Pages

വികലാംഗരെന്ന് വിളിക്കരുത് ...

തമിഴ്‌നാട്ടില്‍ ഇപ്പോള്‍ അംഗവൈകല്യമുള്ളവരെ ഉടല്‍ ഊനമുറ്റോര്‍ എന്ന് വിളിക്കാറില്ല. പകരം  മാറ്റ്തിറനാളി  (மாற்றுத் திறனாளி) എന്നാണ് വിളിക്കുന്നത്. Differently -abled Person എന്ന ഇംഗ്ലിഷ് പദത്തിന്റെ തമിഴ് അര്‍ത്ഥമാണിത്.  മുന്‍പ് ഇംഗ്ലീഷില്‍ Handicapped എന്നോ Disabled എന്നോ ആയിരുന്നു വിശേഷിപ്പിച്ചിരുന്നത്.  എന്നാല്‍ 80കളില്‍ തന്നെ അവര്‍ ആ പ്രയോഗം നിര്‍ത്തി.  ഏതെങ്കിലും ഒരു ആവയവത്തിന് ഊനമുള്ളവര്‍ക്ക് മറ്റ് അവയങ്ങള്‍ക്ക്  കൂടുതല്‍ കഴിവ് ഉണ്ടാകും. അത്കൊണ്ടാണ് ഇംഗ്ലീഷില്‍  ഡിഫറന്റ്ലി ഏബിള്‍ഡ് എന്നും തമിഴില്‍ മാറ്റ് തിറന്‍ ( மாற்றுத்திறன்)  ഉള്ളവന്‍ എന്ന അര്‍ത്ഥത്തില്‍ മാറ്റ്‌തിറനാളന്‍ എന്നും വിളിക്കുന്നത്.

നമ്മള്‍ സാ‍ധാരണയായി കാലിന് ഊനമുള്ളവരെ മുടന്തന്‍ എന്നും കാഴ്ചശക്തിയില്ലാത്തവരെ കുരുടന്‍ എന്നൊക്കെയാണ് മുന്‍പ് വിളിച്ചിരുന്നത്. ഇപ്പോള്‍ അങ്ങനെയൊന്നും വിളിക്കാറില്ല. എന്നാലും വികലാംഗര്‍ എന്ന പദം നമ്മള്‍ ഇനിയും ഉപേക്ഷിച്ചിട്ടില്ല. അതിന് പകരം  അംഗവൈകല്യം ഉള്ളവര്‍ക്ക്  അപകര്‍ഷതാബോധം ഉണ്ടാകാത്ത തരത്തില്‍  മറ്റൊരു വാക്ക് നമ്മള്‍ കണ്ടുപിടിക്കണം.  വികലാംഗന്‍/ര്‍ എന്ന വിശേഷണം ബന്ധപ്പെട്ട എല്ലാ സംഗതികളില്‍ നിന്നും ഒഴിവാക്കാന്‍ നാം ഇനിയും അമാന്തിച്ചുകൂട.  വികലാംഗ അസോസിയേഷന്‍‌കാരും ഇത് ശ്രദ്ധിക്കണം.

അംഗവൈകല്യമുള്ളവരുടെ ക്ഷേമത്തിനായി ഗവണ്മേന്റുകള്‍  പ്രത്യേകം വകുപ്പുകള്‍ രൂപീകരിക്കണമെന്ന് ഐക്യരാഷ്ട്രസഭ അനുശാസിക്കുന്നുണ്ട്. ഇന്ത്യയും അതില്‍ ഒപ്പ് വെച്ചതാണ്.  തമിഴ്‌നാട്ടില്‍  ഇക്കൂട്ടര്‍ക്കായി പ്രത്യേക വകുപ്പ് രൂപീകരിച്ചു. ഇന്ത്യയിലെ ജനസംഖ്യയില്‍ രണ്ട് ശതമാനത്തോളം പേര്‍ ഇങ്ങനെ വ്യത്യസ്തകഴിവുള്ളവരാണ്.  അത്കൊണ്ട് തന്നെ അവര്‍ക്ക് കേവലം നിസ്സാരമായ പെന്‍ഷന്‍ മാത്രം പോര.

