Pages

സൂരജിനെന്ത് പറ്റി ?

സൂരജിന്റെ മെഡിസിന്‍ അറ്റ് ബൂലോഗം എന്ന ബ്ലോഗില്‍ ഞാന്‍ ഇപ്രകാരം ഒരു കമന്റ് എഴുതി :

സൂരജേ , ഇങ്ങനെയാണങ്കില്‍ സൂരജിനെന്ത് പറ്റി എന്ന് ഞാന്‍ എന്റെ ബ്ലോഗില്‍ ഒരു പോസ്റ്റ് ഇടേണ്ടി വരും . ബ്ലോഗ് എന്നാല്‍ ഇന്നത്തേക്ക് വായിച്ചും കമന്റിയും തീര്‍ക്കാനുള്ള ഒന്നല്ല . നാളത്തേക്ക് ഒരു ഈടു വെപ്പ് കൂടിയാവണം . മരുന്നുകളെക്കുറിച്ചും ചികിത്സയെക്കുറിച്ചും ഭാവിയിലാരെങ്കിലും ഗൂഗ്ലിയാല്‍ നേരെ ഈ ബ്ലോഗിലെത്തണമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു .
സസ്നേഹം,

സൂരജ് എന്റെ മേല്‍പ്പറഞ്ഞ കമന്റിന് ഇന്നലെ വരെ മറുപടിയൊന്നും പറഞ്ഞില്ല . ഇന്ന് പറയുമോ എന്ന് അറിയില്ല . ഇതിനിടയില്‍ ഞാന്‍ ഒരു തീരുമാനം എടുത്തു . മേലില്‍ മലയാളം ബ്ലോഗ് വായിക്കില്ല . മലയാളം ബ്ലോഗില്‍ കമന്റും ഇനി എഴുതില്ല . തമിഴും ഇംഗ്ലീഷും ബ്ലോഗുകളാണ് ഇപ്പോള്‍ വായിക്കാറുള്ളത് . രണ്ടു മാസമായി മലയാളം ബ്ലോഗ് വായനയും കമന്റെഴുത്തും കുറച്ചിട്ട് . അതിന്റെ ഒരു മന:സമാധാനം അനുഭവിക്കാനുമുണ്ടായിരുന്നു . ഇപ്പോള്‍ തീര്‍ത്തും മതിയാക്കി . മലയാളം ബ്ലോഗിനെപ്പറ്റിയും ബ്ലോഗ്ഗര്‍മാരെ പറ്റിയും ഇനിയൊന്നും മിണ്ടുകയില്ല . അതിനാല്‍ സൂരജിനെന്ത് പറ്റി എന്ന ഈ പോസ്റ്റില്‍ ഇതില്‍ കൂടുതല്‍ ഒന്നും പറയുന്നില്ല .

ഇതേ വരെയായി സദുദ്ദേശ്യത്തോടെയേ ഞാന്‍ ബ്ലോഗ് ചര്‍ച്ചകളില്‍ പങ്കെടുത്തിട്ടുള്ളൂ . ഇക്കാലയളവില്‍ രണ്ടു സംഭവങ്ങള്‍ എന്നെ ഏറ്റവും വേദനിപ്പിച്ചു .

കേരള ബ്ലോഗ് അക്കാദമി റജിസ്റ്റര്‍ ചെയ്യുന്നു എന്ന് ഞാന്‍ ഒരു ബ്ലോഗ് പബ്ലിഷ് ചെയ്തു . മറ്റൊരു ബ്ലോഗ്ഗര്‍ എന്റെ പോസ്റ്റിന് ഒരു പാരഡി പോസ്റ്റും ഇറക്കി . സാധാരണയായി പാരഡി എന്നാല്‍ ചിരിക്കാനുളതാണ് . എന്നാല്‍ ഞാന്‍ എന്റെ പോസ്റ്റില്‍ മുന്നോട്ട് വെച്ച I BLOG FOR SOCIAL CAUSE എന്ന മുദ്രാവാക്യത്തിനും അയാള്‍ പാരഡി എഴുതിക്കളഞ്ഞു . മലയാളിക്ക് മാത്രമേ അത്തരം ഒരു വാചകത്തിന് പാരഡി എഴുതാന്‍ കഴിയൂ . അയാള്‍ എഴുതിയ പാരഡി എന്നെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചു .

