ഞാന്‍ ഇന്ന് (22.6.07)രാവിലെ ഈ ബ്ലോഗില്‍ “ നമ്മുടെ രാഷ്ട്രപതി സ്ഥാനത്തേക്ക് യോജിച്ച വ്യക്തി ആരാണ് “ എന്ന ലേബലില്‍ ഒരു അഭിപ്രായ വോട്ടെടുപ്പ് സംഘടിപ്പിച്ചു. അത് പബ്ലിഷ് ചെയ്ത് 8 മണിക്കൂറിനുള്ളില്‍ 47 പേര്‍ എന്റെ ബ്ലോഗ് സന്ദര്‍ശിക്കുകയും വോട്ട് രേഖപ്പെടുത്തുകയും ചെയ്തു. വോട്ട് ചെയ്തവരില്‍ 35 പേര്‍ ഡോ. കലാമിനേയും, 6 പേര്‍ പ്രതിഭാ പാട്ടീലിനെയും , ഒരാള്‍ ഭൈരോണ്‍ സിങ്ങ് ഷെഖാവത്തിനെയും രാഷ്ട്രപതി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചു. 5 പേര്‍ other option - ല്‍ ആരുടേയും പേര്‍ നിര്‍ദ്ദേശിക്കാതെ വോട്ട് രേഖപ്പെടുത്തി. അതില്‍ ഒരു മാന്യ സുഹൃത്ത് തന്റെ കമന്റ് ഇങ്ങിനെ രേഖപ്പെടുത്തി “abdul kalam is required in the field of science ,not as a rubber stamp for the political parties " ! ഇന്ന് വൈകുന്നെരത്തെ വാര്‍ത്തയില്‍ ഡോ. കലാം താന്‍ മത്സരത്തിനില്ല എന്ന് പ്രസ്ഥാവിച്ചതായി കേട്ടു. ഇതോടെ ഈ ഒപ്പീനിയന്‍ പോളിന്റെ പ്രസക്തി ഇല്ലാതായി. എട്ട് മണിക്കുറിനകം 47 പേര്‍ (ഇതൊരു തീരെ തുച്ഛമായ സംഖ്യ ആണെങ്കിലും) എന്റെ ബ്ലോഗില്‍ വന്നു അഭിപ്രായവോട്ടെടുപ്പില്‍ പങ്കെടുത്തു എന്നുള്ളതും അതില്‍ 35 പേര്‍ ഡോ. കലാമിനെ നിര്‍ദ്ദേശിച്ചു എന്നതും ഒരു നിസ്സാരകാര്യമല്ല. 74 % പേരാണ് കലാമിനെ പിന്തുണച്ചത്. ഇന്ത്യയൊട്ടാകെ ഒരു സര്‍വ്വേ നടത്തിയിരുന്നുവെങ്കില്‍ അഥവാ രാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള അവസരം ജനങ്ങള്‍ക്ക് നേരിട്ട് ലഭിച്ചിരുന്നുവെങ്കില്‍ ഡോ. കലാമിനനുകൂലമായി ഒരു ജനകീയ മുന്നേറ്റം തന്നെ ഉണ്ടായേനേ ! ഇന്നിപ്പോള്‍ പ്രതിഭാ പാട്ടീല്‍ തന്നെ നമ്മുടെ പ്രസിഡണ്ടാകാനുള്ള സാദ്ധ്യത ഏറെക്കുറെ ഉറപ്പായ മട്ട് തന്നെയാണ്. എന്തുകൊണ്ടാണ് ജനഹിതത്തിനു തികച്ചും എതിരായി പ്രതിഭാ പാട്ടീലിനെ പ്രസിഡണ്ടായി അവരോധിക്കാന്‍ കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുന്ന യു.പി.ഏ. യും ഇടതുപക്ഷങ്ങളും ഇത്ര ഉത്സാഹിക്കുന്നത് ? ഉത്തരം ലളിതമാണ് , ഇവിടെ നടക്കുന്നത് ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ നടത്തപ്പെടുന്ന ജനങ്ങളുടെ ഭരണമല്ല . മറിച്ച് പാര്‍ട്ടികള്‍ക്ക് വേണ്ടി പാര്‍ട്ടികളാല്‍ നടത്തപ്പെടുന്ന പാര്‍ട്ടികളുടെ ഭരണമാണ് ! സ്വാതന്ത്ര്യം ലഭിച്ചിട്ട് 60 വര്‍ഷം കഴിയുമ്പോള്‍ ഇവിടെ ജനാധിപത്യം അതിന്റെ ഏറ്റവും അപഹാസ്യമായ രൂപം കൈക്കൊള്ളുകയാണ്. സ്വാതന്ത്ര്യത്തിന്റെ ഗുണഭോക്താക്കള്‍ ഇവിടത്തെ ജനകോടികളല്ല. ചെറുതും വലുതുമായ പരശ്ശതം പാര്‍ട്ടികളിലെ കാക്കത്തൊള്ളായിരം നേതാക്കളാണ്. അങ്ങിനെ ഒരു മോക്ക് ഡിമോക്രസിയുടെ നിസ്സഹായരായ കാഴ്ച്ചക്കാരാണ് നമ്മള്‍ . ഇത്തരുണത്തില്‍ ഒരു ഉദാഹരണം പറയുന്നത് ഉചിതമായിരിക്കും . 