Pages

കോതമംഗലം കേസിനെ പറ്റി ...


കോതമംഗലത്ത് സമരം ചെയ്ത മൂന്ന് നഴ്‌സുമാര്‍ക്കെതിരെ ആത്മഹത്യശ്രമത്തിന് കേസ് എടുത്തതിലും അത്പോലെ തന്നെ സമരത്തെ സഹായിച്ച ഏതാനും പേര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിനെതിരെ കേസെടുത്തതിലും ആളുകള്‍ക്ക് പ്രതിഷേധം തോന്നാം. എന്നാല്‍ നിയമവാഴ്ച ഉറപ്പാക്കാന്‍ ബാധ്യതപ്പെട്ട പോലീസിന് നിഷ്പക്ഷമായി പ്രവര്‍ത്തിക്കുകയാണെങ്കില്‍ കേസെടുക്കാതിരിക്കാന്‍ നിര്‍വ്വാഹമില്ല്ല.

നമ്മുടെ ജനാധിപത്യ സമ്പ്രദായത്തില്‍ പൌരന്മാര്‍ക്ക് മൌലികമായ അവകാശങ്ങളും അത്പോലെ തന്നെ മൌലികമായ കടമകളുമുണ്ട്. ഏത് പാര്‍ട്ടി ഭരിച്ചാലും ഏത് പൌരനും ഇത് ബാധകമാണ്. അല്ലെങ്കില്‍ ബാധകമാവേണ്ടതാണ്. സമരങ്ങള്‍ നടത്തുന്നതിന് വ്യവസ്ഥാപിതമായ ജനാധിപത്യരീതികളുണ്ട്. ആരെങ്കിലും അടുത്ത് വന്നാല്‍ താഴേക്ക് ചാടി ആത്മഹത്യ ചെയ്യും എന്ന് പരസ്യമായി ഭീഷണി മുഴക്കിയ സമരക്കാര്‍ക്കെതിരെ ആത്മഹത്യശ്രമത്തിന് പോലീസ് കേസെടുത്തതില്‍ അസ്വാഭാവികതയില്ല. കേസിന്റെ ന്യായാന്യായതകള്‍ പരിശോധിക്കേണ്ടത് കോടതിയാണ്.

ദിവസങ്ങളോളം നഴ്‌സുമാര്‍ ജീവിയ്ക്കാന്‍ വേണ്ടി സമരം ചെയ്തിട്ടും ആരും തിരിഞ്ഞുനോക്കിയില്ലല്ലോ, ഒടുവില്‍ അങ്ങനെ സമ്മര്‍ദ്ധ സമരം നടത്തിയത്കൊണ്ടല്ലെ ഒത്തുതീര്‍പ്പിന് വഴി തെളിഞ്ഞത് എന്ന മാനുഷികയുക്തി നിയമത്തിന്റെ പരിധിയില്‍ വരുന്ന കാര്യമല്ല. നിയമത്തിന് അതിന്റെ മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കേണ്ടതുണ്ട്. അത്കൊണ്ട്, നഴ്‌സുമാരോട് അനുഭാവം പ്രകടിപ്പിക്കുമ്പോള്‍ തന്നെ പോലീസ് കേസിനെ വിവേകത്തോടെ കാണണം.

