Pages

അങ്ങനെ ശശി ഒരു വഴിക്കായി

യഥാര്‍ഥത്തില്‍ ശശിക്ക് എന്താണ്  സംഭവിച്ചത്?  ശശിയെക്കുറിച്ച് ആരോപണങ്ങളും പരാതിയുമുണ്ടെന്ന് പത്രങ്ങളില്‍ റിപ്പോര്‍ട്ട് വന്ന ഉടനെ പതിവ് പോലെ പാര്‍ട്ടി അത് നിഷേധിച്ചു.  മാധ്യമങ്ങള്‍ക്ക് ചവയ്ക്കാന്‍ കിട്ടിയ അവല്‍ ആണ് ശശിയുടെ പേരില്‍ ഉണ്ടെന്ന് പറയുന്ന പരാതി എന്നാണ് ആഭ്യന്തരമന്ത്രി പറഞ്ഞത്.  അങ്ങനെ പരാതി ഉണ്ടെങ്കില്‍ അത് തുറന്നു പറയാനുള്ള ആര്‍ജ്ജവം പാര്‍ട്ടിക്കുണ്ടെന്നും അദ്ദേഹം അന്ന് പറഞ്ഞു.  ശശിക്ക്  ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളത്കൊണ്ട് അവധിക്ക് അപേക്ഷിച്ചെന്നും , അവധി അനുവദിക്കപ്പെട്ടെന്നും കോയമ്പത്തൂരില്‍ ചികിത്സയ്ക്ക് പോയെന്നും പിന്നീട് അറിയിപ്പ് വന്നു.  ചികിത്സ കഴിഞ്ഞുവന്നാല്‍ സെക്രട്ടരി സ്ഥാനത്ത് തിരികെ പ്രവേശിക്കുമോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ലഭിക്കാത്തതിനാല്‍ ശശിയുടെ ഗതി അന്നേ എല്ലാവര്‍ക്കും മനസ്സിലായിരുന്നു.  ഇതിനിടയില്‍ ശശിക്കെതിരെയുള്ള പരാതി എന്താണെന്ന് കേരളം മുഴുക്കെ അറിഞ്ഞിരുന്നു. അതിന്റെ തെളിവാണ് അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് മാതൃഭൂമിയില്‍ എഴുതിയ ലേഖനം.  എന്നിട്ടും പാര്‍ട്ടി പരാതിയൊന്നുമില്ല എന്ന നിലപാടില്‍ ഉറച്ചു നിന്നു.

പിന്നെയാണ്  കുറെ കാത്തിരുന്ന ശേഷം വി.എസ്സ്. വെടി പൊട്ടിച്ചത്.  ശശിക്കെതിരെ പരാതിയുണ്ടെന്നും , അന്വേഷണക്കമ്മീഷന്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും റിസല്‍ട്ട് ഉണ്ടാകുമെന്ന് ഉറപ്പ് കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു. അപ്പോള്‍ പാര്‍ട്ടിക്കും ആര്‍ജ്ജവം കിട്ടി.  പരാതിയുടെയും അന്വേഷണക്കമ്മീഷന്റെയും നിജസ്ഥിതി സ്ഥിരീകരിക്കപ്പെട്ടു.  ഇതിനിടയില്‍  വി.എസ്സിന്റെ ഒരു പ്രയോഗം  ഏറെ ശ്രദ്ധിക്കപ്പെട്ടു. കോയമ്പത്തൂരില്‍  ഏത് സൂക്കേടിനും ചികിത്സ ഉണ്ടല്ലോ എന്നായിരുന്നു വി.എസ്സിന്റെ പരിഹാസം.  അതോടുകൂടി ആരോപണവും പരാതിയും എന്തെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ലാതായി.

