Pages
▼
ഇതോ ജനാധിപത്യം ?
ഞാന്‍ ഇന്ന് (22.6.07)രാവിലെ ഈ ബ്ലോഗില്‍ “ നമ്മുടെ രാഷ്ട്രപതി സ്ഥാനത്തേക്ക് യോജിച്ച വ്യക്തി ആരാണ് “ എന്ന ലേബലില്‍ ഒരു അഭിപ്രായ വോട്ടെടുപ്പ് സംഘടിപ്പിച്ചു. അത് പബ്ലിഷ് ചെയ്ത് 8 മണിക്കൂറിനുള്ളില്‍ 47 പേര്‍ എന്റെ ബ്ലോഗ് സന്ദര്‍ശിക്കുകയും വോട്ട് രേഖപ്പെടുത്തുകയും ചെയ്തു. വോട്ട് ചെയ്തവരില്‍ 35 പേര്‍ ഡോ. കലാമിനേയും, 6 പേര്‍ പ്രതിഭാ പാട്ടീലിനെയും , ഒരാള്‍ ഭൈരോണ്‍ സിങ്ങ് ഷെഖാവത്തിനെയും രാഷ്ട്രപതി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചു. 5 പേര്‍ other option - ല്‍ ആരുടേയും പേര്‍ നിര്‍ദ്ദേശിക്കാതെ വോട്ട് രേഖപ്പെടുത്തി. അതില്‍ ഒരു മാന്യ സുഹൃത്ത് തന്റെ കമന്റ് ഇങ്ങിനെ രേഖപ്പെടുത്തി “abdul kalam is required in the field of science ,not as a rubber stamp for the political parties " ! ഇന്ന് വൈകുന്നെരത്തെ വാര്‍ത്തയില്‍ ഡോ. കലാം താന്‍ മത്സരത്തിനില്ല എന്ന് പ്രസ്ഥാവിച്ചതായി കേട്ടു. ഇതോടെ ഈ ഒപ്പീനിയന്‍ പോളിന്റെ പ്രസക്തി ഇല്ലാതായി. എട്ട് മണിക്കുറിനകം 47 പേര്‍ (ഇതൊരു തീരെ തുച്ഛമായ സംഖ്യ ആണെങ്കിലും) എന്റെ ബ്ലോഗില്‍ വന്നു അഭിപ്രായവോട്ടെടുപ്പില്‍ പങ്കെടുത്തു എന്നുള്ളതും അതില്‍ 35 പേര്‍ ഡോ. കലാമിനെ നിര്‍ദ്ദേശിച്ചു എന്നതും ഒരു നിസ്സാരകാര്യമല്ല. 74 % പേരാണ് കലാമിനെ പിന്തുണച്ചത്. ഇന്ത്യയൊട്ടാകെ ഒരു സര്‍വ്വേ നടത്തിയിരുന്നുവെങ്കില്‍ അഥവാ രാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള അവസരം ജനങ്ങള്‍ക്ക് നേരിട്ട് ലഭിച്ചിരുന്നുവെങ്കില്‍ ഡോ. കലാമിനനുകൂലമായി ഒരു ജനകീയ മുന്നേറ്റം തന്നെ ഉണ്ടായേനേ ! ഇന്നിപ്പോള്‍ പ്രതിഭാ പാട്ടീല്‍ തന്നെ നമ്മുടെ പ്രസിഡണ്ടാകാനുള്ള സാദ്ധ്യത ഏറെക്കുറെ ഉറപ്പായ മട്ട് തന്നെയാണ്. എന്തുകൊണ്ടാണ് ജനഹിതത്തിനു തികച്ചും എതിരായി പ്രതിഭാ പാട്ടീലിനെ പ്രസിഡണ്ടായി അവരോധിക്കാന്‍ കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുന്ന യു.പി.ഏ. യും ഇടതുപക്ഷങ്ങളും ഇത്ര ഉത്സാഹിക്കുന്നത് ? ഉത്തരം ലളിതമാണ് , ഇവിടെ നടക്കുന്നത് ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ നടത്തപ്പെടുന്ന ജനങ്ങളുടെ ഭരണമല്ല . മറിച്ച് പാര്‍ട്ടികള്‍ക്ക് വേണ്ടി പാര്‍ട്ടികളാല്‍ നടത്തപ്പെടുന്ന പാര്‍ട്ടികളുടെ ഭരണമാണ് ! സ്വാതന്ത്ര്യം ലഭിച്ചിട്ട് 60 വര്‍ഷം കഴിയുമ്പോള്‍ ഇവിടെ ജനാധിപത്യം അതിന്റെ ഏറ്റവും അപഹാസ്യമായ രൂപം കൈക്കൊള്ളുകയാണ്. സ്വാതന്ത്ര്യത്തിന്റെ ഗുണഭോക്താക്കള്‍ ഇവിടത്തെ ജനകോടികളല്ല. ചെറുതും വലുതുമായ പരശ്ശതം പാര്‍ട്ടികളിലെ കാക്കത്തൊള്ളായിരം നേതാക്കളാണ്. അങ്ങിനെ ഒരു മോക്ക് ഡിമോക്രസിയുടെ നിസ്സഹായരായ കാഴ്ച്ചക്കാരാണ് നമ്മള്‍ . ഇത്തരുണത്തില്‍ ഒരു ഉദാഹരണം പറയുന്നത് ഉചിതമായിരിക്കും . 2002 ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഡോ. കലാമിനെതിരെ ക്യാപ്റ്റന്‍ ലക്ഷ്മി സൈഗാള്‍ ഇടതു പക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നത് ശ്രീമതി സോണിയാ ഗാന്ധി മറന്നു പോയിരുന്നോ എന്തോ . ഇക്കുറി പ്രതിഭാ പാട്ടീലിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുമ്പോള്‍, ഒരു വനിതയെ രാഷ്ട്രപതി സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കുന്ന ഈ നിമിഷം ഇന്ത്യക്ക് ഒരു ചരിത്രമുഹൂര്‍ത്തമാണെന്ന് സോണിയാ ഗാന്ധി പറഞ്ഞു. അടുത്ത് നിന്ന് അത് കേട്ടുകൊണ്ടിരുന്ന പ്രകാശ് കാരാട്ടിന്റെ മുഖത്ത് അപ്പോള്‍ നിര്‍വ്വികാരത മാത്രം ! ഇന്ദ്രപ്രസ്ഥത്തിലെ അകത്തളങ്ങളില്‍ നടക്കുന്നത് അധികാരത്തിന്റെ കസേര കളിയാണ് . അതില്‍ നമ്മള്‍ ജനങ്ങള്‍ക്ക് ഒരു റോളുമില്ല , അയ്യഞ്ച് കൊല്ലം കഴിയുമ്പോള്‍ ക്യൂ നിന്ന് വോട്ട് ചെയ്യുകയെന്നതല്ലാതെ !!
ഈ ബ്ലോഗ് സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ എല്ലാ മാന്യ സുഹൃത്തുക്കള്‍ക്കും, എന്റെ ഓര്‍ക്കുട്ട് സ്ക്രാപ്പ് ബുക്കില്‍ അഭിപ്രായം രേഖപ്പെടുത്തിയ മുഴുവന്‍ സുഹൃത്തുകള്‍ക്കും ഞാന്‍ ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു.

അക്ഷരക്കഷായത്തിനു ചികിത്സ !
ശ്രീ അശോക് കര്‍ത്തയുടെ അക്ഷരക്കഷായം എന്ന ബ്ലോഗില്‍ ഞാന്‍ ചില കമന്റുകള്‍ എഴുതിയിരുന്നു. അവസാനം അദ്ദേഹം എന്നോട് ഇങ്ങിനെ ചോദിച്ചു : “ ശ്രീ.കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടിക്ക്, താങ്കളുടെ ചെറുപ്പത്തില്‍ എത്ര പേര്‍ക്ക് കാന്‍സര്‍ ഉണ്ടായിരുന്നു?ജനസംഖ്യാനുപാതികമായി അതെത്രയാണു?അന്ന് സ്ഥിരമായി മരുന്ന് കഴിക്കുന്ന രോഗികള്‍ എത്ര? ഇന്ന് ആശുപ്ത്രികള്‍ ഇത്രയധികം ഉണ്ടായിട്ട് ആ സംഖ്യ എത്ര വരും. രോഗികളുടെ എണ്ണം ന്യായമായും കുറയേണ്ടതല്ലെ? “ . ഇതിനു ഞാന്‍ ഇന്നു മറുപടിയായി എഴുതിയ കമന്റ് ഇവിടെയും പോസ്റ്റ് ചെയ്യുന്നു. വിശദമായി പിന്നീട് എഴുതാം.
