മുന്നണിഭരണത്തിൽ പിടിച്ചുനിൽക്കണമെങ്കിൽ ഒരുപാട് വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരും. ആ വിട്ടുവീഴ്ചകൾ ആകട്ടെ നമ്മുടെ രാജ്യത്തെയും ജനാധിപത്യത്തെയും ശിഥിലമാക്കുകയും ചെയ്യും. രണ്ടാം യു.പി.എ. സർക്കാർ രൂപീകരിക്കുമ്പോൾ 2ജി ഇടപാടിൽ അഴിമതി ആരോപണത്തിനു വിധേയനായ എ.രാജയെ മന്ത്രിസഭയിൽ എടുക്കാൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനു താല്പര്യമുണ്ടായിരുന്നില്ല. എന്നാൽ ഡി.എം.കെ.തലവൻ കരുണാനിധിക്ക് രാജ തന്നെ ടെലികോം മന്ത്രിയാകണമെന്ന് നിർബ്ബന്ധം. പ്രധാനമന്ത്രിയുടെ മുന്നിൽ രണ്ട് വഴികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒന്നുകിൽ രാജയെ മന്ത്രിയാക്കുക, അല്ലെങ്കിൽ യു.പി.എ. ഭരണം വേണ്ടെന്ന് വയ്ക്കുക. അങ്ങനെ രാജ വീണ്ടും മന്ത്രിയായി. 2ജി അഴിമതി മൊത്തം കോൺഗ്രസ്സിന്റെ തലയിൽ ആയി.
കുറെക്കാലമായി കേന്ദ്രത്തിൽ യു.പി.എ.സർക്കാരിനെ പിടിച്ചുനിർത്തുന്നത് ലാലു പ്രസാദ് യാദവും ശരത് പവ്വാറും മറ്റും ആണു. അവർ ഇല്ലെങ്കിൽ യു.പി.എ. ഇല്ല. അഴിമതിയുടെ കാര്യം വരുമ്പോൾ എല്ലാ കുറ്റവും കോൺഗ്രസ്സിന്റെ തലയിൽ വെച്ചുകെട്ടുമ്പോൾ കോൺഗ്രസ്സ് വിരുദ്ധർ ഈ യാഥാർത്ഥ്യം സൗകര്യപൂർവ്വം വിസ്മരിക്കുന്നു. ബി.ജെ.പി.ഭരണകാലത്തെ അഴിമതികളും സൗകര്യപൂർവ്വം മറച്ചുവയ്ക്കുന്നു. 2ജി ഇടപാടിൽ അഴിമതി നടന്നിട്ടുണ്ടെങ്കിൽ അതിനു കാരണം ബി.ജെ.പി.സർക്കാരിന്റെ ടെലികോം നയം ആയിരുന്നു. ആ നയം അതേ പടി പിന്തുടരുകയായിരുന്നു എ.രാജയും. ടെലികോം വകുപ്പ് ഭരിച്ച് ഏറ്റവും കൂടുതൽ പ്രയോജനമുണ്ടാക്കിയത് ബി.ജെ.പി.മന്ത്രിയായിരുന്ന പ്രമോദ് മഹാജൻ ആയിരുന്നു എന്നും എല്ലാവർക്കും അറിയാം.
ആളുകൾക്ക് കുറ്റപ്പെടുത്താൻ ഏറ്റവും എളുപ്പമുള്ള പാർട്ടി കോൺഗ്രസ്സാണു. കാരണം കോൺഗ്രസ്സ് അങ്ങനെ പ്രത്യാക്രമണത്തിനു പോകാറില്ല. അത്കൊണ്ട് തന്നെ എപ്പോഴും പ്രതിരോധത്തിൽ ആയിരിക്കും കോൺഗ്രസ്സ്. സ്വാതന്ത്ര്യത്തിനു ശേഷം കോൺഗ്രസ്സ് നീണ്ട കാലം ഭരിച്ചതിന്റെ ഫലമാണു ഇന്ന് കാണുന്ന ഇന്ത്യ. കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിലും ഇന്ന് കാണുന്ന ഈ ഇന്ത്യ നമുക്ക് അഭിമാനം തന്നെയാണു. മറ്റേതെങ്കിലും പാർട്ടിയാണു ഇത്രയും കാലം ഭരിച്ചിരുന്നതെങ്കിൽ ഇന്ത്യയുടെ രൂപം ഈ മാതിരി ആയിരിക്കില്ല എന്നുറപ്പാണു. ഉദാഹരണത്തിനു സംഘപരിവാർ സ്പോൺസർ ചെയ്യുന്ന പാർട്ടി ആയിരുന്നെങ്കിൽ ഇന്ത്യ ഒരു കലാപ ഭൂമി ആയേനേ.
