ശ്രീ.മോഹനന്‍ വൈദ്യര്‍ എന്റെ ഫേസ്‌ബുക്ക് സുഹൃത്താണു. ഞങ്ങള്‍ നേരില്‍ കാണുകയും ഒരു ടിവി ചാനലില്‍ സംവാദത്തില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. മോഹനന്‍ വൈദ്യരുടെ ഒരുപാട് പ്രഭാഷണങ്ങള്‍ യൂട്യൂബില്‍ ലഭ്യമാണു. പ്രശസ്തനായ ഒരു പ്രകൃതിചികിത്സകനാണു അദ്ദേഹം. അദ്ദേഹത്തിന്റെ പ്രത്യേകത നുണകള്‍ ഒരു സങ്കോചവും കൂടാതെ പറഞ്ഞുകൊണ്ടേയിരിക്കും എന്നതാണു. നുണകള്‍ക്കാണു ഇന്ന് മാര്‍ക്കറ്റ്. ക്യാന്‍സറിനെ പറ്റി അദ്ദേഹം ക്ലാസ്സ് എടുക്കുന്നത് ശ്രദ്ധിക്കുക.
ക്യാന്‍സര്‍ എന്നാല്‍ കോശങ്ങളുടെ അമിതവാര്‍ദ്ധക്യമാണ് എന്ന് 2009ല്‍ WHO സാക്ഷ്യപ്പെടുത്തി എന്നും അതിനു മുന്‍പ് കോശങ്ങളുടെ അമിതവളര്‍ച്ചയെന്നാണു ക്യാന്‍സറിനെ പറ്റി ഇതേ WHO പറഞ്ഞിരുന്നത് എന്നുമാണു ശ്രീ. വൈദ്യര്‍ അവകാശപ്പെടുന്നത്. എന്നിട്ട് അന്നും ഇന്നും കീമോതെറാപിയും റേഡിയേഷനും മാത്രമാണു ക്യാന്‍സറിനു ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത് എന്നും ഈ രണ്ട് ചികിത്സയ്ക്കും വിധേയരായ രോഗികള്‍ മരിച്ചുപോകുന്നു എന്നും ചികിത്സിക്കാത്തവര്‍ രക്ഷപ്പെടുന്നു എന്നുമാണു വൈദ്യര്‍ ഉല്‍ബോധിപ്പിക്കുന്നത്. എന്തിനാണു അദ്ദേഹം സമൂഹത്തെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നത് എന്നറിയില്ല. സമൂഹത്തെ വഴിതെറ്റിക്കല്‍ ജീവിതദൌത്യമായി ഏറ്റെടുത്ത പോലെയാണു അദ്ദേഹം നിരന്തരം സംസാരിക്കുന്നത് എന്ന് പറയാന്‍ ഖേദമുണ്ട്.
ശരീരത്തില്‍ കോശങ്ങള്‍ ക്രമം തെറ്റി വളരുന്നതിനെയാണ് ആധുനികവൈദ്യശാസ്ത്രത്തില്‍ ക്യാന്‍സര്‍ എന്നു പറയുന്നത്. അങ്ങനെ അനാവശ്യമായി വളരുന്ന കോശസമൂഹത്തെ കരിച്ചുകളയുക എന്നതാണു റേഡിയേഷന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ശരീരം എന്ന് പറഞ്ഞാല്‍ കോശങ്ങളാല്‍ നിര്‍മ്മിതമാണു. കോശങ്ങള്‍ ശരീരത്തില്‍ അനവരതം ഉണ്ടായിക്കൊണ്ടിരിക്കുകയും നശിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. അത്കൊണ്ട് ക്യാന്‍സര്‍ ശരീരത്തില്‍ എവിടെയും ബാധിക്കാം. തുടക്കത്തിലേ കണ്ടുപിടിച്ചാല്‍ ക്യാന്‍സര്‍ മിക്കവാറും ചികിസിച്ച് ഭേദമാക്കാന്‍ കഴിയും. മോഹനന്‍ വൈദ്യര്‍ പറയുന്നത് ഒരു കാരണവശാലും ഡോക്ടര്‍മാരെ സമീപിക്കരുത് എന്നാണു.
ദോഷം പറയരുതല്ലൊ, ഇപ്പോഴത്തെ ആയുര്‍വേദക്കച്ചവടത്തെയും അദ്ദേഹം കണക്കിനു പരിഹസിക്കുന്നുണ്ട്. മോഡേണ്‍ മെഡിസിനെ എതിര്‍ക്കുന്നതില്‍ പ്രകൃതിചികിത്സക്കാരും ഹോമിയോക്കാരുമാണ് വീറോടെ രംഗത്ത് ഉള്ളത്. എവിടെ പോയാലും മോഡേണ്‍ മെഡിക്കല്‍ ഷോപ്പുകളില്‍ നീണ്ട ക്യൂവാണു. എന്നാലോ എല്ല്ലാവരും ഇതിനെ എതിര്‍ക്കുകയും ചെയ്യുന്നു. ഞാന്‍ എന്റെ ഒരു വാചകം ഇവിടെ ആവര്‍ത്തിക്കുന്നു. ആയുര്‍വേദാദി ഹോമിയോ മരുന്നുകള്‍ ഇല്ലെങ്കിലും ലോകത്ത് ഒന്നും സംഭവിക്കില്ല. എന്നാല്‍ മോഡേണ്‍ മെഡിസിന്‍ ഇല്ലാതെ ഒരു നിമിഷം ലോകത്തിനു മുന്നോട്ട് പോകാന്‍ കഴിയില്ല.
