Pages

ലാപ്‌ടോപ് ബാറ്ററിയുടെ ലൈഫ് വര്‍ദ്ധിപ്പിക്കുക

ബാറ്ററി എന്ന് പറയുന്നത് ഇക്കാലത്ത് ഓരോരുത്തരുടെയും നിത്യോപയോഗ സാധനമാണ്. ഉദാഹരണത്തിന് മൊബൈല്‍ ഫോണിന്റെ കാര്യമെടുക്കാം. മൊബൈല്‍ ബാറ്ററി ചാര്‍ജ്ജ് ചെയ്യാതെ ഒരു ദിവസം പോലും കടത്തി വിടാന്‍ ഇന്ന് ആര്‍ക്കും സാധ്യമല്ല. ഞാന്‍ ഇവിടെ പറയാന്‍ പോകുന്നത് ലാപ്‌ടോപ്പിന്റെ ബാറ്ററിയുടെ കാര്യമാണ്.  എന്റേത് ഡെല്‍ കമ്പനിയുടെ ലാപ്‌ടോപ് ആയിരുന്നു. ലാപ്‌ടോപ്പിന്റെ ബാറ്ററിക്ക് ലൈഫ് സ്പാന്‍ എന്നൊരു സംഗതിയുണ്ടെന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നില്ല.  ബാറ്ററി തീരാറാകുമ്പോള്‍  Battery low എന്ന സിഗ്നല്‍ കണ്ടാല്‍ ചാര്‍ജ്ജ് ചെയ്യുകയായിരുന്നു പതിവ്. ലാപ്‌ടോപ്പില്‍ ചാ‍ര്‍ജ്ജ് ഉണ്ടെങ്കില്‍ അത് വീണ്ടും ലോ ആകുന്നവരെ കരണ്ടില്‍ കുത്തിവെക്കാതെ ഉപയോഗിക്കുകയാ‍യിരുന്നു പതിവ്. അതിന്റെ ഫലമായി ഒരു കൊല്ലം ഉപയോഗിക്കുമ്പോഴേക്കും ബാറ്ററിയുടെ ലൈഫ് തീര്‍ന്നുപോയി. പിന്നെ ബാറ്ററിയില്‍ ചാര്‍ജ്ജ് തീരെ  നില്‍ക്കാതായി.  എപ്പോഴും കരണ്ടില്‍ കുത്തി ഉപയോഗിക്കേണ്ട അവസ്ഥ. ഇനി പുതിയ ബാറ്ററി വാങ്ങണം.

ബാറ്ററിയുടെ ലൈഫ് നീട്ടാന്‍ മാര്‍ഗ്ഗമുണ്ടായിരുന്നു. വീട്ടില്‍ ഉപയോഗിക്കുമ്പോഴോ , കരണ്ട് ലഭ്യമായ സ്ഥലത്ത് വെച്ചോ ലാപ്‌ടോപ് ഉപയോഗിക്കുമ്പോള്‍ കരണ്ടില്‍ കണക്റ്റ് ചെയ്ത് ഉപയോഗിക്കാമായിരുന്നു. ഇങ്ങനെ ഉപയോഗിക്കുമ്പോള്‍ ലാപ്‌ടോപ്പില്‍ ചാര്‍ജ്ജ് 100% ഉണ്ടെങ്കില്‍ ബാറ്ററിയിലെ ചാര്‍ജ്ജ് ഉപയോഗിക്കാതെ ലൈനിലെ കരണ്ടാണ് ഉപയോഗപ്പെടുത്തപ്പെടുക. ഈയൊരു  Bypass സൌകര്യം എല്ലാ ലാപ്‌ടോപ്പിലുമുണ്ട്. ബാറ്ററിയില്‍ ചാര്‍ജ്ജ് ഉണ്ടെങ്കില്‍ കരണ്ടുമായി കണക്റ്റ് ചെയ്യാതെ ഉപയോഗിക്കാറാണ് അധികം പേരും എന്ന് തോന്നുന്നു. ബേറ്ററി വീക്ക് ആകുമ്പോഴാണ് സംഗതി പിടി കിട്ടുക.

ബാറ്ററിയുടെലൈഫ് എന്ന് പറഞ്ഞാല്‍ ലാപ്‌ടോപ്പ് ബാറ്ററി 300 മുതല്‍ 400 വരെ സൈക്കിള്‍  (300 - 400 Cycles) ചാര്‍ജ്ജ് ചെയ്യാം. ഡെല്‍ ലാപ്‌ടോപ് ബാറ്ററിയുടെ സ്പെസിഫിക്കേഷന്‍ താഴെ കാണുക.


അപ്പോള്‍ നമ്മള്‍ ബാറ്ററി ചാര്‍ജ്ജ് ചെയ്യുന്ന തവണകള്‍ കുറച്ചാ‍ല്‍ ബാറ്ററിയുടെ ആയുസ്സ് നീട്ടാം. അതിന് പ്രത്യേകിച്ചൊന്നും ചെയ്യേണ്ടതില്ല. കരണ്ട് ഉള്ളപ്പോള്‍ ലൈനില്‍ കണക്റ്റ് ചെയ്ത് തന്നെ ലാപ്‌ടോപ്പ് ഉപയോഗിക്കുക. ബാറ്ററിയില്‍ ചാര്‍ജ്ജ് ഉണ്ടല്ലോ എന്ന് കരുതി കണക്റ്റ് ചെയ്യാന്‍ മടിക്കണ്ട.  ഞാന്‍ മനസ്സിലാക്കിയ ഒരു കാര്യം ഇവിടെ പങ്ക് വെക്കുകയാണ്. വായിക്കുന്നവര്‍ക്ക് മനസ്സിലായിക്കാണും എന്ന് കരുതുന്നു. ഞാന്‍ ഇനിയും ബാറ്ററി മാറ്റിയിട്ടില്ല. ഒന്നാമത് വീട്ടില്‍ ഡസ്ക്‍ടോപ്പ് ആണ് ഉപയോഗിക്കുന്നത്. മറ്റൊന്ന് ലാപ്‌ടോപ്പുമായി എവിടെയും പോകാറില്ല.

