Pages

കൊളസ്ട്രോൾ ടെസ്റ്റിന്റെ പൊട്ടക്കണക്കും തട്ടിപ്പും


ഇപ്പോഴൊക്കെ  രോഗത്തെ പറ്റിയും ആരോഗ്യത്തെ പറ്റിയും ഏത് ഡോക്ടർ പറയുമ്പോഴും കൊളസ്ട്രോളിനെ പറ്റി പരാമർശിക്കാതിരിക്കില്ല. കൊളസ്ട്രോൾ അധികമായാൽ അതൊരു ഗുരുതര ആരോഗ്യപ്രശ്നം ആണ് എന്നാണ് സകല ഡോക്ടർമാരും നിരന്തരം ജനങ്ങളെ ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് സമൂഹം ഒന്നാകെ കൊളസ്ട്രോൾ പേടിയിലാണ്. കൊളസ്ട്രോൾ ആർക്കും ഒരിക്കലും അധികമാവില്ല എന്ന് കാര്യകാരണ സഹിതം കുറേ പോസ്റ്റുകൾ ഞാൻ എഴുതിയിട്ടുണ്ട്.. ഞാൻ ഇപ്പറയുന്ന കാര്യങ്ങളൊക്കെ ആധികാരികമാണ്. സയൻസ് അറിയുന്ന ആർക്കും ഇതൊന്നും നിഷേധിക്കാൻ കഴിയുന്നില്ല.

ഇപ്പോൾ പറയാൻ പോകുന്നത് ലിപിഡ് പ്രൊഫൈൽ ടെസ്റ്റ് എന്ന  പൊട്ടത്തരത്തെ പറ്റിയാണ്. 

കൊളസ്ട്രോളിനെ പറ്റി ഒരു സ്റ്റാൻഡേർഡ് സെറ്റ് ചെയ്ത് വെച്ചിട്ടുണ്ട്. അത് ഇങ്ങനെയാണ് : 

A normal total cholesterol level is less than 200 milligrams per deciliter (mg/dL). A level of 200–239 mg/dL is considered borderline high, and a level of 240 mg/dL or higher is considered high. 

അതായത് ടെസ്റ്റ് ചെയ്താൽ നിങ്ങളുടെ ടോട്ടൽ കൊളസ്ട്രോൾ 200 mg/dL ൽ താഴെ ആയാലാണ് നോർമൽ എന്ന്. 200 ൽ കൂടിയാൽ അപകടമാണ് എന്നാണ് പൊതുബോധം. നിങ്ങൾ ടെസ്റ്റ് ചെയ്ത് അതിന്റെ റിപ്പോർട്ട് ഡോക്ടറെ കാണിച്ചാൽ അതിൽ ടോട്ടൽ കൊളസ്ട്രോൾ 200 ന് മേൽപ്പോട്ട് 240 ഒക്കെ ആണെങ്കിൽ ഡോക്ടർ ഒന്നും ചിന്തിക്കാതെ ഉടനെ സ്റ്റാറ്റിൻ ഗുളിക കുറിച്ച് തരും. നിങ്ങൾ അത് വാങ്ങി കഴിക്കുകയും ചെയ്യും. ഇപ്രകാരം സ്റ്റാറ്റിൻ ഗുളിക നാട്ടിൽ നിരവധി ആളുകൾ കഴിക്കുന്നുണ്ട്. ഇന്ന് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നത്  മരുന്ന് എന്ന പേരിൽ സ്റ്റാറ്റിൻ ഗുളികകൾ ആണ്. പല പേരുകളിലാണ് ഇത് വിൽക്കപ്പെടുന്നത്. കുറെക്കാലം തുടർന്ന് സ്റ്റാറ്റിൻ ഗുളിക കഴിച്ചാൽ അപകടമാണ് എന്ന് ഡോക്ടർമാർ പറയാറില്ല, ഗുളിക കഴിക്കുന്നവർക്കും അറിയില്ല. 

