Pages

വിവാഹത്തിന് ജാതകപ്പൊരുത്തം നോക്കുന്നത് ഹിമാലയന്‍ വിഡ്ഡിത്തം !

കല്യാണം കഴിക്കുകയെന്നത് ഇപ്പോള്‍ വളരെ ദുഷ്ക്കരമായ ഒരേര്‍പ്പാടാണ് . കൃസ്ത്യന്‍-മുസ്ലീമാദി ഹൈന്ദവേതര സമുദായങ്ങളില്‍ പെട്ടവര്‍ക്ക് ഒരു പ്രയാസവുമില്ല. ചെറുക്കന്റെ വീട്ടുകാര്‍ പെണ്ണ് കാണുകയും പരസ്പരം ഇഷ്ടപ്പെടുകയും ചെയ്താല്‍ ഒരു തടസ്സവുമില്ലാതെ വിവാഹം നടക്കും. എന്നാല്‍ ഹിന്ദുക്കളുടെ കാര്യം അത്യന്തം ശോചനീയമാണ് ഇപ്പോള്‍ . ഏത് ദിക്കില്‍ പോയി പെണ്ണ് കാണണം എന്നു തുടങ്ങി താലി കെട്ടുന്നത് വരെയുള്ള സര്‍വ്വ സംഗതികളും നിയന്ത്രിക്കുന്നത് ജ്യോത്സ്യന്മാരാണ്. മറ്റൊന്നുമില്ലെങ്കിലും ഉണ്ടെങ്കിലും ജാതകപ്പൊരുത്തം എന്നത് എല്ലാവര്‍ക്കും ഇന്ന് വളരെ നിര്‍ബ്ബന്ധമാണ്. എന്താണ് ഈ ജാതകപ്പൊരുത്തം കൊണ്ട് ഉദ്ദേശിക്കുന്നത് ? ഈ പൊരുത്തം മാത്രം പൂര്‍ണ്ണമായാല്‍ ബാക്കിയെല്ലാം ശുഭമായോ ? ഇങ്ങിനെ ജാതകപ്പൊരുത്തം ഉറപ്പാക്കിയിട്ട് വിവാഹം കഴിഞ്ഞാല്‍ പിന്നെ യാതൊരു പ്രശ്നങ്ങളും അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നില്ലേ ? അഥവാ എന്തെല്ലാം പ്രശ്നങ്ങളിലാണ് ജാതകപ്പൊരുത്തം അവര്‍ക്ക് പരിരക്ഷ നല്‍കുന്നത് ? ജാതകം നോക്കാതേയും ഇക്കാലത്ത് ചുരുക്കം ചില ഹിന്ദുക്കളെങ്കിലും വിവാഹിതരാവുന്നുണ്ടല്ലോ. അങ്ങിനെയുള്ളവര്‍ക്ക് ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയുന്നില്ലേ ? ജനനസമയത്ത് വിരലിലെണ്ണാവുന്ന ചില ഗ്രഹങ്ങളുടെയും ഏതാനും നക്ഷത്രങ്ങളുടെയും സ്ഥാനം നോക്കിയാണല്ലോ ജാതകം നിര്‍ണ്ണയിക്കുന്നത് . ഈ ഗ്രഹങ്ങളും നക്ഷത്രങ്ങളും എന്തുകൊണ്ടാണ് , ലോകജനസംഖ്യയില്‍ താരതമ്യേന ന്യൂനപക്ഷമായ ഹിന്ദുക്കളെ മാത്രം സ്വാധീനിക്കുന്നത് ?

പെണ്ണ് കാണാന്‍ തുടങ്ങി വര്‍ഷങ്ങള്‍ പലത് കഴിഞ്ഞിട്ടും ജാതകപ്പൊരുത്തമുള്ള പെണ്ണിനെ കിട്ടാതെ നട്ടം തിരിയുന്നവര്‍ നാട്ടില്‍ ധാരാളം . പ്രവാസികളായ മലയാളി യുവാക്കളുടെ കാര്യമാണ് ഏറെ പരിതാപകരം . രണ്ടോ മൂന്നോ വര്‍ഷം കഴിഞ്ഞ് ഏതാനും മാസത്തെ അവധിക്ക് വിവാഹ സ്വപ്നവുമായി
നാട്ടില്‍ വരുന്ന പലരും പൊരുത്തം കാണാതെ പൊരിയുന്നു . ഒരു പെണ്ണിനെ കാണിച്ചു കൊടുക്കാന്‍ പണ്ടത്തെ പോലെ ഇപ്പോള്‍ ആരും തയ്യാറാവുന്നില്ല . കാരണം എത്ര കാണിച്ചു കൊടുത്താലാണ് ഒന്ന് പൊരുന്തുക എന്ന് ആര്‍ക്കും പറയാന്‍ കഴിയുന്നില്ല. അത് കൊണ്ട് ബ്രോക്കര്‍മാര്‍ ഇപ്പോള്‍ മുക്കിലും മൂലയിലുമുണ്ട്. കല്യാണത്തിന് കരുതിവെച്ച കാശ് മുഴുവന്‍ പെണ്ണ് കാണലില്‍ തുലച്ചവര്‍ എത്രയോ . യാതൊരു അടിസ്ഥാനവുമില്ലാത്ത ഒരു മൂഡ്ഡ വിശ്വാസത്തിന്റെ പുറത്ത് ആളുകള്‍ ഇങ്ങിനെ വെപ്രാളപ്പെടുന്നത് കാണുമ്പോള്‍ സങ്കടവും പരിഹാസവും തോന്നുന്നു.

എന്റെ അയല്‍ക്കാരനായ ഒരു യുവാവ് ദുബൈയില്‍ നിന്ന് വന്നപ്പോള്‍ കല്യാണാലോചന തുടങ്ങി . ആ വരവിന് തന്നെ എങ്ങിനെയെങ്കിലും ഒരു കല്യാണം തരപ്പെടുത്തണമെന്ന് അവന് നിര്‍ബ്ബന്ധമുണ്ടായിരുന്നു. ഒരു പെണ്ണിനെ കണ്ടു . എല്ലാവര്‍ക്കും അന്യോന്യം ഇഷ്ടപ്പെട്ടു. രണ്ടു വീട്ടുകാരും ചേര്‍ന്ന് ജ്യോത്സ്യന്റെ അടുത്തെത്തി. ജാതകക്കുറിപ്പുകള്‍ പരിശോധിച്ച ജ്യോത്സ്യന്‍ പൊരുത്തം തീര്‍ത്തും നഹിയെന്ന് വിധിച്ചു . വല്ല രക്ഷയുമുണ്ടോ എന്ന് ബന്ധുക്കള്‍ ആരാഞ്ഞപ്പോള്‍ ഈ ജാതകങ്ങള്‍ തമ്മില്‍ കൂട്ടിക്കെട്ടാന്‍ ഞാന്‍ ഒരിക്കലും സമ്മതിക്കുകയില്ലെന്ന് ജ്യോത്സ്യന്റെ ഉഗ്രശാസന ! (ജാതകം കൂട്ടിക്കെട്ടലാണ് മലബാര്‍ ഭാഗത്ത് ഏറ്റവും പ്രാധാന്യമേറിയ ചടങ്ങ്) പിന്നീട് എങ്ങിനെയോ പൊരുത്തമുള്ള ഒരു ജതകം കണ്ടെത്തി. അവധി തീരുന്നതിന് മുന്‍പ് വിവാഹം നടന്നു. ദുബായിലേക്ക് തിരിച്ചു പോകാന്‍ ഒരുങ്ങുന്നതിനടയില്‍ ഒരു നാള്‍ ഞാനവനെ കണ്ടു. സുകുമാരേട്ടാ ...... ഞാന്‍ ആദ്യം കണ്ട പെണ്‍കുട്ടിയുടെ ചിത്രം എന്റെ മനസ്സില്‍ കൊത്തിവെച്ചത് പോലെയുണ്ട്. എത്ര ശ്രമിച്ചിട്ടും മറക്കാന്‍ കഴിയുന്നില്ല. ഒരു ജാതകത്തിനെയാണ് ഞാന്‍ ഇപ്പോള്‍ കല്യാണം കഴിച്ചത്. അല്ലാതെ എന്റെ സങ്കല്‍പ്പത്തിലെ ജീവിത പങ്കാളിയെയല്ല ................... ഇത് പറയുമ്പോള്‍ അവന്റെ മനസ്സില്‍ നുരയുന്ന അസംതൃപ്തിയും നൈരാശ്യവും അവന്റെ മുഖത്ത് നിന്ന് വായിച്ചെടുക്കാന്‍ എനിക്ക് കഴിഞ്ഞു. ഇങ്ങിനെയുള്ള നിരാശകള്‍ പലരുടെയും പില്‍ക്കാല ദാമ്പത്യ ജീവിതത്തെ കരി പുരണ്ടതാക്കുന്നുണ്ടാവാം .

