പൊന്ന് ഉരുക്കുന്നിടത്ത് പൂച്ചക്കെന്ത് കാര്യം എന്ന പോലെയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടത്പക്ഷക്കാരുടെ അവസ്ഥ ഇന്ന്. ഇക്കഴിഞ്ഞ അഞ്ച് നിയമസഭാതെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുമ്പോള്‍ ഇടത്കാര്‍ക്ക് ഒരു റോളും ഇല്ല. കോണ്‍ഗ്രസ്സിന് നേട്ടം ഉണ്ടായില്ലല്ലോ എന്ന് സമാധാനിച്ചുകൊണ്ട് അവര്‍ക്ക് രാഷ്ട്രീയതിരശ്ശീലയ്ക്ക് പിന്നിലേക്ക് പോകാം. എള്ള് ഉണങ്ങുന്നത് എണ്ണയ്ക്ക്; എലിക്കാഷ്ടം ഉണങ്ങിയിട്ട് കാര്യമില്ലല്ലൊ.
ഇന്ത്യയിലെ വോട്ടര്‍മാരെ അനേകം പ്രാദേശികപാര്‍ട്ടികള്‍ ഇന്ന് പങ്ക് വെച്ചിരിക്കുന്നു. പ്രാദേശികനേതാക്കളുടെ വാക്ചാതുര്യവും ഇഷ്യൂകളെ വക്രമായി അവതരിപ്പിക്കലുമൊക്കെയാണ് ശരാശരി വോട്ടര്‍മാരെ ഇന്നും ആകര്‍ഷിക്കുന്നത്. അതിനപ്പുറം രാഷ്ട്രീയനയങ്ങളോ ദേശീയ താല്പര്യങ്ങളോ ഒന്നും രാജ്യത്തെ ഗ്രാമീണവോട്ടര്‍മാരെ സ്വാധീനിക്കുന്നില്ല. പാര്‍ട്ടി സംഘടന ഉണ്ടാക്കാനും നിലനിര്‍ത്താനും അണികളെ സമാഹരിക്കാനും വോട്ട്ബാങ്ക് ഉണ്ടാക്കാനും പ്രാദേശിക പാര്‍ട്ടികള്‍ക്ക് നിരവധി സൌകര്യങ്ങളുണ്ട്. ആ ആനുകൂല്യവും സൌകര്യങ്ങളും ദേശീയപാര്‍ട്ടികള്‍ക്ക് ഇല്ല. ഒരു ഇഷ്യു വരുമ്പോള്‍ ദേശീയപാര്‍ട്ടികള്‍ക്ക് പ്രാദേശികതാല്പര്യത്തിനൊത്ത് സങ്കുചിതമായ നിലപാട് സ്വീകരിക്കാന്‍ കഴിയില്ല്ല.
നേതൃമോഹികള്‍ക്ക് എളുപ്പത്തില്‍ രാഷ്ട്രീയത്തില്‍ ശോഭിക്കാന്‍ പ്രാദേശികരാഷ്ട്രീയം കൊണ്ട് സാധിക്കുന്നുണ്ട്. പല പ്രാദേശികപാര്‍ട്ടി നേതാക്കള്‍ക്കും നേതാവായി വിലസുക, അധികാരവും പ്രശസ്തിയും കൈവരിക്കുക എന്ന മിനിമം ലക്ഷ്യമേയുള്ളൂ. വെറും കൈയ്യോടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച് കോടീശ്വരന്മാരായ എത്രയോ പ്രാദേശിക നേതാക്കളെ കാണാന്‍ കഴിയും. ചുരുക്കി പറഞ്ഞാല്‍ പ്രാദേശിക രാഷ്ട്രീയക്കാര്‍ക്ക് വളരെ അനുകൂലമാണ് അപക്വമായ ഇന്ത്യന്‍ രാഷ്ട്രീയമനസ്സ്. അത്കൊണ്ട് ദേശീയരാഷ്ട്രീയപാര്‍ട്ടികള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ വളരെ പ്രതികൂലമായ രാഷ്ട്രീയസാഹചര്യമാണ് നിലവിലുള്ളത്. ഇടത്പക്ഷരാഷ്ട്രീയപാര്‍ട്ടികള്‍ ഇന്ത്യയില്‍ പച്ച പിടിക്കാതെ പോയതിനും കാരണം ഇത് തന്നെയാണ്. പക്ഷെ ഇന്ത്യയിലെ ഇടത്പക്ഷക്കാര്‍ക്ക് അതിലൊന്നും വേവലാതിയില്ല. കോണ്‍ഗ്രസ്സ് ഇല്ലാതാവണം എന്നല്ലാതെ ഇടത്പക്ഷക്കാര്‍ക്ക് മറ്റൊരു രാഷ്ട്രീയവും ഇല്ല. മകന്‍ ചത്താലും വേണ്ടില്ല മരുമകളുടെ കണ്ണീര് കാണണം എന്ന മട്ടിലൊരു കുനുഷ്ട് രാഷ്ട്രീയമാണ് ഇടത് പക്ഷക്കാരുടേത്.
സ്വാതന്ത്ര്യം ലഭിച്ച ആദ്യത്തെ രണ്ട് ദശകങ്ങള്‍ വരെ ചോദ്യം ചെയ്യപ്പെടാത്ത ഭരണകക്ഷി കോണ്‍ഗ്രസ്സും മുഖ്യപ്രതിപക്ഷം ഇടത് പക്ഷങ്ങളുമായിരുന്നു. പിന്നീട് പ്രാദേശിക രാഷ്ട്രീയത്തിന് പ്രാമുഖ്യം ലഭിച്ചതോടെ കോണ്‍ഗ്രസ്സ് ശിഥിലമാവാന്‍ തുടങ്ങി. ഇടതപക്ഷങ്ങളാണെങ്കില്‍ പടവലങ്ങ മോഡലില്‍ കുത്തോട്ട് വളരുമ്പോഴും മൂന്നാം മുന്നണി എന്നൊക്കെ പറഞ്ഞ് ചില തരികിട രാഷ്ട്രീയം കളിച്ചുനോക്കി. ആരാണോ പ്രാദേശികമായി മുന്നിലേക്ക് വരുന്ന നേതാവ് , പാഞ്ഞെത്തി ആ നേതാവിനെ ശരണം പ്രാപിക്കുക എന്നതായിരുന്നു ആ തരികിട ഏര്‍പ്പാട്. പ്രകാശ് കാരാട്ട് ചന്ദ്രബാബു നായുഡുവിനെ കണ്ട് ഉടനെ ജയലളിതയെ കാണാന്‍ പോയിസ് ഗാര്‍ഡനിലെത്തി അവിടെ നിന്ന് യു.പി.യിലേക്ക് വിമാനം കയറി മായാവതിയെ കണ്ട് , ഹോ എന്താ ഒരു സ്പീഡ്! ഇപ്പോള്‍ ഇടത്പക്ഷക്കാര്‍ക്ക് ഡല്‍ഹിയില്‍ വിശേഷിച്ച് പണി ഒന്നുമില്ല. കേരളത്തില്‍ പിണറായി സഖാവ് കുറെ വ്യവസായ സംരംഭങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റുകളായി പടുത്തുയര്‍ത്തിയത്കൊണ്ട് കേന്ദ്രഘടകത്തിന് നിലനിന്നു പോകാം. അത്ര തന്നെ.
ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ വ്യക്തമാവുന്നത് ദേശീയരാഷ്ട്രീയം രണ്ട് മുന്നണികളിലായി ധ്രുവീകരിക്കപ്പെടുന്നു എന്നതാണ്. ശക്തിയില്ലാത്ത രണ്ട് ദേശീയപാര്‍ട്ടികള്‍ കോണ്‍ഗ്രസ്സും ബി.ജെ.പി.യും ശക്തരായ പ്രാദേശിക പാര്‍ട്ടികളെ കൂടെ കൂട്ടിക്കൊണ്ട് രണ്ട് മുന്നണികള്‍ക്ക് നേതൃത്വം നല്‍കുക എന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. പ്രാദേശികപാര്‍ട്ടികള്‍ ഏതെങ്കിലും ഒരു മുന്നണിയില്‍ ഉറച്ചുനില്‍ക്കുകയില്ല. ഏത് മുന്നണിക്കാണോ സാധ്യത ആ മുന്നണിയില്‍ ചേക്കേറുക എന്ന അവസരവാദപരമായ രാഷ്ട്രീയമായിരിക്കും പ്രാദേശിക രാഷ്ട്രീയനേതൃത്വങ്ങള്‍ സ്വീകരിക്കുക. അടുത്ത ലോകസഭ തെരഞ്ഞെടുപ്പില്‍ ജയലളിതയും മമത ബാനര്‍ജിയും ഏത് മുന്നണിയില്‍ നില്‍ക്കും എന്ന് ഇപ്പോള്‍ പ്രവചിക്കാന്‍ കഴിയില്ല. മൂന്നാം മുന്നണിക്ക് ഇനി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രസക്തി ഇല്ല എന്ന പോലെ ഇടത്പക്ഷങ്ങള്‍ക്കും ഇനി പ്രസക്തിയില്ല. പ്രാദേശികമായോ ദേശീയമായോ ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിയില്ല എന്നതാണ് ഇടത്പക്ഷത്തിന്റെ ഗതികേട്.
യു.പി.യില്‍ രാഹുല്‍ ഗാന്ധി കഠിനമായി പണി എടുത്തിട്ടുണ്ട്. പക്ഷെ ഒരു വ്യക്തിയുടെ കരിഷ്മ കൊണ്ട് മാത്രം പ്രാദേശിക രാഷ്ട്രീയത്തില്‍ നേട്ടം ഉണ്ടാക്കാന്‍ കഴിയില്ല. സംസ്ഥാന തലത്തില്‍ കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്തണമെങ്കില്‍ പാര്‍ട്ടിയൂനിറ്റുകള്‍ ഗ്രാസ്സ്‌റൂട്ട് ലവലില്‍ ചലനാത്മകമാവണം. അതിന് കൃത്യമായി സംഘടന തെരഞ്ഞെടുപ്പ് നടത്തണം. പ്രവര്‍ത്തകര്‍ക്ക് ലക്ഷ്യബോധം നല്‍കണം. കോണ്‍ഗ്രസ്സിന് മഹത്തായ പാരമ്പര്യവും ഏത് ഇന്ത്യക്കാരനും യോജിക്കാന്‍ കഴിയുന്ന രാഷ്ട്രീയ കാഴചപ്പാടും ഉണ്ട്. രാജ്യസ്നേഹവും മതേതര-ജനാധിപത്യ ആശയങ്ങളും കോണ്‍ഗ്രസ്സിനെക്കാളും മറ്റേത് പാര്‍ട്ടിക്കാണ് ഇന്ത്യയില്‍ ഉള്ളത്? എല്ലാ ഇന്ത്യക്കാര്‍ക്കും വേണ്ടി നിലകൊള്ളാനും സംസാരിക്കാനും കഴിയുക കോണ്‍ഗ്രസ്സുകാരന് മാത്രമായിരിക്കും. ബി.എസ്.എന്‍.എല്‍ പോലെയാണ് രാജ്യത്ത് കോണ്‍ഗ്രസ്സിന്റെ അവസ്ഥ ഇന്ന്. ബി.എസ്.എന്‍.എല്ലിന് രാജ്യത്ത് എവിടെയും ടവറുകളും ഇന്‍ഫ്രാ സ്ട്രക്‍ചറുകളുമുണ്ട്. എന്നിട്ടും അതിനെ നന്നാക്കാന്‍ ബി.എസ്.എന്‍.എല്ലുകാര്‍ ശ്രമിക്കുന്നില്ല. എന്ന പോലെ രാജ്യത്ത് ഏത് മുക്കിലും മൂലയിലും കോണ്‍ഗ്രസ്സുകാര്‍ ഉണ്ടാവും. എന്നിട്ടും കോണ്‍ഗ്രസ്സിനെ നന്നാക്കാന്‍ കോണ്‍ഗ്രസ്സിന് കഴിയുന്നില്ല.
പിന്നോക്കസമുദായത്തില്‍ നിന്നോ ദളിതരുടെയിടയില്‍ നിന്നോ ഒരു നേതാവ് ഉദിച്ചുയര്‍ന്ന് അധികാരത്തിന്റെ ഉയര്‍ന്ന ശ്രേണിയില്‍ എത്തിപ്പെട്ടാല്‍ പിന്നോക്കക്കാരും ദളിതരും രക്ഷപ്പെടും എന്നും സാമൂഹ്യനീതി കൈവരിക്കാന്‍ ആ അധികാരപ്രാപ്തി സഹായകരമാവും എന്നും കരുതുന്നത് എത്ര പമ്പരവിഢിത്തമാണ് എന്ന് മായാവതി തെളിയിച്ചിരിക്കുന്നു. എന്തൊക്കെയാണ് അവര്‍ ഉത്തര്‍പ്രദേശില്‍ കാട്ടിക്കൂട്ടിയത്? ദളിതര്‍ക്കും പാവപ്പെട്ടവര്‍ക്കും എന്താണ് അവര്‍ അവിടെ ചെയ്തത്? തന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ ആനയുടെ പ്രതിമകള്‍ കോടിക്കണക്കിന് രൂപ ചെലവാക്കി സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ സ്ഥാപിക്കാന്‍ അവരെ പ്രേരിപ്പിച്ച ചേതോവികാരം എന്താണ്? ദളിതരും പാവപ്പെട്ടവരും ഏത് തരം സാഹചര്യങ്ങളിലാണ് ഇപ്പോഴും ജീവിയ്ക്കുന്നത് എന്ന് ആ ദളിത് നേതാവ് അധികാരം കിട്ടിയപ്പോള്‍ ഓര്‍ത്തോ? മായാവതിയുടെ സര്‍ക്കാര്‍ ഇന്ന് രാജി വെക്കുമ്പോള്‍ ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും പോസിറ്റിവായ ഔട്ട്കം അത് തന്നെയാണ്.
ഈ തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യാന്‍ ചാനല്‍ സ്റ്റുഡിയോകളില്‍ ഇടത് വിശകലന വിശാരദന്മാരും പങ്കെടുക്കുന്നുണ്ട്. അവര്‍ പതിവ് പല്ലവിയില്‍ യാന്ത്രികമായി എന്തൊക്കെയോ പറയുന്നുമുണ്ട്. റെഡിമെയിഡ് ആയിട്ടുള്ള മറുപടികളും പ്രസ്താവനകളും മാത്രമേ നടത്താവൂ എന്നൊരു അലിഖിത വിലക്ക് അവര്‍ക്കൊക്കെ ഉണ്ട്. തങ്ങള്‍ പറയുന്നത് പരമ്പരാഗത കാഴ്ചപ്പാടിനും സാമ്പ്രദായികമായ മുന്‍വിധികള്‍ക്കും എതിരായിപ്പോകരുത് എന്ന സ്റ്റാന്റില്‍ നിന്നുകൊണ്ട് സ്വന്തം മനസ്സ് തുറക്കാതെ യാന്ത്രികമായാണ് എന്തും ഇടത്പക്ഷക്കാര്‍ അവതരിപ്പിക്കുക. അത്കൊണ്ടൊക്കെ അവര്‍ കേരളം എന്ന ഇട്ടവട്ടത്തില്‍ ഒതുക്കപ്പെടുകയും ചെയ്തു. മൌലികമായി ചിന്തിക്കാത്ത ഏത് പ്രസ്ഥാനത്തിനും കാലത്തിന് മുന്നെ സഞ്ചരിക്കാന്‍ കഴിയില്ല.
ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ്സിന് നേട്ടം കൈവരിക്കാന്‍ കഴിയാതെ പോയത് രാഹുല്‍ ഗാന്ധിയുടെ പരാജയമാണെന്ന് ചിലര്‍ പറയുന്നുണ്ട്. എന്നാല്‍ 22 വര്‍ഷത്തോളം അധികാരത്തിന് പുറത്ത് നില്‍ക്കുകയും സംഘടന സംവിധാനം തീര്‍ത്തും ദുര്‍ബ്ബലമാവുകയും ചെയ്ത ഒരു വലിയ സംസ്ഥാനത്ത് കോണ്‍ഗ്രസ്സിനെ ഒറ്റയടിക്ക് പുനരുജ്ജീവിക്കാനോ അധികാരത്തില്‍ എത്തിക്കാനോ രാഹുല്‍ ഗാന്ധിയുടെ കൈയ്യില്‍ മാന്ത്രിക വടി ഒന്നുമില്ലായിരുന്നു. തനിക്ക് കഴിയാവുന്നത് പരമാവധി ആ ചെറുപ്പക്കാരന്‍ ഓടിച്ചാടി ചെയ്തിട്ടുണ്ട്. അല്ലാതെ ഇടത് നേതാക്കളെ പോലെ കേരളവും ബംഗാളും കഴിഞ്ഞാല്‍ ഡല്‍ഹിയും ഡല്‍ഹിയിലെ ചാനല്‍ ക്യാമറകളും എന്നതായിരുന്നില്ല രാഹുല്‍ ഗാന്ധിയുടെ ശൈലി. ആര്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും 2014 ലെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാണ് രാഹുല്‍ ഗാന്ധി. രണ്ടാമത്തെ സ്ഥാനാര്‍ത്ഥി മിക്കവാറും നരേന്ദ്രമോഡിയായിരിക്കും. മൂന്നാമതൊരു സ്ഥാനാര്‍ത്ഥി എന്തായാലും രംഗത്ത് ഉണ്ടാവില്ല. അത്കൊണ്ട് കൂടിയാണ് ഞാന്‍ ഇടത്പക്ഷക്കാരോട് ചോദിക്കുന്നത്, പൊന്ന് ഉരുക്കുന്നിടത്ത് പൂച്ചയ്ക്കെന്ത് കാര്യം?
സാമ്പ്രദായിക വിശകലങ്ങളില്‍ നിന്നും വേറിട്ട ഒരു സ്വരം. ചില പ്രയോഗങ്ങള്‍ നന്നായി ചിരിപ്പിക്കുകയും ചെയ്തു.
ReplyDeleteഞങ്ങള്‍ സന്ഘികളോട് എന്താ പറയുന്നത്???? തോറ്റു നാണംകെട്ടില്ലേ നിങ്ങള്‍???
ReplyDeleteതികച്ചും യാദര്ത്യോദ് യോജിക്കുന്ന വിസകലനം .
ReplyDeleteപ്രാദേശിക-മത-ജാതി വർഗ്ഗങ്ങളായി ഭാരതീയ രാഷ്ട്രീയം അധപതിച്ചിരിക്കുന്നു...!
ReplyDeleteഹഹ കത്തല്ലേ സുകുമാരേട്ടാ, മനസ്സിലാകും താങ്കളുടെ വികാരം, നിങ്ങാ പോന്നു ഉരുക്കുകയോ എലിക്കാട്ടം ഉണക്കി പൊടിച്ചു ദോശ ചുട്ടു കളിക്കുകയോ ചെയ്തോ.
ReplyDeleteചെറുപ്പത്തില്‍ കൂട്ടുകാര്കിടയില്‍ വഴക്ക് കൂടുമ്പോള്‍ പറഞ്ഞിരുന്നതോര്‍മ വരുന്നു " ജ്ജ് അന്റെ കാര്യം നോക്യാ മതി ട്ടോ "
ഒര്കുമ്പോള്‍ ചിരി വരുന്നു ഓരോ പ്രായത്തില്‍ ചെയ്യുന്ന ചെയ്തികളെ .........
അപോ നിങ്ങാ ബാച്ച പായസം നിങ്ങാ തന്നെ കുടി ....
ജാതി രാഷ്ട്രീയത്തില്‍ മലയാളിക്ക് എന്ത് കാര്യം !!
