Pages

എന്‍ഡോസല്‍ഫാന്റെ രാഷ്ട്രീയം

മുന്നറിയിപ്പ്: ഞാന്‍ എന്‍ഡോസല്‍ഫാനോ കീടനാശിനികള്‍ക്കോ വേണ്ടി വാദിക്കുന്നതല്ല.  മറ്റെന്താണ് നമ്മുടെ മുന്നിലുള്ള മാര്‍ഗ്ഗം എന്ന ചോദ്യമാണ് ഈ പോസ്റ്റ്.

എന്‍ഡോസല്‍ഫാന്‍ മാരകമായ വിഷമാണെന്ന് , അതിനെക്കുറിച്ച്  പഠനം നടത്തി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് കേന്ദ്രമന്ത്രി കെ.വി.തോമസ് ഒരു സെമിനാറില്‍ അഭിപ്രായപ്പെട്ടത് ഒരു കേന്ദ്രവിരുദ്ധസമരത്തിന്റെ രാഷ്ട്രീയസാധ്യതയായി  കേരളത്തില്‍ തെളിഞ്ഞു വരുന്നുണ്ട്.  ഇപ്പോള്‍ നിലവില്‍ രാഷ്ട്രീയസമരത്തിന് വേറൊരു മാര്‍ഗ്ഗവും നിലവിലില്ല.  ഇനി ഈ സമരം ക്ലച്ച് പിടിക്കുമോ എന്ന് കണ്ടറിയണം. പരിസ്ഥിതിവാദികള്‍ എന്‍ഡോസല്‍ഫാനെ വളരെ വൈകാരികമായാണ് സമീപിക്കുന്നത്.  പോരാത്തതിന് വി.എം.സുധീരനും  ഇതിനെതിരെ ശക്തമായി രംഗത്തുണ്ട്.  ഒത്ത്പിടിച്ചാല്‍ അടുത്ത നിയമസഭാതെരഞ്ഞെടുപ്പില്‍ എന്‍ഡോസല്‍ഫാനെ നല്ലൊരു രാഷ്ട്രീയായുധമാക്കാന്‍ ഇടത്പക്ഷത്തിന് കഴിയും.  അടുത്ത ആറ് മാസത്തിനകം എന്‍ഡോസല്‍ഫാന്‍ ഇന്ത്യയില്‍ ഏതായാലും നിരോധിക്കാന്‍ പോകുന്നില്ല.  ഈ കാലയളവില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം മൂലം നഷ്ടപ്പെട്ട ഇമേജ് വീണ്ടെടുക്കാനും കഴിയില്ല. അത്കൊണ്ട് ഇനിയുള്ള ആറ് മാസം  എന്‍ഡോസല്‍ഫാന്‍ -കെ.വി.തോമസ്-കേന്ദ്ര  വിരുദ്ധസമരം തുടര്‍ച്ചയായി നടത്തിക്കൊണ്ട് പോയാല്‍ ഒരു പക്ഷെ  ഇടത്പക്ഷത്തിന് വീണ്ടും അധികാ‍രത്തില്‍ തിരിച്ചു വരാന്‍ കഴിഞ്ഞുകൂടെന്നില്ല.

എന്‍ഡോസല്‍ഫാന്‍ ഇതിനകം പല രാജ്യങ്ങളിലും നിരോധിച്ചു കഴിഞ്ഞു.  മറ്റ് പല രാജ്യങ്ങളിലും എന്‍ഡോസല്‍ഫാനെതിരെ പ്രചാരണങ്ങള്‍ നടക്കുന്നുമുണ്ട്.  എല്ലാ രാജ്യങ്ങളിലും എന്‍ഡോസല്‍ഫാനെ എതിര്‍ക്കുന്നവര്‍  ചൂണ്ടിക്കാണിക്കുന്നത് കാസര്‍ഗോഡ് ദുരന്തങ്ങളാണ്.  എന്ത്കൊണ്ടാണ് കാസര്‍ഗോഡ് മാത്രം എന്‍ഡോസല്‍ഫാന്‍ നിമിത്തം ഈ ദുരന്തം ഉണ്ടായിട്ടുള്ളത്?  ഇവിടെ കുറ്റം എന്‍ഡോസല്‍ഫാന്റെയോ അതോ  അതിന്റെ  വിവേചനരഹിതമായ അമിതമായ ഉപയോഗത്തിന്റേതോ എന്ന്  അധികമാരും ആലോചിക്കുന്നതായി കാണുന്നില്ല.  കാസര്‍ഗോഡ് ദുരന്തത്തിന്റെ കാരണം എന്‍ഡോസല്‍ഫാന്‍ തന്നെയാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഉണ്ടാവില്ല.  എന്നാല്‍  അതിന് എന്‍ഡോസല്‍ഫാന്‍ നിരോധിച്ചാല്‍ പ്രശ്നപരിഹാരമാവുമോ?  പകരം വേറെ ഏത്  ബ്രാന്‍ഡ് പേരുള്ള കീടനാശിനി ഉപയോഗിച്ചാലാണ് സുരക്ഷിതമാവുക?  എന്‍ഡോസല്‍ഫാനെക്കാളും സുരക്ഷിതമായ വേറെ കീടനാശിനി ഏതാണെന്ന് പറഞ്ഞുതരാനുള്ള ബാധ്യത എന്‍ഡോസല്‍ഫാന്‍ വിരുദ്ധര്‍ക്ക് ഉണ്ട് എന്നാണ് എന്റെ പക്ഷം.  ഇവിടെ കേരളത്തില്‍ എന്‍ഡോസല്‍ഫാന്‍ നിരോധിച്ചിട്ടുണ്ടെങ്കിലും  തമിഴ്നാട്ടിലൊന്നും നിരോധിച്ചിട്ടില്ല.

കാസര്‍ഗോഡ് ദുരന്തത്തിന്റെ കാരണം എന്‍ഡോസല്‍ഫാന്‍  അളവില്‍ വളരെ കൂടുതലായി ഹെലികോപ്റ്ററില്‍ നിന്ന് താഴോട്ട് തളിച്ചതാവാം എന്ന നിഗമനത്തില്‍ എത്തിക്കൂടേ? അങ്ങനെയാവുമ്പോള്‍ പ്രതിസ്ഥാനത്ത്  എന്‍ഡോസല്‍ഫാന്‍ കൈകാര്യം ചെയ്യുന്നവരല്ലെ വരിക. കശുവണ്ടിമരം പൂക്കുമ്പോള്‍ അതിനെ ആക്രമിക്കുന്ന ഒരു തരം തേയിലക്കൊതുകിനെ നശിപ്പിക്കാനാണ് എന്‍ഡോസല്‍ഫാന്‍ തളിക്കുന്നത്. തോട്ടത്തിലാവുമ്പോള്‍ അത് ഹെലികോപ്റ്ററില്‍ നിന്ന് മാത്രമേ കഴിയുകയുമുള്ളൂ.  എന്നാല്‍ ഹെലികോപ്റ്ററില്‍ നിന്ന് തളിക്കുമ്പോള്‍ അത് കണ്ടമാനം തളിക്കാനുള്ള സാധ്യതയുമുണ്ട്. എന്നാല്‍ അങ്ങനെ തളിച്ചവരെ ആരും  കുറ്റപ്പെടുത്തിയതായി കാണുന്നില്ല.   എല്ലാവരും  എന്‍ഡോസല്‍ഫാന്‍ നിരോധിച്ചാല്‍ മതി എന്നാണ് മുറവിളി കൂട്ടുന്നത്.  യൂറോപ്യന്‍ യൂനിയനില്‍ പെട്ട ഒരു പരിസ്ഥിതി സംഘടനയാണ് ഈ എന്‍ഡോസല്‍ഫാന്‍ വിരുദ്ധസമരത്തിന് ചുക്കാന്‍ പിടിക്കുന്നത് എന്നും അത് മറ്റ് കീടനാശിനി കമ്പനികളെ സഹായിക്കാനാണ് എന്നും ആരോപണമുണ്ട്.

ഇവിടെ പരിസ്ഥിതിവാദികള്‍  എതിര്‍ക്കുന്നത് എന്‍ഡോസല്‍ഫാനെ മാത്രമാണോ അതോ എല്ലാ തരം കീടനാശിനികളെയുമാണോ എന്നറിയില്ല.  രാഷ്ട്രീയസമരക്കാര്‍ എന്‍ഡോസല്‍ഫാനെ മാത്രമേ എതിര്‍ക്കുകയുള്ളൂ. കാരണം അവര്‍ക്ക് ഒരു സമരായുധം വേണമെന്നേയുള്ളൂ.  എന്‍ഡോസല്‍ഫാന്‍ എന്നത്  ഒരു കമ്പനി നിര്‍മ്മിക്കുന്ന കീടനാശിനിയുടെ പേരാണ്. അതിന്റെ രാസഘടന ഇതാണ്.  അങ്ങനെ വേറെയും കമ്പനികളും അവര്‍ ഉല്പാദിപ്പിക്കുന്ന കീടനാശിനികളുമുണ്ട്. അടിസ്ഥാനപരമായി കീടനാശിനി എന്നാല്‍ വിഷം തന്നെയാണ്.  എന്‍ഡോസല്‍ഫാന്‍ മാത്രമല്ല വിഷം. നമ്മള്‍ മുന്‍പ് മൂട്ടയെ കൊല്ലാന്‍ വീടുകളില്‍ അടിച്ചിരുന്ന ടിക് ട്വന്റി  വിഷമല്ലായിരുന്നോ. അന്ന് എത്രയോ പേര്‍ ടിക് ട്വന്റി കഴിച്ച് ആത്മഹത്യ ചെയ്തിട്ടുണ്ട്.  കീടങ്ങളും ജീവികള്‍ തന്നെ. ആ ജീവികളെ കൊല്ലാന്‍ ഉപയോഗിക്കുന്ന കീടനാശിനികളും വിഷം തന്നെ എന്നതില്‍ ആര്‍ക്കാണ് സംശയം. അളവില്‍ കൂടുതല്‍ ഉപയോഗിച്ചാല്‍ മനുഷ്യനും അത് മാരകവിഷം തന്നെ എന്നതില്‍ സംശയമുണ്ടോ?  അധികമായാല്‍ അമൃതും വിഷമാകുമെങ്കില്‍ പിന്നെ വിഷം അധികമായാലത്തെ അവസ്ഥ പറയാനുണ്ടോ.