2002 ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഡോ. കലാമിനെതിരെ ക്യാപ്റ്റന്‍ ലക്ഷ്മി സൈഗാള്‍ ഇടതു പക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നത് ശ്രീമതി സോണിയാ ഗാന്ധി മറന്നു പോയിരുന്നോ എന്തോ . ഇക്കുറി പ്രതിഭാ പാട്ടീലിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുമ്പോള്‍, ഒരു വനിതയെ രാഷ്ട്രപതി സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കുന്ന ഈ നിമിഷം ഇന്ത്യക്ക് ഒരു ചരിത്രമുഹൂര്‍ത്തമാണെന്ന് സോണിയാ ഗാന്ധി പറഞ്ഞു. അടുത്ത് നിന്ന് അത് കേട്ടുകൊണ്ടിരുന്ന പ്രകാശ് കാരാട്ടിന്റെ മുഖത്ത് അപ്പോള്‍ നിര്‍വ്വികാരത മാത്രം ! ഇന്ദ്രപ്രസ്ഥത്തിലെ അകത്തളങ്ങളില്‍ നടക്കുന്നത് അധികാരത്തിന്റെ കസേര കളിയാണ് . അതില്‍ നമ്മള്‍ ജനങ്ങള്‍ക്ക് ഒരു റോളുമില്ല , അയ്യഞ്ച് കൊല്ലം കഴിയുമ്പോള്‍ ക്യൂ നിന്ന് വോട്ട് ചെയ്യുകയെന്നതല്ലാതെ !!
ഈ ബ്ലോഗ് സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ എല്ലാ മാന്യ സുഹൃത്തുക്കള്‍ക്കും, എന്റെ ഓര്‍ക്കുട്ട് സ്ക്രാപ്പ് ബുക്കില്‍ അഭിപ്രായം രേഖപ്പെടുത്തിയ മുഴുവന്‍ സുഹൃത്തുകള്‍ക്കും ഞാന്‍ ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു.
2002 ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഡോ. കലാമിനെതിരെ ക്യാപ്റ്റന്‍ ലക്ഷ്മി സൈഗാള്‍ ഇടതു പക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നത് ശ്രീമതി സോണിയാ ഗാന്ധി മറന്നു പോയിരുന്നോ എന്തോ . ഇക്കുറി പ്രതിഭാ പാട്ടീലിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുമ്പോള്‍, ഒരു വനിതയെ രാഷ്ട്രപതി സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കുന്ന ഈ നിമിഷം ഇന്ത്യക്ക് ഒരു ചരിത്രമുഹൂര്‍ത്തമാണെന്ന് സോണിയാ ഗാന്ധി പറഞ്ഞു. അടുത്ത് നിന്ന് അത് കേട്ടുകൊണ്ടിരുന്ന പ്രകാശ് കാരട്ടിന്റെ മുഖത്ത് അപ്പോള്‍ നിര്‍വ്വികാരത മാത്രം ! ഇന്ദ്രപ്രസ്ഥത്തിലെ അകത്തളങ്ങളില്‍ നടക്കുന്നത് അധികാരത്തിന്റെ കസേര കളിയാണ് . അതില്‍ നമ്മള്‍ ജനങ്ങള്‍ക്ക് ഒരു റോളുമില്ല , അയ്യഞ്ച് കൊല്ലം കഴിയുമ്പോള്‍ ക്യൂ നിന്ന് വോട്ട് ചെയ്യുകയെന്നതല്ലാതെ
ReplyDeleteഇത്തരം വോട്ടെടുപ്പിന് അതിന്റേതായ കുഴപ്പങ്ങളുണ്ട്..ഏറ്റവും കൂടുതല്‍ പേര്‍ കേട്ടിട്ടുള്ള പേരിനു കൂടുതല്‍ വോട്ട് കിട്ടും..പ്രത്യേകിച്ച് രണ്ടു പേര്‍ അപ്രശസ്തരായിരിക്കെ..
