ജനാധിപത്യം ലോകത്ത് പ്രചരിപ്പിക്കാനോ വ്യാപിപ്പിക്കാനോ ഉത്തരവാദപ്പെട്ട സംഘടനകളോ പ്രസ്ഥാനങ്ങളോ ഇല്ല. എന്നാല്‍ ചില പ്രത്യയശാസ്ത്രങ്ങളോ സിദ്ധാന്തങ്ങളോ ലോകം മൊത്തം പ്രചരിപ്പിക്കാനും നടപ്പിലാക്കാനും യത്നിക്കുന്ന സംഘടനകളും പ്രസ്ഥാനങ്ങളും ലോകത്ത് പ്രവര്‍ത്തിക്കുന്നുണ്ട് താനും. ചിന്തിക്കുന്ന ആളുകള്‍ പൊതുവെ ജനാധിപത്യവിശ്വാസികളായിരിക്കും. അതേ സമയം ജനാധിപത്യം ഒരു സിദ്ധാന്തമോ പ്രത്യയശാസ്ത്രമോ ആയി ഏറ്റെടുത്ത് പ്രചരിപ്പിക്കാന്‍ ആ വിശ്വാസികള്‍ സംഘടിതരുമല്ല. ചിലപ്പോള്‍ ചില രാജ്യങ്ങളില്‍ ജനാധിപത്യവിശ്വാസികള്‍ താല്‍ക്കാലികമായി സംഘടിച്ച് പോരാടുകയും ആ പോരാട്ടങ്ങളുടെ ഫലമായി ജനാധിപത്യസമ്പ്രദായം ചില രാജ്യങ്ങളില്‍ നടപ്പില്‍ വരികയും ചെയ്തിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് ഏകാധിപത്യമാണ് ഈ രീതിയില്‍ സമീപകാലത്ത് ജനാധിപത്യപ്രക്ഷോഭങ്ങളില്‍ നിലം പരിശായിരുന്നത്. എന്നാല്‍ ചൈനയില്‍ ജനാധിപത്യസമരങ്ങളെ അടിച്ചമര്‍ത്താന്‍ അവിടത്തെ ഭരണകൂടത്തിന് കഴിഞ്ഞിരുന്നു.
ഇപ്പോള്‍ മുസ്ലീം ഭരണം നിലവിലുള്ള രാജ്യങ്ങളിലാണ് ജനാധിപത്യപ്രക്ഷോഭങ്ങള്‍ ആളിപ്പടരുന്നത്. ഇവിടെ , ജനാധിപത്യം എന്നാല്‍ എന്താണ് എന്ന് വ്യത്യസ്ത അഭിപ്രായങ്ങളാണ് നിലവിലുള്ളത് എന്നും ഓര്‍ക്കേണ്ടതുണ്ട്. കമ്മ്യൂണിസ്റ്റുകളും പറയുന്നത് ജനാധിപത്യമാണ്. അവരുടെ ജനാധിപത്യം എന്നാല്‍ അവരുടെ പാര്‍ട്ടിക്ക് സ്ഥിരമായി ഭരണക്കുത്തക ലഭിക്കുകയെന്നതാണ്. തെരഞ്ഞെടുപ്പിലൂടെ സര്‍ക്കാരുകള്‍ മാറി മാറി വരുന്ന ജനാധിപത്യം ബൂര്‍ഷ്വാജനാധിപത്യമാണ് എന്നാണ് അവരുടെ സിദ്ധാന്തം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മാത്രമായി സ്ഥിരഭരണം കിട്ടിയാല്‍ മാത്രമേ യഥാര്‍ഥ ജനാധിപത്യം കരഗതമാവൂ എന്നാണ് കമ്മ്യൂണിസ്റ്റുകള്‍ സമര്‍ഥിക്കുന്നത്. ബൂര്‍ഷ്വ ജനാധിപത്യത്തില്‍ ഭരണാധികാരം ലഭിച്ചാലും ഒരു കാര്യവുമില്ല എന്ന് കമ്മ്യൂനിസ്റ്റുകള്‍ പറയുന്നു. അത്കൊണ്ട് നിലവിലുള്ള ബൂര്‍ഷ്വാജനാധിപത്യം ഉപയോഗപ്പെടുത്തിക്കൊണ്ട് കമ്മ്യൂണിസ്റ്റുകളുടെ ജനാധിപത്യം സ്ഥാപിക്കുക എന്നതാണ് കമ്മ്യൂണിസ്റ്റുകളുടെ ലക്ഷ്യം. കമ്മ്യൂനിസ്റ്റുകള്‍ അല്ലാത്തവര്‍ക്ക് ജനാധിപത്യസ്വാതന്ത്ര്യം നിഷേധിക്കുക എന്ന തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം നടപ്പാക്കാന്‍ വേണ്ടിയാണ് സി.പി.എം. അടക്കമുള്ള പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്നത്. ഇടത്-പുരോഗമനം പറയുന്ന സാംസ്ക്കാരിക-ബുദ്ധിജീവികളും ഈ നയത്തോട് യോജിപ്പുള്ളവരാണ്. അത്കൊണ്ട് കമ്മ്യൂണിസ്റ്റുകളുടെ അടിച്ചമര്‍ത്തലിനെക്കുറിച്ച് പുരോഗമനക്കാര്‍ കമാ എന്ന് മിണ്ടാറില്ല.
ഇവിടെയുള്ള ജനാധിപത്യം പാശ്ചാത്യമാണ് എന്നും അമ്പത്തൊന്ന് ശതമാനം പേര്‍ ചേര്‍ന്ന് തെരഞ്ഞെടുക്കുന്ന സര്‍ക്കാരിനോട് യോജിപ്പില്ലെന്നും ചില മുസ്ലീം സുഹൃത്തുക്കളുടെ അഭിപ്രായങ്ങളും കാണാനിടയായി. ഭൂരിപക്ഷത്തിന്റെ അഭിപ്രായപ്രകാരം നടപ്പാക്കുന്ന എല്ലാ നിയമങ്ങളോടും യോജിക്കാന്‍ കഴിയില്ല എന്നാണവരുടെ ന്യായം. പിന്നെ എങ്ങനെയാണ് അവര്‍ താല്പര്യപ്പെടുന്ന പ്രകാരമുള്ള ജനാധിപത്യം നടപ്പാക്കുക എന്ന് അവരോട് ചോദിക്കേണ്ടതുണ്ട്. പാശ്ചാത്യമെന്നോ പൌരസ്ത്യമെന്നോ വ്യത്യാസമില്ലാതെ ലോകത്തെവിടെയുമുള്ള ജനാധിപത്യവിശ്വാസികള്‍ക്ക് , ജനാധിപത്യമെന്നാല്‍ കാലാകാലങ്ങളില്‍ തങ്ങളുടെ ഭരണാധികാരികളെ മാറ്റാനോ വേറെ ഭരണാധികാരികളെ തെരഞ്ഞെടുക്കാനോ ഉള്ള അധികാരമാണ്. ഭരണാധികാരം ജനങ്ങളില്‍ നിക്ഷിപ്തമാവുക. ജനങ്ങള്‍ക്ക് വ്യത്യസ്തങ്ങളായ അഭിപ്രായങ്ങള്‍ ഉണ്ടാവുമെന്നത്കൊണ്ട് ഭൂരിപക്ഷത്തിന്റെ അഭിപ്രായപ്രകാരം സര്‍ക്കാര്‍ നിലവില്‍ വരിക. എന്നും സര്‍ക്കാരിനെ താങ്ങി നിര്‍ത്തുന്നത് മിനിമം ഭൂരിപക്ഷത്തിന്റെ അംഗീകാരത്തിന്റെയും വിശ്വാസത്തിന്റെയും പിന്‍ബലത്തില്‍ ആവുക. ഇതല്ലാതെ ജനാധിപത്യത്തിന് മറ്റെന്ത് പ്രായോഗികമാര്‍ഗ്ഗമാണുള്ളത്. ചുരുക്കത്തില്‍ , നിശ്ചിത ഇടവേളകളില്‍ ഭരണാധികാരിയെ മാറ്റാന്‍ ജനങ്ങള്‍ക്ക് കഴിയണം. ഈ അവസരമാണ് കമ്മ്യൂണിസ്റ്റ് ഭരണത്തിലും മുസ്ലീം രാജ്യങ്ങളിലും ജനങ്ങള്‍ക്ക് ലഭിക്കാതെ പോകുന്നത്.