കീടനാശിനികളില്‍ വെച്ച് ഏറ്റവും മാരകമായത് എന്‍ഡോസല്‍ഫാന്‍ ആണോ എന്ന് ചോദിച്ചാല്‍ ലോകാരോഗ്യസംഘടന  എന്‍ഡോസല്‍ഫാനെ ക്ലാസ് 2 വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിക്കാണുന്നത്. [Class-1(a): Extremely hazardous, Class-1(b):Highly hazardous, Class-2: Moderately hazardous, Class-3: Slightly hazardous]. തീരെ മാരകമല്ലാത്ത ഒരു കീടനാശിനിയും ഇല്ല എന്ന് സാരം.  ഇന്ത്യ,ചൈന, അമേരിക്ക, നൈജീരിയ, മെക്സിക്കോ ,ഇസ്രയേല്‍ തുടങ്ങി ലോകത്തെ പകുതിയോളം കൃഷിസ്ഥലങ്ങളില്‍ എന്‍ഡോസല്‍ഫാന്‍ ഉപയോഗിച്ചു വരുന്നുണ്ട്.  കീടനാശിനികള്‍ ഇല്ലാതെ ലോകത്തെവിടെയും  കൃഷി ചെയ്യാന്‍ സാധിക്കുകയില്ല എന്ന വസ്തുത നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്. കാരണം അനേകം ജാതി കീടങ്ങള്‍  വിളവിനെ ആക്രമിച്ചു നശിപ്പിക്കും.  ആ കീടങ്ങളെ നശിപ്പിച്ചില്ലെങ്കില്‍ കൃഷി ചെയ്യാനോ ഇത്രയും മനുഷ്യര്‍ക്ക് ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉല്പാദിപ്പിക്കാനോ കഴിയില്ല.  അത്കൊണ്ട് കീടങ്ങള്‍ കര്‍ഷകന്റെ മാത്രം ശത്രുവല്ല, ഉപഭോക്താക്കളുടെ കൂടി ശത്രുവാണ്.  പരിസ്ഥിതി വാദിയുടെ കാഴ്ചപ്പാടില്‍ നിന്ന് നോക്കിയാല്‍ എല്ലാ ജീവജാലങ്ങള്‍ക്കും ഭൂമിയില്‍ തുല്യാവകാശമാണ്. പക്ഷെ എന്ന് വെച്ച് കീടങ്ങളെ നശിപ്പിക്കാതെ വളരാനനുവദിച്ചാല്‍ മനുഷ്യരാശിയ്ക്ക് വേണ്ട എല്ലാ വിളവുകളും അവ തിന്ന് തീര്‍ക്കും.  അവയുടെയും പ്രശ്നം ആഹാരം തന്നെയാണ്.  അല്ലാതെ വിള നശിപ്പിക്കാനല്ല അവ വരുന്നത്.

ഇത്രയും പറഞ്ഞതില്‍ നിന്ന് കൃഷിക്ക്  കീടനാശിനികള്‍ അത്യന്താപേക്ഷിതമാണെന്നും , കീടനാശിനികള്‍ അടിസ്ഥാനപരമായി വിഷമാണെന്നും , അളവില്‍ കൂടുതല്‍ ഉപയോഗിച്ചാല്‍ അത് മനുഷ്യനും പരിസ്ഥിതിക്കും ഹാനികരമാണെന്നും മനസ്സിലാക്കാം.  കീടനാ‍ശിനികള്‍ വ്യാവസായികമായി വലിയ കമ്പനികള്‍ക്ക് മാത്രമേ ഉല്പാദിപ്പിച്ച് വിതരണം ചെയ്യാന്‍ സാധിക്കുകയുള്ളൂ.  ഏത് സംഗതിയും അങ്ങനെ തന്നെയാണല്ലൊ.  അത്കൊണ്ടാണ് ഞാന്‍ പറയുന്നത്  എന്‍ഡോസല്‍ഫാന്‍ നിരോധിച്ചാല്‍ നമ്മുടെ പ്രശ്നം തീരുന്നില്ല. കീടനാശിനി തളിച്ചാല്‍ കീടങ്ങള്‍ ചാകണമല്ലൊ. അങ്ങനെ ചാകണമെങ്കില്‍ കീടനാശിനി വിഷം തന്നെ ആകണമല്ലൊ.  അപ്പോള്‍ കീടനാശിനികള്‍ വിവേചനപൂര്‍വ്വം മിതമായി ഉപയോഗിക്കുന്നു എന്ന് ഉറപ്പ് വരുത്തുകയാണ് വേണ്ടത്. ഇപ്പോള്‍ തന്നെ പച്ചക്കറികള്‍ക്കും മറ്റും  അമിതമായി കീടനാശിനികള്‍ ഉപയോഗപ്പെടുത്തുന്നത്കൊണ്ട് പല സ്ഥലത്തും പരിസ്ഥിതി പ്രശ്നങ്ങളുണ്ട്.  എതിര്‍പ്പുകള്‍ എല്ലാം എന്‍ഡോസല്‍ഫാന്‍ എന്ന ബ്രാന്‍ഡിന് എതിരെ മാത്രം കേന്ദ്രീകരിക്കുമ്പോള്‍ ഈ  സാമൂഹികവിരുദ്ധമായ അധിക കീടനാശിനി പ്രയോഗം എന്ന വിപത്ത് നിര്‍ബ്ബാധം തുടരുകയാണ് ചെയ്യുന്നത്.

എന്‍ഡോസല്‍ഫാന്‍ എന്ന ആ കമ്പനിയുടെ ഉല്പന്നം നിരോധിച്ചാലും അതിനേക്കാളും സുരക്ഷിതമായ വേരൊരു കീടനാശിനി മറ്റൊരു കമ്പനിയും നമുക്ക് ഉല്പാദിപ്പിച്ച് തരില്ല എന്നോര്‍ക്കണം. കാരണം കീടനാശിനി തളിച്ചാല്‍ കീടങ്ങള്‍ ചാകണമെങ്കില്‍ അത് അത്രയും ശക്തിയുള്ള വിഷം തന്നെ ആകണ്ടേ?  അപ്പോള്‍ കീടനാശിനികളുടെ ഉപയോഗത്തിന് നീയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയല്ലേ വേണ്ടത്.  അതല്ലാതെ എന്‍ഡോസല്‍ഫാ‍ന്‍ നിരോധിച്ചിട്ട് മറ്റ് കീടനാശിനികള്‍ കര്‍ഷകര്‍ അനാവശ്യമായി ഉപയോഗിച്ചാല്‍  അപ്പോളും  ദുരന്തങ്ങള്‍ ആവര്‍ത്തിക്കുകയില്ലേ?

രാഷ്ട്രീയക്കാര്‍ എന്‍ഡോസല്‍ഫാന്‍ രാഷ്ട്രീയസമരത്തിന് ആയുധമാക്കാനൊരുമ്പെടുമ്പോള്‍ പരിസ്ഥിതിക്കാര്‍ എല്ലാ തരം കീടനാശിനികള്‍ക്കും എതിരാണെന്നാണ് എനിക്ക് തോന്നുന്നത്.  അതെങ്ങനെ പറ്റും?  മനുഷ്യന്‍ ജീവിയ്ക്കണോ  അതോ കീടങ്ങള്‍ പെരുകിയാല്‍ മതിയോ എന്ന ചോദ്യത്തിന്  പരിസ്ഥിതിവാദികള്‍ മറുപടി പറയേണ്ടതുണ്ട്.  കീടനാശിനികളുടെ ഉപയോഗം കുറച്ചുകൊണ്ട് വരാനുള്ള മാര്‍ഗ്ഗം  ജനറ്റിക്ക് എഞ്ചിനീയറിങ്ങിലൂടെ  ചെടികള്‍ക്ക്  കീടങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി ഉണ്ടാക്കുക എന്നതാണ്.  അതിനും പരിസ്ഥിതിവാദികള്‍ എതിരാണ്. പിന്നെ എന്ത് ചെയ്യാന്‍ പറ്റും.  എനിക്ക് തോന്നുന്നത് പരിസ്ഥിതിവാദികള്‍ മനുഷ്യരെ ഒഴിച്ച് നിര്‍ത്തി ബാക്കിയുള്ള സൂക്ഷ്മജീവികള്‍ തൊട്ടുള്ള എല്ലാ ജീവജാലങ്ങള്‍ക്കും അവയുടെ ആവാസവ്യവസ്ഥയ്ക്കും വേണ്ടിയാണ് സംസാരിക്കുന്നത് എന്നാണ്. മനുഷ്യന് ഇവിടെ ജീവിയ്ക്കണമെങ്കില്‍  അവന്റെ നിലനില്‍പ്പിന് വിഘാതമായ സൂക്ഷ്മജീവികളെയും കീടങ്ങളെയും നശിപ്പിക്കുകയും  ആവശ്യമായ സൂക്ഷ്മജീവാണുക്കള്‍ തൊട്ട് മറ്റെല്ലാറ്റിനേയും സംരക്ഷിക്കേണ്ടതുമുണ്ട്.  നമുക്ക് മനുഷ്യന്റെ അതിജീവനത്തിന്റേതായ വീക്ഷണകോണില്‍ നിന്ന് മാത്രമല്ലെ കാര്യങ്ങള്‍ കാണാന്‍ കഴിയുകയുള്ളൂ.

ഉപസംഹാരം:  എന്‍ഡോസല്‍ഫാന്‍ നമ്മുടെ യഥാര്‍ഥ ശത്രു ആണോ എന്ന് ഇത് വരെ തെളിയിക്കപ്പെട്ടിട്ടില്ല.  എന്നാല്‍ കീടനാശിനികളുടെ സ്ഥാനത്തും അസ്ഥാനത്തുമുള്ള  അമിതമായ പ്രയോഗം നമ്മുടെ എല്ലാവരുടെയും ആരോഗ്യത്തെ കാര്‍ന്നുതിന്നുകയാണ്.  അത്കൊണ്ട് കീടനാശിനികളുടെ ഉപയോഗം നിയന്ത്രിക്കാന്‍ ശക്തമായ നിയമങ്ങള്‍ നിര്‍മ്മിക്കുകയും  ജനങ്ങളുടെ ജാഗ്രതാസമിതികള്‍ രൂപീകരിക്കുകയുമാണ് വേണ്ടത്.  ഈ യാഥാര്‍ഥ്യം  എന്‍ഡോസല്‍ഫാന്‍ വിരുദ്ധസമരത്തില്‍ മുങ്ങിപ്പോകാതെയിരിക്കട്ടെ.

അധികവായനയ്ക്ക് : Endosulfan 


                         Endosulfan Truth

84 comments:

  1. മനുഷ്യന് ഇവിടെ ജീവിക്കനമെങ്ങില്‍ , ആകെ മൊത്തം നശിപ്പിച്ചിട്ടു വേണം എന്നില്ല . മിതത്വം എന്നതും മനുഷ്യ സഹജമായ ഒരു ഗുണം തന്നെ ആണ് . ജനസംഖ്യ വര്ധിപ്പിക്കതിര്‍ക്കുക എന്ന് പറയുന്നത് മനുഷ്യന്റെ ഉത്തരവാദിത്വവും ആണ് . ഇപ്പോഴത്തെ ലോക ജനസംഖ്യ അതെ പടി നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ , ഭക്ഷ്യ വതുക്കളില്‍ ഉള്ള മൊത്തം ആവശ്യകത മനുഷ്യന് എളുപ്പം നിരവേടാവുന്നതെ ഉള്ളൂ .. പ്രാകൃതികമായ മാര്‍ഗ്ഗങ്ങളില്‍ കൂടെ തന്നെ !

