രാഷ്ട്രീയം വെറും കക്ഷിരാഷ്ട്രീയമായി അധ:പതിച്ചുപോയ ഒരു കാലഘട്ടത്തിലാണു നമ്മൾ ജീവിക്കുന്നത്. ബുദ്ധിയുള്ളവർക്ക് പോലും ഈ രാഷ്ട്രീയവും കക്ഷിരാഷ്ട്രീയവും തമ്മിലുള്ള വ്യത്യാസം മനസ്സിലാകുന്നുമില്ല. രാഷ്ട്രീയം എന്നത് പാർട്ടി വ്യത്യാസം ഇല്ലാതെയും മത-ജാതി-സമുദായ വ്യത്യാസം ഇല്ലാതെയും സർവ്വ പൗരന്മാരുടെയും പ്രശ്നങ്ങൾ ചിന്തിക്കുകയും പരിഹാരം കാണുകയും ചെയ്യുന്ന സാമൂഹ്യശാസ്ത്രവും അതിന്റെ പ്രയോഗവും ആണു. അത്കൊണ്ട് തന്നെ രാഷ്ട്രീയത്തിൽ സർവ്വജന താല്പര്യം മാത്രമേ കാണൂ. പാർട്ടിതാല്പര്യം കാണുകയില്ല. പാർട്ടി എന്നത് ഒരു ഇൻസ്ട്രുമെന്റ് മാത്രമാണു. പാർട്ടിക്ക് പാർട്ടിയുടേതായ ഒരു ഇന്ററസ്റ്റും ഉണ്ടാകാൻ വഴിയില്ല. ജനങ്ങൾക്ക് ഒന്നും ചെയ്യാനില്ലെങ്കിൽ ഒരു പാർട്ടിക്ക് നിലനിൽപ്പും വേണ്ട.
എന്നാൽ ഇവിടെ പാർട്ടികൾക്ക് പാർട്ടിതാല്പര്യം മാത്രമേയുള്ളൂ. പാർട്ടിയുടെ നിലനിൽപ്പാണു പാർട്ടിക്കാർ പരമപ്രാധാന്യം കൊടുക്കുന്നത്. പാർട്ടിയെ സ്ഥാപനവൽക്കരിക്കുന്നു. എന്നിട്ട് പാർട്ടിതാല്പര്യത്തെ ജനതാല്പര്യങ്ങൾക്ക് മേലെ പ്രതിഷ്ഠിക്കുന്നു. അങ്ങനെ ജനങ്ങൾക്ക് വേണ്ടി പാർട്ടി എന്നത് മാറി പാർട്ടിക്ക് വേണ്ടി ജനങ്ങൾ എന്ന അവസ്ഥയുണ്ടാകുന്നു. ഇതാണു നിലവിലെ കക്ഷിരാഷ്ട്രീയം. ഇതിനെ നമുക്ക് പാർട്ടീയം എന്ന് വിളിക്കാം. ഈ പാർട്ടീയം വളരെ വിദഗ്ദ്ധമായി നടപ്പാക്കുന്ന പാർട്ടിയാണു സി.പി.എം. സി.പി.എം. എന്ത് ചെയ്യുന്നതും സ്വന്തം പാർട്ടിക്കും പാർട്ടിക്കാർക്കും മാത്രമായിരിക്കും. അതിനു സർക്കാർ , തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ, സഹകരണ പ്രസ്ഥാനങ്ങൾ മുതലായ എല്ലാ ജനാധിപത്യസ്ഥാപനങ്ങളെയും അവർ ഉപയോഗപ്പെടുത്തും. ഉദാഹരണത്തിനു അവർ ഭരിക്കുന്ന പഞ്ചായത്തിൽ സ്വന്തം പാർട്ടിക്കാരെ മാത്രമേ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുകയുള്ളൂ. അവർ ഭരിക്കുന്ന സഹകരണബാങ്കിൽ നിന്ന് അവരുടെ പാർട്ടിക്കാർക്ക് മാത്രമേ പലിശ കുറഞ്ഞ കാർഷികവായ്പ കിട്ടുകയുള്ളൂ.
