അഴിമതി എന്ന് വിളിച്ചുകൂവുന്നുണ്ടെങ്കിലും രാജ്യത്തെ മുക്കാൽ ഭാഗം രാഷ്ട്രീയക്കാരും പെരുങ്കള്ളന്മാരാണു എന്ന വസ്തുത ആർക്കും നിഷേധിക്കാൻ കഴിയില്ല. അവനവന്റെ പാർട്ടിയിലെ കള്ളനേതാക്കളെ മറച്ചുപിടിച്ചുകൊണ്ടാണു ഓരോ പാർട്ടിവിശ്വാസിയും മറ്റേ പാർട്ടി കട്ടുമുടിച്ചു എന്ന് പറയുന്നത്. തന്റെ പാർട്ടിയിൽ കക്കുന്നവരും, അഴിമതിയുടെയും കൈക്കൂലിയുടെയും ഗുണഫലം പറ്റുന്നവരുമായ ചോട്ടാ-ബഡാ നേതാക്കൾ ആരും ഇല്ല എന്ന് ഇന്ത്യയിലെ ഒരു പാർട്ടി അനുഭാവിക്കും പറയാൻ കഴിയില്ല.
രാജ്യത്ത് നടക്കുന്ന സകല അഴിമതിയുടെയും കൈക്കൂലിയുടെയും കള്ളത്തരത്തിന്റെയും പ്രഭവകേന്ദ്രങ്ങൾ നിലവിലെ രാഷ്ട്രീയപാർട്ടികൾ തന്നെയാണു. അങ്ങനെ കള്ളന്മാർ നാട് ഭരിക്കുന്നത്കൊണ്ടാണു ഉദ്യോഗസ്ഥന്മാർക്ക് അഴിമതി നടത്താനും വ്യാപാരികൾക്ക് കരിഞ്ചന്തയും പൂഴ്ത്തിവെപ്പും നടത്താനും സാധിക്കുന്നത്. നൂറു രൂപ മുതൽ മേലോട്ട് കൈക്കൂലി കൊടുത്താൽ എന്ത് നിയലംഘനവും നടത്താൻ സാധിക്കും എന്ന് ഏത് ഉദ്യോഗസ്ഥനും പൗരന്മാർക്കും അറിയാം.
മറ്റുള്ള പാർട്ടികളെ കള്ളന്മാർ കട്ടുമുടിക്കുന്നവർ എന്ന് പറഞ്ഞുകൊണ്ടാണു ഇവിടെ ഓരോ പാർട്ടിയും കക്കുന്നത്. കളവ് കളവ് , അഴിമതി അഴിമതി എന്ന് ഏത് പാർട്ടി ഏറ്റവും ഉറക്കെ പറഞ്ഞുകൊണ്ടിരിക്കുന്നുവോ ആ പാർട്ടി തന്നെയായിരിക്കും ഏറ്റവും കൂടുതൽ കക്കുന്നുണ്ടാവുക. എല്ലാ പാർട്ടിയിലും സത്യസന്ധരും ത്യാഗശീലരും രാഷ്ട്രീയത്തെ ജനസേവനമായി കാണുന്നവരും ഉണ്ടാകും. എന്നാൽ പൊതുവെ പറഞ്ഞാൽ രാഷ്ട്രീയം ഇന്ന് കട്ടുസമ്പാദിക്കാനുള്ള വേദിയാണെന്ന് പറഞ്ഞാൽ നിഷേധിക്കാൻ കഴിയില്ല. ഒന്നുമില്ലായ്മയിൽ നിന്ന് രാഷ്ട്രീയത്തിൽ വന്ന് രാഷ്ട്രീയം കൊണ്ട് മാത്രം സമ്പാദിച്ചുകൂട്ടിയവർ എല്ലാ പാർട്ടികളിലും ഉണ്ട്.
ഇങ്ങനെ കള്ളന്മാരും അഴിമതിക്കാരും അവിഹിതമായ ഏത് മാർഗ്ഗം ഉപയോഗിച്ചും പണം സമ്പാദിക്കുന്ന ചെറുത്-വലുത് നേതാക്കൾ രാഷ്ട്രീയത്തിൽ പെരുകിയത്കൊണ്ട് വലിയൊരു വിഭാഗം ആളുകൾ രാഷ്ട്രീയത്തെ പുച്ഛത്തോടെ കണ്ട് രാഷ്ട്രീയത്തിൽ നിന്ന് അകന്ന് നിൽക്കുകയാണു. അങ്ങനെ രാഷ്ട്രീയം ഇന്നൊരു പ്രഹസനം മാത്രമായി മാറിയിട്ടുണ്ട്. മറ്റുള്ളവരുടെ മേൽ ആരോപണം വാരിപ്പൂശി സ്വന്തം അനുയായികൾക്ക് മുന്നിൽ സ്വയം മാന്യനാകാൻ നേതാക്കൾക്ക് കഴിയുന്നു എന്നിടത്താണു രാഷ്ട്രീയക്കാരുടെ വിജയം.