അങ്ങനെയിരിക്കുമ്പോഴാണ് ശശി സംസ്ഥാനക്കമ്മറ്റിക്കും പാര്‍ട്ടി സെക്രട്ടരിക്കും കത്തയച്ചിരിക്കുന്നു എന്ന് പത്രങ്ങളില്‍ വാര്‍ത്ത വരുന്നത്. അല്ലെങ്കില്‍ തന്നെ കുറെയായി  സി.പി.എമ്മിന്റെ കാര്യങ്ങള്‍ ആദ്യം പത്രങ്ങളിലാണ് വരുന്നത്.  പിന്നെയാണ് പാര്‍ട്ടിക്കമ്മറ്റികള്‍ പോലും അറിയുന്നത്.  എങ്ങനെയാണ് അവയൊക്കെ പത്രങ്ങള്‍ക്ക് കിട്ടുന്നത് എന്നതിനെ പറ്റി ഒരു ചുക്കും ആര്‍ക്കും മനസ്സിലാകുന്നുമില്ല.  കത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ് സംഭവിച്ചത്. കത്തിനെ പറ്റി ഒന്നുമറിയില്ല എന്നാണ് പാര്‍ട്ടി സെക്രട്ടരി പ്രതികരിച്ചെങ്കിലും  പിറ്റേന്നത്തെ പത്രത്തില്‍ കത്തിന്റെ പൂര്‍ണ്ണരൂപം തന്നെ അച്ചടിച്ചു വന്നു.  സി.പി.എം. എന്ന പാര്‍ട്ടിക്ക് എന്താണ് സംഭവിക്കുന്നത് എന്ന് അതിന്റെ  സഹയാത്രികര്‍ ഗൌരവമായി ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.  വി.എസ്സ്. പാര്‍ട്ടിക്കാര്യങ്ങള്‍ പത്രക്കാരോട് വിളിച്ചു പറയുന്നു എന്ന് ഓരോ ദിവസവും പി.ബി.ക്ക് പരാതി പോകുന്നു എന്ന വാര്‍ത്തയും പത്രങ്ങളില്‍ കാണാറുണ്ട്. അതും പത്രങ്ങള്‍ അറിയുന്നു. എന്തൊരത്ഭുതം!  പാര്‍ട്ടി സെക്രട്ടരിക്ക് അയച്ച കത്ത് പത്രങ്ങള്‍ക്ക് നല്‍കിയതിന്റെ ഫോട്ടോസ്റ്റാറ്റ് ആണോ എന്ന് അതിശയിപ്പിക്കും വിധമാണ് കത്തുകള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ഈ കത്തുകള്‍ പത്രങ്ങള്‍ക്ക് ആര് നല്‍കി? ശശി തന്നെയാണ് അത് പത്രങ്ങള്‍ക്ക് നല്‍കിയത് എന്നാണ് ഇപ്പോള്‍ മനസ്സിലാകുന്നത്.

കത്തിലെ ഉള്ളടക്കം വായിച്ചാല്‍ ഏത് കഠിനഹൃദയന്റെയും  മനസ്സ് അലിഞ്ഞുപോകും.  ഗുരുതരമായ അവസ്ഥയിലാണ് അദ്ദേഹം എന്നാണ് കത്തില്‍ കാണുന്നത്.  ഇനിയും ചികിത്സിക്കണമത്രെ. ഒരുപാട് സാമ്പത്തികബാധ്യത ഉണ്ടാക്കുന്നതാണ് ചികിത്സ.  പത്ത് ലക്ഷം ഇതിനകം കടക്കാരനായി. പാര്‍ട്ടി ഒരുപാട് സഹായിച്ചു. ഇനിയും സാമ്പത്തികഭാ‍രം പാര്‍ട്ടിയുടെ മേല്‍ കെട്ടി വെച്ചു  പാര്‍ട്ടിയെ ബുദ്ധിമുട്ടിക്കാന്‍ മന:സാക്ഷി സമ്മതിക്കുന്നില്ല.  കടക്കാരനാണെങ്കിലും ചികിത്സയ്ക്കുള്ള വിഭവം സ്വന്തമായി സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. അത്കൊണ്ട് എന്നെ എല്ല്ലാ പാര്‍ട്ടിച്ചുമതലകളില്‍ നിന്നും ഒഴിവാക്കിത്തരണം.  ഇങ്ങനെ പോകുന്നു ആവലാതികള്‍.  ഇതിന്റെയിടയില്‍  അച്യുതാനന്ദനെതിരെ ഗുരുതരമായ ആരോപണം ഉന്നയിക്കാനും കത്തിലൂടെ ശ്രമിച്ചു.  അത് കേട്ട് മുഖ്യമന്ത്രിക്ക് മിണ്ടാതിരിക്കാന്‍ പറ്റുമോ?  നിയമസഭയില്‍ ആരോപണം നിഷേധിച്ച മുഖ്യമന്ത്രി ,  പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചവരെല്ലാം ഒരു കുടക്കീഴില്‍ അണിനിരക്കുന്നത് കണ്ടോ എന്ന് ആഞ്ഞടിക്കുകയും ചെയ്തു.  ആര്‍ക്കെങ്കിലും എന്തെങ്കിലും സംശയം ബാക്കിയുണ്ടെങ്കില്‍ അതോടെ തീര്‍ന്നിരിക്കും.