    ലോകത്ത് പെറ്റു കൂട്ടി ബാക്കി എല്ലാ ജീവജാലങ്ങളെയും ശ്വാസം മുട്ടിക്കാന്‍ മനുഷ്യനു ആരാണ് അനുവാദം തരുന്നത് ? - കുറഞ്ഞ പക്ഷം അത് മനുഷ്യത്വത്തിനെങ്കിലും എതിരല്ലേ ..?

    റെഫര്‍ : 1 . Geometric Progreesion
    2 . Law of dimishing returns
    3 . Law of Marginal Utility

    :-)

    ReplyDelete
  2. ഇപ്പോഴത്തെ ലോക ജനസംഖ്യ അതെ പടി നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ നല്ലത് തന്നെ. അത് പക്ഷെ എങ്ങനെ? കീടങ്ങളെ നശിപ്പിക്കാതിരിക്കാന്‍ പറ്റുമോ? ആകെ മൊത്തം നശിപ്പിക്കണെം എന്ന് ആര് പറഞ്ഞു?

    ReplyDelete
  3. നല്ലൊരു പോസ്റ്റ്‌. എല്ലാ വശങ്ങളും പരിഗണിച്ചു കൊണ്ട് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന ലേഖനം . ആശംസകള്‍ .

    ReplyDelete
  4. ശ്രീ കെ പി എസ് കാസര്കൊടിലെ എന്‍ഡോ സള്‍ഫാന്‍ തളിച്ച തോട്ടങ്ങള്‍ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളില്‍ താങ്കള്‍ വന്നിട്ടുണ്ടോ എന്ന് അറിയില്ല ..അവിടെ വന്നാല്‍ അറിയാം "ലോകത്തില്‍ ഒരു നരകം ഉണ്ടെങ്കില്‍ അതിതാണ്"

    ഓരോ വീട്ടിലെയും അവസ്ഥ വളരെ പരിതാപകരം ആണ് .എന്തിനു വേണ്ടി ആര്‍ക്കു വേണ്ടി ജീവിക്കണം എന്ന് അറിയാതെ മരിക്കാന്‍ പോലും കഴിയാതെ ജീവിക്കുന്ന അനേകം "രക്ത സാക്ഷികള്‍ "ഉള്ള സ്ഥലം ആണ് അത് .അത് കണ്ടാല്‍ ഒരിക്കലും ഒരാള്‍ എന്‍ഡോ സള്‍ഫാന്‍ എന്നല്ല ഒരു കീട നാശിനിയും അനുകൂലിക്കില്ല.

    അളവില്‍ കൂടുതല്‍ തളിച്ച്ചത് കൊണ്ടാണ് എന്നാണു അഭിപ്രായം എങ്കില്‍ ,ആദ്യം ഒരു പശുക്കിടാവിന്റെ ജനനം ആണ് ഈ മാരക വിഷത്തിന്റെ വ്യാപ്തി മാലോകരെ അറിയിച്ചത് .അപ്പോള്‍ മുതല്‍ ഇത് തളിക്കുന്നത് നിര്‍ത്താന്‍ പറഞ്ഞു എങ്കിലും ,വീണ്ടും നിര്‍ഭാദം തുടര്‍ന്ന് വന്ന മരുന്ന് തളിയാണ് മനുഷ്യ വംശത്തിനു തന്നെ ഭീഷണി ആയി തീര്‍ന്നത് .

    ലോകത്തിലെ കുത്തക മുതലാളിമാരില്‍ നിന്നും അച്ചാരം വാങ്ങുന്ന നമ്മുടെ മന്ത്രിമാരും മറ്റും ഇതിനെ അനുകൂലിച്ചു സംസാരിച്ചില്ലെന്കിലെ അത്ഭുദം ഉള്ളൂ എന്തെ?.പിന്നെ വളരെയതികം ജൈവ കീട നാശിനികള്‍ ഇപ്പോള്‍ ഉണ്ടല്ലോ മനുഷ്യന് ഹാനികരം അല്ലാത്തത് അത് എന്തെ പരീക്ഷിക്കുന്നില്ല? അതിനു അച്ചാരം കിട്ടില്ലായിരിക്കും നേതാകന്മാര്‍ക്ക് അല്ലെ?

    ReplyDelete
  5. എന്‍ഡോസള്‍ഫാന്‍ പോയി പകരം മറ്റൊരു സള്‍ഫാന്‍ വന്നതുകൊണ്ട് കാര്യമൊന്നുമില്ല. മനുഷ്യ ജീവിതം തന്നെ അപകടപ്പെടുത്തുന്ന എല്ലാവിധ മാരക കീടനാശിനികള്‍ക്കും എതിരെയുള്ള ഒരു പ്രതീകാത്മക സമരമായാണ് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തെ ഞാന്‍ കാണുന്നത്.

    ReplyDelete
  6. എല്ലാ രാജ്യങ്ങളിലും എന്‍ഡോസല്‍ഫാനെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത് കാസര്‍ഗോഡ് ദുരന്തങ്ങളാണ്.
    താങ്കളുടെ ഈ വാദത്തിന്റെ അടിസ്ഥാനമെന്താണ്?
    http://www.chega.org/media/medialibrary/2010/08/endosulfan_fact_sheet_pan_europe.pdf
    മേൽകാണിച്ച ലേഖനത്തിൽ പറ്യുന്നത്
    “ Unsafe to users
    According to the US EPA, endosulfan presents “short- and intermediate-term risks for
    mixers, loaders, and applicators for the majority of uses, even with maximum
    Personal Protective Equipment and engineering controls”.4 Mandatory safety
    equipment in the US includes chemical resistant footwear, chemical resistant gloves,
    chemical resistant head gear and a respirator. A survey of endosulfan sprayers
    working in Spain found 100% (total = 220) had traces of the insecticide in their blood.
    Widespread poisonings
    Endosulfan is one of the most frequently reported causes of unintentional poisoning,5
    particularly in Asia, Latin America, and West Africa. Most cases occur as a result of
    occupational exposure. Poisoning incidents, including fatalities, are documented in
    Benin, Colombia, Costa Rica, Guatemala, India, Indonesia, Malaysia, Philippines,
    Mali, New Zealand, Senegal, South Africa, Sri Lanka, Togo, Turkey and USA.“
    ഇന്റർനെറ്റിൽ തപ്പിയപ്പോൾ കിട്ടിയ ഒട്ടേറേ റിപ്പോർട്ടുകളിലും, മറ്റു പലയിടത്തും എന്‍ഡോസല്‍ഫാന്‍ അപകടകാരി ആയിട്ടുണ്ടെന്ന് സൂചിപ്പിക്കുന്നു.

    ReplyDelete
  7. @ മണി, ഇന്റര്‍നെറ്റില്‍ ഞാനും കുറെ തപ്പി. എന്‍ഡോസല്‍ഫാന്‍ അപകടകാരി ആണെന്ന് പറയുന്ന നിരവധി ലിങ്കുകള്‍ കാണാന്‍ കഴിഞ്ഞു. അനുകൂലിച്ചു കാണാന്‍ കഴിഞ്ഞത് ഒരു സൈറ്റ് മാത്രമാണ്.(http://penintl.org/truth.html) പക്ഷെ ഒന്നുണ്ട്, കാസര്‍ഗോഡ് ദുരന്തത്തിന് സമാനമായ മറ്റൊരു സംഭവത്തിന്റെയും ലിങ്ക് കാണാന്‍ കഴിഞ്ഞില്ല.

    ReplyDelete
  8. സര്‍,
    എന്ടോസള്‍ഫാന്റെ അമിത ഉപയോഗമായിരിക്കാം കാരണം..
    പക്ഷെ ആചാര്യന്‍ പറഞ്ഞത് പോലെ അതിന്റെ ദോഷവശം അറിഞ്ഞതിനു ശേഷവും ഒരു ജനതയ്ക്ക് മേല്‍ വിഷം വീണ്ടും പെയ്യിക്കുന്നതിന്റെ യുക്തി മനസ്സിലാവുന്നില്ല..അതിന്റെ അമിത പ്രയോഗം മൂലം മരിച്ചു ജീവിക്കുന്ന എന്മാകജെയിലെയും പള്ളത്തടുക്കയിലെയും പാവം ദാരിദ്രവാസികള്‍ക്ക് ചികിത്സാ സഹായം ലഭ്യമാക്കാത്തത് എന്ത് കൊണ്ട്?..ഭോപ്പാല്‍ ദുരന്തം നടന്നു ഒരുപാട് വര്‍ഷങ്ങള്‍ക്കു ശേഷം നഷ്ടപരിഹാരം പ്രഖ്യാപിച്ചത് പോലെ വര്‍ഷങ്ങള്‍ കഴിഞ്ഞു..എല്ലാം അനുഭവിച്ചതിനു ശേഷം നക്കാപ്പിച്ച കാശും കൊടുത്താല്‍ എല്ലാം അവസാനിക്കും എന്നാണോ?..അനുഭവിക്കേണ്ടാവര്‍ അനുഭവിച്ചു കഴിഞ്ഞു..

    ഇതില്‍ സാറിനു രാഷ്ട്രീയം ആരോപിക്കാം ..ഒരു കേന്ദ്ര വിരുദ്ധ സമരത്തിനുള്ള സ്കോപ് ഇതിലുണ്ടെന്നും ആരോപിക്കാം..പക്ഷെ ആ ആരോപണങ്ങള്‍ ഇരകള്‍ക്ക് ഒന്നും നല്‍കാതെ എന്ടോസള്‍ഫാന്‍ അല്ല ആ ദുരിതത്തിന് ഉത്തരവാദി എന്നും ,മറ്റെന്തോ കാരണം കൊണ്ടാണ് വളര്‍ച്ച മുരടിച്ചതും,കൈയ് കാലുകള്‍ തളര്‍ന്നത്,തല വളര്ന്നതുമായ കൊച്ചുങ്ങള്‍ ഉണ്ടായത് എന്നും വാദിക്കുന്നവര്‍ക്ക് ശക്തി പകരാനെ ഉപകരിക്കൂ...

    എന്ടോസള്‍ഫാന്‍ വിരുദ്ധ സമരത്തിന്റെ ഉദ്ദേശം വീണ്ടും അധികാരം പിടിക്കാനാണ് എന്ന് സാറിനു ‌ തോന്നിയെങ്കില്‍ എനിക്ക് സഹതപിക്കാനേ കഴിയൂ...ആ തോന്നലിനു കാരണം തന്നെ സാറിന്റെ രാഷ്ട്രീയം ആണ്..ഇടതുപക്ഷം മാത്രമല്ലല്ലോ സര്‍ സമരം ചെയ്യുന്നത്..