മോഹനന്‍ വൈദ്യര്‍ പറയുന്നത് കേള്‍ക്കുക:

ടിവിയിൽ ഇയാളെ കണ്ടിട്ടുണ്ട് ; എന്തോ കാര്യമായ തകരാർ ഉള്ള കൂട്ടത്തിലാണ് :)
ReplyDeleteഇദ്ദേഹത്തെപ്പോലെ ഒരാളുടെ വ്യാഖ്യാനങ്ങൾ മാത്രം കേട്ട്, പ്രകൃതി ചികിത്സ മോശമാണെന്ന് പറയുവാനാകില്ല.... ഏതെങ്കിലും ഒരു രോഗം വന്നുകഴിഞ്ഞ്, രോഗശമനത്തിനായ പെട്ടെന്ന് ഒരു ദിവസം തുടങ്ങിവയ്ക്കേണ്ട ഒന്നല്ല പ്രകൃതിചികിത്സ... അത് ഒരു ജീവിതശൈലിയായി നീണ്ടകാലത്തേയ്ക്ക് സ്വികരിച്ചുവെങ്കിൽ മാത്രമേ പ്രയോജനമുണ്ടാവുകയുള്ളൂ...
ReplyDeleteഇതൊന്നും പറയാതെ കച്ചവടത്തെ മാത്രം ലക്ഷ്യമിട്ട് ഇറങ്ങിത്തിരിച്ചിരിയ്ക്കുന്ന ഒരു കൂട്ടം ആളുകളാണ് സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിയ്ക്കുന്നത്... ഇദ്ദേഹവും ഒരുപക്ഷേ അവരിലൊരാളാകാം....
ഓരോ ചികില്‍സാ രീതിക്കും ഗുണങ്ങളും കുറവുകളുമുണ്ട്.അലോപ്പതി ചികില്‍സയുടെ ഒരു ഗുണം ആന്‍റിബയോട്ടിക്കുകളും സര്‍ജറിയും അനുബന്ധമായിട്ടുണ്ട് എന്നതാണു. പക്ഷേ ചില രോഗങ്ങള്‍ക്കെങ്കിലും ഹോമിയോയും ആയുര്‍വേദവും കൂടുതല്‍ ഫലപ്രദമാണ്. എല്ലാം കൂട്ടിയിണക്കിയ ഒരു ചികില്‍സാ രീതിയാണ് നമുക്ക് വേണ്ടത്. വൈദ്യരെപ്പോലെയുള്ള വിവരദോഷികള്‍ വരുത്തിവെക്കുന്ന വിന ചെറുതല്ല.
ReplyDeleteപ്രകൃതിചികിത്സയല്ല
ReplyDeleteപ്രകൃതിജീവനം ആണ് മുഖ്യം
ചിലര്‍ അങ്ങനെയാണ്.താന്‍ പറഞ്ഞതില്‍ തെറ്റുണ്ടെന്ന് ബോദ്ധ്യപ്പെട്ടാലും പറഞ്ഞത് സമര്‍ത്ഥിക്കാന്‍ ഏതറ്റംവരെയും പോകും.പക്ഷേ പന്താടുന്നതു് ജീവനാണെന്നോര്‍ക്കണം?!
ReplyDeleteആശംസകള്‍
ഇദ്ധേഹം തന്നെയല്ലേ മൈതക്കെതിരെയും പ്രഭാഷണം നടത്തിയിട്ടുള്ളത്.. സത്യങ്ങളും അർദ്ധ സത്യങ്ങളും പിന്നെ അസത്യങ്ങളും നിറഞ്ഞ വാചക കസർത്തുകൾ തന്നെ. പിന്നെ എല്ലാ ചികിത്സാ രീതികൾക്കും അതിന്റെ ഗുണവും ദോശവും ഉണ്ടാവും.. താങ്കളുടെ >മോഡേണ്‍ മെഡിസിന്‍ ഇല്ലാതെ ഒരു നിമിഷം ലോകത്തിനു മുന്നോട്ട് പോകാന്‍ കഴിയില്ല.< എന്നതിനോടും യോജിപ്പില്ല. ആശംസകൾ
ReplyDeleteagreed with Mr. vettathan g
ReplyDelete