എന്റേതായ ഭാഷയിലാണ് ഇത് എഴുതിയത്. ടെക്‍നിക്കല്‍ തെറ്റ് ഉണ്ടെങ്കില്‍ വാസുവിനെ പോലെയുള്ളവര്‍ തിരുത്തുമല്ലോ..

26 comments:

  1. ഒത്തിരി പേര്‍ക്ക് പ്രയോജനപ്പെടുന്ന ഈ അറിവ് പങ്കുവയ്ക്കലിന് നന്ദി ..കുഞ്ഞു കുഞ്ഞു കാര്യങ്ങള്‍ തന്നെ പക്ഷെ അറിവില്ലായ്മ മൂലമം ഭീമമായ നഷ്ടങ്ങള്‍ ഉണ്ടാകുന്നു ..അതിലൊന്ന് തടയാന്‍ ഈ പോസ്റ്റ് ഉപകരിക്കും ..:)

    ReplyDelete
  2. ഇതേ ലോജ്ജിക്ക് വെച്ച് ലാപ്ടോപ് വാങ്ങീച്ചപ്പോൾ കരണ്ടിൽ കുത്തിയതാണ്...

    ഒരു സംശയം... ഉപയോഗ്ഗീക്കാത്ത സമയത്തും ലൈനിൽ കുത്തിവെച്ചാൽ ഇനി വേറെ പ്രശ്നം...

    ReplyDelete
  3. @കാക്കര, ലാപ്‌ടോപ്പ് ഉപയോഗിക്കാന്‍ വേണ്ടിയാണല്ലൊ ലൈനില്‍ കുത്തി വെക്കുക. അങ്ങനെ കുത്തിവെച്ച നിലയില്‍ ബാറ്ററി 100% ചാര്‍ജ്ജ് ആയിരിക്കുകയും ഇടയ്ക്ക് നാം ബ്രൌസിങ്ങ് ഒന്നും ചെയ്യാതെ ലാപ്‌ടോപ്പ് ഓണ്‍ ആ‍യ അവസ്ഥയില്‍ തന്നെയിരിക്കുകയും ചെയ്യുന്നത്കൊണ്ട് പ്രശ്നം ഒന്നും ഉണ്ടാകാന്‍ വഴിയില്ല.

    ReplyDelete
  4. കഴിഞ്ഞ ദിവസം ഒരു ക്യാമറ കടയില്‍ ചെന്നപ്പോള്‍ ലിഥിയം ബാറ്ററിയുടെ ഉപയോഗം എത്രത്തോളം വര്‍ധിക്കുന്നുവോ അത്രത്തോളം ആയുസ്സ് ദീര്‍ഘിക്കും എന്ന് അവിടത്തെ സെയില്‍സ്മാന്‍ പറഞ്ഞു. അതുകൊണ്ട് ബാറ്ററി ഉപയോഗിക്കാതെ സൂക്ഷിക്കരുതെന്ന് മുന്നറിയിപ്പും തന്നു. കൂടുതല്‍ കാലം ഉപയോഗിക്കാതെ സൂക്ഷിക്കുന്നുണ്ടെങ്കില്‍ ഇടക്ക് എടുത്ത് വെറുതെ എന്തെങ്കിലുമൊക്കെ ഫോട്ടോകളെടുത്ത് ബാറ്ററി ചാര്‍ജ് കളഞ്ഞ് വീണ്ടും ചാര്‍ജ് ചെയ്യണമെന്നും അല്ലെങ്കില്‍ ബാറ്ററി പെട്ടെന്ന് ഉപയോഗശൂന്യമാകുമെന്നും പറഞ്ഞു.
    ഇവിടെ പറയുന്നു ബാറ്ററിയുടെ ഉപയോഗം കുറഞ്ഞാല്‍ ആയുസ്സ് വര്‍ധിക്കുമെന്ന്. ഏതാണ് ശരി...?

    ReplyDelete
  5. @സാജിദ്, ഇവിടെ ലാപ്‌ടോപ്പ് ബാറ്ററിയുടെ കാര്യമാണ് പറഞ്ഞത്. ലിഥിയം ബാറ്ററി റീ-ചാര്‍ജ്ജ് ചെയ്യുന്നതല്ലേ? അതും ഇതും തമ്മില്‍ ബന്ധമില്ല :)

    ReplyDelete
  6. ആകെ കണ്ഫ്യൂഷന്‍ ആയല്ലോ...

    എന്റെ കയ്യിലുള്ള Acer Asprire ലാപ്ടോപ്പിന്റെ യൂസര്‍ മാനുവല്‍ കൃത്യമായി പറയുന്നുണ്ട്, ബാറ്ററി ഇട്ട്, സ്ഥിരമായി എസി യില്‍ ഉപയോഗിച്ചാല്‍ ബാറ്ററിയുടെ ലൈഫിനെ ബാധിക്കും എന്ന്. Excessive Charging ബാറ്ററിയെ ദോഷകരമായി ബാധിക്കും എന്ന് മറ്റൊരു സ്ഥലത്തും പറയുന്നുണ്ട്.