    സര്‍ ആദ്യം ചോദിച്ചല്ലോ..മറ്റെന്താണ് മാര്‍ഗം എന്ന്..വിഷമയമായ കീടനാശിനി വീണ്ടും തളിക്കുക എന്നത് തീര്‍ച്ചയായും ഒരു മാര്‍ഗമല്ല...നിരോധനം കൊണ്ട് കാര്യം ഉണ്ടാവും എന്നും തോന്നുന്നില്ല...അത് പുതിയ കുപ്പിയില്‍ പുതിയ പേരില്‍ വീണ്ടും വരും..ഇതേ രാഷ്ട്രീയ നേതാക്കള്‍ തന്നെ അതിനുള്ള ബുദ്ധിയും പറഞ്ഞു കൊടുക്കും..

    ReplyDelete
  9. എപ്പോഴും ഞാന്‍ പറയുന്നത് ആവര്‍ത്തിക്കുന്നു....
    ഡി.ഡി.റ്റി. കണ്ട് പിടിച്ചതിന് നോബല്‍ സമ്മാനം ലഭിച്ചു. എന്നാല്‍ അത് ജീവജാലങ്ങള്‍ക്ക് അപകടം എന്ന് കണ്ട് നിരോധിച്ചു.

    ഓര്‍ഗാനോ ക്ലോറിന്‍ വിഭാഗത്തില്‍ പെടുന്നവയാണ് പല കീടനാശിനികളും. അവ അപകടകാരികളാണ്. നശിച്ച് പോകുവാന്‍ സമയമെടുക്കും.

    ഇപ്പോള്‍ ശാസ്ത്ര ലോകം ശ്രദ്ധിക്കുന്നത് പെട്ടെന്ന് നശിച്ച് പോകുവാന്‍ കഴിവുള്ള കീടനാശീനികള്‍ നിര്‍മ്മിക്കുവാനാണ്.

    എന്‍ഡോസള്‍ഫാന്‍ പ്രശ്നത്തിലേയ്ക്.. മറ്റ് രാജ്യങ്ങളില്‍ കാണുവാന്‍ കഴിഞ്ഞില്ല എന്ന് പറഞ്ഞല്ലോ എന്ത് കൊണ്ട് എന്ന് ചിന്തിച്ചുവോ? പദ്രയിലെ പോലെ ഒരു പ്രദേശമാകെ കീടനാശിനി തളിക്കുന്ന പരിപാടി മറ്റ് രാജ്യങ്ങളില്‍ കാണുവാന്‍ കഴിയില്ല...

    അമേരിക്ക ഇത് നിരോധിക്കുവാന്‍ പോകുന്നു.. കാരണം ഇത് മനുഷ്യരില്‍ പ്രശ്നമുണ്ടാക്കുമെന്ന് അവിടത്തെ കര്‍ഷകര്‍ (അത് കൈകാര്യം ചെയ്യുന്നവര്‍) നേരിട്ട് ബോധ്യപ്പെടുത്തിയത് കൊണ്ട്... അതിനെ കുറിച്ച് ഇ.പി.യെ.യുടെ സൈറ്റില്‍ വിശദമായി വായിക്കാം....

    ഡി.ഡി.റ്റി. നിരോധിച്ചത് കൊണ്ട് അമേരിക്ക ഇപ്പോള്‍ മറ്റൊരു പ്രശ്നത്തിലായിരിക്കുന്നു... മറ്റൊന്നുമല്ല ഡി.ഡി.റ്റി. കൊണ്ട് ഉന്മൂലനം നടത്തിയ “മൂട്ട” ഇപ്പോള്‍ അമേരിക്കയില്‍ പെരുകിയിരിക്കുന്നു... ഡി.ഡി.റ്റി. പോലെ ഫലപ്രദമായ ഒന്ന് ഇപ്പോഴില്ലാത്തതാണ് ഇപ്പോള്‍ “പകര്‍ച്ചവ്യാധി” പോലെ “മൂട്ട” ശല്യം വര്‍ദ്ധിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍... ഈ വരുന്ന ഹോളിഡേ സീസണിനെ പ്രതികൂലമായി ബാധിക്കുന്നത് സാമ്പത്തിക മാന്ദ്യമായിരിക്കില്ല മറിച്ച് മൂട്ടകലായിരിക്കും എന്നാണ് വിലയിരുത്തുന്നത്...

    അമേരിക്കയിലും മറ്റും കര്‍ഷകര്‍ തങ്ങള്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ ദോഷ വശങ്ങളെ പറ്റിയും മറ്റും അറിഞ്ഞിരിക്കണം എന്ന് നിയമം ഉണ്ട്. രാസവസ്തുക്കള്‍ എങ്ങിനെ കൈകാര്യം ചെയ്യണമെന്ന് നമ്മുടെ ആളുകള്‍ക്ക് അറിയുമോ. ചെറിയ ഒരു ഉദഹരണം കോളേജുകളില്‍ രസതന്ത്ര ലാബുകളില്‍ പലരും “പിപ്പറ്റ്” ചെയ്യുന്നത് വായ ഉപയോഗിച്ചാണ്. എന്നാല്‍ അത് പാടില്ല ദോഷമാണെന്ന് എത്ര അദ്ധ്യാപകര്‍ പറഞ്ഞ് കൊടുക്കും? അപ്പോള്‍ പിന്നെ സാധാരണക്കാരായവരുടെ കാര്യം പറയണമോ?

    ഗ്രീന്‍ റെവല്യൂഷന്‍ എന്ന് പറഞ്ഞ് നമ്മള്‍ കാണിച്ച പേകൂത്തില്‍ നമ്മള്‍ നശിപ്പിച്ചത് ഭാവി തലമുറയ്ക്ക് വേണ്ട ഗ്രൌണ്ട് വാട്ടറാണ്. അത് കൊണ്ടാണ് കുടിവെള്ള കുപ്പികള്‍ പരിശോധിച്ചപ്പോള്‍ അവയില്‍ കീടനാശിനികള്‍ കണ്ടത്...

    വ്യവസായശാലകളില്‍ നിന്ന് മാത്രമല്ല ലാബുകളില്‍ നിന്നും ഹോസ്പിറ്റലുകളില്‍ നിന്നും പുറത്തേയ്ക്ക് ഒഴുകുന്ന വെള്ളം ശുദ്ധീകരിച്ച് വേണം കളയുവാന്‍... ഇന്ത്യയിലെ കാര്യമോ?

    പരിസ്ഥിതിക്ക് വേണ്ടി വാദിക്കുന്നവരെ ഇടിച്ച് താഴ്ത്തുന്ന പ്രവണത ഇന്നും ഇന്നലയും തുടങ്ങിയതല്ലല്ലോ...

    ഇവിടെ താങ്കള്‍ മുന്നോട്ട് വെച്ച ചോദ്യം പ്രസക്തമാണ്.. പകരം എന്തുണ്ട്? ഈ ചോദ്യം എന്‍ഡോസള്‍ഫാന്‍ പ്രശ്നം തുടങ്ങുന്നതിന് പതിറ്റാണ്ടുകള്‍ക്ക് മുന്നേ തുടങ്ങിയതാണ്. മണ്ണീല്‍ അലിഞ്ഞ് ചേരുന്ന പ്ലാസ്റ്റിക്കിനായുള്ള അന്വേഷണം പോലെ തന്നെ... പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രാസ കീടനാശിനികള്‍ കണ്ട് പിടിക്കപ്പെടുകയും ചെയ്തിട്ടുണ്ട്... രാസകീടനാശിനികളല്ലാത്ത പ്രകൃതിയില്‍ നിന്ന് ലഭിക്കുന്നവ കൃഷിക്കായി ഉപയോഗിക്കാം എന്ന് നമ്മുടെ പൂര്‍വ്വികര്‍ തന്നെ കാണിച്ച് തന്നിരുന്നു... ഇവയെല്ലാം കര്‍ഷകര്‍ക്ക് ചൂണ്ടികാട്ടുക..

    പക്ഷേ രാഷ്ട്രീയ മേലാളന്മാര്‍ അത് ചെയ്യില്ല കാരണം അവര്‍ക്ക് മറ്റുള്ളവരുടെ ആരോഗ്യമല്ല (സ്വന്തം ആരോഗ്യം വലുതാണെന്ന് കോള പാര്‍ലമെന്റില്‍ മാത്രം നിരോധിച്ച് അവര്‍ തെളിയിച്ച് തന്നില്ലേ) മറിച്ച് സ്വന്തം പോക്കറ്റ് വീര്‍പ്പിക്കുക എന്നതിലേ താല്പര്യമുള്ളൂ... വൈറ്റ് കോളര്‍ ശാസ്ത്രജ്ഞന്മാര്‍ ജനങ്ങളിലേയ്ക്ക് ഇറങ്ങില്ലല്ലോ... അവിടെയാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ പങ്കാളിത്തത്തിന്റെ ഗുണം...

    ReplyDelete
  10. എന്റോ സള്‍ഫാന്‍ നിരോധിക്കണം എന്നാണു എന്‍റെ അഭിപ്രായം. കെ.വി തോമസ്‌ മാത്രം അല്ല, ഇടതു വലതു വ്യത്യാസം ഇല്ലാതെ ഒരു പാട് രാഷ്ട്രീയക്കാര്‍ എന്റോ സള്‍ഫാന്‍ കമ്പനിയുടെ കയ്യില്‍ നിന്നും പണം കൈപറ്റുന്നുണ്ട് . അവര്‍ക്കുവേണ്ടി വാദിക്കുന്നുമുന്ദ്. കൊള്ള ലാഭം സ്വപ്നം കാണുന്ന വന്‍കിട മുതലാളിമാര്‍ തീര്‍ക്കുന്ന എല്ലാ ദുരിതങ്ങളുടെയും ഫലം അനുഭവിക്കുന്നത് പാവം പൊതു ജനം ആണ്. അത് എന്റോ സള്‍ഫാന്‍ ആയാലും, യൂണിയന്‍ കാര്‍ബൈഡ് ദുരന്തം ആയാലും ശരി. ഇതില്‍ രാഷ്ട്രീയം കലര്‍ത്താതെ എന്റോ സള്‍ഫാന്‍ ദുരിത ബാധിതരെ/ജീവച്ചവങ്ങളെ സഹായിക്കാന്‍ സര്‍ക്കാന്‍ മുന്നോട്ടു വരണം.