പി.ശശിക്ക്  പാര്‍ട്ടിയുടെ ചട്ടക്കൂടും  ഭരണഘടനയും അറിയാതിരിക്കാന്‍ ന്യായമില്ല.  പാര്‍ട്ടിയില്‍ നിന്ന് ആര്‍ക്കും രാജി വയ്ക്കാന്‍ കഴിയില്ല. സത്യത്തില്‍  ന്യായവും നീതിയുമില്ലാത ഒരു തരം മാഫിയ വകുപ്പ് ആണത്.  ഏതൊരാള്‍ക്കും ഏത് സംഘടനയില്‍ ചേരാനും സ്വയം രാജി വെച്ചു പോകാനും കഴിയേണ്ടതാണ്.  രാജി വെക്കാന്‍ പറ്റില്ല, വേണമെങ്കില്‍ പുറത്താക്കാം എന്ന വകുപ്പ് കൊള്ളക്കൂട്ടങ്ങള്‍ക്ക് മാത്രം ചേര്‍ന്നതാണ്.  ജനകീയപ്രസ്ഥാനങ്ങള്‍ക്ക് പറ്റിയതല്ല.  ഒരുപക്ഷെ സായുധരായ വിപ്ലവസംഘടന എന്ന നിലയിലായിരിക്കാം ആ വകുപ്പ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരണഘടനയില്‍ കയറി പറ്റിയത്.  യുദ്ധരംഗത്ത് നിന്ന് ആ‍രും രാജി വെച്ചു ഒഴിഞ്ഞു പോകരുതല്ലൊ.  ഇക്കാലത്ത് എന്ത് വിപ്ലവം,  എന്ത് സായുധസമരം?  പാര്‍ട്ടി അടിമുടി മറ്റ് ജനാധിപത്യപാര്‍ട്ടികളെ പോലെയായി.  എന്നിട്ടും പഴയ സായുധ വിപ്ലവപാര്‍ട്ടിയുടെ ചട്ടക്കൂടുകളാണ് ഇപ്പോഴും യാന്ത്രികമായി പിന്തുടരുന്നത്.

അത് ശരി, പാര്‍ട്ടി എന്ത് ചെയ്യണമെന്നായിരുന്നു ശശി പ്രതീക്ഷിച്ചത്?  കത്ത് വായിച്ചിട്ട് അതില്‍ പറഞ്ഞ പോലെ നിരുപാധികമായി പാര്‍ട്ടി അംഗത്വത്തില്‍ നിന്നും ഒഴിവാക്കിക്കൊടുക്കണമെന്നോ?  മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും കരുതി വെച്ചിട്ടുണ്ടാവും അല്ലെ.  അങ്ങനെയെങ്കില്‍ കത്ത് പാര്‍ട്ടിക്കും വേണമെങ്കില്‍ സെക്രട്ടരിക്കും കൊടുത്തയച്ചു മിണ്ടാതിരിക്കുകയല്ലെ വേണ്ടിയിരുന്നത്.  പാര്‍ട്ടിക്കയച്ച കത്ത് ഫാക്സായി തിരുവനന്തപുരത്ത് എത്തുന്നതിന് മുന്‍പേ കണ്ണൂരിലെ പത്രക്കാര്‍ക്ക് കിട്ടിയല്ലോ.  കോപ്പികള്‍ പ്രസ്സ് ക്ലബ്ബില്‍ ഏല്‍പ്പിച്ചിട്ടാണോ ഫാക്സ് അയക്കാന്‍ പോയത്?  അച്യുതാനന്ദനെതിരെ ആരോപണം ഉന്നയിച്ച് അദ്ദേഹത്തെ പ്രകോപിപ്പിച്ചത് എന്തിന്?  വിനാശകാലേ വിപരീത ബുദ്ധി, അല്ലേ?