ReplyDeleteഎന്റെ വിശകലനത്തില്‍ , ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വോട്ടിംഗ് ശതമാനം ഉയരുന്നതിനനുസരിച്ച് കോണ്ഗ്രസ് , ബി ജെ പി എന്നിവ അപ്രത്യക്ഷമാകും . അതിന്റെ ഒരു സാമ്പിള്‍ ആണ് ഇന്ന് നാം കണ്ടത് . സമൂഹത്തിലെ മേല്‍ത്തട്ടില വെറും അന്‍പതും , അന്പതച്ചും ശതമാനം പേര്‍ മാത്രം വോട്ടു ചെയ്തിരുന്ന ഒരു ജനാധിപത്യതിലാണ് കോണ്ഗ്രസ് , ബി ജെ പി എന്നിവ നില നിന്നിരുന്നത് . ആ ശതമാനം ഉയരുമ്പോള്‍ സ്വാഭാവികമായും അധികമായി ചെയ്യപ്പെടുന്ന വോട്ടുകള്‍ പ്രാദേശിക , ജാതി കഷികള്‍ക്ക് കൂടുതലായി ലഭിക്കും . അത് കൊണ്ട് തന്നെയായിരിക്കണം വോട്ടിംഗ് ശതമാനം കൂട്ടുന്നതില്‍ ദേശീയ കക്ഷികള്‍ ഇക്കാലമത്രയും കാര്യമായി താത്പര്യം കാണിക്കാതിരുന്നത് . എന്തായാലും ഒരു എഴുപതു - എന്പതു ശതമാനം നിരക്കില്‍ വടക്കേ ഇന്ത്യയില്‍ വോട്ടിംഗ് നടക്കുകയാണെങ്കില്‍ , കോണ്ഗ്രസ് , ബി ജെ പി എന്നിവ ചുരുക്കം ചില സീട്ടുകളികേക്ക് ഒതുങ്ങേണ്ടി വരും എന്നതാണ് യാഥാര്‍ത്ഥ്യം . പക്ഷെ ജനാധ്പത്യത്തില്‍ എല്ലാവരും വോട്ടു ചെയ്യുകയല്ലേ വേണ്ടത് . കോണ്ഗ്രസ് ജയിക്കാന്‍ വേണ്ടി കുറെ പേര്‍ വോട്ട ചെയ്യതിരിക്കണം എന്ന് ഒരു ജനാധിപത്യ വാദിക്കും ആഗ്രഹിക്കാന്‍ കഴിയില്ലലോ . :)
<< അത്കൊണ്ട് കൂടിയാണ് ഞാന്‍ ഇടത്പക്ഷക്കാരോട് ചോദിക്കുന്നത്, പൊന്ന് ഉരുക്കുന്നിടത്ത് പൂച്ചയ്ക്കെന്ത് കാര്യം? >>
ReplyDelete<< എള്ള് ഉണങ്ങുന്നത് എണ്ണയ്ക്ക്; എലിക്കാഷ്ടം ഉണങ്ങിയിട്ട് കാര്യമില്ലല്ലൊ.>>
വിശകലനത്തിലെ രാഷ്ട്രീയമല്ല ; സമര്‍ത്ഥന രീതിയാണ് ഇഷ്ടമായത്
വിശകലനം വിലയിരുത്തപ്പെടേണ്ടതാണ്.
ReplyDeleteഅധികാരത്തിനുവേണ്ടി അവസരവാദരാഷ്ട്രീയം.
ആദര്‍ശങ്ങള്‍ വലിച്ചെറിഞ്ഞ്.............!!!
ചോദ്യം ചേട്ടന്‍ തന്നെ, ഉത്തരവും ചേട്ടന്‍ തന്നെ.പൊന്നുരുക്കുന്നിടത്ത് പൂച്ചക്ക്, സോറി, ഇടതുപക്ഷത്തിനു യാതൊരു കാര്യവുമില്ല.എന്നാല്‍ കോണ്‍ഗ്രസ്സിനും ബിജെപിക്കും കാര്യമുണ്ട് താനും.എന്താണു കാര്യമെന്നോ? കിട്ടാവുന്ന പ്രാദേശിക പാര്‍ട്ടികളെ കൂട്ടുപിടിച്ച്, അവരാണെങ്കില്‍ അങ്ങോട്ടുമൊങ്ങോട്ടും ചാടിക്കളിക്കുന്നവരാണുപോലും, അധികാരത്തിലേറുക എന്നതാണ് കോണ്‍ഗ്രസ്സിന്റേയും ബി ജെ പിയുടേയും പരിപാടി.ആ പൊന്നുരുക്കുന്നിടത്ത് ഇടതുപക്ഷ പൂച്ചക്ക് യാതൊരു കാര്യവുമില്ല എന്നു തന്നെയുമല്ല അവര്‍ വരികയുമില്ല.പിന്നെ വര്‍ ശ്രമിക്കുന്നത് ജനാധിപത്യപരവും മതേതരവുമായ പ്രാദേശീക പാര്‍ട്ടികളെ കൂട്ടു പിടിച്ച് അധികാരത്തിലെത്താനാണ്.ഇക്കാര്യത്തില്‍ യാതൊരു തിരക്കും ഇടതുപക്ഷത്തിനില്ല,കോണ്‍ഗ്രസ്സിനേയോ ബി ജെ പിയേയോ പോലെ!
ReplyDeleteഇടതു പക്ഷം മൂന്നാം മുന്നണി എന്ന് പറഞ്ഞു കൂട്ടി കെട്ടാന്‍ നടന്നവരാണ് ഇപ്പോള്‍ ബി ജെ പിയുടെയും കോണ്‍ഗ്രസിന്റെയും ഒപ്പം കൂടിയിരിക്കുന്നത് .അല്ലെങ്കില്‍ ഒറ്റയ്ക്ക് നടക്കുന്നത് . സി പി എമ്മിന് ഇത് തന്നെ പണി .കോണ്‍ഗ്രസിനെയും ,ബി ജെപിയെയും എതിര്‍ക്കാം എന്ന് പറഞ്ഞു സകല അന്ടനെയും അടകൊടനെയും പിടിച്ചു കൂടെ കൂട്ടും . അവര്‍ പിടി വിട്ടു പോകുമ്പോള്‍ മുറവിളി തുടങ്ങും ജാതി രാഷ്ട്രീയം ,മത രാഷ്ട്രീയം എന്നൊക്കെ .
ReplyDelete'കമ്മൂനിസവും സോഷിയലിസ'വുമൊക്കെ പെട്ടിയിലിട്ടു പൂട്ടി വെച്ച് ജാതി മത വര്‍ഗ്ഗീയ രാഷ്ട്രീയത്തെ കൂട്ട് പിടിച്ചു അധികാരം നേടുവാനുള്ള സി പി എം കുതന്ത്രത്ത്തിന്റെ ഭാഗമാണ് ബി ജെ പിയുടെ വളര്‍ച്ചക്ക് പോലും വഴിയൊരുക്കിയത് . നിഷേധിക്കാനാവാത്ത യാതാര്ത്യമാണ് അത് . സി പി എമ്മിനെ പോലെ കുടുസ്സു ചിന്താഗതി പാര്‍ട്ടികള്‍ രാജ്യത്തിന്റെ ശാപമാണ് .ജന മനസ്സുകളെ കീഴ്ഴ്ടക്കുവാനുള്ള ആദര്‍ശം തങ്ങള്‍ക്കില്ല എന്ന് സ്വയം തിരിച്ചറിഞ്ഞ സി പി എമ്മില്‍ നിന്നും ഇനി കംമൂനിസവും സോഷ്യലിസവും ഒന്ന് പ്രതീക്ഷിക്കേണ്ട . അവസരവാദമാണ് ഇപ്പോള്‍ അതിന്റെ മുഖ മുദ്ര , കോണ്‍ഗ്രസ് വിരോധം ആദര്‍ശവും ,'ഇവെന്റ്റ് മാനേജ്‌മന്റ് 'പ്രവര്‍ത്തന രീതിയും ...
>>>>>കോണ്‍ഗ്രസിനെയും ,ബി ജെപിയെയും എതിര്‍ക്കാം എന്ന് പറഞ്ഞു സകല അന്ടനെയും അടകൊടനെയും പിടിച്ചു കൂടെ കൂട്ടും . അവര്‍ പിടി വിട്ടു പോകുമ്പോള്‍ മുറവിളി തുടങ്ങും ജാതി രാഷ്ട്രീയം ,മത രാഷ്ട്രീയം എന്നൊക്കെ .<<<<<
Deleteആരു പിടിവിട്ടു പോയ കാര്യമാണു മുസ്ലിം ലീഗുകാരന്‍ ഇവിടെ പരാമര്‍ശിക്കുന്നത്? ഇന്‍ഡ്യ ഇസ്ലാമിക രാജ്യമൊന്നുമല്ല. സ്വതന്ത്ര മതേതര രാജ്യമാണ്. മുസ്ലിം ലീഗ് എന്ന മത രാഷ്ട്രീയപാര്‍ട്ടിക്കിവിടെ പ്രവര്‍ത്തിക്കാമെങ്കില്‍ മറ്റേത് മത രാഷ്ട്രീയ പാര്‍ട്ടിക്കും പ്രവര്‍ത്തിക്കാം. ഏത് ചേരിയില്‍ നില്‍ക്കണമെന്നതൊക്കെ ഓരോ രാഷ്ട്രീയപാര്‍ട്ടിയുടെയും സ്വാതന്ത്ര്യം. കേരളത്തിലെ ലീഗിന്റെ നാലും മൂന്നേഴ് വോട്ടൊനുമല്ല അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആരു ജയിക്കണമെന്നു തീരുമാനിക്കുന്നത്. കോണ്‍ഗ്രസ് മരുന്നിനു പോലുമില്ലാത്ത ഉത്തര്‍ പ്രദേശും ബിഹാറും, കോണ്‍ഗ്രസ് അപ്രസക്തമായിക്കൊണ്ടിരിക്കുന്ന മറ്റ് ഇന്‍ഡ്യന്‍ സംസ്ഥാനങ്ങളും ഒക്കെ ആണ്, അത് തീരുമാനിക്കാന്‍ പോകുന്നത്. ഉത്തര്‍ പ്രദേശിലും ബീഹാറിലും കോണ്‍ഗ്രസ് എന്ന പാര്‍ട്ടി ജനങ്ങളുടെ ചിന്തയില്‍ എത്രത്തോളമുണ്ടെന്ന് ഇപ്പോള്‍ ലോകം മുഴുവനും മനസിലാക്കി കഴിഞ്ഞു. ഒന്നുകില്‍ ബി ജെ പി അല്ലെങ്കില്‍ താങ്കളിപ്പോള്‍ കളിയാക്കുന്ന അണ്ടന്‍ അല്ലെങ്കില്‍ അടകോടന്‍. അതേ തെരഞ്ഞെടുക്കാന്‍ ഉള്ളു എന്നതാണവസ്ഥ. അതൊന്നും താങ്കളേപ്പോലുള്ളവര്‍ക്ക് മനസിലാകില്ല. കുഞ്ഞാപ്പക്കപ്പുറം താങ്കള്‍ക്കൊക്കെ എന്ത് രാഷ്ട്രീയം? താങ്കള്‍ പിന്തുണക്കുന മതരാഷ്ട്രീയത്തിനു കേരളം ഭരിക്കാമെങ്കില്‍, ബി ജെപിയുടെ മതരാഷ്ട്രീയത്തിന് ഇന്‍ഡ്യയും ഭരിക്കാം. ജനങ്ങള്‍ തെരഞ്ഞെടുത്തല്‍ ഭരിക്കും. അതാണു ജനാധിപത്യം. കോണ്‍ഗ്രസിനെയും ബി ജെ പിയേയും വേണ്ട എന്നാണു ഉത്തര്‍ പ്രദേശിപ്പോള്‍ പറഞ്ഞത്. ഇതില്‍ ഏതെങ്കിലുമൊന്നിനെ തെരഞ്ഞെടുത്തോളണം എന്ന സുകുമാര ഫത്വ നടപ്പാകില്ല എന്നതാണു വാസ്തവം. ബി ജെ പി വന്നാല്‍ മുസ്ലിങ്ങള്‍ക്ക് ഗതികേടാണെന്നറിയാം. പക്ഷെ എന്തു ചെയ്യാം? താങ്കളുടെയൊക്കെ അന്ധത മാറണമെങ്കില്‍ മോഡി തന്നെ പ്രധാന മന്ത്രിയായ ഒരു ബി ജെ പി ഭരണം ഇന്‍ഡ്യയില്‍ വരേണ്ടിയിരിക്കുന്നു. സുകുമാരനതില്‍ യതൊരു എതിര്‍പ്പുമില്ല. ബി ജെ പി ശക്തമായ ഇടങ്ങളില്‍ സംഘപരിവാറിന്റെ അതേ അജണ്ടയാണു കോണ്‍ഗ്രസിനും. കേരളത്തിനു പുറത്തുള്ള മുസ്ലിങ്ങള്‍ അതൊക്കെ എന്നേ മനസിലാക്കി. പ്രത്യേകിച്ച് ഉത്തര്‍ പ്രദേശിലും ബിഹാറിലുമുള്ളവര്‍. ഇപ്പോള്‍ കുണ്ടു കിണറ്റിലെ തവളകള്‍ കേരള മുസ്ലിങ്ങളാണ്. പെണ്‍ വാണിഭക്കാരനായാലും ഞമ്മന്റെ ശാതി ഭരിച്ചാല്‍ മാത്രം മതി അവര്‍ക്ക്. ബാബ്രി മസ്ജിദ് തകര്‍ത്തപ്പോള്‍ നരസിംഹ റാവു ആയിരുന്നു ഇന്‍ഡ്യന്‍ പ്രധാന മന്ത്രി. അദ്വാനിയുടെ രഥയാത്ര തടയാന്‍ ധൈര്യം കണിച്ചത് കോണ്‍ഗ്രസല്ല. താങ്കള്‍ അണ്ടനെന്നും അടകോടനെന്നു ആക്ഷേപിക്കുന്ന മുലായം സിംഗാണ്. അത് മുസ്ലിം ലീഗുകാരന്‍ മറക്കണ്ട.
ഇടതുപക്ഷത്തെ എതിര്‍ക്കാന്‍ വേണ്ടിയല്ലേ കേരളത്തില്‍ കോണ്‍ഗ്രസ് എന്ന അണ്ടന്‍ മുസ്ലിങ്ങളുടെ പാര്‍ട്ടിയായ ലീഗെന്ന അടകോടനെ പിടിച്ചു കെട്ടിയിരിക്കുന്നത്? ഭരണം പോലുമടിയറ വച്ചിരിക്കുന്നത്?. പെണ്‍വാണിഭത്തിന്റെ മൊത്തക്കച്ചവടക്കാരനായ കുഞ്ഞാലിയെന്ന ആഭാസനെ ചുമക്കേണ്ടി വരുന്നത് അതുകൊണ്ടല്ലേ?
ഇടതുപക്ഷം ജാതി വര്‍ഗ്ഗ രാഷ്ട്രീയത്തെ എന്നുമെതിര്‍ക്കും. മതരാഷ്ട്രീയത്തിന്റെ തല തൊട്ടപ്പന്‍ മുസ്ലിം ലീഗാണ്. ജനസംഘവും ബി ജെപിയും ദേശീയ രാഷ്ട്രീയത്തില്‍ വരുന്നതിനു മുന്നേ മുസ്ലിം ലീഗുണ്ടായിരുന്നു. ഇന്‍ഡ്യയെ വെട്ടിമുറിക്കാന്‍ മുന്നില്‍ നിന്നു മുസ്ലിം ലീഗ്. അതിന്റെ അട്ടിപ്പേറുകാരന്‍ തന്നെ വേണം മത രാഷ്ട്രീയത്തിനെ പേരില്‍ അലമുറയിടാന്‍. ബി ജെ പിയില്‍ പേരിനെങ്കിലും മറ്റ് മത വിശ്വാസികള്‍ അംഗങ്ങളായുണ്ട്. ലീഗിലോ?. ഞമ്മന്റെ ജാതി മാത്രമല്ലാതെ ഒരീച്ച എങ്കിലും അതിലുണ്ടോ
>>>>>'കമ്മൂനിസവും സോഷിയലിസ'വുമൊക്കെ പെട്ടിയിലിട്ടു പൂട്ടി വെച്ച് ജാതി മത വര്‍ഗ്ഗീയ രാഷ്ട്രീയത്തെ കൂട്ട് പിടിച്ചു അധികാരം നേടുവാനുള്ള സി പി എം കുതന്ത്രത്ത്തിന്റെ ഭാഗമാണ് ബി ജെ പിയുടെ വളര്‍ച്ചക്ക് പോലും വഴിയൊരുക്കിയത് ..<<<<<
Deleteഇന്‍ഡ്യന്‍ രാഷ്ട്രീയത്തേക്കുറിച്ച് മുസ്ലിം ലീഗുകാരന്റെ വിവരം സുകുമാരനെ കവച്ചു വയ്ക്കുന്നല്ലോ.
കമ്യൂണിസ്റ്റുകാര്‍ക്ക് സ്വാധീനമുള്ള കേരളത്തിലോ, ബംഗാളിലോ, ത്രിപുരയിലോ ഇതു വരെ ബി ജെ പിക്ക് കാലുകുത്താന്‍ പറ്റിയിട്ടില്ല. തലക്കകത്ത് ആള്‍താമസമുള്ള എല്ലാ മനുഷ്യജീവികള്‍ക്കും അതറിയാം. ബി ജെ പി വളര്‍ന്നത് കോണ്‍ഗ്രസ് കോട്ടകളിലാണ്. കമ്യൂണിസ്റ്റുകാര്‍ മരുന്നിനു പോലുമില്ലാത്ത ഇന്‍ഡ്യയുടെ മറ്റ് ഭാഗങ്ങളില്‍. കോണ്‍ഗ്രസുകാരൊക്കെ ബി ജെ പിക്കാരായത് കമ്യൂണിസ്റ്റുകാരുടെ കുറ്റമായി മുസ്ലിം ലീഗുകാരന്‍ മനസിലാക്കുന്നത് ഏതു തരം രീതി ശാസ്ത്രമാണെന്ന് അന്വേഷിച്ചു പോകേണ്ടതില്ല. അത് മുസ്ലിം രീതി ശാസ്ത്രം തന്നെ. തല തിരിച്ചു മാത്രം എല്ലാം മനസിലാക്കുന്ന രീതി ശാസ്ത്രം. അവിടങ്ങളിലെ മുസ്ലിങ്ങള്‍ കോണ്‍ഗ്രസിലൊന്നുമല്ല രക്ഷകരെ കണ്ടെത്തുന്നത്. താങ്കള്‍ അണ്ടനെന്നും അടകോടനെന്നും ആക്ഷേപിക്കുനവരില്‍ മാത്രമാണ്. അവരില്ലാതിരുന്നെങ്കില്‍ മോഡിമാര്‍ എന്നേ മുസ്ലിങ്ങളെ അവിടെ വന്ധ്യം കരിച്ചേനേ. കോണ്‍ഗ്രസൊക്കെ അതിനു കൂട്ടു നില്‍ക്കുകയും ചെയ്യും. ഗുജറാത്ത് നല്‍കുന്ന പഠമതാണ്. മോഡിക്കെതിരെ അവിടെ കോണ്‍ഗ്രസിനു ശബ്ദമേ ഇല്ല. മുസ്ലിങ്ങളുടെ മത രാഷ്ട്രീയ പാര്‍ട്ടിയായ മുസ്ലിം ലീഗിനെ ഉത്തരേന്ത്യയില്‍ മഷിയിട്ട് നോക്കിയാലും കാണാന്‍ ആകില്ല. ബി ജി പി വളരുന്നതിനേപ്പറ്റി ഗവേഷണം നടത്തുന മുസ്ലിം ലീഗുകാരന്‍ ഇതിന്റെ കരണമെന്താനെന്നു പറയാമോ?
ലീഗുള്‍പ്പടെയുള്ള മുസ്ലിങ്ങളുടെ മത രാഷ്ട്രീയമാണ്, ബി ജെ പിയുടെ എന്നത്തേയും തുരുപ്പു ചീട്ട്. മുസ്ലിം വെറുപ്പാണവര്‍ വളരാന്‍ പ്രധാനമായും ആയുധമാക്കുന്നത്. താങ്കളേപ്പൊലുള്ള മുസ്ലിങ്ങള്‍ അതിനു എല്ലാ ഒത്താശയും ചെയ്ത് കൊടുക്കുന്നു. ഏതിലും എന്തിലും മുസ്ലിം പീഡനം കുഴിച്ചെടുത്ത് ഹിന്ദുക്കളുടെ വെറുപ്പ് സമ്പാദിച്ച് അവരെ സംഘ പരിവാരിന്റെ ആലയില്‍ ഓടിച്ചു കയറ്റുന്നു. കേരളത്തിലെ ഹിന്ദുക്കള്‍ അത് ചെയ്യാത്തത് മുസ്ലിം ലീഗിന്റെയോ കേരള മുസ്ലിങ്ങളുടെയോ കഴിവല്ല. ഇടതുപക്ഷം ഇവിടെ ശക്തമായതുകൊണ്ടാണ്. കാസര്‍കോടൊക്കെ ബി ജെ പി വളര്‍ന്നതിന്റെ കാരണം മുസ്ലിം ലീഗിന്റെ മതരാഷ്ട്രീയമാണ്. മലപ്പുറത്ത് ഹിന്ദുക്കള്‍ ഗണ്യമായ എണ്ണത്തില്‍ ഉണ്ടായിരുന്നെങ്കില്‍ അവിടെയും ബി ജെ പി വളരുമായിരുന്നു. മുസ്ലിങ്ങളുടെ മത രാഷ്ട്രീയം കേരളത്തിലും ഭാവിയില്‍ ബി ജെ പിയെ വളര്‍ത്തിയാല്‍ അതിശയപ്പെടേണ്ടതില്ല. ഇടതുപക്ഷം ക്ഷയിച്ചാല്‍ ഇവിടെ വളരാന്‍ പോകുന്നത് കോണ്‍ഗ്രസൊന്നുമല്ല. ബി ജെ പിയാണ്. ഉത്തരേന്ത്യാണതിലേക്കുള്ള ചൂണ്ടു പലക. ബബ്രി മസ്ജിദ് തകര്‍ത്താഅണ്, ബി ജെപിക്ക് ഹിന്ദുക്കളുടെ ഇടയില്‍ മൈലേജുണ്ടാക്കിയതും അവരെ അധികാരത്തിലേക്കെത്തിച്ചതും. നരസിംഹ റാവു എന്ന കോണ്‍ഗ്രസ് പ്രധനമന്ത്രിയാണതിനനുവദിച്ചത്. അതിനു മുന്നെ രാജീവ് ഗാന്ധി എന്ന കോണ്‍ഗ്രസ് പ്രധാനമന്ത്രി അത് ഹിന്ദുകള്‍ക്ക് ആരാധനക്കു തുറന്നു കൊടുത്തു. താങ്കളീ ആക്ഷേപിക്കുന്ന അണ്ടനോ അടകോടനോ ആയിരുന്നു ഇന്‍ഡ്യന്‍ പ്രധാന മന്ത്രിമാരെങ്കില്‍ ഇത് രണ്ടും നടക്കില്ലായിരുന്നു. നിര്‍ഭാഗ്യവശാല്‍ താങ്കള്‍ക്കോ സുകുമാരനോ ഈ സത്യങ്ങളൊന്നും ഒരു കാലത്തും മനസിലാകില്ല.