ReplyDeleteപിന്നെ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ തന്നെയാണ് മിക്കവാറും(രാജ്യസഭാംഗങ്ങള്‍ ഒഴികെ) പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നത്..അതിലൂടെ പ്രസിഡന്റാകുന്നത് ജനഹിതത്തിനെതിരാണെന്നൊക്കെ പറയുന്നത് കടന്ന കൈയാണ്. പിന്നെ രാഷ്ട്രീയത്തോടുള്ള പുച്ഛം. അതു തന്നെയാണ് പ്രശ്നവും..നല്ല വ്യക്തികള്‍ രാഷ്ട്രീയത്തില്‍ ഇടപെടാതെ മാറിനില്‍ക്കുന്നതു കൊണ്ടു തന്നെയാണ് രാഷ്ട്രീയം ദുഷിക്കുന്നത്.
This comment has been removed by the author.
ReplyDeleteപ്രിയ മൂര്‍ത്തീ ..എനിക്ക് രാഷ്ട്രീയത്തോടല്ല പുച്ഛം, ഇന്നത്തെ രാഷ്ട്രീയക്കാരോടാണു. രാഷ്ട്രീയമെന്നത് നമ്മള്‍ ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട അത്യന്തം ഗൌരവമുള്ള ഒരു സംഗതിയാണു. രാഷ്ട്രീയമായ ശരിയായ അവബോധം ജനങ്ങള്‍ക്കുണ്ടാകേണ്ടതുണ്ട്. ഒരു കാര്യത്തില്‍ ഞാന്‍ മൂര്‍ത്തിയോട് യോജിക്കുന്നു.“ നല്ല വ്യക്തികള്‍ രാഷ്ട്രീയത്തില്‍ ഇടപെടാതെ മാറിനില്‍ക്കുന്നതു കൊണ്ടു തന്നെയാണ് രാഷ്ട്രീയം ദുഷിക്കുന്നത്.“ എന്ന പ്രസ്ഥാവനയോട് . എന്നാല്‍ ഇന്ന് കഴിവും,ഭാവനയും,ചിന്താശക്തിയും,ആത്മാര്‍ത്ഥതയും, നേരായ ഉള്‍ക്കാഴ്ച്ചയുമുള്ള നല്ല ആളുകളെ ഒരു പാര്‍ട്ടിയും ഉള്‍ക്കൊള്ളുകയില്ല. അവര്‍ക്കെല്ലാം എറാന്‍മൂളികളേയ്യും സില്‍ബന്ധികളേയുമാണു വേണ്ടത്. നിഷ്പക്ഷമായി ചിന്തിക്കുന്നവരെ ഇന്ന് പാര്‍ട്ടികള്‍ പുറത്താക്കിക്കൊണ്ടിരിക്കുകയോ, ഒതുക്കുകയോ ചെയ്യുകയാണു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും,കബളിപ്പിച്ചും പ്രലോഭിപ്പിച്ചും വോട്ട് കരസ്ഥമാക്കിയിട്ടാണു ഇന്ന് പാര്‍ടിക്കാര്‍ അധികാരം കൈയ്യാളുന്നത്. ഇതിനൊരേയൊരു പോംവഴി നല്ലവരുടേതായ ഒരു നല്ല പാര്‍ട്ടി പുതിയതായി ഉണ്ടാക്കുക എന്നതാണു. പാര്‍ട്ടി നടത്തിക്കൊണ്ട് പോവുകയെന്നത് ഇന്നുള്ള രാഷ്ട്രീയക്കാര്‍ക്ക് മാത്രം പതിച്ച് കിട്ടിയ ജന്മാവകാശമൊന്നുമാല്ലല്ലോ . കാലം ഇതിനൊരു പരിഹാരം കണ്ടെത്തിയേക്കാം . അല്ലെങ്കില്‍ കണ്ടെത്തുക തന്നെ ചെയ്യും . രാഷ്ട്രീയപ്രവര്‍ത്തനം കേവലം ഒരു സമുഹ്യ സേവനം മാത്രമാണെന്നു അംഗീകരിക്കുന്ന ഒരു കാലം വരിക തന്നെ ചെയ്യും. ഇന്ന് പാര്‍ട്ടികള്‍ സമ്പാദിച്ചു കൂട്ടുന്ന കോടിക്കണക്കിനുള്ള ആസ്ഥികള്‍ അന്ന് ജനങ്ങളുടെ സ്വത്താവും !