കാരണം പറയാം. ബാബറി മസ്‌ജിദ് തകർത്തത് ആരാണു? അതിന്റെ കുറ്റവും കോൺഗ്രസ്സിന്റെ തലയിൽ ആണു ആളുകൾ കെട്ടി വയ്ക്കുന്നത്. കോൺഗ്രസ്സുകാർക്ക് പള്ളി പൊളിക്കുന്ന ഏർപ്പാടില്ല. കോൺഗ്രസ്സുകാരിൽ തീവ്രവാദികൾ ഇല്ല. കോൺഗ്രസ്സുകാർ ആയുധപരിശീലനം നടത്തുന്നില്ല. രാജ്യത്തെ ഏറ്റവും മിതവാദികളും ശാന്തശീലരും നിരുപദ്രവകാരികളും ഒരു തരത്തിലുള്ള വർഗ്ഗീയ-പ്രാദേശിക-ഭാഷാ ഭ്രാന്തും ഇല്ലാത്തവരാണു കോൺഗ്രസ്സുകാർ. ബാബറി മസ്‌ജിദ് തകർത്തത് സംഘപരിവാറിന്റെ കർസേവകർ ആണു. അന്ന് ഉത്തർ പ്രദേശ് ഭരിക്കുന്നത് കല്യാൺ സിങ്ങിന്റെ നേതൃത്വത്തിൽ ബി.ജെ.പി.സർക്കാരാണു. നരസിംഹറാവു അന്ന് ഉത്തർ പ്രദേശിലേക്ക് പട്ടാളത്തെ അയച്ചില്ല എന്ന കാരണത്തിലാണു കർസേവകർ ചെയ്ത കുറ്റം കോൺഗ്രസ്സിന്റെ തലയിൽ കയറ്റി വയ്ക്കുന്നത്. നമ്മുടെ രാജ്യത്തെ ഫെഡറൽ നിയമപ്രകാരം അടിയന്തിരാവസ്ഥയിൽ ഒഴികെ സാധാരണ സാഹചര്യങ്ങളിൽ സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ പട്ടാളത്തിനു ഒന്നും ചെയ്യാൻ കഴിയില്ല എന്ന സത്യം അവർ മറച്ചു വയ്ക്കുന്നു. പള്ളിക്ക് പൂർണ്ണ സംരക്ഷണം കൊടുക്കും എന്ന് അന്ന് കല്യാൺ സിങ്ങ് കൊടുത്ത ഉറപ്പ് വിശ്വസിക്കാൻ നരസിംഹറാവു ഭരണഘടനപ്രകാരം ബാധ്യസ്ഥനായിരുന്നു.
പറഞ്ഞുവന്നത് ഇതാണു, ഇത്രയും ദീർഘകാലം സംഘപരിവാർ പാർട്ടികൾ ഇന്ത്യ ഭരിച്ചിരുന്നുവെങ്കിൽ തർക്കത്തിലുള്ളതും ഇല്ലാത്തതുമായ അനേകം പള്ളികൾ കർസേവകർ പൊളിക്കുമായിരുന്നു. ഇന്ത്യയിൽ മുസ്ലീം യുവാക്കൾ താലിബാനുകളും ആയിട്ടുണ്ടാകും. ഇന്ത്യ വർഗ്ഗീയകലാപങ്ങളുടെ പ്രഭവകേന്ദ്രമായിരുന്നിരിക്കും. ഇന്ത്യയിലെ മുസ്ലീങ്ങൾ പുറത്ത് നിന്ന് വന്നവരല്ല. അവരുടെ പൂർവ്വീകരും ഹിന്ദുക്കളാണു. ഏതോ സാഹചര്യങ്ങളിൽ ഇസ്ലാം മതം ആശ്ലേഷിച്ചവരുടെ സന്തതിപരമ്പരകളാണു മുസ്ലീങ്ങൾ. അവർക്ക് ഇക്കാണുന്ന പള്ളികളത്രയും പണിയാൻ ഭൂമി നൽകിയത് ഹിന്ദുക്കളായ നാട്ടുരാജാക്കന്മാരാണു. അത്കൊണ്ട് അമ്പലങ്ങൾക്കും പള്ളികൾക്കും ഇന്ത്യയിൽ തുല്യ അവകാശമാണു. എല്ലാറ്റിനെയും ഉൾക്കൊള്ളുക എന്നതാണു ഇന്ത്യൻ സംസ്ക്കാരം. അത് തന്നെയാണു കോൺഗ്രസ്സിന്റെയും സംസ്ക്കാരം. അത്കൊണ്ടാണു കോൺഗ്രസ്സുകാർ മതേതര-ജനാധിപത്യവാദികൾ ആകുന്നത്.
