Pages

പുഴയും കണ്ട് മീനും വാങ്ങി ....

valapattanam puzha-1
കാട്ടാമ്പള്ളിപ്പുഴ വളപട്ടണം പുഴയില്‍ സംഗമിക്കുന്ന സ്ഥലമാണിത് എന്നാണ് എന്നോട് അവിടത്തെ പരിസരവാസി പറഞ്ഞത്. ഞാന്‍ ഇങ്ങേക്കരയില്‍ പാപ്പിനിശ്ശേരിയിലാണ് ഉള്ളത്. നേരേ നോക്കിയാല്‍ കാട്ടാമ്പള്ളി ഡാം കാണാം എന്നും പറഞ്ഞു.  എനിക്ക് ഡാം കാണാന്‍ കഴിഞ്ഞില്ല.  ഒരു ദിവസം അക്കരയ്ക്ക് പോയി കാണണം. ആ സ്ഥലത്തിന്റെ പ്രത്യേകതകൊണ്ട് മൊബൈലില്‍ പകര്‍ത്തിയ ചില പടങ്ങളാണിവിടെയുള്ളത്. ക്ലിക്ക് ചെയ്താല്‍ ശരിയായ വലുപ്പത്തില്‍ കാണാന്‍ കഴിയും.
valapattanam puzha

fisherman-1



കുറച്ചുകൂടി പിന്നിലോട്ട് വന്നു എടുത്ത പടം. ഇത് കൊള്ളാം അല്ലേ...





നാടോടികളെ പോലെ തോന്നിക്കുന്ന കുറേ കുടുംബങ്ങള്‍ അവിടെ ടെന്റ് കെട്ടി താമസിക്കുന്നുണ്ട്. മഹരാഷ്ട്രക്കാരായിരിക്കും എന്നാണ് സംസാരത്തില്‍ നിന്ന് മനസ്സിലാകുന്നത്. രാവിലെ പുഴയില്‍ നിന്ന് മീന്‍ പിടിക്കുന്നു. ചിത്രത്തില്‍ കാണുന്ന വട്ടത്തിലുള്ള ആ വള്ളമാണ് മീന്‍ പിടിക്കാന്‍ ഉപയോഗിക്കുന്നത്.  പുലരുമ്പോഴേക്ക് തന്നെ മീന്‍ പിടിച്ചുകഴിയുമെന്ന് തോന്നുന്നു. ഞാന്‍ പോകുമ്പോഴേക്കും പിടിച്ച മീനുകള്‍ വിറ്റ് തീരാറായിരുന്നു. ഒരു കിലോ മീന്‍ 150രൂപയ്ക്കാണ് ഞാന്‍ വാങ്ങിയത്.              
fisherman-2

നമ്മുടെ നാട്ടില്‍ ഉള്ളവര്‍ക്കൊന്നും ഇങ്ങനെ മീന്‍ പിടിക്കാനുള്ള സാമര്‍ത്ഥ്യമില്ല.  മഴയത്താണ്  അവര്‍ ചിത്രത്തില്‍ കാണുന്ന പോലെ ടെന്റ് കെട്ടി ജീവിയ്ക്കുന്നത്.  ഇങ്ങനെയും ആളുകള്‍ ജീവിയ്ക്കുന്നല്ലോ എന്ന് ഓര്‍ത്തുപോയി. എന്നാലും പക്ഷെ മീന്‍ വിറ്റ് നല്ല കാശ് കിട്ടുന്നുണ്ടല്ലൊ. പത്ത്കൊല്ലമായി കേരളത്തില്‍ താമസിക്കുന്നു എന്നാണ് അവരിലൊരാള്‍ പറഞ്ഞത്. മലയാളം നന്നായി സംസാരിക്കുന്നുണ്ട്.
fisherman-3



എന്തായാലും നല്ല ഫ്രഷ് ആയ പുഴമീന്‍ കിട്ടി.  എനിക്ക് പക്ഷെ മീനിനോട് ഇപ്പോള്‍ അത്ര പ്രതിപത്തിയില്ല. വെജിറ്റേറിയനോടാണ് എനിക്ക് ഇഷ്ടം....

5 comments:

  1. അങ്കവും കണ്ടു താളിയും ഒടിച്ചു...

    ReplyDelete
  2. കാഴ്ചകൾ പലതാണ് 1)നേർക്കാഴ്ച 2)ക്യാമറക്കാഴ്ച 3)വവ്വാൽക്കാഴ്ച ..........!ഇതിൽ നേർക്കാഴ്ച വിവരിക്കാൻ മാത്രം പറ്റും.ക്യാമറക്കാഴ്ച യാഥാർത്ഥ്യത്തെ വളരെ ഭംഗിയായി പങ്കു വയ്ക്കാൻ കൊള്ളാം.എന്നാൽ ശരിക്കും ഞെട്ടിപ്പിക്കുന്ന കാഴ്ചയാണ് വവ്വാൽക്കാഴ്ച്ച- തലതിരിഞ്ഞ ആ നോട്ടത്തിൽ കിട്ടുന്ന ആ കാഴ്ച മറ്റൊന്നിനും പകരമാവില്ല. ഇതെല്ലാം എന്റെ നാട്ടിന്റെ ചിത്രങ്ങളാണെങ്കിലും ഈ ക്യാമറക്കാഴ്ച വിസ്മയിപ്പിച്ചു. കുറെ നാളായി നാട്ടിൽ പോയിട്ട്. നാട് കാണിച്ചതിന് നന്ദി

    ReplyDelete
  3. നന്നായിട്ടുണ്ട് ചിത്രങ്ങള്‍.മഴ പെയ്തതോണ്ടാവും പുഴയില്‍ എന്തോരം വെള്ളം. ആ വട്ടത്തോണിയില്‍ ഇരുന്ന് വല വീശണമെങ്കില്‍ നല്ല പ്രാക്റ്റീസ് വേണ്ടിവരും.

    ReplyDelete
  4. കുറച്ചൂടെ പോട്ടംസും വിവരംസും ആകാമായിരുന്നു!
    എന്നാലും വിവരങ്ങള്‍ പങ്കുവച്ചതിനു വളരെ നന്ദി

    ReplyDelete
  5. അതിനിപ്പം പുഴയെ കുറ്റം പറയഞ്ഞിട്ട് കാര്യം ഇല്ല

    ReplyDelete