ഒരു രാജ്യത്ത് എന്ത് ഭരണ സമ്പ്രദായമാണോ ഉള്ളത് അത് ആ രാജ്യത്തെ ജനതയുടെ തലവിധി എന്ന് സമാധാനിക്കാനേ പുറത്തുള്ള ജനാധിപത്യവിശ്വാസികള്‍ക്ക് സാധിക്കുകയുള്ളൂ. ഏതെങ്കിലും രാജ്യത്ത് സ്വേച്ഛാധിപത്യമാണ് നിലവിലുള്ളതെങ്കില്‍ അവിടത്തെ ജനങ്ങള്‍ക്ക് പൌരാവാകാശങ്ങളും ജനാധിപത്യസ്വാതന്ത്ര്യവും വേണമെങ്കില്‍ അത് നേടിയെടുക്കാന്‍ അവിടത്തെ ജനങ്ങള്‍ തന്നെ പോരാടേണ്ടതുണ്ട്. ഇക്കാലത്ത് അത്തരം പോരാട്ടങ്ങള്‍ എളുപ്പമല്ല. ആധുനികമായ യുദ്ധോപകരണങ്ങളാണ് സര്‍ക്കാരിന്റെ കൈയില്‍ ഉള്ളത്. തന്റെയോ അല്ലെങ്കില്‍ തങ്ങളുടെ പാര്‍ട്ടിയുടെയോ സര്‍വ്വാധിപത്യം ചോദ്യം ചെയ്യപ്പെടുമ്പോള്‍ ആ ആയുധങ്ങള്‍ സ്വന്തം പൌരന്മാരുടെ നേര്‍ക്ക് പ്രയോഗിക്കാന്‍ ഏകാധിപതികള്‍ മടിക്കുകയില്ല. അത്കൊണ്ട് മരിക്കാന്‍ പോലും തയ്യാറായിക്കൊണ്ട് ഒരുപറ്റം പോരാളികള്‍ മുന്നോട്ട് വന്നാല്‍ മാത്രമേ ഏകാധിപത്യരാജ്യത്ത് ജനാധിപത്യപ്രക്ഷോഭം ആരംഭിക്കാന്‍ പോലും സാധിക്കുകയുള്ളൂ. വിജയവും പരാജയവും ഒക്കെ പിന്നത്തെ കഥ.
അങ്ങനെ പ്രക്ഷോഭം ആളിപ്പടരുമ്പോള്‍ അത് അടിച്ചമര്‍ത്താന്‍ ഭരണകൂടം വ്യോമാക്രമണം പോലും നടത്തുമ്പോള്‍ അന്താരാഷ്ട്രസമൂഹത്തില്‍ നിന്ന് ആരെങ്കിലും അത് തടയാന്‍ മുന്നോട്ട് വരുന്നത് സ്വാഗതാര്‍ഹമായ കാര്യമാണ്. ഇതെന്റെ രാജ്യം , എന്റെ പൌരന്മാര്‍ , എന്നെ എതിര്‍ത്താല്‍ ഞാന്‍ അവരെയൊക്കെ കൊല്ലും എന്ന് പറയാന്‍ ലോകത്ത് ഒരു ഏകാധിപതിക്കും കഴിയരുത്. അതിനെ ചോദ്യം ചെയ്യുന്ന രാജ്യത്തെയോ രാജ്യങ്ങളുടെ സഖ്യത്തെയോ ലോകപോലീസ് എന്ന് പറയുന്നതില്‍ കാര്യമില്ല. അത്തരം ഒരു സംവിധാനവും നിലപാടും ഇല്ലെങ്കില്‍ ലോകം വെള്ളരിക്കാപ്പട്ടണമായിപ്പോകും. ഏകാധിപത്യം എവിടെയായാലും സ്വന്തം പൌരജങ്ങളെ കൊന്നൊടുക്കുമ്പോള്‍ അതില്‍ ഇടപെട്ട് ജനാധിപത്യം ഉറപ്പാക്കാന്‍ ലോകത്ത് ഒരു സംവിധാനം വേണമെന്ന് ഞാന്‍ കരുതുന്നു. അത്കൊണ്ടാണ് ലിബിയയ്ക്ക് മേലുള്ള സഖ്യസേനയുടെ ആക്രമണത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നത്. ഈ നടപടിയെ അമേരിക്കന്‍ സാമ്രാജ്യത്വ അധിനിവേശം എന്നൊക്കെയായിരിക്കും പുരോഗമനക്കാര്‍ പറയുക. എന്നാലല്ലെ അവര്‍ പുരോഗമനക്കാരാകൂ.
ലിബിയയ്ക്ക് നേരെയുള്ള സഖ്യസേനയുടെ ആക്രമണത്തെ ഇന്ത്യ എതിര്‍ത്തിട്ടുണ്ട്. പ്രശ്നവുമായി ബന്ധപ്പെട്ട എല്ലാവരും അക്രമം വെടിയണമെന്നും ഭീഷണിയുടെയും ആയുധത്തിന്റെയും ഉപയോഗം അവസാനിപ്പിക്കണമെന്നുമാണ് ഇന്ത്യ ആവശ്യപ്പെടുന്നത്. ഏത് മധ്യസ്ഥക്കാരനും പറയാന്‍ കഴിയുന്ന ഞഞ്ഞാമിഞ്ഞ ന്യായമാണിത്. പറയുന്നവന് ഒന്നും ബാധിക്കുന്നില്ലല്ലൊ. ലിബിയയില്‍ സഖ്യസേന ഇടപെടാതിരിക്കുകയും അവിടത്തെ ജനാധിപത്യപ്രക്ഷോഭത്തെ ഗദ്ദാഫി ചോരയില്‍ മുക്കി അടിച്ചമര്‍ത്തുകയും ചെയ്താല്‍ ഇന്ത്യ എന്തെങ്കിലും മിണ്ടുമോ? മിണ്ടാന്‍ കഴിയുമോ? അപ്പോള്‍ ഇന്ത്യയുടെ നിലപാട് ആരെ സഹായിക്കാനാണ്? ഗദ്ദാഫിയെ. അല്ലാതെ പിന്നെ ആരെയാ? നമ്മുടെ വിദേശനയത്തിന്റെ തുടര്‍ന്നു വരുന്ന ഒരു വികലമായ സമീപനമാണിത്. ഒരു ജനാധിപത്യരാജ്യമെന്ന നിലയില്‍ , ലോകത്ത് ജനാധിപത്യം വിജയിക്കാനും വ്യാപിക്കുവാനുമാണ് ഇന്ത്യ ശ്രമിക്കേണ്ടതും, അത്തരം രാജ്യങ്ങളുമായാണ് ഇന്ത്യ കൈ കോര്‍ക്കേണ്ടതും എന്ന് ഞാന്‍ പറയും. ഇതില്‍ ധാര്‍മ്മികതയുടെ പ്രശ്നമാണ് ഞാന്‍ കാണുന്നത്. ജനങ്ങള്‍ക്ക് മീതെ അവരുടെ അവകാശങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും വിരുദ്ധമായി ഒരു ഭരണകൂടമോ ഭരണാധികാരിയോ ഉണ്ടാകാന്‍ പാടില്ല.
ഭരണകൂടം അല്ലെങ്കില്‍ സര്‍ക്കാര്‍ എന്നൊക്കെ പറയുന്ന സംവിധാനം ദൈവദത്തമോ അനിവാര്യമോ അല്ല. മനുഷ്യര്‍ എല്ലാം ഒരുപോലെ നല്ലവരാണെങ്കില്‍ സത്യത്തില്‍ ഭരണകൂടത്തിന്റെ ആവശ്യം തന്നെയില്ല. അത്കൊണ്ടാണ് മനുഷ്യര്‍ എന്നെങ്കിലും നന്നായി ഭരണകൂടം തന്നെ കൊഴിഞ്ഞുപോകും എന്ന് കാറല്‍ മാര്‍ക്സിന് സ്വപ്നം കാണാന്‍ കഴിഞ്ഞത്. മനുഷ്യര്‍ പല തരത്തിലും കോലത്തിലും ആണ് ലോകത്ത് എവിടെയുമുള്ളത്. അത്കൊണ്ട് മനുഷ്യരെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ എന്ന സംവിധാനം നമുക്ക് അനിവാര്യമായിത്തീരുന്നു. പക്ഷെ സര്‍ക്കാര്‍ എന്നത് ആര്‍ക്കും ഒരു സംഘടനയ്ക്കോ പാര്‍ട്ടിക്കോ മതത്തിനോ കുത്തകയായി ലഭിക്കരുത്. അത് നീതിയോ ന്യായമോ അല്ല. നിശ്ചിത ഇടവേളകളില്‍ ഭൂരിപക്ഷത്തിന്റെ സമ്മതി വാങ്ങുന്ന സര്‍ക്കാരുകളായിരിക്കണം എല്ലാ രാജ്യങ്ങളിലും ഉണ്ടാവേണ്ടത്. അത്തരം ഒരു ലോക ക്രമത്തിന് വേണ്ടി ശബ്ദമുയര്‍ത്തുകയാണ് ജനാധിപത്യവിശ്വാസികള്‍ ചെയ്യേണ്ടത്.

ലിബിയയ്ക്ക് നേരെയുള്ള സഖ്യസേനകളുടെ ഭീകരാക്രമണം പ്രതിഷേധാര്‍ഹം... !!!
ReplyDeleteഈ പറഞ്ഞതിനോടു പൂര്‍ണമായ് യോജികുന്നു
ReplyDeleteഇന്ത്യക്ക് എതിരേ കാശ്മീര്‍ കാര്യത്തില്‍ ശക്തമായി നിലപാട് എടുത്ത ഗദ്ദാഫിക്ക് എതിരേ പ്രതികരിക്കാന്‍ കിട്ടിയ അവസരത്തില്‍ 'ഞഞ്ജാ പിഞ്ഞാ' പറയാന്‍ ആണ് എങ്കില്‍ എന്തിനാണ് നമുക്ക് ഒരു വിദേശ നയം!? എന്താണ് നമ്മുടേ വിദേശ നയം!?
ReplyDeleteപിന്നേ അമേരിക്ക ഇടപെട്ട സ്ഥിതിക്ക് ഗദ്ദാഫിയേ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഉടന്‍ തന്നേ വിശുദ്ധന്‍ ആയി പ്രഘ്യാപിക്കാന്‍ ഇടയുണ്ട്......!