    എന്നാല്‍ നെറ്റില്‍ സേര്‍ച്ച്‌ ചെയ്തപ്പോള്‍, ബാറ്ററി ഇപ്പോഴും ചാര്‍ജില്‍ഇട്ടാല്‍(ബൈ പാസ്‌ മേകാനിസം ഒന്നും ഇല്ല) ചൂടാവുകയും തന്‍മൂലം ലൈഫിനെ ബാധിക്കുകയും ചെയ്യും വായിക്കാന്‍ കഴിഞ്ഞു. ഒരു പക്ഷെ അതാവും കാരണം.

    ReplyDelete
  7. വളരെ ഉപകാരപ്രദമായ ലേഖനം.
    ഇനിമുതൽ ഒന്നു പരീക്ഷിക്കണം!

    ReplyDelete
  8. ഇവിടെ ലാപ്‌ടോപ്പ് ബാറ്ററിയുടെ കാര്യമാണ് പറഞ്ഞത്. ലിഥിയം ബാറ്ററി റീ-ചാര്‍ജ്ജ് ചെയ്യുന്നതല്ലേ? അതും ഇതും തമ്മില്‍ ബന്ധമില്ല :)
    ===============


    ലാപ്ടോപിലും ലിഥിയം ബാറ്ററി തെന്നെയാണ് ഉപയോഗിക്കുന്നത് എന്ന് തോന്നുന്നു...

    ReplyDelete
  9. ആധികാരികായി ഇതിനെക്കുറിച്ച്‌ പറയാന്‍ കഴിയുന്ന ആരെങ്കിലും കണ്ഫ്യൂഷന്‍ തീര്‍ത്താല്‍ നന്നായിരുന്നു...

    ReplyDelete
  10. എനിക്കും ഇതേ അബദ്ധം പറ്റി മാഷേ .....എന്തായാലും ഉപയോഗ പ്രദമായ പോസ്റ്റ്‌ .....നന്ദി

    ReplyDelete
  11. സുകുമാരേട്ടന്‍ എഴുതിയതില്‍ തെറ്റ് കാണാന്‍ മാത്രം വാസു വളര്‍ന്നിട്ടില്ല :-)

    എന്റെ അറിവില്‍ സുകുമാരേട്ടന്‍ എഴുതിയത് ഏറെ മുഴുവനായും ശരിയാണ് .. യഥാര്‍ത്ഥത്തില്‍ നമ്മള്‍ ലാപ്‌ ടോപ്‌ ഉപയോഗിക്കുമ്പോള്‍ ഒക്കെ മെയിന്‍സ് പവാര്‍ ലഭ്യമാനെങ്ങില്‍ , അത് ഉപയോഗിക്കുക തന്നെ വേണം . കാരണം ഈ ബാറ്ററിയുടെ പെര്‍ഫോര്‍മന്‍സ് കാലക്രമത്തില്‍ കുറഞ്ഞു വരും , പ്രധാനമായും രണ്ടു കാര്യങ്ങള്‍ കൊണ്ടാണ് (1 )അതിലെ രസ സാന്ദ്രതയില്‍ ഉണ്ടാകുന്ന വ്യത്യാസം (2 ) രാസ ഖടകങ്ങള്‍ക്ക് അതിലെ ഇലക്ട്രോഡുകളും ആയി രാസപ്രവര്‍ത്തനം നടത്താനുള്ള പ്രതലത്തിന്റെ വിസ്തൃതിയില്‍ കുറവുണ്ടാകുന്നത് //(ഏതാണ്ട് തുരുംബെടുത്ത അവസ്ഥ പോലെ ). അത് കൊണ്ട് കാലക്രമത്തില്‍ ബാട്ടരികള്‍ക്ക് കപാസിറ്റി കുറഞ്ഞു വരുന്നു .

    നേരെ മെയിന്‍സ് 230 വോള്‍ട്ടില്‍ കണക്ട് ചെയ്യുമ്പോള്‍ രണ്ടു കാര്യങ്ങള്‍ സംഭവിക്കും (1 ) ലാപ്ടോപ്പിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമല എല്ലാ വൈദ്യുതിയും നേരെ മെയിന്‍സില്‍ നിന്നെടുക്കും (2 ) ബാറ്റെറിയുടെ ചാര്‍ജ് അതിന്റെ മാക്സിമം കപസിട്ടിയില്‍ നിന്നും ഏതാണ്ട് 5 - 10 % ശതമാനം താഴെയാനെങ്ങില്‍ ബാറ്റെര്യുടെ ചര്‍ജിംഗ് സിര്‍ക്യുട്ടും പ്രവര്‍ത്തിക്കാന്‍ തുടങ്ങും .
    സാധാരണ ഗതിയില്‍ ബാറ്ററി ഫുള്ളി ചാര്‍ജെഡ ആണെങ്ങില്‍ ( 5 % നു അകത്തു ) മേല്പറഞ്ഞ ചാര്‍ജിംഗ് നടക്കുകയില്ല .. 5 % താഴെ പോയാല്‍ . അതിനുള്ള ഒരു മെക്കാനിസം ലാപ്‌ ടോപിനു അകത്തുണ്ട് . threshold detection എന്ന് പറയാം .