എന്റെ വീട്ടിന്റെ അടുത്ത് നടന്ന മറ്റൊരു സംഭവം. സുമുഖനും സുശീലനുമായ ഒരു യുവാവ് . വീട്ടില്‍ കല്യാണാലോചന വന്നു. ഉടനെ ജ്യോത്സ്യന്റെ അടുത്ത്. കൃത്യം ആറ് മാസം കഴിഞ്ഞതിന് ശേഷം മാത്രമേ മനസ്സില്‍ കല്യാണമെന്ന് നിരൂപിക്കാന്‍ പോലും പാടുള്ളൂ. അവര്‍ ഒരു വര്‍ഷം കാത്തു . ജ്യോത്സ്യന്റെ അനുവാദപ്രകാരം പെണ്ണ് കാണല്‍ യജ്ഞം തുടങ്ങി. പൊരുത്തങ്ങളില്‍ മൊത്തം ഉത്തമമായിരിക്കണമെന്ന് ചെക്കന്റെ അമ്മക്ക് നിര്‍ബ്ബന്ധം. രണ്ട് വര്‍ഷത്തോളമുള്ള അലച്ചിലിനൊടുവില്‍ സര്‍വ്വ പൊരുത്തങ്ങളും ഒത്തിണങ്ങിയ ഒരു ജാതകം കണ്ടു. മതി , പെണ്ണിനെ കാണുന്നത് പിന്നെ ഒരു ചടങ്ങിന് മാത്രം . വിസ്തരിച്ചു കണ്ട് ഇഷ്ടപ്പെടാതെ പോയാല്‍ പിന്നെയെപ്പോഴാണ് ഇതുപോലൊരു പൊരുത്തജാതകം കണികാണാനെങ്കിലും കിട്ടുക. പിന്നീട് അങ്ങോട്ട് ഓരോ ഘട്ടങ്ങളിലും ജ്യോത്സ്യന്റെ വിദഗ്ദ്ധോപദേശം തേടി. ഓരോ വിവാഹപൂര്‍വ്വ ചടങ്ങുകള്‍ക്കും മുഹൂര്‍ത്ഥം, തെറ്റാതെ ഗണിച്ചു കിട്ടി. ഒടുവില്‍ വിവാഹത്തിന് ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെ ഒരു രാത്രി അവന് പാമ്പ് കടിയേറ്റു. ആസ്പത്രിയില്‍ എത്തുന്നതിന് മുന്‍പേ മരണപ്പെട്ടു. മാരക വിഷമുള്ള പാമ്പായിരുന്നതിനാലും അവന്‍ വളരെ പരിഭ്രമിച്ച് അവശനായിപ്പോയതിനാലും മരണം വേഗത്തില്‍ കീഴ്പ്പെടുത്തുകായായിരുന്നു. ഗ്രാമം മുഴുവന്‍ മരണവീട്ടില്‍ വന്ന് ഗദ്ഗദത്തോടെ തേങ്ങി. പക്ഷെ അപ്പോള്‍ പോലും ഒരാളും ജ്യോത്സ്യനെയോ ജ്യോത്സ്യത്തെയോ പഴിക്കുന്നത് കണ്ടില്ല. മറ്റൊരിടത്ത് ഇതിന് സമാനമായ എല്ലാ വിവാഹപൂര്‍വ്വ ഉപാധികളും ഒരുക്കിയിട്ടും കല്യാണത്തലേന്ന് രാത്രി പ്രതിശ്രുത വരന്‍ കെട്ടിത്തൂങ്ങിമരിച്ചു. എന്റെ സ്വന്തം ജ്യേഷ്ഠന്‍ തന്നെ ഒരു കടുത്ത ജ്യോതിഷ വിശ്വാസിയായിരുന്നു. എത്രയോ ജാതകക്കുറിപ്പുകള്‍ അലസി ആരാഞ്ഞതിന് ശേഷമാണ് അദ്ദെഹം തന്റെ മൂത്ത മകള്‍ക്ക് ഒരു ഭര്‍ത്താവിനെ കണ്ടെത്തിയത്. കല്യാണം കഴിഞ്ഞ് രണ്ടാമത്തെ ആഴ്ച അദ്ധേഹം സാമ്പത്തിക ബാധ്യത നിമിത്തം ആത്മഹത്യ ചെയ്തു. ഇങ്ങിനെ എത്രയോ സംഭവങ്ങള്‍ നടക്കുന്നു. ഇത്തരം ആകസ്മിതകളെ മുന്‍‌കൂട്ടി കാണാനോ തടയാനോ കഴിയുകയില്ല. പിന്നെ ഈ ജാതകപ്പൊരുത്തം എന്ത് വ്യത്യസ്തതയാണ് , മറ്റ് സമുദായങ്ങളെയോ മറ്റ് രാജ്യങ്ങളിലെ ജനങ്ങളെയോ അപേക്ഷിച്ച് ഇന്ത്യക്കാരായ ഹിന്ദുക്കള്‍ക്ക് മാത്രം നല്‍കുന്നത് ? ജാതകം കാരണം വിവാഹം മുടങ്ങിപ്പോയ എത്രയോ പേര്‍ നാട്ടിലുണ്ട്. ഇതിലും വിചിത്രമാണ് ചൊവ്വാദോഷം ! എത്രയോ കാതം അകലെയുള്ള ഒരു ഗ്രഹം ചിലരെ മാത്രം തേടിപ്പിടിച്ച് ദോഷം ഉണ്ടാക്കുമോ ?

എന്റെ ഒരു സ്നേഹിതന്റെ മകന് വയസ്സ് 38 കഴിഞ്ഞു . പല പല കാരണങ്ങളാല്‍ കല്യാണം നീണ്ടു നീണ്ടു പോയി . ഇപ്പോള്‍ വീണ്ടും ഒന്ന് ശ്രമിച്ചു നോക്കി . പ്രായം കടന്നതിനാല്‍ യോജിച്ച ഒരു വധുവിനെ കണ്ടെത്തേണ്ടേ . 35 വയസ്സ് ഉള്ള അവിവാഹിതയായ ഒരു വിവാഹാര്‍ത്ഥിനിയെ കണ്ടെത്തി. രണ്ട് വീട്ടുകാര്‍ക്കും ആശ്വാസം ! പക്ഷെ ജ്യോത്സ്യനെ കണ്ടപ്പോഴാണ് ഞെട്ടിക്കുന്ന ആ യാഥാര്‍ത്ഥ്യം ആണ്‍‌വീട്ടുകര്‍ തിരിച്ചറിഞ്ഞത് . പെണ്ണിന്റെ ജാതകത്തില്‍ വൈധവ്യയോഗം !! അങ്ങിനെ ആ ആലോചനയും അലസി . സ്നേഹിതനോട് ഞാന്‍ പറഞ്ഞു : മിക്കവാറും എല്ലാ പുരുഷന്മാരും തന്നേക്കാളും പ്രായം കുറഞ്ഞ സ്ത്രീകളെയാണ് കല്യാണം കഴിക്കുന്നത്. അപ്പോള്‍ സ്വാഭാവിക മരണമാണ് സംഭവിക്കുന്നതെങ്കില്‍ വൈധവ്യദു:ഖം അനുഭവിക്കാനിട വരാനിടയില്ലാത്ത ഏത് വിവാഹിതകളാണ് ലോകത്ത് ഉള്ളത് ? “ ജാതകം നോക്കിയത് കൊണ്ടാണ് കുഴപ്പം വന്നത്.... മനസ്സില്‍ ഒരു അജ്ഞാനം ... ഇല്ലെങ്കില്‍ നടത്താമായിരുന്നു...." സ്നേഹിതന്റെ ഉച്ചത്തിലുള്ള ആത്മഗതം !

ഞാന്‍ ആദ്യം പരാമര്‍ശിച്ച , പാമ്പ് കടിയേറ്റ് മരിച്ച യുവാവിന്റെ സഹോദരീ ഭര്‍ത്താവിനെ പിന്നെയൊരിക്കല്‍ കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു. ഇത്ര കൃത്യമായി ജ്യോത്സ്യന്റെ വാക്കുകള്‍ പാലിച്ചിട്ടും , പലവട്ടം ജാതകം ഗണിച്ചിട്ടും ഒരു സൂചന പോലും തരാന്‍ ജ്യോത്സ്യന് കഴിയാതിരുന്നതിന്റെ കാരണം തിരക്കണ്ടേ . അവന്റെ മറുപടി ഇങ്ങിനെ : ജനിച്ച സമയം നമ്മള്‍ ജ്യോത്സ്യനോട് പറഞ്ഞുകൊടുക്കുമ്പോള്‍ തെറ്റിപ്പോകാന്‍ സാധ്യതയുണ്ട്. അത് കാരണം പ്രവചനം പലപ്പോഴും തെറ്റാമെന്നാണ് ജ്യോത്സ്യന്മാര്‍ പറയുന്നത് പോലും ! അത് ശരി , അപ്പോള്‍ ഏതാണ് ശരിയായ ജനന സമയം ? ഏത് വാച്ചിലാണ് ആ സമയം ഒളിഞ്ഞിരിക്കുന്നത് ? ഇങ്ങിനെ ശരിയായ സമയം തിട്ടപ്പെടുത്തി ഗണിച്ചെടുത്ത ജാതകം ആരുടെയെങ്കിലും കൈയ്യില്‍ ഉണ്ടോ ? ഒരേ സമയം ആസ്പത്രികളിലെ ലേബര്‍ റൂമുകളില്‍ പിറക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഒരൊറ്റ ജാതകത്തിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പികള്‍ മതിയാവുമോ ? പ്രബുദ്ധ കേരളം ചിന്തിക്കുമോ ?

അനുബന്ധം :

ഈ ലേഖനം വായിച്ച എന്റെ ഒരു പ്രിയ സുഹൃത്ത് അനീഷ് എന്റെ സ്ക്രാപ്പ് ബുക്കില്‍ ഇങ്ങിനെ എഴുതി : “ മാഷേ നന്നായിരിക്കുന്നു. പക്ഷേ ഇതില്‍ ഒരു മറു വശം ഉള്ളത് എന്താണെന്നു വച്ചാല്‍ മനസ്സില്‍ പതിഞ്ഞ് പോയ വിശ്വാസങ്ങളില്‍ നിന്ന് അത്ര വേഗം പോരാന്‍ പറ്റില്ല. ഈ ഞാനും അതിന്റെ ഒരു ഇര തന്നെയാണ്. എന്റെ വിശ്വാസങ്ങള്‍ക്ക് ഉപരി ഞാന്‍ എന്റെ മാതാപിതാക്കളുടെ ഇഷ്ടത്തിനും, വിശ്വാസത്തിനും പ്രാധാന്യം കൊടുക്കുന്നു. അത്ര മാത്രം."
ഈ ഒരു മനോഭാവമാണ്, ഈ മൂഡ്ഡ വിശ്വാസം വര്‍ത്തമാനകാല സമൂഹത്തില്‍ നിലനില്‍ക്കാനും ആധിപത്യം ചെലുത്താനും കാരണമാകുന്ന മന:ശാസ്ത്രപരമായ അടിത്തറ. യഥാര്‍ത്ഥത്തില്‍ ഭൂരിപക്ഷം വരുന്ന യുവ തലമുറ ജ്യോതിഷത്തിലോ മറ്റ് അനുബന്ധ അനാചാരങ്ങളിലോ വിശ്വസിക്കുന്നില്ല. എന്നാല്‍ അച്ഛനുമമ്മയും മറ്റു പ്രായമായ ബന്ധുക്കളും വിശ്വസിക്കുന്നു. അവരുടെ മനസ്സ് വേദനിപ്പിച്ചു കൊണ്ട് എങ്ങിനെ മറിച്ചൊരു തീരുമാനമെടുക്കും ? ഇതാണു പലരും പറയുന്നത്. ശരിയാണു , അവരുടെ മനസ്സിനെ വേദനിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ കാര്യങ്ങള്‍ അനായാസമായും വിഘാതങ്ങള്‍ ഇല്ലാതെയും നടന്നുപോകുന്നെങ്കില്‍ സാരമില്ലായിരുന്നു. ഇവിടെ ഈ വിശ്വാസം ഒരു ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുകയും പലര്‍ക്കും ജീവിതം തന്നെ നിഷേധിക്കപ്പെടുകയും ചെയ്യുന്നു. അപ്പോള്‍ അവരെ പറഞ്ഞു ബോധ്യപ്പെടുത്തുകയോ പറ്റുന്നില്ലെങ്കില്‍ ധിക്കരിക്കുകയോ ചെയ്യുകയാണ് വേണ്ടത്. കുറച്ചു നാള്‍ വേദനിക്കട്ടെ.പിന്നീട് ബോദ്ധ്യപ്പെട്ടുകൊള്ളും. പിന്നെ ഒരു കാര്യം ഇന്നത്തെ പ്രായമായവരില്‍, അവര്‍ കല്യാണം കഴിക്കുന്ന കാലത്ത് ജാതകപ്പൊരുത്തം നോക്കിയവര്‍ അധികമുണ്ടാവില്ല,തീര്‍ച്ച ! എന്നിട്ട് അവര്‍ ഇത്രയും കാലം തട്ടും മുട്ടും ഒന്നുമില്ലാതെ ജീവിച്ചില്ലെ ? ദുരന്തങ്ങള്‍ നേരിടേണ്ടി വന്നവരെ ജാതകമോ , മന്ത്രവാദമോ, മറ്റു വിശ്വാസങ്ങളോ ഒന്നും രക്ഷിച്ചതുമില്ല...