അതൊക്കെ ശരി,  Differently abled people എന്ന വാക്ക് നമ്മള്‍ എങ്ങനെയാണ് മലയാളീകരിക്കുക ? തമിഴ് ഭാഷ എങ്ങനെയും വഴങ്ങും. എന്നാല്‍ മലയാളമോ?  എന്ത് തന്നെയായാലും ഈ വികലാംഗര്‍ എന്ന പദം ഒഴിവാക്കിയേ പറ്റൂ !

16 comments:

  1. [im]http://t1.gstatic.com/images?q=tbn:ANd9GcQFSd9ErQt1BgWYXkrzUKTLDHlPKtuYIOCaGT2OgUwmTkMlOAaW[/im]
    വ്യവസ്ഥാപിത ചിന്തകളില്‍ നിന്നും പുറത്തു വരട്ടെ!
    ഒരു കൈത്താങ്ങ് അവരറിയാതെ അവര്‍ക്കും നമ്മുടെ ചിന്തയ്ക്കും!!

    ReplyDelete
  2. ആ അർഥത്തിൽ ഞാനും ഒരു വികലാംഗൻ. പക്ഷെ,അങ്ങനെ വിളിക്കുന്നത് എനിക്ക് അശേഷം ഇഷ്ട്ടമില്ല. കാരണം പ്രീഡിഗ്രിക്ക് പടിക്കുമ്പോൾ ഒരു മുട്ട് വേദനയിൽ തുടങ്ങി ഇന്ന് ഞാൻ വീൽചെയറിൽ.എങ്കിലും, എന്റെ അവയവങ്ങൾക്ക് ഒരു അംഗവൈകല്യവുമില്ല;കാഴ്ച്ചയിലും രൂപത്തിലും. ഇന്നും ഞാൻ മരുന്നു കഴിക്കുന്നു പ്രതീക്ഷയോടെ. ആ അർഥത്തിൽ ഞാനൊരു രോഗി എന്ന് വേണമെങ്കിൽ പറയാം.
    അത്കൊണ്ട് “പ്രതിസന്ധിയിൽ തളരാതെ മുന്നേറുന്നവൻ എന്ന് വിളിക്കു” ആരേഗ്യമുള്ള ലോകമേ.

    ReplyDelete
  3. ചിന്തിക്കേണ്ടുന്ന വസ്തുത നാം ആരും ചിന്തിച്ചു തുടങ്ങാത്ത കാര്യം .

    ReplyDelete
  4. എണ്ണത്തില്‍ കുറവായ വികലാംഗരെ എണ്ണത്തില്‍ ഭൂരിപക്ഷമായ വികലമനസ്കര്‍ 'വികലാംഗര്‍ ' എന്ന് വിളിച്ചു നടക്കുന്നതിനെയാണ് നമ്മുടെ നാട്ടില്‍ ജനാധിപത്യം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് തോന്നുന്നു .

    ReplyDelete
  5. തമിഴന്മാരോട് ബഹുമാനം തോന്നുന്ന ഒരുകാര്യമാണ്, മറുഭാഷാ പ്രയോഗങ്ങൾ ശുദ്ധമായ തമിഴിൽ, അർഥം വ്യക്തമാവുന്ന തരത്തിൽ ഭാഷാന്തരം ചെയ്ത് ഉപയോഗിക്കുക എന്നത്; നമ്മൾ മലയാളികൾ ഇപ്പോൾ ഉള്ള മനോഹരങ്ങളായ മലയാളവാക്കുകൾ പോലും ഇംഗ്ലീഷിലാക്കാൻ വ്യഗ്രതകാട്ടുന്നവരും!

    വികലാംഗർ എന്ന വാക്ക് ഉപയോഗിക്കരുതെന്ന് ഔദ്യോഗികമായിത്തെന്നെ നിർദ്ദേശമുണ്ടെങ്കിലും, ഇന്നും പലരും “അന്ധൻ“, “വികലാംഗൻ“, “മാനസിക വൈകല്യം ഉള്ളവർ“ എന്നൊക്കെ വീണ്ടും പറയുന്നുണ്ട്.
    അതുപോലെ തന്നെ, ഇത്തരം വ്യക്തികളെ സഹായിക്കാൻ സമൂഹത്തിനും സർക്കാരിനും ബാധ്യത ഉണ്ടെന്ന കാര്യം പോലും നാം ചിന്തിക്കുന്നില്ല.

    ReplyDelete
  6. എന്റെ പഴയ ഒരു പോസ്റ്റിൽ നിന്ന്‌...