കത്ത് പത്രങ്ങള്‍ക്ക് കൊടുത്തത് തെറ്റ് എന്ന്  അവയലബിള്‍ സെക്രട്ടരിയേറ്റ് വിലയിരുത്തി എന്ന് വൈകുന്നേരത്തെ പത്രത്തില്‍ കാണാന്‍ കഴിഞ്ഞു.  ഇനി ശശിയെ പുറത്താക്കുക എന്നത് മാത്രമേ ഭരണ ഘടന പ്രകാരം മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് കഴിയുകയുള്ളൂ.  അതാകട്ടെ വി.എസ്സിന് വ്യക്തിപരമായി ഉജ്ജ്വലവിജയവുമായിരിക്കും.  ഒറ്റയാള്‍ പട്ടാളമായി ഒരു പ്രസ്ഥാനത്തിന്റെ തെറ്റുകള്‍ക്കെതിരെ നിലകൊണ്ട ഒരു പഴയ കമ്മ്യൂണിസ്റ്റുകാരന്റെ നിര്‍ണ്ണായകമായ വിജയം. എന്തെന്നാല്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക്  കണ്ണൂര്‍മുഖം രൂപപ്പെടുത്തുന്നതിലും പാര്‍ട്ടിയുടെ നിയന്ത്രണം കണ്ണൂര്‍ ലോബിയുടെ കൈകളില്‍ അമരുന്നതിനും  മുഖ്യ പങ്ക് വഹിച്ച വ്യക്തിയാണ് ശശി. ആ ശശി പുറത്താക്കപ്പെടുക എന്ന് വന്നാല്‍ അത് കണ്ണൂര്‍ ലോബിയെ ദുര്‍ബ്ബലമാക്കും.  അച്യുതാനന്ദന്‍ കൂടുതല്‍ ശക്തിമാനാകും. ശശിക്കെതിരെയുള്ള പരാതിയും  അന്വേഷണക്കമ്മീഷനും എല്ലാം  എവിടെയുമെത്താതെ വിസ്മരിക്കപ്പെട്ടാലും  പാര്‍ട്ടി അകപ്പെട്ട ജീര്‍ണ്ണത , ചിന്തിക്കുന്ന മാര്‍ക്സിസ്റ്റ് സഹയാത്രികരെ അലോസരപ്പെടുത്തുക തന്നെ ചെയ്യും.

അത്രയെയുള്ളൂ , അതിനപ്പുറമൊന്നും സംഭവിക്കാനില്ല.   രാഷ്ട്രീയവും നമ്മുടെ പൊതുബോധവുമെല്ലാം  ക്രമേണ മോശമായി വരികയാണ്.  ഇക്കാലഘട്ടത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി മാത്രം കരക്റ്റ് ആയിരിക്കണം എന്ന്  പ്രതീക്ഷിക്കാന്‍ അവര്‍ക്ക് തന്നെ അവകാശമില്ല.  ലോകത്ത് പല സംഭവങ്ങളും കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ നമ്മുടെ രാജ്യം എത്രയോ ഭേദം എന്നാണ് തോന്നുന്നത്.  ഒന്നുമില്ലെങ്കില്‍ ഇവിടെ കൃത്യമായി തെരഞ്ഞെടുപ്പ് നടക്കുന്നുണ്ടല്ലൊ.  മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് അതിന്റെ ജീര്‍ണ്ണതകളെ ഇനി മറികടക്കാനാവില്ല.  എന്തെന്നാല്‍  കമ്മ്യൂണിസ്റ്റ് പാരമ്പര്യമുള്ള ദേശീ‍യ നേതാക്കള്‍ ഇപ്പോള്‍ ആ പാര്‍ട്ടിയില്‍ കുറവാണ്.  പ്രകാശ് കാരാട്ടും പിണറായി സഖാവും  നേതൃത്വം വഹിക്കുന്ന പ്രസ്ഥാനം എന്ന് പറഞ്ഞാല്‍ തന്നെ  എന്ത് പ്രതീക്ഷിക്കാനാണ്.  ഒരേ അച്ചില്‍ വാര്‍ത്ത പോലെയാണ്  സഖാക്കള്‍  ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുക. അതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്.  കമ്യൂണിസ്റ്റുകാ‍രായാല്‍  സ്വന്തമായി ചിന്തിക്കാനും അത് തുറന്ന് സംസാരിക്കാനും പാടില്ലേ?   അങ്ങനെയാകുമ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസ്സ് ആകില്ലേ എന്ന് എന്നോട് ആരോ ചോദിച്ചിട്ടുണ്ട്.  ഇപ്പോഴത്തെ പോലെ കോണ്‍ഗ്രസ്സ് ആകാതിരുന്നിട്ട്  എന്താണ് നേട്ടം എന്നാണ് ഞാനതിന് മറുപടി പറഞ്ഞത്. ഒരു പക്ഷെ നല്ല കോണ്‍ഗ്രസ്സ് ആയാലോ , നല്ലതല്ലേ എന്ന എന്റെ മറുചോദ്യം അയാള്‍ക്ക് മനസ്സിലായതുമില്ല. 