ജ്യോതിഷം ഒരു ശാസ്ത്രാഭാസമാണെന്ന് സ്ഥപിക്കുന്ന വസ്തുതകള്‍ ഇവിടെ വായിക്കുക !



45 comments:

  1. ചോദ്യം : എന്തു കൊണ്ട് ജാതകഫലം തെറ്റുന്നു ?
    ഉത്തരം : ജനിച്ച സമയം നമ്മള്‍ ജ്യോത്സ്യനോട് പറഞ്ഞുകൊടുക്കുമ്പോള്‍ തെറ്റിപ്പോകാന്‍ സാധ്യതയുണ്ട്. അത് കാരണം പ്രവചനം പലപ്പോഴും തെറ്റാമെന്നാണ് ജ്യോത്സ്യന്മാര്‍ പറയുന്നത് പോലും ! അത് ശരി , അപ്പോള്‍ ഏതാണ് ശരിയായ ജനന സമയം ? ഏത് വാച്ചിലാണ് ആ സമയം ഒളിഞ്ഞിരിക്കുന്നത് ? ഇങ്ങിനെ ശരിയായ സമയം തിട്ടപ്പെടുത്തി ഗണിച്ചെടുത്ത ജാതകം ആരുടെയെങ്കിലും കൈയ്യില്‍ ഉണ്ടോ ? ഒരേ സമയം ആസ്പത്രികളിലെ ലേബര്‍ റൂമുകളില്‍ പിറക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഒരൊറ്റ ജാതകത്തിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പികള്‍ മതിയാവുമോ ? പ്രബുദ്ധ കേരളം ചിന്തിക്കുമോ ?

    ReplyDelete
  2. I muster my support with Sukumarettan. It has become a business now. This is right time to think about this Himalayan blunder. Go ahead, Kumaretta. All the best.

    ReplyDelete
  3. Sir,
    It is to be noted that even though there are no astrology, western families are also going on!In Kerala now even other relegious fellows are now looking with jathaka!(no apt english for it except Horoscope).

    In this article you are clearly pointing out things in a nice way. thanks for the imprtant message.

    ReplyDelete
  4. സുകുമാരേട്ടനോട് ഞാന്‍ തീര്‍ത്തും യോജിക്കുന്നു....
    ഈ ലോകത്തില്‍ എന്തോരം കല്യണങ്ങള്‍ ജാതകമൊന്നും നോക്കാതെ നടക്കുന്നു..
    എന്തോരം പ്രേമ വിവാഹങ്ങള്‍ നടക്കുന്നു?
    ഇതിനൊന്നും നമ്മള്‍ ജാതകം നോക്കാറില്ലല്ലോ?
    മത്രമല്ലാ ഇവരില്‍ മിക്കവരും നന്നായി സന്തോഷത്തോടെ തന്നേ ജീവിക്കുന്നു...
    ജാതകങ്ങള്‍ തമ്മിലുള്ള പൊരുത്തത്തിനാണോ അതോ മനപൊരുത്തത്തിനാണോ കൂടുതല്‍ പ്രധാന്യം നാം കൊടുക്കേണ്ടാത്?

    ReplyDelete
  5. ജാതിയും ജാതകവും ഇല്ലാത്ത ഒരു സമൂഹത്തെ കുറിച്ചു നമുക്ക് ചിന്തിക്കാനവുമോ ഇന്ന്!!!!!!!?കാരണം സമൂഹം പുരോഗമിക്കാവുന്നതില്‍ വച്ചു ഏറ്റവും നല്ല പുരോഗതിയില്‍ എത്തി നില്‍ക്കുമ്പോഴും ജാതീയ്യ ജാതകവ്യവസ്ഥകള്‍ മാറ്റാന്‍ എന്തുകൊണ്ട്‌ ഹൈന്ധവ സംസ്കാരം തയ്യാരാവുന്നില്ല? ഈ നശിച്ച ജാതക പൊരുത്തങ്ങള്‍ മാറ്റുവാന്‍ ഇന്നത്തെ സമൂഹം തയ്യാറാവാതത്തിന്റെ പൊരുളെനിക്കെന്നല്ല ആര്‍ക്കും മനസിലവുനില്ല.എനിക്കു ജാതകം ഇതുവരെ ഉണ്ടാക്കിയിട്ടില്ല പക്ഷേ ഇതു ഞാനോ എന്റെ വീട്ടുകാരോ മാത്രം വിചാരിച്ചാല്‍ മാറ്റാന്‍ പറ്റുന്ന ഒരു കാര്യമല്ല മറിച്ചു നമ്മള്‍ പെണ്ണ് കാണാന്‍ പോവുന്ന പെണ്‍ വീട്ടുകാര്‍ കൂടി നമ്മളെ പോലെ ചിന്തിക്കുന്നവര്‍ ആയിരിക്കണമല്ലോ,സമൂഹം എത്ര തന്നെ വളര്‍ന്നാലും ശാസ്ത്രം എത്ര തന്നെ പുരോഗമിച്ചാലും നമ്മുടെ പഴയാ ചിന്താഗതി മാറ്റാന്‍ തൈയാറാവാതത്തിന്റെ ചെതൊ വികാരം എന്താണു? വിദ്യാഭ്യാസം വെറും ജോലി കിട്ടാന്‍ മാത്രമുള്ള ഉപാധിയായി കാണുന്ന നമ്മുടെ സമൂഹം എന്നെങ്കിലും ഈ വക കാര്യങ്ങള്‍ എതിരെ പോരാട്ടം നടത്താനവുമോ? നവ ഗ്രഹങ്ങളെ അടിസ്ഥാന പെടുത്തി പൊരുതതം നോക്കുന്ന ജ്യോതീഷികള്‍ക്ക് വളര്‍ന്നു വരുന്ന ശാസ്ത്രം കണ്ടു പിടിക്കുന്ന പുതിയ പുതിയ ഗ്രഹങ്ങളെ കുറിച്ചു എന്താണു പറയാനുള്ളത്?അപ്പോള്‍ അവരുടെ ഗ്രഹ നീല തെറ്റുകയില്ലേ? ഇവ്ദെ കാമ്മൂണിസം എന്തെന്നറിയാതെ കാമ്മൂണിസ്സതതെ പറ്റിയും ദുഷിച്ച ജാതി വൈവസ്ഥകളെ കുറിച്ചും ജാതാകങ്ങളെ കുറിച്ചും ഘോര ഘോറം പറഞ്ഞു നടക്കുന്നാവര്‍ പോലും മുണ്ട്‌ പൊക്കി തലയിലിട്ട് അമ്പലത്തില്‍ പോകൂന്ന്ത്തും ജാതക്തിന്റെ പിന്നാലെ പായുന്നതുമായ അതി ദയനീയ കാഴ്ച എത്രയോ ഞാന്‍ കണ്ടതാ പിന്നെ പ്രയോഗിക ബുദ്ധിയും വിദ്യാഭ്യാസ യോഗ്യതകളും രണ്ടും രണ്ടായി നില്കുന്ന കാലത്തോളം ഇതൊന്നും ആര്‍ക്കും നിര്‍ത്താന്‍ പറ്റില്ല സുകുമേരേറ്ടാ,പിന്നെ ഇവിടെ നടക്കുന്ന പ്രണയ വിവാഹങ്ങള്‍ ജാതകം നോക്കിയല്ലല്ലോ നടത്തുന്നത്‌? ആവ്ര്‍ക്കെന്താണു സംഭവിക്കുന്നത്‌?ഒന്നുമില്ല.ഈ പറഞ്ഞതൊക്കെ നോക്കി നടത്തുന്ന കല്യാങ്ങള്‍ പരാജയപെടുന്ന കാഴ്ചചകളും ഈ സമൂഹം കണ്ടു തന്നെ ഇതു മാറ്റാന്‍ ഇതു തയ്യാറാവുന്നില്ലല്ലോ?

    ReplyDelete
  6. സുകുമാരേട്ടാ ഇതു ചിലരുടെ വയറ്റിപ്പിഴപ്പിന്റെ മാത്രം കാര്യമാണ്. അല്ലാതെ എല്ലാ പൊരുത്തവും ഒത്തിട്ടും സ്വാഹയായ എത്രയോ കുടും ബജീവിതങള്‍. ജ്യോല്‍സ്യന്‍മാരെയെല്ലാം കുഴിവെട്ടി മൂടണമെന്നു തോന്നിയ എത്രയോ അവസരങള്‍.....

    അഭിനന്ദനങള്‍.

