Pages

നിരക്ഷരന്റെ ബ്ലോഗും മൈസൂര്‍ യാത്രയും .....

മൈസൂറിലേക്ക്  കുടുംബസമേതം ഒരു യാത്ര പോകാന്‍ തീരുമാനിച്ചത്  പൊടുന്നനെയായിരുന്നു.  പോകുന്ന വഴിയില്‍ വഴിയോരക്കാഴ്ചകള്‍ കാണുന്നുണ്ടെങ്കിലും ചിന്തകളില്‍ നിറഞ്ഞുനിന്നത്  നിരക്ഷരന്റെ ബ്ലോഗിലെ  ശ്രീരംഗപട്ടണം എന്ന പോസ്റ്റ് ആയിരുന്നു. ചിന്തകളുടെ അത്ഭുതകരമായ ഒരു പ്രത്യേകത ഓഷോ എടുത്ത് പറഞ്ഞിട്ടുണ്ട്. വര്‍ത്തമാനകാലത്ത് ആര്‍ക്കും ചിന്തിക്കാന്‍ പറ്റില്ല എന്നതാണത്.  ചിന്തകള്‍ക്ക് ധാരാളം ഇടം വേണം. വര്‍ത്തമാനകാ‍ലം എന്നാല്‍ കാലത്തിന്റെ ഏറ്റവും ചെറിയ ഈ ബിന്ദുവാണ്. ഈ ബിന്ദുവില്‍ പ്രവേശിക്കാന്‍ ചിന്തകള്‍ക്ക് കഴിയില്ല. അത്കൊണ്ട് ചിന്തകള്‍ എപ്പോഴും ഭൂതകാലത്തെയോ ഭാവിയെയോ തേടിപ്പോകുന്നു. വര്‍ത്തമാനം നമുക്ക് അനുഭവിക്കാനുള്ളതാണ്. എന്നാല്‍ എന്ത് അനുഭവവും ചിന്തയോടുകൂടി സംയോജിക്കുമ്പോള്‍ മാത്രമേ അതിന്റെ മുഴുവന്‍ രുചിയോടുകൂടി നമുക്ക് ആസ്വദിക്കാന്‍ കഴിയൂ. നമ്മള്‍ നോക്കിനില്‍ക്കേ വര്‍ത്തമാനം നമ്മോട് യാത്ര പറയുന്നു. അത്കൊണ്ട് പല അനുഭവങ്ങളും നമ്മള്‍ പലപ്പോഴും അനുഭവിക്കുന്നത് അതിനെ ഭൂതകാലത്തോട് ചേര്‍ത്ത് വെച്ച്കൊണ്ട് ചിന്തകളില്‍ പുനരാവിഷ്ക്കരിച്ചിട്ടാണ്.

യാത്രവിവരണബ്ലോഗുകളില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് നിരക്ഷരന്റെ “ചില യാത്രകള്‍ ”എന്ന ബ്ലോഗ്. മലയാളത്തിലെ ബൂലോഗയാത്രികരുടെ ലിങ്കുകളും അവിടെയുണ്ട്.  അത്കൊണ്ട് ഒരു സമ്പൂര്‍ണ്ണ മലയാളം യാത്രാവിവരണ ബ്ലോഗാണ് നിരക്ഷരന്റേത് എന്ന് പറയാം. യാത്രാവിവരണങ്ങള്‍  മാത്രമല്ല ബൂലോഗത്തിലെ നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാനും നിരക്ഷരന്‍ മുന്നിലുണ്ട്.  ബ്ലോഗ് മീറ്റുകളിലും നിറസാന്നിധ്യമാണ് ഇപ്പറഞ്ഞ നിരക്ഷരന്‍ . ബ്ലോഗിലെത്തുന്ന  പുതിയ വായനക്കാര്‍ ആരാണ് ഈ നിരക്ഷരന്‍ എന്ന് ബ്ലോഗില്‍ പോയി മനസ്സിലാക്കട്ടെ. ഒരിക്കല്‍ നിരക്ഷരന്റെ ബസ്സ് വായിച്ചിട്ട് അതിനെ പറ്റി ഞാന്‍ ബ്ലോഗില്‍ എഴുതിയപ്പോള്‍ നിരക്ഷരന്റെ യഥാര്‍ഥ പേര് സൂചിപ്പിച്ചിരുന്നു.  പക്ഷെ എല്ലാവര്‍ക്കും പ്രിയപ്പെട്ട നിരക്ഷരന്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തന്നെയാണ്  തനിക്ക് താല്പര്യം എന്ന് എന്നോട് തമാശരൂപത്തില്‍ നിരക്ഷരന്‍ പറഞ്ഞത് ഇപ്പോള്‍ ഓര്‍ക്കാതിരിക്കാന്‍ കഴിയുന്നില്ല.