26 comments:

  1. ശശിക്ക് നല്ല കാലം വരാന്‍ പോകുന്നു !!..സി പി എമ്മില്‍ നിന്നു പുറത്താക്കേണ്ട താമസം കോണ്ഗ്രസ് അംഗത്വം ഉറപ്പ് , നിയമസഭാ ടികെറ്റും !!! ..കുഞ്ഞാലി , കുര്യന്‍ , ജോസെഫ് ,,അബ്ദുള്ള കുട്ടി , കാര്‍ത്തികേയന്‍ ,ഉണ്ണിത്താന്‍ ,പീറ്റര്‍ എന്നിവര്‍ക്ക് കൂട്ടും !!!..വി എസ് പറഞ്ഞത് പോലെ എല്ലാം ഒരു കുടക്കീഴില്‍ !!..ഹഹഹ

    ReplyDelete
  2. അപ്പോ വി.എസ്സ് ഇപ്പോ ആരായി? പാര്‍ട്ടിയില്‍ വി എസ്സ് വിരുദ്ധര്‍ ഉണ്ടെന്ന കാര്യം വിപിന്‍ മറക്കണ്ട..

    ReplyDelete
  3. വിഷയം സ്ത്രീപീഡനമാണെന്നു കേൾക്കുന്നു, എങ്കിൽ അത് പാർട്ടിക്കാര്യമല്ലല്ലോ?ഉള്ളിൽ അന്വേഷിച്ച് തീർക്കേണ്ടതല്ല. ആണെങ്കിൽ ഐസ്ക്രീം പ്രശ്നവും ഇന്നു മാതൃഭൂമി പറഞ്ഞതുപോലെ ലീഗാപ്പീസിൽ ചർച്ച് ചെയ്ത് തീർപ്പാക്കാൻ വിട്ടൂടെ?

    ReplyDelete
  4. http://plandesigning.blogspot.com/

    ReplyDelete
  5. എല്ലാ സ്ത്രീ പീഡനക്കാരും "ഒരു കുടക്കീഴില്‍" അണിനിരക്കുന്നു: വി.എസ്

    സത്യം തുറന്നു പറഞ്ഞ വി.എസ്-ന് അഭിവാദ്യങ്ങള്‍...

    "ശശി" യു.ഡി.എഫില്‍ ചേരുമെന്നൊന്നും ഞാന്‍ കരുതുന്നില്ല.. :)

    ReplyDelete
  6. മറ്റു ജനാധിപത്യ പ്രസ്ഥാനങ്ങളെ ബാധിച്ച അപചയം കമ്മ്യൂണിസ്റ്റ്‌ പാര്‍ടികളെ കീഴടക്കുന്നത്‌ ഒരുതരം അമ്പരപ്പോടെയും
    നെഞ്ഞിടിപ്പോടെ യുമാണ് കാണുവാന്‍ കഴിയുന്നുള്ളൂ. ...മറ്റൊരു വണ്ടി ഇതുവഴി ഇനി വരാനില്ലെന്ന് തോന്നും വിധമാണ്
    കാര്യങ്ങള്‍.....ഒന്നും ഇല്ലാത്തതിലും ഭേദം എന്തെങ്കിലും ഉണ്ടായിരിക്കുന്നതല്ലേ?

    ReplyDelete
  7. വിനാശകാലേ വിപരീത ബുദ്ധി

    ReplyDelete
  8. ഐസ്ക്രീം കേസ്‌ നിസാരവല്‍കരിച്ചു യുഡിഎഫിനു വേണ്ടി കുഴലൂത്ത് നടത്തുക. അവിടെ ആര്‍ക്കെതിരെയും നടപടി എടുക്കാത്തതില്‍ നോ പ്രോബ്ലം! അവിടെ ഉള്ളതെല്ലാം 'കുറ്റം ചെയ്ത നിരപരാധികള്‍' ആണല്ലോ!

    അതേ സമയം മറുവശത്ത് തെറ്റ് ചെയ്തവനെ പുറത്താക്കാനുള്ള നടപടികള്‍ നടക്കുമ്പോഴും അതിനെ അധിക്ഷേപിക്കുക. മാന്യമായി പറഞ്ഞാല്‍ ഇരട്ടത്താപ്പ്‌.