    ഡിസ്ചാര്‍ജ് സൈക്കിളിന്റെ കാര്യം പറഞ്ഞത് ശരിയാണ് . ഒരു തവണ ചാര്‍ജു ചെയ്‌താല്‍ ഏതാണ്ട് പൂര്‍ണമായി ദിസ്ചാര്‍ജു ചെയ്യുന്നത് വരെ ആണ് ഒരു ഡിസ്ചാര്‍ജ് സൈക്കിള്‍ . നമ്മള്‍ എത്ര തവണ ചാര്‍ജു ചെയ്യാന്‍ കുത്തുന്നു എന്നതല്ല അത് കൊണ്ടുദ്ദേശിക്കുന്നത് എന്നും ഓര്‍ക്കുക .ചില തരം ബാട്ടരികളിലെ എലെക്ട്രോടുകളെ ക്ലീന്‍ ആക്കാന്‍ കാലാകാലങ്ങളില്‍ പൂര്‍ണമായി ദിസ്ച്ചര്‍ജു ചെയ്യാറുണ്ട് . പക്ഷെ ഇത് ബാറ്ററിയുടെ വോല്ടജിനെ കൂടുമെങ്ങിലും മൊത്തം ചാര്‍ജു കപ്പസിട്ടിയെ അല്പം കുറയ്ക്കും ..അങ്ങനെ പല പല ചാര്‍ജ് -ഡിസ ചാര്‍ജു അവസ്ഥകളിലൂടെ ബാറ്ററി സഞ്ചരിച്ചു അവയുടെ ലൈഫ് തീര്‍ന്നു പോകുന്നു .

    സാധാരണ ഗതിയില്‍ ഉപയോഗിക്കേണ്ട ആവശ്യമില്ലാത്ത സമയത്ത് തുടര്‍ച്ചയായി മെയിന്‍സില്‍ കുത്തി വെക്കേണ്ട കാര്യം ഇല്ല ( ബാറ്റെരി ഡൌണ്‍ ആയിട്ട് ചാര്‍ജു ചെയാന്‍ വക്കുംബോഴല്ലാതെ ) . അങ്ങനെ പറയുന്നതിണ്ടേ കാരണം , ലാപ്‌ ടോപിനുള്ളിലെ പവര്‍ സപ്ലൈ ഏതു സമയത്തും ഒരു ചെറിയ അളവില്‍ എങ്കിലും പവര്‍ ഉത്പാദിപ്പിച്ചു ചെയ്തുകൊണ്ടിരിക്കും .(ലാപ്‌ ടോപ്‌ ഓഫ് ചെയ്താലും , ഒരു മിനിമം പൊവാര്‍ കണ്സുംപ്ഷന്‍ ഉണ്ടാകും എന്നര്‍ത്ഥം ).ഇത് ഉത്പാദിപ്പിക്കുന്ന ചൂട് ബാട്ടരിക്കക്തെ രസ പദാര്‍ത്ഥങ്ങളുടെ പ്രവര്‍ത്തനത്തെ ചെറുതായി ബാധിക്കും . അത് കൊണ്ട് , ഫുള്ളി ചാര്‍ജ് ആയ ലാപ്‌ ടോപ്‌ ഉപയോഗിക്കുമ്പോള്‍ പവറില്‍ കന്നെക്റ്റ് ചെയ്തും , ഉപയോഗം കഴിഞ്ഞാല്‍ ഒരു മണിക്കൂറിനുള്ളില്‍ ഡിസ കന്നെക്റ്റ് ചെയ്യുന്നതുമാണ് അഭികാമ്യം .

    (മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത് , ബാറ്ററി മോഡില്‍ പല ലാപ്‌ ടോപുകളും അവയുടെ നോര്‍മല്‍ സ്പീഡിനു താഴെയാണ് പ്രവര്‍ത്തിക്കുക എന്നതാണ് . പവര്‍ ഉപ്യഗം കുറക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ഒറ്റൊമാടിക് മോഡ് സ്വിച്ച് ചെയ്യുന്നത് )

    ReplyDelete
  12. upakaram..njaan ingane thanneyaanu cheyyunnath

    ReplyDelete
  13. പണ്ട് മുതലേ ഈ വിഷയത്തിൽ കൺഫ്യ്യൂഷൻ ആയിരുന്നു എനിക്ക്...എന്റെ ബാറ്ററി രണ്ട് വർഷത്തോളം ഒരു കുഴപ്പവും ഇല്ലാതെ വർക്ക് ചെയ്തു. മുഴുവൻ സമയവും ( ഉപയോഗിക്കുമ്പോൾ ) അഡാപ്റ്റർ കണക്റ്റഡ് ആയിരുന്നു. ഇപ്പോ ബാറ്ററി 100 % എന്നു കാണിക്കുമെങ്കിലും കറന്റ് പോയാൽ ഒരു സെക്കന്റ് പോലും നിക്കില്ല. :( പുതിയത് മേടിക്കാൻ ഒരുങ്ങുന്നു.
    ഒരു സംശയം . ഒറിജിനൽ അല്ലാത്ത കോമ്പാറ്റിബിൾ ബാറ്ററി യൂസ് ചെയ്യുന്നത് കൊണ്ട് കുഴപ്പമുണ്ടോ ? അറിയാവുന്നവർ പറഞ്ഞുതരിക. :)

    ReplyDelete
  14. സുകുമാരന്‍ സാര്‍.. പുതിയ അറിവാണ്. പങ്കുവെച്ചതിന് വളരെ അധികം നന്ദി... :)

    ReplyDelete
  15. പുതു അറിവ്

    ReplyDelete
  16. ഈ എഴുതിയിരിക്കുന്നതിൽ കുറേയൊക്കെ ശരികളും കുറേ തെറ്റുകളും ഉണ്ടു്. ചെത്തുകാരൻ വാസു പറഞ്ഞതിലും കുറച്ചു് അവ്യക്തതകൾ ബാക്കിയുണ്ടു്.