>>>>>സി പി എമ്മിനെ പോലെ കുടുസ്സു ചിന്താഗതി പാര്‍ട്ടികള്‍ രാജ്യത്തിന്റെ ശാപമാണ് .ജന മനസ്സുകളെ കീഴ്ഴ്ടക്കുവാനുള്ള ആദര്‍ശം തങ്ങള്‍ക്കില്ല എന്ന് സ്വയം തിരിച്ചറിഞ്ഞ സി പി എമ്മില്‍ നിന്നും ഇനി കംമൂനിസവും സോഷ്യലിസവും ഒന്ന് പ്രതീക്ഷിക്കേണ്ട . അവസരവാദമാണ് ഇപ്പോള്‍ അതിന്റെ മുഖ മുദ്ര , കോണ്‍ഗ്രസ് വിരോധം ആദര്‍ശവും ,'ഇവെന്റ്റ് മാനേജ്‌മന്റ് 'പ്രവര്‍ത്തന രീതിയും ...<<<<
Deleteകുടുസു ചിന്താഗതി സി പി എമ്മിനല്ല. താങ്കളുടെ മത പാര്‍ട്ടിയായ മുസ്ലിം ലീഗിനാണ്. അത് മനസിലാകുന്നതുകൊണ്ടാണ്, മുസ്ലിമല്ലാത്ത ഒരു മനുഷ്യ ജീവിയും അതില്‍ അംഗമാകാത്തത്. രാജ്യത്തിന്റെ ശാപം താങ്കള്‍ അംഗമായ മുസ്ലിം ലീഗു പോലുള്ള മത പാര്‍ട്ടികളാണ്. മതേതര ജനാധിപത്യത്തിലെ ശാപം അതാണ്. മുസ്ലിമായതുകൊണ്ടു മാത്രം കുഞ്ഞാലി എന്ന പെണ്‍വാണിഭക്കാരന്‍ മലപ്പുറത്തു നിന്നു തെരഞ്ഞെടുക്കപ്പെട്ടു. അത് മത രാഷ്ട്രീയം കാരണമാണ്. ഈ ആഭാസനെ മന്ത്രി ആയി ചുമക്കേണ്ടി വരുന്നതാണ്, ഇന്‍ഡ്യയുടെ ശാപം.
സി പി എം ജനമനസുകളെ കീഴടക്കാത്തതില്‍ വേദനിക്കുന താങ്കളുടെ വര്‍ഗ്ഗീയ പാര്‍ട്ടിക്ക് എന്തുകൊണ്ട് കേരളത്തിനു വെളിയിലുള്ള മുസ്ലിങ്ങളെ കീഴടക്കാന്‍ ആകുന്നില്ല? പോകട്ടെ കേരളത്തിലെ മുസ്ലിം ജനമനസുകളെ മുഴുവന്‍ കീഴടക്കാന്‍ എന്തുകൊണ്ട് മുസ്ലിങ്ങള്‍ക്ക് വേണ്ടിയുള്ള ആ മത പാര്‍ട്ടിക്കാകുന്നില്ല?
ഗുജറാത്തിലെ മുസ്ലിങ്ങളൊക്കെ ഇപ്പോള്‍ നിസഹായരായി ജീവിക്കുന്നത് അവര്‍ക്ക് വേറെ ഒരു ചോയിസ് ഇല്ല എന്നതുകൊണ്ടാണ്. ഉള്ളത് കോണ്‍ഗ്രസ് എന്ന പാര്‍ട്ടി മാത്രം. അത് അവിടെ ബി ജെ പിയുടെ ബി റ്റീം മാത്രവും. എന്തേ മുസ്ലിം ലീഗിനൊരു ശാഖ പോലും ഗുജറാത്തില്‍ ഇല്ലാതെ പോയി? കോണ്‍ഗ്രസ് അവിടെ ബി ജെ പിയേക്കാളും മോശമാണ്. മുസ്ലിങ്ങള്‍ക്ക് വേണ്ടീ ശബ്ദിക്കാന്‍ പോലുമവര്‍ക്കാകുന്നില്ല.
താങ്കള്‍ എന്നെങ്കിലും സി പി എമ്മില്‍ നിന്നും കമ്യൂണിസവും സോഷ്യലിസവും പ്രതീക്ഷിച്ചിട്ടുണ്ടോ? അനുഭവിച്ചിട്ടുണ്ടോ? ഉണ്ടെങ്കിലല്ലേ ഇനി പ്രതിക്ഷിക്കേണ്ട എന്ന ജല്‍പ്പനത്തിനു പ്രസക്തിയുള്ളു. സി പി എമ്മില്‍ നിന്നു കമ്യൂണിസവും സോഷ്യലിസവും പ്രതീക്ഷിക്കുന്ന അനേകായിരങ്ങള്‍ കേരളത്തിലുണ്ട്. അവരാണീ പാര്‍ട്ടിയെ നിലനിറുത്തുന്നത്. അല്ലാതെ അടി മുടി സി പി എം വിരോധം മാത്രമുള്ള സുകുമാരനോ മുസ്ലിം വര്‍ഗ്ഗീയ പാര്‍ട്ടിയുടെ പിണിയാളായ താങ്കളോ അല്ല. കഴിഞ്ഞ അസംബ്ളി തെരഞ്ഞെടുപ്പിനു മുന്നേ എന്തൊക്കെ ആയിരുന്നു സുകുമാരന്റെ അവകാശവാദങ്ങള്‍. സി പി എം കുഴിച്ചു മൂടപ്പെടുന്നു. ഇനി ഒരിക്കലും ഉയിര്‍ത്തെഴുന്നേല്‍ക്കില്ല. മുസ്ലിങ്ങള്‍ മലപ്പുറത്ത് ജനസംഖ്യ നിയന്ത്രിക്കാതെ കൂടുതലായി നേടിയ നാലു സീറ്റുകൊണ്ട് സുകുമാരന്റെ പാര്‍ട്ടിയുടെ മുന്നണിക്ക് കേരള ഭരണം ലഭിച്ചു. മുസ്ലിങ്ങള്‍ മറ്റ് ജന വിഭാഗങ്ങളേപ്പോലെയോ, മലപ്പുറത്തിനു പുറത്തുള്ള മുസ്ലിങ്ങളേപ്പോലെയോ ജനസംഖ്യ നിയന്ത്രിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ കേരളം ഭരിക്കുന്നത് സി പി എമ്മാകുമായിരുന്നു.
കോണ്‍ഗ്രസ് കേരളത്തിലെ സി പി എമ്മിന്റെ രാഷ്ട്രീയ എതിരാളികളാണ്. അതുകൊണ്ട് അവരെ കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കാന്‍ സി പി എമ്മിനു തോന്നുന്നില്ല. ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി സഹകരിക്കേണ്ട അവസരത്തിലൊക്കെ അവര്‍ സഹകരിച്ചിട്ടുണ്ട്. ഇനിയും സഹകരിക്കും. എ കെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും വയലാര്‍ രവിയും, വി എം സുധീരനും. കെ എം മാണിയും, പി ജെ ജോസഫുമൊക്കെ ഒരു മുന്നണിയായി കേരളത്തില്‍ സി പി എമ്മിനോടൊപ്പം തെരഞ്ഞെടുപ്പിനെ നേരിടുകയും ഭരിക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്, ഇന്ന് ലീഗിലുള്ള ഇ റ്റി മുഹമ്മദ് ബഷീറും മറ്റനേകം പേരും സി പി എമ്മൊനോടൊപം അധികരത്തിലിരുന്നിട്ടുണ്ട്. അവസര വാദ രാഷ്ട്രീയം കളിക്കുന്നത് ഇവരൊക്കെയാണ്. അല്ലാതെ സി പി എമ്മല്ല.
മുസ്ലിം ലീഗിന്റെ മത രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ മനം മടുത്ത് കേരളത്തിലെ ഹിന്ദുക്കള്‍ ബി ജെ പിയുടെ പിന്നില്‍ അണിനിരക്കുന്ന സാഹചര്യമുണ്ടായാല്‍ ഒരു പക്ഷെ കേരളത്തിലും സി പി എം കോണ്‍ഗ്രസുമായി ഇനിയും സഹകരിച്ചേക്കും. പക്ഷെ മത പാര്‍ട്ടിയായ മുസ്ലിം ലീഗുമായി അതുണ്ടാവില്ല.
സന്തോഷായീ....മോന്‍ ചത്താലും മര്വോള്ടെ കണ്ണീരൊന്ന് കാണായല്ലോ
ReplyDelete:)
ReplyDelete>>>>>പൊന്ന് ഉരുക്കുന്നിടത്ത് പൂച്ചക്കെന്ത് കാര്യം എന്ന പോലെയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടത്പക്ഷക്കാരുടെ അവസ്ഥ ഇന്ന്. ഇക്കഴിഞ്ഞ അഞ്ച് നിയമസഭാതെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുമ്പോള്‍ ഇടത്കാര്‍ക്ക് ഒരു റോളും ഇല്ല.<<<<
ReplyDeleteഅടിമുടി ഇടതുപക്ഷ വിരോധം മാത്രമുള്ള താങ്കള്‍ക്കങ്ങനെ തോന്നുന്നതില്‍ യാതൊരു അത്ഭുതവുമില്ല.
ഈ തെരഞ്ഞെടുപ്പു വിശകലനം ചെയ്യുന്നതില്‍ ഇടതുപക്ഷത്തിനു വളരെ പ്രസക്തമായ ഒരു റോളുണ്ട്. ഇടതുപക്ഷക്കരനായ സോഷ്യലിസ്റ്റ് മുലായം സിംഗ് യാദവാണ്, കോണ്‍ഗ്രസിനെയും ബി ജെപിയേയും ഒരുമിച്ച് മലര്‍ത്തിയടിച്ചത്. രണ്ടാം സ്ഥാനത്തുള്ള ബി എസ് പി ഈ രണ്ട് പാര്‍ട്ടികളേക്കാളും ശക്തമാണെനും തെളിഞ്ഞു. മൂന്നു പതിറ്റാണ്ടുകാലം കോണ്‍ഗ്രസ് ആണ് ഉത്തര്‍ പ്രദേശ് ഭരിച്ചത്. ഇന്നിപ്പോള്‍ കോണ്‍ഗ്രസിനു പ്രവര്‍ത്തകര്‍ പോലും ഉത്തര്‍ പ്രദേശിലില്ല. തെരഞ്ഞെടുപ്പുകാലത്ത് വോട്ടു ചോദിക്കാന്‍ ഡെല്‍ഹിയില്‍ നിന്നും കെട്ടുകാഴ്ചകളെ എഴന്നള്ളിച്ചാലൊന്നും വോട്ടര്‍മാര്‍ വോട്ടു ചെയ്യില്ല.
സോഷ്യലിസ്റ്റ് പര്‍ട്ടി ഒറ്റക്കവിടെ അധികരത്തില്‍ എത്തി. തെരഞ്ഞെടുപ്പിനു മുമ്ന്നേ കോണ്‍ഗ്രസ് നീട്ടിയ സഖ്യം ചവറ്റുകുട്ടയിലെറിഞ്ഞാണ്, മുലായം സിംഗ് ഒറ്റക്കു മത്സരിച്ചതും ഭൂരിപക്ഷം നേടിയതും. ഈ ട്രെന്‍ഡ് തുടരാനായാല്‍ 2014 ല്‍ ഭൂരിപക്ഷം സീറ്റുകളും സോഷ്യല്സിറ്റ് പാര്‍ട്ടി അവിടെ നേടും. ക്രിമിനലുകളെ എല്ലാം ചവുട്ടിപ്പുറത്താക്കിയതുകൊണ്ട്, അതവര്‍ക്ക് നിഷ്പ്രയാസം സാധിക്കാനേ ഉള്ളു. 50അധികം സീറ്റുകള്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയും, 20 സീറ്റുകള്‍ ബി എസ്പിയും നേടാനാണു സാധ്യത. ബാക്കി കൊണ്ട് കോണ്‍ഗ്രസും ബി ജെപിയും ത്രുപ്തിപ്പെടേണ്ടി വരും.
കോണ്‍ഗ്രസിനും ബി ജെപിക്കും കഴിഞ്ഞതെരഞ്ഞെടുപ്പില്‍ നിന്നും ഒരിഞ്ചു മുന്നോട്ടു നീങ്ങാനായിട്ടില്ല. യുവരജാവിന്റെ ചിരിയില്‍ മയങ്ങി അഞ്ചാറു സീറ്റുകള്‍ കൂടുതല്‍ നേടി എന്നത് മാത്രം. ഉത്തരാഞ്ചല്‍ എന്നും മണിപ്പൂര്‍ എന്നുമുള്ള അപ്രസക്ത സംസ്ഥാനങ്ങളില്‍ ബി ജെ പിയും കോണ്‍ഗ്രസും നേട്ടമുണ്ടാക്കി എന്നതില്‍ പ്രത്യേകിച്ചുന്നുമില്ല. ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് സോഷ്യലിസ്റ്റ് പാര്‍ട്ടിയാണ്. താങ്കള്‍ ഇഷ്ടപ്പെട്ടലും ഇല്ലെങ്കിലും അതംഗീകരിച്ചേ മതിയാകൂ.
സോഷ്യലിസ്റ്റുകരനായ മുലായം സിംഗ് യാദവ് അടുത്ത പ്രധാനമന്ത്രി ആയാലും അത്ഭുതപ്പെടേണ്ടതില്ല.
>>>>>ഇന്ത്യയിലെ വോട്ടര്‍മാരെ അനേകം പ്രാദേശികപാര്‍ട്ടികള്‍ ഇന്ന് പങ്ക് വെച്ചിരിക്കുന്നു. പ്രാദേശികനേതാക്കളുടെ വാക്ചാതുര്യവും ഇഷ്യൂകളെ വക്രമായി അവതരിപ്പിക്കലുമൊക്കെയാണ് ശരാശരി വോട്ടര്‍മാരെ ഇന്നും ആകര്‍ഷിക്കുന്നത്. അതിനപ്പുറം രാഷ്ട്രീയനയങ്ങളോ ദേശീയ താല്പര്യങ്ങളോ ഒന്നും രാജ്യത്തെ ഗ്രാമീണവോട്ടര്‍മാരെ സ്വാധീനിക്കുന്നില്ല.<<<<
ReplyDeleteരാഷ്ട്രീയനയങ്ങളോ ദേശീയ താല്പര്യങ്ങളോ ഒന്നും രാജ്യത്തെ ഗ്രാമീണവോട്ടര്‍മാരെ സ്വാധീനിക്കുന്നില്ല എനതൊക്കെ താങ്കളുടെ തോന്നലാണ്. അവരെ ബാധിക്കുന്ന രാഷ്ട്രീയനയങ്ങളും ദേശീയ താല്പര്യങ്ങളും ഒക്കെ കണക്കിലെടുത്താണവര്‍ വോട്ട് ചെയ്യുക. ഇതേക്കുറിച്ചൊക്കെ ഗാമീണ ജനഗ്ങള്‍ക്കറിവില്ലാതിരുന്ന കാലം കോണ്‍ഗ്രസ് ഹരിച്ചിരുന്നപ്പോഴാണ്. നെഹ്രുവിന്റെ വിളക്കുകാല്‍ ല്‍ പ്രയോഗം ഓര്‍മ്മയുണ്ടെങ്കില്‍ അത് മനസിലാക്കാന്‍ പ്രയാസമില്ല. ഉത്തര്‍ പ്രദേശില്‍ മായാവതി ഭരണത്തിലേറിയപ്പോള്‍ ദളിതര്‍ വരെ ദേശീയ കാര്യങ്ങളും അന്തര്‍ദേശീയ കാര്യങ്ങളും അറിയാന്‍ തുടങ്ങി. കോണ്‍ഗ്രസ് ഭരിച്ചിരുന്നപ്പോള്‍ തമ്പ്രന്‍ പറയുന്നിടത്ത് വോട്ടു കുത്തിയിരുന്ന കാലം ഒക്കെ പൊയ്‌പ്പോയി.
ഗ്രാമീണ വോട്ടര്‍മാരെ കൂടുതലായി സ്വാധീനിക്കുന്നതവരുടെ ദൈനം ദിന പ്രശ്നങ്ങളാണ്. വക്രമായാലും നേരെയായാലുമവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിവുള്ള പാര്‍ട്ടികളെ അവര്‍ തെരഞ്ഞെടുക്കുന്നു. മന്‍ മോഹന്‍ സിംഗ് ആണവ കരാറൊപ്പു വയ്ക്കുന്നതോ, അമേരിക്കയുടെ ദാസ്യ വേല ചെയ്യുനതോ, എ കെ ആന്റണി തവാംഗ് സന്ദര്‍ശിക്കുന്നതോ അവരുടെ വിഷയങ്ങളല്ല. അവര്‍ക്ക് ജീവന്‍ നിലനിറുത്താന്‍ വേണ്ട ഭക്ഷണം വേണം. അതിനവരെ പ്രാപ്തരക്കുന്നുവരെ അവര്‍ തെരഞ്ഞെടുക്കുന്നു.
രാഷ്ട്രീയനയങ്ങളെയും ദേശീയ താല്പര്യങ്ങളെയുമൊക്കെ അടിസ്ഥാനമാക്കി വോട്ടു ചെയ്തിരുന്ന പഞ്ചാബ് ഇത്തവണ കോണ്‍ഗ്രസിനെ തള്ളിക്കളഞ്ഞത് ചിന്താശേഷിയുള്ളവര്‍ മനസിലാക്കേണ്ട വിഷയമാണ്.
>>>>>പാര്‍ട്ടി സംഘടന ഉണ്ടാക്കാനും നിലനിര്‍ത്താനും അണികളെ സമാഹരിക്കാനും വോട്ട്ബാങ്ക് ഉണ്ടാക്കാനും പ്രാദേശിക പാര്‍ട്ടികള്‍ക്ക് നിരവധി സൌകര്യങ്ങളുണ്ട്. ആ ആനുകൂല്യവും സൌകര്യങ്ങളും ദേശീയപാര്‍ട്ടികള്‍ക്ക് ഇല്ല. <<<<
ReplyDeleteതാങ്കള്‍ പറഞ്ഞത് കോണ്‍ഗ്രസിനേസംബന്ധിച്ച് തികച്ചും ശരിയാണ്. പാര്‍ട്ടിക്ക് അടിത്തറ ഉണ്ടാക്കുന്നതിനേക്കാള്‍ അവര്‍ക്ക് പഥ്യം ലക്ഷം കോടികള്‍ കീശയിലാക്കലാണല്ലോ. ലക്ഷ്യം അതാകുമ്പോള്‍ പിന്നെ എന്തിനാണടിത്തറ?
തെരഞ്ഞെടുപ്പുകാലത്ത് വോട്ടു ചോദിക്കാന്‍ മാത്രം വന്നാലൊന്നും കാര്യമില്ല. അതിനു ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കണം. യുവരാജാവ് കഴിഞ്ഞ നാലു വര്‍ഷങ്ങളയി ഉത്തര്‍ പ്രദേശില്‍ ആടുന്ന നാടകം പോരാ. അതൊക്കെ അവിടത്തെ വോട്ടര്‍മാര്‍ തിരിച്ചറിഞ്ഞു. അതാണിപ്പോഴത്തെ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതും.
കാളിദാസന്‍ മുലായംസിങ്ങിനെയൊക്കെ പിടിച്ചു സോഷ്യലിസ്റ്റും ഇടത്പക്ഷവുമാക്കിയാല്‍ ഇന്ത്യാരാജ്യത്ത് വലത് പക്ഷമായി ഞാന്‍ മാത്രമേ ഉണ്ടാകൂ. കാരണം ഞാന്‍ ക്യാപിറ്റലിസം മാത്രമേ നടക്കൂ സോഷ്യലിസം ഒരു കാലത്തും നടക്കുകയില്ല എന്നു തുറന്നു പറയുന്ന ആളാണ് :)
Deleteസുകുമാരന്‍,
Deleteതാങ്കള്‍ പേടിക്കേണ്ട. താങ്കള്‍ മാത്രമല്ല. മന്‍ മോഹന്‍ സിംഗും, കല്‍മാഡിയും, രാജയും, കനിമൊഴിയും, മാരനും, കൂടെയുണ്ടാകും.