ഇനി, ഇത്രയും നീണ്ടകാലം കമ്മ്യൂണിസ്റ്റുകൾ ഇന്ത്യ ഭരിച്ചെങ്കിലോ? കൂടുതൽ ഒന്നും പറയണ്ട. ഞാൻ ഈ പോസ്റ്റ് എഴുതുകയില്ലായിരുന്നു എന്ന് മാത്രമല്ല, എഴുതാൻ മനസ്സിൽ ചിന്തിക്കുക പോലും ഇല്ലായിരുന്നു. കമ്യൂണിസ്റ്റുകളുടെ ഭരണത്തിൽ രാഷ്ട്രീയവും സർക്കാർ കാര്യങ്ങളും കമ്മ്യൂണിസ്റ്റ് പാർട്ടി മെമ്പർമാരുടെ മാത്രം വിഷയമാണു. ജനങ്ങളുടെ പണി സർക്കാർ പറയുന്നത് അനുസരിക്കുക മാത്രം. അതിനപ്പുറം ഒരഭിപ്രായവും പൗരജനങ്ങൾക്ക് പാടില്ല.
പറഞ്ഞ് വന്നത്, അഴിമതിക്കാരെ സംരക്ഷിക്കാൻ വേണ്ടി സുപ്രീം കോടതി വിധിയെ മറി കടക്കാൻ ഒരു ഓർഡിനൻസ് കൊണ്ടുവരേണ്ടി വന്നത് കോൺഗ്രസ്സിന്റെ ഗതികേട് കൊണ്ടായിരുന്നു. ആ ഗതികേടാണു ഒരു പൊട്ടിത്തെറി കൊണ്ട് രാഹുൽ ഗാന്ധി മാറ്റി മറിച്ചത്. ശരത് പവാറിനും മറ്റും ഒന്നും മിണ്ടാൻ കഴിഞ്ഞില്ല. മിണ്ടിയാൽ രാജ്യം ഒറ്റക്കെട്ടായി രാഹുൽ ഗാന്ധിയുടെ പിന്നിൽ അണിനിരക്കും എന്ന് ഓർഡിനൻസ് അനുകൂലികൾ തിരിച്ചറിഞ്ഞു.
ആ പിന്തിരിപ്പൻ ഓർഡിനൻസ് പിൻവലിക്കാൻ തീരുമാനിച്ച ഇന്നലത്തെ ഒക്ടോബർ രണ്ട് ഇന്ത്യൻ രാഷ്ട്രീയചരിത്രത്തിലെ നിർണ്ണായകമായ വഴിത്തിരിവാണു. നാളത്തെ ഇന്ത്യയെ നയിക്കാൻ ഏറ്റവും യോഗ്യൻ രാഹുൽ ഗാന്ധി തന്നെ എന്ന് അസന്നിഗ്ദ്ധമായി വെളിപ്പെടുത്തപ്പെട്ട ദിവസമായിരുന്നു ഇന്നലെ. യു.പി.എ.യ്ക്ക് ഭൂരിപക്ഷം കിട്ടികയാണെങ്കിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രി പദം സ്വീകരിക്കേണമേ എന്നാണു എന്റെ പ്രാർത്ഥന. പക്ഷെ കോൺഗ്രസ്സിനു ഒറ്റയ്ക്ക് ഭുരിപക്ഷം കിട്ടുകയില്ലെങ്കിൽ അമിതമായ പ്രതീക്ഷയും ഇല്ല. നിയമനിർമ്മാണ സഭകളിൽ കോടതി വിധി പ്രകാരം അഴിമതിക്കാരും ക്രിമിനലുകളും കുറഞ്ഞുവരുമല്ലോ എന്ന് മാത്രമാണു ആശ്വാസം.

This comment has been removed by the author.