    1.ഇപ്പോഴുള്ള ലാപ് ടോപ്പ് ബാറ്ററികൾ മിക്കവാറും എല്ലാം ലിതിയം അയോൺ എന്ന വർഗ്ഗത്തിൽ പെട്ടവയാണു്.

    2.
    a) ബാറ്ററി ചാർജ്ജ് ചെയ്യുന്ന നിരക്കു് (എത്ര വേഗത്തിൽ - ഇതു് ചാർജ്ജിങ്ങ് വോൾട്ടേജിന്റെ ഏറ്റക്കുറച്ചിലുകൾ അനുസരിച്ചിരിക്കും)
    b) ചാർജ്ജ് ചെയ്യാൻ തുടങ്ങുമ്പോൾ അതിൽ ബാക്കിയുണ്ടായിരുന്ന ചാർജ്ജ്
    c) ചാർജ്ജ്/ഡിസ്ചാർജ്ജ് ചെയ്യുന്ന അവസ്ഥയിൽ ബാറ്ററിയുടെ താപനില
    d) അതുവരെയുണ്ടായ മൊത്തം ചാർജ്ജ്/ഡിസ്ചാർജ്ജ് ഫുൾ സൈക്കിളുകളുടെ എണ്ണം
    e) ബാറ്ററിയുടെ നിർമാണഗുണമേന്മ
    ഇവയെ ആശ്രയിച്ചിരിക്കും ബാറ്ററിയുടെ ഒരു സൈക്കിൾ ആയുസ്സും മൊത്തം ആയുസ്സും.


    3. പുതുതായി ഉപയോഗിക്കുന്ന ബാറ്ററി ആദ്യം 12 മണിക്കൂർ തുടർച്ചയായി ചാർജ്ജ് ചെയ്യുക. എന്നിട്ട് നിശ്ശേഷം ചാർജ്ജ് ഇല്ലാതാവുന്നതുവരെ ഡിസ്ചാർജ്ജ് ചെയ്യുക. തുടർന്നു് 8 മണിക്കൂർ, 6 മണിക്കൂർ സമയം വെച്ചു് ഇതേ രീതി ആവർത്തിക്കുക. ബാറ്ററിയ്ക്കുള്ളിലെ രാസപ്രവർത്തനം ക്രമമാവാനും ബാറ്ററി ചാർജ്ജിങ്ങ് നിയന്ത്രിക്കുന്ന ലാപ്ടോപ്പിലെ സർക്യൂട്ട് കൃത്യമായി കാലിബ്രേറ്റ് ചെയ്യാനും ഇതു സഹായിക്കും.

    4. സാധാരണ പ്രവൃത്തിചക്രത്തിലുള്ള ഒരു ലാപ്ടോപ്പിൽ ബാറ്ററി ചാർജ്ജ് ക്രമം നിയന്ത്രിക്കാൻ മാത്രമായി ഒരു സർക്യൂട്ട് ഉണ്ടു്. അകത്തേക്കു വരുന്ന സപ്ലൈ വോൾടേജ്, ബാറ്ററിയുടെ ടെർമിനൽ വോൾട്ടേജ്, ബാറ്ററിയുടെ ചൂട്, ബാറ്ററിയിൽ നിന്നും ഒരു മിനിട്ടിൽ ഡിസ്ചാർജ്ജ് ചെയ്യുന്ന നിരക്കു്, അതിനൊപ്പം കുറവു വരുന്ന ടെർമിനൽ വോൾടേജു് ഈ വക കാര്യങ്ങൾ ഈ സർക്യൂട്ട് സദാ സമയവും ശ്രദ്ധിച്ചുകൊണ്ടും നിയന്ത്രിച്ചുകൊണ്ടും ഇരിക്കും. അതു കൂടാതെ ഈ സർക്യൂട്ട് ഇത്തരം വിവരങ്ങൾ കമ്പ്യൂട്ടറിന്റെ പ്രധാന മെമ്മറിയിലേക്കും (BCRAM) കൈമാറും.

    ReplyDelete
  17. ഇതൊക്കെയാണെങ്കിലും നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ടു്:

    1. മെയിൻസ് പവർ ഉള്ളപ്പോൾ ലാപ്ടോപ്പ് ബാറ്ററിയടക്കം അതിൽ തന്നെ കുത്തിവെക്കുക. ഉപയോഗിക്കുമ്പോഴും ഉപയോഗം കഴിഞ്ഞാലും മെയിൻസിൽ തന്നെ ഇരുന്നോട്ടെ.
    പക്ഷേ, മെയിൻസില്ലാതെ ബാറ്ററിയിൽ പ്രവർത്തിക്കുന്ന സാഹചര്യമേ വരുന്നില്ലയെങ്കിൽ, മാസത്തിൽ ഒരിക്കലോ രണ്ടു പ്രാവശ്യമോ മെയിൻസിൽനിന്നു മാറ്റി ബാറ്ററി ഫുൾ ഡിസ്ചാർജ്ജ് ആവുന്നതുവരെ ഉപയോഗിക്കുക. അതിനുശേഷം വീണ്ടും മെയിൻസിൽ കണക്റ്റു ചെയ്തു വെക്കാം.