ReplyDelete“ഇവിടെ നടക്കുന്നത് ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ നടത്തപ്പെടുന്ന ജനങ്ങളുടെ ഭരണമല്ല . മറിച്ച് പാര്‍ട്ടികള്‍ക്ക് വേണ്ടി പാര്‍ട്ടികളാല്‍ നടത്തപ്പെടുന്ന പാര്‍ട്ടികളുടെ ഭരണമാണ് ! ...... സത്യം.
ReplyDeleteസുകുമാരേട്ടാ, “ജനാധിപത്യം” എന്ന മഹത്തായ ആശയം ഉള്‍ക്കൊള്ളാനും നടപ്പാക്കാനും ആര്‍ജ്ജവത്വവും ശേഷിയുമുള്ള സ്വാതന്ത്ര്യവും ഉള്ള ജനങ്ങള്‍ ഇല്ലാത്ത ഒരു രാജ്യത്ത് ഈ ദുഷിച്ച രാഷ്ട്രീയക്കളികളേ നടക്കൂ.
This comment has been removed by a blog administrator.
ReplyDeleteപരമോന്നത ബഹുമതികളായ പത്മവിഭൂഷണ്‍, പത്മശ്രീ... എന്നൊക്കെ പോലെ മറ്റൊരു പരമോന്നത ബഹുമതി - രാഷ്ട്രപതി. അതാരെങ്കിലുമൊരാള്‍ക്ക് കിട്ടുന്നു/ കൊടുക്കുന്നു - അതാരായാലെന്ത്!
ReplyDelete"രാഷ്ട്രീയപ്രവര്‍ത്തനം കേവലം ഒരു സമുഹ്യ സേവനം മാത്രമാണെന്നു അംഗീകരിക്കുന്ന ഒരു കാലം വരിക തന്നെ ചെയ്യും".ശുഭാപ്തി വിശ്വാസം നല്ലത് തന്നെ.പക്ഷെ അങ്ങനെ ഒരു കാലം ഇനി വരുമോ? രാഷ്ട്രീയക്കാര്‍ അടക്കം എല്ലാവരും പണം ഉണ്ടാക്കാന്‍ ഉള്ള തത്രപ്പാടില്‍ ആവുമ്പോള്‍ ജനാധിപത്യം എങ്ങനെ നന്നാവും സുകുമാരേട്ടാ? പിന്നെ ഇതെല്ലാം ആലോചിച് വേവലാതിപ്പെടാന്‍ ഉള്ള നല്ല മനസ്സ് നമ്മുടെ രാജ്യത്ത് 10 % നു പോലും ഇല്ലല്ലോ.
ReplyDeleteശ്രീ സുകുമാരന്‍,
ReplyDeleteസജിത്തിന്റെ കമന്റ് പിന്‍മൊഴിയില്‍ വന്നിട്ടുണ്ട്. പലരും അത് വായിക്കുന്നുമുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തോട് വിയോജിപ്പുണ്ടെങ്കില്‍ അത് രേഖപ്പെടുത്താമായിരുന്നു. അങ്ങനെയല്ലേ വേണ്ടിയിരുന്നത്. നിങ്ങളുടെ ബ്ലോഗില്‍ വരുന്ന കമന്റ് delete ന്‍ നിങ്ങള്‍ക്ക് പൂര്‍ണ്ണാധികാരമുണ്ടെന്ന് ഞാന്‍ മറക്കുന്നില്ല.