താങ്കള്‍ കുറേക്കാലമായി പലതും തുറന്നു പറയുന്നുണ്ടല്ലോ. ഫെബ്രുവരി മസത്തില്‍ കേരളത്തിനനുകൂലമായി മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വിധിയുണ്ടാകുമെന്നൊക്കെ തുറന്നു തന്നെയല്ലേ പറഞ്ഞിരുന്നത്. ഇപ്പോള്‍ മാര്‍ച്ച് മാസമാണെന്നോര്‍ക്കുക.
മുലായം സിംഗിനെ ആരും പിടിച്ച് സോഷ്യലിസ്റ്റും ഇടതുപക്ഷവുമാക്കേണ്ട. അദ്ദേഹം സോഷ്യലിസ്റ്റാണ്, ഇടതുപക്ഷക്കാരനുമാണ്. റാം മനോഹര്‍ ലോഹ്യയുടെ അടുത്ത അനുയായിയുമാണ്.. ഈ റാം മനോഹര്‍ ലോഹ്യ ആരായിരുന്നു എന്നൊക്കെ അന്വേഷിച്ചു കണ്ടിപിടിക്കാവുന്നതേ ഉള്ളു.
സാമൂഹ്യ നീതിക്കു വേണ്ടി നിലകൊള്ളുന്ന സോഷ്യലിസം തന്നെയാണദ്ദേഹത്തിന്റെ നയം. തെരഞ്ഞെടുപ്പടുത്തപ്പോള്‍ ഭാര്യയെ ജയിപ്പിക്കാന്‍ ഉദ്ദേശിച്ച് സല്‍മാന്‍ ഖുര്‍ഷിദ് ഇറക്കിയ മുസ്ലിങ്ങള്‍ക്ക് സംവരണം എന്ന "ഉഡായിപ്പും" സാമൂഹ്യ നീതിയുടെ ഭാഗമാണ്. പക്ഷെ ഉത്തര്‍പ്രദേശുകാര്‍ അതില്‍ മയങ്ങി വീണില്ല. മുലായം സിംഗിന്റെ ശരിക്കുമുള്ള സോഷ്യലിസത്തിലാണവര്‍ക്ക് വിശ്വാസം. ഖുര്‍ഷിദിന്റെ ഭാര്യ അഞ്ചാം സ്ഥാനത്തായിപ്പോയതു മാത്രം മിച്ചം.
ക്യാപിറ്റലിസം മാത്രമേ നടക്കൂ സോഷ്യലിസം ഒരു കാലത്തും നടക്കുകയില്ല, എന്നൊക്കെ വിശ്വസിക്കാനും തുറന്നു പറയാനും താങ്കള്‍ക്കുള്ള അവകാശത്തെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. കുറച്ച് മുതലാളിമാരും അവരുടെ പിണിയാളുകളും ക്യാപിറ്റലിസം എന്ന ചൂക്ഷണ വ്യവസ്ഥക്കു വേണ്ടി വാദിക്കുന്നുണ്ടെങ്കിലും, ലോകത്തുള്ള ഭൂരിഭാഗം സാധാരണക്കാരും സാമൂഹ്യ നീതിയിധിഷ്ടിതമായ സോഷ്യലിസ്റ്റ് വ്യവസ്ഥിതിക്കു വേണ്ടിയാണു നിലകൊള്ളുന്നതും.
ക്യാപിറ്റലിസം സോഷ്യലിസം എന്നൊക്കെ വിളിച്ചു പറയുന്നതല്ലതെ ഇതൊക്കെ എന്താണെന്ന് താങ്കള്‍ ശരിക്കും മനസിലാക്കിയിട്ടില്ല. എങ്ങനെയും പണമുണ്ടാക്കി(ചൂക്ഷണത്തിലൂടെയും) ആ പണം കൊണ്ട് എല്ലാ സൌകര്യങ്ങളും വാങ്ങിച്ചനുഭവിക്കുന്നതാണു ക്യാപിറ്റലിസം. കമ്പോളമാണവിടെ എല്ലാം തീരുമാനിക്കുന്നത്.
Deleteഅര്‍ഹിക്കുന്നവര്‍ക്ക് സൌകര്യങ്ങളും ആവശ്യങ്ങളും സഹായവിലക്കും സൌജന്യമായും നല്‍കുന്ന വ്യവസ്ഥിതിയാണു സോഷ്യലിസം. ഈ സഹായങ്ങളും സൌജന്യങ്ങളും അനുഭവിക്കുന്ന കോടിക്കണക്കിനാളുകള്‍ ഇന്‍ഡ്യയിലുണ്ട്. സര്‍ക്കാരാശുപത്രികളിലും സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒരു പൈസ പോലും ചെലവഴിക്കാതെ ചികിത്സയും പഠനവും ലഭിക്കുന്ന ലക്ഷക്കണക്കിനാളുകളുണ്ട് കേരളത്തില്‍ തന്നെ. അവര്‍ അനുഭവിക്കുന്നതാണു സാമൂഹ്യ നീതി അഥവാ സോഷ്യലിസം എന്ന വ്യവസ്ഥിതി. അതൊക്കെ കേരളത്തില്‍ നടക്കുന്നുണ്ട്. ഇന്‍ഡ്യയില്‍ നടക്കുന്നുണ്ട്. ലോകമെമ്പാടും നടക്കുന്നുണ്ട്. മുതലാളിത്ത രാജ്യങ്ങള്‍ പോലും ഈ സാമൂഹ്യ നീതിയെ പ്രാവര്‍ത്തികമാക്കുന്നു. കണ്ണു തുറന്നു പിടിച്ചാല്‍ ഇതൊക്കെ കാണാനാകും. പക്ഷെ മനസിലാക്കാനാകില്ല. അതിനു വേണ്ടത് കണ്ണുകള്‍ക്ക് പുറകില്‍ മറ്റൊരു സാധനമാണ്. നിര്‍ഭാഗ്യവശാല്‍ താങ്കള്‍ക്കതില്ലാതെ പോയി.
സോഷ്യലിസവും കമ്യൂണിസവും താങ്കള്‍ എവിടെയും കൂട്ടിക്കുഴക്കുന്നു. സോഷ്യലിസം നടപ്പിലാക്കാനുള്ള ഒരു രീതി മാത്രമാണു കമ്യൂണിസം. കമ്യൂണിസ്റ്റുകാര്‍ക്ക് മാത്രമേ സോഷ്യലിസം നടപ്പാക്കാനാകൂ എന്ന ഒരു പിടിവശിയും സോഷ്യലിസ്റ്റുകള്‍ക്കില്ല. അന്ധമായ കമ്യൂണിസ്റ്റുവിരോധം മൂലം താങ്കള്‍ക്ക് സുബോധം തന്നെ നഷ്ടപ്പെട്ടിരിക്കുന്നു. പിണറായി വിജയന്റെ കാര്‍മികത്വത്തില്‍ കമ്യൂണിസ്റ്റാശയങ്ങളില്‍ നിന്നും ചില വ്യതി ചലനങ്ങള്‍ കേരളത്തിലുണ്ടായി എന്നത് നേരാണ്. ബംഗാളിലുമുണ്ടായി. കുത്തകക്ക് വേണ്ടി കാര്‍ഷിക ഭൂമി ഏറ്റെടുത്തതൊക്കെ ആ വ്യതിയാനത്തിന്റെ ഭാഗമാണ്. അതാണവിടെ അവരുടെ പരാജയത്തില്‍ കലാശിച്ചതും. കമ്യൂണിസ്റ്റുകാര്‍ ഉപേക്ഷിച്ച് പോയ കമ്യൂണിസ്റ്റാശയങ്ങള്‍ ഇപ്പോള്‍ മമത ബാനര്‍ജി അവിടെ നടപ്പിലാക്കുന്നു. അധികാരം ഏറ്റെടുത്ത ഉടന്‍ ഈ ഭൂമി കര്‍ഷകര്‍ക്ക് തിരിച്ചു കൊടുക്കാന്‍ അവര്‍ തീരുമാനിച്ചു. കമ്യൂണിസ്റ്റുകാരേക്കാള്‍ കൂടുതല്‍ സോഷ്യലിസ്റ്റ് ആശയങ്ങള്‍ അവര്‍ ഇപ്പോളവിടെ നടപ്പിലാക്കുന്നു. ഇതൊക്കെ താങ്കള്‍ മനസിലാക്കിയിട്ടും വെറുതെ പൊട്ടന്‍ കളി നടത്തുന്നു. ബംഗാളില്‍ മമത ബാനര്‍ജിക്കും കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്കും സോഷ്യലിസ്റ്റ് ആശയങ്ങളെ ഉപേക്ഷിക്കാന്‍ ആകുന്നില്ല.അ ത് കണ്‍ മുന്നില്‍ കാണുന്ന യാഥാര്‍ത്ഥ്യവും. എന്നിട്ടും ,അഞ്ജനം എന്നാല്‍ എനിക്കറിയാം മഞ്ഞളുപോലെ വെളുത്തിരിക്കും ,എന്ന മട്ടില്‍ താങ്കള്‍ പിച്ചും പേയും പറയുന്നു.
ഈ വിഷയത്തേക്കുറിച്ച് ഒരുസംവാദത്തിനു താങ്കള്‍ തയ്യാറുണ്ടോ. എന്നത്തേയും പോലെ ഓടിപ്പോകാതിരിക്കാമെങ്കില്‍ ഞാന്‍ തയ്യാര്‍.
ആദ്യ പോയിന്റ് താങ്കള്‍ക്ക് പ്രിയങ്കരിയായ കോണ്‍ഗ്രസുകാരി മമത ബാനര്‍ജി നടപ്പിലാക്കിയ നയം തന്നെയാകട്ടേ. ഭൂപരിഷ്കരണം എന്ന സോഷ്യലിസ്റ്റ് നയത്തിന്റെ ഭാഗമായി ബംഗാളിലെ കമ്യൂണിസ്റ്റുപാര്‍ട്ടി പണ്ട് ജന്മികളില്‍ നിന്നു പിടിച്ചെടുത്ത് കര്‍ഷകര്‍ക്ക് വിതരണം ചെയ്ത ഭൂമിയാണ്, ബുദ്ധദേവിന്റെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഏറ്റെടുത്ത് വ്യവസായ കുത്തകക്ക് നല്‍കിയത്. അവ പിടിച്ചെടുത്ത് വീണ്ടും കര്‍ഷകര്‍ക്ക് വിതരണം ചെയ്ത നടപടി ക്യാപിറ്റലിസ്റ്റ് നയമോ സോഷ്യലിസ്റ്റ് നയമോ?
ക്യാപിറ്റലസിത്തിന്റെ ഈറ്റില്ലമായ അമേരിക്കയില്‍ വലിയ കമ്പനികള്‍ ഇപ്പോള്‍ പബ്ലിക്കിന്റെ ടാക്സ് മണി കൊണ്ടാണ് കഴിഞ്ഞു പോകുന്നത് എന്ന് ഇടയ്ക്ക് ഓര്‍ക്കുന്നത് നല്ലതാ :)))))))))))
Deleteസുകുമാരന്‍,
Deleteഞാന്‍ എഴുതിയ അഭിപ്രായം കാണുന്നില്ല. സ്പാമില്‍ കുടുങ്ങിയതാണെങ്കില്‍ ദയവായി പ്രസിദ്ധീകരിക്കുക.
>>>>>അത്കൊണ്ട് ദേശീയരാഷ്ട്രീയപാര്‍ട്ടികള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ വളരെ പ്രതികൂലമായ രാഷ്ട്രീയസാഹചര്യമാണ് നിലവിലുള്ളത്. ഇടത്പക്ഷരാഷ്ട്രീയപാര്‍ട്ടികള്‍ ഇന്ത്യയില്‍ പച്ച പിടിക്കാതെ പോയതിനും കാരണം ഇത് തന്നെയാണ്. <<<<
ReplyDeleteജനങ്ങള്‍ക്ക് സ്വീകാര്യമാണെങ്കില്‍ ഏത് പാര്‍ട്ടിയും പിടിച്ചു നില്‍ക്കും.
ഇടത്പക്ഷരാഷ്ട്രീയപാര്‍ട്ടികള്‍ ഇന്ത്യയില്‍ പച്ച പിടിച്ചില്ല എന്നതൊക്കെ താങ്കളുടെ തോന്നലുകളാണ്. അതിന്റെ പ്രധാന കാരണം എന്താണിടതുപക്ഷം എന്ന് താങ്കള്‍ക്കറിയില്ല എന്നതും.
സോഷ്യലിസം അടിസ്ഥാനനയമാക്കിയിട്ടുള്ള കോണ്‍ഗ്രസ് തന്നെയാണിന്‍ഡ്യയിലെ ഏറ്റവും വലിയ ഇടതുപക്ഷ പാര്‍ട്ടി. ഇന്‍ഡ്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ സോഷ്യലിസ്റ്റ് പര്‍ട്ടിയാണധികാരത്തില്‍. ബീഹാറിലും, ഒറീസയിലും, ത്രിപുരയിലും, ഇടതു പക്ഷ പാര്‍ട്ടികളാണധികാരത്തില്‍. കര്‍ണാടകയിലും, ബംഗാളിലും, കേരളത്തിലും, ഇപ്പോള്‍ അധികാരത്തിലില്ലെങ്കിലും ഇടതു പക്ഷ പാര്‍ട്ടികള്‍ പല പ്രാവശ്യം അധികാരത്തില്‍ വരികയും, ഇപ്പോളും ശക്തമായതുമാണ്.
ഇതൊന്നും മനസിലാക്കാനുള്ള ശേഷി താങ്കള്‍ക്കില്ലാതെ പോയി. അതുകൊണ്ടാണീ പിച്ചും പേയും പറച്ചില്‍.
കാളിദാസന് എന്താണ് പറ്റിയത്? കോണ്‍ഗ്രസ്സാണ് ഏറ്റവും വലിയ ഇടത്പക്ഷപാര്‍ട്ടി എന്നു പറയുന്നു. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും ഇപ്പോള്‍ ഭരിക്കുന്നതും ഇടത്പക്ഷ പാര്‍ട്ടികളാണ് പോലും. എന്നിട്ടും പറയുന്നു ഞാന്‍ പിച്ചും പേയും പറയുകയാണെന്ന്. കാളിദാസന് ചികിത്സ വേണമെന്നൊന്നും ഞാന്‍ പറയില്ല്ല. കാളിദാസന് ലഭിക്കുന്ന ഇന്‍പുട്ട്, അത് വെച്ച് കാളിദാസന്റെ പ്രോസസ്സിങ്ങ്, അതില്‍ നിന്ന് ലഭിക്കുന്ന കാളിദാസന്റെ ഔട്ട്‌പുട്ട് എന്നേ പറയാന്‍ പറ്റൂ ..
Deleteപറ്റിയത് കാളിദാസനല്ല. താങ്കള്‍ക്കാണ്. താങ്കള്‍ വിടുപണി ചെയ്യുന്ന കോണ്‍ഗ്രസ് പര്‍ട്ടിയുടെ അടിസ്ഥാന നയം സോഷ്യലിസമാണെന്ന സത്യം താങ്കള്‍ മറക്കുന്നു. സാമൂഹ്യ നീതിയിലധിഷ്ടിതമയ നയങ്ങള്‍ ഇന്‍ഡ്യയില്‍ നടപ്പിലാക്കിയതും അവരാണെന്നത് മറക്കുന്നു.
Deleteപൊതുമേഖലയില്‍ അനേകം സ്ഥാപനങ്ങള്‍ സ്ഥാപിച്ചതും അവരാണെന്നത് മറക്കുന്നു. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അവര്‍ ജയിക്കാനിടയാകികിയ ദേശീയ തൊഴിലുറപ്പു പദ്ധതി ഒക്കെ സോഷ്യലിസ്റ്റ് ആശയമാണെന്നത് മനസിലാക്കാന്‍ താങ്കള്‍ക്ക് കഴിയാതെ പോകുന്നു. ഇതൊക്കെ മനസിലാക്കുന്ന അരും പറയും, കോണ്‍ഗ്രസ്സാണ് ഇന്‍ഡ്യയിലെ ഏറ്റവും വലിയ ഇടത്പക്ഷപാര്‍ട്ടി എന്ന്. ഇടതുപക്ഷത്തിനു പ്രസക്തിയില്ല എന്ന് അവരാരും പറയില്ല. പക്ഷെ താങ്കള്‍ പറയുന്നു. അതിനെ പിച്ചും പേയം പറയുന്നതായേ എനിക്ക് മനസിലാക്കാന്‍ ആകുന്നുള്ളൂ. അതല്ല ഇനി താങ്കള്‍ക്ക് പഥ്യമെന്നു തോന്നുന്ന ചികിത്സ വേണ്ട അസുഖമാണെന്നു പറഞ്ഞാല്‍ ഞാന്‍ എതിര്‍ക്കുകയും ഇല്ല.
മന്‍ മോഹന്‍ സിംഗ് മതിഭ്രമത്തില്‍ പല ക്യാപിറ്റലിസ്റ്റ് നയങ്ങളും നടപിലാക്കിയിട്ടുണ്ട്. അതിനവര്‍ അടുത്ത തെരഞ്ഞെടുപ്പില്‍ വില നല്‍കേണ്ടി വരും. ഉത്തര്‍ പ്രദേശില്‍ ജനങ്ങളവരെ തള്ളിക്കളഞ്ഞതിന്റെ ഒരു കരണം പാവപ്പെട്ടവരെ മറന്ന് പണക്കാരുടെ പക്ഷം ചേര്‍ന്നതാണ്. പഞ്ചാബില്‍ നടക്കാഅറുള്ള ഭരണ മാറ്റം ഉണ്ടാകാതിരുന്നതും ഈ നയ വ്യതിയാനത്തിന്റെ ഫലമാണ്. നൂറു സീറ്റു നേടുമെന്ന് താങ്കള്‍ വീമ്പു പറഞ്ഞ കേരളത്തില്‍ കഷ്ടിച്ച് രക്ഷപ്പെടേണ്ടി വന്നതും ഇതൊക്കെ കാരണമാണ്.
കോണ്‍ഗ്രസിന്റെ വെബ് സൈറ്റില്‍ അവര്‍ നടപിലാക്കാന്‍ ഉദ്ദേശിക്കുന്ന നയപരിപാടികള്‍ ഉണ്ട്. അതിങ്ങനെ.
http://www.aicc.org.in/new/
Empowerment of the Aam Aadmi
Farm Loan Waiver
NREGA
Tribal Empowerment
RTI
Farm Loan Waiver, എന്നത് ഇടതുപക്ഷ ആശയമാണെന്നേ ഇതേക്കുറിച്ച് അടിസ്ഥാനവിവരമുള്ള ആരും പറയൂ. താങ്കള്‍ക്കത് തോന്നുന്നില്ലെങ്കില്‍ അതേക്കുറിച്ച് ഒന്നും അറിയില്ല എന്നതാണതിന്റെ കാരണം. കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുക എന്നത് സാമൂഹ്യ നീതിയിലധിഷ്ടിതമായ സോഷ്യലിസ്റ്റ് ആശയമാണ്.
സുകുമാരന്‍,
Deleteഞാന്‍ എഴുതിയ അഭിപ്രായം കാണുന്നില്ല. സ്പാമില്‍ കുടുങ്ങിയതാണെങ്കില്‍ ദയവായി പ്രസിദ്ധീകരിക്കുക.
>>>>>കോണ്‍ഗ്രസ്സ് ഇല്ലാതാവണം എന്നല്ലാതെ ഇടത്പക്ഷക്കാര്‍ക്ക് മറ്റൊരു രാഷ്ട്രീയവും ഇല്ല. മകന്‍ ചത്താലും വേണ്ടില്ല മരുമകളുടെ കണ്ണീര് കാണണം എന്ന മട്ടിലൊരു കുനുഷ്ട് രാഷ്ട്രീയമാണ് ഇടത് പക്ഷക്കാരുടേത്.<<<<
ReplyDeleteമനോരാജ്യം ഇങ്ങനെയും കാണാം അല്ലേ?
1967 ല്‍ ഇന്ദിരാഗാന്ധിയെ അധികാരത്തില്‍ നിലനിറുത്തിയത് ഇടതു പക്ഷ പാര്‍ട്ടികളായിരുന്നു. 2004 മുതല്‍ 2008 വരെ ഇടതുപക്ഷത്തിന്റെ പിന്തുണയോടെയാണു കോണ്‍ഗ്രസ് ഭരിച്ചത്. ഇപ്പോളും ബംഗാളില്‍ ഇടതുപക്ഷത്തോട് ചേര്‍ന്നു നില്‍ക്കാന്‍ കോണ്‍ഗ്രസിനു മടിയൊന്നുമില്ല. കോണ്‍ഗ്രസ് ഇല്ലതാകണമെന്ന ചിന്തയുള്ളര്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ താങ്ങി നിറുത്തില്ല. അത് സാധാരണ ചിന്താശേഷിയുള്ളവര്‍ മനസിലാക്കുന്ന സത്യം. താങ്കളേപ്പോലെ അസാധാരണ ചിന്താശേഷിയുള്ളവര്‍ അത് മനസിലക്കണമെന്നില്ല.