"ഭരണകൂടം അല്ലെങ്കില്‍ സര്‍ക്കാര്‍ എന്നൊക്കെ പറയുന്ന സംവിധാനം ദൈവദത്തമോ അനിവാര്യമോ അല്ല."
ReplyDeleteഇത് തിരിച്ചറിയുന്ന എത്ര പേരുണ്ട്..?
ശ്രീജിത്തിന് പ്രതിഷേധിക്കാനുള്ള ബാധ്യതയുണ്ടല്ലൊ, അത്കൊണ്ട് പ്രതിഷേധിക്കൂ. എന്താണ് ബാധ്യത എന്നു ചോദിച്ചേക്കലേ :)
ReplyDeleteഷാജിമോന് നന്ദി ....
@ IndianSatan.com , പലപ്പോഴും നമ്മുടെ വിദേശനയം ആണും പെണ്ണൂം കെട്ട നിലയിലാണ്.. ചൈനയ്ക്ക് ഐക്യരാഷ്ട്രസഭയില്‍ അംഗത്വം ലഭിക്കാന്‍ ശക്തമായി വാദിച്ചത് ഇന്ത്യയായിരുന്നു. എന്നിട്ട് ഇപ്പോള്‍ എന്തായി നമ്മുടെ അവസ്ഥ എന്ന് പറയേണ്ടല്ലൊ...
പ്രിയ വാസു, സ്വന്തം തലച്ചോറ് ആദ്യം തന്നെ നേതാക്കളെ ഏല്‍പ്പിക്കുന്ന നമ്മുടെ ജനതയിലെ ഭൂരിപക്ഷം പേര്‍ക്കും തിരിച്ചറിവ് ഉണ്ടാകാനുള്ള സാധ്യത വിരളമാണ്. എന്തോ ആരുടെയോ പുണ്യത്തിന് ഇവിടെ ജനാധിപത്യം അഭംഗുരം തുടരുന്നു എന്നതാണ് ഭാഗ്യം :)
"ഒരു ജനാധിപത്യരാജ്യമെന്ന നിലയില്‍ , ലോകത്ത് ജനാധിപത്യം വിജയിക്കാനും വ്യാപിക്കുവാനുമാണ് ഇന്ത്യ ശ്രമിക്കേണ്ടതും, അത്തരം രാജ്യങ്ങളുമായാണ് ഇന്ത്യ കൈ കോര്‍ക്കേണ്ടതും എന്ന് ഞാന്‍ പറയും. ഇതില്‍ ധാര്‍മ്മികതയുടെ പ്രശ്നമാണ് ഞാന്‍ കാണുന്നത്. ജനങ്ങള്‍ക്ക് മീതെ അവരുടെ അവകാശങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും വിരുദ്ധമായി ഒരു ഭരണകൂടമോ ഭരണാധികാരിയോ ഉണ്ടാകാന്‍ പാടില്ല."
ReplyDeleteമേല്‍പറഞ്ഞതിനോട് പരിപൂര്‍ണ്ണമായും യോജിക്കുന്നു.
ബോംബ് ഗദ്ദാഫി ഇട്ടാലും സഖ്യസേനയിട്ടാലും ദുരിതം പാവം ജനങ്ങള്‍ക്ക്. ഇതില്‍ നന്മയും തിന്മയും എവിടെ? (ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് വന്നാല്‍ എന്ത് രസം കണ്ടുനില്‍ക്കാന്‍)
ReplyDeleteമനുവിന്റെ വായനയ്ക്കും എന്റെ വാക്കുകളോടുള്ള യോജിപ്പിനും നന്ദി ...
ReplyDeleteബോംബ് ഗദ്ദാഫി ഇട്ടാലും സഖ്യസേനയിട്ടാലും ദുരിതം പാവം ജനങ്ങള്‍ക്ക് എന്ന് പറയുമ്പോള്‍ ഈ ദുരിതങ്ങള്‍ക്ക് ഗദ്ദാഫിയാണ് ഉത്തരവാദിയെന്ന വസ്തുതയ്ക്ക് നേരെ അജിത്ത് കണ്ണടയ്ക്കുകയാണ്. ഇതാണ് ഇടത്പക്ഷക്കാര്‍ ആകുന്നവരുടെ ബാധ്യത എന്നു പറയുന്നത്. ഒരു കണക്കിന് ഗദ്ദാഫിയുടെ ഏകാധിപത്യത്തിനെതിരെ പ്രക്ഷോഭം തുടങ്ങി വെച്ച ഒരു വിഭാഗം ജനങ്ങളും ഉത്തരവാദികള്‍ അല്ലേ? എന്നാല്‍ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള ജനാധിപത്യശക്തികള്‍ തദ്ദേശീയരായ ജനാധിപത്യപ്പോരാളികളെ സഹായിക്കാന്‍ മുന്നോട്ട് വരുമ്പോഴാണ് ചിലര്‍ക്ക് ദഹിക്കാത്തത്. ഒരു പക്ഷെ നാളെ ചൈനയിലും ജനാധിപത്യപ്രക്ഷോഭം ആളിപ്പടര്‍ന്നാല്‍ ഇത്പോലെ ജനാധിപത്യച്ചേരി ഇടപെട്ടുകളയുമോ എന്നും ചിലര്‍ ഭയപ്പെട്ടേക്കാം.
ഈ ചിന്തകള്‍ക്ക് താഴെ എന്‍റെ ഒപ്പ് കൂടി
ReplyDeleteനല്ല ചിന്തകാളായിട്ടുണ്ട് ഇഥവന കേട്ടൊ ഭായ്
ReplyDeleteസൗദി യിലും ബഹറിനിലും യു എസ എടുക്കുനത് ലിബിയയില്‍ എടുത്തതിനു കടകവിരുദ്ധമാണ്. മ്യാന്മാര്‍ മറ്റൊരുദാഹരണം.
ReplyDeleteരജിത്ത് , യു.എസ്സ്. ഏകപക്ഷീയമായി ലിബിയയുടെ കാര്യത്തില്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല എന്ന് ഓര്‍ക്കുക. ഗദ്ദാഫിയുടെ സൈന്യം ജനാധിപത്യപ്രക്ഷോഭകര്‍ക്ക് നേരെ വ്യോമാക്രമണം നടത്തുമ്പോള്‍ ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയുടെ നിര്‍ദ്ദേശപ്രകാരമാണ് സഖ്യസേന ലിബിയയില്‍ ആക്രമണം നടത്താന്‍ തുനിഞ്ഞത്. സമാനമായ സ്ഥിതിവിശേഷം രജിത്ത് പറഞ്ഞ രാജ്യങ്ങളില്‍ ഉണ്ടായിട്ടില്ലല്ലൊ. എല്ലാ കാര്യങ്ങളിലും യു.എസ്സിനെ പിന്തുണയ്ക്കാന്‍ നമുക്ക് കഴിയില്ല. എല്ലാ കാര്യത്തിലും ത്യാജ്യഗ്രാഹ്യബുദ്ധിയാണ് ആവശ്യം.
ReplyDeleteപിന്നേ അമേരിക്ക ഇടപെട്ട സ്ഥിതിക്ക് ഗദ്ദാഫിയേ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഉടന്‍ തന്നേ വിശുദ്ധന്‍ ആയി പ്രഘ്യാപിക്കാന്‍ ഇടയുണ്ട്......!
ReplyDeleteTrue .. foreign interference in Bahrain or Yeman has not invoked any response from them
സുകുമാഷ് പോസ്റ്റിട്ടാല്‍ പാഞ്ഞെത്തി കമന്റിടുന്ന ഇസ്ലാമിസ്റ്റ് - ജമാത്തെ ബ്ലോഗ്ഗര്‍ മാരെ ആരും കാണുന്നില്ലല്ലോ ! ഈ പോസ്റ്റില്‍ ജനാധിപത്യം നിര്‍വചിക്കപ്പെട്ടത് ഇഷ്ടപ്പെട്ടു. ജനാധിപത്യത്തില്‍ ജനത്തിനു അനഭിമതനായ ഒരാളെ അല്‍പ്പം കാല താമസമെടുത്താലും മാറ്റാന്‍ വ്യവസ്ഥയുണ്ട്. താടി വച്ച സത്വങ്ങള്‍ (കടപ്പാട് കാളിദാസന്‍ ) ആര് മത്സരിക്കണം എന്ന് തീരുമാനിക്കുന്ന "ഇസ്ലാമിക് " ഭരണ വ്യവസ്ഥയില്‍ എന്തായിരിക്കും സംഭവിക്കുക എന്ന് ചിന്തിക്കുക. ലിബിയയില്‍ ഗദ്ദാഫി പോയി അങ്ങനെ ഒരു മതാത്മക ഭരണകൂടം വന്നാലും സ്ഥിതി പഴയതിനേക്കാള്‍ ഭീകരമായിരിക്കും. (ഉദാ : പാക്കിസ്ഥാന്‍ ) മതം, എകാതിപത്യം എന്നിവയില്‍ നിന്നും പൂര്‍ണ്ണ മോചനം നേടി യഥാര്‍ത്ഥ ജനാധിപത്യ (ഇന്ത്യ ) രാജ്യമാകുന്നത് വരെ ലിബിയയും മറ്റുള്ള ഇസ്ലാമിസ്റ്റ് രാജ്യങ്ങളും ഇതൊക്കെ അനുഭവിച്ചു തീര്‍ക്കണം. :-(
ReplyDeleteഅജിത് സാര്‍ പറഞ്ഞത് തന്നെയാണ് എനിക്കും പറയാനുള്ളത്.ബോംബ് ആരുടേതായാലും സഹിക്കേണ്ടത് സാധാരണ ജനം.