ഇനി, സജിത്തിന്റെ ഇങ്ങോട്ടുള്ള സന്ദര്‍ശനം തന്നെ ഇഷ്ടപ്പെട്ടില്ലന്നുണ്ടോ
ക്ഷമിക്കണം അങ്കിള്‍ ... ഡോ. കലാം , അടുത്ത പ്രസിഡണ്ട് സ്ഥാനമേല്‍ക്കുന്നത് വരെ നമ്മുടെ ബഹുമാനപ്പെട്ട രാഷ്ട്രപതി തന്നെയാണു. അദ്ധേഹത്തെ അപകീര്‍ത്തിപ്പെടുന്ന തരത്തിലുള്ള വാക്കുകളാണു സജിത്തിന്റെ കമന്റിലുള്ളത് എന്നെനിക്ക് തോന്നി. പ്രത്യേകിച്ച് അദ്ധേഹം മുന്നോട്ട് വെച്ചിരുന്ന “ vision 2020 “ ഭാവി ഭാരതത്തിനു ഒരു മാര്‍ഗ്ഗ ദര്‍ശനമായി പരക്കെ അംഗീകരിക്കപ്പെട്ടതാണു. സജിത്തിന്റെ വിയോജിപ്പ് കുറച്ചു കൂടി പരസ്പര ബഹുമാനത്തിന്റേതായ ഭാഷയില്‍ രേഖപ്പെടുത്താമായിരുന്നു. താങ്കള്‍ പറഞ്ഞത് കൊണ്ടാണു ഇത്രയും എഴുതിയത്. സജിത്ത് ഒരു മറുപടി അര്‍ഹിച്ചിരുന്നില്ല. ഇവിടെ വീണ്ടും സന്ദര്‍ശിക്കണമോ വേണ്ടയോ എന്നത് വരുന്നവര്‍ തന്നെയാണു തീരുമാനിക്കേണ്ടത്. എല്ലാവരേയും തൃപ്തിപ്പെടുത്താന്‍ എനിക്ക് കഴിയാത്തതില്‍ ഖേദിക്കുന്നു .
ReplyDeleteശരിയാണു അപ്പൂ ... നമ്മുടെ ജനാധിപത്യം 60 വര്‍ഷമായിട്ടും ഇപ്പോഴും അതിന്റെ ശൈശവ ദശയിലാണു.
ReplyDeleteപ്രിയ അഗ്രജാ ... രാഷ്ട്രപതി സ്ഥാനത്തിന്റെ അന്തസ്സ് കെടുത്തുന്നത് രാഷ്ട്രീയക്കാരല്ലേ ... ആ പദവിയുടെ മഹത്വം നാം ഭാവി തലമുറക്ക് വേണ്ടി കാത്തു സൂക്ഷിക്കേണ്ടതുണ്ട്. ലോകത്തില്‍ വെച്ചു ഏറ്റവും ശക്തവും , ആര്‍ജ്ജവമേറിയതും, മഹത്തരവുമാണു നമ്മുടെ ജനാധിപത്യം . കുരങ്ങന്റെ കൈയ്യില്‍ കിട്ടിയ പൂമാല പോലെ അത് വികൃതമാക്കുന്നതും രാഷ്ട്രീയക്കാര്‍ തന്നെ. നാളെ നല്ല രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഉടലെടുത്തുകൂടെന്നില്ല. അത് കൊണ്ട് ഈ ജനാധിപത്യ സമ്പ്രദായം നിലനില്‍ക്കേണ്ടതുണ്ട്. പകരം വെയ്ക്കാന്‍ ഇതിലും ശ്രേഷ്ഠമായ വേറൊന്നില്ല....