മറ്റൊന്ന് . ഞാന്‍ മാതൃഭൂമി വാരികയുടെ ചീഫ് സബ് എഡിറ്റര്‍ കമല്‍ റാം സജീവിന് ഒരു മെയില്‍ അയച്ചിരുന്നു . സര്‍ , ബ്ലോഗനയില്‍ ബ്ലോഗ് പോസ്റ്റ് പ്രസിദ്ധീകരിക്കുമ്പോള്‍ അതെഴുതിയ ബ്ലോഗ്ഗറെ പരിചയപ്പെടുത്തുന്ന ഒരു ലഘുവിവരണം കൂടി ഉള്‍പ്പെടുത്തുകയാണെങ്കില്‍ വായനക്കാര്‍ക്ക് ബ്ലോഗിനെയും ബ്ലോഗെഴുത്തുകാരനെയും പറ്റി മനസ്സിലാക്കാന്‍ ഉപകരിക്കുമല്ലൊ . ഇതായിരുന്നു മെയിലിലെ ഉള്ളടക്കത്തിന്റെ രത്നച്ചുരുക്കം . കമല്‍ റാം അത് ശ്രദ്ധിച്ചിരിക്കാന്‍ വഴിയില്ല . മാതൃഭൂമിയില്‍ പ്രസിദ്ധീകൃതമാവുന്ന വായനക്കാരുടെ കത്തുകള്‍ക്ക് പോലും ഏറ്റവും മികച്ച നിലവാരവും സാമൂഹ്യപരമായ ഉത്തരവാദിത്തങ്ങളുമുണ്ട് . വായനക്കാരുടെ പേരും വിലാസവുമുണ്ട് . ബ്ലോഗനയില്‍ വരുന്ന ബ്ലോഗിന്റെ ഉടമയായ എഴുത്തുകാരന്റെ പേര്‍ മാത്രമാണ് വിചിത്രമായി വായനക്കാര്‍ക്ക് തോന്നുക . കഴിഞ്ഞ തവണത്തെ ബ്ലോഗനയില്‍ ബ്ലോഗിന്റെ പേര്‍ തന്നെയാണെന്ന് തോന്നുന്നു ബ്ലോഗ് ഉടമയുടെയും പേരായി അച്ചടിച്ച് വന്നത് .

ഞാന്‍ കമല്‍ റാം സജീവിന് മെയില്‍ അയച്ച വിവരവും എന്റെ ആശങ്കയും , ബന്ധപ്പെട്ട ബ്ലോഗ് ഉടമയുടെ ബ്ലോഗില്‍ പ്രകോപിതനാകരുതേ എന്ന മുഖവുരയോടെ കമന്റ് ആയി എഴുതി . ഉടനെ അയാള്‍ മറുപടി എഴുതി . “ കുറെ ആയല്ലോ ബഹളം വെക്കാന്‍ തുടങ്ങിയിട്ട് ... ആക്റ്റീവിസം നല്ലത് തന്നെ ... അതാവശ്യത്തിന് ആയിരിക്കണം ...... ” ഇങ്ങനെ നീളുന്നു ആ മറുപടി . മലയാളിക്ക് മാത്രമേ ഇങ്ങനെ പ്രതികരിക്കാനാവൂ . വിനയം എന്ന ഗുണം മലയാളിക്ക് നഷ്ടപ്പെട്ടിട്ട് തലമുറകളായി എന്ന് തോന്നുന്നു . ഏതായാലും ബ്ലോഗും ബൂലോഗവും എന്തെന്ന് അറിയാത്ത മാതൃഭൂമി വാരികയുടെ വായനക്കാര്‍ക്ക് ബ്ലോഗെഴുത്തുകാരനെ ബ്ലോഗനയിലൂടെ തിരിച്ചറിയാന്‍ കഴിയില്ല . മലയാളം ബ്ലോഗ് , ബൂലോഗം എന്നിവയെ പരാമര്‍ശിച്ച് ഇനി ഞാന്‍ ഒന്നും എഴുതുകയില്ല . ഏതായാലും ഈ പോസ്റ്റ് ഞാന്‍ സൂരജിന് ഡെഡിക്കേറ്റ് ചെയ്യുന്നു .