ReplyDeleteഅമേരിക്ക ഓര്‍മിപ്പിക്കുന്നത് രാജ മാണിക്യത്തിലെ ഡയലോഗ് ആണ്. "മൊട കണ്ടാലെടപെടും.."
ഇറാക്കിൽ ചെയ്ത തെറ്റു തന്നെ ഇവിടെയും ആവർത്തിക്കുന്നു. ചൈനയിൽ നടക്കുന്ന അന്യായങ്ങളിൽ എന്തുകൊണ്ടിവർ ഇടപെടുന്നില്ല? മിണ്ടുന്നില്ല? ശ്രീലങ്കയിൽ മനുഷ്യകുരുതികൾ എത്ര നടന്നു. അപലപിക്കുന്ന ഉത്തരവാദപ്പെട്ട ഒരു ശബ്ദവും എങ്ങുനിന്നും കേട്ടില്ല. എത്രയോ രാജ്യങ്ങൾ മറ്റെന്തെല്ലാം ദുരിതങ്ങളിലൂടെ കടന്നു പോയി, അല്ലെങ്കിൽ പോകുന്നു. അവിടെയൊന്നും രക്ഷകരെ സജീവരായി കാണാറില്ല.
ReplyDeleteഅപ്പോൾ, അന്യായം നടക്കുന്ന രാജ്യങ്ങളുടെ സേവയോ സഹാനുഭൂതിയോ ഒന്നുമല്ല ലക്ഷ്യം… ലക്ഷ്യങ്ങൾ മറ്റു പലതായിരിക്കും. സൌകര്യം ഒത്തുകിട്ടുമ്പോൾ ചോര തേടുന്നു കൊതുകുകൾ. അത്ര തന്നെ.
ഈ രീതി ഒരു ശീലം പോലെ നടപ്പാക്കുന്നതിനെ എല്ലാ രാജ്യങ്ങളും എതിർക്കണം. ആരുടെ നേരെയും ഏതു സമയത്തും ഈ ‘രക്ഷകരുടെ’ കൈ നീളാം. എന്തെങ്കിലും കാരണം ചൂണ്ടി.
സുകുമാരന്‍ സാറിനോടൂ ശക്തമായി വിയോജിക്കുന്നു, ഒരു രാജ്യത്തിണ്റ്റെ ആഭ്യന്തരപ്റശ്നത്തില്‍ ഇടപെടാന്‍ മറ്റുള്ളവറ്‍ക്കെന്ത് കാര്യം?
ReplyDeleteഅമേരിക്ക ഇത്തവണ ചൂടു വെള്ളത്തില്‍ പല പ്റാവശ്യം വീണു പല്ലുപോയ പൂച്ച ആയതുകൊണ്ട് ഫ്റാന്‍സിനെയും ബ്റിട്ടനെയും ദൌത്യം ഏല്‍പ്പിച്ചു എന്നേയുള്ളു, ഇറാനില്‍ ഷായെ മാറ്റി ഖൊമേനി വന്നപ്പോള്‍ എന്താണു സംഭവിച്ചത് ?
ഇറാന്‍ ഒരു മത മൌലിക വാദ രാജ്യം ആയി മാറി, ഇറാക്കിലും ഇതു തന്നെ സംഭവിച്ചു, ഇറാനിലെ ഷായും ഇറാക്കിലെ സദ്ദാമും ഏകാധിപതികള്‍ ആയിരുന്നു എങ്കിലും അന്നു ജനങ്ങള്‍ക്കു ഇന്നത്തെക്കാള്‍ സ്വാതന്ത്റ്യവും ലിബറല്‍ ജീവിത രീതിയും ഉണ്ടായിരുന്നു.
ഇണ്റ്ററ്‍നെറ്റില്‍ ഉരുത്തിരിഞ്ഞുണ്ടായ വിപ്ളവം ആണു ലിബിയയില്‍ ശരിയായ ഒരു നേതാവോ അജണ്ടയോ ഒന്നുമില്ല
ഫ്റാന്‍സിണ്റ്റെയും മറ്റും ഇടപെടലുകള്‍ ഒടുവില്‍ അവിടെ ഗദ്ദാഫിയെക്കാള്‍ മോശമായ ഒരു ഭരണം (താലിബാന്‍ മോഡല്‍) ഉണ്ടാകാനാണിട.
ശ്രീലങ്കയില്‍ അങ്ങിനെയാണെങ്കില്‍ തമിഴരുടെ വംശഹത്യ നടന്നപ്പോള്‍ അമേരിക്കയും മറ്റും ഇടപെടണമായിരുന്നല്ലോ. ഇന്ത്യ പോലും ഇടപെട്ടില്ല ചൈനീസ് പാകിസ്ഥാന്‍ സഹായത്തോടെ റിബലുകളെ അവറ്‍ നശിപ്പിച്ചു പുലികളുടെ അന്ത്യം വരുത്തി ഇപ്പോള്‍ ആ രാജ്യം സമാധാനമാണു, തമിഴ് വംശജറ്‍ക്കു പ്റശ്നങ്ങള്‍ കാണും പക്ഷെ അവരും പൊതു ധാരയില്‍ ആകും
അടുത്ത വറ്‍ഷം ഇലക്ഷന്‍ തുടങ്ങുന്നതിനാല്‍ ഒബാമ ഒരു റിസ്ക് എടുക്കാന്‍ തയ്യാറല്ല യുധം നടത്താന്‍ പണവും ഇല്ല അതുകൊണ്ട് ലോക പോലീസ് സറ്‍ക്കോസിയെ ഡെപ്യൂട്ട് ചെയ്തു എന്നെയുള്ളു, സറ്‍ക്കോസി തന്നെ അവിടെ ഫ്റാന്‍സില്‍ പരുങ്ങി നില്‍ക്കുകയാണു
മുസ്ളീം രാജ്യങ്ങളില്‍ പട നടത്തി ജയിക്കാന്‍ അമേരിക്കക്കും ഫ്റാന്‍സിനും ഒന്നും കഴിയില്ല ഗദ്ദാഫി തുടരുന്നതാണൂ ലോകത്തിനു നല്ലത് അല്ലെങ്കില്‍ അശാന്തി പടരും
എണ്ണ വില ഉയരും നമ്മളെയും അതു ബാധിക്കും
Dear K.P.S.,
ReplyDelete"ഇവിടെയുള്ള ജനാധിപത്യം പാശ്ചാത്യമാണ് എന്നും അമ്പത്തൊന്ന് ശതമാനം പേര്‍ ചേര്‍ന്ന് തെരഞ്ഞെടുക്കുന്ന സര്‍ക്കാരിനോട് യോജിപ്പില്ലെന്നും ചില മുസ്ലീം സുഹൃത്തുക്കളുടെ അഭിപ്രായങ്ങളും കാണാനിടയായി. ഭൂരിപക്ഷത്തിന്റെ അഭിപ്രായപ്രകാരം നടപ്പാക്കുന്ന എല്ലാ നിയമങ്ങളോടും യോജിക്കാന്‍ കഴിയില്ല എന്നാണവരുടെ ന്യായം. പിന്നെ എങ്ങനെയാണ് അവര്‍ താല്പര്യപ്പെടുന്ന പ്രകാരമുള്ള ജനാധിപത്യം നടപ്പാക്കുക എന്ന് അവരോട് ചോദിക്കേണ്ടതുണ്ട്. പാശ്ചാത്യമെന്നോ പൌരസ്ത്യമെന്നോ വ്യത്യാസമില്ലാതെ ലോകത്തെവിടെയുമുള്ള ജനാധിപത്യവിശ്വാസികള്‍ക്ക് , ജനാധിപത്യമെന്നാല്‍ കാലാകാലങ്ങളില്‍ തങ്ങളുടെ ഭരണാധികാരികളെ മാറ്റാനോ വേറെ ഭരണാധികാരികളെ തെരഞ്ഞെടുക്കാനോ ഉള്ള അധികാരമാണ്.......
പക്ഷെ സര്‍ക്കാര്‍ എന്നത് ആര്‍ക്കും ഒരു സംഘടനയ്ക്കോ പാര്‍ട്ടിക്കോ മതത്തിനോ കുത്തകയായി ലഭിക്കരുത്"
VERY HAPPY TO SEE THIS WORDS FROM YOU. PERSONS BELIEVING IN DEMOCRACY WILL HAVE TO ACCEPT THIS FACT.
Deviding democracy and secularism as western and Indian by religious fundamentalists is an ugly attempt by them to make the clear idea vague and get some stand for their antidemocratic and antisecular ideology
കാര്യക്ഷമായ ജനാധിപത്യം അതിലാർക്കും തർക്കമുണ്ടാകാനിടയില്ല. അതെ സമയം ഇറാഖിലെപോലെ അഫ്ഗാനിസ്ഥാനിലെപോലെ മറ്റൊരു ഭരണകൂട ഭീകരതയുടെ കളിപ്പാവയായ ജനാധിപത്യ സ്ഥാപനം എതിർക്കപ്പെടേണ്ടത് തന്നെയാണ്. ഇവിടെ എന്തു ജനാധിപത്യം?