ശ്രീരംഗപട്ടണത്ത് കുറച്ചു സമയം മാത്രമേ ഞങ്ങള്‍ ചെലവഴിച്ചുള്ളൂ. അതിനിടക്ക്  എന്നെ ധാര്‍മ്മികരോഷം കൊള്ളിച്ചത് ത്രിവേണി സംഗമത്തില്‍ പോയപ്പോഴാണ്. റോഡ് നേരെ ചെല്ലുന്നത് ഈ സംഗമം കാണാനുള്ള  മുനമ്പിലേക്കാണ്. എന്നാല്‍ ആ മുനമ്പിന്റെ മൂന്ന് ഭാഗവും കച്ചവടക്കാര്‍ സ്റ്റാളുകള്‍ കെട്ടി മറച്ചിരിക്കുന്നു. എത്തുന്നതിന് മുന്നേ തന്നെ പാര്‍ക്കിങ്ങ് ഫീ എന്ന പേരില്‍ ഒരു സംഘം അനധികൃത പിരിവ് നടത്തുന്നുണ്ട്. വണ്ടി നിര്‍ത്തിച്ച് അവര്‍ 20രൂപ വാങ്ങും. പാര്‍ക്കിങ്ങ് ഫീ പല സ്ഥലത്തും സര്‍വ്വസാധാരണമായതിനാല്‍ ഇതും അത്തരം പിരിവ് ആണെന്നേ  പുതിയതായി എത്തുന്നവര്‍ കരുതുകയുള്ളൂ. എന്നാല്‍ നിയമാനുസൃതമായ പാര്‍ക്കിങ്ങ് ഫീസ് 10രൂപയില്‍ കൂടുതല്‍ എവിടെയും കണ്ടിട്ടില്ല. അവര്‍ തരുന്ന കൂപ്പണില്‍ സീല്‍ ഒന്നും ഇല്ല.  രംഗനാഥസ്വാമി ക്ഷേത്രത്തിലേക്ക് പോകുന്ന റോഡില്‍ വെച്ചും ഒരു വിദ്വാന്‍ വണ്ടി കൈകാട്ടി നിര്‍ത്തി 20രൂപയുടെ ഒരു കൂപ്പണ്‍ തന്നു. കാശ് കൊടുത്ത് മുന്നോട്ട് പോകുമ്പോള്‍ ആ കൂപ്പണ്‍ നോക്കി, അതില്‍ കന്നടയില്‍ ക്ഷേത്രത്തിന്റെ പേരുണ്ട് എന്ന് മാത്രം. സീല്‍ പതിച്ചിട്ടുണ്ട്. സീല്‍ പതിക്കാന്‍ ഒരു സ്റ്റാമ്പ് ആര്‍ക്കും ഉണ്ടാക്കാം.