    ReplyDelete
  7. എനിക്കറിയാവുന്നത്‌ ഒരു ജോതിഷിയുടെ രണ്ട് ആണ്മക്കളുടെ കാര്യമാണ്. ജോതിഷിയും രണ്ടുമക്കളും കടുത്ത ജോതിഷവിശ്വാസികള്‍.. വിദ്യാഭ്യാസവുമായി വലിയ ബന്ധം ഇതിനില്ല. ഇന്ത്യയില്‍ കിട്ടവുന്നതില്‍ ഏറ്റവും ഉയര്‍ന്നവിദ്യാഭ്യാസം കിട്ടിയവര്‍(IIT, IIM). ചേട്ടന്റെ കല്ല്യാണം എല്ലാ ജോതിഷവ്യവസ്ഥകളും അനുസരിച്ച്‌ നിശ്ചയിച്ചു. മനസ്സമ്മതവും കഴിഞ്ഞു. കല്യാണത്തിന് അടുത്തുവച്ച്‌ രണ്ടുവീട്ടുകാരും ഒന്നും രണ്ടും പറഞ്ഞ്‌ കല്യാണം അലസ്സിപ്പിരിഞ്ഞു. ഇന്നും ചേട്ടനും അനിയനും വിവാഹം കഴിഞ്ഞിട്ടില്ല. വയസ്സ് 40, 35 ഒക്കെ ആയി. കല്യാണത്തിന് ആഗ്രഹമില്ലാഞ്ഞിട്ടല്ല. ജാ‍തകം സമ്മതിക്കേണ്ടേ...

    മനസ്സമ്മതം ഇല്ലാത്തിടത്ത്‌ മാത്രമാണ് ജാതകം നോക്കേണ്ടത് എന്ന്‌ ഏതോ ഒരു റഫറന്‍സ് ഗ്രന്ഥത്തില്‍ പറയുന്നുണ്ടല്ലോ. പണ്ടുകാലത്ത്‌ ചെക്കനും പെണ്ണിനും കാണാന്‍ സാധിക്കാതിരുന്നകാലത്ത്‌ ഉപയോഗിച്ചിരുന്ന ഒരുപായം. ഇന്ന്‌ അവര്‍ക്ക് രണ്ടുപേര്‍ക്കും കണ്ട് മനസ്സമ്മതം ഉണ്ടാകുവാന്‍ പ്രയാസമില്ലാത്ത ഈ കാലത്തും ഉപയോഗിക്കുന്നതില്‍ ജാതകവിധിപ്രകാരം തന്നെ തെറ്റുണ്ട്.

    ജാതകത്തിന്റെ വിജയം എത്രമാത്രം എന്ന്‌ ഇന്നത്തെ കുടുംബക്കോടതിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ വെരിഫൈ ചെയ്യാവുന്നതാണ്. 60-40 എന്ന ശതമാനത്തിലാണല്ലോ കേരളത്തിലെ ഹിന്ദു, ഹിന്ദു-ഇതര പോപ്പുലേഷന്‍. അതേ അളവില്‍ തന്നെയാണോ വിവാഹമോചനവും നടക്കുന്നത്‌ എന്ന്‌ നോക്കിയാല്‍ മതി. ഇതിത്ര ബുദ്ധിമുട്ടുള്ള കാര്യമാണോ? ജാതകം കാരണം ചോയ്സ് കുറയുന്നതുകൊണ്ട് മാച്ച്‌ കുറയും അതുകൊണ്ട്‌ വിവാഹമോചനക്കേസ്സുകള്‍ ഹിന്ദുസമുദായത്തില്‍ കൂടുതലായിരിക്കും എന്നാണ് എന്റെ തോന്നല്‍ (തോന്നല്‍ മാത്രം)

    വിവാഹമോചനത്തിന്റെ എണ്ണത്തില്‍ കാര്യമായ വ്യത്യാസമൊന്നുമില്ലെങ്കില്‍ ഒരു റിഫോമേഷന്‍ മൂവ്മെന്റ് ഇക്കാര്യത്തില്‍ ഉണ്ടാവേണ്ടതുണ്ട്‌. പണ്ട് രാജാറാം മോഹന്‍‌റോയ് ചെയ്തപോലെയോ മറ്റോ...

    ReplyDelete
  8. നന്നായി എഴുതിയിരിക്കുന്നു സുകുമാരേട്ടാ..

    എന്ത് പറയാന്‍...ഇവിടെയൊക്കെയാണു പാര്‍ട്ടിക്കാര്‍ എന്തെങ്കിലും ചെയ്യേണ്ടത്. അല്ലാതെ പനിക്കു ഹര്‍ത്താലും, സദ്ദാമിനെ വെറുതെ വിടാന്‍ ജയ് വിളി നടത്താതെ :)

    ആരോട് പറയാന്‍... ഇതിന് പോയാല്‍ ലൊട്ടറി ഏജന്റിന്റെ കൈയില്‍ നിന്നും കിട്ടിയ പോലെ കോടികള്‍ കിട്ടില്ലല്ലോ?

    ReplyDelete
  9. നന്നായി, സുകുമാരന്‍!
    ജാതകം നോക്കല്‍ ഇന്ന് വളരെക്കൂടുതലാണ്. അന്ധവിശ്വാസങ്ങളും കടുമ്പിടുത്തവും പ്രബുദ്ധകേരളത്തിലേക്ക് തിരിച്ച് ഇരമ്പിപ്പാഞ്ഞു വരികയാണ്. ചെറുപ്പക്കാരിലുള്ള ചിന്താഗതിയുടെ മാറ്റമാണ് ഇത് സൂചിപ്പിക്കുന്നത്

    പ്രധാനമായ ഒരു കാരണം വ്യവസ്ഥിതിയിലുള്ള വിശ്വാസം പുതിയ തലമുറയ്ക്ക് നശിച്ചതുകൊണ്ടാണ്. യോഗ്യതയ്ക്കും കഴിവിനുമപ്പുറം മറ്റുകാര്യങ്ങള്‍ മുഖവിലയ്ക്കെടുക്കുന്ന സ്ഥിതിവിശേഷത്തില്‍ ചെറുപ്പക്കാര്‍ വിധിയേയും ആകസ്മികതയേയും കൂട്ടു പിടിയ്ക്കുന്നു. അമേരിക്കയില്‍ ഈയിടെ ഒരു ജ്യോത്സ്യന്‍ വന്നപ്പോള്‍ ഓടിക്കൂടിയത് തൊണ്ണൂറു ശതമാനവും ഐ. റ്റി. മേഖലയില്‍ ജോലി ചെയ്യുന്നവരായിരുന്നു. ജീവിതത്തിലെ അനിശ്താവസ്ഥ അവരേയാണ് ഏറ്റവും വേട്ടയാടുന്നത് എന്നു തോന്നുന്നു. ലൂസന്റ് റ്റെക്നോളൊജിയില്‍ വന്‍പിച്ച “കഴുകല്‍’ നടന്നപ്പോള്‍ ഹതഭാഗ്യരായവര്‍ പലരും ജാതകം നോക്കിച്ചു തുടങ്ങിയത് എനിക്ക് നേരിട്ടറിയാം. ഹിന്ദുക്കള്‍ക്കു മാത്രം രക്ഷപെടാന്‍ ഒരു പഴുത്!

    ഗൂഗിള്‍ ഇത് പ്രോത്സാഹിപ്പിക്കുന്നത് രസാവഹമാണ്. ബ്ലോഗില്‍ പ്രൊഫൈല്‍ ഉണ്ടാക്കുമ്പോല്‍ ജനിച്ച തീയതി കൊടുത്താല്‍ ഇതാ വരുന്നു zodiac and astrological sign! താന്‍ കുരങ്ങില്‍ ജനിച്ചവനാണ്, പാമ്പില്‍ ജനിച്ചവനാണ് എന്നൊക്കെ പ്രസ്താവിക്കുന്നതില്‍‍ യാതൊരു പരാതിയുമില്ലാത്തവരാണ് നമ്മുടെ കൂട്ടുകാര്‍.

    ReplyDelete
  10. sambhavam kalakki sir...jyotsyan maare kontu poruthimuttiyirikkunna oru keralathinu ingane oru kottu aavashayamannu

    ReplyDelete
  11. ഇഷ്ട്മില്ലാത്ത ആലോചന വന്നാല്‍ മുഖം കറുക്കാത്തവിധം അതു ഒഴിവാക്കുവാന്‍ നല്ല ഒരായുധമാണ്‌ പൊരുത്തമില്ലഴിക എന്നു പറ്യാം. അതിനു വേണ്ടിയാണു പഓലും പണ്ട് അതുപയോഗിച്ചിരുന്ത്‌ എന്നും ,

    എന്നാല്‍ പഴയ നമ്പൂരിമാര്‍ തങള്‍ക്ക്‌ പ്രായം കുറഞ കുട്ടികളെ വേളി കഴിക്കുവാന്‍ വേണ്‍ടി ആണിന്‌ മൂന്നിരട്ടി പ്രായം ഉണ്ടങ്കില്‍ ഉത്തമം എന്നു വരെ ഉള്ളതരം വൃത്തികേടുകള്‍ എഴുതി ഉണ്‍റ്റാക്കിയതാണ്‍` എന്നും ഒക്കെ ആണ്‍` പ്രായം കൂടിയ ഒരു ജ്യോതിഷവിദഗ്ധനുമായി പണ്ട് സംസാരിച്ചപ്പോള്‍ അദ്ദേഹം തന്നെ പറഞത്‌.

    ReplyDelete
  12. വളരെ നല്ല വിഷയം...
    എന്റെ അച്ഛനും ഇതിലൊന്നും വിശ്വാസമില്ലാതിരുന്നത് കൊണ്ട് എന്റെയൊ എന്റെ ചേച്ചിയുടെയൊ ജാതകം എഴുതിയില്ല.എന്നാല് ചേച്ചിയുടെ വിവാഹ സമയത്ത് സമര്ദ്ദങ്ങള് കാരണം ആ ‘വ്യാജ സര്ട്ടിഫിക്കറ്റും‘ അതിന്റെ പൊരുത്തങ്ങളും ഒക്കെ നോക്കേണ്ടതായി വന്നു.ആ സമ്മര്ദ്ദങ്ങളില് ഏറിയ പങ്കും വന്നത് പഴയ തലമുറയിലുള്ള കാരണവന്മാരില് നിന്ന് തന്നെയായിരുന്നു..അത് കൊണ്ട് എതിരവന് കതിരവന് പറഞ്ഞതിനോട് അത്രക്ക് യോജിക്കാന് കഴിയുന്നില്ല..അന്ധവിശ്വാസങ്ങളും കടുമ്പിടുത്തങ്ങളും തിരിച്ച് വരാന് എങ്ങും പോയിട്ടില്ലായിരുന്നു..അതെന്നും ഇവിടൊക്കെത്തന്നെയുണ്ടായിരുന്നു..ഇനി ഉണ്ടാകുകയും ചെയ്യും. ജാതകവും മറ്റും ശുദ്ധ വിഡ്ഡിത്തരങ്ങളാണെന്ന് മിക്കവര്ക്കും അറിയാം..എന്നാല് കുറച്ച് പേര് മാത്രം അങ്ങനെ ചിന്തിക്കുന്നത് കൊണ്ട് ഗുണമില്ല..സ്വന്തം കാര്യം വരുമ്പോള് ജാതകവും വാസ്തുവിന്റെയൊക്കെ പുറകിന് പോകും..വെറുതെയെന്തിനാ ഒരു റിസ്ക്ക് എടുക്കുന്നതല്ലെ.ഹ്.ഹ്..
    One idea I have is :-) like doctors, these astrologers also need to made accountable for whatever foolish prescriptions they give. If a doctor gives a wrong prescription and something fatal happens, you sue them. In the same lines these group of jokers need to be sued if the prescriptions they give later turn out to be wrong . Automatically they'll shut their mouth and run away :-)