    2. ഏതാനും ആഴ്ച്ചകൾ കമ്പ്യൂട്ടർ ഉപയോഗിക്കാതെ വെക്കുകയാണെങ്കിൽ രണ്ടു വിധത്തിൽ ചെയ്യാം: ഫുൾ ചാർജ്ജ് ചെയ്തതിനുശേഷം ബാറ്ററി അടക്കം കമ്പ്യൂട്ടർ സൂക്ഷിച്ചുവെക്കുക. അല്ലെങ്കിൽ കുറച്ചുമാത്രം (20% to 30%) ചാർജ്ജ് ബാക്കിവെച്ചുകൊണ്ടു്
    ബാറ്ററി ഒറ്റയ്ക്കും കമ്പ്യൂട്ടർ വേറെയുമായി.ഇങ്ങനെ ചെയ്യുമ്പോൾ ബാറ്ററിയുടെ സ്വതസ്സിദ്ധമായ self-discharge മൂലം 0% ചാർജ്ജ് അവസ്ഥയിലെത്തുന്നതു് ഇല്ലാതാക്കാം.


    3. 0%ചാർജ്ജ് എന്നതു് ബാറ്ററികൾക്കു് നല്ലതല്ല.പ്രത്യേകിച്ച് ഒരു ലോഡ് സർക്യൂട്ടിൽ ഉള്ള ബാറ്ററികൾക്കു്. (നാം കാണുന്ന ബാറ്ററി ഒറ്റ യൂണിറ്റാണെങ്കിലും അതിനുള്ളിൽ അനേകം സെല്ലുകൾ ശ്രേണിയായി ഒരുമിച്ചുവെച്ചാണു് ഘടിപ്പിച്ചിരിക്കുന്നതു്. ഇവയിൽ എല്ലാ സെല്ലിന്റേയും ഡിസ്ചാർജ്ജ് സ്വഭാവം കൃത്യം ഒരുപോലെയാവില്ല. അതുകൊണ്ടു് ചില സെല്ലുകൾ മറ്റു സെല്ലുകളെ ഋണദിശയിൽ ലോഡ് ചെയ്തെന്നുവരാം. ഇതു് അവയുടെ അകത്തെ രാസപ്രവർത്തനങ്ങളെ സ്ഥിരമായ ദോഷങ്ങൾ ഏൽ‌പ്പിക്കും.). അതുകൊണ്ടു് ഉപയോഗിക്കാതെയിരിക്കുമ്പോൾ എപ്പോഴും സ്വൽ‌പ്പം ചാർജ്ജെങ്കിലും ബാക്കി വെക്കുന്നതു നല്ലതാണു്.


    4. ബാറ്ററിയെ സംബന്ധിച്ചിടത്തോളം ഏറ്റവും തണുത്തിരിക്കുന്നതല്ല എപ്പോഴും നല്ലതു്. മിക്ക ബാറ്ററികളും ഏറ്റവും നന്നായി പ്രവർത്തിക്കുക 25-40 ഡിഗ്രി സെന്റിഗ്രേഡ് താപനിലയിലാണു്. അതിൽ തീരെ കുറയുന്നതും തീരെ കൂടുന്നതും പ്രവർത്തനത്തേയും ആയുസ്സിനേയും ബാധിക്കാം.

    5. ഒരിക്കൽ മെയിൻസില്ലാതെ ഉപയോഗിക്കാൻ തുടങ്ങിയാൽ ബാറ്ററി മുഴുവൻ ഡിസ്ചാർജ്ജ് ആവുന്നതുവരെ അങ്ങനെത്തന്നെ തുടരുന്നതാണു് നല്ല രീതി. പക്ഷേ എപ്പോഴും ഇങ്ങനെ ചെയ്യണമെന്നില്ല. (ഫുൾ സൈക്കിളുകളുടെ എണ്ണം ആയുസ്സിനെ ബാധിക്കും എന്നതുകൊണ്ടു്.) പക്ഷേ നാലിലൊരിക്കലെങ്കിലും ഇങ്ങനെ ചെയ്യുക. ബാറ്ററിയുടെ കാലിബ്രേഷൻ (ചാർജ്ജ് നിരക്കിൽ ചാർജ്ജിങ്ങ് സർക്യൂട്ട് ഓരോ നിമിഷവും നടത്തുന്ന കണക്കുകൂട്ടലും അനുമാനവും) തെറ്റി സർക്യൂട്ടിനു് കൺഫ്യൂഷൻ വരാതിരിക്കാനാണു് ഇതു്. അങ്ങനെ ഫുൾ സൈക്കിൾ ഡിസ്ചാർജ്ജിന്റെ കണക്കിൽ കമ്പ്യൂട്ടറിനു് ആശയക്കുഴപ്പം വരുന്നതുകൊണ്ടാണു് മുകളിലെ ഒരു കമന്റിൽ (അബ്കാരി) കണ്ട 100% അപ്പോൾ തന്നെ ‘ഡിം‘ ആവുന്ന പ്രതിഭാസം. പല കേസുകളിലും ഈ ബാറ്ററിയെ രക്ഷപ്പെടുത്തിയെടുക്കാം. പക്ഷേ ചിലപ്പോൾ കമ്പ്യൂട്ടറിലെ റോം (BCRAM),മറ്റു ചിലപ്പോൾ ബാറ്ററിക്കുള്ളിൽ തന്നെയുള്ള മെമ്മറി എന്നിവയിൽ ഓർത്തുവെച്ചിരിക്കുന്ന മൂല്യം റീസെറ്റ് ചെയ്യേണ്ടി വരും. ഇതു് ഉപയോക്താവിനു നേരിട്ടു ചെയ്യാൻ എളുപ്പമാവില്ല. (എതു മോഡൽ ആണെന്നനുസരിച്ച് ഇന്റർനെറ്റിൽ ഇതിനുള്ള വഴികൾ കണ്ടെന്നു വരാം.)