ഇതിൽ നിന്ന് രാജ്യത്തെയും ജനങ്ങളെയും രക്ഷിക്കാൻ ഒരു മിശിഹ അവതരിക്കണമായിരുന്നു. പക്ഷെ പ്രവാചകന്മാരുടെയും അവതാരങ്ങളുടെയും കാലം കഴിഞ്ഞുപോയിരുന്നു. സാധാരണക്കാരിൽ നിന്ന് അങ്ങനെയൊരു പ്രസ്ഥാനം ഉയർന്നുവരേണ്ടിയിരുന്നു. ഇന്നല്ലെങ്കിൽ നാളെ അത് ഉയർന്നുവരികയും ചെയ്യും. അതൊരു പ്രകൃതിനിയമമാണു. വെള്ളക്കാരൻ രാജ്യത്തെ കൊള്ളയടിച്ചുകൊണ്ടിരുന്നപ്പോൾ സ്വാതന്ത്ര്യസമര പ്രസ്ഥാനം ഉയർന്നുവന്നില്ലേ അത് പോലെ. നിലവിൽ രൂപം കൊണ്ടുവരുന്ന ആം ആദ്മി പ്രസ്ഥാനം രാജ്യത്തെ നവീകരിക്കാനും ശുദ്ധീകരിക്കാനും മാലിന്യങ്ങൾ തൂത്തുവാരാനുമുള്ള ജനകീയപ്രസ്ഥാനമായി വളരാനുള്ള സാധ്യതയാണു കാണുന്നത്.
അരവിന്ദ് കെജ്‌രിവാൾ എന്ന വ്യക്തിയുടെ ഭൂതകാലം മനസ്സിലാക്കുന്നവർക്ക് ഇന്ത്യയിലെ സാധാരണക്കാരുടെ ഭാവി പ്രധാനമന്ത്രിയായും, രാജ്യത്തെ നേരായ പാതയിൽ നയിക്കാൻ കഴിയുന്ന നേതാവായും സങ്കല്പിക്കാൻ കഴിയുന്നുണ്ട്. അത്കൊണ്ട് കെജ്‌രിവാളിനെയും ആം ആദ്മി പാർട്ടിയെയും ശത്രു ആയിട്ടല്ല മറ്റ് പാർട്ടി അണികൾ കാണേണ്ടത്. സ്വന്തം പാർട്ടിയെയും നേതാക്കളെയും ശുദ്ധീകരിക്കാൻ പ്രേരിപ്പിക്കുകയും അങ്ങനെ പൊതുരംഗം സംശുദ്ധമാക്കാൻ നിമിത്തമാകുന്ന അഭിനവമിശിഹ ആയിത്തന്നെ മറ്റ് പാർട്ടി അണികൾ കെജ്‌രിവാളിനെ കാണണം. ആ ആദ്മി മൂവ്‌മെന്റും കെജ്‌രിവാളും പരാജയപ്പെട്ടാൽ അതിന്റെ നഷ്ടം രാഷ്ട്രത്തിനു തന്നെയാണെന്ന് ഓരോ പാർട്ടിക്കാരനും കണ്ണ് തുറന്നു കാണണം. കെജ്‌രിവാളിനെ എതിർക്കുന്നതിനു പകരം സ്വന്തം പാർട്ടി നേതാക്കളെ വിചാരണ ചെയ്യാനാണു ഓരോ പാർട്ടി അനുഭാവിയും മുന്നോട്ട് വരേണ്ടത്.