    ReplyDelete
  13. ജ്യോതിശാസ്ത്രവും ജാതകവും രണ്ടല്ലേ? അതുപോലെ സഞ്ജുവിന്റെ കമന്റില്‍ വാസ്തുശാസ്ത്രത്തെയും കുറ്റം പറഞ്ഞിരിക്കുന്നതു കണ്ടു. വാസ്തു എന്നതും ഒരു ശാസ്ത്രമാണ്, അത് അടിസ്ഥാനമില്ലാത്തതല്ല, അന്ധവിശ്വാസവുമല്ല. കെട്ടിട നിര്‍മ്മാണം‍, നമ്മുടെ പരിസ്ഥിതിക്കനുസൃതമായി, എങ്ങിനെയാവാം എന്നതിന്റെ ചില രൂപരേഖകളാണ് വാസ്തുവില്‍ (ഗൈഡ് ലൈന്‍സ്). അതുപ്രകാരം വീടുവെയ്ക്കുന്നത് സുഗമമായ വായു സഞ്ചാരത്തിനും, ചൂടു കുറയുന്നതിനും, എല്ലാ മുറികളിലും വെളിച്ചമെത്തുന്നതിനും ഒക്കെ സഹായിക്കും. ശരിയായി വാസ്തു അനുസരിച്ച് വീടുവെച്ചാല്‍, അടുക്കളയിലുണ്ടാക്കുന്ന ആഹാരത്തിന്റെ ഗന്ധം പൂമുഖത്തെത്തില്ല എന്നാണ് പറയുക. പണ്ടുകാലത്ത് ഇത് മോശമായി കരുതിയിരുന്നിരിക്കാം. എന്നാലിന്ന് ഡൈനിംഗ്-വിസിറ്റേഴ്സ്-കിച്ചണ്‍ എന്നിവ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന ശൈലി പരക്കെ സ്വീകരിച്ചിരിക്കുന്നതിനാല്‍, വാസ്തുവിന് കാര്യമായ പ്രസക്തി ഉണ്ടാവുകയില്ലല്ലോ!

    പിന്നെ, അതിനെ വിശ്വാസങ്ങളോട് ചേര്‍ത്തു കെട്ടുന്നത്; അതാണ് ഒഴിവാക്കേണ്ടത്. അടുക്കള ഇന്ന ഭാഗത്ത് വന്നാല്‍ വീട്ടിലെപ്പോഴും അസ്വാരസ്യമായിരിക്കുമെന്നും, അത് മറ്റൊരിടത്താണെങ്കില്‍ ഐശ്വര്യം കൂടുമെന്നൊക്കെ പറയുന്നത്, അശാസ്ത്രീയമാണ്. ശാസ്ത്രങ്ങള്‍ പാലിക്കപ്പെടുവാന്‍, അവയെ വിശ്വാ‍സങ്ങളുമായി ബന്ധിക്കുന്ന ആ ഒരു സ്വഭാവം മാത്രമേ ഇതില്‍ കാണേണ്ടതുള്ളൂ.

    ജാതകത്തില്‍ ഞാനും വിശ്വസിക്കുന്നില്ല. ഉത്തമമായി ജാതകം ചേര്‍ന്നതിനാല്‍ കല്യാണം നടത്തിയ പല ദമ്പതിമാരുടേയും അസ്വാരസ്യം നിറഞ്ഞ ജീവിതം ഞാന്‍ കാണുന്നതാണ്... മാനസികമായ ഐക്യവും, അന്യോന്യം സ്നേഹിക്കുവാനുള്ള മനസും തന്നെയാണ് നല്ലൊരു ജീ‍വിതത്തിന് അത്യന്താപേക്ഷിതം; അല്ലാതെ പത്തില്‍ പത്തു പൊരുത്തമല്ല.
    --

    ReplyDelete
  14. ഈ ലേഖനം വായിച്ച എന്റെ ഒരു പ്രിയ സുഹൃത്ത് അനീഷ് എന്റെ സ്ക്രാപ്പ് ബുക്കില്‍ ഇങ്ങിനെ എഴുതി : “ മാഷേ നന്നായിരിക്കുന്നു. പക്ഷേ ഇതില്‍ ഒരു മറു വശം ഉള്ളത് എന്താണെന്നു വച്ചാല്‍ മനസ്സില്‍ പതിഞ്ഞ് പോയ വിശ്വാസങ്ങളില്‍ നിന്ന് അത്ര വേഗം പോരാന്‍ പറ്റില്ല. ഈ ഞാനും അതിന്റെ ഒരു ഇര തന്നെയാണ്. എന്റെ വിശ്വാസങ്ങള്‍ക്ക് ഉപരി ഞാന്‍ എന്റെ മാതാപിതാക്കളുടെ ഇഷ്ടത്തിനും, വിശ്വാസത്തിനും പ്രാധാന്യം കൊടുക്കുന്നു. അത്ര മാത്രം."
    ഈ ഒരു മനോഭാവമാണ്, ഈ മൂഡ്ഡ വിശ്വാസം വര്‍ത്തമാനകാല സമൂഹത്തില്‍ നിലനില്‍ക്കാനും ആധിപത്യം ചെലുത്താനും കാരണമാകുന്ന മന:ശാസ്ത്രപരമായ അടിത്തറ. യഥാര്‍ത്ഥത്തില്‍ ഭൂരിപക്ഷം വരുന്ന യുവ തലമുറ ജ്യോതിഷത്തിലോ മറ്റ് അനുബന്ധ അനാചാരങ്ങളിലോ വിശ്വസിക്കുന്നില്ല. എന്നാല്‍ അച്ഛനുമമ്മയും മറ്റു പ്രായമായ ബന്ധുക്കളും വിശ്വസിക്കുന്നു. അവരുടെ മനസ്സ് വേദനിപ്പിച്ചു കൊണ്ട് എങ്ങിനെ മറിച്ചൊരു തീരുമാനമെടുക്കും ? ഇതാണു പലരും പറയുന്നത്. ശരിയാണു , അവരുടെ മനസ്സിനെ വേദനിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ കാര്യങ്ങള്‍ അനായാസമായും വിഘാതങ്ങള്‍ ഇല്ലാതെയും നടന്നുപോകുന്നെങ്കില്‍ സാരമില്ലായിരുന്നു. ഇവിടെ ഈ വിശ്വാസം ഒരു ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുകയും പലര്‍ക്കും ജീവിതം തന്നെ നിഷേധിക്കപ്പെടുകയും ചെയ്യുന്നു. അപ്പോള്‍ അവരെ പറഞ്ഞു ബോധ്യപ്പെടുത്തുകയോ പറ്റുന്നില്ലെങ്കില്‍ ധിക്കരിക്കുകയോ ചെയ്യുകയാണ് വേണ്ടത്. കുറച്ചു നാള്‍ വേദനിക്കട്ടെ.പിന്നീട് ബോദ്ധ്യപ്പെട്ടുകൊള്ളും. പിന്നെ ഒരു കാര്യം ഇന്നത്തെ പ്രായമായവരില്‍, അവര്‍ കല്യാണം കഴിക്കുന്ന കാലത്ത് ജാതകപ്പൊരുത്തം നോക്കിയവര്‍ അധികമുണ്ടാവില്ല,തീര്‍ച്ച ! എന്നിട്ട് അവര്‍ ഇത്രയും കാലം തട്ടും മുട്ടും ഒന്നുമില്ലാതെ ജീവിച്ചില്ലെ ? ദുരന്തങ്ങള്‍ നേരിടേണ്ടി വന്നവരെ ജാതകമോ , മന്ത്രവാദമോ, മറ്റു വിശ്വാസങ്ങളോ ഒന്നും രക്ഷിച്ചതുമില്ല...

    ReplyDelete
  15. Let me explain one great joke..

    I know one Communist guy whose mouth full of Communism full time...He leads JATHA and all against "ANDHAVISWATHINUM ANAACHARATHINUM ETHRE"
    But, ayaalude Molude kalyaanam Vannappol Ayaal Rahasymaayi raathriyil PANICKER e poyi Jathakam nokkiyanu kallyaanam nadathiyathu...

    Hoo.. We had big laugh on that time...

    We have to fight against these type of Stupidity...

    ReplyDelete
  16. സഞ്ജു:
    അന്ധവിശ്വാസങ്ങല്‍ അന്‍പതുകളില്‍ വളരെ കുറഞ്നിരുന്നു. പിന്നെ തിരിച്ചു വന്നതാണ്. ആറ്റുകാല്‍ പൊങ്കാലയ്ക്ക് വരുന്ന സ്ത്രീകളുടെ എണ്ണം കൂടിയത് കേരളത്തിലെ ജനസംഖ്യ കൂടിയതിന്‍് അനുപാതമായിട്ടല്ല.

    കാരണവന്മ്മരുടെ നിര്‍ബ്ബന്ധം കൊണ്ടോ അവരെ വെറുപ്പിക്കാതിരിക്കാനോ അല്ല ചെറുപ്പക്കാര്‍ ഇതില്‍ പെടുന്നത്. അക്ഷതൃതീയയുട്റ്റെ ദിവസം സ്വര്‍ണം വാങ്ങുന്നത് പുണ്യം കൊണ്ടു വരുമെന്ന് വിശ്വസിക്കുന്നത് അച്ഛനമ്മമാര്‍ പറഞ്ഞിട്ടല്ല.

    സഞ്ജു പറഞ്ഞതു പോലെ “വെറുതെ എന്തിനാ റിസ്ക് എടുക്കുന്നത്?” ഈ തോന്നല്‍ തന്നെ കാരണം.