ReplyDeleteമാത്രവുമല്ല ജനാധിപത്യസ്ഥാപനത്തിനും ലോകത്ത് ശന്തിയും സമാധാനവും മൊത്തവിൽപ്പനക്കിറങ്ങിത്തിരിച്ച അമേരിക്കയുടെ ഉദ്ദേശ ശുദ്ധി നാം കണ്ടില്ലെന്ന് നടിക്കരുത്. ഇറാഖ് അടക്കമുള്ള രാജ്യങ്ങളിൽ അമേരിക്കയുടെ നേത്രത്വത്തിലുള്ള സഖ്യസേന കൊന്നൊടുക്കിയ നിരപരാധികളുടെ ശവക്കൂനക്ക് മുകളിൽ അവർക്ക് ലോക സമാധാനം സ്ഥാപിക്കാൻ കഴിയുമൊ?
@ മുഹമ്മദ്കുഞ്ഞി, ജനാധിപത്യത്തിന് വകഭേദങ്ങളില്ല. രാജ്യത്തിന്റെ പരമാധികാരം ജനങ്ങള്‍ക്ക് എന്നതാണ് അതിന്റെ സത്ത. എന്നാല്‍ ജനങ്ങള്‍ ഏത് രാജ്യത്തും ഒരേ അഭിപ്രായക്കാരായിരിക്കില്ല. ഒരേ മതമായാലും അതിലും വിഭിന്ന ഗ്രൂപ്പുകളും വ്യത്യസ്തകാഴ്ചപ്പാടുകളുള്ളവരും ഉണ്ടാവും. സര്‍ക്കാരിന് ആര് നേതൃത്വം നല്‍കും എന്ന തര്‍ക്കമുണ്ടാവും.ഒരു രാജ്യത്ത് നൂറ് ശതമാനം പേരും മുസ്ലീങ്ങളോ, കൃഷ്ത്യാനികളോ, ഹിന്ദുക്കളോ, കമ്മ്യൂണിസ്റ്റ്കളോ ആയാലും ഈ വിധം അഭിപ്രായവ്യത്യാസമുണ്ടാവും. അതാണ് മനുഷ്യപ്രകൃതി. അപ്പോള്‍ ആര് രാജ്യം ഭരിക്കണം എന്ന് തീരുമാനിക്കാന്‍ ഏറ്റവും ഫലപ്രദവും താരതമ്യേന നീതിയുക്തവുമായ മാര്‍ഗ്ഗം ബഹുകക്ഷി അടിസ്ഥാനത്തിലുള്ള പാര്‍ലമെന്ററി സമ്പ്രദായമാണ്. ബഹുസ്വരത എന്നത് ഒരിക്കലും ലോകത്ത് ഇല്ലാതാവുകയില്ല. അത്കൊണ്ട് ഈ ജനാധിപത്യസമ്പ്രദായവുമായി സമരസപ്പെടുന്നതാണ് എല്ലാവര്‍ക്കും നല്ലത്. ലോകത്ത് എല്ലാ രാജ്യങ്ങളിലും ജനാധിപത്യ സമ്പ്രദായം നിലവില്‍ വന്നാല്‍ ഇന്ന് കാണുന്ന സംഘര്‍ഷങ്ങള്‍ ഇല്ലാതാവും. അങ്ങനെയൊരു ലോകം , ലോകാവസാനത്തിന് മുന്‍പ് സംജാതമാവുമോ എന്ന് പറയാനാവില്ല. നടക്കുമോ എന്നതല്ല ഏതാണ് ശരിയായ കാഴ്ചപ്പാട് എന്ന് നോക്കിയാണ് നമ്മള്‍ സ്വന്തമായി അഭിപ്രായം സ്വരൂപിക്കേണ്ടത് എന്നാണ് എനിക്ക് പറയാനുള്ളത്. ജനാധിപത്യം എന്നാല്‍ സര്‍വ്വപ്രശ്നങ്ങളും പരിഹരിക്കാനുള്ള ഒറ്റമൂലിയാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല.
ReplyDeleteതീര്‍ച്ചയായും നല്ല ചിന്തകള്‍ തന്നെയാണ്. എന്നാല്‍ സഖ്യ കക്ഷികള്‍ എന്ന പേരില്‍ സമ്പത്ത് കൊള്ളയടിക്കാനുള്ള വരവാണെങ്കില്‍ പിന്തുണക്കാന്‍ വയ്യ.
ReplyDelete"ശ്രീജിത്തിന് പ്രതിഷേധിക്കാനുള്ള ബാധ്യതയുണ്ടല്ലൊ, അത്കൊണ്ട് പ്രതിഷേധിക്കൂ. എന്താണ് ബാധ്യത എന്നു ചോദിച്ചേക്കലേ :)"
ReplyDeleteസുകുമാരന്‍ സാര്‍.. തീര്‍ച്ചയായും എനിക്ക് അതിനുള്ള ബാധ്യത ഉണ്ട് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അത് കൊണ്ട് തന്നെ ആണ് ആ പ്രധിഷേധം അറിയിച്ചതും. അമേരിക്കയും, സഖ്യകക്ഷികളും "സമാധാനം" സ്ഥാപിച്ച രാജ്യങ്ങളുടെ ഇന്നത്തെ അവസ്ഥ, അവിടെ ഉണ്ടായിരുന്ന പഴയ അവസ്ഥയെക്കാള്‍ എത്രെയോ ഭീകരം ആണ്. ഗദ്ദാഫിയുടെ ദുര്‍ഭരണം കൊണ്ട് പൊരുതി മുട്ടിയ ലിബിയക്കാരുടെ മേല്‍ പതിക്കുന്നത് സഖ്യകക്ഷികളുടെ ബോംബുകള്‍ ആണ്. രണ്ടു ഭാഗത്തും നിന്നുള്ള ആക്രമണങ്ങള്‍ മൂലം നിരവധി സാധനക്കാര്‍ ആണ് കൊല്ലപ്പെടുന്നത്. അമേരിക്ക, സമാധാനം സ്ഥാപിച്ചു നല്‍കിയ ഇറാക്കിന്റെയും,വിയറ്റ്നാമിന്റെയും,അഫ്ഗാനിസ്ഥാന്റെയും, പാകിസ്താന്റെയും ഒക്കെ ഇന്നത്തെ അവസ്ഥ എന്താണ്. പഴയ അവസ്ഥയെക്കാള്‍ പതിന്മടങ്ങ് ഗുരുതരം ആണ് അവിടങ്ങിലെ ഇന്നത്തെ അവസ്ഥ. ദിനവും ചുരുങ്ങിയത് ഒരു നൂറു മനുഷ്യജീവനുകള്‍ എങ്കിലും അവിടെ പൊട്ടിച്ചിതറുന്നുണ്ട്. ആദ്യം "രോഗം" വിതച്ച് വിതച്ച്, പിന്നീട് രോഗത്തിനുള മരുന്ന് വന്‍ വിലക്ക് വില്പന നടത്തുന്ന ആഗോള കുത്തകകളെ പോലെ ആണ് ഈ സഖ്യരാജ്യങ്ങളും പെരുമാറുന്നത്. മത തീവ്രവാദത്തെ വളര്‍ത്തിയത് അമേരിക്ക തന്നെയാണ്, അമേരിക്കയുടെ സാമ്രാജ്യത്വ മോഹങ്ങള്‍ തന്നെ. ഇന്ന് മത തീവ്രവാദം ഒരു മഹാമാരി ആയി മാറിയതും അതുകൊണ്ട് തന്നെ. അറബി രാജ്യങ്ങളെ തമ്മില്‍ അടിപ്പിച്ചു അവിടെ ഒഴുകുന്ന രക്തം ഊറ്റിക്കുടിക്കുന്ന, തടിച്ചുകൊഴുക്കുന്ന ഒരു രാജ്യമാണ് അമേരിക്ക. അറബ് രാജ്യങ്ങളിലെ എണ്ണ തന്നെ ആണ് അവരുടെ ലക്ഷ്യവും. ലിബിയക്കെതിരെ ഉള്ള സഖ്യസേനയുടെ ആക്രമണത്തെ ഇന്ത്യ അപലപിച്ചത് സ്വാഗതാര്‍ഹം ആണ്. ഇറാനെതിരെ ആണവകരാറില്‍ ഇന്ത്യ വോട്ട് വോട്ട് ചെയ്തത് ശക്തമായ അമേരിക്കന്‍ സമ്മര്‍ദ്ദം മൂലമാണ് എന്ന വെളിപ്പെടുത്തല്‍ വന്നതിനു പിറ്റേ ദിവസം തന്നെ ഇന്ത്യയുടെ ഇങ്ങനെ ഒരു നിലപാട് മാറ്റം ആരും പ്രതീക്ഷിച്ചു കാണില്ല.
