Pages

ബ്ലോഗിലെ തമാശകള്‍

Latheef and me പ്രിയപ്പെട്ട  സുഹൃത്തുക്കളെ ,  ബ്ലോഗില്‍ ഇത്രയേറെ പരസ്പര വിരുദ്ധങ്ങളായ  പോസ്റ്റുകളും കമന്റുകളും എഴുതിയിട്ടും  എനിക്ക്  ധാരാളം പിന്തുണയും  സ്നേഹവും  ആണ് പൊതുവെ മലയാളം സൈബര്‍ സ്പെയിസില്‍ നിന്ന് ലഭിക്കുന്നത്.  എല്ലാവരോടും നന്ദി പറയാനല്ലാതെ മറ്റെന്താണ് എനിക്ക് കഴിയുക.  ബ്ലോഗും ഞാനും എന്ന എന്റെ കഴിഞ്ഞ അഭിമുഖ പോസ്റ്റ് വായിച്ച എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടിട്ടുണ്ട്.  കമന്റിലൂടെ മാത്രമല്ല മെയിലിലൂടെയും  ചാറ്റിലൂടെയും  പലരും  എന്നോട് കൂറും സ്നേഹവും പ്രകടിപ്പിക്കുന്നുണ്ട്.  കഴിഞ്ഞ പോസ്റ്റിന്റെ ബാക്കി ഭാഗങ്ങള്‍ ഞാന്‍ തുടര്‍ച്ചയായി എഴുതുന്നുണ്ട്.  അഭിമുഖം പോലെയുള്ള ചില പോസ്റ്റുകളാണ് ഉദ്ദേശിക്കുന്നത്. തലക്കെട്ടുകള്‍ മാറും.  കുറെ കാര്യങ്ങള്‍ പറയാനുണ്ട്.

ബ്ലോഗില്‍ ഞാന്‍ ചിലപ്പോഴൊക്കെ തമാശകളും കാണിക്കാറുണ്ട്. അക്കൂട്ടത്തില്‍ പെട്ട ഒന്നാണ് മേലെ കാണുന്ന ചിത്രം.  ക്ലിക്ക് ചെയ്ത് നോക്കൂ.  കുറച്ച് നേരം മുന്‍പ് ഞാനും  സി.കെ.ലത്തീഫും ഈ ബ്ലോഗിലെ  ചാറ്റ്‌റൂമില്‍ വെച്ച്  ചാറ്റ് ചെയ്യുന്നതിന്റെ സ്ക്രീന്‍ ഷോട്ട് ആണ് മുകളില്‍ കാണുന്നത്.  മുഖം മൂടിയില്ലാതെ ബ്ലോഗില്‍ ഇടപെടുന്നവരായത്കൊണ്ട് ഈ ചിത്രം ബ്ലോഗില്‍ ഇടുന്നത്കൊണ്ട് ലത്തീഫിനും പരാതിയുണ്ടാവില്ല.  നമുക്ക് ജീവിതം തുറന്ന പുസ്തകം പോലെ ആക്കിക്കൂടെ. സ്വകാര്യതകള്‍ വേണം . എന്നാല്‍ അത് ആവശ്യത്തിന് മാത്രം പോരേ?  അനാവശ്യമായി പ്രൈവസിയും  ഈഗോയും നമ്മള്‍ സൂക്ഷിക്കേണ്ടതുണ്ടോ? അത് മനസ്സിന് പിരിമുറുക്കം മാത്രമേ ഉണ്ടാക്കൂ. കഴിയുന്നതും മനസ്സിന് ലാഘവം ഉണ്ടാക്കുകയാണ് വേണ്ടത്.  എല്ലാവരിലും പെട്ട എല്ലാവരേയും പോലെയുള്ള ഒരാളാണ് ഞാനും എന്ന ബോധമാണ് നമുക്ക് വേണ്ടത്.  അപ്പോള്‍  കുറെ ഭാരം ഒഴിവായിക്കിട്ടും.  പൊതുവായി പറഞ്ഞാല്‍ ശരീരത്തിനും മനസ്സിനും അധികഭാരം കൂട്ടി അത് ചുമക്കുന്നതില്‍ കാര്യമൊന്നുമില്ല.