മന്‍ മോഹന്‍ സിംഗ് ദാസ്യ വേല അവസനിപിച്ച് രംഗത്തു നിന്നു മാറിയാല്‍ ഒരു പക്ഷെ കോണ്‍ഗ്രസ് ഇടതുപക്ഷ സഖ്യമായിരിക്കാം ഇന്‍ഡ്യയില്‍ ഏറ്റവും ശക്തമായി നിലനില്‍ക്കാന്‍ പോകുന്നത്. സോണിയ ഗാന്ധി അതുപോലുള്ള സഖ്യത്തിന്റെ വക്താവുമാണ്.
>>>>>സ്വാതന്ത്ര്യം ലഭിച്ച ആദ്യത്തെ രണ്ട് ദശകങ്ങള്‍ വരെ ചോദ്യം ചെയ്യപ്പെടാത്ത ഭരണകക്ഷി കോണ്‍ഗ്രസ്സും മുഖ്യപ്രതിപക്ഷം ഇടത് പക്ഷങ്ങളുമായിരുന്നു. പിന്നീട് പ്രാദേശിക രാഷ്ട്രീയത്തിന് പ്രാമുഖ്യം ലഭിച്ചതോടെ കോണ്‍ഗ്രസ്സ് ശിഥിലമാവാന്‍ തുടങ്ങി. ഇടതപക്ഷങ്ങളാണെങ്കില്‍ പടവലങ്ങ മോഡലില്‍ കുത്തോട്ട് വളരുമ്പോഴും മൂന്നാം മുന്നണി എന്നൊക്കെ പറഞ്ഞ് ചില തരികിട രാഷ്ട്രീയം കളിച്ചുനോക്കി. <<<<
ReplyDeleteതാങ്കള്‍ക്ക് ഇന്‍ഡ്യന്‍ രാഷ്ട്രീയത്തേപ്പറ്റി നല്ല വിവരമാണല്ലോ.സ്വാതന്ത്ര്യം ലഭിച്ച ആദ്യത്തെ രണ്ട് ദശകങ്ങളില്‍ മുഖ്യപ്രതിപക്ഷം കമ്യൂണിസ്റ്റുപര്‍ട്ടിയായിരുന്നു.
കോണ്‍ഗ്രസ് ശിഥിലമായത് പ്രാദേശിക രാഷ്ട്രീയം ശക്തി പ്രാപിച്ചതുകൊണ്ടൊന്നുമല്ല. കോണ്‍ഗ്രസിലെ ചേരിപ്പോരും, ദേശീയ രാഷ്ട്രീയം കൊണ്ടുമാണതുണ്ടായത്. കോണ്‍ഗ്രസ് നെടുകെ പിളര്‍ന്നു. മൊറാര്‍ജിയുടെയും ഇന്ദിരയുടെയും ഉടമസ്ഥതയില്‍ രണ്ട് പാര്‍ട്ടിയായത് 1966 ല്‍ ആണ്. 1967 മുതല്‍ സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ ശക്തിപ്രാപിച്ചു. റാം മനോഹര്‍ ലോഹ്യ, ജയപ്രകാശ് നാരായണ്‍,ചരണ്‍ സിംഗ്, മധു ലിമായെ, ജോര്‍ജ് ഫെര്‍ണാണ്ടസ് തുടങ്ങിയവര്‍ നയിച്ച ഇടതു പക്ഷ പ്രസ്തനങ്ങളാണന്ന് ശക്തി പ്രാപിച്ചത്. താങ്കളുടെ ഇടുങ്ങിയ വക്ര ബുദ്ധി ഇവരെയൊക്കെ പ്രാദേശിക രാഷ്ട്രീയക്കാരായി കാണുന്നുണ്ടാകാം. അത് കാഴ്ചയുടെ കുഴപ്പമാണ്. ഇവരുടെ പിന്‍മുറക്കാരാണ്, മലായം സിംഗ് യാദവും, നിതീഷ് കുമാറും, നവീന്‍ പട്നായിക്കും, ദേവ ഗൌഡയുമൊക്കെ.
1977ല്‍ ജഗജീവന്‍ റാമിന്റെ പൊഴിഞ്ഞു പോകും, 1989 ല്‍ വി പി സിംഗിന്റെ പൊഴിഞ്ഞു പോക്കും ഒക്കെ പ്രാദേശിക രാഷ്ട്രീയമല്ല. ദേശീയ രാഷ്ട്രീയം തന്നെയായിരുന്നു. ഇതൊക്കെയാണു കോണ്‍ഗ്രസിനെ ശിഥിലമാക്കിയത്. 1980 നു ശേഷം കോണ്‍ഗ്രസ് ഒറ്റക്ക് അധികാരത്തില്‍ വന്നിട്ടില്ല, 1991ല്‍ രാജീവ് ഗാന്ധി വധിക്കപ്പെട്ട സഹതാപം ഒഴികെ. ഇനി വരാനും പോകുന്നില്ല. ഇപ്പോള്‍ ഉത്തര്‍ പ്രദേശ് നല്‍കുന പാഠമതാണ്.
പ്രദേശിക രാഷ്ട്രീയത്തിന്റെ ശക്തി ആദ്യം തമിഴ് നാട്ടിലും, പഞ്ചാബിലും പിന്നീട് ആന്ധ്രയിലും മാത്രമായിരുന്നു. ഇന്‍ഡ്യയുടെ ഹ്രുദയ ഭൂമിയില്‍ ദേശീയ രാഷ്ട്രീയം തന്നെയായിരുന്നു ശക്തിപ്പെട്ടത്.
കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ക്ക് അന്നുമിന്നും വേരോട്ടമുണ്ടായിരുന്നത് മൂന്നു സംസ്ഥാനങ്ങളില്‍ മാത്രം. മറ്റിടങ്ങളില്‍ ഒന്നോ രണ്ടോ സീറ്റുകള്‍ കിട്ടിയിരുന്നു എന്നതിനപ്പുറം അവര്‍ ശക്തമല്ലായിരുന്നു. അവിടെ അവര്‍ വളര്‍ന്നില്ല എന്നത് ശരിയാണ്. പക്ഷെ പടവലങ്ങ മോഡലില്‍ കുത്തോട്ട് വളര്‍ന്നത് കോണ്‍ഗ്രസാണ്. ഇന്‍ഡ്യയിലെ എല്ലാ സംസ്ഥാനനങ്ങളിലും ആദ്യ രണ്ട് പതിറ്റാണ്ടുകളില്‍ ഭരണമുണ്ടായിരുന്ന കോണ്‍ഗ്രസിനിപ്പോള്‍ അധികാരമുള്ളത് അസാമിലും, ആന്ധ്രയിലും, രാജസ്ഥാനിലും മാത്രമാണ്. മറ്റ് ചിലയിടങ്ങളില്‍ പ്രാദേശികപാര്‍ട്ടികളുടെ ദയയില്‍ അധികാരത്തില്‍ പങ്കു പറ്റുന്നുണ്ട് എന്നു മാത്രം.തമിഴ് നാട്, ഉത്തര്‍ പ്രദേശ്, ബംഗാള്‍, ബീഹാര്‍, എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടി അപ്രസക്തമാണിന്ന്. ഗുജറാത്ത്, മധ്യപ്രദേശ്, ചതീസ്ഗര്‍, ഇന്നിവിടങ്ങളില്‍ കിതച്ചു ഊര്‍ദ്ധ്വ ശ്വാസം വലിക്കുന്നു. ആന്ധ്രയിലും അതേ ഗതി വരാന്‍ പോകുന്നു. ഇതേ ദയാവായ്പ്പില്‍ കേന്ദ്രത്തിലും അധികാരത്തിലുണ്ട്.
This comment has been removed by the author.
ReplyDelete>>>>ആരാണോ പ്രാദേശികമായി മുന്നിലേക്ക് വരുന്ന നേതാവ് , പാഞ്ഞെത്തി ആ നേതാവിനെ ശരണം പ്രാപിക്കുക എന്നതായിരുന്നു ആ തരികിട ഏര്‍പ്പാട്. <<<<
ReplyDeleteപ്രാദേശികമായി മുന്നിലേക്ക് വരുന്ന നേതാവിനും ഇന്‍ഡ്യ ഭരിക്കാനുള്ള അവകാശമുണ്ട്. 25 വയസായ ഏത് ഇന്‍ഡ്യന്‍ പൌരനും ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയാകാം. അതുകൊണ്ടാണ്, ഒരു തെരഞ്ഞെടുപ്പില്‍ പോലും ഇന്നു വരെ ജയിക്കത്ത മന്‍ മോഹന്‍ സിംഗ് ഇന്‍ഡ്യന്‍ പ്രധാന മന്ത്രിക്കസേരയില്‍ ഇപ്പോള്‍ അമര്‍ന്നിരുന്, സോണിയ എഴുതുന്ന വരികളുടെ അടിയില്‍ ഒപ്പു വച്ചു കൊണ്ടിരിക്കുന്നതും. പ്രാദേശികം ദേശിയം എന്നതിനൊന്നുമവിടെ പ്രസക്തിയില്ല. ഇന്നു വരെ ഒരു തെരഞ്ഞെടുപില്‍ പോലും ജയിക്കാത്ത വിനീതദാസന്‍ മന്‍ ംഹന്‍ സിംഗിനു ഭരിക്കാമെങ്കില്‍ പാദേശിക തലത്തില്‍ ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന ഏതൊരാള്‍ക്കും ഇന്‍ഡ്യ ഭരിക്കാം.
താങ്കളേ സംബന്ധിച്ച് ദേശിയ നേതാവെന്നു പറഞ്ഞാല്‍ നെഹ്രു കുടുംബത്തിലെ ശ്വാനന്‍ വരെയുണ്ടാകും. നെഹ്രു മരിച്ചപ്പോള്‍ മകളെ പ്രധാന മന്ത്രിയാക്കി. ഇന്‍ദിര മരിച്ചപ്പോള്‍, വിമാനം പറപ്പിച്ചു നടന്ന, രാജീവ് പ്രധാന മന്ത്രിയായി, രാജീവ് മരിച്ചപ്പോള്‍, ഭാര്യ പ്രധാന മന്ത്രിയാകാന്‍ നോക്കി. പക്ഷെ വിജയിച്ചില്ല. അതുകൊണ്ട് മന്‍ മോഹന്‍ എന്ന ഡമ്മിയെ കസേരയിലിരുത്തി സോണിയ ഭരിക്കുന്നു. . ഇനി യുവരാജവിന്റെ ഊഴമാണ്. ജനങ്ങള്‍ തള്ളിക്കളഞ്ഞാലും അദ്ദേഹം പ്രധാന മന്ത്രിയാകുമെന്നുറപ്പ്. ഈ അനന്തരവാകാശ പൊറാട്ടു നാടകത്തേക്കാളും ഒരു ജനാധിപത്യത്തില്‍ ജനങ്ങളുടെ പിന്തുണയുള്ള, ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന ഏത് പ്രാദേശിക നേതാവിനും മഹത്വമുണ്ട്. അതറിയണമെങ്കില്‍ ജനാധിപത്യത്തെ ബഹുമാനിക്കാന്‍ പഠിക്കണം. നെഹ്രു രാജവംശത്തിന്റെ മൂടു താങ്ങി നടന്നാല്‍ മാത്രം പോരാ.
>>>>ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ വ്യക്തമാവുന്നത് ദേശീയരാഷ്ട്രീയം രണ്ട് മുന്നണികളിലായി ധ്രുവീകരിക്കപ്പെടുന്നു എന്നതാണ്. ശക്തിയില്ലാത്ത രണ്ട് ദേശീയപാര്‍ട്ടികള്‍ കോണ്‍ഗ്രസ്സും ബി.ജെ.പി.യും ശക്തരായ പ്രാദേശിക പാര്‍ട്ടികളെ കൂടെ കൂട്ടിക്കൊണ്ട് രണ്ട് മുന്നണികള്‍ക്ക് നേതൃത്വം നല്‍കുക എന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. <<<<
ReplyDeleteഅത് താങ്കളുടെ ആഗ്രഹം. നടക്കണമെന്നില്ല.
താങ്കള്‍ പ്രാദേശിക പാര്‍ട്ടികള്‍ എന്നു വിളിച്ച് ആക്ഷേപിക്കുന്ന പാര്‍ട്ടികളാണിന്ന് ഇന്‍ഡ്യയില്‍ ശക്തം. ഉത്തര്‍ പ്രദേശില്‍ മുലായം സിംഗും മായവതിയും, ബീഹാറില്‍,നിതീഷ് കുമാറും ലല്ലുവും, ഒറീസയില്‍, നവീന്‍ പട്നായിക്ക്, ആന്ദ്രയില്‍ ചന്ദ്രബാബുവും ജഗന്‍ റെഡ്ഡിയും, തമിഴ് നാട്ടില്‍ ജയലളിതയും കരുണാനിധിയും, കര്‍ണാടകയില്‍, ഗൌഡ, മഹാരാഷ്ട്രയില്‍ പവാര്‍,പഞ്ചാബില്‍, ബാദല്‍, കാഷ്മീരില്‍ ഫറൂക്ക് അബ്ദുള്ള, പിന്നെ ഇടതുപക്ഷ പാര്‍ട്ടികളം, ഇവരൊക്കെ ചേര്‍ന്നാലും, കോ്‌ണ്‍ഗ്രസും ബി ജെപിയും ഉണ്ടാക്കുന്ന മുന്നണിപോലെ തന്നെയിരിക്കും. ശക്തിയില്ലത്തവ എന്ന് താങ്കള്‍ വിശേഷിപ്പിക്കുന കോണ്‍ഗ്രസിനെയും ബി ജെ പിയേയും ഒഴിവാക്കി ഇവര്‍ക്കും ഇന്‍ഡ്യ ഭരിക്കാം. ആ വഴിക്കും കാര്യങ്ങള്‍ നീങ്ങാം. അഴിമതിയുടെ കൂടാരത്തില്‍ നിന്നും പുറത്തേക്ക് ചാടാന്‍ എത്ര പേര്‍ ശ്രമിക്കും എന്ന് തെരഞ്ഞെടുപ്പടുക്കുമ്പോള്‍ അറിയാം.
പ്രമുഖ സംസ്ഥാനങ്ങളായ ഉത്തര്‍ പ്രദേശ്, ബീഹാര്‍, ഒറീസ എന്നിവിടങ്ങളില്‍ ഇടതു പക്ഷ പാര്‍ട്ടികളാണിപ്പോള്‍ ഭരിക്കുന്നത്. ഇടതുസഖ്യത്തിലുള്ള സോഷ്യലിസ്റ്റ് ജനതയും, എ ഐ എ ഡി എം കെയും ഈ പാര്‍ട്ടികളുമൊക്കെയാണ്, അടുത്ത തെരഞ്ഞെടുപ്പില്‍ മുന്നില്‍ വരാന്‍ പോകുന്നതും. എത്ര എം പി മാര്‍ക്ക് ഒരുമിച്ചു നില്‍ക്കാനാകും എന്നതാണ്, ആരു ഭരിക്കുമെന്ന് തീരുമാനിക്കുന്നത്.
>>>>യു.പി.യില്‍ രാഹുല്‍ ഗാന്ധി കഠിനമായി പണി എടുത്തിട്ടുണ്ട്. പക്ഷെ ഒരു വ്യക്തിയുടെ കരിഷ്മ കൊണ്ട് മാത്രം പ്രാദേശിക രാഷ്ട്രീയത്തില്‍ നേട്ടം ഉണ്ടാക്കാന്‍ കഴിയില്ല. സംസ്ഥാന തലത്തില്‍ കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്തണമെങ്കില്‍ പാര്‍ട്ടിയൂനിറ്റുകള്‍ ഗ്രാസ്സ്‌റൂട്ട് ലവലില്‍ ചലനാത്മകമാവണം. അതിന് കൃത്യമായി സംഘടന തെരഞ്ഞെടുപ്പ് നടത്തണം. പ്രവര്‍ത്തകര്‍ക്ക് ലക്ഷ്യബോധം നല്‍കണം. <<<<
ReplyDeleteഅപ്പോള്‍ അവിടത്തെ കോണ്‍ഗ്രസിന്റെ പാര്‍ട്ടിയൂനിറ്റുകള്‍ ഗ്രാസ്സ്‌റൂട്ട് ലവലില്‍ ചലനാത്മകമല്ല. കൃത്യമായി സംഘടന തെരഞ്ഞെടുപ്പ് ഇല്ല. പ്രവര്‍ത്തകര്‍ക്ക് ലക്ഷ്യബോധം ഇല്ല. ഈ വളര്‍ച്ചയെ എങ്ങനെ വിശേഷിപിക്കാം?. ഇതൊക്കെ കൃത്യമായി നടത്തുന്ന ഇടതുപാര്‍ട്ടികളുടെ നേരെ കുതിര കയറുന്ന സമയത്ത് എന്തുകൊണ്ട്, കോണ്‍ഗ്രസില്‍ ഇതൊന്നുമില്ല എന്ന് താങ്കളൊന്ന് വിശദീകരികാമോ?
യു.പി.യില്‍ രാഹുല്‍ ഗാന്ധി കഠിനമായി പണി എടുത്തിട്ടൊന്നും കാര്യമില്ല. യു പി ക്കാര്‍ക്ക് കോണ്‍ഗ്രസിനെ വേണ്ട. പയറുപോലെ മേലോട്ട് വളരുന്നതിന്റെ ലക്ഷണമാണത്. ഒരു സ്തോത്രം പാടുക.
>>>>പിന്നോക്കസമുദായത്തില്‍ നിന്നോ ദളിതരുടെയിടയില്‍ നിന്നോ ഒരു നേതാവ് ഉദിച്ചുയര്‍ന്ന് അധികാരത്തിന്റെ ഉയര്‍ന്ന ശ്രേണിയില്‍ എത്തിപ്പെട്ടാല്‍ പിന്നോക്കക്കാരും ദളിതരും രക്ഷപ്പെടും എന്നും സാമൂഹ്യനീതി കൈവരിക്കാന്‍ ആ അധികാരപ്രാപ്തി സഹായകരമാവും എന്നും കരുതുന്നത് എത്ര പമ്പരവിഢിത്തമാണ് എന്ന് മായാവതി തെളിയിച്ചിരിക്കുന്നു. എന്തൊക്കെയാണ് അവര്‍ ഉത്തര്‍പ്രദേശില്‍ കാട്ടിക്കൂട്ടിയത്? ദളിതര്‍ക്കും പാവപ്പെട്ടവര്‍ക്കും എന്താണ് അവര്‍ അവിടെ ചെയ്തത്? <<<<
ReplyDeleteമായാവതി പല അബദ്ധങ്ങളും ചെയ്തിട്ടുണ്ട്. പക്ഷെ ഇന്ന് ഉത്തര്‍പ്രദേശില്‍ ദളിതര്‍ക്ക് ഒരു ശബ്ദമുണ്ട്. അത് മായാവതിയുടെ തന്നെ നേട്ടമാണ്. നിര്‍ഭയമായി ദളിതനു ഇറങ്ങി നടക്കാനുള്ള അന്തരീക്ഷം അവര്‍ ഉണ്ടാക്കി കൊടുത്തു. അത് ഇനി മാറ്റി മറിക്കാനാകില്ല.
കോണ്‍ഗ്രസ് ഭരിച്ചിരുന്ന സമയത്ത് അവിടെ ദളിതനു ശബ്ദമേ ഇല്ലായിരുന്നു. അവനു വേണ്ടി അവന്റെ ജന്മി വോട്ടു ചെയ്തിരുന്നു. ഇന്ന് അവന്‍ അവന്റെ വോട്ടു ചെയ്യുന്നു. അവന്റെ കാര്യങ്ങള്‍ തീരുമാനിക്കുന്നു. അതിനവനെ പ്രാപ്തനാക്കിയത് മായാവതി തന്നെയാണ്.
ജയലളിത കഴിഞ്ഞ പ്രാവ്ശ്യം അധികാരത്തില്‍ ഇരുന്നപ്പോള്‍ കാട്ടിക്കൂട്ടിയതിലും കൂടുതലൊന്നും മായാവതി ചെയ്തിട്ടില്ല. ബ്രാഹ്മണസ്ത്രീ ആയ ജയലളിതയും ദളിതയായ മായാവതിയും ഒരേ തൂവല്‍ പക്ഷികള്‍ അത്കൊണ്ട് ജാതി തിരിച്ചുള്ള ആക്ഷേപത്തിനു പ്രസക്തിയില്ല.
ഏത് അളവുകോലു വച്ചളന്നാലും ഇപ്പോഴത്തെ മന്‍ മോഹന്‍ സിംഗിന്റെ മന്ത്രിസഭ ചെയ്തുകൂട്ടിയ അഴിമതിയുടെ ഏഴയലത്തു വരില്ല മായവതിയുടേത്. കോമണ്‍ വെല്‍ത്ത്, 2ജി സ്പെക്റ്റ്രം, എസ് ബാന്‍ഡ് എന്നിവ മാത്രം മതി മായവതി ചെയ്ത എല്ലാ കാട്ടുക്കൂട്ടലുകളെയും ആയിരം മടങ്ങ് കവച്ചു വയ്ക്കാന്‍. ഇതൊക്കെ വച്ചു നോക്കുമ്പോള്‍ മായവതിയുടേത് കടല്‍ക്കരയിലെ ചെറിയ മണ്‍തരി മാത്രം.