സംഗമത്തില്‍ എത്തിയപ്പോള്‍ യഥാര്‍ത്ഥ സംഗമം കാണണമെങ്കില്‍ ഈ സ്റ്റാളുകള്‍ക്കിടയില്‍ ഉള്ള ചെറിയ പഴുതിലൂടെ താഴെ പാറക്കെട്ടില്‍ ഇറങ്ങണം. കാല് തെറ്റിയാല്‍ താഴെ വീഴും. അവിടെ വളച്ചുകെട്ടിയ കച്ചവടക്കാര്‍ സന്ദര്‍ശകരോട് യാതൊരു ഔദാര്യവും കാണിക്കുന്നില്ല. തങ്ങളുടെ സ്റ്റാളുകള്‍ കാണാനാണ് ആളുകള്‍ വരുന്നത് എന്ന മനോഭാവമാണ് അവര്‍ക്ക്.  സംഗമം കാണാന്‍ ഒരു നിവൃത്തിയും ഉണ്ടായിരുന്നില്ല. തിക്കിത്തിരക്കി താഴെ പാറക്കെട്ടില്‍ ഇറങ്ങാന്‍ എനിക്ക് ധൈര്യം ഉണ്ടായില്ല. കാല്‍ തെറ്റി വീണാലോ എന്ന് പേടിച്ചിട്ടാണ്.  അവിടെയുള്ള സ്റ്റാളുകള്‍ ആ മുനമ്പില്‍ നിന്ന് മാറ്റി , അവിടെ എത്തുന്നതിന് മുന്‍പുള്ള റോഡ് സൈഡിലേക്ക് മാറ്റാമല്ലൊ.  ബന്ധപ്പെട്ട അധികൃതരുടെ അനാസ്ഥ ക്രിമിനല്‍ കുറ്റം തന്നെയാണ്. അവിടെ എത്തുന്ന സന്ദര്‍ശകരും ചന്തയില്‍ വന്നവരെ പോലെ സാധനങ്ങള്‍ വാങ്ങി കച്ചവടക്കാരെ പ്രോത്സാഹിപ്പിച്ച് ഔചിത്യബോധം എന്നത് ഇന്ത്യക്കാര്‍ക്ക് പറഞ്ഞതല്ല എന്ന് തെളിയിക്കുകയും ചെയ്യുന്നു. ഏതായാലും എന്റെ മകന്‍  താഴെയിറങ്ങി എടുത്ത ഒരു ഫോട്ടോ താഴെ കൊടുക്കുന്നു.


ശ്രീരംഗപട്ടണത്തില്‍ എത്തി ആദ്യം പോയത് ,  ടിപ്പു സുല്‍ത്താന്‍ നിര്‍മ്മിച്ച ജാമിയ മസ്‌ജിദിലാണ്. അവിടെ ചുറ്റിപ്പറ്റി കുറെ ഗൈഡുകള്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ പക്ഷെ ഗൈഡിനെ ഒന്നും ആശ്രയിച്ചില്ല. വേഗം തന്നെ യാത്ര തുടരണമായിരുന്നു.  മസ്‌ജിദിന്റെയും  ടിപ്പു വെടിയേറ്റ് വീണ സ്ഥലത്തിന്റെയും  വീഡിയോ മൊബൈലില്‍ പകര്‍ത്തിയത് താഴെ:



                              സമ്മര്‍ പാലസ്സിലേക്ക് :




വിശദമായ യാത്രാവിവരണം എഴുതാനുള്ള തയ്യാറെടുപ്പിലല്ല ഈ പോസ്റ്റ് എഴുതുന്നത്. അത്കൊണ്ട് മൈസൂര്‍ കൊട്ടാരത്തിന്റെ  മുറ്റത്ത് നിന്ന് എടുത്ത ഒരു വീഡിയോ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് ഈ പോസ്റ്റ് അവസാനിപ്പിക്കുന്നു. മൈസൂര്‍ പാലസിന്റെ അകം ഒന്ന് കാണേണ്ടത് തന്നെയാണ്.


