ന്യൂനമർദ്ദവും അതിമർദ്ധവും കാറ്റും പേമാരിയും വെള്ളപ്പൊക്കവും ഒക്കെ പ്രകൃതിയുടെ ഭാഗമാണ്. അതൊക്കെ പ്രകൃതിയുടെ പ്രവർത്തനങ്ങളിൽ നിന്ന് ഉണ്ടാകുന്നതും ആണ്. ഇതിൽ എവിടെയാണ് ഗാഡ്‌ഗിലും കസ്തൂരിരംഗനും ഒക്കെ വരുന്നത്? ചിലർ പറയുന്നു പ്രകൃതി പക വീട്ടിയതാണ് എന്ന്. പ്രാർത്ഥിക്കാനും ചിലർ ആവശ്യപ്പെടുന്നു. എന്നാൽ സംഗതി എന്തെന്ന് വെച്ചാൽ ഭൂമിയിൽ മനുഷ്യൻ ഉള്ള കാര്യവും അവൻ രണ്ടും മൂന്നും നിലകൾ വീടുകൾ പണിതതൊന്നും പ്രകൃതിക്ക് അറിയില്ല. പിന്നെ പ്രാർത്ഥിക്കാൻ പറയുന്നത്, ആരോട് പ്രാർത്ഥിക്കാനാണ്? പ്രാർത്ഥിച്ചാൽ പ്രകൃതി വഴിമാറുമോ? പ്രകൃതി അതിന്റെ നിയമം അനുസരിച്ച് സദാ പ്രവർത്തനനിരതമാണ്. അത്രയേയുള്ളൂ.
ഇപ്പോൾ സംഭവിച്ചത്, ഒഡീഷയുടെ തീരത്ത് ന്യൂനമർദ്ധം രൂപപ്പെടുന്നു. എന്താണ് ഈ ന്യൂനമർദ്ധം എന്നാൽ? വായു എല്ലാറ്റിനു മേലെയും ഒരു മർദ്ധം പ്രയോഗിക്കുന്നു. അതിനു കാരണം വായുവിനു ഭാരമുണ്ട്. ആ ഭാരം ഉണ്ടാകുന്നത് വായു തന്മാത്രകളെ ഭൂമി അതിന്റെ കേന്ദ്രത്തിലേക്ക് ആകർഷിക്കുന്നത് കൊണ്ടാണ്. ഭൂമിയുടെ ആകർഷണബലം കൊണ്ട് പിടിച്ചു നിർത്തുന്ന വായു തന്മാത്രകളുടെ ആകെത്തുകയെ ആണ് നാം അന്തരീക്ഷം എന്ന് പറയുന്നത്. ഈ അന്തരീക്ഷത്തിൽ 21 ശതമാനം ഓക്സിജൻ തന്മാത്രകളും 78ശതമാനം നൈട്രജൻ തന്മാത്രകളും ആണുള്ളത്. ബാക്കി വരുന്ന ഒരു ശതമാനത്തിൽ മറ്റ് വായുതന്മാത്രകളും നീരാവിയും പൊടിപടലങ്ങളും എല്ലാം വരും.
ശരിക്കും പറഞ്ഞാൽ നമ്മൾ ജീവിയ്ക്കുന്നത് വായുസമുദ്രത്തിന്റെ അടിത്തട്ടിലാണ്. കടലിന്റെ അടിത്തട്ട് പോലെ തന്നെയാണ് ഈ വായു സമുദ്രത്തിന്റെ അടിത്തട്ടും. കടലിൽ ഉള്ളത് ജലതന്മാത്രകൾ ആണെങ്കിൽ വായുസമുദ്രത്തിൽ ഉള്ളത് വായുതന്മാത്രകൾ ആണെന്ന് മാത്രം. ജലത്തെ നാം കാണുന്നത് അതിലെ തന്മാത്രകൾ ഒന്നിനൊന്ന് വേർപെട്ടു പോകാതെ പറ്റിപ്പിടിച്ചത് കൊണ്ടാണ്!. വായുവിലെ ഓരോ തന്മാത്രയും സ്വതന്ത്രമാണ്. ഒരു നിശ്ചിത അകലത്തിൽ വായുതന്മാത്രകൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. നഗ്നദൃഷ്ടികൾ കൊണ്ട് വായുതന്മാത്രകളെ കാണാൻ കഴിയില്ല. അവ ജലത്തിലെ പോലെ ചേർന്നു നിൽക്കുന്നുമില്ല. അതുകൊണ്ടാണ് വായുവിനെ നാം കാണാത്തത്. വായുവിന്റെ മേൽ ഭൂമിയുടെ ആകർഷണം ഏറ്റവും കൂടുതൽ ഉണ്ടാകുന്നത് സമുദ്രനിരപ്പിലാണ്. അതുകൊണ്ട് ഭൂമിയുടെ ഉപരിതലത്തിലാണ് ഏറ്റവും കൂടുതൽ വായുമർദ്ധം അല്ലെങ്കിൽ അന്തരീക്ഷമർദ്ധം അനുഭവപ്പെടുന്നത്. മേൽപ്പോട്ട് പോകുന്തോറും അന്തരീക്ഷമർദ്ധം കുറയുകയും പിന്നീട് നേർത്ത് നേർത്ത് അന്തരീക്ഷം ഇല്ലാതെയാകുന്നു. അതിന്റെ അർത്ഥം ഒരു പരിധി കഴിഞ്ഞാൽ ഭൂമിക്ക് വായുവിനെ ആകർഷിക്കാൻ കഴിയുന്നില്ല എന്നാണ്.