>>>>തന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ ആനയുടെ പ്രതിമകള്‍ കോടിക്കണക്കിന് രൂപ ചെലവാക്കി സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ സ്ഥാപിക്കാന്‍ അവരെ പ്രേരിപ്പിച്ച ചേതോവികാരം എന്താണ്? <<<<
ReplyDeleteഗാന്ധിയുടെയും, നെഹ്രുവിന്റെയും, ഇന്ദിരയുടെയും പ്രതിമകള്‍ ഇന്‍ഡ്യയില്‍ അങ്ങോളമിങ്ങോളം സ്താപിക്കാന്‍ കോണ്‍ഗ്രസുകരെ പ്രേരിപിച്ച അതേ ചേതോവികാരം.
>>>>അല്ലാതെ ഇടത് നേതാക്കളെ പോലെ കേരളവും ബംഗാളും കഴിഞ്ഞാല്‍ ഡല്‍ഹിയും ഡല്‍ഹിയിലെ ചാനല്‍ ക്യാമറകളും എന്നതായിരുന്നില്ല രാഹുല്‍ ഗാന്ധിയുടെ ശൈലി. <<<<
ReplyDeleteഅതെ അതെ. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ്സിന് നേട്ടം കൈവരിക്കാന്‍ കഴിയാതെ പോയത് രാഹുല്‍ ഗാന്ധിയുടെ പരാജയമാണെന്ന് ചിലര്‍ അല്ല പറഞ്ഞത്. രാഹുല്‍ ഗാന്ധി തന്നെയാണ്.
ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ്സിന് നേട്ടം കൈവരിക്കാന്‍ കഴിയാതെ പോയത് രാഹുല്‍ ഗാന്ധിയുടെ പരാജയമായാലും അല്ലെങ്കിലും നേട്ടം കൈവരിക്കാന്‍ ആയില്ല എന്നതു സത്യം. അവരെ ഭരിക്കാന്‍ കോണ്‍ഗ്രസിനെ വേണ്ട എന്നവര്‍ തീരുമാനിച്ചു. ബി ജെപിയേയും വേണ്ട എന്നും തീരുമാനിച്ചു.
ട്രെയിനിലെ രണ്ടാം ക്ളാസില്‍ യാത്ര ചെയ്തും ഉത്തര്‍ പ്രദേശിലെ ദളിതരുടെ കുടിയിലും അന്തിയുറങ്ങിയും കാണിച്ച ശൈലിയല്ലേ. അത് തങ്കള്‍ക്കിഷ്ടപ്പെട്ടിരിക്കാം. പക്ഷെ വോട്ടു ചെയ്ത ഉത്തര്‍ പ്രദേശുകാര്‍ക്കങ്ങ് ദഹിച്ചില്ല. എന്തു ചെയ്യാം. ജനധിപത്യത്തിനങ്ങനെ ചില കുഴപ്പങ്ങളുണ്ട്. ഇഷ്ടമുള്ളവര്‍ക്ക് വോട്ടു ചെയ്യുക എന്ന ഒരു കുഴപ്പം. രാഹുല്‍ ഗാന്ധിയുടെ ശൈലി ജനങ്ങള്‍കിഷ്ടപ്പെട്ടില്ല. അത്ര ലളിതമല്ലേ ഇത്. വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ച് കുളമാക്കണോ?
>>>>ആര്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും 2014 ലെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാണ് രാഹുല്‍ ഗാന്ധി. രണ്ടാമത്തെ സ്ഥാനാര്‍ത്ഥി മിക്കവാറും നരേന്ദ്രമോഡിയായിരിക്കും. മൂന്നാമതൊരു സ്ഥാനാര്‍ത്ഥി എന്തായാലും രംഗത്ത് ഉണ്ടാവില്ല. അത്കൊണ്ട് കൂടിയാണ് ഞാന്‍ ഇടത്പക്ഷക്കാരോട് ചോദിക്കുന്നത്, പൊന്ന് ഉരുക്കുന്നിടത്ത് പൂച്ചയ്ക്കെന്ത് കാര്യം? <<<<
ReplyDeleteമൂന്നാമതൊരു സ്ഥാനാര്‍ത്ഥി ഉണ്ടാകില്ല എന്ന് താങ്കളല്ലല്ലോ തീരുമാനിക്കുന്നത്.
മോഡി ബി ജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാണെങ്കില്‍ നിതീഷ് കുമാറും പ്രകാശ് സിംഗ് ബാദലും ബി ജെ പി സഖ്യത്തില്‍ നിന്നും പുറത്തു വരും. ഇവര്‍ രണ്ടു പേരും മോഡിയെ പരസ്യമായി എതിര്‍ക്കുന്നവരാണ്.
അങ്ങനെ ഒരു സാഹചര്യമുണ്ടായാല്‍ മൂന്നാമതൊരു സ്ഥാനാര്‍ത്ഥിയുണ്ടാകും. അത് മുലായം സിംഗുമായിരിക്കും. അദ്ദേഹത്തെ പിന്തുണക്കാന്‍ ഇടതുപക്ഷത്തിനും, നിതീഷിനും, നവീന്‍ പട്നായിക്കിനും, ചന്ദ്ര ബാബുവിനും, ജയലളിതക്കും, ദേവ ഗൌഡക്കും ബുദ്ധിമുട്ടുണ്ടാകില്ല. കോമണ്‍ വെല്‍ത്ത്, 2 ജി സ്പെക്ട്രം, എസ് ബാന്‍ഡ് നേട്ടങ്ങളുമായി തെരഞ്ഞെടുപ്പിനു പോകുന്ന മന്‍ മോഹന്റെ കൂടാരത്തില്‍ ഇവരൊന്നും കയറാന്‍ യാതൊരു സാധ്യതയുമില്ല. ഇപ്പോള്‍ യു പി എ യിലുള്ള പലരും പുറത്തു കടക്കാനും സാധ്യതയുണ്ട്. എന്‍ സി പിയും ത്രണമൂലും അവസരം പാര്‍ത്തിരിക്കുകയാണ്.
ഇത് വരെയുള്ള പാർലമെന്റ് തെരഞ്ഞെടുപ്പിനു കിട്ടിയ വോട്ടുകൾ കൃത്യമായി ഒന്നു വിശകലനം ചെയ്തു നോക്കൂ... ഇടതിനു എന്നും കിട്ടുന്ന വോട്ട് അതേ പോലെ തന്നെ നിലനിൽക്കുമ്പോൾ കോൺഗ്രസ്സിന്റേത് കുത്തനെ ഇടിഞ്ഞു. അതിൽ ബി.ജെ.പി.യാണു കൂടുതൽ അടിച്ച് മാറ്റിയെടുത്തത്. പിന്നീട് പ്രാദേശിക പാർട്ടികൾ വന്നപ്പോൾ ബി.ജെ.പി.യുടെയും വോട്ടുകൾ താഴേയ്ക്ക് പോയി എന്ന് കാണാം... ഇപ്പോൾ എത്ര സംസ്ഥാനങ്ങളിൽ ദേശീയ പാർട്ടികൾ ഒറ്റയ്ക്ക് ഭരിക്കുന്നുണ്ട്?
ReplyDeleteജെ.എൻ.യു.വിലെ തെരഞ്ഞേടുപ്പ് നൽകുന്ന ദുസൂചന ബാക്ക് ഗ്രൌണ്ടിൽ എക്സ്ട്രീം ഇടത്(/വലത്) തരംഗം വന്നു കൊണ്ടിരിക്കുന്നു എന്നതാണു. അതിനു തടയിടുവാൻ “ദേശീയ”/പ്രാദേശിക പാർട്ടികൾ ഇനിയും മടിച്ച് നിന്നാൽ താങ്കൾ പറയുന്ന ക്യാപിറ്റിലസുവും, സോഷ്യലിസവും, കമ്മ്യൂണിസവും എല്ലാം തട്ടിന്മുകളിൽ ഉണക്കാൻ ഇടേണ്ടി വരും ;)
ഇക്കാര്യത്തില്‍ ഏറ്റവും വിശ്വാസ്യത നഷ്ടപ്പെട്ട പാര്‍ട്ടി സി പി എമ്മല്ലെ ?
ReplyDeleteഒരു കാലത്ത് അവരുടെ പ്രധാന പ്രചാരണ ആയുധമായിരുന്ന പാവപ്പെട്ടവന്റെ പാര്‍ട്ടി എന്ന വിശേഷണം ഇപ്പോള്‍ പ്രസ്താവനകളില്‍ പോലും കാണാന്‍ കഴിയുന്നില്ല . ഇപ്പോള്‍ അത് പ്രകൃതിയെ നശിപ്പിക്കുന്ന ഭൂമാഫിയയുടെയും ,അക്രമ രാഷ്ട്രീയത്തിന്റെയും അഭയ സ്ഥാനമായി മാറിയിരിക്കുന്നു .അഥവാ പാര്‍ട്ടി ഇനി അങ്ങനെയുള്ള നില നില്‍പ്പേ രക്ഷയുള്ളൂ എന്ന നിലപാടില്‍ എത്തിപ്പെട്ടിരിക്കുന്നു .
ഇതാ ഇടവെട്ടി ഗ്രാമ പഞ്ചായത്തില്‍ നിന്നുള്ള തെളിവ് .
രാഷ്ട്രീയത്തിന് അതീതമായി,
രാഷ്ട്രീയ നേതൃത്വത്തിലെ ചിലരുടെ സഹായത്തോടെ
നടക്കുന്ന
ഭൂമാഫിയയുടെ പ്രവര്‍ത്തനങ്ങള്‍ .
ഏത് കാര്യത്തില്‍ വിശ്വസ്യത നഷ്ടപ്പെട്ടു? ആര്‍ക്ക് നഷ്ടപ്പെട്ടു?
ReplyDeleteതാങ്കള്‍ക്കും സുകുമാരനും എന്നെങ്കിലും സി പി എം വിശ്വസ്യതയുണ്ടായിരുന്ന പാര്‍ട്ടി അല്ലല്ലോ. പിന്നെ എന്ത് നഷ്ടപ്പെട്ടു എന്നാണു താങ്കള്‍ വാദിക്കുന്നത്?
വിശ്വാസ്യത നഷ്ടപ്പെട്ടോ ഇല്ലയൊ എന്നളക്കുന്നത് തെരഞ്ഞെടുപ്പുകളിലാണ്. വിശ്വാസ്യത നഷ്ടപ്പെട്ടിരുന്നെങ്കില്‍ അവര്‍ നയിക്കുന്ന മുന്നണിക്ക് 68 സീറ്റുകള്‍ കേരള ജനത നല്‍കില്ലായിരുന്നു. മത രാഷ്ട്രീയ പാര്‍ട്ടിയായ മുസ്ലിം ലീഗിന്റെ മലപ്പുറത്തെ ബലത്തിലാണിന്ന് യു ഡി എഫ് ഭരിക്കുന്നതും. മലപ്പുറത്തെ മുസ്ലിങ്ങള്‍ ജന സംഖ്യ കൂട്ടി നേടിയ നാലു സീറ്റിന്റെ പിന്‍ബലത്തിലാണിപ്പോള്‍ ഉമ്മന്‍ ചാണ്ടി കേരളം ഭരിക്കുന്നതും. കേരളത്തിലെ മറ്റ് ജനവിഭാഗങ്ങള്‍ ചിന്തിച്ചതുപോലെ മലപ്പുറം മുസ്ലിങ്ങള്‍ ചിന്തിച്ചിരുന്നെങ്കില്‍ കഥ വേറെ ആയേനെ. അത് തെളിയിക്കുന്നത് മലപ്പുറത്തെ കുറച്ച് മുസ്ലിങ്ങളൊഴിച്ചുള്ള ജന വിഭാഗങ്ങളുടെ ഇടയില്‍ കോണ്‍ഗ്രസിനും മറ്റ് പാര്‍ട്ടികള്‍ക്കുമുള്ള വിശ്വാസ്യത സി പി എമ്മിനുണ്ട് എന്നാണ്.
>>>>ഇതാ ഇടവെട്ടി ഗ്രാമ പഞ്ചായത്തില്‍ നിന്നുള്ള തെളിവ് .
രാഷ്ട്രീയത്തിന് അതീതമായി,
രാഷ്ട്രീയ നേതൃത്വത്തിലെ ചിലരുടെ സഹായത്തോടെ
നടക്കുന്ന
ഭൂമാഫിയയുടെ പ്രവര്‍ത്തനങ്ങള്‍ .<<<<
ഇത് വായിച്ചിട്ട് സി പി എമ്മിനെ കുറ്റപ്പെടുത്തേണ്ട എന്തെങ്കിലും ഉള്ളതായി എനിക്ക് മനസിലായില്ല.
ഭൂമാഫിയയുടെ പ്രവര്‍ത്തനം കേരളത്തില്‍ എല്ലായിടത്തുമുണ്ട്. എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെ ആരെങ്കിലുമൊക്കെ ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുമുണ്ട്. അതുകൊണ്ട് എങ്ങനെ സി പി എമ്മിന്റെ വിശ്വാസ്യത നഷ്ടപ്പെടും?
കുഞ്ഞാലി എന്ന പെണ്‍ വാണിഭക്കാരന്‍ മുസ്ലിം ലീഗിന്റെ നേതാവാണ്. അതു വച്ച് താങ്കളുള്‍പ്പടെയുള്ള മുസ്ലിം ലീഗുകാരൊക്കെ പെണ്‍ വാണിഭക്കാരാണെന്ന് പറയുന്നതിലെ തമാശയേ താങ്കളിവിടെ ലിങ്ക് ഇട്ട വാര്‍ത്തക്കുമുള്ളു.
കാളിദാസാ
ReplyDeleteകലക്കി മോനേ കലക്കി.
സുകുമാരാ, പതിവുപോലെ ഒളിച്ചോടല്ലേ.
ബ്ലോഗ് ഫോളോ ചെയ്യുന്നുണ്ട് അല്ലേ? കാളിദാസന്‍ എന്ത് കലക്കിയെന്നാണ്? എന്റെ വരികള്‍ ക്വോട്ട് ചെയ്ത് കുറെ തര്‍ക്കുത്തരങ്ങള്‍ പറഞ്ഞാല്‍ കലക്കല്‍ ആകുമോ? ഞാന്‍ എനിക്ക് പറയാനുള്ളത് പോസ്റ്റുകളായാണ് പറയാറുള്ളത്. കമന്റുകളുടെ പിറകെ പോകാറില്ല. അത്യാവശ്യം ചിലപ്പോള്‍ മറുപടി പറയും എന്ന് മാത്രം. കാളിദാസന് പറയാനുള്ളത് കമന്റുകളായി പറയട്ടെ. വായനക്കാര്‍ വിലയിരുത്തുമല്ലൊ. അത്കൊണ്ട്, ഒരു ഒളിച്ചോടലും ഇല്ല. ഞാന്‍ എഴുതിക്കൊണ്ടിരിക്കും. കഴിഞ്ഞ 30 വര്‍ഷമായി ഞാന്‍ കമ്മ്യൂണിസത്തെ വിമര്‍ശിക്കുന്നു. ഓണ്‍ലൈനില്‍ വന്നിട്ട് അഞ്ച് കൊല്ലമായി. ഈ കാലയളവില്‍ കമ്മ്യൂണിസം തകരുന്നതാണ് ക്രമാനുഗതമായി ഞാന്‍ കാണുന്നത്.
Deleteഒടുവില്‍ പശ്ചിമ ബംഗാളിലും കമ്മ്യൂണിസക്കുത്തക പോയി. ഇന്നിതാ ഞാന്‍ പറയുന്ന ചില കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സി.പി.എമ്മിന്റെ നെയ്യാറ്റിന്‍കര എം.എല്‍.ഏ. ശെല്‍വരാജ് രാജി വെച്ചിരിക്കുന്നു. എന്റെ നിരീക്ഷണങ്ങള്‍ തെറ്റുന്നില്ല എന്ന് ചരിത്രം സാക്ഷി പറയുന്നുണ്ട്. അത്കൊണ്ട് കാളിദാസന്‍ പരത്തിപ്പറയുന്നതില്‍ കാര്യമില്ല എന്ന് മനസ്സിലാക്കുക. കാളിദാസന്‍ എന്തോ മാതിരി സോഷ്യലിസം പറയുന്നുണ്ട്. ഞാന്‍ എതിര്‍ക്കുന്നത് സര്‍വ്വസ്വകാര്യ സ്വത്തും സര്‍ക്കാര്‍ പിടിച്ചെടുത്ത് കമ്മ്യൂണിസ്റ്റ് സര്‍വ്വാധിപത്യം സ്ഥാപിക്കുന്ന അവരുടെ സോഷ്യലിസത്തെയാണ്. ലോകത്ത് തകര്‍ന്നെങ്കിലും അത് തന്നെയാണ് ഇന്നും സി.പി.എമ്മിന്റെ പരിപാടി. അത്കൊണ്ട് ഒന്നുകില്‍ സി.പി.എം നശിക്കണം അല്ലെങ്കില്‍ ആ പാര്‍ട്ടി വിപ്ലവം ഉപേക്ഷിച്ച് മറ്റ് പാര്‍ട്ടികളെ പോലെയാവണം. അത് വരെ എന്നെ പോലെ ഉള്ള ജനാധിപത്യവാദികള്‍ പറഞ്ഞുകൊണ്ടേയിരിക്കും. കാളിദാസന്‍ പ്രതിരോധിക്കട്ടെ. തകരുന്ന ഒരു പ്രത്യയശാസ്ത്രത്തിന്റെ വക്താവാണ് അദ്ദേഹം.
>>>>>എന്റെ വരികള്‍ ക്വോട്ട് ചെയ്ത് കുറെ തര്‍ക്കുത്തരങ്ങള്‍ പറഞ്ഞാല്‍ കലക്കല്‍ ആകുമോ? ഞാന്‍ എനിക്ക് പറയാനുള്ളത് പോസ്റ്റുകളായാണ് പറയാറുള്ളത്. കമന്റുകളുടെ പിറകെ പോകാറില്ല. അത്യാവശ്യം ചിലപ്പോള്‍ മറുപടി പറയും എന്ന് മാത്രം. കാളിദാസന് പറയാനുള്ളത് കമന്റുകളായി പറയട്ടെ. വായനക്കാര്‍ വിലയിരുത്തുമല്ലൊ. <<<<<
Deleteതാങ്കളെന്തിന് അസഹിഷ്ണുവാകുന്നു. വായനക്കാര്‍ വിലയിരുത്തട്ടെ എന്നു പറഞ്ഞിട്ട് , ഒരു വായനക്കാരന്‍ വിലയിരുത്തിയപ്പോള്‍ ഇതുപോലെ പ്രതികരിക്കുനതാണോ മാന്യത?
ഭൂലോകത്ത് ഒരീച്ച പറന്നാലും താങ്കളതില്‍ കമ്യൂണിസ്റ്റു വിരോധം കണ്ടെത്തും. നാലഞ്ചു വര്‍ഷങ്ങളായി താങ്കളത് ചെയ്യുന്നു. താങ്കളേപ്പോലെ കമ്യൂണിസ്റ്റ് വിരോധമുള്ളവര്‍ അതിനു പിന്നണിപാടുന്നു.
താങ്കളെഴുതിയ മിക്ക വരികളും ക്വോട്ട് ചെയ്ത അഭിപ്രായം പറഞ്ഞത്, ഈ വിഷയത്തില്‍ താങ്കള്‍ക്കുള്ള അറിവ് പരിമിതമാണെന്നു തെളിയിക്കാനാണ്. അത് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ട് താങ്കള്‍ക്കത് തര്‍ക്കങ്ങളായി തോന്നുന്നു. എനിക്ക് താങ്കളെഴുതിയത് ശുദ്ധ വിവരക്കേടായേ തോന്നുന്നുള്ളു. അതുപോലെ ഓരോരുത്തര്‍ക്കും അവരുടേതായ അഭിപ്രായങ്ങളുണ്ട്. ഒരു ചര്‍ച്ചാവേദി അതൊക്കെ പ്രകടിപ്പിക്കാനുള്ളതാണ്. വായനക്കാര്‍ വിലയിരുത്തട്ടേ. ഒരു ചര്‍ച്ച താങ്കള്‍ പ്രതീഷിക്കുന്നില്ലെങ്കില്‍ എന്തിനാണ് കമന്റ് ഓപ്ഷന്‍ അനുവദിച്ചിരിക്കുന്നത്?വെറുതെ പോസ്റ്റുകള്‍ മാത്രം മതിയില്ലേ?
>>>>>കഴിഞ്ഞ 30 വര്‍ഷമായി ഞാന്‍ കമ്മ്യൂണിസത്തെ വിമര്‍ശിക്കുന്നു. ഓണ്‍ലൈനില്‍ വന്നിട്ട് അഞ്ച് കൊല്ലമായി. ഈ കാലയളവില്‍ കമ്മ്യൂണിസം തകരുന്നതാണ് ക്രമാനുഗതമായി ഞാന്‍ കാണുന്നത്. <<<<<
Deleteതാങ്കള്‍ വിമര്‍ശിച്ചോളൂ. പക്ഷെ വിമര്‍ശനത്തിനു മറുപടി ലഭിക്കുമ്പോള്‍ അസഹിസ്ണുത പ്രകടിപ്പിക്കരുതെന്ന് മാത്രം.
