കഴിഞ്ഞ ഒരാഴ്ച കൊണ്ട് എന്തെല്ലാം മാറ്റങ്ങളാണ് ഗൂഗിളിലും ഫേസ് ബുക്കിലും സംഭവിച്ചത്. ആളുകള്‍ ഗൂഗിള്‍ പ്ലസില്‍ ചേരാന്‍ നെട്ടോട്ടമായിരുന്നു. ആദ്യം കുറച്ചു പേരെ ചേര്‍ത്ത ശേഷം പിന്നെ ആര്‍ക്കും പ്ലസില്‍ ചേരാനോ , ചേര്‍ന്നവര്‍ക്ക് അവരുടെ സുഹൃത്തുക്കളെ ഇന്‍വൈറ്റ് ചെയ്യാനോ കഴിഞ്ഞില്ല. അപ്പോഴും സൂത്രപ്പണിയിലൂടെ ചിലര്‍ തങ്ങളുടെ സുഹൃത്തുക്കളെ ചേര്‍ത്തുകൊണ്ടിരുന്നു. അപ്പോള്‍ ആ കുറുക്ക് വഴികള്‍ ഗൂഗിള്‍ അടച്ചുകൊണ്ടുമിരുന്നു. ഇപ്പോള്‍ ഗൂഗിള്‍ പ്ലസ് എല്ലാവര്‍ക്കുമായി വാതില്‍ തുറന്നു എന്ന് വിചാരിക്കുന്നു. കാരണം പ്ലസിന്റെ ഹോം പേജില്‍ Send invites എന്ന് ഇപ്പോള്‍ കാണാന്‍ കഴിയുന്നുണ്ട്.
ഇടയ്ക്ക് അങ്ങനെ പ്രത്യക്ഷപ്പെട്ട് വീണ്ടും അപ്രത്യക്ഷമാകുന്നത് പലരിലും ആശയക്കുഴപ്പവും അക്ഷമയും ഉണ്ടാക്കിയിരുന്നു. ഫെയിസ് ബുക്കിന്റെ പ്രചാരവും ജനസമ്മതിയും കണ്ട് അതിനെ മറി കടക്കാന്‍ ഗൂഗിള്‍ അവതരിപ്പിച്ച മറ്റൊരു സോഷ്യല്‍ നെറ്റ്‌വര്‍ക്കാണ് പ്ലസ് എന്നാണ് ഇപ്പോഴും ആളുകള്‍ കരുതുന്നത്. എന്നാല്‍ പ്ലസിനെ വെറുമൊരു സോഷ്യല്‍ നെറ്റ്‌വര്‍ക്ക് മാത്രമായിട്ടല്ല ഗൂഗിള്‍ കാണുന്നത്. ഇപ്പോള്‍ തുടങ്ങിയിട്ടേയുള്ളൂ. തുടക്കം തന്നെ കിടിലന്‍ ആണെന്ന് പറഞ്ഞാല്‍ മതിയല്ലൊ. ആളുകള്‍ക്ക് ആവശ്യമുള്ള എല്ലാ ഓണ്‍ലൈന്‍ സൌകര്യങ്ങളും ഒരൊറ്റ കുടക്കീഴില്‍ കൊണ്ടുവരിക എന്നതാണ് ഗൂഗിള്‍ ലക്ഷ്യമിടുന്നത്. പ്ലസിന്റെ വരവ് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചത് ഫെയിസ്‌ബുക്കിന്റെ സാരഥി മാര്‍ക്ക് സുക്കര്‍ബര്‍ഗിനെ തന്നെയാണ്. ഫെയിസ് ബുക്കില്‍ വിസ്മയകരമായ മാറ്റങ്ങള്‍ വരുത്തുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് മാര്‍ക്ക് കഴിഞ്ഞ ദിവസം ഒരു ലൈവ്‌സ്ട്രീമിങ്ങ് നടത്തി. ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്ന് പതിനായിരങ്ങളാണ് ആ വെബ്‌ലൈവ്‌കാസ്റ്റ് വീക്ഷിച്ചത്. ദീര്‍ഘനേരം മാര്‍ക്ക് സംസാരിച്ചെങ്കിലും ആകെ അവതരിപ്പിച്ചത് സ്കൈപ്പുമായി ചേര്‍ന്ന് ഫെയിസ്‌ബുക്കില്‍ വീഡിയോ ചാറ്റ് സൌകര്യം മാത്രമാണ്. അതില്‍ ഒരാള്‍ക്ക് മറ്റൊരാളുമായി നേര്‍ക്ക് നേര്‍ വീഡിയോ ചാറ്റ് മാത്രമേ സാധിക്കുകയുള്ളൂ. എന്നാല്‍ പ്ലസില്‍ ഹാങ്-ഔട്ട് എന്നു പറയുന്ന ഗ്രൂപ്പ് ചാറ്റില്‍ ഒരേ സമയം പത്ത് പേരുമായി കോണ്‍ഫറന്‍സ് നടത്താം. ഇങ്ങനെയൊക്കെയാണെങ്കിലും ഗൂഗിള്‍ പ്ലസില്‍ താരം മാര്‍ക്ക് സുക്കര്‍ബര്‍ഗ് ആണ്. ഏറ്റവും കൂടുതല്‍ ഫോളോവേര്‍സ് പ്ലസില്‍ ഉള്ളത് മാര്‍ക്ക് സുക്കര്‍ബര്‍ഗിനാണ്. ഇത് എഴുതുമ്പോള്‍ 98608 പേര്‍ മാര്‍ക്കിനെ തങ്ങളുടെ സര്‍ക്കിളില്‍ ചേര്‍ത്തിട്ടുണ്ട്. ഫെയിസ്‌ബുക്കിനാണ് ലോകത്ത് ഏറ്റവും അധികം ആരാധകര്‍ എന്നാണ് ഇത് കാണിക്കുന്നത്. എന്നാല്‍ ഗൂഗിള്‍ പ്ലസിന്റെ സ്വീകാര്യത വര്‍ദ്ധിക്കുമ്പോള്‍ ഫെയിസ് ബുക്ക് ഇന്നത്തെ ഓര്‍ക്കുട്ടിന്റെ അവസ്ഥയിലേക്ക് പിന്തള്ളപ്പെട്ടുപോകുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
ഗൂഗിള്‍ പ്ലസിനെ പറ്റി കുറെ എഴുതാമെങ്കിലും വിസ്താരഭയത്താല്‍ ഇപ്പോള്‍ അതിന് മുതിരുന്നില്ല. ഗൂഗിള്‍ പ്ലസില്‍ ഇപ്പോള്‍ എല്ലാവര്‍ക്കും ചേരാമെന്നതിനാലും ഇതിനകം പലരും ചേര്‍ന്നു കഴിഞ്ഞു എന്നതിനാലും അതിന്റെ സെറ്റിങ്ങ്സ് ഒക്കെ അനായാസം പരിചയപ്പെടാവുന്നതേയുള്ളൂ. നമുക്ക് ഒരാള്‍ക്കോ അല്ലെങ്കില്‍ ഒന്നോ അതില്‍ കൂടുതലോ സര്‍ക്കിളിലേക്കോ അല്ല്ലെങ്കില്‍ പബ്ലിക്ക് ആയോ നമ്മുടെ പോസ്റ്റിങ്ങ് ഷേര്‍ ചെയ്യാമെന്നതാണ് ഒരു പ്രത്യേകത. ഫെയിസ് ബുക്കില്‍ ഇത് സാധ്യമല്ല. മറ്റൊന്ന് ഹാങ്-ഔട്ട് എന്നു പറയുന്ന ചാറ്റിങ്ങ് തന്നെയാണ്. ഞാന്‍ ഈ പോസ്റ്റ് എഴുതുന്നതിന് മുന്‍പ് ഹാങ്-ഔട്ട് ചെയ്യുകയുണ്ടായി. ജിതില്‍ എന്ന സ്നേഹിതനെ മാത്രമേ അപ്പോള്‍ കിട്ടിയുള്ളൂ.
