞ്ഞില്ല. സീപീയെമ്മിനെ പറ്റിയുണ്ടായിരുന്ന എന്റെ എല്ലാ സംശയവും തീര്‍ത്തു തന്ന സ: പ്രവീണ്‍ കുമാറിനെ പിന്തിരിപ്പനായ ഞാനൊന്നു...എങ്ങിനെയാ...ഹോ...എനിക്കു വയ്യ.
    എന്തായാലും ഈ പഞ്ചനക്ഷത്രത്തില്‍ ആദ്യം ഞാനൊന്നര്‍മാദിക്കും പ്രവീണെ..എന്നിട്ടു ഞാനൊന്നു പോസ്റ്റും. അവിടുത്തെ പതുപതുപ്പും, മിനുമിനുപ്പും ഒക്കെ ശരിക്കും ഈ പിന്തിരിപ്പന്‍ ആസ്വദിക്കും മോനെ പ്രവീണെ.ശേഷം നീയൊക്കെ പോയി അനുഭവിച്ചൊ. പഞ്ചനക്ഷത്രം എന്താണെന്നു പറഞ്ഞുകെട്ടെങ്കിലും പരിചയം കാണുമല്ലോ. ഇല്ലെങ്കില്‍ മോനൂ, ചേട്ടന്‍ പഠിപ്പിച്ചുതരാം. തോഴിലാളി വര്‍ഗ്ഗം നടത്തുന്ന സമരത്തിന്റെ തുടര്‍ച്ചയായി നിങ്ങള്‍ പഞ്ചനക്ഷത്ര മസ്സാജിങ് പാര്‍ലറും, പഞ്ചനക്ഷത്ര വാണിഭ കേന്ദ്രങ്ങളും തുടങ്ങൂന്നെ, ഗുണഫലം ആദ്യം അനുഭവിക്കുവാന്‍ ഞങ്ങള്‍ തെയ്യാറണു.

    സുകുമരേട്ടന്റെ ബ്ലോഗിനു വടകയ്ക്കു വയനക്കാരുടെ ആവശ്യം ഉണ്ടെന്നു വരുമ്പോല്‍ പാര്‍ട്ടിയപ്പീസില്‍ അറിയിക്കാന്‍ ഞാന്‍ സുകുമരേട്ടനോടു ശിപാര്‍ശ ചെയ്യാട്ടോ...

    ReplyDelete
  24. മുതലാളിയേത് തൊഴിലാളിയേത്
    എല്ലാം പിണമിറക്കും പണറായി കൂത്തുകള്‍

    ReplyDelete
  25. ടാറ്റാ കമ്പനിയുടെ പി.ആര്‍.ഒ പദവിയുടെ ആദ്യ് ശമ്പളം ഒരു വര്‍ഷത്തെ മുന്‍കാല പ്രാബല്യത്തോടെ ബുദ്ധദേവ് കഴിഞ്ഞ മാസം കൈപ്പറ്റി എന്ന് കല്‍ക്കത്തയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍..
    ഹരഹരോ ഹരഹര..

    ReplyDelete
  26. Sukumaranji Could you reply reg. below
    a) 3 പതിറ്റാണ്ടിലധികം മുമ്പ് തലയില്‍ കിന്നരിപ്പാവ് വച്ചു തൂവെള്ള കുപ്പായവും പാന്റ്സും ഇട്ടു അന്നത്തെ Upper Middle class പോലും ഉപരിയായ പത്രസോട്ടെ Table ഉം ചെയറും വച്ചു ഒരു Restaurant Chain കേരളത്തിനകത്തും പുറത്തും തുടങ്ങിയല്ലോ...പേരു Coffee House...മുതലാളി AKG... ഏത് Communist Manifestoയിലാണ്, ഏത് Lenin, Mao ആണ് Communist Party ക്ക് Restaurant Chain നടത്തി ലാഭമെടുക്കാം എന്ന് പറഞ്ചത്‌....
    b) Mangalore യും മഹാരാഷ്ട്രയിലെയും ജന്മി മാര്‍ നടത്തിയിരുന്ന ബീഡി കച്ചവടം "പാവങ്ങളെ" ആട്ടി തെളിച്ച് ബീഡി തെറുപ്പിച്ച് Communist Party മുതലാളിമാര്‍ക്ക് "മുതല്ക്കൂട്ടാമെന്നു" ഏത് Manifesto ലാണ് സാറേ ഉള്ളത്...ഇന്നു മനോരമയും മാതൃഭൂമിയും പുകഴ്ത്തി വശം കെടുത്തുന്ന AKG, EMS എന്നിവരും കഴിഞ്ഞ 7 വര്‍ഷത്തിനകം മാത്രം ജനപക്ഷ നായകനുമായ VS ഉം ബീഡി കമ്പനിയുടെയും Restaurant Chain ന്റെയും പാവങ്ങള്‍ പണ്ടം പണയം വെക്കുന്ന എണ്ണമറ്റ Coperative Banks മുതലാളിമാരയിരുന്നോ....അഭിവന്ദ്യനായ സുകുമാരന്‍ സര്‍ മറുപടി പറയുമോ.....

    എന്നിട്ട് പോരെ വിസ്മയ വിഷമങ്ങളും ധാര്‍മിക രോഷവും പതന്ചു പൊങ്ങുന്നത്....മനോരമ യും മാതൃഭൂമിയുടെയും തേങ്ങലുകള്‍ കേട്ടു ഉള്ളം പതക്കാന്‍...Let me qoute the great EMS "If they(RightWing main stream media) flatter me or say good about me, I should be careful.."

    ReplyDelete
  27. ഓണത്തിന്‌ കോമഡി സി. ഡി. എനി വാങ്ങുന്നില്ല. വേണടന്റെ കമന്റ്‌ തന്നെ ധാരാളം.

    ReplyDelete
  28. ഇതിനൊക്കെ ഒരു പരിഹാരം കാണണമെങ്കില്‍ സമൂഹത്തിലെ "ക്രീം" ,
    ബാങ്കലൂരിലെയ്ക്കും, അമേരിക്കയ്ക്കും പോകുന്നത് നിര്‍ത്തി ,
    രാഷ്ട്രീയത്ത്തിലെയ്ക്കു വരണം .. ഇപ്പോള്‍ അധികവും ഒന്നിനും കൊള്ളാത്ത ചവറുകളാണ് വന്നു കയറുന്നത് ...

    ReplyDelete