ലിബിയയിലെ തീര്‍ച്ചയായും സമാധാനം പുനസ്ഥാപിക്കണം. ഗദ്ദാഫിയെ പോലുള്ള ക്രൂരന്മാര്‍ ആയ സ്വേച്ഛാധിപതിപതികള്‍ അധികാരത്തില്‍ നിന്ന് നിഷ്കാസനം ചെയ്യപ്പെടണം. . അതിന് ഐക്യരാഷ്ട്രസഭ? പോലുള്ള അന്താരാഷ്‌ട്ര സംഘടനകള്‍ മുന്കയ്യെടുക്കുകയും വേണം. ലിബിയ ഒരിക്കലും അഫ്ഗാനിസ്ഥാന്‍ പോലെയോ, ഇറാക്ക് പോലെയോ അശാന്തിയുടെ ഭൂമിക ആകരുത്. അമേരിക്കയും, മറ്റു സഖ്യങ്ങളും ചേര്‍ന്ന്, അവരുടെ കൊളോണിയല്‍ അജണ്ടകള്‍ അടിച്ചേല്‍പ്പിക്കാന്‍ വേണ്ടി മാത്രം നടത്തുന്ന ഈ ഭീകരാക്രമണങ്ങളെ ഒരിക്കലും അനുകൂലിക്കാന്‍ ആവില്ല. ഓ.ടോ- അവസാനം എല്ലാം ചൈനയിലേക്ക് ആണ് എത്തിച്ചേരുക എന്നത് കൌതുകകരം ആണ്. എല്ലാ പോസ്റ്റുകളും ചൈനയിലേക്ക് ...:)
രാഷ്ട്രീയത്തില്‍ മതങ്ങള്‍ ഇടപെടുന്നത് എതിര്‍ക്കപ്പെടെണ്ടതാണ്.സ്വെച്ചാധിപത്യ/മതാധിപത്യ രാജ്യങ്ങളില്‍ ജനാധിപത്യം പുലരട്ടെ..:)
ReplyDeleteമതം എന്നു കേൾക്കുമ്പോഴേക്കും ഓക്കാനം വരുന്നവർ പൊതു സമൂഹത്തിൽ ചർച്ചക്കു യോഗ്യരല്ല. എന്തു പറയുമ്പോഴും ഇസ്ലാമിനെ അപകടകരമായി ചിത്രീകരിക്കാനുള്ള വ്യഗ്രത ഒരു മനോ വൈകല്യം തന്നെയാണ്. ലോകത്ത് എവിടെയെങ്കിലും നീതിയിലധിഷ്ടിധമായ ഒരു സമ്പൂർണ്ൺ ജനാധിപത്യ വ്യവസ്ഥ പുലർന്നിട്ടുണ്ടെങ്കിൽ അത് ഇസ്ലാമിനു മാത്രം അവകാശപ്പെട്ടതാണ്. മറ്റെല്ലാ ഇസങ്ങളും പേക്കിനാവുകൾ മാത്രമാണ്. മറ്റെല്ലാ ഇസങ്ങളും പേക്കിനാവുകൾ മാത്രമായി അവശേഷിക്കും. പാശ്ചാത്യ ആശയങ്ങൾ പുണർന്ന എല്ലാ മുസ്ലിം രാജ്യങ്ങളും ഇന്നു നാശത്തിന്റെ വക്കിലാണ്. താലിബാനെ പൊക്കിക്കാട്ടി ഇസ്ലാമിനെ താറടിക്കാൻ നടക്കുന്നവർ താലിബാനിലൂടെയാണ് ഒരു പാശ്ചാത്യ വനിത ഇസ്ലാമിന്റെ മഹിമ കൊണ്ടറിഞ്ഞതെന്ന സത്യം പൂഴ്ത്തി വെക്കുന്നു.
ReplyDelete"താലിബാനിലൂടെയാണ് ഒരു പാശ്ചാത്യ വനിത ഇസ്ലാമിന്റെ മഹിമ കൊണ്ടറിഞ്ഞതെന്ന സത്യം പൂഴ്ത്തി വെക്കുന്നു."
ReplyDeleteഅപ്പോള്‍ താലിബാന്‍ എന്ന ഭീകര സംഘടന ഇസ്ലാമിന്റെ മഹിമ കൊണ്ടറിയാന്‍ പറ്റിയ ഒരു പ്രസ്ഥാനമാണ് അല്ലെ ഷെബൂ ! :-)
താലിബാനെക്കുറിച്ച് പാശ്ചാത്യ മാധ്യമങ്ങൾ പ്രചരിപ്പിച്ച അസത്യങ്ങൾ അണ്ണാക്ക് തൊടാതെ വിഴുങ്ങുന്നവരാണ് നമ്മൾ. കാരണം അതുവഴി സഫലമാകുന്നത് സ്വന്തം താൽപര്യങ്ങൾ ആണല്ലോ. സുന്ദരിയായ ഒരു വെള്ളക്കാരിയെ താലിബാൻ എന്ന 'കാടന്മാർ' സ്വന്തം സഹോദരിയൊടെന്ന പോലെ പെരുമാറിയെങ്കിൽ ആ പെരുമാറ്റം ആ മഹിളയെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചെങ്കിൽ സംഗതി വെറും ഡൂഡു കളിയല്ല എന്നു മനസ്സിലാക്കണം.
ReplyDeleteക്ഷമിക്കണം, വിഷയം താലിബാനല്ല. ജനാധിപത്യമാണല്ലോ.
സുകുവേട്ടന്റെ ചില നിഗമനങ്ങളോട് വിയോചിക്കുന്നു. പാർലമന്ററി ജനാധിപത്യം മികച്ച ആശയം തന്നെ, പക്ഷെ നിയമ നിർമാണം മനുഷ്യർ ചെയ്യുന്നതാണ് അതിലെ പോരായ്മ. ദൈവിക നിയമങ്ങൾക്കേ സർവ്വ്വ മനുഷ്യരോടും നീതി ചെയ്യാനാകൂ.
ഷിബുവേ ... താന്‍ കണ്ണ് തുറന്നു പാക്കിസ്ഥാനിലേക്കും , അഫ്ഗാനിലെക്കും ഒക്കെ ഒന്ന് നോക്കു ശരിക്കും. സ്കൂളുകള്‍ ബോംബ് വച്ച് തകര്‍ക്കുന്നു , കൊച്ചു കുട്ടികളെയടക്കം കൊല്ലുന്നു, കാടന്‍ ശരിയ നിയമം പറഞ്ഞു മനുഷ്യരെ കൊല്ലാക്കൊല ചെയ്യുന്നു . താലിബാന്‍ മൂക്ക് ചെത്തിയ ഒരു പെണ്ണിന്റെ ഫോട്ടോ താന്‍ കണ്ടിട്ടുണ്ടോ? ഉണ്ടോടോ ???? താലിബാന്‍ അത്രയ്ക്കും വിശുദ്ധന്മാരുടെ സംഘ മാണെങ്കില്‍ താന്‍ അതിന്റെ ഒരു ഫ്രാഞ്ചൈസി അങ്ങട്ട് തൊടങ്ങടോ ശിബൂ. അല്ല പിന്നെ .
ReplyDeleteഷെബൂ, നിയമ നിർമാണം മനുഷ്യർ ചെയ്യുന്നതാണ് അതിലെ പോരായ്മ. ദൈവിക നിയമങ്ങൾക്കേ സർവ്വ മനുഷ്യരോടും നീതി ചെയ്യാനാകൂ എന്ന് പറയുമ്പോള്‍ സംഗതി സങ്കീര്‍ണ്ണമാക്കുകയാണ് ഷെബു ചെയ്യുന്നത്. ഒരു ചില നിരീശ്വരവാദികള്‍ ഒഴികെ മറ്റെല്ലാവരും ദൈവവിശ്വാസികളാണ്. എന്നാല്‍ എല്ലാ ദൈവവിശ്വാസികള്‍ക്കും യോജിക്കാന്‍ കഴിയുന്ന ഒന്നല്ല ഷെബു പറയുന്ന പോരായ്മ. ലോകാവസാനം വരേയ്ക്കും ബാധകമായ ഒരു ലൌകികവ്യവഹാര നിയമം ദൈവം ഉണ്ടാക്കിവെച്ചിട്ടുണ്ടെന്ന് എല്ലാവരും കരുതുന്നില്ല. നിയമസഭകളും നിയമനിര്‍മ്മാണവുമൊക്കെ ഐഹികമായ കൊച്ചുകൊച്ചുകാര്യങ്ങളാണ്. ഒരു നിയമത്തിന്റെ ആവശ്യം ഓരോ കാലത്തും അതാത് കാലത്തിന്റെ ആവശ്യമായി ഉയര്‍ന്നു വരുന്നതാണ്. ഉദാഹരണത്തിന് സൈബര്‍ നിയമം. നാളെ ലോകം മൊത്തം ഒരു ഗവണ്‍മേന്റ് എന്ന നിലയില്‍ വന്നേക്കാം. അങ്ങനെയെങ്കില്‍ ലോകത്തുള്ള സകല നിയമങ്ങളും അടിമുടി മാറ്റേണ്ടി വരും. ഇത്തരം കാര്യങ്ങളില്‍ ദൈവം ദിനേന ഇടപെടുന്നില്ലെന്നും അതൊക്കെ മനുഷ്യര്‍ ചെയ്യുന്നതാണ് എന്നുമാണ് ഭൂരിപക്ഷം പേരും ലോകത്ത് വിശ്വസിക്കുന്നത് എന്ന് തോന്നുന്നു. അമൂര്‍ത്തമായ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ പറ്റില്ലല്ലൊ. എങ്ങനെ ചിന്തിച്ചാലും പാര്‍ലമെന്ററി സമ്പ്രദായത്തിനും നിയമനിര്‍മ്മാണ സഭകള്‍ക്കും ബദലായി പ്രായോഗിമായൊരു മാര്‍ഗ്ഗം നിര്‍ദ്ദേശിക്കാന്‍ കഴിയില്ല. ആ രീതിയില്‍ പറയുന്നത് ദൈവവിശ്വാസികള്‍ക്കിടയെ വൈരുദ്ധ്യവും സംഘര്‍ഷവുമുണ്ടാക്കാനേ ഉപകരിക്കുകയുള്ളൂ. ദൈവം സമ്പൂര്‍ണ്ണമായൊരു നിയമസംഹിത നല്‍കിയിട്ടുണ്ടെന്നും അത് അനുസരിച്ച് എല്ലാവരും ജീവിച്ചാല്‍ മതിയെന്നും മനുഷ്യര്‍ ഇനി ഭൂമിയില്‍ പുതിയതായി ഒരു നിയമവും നിര്‍മ്മിക്കേണ്ടതില്ലെന്നും ആ രീതിയിലുള്ള ഭരണക്രമം പിന്തുടരുന്ന രാജ്യം ഉണ്ടെന്നും അത് മാത്രമേ ഞങ്ങള്‍ക്ക് സ്വീകാര്യമാവൂ എന്നുമാണ് ഷെബുവിന് അഭിപ്രായമെങ്കില്‍ അതിനെ മതമൌലികവാദമെന്നേ ആ അഭിപ്രായത്തോട് വിയോജിക്കുന്നവര്‍ പറയുകയുള്ളൂ.