ന്യൂനമർദ്ദം എന്തെന്നല്ലേ? കടൽ ചൂടാകുമ്പോൾ മേൽപ്പരപ്പിലെ വായുവും ചൂടായി മേൽപ്പോട്ട് പോകുന്നു. വായുവിന്റെ സ്വഭാവം ആണത്. അങ്ങനെ കടലിന്റെ മേൽപ്പരപ്പിൽ നിന്ന് ചൂടായ വായു മേലോട്ട് പോകുമ്പോൾ ഒരു യൂനിറ്റ് വിസ്തൃതിയിൽ ഉള്ള വായുതന്മാത്രകളുടെ എണ്ണം കുറവായിരിക്കും. അപ്പോൾ അവിടെ മർദ്ധവും കുറയും. ഇതാണു ന്യൂനമർദ്ധം. എന്നാൽ ഈ ന്യൂനമർദ്ധം എന്ന അവസ്ഥ അധിക സമയം നീണ്ടുനിൽക്കില്ല. കടലും കടലിന്റെ മേൽപ്പരപ്പിലെ വായുവും ചൂടായി നിൽക്കുകയാണല്ലൊ, അവിടേക്ക് തണുത്ത വായുവിന്റെ ഒരു ഒഴുക്ക് ഉണ്ടാകും. ഇതാണ് കാറ്റ് എന്നത്. ഒഡീഷയുടെ തീരത്ത് ന്യൂനമർദ്ധം രൂപപ്പെട്ടപ്പോൾ അവിടേക്ക് അറബിക്കടലിൽ നിന്ന് തണുത്ത വായു അങ്ങോട്ട് പ്രവഹിക്കുന്നു. ഇങ്ങനെ ഭൂമിക്ക് സമാന്തരമായി നീങ്ങുന്ന വായുവിനെ അതായത് കാറ്റിനെ പശ്ചിമഘട്ട പർവ്വതനിരകൾ തടഞ്ഞു നിർത്തുന്നു. തടയപ്പെട്ട കാറ്റ് കുത്തനെ മേൽപ്പോട്ട് ഉയർന്ന് കേരളത്തിന്റെ ആകാശാതിർത്തിയിലുള്ള വായുവിനെ വല്ലാതെ തണുപ്പിച്ച് എത്രയോ കിലോമീറ്ററുകൾ വ്യാപിക്കുന്ന മേഘങ്ങളെ ഉണ്ടാക്കുന്നു, കനം തൂങ്ങുന്ന മേഘങ്ങൾ പേമാരിയായി പെയ്യുന്നു. ഇതാണ് സംഭവിച്ചത്.
എന്നാൽ ഒഡീഷ തീരത്തേക്ക് തണുത്ത കാറ്റ് അറബിക്കടലിൽ നിന്ന് മാത്രമല്ല പ്രവഹിച്ചിരിക്കുക. ഭൂഗോളത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും തണുത്ത കാറ്റ് അവിടേക്ക് വന്നിരിക്കാമല്ലൊ. അങ്ങനെ ഒഡീഷ തീരത്തെ അന്തരീക്ഷ മർദ്ധം സ്വാഭാവിക നിലയിൽ എത്തുകയും ന്യൂനമർദ്ധം മധ്യപ്രദേശ് ഭാഗത്തേക്ക് നീങ്ങുന്നു എന്നുമാണ് ഒടുവിലത്തെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അപ്പോൾ നമുക്ക് കിട്ടിയ പേമാരിയുടെ കാരണം കാറ്റിന്റെ ഗതിയിൽ കുത്തനെ ഉയർന്ന് നിന്ന് തടസ്സം ഉണ്ടാക്കുന്ന പശ്ചിമഘട്ട മലകളാണ്. അല്ലായിരുന്നെങ്കിൽ ഇതൊന്നും നമ്മൾ അറിയുകയേയില്ലായിരുന്നു.