പാര്‍ട്ടികള്‍ക്ക് അമിതസ്വാധീനമുള്ള ഭരണരീതി തന്നെയാണ് ഭാരതത്തിലേത് എന്നതില്‍ തര്‍ക്കമില്ല. മുകലില്‍ പറഞ്ഞത് പോലെ നല്ല ആളുകള്‍ രാഷ്ട്രീയത്തിലേക്ക് വരാത്തത് തന്നെയാണ് പ്രശ്നം. ജനങ്ങളുടെ സമീപനത്തില്‍ മാറ്റം വരണം എന്നതാണ് പ്രധാനം എന്ന് എനിക്ക് തോന്നുന്നു. ജനങ്ങളുടെ അധികാരം ശരിക്ക് ഉഅപ്യോഗിക്കുകയൌം ഒരിക്കല്‍ വോട്ട് ചെയ്താല്‍ അക്കൌണ്ടബിലിറ്റി ശരിക്കും വരുന്ന വിധത്തില്‍ ഭരണം മോണിറ്റര്‍ ചെയ്യുകയും ചെയ്യേണ്ടത് ജനത്തിന്റെ കടമയാണ്. ജയിപ്പിച്ച് നേതാവിനെ കയറൂരി വിട്ടാല്‍ അയാള്‍ തോന്നിയത് കാട്ടും.(അതിനെ ന്യായീകരിക്കുക അല്ല) തിരിച്ച് റോട്ടിലിറങ്ങിയാല്‍ ജനത്തിനോട് സമാധാനം പറയേണ്ടി വരും എന്ന അവസ്ഥ ഉണ്ടാക്കാന്‍ എല്ലാ ജനാധിപത്യ സ്നേഹികളും ഒരുമിച്ച് ശ്രമിക്കേണ്ടിയിരിക്കുന്നു.
ReplyDeleteനന്ദി സുകുമാരന്‍. പിന്‍മൊഴിയില്‍ വരുന്നവരെല്ലാം സജിത്തിന്റെ കമന്റ് വായിക്കുന്നവരാണ്. അ സ്ഥിതിക്ക് ഒരു വിശദീക്കരണം അര്‍ഹിക്കുന്നു. സാധാരണ ഇത്തരത്തില്‍ delete ചെയ്യുന്ന കമന്റുകള്‍ വൃത്തികെട്ട രീതിയിലുള്ളതായിരിക്കും. ഇതങ്ങനെയുള്ള ഒരെണ്ണമല്ലെന്ന് സജിത്തിന്റെ കമന്റ് കാണാതെ ഇവിടെ വരുന്നവര്‍ മനസ്സിലാക്കിക്കോട്ടെ. വിശദീകരണം തന്നതിന് വളരെ വളരെ നന്ദി.
ReplyDeleteഇപ്പോള്‍ ബൂലോഗത്തില്‍ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ വായിക്കുമ്പോള്‍ പലതരത്തിലുള്ള സംശയങ്ങള്‍ക്കും ഇട നല്‍കിയേക്കും. ഏതായാലും അങ്ങനെയൊന്നും അല്ലെന്നറിയുന്നതില്‍ സമാധാനം ഉണ്ട്.
വീണ്ടും ഒരു ഓഫടിച്ചതില്‍ ഖേദിക്കുന്നു. മാപ്പാക്കുമല്ലോ?
ഒരു സംശയം.
ReplyDeleteചെറുതും വലുതുമായ പരശ്ശതം പാര്‍ട്ടികളിലെ കാക്കത്തൊള്ളായിരം നേതാക്കള്‍.
അവരുടെ അണികളല്ലെ വോട്ടു ചെയ്തു് ജനാധിപത്യം നില നിര്‍ത്തുന്നതു്. ഞാനും ശ്രി.സുകുമാരനും അടങ്ങുന്ന വോട്ടര്‍ എന്ന കഴുതകളല്ലെ ഈ പാര്‍ട്ടികളുടേയും കാക്കതൊള്ളായിരം നേതാക്കളുടേയും ജീവനാടികള്‍.:)
ഓ.ടോ.
അബ്ദുല്‍ക്കലാം ശരിയായ തീരുമാനമെടുത്തു.
Dear brinoj !
ReplyDeleteജനാധിപത്യം വേരു പിടിക്കാന്‍ ചിലപ്പോള്‍ നൂറ്റാണ്ടുകള്‍ തന്നെ എടുത്തേക്കാം. സാരമില്ല മനുഷ്യന്‍ മുന്‍പോട്ട് തന്നെയാണു. നാളെയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ നമുക്ക് കൈവിടാതിരിക്കാം. ഈ ചര്‍ച്ചകള്‍ വരുന്നത് തന്നെ ഒരു ശുഭലക്ഷണമല്ലേ ...
അയ്യോ ... അങ്കിള്‍ .. താങ്കള്‍ അങ്ങിനെ ചോദിച്ചത് കൊണ്ടല്ലേ എനിക്കൊരു വിശദീകരണം നല്‍കാനുള്ള അവസരം കിട്ടിയത് .. വളരെ വളരെ നന്ദിയുണ്ട് !!