ReplyDeleteതാലിബാന് ബോംബ് വെക്കുമ്പോഴും മൂക്ക് ചെത്തിയാലും മാത്രം ഇങ്ങനെ ഉറഞ്ഞ് തുള്ളിയാല് പോരാ ഡൂഡൂ. അസിമാനാന്ദ ബോംബ് വെക്കുമ്പോഴും വയറു കുത്തി ക്കീറുമ്പോഴും തുള്ളണം. ആ തുറന്ന കണ്ണ് കൊണ്ട് ഇന്ത്യയില് തന്നെ ഒന്നു നോക്കരുതോ? ഒരുപാട് സ്ഫോടന പരമ്പരകള് നടത്തി ഇന്ത്യാ മഹാ രാജ്യതതതെ വിറപ്പിച്ച അസിമാനന്ദ താലിബാന് ആയിരുന്നോ? ഇപ്പണി യൊക്കെ ചെയ്യുന്നത് നല്ല മനുഷ്യരല്ല എന്ന് വ്യക്തം. ചില നിക്ഷിപ്ത താല്പര്യക്കാര് എക്കാലത്തും ഈ പണി ചെയ്തു കൊണ്ടിരിക്കും.. അസിമാനാന്ദ യുടെ മനസ്സ് മാറ്റിയ മുസ്ലിം ചെറുപ്പക്കാരന് ആണ് ശരിയായ മുസ്ലിം. അയാളുടെ സ്നേഹം അസിമാനന്ദയെ പോലും മാറ്റി. നേരത്തെ താലിബാന് യിവോണ് റെഡ് ലി എന്ന പത്ര പ്രവര്ത്തകയെ മാറ്റിയ പോലെ തന്നെ!
ReplyDelete@ Asma, ഇവിടെ വിഷയം ജനാധിപത്യവും അതിന്റെ പ്രായോഗികരൂപവുമാണല്ലൊ. വ്യതിചലിക്കാതിരിക്കാന്‍ ഷെബുവും ഡോ.ഡൂഡുവും സംയമനം പാലിക്കാന്‍ സ്നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.
ReplyDeleteഅടിസ്ഥാന നിയമങ്ങൾ സ്രഷ്ടാവിൽ നിന്നു തന്നെ ലഭിക്കണമെന്നു ഞാൻ വിശ്വസിക്കുന്നു. അതു മതമൗലിക വാദമാണെങ്കിൽ അതാണ് ശരിയും. പാവങ്ങളെ സംരക്ഷിക്കുന്ന സക്കാത്ത് സംവിധാനം ദൈവിക നിയമമാണല്ലോ. കാലാതിവർത്തിയായ ഈ നിയമം എത് മനുഷ്യ നിർമിത ഇസങ്ങളിലാണ് ഉള്ളത്? പിന്നെ നിയമങ്ങളിലെ വിശദാംശങ്ങൾ. അതു അടിസ്ഥാന നിയമങ്ങളോട് നീതി പുലർത്തുന്ന വിധത്തിൽ കാലാകാലങ്ങളിൽ കൂടിയാലോചനാ സംവിധാനത്തിലൂടെ ഉണ്ടായിക്കൊണ്ടിരിക്കും. ജനാധിപത്യ നിയമ സംവിധാനത്തിന്റെ പോരായ്മ നാം നന്നായി അനുഭവിക്കുന്നുണ്ടല്ലോ. ഇന്ത്യാ മഹാരാജ്യത്തിന്റെ തീരാകളങ്കം തീർത്ത മസ്ജിദ് ധ്വസനം നടത്തിയ നേതാക്കളെ ഇന്നുവരെ തൊടാൻ നമ്മുടെ സംവിധാനത്തിന് കഴിയാത്തത്, ഒരു സീറ്റിനു വേണ്ടി തെരുവിലിറങ്ങുന്നത്...
ReplyDeleteഷെബുവിനോട് ഞാന്‍ തര്‍ക്കത്തിനില്ല. എന്ത് പോരായ്മകള്‍ ഉണ്ടെങ്കിലും ഇന്ന് ഇവിടെ നിലവിലുള്ള പാര്‍ലമെന്ററി സമ്പ്രദായത്തില്‍ എനിക്ക് എന്റേതായ രീതിയിലും ഷെബുവിന് ഷെബുവിന്റെ രീതിയിലും ചിന്തിക്കാനും അതൊക്കെ പ്രകാശിപ്പിക്കാനുമുള്ള അവകാശവും അവസരവുമുണ്ട്. എന്നാല്‍ ഷെബു വിഭാവനം ചെയ്യുന്ന വ്യവസ്ഥിതിയിലോ കമ്മ്യൂണിസ്റ്റുകളുടെ സര്‍വ്വാധിപത്യവ്യവസ്ഥിതിയിലോ എനിക്ക് ഈ അവകാശം കിട്ടുകയില്ല. അത്കൊണ്ട് നിലവിലെ പാര്‍ലമെന്ററി സമ്പ്രദായം നിലനിര്‍ത്താന്‍ ശ്രമിക്കേണ്ടത് ജീവിയ്ക്കാന്‍ ശ്രമിക്കുന്ന പോലെ തന്നെ എന്നെ സംബന്ധിച്ച് ജീവല്‍പ്രധാനമാണ് എന്ന് ഞാന്‍ തിരിച്ചറിയുന്നു.
ReplyDelete"നേരത്തെ താലിബാന് യിവോണ് റെഡ് ലി എന്ന പത്ര പ്രവര്ത്തകയെ മാറ്റിയ പോലെ തന്നെ!"
ReplyDeleteഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹ!
അദ്ദാണ് ! എന്ത് കൊണ്ട് അസ്മയ്ക്ക് ഇത്ര തങ്കപ്പെട്ട , ഇസ്ലാമിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന താലിബാന്റെ ഒരു കേരള ഘടകം ആരംഭിക്കാന്‍ മുന്‍കൈ എടുത്തു കൂടാ? "അസിമാനാന്ദ ബോംബ് വെക്കുമ്പോഴും വയറു കുത്തി ക്കീറുമ്പോഴും തുള്ളണം" എന്തിനും ഏതിനും ഇപ്പൊ ഒരു അസിമാനന്തയും മാലെ ഗാവും ഉണ്ട് ഇസ്ലാമിസ്റ്റ് താലിബാനികള്‍ക്ക് ചൂണ്ടിക്കാണിക്കാന്‍ . ലണ്ടനിലും മാഡ്രിഡിലും വേള്‍ഡ് ട്രേഡ് സെന്ററിലും മുംബൈയിലും ഇപ്പൊ പാകിസ്ഥാനില്‍ ദിനം പ്രതിയും കൊല്ലപ്പെടുന്ന , കൊല്ലപ്പെട്ട നൂറുകണക്കിന് ജീവനുകള്‍ക്ക് ഈ അസിമാനന്ത ആണോ അസ്മേ ഉത്തരവാദി? ആണോ? ഇസ്ലാമിസ്റ്റ് ഭീകര സംഘടനയായ താലിബാനും മറ്റുള്ളവയ്ക്കും പ്രത്യയശാസ്ത്ര ഊര്‍ജ്ജം ലഭിക്കുന്നത് ഇസ്ലാമില്‍ നിന്ന് തന്നെയാണ് എന്നതാണ് അപ്രിയസത്യം. ആ സത്യം വിളിച്ചു പറയുന്നിടത്ത് അസിമാനന്ത , മാലെഗാവ്, മോഡി, "സയണിസ്റ്റ് -യാങ്കീ അച്ചുതണ്ട് " എന്നൊക്കെ തൊണ്ട കീറിയിട്ടു കാര്യമില്ല. ജോസഫ് മാഷിന്റെ കൈ കോടാലി ഉപയോഗിച്ച് കൊത്തി എടുത്തതിനു അസിമാനന്ത ആണോ ഉത്തരവാദി? ??