    ReplyDelete
  17. സുകുമാരേട്ടാ,
    ചേട്ടന്റെ ലേഖനവും അതിനു ഒരു അനിത എഴുതിയ അഭിപ്രായവുംവായിച്ചപ്പോള്‍ എന്റെ മനസ്സില്‍ വന്നത് ഒരു ചോദ്യമാണ്.
    “ എന്തുപറ്റി നിങ്ങക്കൊക്കെ ?”
    അമ്പലത്തില്‍ കയറാന്‍ ഷര്‍ട്ട് ഊരണമെന്നോ, പര്‍ദ്ദയിടാതെ സ്ത്രീകള്‍ പുറത്തിറങ്ങരുതെന്നോ, സമുദായ പിരിവുകള്‍ നല്‍കിയില്ലെങ്കില്‍ വിവാഹം നടത്തിക്കില്ലന്നോ പറയുന്നവരെക്കൊണ്ട് പൊറുതിമുട്ടി എന്നാണു പറയുന്നതെങ്കില്‍ അതു ന്യായം.
    വിവാഹത്തിനു ജാതകം നോക്കണമെന്നോ വേണ്ടന്നോ തീരുമാനിക്കുന്നത് ഓരോ വ്യക്തികളാണ്.
    അങ്ങിനെ വേണ്ടവര്‍ അങ്ങിനെ ചെയ്യട്ടേ !
    അതിനു മറ്റുള്ളവര്‍ എന്തിനു വിഷമിക്കണം? ജാതകം നോക്കാതെ നടത്തുന്നകല്യാണം
    ആരും ഇന്നുവരെ തടയുന്നില്ലല്ലോ

    എനിക്ക് മനസ്സിലാകുന്നില്ല എന്തിനാണ്
    ഒരു കൊട്ടുകൊടുക്കണം എന്ന് ഒക്കെ പറയുന്നതെന്ന്.
    ജാതകം നോക്കി ഒത്താലേ കല്യാണം കഴിക്കാവൂ എന്ന് ഒരു ഹിന്ദു ആചാരം ഇല്ലല്ലോ. പിന്നെ എന്തിനാണീ കോലാഹലം ?

    ReplyDelete
  18. ശ്രീനിവാസാ, സതി, ഇളവൂര്‍ തൂക്കം, മയക്ക്‌മരുന്നിന്റെ ഉപയോഗം എന്നിവയെ ഒക്കെ പറ്റി എന്തുപറയുന്നു.

    ഒന്നാമത്‌, സോഷ്യല്‍ പ്രഷര്‍ എന്ന ഒന്നുണ്ട്‌. ഒരാളും ഒരൈലന്റല്ല. ഷര്‍ട്ടും പാന്റും ഇടുക എന്ന സിമ്പിള്‍ കാര്യം മുതല്‍ സതിവരെയുള്ള കാ‍ര്യങ്ങള്‍ അതിന്റെപേരിലാണ് സംഭവിക്കുന്നത്‌.

    വ്യക്തിസ്വാതന്ത്ര്യത്തില്‍ തന്നെ പെടുമെങ്കിലും സമൂഹത്തിന് മൊത്തത്തില്‍ ഉപദ്രവമായേക്കാവുന്ന കീഴ്വഴക്കങ്ങള്‍ കണ്ട്രോള്‍ ചെയ്യേണ്ടത്‌ സമൂഹത്തിന്റെ ബെസ്റ്റ് ഇന്ററസ്റ്റിലാണ്...

    ReplyDelete
  19. പ്രിയമുള്ള ശ്രീനിവാസന്‍ !
    എന്റെ പ്രസ്തുത ലേഖനം നിരവധി പേര്‍ വായിക്കുകയുണ്ടായി. അതില്‍ കുറെ പേര്‍ ജാതകപ്പൊരുത്തം നോക്കേണ്ടിവരുന്ന നിര്‍ബ്ബന്ധ സാഹചര്യവും തല്ഫലമായുള്ള പ്രയാസങ്ങളും ഓര്‍ക്കുട്ട് സ്ക്രാപ്പ് മുഖാന്തിരവും ഇ-സന്ദേശമായും എന്നെ അറിയിക്കുകയും ഉണ്ടായി ഒരു സഹോദരി രജിത എനിക്കയച്ച ഇ-സന്ദേശം താഴെ ചേര്‍ക്കുന്നു. എല്ലാവര്‍ക്കുമായുള്ള എന്റെ മറുപടി പിന്നീട് പോസ്റ്റ് ചെയ്യുന്നുണ്ട്.

    രജിത പറയുന്നു:
    Dear sir,
    Even though my computer didn't allow me to read your article properly i know that its against seeking jathakapporutham on marriages. I also have something to share.
    Since my father is a KSSP activist i've grown up on that kind of an atmosphere. When my parents started looking for a groom for me i put forward some conditions among which two main things were i don't want 'jathathakapporutham (ididn't have a jathakam till 26 yrs of age. after that my perappan (father's elder brother) made one for me, to which my father too had obeyed) and i will not wear much gold. some how i could keep these two things, at least! (though my mother-in-law didn't like). That may be because both us were friends already.
    But now sister is 27 yrs. We are trying to find a boy for her. The brokers are wondering when we tell them that we don't want horoscope matching. The matrimonial ads in newspapers are either full of 'columns' or their first demand is the Jathakam, not any other information.
    one of the boy, who have 'chovva dosham', when i contacted told me that he himself has no problem of matching horoscope. Then I told him to ask the parents and contact if they too are in the same possission, but no news after that!
    In the News papers there are ads. from many marriage bureaus only for Ezhavas, Nairs, even for divorcees or children of 'misra vivahithar' but never seen one for those who are not interested in Jathakam or dowry or 'arbhada vivaham'!!!!!!

    ( if you think my opinion is relevant you can share it in your blog, that i cannot write malayalam in my system.)

    Regards
    Rejtha

    ReplyDelete
  20. സത്യം....“പക്ഷെ എന്റെ കല്യാണത്തിനു ജാതകം നൊക്കും...ലൈഫില്‍ ഒന്നല്ലെ ഉള്ളൂ“...ഇതാണു അവസ്ഥ. ഈ അന്ധ വിശ്വാസ മാഫിയകളെ നെരിടണമെങ്കില്‍ സംസ്കാരിക പൊലിസ് തന്നെ വെണം

    ReplyDelete
  21. സുകുമാര്‍ജീ
    അഭിവാദ്യങ്ങള്‍
    ധീരമായ ഇടപെടല്‍..

    ഒരു ചെറിയ കാര്യം പറഞ്ഞോട്ടെ .കാലം ചെല്ലുന്നോളം മനുഷ്യന്‍ അന്ധവിശ്വാസിയായി മാറുന്നു എന്ന പച്ച പരമാര്‍ഥം നമ്മള്‍ കാണാതെ പോകരുത്.എന്റെ സുഹ്യത്തുക്കള്‍ പലരും നല്ല രീതിയില്‍ വിദ്യാസമ്പന്നര്‍ , ആരും തന്നെ ജാതകം നോക്കാതെ കല്യാണം കഴിക്കാന്‍ തയ്യാറല്ല.ഗുരുത്വം പൊരുത്തം രാശി എല്ലാമെല്ലാം നോക്കിയിട്ട് മാത്രം ചെയ്യുന്നവരാണ് ഇന്ന് നല്ലൊരു വിഭാഗം ചെറുപ്പക്കാരും.അച്ചന്‍ സമ്മതിക്കില്ല അമ്മ സമ്മതിക്കില്ല എന്നൊക്കെ പുറമെ പറയുമെങ്കിലും ഇന്നത്തെ കുട്ടികള്‍ക്ക് കരളുറപ്പില്ല .അവര്‍ പറയുന്നത് ഇനി അവര്‍ പറയുന്നത് കേള്‍ക്കാതെ നമ്മള്‍ വല്ലതും ചെയ്താല്‍ എന്തെങ്കിലും പറ്റിയിട്ട് പറഞ്ഞിട്ട് കാര്യമില്ല എന്നാണ്.വീട്ടില്‍ നിന്ന് എന്തെങ്കിലും മറന്നാല്‍ തിരിച്ചു പോക്ക് അപശകുനം എന്നരീതിയില്‍ മടങ്ങാതിരിക്കുക തുടങ്ങി എല്ലാ കാര്യങ്ങളിലും അന്ധ വിശ്വാസികള്‍ ആയിരിക്കുന്നു യുവ ജനങ്ങള്‍.

    ജാതകവും, പൊരുത്തം നോക്കലുമെല്ലാം മനുഷ്യനുള്ള കാലം തുടരും.എന്നാണെന്റെ അഭിപ്രായം .ആര്‍ജ്ജവമുള്ള ഒരു ജനത വരും വരെ.എല്ലാ മതത്തിലുമുണ്ട് അന്ധവിശ്വാസങ്ങള്‍.

    ReplyDelete
  22. നമ്മുടെ മനസ്സ് തളരുമ്പോള്‍, ആ പരാജയം എവിടെയെങ്കിലും ചാരിവയ്ക്കാന്‍ ഒരു ഉപാധി. അതില്‍ കവിഞ്ഞ ഒരു പ്രാധാന്യവും ഇതില്‍ ഇല്ല.

    “തനിക്ക് താനും, പുരയ്ക്ക് തൂണും“ എന്ന ചൊല്ല് കേട്ടിട്ടില്ലേ? ഒരു അപകടം വരുമ്പോള്‍ ഈ ഗ്രഹങ്ങള്‍ ഒന്നുമുണ്ടാവില്ല. നമ്മള്‍ തന്നെ ഉണ്ടാകൂ..


    ജ്യോതിഷവുമായി ബന്ധപ്പെട്ട ചില കുറിപ്പുകള്‍ ഞാനും എഴുതിയിട്ടുണ്ട്. അവ ഇതാ

    വാരഫലം വായിച്ചാല്‍ നിങ്ങടെ തലവര മാറുമോ? : http://kuttoontelokam.blogspot.com/2007/05/blog-post_28.html

    ചില മാട്രിമോണിയല്‍ വിശേഷങ്ങള്‍:
    http://kuttoontelokam.blogspot.com/2007/05/blog-post_21.html

    എങ്ങിനെ നിങ്ങള്‍‍ക്ക് ഒരു ബില്‍ഗേറ്റ്സ് ആകാം..?
    http://kuttoontelokam.blogspot.com/2007/05/blog-post_22.html

    ReplyDelete
  23. As one of the friends says: "നമ്മുടെ മനസ്സ് തളരുമ്പോള്‍, ആ പരാജയം എവിടെയെങ്കിലും ചാരിവയ്ക്കാന്‍ ഒരു ഉപാധി. അതില്‍ കവിഞ്ഞ ഒരു പ്രാധാന്യവും ഇതില്‍ ഇല്ല." but think of how many girls and boys are victims of Jathakam!!!!