    ശ്രീ സുകുമാരന്‍,

    മാര്‍ക്സിസ്റ്റ്കാരോടുള്ള അന്ധമായ വിരോധം മൂലം സ്വീകരിക്കേണ്ടിവരുന്ന താങ്കളുടെ ഇത്തരം നിലപാടുകളോട് സഹതാപം തോന്നുന്നു.

    ReplyDelete
  9. നിനച്ചിരിക്കാതെ ലഭിച്ച വജ്രായുധങ്ങള്‍ പ്രയോഗിക്കാന്‍ കഴിയാത്ത നിസ്സഹായതയിലാണ് സി പി എം ..ശശി യുടെ ഈ ഏടാകൂടം u d f നു തെല്ലൊന്നുമല്ല ആശ്വാസം നല്‍കിയത്. c p m ന്റെ സംഘടന സംവിധാനം , അച്ചടക്കം ,രഹസ്യ സ്വഭാവം എന്നിവ എന്നേ പഴങ്കഥ യായി കഴിഞ്ഞു ..ഇപ്പോള്‍ സാങ്കേതിക വിരുദ്ധര്‍ , വികസന വിരുദ്ധര്‍ എന്നിങ്ങനെ നാട്ടില്‍ ഉറച്ചു പോയ പ്രതിച്ചായകളെ എങ്ങനെ നീക്കം ചെയ്യാം എന്നാ തത്രപ്പാടിലാനവര്‍ ......

    ReplyDelete
  10. ഉപ്പ് നല്ലതാണ്. പക്ഷെ ഉപ്പിന് കാരം (flavor)ഇല്ലാതെ പോയാല്‍ നിലത്തിട്ട് ചവിട്ടുവാന്‍ മാത്രമേ കൊള്ളുകയുള്ളു (ബൈബിള്‍)


    കാരം പോയ ഉപ്പാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയും എല്ലാ പാര്‍ട്ടികളും. ഈ അപചയത്തില്‍ നിന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മാത്രം എങ്ങിനെ ഒഴിഞ്ഞിരിക്കാനാവും?

    ReplyDelete
  11. KPS .. ലാല്‍ സലാം ...

    ReplyDelete
  12. ശശി എന്തു തെറ്റാണു ചെയ്തതെന്നു മനസ്സിലാവുന്നില്ല തണ്റ്റെ ഭാര്യയെ വേറെ ഒരുത്തന്‍ കയ്യടക്കി വച്ചിരിക്കുകയാണെന്നു പാര്‍ട്ടിക്കു പരാതി കൊടുത്തവണ്റ്റെ ഒക്കെ തൊലിക്കട്ടിയാണു സമ്മതിക്കേണ്ടത്‌

    എങ്ങിനെയാണു നമ്മുടെ ഭാര്യ വേറെ ഒരുത്തണ്റ്റെ കൂടെ അതും പ്രായം ചെന്ന ഒരു കിളവണ്റ്റെ കൂടെ പോകുന്നത്‌? നമ്മുടെ കഴിവുകേട്‌ കൊണ്ട്‌, ഒന്നുകില്‍ ലൈംഗിക ശേഷി ഇല്ല, അല്ലെങ്കില്‍ അവളെ സ്നേഹിക്കുന്നില്ല, അല്ലെങ്കില്‍ അവള്‍ക്കു മുണ്ടും എണ്ണയും കൊടുക്കാനുള്ള കോപ്പ്‌ കയ്യില്‍ ഇല്ല

    ഇതിണ്റ്റെ പ്രത്യാഘാതങ്ങള്‍ മനസ്സിലാക്കിക്കൊണ്ട്‌ തന്നെ തന്നെ അഭയം പ്രാപിച്ച ഒരു പെണ്ണിനു അഭയം കൊടുത്ത ശശിയേ ആണു നമ്മള്‍ ആണുങ്ങള്‍ അഭിനന്ദിക്കേണ്ടത്‌

    അതോടൊപ്പം ഉന്നത പദവികളില്‍ ഇരിക്കുന്നവരെ പെണ്ണു കേസില്‍ പെടുത്തി തേജോ വധം ചെയ്യാനുള്ള കുത്സിത ശ്രമങ്ങളെ എതിര്‍ത്തു തോല്‍പ്പിക്കുകയും വേണം

    നായനാര്‍ ഭരിക്കുമ്പോള്‍ പോലീസ്‌ വകുപ്പ്‌ യഥാര്‍ഥത്തില്‍ ശശിയുടെ കയ്യില്‍ ആയിരുന്നു, കരുണാകരന്‍ ഭരിക്കുമ്പോള്‍ കരുണാകരണ്റ്റെ കയ്യില്‍ തന്നെ ആയിരിക്കും എന്ന പോലെ