എല്ലാറ്റിനും ഓരോ ടേസ്റ്റ് ഉണ്ട്. അതൊക്കെ ആസ്വദിക്കാന്‍ കഴിയണമെങ്കിലും നമുക്ക് ലാഘവമുള്ള മനസ്സ് വേണം.  നമുക്ക് ഓരോരുത്തര്‍ക്കും അടിസ്ഥാനപരമായ ഒരു പ്രകൃതമുണ്ട്.  മുന്‍‌കോപം , ശുണ്ഠി ,  ദയ , ആര്‍ദ്രത അതൊക്കെ ആ മൌലികപ്രകൃതത്തിന്റെ ഭാഗമാണ്. അതൊന്നും മാറ്റാന്‍ കഴിയില്ല. എന്നാല്‍  ചിലതൊക്കെ മാറ്റാന്‍ കഴിയും. അതിന് ഞാന്‍ ആരാണെന്ന് അറിയണം.  മറ്റാരേക്കാളും പ്രാമുഖ്യമോ പ്രാധാന്യമോ എനിക്ക് ഇല്ലെന്നും  എല്ലാവരെയും പോലെയാണ് ഞാനെന്നുമുള്ള തിരിച്ചറിവാണ് അതില്‍ പ്രധാനം. അപ്പോള്‍ ഈഗോ പമ്പ കടക്കും. നമ്മുടെ ചുണ്ടുകളില്‍ സ്ഥായിയായ പുഞ്ചിരി വിരിയും. മനസ്സിന് ഭാരം കുറയും.  മുഖത്ത് വിനയം തെളിയും.  ബാക്കി നിങ്ങള്‍ പൂരിപ്പിക്കുക..

14 comments:

  1. സ്വന്തം അജ്ഞതയെ കണ്ടെത്താനുള്ള അറിവാണ് ഏറ്റവും നല്ല അറിവ് well said .. KPS ...

    ReplyDelete
  2. എല്ലാവരേയും പോലെ തന്നെയാണ് നാമും എന്ന് ചിന്തിക്കുക,പ്രവർത്തിക്കുക,....

    ReplyDelete
  3. നല്ല ചിന്തകള്‍ തന്നെ.. അഭിമുഖത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുനന്നു!

    ReplyDelete
  4. സ്വന്തം സ്വകാര്യതകള്‍ ചിലര്‍ക്ക് പ്രിയപ്പെട്ടതാണ് സര്‍ ,
    ചില സ്വകാര്യതകള്‍ വ്യക്തികളുടെ സ്വീകാര്യത വര്‍ധിപ്പിക്കും ..അറിവുകള്‍ ചിലപ്പോള്‍ മുറിവുകള്‍ ആകില്ലേ ?

    ReplyDelete
  5. തലക്കെട്ട് “ബ്ളോഗിലെ തമാശകള് ” എന്നാണെങ്കിലും,തമാശയിലൂടെ ലളിതമായി എന്നാല്‍ ഗൌരവമൊട്ടും കുറയാതെ മഹല്‍ കാര്യങ്ങള്‍ പറഞ്ഞ് തരുന്ന ഈ രീതിയെ പുകഴ്ത്താതിക്കാനാവില്ല.താങ്കള്‍ പലപ്പോഴും പ്രകടിപ്പിച്ച് പോന്നിട്ടുള്ള വിയോജനക്കുറിപ്പുകള്‍ പോലും ഈയൊരു ഗണത്തിലേ കാണാനാവൂ !

    >>> മറ്റാരേക്കാളും പ്രാമുഖ്യമോ പ്രാധാന്യമോ എനിക്ക് ഇല്ലെന്നും എല്ലാവരെയും പോലെയാണ് ഞാനെന്നുമുള്ള തിരിച്ചറിവാണ് അതില്‍ പ്രധാനം.<<<

    പ്രിയ കെ.പി.എസ്,ഈയൊരു തിരിച്ചറിവ് വല്ലാത്ത അറിവാണ്‍...പലര്‍ക്കും ജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്താനാവാത്ത അറിവ്. കുറേയേറെ അറിവുകള്‍ നേടിയത് കൊണ്ട്
    മാത്രം ജീവിതസാഫല്യം കൈവരുന്നില്ല. ജീവിതവിജയം നേടാന്‍,ലഭ്യമായ അറിവുകളെ സ്വാംശീകരിച്ച് സല്‍ക്കര്‍മങ്ങള്‍ വര്‍ദ്ധിപ്പിക്കാം.
    അതിലൂടെ സംതൃപ്തവും,ഐശ്വര്യപൂര്‍ണ്ണവുമായ മനസ്സിന്‍റെ ഉടമയാവാം.മനസ്സറിഞ്ഞ്-നിറഞ്ഞ് പുഞ്ചിരിക്കാം.