ആ ചാറ്റിങ്ങിന്റെ സ്ക്രീന്‍ഷോട്ട് ആണിത്. ലോകത്ത് പബ്ലിക്ക് ആയി ഹാങ്-ഔട്ട് ചെയ്യുന്ന ആരുടെ കോണ്‍ഫറന്‍സിലും നമുക്ക് കയറിച്ചെല്ലാം. ഒരു സുഹൃത്തുമായോ , ഒരു സര്‍ക്കിളില്‍ പെട്ട സുഹൃത്തുക്കളുമായോ ഫാമിലി അംഗങ്ങള്‍ മാത്രമുള്ള സര്‍ക്കിളുമായോ അല്ലെങ്കില്‍ പബ്ലിക്ക് ആയോ നമുക്ക് ഹാങ്-ഔട്ട് ചെയ്യാം. ഗൂഗിള്‍ പ്ലസിന്റെ ഈ സൌകര്യം ഒരു അനുഗ്രഹം തന്നെയാണ്. ഇന്റര്‍നെറ്റില്‍ എന്ത് മാത്രം സൌകര്യങ്ങളും അറിവുകളുമാണ് ചുമ്മാ ഒരു ചില്ലിക്കാശ് ചെലവില്ലാതെ നമുക്ക് ലഭിക്കുന്നത്! എത്രയെത്ര ആളുകളാണ് അവരുടെ ടെക്നോളജിയും അറിവുകളും യാതൊരു പ്രതിഫലവും വാങ്ങാതെ നെറ്റിലൂടെ പങ്ക് വയ്ക്കുന്നത്! ഇത് പറയുമ്പോള്‍ ആരെങ്കിലും ചോദിച്ചേക്കാം , ഇന്റര്‍നെറ്റിന് നാം ബില്ല് അടക്കുന്നില്ലേ എന്ന്. ആ ബില്ല് എന്നു പറയുന്നത്, നമ്മുടെ കമ്പ്യൂട്ടറിനെ ലോകത്തുള്ള അസംഖ്യം കമ്പ്യൂട്ടറുകളുമായി ബന്ധിപ്പിക്കുന്ന സര്‍വ്വീസ് പ്രൊവൈഡര്‍ക്ക് നാം കൊടുക്കുന്ന ചാര്‍ജ്ജാണ്. അവര്‍ക്ക് അതിന് ആവശ്യമായ ഇന്‍ഫ്രാസ്ട്രക്‍ചര്‍ ഒരുക്കുകയും മെയിന്റനന്‍സ് ചെയ്യുകയും വേണമല്ലൊ. എന്നാലും ഇന്നത്തെ സാഹചര്യത്തില്‍ ഒരു അണ്‍ലിമിറ്റഡ് കണക്‍ഷന് ബി.എസ്.എന്‍ . എല്‍. വാങ്ങുന്ന 750 രൂപ അധികപറ്റേയല്ല.
വിപ്ലവകരമെന്ന് തന്നെ പറയാവുന്ന മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത് ബ്ലോഗറിലാണ്. നമ്മുടെ ഡാഷ് ബോര്‍ഡും പോസ്റ്റ് എഴുതുന്ന എഡിറ്ററും ഒക്കെ പുതിയ രൂപത്തിലാണ് കാണാന്‍ കഴിയുക. ഞാന്‍ ഈ പോസ്റ്റ് എഴുതുന്ന എഡിറ്ററിന്റെ സ്ക്രീന്‍ഷോര്‍ട്ട് ആണിത്. (എല്ലാ ഇമേജിലും ക്ലിക്ക് ചെയ്താല്‍ വലുപ്പത്തില്‍ കാണാം) പെട്ടെന്ന് കാണുമ്പോള്‍ ഒരു അസൌകര്യം പോലെ തോന്നാമെങ്കിലും പരിചയമായാല്‍ ഇപ്പോഴത്തെ സമ്പ്രദായമാണ് വളരെ ഉപകാരപ്രദമെന്ന് കാണാം. ഈ പുതിയ ഡാഷ് ബോര്‍ഡ് കാണണമെങ്കില്‍ http://draft.blogger.com/home എന്ന യു അര്‍ എല്‍ അഡ്രസ്സില്‍ ബ്ലോഗില്‍ ലോഗിന്‍ ചെയ്യണം. അങ്ങനെ ലോഗിന്‍ ചെയ്തിട്ട് പഴയ രൂപത്തിലേക്ക് തിരിച്ചുപോകാന്‍ ഡാഷ്ബോര്‍ഡിന്റെ വലത്ത് മുകള്‍ ഭാഗത്ത് കാണുന്ന Make Blogger in Draft my default എന്ന ചതുരക്കള്ളിയില്‍ Uncheck ചെയ്താല്‍ മതി. BLOGGER എന്ന പേര് ഗൂഗിള്‍ ബ്ലോഗ് എന്ന് മാറാന്‍ പോകുന്നതായി കേള്‍ക്കുന്നു. എന്തായാലും ഗൂഗിള്‍ ഇല്ലാതെ ഒരു ജീവിതം ഈ തലമുറയ്ക്ക് സാധ്യമല്ല എന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത് ...