    ReplyDelete
  11. ???!!!...
    പ്രിയ കെ.പി.എസ്,താങ്കളുടെ വീക്ഷണം താത്വികമായി അംഗികരിക്കുന്നു.എന്നാല്‍,പ്രായൊഗീകതലത്തില്‍ എന്‍ഡോസള്‍ഫാന്‍ വരുത്തിവെച്ച മാരകമായ വിപത്ത്‌ കാണാതിരിക്കാനാവുമോ..?
    കാസര്‍കോട്ടെ തല വീര്ത്ത,കൈകാലുകള്‍ക്കു പൂര്‍ണസ്വാധീനം വിനഷ്‌ടമായ പിന്ചോമാനകള്‍ മനുഷ്യരാശിയുടെ മുന്നില്‍ ഉന്നയിച്ച് കൊണ്ടിരിക്കുന്ന നിശ്ശബ്ദമായ ചില ചോദ്യങ്ങളെ നേരിടാന്‍ നമുക്കാവുമോ..?

    ഇതിലെ രാഷ്ട്രിയത്തെയും,ഇപ്പോഴത്തെ പ്രത്യേകസാഹചര്യത്തിലുരുത്തിരിഞ്ഞ വിമര്‍ശനങ്ങളെയും നമുക്കവഗണിക്കാം...ആ കുഞ്ഞ്മക്കളെയും അവരെ നൊന്തുപെറ്റ നിരാലംബരായ അമ്മമാരെയും നമുക്ക്‌ അവഗണിച്ചു തള്ലാനാവുമോ..?

    കശുമാവുകളില്‍ വിരിഞ്ഞ് പൂക്കുന്നവ മുച്ചൂടും അണ്ടികള്‍ ആക്കിമാറ്റാന്‍ മനുഷ്യന്‍ വിചാരിച്ചാല്‍ സാദ്ധ്യമാണ് എന്ന് തെറ്റായി ധരിച്ച്പോയതാണ് ഈ രാസപദാര്‍ത്ഥങ്ങള്‍ കവിഞ്ഞ അളവില്‍ പ്രയോഗിക്കാന്‍ പ്രേരണയായിത്തീര്ന്നതെന്ന് വ്യക്തമാണല്ലോ.സ്വാര്‍ത്ഥതയെ ദൈവമാക്കിവരിച്ച്ചവര്‍ക്ക് മനുഷ്യരെക്കുറിച്ച്‌ ഓര്‍മിക്കാനെങ്ങനെ കഴിയും ..!!

    പ്രകര്തിനിയമങ്ങള്‍ ലംഘിക്കുന്നതല്ലേ പ്രശ്നത്തിന്‍റെ യഥാര്‍ത്ഥമര്‍മ്മം.ഭൂമിയുടെ താളം തെറ്റിക്കുന്നതാരാ..?എല്ലാത്തിനെയും കീഴ്പ്പെടുത്തിക്കളയാം എന്ന വ്യാമോഹം മനുഷ്യനെ അന്ധനാക്കിയിരിക്കുന്നല്ലോ.!
    മനുഷ്യരടക്കം,മറ്റു ജീവജാലങ്ങലാകെ നശിച്ച് തിര്‍ന്നാലും വേണ്ടില്‍ല പരമാവധിച്ചുഷണം പരമാവധി ലാഭം കൊയ്യണം എന്ന ഒരൊറ്റ ചിന്തയാണ്‌ എന്നുമേവിടെയും മുതലാളിത്തം ലക്ഷ്യമാക്കുന്നത്.
    ഒരുവിധ കീടനാശിനികളും ഉപയോഗിക്കാതെ ജൈവരിതിയെ അവലംബിക്കുക എന്നതിനൊപ്പം,അമിതമായ ഉപഭോഗം കുറച്ച് ജീവിതം മുന്നോട്ട് നയിക്കാനാവുമെങ്കില്‍ ഈ ഭൂമിയും ആകാശവുമൊക്കെ സന്തുലിതമായി ഇനിയും നിലനിന്നേക്കും..മറിച്ചായാല്‍...!!!

    ReplyDelete
  12. എന്‍ഡോസല്‍ഫാന്‍ എന്ന കീടനാശിനി എവിടെ തളിച്ചാലും അവിടെയൊക്കെ കാസര്‍ഗോഡ് പോലുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമെങ്കില്‍ എന്‍ഡോസല്‍ഫാന്‍ നിരോധിച്ചാല്‍ പോര ആ കമ്പനിയുടെ ഉടമസ്ഥരെയെല്ലാം തൂക്കിക്കൊല്ലുകയും വേണം എന്നാണെന്റെയും അഭിപ്രായം. മനുഷ്യരെ ഈ രീതിയില്‍ ജീവച്ഛവങ്ങളാക്കുന്ന ഒരു കീടനാശിനിക്കമ്പനിയെ എങ്ങനെ വച്ചു പൊറുപ്പിക്കാന്‍ പറ്റും? അത് പക്ഷെ തെളിയിക്കപ്പെടണ്ടേ? ഇപ്പോഴും ഒരു വിദഗ്ദസമിതി അന്വേഷണത്തിന് വരുന്നുണ്ട്. അപ്പോള്‍ പറയുന്നു , ആ സമിതിയില്‍ ഉള്ളവരും എന്‍ഡോസല്‍ഫാന്‍ കമ്പനിയോട് വിധേയത്വമുള്ളവരാണെന്ന്.

    ആളുകളെ കൊല്ലാക്കൊല ചെയ്യാന്‍ ഒരു അന്താരാഷ്ട്ര കമ്പനി കോടിക്കണക്കിന് രൂപ ചെലവിട്ട് കീടനാശിനി ഉല്പാദിപ്പിക്കുമോ എന്ന ചോദ്യമാണ് ഞാന്‍ സ്വയം ചോദിക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് തുറന്ന മനസ്സാണ് എന്നാണ് കെ.വി.തോമസ് പറഞ്ഞിരുന്നത്. എതിര്‍ക്കുന്നവര്‍ക്കും തുറന്ന മനസ്സ് ഉണ്ടാവണം. കൃഷിക്കാര്‍ക്ക് കുറഞ്ഞ വിലയില്‍ കീടനാശിനി ലഭ്യമായാല്‍ മാത്രമേ അവര്‍ക്ക് കൃഷി ചെയ്യാന്‍ സാധിക്കുകയുള്ളൂ. കര്‍ഷകര്‍ കൃഷി ചെയ്താല്‍ മാത്രമേ നമുക്ക് ഭക്ഷ്യസാധനങ്ങള്‍ ലഭിക്കുകയുള്ളൂ.

    കീടനാശിനി ഇല്ലാതെ കര്‍ഷകര്‍ക്ക് കൃഷി ചെയ്യാന്‍ ഇന്നത്തെ നിലയില്‍ സാധ്യമല്ല എന്നത് തര്‍ക്കമറ്റ സംഗതിയാണ്. അപ്പോള്‍ കര്‍ഷകര്‍ക്ക് കീടനാശിനി ലഭ്യമാക്കുക എന്നതും സര്‍ക്കാരിന്റെ ചുമതലയാണ്. എന്‍ഡോസല്‍ഫാന്‍ നിരോധിച്ചാല്‍ അതിനേക്കാളും വില കുറഞ്ഞ എന്നാല്‍ ഫലപ്രദമായ മറ്റ് കീടനാശിനികള്‍ നിലവിലുണ്ടെങ്കില്‍ സര്‍ക്കാര്‍ ഒന്നും ചിന്തിക്കാതെ എന്‍ഡോസല്‍ഫാന്‍ നിരോധിക്കും എന്നാണ് എനിക്ക് തോന്നുന്നത്. അഥവാ അങ്ങനെ ഇതര കീടനാശിനികള്‍ ലഭ്യമല്ലെങ്കിലും കാസര്‍ഗോഡ് ദുരന്തം എന്‍ഡോസല്‍ഫാന്‍ തളിച്ചത്കൊണ്ട് മാത്രമല്ലെങ്കിലും, എന്‍ഡോസല്‍ഫാന്‍ നിരോധിക്കാന്‍ സര്‍ക്കാരിന് കഴിയില്ല.

    കേരള സര്‍ക്കാരിന്റെ വക പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കശുമാവ് തോട്ടത്തില്‍ ഹെലികോപ്റ്ററില്‍ നിന്ന് എന്‍ഡോസല്‍ഫാന്‍ തളിച്ചതിന്റെ ഫലമായിട്ടാണ് കാസര്‍ഗോഡ് സംഭവം ഉണ്ടായിട്ടുള്ളത്. അത്കൊണ്ട് ദുരിതബാധിതരെ സംരഷിക്കാനും നഷ്ടപരിഹാരം നല്‍കാനുമുള്ള ബാധ്യത കേരള സര്‍ക്കാരിനാണ് ഉള്ളത്. എന്‍ഡോസല്‍ഫാന്‍ ഹെലികോപ്റ്ററില്‍ നിന്ന് അനിയന്ത്രിതമായി തളിച്ചത്കൊണ്ടാവാം കാസര്‍ഗോഡ് ദുരന്തം ഉണ്ടായത് എന്ന് ന്യായമായും സംശയിക്കാവുന്നതാണ്. കാരണം കാസര്‍ഗോഡ് പോലെയുള്ള ഭീകരമായ സംഭവം എവിടെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു കാണുന്നില്ല.

    എന്‍ഡോസല്‍ഫാനെ എതിര്‍ക്കുന്നവര്‍ നിരോധിക്കണം എന്ന് മാത്രമാണ് മുറവിളി കൂട്ടിക്കാണുന്നത്. ഇത് ഉത്തരവാദിത്വത്തോടെയുള്ള മുറവിളിയാണോ എന്ന് പറയാനാകില്ല. കാസര്‍ഗോഡ് മാത്രമല്ല ഇന്ത്യ. എന്‍ഡോസല്‍ഫാന്‍ നിമിത്തം കാസര്‍ഗോഡ് സംഭവിക്കുമെങ്കില്‍ അങ്ങനെ ഇന്ത്യയുടെ ഇതര ഭാഗങ്ങളിലും സംഭവിക്കേണ്ടതല്ലേ? കീടനാശിനി കൂടിയേ തീരൂ. കീടനാശിനിക്ക് കീടങ്ങളെ കൊല്ലാനുള്ള ശേഷിയുണ്ടാവണം. കീടങ്ങള്‍ ചാകുമെങ്കില്‍ അത് വിഷം തന്നെയാണ് താനും. അളവില്‍ കൂടുതല്‍ പ്രയോഗിച്ചാല്‍ മാരകമായ ഭവിഷ്യത്ത് ഉണ്ടാകും. എന്‍ഡോസല്‍ഫാനല്ലാതെ മറ്റേത് കീടനാശിനിയായാലും ഇതാണ് അവസ്ഥ. ഈ വസ്തുതകള്‍ എല്ലാം എന്‍ഡോസല്‍ഫാനെ നിരോധിക്കണം എന്ന് പറയുന്നവര്‍ കണക്കിലെടുക്കണം.