"എന്നാല്‍ ഷെബു വിഭാവനം ചെയ്യുന്ന വ്യവസ്ഥിതിയിലോ കമ്മ്യൂണിസ്റ്റുകളുടെ സര്‍വ്വാധിപത്യവ്യവസ്ഥിതിയിലോ എനിക്ക് ഈ അവകാശം കിട്ടുകയില്ല. അത്കൊണ്ട് നിലവിലെ പാര്‍ലമെന്ററി സമ്പ്രദായം നിലനിര്‍ത്താന്‍ ശ്രമിക്കേണ്ടത് ജീവിയ്ക്കാന്‍ ശ്രമിക്കുന്ന പോലെ തന്നെ എന്നെ സംബന്ധിച്ച് ജീവല്‍പ്രധാനമാണ് എന്ന് ഞാന്‍ തിരിച്ചറിയുന്നു."
ReplyDeleteഇത് വളരെ വ്യക്തമായ ഒരു നിരീക്ഷണമാണ് . ചെബു, ഈ ബ്ലോഗ്ഗില്‍ കമന്റ് ഇടാന്‍ ഇടയ്ക്കിടെ ഓടി വരുന്ന ജമാത്ത ബ്ലോഗ്ഗര്‍ മാര്‍ എന്നിവര്‍ക്കുള്ള നല്ല മറുപടിയും. ഇന്ത്യയിലെ പാര്‍ലമെന്‍റ റി സമ്പ്രദായം ഇത്ര" കുഴപ്പങ്ങള്‍ " ഉള്ളതാണെങ്കില്‍ ചെബുവിനും കൂട്ടര്‍ക്കും അഫ്ഗാനിലെ ചേട്ടന്റെ അടുത്തേക്ക് താമസം മാറ്റാവുന്നതാണല്ലോ...
"എന്നാല്‍ ഷെബു വിഭാവനം ചെയ്യുന്ന വ്യവസ്ഥിതിയിലോ കമ്മ്യൂണിസ്റ്റുകളുടെ സര്വ്വാനധിപത്യവ്യവസ്ഥിതിയിലോ എനിക്ക് ഈ അവകാശം കിട്ടുകയില്ല..”
ReplyDeleteഅത് ഇസ്‌ലാമിക വ്യവസ്ഥിതിയെ കുറിച്ച തെറ്റിധാരണയാണെന്നു പറയാം. സൗദി അറേബ്യയും ‘താലിബാനും’ ഒക്കെ ചേർന്നു അത്തരമൊരു ചിത്രമാണ് ലോകത്തിനു നൽകിയിട്ടുള്ളത്. എന്നാൽ ഇസ്‌ലാമിക ചരിത്രം മറ്റൊന്നാണ്. വിശ്വാസ സ്വാതന്ത്യത്തിന്റെ അവിശ്വസനീയ ചരിത്ര മുഹൂർത്തങ്ങളാണ് അവിടെ കാണാനാവുന്നത്.
ജനാധിപത്യത്തിന്റെ ഏറ്റവും നല്ല വശമാണ് പൗരന്മാർക്കു ലഭിക്കുന്ന സ്വാതന്ത്യമെന്നത്. അതു അംഗീകരിച്ചേ പറ്റൂ. എന്നാൽ നീതി പുലരലാണ് അതിനേക്കാൾ പ്രധാനം എന്നു ഞാൻ കരുതുന്നു. അതാകട്ടെ ഒരു സ്വപ്നം മാത്രവും..
Dear shebu,
ReplyDeleteDo you believe in Islamic rule, when majority wishes to change the system, their right for that is protected?
In which Islamic country which existed in the last 1000 years such freedom existed?
In any Islamic rule in todays world such freedom is protected?
ജോസഫ് മാഷിന്റെ കൈ വെട്ടിയവരെ മാത്രം കണ്ടു, രക്തം കൊടുതത ഇസ്ലാമിസ്റ്റുകളെ കണ്ടില്ല...!
ReplyDelete"സൗദി അറേബ്യയും ‘താലിബാനും’ ഒക്കെ ചേർന്നു അത്തരമൊരു ചിത്രമാണ് ലോകത്തിനു നൽകിയിട്ടുള്ളത്. എന്നാൽ ഇസ്‌ലാമിക ചരിത്രം മറ്റൊന്നാണ്"
ReplyDeleteനിങ്ങള്‍ ഈ കണ്ടതൊന്നുമല്ല ഇസ്ലാം. അതൊരു ഭയങ്കര സംഭവം ആണ് . ഇത് കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഒരുപാടായി.
http://in.news.yahoo.com/scared-musharraf-dumps-plan-return-pakistan-20110410-040037-633.html
ReplyDelete"Scared' Musharraf dumps plan to return to Pakistan
By ANI | ANI – Sun, Apr 10, 2011 4:30 PM IST
*
*
retweet
* Email
* Print
Islamabad, April 10(ANI): Former military ruler Pervez Musharraf has abandoned his plans of returning to Pakistan from self-exile in Britain after the Pakistani military leadership refused to provide him extra security to counter multiple threats to his life.
യാഹുവില്‍ കാലത്തു കണ്ട വാര്‍ത്തയാ.
ഇത് സൗദിയും താലിബാനും ഒന്നും അല്ല പാകിസ്താനല്ലെ
അമേരിക്കയുടെ ഈ ഇടപെടലിനോട് എതിര്‍പ്പാണു കേട്ടൊ എനിക്കും
ReplyDeleteലിബിയയില്‍ ജനാധിപത്യ പ്രക്ഷോബങ്ങളെ അടിച്ചമര്‍ത്തുന്നു എന്നതിന്‍റെ പേരില്‍ ലിബിയക്കെതിരെ സൈനിക ആക്രമണം അഴിച്ചുവിട്ട അമേരിക്കയും സഘ്യരാഷ്ട്രങ്ങളും വര്‍ഷങ്ങളായി പലെസ്തീനികളുടെ സ്വാതന്ത്ര സമരത്തെ അടിച്ചമര്‍ത്തുന്ന ഇസ്രാലേല്‍ ഭരണകൂട ഭീകരതയ്ക്ക് എതിരെ കണ്ണടയ്ക്കുന്നത് അമേരിക്കയുടെയും അവര്‍ നിയന്ത്രിക്കുന്ന ഐക്ക്യരാഷ്ട്ര സഭയുടെയും ഇരട്ടത്താപ്പ് നയങ്ങളെ ആണ് ഇതു കാണിക്കുന്നത്...
ReplyDeleteഅറബ് രാജ്യങ്ങളില്‍ ഉള്ളതിനെക്കളും വലിയ നരഹത്യകളും വംശീയ ഉണ്മൂലനങ്ങളും ആഫ്രിക്കന്‍ രാജ്യങ്ങളിലും ലോകത്തിന്റെ പല ഭാഗങ്ങളിലും നടന്നു വരുന്നുണ്ട്. ലോക പോലീസുകാര്‍ അതിലൊന്നും ഇടപെടുകയോ വലിയ താല്പര്യം കാട്ടുകയോ ചെയ്യാറില്ല. കാരണം അറബ് പ്രദേശങ്ങളില്‍ കണ്ടുവരുന്ന എണ്ണ സമ്പത്ത് അവിടങ്ങളില്‍ ഇല്ല എന്നത് തന്നെ ആണ് കാരണം. ദരിദ്ര രാജ്യങ്ങളുടെ പ്രശ്നത്തില്‍ ഇടപെട്ടാല്‍ എന്താണ് നേട്ടം? അത് നഷ്ട്ട കച്ചവടമാണ്. അപ്പോള്‍ മാനവ സ്നേഹമല്ല, മറിച്ച് കച്ചവടതല്പര്യവും അവിടത്തെ സമ്പത്തിലുള്ള താല്പര്യമാണ് ലോക പോലീസുകാര്‍ക്ക് ഉള്ളതെന്ന് വ്യക്ക്തമായി മനസ്സിലാക്കാവുന്നതാണ്...
ReplyDeleteഅബ്ദുൾ ഹക്കീമെ.....അതിനു വേറൊരു കാര്യം കൂടി ഉണ്ടടോ.....ആഫ്രിക്കായിലെ പട്ടിണി പ്പാവങ്ങൾ മിക്കതും ഇപ്പൊൾ മതം മാറി ക്രൈസ്തവരായികൊണ്ടിരിക്കുകയാണു.അതിനെതിരെയാണു ഇപ്പോൾപല ആഫ്രിക്കൻ നാടുകളിൽ അഭ്യന്തര യുദ് ധങ്ങൾ നടക്കുന്നത്.പക്ഷെ എണ്ണ സമ്പന്ന അറബി നാടുകളിൽ അതല്ല സ്തിതി.പണമുണ്ട് പക്ഷെ അടിച്ചുപൊളിച്ചു ജീവിക്കാൻ പറ്റുന്നില്ല.ഇകൂട്ടർ സ്വപ്നം കാണുന്നത്,സ്വന്തം മതത്തിൽ നിന്നൊള്ള സ്വാത്ന്ത്ര്യമാണു. പക്ഷെ പാരയാണൂ ഇവരെ പിടികൂടാൻ പോവുകയാണു ശരി അത് പോലുള്ള നിയമം വന്നാൽ അതു കൊണ്ടു ഏറ്റവും പ്രയൊജനം അമ്മേരിക്കക്കും,ഊറോപ്പ്യൻ നാടുകൾക്കുമാണു.
ReplyDelete