19 comments:

  1. ഡോ.കാനം ശങ്കരപ്പിള്ള ഇംഗ്ലീഷില്‍ എഴുതിയ കമന്റ് ഞാന്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ ചേര്‍ക്കുന്നു :

    “ ടേക്ക് ഇറ്റ് ഈസി സര്‍ , നാമൊക്കെ മുതിര്‍ന്നവരല്ലെ . പിള്ളേരുടെ തമാശകള്‍ ക്ഷമിക്കുക . തുടര്‍ന്നും എഴുതുക , പ്രതികരിക്കുക . സസ്നേഹം , ഡോ.കാനം ”


    പ്രിയപ്പെട്ട കാനം സര്‍ , നല്ല വാക്കുകള്‍ക്ക് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി . താങ്കള്‍ എഴുതിയതില്‍ ഒരു സ്പെല്ലിങ്ങ് മാറിപ്പോയിരുന്നു . എനിക്കത് എഡിറ്റ് ചെയ്യാന്‍ മാര്‍ഗ്ഗമില്ല . അതിനാലാണ് മേല്‍ക്കാണുന്ന പോലെ ചെയ്യേണ്ടി വന്നത് ,ക്ഷമിക്കുമല്ലൊ .
    സ്നേഹാദരങ്ങളോടെ,

    ReplyDelete
  2. ഞാനും ഇതേ തരത്തിലുള്ള ഒരു പ്രശ്നത്തിലാണ്…………..മാഷെ!

    ReplyDelete
  3. താങ്കളുടെ ആശയങ്ങളുമായി ഒരിക്കലും യോജിപ്പ് തോന്നിയിട്ടില്ല; എന്നാല്‍ അവഗണിക്കാനും കഴിയുമാരുന്നില്ല. സ്വന്തം വാതഗതികളുമായി യോജിക്കുന്നവരല്ല, മറിച്ചു എതിരഭിപ്രയമുള്ളവരാണു ചിന്തയെ എപ്പോഴും ഉദ്ദീപിപ്പിക്കുന്നതു. താങ്കളുടെ തീരുമാനത്തില്‍ മാറ്റമുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു...........

    ReplyDelete
  4. മാഷെ, ആക്റ്റീവ് ആകുന്നവന് നേരെ വാളെടുക്കാന്‍ പലരുമുന്ടാകും...എന്ന് വച്ച് നമുക്ക് പറയനുള്ളത്‌ പറയാന്‍ ഒരു വേദി ഉന്റെന്കില്‍ ഇങ്ങിനെ ഉള്ള വര്‍ഗങ്ങളെ പേടിക്കേണ്ട കാര്യമുണ്ടോ???അത് ഭീരുത്വമാണെന്ന് ഞാന്‍ പറയും...മാഷ് തുടരണം....
    ഒത്തിരി സ്നേഹത്തോടെ ഷാജി മുള്ളൂക്കാരന്‍...

    ReplyDelete
  5. പ്രിയപ്പെട്ട സഗീര്‍ , മലയാളം ബ്ലോഗ് വായിക്കാന്‍ കൊള്ളാവുന്നത് സമയം കിട്ടുമ്പോള്‍ വായിക്കുക , വിവാദങ്ങള്‍ അവഗണിക്കുക മാനസികാരോഗ്യത്തിന് അതാണ് നല്ലത് .

    പ്രിയ ബൈജു , അഭിപ്രായം ഇരുമ്പുലക്കയല്ല എന്നല്ലെ ....

    പ്രിയ ഷാജീ , ഞാന്‍ എന്റെ അഭിപ്രായങ്ങളും ആശയങ്ങളും ശക്തമായി എന്റെ ബ്ലോഗില്‍ തുടര്‍ന്നും എഴുതുക തന്നെ ചെയ്യും . മറ്റ് മലയാളം ബ്ലോഗുകള്‍ വായിക്കുകയോ എവിടെയും കമന്റ് ചെയ്യുകയോ മേലില്‍ ഇല്ല എന്നേ പറഞ്ഞിട്ടുള്ളൂ . എന്നാല്‍ ഒരു ചില ബ്ലോഗുകള്‍ വായനാര്‍ഹമായതുണ്ട് . അത് ഞാന്‍ ഷെയര്‍ഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി വായിക്കും . ചുരുക്കത്തില്‍ ബൂലോഗ വിവാദങ്ങള്‍ എന്റെ ശ്രദ്ധയില്‍ പെടാതെ കരുതിയിരിക്കും എന്ന് മാത്രം . എന്തൊക്കെ നല്ല കാര്യങ്ങള്‍ വായിക്കാനുണ്ട് , സമയം തികയാത്ത പ്രശ്നമേയുള്ളൂ . മലയാളം ബ്ലോഗിന്റെ കൂട്ടായ്മകളിലും ഇനി പങ്കെടുക്കില്ല .