കഴിഞ്ഞ 30 വര്‍ഷമായി കമ്യൂണിസം തകരുന്നത് ഏതായലും ഇന്‍ഡ്യയില്‍ അല്ല. ഇന്‍ഡ്യയിലെ കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ തകര്‍ന്നിട്ടില്ല. 30 വര്‍ഷം മുന്നെ ഉള്ള അതേ ശക്തി ഇന്നും അവര്‍ക്കുണ്ട്. ഒരു പക്ഷെ തങ്കളുടെ നാട് സോവിയറ്റ് യൂണിയനായിരിക്കാം. സോവിയറ്റ് യൂണിയനില്‍ കമ്യൂണിസം തകരുന്നത് ഇന്‍ഡ്യയേയോ ഇന്‍ഡ്യക്കാരെയോ ബധിക്കില്ല.
സോവിയറ്റ് യൂണിയനില്‍ കമ്യൂണിസം തകര്‍ന്നത് സൂക്ഷ്മതയോടെ കണ്ട താങ്കള്‍ കഴിഞ്ഞ 30 വര്‍ഷത്തിനുഇള്ളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കുണ്ടായ തകര്‍ച്ച കാണുന്നില്ല. 1984 ല്‍ 404 സീറ്റുകളും 50% വോട്ടുമുണ്ടായിരുന്ന ഉണ്ടായിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഇന്ന് എത്ര സീറ്റുകളും എത്ര % വോട്ടുകളുമുണ്ട്.? ഇന്‍ഡ്യയിലെ എല്ലാ സംസ്ഥാനങ്ങളും ഒറ്റക്ക് ഭരിച്ചിരുന്ന കോണ്‍ഗ്രസിന് ഇന്ന് എത്ര സംസ്ഥാനങ്ങളില്‍ ഭരണമുണ്ട്? പ്രാദേശിക പാര്‍ട്ടികളുടെ സഹായമില്ലാതെ ഒറ്റക്ക് മത്സരിച്ചാല്‍ കോണ്‍ഗ്രസിന് എത്ര സീറ്റു കിട്ടും?
രാഹുല്‍ ഗന്ധിയുടെ സ്വന്തം പാര്‍ലമെന്റ് മണ്ഡലത്തില്‍ കൊണ്‍ഗ്രസിനുണ്ടായ തകര്‍ച്ച കാണാനാകുന്നില്ലെങ്കില്‍, തകര്‍ച്ച എന്ന വാക്കിന്റെ അര്‍ത്ഥം താങ്കള്‍ക്കറിയില്ല എന്നു പറയേണ്ടി വന്നതില്‍ ഖേദമുണ്ട്.
>>>>>ഒടുവില്‍ പശ്ചിമ ബംഗാളിലും കമ്മ്യൂണിസക്കുത്തക പോയി. ഇന്നിതാ ഞാന്‍ പറയുന്ന ചില കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സി.പി.എമ്മിന്റെ നെയ്യാറ്റിന്‍കര എം.എല്‍.ഏ. ശെല്‍വരാജ് രാജി വെച്ചിരിക്കുന്നു. എന്റെ നിരീക്ഷണങ്ങള്‍ തെറ്റുന്നില്ല എന്ന് ചരിത്രം സാക്ഷി പറയുന്നുണ്ട്. <<<<<
Deleteപശ്ചിമ ബംഗാളിലും കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ ഭരണം പോയതുപോലെ തന്നെയാണ്. ഉത്തര്‍ പ്രദേശിലും, ബിഹാറിലും, തമിഴ് നാട്ടിലും, മദ്ധ്യപ്രദേശിലും, രാജസ്ഥാനിലും, ഹര്യാനയിലും, പഞ്ചാബിലും ഒക്കെ കോണ്‍ഗ്രസിന്റെ ഭരണ കുത്തക തകര്‍ന്നതും. താങ്കളുടെ വിശകലന രീതി കടമെടുത്താല്‍ കോണ്‍ഗ്രസ് 30 വര്‍ഷം മുന്നേ തകര്‍ന്നു പോയി.
താങ്കള്‍ പറയുന്ന ഒരു കാരണവും ചൂണ്ടിക്കാട്ടിയല്ല സി.പി.എമ്മിന്റെ നെയ്യാറ്റിന്‍കര എം.എല്‍.ഏ. ശെല്‍വരാജ് രാജി വെച്ചത്. അത് പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങളും, കോണ്‍ഗ്രസിന്റെ ചാക്കിട്ടു പിടുത്തവും മൂലമണ്. പിറവത്ത് തോല്‍ക്കുമെന്ന പേടിയില്‍ എങ്ങനെയുമധികാരം നിലനിറുത്താന്‍ ഉമ്മന്‍ ചാണ്ടി ആസൂത്രണം ചെയ്ത കാര്യമാണത്. ഇതിനു മുന്നെ സി പി എമ്മില്‍ നിന്നും പലരും രാജിവച്ചിട്ടുണ്ട്. പലരെയും പുറത്താക്കിയിട്ടുമുണ്ട്. അബ്ദുള്ളക്കുട്ടി പോയി കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ട് സി പി എമ്മിനു കാര്യമായൊന്നും പറ്റിയില്ല. ആരും അദ്ദേഹത്തിന്റെ കൂടെ പോയതുമില്ല. കണ്ണൂര്‍ കോണ്‍ഗ്രസില്‍ അടിയുണ്ടായതു മിച്ചം.
എ കെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും,കരുണാകരനുമൊക്കെ പല കാലങ്ങളില്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്തു പോയവരും പുറത്താക്കപ്പെട്ടവരുമാണ്. ഇന്ദിര ഗാന്ധിയെ വരെ കോണ്‍ഗ്രസ് പുറത്തക്കിയിട്ടുണ്ട്. ഇതിനെയൊക്കെ കൂടി ആ നിരീക്ഷണ പരിധിയില്‍ ഒന്നുള്‍പ്പെടുത്തി വിലയേറിയ അഭിപ്രായം വായനക്കാരുമായി പങ്കു വച്ചാല്‍ നന്നായിരുന്നു.
>>>>>കാളിദാസന്‍ എന്തോ മാതിരി സോഷ്യലിസം പറയുന്നുണ്ട്. ഞാന്‍ എതിര്‍ക്കുന്നത് സര്‍വ്വസ്വകാര്യ സ്വത്തും സര്‍ക്കാര്‍ പിടിച്ചെടുത്ത് കമ്മ്യൂണിസ്റ്റ് സര്‍വ്വാധിപത്യം സ്ഥാപിക്കുന്ന അവരുടെ സോഷ്യലിസത്തെയാണ്. ലോകത്ത് തകര്‍ന്നെങ്കിലും അത് തന്നെയാണ് ഇന്നും സി.പി.എമ്മിന്റെ പരിപാടി. <<<<<
Deleteസോഷ്യലിസത്തേക്കുറിച്ചൊക്കെ ധാരണയുള്ള ആളുകള്‍ എഴുതി വച്ചിരിക്കുന്നത് ഇങ്ങനെ.
http://www.britannica.com/EBchecked/topic/551569/socialism
Socialism, is a social and economic doctrine that calls for public rather than private ownership or control of property and natural resources. Society as a whole should either own or at least control property for the the benefit of all its members.
Own or at least control എന്നാണിവിടെ പറഞ്ഞിരിക്കുന്നത്. Own എന്നല്ല.
ഉടമസ്ഥതയോ നിയന്ത്രണമോ ആകാം എന്നേ അതില്‍ പറയുനുള്ളു. സോവിയറ്റ് യൂണിയനിലും ചൈനയിഉലും ഉടമസ്ഥത ആയിരുന്നു. അതൊരു തരം സോഷ്യലിസം. നിയന്ത്രണമുള്ളത് മറ്റൊരു തരം സോഷ്യലിസം.
ഒരു നിയന്ത്രണവുമില്ലാതിരുന്ന മുതലാളിത്ത വ്യവസ്ഥിതി തകര്‍ച്ചയില്‍ എത്തിയപ്പോള്‍ അമേരിക്കയില്‍ ഇപ്പോള്‍ സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടു വന്നിരിക്കുന്നു.
സര്‍വ്വസ്വകാര്യ സ്വത്തും സര്‍ക്കാര്‍ പിടിച്ചെടുത്ത് കമ്മ്യൂണിസ്റ്റ് സര്‍വ്വാധിപത്യം സ്ഥാപിക്കുന്ന സോഷ്യലിസത്തെ താങ്കള്‍ എതിര്‍ത്തോളൂ. പക്ഷെ അങ്ങനെ ഒരു സോഷ്യലിസമോ കമ്യൂണിസമോ ഇന്‍ഡ്യയിലില്ല. ഇന്‍ഡ്യയില്‍ ഇല്ലാത്ത ഒന്നിനോടാണു താങ്കള്‍ യുദ്ധം ചെയ്യുന്നത്. ഒരു തരം നിഴല്‍ യുദ്ധം. അതിലൂടെ ആത്മരതി അനുഭവിക്കുകയാണു താങ്കള്‍.
കേരളത്തില്‍ കമ്യൂണിസ്റ്റുകാര്‍ പല പ്രാവശ്യം ഭരിച്ചിട്ടുണ്ട്. എത പേരുടെ സ്വകാര്യ സ്വത്ത് പിടിച്ചെടുത്ത് ഇവിടെ അരാണു കമ്യൂണിസ്റ്റു സര്‍വാധിപത്യം സ്ഥാപിച്ചത്? കേരളത്തില്‍ സ്വകാര്യ സ്വത്ത് പിടിച്ചെടുത്തത് ഭൂപരിഷ്കരണത്തിലാണ്. ഇന്‍ഡ്യയില്‍ ആദ്യമായി ഭൂപരിഷ്കരണം നടപ്പിലാക്കിയത് കേരളത്തിലെ കമ്യൂണിസ്റ്റുകാരണെന്നത് സത്യം. അത് പക്ഷെ ഒരു കമ്യൂണിസ്റ്റു സര്‍വാധിപത്യത്തിനുമല്ല. ഭൂമി ഇല്ലാത്ത പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യാനായിരുന്നു. എന്നു വച്ചാല്‍ സ്വകാര്യ സ്വത്ത് ഇല്ലാത്തവര്‍ക്ക് സ്വകാര്യ സ്വത്ത് ഉണ്ടാക്കിക്കൊടുത്തു എന്ന്. പിന്നീട് ബംഗാളിലുമത് നടപ്പില്‍ വരുത്തി. ഇവര്‍ കമ്യൂണിസ്റ്റുകാരാണെന്നത് വിട്ടുകളയാം. കമ്യൂണിസ്റ്റുകാര്‍ ഭരിക്കാത്ത തമിഴ് നാട്ടിലും ആന്ധ്രയിലും അത് കോണ്‍ഗ്രസുകാര്‍ നടപ്പിലാക്കി. അതിനെയും താങ്കള്‍ കമ്യൂണിസം എന്നു വിളിക്കുമോ?
ഇന്‍ഡ്യയിലെ സ്വകാര്യ ബാങ്കുകളൊക്കെ പിടിച്ചെടുത്ത് സര്‍ക്കാരിന്റെ അധീനതയിലാക്കിയത് ഇന്ദിരാ ഗാന്ധി ആയിരുന്നു. താങ്കളുടെ ഈ ജല്‍പ്പനത്തില്‍ എന്തെങ്കിലും വാസ്തവമുണ്ടെങ്കില്‍ ഇന്ദിരയാണ് എറ്റവും വലിയ കമ്യൂണിസ്റ്റ്.
ഇന്‍ഡ്യയില്‍ ആരുടെയും സ്വകാര്യ സ്വത്ത് കമ്യൂണിസ്റ്റുകാര്‍ പിടിച്ചെടുത്തിട്ടില്ല. ഇനിയും പിടിച്ചെടുക്കുകയുമില്ല. ഇല്ലാത്ത ഒന്നുണ്ടെന്നു തോന്നുന്നതിനെ ശാസ്ത്ര ഭാഷയില്‍ hallucination എന്നു പറയും. താങ്കള്‍ക്കതാണിപ്പോള്‍..
സര്‍വാധിപത്യം സര്‍വാധിപത്യം എന്നൊക്കെ മുക്രയിടുന്ന തങ്കളുടെ നേതാവ്, ഇന്ദിര 1975ല്‍ എല്ലാ ജനധിപത്യ സംവിധാനങ്ങളെയും അടച്ചു പൂട്ടി ഏകാധിപതി ആയി. സര്‍ക്കാരില്‍ യതൊരു പങ്കുമില്ലാതിരുന്ന മകന്‍ സഞയ് ഗാന്ധി ആയിരുന്നു അന്ന് ഭരിച്ചിരുന്നത്. പര്‍ലമെന്റിനെ നോക്കുകുത്തിയാക്കി. ജുഡീഷ്യറിയെ വരുതിയിലാക്കി. പവപ്പെട്ടവരുടെ സംഖ്യ കുറയ്ക്കാന്‍ അവരെ പിടിച്ചു കെട്ടി വന്ധ്യം കരിച്ചു. അവരുടെ ചേരികളെ ഇടിച്ചു നിരത്തി കൊന്നൊടുക്കി. ഇതൊക്കെയാണ് താങ്കള്‍ കൊട്ടിപ്പാടുന്ന കോണ്‍ഗ്രസ് പാര്‍ട്ടി ഇന്‍ഡ്യയില്‍ ചെയ്തത്. ഇന്‍ഡ്യയിലെ ഒരു കമ്യൂണിസ്റ്റുസര്‍ക്കാരും ഇതിന്റെ ആയിരത്തിലൊന്നു പോലും സര്‍വാധിപത്യമോ ഏകാധിപത്യമോ നടത്തിയിട്ടില്ല.
bjp കോണ്‍ഗ്രസ് രണ്ടും പ്രവര്ത നാം ഒന്ന് തന്നെ ആണ് മുകളില്‍ പ്ര്ന്ച്ജ പോലെ ഹിന്ദു ഭൂരി ബാക്ഷം ഉള്ളിടത് കോണ്ഗ്രസ് bjp കളിക്കും അതാണ് ബാബറി മസ്ജിദ് പോലെ ഉള്ള പ്രശ് നം പോരാത്ത തു വര്‍ഗീ യത വേറയൂം , പാസ് ചിം ബംഗാളില്‍ മാര്‍ക്കിസ് ട്ടും ഇതേ രീതി താനെ കേരളത്തില്‍ കാണൂ രും ...രണ്ടാം മാറാട് കലാപം ഉണ്ടായത് ഒന്നാണ മാര്ടിനു ശേഷം ആണ് അതാണ് indan ജനത്തി പതിയം ഒന്നാം മറടിനു ശകത മായ നിഴ്മം നടപ്പാ ക്കി യിരുന്നെ നിക്കില്‍ അത് ആവര്‍ത്തി ക്കില്ല യിരുന്നു. അതിനു കാരണം ഭരണ കൂടാ ഭീകര ത (ആര്‍ ബരി ചാലും 99 % സതമാനം ഫാസിസ് ട കളുടെ കൂടെ ആണ് അതാണ് അതിനു കാരണം )
ReplyDeleteDear sukumaran
ReplyDeleteഹോ ഈ ഇടതുപക്ഷ ബുദ്ധി ജീവികളുടെ സൈദ്ധാന്തിക കസര്‍ത്തുകള്‍ കാണാന്‍ നല്ല ചേല് തന്നെ .....കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മായാവതി ജയിച്ചപ്പോള്‍ അത് നമ്മുടെ ആള്‍ എന്നൊക്കെ പറഞ്ഞു നടന്നു അവരുടെ കയ്യില്‍ നിന്നും സീറ്റ് കിട്ടണമെങ്കില്‍ നിങ്ങള്ക് സ്വാധീനം ഉള്ള സ്ഥലങ്ങളില്‍ അവര്‍ക്ക് സീറ്റ് കൊടുക്കണം എന്ന ആവശ്യത്തില്‍ അവര്‍ ഉറച്ചു നിന്നപ്പോള്‍ ബന്ധം അലസി .....ഇന്നിപ്പോള്‍ പറയുന്നു മുലായം നമ്മുടെ സ്വന്തം ആള് തന്നെ സമാജവാദി എന്ന് വച്ചാല്‍ സോഷ്യലിസ്റ്റ് എന്നറിയാന്‍ പാടില്ലേ എന്നൊക്കെ .....മുലായത്തിന്റെ ജയം സത്യത്തില്‍ അഖിലേഷ് യാദവ് എന്ന ചെറുപ്പക്കാരന്റെ വിജയമാണെന്ന് കാണാന്‍ രാഹുല്‍ ഗാന്ധി യെ കുടുംബ വാഴ്ച്ച യുടെ പേരില്‍ കുറ്റം പറയുന്ന ആളുകള്‍ക്കും കഴിയുമല്ലോ.......മന്‍മോഹന്‍ സിംഗിന്റെ അമേരിക്കന്‍ ചായ്‌വ് ഒന്ന് നിവര്ത്തിക്കിട്ടിയാല്‍ കോണ്ഗ്രസ്സും ഇടതുപക്ഷം തന്നെ.....പിന്നെ യുള്ളത് ബീ ജെ പീ എന്ന് തൊട്ടാണ് ഇടതു പക്ഷത്തിനു അവര്‍ തൊട്ടു കൂടാത്തവരായത് ......വീ പീ സിംഗിന്റെ മന്ത്രി സഭയെ നിലനിര്‍ത്തിയത് ഇവര് രണ്ടാളും ചെര്‍ന്നായിരുന്നുവല്ലോ....അന്നത്തെ coordination commitee എല്ലാ ആഴ്ചയും യോഗം ചേര്‍ന്നിരുന്നത് വീ പീ സിംഗിന്റെ അധ്യക്ഷതയിലും മേശയുടെ ഒരു വശത്ത് എല്‍ കെ അദ്വാനിയും സംഘവും മറുവശത്ത് ഹര്‍കിഷന്‍ സിംഗ് സുര്ജീതും സഖാക്കളും ഒന്നിച്ചിരുന്നു ഭരണത്തിന്റെ നയപരമായ നിയന്ത്രണം നടത്തിയതൊക്കെ ഓര്‍മ്മിക്കാന്‍ ഇന്നിപ്പോള്‍ ഇടതുപക്ഷ ബുദ്ധിജീവികള്‍ക്ക് അത്ര താല്പര്യം ഉണ്ടാവില്ല ......എന്തായാലും വാഗ്വാദങ്ങളും വെല്ലുവിളികളും അല്ലാതെ പല്ലി വിട്ടം ചുമക്കുന്ന മട്ടില്‍ ഗീര്‍വാണം അടിച്ചു നടക്കുന്ന ഇത്തരം വിദ്വാന്മാരുടെ പക്കല്‍ നിന്നും യാഥാര്ത്യ ബോധത്തോ ടെ യുള്ള പ്രതികരണങ്ങള്‍ പ്രതീക്ഷികാന്‍ പറ്റില്ലല്ലോ !
ഒരു കാര്യം സൂചിപ്പിക്കാന്‍ ആഗ്രഹിക്കുന്നു .....സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ പ്രാദേശിക കക്ഷികള്‍ക്ക് നേട്ടം ഉണ്ടാവുന്ന സ്ഥലങ്ങളിലും പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ ദേശീയ കക്ഷികള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന നിലയിലേക്ക് വിവേചനബുദ്ധി കാണിക്കാനും നമ്മുടെ ജനത പ്രാപ്തര്‍ ആണെന്ന വസ്തുത വിസ്മരിച്ചുകൂടാ !
Best regards
Ananth
ഇന്‍ഡ്യ ഭരിക്കാന്‍ നാലു വര്‍ഷം ഇടതു പക്ഷത്തിനു കോണ്‍ഗ്രസുമായി സഹകരിക്കാമെങ്കില്‍ മായാവതിയുടെ പാര്‍ട്ടിയുമായും സഹകരിക്കാം. മന്‍ മോഹന്‍ സിംഗ് പണം കൊടുത്ത് എം പി മാരെ വിലക്കു വാങ്ങി ഭരണത്തില്‍ കടിച്ചു തൂങ്ങിയപ്പോഴും കോണ്‍ഗ്രസ് മായവതിയുടെ പിന്തുണ മേടിച്ചിരുന്നു. ഇപ്പോള്‍ ഉത്തരാഞ്ചലില്‍ അവരുടെ സഹായത്തിനു വേണ്ടി കെഞ്ചുകയാണു കോണ്‍ഗ്രസ്.
Deleteകോണ്‍ഗ്രസിനു മായാവതിയുമായി സഖ്യമാകാമെങ്കില്‍ ഇടതു പക്ഷത്തിനും ആകം. പക്ഷെ മയാവതിയേക്കാള്‍ ഇടതുപക്ഷത്തിനു യോജിക്കാന്‍ കഴിയുന്നത് മുലായം സിംഗുമായിട്ടാണ്.