    ചിലര്‍ ജൈവകീടനാശിനി എന്ന് പറയുന്നുണ്ട്. ചെറിയ തോതില്‍ അതൊക്കെ പറ്റുമായിരിക്കും. എന്നാല്‍ വലിയ തോതില്‍ അതൊന്നും പ്രാക്റ്റിക്കലല്ല. പൂര്‍വ്വികര്‍ എന്തോ കണ്ടുപിടിച്ചതായി മനോജ് പറയുന്നു. അതൊക്കെ ഇക്കാലത്ത് ശരിയാവുമോ. ആളുകളെ കാസര്‍ഗോഡ് മാതൃകയില്‍ നരകിപ്പിക്കാന്‍ എന്‍ഡോസല്‍ഫാന്‍ കമ്പനിയോ ഇന്ത്യന്‍ സര്‍ക്കാരോ തുനിയുകയില്ല എന്നാണ് എന്റെ വിചാരം.

    ReplyDelete
  13. @ ഒരു നുറുങ്ങ് (ഹാരൂണ്‍ക്ക), കാസര്‍ഗോഡ് ദുരന്തത്തില്‍ ആരാണ് യഥാര്‍ഥ പ്രതി എന്നാണെന്റെ ചോദ്യം. എന്‍ഡോസല്‍ഫാനോ അതോ അത് കൈകാര്യം ചെയ്തവരോ? കൈകാര്യം ചെയ്തവരാണെങ്കില്‍ എന്‍ഡോസല്‍ഫാനെ നിരോധിച്ചാല്‍ പ്രശ്നം തീരുമോ? കീടനാശിനി പാടെ ഉപേക്ഷിക്കാന്‍ ഇന്നത്തെ നിലയില്‍ സാധ്യമല്ല. വീട്ടുമുറ്റത്ത് ലോണ്‍ ഗ്രാസ്സ് എന്ന് പറയുന്ന പുല്ല് വളര്‍ത്തണമെങ്കിലും കീടനാശിനി ഇല്ലാതെ പറ്റില്ല എന്നതാണ് അവസ്ഥ. രാജ്യത്ത് എല്ലായിടത്തും ഒരുമിച്ച് ഒരു ദിവസം കീടനാശിനി പ്രയോഗം നിര്‍ത്തിവെച്ചാല്‍ തന്നെ കീടങ്ങള്‍ അനിയന്ത്രിതമായി പെറ്റുപെരുകും. നാം ഇഷ്ടപ്പെടുന്നത്കൊണ്ടല്ല അത് ഉപയോഗിക്കേണ്ടി വരുന്നത്. വേറെ വഴിയില്ലാത്തത്കൊണ്ടാണ്. പ്രാകൃതികരീതിയില്‍ ലോകം മൊത്തം കീടങ്ങളെ നിയന്ത്രിക്കാന്‍ കഴിയില്ല. അപ്പോള്‍ കീടനാശിനി ആവശ്യത്തിന് മാത്രം മിതമായി ഉപയോഗിക്കുക എന്നതാണ് കരണീയമായ മാര്‍ഗ്ഗം. എന്‍ഡോസല്‍ഫാന്‍ നിരോധിച്ചല്‍ എല്ലാം ഭദ്രമായി എന്നൊരു പ്രതീതിയാണ് എതിര്‍പ്പുകാര്‍ സൃഷ്ടിക്കുന്നത്.

    നമ്മുടെ എതിര്‍പ്പുകള്‍ക്കെല്ലാം ഒരു പരമ്പരാഗരതശൈലിയുണ്ട്. സംഭവം സെന്‍ഷേനലാക്കുക. എന്നിട്ട് എതിര്‍പ്പ് എല്ലാവരും ആഘോഷിക്കുക. എതിര്‍ക്കപ്പെടേണ്ടതായ എത്രയോ കാര്യങ്ങള്‍ അവഗണിക്കുക. അതാണ് എന്‍ഡോസല്‍ഫാന്റെയും കാര്യത്തിലും സംഭവിക്കുന്നത്. ഇപ്പോള്‍ പൊടുന്നനെ വീണ്ടും എന്‍ഡോസല്‍ഫാനെതിരെ എല്ലാവരും തിരിഞ്ഞിരിക്കുന്നു. അന്വേഷിക്കാന്‍ സമിതി വരുന്നു. ഒപ്പം വിവാദങ്ങളും. കൊഴുപ്പു കൂട്ടാ‍ന്‍ കെ.വി.തോമസ്സിന്റെയും മന്‍‌മോഹന്‍സിങ്ങിന്റെ കോലം കത്തിക്കലും.

    കാസര്‍ഗോഡ് അമിതമായി എന്‍ഡോസല്‍ഫാന്‍ തളിച്ചതാണോ അതല്ല മിതമായി തളിച്ചാലും അത്തരം ജനിതകവൈകല്യങ്ങള്‍ ഉണ്ടാകുമോ എന്താണ് യഥാര്‍ത്ഥ കാരണം എന്ന് പറയാന്‍ ഞാന്‍ ആളല്ല. അതേ സമയം കീടനാശിനി കൃഷി നടത്തിക്കൊണ്ടുപോകാന്‍ അത്യന്താപേക്ഷിതമാണ് എന്ന് പറയുമ്പോള്‍ തന്നെ കീടനാശിനികള്‍ ഇവിടെ അനാവശ്യമായും അമിതമായും പ്രയോഗിക്കപ്പെടുന്നത്കൊണ്ട് നമ്മള്‍ എല്ലാവരും പതുക്കെപ്പതുക്കെ രോഗികള്‍ ആവുന്നുണ്ട് എന്നൊരു യാഥാര്‍ത്ഥ്യമുണ്ട്. ഈ വിപത്തിനെതിരെ ആരും ശബ്ദിക്കുകയോ ആവശ്യമായ നിയമനിര്‍മ്മാണത്തിന് ശബ്ദമുയര്‍ത്തുകയോ ചെയ്യുന്നില്ല.

    നമ്മള്‍ കടകളില്‍ നിന്ന് വാങ്ങുന്ന എല്ലാ പഴങ്ങളിലും കീടനാശിനി തളിക്കുന്നുണ്ട്. അധികദിവസം കേട് കൂടാതെ നിന്ന് അധികവിലയ്ക്ക് വില്പന ചെയ്യാന്‍ വേണ്ടിയാണ് ഇത് ചെയ്യുന്നത്. മാര്‍ക്കറ്റില്‍ എത്തുന്ന മത്സ്യങ്ങളിലും കീടനാശിനി പ്രയോഗം നടത്തുന്നുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന പാലിലും തൈരിലും മറ്റും മാരകമായ ഫലം ഉളവാക്കുന്ന ആന്റിബയോട്ടിക്ക് മരുന്നുകള്‍ ക്രമാതീതമായി ചേര്‍ക്കുന്നു. പൌരന്മാരുടെ ആരോഗ്യം ഇവിടെ അക്ഷരാര്‍ത്ഥത്തില്‍ പണയത്തിലാണ്. ഒരു പക്ഷെ എന്‍ഡോസല്‍ഫാന്‍ ഇന്ത്യയിലും നിരോധിക്കാം. എന്നാല്‍ അതിന് ശേഷം എന്ത്? നമ്മുടെ എതിര്‍പ്പുകാര്‍ മറ്റൊരു എതിര്‍പ്പ് ആഘോഷിക്കാന്‍ വേണ്ടി കാത്തിരിക്കും എന്ന് മാത്രം.

    ReplyDelete
  14. സുകുമാരൻ മാഷേ,
    എൻഡോസൾഫാൻ കാസർഗോഡ് മാത്രമേ പ്രശ്നമുണ്ടാക്കിയിട്ടുള്ളു എന്ന താങ്കളുടെ അറിവ് തെറ്റാണെന്ന് പറയേണ്ടി വന്നതിൽ വിഷമം ഉണ്ട്. മറ്റു പലരാജ്യങ്ങളിലും ഇതിന്റെ ഉപയോഗം നിയന്ത്രിക്കുകയോ, നിരോധിക്കുകയുമൊക്കെ ചെയ്തത് പല പരീക്ഷണങ്ങളിലൂടെയും, നിരീക്ഷണങ്ങളിലൂടെയുമാണ്. ശാസ്ത്രീയമായി നടത്തിയ ഇത്തരം പല ഗവേഷണങ്ങളുടെയും ഫലങ്ങൾ എൻഡോ സൾഫാനു എതിരായിരുന്നു (പ്രസക്ത പഠനങ്ങളുടെ പ്രബന്ധങ്ങൾ എന്റ് കൈവശം ഉണ്ട്. വില കൊടുത്ത് വാങ്ങേണ്ടതിനായതിനാൽ ഇന്റർനെറ്റിൽ ചുമ്മാ തപ്പിയാൽ കിട്ടുകയില്ല.)

    പിന്നെ, എൻഡോസൾഫാനെ എതിർക്കുന്നവർ എപ്പോഴും കാസർഗോഡ് ദുരന്തം മാത്രം എടുത്ത് കാണിക്കുന്നത്, അത്രയ്ക്കും മാരകമായ ദുരന്തം മറ്റിടങ്ങളിൽ ഉണ്ടാവാത്തതുകൊണ്ടാണ്. ഇനി കാസർഗോഡ് മാത്രം ഇത്ര പ്രശ്നം ഉണ്ടായത് എന്നതിനു കാരണം അന്വേഷിച്ച് മനസ്സിലാക്കിയിട്ട് നിരോധിച്ചാൽ മതിയോ, അതോ നിരോധിച്ചതിനുശേഷം പഠനങ്ങൾ നടത്തി കുഴപ്പമില്ല എങ്കിൽ നിരോധനം പിൻ വലിക്കുന്നതോ? ഏതാണ് ഉത്തമം?

    ഒരു നുറുങ്ങ്: മാഷ് എഴുതുന്നു,
    കേരള സര്‍ക്കാരിന്റെ വക പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കശുമാവ് തോട്ടത്തില്‍ ഹെലികോപ്റ്ററില്‍ നിന്ന് എന്‍ഡോസല്‍ഫാന്‍ തളിച്ചതിന്റെ ഫലമായിട്ടാണ് കാസര്‍ഗോഡ് സംഭവം ഉണ്ടായിട്ടുള്ളത്.

    അപ്പോൾ പിന്നെ കേരള സർക്കാർ ഹെലികോപ്റ്റർ നിരോധിച്ചാൽ മാത്രം മതി!