28 comments:

  1. വളരെ ഭംഗിയുള്ള സ്ഥലമാണ് മൈസൂര്‍ . ഞാന്‍ ഒരുതവണയേ പോയിട്ടുള്ളൂ. ഇനിയും പോകണമെന്ന് എപ്പോഴും ആഗ്രഹിക്കും.

    പക്ഷെ മൈസൂരിലെ വൃന്ദാവന്‍ ഗാര്‍ഡനെ കുറിച്ച് ഒന്നും പരാമര്‍ശിച്ച് കണ്ടില്ല. വളരെ മനോഹരം ആണ് അത്.

    ReplyDelete
  2. കാണാനാഗ്രഹിച്ചത്.
    നന്ദി, സര്

    ReplyDelete
  3. പോയിട്ടുണ്ട്. നല്ല സ്ഥലം. നല്ല പോസ്റ്റ്

    ReplyDelete
  4. ചുരുങ്ങിപ്പോയ്ങ്കിലും മൈസൂര്‍ യാത്ര,വിവരണം കൊണ്ട് ഭംഗിയായി.യാത്രാകുറിപ്പുകളുടെ കുലപതിയെ-നിരക്ഷരനെ-ഓര്‍മിക്കാതെ ശ്രീരംഗപട്ടണം കടന്ന് പോകാനാവില്ല.

    ഫ്രീപാര്‍ക്കിങ്ങിനും ഫീസ് വസൂലാക്കി ആള്‍ക്കാര്‍ ജീവിച്ച് പൊക്കോട്ടെ,നമുക്കഭിമാനിക്കാന്‍ അങ്ങിനെ എന്തൊക്കെയുണ്ട് ഈ രാജ്യത്ത്..!
    എന്തായാലും കൂപ്പണീല്‍ സീല്‍ പതിച്ചിട്ടുണ്ടല്ലൊ..അത് തന്നെ ധാരാളം..!
    ആശംസകള്‍.

    ReplyDelete
  5. പലപ്പോഴും മൈസൂര്‍ വഴി പോയിട്ടുണ്ട്. പക്ഷെ ഇറങ്ങി നടന്നു കാണാനുള്ള ഭാഗ്യം ഉണ്ടായില്ല.
    സാര്‍ ഭാഗ്യവാനാണ്.

    ReplyDelete
  6. മൈസൂര്‍ പലതവണ പോയിട്ടുണ്ട്.. ഈ പോസ്റ്റീലൂടെ വീണ്ടും ഒരു യാത്ര തരപ്പെട്ടു.

    ReplyDelete
  7. ബ്ലോഗ് പോസ്റ്റിൽ പരാമർശിച്ച സ്ഥലങ്ങളിൽ ഒരിക്കൽ ഒരോട്ടപ്രദക്ഷിണം നടത്തിയതിന്റെ മധുരമായ ഓർമ്മകൾ മനസ്സിൽ വന്നു. നന്ദി.

    ReplyDelete
  8. എന്നാല്‍ ആ മുനമ്പിന്റെ മൂന്ന് ഭാഗവും കച്ചവടക്കാര്‍ സ്റ്റാളുകള്‍ കെട്ടി മറച്ചിരിക്കുന്നു.

    നിങള്‍ എഴുതിയ കുറചു കാര്യങള്‍ വളരെ ശരിയാണു...കച്ചവടക്കാരുടെ, ഈ മനോഭാവം അവിടുതെ പോലീസുക്കാരുടെ ഒത്താശയോടുകൂടിയായിരിക്കും...അവിടെ വളച്ചുകെട്ടിയ കച്ചവടക്കാര്‍ സന്ദര്‍ശകരോട് യാതൊരു ഔദാര്യവും കാണിക്കുന്നില്ല.

