അധികമാരാലും ശ്രദ്ധിക്കപ്പെടാതെ അങ്ങനെ നമ്മുടെ തലസ്ഥാനമായ ന്യൂഡല്‍ഹിയുടെ നൂറാം വാര്‍ഷികം ഇക്കഴിഞ്ഞ ഡിസംബര്‍ 11ന് കടന്നു പോയി. ഇന്ത്യ ഗവണ്മേന്റ് ഈ നൂറാം വാര്‍ഷികം ഔദ്യോഗികമായി ആഘോഷിച്ചില്ല. ലോക്‍സഭ സ്പീക്കര്‍ മീരാ കുമാര്‍ ഇത് പ്രമാണിച്ച് ഡല്‍ഹി നിവാസികള്‍ക്ക് ആശംസ നേരുകയും കൊച്ചു കൊച്ചു ആഘോഷങ്ങള്‍ ഡല്‍ഹിയില്‍ നടക്കുകയും ചെയ്തതൊഴിച്ചാല്‍ ചരിത്രപ്രാധാന്യമുള്ള ഈ ദിവസം ഇന്ത്യ തമസ്കരിക്കുക തന്നെ ചെയ്തു. ഒരു പക്ഷെ ഈ നൂറാം വാര്‍ഷികം ഔദ്യോഗികമായി ആഘോഷിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നുവെങ്കില്‍ അത് രാജ്യത്ത് വന്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയേനേ. അത് ഒഴിവാക്കാനായിരിക്കാം സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മൌനം പാലിച്ചത്. ഒന്നാമത്തെ കാര്യം ദല്‍ഹിയുടെ നൂറാം വര്‍ഷം എന്നത് ഇവിടെയുള്ള ആര്‍ഷഭാരത പ്രചാരകര്‍ അംഗീകരിക്കുകയില്ല. കാരണം ദല്‍ഹിക്ക് മൂവായിരം വര്‍ഷത്തോളം ചരിത്രപാരമ്പര്യമുണ്ട്. മറ്റൊന്ന് ബ്രിട്ടീഷ് കോളനി വാഴ്ചയെ അംഗീകരിക്കുന്ന നടപടിയായി അത് വ്യാഖ്യാനിക്കപ്പെട്ടേക്കാം.
എന്നിരുന്നാലും 1911 ഡിസമ്പര്‍ 11ന് ചരിത്രപരമായ പ്രാധാന്യമുണ്ട് എന്നും അതിന്റെ നൂറാം വാര്‍ഷികം നമ്മള്‍ സമുചിതമായി ആഘോഷിക്കണമായിരുന്നു എന്നുമാണ് എന്റെ അഭിപ്രായം. കാരണം 1757 മുതല്‍ 1911 വരെ കൊല്‍ക്കത്തയായിരുന്നു ഇന്ത്യയുടെ തലസ്ഥാനം. 1910ല്‍ ബ്രിട്ടനില്‍ സ്ഥാനാരോഹണം ചെയ്ത രാജാവ് ജോര്‍ജ്ജ് അഞ്ചാമന്‍ 1911 ഡിസമ്പര്‍ 11ന് ഡല്‍ഹിയില്‍ ഡര്‍ബാര്‍ സമ്മേളിക്കാന്‍ എത്തുകയും ആ ഡര്‍ബാറില്‍ വെച്ചാണ് ഇന്ത്യയുടെ തലസ്ഥാനം കൊല്‍ക്കത്തയില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റുകയുമാണെന്ന് പ്രഖ്യാപിച്ചത്. ഡല്‍ഹിക്ക് അതിന് മുന്‍പ് പുരാതനമായ പ്രൌഢി ഉണ്ടായിരുന്നെങ്കിലും അതിന്റെ നഷ്ടപ്രതാപം തിരിച്ചു പിടിക്കാനായത് ഈ പ്രഖ്യാപനവും തുടര്‍ന്ന് ന്യൂഡല്‍ഹിയുടെ നിര്‍മ്മാണവുമാണ്. അതിന് മുന്‍പ് ദല്‍ഹി എന്നത് ഷാജഹാനാബാദ് എന്നൊരു ചെറു നഗരമായിരുന്നു. ഇന്ന് നമ്മള്‍ കാണുന്ന ന്യൂ ഡല്‍ഹി, എഡ്‌വിൻ ല്യൂട്ടൻസ് എന്ന ബ്രിട്ടീഷ് വാസ്തുശില്പി രൂപകല്പന ചെയ്ത് നിര്‍മ്മിച്ചതാണ്. അത്കൊണ്ട് ന്യൂ ദല്‍ഹിക്ക് ല്യൂട്ടന്‍സ് ദല്‍ഹി എന്നൊരു പേരുമുണ്ട്.