    "ഞാൻ ഉറക്കെ ചിന്തിക്കുന്നു - 2047-ന്‌ ശേഷം 10% ശതമാനത്തിലൊതുങ്ങുന്ന സംവരണം ശാരീരിക വൈകല്യമുള്ളവർ, സൈനീകർ, കായിക താരങ്ങൾ, സർവീസിൽ ഇരിക്കെ ജോലിചെയ്യുമ്പോഴുള്ള അപകടം മൂലം മരണപ്പെടുന്നവർ (സർവീസിൽ ഇരിക്കുമ്പോൾ രോഗം വന്ന്‌ മരിക്കുന്നവർക്കില്ല) കർമ്മം മൂലം സമൂഹത്തിന്റെ കൈതാങ്ങ്‌ വേണ്ടവർക്കായി, സമൂഹത്തിന്റെ സംരക്ഷകർക്കായി സംവരണം മാറ്റിയെഴുതണം."

    ReplyDelete
  7. വാക്കല്ല മാറണ്ടത്
    8 വയസ്സുള്ള differently able അല്ല ഒരു able ഉം ഇല്ലാത്ത ഒരു കുട്ടിയുടെ
    പിതാവാണു ഞാൻ. ഒരു വയസ്സായപ്പോൾ നടക്കുന്ന ലക്ഷണം കാണിക്കാത്തതിനെ തുടർന്ന് Mumbai Leelavathi ലെ children specialist നെ കാണിച്ചു.
    over weight കൊണ്ടാണു നടക്കാത്തത് ഒന്നര വയസ്സാവുമ്പോൾ
    നടക്കുമെന്നു പറഞ്ഞു. ഒന്നര വയസ്സായപ്പോൾ Jeslok ലെ pediatric neurologist നെ കാണിച്ചു. മരുന്നു തന്നു, ഒരു മാസം കഴിഞ്ഞു വീണ്ടും കാണാൻ പറഞ്ഞു. വീണ്ടും മരുന്നു തന്നിട്ടു പറഞ്ഞു - കുറവുണ്ടെങ്കിൽ ഇനി വന്നാൽ മതി എന്ന്.

    വീട് വിറ്റ് നാട്ടിലേക്ക് പോന്നു.നാട്ടിലെ ഡോക്ടർ Thiruvananthapuram ICCONS റഫർ ചെയ്തു.
    Dr. Suresh, Director ICCONS രോഗം തിരിച്ചറിഞ്ഞു. Retts syndrome രോഗത്തിനു മരുന്നില്ല, അനുബന്ധ രോഗങ്ങൾക്കുള്ള മരുന്നുകളും physiotheraphy യു മായി കഴിഞ്ഞുപോകുന്നു

    കുട്ടിയുടെ പ്രശ്നങ്ങൾ കാരണം ഭാര്യ ജോലി ഉപേക്ഷിച്ചു, ഭാര്യയുടെ പ്രശ്നങ്ങൾ കാരണം എനിക്കും മൂന്നു ജോലി ഉപേക്ഷിക്കേണ്ടിവന്നു.
    ഇപ്പോൾ മൂന്നു മാസത്തിൽ ഒരു മാസം ലീവ് കിട്ടുന്ന ജോലി കിട്ടിയതു കൊണ്ട് കഴിഞ്ഞുപോകുന്നു. ഇത്രയും എഴുതുവാൻ കാരണം disable ആയ കുട്ടികളും അവരുടെ മാതാപിതാക്കളും അനുഭവിക്കുന്ന വേദന വിവരിക്കാനാവാത്തതാണ`

    വിദധ്ദ ഡോക്ടർ മാരുടെ കുറവ്, ഭാരിക് ച ചികിൽസ്സാ ചെലവ്, സാമുഹികമായ ഒറ്റപ്പെടൽ എന്നിവ ഒരു വശത്ത് ,
    സർക്കാരിന്റെ നയങ്ങൾ;( സാമുഹ്യക്ഷേമ വകുപ്പിൽ നിന്നു ഒരു I D കിട്ടുവാൻ ഒന്നര വർഷം എടുത്തു) പേരിനു നല്കുന്ന ഉപകരണങ്ങൾ പോലും ഉപ യോഗ്യമല്ലാത്തതാണ`

    വാക്കല്ല ആദ്യം മാറേണ്ടത്. നയവും മനോഭാവവും ആണ`

    Tomy George
    Lagos, Nigeria.