“ സര്‍, വളരെ നല്ല ഒരു ചോദ്യമാണു താങ്കള്‍ എന്നോട് ചോദിച്ചിരിക്കുന്നത് ? തിരിച്ച് ഒരു മറുചോദ്യം ഞാന്‍ താങ്കളോട് ചോദിക്കട്ടെ. താങ്കളുടെ ചെറുപ്പകാലത്ത് എത്രപേര്‍ വസൂരി വന്ന് മരിക്കുമായിരുന്നു ? ചില പ്രദേശങ്ങളില്‍ വസൂരി പടര്‍ന്ന് പിടിച്ചാല്‍ ശവശരീരം സംസ്കരിക്കാന്‍ ആളെ കിട്ടാതെ ചീഞ്ഞു നാറിയിരുന്ന ഒരവസ്ഥ എനിക്കോര്‍മ്മയുണ്ട്. ഇന്നോ ? ചൊറിയും,ചിരങ്ങും,മൂക്കൊലിപ്പും ഇല്ലാത്ത ഏതെങ്കിലും കുട്ടികളെ കാണാന്‍ കഴിയുമായിരുന്നോ ? ഇന്നോ ? മനുഷ്യന്റെ ശരാശരി ആയുര്‍ദൈര്‍ഘ്യം അന്നെത്രയായിരുന്നു ,ഇന്നെത്രയാണു ? ചികിത്സിച്ച് ചികിത്സിച്ച് രോഗമേയില്ലാത്ത ഒരു ലോകം സൃഷ്ടിച്ചെടുക്കണമെന്നാണെന്ന് തോന്നുന്നു താങ്കളുടെ ആഗ്രഹം. നല്ലത് തന്നെ. പക്ഷെ എങ്ങിനെ ? വസൂരി നമ്മള്‍ തീര്‍ത്തും നിര്‍മ്മാര്‍ജ്ജനം ചെയ്തു,പോളിയോയും ഏറെക്കുറെ അങ്ങിനെ തന്നെ . താങ്കള്‍ കാണാതെ പോകുന്ന ഒരു വസ്തുതയുണ്ട്. നമ്മുടെ ദൃഷ്ടിക്ക് ഗോചരമായ ജീവജാലങ്ങള്‍ ഭൂമിയില്‍ എത്രയുണ്ടോ അതിന്റെ എത്രയോ ഇരട്ടി , ദൃഷ്ടിക്ക് അഗോചരമായ സൂക്ഷ്മജീവികളും ഇവിടെ ജീവിയ്ക്കുകയും പെറ്റുപെരുകുകയും ചെയ്യുന്നുണ്ട്. ഇവയില്‍ ബഹുഭൂരിപക്ഷവും മനുഷ്യനടക്കമുള്ള ജീവജാലങ്ങളുടെ നിലനില്‍പ്പിനു അത്യന്താപേക്ഷിതമാണു,ചിലത് രോഗകാരികളും. ഭൂമിയില്‍ ജീവനുള്ള കാലത്തോളം ഈ സൂക്ഷ്മജീവികളും നമ്മോടൊപ്പം സഹവസിക്കും.അത്കൊണ്ട് ഡോക്റ്റര്‍മാരും,മരുന്നും,ചികിത്സയും ലോകാവസാനം വരെയുണ്ടാവും. പിന്നെ അഴിമതിയുടെയും,കോഴയുടെയും കാര്യമാണു. ഇന്നേത് മേഖലയിലാണു ഇതില്ലാത്തത്? ഇതില്‍ ആരാണു കുറ്റവാളി ? സമൂഹ്യ ജീവിതത്തിന്റെ സമസ്ത മേഖലകളും ഇന്ന് അഴിമതിപൂരിതമായി, മാത്രമല്ല കൂടുതല്‍ കൂടുതല്‍ കച്ചവടവല്‍ക്കരിക്കപ്പെട്ടുകൊണ്ടുമിരിക്കുന്നു. ജനങ്ങള്‍ സര്‍ക്കാര്‍ ആസ്പത്രികളില്‍ പോകാത്തായതോടെയല്ലേ സ്വകാര്യ ആസ്പത്രികള്‍ പെരുകിയതും ആരോഗ്യരംഗം ഒരു