(Read more about google+)
വളരെ നല്ല അവലോകനം
ReplyDeleteബ്ലോഗും, ട്വിറ്ററും, ഫേസ്ബുക്കും. ബസ്സും.. ഇപ്പോള്‍ ഗൂഗിള്‍+ കൂടിയായി.. സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ വര്‍ധിക്കുന്നതിനനുസരിച്ച് മനുഷ്യന്റെ സമയം മാത്രം വര്‍ദ്ധിക്കുന്നും ഇല്ല... :(
ReplyDeleteസുകുമാരേട്ടാ ..ഗൂഗിള്‍ + ശരിക്കും ഗൂഗിള്‍ പള്‍സ് ആകാന്‍ ഇരിക്കുന്നതെ ഉള്ളു...നമുക്ക് കാത്തിരുന്നു കാണാം..നിങ്ങളുടെ പോസ്റ്റിനു നന്ദി ...
ReplyDeleteഎല്ലാം ശരിയാവട്ടെ, എന്നിട്ട് വേണം പ്ലസ്സില്‍ കയറി നോക്കാന്‍ .......സസ്നേഹം
ReplyDeleteഎന്റെ ഗൂഗിള്‍ പ്രൊഫൈല്‍ സസ്പെന്‍ഡ് ചെയ്തത് കാരണം എനിക്ക് ഗൂഗിള്‍ ബസ്സും ഗൂഗിള്‍ പ്ലസ് ഒന്നും അനുവദിക്കുന്നില്ല. ഇതിനു വല്ല പരിഹാരവുമുണ്ടോ?
ReplyDeleteismailchemmad@gmail.com
@ Ismail Chemmad, ഗൂഗിള്‍ പ്രൊഫൈല്‍ സസ്പന്‍ഡ് ചെയ്തതിന്റെ പരിഹാരം എന്താണെന്ന് മനസ്സിലാകുന്നില്ല. ഗൂഗിളില്‍ തന്നെ സര്‍ച്ച് ചെയ്താല്‍ മനസിലാക്കാമെന്ന് തോന്നുന്നു. ബ്ലോഗ് പുലികളോടും ചോദിച്ചാല്‍ മതി. എന്തായാലും മെയില്‍ അഡ്രസ്സില്‍ ഗൂഗിള്‍ പ്ലസ് ഇന്‍വിറ്റേഷന്‍ വെറുതെ ഒരെണ്ണം അയച്ചിട്ടുണ്ട് :)
ReplyDelete@ sukumaran sir,
ReplyDeleteഎനിക്ക് മാത്രമല്ല, ശ്രീജിത്ത് കൊണ്ടോട്ടി , ഹാഷിം കൂതറ ,അബ്ബാസ് അലി (കൊച്ചന്ന) തുടങ്ങിയ പലര്‍ക്കും ഇത് പറ്റിയിട്ടുണ്ട്.
പേര്‍ ഒന്ന് മാറ്റാന്‍ നോക്കിയപ്പോഴാ എനിക്കീ പറ്റു പറ്റിയത്, ബസ്സില്‍ അഭിയുടെയും മറ്റും പേരിനു കൂടെയുള്ള ചില സിംബലുകള്‍ കൂട്ടി ചേര്‍ക്കാന്‍ ശ്രമിച്ചു, അത് ഗൂഗിളിന്റെ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് പ്രകാരം തെറ്റാത്രേ..
അവര്‍ക്ക് വിവരമാരിയിച്ചിട്ടുണ്ട്, ഞാന്‍ വ്വൈറ്റ് ചെയ്യുന്നു
nice post.....ismailkaa...ingal kashtapedunnatha kandu sangadam thonni google kurach divasam leave thannatha...athokke maarikolum
ReplyDeleteസുകുമാരേട്ട വളരെ നന്ദി
ReplyDeleteപുതിയ രൂപത്തില്‍ ബ്ലോഗിന്റെ ഡാഷ ബോര്‍ഡ് എങ്ങനെ ലഭിക്കും
അതിനും ഗൂഗിള്‍ പ്ലസ്സില്‍ അക്കൌണ്ട് എടുക്കണമോ
പ്രിയ റഷീദ്, പുതിയ ഡാഷ്‌ബോര്‍ഡ് കാണാന്‍ http://draft.blogger.com എന്ന യു ആര്‍ എല്‍ അഡ്രസ്സില്‍ ലോഗിന്‍ ചെയ്യുക.