    ഭരിക്കാന്‍ അറിയാത്ത ആണ്റ്റണീ സര്‍ വ സ്വാതന്ത്യ്രം നല്‍കിയ കാലം കേരള പോലീസ്‌ നായ കണ്ട കഞ്ഞി ആയിരുന്നു ഒരു ഗുണവും ജനത്തിനു ലഭിച്ചില്ല

    അധികാരം കയ്യില്‍ ഉള്ളപ്പോള്‍ശ ശിക്കും കുഞ്ഞാലിക്കുട്ടിക്കും ലോക സുന്ദരികളെ ഭോഗിക്കാന്‍ കിട്ടും

    എന്നാലും അവരെ വെറും കച്ചറ പെണ്ണു കേസില്‍ പെടുത്തിയാണു നമ്മള്‍ നാറ്റിക്കുന്നത്‌, ഇതൊനൊക്കെ ബേസിക്‌ ആയ കാര്യം അസൂയ

    പിന്നെ കേരളത്തിലെ ലൈംഗിക താലിബാനിസം.

    ReplyDelete
  13. ഹെ ഹെ ഹേ, ‘നല്ല’ പോസ്റ്റും നല്ല കമന്റുകളും!

    http://www.google.com/buzz/114733929961353408278/M2tjDTsJXij/%E0%B4%B8-%E0%B4%8E-%E0%B4%9C-%E0%B4%8E%E0%B4%A8-%E0%B4%A8-%E0%B4%B2-%E0%B4%A6-%E0%B4%B9-%E0%B4%A8-%E0%B4%A6

    ReplyDelete
  14. അവനോന്റെ ഒരുമുറം വെച്ച് ആരാന്റെ അരമുറം കവരുക േന്നോ മറ്റോ ഓര്‍ത്തു Suseelanന്റെ കമന്റ് വായിച്ചപ്പോള്‍ :))

    ആ ഒരു മുറത്തിലേക്കൊരു മുത്ത് കൂടി ഇവിടെ കാണാം!

    http://jagrathablog.blogspot.com/2011/02/blog-post_7175.html

    ReplyDelete
  15. അന്ധമായ സീ പീ എം വിരോധത്തില്‍ "അങ്ങനെ ശ്രീ സുകുമാരന്‍ സാറും ഒരു വഴിക്കായി"... !

    ReplyDelete
  16. ഒരു ജനാതിപത്യ വ്യവസ്ഥയെ ഇല്ലാതാക്കുന്ന തരത്തില്‍ ഭീകരമായ അഴിമതിയും പൊതു മുതല്‍ കൊള്ളയടിക്കലും കള്ള നോട്ടടിയും ,മത ഭീകര വാദവും നമ്മുടെ മുന്നില്‍ നഗ്ന തണ്ടവമാടുമ്പോള്‍ അതിനെതിരെ ഒരക്ഷരം മിണ്ടാതെ ഇങ്ങനെ ശശി,ശശി എന്നൂ കുവി വിളിക്കുനത് ആരെ ത്രിപ്തിപ്പെടുതനാണ് ശ്രീ സുകുമാരന്‍ സര്‍ .... ?