    ReplyDelete
  6. മാഷേ...
    തുടര്‍ന്നും ബ്ലോഗുകളില്‍ എഴുതുകയും,മറ്റുബ്ലോഗുകള്‍ വായിക്കുകയും,പ്രതികരിക്കുകയും ചെയ്യുക. ഗൌരവമുള്ള വിമര്‍ശനങ്ങളേ ഉള്‍ക്കൊള്ളുക.അല്ലാത്തവയെ അവഗണിക്കുക. മലയാളികളുടെ പൊതു സ്വഭാവങ്ങളെല്ലാം
    ബ്ലോഗിലും പ്രതിഫലിക്കും.അത് തടയാനാവില്ല. നമ്മുടെ സമൂഹം മാറുമ്പോഴേ ബ്ലോഗ് സമൂഹത്തിനും മാറ്റം വരൂ.

    ആ‍ശംസകള്‍.

    ReplyDelete
  7. പോയിപ്പോയി എനിക്കു മാഷോടു സഹതാപം തോന്നുന്നു ഇപ്പോള്‍. അതിനു തക്കം സൂരജ് എന്തു ചെയ്തെന്നാണ്? ചില തൊലിക്കട്ടി കൂടിയ വിശ്വാസങ്ങളെ സംവാദങ്ങള്‍കൊണ്ട് ഒരു ചുക്കും ചെയ്യാനാവില്ല, എന്നാല്‍ ആക്ഷേപഹാസ്യത്തിന്റെ ഒരു ചൂരല്പെട്യ്ക്ക് ചെറിയൊരു ഞെട്ടലുണ്ടാക്കാനും അന്ധവിശ്വാസത്തിന്റെ ഭയത്തിന്റെ അടിമത്തത്തില്‍ നിന്ന് തല്‍ക്കാലമൊരു വിടുതി കിട്ടാനും ഉപകരിച്ചേയ്ക്കാം.ഒരു പക്ഷേ ഒരിക്കലുണര്‍ന്നു കഴിഞ്ഞാല്‍ അവര് ആ ഉണര്‍വ്വുനിലനിര്‍ത്താനും ശ്രമിച്ചേയ്ക്കാം.അതിന് സൂരജ് ഹാസ്യം ,ആക്ഷേപം ചെയ്യാന്‍ പാടില്ലെന്ന മനസ്ഥിതി സൂക്ഷിക്കുന്ന ചിലര്‍ക്കേ
    വിഷമം കാണൂ.

    മാഷുടെ പ്രതിജ്ഞകള്‍ കാണുമ്പോള്‍ ചിരിയും വരുന്നുണ്ട്. :)

    ReplyDelete
  8. റഫീക്ക് , എനിക്ക് പറയാനുള്ളത് ഈ ബ്ലോഗില്‍ തുടര്‍ന്നും എഴുതുമല്ലൊ . അഗ്രിഗേറ്റര്‍ നോക്കി പുതിയ പോസ്റ്റുകള്‍ വായിക്കുന്നതും മറുമൊഴികളില്‍ കമന്റുകള്‍ വായിക്കുന്നതും നിര്‍ത്തിയെന്ന് മാത്രം . ബ്ലോഗ്ഗറില്‍ ഇപ്പോള്‍ ബ്ലോഗുകള്‍ ഫോളോ ചെയ്യാന്‍ ഓപ്ഷന്‍ ഉണ്ടല്ലോ . ചില ബ്ലോഗുകള്‍ അതില്‍ ആഡ് ചെയ്ത് വായിക്കും . തമിഴില്‍ ദിനവും നല്ല പോസ്റ്റുകള്‍ വരുന്നു . വായിക്കുമ്പോള്‍ മനസ്സ് സമ്പന്നമാവുന്നു . ചില പോസ്റ്റുകള്‍ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്യാന്‍ എനിക്ക് പരിപാടിയുണ്ട് . ചില തമിഴ് ബ്ലോഗ്ഗേര്‍സ് എനിക്ക് അനുവാദവും തന്നിട്ടുണ്ട് . രാജ് മോഹന്‍ ഗാന്ധി എഴുതിയ മോഹന്‍‌ദാസ് എന്ന പുസ്തകത്തെ പറ്റി ബദ്രി ശേഷാദ്രി എണ്ണങ്ങള്‍ എന്ന തന്റെ ബ്ലോഗില്‍ നല്ല ഒരു പോസ്റ്റ് എഴുതിയിട്ടുണ്ട് . ഒരു പക്ഷെ ഞാനത് പരിഭാഷപ്പെടുത്തിയേക്കാം ....