ReplyDeleteബാബറി മസ്‌ജിദ് തകർത്തത് ആരാണു? അതിന്റെ കുറ്റവും കോൺഗ്രസ്സിന്റെ തലയിൽ ആണു ആളുകൾ കെട്ടി വയ്ക്കുന്നത്.
ReplyDeleteit may be karsevaks of the sanghparivar who did the actual demolition.....but the rootcause that created that situation lies in the decisions taken by rajiv gandhi govt....beginning with the the legislation to nullify the supreme court verdict in the shah bano case in order to appease the minority votebank .....when they realised that it could result in alienation of the majority community , as a balancing act rajiv govt permitted the opening up of the disputed areas at babri masjid for worship by hindus....they unwittingly brought the genie out of the bottle which was sealed since the days of nehru ...and the chain of events culminated in demolition of babri masjid....for some people ignorance is bliss and blind worship of the dynasty is a matter of faith !
after the recent supreme court verdict disqualifying convicted persons from holding legislative office, all the parties including bjp decided to bring about a legislation to overcome that....however bjp fellows realised the popular mood early on and reversed their position and the bill could not be passed ....that is when the govt came up with the ordinance.....all this while rahul gandhi did not utter a single word...when president expressed reservations about signing on the dotted line and it became obvious that going ahead with this unpopular measure would be a political harakiri the party came out with the stage managed drama of rahul gandhi nonsense.....this little drama reminds one of another stage managed drama .... rahul gandhi tearing up the samajwadi manifesto in public.....ending up with that party sweeping the polls....
2ജി ഇടപാടിൽ അഴിമതി നടന്നിട്ടുണ്ടെങ്കിൽ അതിനു കാരണം ബി.ജെ.പി.സർക്കാരിന്റെ ടെലികോം നയം ആയിരുന്നു. ആ നയം അതേ പടി പിന്തുടരുകയായിരുന്നു എ.രാജയും.
ReplyDeletebut look at the scale of corruption....during bjp rule remember jagmohan refused to waive some 500 crores dues from telecom companies who pleaded for it on the ground that their revenues were far below what was estimated at the time of bidding for the license....jagmohan asked if they would have paid more if their revenues had exceeded the estimates....but the fact is vajpayee intevened and shunted jagmohan out of telecom ministry and quietly waived the dues....fast forward to congress govt and the amount of sops offered to corporate sector rose to lakhs of crores....( no these are not the amounts that congress leaders pocketed- that may be only thousands of crores- but the loss to the exchequer in 2g and coal scam are the benefit that private sector companies would accrue over the years )
so to say that bjp is also corrupt in order to whitewash cong corruption is like comparing a pickpocket with a bank robber
അടുത്തത് പറഞ്ഞിട്ടുണ്ട് (ഇൻറർനാഷണൽ മീഡിയ അടക്കം ഫ്ലാഷ് തുടങ്ങി) - മമ്മി പറഞ്ഞുപോലും PM നെയും കേബിനെറ്റിനെയും 'നോണ്‍സെൻസ്' എന്നൊക്കെ പറഞ്ഞത് തെറ്റായിപ്പോയെന്ന്. 125 കോടി ജനങ്ങളെ നയിക്കാൻ പറ്റിയ യമണ്ടൻ സാധനം!!
ReplyDeletepratheekshichchalle pattu
ReplyDeletethe attempt to whitewash the taint of corruption and paint congress as a victim of coalition compulsions would not fool anyone other than the most gullible faithfuls of the dynasty......in the case of 2g scam it is quite evident that raja could not have done whatever he did without the active connivance of chidambaram and manmohan singh.....be that as it may, when it comes to coalscam, transactions that resulted in national exchequer suffering loss to the tune of lakhs of crores were undertaken while the concerned ministry was directly under the charge of manmohansingh....govt is stalling proceedings against tka nair in the pmo in this regard and all the related files have mysteriously vanished into thin air.....further another scam of the magnitude of lakhs of crores that was swept under the carpet involves pmo,tka nair and isro......and the perpetrators of commonwealth scam are still being protected by none other than cong .....the meteoric rise in the fortunes of the son in law cannot be credited to the account of allies......so even if the faithfuls would continue to pretend otherwise, it is evident to all that the emperor is without cloths.....