    ReplyDelete
  8. വാക്കല്ല മാറണ്ടത്

  9. നല്ല തിരുത്ത്,നന്ദി

    ReplyDelete
  10. സീനിയര്‍ സിടിസന്‍ നമുക്ക് വയസ്സന്മാര്‍ ആണ് ,
    പണ്ട് തൊണ്ടന്‍ , അതിന്റെ അര്‍ഥം ആലോചിച്ചു എനിക്ക്
    സങ്കടം വരാറുണ്ട് !

    അംഗം വികലമായിപ്പോയവരെ വാസു പറഞ്ഞ പോലെ മനസ്സ് വികലാമയവര്‍
    ബഹുമാനിക്കപ്പെടെന്ടവര്‍ എന്നര്‍ത്ഥത്തില്‍ ഒരു പദം തന്നെ ഉപയോഗിക്കേണ്ടതാണ്
    മലയാളം ഏറ അറിയുന്നവര്‍ മുന്നോട്ടു വരിക.

    ഇനി അവരുടെ അംഗ വൈകല്യത്തിന് കാരണം നമ്മുടെ ആര്‍ത്തി ആണെന്നും ഒര്കെണ്ടതുണ്ട്എന്ടോ സള്‍ഫാന്‍ ..മറക്കാതിരിക്കുക

    ടോമി യുടെ ദുഃഖത്തില്‍ പങ്കു ചേരുന്നു
    അതെ മനോഭാവം മാറണം. അതിനു ചില വാക്കുകളും സഹായിച്ചേക്കാം

    ReplyDelete
  11. itha oru vaaku.....BHANGANGATHANMAR- MALE BHANGANGATHAN FMALE- BHANGANGATHY... how is it ??

    ReplyDelete
  12. 'വികലാംഗന്‍' പദം ഒഴിവാക്കാന്‍ ഉത്ഘോഷിക്കുന്ന പോസ്റ്റില്‍ 5 പ്രാവശ്യം 'വികലാംഗന്‍' എന്ന് ഉപയോഗിക്കേണ്ടി വന്നിരിക്കുന്നു.. വിരോധാഭാസം ......

    ReplyDelete
  13. വികലമായ മനസ്സുള്ള ആരോ ആണ് വികലമായ അംഗം ഉള്ളവന്‍ എന്ന അര്‍ഥത്തില്‍ 'വികലാംഗന്‍' എന്ന പദം കണ്ടു പിടിച്ചത്.
    സ്വല്പം മാനസിക പിരിമുറുക്കം ഉണടായാല്‍ അവര്നെ 'പ്രാന്തന്‍' എന്ന് വിളിക്കുന്ന സമൂഹമല്ലേ നമ്മുടേത്!

    ReplyDelete
  14. വൈകല്യങ്ങള്‍ ക്ഷ ണി ച്ചുവരുത്തിയ ''എന്ടോസള്‍ഫാന്‍'' മറക്കരുത്...

    ReplyDelete
  15. ഞാനും കുറെ കാലം തമിഴ് നാട്ടില്‍ ഉണ്ടായിരുന്നു. ബസ്സില്‍ ഒക്കെ உடல் ஊனமற்றோர் എന്ന് ആണ് എഴുതി കണ്ടിട്ടുള്ളത്. പ്രസിദ്ധീകരണങ്ങളിലും അങ്ങനെ തന്നെ ആണ് കണ്ടിട്ടുള്ളത് താങ്കള്‍ പറഞ്ഞത് എവിടെ കണ്ടതാണ്? പിന്നെ ഒരു പാട് ഊനം ഉണ്ടാക്കിയ എന്ടോ സല്ഫ്ഫാനെയും മറക്കാന്‍ പറ്റില്ല മലയാളികള്‍ക്ക്, ചിലര്‍ അതില്‍ വറത്തു ഉപ്പേരി കഴിക്കുന്നുന്ടെങ്കിലും.
    ആശംസകള്‍!!

    ReplyDelete
  16. വളരെയധികം ചിന്തിക്കെണ്ട കാര്യമാണ്.
    ഇതോടൊപ്പം ഒരു കഥ ‘ഭാഗ്യം വരുന്ന വഴികൾ’
    ഇവിടെ വന്ന്
    വായിക്കാം

    ReplyDelete