എന്താണ് ഈ ടെസ്റ്റിലെ പൊട്ടക്കണക്കും തട്ടിപ്പും എന്നല്ലേ? ടെസ്റ്റ് റിപ്പോർട്ടിൽ ടോട്ടൽ കൊളസ്ട്രോൾ എന്നാണ് കാണിക്കുക. എന്നിട്ട് 200 ൽ അധികമായാൽ കൊളസ്ട്രോൾ അധികം എന്ന് പറയും. എന്നിട്ട് കൊളസ്ട്രോൾ കുറക്കാൻ ഗുളികയും എഴുതിത്തരും. ടോട്ടൽ കൊളസ്ട്രോൾ അധികമായാൽ എങ്ങനെയാണ് കൊളസ്ട്രോൾ അധികമെന്ന് പറയാൻ കഴിയുക? അത് മനസ്സിലാകണമെങ്കിൽ നിങ്ങൾ ആ ടെസ്റ്റ് റിപ്പോർട്ട് ഒന്ന് നോക്കണം. ഒരു സാമ്പിൾ താഴെ കൊടുക്കുന്നുണ്ട്. ടോട്ടൽ കൊളസ്ട്രോൾ കണക്കാക്കുന്ന ഫോർമ്യുല ഇങ്ങനെയാണ് :

LDL + HDL + 1/5 of Triglyceride = Total cholesterol .

അതായത് LDL ഉം HDL ഉം ട്രൈഗ്ലിസറൈഡിന്റെ അഞ്ചിൽ ഒരു ഭാഗവും കൂട്ടി കിട്ടുന്നതാണ് ടോട്ടൽ കൊളസ്ട്രോൾ. ഈ കണക്കിൽ ഒറിജിനൽ കൊളസ്ട്രോളിന്റെ കണക്ക് എവിടെയാണുള്ളത്? കൊളസ്ട്രോളുമായി ഒരു ബന്ധവും ഇല്ലാത്ത ട്രൈഗ്ലിസറൈഡിനെ എന്തിനാണ് ഇതിൽ കൂട്ടിക്കെട്ടുന്നത്? കൊളസ്ട്രോളും ട്രൈഗ്ലിസറൈഡും രണ്ടും രണ്ട് പദാർത്ഥങ്ങളാണ്, രണ്ട് വിധം തന്മാത്രകളാണ്. അത് പോലെ  LDL ഉം HDL ഉം രണ്ട് തരം കൊളസ്ട്രോൾ അല്ല. കൊളസ്ട്രോൾ തന്മാത്ര ഒരു തരം മാത്രമേയുള്ളൂ, രണ്ട് തരം ഇല്ല. എന്നിട്ട് മേല്പറഞ്ഞ മൂന്നും കൂട്ടി ടോട്ടൽ കൊളസ്ട്രോൾ എന്നും പറഞ്ഞ് ഒരു കണക്ക് തട്ടിക്കൂട്ടി കൊളസ്ട്രോൾ അധികം എന്ന് പറഞ്ഞ് സ്റ്റാറ്റിൻ ഗുളിക തീറ്റിക്കുകയാണ്. ആ ഗുളിക നിർമ്മിക്കുന്ന കമ്പനിക്ക് വേണ്ടിയാണ് ഇങ്ങനെയൊരു ടെസ്റ്റും ഫോർമ്യുലയും തട്ടിക്കൂട്ടിയത് എന്ന് തീർച്ചയായും പറയാവുന്നതാണ്. ഡോക്ടർ സമൂഹം ഇതിനെ പറ്റി ചിന്തിക്കുകയോ പരിശോധിക്കുകയോ ചെയ്യുന്നില്ല. ഒരു തെറ്റായ കീഴ്വഴക്കം അവർ ഫോളോ ചെയ്യുകയാണ്. 