    ReplyDelete
  15. @ മണി, എന്റെ അറിവ് തെറ്റാണെന്ന് പറയാന്‍ താങ്കള്‍ എന്തിന് വിഷമിക്കണം. ഞാന്‍ എന്‍ഡൊസല്‍ഫാന്റെ ആളല്ലല്ലൊ. എന്നാല്‍ ചില കാര്യങ്ങള്‍ പറയാം. എന്‍ഡോസല്‍ഫാന്‍ നിരോധിക്കണം എന്ന് പ്രചരിപ്പിക്കുകയും സമരം ചെയ്യുകയും ചെയ്യുന്ന പരിസ്ഥിതി സംഘടനകള്‍ക്ക് സാമ്പത്തിക സഹായം ചെയ്യുന്നത് 27 രാ‍ജ്യങ്ങള്‍ ഉള്‍പ്പെടുന്ന യൂറോപ്യന്‍ യൂനിയന്‍ ആണ്. അവര്‍ അന്താരാഷ്ട്രതലത്തില്‍ എന്‍ഡോസല്‍ഫാനെതിരെ ലോബ്ബിയിങ്ങ് നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നു. കാസര്‍ഗോഡ് ദുരന്തത്തിന്റെ പേപ്പര്‍ കട്ടിങ്ങുകളും വീഡിയോ ക്ലിപ്പിങ്ങുകളുമാണ് അവര്‍ ലോകമാസകലം ഉപയോഗപ്പെടുത്തുന്നത്.

    ഇന്ത്യന്‍ കര്‍ഷകന് ഏറ്റവും വിലക്കുറവിലും ഫലപ്രാപ്തിയിലും ലഭിക്കുന്ന കീടനാശിനിയാണ് എന്‍ഡോസല്‍ഫാന്‍. മറ്റുള്ളവയ്ക്ക് എന്‍ഡോസല്‍ഫാനെക്കാളും പത്തിരട്ടി കൂടുതല്‍ വിലയുണ്ട്. എന്‍ഡോസല്‍ഫാന്‍ ഉല്പാദിപ്പിക്കുന്നത് യൂറോപ്യന്‍ യൂനിയനില്‍ പെട്ട രാജ്യങ്ങളില്‍ അല്ല എന്ന് അറിയണം. എന്‍ഡോസല്‍ഫാനെക്കാളും പത്തിരട്ടി വിലക്കൂടുതലുള്ള മറ്റ് കീടനാശിനികള്‍ അവര്‍ ഉല്പാദിപ്പിക്കുന്നുണ്ട്. എന്‍ഡോസല്‍ഫാന്‍ വിരുദ്ധപ്രചാരണത്തിന് ഫണ്ടിങ്ങ് ചെയ്യുന്നതില്‍ യൂറോപ്യന്‍ യൂനിയനുള്ള വാണിജ്യതാല്പര്യം ഇതില്‍ നിന്ന് വ്യക്തമാണ്. കീടനാശിനി വില്പനയില്‍ ആധിപത്യം സ്ഥാപിക്കുക എന്ന് വ്യക്തമായ അജണ്ടയോടുകൂടി യൂറോപ്യന്‍ യൂനിയന്‍ നടത്തുന്ന തന്ത്രത്തില്‍ ലോകത്തിലെ പരിസ്ഥിതി സംഘടനകള്‍ അകപ്പെട്ടുപോയിരിക്കുന്നു.

    എന്‍ഡോസല്‍ഫാന്റെ വില ലിറ്ററിന് 220 രൂപയാണെങ്കില്‍ യൂറോപ്യന്‍ യൂനിയന്‍ ഉല്പാദിപ്പിക്കുന്ന Imidacloprid എന്ന കീടനാശിനിക്ക് വില ലിറ്ററിന് 2000 രൂപയില്‍ കൂടുതലാണ്. മറ്റ് കീടനാശിനികളായ Thiamethoxam-ന്റെ വില ലിറ്ററിന് 3200 രൂപയോളവും Coregen-ന്റെ വില 60 മില്ലിലിറ്ററിന് 700 രൂപയോളവുമാണ്. അപ്പോള്‍ എന്‍ഡോസല്‍ഫാന്‍ നിരോധിക്കുമ്പോള്‍ ഇന്ത്യന്‍ കര്‍ഷകന്‍ കീടനാശിനികള്‍ പത്തിരട്ടി വില കൂടുതല്‍ കൊടുത്ത് വാങ്ങേണ്ടിയും വരും. മറ്റൊന്ന് ചില കീടനാശിനികള്‍ തേനീച്ചകളെ നശിപ്പിക്കും. തേനീച്ചകള്‍ നശിച്ചാല്‍ പരാഗണം നടക്കാതെ പോവുകയും അങ്ങനെ കൃഷി നഷ്ടത്തില്‍ ആ‍വുകയും ചെയ്യും. 50 കൊല്ലമായി എന്‍ഡോസല്‍ഫാന്‍ ഉപയോഗിച്ചു വരുന്നു. തേനീച്ചകളുടെ നാശം എവിടെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അത്കൊണ്ട് എന്‍ഡോസല്‍ഫാന്‍ നിരോധിക്കലും പിന്നെ പിന്‍‌വലിക്കലും എല്ലാം ഇന്ത്യന്‍ കര്‍ഷകനെ സംബന്ധിച്ച് കുട്ടിക്കളിയല്ല.

    പിന്നെ ഒന്നുണ്ട്, എന്‍ഡോസല്‍ഫാനെ നിരോധിച്ചാല്‍ കര്‍ഷകന്‍ പത്തിരട്ടി വില കൊടുത്ത് യൂറോപ്യന്‍ യൂനിയന്റെ കീടനാശിനി വാങ്ങുമ്പോള്‍ കര്‍ഷകന് തറവില കൂട്ടിക്കിട്ടാന്‍ സമരം ചെയ്യാം. വിലക്കയറ്റത്തിന്റെ പേരിലും സമരപരമ്പര അരങ്ങേറ്റാം. എന്‍ഡോസല്‍ഫാന് മറ്റൊരു പ്രത്യേകതയുമുണ്ട്. അത് ഒരു ബ്രോഡ് സ്പെക്ട്രം പെസ്റ്റിസൈഡ് ആണ്. പലതരത്തിലുള്ള കീടങ്ങളെ നശിപ്പിക്കാ‍നും അനേകം വിളകള്‍ക്ക് സംരക്ഷണം നല്‍കാനും ഉതകുന്നത്. എന്‍ഡോസല്‍ഫാന്‍ നിരോധിച്ചാല്‍ കര്‍ഷകന്‍ പല തരത്തിലുള്ള പെസ്റ്റിസൈഡ്സ് വാങ്ങേണ്ടിയും വരും.

    ഇത്രയും സത്യം പറഞ്ഞത്കൊണ്ട് എന്നെ എന്‍ഡോസല്‍ഫാന്‍ അംബാസഡര്‍ ആക്കല്ലേ.

    ReplyDelete
  16. മണിമാഷോട്, നുറുങ്ങ് മാഷ് താങ്കള്‍ ആരോപിച്ച പോലെ എവിടെയും പറഞ്ഞിട്ടില്ല. കാസര്‍ഗോഡ് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ വക കശുമാവ് തോട്ടത്തില്‍ എന്‍ഡോസല്‍ഫാന്‍ തളിച്ചത് സര്‍ക്കാരുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരായിരിക്കുമല്ലൊ. ആ സംശയം പ്രകടിപ്പിക്കുന്നത് ഞാനാണ്. സര്‍ക്കാ‍ര്‍ വിലാസം കീടനാശിനി പ്രയോഗത്തില്‍ അപാകതയുണ്ടെങ്കില്‍ അക്കാര്യവും അന്വേഷിക്കണ്ടേ? എന്‍ഡോസല്‍ഫാന്‍ നിരോധിക്കുക എന്ന ഒറ്റ പ്രചാരണത്തില്‍ യൂറോപ്യന്‍ യൂനിയന്റെ സമ്മര്‍ദ്ധമാണ് എന്ന് സംശയിച്ചാല്‍ കുറ്റം പറയാന്‍ പറ്റുമൊ?

    ReplyDelete
  17. അപ്പോൾ പിന്നെ കേരള സർക്കാർ ഹെലികോപ്റ്റർ നിരോധിച്ചാൽ മാത്രം മതിയെന്ന് മണി എത്ര ലാഘവത്തോടെയാണ് തമാശ പറഞ്ഞത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് വായിക്കുക: http://www.mathrubhumi.com/story.php?id=139047 ( കാസര്‍കോടന്‍ കുന്നുകളില്‍ കീടനാശിനി തളിച്ചത് നിയമം കാറ്റില്‍ പറത്തിക്കൊണ്ട്. പുതിയ സമിതി ഇരകളെപ്പറ്റിയല്ല പഠിക്കേണ്ടത്. ഈ നാട്ടില്‍ നിബന്ധനകള്‍ പാലിക്കാതെ വിഷം തളിക്കാന്‍ അനുമതി നല്‍കിയവരെപ്പറ്റിയാണ്-പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീപഡ്രെ അഭിപ്രായപ്പെട്ടു. പാവങ്ങളുടെ ആയുസ് ബലികൊടുത്ത് അവര്‍ ലക്ഷാധിപതികളായി. ഇരകളെ സഹായിക്കുന്നതോടൊപ്പം പഴയ ഫയലുകള്‍ പുറത്തെടുക്കണമെന്നും ശ്രീപഡ്രെ ആവശ്യപ്പെട്ടു.

    1991ന് ശേഷം ഹെലികോപ്റ്ററുകള്‍ കൊണ്ട് കീടനാശിനി തളിക്കുന്നതിന് അനുമതി നല്‍കിയില്ലെന്നാണ് കേന്ദ്ര കീടനാശിനി മന്ത്രാലയം പറയുന്നത്. എന്നാലിവിടെ 2000 വരെ അത് തുടര്‍ന്നു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതാരാണ്? പൊതുജനാരോഗ്യം സംരക്ഷിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ അത് മറന്ന് പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ നടപടിയെടുക്കണം-ശ്രീപഡ്രെ പറഞ്ഞു. )

    കീടനാശിനികളെ പറ്റി പഠനം നടത്തുന്ന സത്യബ്രത ബാനര്‍ജി പറയുന്നു: “Every pesticide can deliver benefits to farmers if used correctly. Farmers’ interests should be of utmost importance in such matters.”

    ഹെലികോപ്റ്ററുകളില്‍ ഇമ്മാതിരി ഏത് കീടനാശിനി തളിച്ചാലും കാസര്‍ഗോഡുകള്‍ ഉണ്ടാകാം. അപ്പോള്‍ എന്‍ഡോസല്‍ഫാന്‍ നിരോധിച്ചാല്‍ മതിയോ? ഈ ദുരന്തത്തില്‍ മരുന്ന് തളിച്ചവര്‍ക്ക് പങ്കില്ലേ?

    ReplyDelete
  18. എൻഡൊസൾഫാൻ ജീവൻ രക്ഷാമരുന്നൊന്നും അല്ലല്ലോ...