>>>>>മുലായത്തിന്റെ ജയം സത്യത്തില്‍ അഖിലേഷ് യാദവ് എന്ന ചെറുപ്പക്കാരന്റെ വിജയമാണെന്ന് കാണാന്‍ രാഹുല്‍ ഗാന്ധി യെ കുടുംബ വാഴ്ച്ച യുടെ പേരില്‍ കുറ്റം പറയുന്ന ആളുകള്‍ക്കും കഴിയുമല്ലോ.<<<<<
Deleteമുലായത്തിന്റെ ജയം സത്യത്തില്‍ അഖിലേഷ് യാദവ് എന്ന ചെറുപ്പക്കാരന്റെ വിജയമാണെങ്കില്‍ കുടുംബവാഴ്ചയുടെ പ്രശ്നം ഉദിക്കുന്നേ ഇല്ല. കഴിവുള്ള ആളെ ജനം തരഞ്ഞെടുത്തു. അഖിലേഷ് യാദവിനെ ഉത്തര്‍ പ്രദേശിലെ ജനത സ്വീകരിച്ചു.
ഇതേ അളവു കോലു വച്ച് കോണ്‍ഗ്രസ്ന്റെ പരാജയം രാഹുലിന്റെ പരാജയമാണെന്നും കൂടി സമ്മതിക്കേണ്ടി വരും.
ഊതി വീര്‍പ്പിച്ച പ്രതിഛായയുമായി ചെന്ന രാഹുലിനെ ജനം തഴഞ്ഞു. അച്യുതാനന്ദന്റെ പ്രറ്റിച്ചായ ഊതി വീര്‍പ്പിച്ചതണെനാക്ഷേപിക്കുന്ന സുകുമാരനൊക്കെ മറക്കുന്ന സത്യം അദ്ദേഹത്തെ ജനം സ്വീകരിക്കുന്നു എന്നാണ്. പ്രതിഛായ ഊതി വീര്‍പ്പിച്ചതായാലും ജനം അദ്ദേഹത്തെ സ്വീകരിക്കുന്നു. 2006 ല്‍ വലിയ ഭൂരിപക്ഷത്തിനദ്ദേഹത്തിന്റെ മുന്നണിയെ ജനം സ്വീകരിച്ചു. 2012 ല്‍ നേരിയ വ്യത്യസത്തിനു ഭരണം പോയി. സി പി എമ്മിനകത്തെ ചില പ്രശ്നങ്ങളുണ്ടായില്ലായിരുന്നെങ്കില്‍ അദ്ദേഹത്തെ തുടര്‍ച്ചയായി ജനം തെരഞ്ഞെടുക്കുമായിരുന്നു. തുടര്‍ച്ചയായ ഭരണം വേണ്ട എന്ന് ആരൊക്കെയോ തീരുമാനിച്ചതുകൊണ്ട് അത് സംഭവിച്ചു.
പക്ഷെ രാഹ്ലിന്റെ കാര്യമോ. സ്വന്തം പാര്‍ലമെന്റ് മണ്ഡലത്തിലെ ഭൂരിഭാഗം പേരും അദ്ദേഹത്തെ കൈ വിട്ടു. ആ ജനങ്ങളുടെ കണ്ണില്‍ രാഹുലിനേക്കാളും കഴിവ് അഖിലേഷ് യാദവിനുണ്ട്.
>>>>>പിന്നെ യുള്ളത് ബീ ജെ പീ എന്ന് തൊട്ടാണ് ഇടതു പക്ഷത്തിനു അവര്‍ തൊട്ടു കൂടാത്തവരായത് ......വീ പീ സിംഗിന്റെ മന്ത്രി സഭയെ നിലനിര്‍ത്തിയത് ഇവര് രണ്ടാളും ചെര്‍ന്നായിരുന്നുവല്ലോ....അന്നത്തെ coordination commitee എല്ലാ ആഴ്ചയും യോഗം ചേര്‍ന്നിരുന്നത് വീ പീ സിംഗിന്റെ അധ്യക്ഷതയിലും മേശയുടെ ഒരു വശത്ത് എല്‍ കെ അദ്വാനിയും സംഘവും മറുവശത്ത് ഹര്‍കിഷന്‍ സിംഗ് സുര്ജീതും സഖാക്കളും ഒന്നിച്ചിരുന്നു ഭരണത്തിന്റെ നയപരമായ നിയന്ത്രണം നടത്തിയതൊക്കെ ഓര്‍മ്മിക്കാന്‍ ഇന്നിപ്പോള്‍ ഇടതുപക്ഷ ബുദ്ധിജീവികള്‍ക്ക് അത്ര താല്പര്യം ഉണ്ടാവില്ല <<<<<
Deleteഅതൊക്കെ ഓര്‍ക്കുന്നതിനു ഇടതു പക്ഷത്തിനു യാതൊരു ബുദ്ധിമുട്ടും ഇല്ല.
1977ല്‍ അന്നത്തെ ജനസംഘവുമായി ഇടതുപക്ഷം സഹകരിച്ചിട്ടുണ്ട്. ഇന്ദിരയുടേ കരാള ഹസ്തത്തില്‍ നിന്നും ഇന്‍ഡ്യയെ മോചിപ്പിക്കാന്‍ അന്‍ അതാവശ്യമായിരുന്നു. അന്നും 1986 ല്‍ വി പി സിംഗിനെ പിന്തുണക്കുമ്പോഴും ബി ജെ പിക്ക് തീവ്ര വര്‍ഗ്ഗിയത ഇല്ലായിരുന്നു. അതിനു ശേഷമാണ്, തീവ്ര ഹിന്ദുത്വ ബി ജെ പിയുടെ നയമായത്. 1989 ലാണ്, അദ്വാനി രഥ യാത്രയുമായി ഹിന്ദുത്വ അജണ്ട പ്രകടിപ്പിക്കാന്‍ തുടങ്ങിയതും. മണ്ഡല്‍ വിഷയത്തില്‍ ജാതി ഹിന്ദുക്കളില്‍ ഉണ്ടായ അസംതൃപ്തി മുതലെക്കാനാണ്, ബി ജെ പി ഹിന്ദു കാര്‍ഡിറക്കി കളിച്ചതും. അന്നു വരെ കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്ന ഉയര്‍ന്ന ജാതിക്കാര്‍ ബി ജെപിയിലേക്ക് കൂടു മാറി. പിന്നീട് ഗുജറാത്ത് മുസ്ലിം കൂട്ടക്കൊലയൊക്കെ നടന്നു.
1989 നു ശേഷം ഇടതുപക്ഷം ബി ജെപിയുമായി യാതൊരു വിധ സഖ്യത്തിലും ഏര്‍പ്പെട്ടിട്ടില്ല.
ബി ജെ പി തീവ്ര ഹിന്ദുത്വ വെടിഞ്ഞ് ഒരു മതേതര പാര്‍ട്ടിയായി നയം മാറ്റിയാല്‍ ഇനിയും ഇടതു പക്ഷം അവരുമായി സഹകരിക്കും. യോജിക്കാന്‍ പറ്റാത്ത നയങ്ങളുള്ളതുകൊണ്ട് എതിര്‍ക്കുന്നു.
>>>>>ഒരു കാര്യം സൂചിപ്പിക്കാന്‍ ആഗ്രഹിക്കുന്നു .....സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ പ്രാദേശിക കക്ഷികള്‍ക്ക് നേട്ടം ഉണ്ടാവുന്ന സ്ഥലങ്ങളിലും പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ ദേശീയ കക്ഷികള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന നിലയിലേക്ക് വിവേചനബുദ്ധി കാണിക്കാനും നമ്മുടെ ജനത പ്രാപ്തര്‍ ആണെന്ന വസ്തുത വിസ്മരിച്ചുകൂടാ !<<<<<
Deleteഅതറിയണമെങ്കില്‍ ദേശീയ കക്ഷി പ്രാദേശിക കക്ഷികളുമായി യാതൊരു വിധ സഖ്യവുമുണ്ടാക്കാതെ ഒറ്റക്കു മത്സരിച്ചു നോക്കണം.
>>>>>കോണ്‍ഗ്രസ്സിന് മഹത്തായ പാരമ്പര്യവും ഏത് ഇന്ത്യക്കാരനും യോജിക്കാന്‍ കഴിയുന്ന രാഷ്ട്രീയ കാഴചപ്പാടും ഉണ്ട്. രാജ്യസ്നേഹവും മതേതര-ജനാധിപത്യ ആശയങ്ങളും കോണ്‍ഗ്രസ്സിനെക്കാളും മറ്റേത് പാര്‍ട്ടിക്കാണ് ഇന്ത്യയില്‍ ഉള്ളത്? എല്ലാ ഇന്ത്യക്കാര്‍ക്കും വേണ്ടി നിലകൊള്ളാനും സംസാരിക്കാനും കഴിയുക കോണ്‍ഗ്രസ്സുകാരന് മാത്രമായിരിക്കും. <<<<<
ReplyDeleteകോണ്‍ഗ്രസ്സിന് മഹത്തായ പാരമ്പര്യമുണ്ട്. പക്ഷെ ഏത് ഇന്ത്യക്കാരനും യോജിക്കാന്‍ കഴിയുന്ന രാഷ്ട്രീയ കാഴചപ്പാടൊന്നുമില്ല. അതുകൊണ്ടാണ് ഭൂരിഭാഗം ഇന്‍ഡ്യക്കാരും കോണ്‍ഗ്രസിനോട് സലാം പറഞ്ഞ് പിരിഞ്ഞതും. കോണ്‍ഗ്രസില്‍ നിന്നും പിരിഞ്ഞു പോയവര്‍ ഭൂരിഭാഗവും ബി ജെ പിയിലേക്കാണു പോയതും.
രാജ്യസ്നേഹവും മതേതര-ജനാധിപത്യ ആശയങ്ങളും കോണ്‍ഗ്രസ്സിനോള്മോ അതില്‍ കൂടുതലോ ഇന്‍ഡ്യയിലെ ഭൂരിപക്ഷം പാര്‍ട്ടികള്‍ക്കും ഉണ്ട്. അതില്ലാത്തത് ബി ജെ പിക്കും, ശിവ സേനക്കും, മുസ്ലിം ലീഗിനും ഒക്കെയാണ്.
ഗുജറാത്തില്‍ മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്തപ്പോളും, ഒറീസയില്‍ ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയപ്പോഴും കോണ്‍ഗ്രസ് ഇവര്‍ക്ക് വേണ്ടി സംസാരിച്ചില്ല. ഒറീസയില്‍ ക്രിസ്ത്യാനികളെ സഹായിച്ചത് കമ്യൂണിസ്റ്റുപാര്‍ട്ടിയായിരുന്നു. അവരുടെ ബിഷപ്പ് അത് തുറന്നു പറഞ്ഞിട്ടുണ്ട്. ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസിന് ബി ജെ പിയുടെ നയം തന്നെയാണ്. രാജീവ് ഗാന്ധി ബാബ്രി മസ്ജിദ് ഹിന്ദുക്കള്‍ക്ക് ആരാധനക്കായി തുറന്നു കൊടുത്തു. നരസിംഹ റാവു പ്രധാനമന്ത്രി ആയിരുന്നെങ്കിലും ഹിന്ദു തീവ്രവാദികള്‍ അത് പൊളിക്കുനത് തടയാന്‍ സാധിച്ചില്ല.
പ്രാദേശിക പാര്‍ട്ടികള്‍ ഇന്ത്യന്‍ ഫെഡറലിസത്തിന്റെ ആധാര ശിലകളില്‍ ഒന്നാണെന്നു പറഞ്ഞാല്‍ അതു ശരി അല്ലെ ?
ReplyDeleteഅമര്‍ സിങിന്റെ എസ് പി യില്‍ നിന്നും ഐ പാഡുകാരന്‍ അഖിലേഷില്‍ എത്തിയപ്പോള്‍ ജനം അവരെ ഇഷ്ടപ്പെട്ടു . പിന്നെ എക്സിറ്റ് പോള്‍ ഇല്ലെങ്കിലും പൊതുവെ എസ് പി തന്നെ ജയിക്കും എന്ന വിശ്വാസവും .. അപ്പോ ജയിക്കുന്നോനു എന്റെ വോട്ട് എന്ന കണക്കില്‍ ജനം കുത്തി .
കോണ്‍ഗ്രസ്സിന്റെ തോല്‍വിക്കു അന്ന ഹസാരെ വിഷയവും ഉണ്ടു താനും ..
>> 1989 നു ശേഷം ഇടതുപക്ഷം ബി ജെപിയുമായി യാതൊരു വിധ സഖ്യത്തിലും ഏര്‍പ്പെട്ടിട്ടില്ല.
ReplyDeleteബി ജെ പി തീവ്ര ഹിന്ദുത്വ വെടിഞ്ഞ് ഒരു മതേതര പാര്‍ട്ടിയായി നയം മാറ്റിയാല്‍ ഇനിയും ഇടതു പക്ഷം അവരുമായി സഹകരിക്കും. യോജിക്കാന്‍ പറ്റാത്ത നയങ്ങളുള്ളതുകൊണ്ട് എതിര്‍ക്കുന്നു. >>
ഓഹൊ അപ്പൊ ഇന്യും പൂതി ബാക്കി ഉണ്ടല്ലേ ?
പിന്നെ ബങ്കാളിലും കേരളത്തിലും മണിപ്പൂരിലും ഇലക്ഷന്‍ കഴിഞ്ഞിട്ടു -- ബി ജെ പി തോറ്റേ എന്നോ ,
ReplyDeleteയൂ പി യിലും , ഗുജരതിലും , ഇലക്ഷന്‍ കഴിഞിട്ട് ലെഫ്റ്റ് പൊട്ടി പാലീസ് ആയെന്നോ
തമിഴ്നാട്ടില്‍ കോണ്‍ഗ്രസ്സിനു എം പി മാര്‍ കുറഞ്ഞെന്നൊ പറഞ്ഞിട്ടു കാര്യമുണ്ടോ ?
അവനവനു ശക്തി ഇല്ലാത്തിടത്തെ തോല്‍വി ഇത്ര വല്യ ആനക്കാര്യം ആണോ ??
ഇതാപ്പോ നന്നായെ ....എന്തായാലും bjp ക്കാര്‍ക്ക് സഖാവിനെ ശരിക്കും അങ്ങട്ട് ബോധിക്കും തീര്‍ച്ച തന്നെ ......അടിയന്തിരാവസ്ഥ ക്കാലം വരെ ഭാരതീയ ജനസംഘം എന്ന രാഷ്ട്രീയപാര്‍ട്ടി കൊണ്ടു നടന്നിരുന്ന എല്‍ കെ അദ്വാനി അടല്‍ ബിഹാരി വാജപയീ രാജമാതാ സിന്ധിയാ തുടങ്ങിയവര്‍ 77 - 80 കാലത്തെ ജനതാ പാര്‍ട്ടി പരീക്ഷണത്തിനു ശേഷം സ്വീകരിച്ച പുതിയ ലേബല്‍ ആണല്ലോ bjp അഥവാ ഭാരതീയ ജനതാ പാര്‍ട്ടി .....അതിന്റെ നേതാക്കന്മാരെല്ലാം തന്നെ എല്ലാ കാലത്തും ഹിന്ദുത്വത്തിന്റെ വക്താക്കള്‍ ആയിരുന്നു എന്നതില്‍ അഭിമാനം കൊള്ളുന്നവര്‍ ആണ് താനും .....അല്ലാതെ 1989 വരെ തികഞ്ഞ മതേതര വാദികള്‍ ആയിരുന്ന അവര്‍ വീ പീ സിംഗിന്റെ മണ്ഡല്‍ കണ്ടു മതേതരത്വം വെടിഞ്ഞു തീവ്ര ഹിന്ദുത്വത്തെ വാരി പുണര്‍ന്നു എന്നും മറ്റും തട്ടി വിട്ടാല്‍ മതവിശ്വാസം പോലെ കമ്യൂണിസ്റ്റു വിശ്വാസം കൊണ്ടു നടക്കുന്ന ചില സഖാക്കള്‍ അല്ലാതെ ആരും വിശ്വസിക്കും എന്ന് തോന്നുന്നില്ല
ReplyDeleteരാജ്യത്തിന്റെ അങ്ങുമിങ്ങും ചിലയിടങ്ങളില്‍ ഉള്ള സ്വാധീനം ദേശീയ രാഷ്ട്രീയത്തില്‍ disproportionate ആയി leverage ചെയ്യാനായി സ്വന്തം സംസ്ഥാനത്ത് ഒരു പഞ്ചായത്ത് പോലും ജയിക്കാന്‍ കഴിവില്ലാത്ത ഹര കിഷന്‍ സിംഗ് സുര്‍ജീത് എന്ന രാഷ്ട്രീയ ദല്ലാള്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയെ കൊണ്ടുചെന്നെത്തിച്ച അവസരവാദ പരമായ കൂട്ടുകെട്ടുകളെ ന്യായീകരിക്കുവാന്‍ വേണ്ടി ഈ ബുദ്ധിജീവികള്‍ എന്തൊക്കെ പറയും ....അതാ ഞാന്‍ ആദ്യത്തെ കമന്റില്‍ പറഞ്ഞത് ഇവരുടെ intellectual acrobatics കാണാന്‍ എന്തൊരു ചേലെന്നു !!!
മുസ്ലിങ്ങളുടെ പര്‍ട്ടിയായ മുസ്ലിം ലീഗ് ഇസ്ലാമിന്റെ വക്തക്കളാണെന്നതുപോലെ ഹിന്ദുകളുടെ പാര്‍ട്ടിയായ ജന സംഘവും ബി ജെ പിയും ഹിന്ദുത്വത്തിന്റെ വക്താക്കളാണ്. ഇസ്ലാം താങ്കള്‍ക്ക് അലര്‍ജി ഉണ്ടാക്കുന്നില്ലെങ്കില്‍ ഹിന്ദുത്വയും അലര്‍ജി ഉണ്ടാക്കേണ്ടതില്ല. ലീഗില്‍ നിന്നും ഭിന്നിച്ചു വന്ന മുസ്ലിങ്ങളുടെ പര്‍ട്ടിയായ അഖിലേന്ത്യ ലീഗുമായി സി പി എമ്മിനു സഖ്യമുണ്ടാഅയിരുന്നു. അതു പോലെ ഹിന്ദുകളുടെ പാര്‍ട്ടിയായ ജന സംഘവുമായും ബി ജെ പിയുമായും സഖ്യമുണ്ടായിരുന്നു.
Deleteമുസ്ലിം ലീഗ് പച്ചക്കൊടിയും വാളും തൂമ്പയുമായി ഹിന്ദുക്കളുടെയോ ക്രിസ്ത്യാനികളുടെയോ അമ്പലമോ പള്ളിയോ പൊളിക്കാന്‍ ഇറങ്ങിയാല്‍ കോണ്‍ഗ്രസും അവരെ ഉപേക്ഷിക്കും. അതേ ബി ജെ പിയുടെ കാര്യത്തില്‍ സി പി എം ചെയ്തുള്ളു. കാവിക്കൊടിയും വാളും കുന്തവുമൊക്കെയായി ബാബ്രി മസ്ജിദ് പൊളിക്കാന്‍ ഇറങ്ങിയതു മുതല്‍ സി പി എം ബി ജെപിയുമായുള്ള എല്ലാ സഖ്യവും അവസാനിപ്പിച്ചു. ഗുജറാത്ത് കൂട്ടക്കൊലക്ക് ശേഷം അവരോടുള്ള വെറുപ്പും വര്‍ദ്ധിച്ചു.
ബി ജെ പിയും മുസ്ലിം ലീഗും മതേതരവാദികളാണെന്ന് സി പി എമ്മിനഭിപ്രയമില്ല. രണ്ടും മതാധിഷ്ടിത പാര്‍ട്ടികളാണെന്ന അഭിപ്രായമേ ഉള്ളു. 1989 വരെ അവരോട് യോജിക്കാവുന്ന നയങ്ങളുണ്ടായിരുന്നു അതുകൊണ്ട് യോജിച്ചു. ഇപ്പോള്‍ അതില്ല. അതുകൊണ്ട് എതിര്‍ക്കുന്നു.
സുകുമാരന്റെ അഭിപ്രായത്തില്‍ ഇന്‍ഡ്യക്കാര്‍ക്ക് സ്വീകാര്യമായ രണ്ട് പാര്‍ട്ടികളെ ഉളു. കോണ്‍ഗ്രസും ബി ജെ പിയും. ബി ജെ പി അധികാരത്തില്‍ വന്നാലും ഇടതുപാര്‍ട്ടികള്‍ വരരുതെന്നാണദ്ദേഹത്തിന്റെ അഭിപ്രായം. അദ്ദേഹത്തിന്റെ അജണ്ട എന്താണെന്ന് അതില്‍ നിന്നും വളരെ വ്യക്തമാണ്. പകല്‍ കോംഗിയായും രാത്രി സംഘിയായും നടക്കുന്ന പലരുമുണ്ട് ഉത്തരേന്ത്യയില്‍.
അവസരവാദി എന്ന് താങ്കള്‍ വിശേഷിപ്പിച്ച സുര്‍ജിത്തു തന്നെയായിരുന്നു, 2004 ല്‍ കോണ്‍ഗ്രസിനെ പിന്തുണച്ചത്. അന്നത് ചെയ്തില്ലായിരുന്നെങ്കില്‍ ബി ജെ പി അധികാരത്തിലും വരുമായിരുന്നു. സുകുമാരനും താങ്കളുമൊക്കെ ഒരു പക്ഷെ അതാഗ്രഹിച്ചിരുന്നിരിക്കാം.