Pages

ആന്‍ഡ്രോയ്‌ഡ് ആപ്ലിക്കേഷന്‍സ്

ആന്‍ഡ്രോയ്‌ഡ് ഫോണുകളുടെ ഒരു പ്രത്യേകത അനേകം ആപ്ലിക്കേഷന്‍സ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാം എന്നതാണ്. ഏതെല്ലാം ആപ്ലിക്കേഷന്‍സ് എന്ന് വിവരിക്കാന്‍ കഴിയില്ല. അത്രയധികം ആപ്പ്സ് ഉണ്ട്. എല്ലാം ആന്‍ഡ്രോയ്‌ഡ് മാര്‍ക്കറ്റില്‍ നിന്ന് സര്‍ച്ച് ചെയ്ത് സൌജന്യമായി ഡൌണ്‍‌ലോഡ് ചെയ്യാം.  ചില ആപ്പ്സ് തുച്ഛമായ കാശ് നല്‍കിയും വാങ്ങാം.  അത്തരത്തില്‍ ഒരു ആപ്ലിക്കേഷന്‍ ഞാന്‍ വാങ്ങിയിരുന്നു. ഫോണ്‍ റൂട്ട് ചെയ്യാതെ സ്ക്രീന്‍ ഷോട്ട് എടുക്കാന്‍ സാധിക്കുന്ന ആപ്പ് ആണ് ഞാന്‍ വാങ്ങിയത്. അത് ഉപയോഗിച്ച് എടുത്ത രണ്ട് സ്ക്രീന്‍ ഷോട്ട് ആണ് താഴെ കാണുന്നത്. എനിക്ക് വളരെ ഉപയോഗപ്രദമെന്ന് തോന്നിയ രണ്ട് ആപ്ലിക്കേഷന്‍ പരിചയപ്പെടുത്താനാണ് ഈ പോസ്റ്റ് എഴുതുന്നത്.

ഒന്നാമത്തെ ആപ്പ് ‘ബ്ലോഗര്‍’ തന്നെയാണ്. അതെ ബ്ലോഗറിന്റെ ഔദ്യോഗിക ആപ്ലിക്കേഷന്‍. നമുക്ക് സഞ്ചരിക്കുമ്പോള്‍ തന്നെ ബ്ലോഗ് ചെയ്യാം. വഴിയില്‍ കാണുന്ന ദൃശ്യങ്ങള്‍ അപ്പോള്‍ തന്നെ ഫോട്ടോകള്‍ എടുത്ത് ടൈറ്റിലും ടൈപ്പ് ചെയ്ത് പോസ്റ്റ് ചെയ്യാം. മൊബൈലില്‍ ബ്ലോഗിന്റെ പോസ്റ്റ് എഡിറ്റര്‍ എങ്ങനെയുണ്ടാകുമെന്ന് താഴെ കാണുന്ന സ്ക്രീന്‍ ഷോട്ട് നോക്കുക. ക്യാമറയുടെ ചിഹ്നം കാണുന്നില്ലേ , അതില്‍ ക്ലിക്ക് ചെയ്ത് ഫോട്ടോ എടുത്താല്‍ അപ്പോള്‍ തന്നെ ഇമേജ് എഡിറ്ററില്‍ അപ്‌ലോഡ് ആയിക്കഴിഞ്ഞു. ഫോണില്‍ സേവ് ആയിട്ടുള്ള ഫോട്ടോകള്‍ പോസ്റ്റില്‍ ചേര്‍ക്കാന്‍ ക്യാമറ ചിഹ്നത്തിന് അടുത്തുള്ള ഐക്കണ്‍ ക്ലിക്ക് ചെയ്താല്‍ മതി.  ഇപ്രകാരം ഫോട്ടോ എടുത്തിട്ട് അപ്പോള്‍ തന്നെ പബ്ലിഷ് ചെയ്യുകയോ ഡ്രാഫ്റ്റ് ആയി സേവ് ചെയ്യുകയോ ചെയ്യാം.



ഈ ആപ്ലിക്കേഷന്റെ ലിങ്ക് ഇവിടെ.