പ്രിയപ്പെട്ട ദില്‍ബൂ ... കുറെയായി കണ്ടിട്ട് .. നമ്മുടെ രാഷ്ട്രീയ രംഗം ശുദ്ധീകരിച്ചെടുക്കേണ്ടതുണ്ട്..മൂര്‍ത്തി പറഞ്ഞതാണു കാര്യം . വിദ്യാഭ്യാസമുള്ളവരും നല്ലവരും വന്‍തോതില്‍ രാഷ്ട്രീയത്തില്‍ കടന്നു വന്നാല്‍ തീര്‍ച്ചയായും കുറെയൊക്കെ മാറ്റം വരും. ഇന്ന് ഒരുപാട് പേര്‍ വോട്ട് ചെയ്യാതെ മാറി നില്‍ക്കുന്നുണ്ട്. തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തില്ലാത്തതാവാം അതിനൊരു കാരണം. സ്വതന്ത്രര്‍ക്ക് വോട്ട് ചെയ്യാമല്ലോ. അങ്ങിനെ എല്ലാവരും വോട്ട് ചെയ്യാന്‍ തുടങ്ങിയാല്‍ തന്നെ ഒരു മാറ്റത്തിന്റെ ആരംഭമായേക്കാം .
അതെ വേണൂ .. അതേ ... നമ്മള്‍ പൊതുജനം എന്ന കഴുതള്‍ തന്നേ ...
ReplyDeleteഎന്നാല്‍ എന്നും ഇങ്ങിനെ കഴുതകളായി തുടര്‍ന്നാല്‍ മതിയോ ....
വേണുവേട്ടാ, നമ്മള്‍ നമ്മളെതന്നെ കഴുതകളെന്നു വിളിച്ചാല്‍ കഴുതകള്‍ നമ്മെ എന്തുവിളിക്കൂം ? :)
ReplyDeleteപിന്നെ, രാഷ്ട്രപതി തെരെഞ്ഞെടുപ്പ്. അതൊരു ജനാധിപത്യപരമായ തെരെഞ്ഞെടുപ്പാണോ. ചില ലോബികള്‍ നടത്തുന്ന ഒരു ഷോ. ആണായാലും പെണ്ണായാലും ഇത്തവണ ഒരു പാട്ടീലുതന്നെ ആ സ്ഥാനത്തേക്ക് വരുമെന്ന് ഏതോ ഒരു ചാനലില്‍ പറഞ്ഞത് ഓര്‍മ്മ വരുന്നു. എല്ലാം ഒരു നാടകം.
പ്രിയ സുകുമാരേട്ടാ,
ReplyDeleteനല്ല വിശകലനം.
രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നും, സൂപ്പര്‍ സ്റ്റാറുകളില്‍നിന്നും, ക്രിക്കറ്റു ജ്വരത്തില്‍നിന്നും, മറ്റു ബാലിശമായ ആരാധനാ സംബ്രദായങ്ങളില്‍നിന്നും ഇന്ത്യക്കാരന്‍ പുറത്തുകടന്നാല്‍ നാം അര്‍ഹിക്കുന്ന ഭരണവും, രാഷ്ട്രീയവും, കലയും, സാഹിത്യവും,നേതാവും രാജ്യവും നമുക്കുണ്ടാകും.
അതുവരെ പഴകിപ്പുളിച്ച വ്യവസ്ഥിതിയില്‍ പഴയ പുരാണങ്ങളും വായിച്ച് പൊങ്ങച്ചമടിച്ച് ഇരിക്കേണ്ടിവരും.
ഭാവിയില്‍ വരാനിരിക്കുന്ന ആ നല്ല നാളില്‍ ജനങ്ങള്‍ നേരിട്ടു തിരഞ്ഞെടുക്കുന്ന പ്രസിഡന്റുള്ള ഒരു വ്യവസ്ഥിതി നിലവില്‍ വരുമെന്ന് ചിത്രകാരന്‍ സ്വപ്നം കാണുന്നു.