    എന്നാല്‍ നിയമാനുസൃതമായ പാര്‍ക്കിങ്ങ് ഫീസ് 10രൂപയില്‍ കൂടുതല്‍ എവിടെയും കണ്ടിട്ടില്ല. അവര്‍ തരുന്ന കൂപ്പണില്‍ സീല്‍ ഒന്നും ഇല്ല. രംഗനാഥസ്വാമി ക്ഷേത്രത്തിലേക്ക് പോകുന്ന റോഡില്‍ വെച്ചും ഒരു വിദ്വാന്‍ വണ്ടി കൈകാട്ടി നിര്‍ത്തി 20രൂപയുടെ ഒരു കൂപ്പണ്‍ തന്നു.

    ഇതും അങനെ തന്നെ .......

    എന്‍റെയൊരു (മുംബൈ) സുഹ്രുതു തിരുപതിയില്‍ പോയപ്പൊള്‍ സമാനമായ് അനുഭവങള്‍ ഉണ്ടായിയെന്നു പരന്ഞു....

    എത്രയൊ അധ്:പതിചിരിക്കുന്നു നിങള്‍ തെക്കെ ഇന്ത്യക്കാര്‍ എന്നു പറഞപ്പോള്‍ എനിക്കു വല്ലാത്ത വിഷമം തോന്നി...

    ReplyDelete
  9. അപ്പോൾ യാത്രവിവരണവും ഭായിക്ക് നന്നായി വഴങ്ങും ..അല്ലേ
    നന്നായിരിക്കുന്നു ഈ പട്ടണക്കാഴ്ച്ചകൾ..

    പിന്നെ നമ്മുടെ മനോജ് ഭായ് എന്ന നിരക്ഷരൻ ബൂലോഗത്തെ ഒരു പുലിമാത്രമല്ല സാക്ഷാൽ കടുവയാണ്..കേട്ടൊ!

    ReplyDelete
  10. നല്ല വിവരണങ്ങള്‍!

    ReplyDelete
  11. ഞാനും പല തവണ മൈസൂരില്‍ പോയിട്ടുണ്ട്. ഈ അടുത്ത് നാട്ടില്‍ വന്നപ്പോഴും പോയിരുന്നു.. സുകുമാരന്‍ സാറിന്റെ പോസ്റ്റിനു എല്ലാ ആശംസകളും..!

    ReplyDelete
  12. അവിടെ പണപ്പിരിവിനു ഒരു മാന ദാന്ടവും ഇല്ലല്ലോ..കൊടുക്കാതിരുന്നാല്‍ കന്നടയില്‍ കുറെ തെറികളും ..എന്തായാലും പോസ്റ്റു നന്നായി അഭിനന്ദനങ്ങള്‍

    ReplyDelete
  13. പണ്ടു സ്ക്കൂളില്‍ നിന്നു പോയതാണ് മൈസൂരിലേക്ക്. ഇതു വായിച്ചപ്പോള്‍ മനസ്സ്, ആ പഴയ ഓര്‍മ്മകളിലേക്കു യാത്രയായി . വളരെ നന്ദി.

    ReplyDelete
  14. ഭംഗിയായി ഈ യാത്രാ വിവരണം ..മൈസൂര്‍ കാഴ്ചകള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് കണ്ടതാണ് ..

    ReplyDelete
  15. ഇതൊക്കെ മൈസൂര്‍ ഉണ്ടെന്നു ഇപ്പോഴാ അറിയുന്നത്

    ReplyDelete
  16. ഞാനെവിടെയും പോയിട്ടില്ല! എന്റെ യാത്രകളെല്ലാം ബ്ലോഗിലൂടെ മാത്രം. നന്നായി, അഭിനന്ദനങ്ങളള്‍!