അത്പോലെ തന്നെ സമരത്തോടനുബന്ധിച്ച് അക്രമങ്ങള്‍ നടത്തിയാലും പൊതുമുതല്‍ നശിപ്പിച്ചാലും പോലീസിന് കേസ് എടുക്കേണ്ടി വരും. സമരത്തിന് ആധാരമായ കാരണങ്ങള്‍ ന്യായമായാലും സമരത്തിന് അവലംബിക്കുന്ന മാര്‍ഗ്ഗവും ന്യായീകരിക്കത്തക്കതാവണം. എന്നെങ്കില്‍ മാത്രമേ സമൂഹം ജനാധിപത്യവല്‍ക്കൃതമാവുകയുള്ളൂ. സമരത്തില്‍ തെറ്റായ മാര്‍ഗ്ഗം സ്വീകരിച്ച ഏതാനും പേര്‍ക്കെതിരെ കേസെടുക്കുമ്പോള്‍, അതിനെ സമരത്തെ സഹായിച്ച നാ‍ട്ടുകാര്‍ക്കെതിരെ കേസെടുത്തു എന്ന മട്ടില്‍ വാര്‍ത്ത കൊടുക്കുന്ന മാധ്യമക്കാരും പ്രതികരിക്കുന്ന രാഷ്ട്രീയ നേതാക്കന്മാരും നിരുത്തരവാദപരമായാണ് അങ്ങനെ ചെയ്യുന്നത്. നമ്മുടെ പ്രതികരണങ്ങളും പ്രതിഷേധങ്ങളും വസ്തുതാപരമല്ലാതാവുമ്പോള്‍ നാം ജനാധിപത്യത്തെ ദുര്‍ബ്ബലമാക്കുകയാണ് ചെയ്യന്നത്.

12 comments:

  1. http://anilphil.blogspot.com/2012/08/blog-post.html

    please read my post on the same subject

    ReplyDelete
  2. 115 ദിവസത്തോളം ആ പിള്ളേര്‍ സമരം ചെയ്തിട്ടും അനങ്ങാത്ത മാനേജ്മെന്റിനോട് സുകുമാരന്‍ ചേട്ടന് ഉപ്ദേശമൊന്നും കൊടുക്കാനില്ലേ? ആ സമരം ഇനിയും നീളുമായിരുന്നു, പഴയ “ദരിദ്രയില്ലത്തെ യവാഗു” പോലെ.ആ സമരം ചെയ്ത കുട്ടികളിലൊന്നിന്റെ ചെറ്റക്കുടില്‍ ജപ്തി ചെയ്യാന്‍ നോട്ടീസ് ആയിരുന്നു,വിദ്യാഭ്യാസവായ്പയുടെ തവണ മുടങ്ങിയതിന്.ആ ബാങ്കിനോടുപദേശമൊന്നുമില്ലെ സുകുമാരന്‍ ചേട്ടാ? ആ കുട്ടികള്‍ ആത്മഹത്യാഭീഷണി മുഴക്കിയതല്ലേ ഉള്ളൂ, നമ്മളാണെങ്കില്‍ അതു ചെയ്തു പോകും.ഇത്രയൊക്കെയായിട്ടും കാറ്റത്തിട്ട ഉരലു പോലിരുന്ന ഭരണക്കാര്‍ക്ക് ഉപദേശമൊന്നുമില്ലേ സുകുമാരന്‍ ചേട്ടാ?അപ്പോള്‍ സമരം ചെയ്യാന്‍ കുട്ടികള്‍( ചേട്ടനനക്കമില്ല)ഗത്യന്തരമില്ലാതെ ആത്മഹത്യ ഭീഷണി മുഴക്കാന്‍ കുട്ടികള്‍(ചേട്ടനനക്കമൊന്നുമില്ല),ആമ്പിള്ളേരിടപെട്ട് സമരം ഒത്തുതീര്‍പ്പാക്കിയപ്പോള്‍ ഉപദേശിക്കാന്‍ ചേട്ടന്‍.ഹായ് ഹായ് നടക്കട്ടേ!