ഭാരതത്തിന് അനേകായിരം വര്‍ഷത്തെ ചരിത്രമുണ്ടെങ്കിലും ആധുനിക ഇന്ത്യയുടെ ചട്ടക്കൂട് രൂപപ്പെടുത്തിയത് ബ്രിട്ടീഷ് കോളനി ഭരണമായിരുന്നു എന്നത് വാസ്തവമാണ്. അന്ന് ഇന്ത്യ എന്ന് പറയുന്നത് ബ്രിട്ടീഷ്‌കാരുടെ അടിമത്വത്തില്‍ ആയിരുന്നെങ്കിലും, അവര്‍ ഇന്ത്യയില്‍ മൊത്തത്തില്‍ ഒരു ഏക ഗവണ്മേന്റ് സ്ഥാപിച്ച് സിവില്‍ സര്‍വീസ്സ് ഏര്‍പ്പെടുത്തിയില്ലായിരുന്നെങ്കില്‍ ഇന്ന് ഇന്ത്യ എന്നൊരു വലിയ രാജ്യം ഉണ്ടാവുമായിരുന്നില്ല എന്നത് തര്‍ക്കമറ്റ സംഗതിയാണ്. അത്പോലെ തന്നെ 1911ല്‍ തലസ്ഥാനം കൊല്‍ക്കത്തയില്‍ നിന്ന് ദല്‍ഹിയിലേക്ക് മാറ്റിയിരുന്നില്ലെങ്കില്‍ ഇന്ന് കാണുന്ന ഡല്‍ഹിയുമുണ്ടാകുമായിരുന്നില്ല. ഇങ്ങനെ നോക്കുമ്പോള്‍ ചരിത്രത്തില്‍ സംഭവിച്ചതെല്ലാം നല്ലതിനായിരുന്നു എന്ന് കാണാന്‍ കഴിയും. ഇക്കാരണങ്ങളെല്ലാം കൊണ്ടാണ് നമ്മുടെ തലസ്ഥാനത്തിന്റെ നൂറ്റാണ്ട് ആര്‍ഭാടപൂര്‍വ്വം ആഘോഷിക്കണമായിരുന്നു എന്ന് ഇപ്പോള്‍ പറയാന്‍ കാരണം.
ഡര്‍ബാര്‍ കൂടാന്‍ അന്ന് ദല്‍ഹിയിലെത്തിയ ജോര്‍ജ്ജ് അഞ്ചാമനും പത്നിയും പരിവാരങ്ങളും താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ കൂടാരങ്ങളിലാണ് താമസിച്ചത്. തലസ്ഥാനം ദല്‍ഹിയിലേക്ക് മാറ്റുന്ന പ്രഖ്യാപനം അവിടെ കൂടിയവര്‍ ആഹ്ലാദത്തോടെയാണ് ശ്രവിച്ചത്. പിന്നീട് തലസ്ഥാന നഗരത്തിന് പ്രൌഢി നല്‍കാനുള്ള കെട്ടിടങ്ങളും മറ്റും നിര്‍മ്മിച്ചത് എഡ്‌വിൻ ല്യൂട്ടൻസ് ആണെന്ന് പറഞ്ഞല്ലൊ. വൈസ്രോയിക്ക് താമസിക്കാന്‍ ല്യൂട്ടിന്‍സ് രൂപകല്പന ചെയ്ത മന്ദിരമാണ് ഇന്നത്തെ രാഷ്ട്രപതി ഭവന്‍. വെളിമ്പ്രദേശമായി കിടന്നിരുന്ന ഡല്‍ഹിയെ പൂമരങ്ങളും മറ്റും വച്ചുപിടിപ്പിച്ച് പച്ചപ്പുള്ള നഗരമായി മാറ്റിയതും ബ്രിട്ടീഷുകാരാണ്. ചൂടുകുറയ്ക്കാന്‍ അവര്‍ കൃത്രിമ വനവും വച്ചുപിടിപ്പിച്ചു. 1911ല്‍ തലസ്ഥാനം മാറ്റിയെങ്കിലും അന്ന് വെറും തറക്കല്ലിടല്‍ മാത്രമാണ് യഥാര്‍ത്ഥത്തില്‍ നടന്നത്. ഇന്നുകാണുന്ന ന്യൂഡല്‍ഹിയുടെ രൂപമാകാന്‍ പിന്നെയും 18 വര്‍ഷമെടുത്തു. 1930 ലായിരുന്നു ന്യൂഡല്‍ഹിയുടെ ഉദ്ഘാടനം. ഇന്നും ഡല്‍ഹിക്ക് രാജ്യതലസ്ഥാനമെന്ന പ്രൌഢി നല്‍കുന്നത് ബ്രിട്ടീഷുകാരുടെ അന്നത്തെ ആ ആസൂത്രണവും നിര്‍മ്മാണ വൈദഗ്ദ്ധ്യവും തന്നെയാണ് എന്ന് പറയാതെ വയ്യ.
1911ലെ ഡര്‍ബാര്‍ ചടങ്ങുകളുടെ വീഡിയോ ഇവിടെ കാണുക.

http://sam-sa-ra.blogspot.com/2011/12/blog-post_13.html
ReplyDeleteന്യൂഡല്‍ഹി കാര്യം പറയുമ്പോള്‍ പഴയ ദില്ലിയെ മറന്നുള്ള വിവരണം ചരിത്രം അപൂര്‍ണമാക്കില്ലേ?പഴയ ദില്ലിക്ക് 100 വര്‍ഷമല്ല പ്രായം എന്ന് കൂടി പറഞ്ഞ് വെക്കേണ്ടിയിരിക്കുന്നു.
ReplyDeleteരയുമ്പോള്‍