    മ6. ുകളിൽ പറഞ്ഞ കാര്യങ്ങൾ കമ്പ്യൂട്ടർ ബാറ്ററികൾക്കു മാ‍ത്രമല്ല, ക്യാമറ, ഫോൺ, ഗെയിം സ്റ്റേഷൻസ്, പാട്ടുപെട്ടികൾ തുടങ്ങി പുതിയ തരം ബാറ്ററികൾ ഉപയോഗിക്കുന്ന എല്ലാ വസ്തുക്കൾക്കും ബാധകമാണു്.

    7. കൂടുതൽ ടെൿനോളജിയൊന്നും അറിയാത്ത സാധാരണക്കാർക്കു് ഞാൻ പറഞ്ഞുകൊടുക്കാറു് മറ്റൊരു ഉദാഹരണമാണു്:
    ബാറ്ററി എന്നതിനെ നാം വീടിനുമുകളിൽ വെക്കുന്ന ഒരു വാട്ടർ ടാങ്കിനു സമമായി കണക്കാക്കുക.
    പുതുതായി വെക്കുന്ന ടാങ്കു രണ്ടുമൂന്നുപ്രാവശ്യം നിറച്ച് കാലിയാക്കുന്നതുപോലെ,
    നിത്യവും മെയിൻ പൈപ്പിൽ വെള്ളം സപ്ലൈ ഉണ്ടെങ്കിലും ടാങ്ക് കണക്റ്റഡ് ആയിരിക്കുന്നതുപോലെ,
    എങ്കിലും ഇടയ്ക്കൊക്കെ ടാങ്കു മുഴുവൻ ചോർത്തിക്കളഞ്ഞ് വൃത്തിയാക്കി വീണ്ടും നിറക്കുന്നതുപോലെ,
    കുറേ നാൾ ഉപയോഗിക്കേണ്ടെങ്കിൽ വെള്ളം കുറച്ച്, പക്ഷേ മുഴുവനായും വറ്റിക്കാതെ വെയ്ക്കും പോലെ, (അല്ലെങ്കിൽ ഫുൾ ടാങ്ക് അടിച്ചുവെക്കുന്നതുപോലെ),
    ടാങ്കിൽ ഇപ്പോൾ ഈ നിമിഷം എത്ര വെള്ളം ഉണ്ടെന്നു് നാം ഒരു സാമാന്യബോധം ഉള്ളിൽ സൂക്ഷിക്കുന്നതുപോലെ,
    തന്നെയാണു് ബാറ്ററിയുടെ കാര്യവും. :)

    ReplyDelete
  18. ഈ ഒരു വിവരം നേരത്തെ കിട്ടിയിരുന്നെങ്കില്‍ എന്റെ ലാപ്‌ ടോപ്‌ ബാറ്ററി രക്ഷപ്പെടുമായിരുന്നു.ഞങ്ങള്‍ കറന്റില്‍ കണക്റ്റ് ചെയ്തു ഉപയോഗിക്കുന്നത് കണ്ട ഒരു 'വിദഗ്ധന്‍' ഇതെന്തിനാ ഇങ്ങിനെ ചെയ്യുന്നത് ,ബാറ്ററി പോയ്പ്പോകും എന്നൊക്കെ പറഞ്ഞു ഞങ്ങളെ കറന്റില്‍ കണക്റ്റ് ചെയ്തു ഉപയോഗിക്കുന്നതില്‍ നിന്നും പിന്തിരിപ്പിച്ചു.അങ്ങിനെ ബാറ്ററി ലൈഫ് പൂര്‍ണമായി പോയിക്കിട്ടി!!
    എന്ത് പറയാനാ?

    ReplyDelete
  19. നന്ദി ഈ അറിവ്‌ പങ്ക് വെച്ചതിന്‌.

    ReplyDelete
  20. വാസുവിന്റെയും വിശ്വപ്രഭയുടെയും വിശദമായ കമന്റുകള്‍ക്ക് വളരെ നന്ദി.(ഇവരെ രണ്ടു പേരെയും ഞാന്‍ നേരില്‍ കണ്ട് പരിചയപ്പെട്ടിട്ടുണ്ട്. തങ്ങളുടെ മേഖലകളില്‍ ഇവരുടെ പ്രാവീണ്യവും സംഭാഷണചാതുരിയും എന്നെ അതിശയിപ്പിച്ചിട്ടുണ്ട് എന്ന് ഇവിടെ കുറിക്കട്ടെ. എന്ത് തന്നെയായാലും ബ്ലോഗില്‍ മാത്രം കാണുന്നവരെ നേരില്‍ പരിചയപ്പെടുക എന്നത് അത്യന്തം ആഹ്ലാദകരം തന്നെ)

    സുബൈറിന്റെ കണ്‍ഫ്യൂഷന്‍ മാറിയിട്ടുണ്ടാകുമെന്ന് കരുതുന്നു :)

    വായിക്കുകയും കമന്റ് എഴുതുകയും ചെയ്ത എല്ലാവര്‍ക്കും സ്നേഹവും നന്ദിയും..