    ReplyDelete
  17. വാറ്ത്തകള്ക്ക് പത്രങ്ങളെ മാത്രം ആശ്രയിച്ചിരുന്ന കാലത്ത് നേതാക്കള്ക്ക് എന്തും പറയാനും അത് വിവാദമായാല് പിറേറന്ന് യാതൊരുളുപ്പുമില്ലാതെ നിഷേധിക്കാനും, കഴിയുമായിരുന്നു. എന്നാല് ഇന്ന് ദൃശ്യമാധ്യമങ്ങളിലൂടെ വാക്കുകള് വ്യക്തമായി ജനങ്ങളുടെ കാതുകളി ലെത്തിയിട്ടും, അതേ നിലപാട് തന്നെ സ്വീകരിച്ചുകാണുന്പോള് ലജ്ജ തോന്നുന്നു. ഇന്ന് പാര്ടി മെംപറ് മാറ് പോലും, പാറ്ടി നേതാക്കളുടെ വാക്കുകളെക്കാള് മാധ്യമങ്ങളെ വിശ്വസിക്കുന്ന അവസ്ഥയിലേക്കെത്തിയിരിക്കുന്നു എന്ന സത്യം നേതാക്കള് കാണാതിരിക്കുന്നത് എന്തുകൊണ്ടാണ്.
    സി പി എം പോലുള്ള ഒരു പാറ്ടിയില് ശശിയെ പോലുള്ള ഒരാള്ക്ക് ഇത്രയും കാലം സൊയ് രമായി വിഹരിക്കാന് പററിതെന്നുപറയുന്പോള് ശശിക്കുമാത്രമല്ല മററു നേതാക്കള്ക്കും സംഭവിച്ചിട്ടുള്ള ധാറ്മ്മികച്യുതി യില് ഖേദിക്കാനല്ലാതെ എന്നേപോലുള്ള പാറ്ടിയേ സ്നേഹിക്കുന്നവറ്ക്ക് എന്തുചെയ്യാന് കഴിയും,
    കുഞ്ഞാലിക്കുട്ടി, ബലകൃഷ്ണപ്പിള്ളമാരെ പൂമാലയിട്ട് സ്വീകരിച്ച് നാടുനീളെ പൊക്കിക്കൊണ്ട് നടക്കുന്ന ഒരു മുന്നണിയാണ് മറുഭാഗത്തുള്ളതെന്ന സത്യം തിരിച്ചറിയുന്പോള് പരിഹാസ്യരാവുന്നത് നമ്മളാണ്.

    ReplyDelete
  18. ശശി മാത്രമല്ല സുകുമാരേട്ടാ.. നമ്മുടെ നാട് തന്നെ ഒരു വഴിക്കായി എന്നാണ് ഇപ്പൊ തോന്നുന്നത് .. !!

    ReplyDelete
  19. നാടല്ല വാസു, യൂ ഡീ എഫ് ഒരു വഴിയ്ക്കായി..!!!!

    ReplyDelete
  20. നാടല്ല വാസു, യൂ ഡീ എഫ് ഒരു വഴിയ്ക്കായി..!!!!

    ReplyDelete
  21. കമ്യൂണിസ്റ്റുകള്‍ കോണ്‍ഗ്രസും കോണ്‍ഗ്രസുകാര്‍ ബി.ജെ.പിയും ബി.ജെ.പി
    മറ്റെന്തോ കുന്ത്രാണ്ടവും ആയി മാറുന്ന കോമാളിക്കാലം നമ്മുടേത്. ചുമ്മാ കാണാം. ചിരിക്കാം. നല്ല പോസ്റ്റ്.

    ReplyDelete
  22. മൂല്ല്യം ചോർന്ന് പോയവരാണ് ഇന്ന് അധികവും.

    ReplyDelete
  23. എന്തായാലും അത് ജനങ്ങള്‍ക്ക്‌ പച്ചക്ക് തിന്നാന്‍ കൊടുക്കാതെ ...ഒഴിവാക്കാന്‍ ഇവര്‍ക്കെ കഴിയൂ...

    ReplyDelete
  24. അങ്ങനെ UDF ഒരു വഴിക്കായി

    ReplyDelete
  25. കുറ്റപത്രം നല്‍‌കുന്നവര്‍

    ഇടതു മുന്നണി ഭരണത്തിനെതിരെ ലക്ഷം ഒപ്പുമായി കുറ്റപത്രവുമായി തന്നെക്കാണാന്‍ വന്ന യു ഡി എഫ് നേതാക്കളോട് ഗവര്‍ണ്ണര്‍::“നിങ്ങള്‍ 6 പേര്‍ വരുമെന്നായിരുന്നല്ലോ പറഞ്ഞിരുന്നത്..എന്നിട്ടിപ്പോള്‍ 4 പേരേ ഉള്ളോ?”

    ഒന്നു ചമ്മിയ നേതാക്കള്‍ സമനില വീണ്ടെടുത്ത് ::“ അതിലൊരാള്‍ ഇടയ്കു വച്ച് അഴിമതിക്കുറ്റത്തിനു ജയിലിലായി...മറ്റേയാള്‍ പെണ്‍‌വാണിഭക്കേസില്‍ തലയില്‍ മുണ്ടിട്ട് നടക്കുന്നു” ( കടപ്പാട്: സ: വി എസ്)

    (ഞാന്‍ നിക്കണോ പോണോ??!)

    ReplyDelete
  26. സുകുമാരേട്ടന്റെ പുതിയ പോസ്റ്റ്‌

    " ഇടമലയാറും ഐസ്ക്രീമും എന്ടോസള്‍ഫാനും....!"

    ReplyDelete