    കാവാലന്‍ , ഞാന്‍ സൂരജ് എന്തെങ്കിലും ചെയ്തു എന്ന് പറഞ്ഞിട്ടില്ലല്ലൊ . ഹാസ്യം അല്പം അരോചകമാവുന്നു എന്ന് എനിക്ക് തോന്നിയപ്പോള്‍ അത് സൂചിപ്പിച്ചു എന്ന് മാത്രം . അതില്‍ സൂരജിന് വിഷമം ഒന്നും ഉണ്ടാവാന്‍ വഴിയില്ല . പിന്നെ ഈ പോസ്റ്റിന്റെ തലക്കെട്ട് , അത് സീരിയസ്സ് ആയി എടുക്കാതിരുന്നാല്‍ മതി . ചിരിക്കാനും സഹതപിക്കാനും മാത്രം ഞാനും ഒന്നും ചെയ്തില്ലല്ലൊ . ഇതില്‍ പ്രതിജ്ഞയുടെ പ്രശ്നം ഒന്നുമില്ല .

    എന്റെ അഭിപ്രായങ്ങള്‍ പറയാന്‍ മറ്റുള്ള ചില ബ്ലോഗുകളിലെ കമന്റ് ഓപ്ഷനും ഞാന്‍ ഉപയോഗപെടുത്താറുണ്ടായിരുന്നു , അത് നിര്‍ത്തി . പിന്നെ എനിക്ക് അലവലാതി എന്ന് തോന്നുന്ന ബ്ലോഗുകളും കമന്റുകളും വായിക്കുന്നത് നിര്‍ത്തി . അത്രയല്ലേയുള്ളൂ . മനസ്സ് അസ്വസ്ഥമാവാന്‍ വായിക്കേണ്ട വല്ല തലയെഴുത്തും ഉണ്ടോ ? അല്ലെങ്കില്‍ തന്നെ ഇപ്പോള്‍ ബാംഗ്ലൂരില്‍ താമസിക്കുന്നത് കൊണ്ട് നല്ല മന:സമാധാനവും ഉണ്ട് . വായിക്കാനാണെങ്കില്‍ നെറ്റില്‍ ധാരാളം വിഷയങ്ങളുമുണ്ട് . പിന്നെ എന്റെ ബ്ലോഗില്‍ ആളുകള്‍ കൂട്ടത്തോടെ വരണം എന്നുമെനിക്കില്ല . സഹതപിക്കാതിരിക്കൂ , എടുക്കാത്ത പ്രതിജ്ഞയെച്ചൊല്ലി ചിരിക്കാതിരിക്കൂ , പ്ലീസ് !

    ReplyDelete
  9. ള്‍സുകുമാരന്‍സാറിന്‍റെ ബ്ലോഗുകള്‍ വായിക്കാറുണ്ട്, നല്ല നിലവാരം പുലര്‍ത്തുന്നതാണെന്ന് തോന്നിയിട്ടുണ്ട്. അതുകൊണ്ട് ശക്തമായി തന്നെ ബൂലോകത്തുണ്ടാകും എന്ന് കരുതുന്നു. തമിഴില്‍ നിന്ന് കഴമ്പുള്ള ലേഘനങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റുന്നത് വായിക്കാന്‍ ആവേശത്തോടെ കാത്തിരിക്കുന്നു

