കര്‍ണ്ണാടകയില്‍ നിന്ന് നല്ല വാര്‍ത്തയുണ്ട്. ബാംഗ്ലൂര്‍-മൈസൂര്‍ എക്സ്പ്രസ് ഹൈവേ (നൈസ് റോഡ്) പദ്ധതിക്കായി കര്‍ഷകരുടെ ഭൂമി ബലം പ്രയോഗിച്ച് തട്ടിയെടുത്തെന്ന് ആരോപിച്ച് കര്‍ണ്ണാടകയിലെ മൂന്ന് മുന്‍ മുഖ്യമന്ത്രിമാര്‍ക്കെതിരെ മലയാളിയായ സാമൂഹ്യപ്രവര്‍ത്തകന്‍ ടി.ജെ.ഏബ്രഹാം നല്‍കിയ പരാതിയില്‍ ലോകായുക്ത കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. ഇത് വരെ പിരിച്ചെടുത്ത ടോള്‍ തുകയും പദ്ധതിക്കായി ഏറ്റെടുത്ത ഭൂമിയില്‍ അല്പഭാഗം കണ്ടുകെട്ടാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാജ്യത്തിന് തന്നെ മാതൃകയായേക്കാവുന്ന ആ പദ്ധതി രാജ്യത്തെ മാതൃകാ അഴിമതിപദ്ധതി ആയി മാറിയതിന്റെ കഥകളാണ് ചുരുളഴിയാന്‍ പോകുന്നത്. ദേവഗൌഡ, എസ്.എം.കൃഷ്ണ, യെദ്ധ്യൂരപ്പ എന്നിങ്ങനെ മൂന്ന് മുന്‍ മുഖ്യന്മാര്‍ മുതല്‍ ICICI ബാങ്ക് ഉദ്യോഗസ്ഥന്‍ വരെ 27 പേരാണ് അന്വേഷണം നേരിടാന്‍ പോകുന്നത്. നമ്മുടെ നീതിപീഠത്തിന്റെ കരുത്താണ് ഇവിടെ തെളിയുന്നതെന്ന് ടി.ജെ.അബ്രഹാം പ്രതികരിച്ചു.
അബ്രഹാമിനെ നമുക്ക് അഭിനന്ദിക്കാം. ഒരു വ്യക്തിക്ക് പോലും രാജ്യത്ത് പല നല്ല കാര്യങ്ങളും ചെയ്യാന്‍ കഴിയും എന്നാണ് ഇത് കാണിക്കുന്നത്. ബി.ജെ.പി.അദ്ധ്യക്ഷന്‍ നിതിന്‍ ഗഡ്‌കരിക്കെതിരെ കെജ്‌രിവാള്‍ ആരോപണം ഉന്നയിച്ചതിന് പിന്നാലെ വന്ന ഈ വാര്‍ത്തയും ശുഭോദര്‍ക്കമാണ്. അഴിമതിയുടെ മൊത്തം പാപഭാരവും കോണ്‍ഗ്രസ്സിന്റെ മേല്‍ കെട്ടിവെച്ച് മറ്റ് അഴിമതിക്കാര്‍ക്കെല്ലാം കൈ കഴുകാന്‍ അവസരമൊരുക്കുന്ന പ്രവണത മാറേണ്ടതുണ്ട്. അഴിമതിക്കാര്‍ എല്ലാ പാര്‍ട്ടികളിലുമുണ്ട്. അത്തരക്കാരെയെല്ലാം തുറന്നു കാട്ടണം. അഴിമതിയെ എല്ലാവരും ഭയക്കുന്ന സാഹചര്യം രാജ്യത്ത് ഉണ്ടാകണം. അതിന് കെജ്‌രിവാളിനെയും ടി.ജെ.അബ്രഹാമിനെയും പോലുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ സഹായിക്കും. ഇനിയും ധാരാളം അഴിമതി വിരുദ്ധ പ്രവര്‍ത്തകരെ നമുക്ക് ആവശ്യമുണ്ട്. എല്ലാ പാര്‍ട്ടികളിലുമുള്ള അഴിമതിക്കാരെ മുഖം നോക്കാതെ തുറന്നു കാട്ടുന്ന കെജ്‌രിവാള്‍മാരെയാണ് ഇന്ത്യയ്ക്ക് ഇന്ന് ആവശ്യം.