    മറ്റൊരു വിഷയം :
    ഇന്ന് ഹജ്ജ്കര്‍മത്തിലെ പരമപ്രധാനമായ “അറഫ”ദിനമാണ്‍.അറബിഭാഷയിലെ അറഫ എന്ന ഈ പദത്തിന്‍ തിരിച്ചറിവ് എന്നാണ്‍ പരിഭാഷ.മക്കയിലെ അറഫാ മൈദാനിയില്‍ ഒത്ത്ചേര്‍ന്ന ലക്ഷക്കണക്കിന്‍ ഹാജിമാര്‍ക്ക് സ്വന്തത്തെ തിരിച്ചറിയാനുള്ള ഒരവസരം എന്ന് സാരം.സ്വന്തത്തെ തിരിച്ചറിയുന്നോനേ തന്‍റെ നാഥനെ തിരിച്ചറിയാനാവൂ.!

    ReplyDelete
  6. ഇവിടെ ഇങ്ങനെ ഒരു തമാശയൊപ്പിച്ചത് ഇപ്പോഴാണ് കണ്ടത്. സ്വകാര്യത സംരക്ഷിക്കപ്പെടുക തന്നെ വേണം എന്നാല്‍ മറഞ്ഞിരിക്കലാണ് സ്വകാര്യത എന്ന് ഞാന്‍ കരുതുന്നില്ല. നാം മനുഷ്യരാണ് നാം ഒന്നാണ്. നമ്മുക്ക് ലഭിച്ച ഒരു ചെറിയ ജീവിതത്തെ നേഗറ്റീവ് ചിന്തകളില്‍നിന്ന് മോചിപ്പിക്കുക. മറ്റുള്ളവര്‍ക്ക് അല്‍പം സമാധാനം നല്‍കുന്നതിന് നമ്മുടെ ചിരി സഹായകമാകുമെങ്കില്‍ നാം എന്തിന് ഉള്ളുതുറന്ന് ചിരിക്കാതിരിക്കണം.

    എല്ലാവര്‍ക്കും അറഫാദിനാശംസകള്‍...

    ReplyDelete
  7. ഒരു വെക്തിയുടെ ആശയങ്ങളും അഭിപ്രായങ്ങളും വെച്ച് നോക്കിയാൽ ഈലോകത്തിൽ ഒരാളേപ്പോലും നമ്മൾ ഇഷടപ്പെടില്ല സുകുമാരേട്ടാ.:(

    ReplyDelete
  8. പുതിയ വിഷയം ഇവിടെ കൊടുത്തോട്ടെ (Modified page):-
    മനുഷ്യത്വം ബാക്കിയുള്ളവര്‍ക്കായി..

    സന്ദര്‍ശിക്കുമല്ലോ.

    ReplyDelete
  9. ഹ!
    കൊള്ളാം.
    ആശംസകൾ, മാഷേ!

    ReplyDelete
  10. ഈദ്‌ ആശംസകള്‍

    ReplyDelete
  11. പിതൃശൂന്യരായ (anonymous)ബ്ലോഗര്‍മാര്‍ക്കും കമന്റുകാര്‍ക്കും ഉള്ള ഒരു ഒളിയമ്പ് അല്ലെ ഈ പോസ്റ്റ്‌ എന്ന് എനിക്ക് തോന്നുന്നു.

    ബലിപെരുന്നാള്‍ ആശംസകള്‍

    ReplyDelete
  12. ഇവിടെ യു.എ.ഇ യില്‍ ooVoo വിന് അയിത്തം കല്പിച്ചിരിക്കുന്നു.

    ReplyDelete
  13. സന്തോഷകരങ്ങളായ ചിന്തകൾ. നന്ദി.

    ReplyDelete