    ReplyDelete
  21. വളരെ നന്ദി സുകുമാരേട്ടന്‍,വാസു,വിശ്വപ്രഭ
    ഇതുപോലെ ചെറിയ ചെറിയ (എന്നാല്‍ വളരെ വലിയ) കാര്യങ്ങളില്‍ സുകുമാരേട്ടന്‍റെ ശ്രദ്ധ ഇനിയും പതിയുമാറാവട്ടെ

    ReplyDelete
  22. ബ്ലോഗ്ഗര്‍ മെയിന്റനന്‍സ് കഴിഞ്ഞ് ഇപ്പോള്‍ ബ്ലോഗില്‍ ലോഗിന്‍ ചെയ്തു നോക്കിയപ്പോള്‍ ഈ പോസ്റ്റില്‍ മാത്രം 13 കമന്റുകള്‍ കാണാനില്ല :(

    ReplyDelete
  23. ഒരു ചെറിയ വിയോജിപ്പ് അറിയിച്ചുകൊള്ളട്ടെ. ലാപ്ടോപ് ബാറ്ററിയും ലിഥിയം അയണ്‍ ബാറ്ററി തന്നെ ആണ്. താങ്കള്‍ പറഞ്ഞത് ശരിയല്ല. ലാപ്ടോപ് ബാറ്ററി ഉപയോഗിക്കാതെ ഇരിക്കുന്നത് ആയുസ്സ് കുറയാനെ സഹായിക്കു. ബാറ്ററിയുടെ സ്വാഭാവികമായ പ്രവര്‍ത്തനം നടത്താന്‍ അതിനെ അനുവദിക്കുക എന്നത് തന്നെ ആണ് അതിന്റെ ആയുസ്സ് കൂട്ടാന്‍ സഹായിക്കുക. ബാറ്ററി ഒരിക്കല്‍ മുഴുവനായി ചാര്‍ജ് ചെയ്തു കഴിഞ്ഞാല്‍ അതിനെ ഡിസ്ചാര്‍ജ് ചെയ്യാന്‍ അനുവദിക്കുക. 100 % ചാര്‍ജ് ആയ ശേഷം എ സി ഓഫ് ചെയ്തു ബാറ്ററി 25 % വരെ എങ്കിലും ഉപയോഗിക്കുക. അതിനു ശേഷം വീണ്ടും ചാര്‍ജ് ചെയ്യുക. ഗെയിമുകള്‍ കളിക്കുക അല്ലെങ്കില്‍ ഫുള്‍ സ്ക്രീന്‍ വീഡിയോ കാണുക തുടങ്ങി ഭാരിച്ച കാര്യങ്ങള്‍ ചെയ്യുമ്പോള്‍ പ്ലുഗ് ചെയ്യുന്നത് നല്ലതാണ്. മൂന്നര വര്‍ഷമായി ലാപ്ടോപ് ഉപയോഗിക്കുന്നു. ഡെല്‍ തന്നെ. ഇപ്പോളും എന്റെ ബാറ്ററിക്ക് ഒരു മണിക്കൂര്‍ ബാക്കപ്പ് ഉണ്ട്. പിന്നെ നാല് നാലര വര്‍ഷത്തിനു ശേഷവും എങ്ങനെ ആയാലും ബാറ്ററി ഓടില്ല. എല്ലാത്തിനും ഒരു ലൈഫ് ടൈം ഉണ്ടല്ലോ..

    ReplyDelete
  24. മുമ്പ് ഞാന്‍ പറഞ്ഞിരുന്നു, എന്റെ കയ്യിലുള്ള ഐസര്‍ ലാപ്ടോപ്പിന്റെ യൂസര്‍ മാനുവല്‍, ബാറ്ററി Excess recharge ചെയ്യുന്നത് അതിന്റെ ലൈഫിനെ ബാധിക്കും എന്ന് പറഞ്ഞത്. ലെനോവ യുടെ തിങ്ക്‌പാഡിന്‍റെ(R 400) കൂടെയുള്ള നിര്‍ദേശങ്ങളില്‍ അതെ കാര്യം പറയുന്നുണ്ട്.

    അതിതാ ഇവിടെ.

    To increase the life of the battery, do not recharge the battery when the remaining power is greater than 95 percent.

    താഴെ കൊടുത്ത ലിങ്കില്‍ മുഴുവനും വായിക്കാം.
    http://www.io.com/~tcm/etwr2473/guides/css_model.pdf

    എന്നാല്‍ ഇതിന് വിരുദ്ധമായി ഡെല്ലിന്റെ സൈറ്റില്‍ പറയുന്നത് ഫുള്‍ ചാര്‍ജിലും പ്ലഗില്‍ കുത്തിയാല്‍ കുഴപ്പമില്ല എന്നാണ്.
    അപ്പൊ, കണ്ണുമടച്ചു ലാപ്ടോപില്‍ എസി യില്‍ കുത്തി വെക്കണ്ട...

    ReplyDelete
  25. തെറ്റാണു തെറ്റാണു ... അങ്ങനെ ആരും ചെയ്യരുത്‌..... ..പ്ലുഗ് ഇല കണക്ട് ചെയ്തു വച്ച് എപ്പോഴും ഉപയോഗിക്കരുത്‌.... ഞാന്‍ ഒരു ലാപ്ടോപ് ചിപ് ലെവല്‍ എഞ്ചിനീയര്‍ ആണ്...കുടുതല്‍ വിവരങ്ങള്‍ക്ക് ലൈക്‌ വരുക...
    https://www.facebook.com/LapsenZ

    ReplyDelete