    ReplyDelete
  24. ഉചിതമായ പോസ്റ്റ്. നന്ദി. ചൊവ്വാ ദോഷം എന്നൊരു ദോഷം മൂലം നരകജീവിതം നയിക്കുന്നവരും വിവാഹം കഴിക്കാന്‍ കഴിയാത്തവരും എത്ര. ഓരോ ദിവസം കഴിയുന്തോറും ഇതിന്റെയൊക്കെ സ്വാധീനം കൂടുന്നതേയുളളൂ..

    ചൊവ്വാദോഷത്തിന്റെയും വാസ്തുശാസ്ത്രത്തിന്റെയുമൊക്കെ തട്ടിപ്പിനെക്കുറിച്ച് പാപ്പൂട്ടി മാഷിന്റെ ഒരു പുസ്തകമുണ്ട്. കൈയിലുണ്ടെങ്കില്‍ അതിനെ അടിസ്ഥാനമാക്കി ഒരു പോസ്റ്റിടൂ സുകുമാരേട്ടാ....

    ഏറെപ്പേര്‍ക്കു് ഉപകാരപ്രദമാകും. പല ധാരണകളും തിരുത്താനുമാകും. സിപിഎമ്മിനെക്കുറിച്ചുളള വിലാപങ്ങള്‍ അവസാനിപ്പിച്ചതിന് പ്രത്യേകം നന്ദി....

    ReplyDelete
  25. പ്രിയപ്പെട്ട സുകുമരന്‍ ചേട്ടന്
    ജാതകപ്പൊരുത്തം നോക്കുന്നതില്‍ എനിക്ക് തീരേ യോജിപ്പില്ല.
    പക്ഷെ ഇപ്പൊള്‍ ജാതകപ്പൊരുത്തം നോക്കുന്നത് ഒരു ഫാഷന്‍ ആയി മാറിയിക്കുകയാണ്
    പൊതുവേ ജ്യോതിഷന്മാര്‍ പറയുന്നതു "ജ്യോതിഷം ഒരു ശാസ്ത്രമാണ്‍ എന്ന്"
    എന്ത് ശാസ്ത്രമാണ്‍ അതില്‍ ഉള്ളത്?
    പണ്ട് ഈ ജ്യോതിഷ ശാസ്ത്രത്തില്‍ തന്നെ പറഞ്ഞതാണ് സൂര്യനും മറ്റ് ഗ്രഹങ്ങളും ഭൂമിയെ വലം വയ്ക്കുന്നു എന്ന് .
    Most of Victims of this people are House wives, because of our channel serials
    പണ്ട് ജാതകം നോക്കാത്ത അച്ചന്മാരും അമ്മമാരും സ്വന്തം മക്കളുടെ ജാതകം നോക്കുന്നു.
    അവര്‍ പറയുന്ന യുക്തി "ഞങ്ങളുടെ ജാതകം നോക്കാത്തതു കൊണ്ടാണു ഞങ്ങള്‍ക്കീ ഗതി വന്നതു, അതുകൊണ്ട് എന്റെ മക്കളുടെ ജാതകപ്പൊരുത്തം നോക്കുന്നു എന്ന്"
    Sajith V.J.

    ReplyDelete
  26. ജാതകം നോക്കുന്നതും, സ്ത്രീധനം വാങ്ങുന്നതും തികച്ചും വ്യക്തിപരമാണെങ്കിലും, രജിത പറഞ്ഞതുപോലെ പലരും ഇതിന്‍റെ ക്രൂരമായ ഇരകളാണ്. ഇത് സമൂഹത്തിന്‍റെ മൊത്തമായ സമൂഹ്യ,സാംസ്കാരിക, സാമ്പത്തിക അസുന്തലനീയാവസ്ഥയെ ആശ്രയിച്ചിരിക്കും.. ഇത്തരം ചിന്തകളുടെ പ്രാധാന്യവും അതു തന്നെ..

    ReplyDelete
  27. namaskaram uncle, blog vayichu .

    jaathi, matham , jathakam ,ithinellamupari manushyar ellavarum onnanenna chintha, puthiya thalamurayil uyarnnu vannal thallikkeduthunna ee samoohathil unclene pole oru vyakthiye kaanuka apoorvvam. thankalkkente pranamam !

    ReplyDelete
  28. സര്‍,
    ലേഖനം വായിച്ചു.ഈ പത്തില്‍ പത്തു പൊരുത്തം എന്നു പറയുന്നതു ദാമ്പത്യജീവിതത്തിലേക്കു പ്രവേശിക്കുന്ന വിശ്വാസികള്‍ക്കു ആത്മവിശ്വാസം നല്‍കിയേക്കും .പക്ഷേ പിന്നീടു ജീവിതവുമായി മല്ലിടേണ്ടി വരുമ്പോഴാണു അതൊക്കെ വെറൂം അബധ്ദമായിരുന്നു എന്നു മനസ്സിലാകുന്നതു.”കണ്ടറിയാത്തവന്‍ കൊണ്ടറിയും”എന്നല്ലേ.എന്തായാലും ഇനി വരുന്ന തലമുറ വായിച്ചറിയട്ടെ.അവര്‍ക്കീ ലേഖനം വഴികാട്ടിയാകട്ടെ.വളരെ നല്ല ലേഖനം.എന്റെ ആശംസകള്‍!

    ReplyDelete
  29. This comment has been removed by the author.

    ReplyDelete
  30. ഞാന്‍ ഈ പോസ്റ്റ് പബ്ലിഷ് ചെയ്ത് ഒരാഴ്ച്ച തികയുന്നതിന് മുമ്പേ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുമായി നാനൂറോളം പേര്‍ ഇവിടെ സന്ദര്‍ശിക്കുകണ്ടായി. ഇവരില്‍ ഭൂരിഭാഗം പേരും എന്റെ അഭിപ്രായങ്ങളോട് യോജിക്കുന്നു എന്നാണ് മനസ്സിലാവുന്നത് . എല്ലാവര്‍ക്കും ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു. ഇവിടെ കമന്റ് എഴുതിയ എന്റെ പ്രിയപ്പെട്ട സഹ ബ്ലോഗ്ഗര്‍മാരായ സര്‍വ്വശ്രീ muraleedharan , anil aickara , വിഷ്ണു എസ്. , saijith , ഉറുമ്പ് , സിബു , എതിരന്‍ , മുക്കുവന്‍ , ഇന്‍‌ഡ്യാഹെറിറ്റേജ് , ഹരീ , സഞ്ജു , ശ്രീനിവാസന്‍ , blacken , manoojmaani.com , വിനയന്‍ , കുട്ടു , മാരീചന്‍ , വഴിപോക്കന്‍ , lekhavijay ..എന്നിവര്‍ക്ക് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു. എല്ലാവരുടെയും അഭിപ്രായങ്ങള്‍ വളരെ വിലപ്പെട്ടതായിരുന്നു.. എല്ലാവരും എന്നോട് കാണിച്ച ആദരവിന് ഞാന്‍ കടപ്പെട്ടിരിക്കുന്നു ...
    എന്തോ എന്നറിയില്ല സീനിയര്‍ ബ്ലോഗ്ഗേര്‍സില്‍ പലരുടെയും അഭിപ്രായങ്ങള്‍ കണ്ടില്ല . എന്തായലും ബൂലോഗം എന്ന കുറുലോകത്തിന് പുറത്ത് കുറേ വായനക്കാര്‍ ഈ പോസ്റ്റ് വായിച്ചു എന്നു ഇവിടെയുള്ള ഹിറ്റ് കൌണ്ടര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇതില്‍ ഞാന്‍ അതീവ സന്തുഷ്ടനാണ്.
    കേരള സമൂഹത്തില്‍ സമഗ്രമായ ഒരു സാമൂഹ്യ നവോത്ഥന പ്രസ്ഥാനം രൂപം കൊള്ളേണ്ടതുണ്ട്. അത് ഇനി നടക്കുമോ എന്നറിയില്ല. കാരണം തീവ്രമായ വിചാര വിപ്ലവങ്ങള്‍ക്ക് തിരി കൊളുത്തിയ എത്രയോ മഹാരഥന്മാര്‍ സമൂഹമനസ്സാക്ഷിയെ തട്ടിയുണര്‍ത്തിക്കൊണ്ട് ഈ മണ്ണിലൂടെ നടന്ന് കലയവനികക്കുള്ളില്‍ മറഞ്ഞു. എല്ലാം പണത്തിന്റെ അടിസ്ഥാനത്തില്‍ വില പേശപ്പെടുന്ന ഈ ആസുരകാലത്ത് ഇനി അതു പോലെയുള്ള സാമൂഹ്യ പരിഷ്ക്കര്‍ത്താക്കള്‍ ജനിച്ചു വരും എന്നു പ്രതീക്ഷിക്കാന്‍ ഒരു ന്യായവും കാണുന്നില്ല.

    ReplyDelete
  31. കേരളത്തിന്റെ സാമൂഹ്യ പശ്ചാത്തലവും മറ്റും ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ എനിക്കേറ്റവും പ്രസക്തമായി തോന്നിയിട്ടുള്ളത് ശ്രീ. കെ.വേണു എഴുതിയ ഈ ലേഖനമാണ്.

    ReplyDelete
  32. സുകുവേട്ടാ..

    സ്ത്രീധനം പോലെയുള്ള ദുഷിച്ച വ്യവസ്ഥിതിയുള്ള നമ്മുടെ നാട്ടില്‍ 'ജാതകപ്പൊരുത്തം' കൂടിയാകുമ്പോള്‍, കെട്ടു പ്രായവും അതിലുമപ്പുറവും കഴിഞ്ഞു മൂത്തു നരച്ചു ജീവിക്കുന്നവര്‍ ഇന്നു ഹിന്ദു സമുദായത്തില്‍ മാത്രമെയുള്ളുവെന്നാണെനിക്കു തോന്നുന്നത്‌.

    100% ജാതകപ്പൊരുത്തത്തോടെ കല്യാണം കഴിച്ചാലും സംഭവിക്കാനുള്ളത്‌ സംഭവിക്കും. അതിനുള്ള ഉദാഹരണങ്ങള്‍ അങ്ങു തന്നെ പ്രദിപാതിച്ചിട്ടുണ്ട്‌.