    ReplyDelete
  3. നിങ്ങളുടെയൊക്കെ ബ്ലോഗ്‌ രചനകള്‍ വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ്‌ തുടങ്ങി..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു....(ആദ്യ കഥ, ബഷീറും ബീവിയും ചെന്ന് ചാടിയ ഗുലുമാല്‍ വായിക്കാന്‍ ക്ഷണിക്കുന്നു)

    ReplyDelete
  4. ഇപ്പോള്‍ സമരം ചെയ്യുന്ന ഗവര്‍ന്മെന്റ് ജീവനക്കാരെയും അറസ്റ്റ് ചെയ്യുമോ... അതാണ് പൊതുജന ദ്രോഹം ..
    അതുപോലെ ഭാവിയിലെ നിരാഹാര സമരക്കാരെയും ആത്മഹത്യാ ശ്രമത്തിനു അറസ്റ്റ് ചെയ്യുമോ ?

    ReplyDelete
  5. ഇങ്ങനേം മനുഷ്യരുണ്ടോ
    എന്റെ ദൈവമേ...ഈ കെ പി എസിനെ സമ്മതിക്കണം

    മനുഷ്യരുടെ ദുരിതം കാണാന്‍ പഠിക്കണം കെ പി എസെ.
    അല്ലാതെ ഗീര്‍വാണം എഴുതിയതുകൊണ്ട് കാര്യമില്ല

    ReplyDelete
  6. ശരിയായ വേതനവ്യവസ്ഥകള്‍ നടപ്പാക്കാത്ത ഒരു സ്ഥാപനം നിയമലംഘനത്തിന്റെ പരിധിയില്‍ വരികയില്ലേ..?

    ആ കുട്ടികള്‍ രഹസ്യമായി നടത്തുമായിരുന്ന ആത്മഹത്യാ ശ്രമം പരസ്യമായി നടത്തി അത്രയേയുള്ളൂ.

    ഇത്രയും ചെറിയ പെണ്‍കുട്ടികളെക്കൊണ്ടു അത്രയും കഠിനമായ സ്റ്റെപ് എടുപ്പിച്ചതിനു മാനേജുമെന്റും 'തിരുമേനിമാരെ കണ്ടാല്‍ മൂത്രം പോകുന്ന' ഗവണ്മെന്റും മാപ്പു ചോദിക്കുകയാണു വേണ്ടത്.

    ReplyDelete
  7. ഈ പോസ്റ്റിൽ യുക്തിയുണ്ട്. നിയമത്തിനു നിയമത്തിന്റെ വഴികൾ പിന്തുടരേണ്ടതുണ്ട്. എന്നാൽ ഇതിൽ പക്ഷഭേദം പാടില്ലെന്നുമാത്രം!

    ReplyDelete
  8. ഇത്തരമൊരു സമര മാർഗത്തിലേയ്ക്ക് നഴ്സുമാരെ നയിച്ച സാഹചര്യം പരിഗണിച്ച് ആ മാനേജുമെന്റിനെതിരെ കോടതി സ്വമേധയാ കേസെടുക്കേണ്ടതാണ്.