ആപ്പ് വളരട്ടെ
ReplyDeleteതാങ്കൾ പറയുന്നത് എല്ലാം ശരി തന്നെ. കട്ട് മുടിച്ചു നാട് കുട്ടിച്ചോറാക്കുന്ന നാടിൻറെ യഥാര്ത മക്കളെ കാണാത്ത, മുതലാളിമാരുടെ കീശ വീര്പ്പിക്കാൻ മാത്രം നിയമങ്ങൾ ഉണ്ടാക്കുന്ന, മുതലാളിമാരുടെ ചൂഷണങ്ങൾക്ക് കൂട്ട് നില്ക്കുന്ന, തന്തോന്നികളായ ഇന്ന് ഇന്ത്യയിൽ എല്ലാ സ്റ്റയ്റ്റിലും കേന്ദ്രത്തിലും ഭരണത്തിലിരിക്കുന്ന കോമരങ്ങളെ കുറ്റിച്ചൂൽ കൊണ്ട് അടിചാട്ടുകയല്ല വെടി വെച്ച് കൊല്ലുകയാണ് വേണ്ടത് എന്ന് അറിയാതെ അല്ല പറയുന്നതെങ്കിലും, പറയാതെ വയ്യ, എന്തെന്നാൽ ആം ആദ്മി പാർടി ആരംഭത്തിലും തിരഞ്ഞെടുപ്പുവരെയും ശ്രദ്ധയും പരിഗണയും പിടിച്ചു പറ്റിയെങ്കിലും കുറച്ചു സീറ്റുകൾ കിട്ടിയപ്പോൾ ഭൂരി പക്ഷം കിട്ടാതെ ഭരണതിലെക്കില്ല എന്ന ആദ്യത്തിൽ പറഞ്ഞ അഭിപ്രായത്തിൽ തന്നെ ഉറച്ചു നിന്നിരുന്നെങ്കിൽ വാക്കിനൊരു വില കല്പിക്കാമായിരുന്നു. അങ്ങിനെ ആണെങ്കിൽ ഒരു തിരഞ്ഞെടുപ്പ് കൂടി നടത്തി ഭൂരിപക്ഷം നേടി തന്നെ ഭരിക്കാമായിരുന്നു, ഇതിപ്പോൾ ആരുടെയോ വാക്ക് കേട്ട് (ചിലപ്പോൾ ഉള്ളിൽ നിന്നാകാം അല്ലെങ്കിൽ പുറത്തു നിന്നാവാം) വാക്കോ അല്ലെങ്കിൽ പ്രീണ നമോ കേട്ട് നേരത്തെ എടുത്ത തീരുമാനത്തിനെതിരായി മന്തി സഭ ഉണ്ടാക്കാൻ എടുത്ത ആ തീരുമാനം ആ പര്ടിയോടുണ്ടായിരുന്ന ബഹുമാനം ഇല്ലാതാക്കി, കോണ്ഗ്രസ്സിന്റെ കാരുണ്യം കൊണ്ടും ബി ജെ പി മിണ്ടാതിരുന്നാലും, കൂടെ ഉള്ളവര കാലുമാറാ തിരുന്നാലും അവര്ക്ക് ഭരിക്കാം, അങ്ങിനെ ഭരിക്കുമ്പോൾ അവർ നേരത്തെ പറഞ്ഞ അഴിമതിക്കാരെ കുറ്റിചൂൽ എടുത്തടിക്കാൻ ഉള്ള ചങ്കൂറ്റം ഇല്ലാതെ പോവും അപ്പോൾ പിന്നെ മറ്റു പാർട്ടികളും കുട്ടിചൂലും തമ്മിൽ വിത്യാസം ഒന്നുമുണ്ടാവില്ല. കാരണം ഇപ്പോൾ തന്നെ അവരിലെ അധികാര മോഹികൾ ഭേഷനി മുഴക്കി തുടങ്ങി പിന്നെ ബി. ജെ. പി യെ പോലെ ഉള്ളവര മിണ്ടാതിരുന്നു കേസിനും കുലുമാലിനും ഇട കൊടുക്കുമെന്ന് തോന്നുന്നത് തന്നെ വിഡിത്തം ആണല്ലോ. അഞ്ചു കൊല്ലം പോയിട്ട് അന്ജാഴ്ച തികക്കുമോ എന്ന് കാണാം. എന്നാലും പ്രതീക്ഷയോടു നോക്കി കണ്ട ഒരു പാർട്ടിയുടെ ഇവ്വിധം ഉള്ള അധികാരത്തോടുള്ള ദ്വര കൊണ്ട് എങ്ങും എത്താതെ നശിച്ചു പോവുമല്ലോ എന്ന് കരുതുമ്പോൾ ഒരു വിഷമം.

ReplyDelete"ആ ആദ്മി മൂവ്‌മെന്റും കെജ്‌രിവാളും പരാജയപ്പെട്ടാൽ..........."
ReplyDeleteപരാജയങ്ങള്‍ മാത്രം ഏറ്റു വാങ്ങാന്‍ വിധിക്കപ്പെട്ടവര്‍ എന്ന് ഒരു പക്ഷേ ചരിത്രം മുദ്രകുത്തും നമ്മെ....!