ReplyDeletehttp://www.mangalam.com/latest-news/107290
ReplyDeleteകല്‍ക്കരി കുംഭകോണം: പ്രധാനമന്ത്രിയ്ക്കും പങ്കുണ്ടെന്ന് പരേഖ്
ന്യൂഡല്‍ഹി: കല്‍ക്കരിപാടം ഇടപാടില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെതിരെ ആരോപണവുമായി മുന്‍ കല്‍ക്കരി സെക്രട്ടറി പി.സി പരേഖ്. ഇടപാടില്‍ താന്‍ പ്രതിയാണെങ്കില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും പ്രതിയാകുമെന്ന് പരേഖ് പറഞ്ഞു. തന്നെ പ്രതിചേര്‍ത്ത സിബിഐ എന്തുകൊണ്ട് പ്രധാനമന്ത്രിയെ പ്രതിചേര്‍ക്കുന്നില്ല. കുമാര്‍ മംഗലം ബിര്‍ലയ്ക്ക് കല്‍ക്കരി പാടം അനുവദിച്ചത് പ്രധാനമന്ത്രിയുടെ അംഗീകാരത്തോടെയാണ്. ഇടപാടില്‍ ക്രമക്കേട് കണ്ടെത്തിയപ്പോഴെല്ലാം താന്‍ ചോദ്യം ചെയ്തിരുന്നു. കല്‍ക്കരി ഇടപാടില്‍ പ്രധാനമന്ത്രിക്കും പങ്കുണ്ട്. താന്‍ ഇടപാടില്‍ പങ്കാളിയാകുമെങ്കില്‍ പ്രധാനമന്ത്രിയും പങ്കാളിയാകുമെന്നും പരേഖ് പറഞ്ഞു. പരേഖിനെയും ബിര്‍ലയെയും പ്രതിചേര്‍ത്ത് സിബിഐ ഇന്നലെ 14ാമത് കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു.
2005ല്‍ ബിര്‍ലയ്ക്ക് ഒഡീഷയില്‍ കല്‍ക്കരി പാടം അനുവദിച്ച കാലത്ത് കല്‍ക്കരി മന്ത്രാലയത്തിന്റെ ചുമതല മന്‍മോഹന്‍ സിംഗിനായിരുന്നു. ഇതില്‍ ഗൂഡാലോചന നടന്നുവെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. ഇടപാടില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെങ്കില്‍ മൂന്നാം പ്രതി പ്രധാനമന്ത്രിയാണ്. അദ്ദേഹമാണ് അന്തിമ തീരുമാനമെടുത്തത്.
താന്‍ അധ്യക്ഷനായ കമ്മറ്റിയാണ് കല്‍ക്കാരി പാടം വിതരണത്തിലുള്ള അപേക്ഷകള്‍ പരിഗണിച്ചത്. ഒഡീഷയില്‍ നിന്നൂം രണ്ടു അപേക്ഷകളാണ് ലഭിച്ചത്. ബിര്‍ലയുടെ ഹിന്‍ഡാല്‍കോ അലുമിനിയം കമ്പനിയുടെയും സര്‍ക്കാര്‍ സ്ഥാനപത്തിന്റെതുമായിരുന്നു അവ. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനത്തിന് കല്‍ക്കരിപാടം അനുവദിക്കാന്‍ കമ്മിറ്റി മുന്‍ഗണന നല്‍കി. എന്നാല്‍ ഇക്കാര്യം പുറത്തുവന്നതോടെ ബിന്‍ല പ്രധാനമന്ത്രിയെയും തന്നെയും സമീപിച്ച് അവകാശവദം ഉന്നയിച്ചു. ആദ്യം അപേക്ഷ സമര്‍പ്പിച്ചത് ഹിന്‍ഡാല്‍കോ ആണെന്നും അതിനാല്‍ അപേക്ഷ നിരസിക്കുന്നത് ഉചിതമല്ലെന്നുമായിരുന്നു ബിര്‍ലയുടെ വാദം. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇത് ശരിയാണെന്ന് ബോധ്യപ്പെട്ടതിനാലാണ് കല്‍ക്കരി പാടം അനുവദിച്ചതെന്നും പരേഖ് അറിയിച്ചു.
അതേസമയം, പരേഖിനെ അനുകൂലിച്ച് ബിജെപിയും രംഗത്തുവന്നു. അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ഉദ്യോഗസ്ഥനായ പരേഖിനെ സര്‍ക്കാര്‍ ശിക്ഷിക്കുകയാണ്. പ്രധാനമന്ത്രിയുടെ പങ്കും അന്വേഷണ വിധേയമാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.