    ReplyDelete
  10. സൂ‍രജിന്റെ മറുപടി മെയിലില്‍ കിട്ടിയത് :

    മാഷ് ഈ പോസ്റ്റിടുമെന്ന് സൂചനയുണ്ടായിരുന്നതുകൊണ്ട് ഇത് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു :)

    മാഷ് ഇവിടൊരു കമന്റിൽ പറഞ്ഞത് പോലെ, എനിക്ക് യാതൊരു പരാതിയുമില്ല. ആകെയുള്ളത്, വ്യക്തികളെ കേന്ദ്രീകരിച്ചുള്ള ചീപ്പ് ബ്ലോഗ്-തർക്കങ്ങൾക്കിടയിലേക്ക് ഈയുള്ളവന്റെ പേരും കൂടി അവസാനം വന്നു കയറിയല്ലോ എന്നോർത്തുള്ള ഒരു ചളിപ്പ് മാത്രം
    :0

    “ മാഷു പരാതിപ്പെടുമ്പോലെ ലാഘവബുദ്ധിയോടെ രണ്ട് പോസ്റ്റെഴുതിയതെന്തിനു എന്ന് ചോദിച്ചാൽ കാവലാൻ ജീ പറഞ്ഞത് തന്നെയാണു എനിക്കുള്ള കൃത്യമായ ഉത്തരം.

    പുനർ ജന്മത്തേയും , കർമ്മഫലസിദ്ധാന്തത്തേയും, ഒറ്റമൂലി/നിമിത്തശാസ്ത്ര/ദൂതലക്ഷണ തരിക്കിടകളേയുമൊക്കെ പൊക്കിക്കോണ്ട് നടക്കുന്നവർ ഒരു സുപ്രഭാതത്തിൽ ഗണപതി പാലുകുടിച്ചതിന്റെയും മനുഷ്യശരീരത്തിന്റെ ‘കാന്തപ്രഭാവ’ത്തിന്റെയും ശാസ്ത്രീയത തേടുന്നത് കണ്ടപ്പോൾ ചിരി അടക്കാനായില്ല. ആ ലോജിക് കണ്ടപ്പോൾ ഇങ്ങനെയും ചിന്തിക്കാമല്ലോ എന്ന് തോന്നി. അതുകൊണ്ട് അങ്ങനെ രണ്ട് പോസ്റ്റിട്ടു. അത്രതന്നെ.”


    കമന്റിന് നന്ദി സൂരജ് , ഞാന്‍ കുറ്റം പറഞ്ഞതല്ല . സൂരജിനെ കളിയാക്കിക്കൊണ്ട് ചിലര്‍ തുടരെ കമന്റുകള്‍ എഴുതുന്നത് കൂടി കണ്ടത് കൊണ്ട് ഒന്ന് സൂചിപ്പിച്ചത് മാത്രമായിരുന്നു . സൂരജിന്റെ കമന്റിലെ അവസാനത്തെ ഭാഗം നീക്കേണ്ടി വന്നു , കാരണം ഞാന്‍ ബ്ലോഗില്‍ തന്നെയുണ്ട് . പക്ഷെ മലയാളം ബ്ലോഗിനെ തറയാക്കുന്ന പ്രവണത ഇപ്പോള്‍ വര്‍ദ്ധിച്ചത് കൊണ്ട് മറ്റ് ബ്ലോഗുകളില്‍ പോവുകയില്ല എന്ന് മാത്രം . അതിനാല്‍ റ്റാ റ്റാ പറഞ്ഞ ഭാഗം ഒഴിവാക്കേണ്ടി വന്നു . മോഡറേഷന്‍ ഏര്‍പ്പെടുത്തിയതിന്റെ സൌകര്യം സൂരജിന്റെ കാര്യത്തിലും ഉപയോഗിക്കേണ്ടി വന്നു ,ക്ഷമിക്കുക !