കാറ്റ് നമുക്ക് മഴ കൊണ്ടത്തരുന്നു. കടലും കരയും ഉള്ളത് കൊണ്ട് കടൽ ചൂടാകുമ്പോൾ കര തണുക്കുകയും, കര ചൂടാകുമ്പോൾ കടൽ തണുക്കുകയും ചെയ്യുന്നു. തണുക്കുക എന്നും ചൂടാവുക എന്നും പറയുമ്പോൾ ഒരു പദാർത്ഥത്തിലെ തന്മാത്രകൾ വേഗത്തിൽ ചലിക്കുന്നതാണ് ചൂടായും , മെല്ലെ ചലിക്കുന്നതാണ് തണുപ്പായും നമുക്ക് അനുഭവപ്പെടുന്നത്. ജലത്തിലെ തന്മാത്രകൾ വേറിട്ട് പോകുന്നില്ലെങ്കിലും ഓരോന്നും ചലിക്കുന്നുണ്ട്. തന്മാത്രാ ചലനത്തിനു ആനുപാതികമാണ് ചൂടും തണുപ്പും എന്നത് വെള്ളം കൊണ്ട് തന്നെ നമുക്ക് മനസ്സിലാക്കാം. പച്ചവെള്ളം ചൂടോ തണുപ്പോ? ജലം എന്നത് നാല് ഡിഗ്രി സെൽഷ്യസ് ചൂടിലാണ് ആ അവസ്ഥയിൽ നിൽക്കുന്നത്. അത് തണുത്ത് പൂജ്യം ഡിഗ്രി സെൽഷ്യസ് ആകുമ്പോൾ തണുക്കുക മാത്രമല്ല ഖരാവസ്ഥയിൽ ആവുകയും ചെയ്യുന്നു. അതിന്റെ അർത്ഥം ജലത്തിലേക്കാളും ഐസ് കട്ടയിൽ അതിലെ തന്മാത്രകൾ സാവധാനം ചലിക്കുന്നു എന്നാണ്. അതേ സമയം ജലം ചൂടാക്കി നൂറ് ഡിഗ്രി സെൽഷ്യൽസ് എത്തുമ്പോൾ അത് നമുക്ക് തൊടാൻ കഴിയാത്ത അവസ്ഥയിൽ എത്തുന്നു എന്ന് മാത്രമല്ല ജലം വാതകാവസ്ഥ പ്രാപിക്കുകയും ചെയ്യുന്നു. ഇവിടെ സംഭവിച്ചത് ജലതന്മാത്രകൾ സാധാരണ അവസ്ഥയിൽ നിന്നും വേഗത്തിൽ സഞ്ചരിച്ച് വാതകത്തെ പോലെ സ്വതന്ത്രമായി എന്നാണ്.
ഇതൊക്കെയാണ് പ്രകൃതിനിയമം. നിയമം എന്ന് പറയുമ്പോൾ ഈ പ്രകൃതിയും നിയമവും ആരെങ്കിലും ഉണ്ടാക്കി എന്നോ, മനുഷ്യനോ അല്ലെങ്കിൽ അജ്ഞാത ശക്തിക്കോ ഇതൊക്കെ മാറ്റാൻ കഴിയുമെന്നോ അല്ല. പ്രാർത്ഥിച്ചത് കൊണ്ട് പ്രകൃതിനിയമം മാറുമെന്നോ അല്ല. പ്രകൃതിയുടെ നിയമം മനുഷ്യൻ കണ്ടെത്തി എന്നതാണ് ശാസ്ത്രത്തിന്റെ നേട്ടം. പ്രകൃതി എങ്ങനെ ഉണ്ടായി എന്ന ചോദ്യം ഒരു പ്രപഞ്ചശക്തി ഉണ്ടാക്കി എന്ന ഉത്തരത്തിലേക്ക് ഒരിക്കലും എത്തുകയില്ല. അങ്ങനെ വേണമെങ്കിൽ വിശ്വസിക്കാം എന്നേയുള്ളൂ. പ്രകൃതിയുടെ നിയമം മനസ്സിലാക്കിയത് കൊണ്ടാണ് നമുക്ക് കാലാവസ്ഥാപ്രവചനം സാധ്യമാകുന്നത്. ഒഡീഷയുടെ തീരത്ത് ന്യൂനമർദ്ധം രൂപപ്പെട്ടത് തികച്ചം ആകസ്മികമാണ്. പ്രകൃതിയിലെ ആകസ്മിക നീക്കങ്ങൾ നമ്മൂടെ നിയന്ത്രണത്തിലല്ല. മറ്റേതെങ്കിലും ശക്തിയുടെ നിയന്ത്രണത്തിലും അല്ല. അതുകൊണ്ട് നമുക്ക് പോംവഴികൾ മനുഷ്യസാധ്യമായത് മാത്രമാണ്. അതാണ് കേരളത്തിൽ നടന്നതും നടക്കുന്നതും.

We are happy now to see this post because of the you put good images, good choice of the words. You choose best topic and good information provide. Thanks a sharing nice article.
ReplyDeleteWebsite Designing Company
Thanks for sharing the interesting information, the blog is very interesting to read and may be useful for everything. Visit for:
ReplyDeleteweb development company in noida