സുകുമാരന്‍ മാഷേ, ഇന്റെര്‍നെറ്റും, കമ്പ്യൂട്ടറും, ഉപയോഗിക്കുന്ന മലയാളി മധ്യവര്‍ഗ്ഗങളില്‍ ഭൂരിപക്ഷവും ശ്രീ അബ്ദുള്‍ കലാമിനെ തന്നെ പിന്‍ തുണയ്ക്കും എന്നതീല്‍ ഒരു സംശയവും വേണ്ട. പക്ഷെ ആ തീരുമാനം “രാഷ്ട്രീയത്തിന്” അതീതമായി എടുക്കുന്ന ഒരു തീരുമാനം അല്ല, മറിച്ച് മലയാളി മധ്യവര്‍ഗ്ഗത്തിന്റെ തനത് രാഷ്ട്രീയ തീരുമാനം തന്നെയാണ്, പണ്ട് ടി എന്‍ ശേഷന് മലയാളി മധ്യവര്‍ഗ്ഗങല്‍ക്കിടയില്‍ ഉണ്ടായിരുന്ന പോപ്പുലാരിറ്റി പോലെ തന്നെ, അടിയാന്തിരാവസ്ഥയ്ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഇത്യ ഒട്ടാകെ സ്വേച്ഛാധിപത്യത്തിനെതിരെ വോട്ടു ചെയ്തപ്പോള്‍ കേരളത്തില്‍ മാത്രം ഭൂരിപക്ഷവും അടിയന്തിരാവസ്ഥയെ പിന്‍ തുണച്ച് വോട്ട് ചെയ്ത പോലെ, അതേ രാഷ്ട്രീയം.
ReplyDeleteകലാം എന്ന ശാസ്ത്രജ്ഞന്റെ അഞ്ച് വര്‍ഷം (ഒരു പക്ഷേ ബാക്കി ജീവിതം മുഴുവനും) ഇന്ത്യക്ക് നഷ്ടപ്പെടുത്തിയവര്‍ മാപ്പ് പറയണം. രാഷ്ട്രപതി, ഗവര്‍ണര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ക്കു തന്നെ ജനാധിപത്യ വ്യവസ്ഥയില്‍ ഒരു വിലയുമില്ല. ഒരു കാര്യത്തിലും സ്വന്തമായി അഭിപ്രായം ഒന്നുമില്ലാത്ത, രാഷ്ട്രീയത്തില്‍ നിന്നോ ഉദ്യോഗത്തില്‍ നിന്നോ വിരമിച്ച പൊതു പ്രവര്‍ത്തകര്‍ക്ക് അഞ്ചു വര്‍ഷം അര്‍മ്മാദിക്കാനുള്ള ഒരു സ്ഥാനമായി മാത്രം കണ്ടാല്‍ മതി ആ കസേരയെ. ജനങ്ങളുടെ നികുതിപ്പണം തിന്നുമുടിക്കാനുള്ള മറ്റൊരു "Z" കാറ്റഗറി മനുഷ്യന്‍ കൂടി.
ReplyDeleteithoralpam kadanna kayyaane. janangal thiranjedukkunna janangalude prathinidhikal thiranjedukkunna president sthaanam janangalude vikaaram thanneyaanu orarthathil kaanikkunnathu. pinne, ente abhipraayathil, scientist scientistinde pany cheyyukayaanu nallathu.
ReplyDeleteഅങ്ങിനെ ഒരു മോക്ക് ഡിമോക്രസിയുടെ നിസ്സഹായരായ കാഴ്ച്ചക്കാരാണ് നമ്മള്‍ .... പുതിയ കാര്യങ്ങള്‍ വല്ലതും പറയൂ മാഷെ... “അന്നു”മുതലിങ്ങോട്ട് ഇങ്ങനെ തന്നെയാ... അങ്ങനെ അതും തീരുമാനമായി. 5 വര്‍ഷം നോക്കാം.... അല്ലാതെന്തു ചെയ്യാം നമുക്ക്?
ReplyDelete(നിസംഗതയല്ലാതെ മറ്റൊന്നും തോന്നുന്നില്ല. വെറുതെ ബിപി കൂട്ടുന്നതെന്തിനാ)
മൂര്‍ത്തിക്ക് : 40 മാര്‍ക്ക്
(...മൂര്‍ത്തിയുദേശിച്ചത് മാഷിനെയല്ല, ജനങ്ങളെയാണ്)
കണ്ണൂസിന് : 60 മാര്‍ക്ക്
... അതാണ്.. അതു മാത്രമാണ് വാസ്തവം.
APJ ABDUL KALAM PLEASE ALLOW TO CONTINEW HIM
ReplyDelete