ഇത് മാർക്സിസ്റ്റ് പാർട്ടി മാത്രം ചെയ്യുന്നു എന്നല്ല. ഒരുദാഹരണം പറഞ്ഞു എന്നു മാത്രം. എല്ലാ പാർട്ടികളും ഇത് തന്നെയാണു ചെയ്യുന്നത്. അങ്ങനെയാണു പാർട്ടീയം ഒരു ബിഗ് ബിസിനസ്സായി ഇന്ത്യയിൽ വളർന്നു വന്നിട്ടുള്ളത്. ഇത് സാമാന്യവൽക്കരിച്ച് പറയുന്നതാണു. നല്ല രാഷ്ട്രീയക്കാരും നല്ല പാർട്ടികളും നല്ല നേതാക്കളും ഇല്ല എന്നല്ല. എന്നാൽ രാജ്യത്തെ പൊതുസ്ഥിതി പറയുമ്പോൾ ഇപ്രകാരം സാമാന്യവൽക്കരിച്ചു മാത്രമേ പറയാൻ കഴിയൂ. പാർട്ടീയം കൊണ്ട് സമ്പാദിച്ചുകൂട്ടിയ നേതാക്കൾ ഒരുപാടൊരുപാടുണ്ട്. തമിഴ്‌നാട്ടിലെ ഒരു സാദാ MBBS ഡോക്‌ടർ മാത്രമായിരുന്നു രാമദാസ്. രോഗികളിൽ നിന്ന് രണ്ടും മൂന്നും രൂപ ഫീസ് വാങ്ങി ചികിത്സിക്കുന്ന വെറും ഡോക്‌ടർ. പെട്ടെന്നാണു അദ്ദേഹത്തിനു പാർട്ടീയത്തിന്റെ ഉൾവിളി വന്നത്. അദ്ദേഹത്തിന്റെ വന്നിയർ സമുദായത്തിനു വേണ്ടി എന്ന് പറഞ്ഞ് ഒരു പാർട്ടിയുണ്ടാക്കി. പാട്ടാളിമക്കൾ കട്ചി. പാട്ടാളിമക്കൾ എന്നാൽ കർഷകത്തൊഴിലാളികൾ എന്നർത്ഥം. ഇന്ന് അദ്ദേഹം എത്രയോ ഹെക്‌റ്റർ ഭൂസ്വത്തിന്റെ ഉടമയാണു. വന്നിയർ അന്നും ഇന്നും പാട്ടാളികൾ തന്നെ.
സ്വാതന്ത്ര്യത്തിനു ശേഷമാണു ഈ പ്രതിഭാസം വളരാൻ തുടങ്ങിയത്. ഇത്രയധികം പാർട്ടികൾ ഇന്ത്യയിൽ പെരുകാൻ കാരണവും പാർട്ടിനടത്തിപ്പ് മുതൽ മുടക്കില്ലാത്ത ബിസിനസ്സ് എന്ന് കണ്ടത്കൊണ്ടാണു. ഇവിടെയും പാർട്ടിയെ ഏറ്റവും മികച്ച ബിസിനസ്സായി കൊണ്ടുനടക്കുന്നതിനു സി.പി.എമ്മിനെ നല്ല ഉദാഹരണമായി പറയാൻ കഴിയും. ഇത്രയും സ്വത്ത് ഉള്ള പാർട്ടി ഇന്ത്യയിൽ തന്നെ വേറെ ഉണ്ടോ എന്ന് സംശയമാണു.
അപ്പോൾ ജനങ്ങൾക്ക് വേണ്ടിയുള്ള യഥാർഥ രാഷ്ട്രീയം നമുക്ക് തിരിച്ചുപിടിക്കാൻ കഴിയുമോ എന്നതാണു പ്രശ്നം. അതിനു ആദ്യമായി പുതിയ ഒരു പാർട്ടി വേണം. രാഷ്ട്രീയത്തെ പാർട്ടീയമായി കാണാത്ത , ബിസിനസ്സ് താല്പര്യം ഇല്ലാത്ത നേതാക്കളും പ്രവർത്തകരും വേണം. അവിടെയാണു ആം ആദ്മി പാർട്ടിയുടെ ആവിർഭാവം പ്രസക്തമായി വന്നിരിക്കുന്നത്. ജനങ്ങൾക്ക് വേണ്ടി ശരിയായ രാഷ്ട്രീയത്തെ പാർട്ടീയമുതലാളിമാരിൽ നിന്ന് തിരിച്ചുവാങ്ങുക എന്ന കനത്ത ഉത്തരവാദിത്വമാണു ആം ആദ്മി പാർട്ടിക്ക് ഉള്ളത്. അവർക്ക് അതിനു കഴിഞ്ഞെങ്കിൽ നന്നായിരുന്നു എന്ന് പറയാൻ മാത്രമേ ഇപ്പോൾ കഴിയു. കാരണം ജനങ്ങളാണു എല്ലാം തീരുമാനിക്കുന്നത്.

ജനങ്ങളാണോ ‘എല്ലാം” തീരുമാനിക്കുന്നത്??
ReplyDelete