    ReplyDelete
  11. നന്ദി ഫസല്‍ , തീര്‍ച്ചയായും സമയം കിട്ടുന്ന മുറക്ക് തമിഴില്‍ നിന്നും നല്ല പോസ്റ്റുകള്‍ മലയാളത്തില്‍ തര്‍ജ്ജമ ചെയ്യും .
    സ്നേഹപൂര്‍വ്വം,

    ReplyDelete
  12. കളിയാക്കൽ കളിയായിത്തന്നെ എടുത്താൽ മതിയെന്ന് എനിക്ക് മെയിൽ അയച്ചത് സാക്ഷാൽ ചിത്രകാരനാണ്. അതിൽ പിന്നെ എല്ലാം ‘കളി’ മാത്രം....after all, I have got a life to live out side :)

    ReplyDelete
  13. Yes Sooraj, Absolutely right! You have thousands of things to do in life outside this.My wishes will be always with your endeavours.
    Affectionately ,
    KPS

    ReplyDelete
  14. പ്രിയ സുകുമാര്‍ജി,
    അഗ്രിഗേറ്ററുകള്‍ ഈ പോസ്റ്റു കാണിച്ച നിമിഷം മുതല്‍ ഇതു പിന്തുടരുകയായിരുന്നു. എന്തു കമന്റ് എഴുതണം എന്ന് സംശയതില്‍ പലവട്ടവും തിരികെ പോയി.

    വളരെ ആകസ്മികമായാണു ഞാന്‍ ബ്ലോഗിലെത്തുന്നത്.ഇതിന്റെ സാദ്ധ്യതകളെക്കുറിച്ചൊ ഇതിന്റെ സമകാലീന അവസ്ഥകളെക്കുറിച്ചോ ഒന്നും കണക്കാക്കിയല്ല, മറിച്ച് പുതിയതായി ശ്രദ്ധയില്‍പ്പെടുന്ന എതു വിഷയം പരീക്ഷിച്ചു നോക്കുക എന്ന ശീലം കൊണ്ടു മാത്രം തുടങ്ങി.എന്റെ ഒരു ബ്ലൊഗ്ഗര്‍ സുഹൃത്ത് (ഇപ്പോള്‍ ആക്റ്റീവല്ല) നല്‍കിയ ആദ്യ ഉപദേശം സുകുമാരന്‍ മാഷെ പരിചയപ്പെടണം എന്നായിരുന്നു. അതിന്‍ പ്രകാരമാണു ഞാന്‍ താങ്കളുടെ പോസ്റ്റില്‍ എത്തുന്നതു. നിര്‍ഭാഗ്യവശാല്‍ പ്രതിവാദങ്ങളാണു എനിക്കു ആദ്യമ്മുതല് തന്നെ ഉന്നയിക്കേണ്ടി വന്നതു."അപ്പന്റെ താടിയില്‍ ക്ഷൌരം പടിക്കുക " എന്ന പ്രയോഗം പോലെ. താങ്കള്‍ ശ്രദ്ധിച്ചിക്കുമൊ എന്നറിയില്ല, ആദ്യ ആക്രാന്തം മാറിയതോടെ അത്തരം സമീപനങ്ങളില്‍ നിന്നും മാറി സൌഹൃദങ്ങള് നിലനിര്‍ത്തുന്ന കമന്റിലെക്കു എത്തിച്ചേര്‍ന്നു.

    താങ്കള്‍ ഇപ്പോഴെടുത്തിരിക്കുന്ന സ്ഥായിയായ ഒന്നാവില്ല എന്നു ഞാന്‍ വിശ്വസിക്കുന്നു. ഈ മാദ്ധ്യമത്തിനെക്കുറിച്ചു താങ്കള്‍ക്കുണ്ടായിരുന്ന അമിത പ്രതീക്ഷകളാണ്‍ ഇപ്പോഴത്തെ നിരാശക്കു കാരണം എന്നാണ്‍ എന്റെ അഭിപ്രായം.അതുമല്ലെങ്കില്‍ ഗാന്ധിയന്‍ മുറയിലൊരു പ്രതിഷേധവുമാകാം. രണ്ടായാലും തമിഴ്, കന്നട ബോഗ്ഗുകള്‍ താങ്കള്‍ക്കു പുതിയ അനുഭവങ്ങല്‍ തരുമെന്നാണു ഞാന്‍ പ്രതീക്ഷിക്കുന്നതു.
    അതു വായിക്കാനറിയാവുന്നവര്‍ ഭാഗ്യവാന്മാര്‍.ജാഡകളില്ലാത്ത ജനതയാണതു, തങ്ങള്‍ ജീവിച്ചിരിക്കുന്നു എന്നതിനു സ്മാരകമായി മണിമാളികകള്‍ പടുത്തുയര്‍ത്താത്തവര്‍,ബഹുമാനം നല്‍കുകയും അതു തിരികെ നേടുകയും ചെയ്യുന്നവര്‍. അവിടെ താങ്കള്‍ സന്തുഷ്ടനാവട്ടെ എന്നു ആശംസിക്കുന്നു.