    ReplyDelete
  17. പത്തുവർഷം മുൻപ് പോയതാ എനിക്കിപ്പോ ഒന്നും ഓർമ്മയില്ല പോയിരുന്നു എന്നല്ലാതെ ഇപ്പോ ഇത് വായിച്ചപ്പോ അവിടെയൊക്കെ ഒന്നു കറങ്ങിയടിച്ചതു പോലെ ആശംസകൾ

    ReplyDelete
  18. പ്രിയ സുകുമാരേട്ടന്‍ ,

    നീവു മൈസൂരല്ലി ഹോഗി ബന്ദ മേലെ മാടിദ ബ്ലോഗ്‌ പോസ്റ്റു തുമ്പ ചെന്നാഗിത്തെ ... ധന്യവാദഗളൂ ! :-)

    ReplyDelete
  19. എന്റെ ഡെസ്ക് ടോപ്പില്‍ സൂക്ഷിച്ചിരിക്കുന്ന ഫോട്ടോയില്‍ റൈറ്റ് ക്ലിക്കി. യുആരെല്‍ കിട്ടുന്നില്ല.

    ReplyDelete
  20. മാഷേ , നെറ്റില്‍ ലഭ്യമായ ഇമേജ് എന്ന് തിരുത്തിയിട്ടുണ്ട്. താങ്കളുടെ ഡെസ്‌ക്‍ടോപ്പില്‍ ഉള്ള ഫോട്ടോ , ഫോട്ടോ ബക്കറ്റ് പോലുള്ള സൈറ്റില്‍ അപ്‌ലോഡ് ചെയ്ത് അവിടെ നിന്ന് URL കോപ്പി ചെയ്യാവുന്നതാണ് :)

    ReplyDelete
  21. കുറച്ചു ഉള്ളത് നന്നായി.ഇനിയും പ്രതീക്ഷികാമല്ലോ..
    video ക്ക് നന്ദി കേട്ടോ.അതാണ്‌ മനോഹരം.

    ReplyDelete
  22. [co="red"]@ Hafeez, വൃന്ദാവനത്തില്‍ പോയിരുന്നില്ല. ഒരു ഓട്ടപ്രദക്ഷിണം മാത്രമാണ് മൈസൂരില്‍ നടത്തിയത്. ചരിത്രം ഉറങ്ങുന്ന ആ നാട്ടില്‍ ഇനിയും ഒന്ന് കൂടി പോകണം എന്ന് തോന്നുന്നു.

    @സലാഹ്,നന്ദി :)
    @കാര്‍ന്നോര്, നന്ദി:)
    ‌@ ഒരു നുറുങ്ങ്(ഹാരൂണ്‍ക്ക),ആശംസകള്‍ക്ക് നന്ദി..സ്നേഹം :)
    @ അപ്പച്ചന്‍ ഒഴാക്കന്‍ , ഇനി ആ വഴി വീണ്ടും പോകുമ്പോള്‍ താങ്കള്‍ തീര്‍ച്ചയായും മൈസൂരില്‍ ഇറങ്ങണം.. നല്ല വാക്കുകള്‍ക്ക് നന്ദിയും സ്നേഹവും...
    @ ഹംസ, നന്ദി..സ്നേഹം...
    @പള്ളിക്കരയില്‍ , നന്ദി ...സ്നേഹം....
    @ഗിരീശന്‍ , ശരിയായി പറഞ്ഞു...
    @മുരളിമുകുന്ദന്‍ , മനോജ് ഭായ് കടുവ തന്നെ :)
    അലിക്കും കാഡ് ഉപയോക്താവിനും നന്ദി ....
    ശ്രീജിത്, ആചാര്യന്‍ , സ്വപ്നസഖി, രമേശ് അരൂര്‍ എന്നിവര്‍ക്കും നന്ദി ...
    @ ഒഴാക്കന്‍ , കുടുംബസമേതം മൈസുര്‍ സന്ദര്‍ശിക്കാന്‍ ഞാന്‍ നിര്‍ദ്ദേശിക്കുന്നു :)
    @മുഹമ്മദുകുട്ടി മാഷ്, നന്ദി.. യാത്രകള്‍ ബ്ലോഗില്‍ മാത്രം പോര എന്നൊരു അഭിപ്രായമുണ്ട് :)
    @ ഉമ്മുഅമ്മാര്‍ , വായനയ്ക്ക് നന്ദി..
    @ പ്രിയ വാസു, ആശംസകള്‍ക്ക് നന്ദി..കന്നട തീരെ വഴങ്ങുന്നില്ല. എന്നാലും എഴുതിയത് മനസ്സിലായി :)
    എന്റെ ലോകം , ജോഷി പുലിക്കൂട്ടില്‍ എന്നിവര്‍ക്കും നന്ദി....[/co]