രണ്ടാമത്തേത്  GNOTES  ആണ്. ഈ ആപ്ലിക്കേഷന്‍ ഓപന്‍ ചെയ്ത് ഇതില്‍ ഫോട്ടോകള്‍, ടെക്സ്റ്റ്, ഓഡിയോ, വീഡിയോ ഒക്കെ അപ്‌ലോഡ് ചെയ്യാം. മൈക്കിന്റെ ഐക്കണ്‍ ക്ലിക്ക് ചെയ്ത് റെക്കോര്‍ഡ് ചെയ്യാം. അതൊക്കെ ജിനോട്ട് എന്ന ഈ ആപ്പില്‍ സേവ് ആകും. അതോടൊപ്പം നമ്മുടെ ജിമെയിലിലും അതൊക്കെ സേവ് ആകും. ജിമെയില്‍ തുറന്നാല്‍ ഇടത് ഭാഗത്തുള്ള സൈഡ് ബാറില്‍  Notes എന്ന ലിങ്ക് കാണാം. അതില്‍ ക്ലിക്ക് ചെയ്താല്‍ ഫോണിലെ ജിനോട്ടില്‍ സേവ് ചെയ്ത എല്ലാ ഫയലുകളും അവിടെ കാണാം.  മറ്റൊന്ന് ഫോണില്‍ നിന്ന് എല്ലാ ഫയലുകളും ബ്ലൂടൂത്തിലൂടെയും ഫേസ്‌ബുക്ക് പോലെയുള്ള സോഷ്യല്‍ കമ്മ്യൂണിറ്റിയിലും 4share പോലെയുള്ള ഫയല്‍ ഷേറിങ്ങ് സൈറ്റിലും തത്സമയം ഷേര്‍ ചെയ്യാമെന്നതാണ്. ഇപ്രകാരം ധാരാളം ആപ്ലിക്കേഷനുകളുണ്ട്. അതൊക്കെ വിവരിക്കാന്‍ ഒരു ബ്ലോഗ് പോസ്റ്റ് കൊണ്ട് കഴിയില്ല. ജിനോട്ടില്‍ ഞാന്‍ ഒരു ഫോട്ടോ എടുത്തതിന്റെ സ്ക്രീന്‍ ഷോട്ട് താഴെ കാണുക.


           ഒരു കല്യാണത്തിന് പോയപ്പോള്‍ ഞാന്‍ എടുത്ത ഫോട്ടോ ആണ് ഇവിടെ കാണുന്നത്.

9 comments:

  1. Thank you for the usefull info....

    ReplyDelete
  2. താങ്കളുടെ പോസ്റ്റുകള്‍ എപ്പോഴും വിത്യസ്തമായ വിഷയങ്ങളാല്‍ സമ്പന്നമാണ്.അഭിനന്ദനങ്ങള്‍

    ReplyDelete
  3. കൊള്ളാം!. പതിവ് പോലെ വിജ്ഞാന പ്രദവും പുരോഗമനപരവും .. Well done Sir. You are the most Tech Savvy Blogger !!!
    Android - ഇതൊക്കെ ആണുങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളതാ അല്ലെ..? :)

    ReplyDelete
  4. thank you sir,posting such a valuable information.

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. ഇതിലൊന്നും അദ്ഭുതപ്പെടുന്നില്ല്ല. കാരണം ദിവസം പ്രതി ഓരോ അദ്ഭുതങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുമ്പോൾ അദ്ഭുതങ്ങൾതന്നെ അദ്ഭുതങ്ങൾ അല്ലതാവുകയല്ലേ? എന്തായാലും ഈ പുതിയ അറിവും അനുഭവവും ഷെയർ ചെയ്തതിനു നന്ദി!

    ReplyDelete
  7. താങ്കള്‍ ഏത് കമ്പനിയുടെ ഫോണാണ് ഉപയോഗിക്കുന്നതെന്നു പറയാമൊ, കാരണം സാംസങ്ങ് ഗ്യാലക്സി സീരിലുള്ള ഫോണുകളില്‍ സ്ക്രീന്‍ഷോട്ടെടുക്കാന്‍ പ്രത്യേകിച്ചു ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യെണ്ട ആവശ്യമെ വരുന്നില്ല.

    ReplyDelete