വ്യവസായമായി മാറിയതും. എല്ലാ തിന്മകളും , അഴിമതികളും,അധര്‍മ്മങ്ങളും നിലനിര്‍ത്തുന്നത് നമ്മള്‍ ജനങ്ങളാണു സര്‍ ! ജനങ്ങള്‍ !! ജനങ്ങളാണു സര്‍ മാറേണ്ടത് ! ജനങ്ങളെ ആരു മാറ്റും ? അതായത് പൂച്ചക്ക് ആരു മണി കെട്ടും ? അതിനല്ലേ ഇക്കണ്ട രാഷ്ട്രീയപ്പാര്‍ട്ടികളെല്ലാം പെടാപ്പാട് പെടുന്നത്. എന്നാല്‍ വേലി തന്നെയാണു ഇപ്പോള്‍ വിളവ് തിന്നുന്നത്. അതായത് സകല അഴിമതിയും തുടങ്ങുന്നത് മുകള്‍ത്തട്ടില്‍ നിന്നാണു, രാഷ്ട്രീയത്തില്‍ നിന്ന്. ഇക്കാര്യം തല്‍ക്കാലം മാറ്റി വെച്ച് ചികിത്സയിലേക്ക് തിരിച്ചു വരാം. ഞാന്‍ എന്റെ നിലപാട് വ്യക്തമാക്കാം. ഒട്ടനവധി ചികിത്സാരീതികള്‍ ഇന്ന് ലോകത്ത് നിലവിലുണ്ട്.അതിന്റെ ഫലപ്രാപ്തിയെക്കുറിച്ചൊന്നും പറയാന്‍ ഞാന്‍ ആളല്ല.എന്നാല്‍ ഈ ചികിത്സാരീതികളില്‍ ഒന്നു പോലും ഒരിക്കലും സ്വീകരിക്കാതെ വെറും മോഡേണ്‍ മെഡിസിന്റെ സഹായത്തോടെ എനിക്ക് ജീവിയ്ക്കാന്‍ പറ്റും. അതേപോലെ മോഡേണ്‍ മെഡിസിന്റെ സഹായം ഇല്ലാതെ ജീവിയ്ക്കാന്‍ പറ്റും എന്ന് ആര്‍ക്കെങ്കിലും പറയാന്‍ പറ്റുമോ ? ഇന്ന് മോഡേണ്‍ മെഡിസിന്‍ ചില ഡോക്റ്റര്‍മാരും , രോഗികളും ദുരുപയോഗം ചെയ്യുന്നുണ്ട്. അതൊക്കെ ഞാന്‍ നടേ പറഞ്ഞ സാമൂഹ്യജീര്‍ണ്ണതയുടെ ഭാഗമാണു. മനുഷ്യസമൂഹത്തിന്റെ നിലനില്‍പ്പിനു അനിവാര്യമായ ഒരു സിസ്റ്റം അതെന്തായാലും ,അതിനു തകരാറ് പറ്റിയാല്‍ ആ തകരാറ് പരിഹരിക്കുകയാണു വേണ്ടത്. അല്ലാതെ ആ സിസ്റ്റം വേണ്ടെന്നു വെക്കുകയല്ല. താങ്കള്‍ ഒരു പക്ഷേ ഇതൊന്നും അംഗീകരിച്ചെന്നു വരില്ല. കാരണം ഇന്ന് ഉറക്കം നടിക്കുന്നവരാണു കൂടുതലും !
വാല്‍ക്കഷണം;
സയന്‍സിന്റെ സംഭാവനകളായ ആധുനീകോപകരണങ്ങള്‍ മിക്കതും വാങ്ങാനുള്ള ക്രയശേഷി ആധുനിക മനുഷ്യന്‍ ആര്‍ജ്ജിച്ചു !
സയന്‍സിന്റെ കണ്ടെത്തലുകള്‍ നല്‍കിയ പുതിയ അറിവുകള്‍ സ്വീകരിക്കാനുള്ള മാനസീകമായ ഗ്രാഹ്യശേഷി ഇന്നത്തെ മനുഷ്യര്‍ക്ക് ആര്‍ജ്ജിക്കാന്‍ കഴിയാതെയും പോയി !!