    താങ്കളിടുന്ന പുതിയ പോസ്റ്റുകള്‍ക്കു പതിവുപോലെ ഞാനെത്തുകയും ചെയ്യും.

    ആശംസകള്‍.

    ReplyDelete
  15. നന്ദി അനില്‍ , എന്നെ പരിചയപ്പെടാന്‍ ശിപാര്‍ശ ചെയ്ത ആ സുഹൃത്തിനും നന്ദി . ബ്ലോഗിന് അനന്തമായ സാധ്യതകളാണുള്ളത് . പൌരജനങ്ങളുടെ നാക്കായി ഇതിനെ ഉപയോഗപ്പെടുത്താമായിരുന്നു . പക്ഷെ എന്തിനേയും ഒരു തറനിലവാരത്തിലെത്തിക്കുക എന്നതാണ് പൊതുവെ മലയാളി ശീലം . നമുക്ക് വീണ്ടും വീണ്ടും ഇവിടെത്തന്നെ കാണാമല്ലൊ .
    സസ്നേഹം,

    ReplyDelete
  16. താങ്കള്‍ എഴുതുന്നത് ഞാന്‍ ശ്രദ്ധയോടെ വായിക്കാറുണ്ട്. സാധാരണ കമന്റ് ഇടാറുള്ള പതിവ് ഇല്ല. വല്ലവരും വ്യക്തിപരമായി (personally)എഴുതി അഭിപ്രായം ചോദിച്ചാലെ ബ്ല്ലഓഗുകളോട് പ്രതീകരിക്കാറുള്ളു. താങ്കള്‍ തുടര്‍ന്നും ബ്ലോഗും :) എന്നറിഞ്ഞതില്‍ സന്തോഷം.

    ReplyDelete
  17. സുകുമാരേട്ടനിങ്ങനെ ആയാലോ? ഈ തൊട്ടാവാടിത്തരം ചേട്ടനു ചേര്‍ന്നതല്ല എന്ന് വിനയപൂര്‍വ്വം ഓര്‍മ്മിപ്പിക്കട്ടെ? എത്രയെത്ര അനുഭവങ്ങള്‍ കടന്നാണു സുകുമാരേട്ടനൊക്കെ എത്തിയിരിക്കുന്നത്. ചേട്ടന്‍ പരാതി പറയുന്നവരോ LIC യുടെ ചിഹ്നം പോലെ രണ്ടു കൈകൊണ്ടും പൊതിഞ്ഞ് വളര്‍ത്തപ്പെട്ടവര്‍! ആടിനറിയുമോ അങ്ങാടി വാണിഭം. വിട്ടുകള!!

    ReplyDelete
  18. എനിക്ക് കാരണങ്ങലറിയില്ല. എങ്കിലും ഒരു സൂര്യനെല്ലിയും ഒരു ഐസ്ക്രീം പാര്‍ലറും ഉണ്ടെന്നു വച്ച് കേരളത്തിലെ എല്ലാ പുരുഷന്മാരേയും തള്ളി പറയാമോ??? തിക്താനുഭവങ്ങളോട് പ്രതികരിക്കേണ്ടതിങ്ങനെയല്ല എന്നെനിക്കു തോന്നുന്നു. ഞാന്‍ കുട്ടിയാണ്. മാഷിനെ പോലെ ജീവിതം ഒരുപാട് കണ്ടവര്‍ ഇങ്ങനെ പ്രതികരിക്കുന്നത് എനിക്കു തെറ്റായ സന്ദേശം മാത്രമേ നല്‍കൂ!

    ReplyDelete
  19. Ente sukumaran chetta, ithoke ethra kanendatha nammlokke?

    we are lead by a definite social cause.
    dont feel on silly things fight..fight fight..
    we are all with you! come on!

    Let fools bark!

    ReplyDelete