    [si="4"]എല്ലാവര്‍ക്കും മുന്‍‌കൂര്‍ പുതുവത്സരാശംസകള്‍ ![/si]

    [im]http://www.newyear2011.co.in/42.gif[/im]

    ReplyDelete
  23. വളരെ ചെറുപ്പത്തില്‍ അവിടെയൊക്കെ പോയതാണ്. ഈ വീഡിയോകള്‍ ആ ഇടങ്ങളൊക്കെ ഒന്നുകൂടി ഓര്‍മിപ്പിച്ചു. ഒപ്പം ചെറുപ്പകാലവും!!
    വളരെ നന്ദി .

    ReplyDelete
  24. മൈസൂര്‍ കാണിച്ചുതന്നതിന് നന്ദി. കുറെക്കാലമായി ആഗ്രഹിക്കുന്നു ഒന്ന് പോകണമെന്ന്. പക്ഷെ, അവധിയില്‍ നാട്ടില്‍ പോകുമ്പോഴൊക്കെ ഓരോരോ തടസങ്ങള്‍.

    ReplyDelete
  25. KPS sir nice travalogue and videos .
    thought you could have also visited the tourist spot : 'Bylakuppe
    ' , which has two adjacent Tibetan settlements, as well as a number of Tibetan Buddhist monasteries. Golden temple there is also one that worth visiting

    ReplyDelete
  26. സുകുമാരേട്ടാ...ബ്ലോഗ് ഏറെ ഇഷ്ടമായി...ചിത്രങ്ങൾ കുറവെങ്കിലും വീഡിയോ, ആ കുറവ് പരിഹരിച്ചിട്ടുണ്ട്.

    കച്ചവടക്കാരുടെ ഈ തോന്ന്യവാസങ്ങൾ ഈ ഒരു സ്ഥലത്തുമാത്രമല്ല കാണുവാൻ സാധിക്കുന്നത്..ഇൻഡ്യയിലെ ഏത് വിനോദസഞ്ചാരകേന്ദ്രത്തിൽ(പ്രത്യേകിച്ച് മതപരമായ) ചെന്നാലും
    ഈവക ദൃശ്യങ്ങളൊക്കെത്തന്നെയാണ് കാണുവാൻ സാധിക്കുക.സാധാരണക്കാർക്ക് എതിർക്കുവാൻ സാധിക്കാത്തവിധം ഇന്ന് അതൊരു മാഫിയാസംഘം ആയിത്തന്നെ വളർന്നുകഴിഞ്ഞു..

    ഗിരീശൻ കമന്റിൽ പറഞ്ഞിരിക്കുന്നതുപോലെ തെക്കേ ഇൻഡ്യയേക്കാൾ, ഇക്കാര്യത്തിൽ അധ:പതിച്ചിരിക്കുന്നത് വടക്കെഇൻഡ്യ ഉൾപ്പടെയുള്ള മറ്റു ഭാഗങ്ങൾ തന്നെയാണ് എന്നതിൽ യാതൊരു സംശയവുമില്ല..കാലങ്ങളായി പുലർന്നുപോരുന്ന ചില അന്ധവിശ്വാസങ്ങളുടെ ചുവടുപിടിച്ചുള്ള തട്ടിപ്പുകൾ ആയതിനാൽ ഉത്തരേന്ത്യയിൽ ഇതൊന്നും എതിർക്കപ്പെടുന്നില്ല എന്നു മാത്രം.

    ReplyDelete