ReplyDeleteThank u to ur post. Please invite me in google+. my email id is pksiyadtly@gmail.com
ReplyDeleteസര്‍, ഇന്വിറെറേന്‍ കിട്ടി ഞാനും അക്കൗണ്ട് തുടങി , എന്റ്റെ പേരിനു കൂടെ ചില സിംബലുകള്‍ കൂട്ടി ചേര്‍ക്കാന്‍ ശ്രമിച്ചു, അത് ഗൂഗിളിന്റെ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് പ്രകാരം തെറ്റാത്രേ..പിന്നെ ഞാന്‍ എഡിറ്റ് ചെയ്തു മാറ്റി .. ഇപ്പോഴും active അല്ല ... വെയിറ്റ് ചെയ്യുന്നു ........
ReplyDeleteഇനിയും പുതിയത് വരുമ്പോള്‍ ഇതും ഔട്ടാകും എന്തേ അല്ലെ?...പഴയത് ചീഞ്ഞു പുതിയതിനു വളം എന്ന് പറഞ്ഞപോലെ അല്ലെ എന്തായാലും കാത്തിരുന്നു കാണാം
ReplyDeletenannaayirikkunnu
ReplyDeleteSocial network addiction...
ReplyDeleteവളരെ പെട്ടെന്ന് അടിമയാക്കുന്ന ഒരു പുതു ലഹരി ഈ നൂറ്റാണ്ടിന്റെ സമ്മാനം
പ്ലസ്സിനെ നന്നായി അവലോകനം ചെയ്തിരിക്കുന്നു...
ReplyDelete“ഇന്റര്‍നെറ്റില്‍ എന്ത് മാത്രം സൌകര്യങ്ങളും അറിവുകളുമാണ് ചുമ്മാ ഒരു ചില്ലിക്കാശ് ചെലവില്ലാതെ നമുക്ക് ലഭിക്കുന്നത്! എത്രയെത്ര ആളുകളാണ് അവരുടെ ടെക്നോളജിയും അറിവുകളും യാതൊരു പ്രതിഫലവും വാങ്ങാതെ നെറ്റിലൂടെ പങ്ക് വയ്ക്കുന്നത്! “
നമ്മള്‍ തിരക്ക് കൂട്ടാതെ ഇരുന്നാല്‍ മതി ഗൂഗിള്‍ തന്നെ എല്ലാം ശെരിയാക്കുന്നുണ്ട്, സുകുമാര്‍ജീ നല്ല അവലോകനം.
ReplyDeleteഎനിക്കിതിനെ പറ്റി ഒന്നും മനസിലാകുന്നില്ല.. വിവരണം നന്നായി..അഭിനന്ദനങ്ങള്‍
ReplyDeleteചേട്ടാ , നമസ്ക്കാരം !
ReplyDeleteനന്ദി സുകുമാരേട്ടാ. ഞാന്‍ ഉടന്‍ തന്നെ ഗൂഗുള്‍ പ്ലസില്‍ അങ്ങമാകുന്നുണ്ട്.
ReplyDeleteany one can invite me? samirhkreal@gmail.com
ReplyDeleteഎന്നേം കൂടെ ഒന്ന്..
ReplyDeletemubashirpyd@gmail.com
മാറ്റമില്ലാത്തത് ഒന്നേയുള്ളൂ ..മാറ്റം മാത്രം !
ReplyDeleteനിങ്ങളുടെ പോസ്റ്റിനു നന്ദി
ReplyDeleteവീണ്ടും കൂടുതൽ വായനക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടി ,ഈ ആഴ്ച്ചയിലെ ‘ബിലാത്തിമലയാളി‘യുടെ വരാന്ത്യത്തിൽ ഈ ലേഖനത്തിന്റെ ലിങ്ക് ഞങ്ങൾ ചേർത്തിട്ടുണ്ട് കേട്ടൊ ഭായ് ...
ReplyDeleteനന്ദി.
ദേ... ഇവിടെ
https://sites.google.com/site/bilathi/vaarandhyam