മേൽപ്പറഞ്ഞതിൽ നിന്ന് ഒറിജിനൽ കൊളസ്ട്രോളിന്റെ അളവ് ടെസ്റ്റിൽ കണക്കാക്കുന്നില്ല എന്ന് നിങ്ങൾക്ക് മനസ്സിലാകേണ്ടതാണ്. താഴെ കാണുന്ന സാമ്പിൾ റിപ്പോർട്ടിൽ ടോട്ടൽ കൊളസ്ട്രോൾ കണക്കാക്കിയത് എങ്ങനെ എന്ന് നോക്കാം;-

1) LDL  = 135.06

2) HDL =  42.30

3) Triglyceride = 220.70 - 1/5 0f 220.70 = 44.14

1+2+3 = 221.50 ഇതാണ് അതിൽ കാണിച്ചിരിക്കുന്ന ടോട്ടൽ കൊളസ്ട്രോൾ. ഈ ടോട്ടൽ കണ്ട ഉടനെ ഡോക്ടർ കൊളസ്ട്രോൾ കുറക്കാൻ സ്റ്റാറ്റിൻ ഗുളിക കുറിച്ചു കൊടുത്തിട്ടുണ്ടാകും. എന്നാൽ ഈ കണക്കിൽ ഒറിജിനൽ കൊളസ്ട്രോൾ അധികം എന്ന് എവിടെയാണുള്ളത്. ചുരുക്കി പറഞ്ഞാൽ ലാബുകാർ കൊളസ്ട്രോളിന്റെ അളവ് കണക്കാക്കുന്നേയില്ല. 

വാസ്തവം എന്തെന്നല്ലേ? കൊളസ്ട്രോൾ നമ്മുടെ ലിവർ നിർമ്മിക്കുന്നതാണ്.  ആഹാരത്തിൽ നിന്ന് പരമാവധി 20 ശതമാനം കൊളസ്ട്രോൾ മാത്രമേ നമുക്ക് ലഭിക്കൂ; ബാക്കി 80 ശതമാനം കൊളസ്ട്രോളും ലിവർ ദിവസവും നിർമ്മിക്കുകയാണ്. ലിവർ ഒരിക്കലും ആവശ്യത്തിൽ അധികം കൊളസ്ട്രോൾ നിർമ്മിക്കുകയില്ല. അതുകൊണ്ട് ആർക്കും ഒരിക്കലും കൊളസ്ട്രോൾ അധികം എന്ന രോഗം ഉണ്ടാവില്ല. 

ഇനി ഈ LDL  എന്നതും  HDL എന്നതും രണ്ട് തരം കൊളസ്ട്രോൾ അല്ല. 

LDL ന്റെ ഫുൾ ഫോം ലോ ഡെൻസിറ്റി ലിപോപ്രോട്ടീൻ എന്നാണ്. കൊളസ്ട്രോളും ട്രൈഗ്ലിസറൈഡ്‌സും ഒരു മാതിരി പ്രോട്ടീൻ ആവരണം കൊണ്ട് പൊതിഞ്ഞ പായ്ക്കറ്റ് ആണ് LDL എന്നത്. ഇതും ലിവർ ആണ് പായ്ക്ക് ചെയ്ത് ബ്ലഡ്ഡിലേക്ക് കടത്തി വിടുന്നത്. കൊളസ്ട്രോളും ട്രൈഗ്ലിസറൈഡ്‌സും ശരീരകോശങ്ങളിൽ ഇറക്കി വെച്ചിട്ട് മിച്ചം കൊളസ്ട്രോളുമായി ലിവറിലേക്ക് ബ്ലഡ്ഡിലുടെ തിരിച്ചു വരൂന്ന പായ്ക്കറ്റ് ആണ്  HDL എന്നത്. അങ്ങനെ തിരിച്ചു വരുന്ന കൊളസ്ട്രോളിനെ ലിവർ വീണ്ടും ഉപയോഗിക്കുന്നു. ഇതാണ് ബയോളജിക്കലായ ഉണ്മ. ഈ വസ്തുത എത്ര പറഞ്ഞിട്ടും ആർക്കും മനസ്സിലാകുന്നില്ല. 60 വർഷമായി ഈ തട്ടിപ്പ് നടന്ന് വരുന്നു. സ്റ്റാറ്റിൻ ഗുളിക കഴിക്കുന്നവരോട് എനിക്ക് സഹതാപം തോന്നുന്നു. സ്ഥിരമായി കഴിക്കുന്നവർക്ക് ഓർമ്മക്കുറവും മറ്റ് ശാരീരിക അവശതകളും വരാം.

അധിക വായനക്ക് ഈ പോസ്റ്റുകൾ നോക്കുക.

No comments:

Post a Comment