ഞാന്‍ ശ്രീ.തോമസ് വെള്ളരിങ്ങാട്ട് എന്ന പ്രതിഭയെ എന്റെ ബ്ലോഗ് വായനക്കാരായ സുഹൃത്തുക്കള്‍ക്ക് പരിചയപ്പെടുത്തുകയാണ്. നമ്മളൊക്കെ ഇന്റര്‍നെറ്റ് എന്നു കേള്‍ക്കുന്നതിന് മുന്‍പേ അദ്ദേഹം ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ മുന്‍കൂട്ടി മനസ്സിലാക്കുകയും ആ രംഗത്ത് പ്രവര്‍ത്തിച്ചു വരികയുമാണ്. ഇന്റര്‍നെറ്റ് മാന്ത്രികന്‍ എന്നാണ് അദ്ദേഹത്തെ മുന്‍ അംബാസിഡര്‍ ആയ ടി.പി.ശ്രീനിവാസന്‍ വിശേഷിപ്പിക്കുന്നത്. Kerala.com എന്നൊരു പോര്‍ട്ടല്‍ അദ്ദേഹം നടത്തുന്നുണ്ട്. കേരളത്തെ കുറിച്ചുള്ള സര്‍വ്വ വിവരങ്ങളും ആ പോര്‍ട്ടലില്‍ ലഭ്യമാണ്. പത്രങ്ങളുടെ ഓണ്‍ലൈന്‍ എഡിഷന്‍ യൂനിക്കോഡ് ഫോണ്ടിലേക്ക് മാറുന്നതിന് മുന്‍പ് പത്രങ്ങളില്‍ നിന്ന് റിപ്പോര്‍ട്ടുകളും മറ്റും കോപ്പി ചെയ്ത് യൂനിക്കോഡിലേക്ക് കണ്‍വര്‍ട്ട് ചെയ്ത് ബ്ലോഗുകളിലും ഒക്കെ പെയിസ്റ്റ് ചെയ്യുന്നതിന് സഹായിച്ച http://Aksharangal.com എന്ന വെബ്‌സൈറ്റ് അദ്ദേഹത്തിന്റേതാണ്. ഇന്നും മലയാള മനോരമ പോലെ ചില പത്രങ്ങള്‍ യൂനിക്കോഡിലേക്ക് മാറിയിട്ടില്ല. അത്തരം പത്രങ്ങളില്‍ നിന്ന് ലേഖനങ്ങളോ മറ്റോ കോപി ചെയ്ത് എവിടെയെങ്കിലും പെയിസ്റ്റ് ചെയ്യണമെങ്കില്‍ ഈ യൂനിക്കോഡ് കണ്‍വര്‍ട്ടര്‍ നമ്മെ സഹായിക്കും.
ഇപ്പോള്‍ അദ്ദേഹത്തിന്റെ മറ്റൊരു പ്രൊജക്റ്റ് ആണ് http://SocialPulse.com . അതിനെ കുറിച്ച് പിന്നീട് വിശദീകരിക്കാം. എല്ലാ വില്ലേജുകളിലെയും പൌരസഞ്ചയത്തെ ഇന്റര്‍നെറ്റ് മൂലം ബന്ധിപ്പിക്കുന്ന ഒരു പീപ്പിള്‍സ് ഇ-കൌണ്‍സിലായി ആ പോര്‍ട്ടലിനെ മാറ്റാവുന്നതാണ്. കേരളത്തിലെ പൌരാവലിക്ക് മുന്‍പാകെ അദ്ദേഹം വയ്ക്കുന്ന മറ്റൊരു സന്ദേശമാണ് www.greenkerala.com . സപ്റ്റംബര്‍ 3 ന് ഒരു ശുചീകരണ പരിപാടി ഗ്രീന്‍ കേരളയുടെ ആഭിമുഖ്യത്തില്‍ അദ്ദേഹം ആസൂത്രണം ചെയ്യുന്നുണ്ട്. വരുന്ന ആഗസ്റ്റ് 23 മുതല്‍ സെപ്റ്റംബര്‍ 15 അദ്ദേഹം കേരളത്തില്‍ ഉണ്ടാകും. ആ അവസരത്തില്‍ അദ്ദേഹത്തെ നേരില്‍ കാണാനും ഇതിനെ കുറിച്ച് സംസാരിക്കാനും എനിക്ക് ഉദ്ദേശമുണ്ട്. കഴിയുമെങ്കില്‍ കണ്ണൂരിലെ സൈബര്‍ സംഗമത്തില്‍ പങ്കെടുപ്പിക്കാനും പറ്റുമോ എന്ന് നോക്കണം. അദ്ദേഹത്തെ പറ്റി കൂടുതല്‍ അറിയാന്‍ താഴെ കൊടുത്തിരിക്കുന്ന ശബ്ദരേഖ പ്ലേ ചെയ്യുക.
യൂട്യൂബില്‍ നിന്ന് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത വിദേശവിചാരം പരിപാടിയുടെ വീഡിയോയില്‍ നിന്നും സൌണ്ട് എക്സ്ട്രാക്റ്റ് ചെയ്തിട്ടാണ് ഞാന്‍ ഈ ശബ്ദരേഖ വീഡിയോ ഫോര്‍മാറ്റില്‍ തയ്യാറാക്കിയത്. വീഡിയോ അപ്‌ലോഡ് ചെയ്താല്‍ എല്ലാവര്‍ക്കും കാണാന്‍ ക്ഷമയുണ്ടാവില്ല എന്നതിനാലാണ് ഞാന്‍ ഈ വളഞ്ഞ വഴി സ്വീകരിച്ചത്. വീഡിയോ ആകുമ്പോള്‍ ലോഡ് ആയി വരാന്‍ താമസമുണ്ടാവും. മാത്രമല്ല ലിമിറ്റഡ് നെറ്റ് ഉപയോഗിക്കുന്നവര്‍ക്ക് കാണാനും കഴിയില്ല. ശബ്ദരേഖയാവുമ്പോള്‍ കണ്ടിന്യൂ ആയി കേള്‍ക്കാന്‍ പറ്റും. എങ്ങനെയാണ് ഇത് ചെയ്തത് എന്ന് അറിയാത്തവര്‍ക്ക് മറ്റൊരവസരത്തില്‍ വിശദീകരിക്കാം. ഇനി ശബ്ദരേഖയിലേക്ക് :
വീഡിയോ യൂട്യൂബില്‍ ഇവിടെ
കേപിയെസിന്റെ ഈ വേറിട്ട പോസ്റ്റുകള്‍ വളരെ ആകര്‍ഷകവും പ്രയോജനപ്രദവുമാണ്. അത്രയെത്ര അറിവുകളാണ് പകര്‍ന്ന് തരുന്നത്!! വളരെ നന്ദി
ReplyDeleteവീണ്ടും കൂടുതൽ വായനക്കരിലേക്ക് എത്തിക്കുന്നതിന് വേണ്ടി ,ഈ ആഴ്ച്ചയിലെ ‘ബിലാത്തിമലയാളി‘യുടെ വരാന്ത്യത്തിൽ ഈ ലേഖനത്തിന്റെ ലിങ്ക് ഞങ്ങൾ ചേർത്തിട്ടുണ്ട് കേട്ടൊ ഭായ് ...
ReplyDeleteനന്ദി.
ദേ... ഇവിടെ
https://sites.google.com/site/bilathi/vaarandhyam