    ReplyDelete
  9. അതിവേഗം ബഹുദൂരം പോകാനായി ഇറങ്ങിയ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഇപ്പോള്‍ കുറ്റിക്ക് ചുറ്റും കറങ്ങുന്നതാണ് കാണുന്നത് , ചന്ദ്ര ശേഖരന്‍ വധം ഇല്ലായിരുന്നെകില്‍ വന്പിച്ച ജനരോഷം ഈ സര്‍ക്കാരിനെതിരെ ഉണ്ടായേനെ , സുധീരന്‍ പറയുന്നതുപോലെ ഇത്രയും കഴിവില്ലാത്ത മന്ത്രിമാര്‍ ഒരു മന്ത്രി സഭയിലും ഉണ്ടായിട്ടില്ല , ഓണം അടുത്തിട്ടുപോലും വിലനിലവാരം പിടിച്ചു നിര്‍ത്താന്‍ ഒന്നും ചെയ്തിട്ടില്ല നിഷ്ക്രിയത ആണ് ഈ സര്‍ക്കാരിന്റെ മുഖമുദ്ര, മുസ്ലീങ്ങള്‍ക്ക് മാത്രം (അതും കാശേറിയുന്ന മുസ്ലീങ്ങള്‍ക്ക് ) അവര്‍ വിചാരിക്കുന്നത് നടത്തിക്കൊടുക്കുന്നു, എന്ന് വച്ചാല്‍ വല്ല ട്രാന്സ്ഫാരോ പോസ്റ്റിങ്ങ്‌ അത്ര മാത്രം , പൊതുവേ ഒരു ഹിന്ദു വിരുദ്ധത അത് കൊണ്ട് തന്നെ ഉദ്യോഗസ്ഥര്‍ക്ക് ഫീല്‍ ചെയ്യുന്നു അത് ഭരണത്തില്‍ പ്രതിഫലിക്കും കാരണം ഉദ്യോഗ്സതരില്‍ ഹിന്ദുക്കള്‍ ആണ് കൂടുതല്‍ , ട്രാന്‍സ്ഫര്‍ പ്രൊമോഷന്‍ ഒക്കെ നീതിയില്ലാതെ നടന്നാല്‍ പിന്നെ എന്ത് ചെയ്യും, ഘടക കക്ഷികള്‍ തങ്ങള്‍ക്ക് തോന്നുന്നത് പോലെ ഭരിക്കുന്നു, തമ്മിലടിയും തുടങ്ങി, ചെന്നിത്തല ആണ് എം എല്‍ എ മാരെ നെല്ലിയംപതിക്ക് വിട്ടത് , പക്ഷെ ചെന്നിത്തലയെക്കാള്‍ ഭരണ പ്രാപ്തി ഉമ്മന്‍ ചാണ്ടിക്ക് തന്നെ ആണ്, വീ എസ് വരുന്നത് വരെ കാത്തിരിക്കേണ്ട കാര്യം ഒന്നും ഇല്ലായിരുന്നു ഈ സമരം തീര്‍ക്കാന്‍, ഒരു ഫോണിന്റെ ആവശ്യമേ ഉള്ളു, അത് ചെയ്യാന്‍ പേടിയോ? അച്ചന്മാരും ബിഷപ്പും കുഞ്ഞാലിക്കുട്ടിയും പറയുന്നത്പോലെ ഭരിക്കാന്‍ ആണെങ്കില്‍ ഉമ്മന്‍ ചാണ്ടി ആ കസേരയില്‍ ഇരിക്കേണ്ട കാര്യമില്ല, സീ എന്‍ ബാലകൃഷ്ണന്‍ (ഏറ്റവും മോശം മന്ത്രി) ഇരുന്നാലും മതി

    ReplyDelete
  10. വരാന്‍ വൈക്കി പോയെങ്കിലും എനിക്കൊന്നെ പറയാനുള്ളൂ ,

    ആത്മഹത്യാ ശ്രമത്തിനു കേസ് എടുത്തത് ശരി തന്നെ , മാനുഷിക പരിഗണിക്കാതെ പോകുന്നു എന്ന് വിലപിച്ചിട്ട് കാര്യമില്ല .. ഇത്തരം മാര്‍ഗ്ഗങ്ങളില്‍ കൂടെ എല്ലാവരും അവകാശ സംരക്ഷണത്തിനു ഇറങ്ങി തിരിച്ചാല്‍ എന്താവും സ്ഥിതി ,

    നിയമത്തനു മുന്നില്‍ പ്രധാനമന്ത്രിയും വരണം എന്ന് വാശിപ്പിടിക്കുന്നവര്‍ എന്തിനാണ് ഇത്തരം ആവശ്യങ്ങള്‍ ഉന്നയിക്കുന്നത് എന്നത് മനസിലക്കാതിരിക്കുന്നില്ല ...

    കോടതി അവര്‍ക്ക് മാപ്പ് നല്‍കട്ടെ എന്നാശിക്കാം ...ആശംസകള്‍

    ReplyDelete
  11. This comment has been removed by the author.

    ReplyDelete