    എന്റെ കൂടെ ജോലി ചെയ്യുന്ന(ഗള്‍ഫ്‌) കൂട്ടുകാരന്‍ പെണ്ണുകെട്ടാന്‍ നട്ടില്‍ പോയി. അവന്‍ കണ്ടിഷ്ടപ്പെടുന്ന കുട്ടിടെ ജാതകം പൊരുത്തം നോക്കുമ്പോള്‍ ശരിയാവില്ല!. അങ്ങിനെ 2 മാസം ലീവ്‌ കഴിഞ്ഞു പെണ്ണു കിട്ടാതെ തിരിച്ചു പോന്നു. പിന്നീട്‌ കഴിഞ്ഞ കൊല്ലം ലീവിനു പോയപ്പോഴും ഒന്നും ശരിയായില്ല. അവസാനം വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി ജാതകമൊക്കെ ചേര്‍ന്ന പെണ്ണിനെ കെട്ടി അതും തിരിച്ചു വരുന്നതിന്റെ രണ്ടാഴ്ചമുന്‍പ്‌.

    ഇപ്പോളവന്‍ ആകെ നിരശയിലാണ്‌ കാരണം അവന്റെ കഴ്ചപ്പാടില്‍ പെണ്ണിന്‌ ഒട്ടും ഭംഗിയില്ലന്ന്!!. എന്തു ചെയ്യാം പാവം പെണ്‍കുട്ടി. അതുമത്രമല്ലാ അവരുടെ രണ്ടുപേരുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ തലപൊക്കിത്തുടങ്ങി.

    എല്ലാത്തിനും കാരണം ഈ ദുഷിച്ച സമ്പ്രദായമണ്‌.

    പുത്തന്‍ തലമുറേ...നിങ്ങള്‍ " തകര്‍ത്തെറിയൂ ഇത്തരം ചങ്ങിലക്കെട്ടുകള്‍ "

    ReplyDelete
  33. Sukumaretta,
    ithokke oro viswasangal thanne, Ellavarkum thante makkal nalla nilayil jeevikkanam enna aagraham karanam idhilokke viswasikunnathu. Ippol hindukkal mathrammalla, muslims, christians koodi ithoke pareekshichu nokkunnundu. Pinne jyotishathil oru 50/50 chance mathrame ullu. karanam ithoke vendapole padichavar nanne kurave ullu. Pinne ellayidatheyum pole moolya chyuthi ivideyum undavumallo.

    Communism vannittu ellam seriyakum ennu karuthi jeevitham nasipichavar niraye ille? athupole ithum oru viswasam, pakshe areyum adichelpikkan padilla. athrathanne. Jyothisham thattipanennu karuthannavarku athile 50% seriyakumpol utharam muttunnu, athukondu ithoke padicha sesham vimarsikkunnathalle budhi? Nano technologiye kurichu aadikarikamayi parayan oru patham class karane kondu kazhiyumo? athukondu ithu verum oru sreekandan nairude Nammal Thammil pole oru paripadi.

    ReplyDelete
  34. i support u master... ee chovaa doshathineyum mattum okke yethirthu snehikkunna oraale kalyanam kazhikkan povunna oraalanu njaan. sir ne pole ulla aalukalde anugrahvum support um mathi etharam andha viswasangale aruthu neekkan ... all the best sir..thanks

    ReplyDelete
  35. സ്വഭാവദോഷത്തെക്കാള്‍ വലിയ ദോഷമാണോ ചൊവ്വാ ദോഷം?

    ReplyDelete
  36. Sukumaretta,

    Again astrology is a science any science is not 100% correct it can indicate only.. all these you never studied our own scriptures after taking birth as a Hindu.. I pity you...

    ReplyDelete
  37. സുകുമാരേട്ടാ...മലയാളം ഒരു സാന്ത്വനം എന്ന കമ്മ്യൂണിറ്റ്യിയിലെ സംവാദത്തില്‍ കൂടിയാണ് ഞാന്‍ ഇവിടെ ഇപ്പോവന്നത്.
    താങ്കള്‍ ഒരു നല്ല ടോപ്പിക് ആണ് ഇവിടെ പങ്കു വെച്ചത്, കൂടാതെ താങ്കളുടേ അഭിപ്രായത്തോട് നൂറ്റൊന്ന് ശതമാനവും ഞാന്‍ യോജിക്കുന്നു. പിന്നെ ജ്യോത്സ്യന്മാരെ കുറ്റം പറയണ്ടാ, അവര്‍ അവരുടെ വയറ്റിപ്പിഴപ്പിന് ഇത് ഒരു ബിസിനസ്സായി കൊണ്ട് നടക്കുന്നു. നമ്മുടെ പഠിപ്പും വിദ്യാഭാസവുമുള്ള യുവാക്കളേ പറഞ്ഞാല്‍ മതി. അപ്പന്റെയും അമ്മാവന്മാരുടെയും കാരണവന്മാരുടെയും വാക്ക് കേട്ട് ജാതകം നോക്കി ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നവര്‍ , ആണത്തമില്ലാത്തവന്‍ എന്നേ എനിക്ക് പറയാനുള്ളൂ...

    ReplyDelete
  38. പൂച്ചസന്ന്യാസി പറഞ്ഞ കമ്മ്യൂണിറ്റിയിലുള്ള സംവാദത്തിലൂടെയാ‍ണ് ഞാന്‍ ഈ ബ്ലോഗിലെത്തുന്നത്. അവിടെ ഈ വിഷയം നല്‍കിയത് ഞാനാണ്.ശരിക്കും ഹിന്ദുമതവിശ്വാസങ്ങളില്‍ അടിയുറച്ചു നിന്ന് കൊണ്ട് തന്നെയാണ് ജാതകനിര്‍ണ്ണയങ്ങളെ എതിര്‍ ക്കേണ്ടത്. ഇത് വേദങ്ങളുടെ സംഭാവനയാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. കാരണം ഞാന്‍ അറിഞ്ഞ രാമയണ മഹഭാരത കഥകളില്‍ സ്വയംവര ചടങ്ങുകള്‍ ഉണ്ടായിരുന്നു. പക്ഷെ ജാതകനിര്‍ണ്ണയത്തെ പറ്റി പറയുന്നില്ലായിരുന്നു.ഉദ്യമത്തിന് അഭിനന്ദനങ്ങള്‍

    ReplyDelete
  39. ഈ പോസ്റ്റ് വായിച്ചിരിക്കേണ്ട ഒന്നാണു..
    നന്നയിരിക്കുന്നു സുകുമാരന്‍ ജീ

    ReplyDelete
  40. oru shastrathekkurichu vyakthamayi padichhittu athinekkurichu prathikarikkunnathayirikkum bhangi

    ReplyDelete
  41. thangalkku ethra vayasayi ennu ariyilla engilum parayam.
    nammudey bharatahil oru nalla shasthra shakhaye kurichu ithra thetta ya vivarangal nalkunnaoralaye enikku kanan kazhiyathullu.Vishadhamayi onnu jothishathram onnu padikkan sramikoo athinu shesham nal athirumanangal undakattey?


    thettu njan parayam.

    Medical science oru nalla science shakhayanu
    pakshey athiney thettayittu upayogikkunnavar undu.
    athupoley jothishasthram oru nalla science shakhayanu pakshey athu thettayittu upayogikkunnavarudey aduthu pokathirikkuka.

    ReplyDelete
  42. സുകുമാരേട്ടാ..ഞാനും നോക്കിച്ചിരിന്നു ജാതകപൊരുത്തം ...പക്ഷെ പണിക്കരോട് ഒന്നേ പറഞ്ഞുള്ളൂ ചേര്‍ന്നാലും ഇല്ലെങ്കിലും ലെറ്റര്‍ ഹെഡില്‍ ചേര്‍ച്ചയുണ്ട് എന്നു മാത്രം എഴുതി തരാന്‍ പറഞ്ഞ് 500രൂപയും മേശപുറത്തു വെച്ചു,.താന്‍ വിശ്വസിയ്കുന്ന ഈശ്വരനെ ധ്യനിച്ച് അദ്ദേഹം ജാതകങ്ങള്‍ പരിശോധിയ്കുക പോലും ചെയ്യാതെ എഴുതി തന്നു...ഇന്നലെ അവള്‍ എന്തോ ഓര്‍മ്മിപ്പിയ്കുന്നതിനടയില്‍ പറഞ്ഞിരുന്നു..കല്യാണം കഴിഞ്ഞ് വര്‍ഷം മൂന്നര കഴിഞ്ഞുവെന്ന്....

    ReplyDelete
  43. ഏഴുവര്‍ഷം ജ്യോതിഷം പഠിച്ചപ്പോള്‍ ഈ രംഗത്ത് കള്ളനാണയങ്ങളാണ് കൂടുതലെന്ന് മനസിലായി. അങ്ങനെയല്ലാത്ത ചുരുക്കം ചിലരുണ്ട്. അവരൊക്കെ പ്രവചിക്കുന്നത് കൃത്യമാകാറുമുണ്ട്.

    വിവാ‍ഹപൊരുത്തത്തെക്കുറിച്ച് വളരെ വിശദമായി ജ്യോതിഷത്തില്‍‍ പ്രതിപാദിക്കുന്നുണ്ട്. ഈ ശാസ്ത്രപ്രകാരം തമ്മില്‍ ചേര്‍ക്കാന്‍ കഴിയാത്തെവരുന്ന ജാതകങ്ങള്‍ വളരെക്കുറവാണ്. അത് മുഴുവന്‍ പഠിക്കാന്‍ ശ്രമിക്കാതെ കവടിയുമെടുത്തിറങ്ങുന്ന ക്ളാണ് കുഴപ്പങ്ങളുണ്ടാക്കുന്നത്.

    വ്യാജഡോക്ടറന്മാരെ കാണുന്നതുപോലെ തന്നെയാണ് വ്യാജജ്യോതിഷികളേയും കാണേണ്ടത്. ഇവിടെ നല്ലതും ചീത്തയും തിരിച്ചറിയാന്‍ അംഗീകൃതമാര്‍ഗ്ഗങ്ങളില്ലെന്ന് മാത്രം.

    ഇതൊക്കെയൊന്ന് വിശദമായി എഴുതാനായി തുടങ്ങിയതാണ് ഈ ജ്യോതിഷബ്ലോഗ്. അതൂം പാതിവഴിയില്‍ കിടക്കുന്നു :)
    http://entejyothisham.blogspot.com/

    ReplyDelete
  44. ividey kurey per khoram khoram ezhuthiyallo..... ithokkey ivar ivarudey jivithathil pakarthumo? anacharangaleyum andavishwasagaleyum ivar vellu vilikkumo?

    ReplyDelete
  45. Really good!!!!!!!!!!!! one must read this article.. All the best
    Have a good day

    ReplyDelete