അഴിമതിയുടെ കാര്യത്തില്‍ രാഷ്ട്രീയ-ഉദ്യോഗസ്ഥ-മുതലാളിവര്‍ഗ്ഗ അവിശുദ്ധ കൂട്ടുകെട്ടാണ് രാജ്യത്ത് നിലവിലുള്ളത്. ഈ കൂട്ടുകെട്ട് ജനങ്ങളെ വഞ്ചിക്കുകയും കൊള്ളയടിക്കുകയുമാണ്. ജനങ്ങളാണെങ്കില്‍ വിവിധപാര്‍ട്ടികളുടെ വിശ്വാസികളായി ഭിന്നിച്ചു നില്‍ക്കുകയും ചെയ്യുന്നു. അങ്ങനെ ജനങ്ങളെ ഭിന്നിപ്പിച്ച് കൊള്ളയടിക്കുക എന്ന തന്ത്രമാണ് ഈ രാഷ്ട്രീയ-ഉദ്യോഗസ്ഥ-മുതലാളി മുന്നണി രാജ്യത്ത് നടപ്പാക്കുന്നത്. ഇതിനെതിരെ ജനങ്ങള്‍ കക്ഷിരാഷ്ട്രീയം മറന്നു ജാഗരൂഗരാവേണ്ടതുണ്ട്.
സത്യം പറഞ്ഞാല്‍ അഴിമതി എന്നത് ഒരാഗോള പ്രതിഭാസമാണ്. അഴിമതി നടത്തിയതിന്റെ പേരില്‍ ചൈനയിലെ ഒരു പി.ബി.അംഗം പാര്‍ട്ടിയില്‍ നിന്നും പാര്‍ലമെന്റില്‍ നിന്നും പുറത്താക്കപ്പെടുകയുണ്ടായി. അഴിമതിക്കെതിരെ ഒരു നടപടിയും ഇന്ത്യയില്‍ ഉണ്ടാകുന്നില്ല എന്നതാണ് പ്രശ്നം. ഇവിടെ നിയമങ്ങള്‍ ടണ്‍ കണക്കിന് കടലാസില്‍ ഉണ്ട്. എന്നാല്‍ എങ്ങനെ ചാടിയാലും പൂച്ച നാല് കാലില്‍ വീഴുന്ന പോലെ ഒരു രാഷ്ട്രീയക്കാരനും ശിക്ഷിക്കപ്പെടുന്നില്ല. അഴിമതിക്കെതിരെ ശബ്ദിക്കുന്നതും ഇവിടെ അഴിമതിയുടെ ഗുണഭോക്താക്കളായ രാഷ്ട്രീയക്കാരാണ് എന്നതാണ് വിരോധാഭാസം. അങ്ങനെ അഴിമതിയെ ജനകീയവല്‍ക്കരിക്കുകയാണ് രാഷ്ട്രീയക്കാര്‍ ചെയ്യുന്നത്. അഴിമതി എന്നത് ഇന്ന് രാഷ്ട്രീയത്തിന്റെ ഭാഗമാണ്. അവര്‍ വാങ്ങുന്ന സംഭാവനകളില്‍ അഴിമതിയുടെ പാപക്കറയുണ്ട്. അത്കൊണ്ട് അഴിമതി വിരുദ്ധപോരാട്ടം രാഷ്ട്രീയത്തിന് പുറത്തുള്ള സാമൂഹ്യപ്രവര്‍ത്തകരാണ് ഏറ്റെടുക്കേണ്ടത്. അച്യുതാനന്ദനെ പോലുള്ള കപടരാഷ്ട്രീയക്കാര്‍ക്ക് അതെറിഞ്ഞുകൊടുക്കരുത്.
സത്യം പറഞ്ഞാല്‍ അഴിമതി എന്നത് ഒരാഗോള പ്രതിഭാസമാണ്.
ReplyDeleteറോക്ക്സ്
http://timesofindia.indiatimes.com/world/china/Chinese-PM-Wen-Jiabaos-family-amasses-assets-worth-2-7-billion/articleshow/16967292.cms?
ReplyDeleteഅതെ ഉയര്‍ന്നു വരട്ടെ പുതിയ യോദ്ധാക്കള്‍ അവര്‍ക്ക് പിന്നില്‍ നമ്മുക്കും അണിചേരാം ..
ReplyDeleteതാങ്കളുടെ കഴിഞ്ഞ രണ്ടു മാസത്തെ മുഴുവന്‍ ലേഖങ്ങളും ഒരുമിച്ചു വായിച്ചു എല്ലാത്തിനും മറുപടി എഴുതാന്‍ ശ്രമിച്ചില്ല ....സ്നേഹാശംസകള്‍
കെ.പി.എസ്.ന്റെ കണ്ണ് ചൈന വെരെ മാത്രമെ എത്തൂ എന്നതിനാല്‍ ഈ ലിങ്ക് ഇടുന്നു ;)
ReplyDeletehttp://en.wikipedia.org/wiki/Corruption_Perceptions_Index