    ജനങ്ങളുടെയിടയിൽ ഭീതിയും കൂറെ പഠനങ്ങൾ അപകടകാരിയുമാണെന്ന്‌ കണ്ടെത്തുകയും ചില രാജ്യങ്ങൾ നിരോധിക്കുകയും ചെയ്ത ഒരു കീടനാശിനി... അതാണ്‌ എൻഡൊസൽഫാൻ.... എന്നാൽ പിന്നെ അതങ്ങ്‌ നിരോധിക്കുക... അതിന്‌ ശേഷവും പഠനങ്ങൾ നടത്താമല്ലോ... പഠനം അവസാനിപ്പിക്കേണ്ട... പഠനം പഠനത്തിന്റെ വഴിക്ക്‌ പോകട്ടെ... ഇനിയിപ്പോൾ എൻഡൊസൽഫാൻ പുണ്യാഹമാണെന്നൊ അന്നാവെള്ളമാണെന്നോ സംസം വെള്ളമാണെന്നൊ ശാസ്ത്രീയമായി തെളിയിക്കുകയാണെങ്ങിൽ നമ്മുക്ക്‌ പിന്നേയും തളിക്കാമല്ലോ... കശുമാവും ജനവും ബാക്കിയാവണമല്ലോ... അതുവരെ കേന്ദ്രസർക്കാരും കമ്പനിയും കുമ്പളങ്ങി മാഷും ക്ഷമി...

    ഇനിയിപ്പോൾ എൻഡൊസൾഫാനല്ല മാറരോഗങ്ങളുടെ വില്ലൻ എന്ന്‌ തെളിവുകൾ “ഉണ്ടാക്കിയെടുത്താലും” തളിക്കാൻ വരട്ടെ... ഈ രോഗങ്ങളുടെ കാരണക്കാരനെ കണ്ടെത്തുക... എന്നാൽ മാത്രമെ ജനങ്ങളുടെ മനസ്സിലുള്ള ഭീതിയകലുകയുള്ളു... അതുവരേയും എൻഡൊസൾഫാൻ മൂർദാബാദ്... കുമ്പളങ്ങി തോമസ് വായടയ്‌ക്കുക...

    ReplyDelete
  19. കാക്കര തലക്കെട്ട് മാത്രം വായിച്ചിട്ടാണ് കമന്റ് എഴുതിയത് എന്ന് തോന്നുന്നു. കുറഞ്ഞ പക്ഷം ശ്രീപഡ്രെ പറഞ്ഞതെങ്കിലും വായിക്കാമായിരുന്നു. കാസര്‍ഗോഡ് ദുരന്തത്തെക്കുറിച്ച് നിഷ്പക്ഷമായി അന്വേഷണം നടത്തിയാല്‍ പത്ത് കൊല്ലത്തോളം നിയമവിരുദ്ധമായി സ്വന്തം തോട്ടത്തില്‍ , ചില്ലറയല്ല 2000 ഏക്കറില്‍ അധികം സ്ഥലത്ത് ഹെലികോപ്റ്ററില്‍ എന്‍ഡോസല്‍ഫാന്‍ തളിച്ച കേരള സര്‍ക്കാരാണ് ഒന്നാം പ്രതി എന്ന് തെളിയും.

    കീടനാശിനിയെന്നാല്‍ പുണ്യാഹമോ അന്നാവെള്ളമോ സംസം വെള്ളമോ ഒന്നുമല്ല. കീടങ്ങളെയും പുഴുക്കളെയും കൊല്ലുന്ന വിഷം തന്നെയാണ്. ഇപ്പറഞ്ഞ വെള്ളങ്ങള്‍ തളിച്ചാലൊന്നും കീടങ്ങള്‍ ശുദ്ധാത്മാക്കളായി വിളകളെ നശിപ്പിക്കാതിരിക്കില്ല. നമുക്ക് ആഹാരപദാര്‍ത്ഥങ്ങള്‍ കൃഷിക്കാരന്‍ ഉല്പാദിപ്പിച്ച് തരണമെങ്കില്‍ കീടനാശിനി കൂടിയേ തീരൂ. അത് വിവേചനമില്ലാതെ ഹെലികോപ്റ്ററില്‍ നിന്നൊക്കെ തളിച്ചാല്‍ ബുദ്ധിമുട്ടാണ്.

    ReplyDelete
  20. ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി അഞ്ചിലോ മറ്റോ നടന്നതാണു കാസര്‍കോട്ടെ എന്‍ഡോസള്‍ഫാനും ആ പടവും (തല വീങ്ങിയ കുഞ്ഞിണ്റ്റെ പടം) ഇപ്പോള്‍ പഞ്ചായത്‌ ഇലക്ഷന്‍ തോറ്റപ്പോള്‍ എന്താണൂ ഈ എന്‍ഡോസള്‍ഫാന്‍ പൊങ്ങി വന്നതെന്നറിയില്ല


    കേ വേ തോമസ്‌ വിചാരിച്ചതെല്ലം നടന്നു, കരുണാകരണ്റ്റെ മൂട്‌ താങ്ങി എം പി ആയി, ഇപ്പോള്‍ പോപ്പിനെയും സഭയെയും കൂട്ടൂപിടിച്ചു മന്ത്രി ആയി, സീറ്റു കിട്ടാന്‍ തന്നെ പല നാറിയ കളികളും കളിച്ചു എന്‍ഡൊ സള്‍ഫാന്‍ നിരോധിച്ചാലും ഇല്ലേലും അയാള്‍ക്കൊന്നുമില്ല നിരുത്തരവാദപരാമായി എന്തും പറയാം ഉമ്മന്‍ ചാണ്ടിക്കേ കുഴപ്പമുള്ളൂ

    ഡീ ഡീ ഫൊറിലെ ക്രിഷി ദര്‍ശന്‍ കാണുന്നവര്‍ക്കറിയാം മിക്കവാറും എല്ലാ വിളകള്‍ക്കും എന്‍ഡൊ സള്‍ഫാന്‍ അല്ലെങ്കില്‍ ഫ്യുറഡാന്‍ ആണു അവര്‍ തളിക്കാന്‍ പറയുന്നത്‌ അതിനര്‍ഥം മിക്കവാറും എല്ലാ വെജിറ്റബിളിലില്‍ എന്‍ഡോ സല്‍ഫാന്‍ അടിക്കുന്നുണ്ട്‌, വടക്കെ ഇന്ത്യയില്‍

    കേരളത്തില്‍ നിരോധിച്ചാല്‍ എന്തോ സംഭവിക്കാനാണു കേരളത്തില്‍ എവിടെയാ ക്രിഷി, നെല്‍ക്ക്ര്‍ഷിക്കു എന്‍ഡൊ സള്‍ഫാന്‍ വേണ്ട മുഞ്ഞ അല്ലെങ്കില്‍ കതിര്‍വാട്ടത്തിനു ഫ്യുറഡാന്‍ മതി അപ്പോള്‍ നിരോധിക്കട്ടെ എന്നാണൂ കേ വീ തോമസ്‌ വിചാരിക്കേണ്ടത്‌ ഇവിടെ നിരോധിച്ചാല്‍ തമിഴ്നാട്‌ ഉപയോഗിക്കതിരിക്കുമോ, ഇതിനെക്കാള്‍ മാരകമല്ലേ കളര്‍ കിട്ടാന്‍ ഉപയോഗിക്കുന്ന കാര്‍ബൈഡ്‌ റോഡ്‌ അതിനു ആറ്‍കും പ്റശ്നമില്ല, ആപ്പിളിണ്റ്റെ പുറത്തു മെഴുകു പുരട്ടുന്നു, പയറിനെ പോളീഷ്‌ ചെയ്യുന്നു പരിപ്പില്‍ പറയണ്ട മായം

    അപ്പോള്‍ ജനത്തിനെ നന്നാക്കാന്‍ അല്ല എന്തെങ്കിലും ഒരു സമരം വേണം ലോക്കല്‍ ബോഡി ഇലക്ഷണ്റ്റെ ചമ്മല്‍ മാറ്റാന്‍, ജയിച്ച പല പഞ്ചായത്തും കാലുമാറി എല്‍ ഡീ എഫിനു കൊടുത്ത നാറികളാണു യു ഡീ എഫുകാറ്‍

    കെ വീ തോമസിനെ പോലെ തന്‍ കാര്യം മാത്റം നോക്കുന്നവറ്‍, അവറ്‍ക്കു വോട്ടു കൊടുത്തവരെ നോക്കി കൊഞ്ഞണം കുത്തുന്നവറ്‍


    കേ പീ പറയുന്നതാണു ശരി എന്‍ഡോ സള്‍ഫാന്‍ ഉപയോഗിക്കുന്ന വടക്കെ ഇന്ത്യയില്‍ ഇതുവരെ ആരുടെ തലയും മത്തങ്ങ പോലെ ആയിട്ടില്ല അതെന്തുകൊണ്ട്‌

    ReplyDelete
  21. വാചകം അടിക്കാന്‍ എല്ലാവര്ക്കും പറ്റും.നിങ്ങള്ക്ക് അത്ര ഉറപ്പുണ്ടെങ്കില്‍ നിങ്ങടെ മക്കളും കൊച്ചുമക്കളും താമസിക്കുന്ന പരിസരത്ത് അത് ഉപയോഗിച്ച് കാണിക്കൂ.

    ReplyDelete
  22. "അടുത്ത ആറു മാസത്തിനകം എന്‍ഡോസള്‍ഫാന്‍ ഇന്ത്യയില്‍ ഏതായാലും നിരോധിക്കാന്‍ പോകുന്നില്ല" - ഓഹോ അങ്ങാണോ ഈ സോണിയ ഗാന്ധിക്ക് ഇക്കാര്യത്തില്‍ ഉപദേശം നല്‍കുന്ന വ്യക്തി?
    "പരിസ്ഥിതിവാദികള്‍ എന്‍ഡോസല്ഫാനേ വൈകാരികമായാണ് പ്രതികരിക്കുന്നത്." - താങ്കള്‍ ശാസ്ത്രീയമായി ആണല്ലോ പ്രതികരിക്കുന്നത്. നന്ദി.

    "നിരോധനത്തിന് ചുക്കാന്‍ പിടിക്കുന്നവര്‍ മറ്റു കീടനാശിനി കംപിനികളെ സഹായിക്കാന്‍ ആണെന്ന ആരോപണമുണ്ട്." - എന്ന് പറയുന്നയാള്‍ തന്നെ പറയുന്നു
    "കീടനാശിനി ഇല്ലാതെ ലോകത്തെവിടെയും കൃഷി സാധമാല്ലെന്നുള്ള വസ്തുത നാം മനസിലാക്കേണ്ടതുണ്ട്" എന്ന്. ആരാണ് കീടനാശിനിയെ സഹായിക്കുന്നത്?
    കൃഷി ചെയ്യാന്‍ കീടനാശിനിയെ വേണ്ട എന്ന് തെളിവ് സഹിതം പറയുന്ന ഞങ്ങളോ കീടനാശിനിയ്ക്ക് വേണ്ടി വാദിക്കുന്ന, ജൈവകൃഷിയിലേക്ക്‌ ലോകം മാറുന്നതും വിജയിക്കുന്നതും കണ്ടില്ലെന്നുനടിക്കുന്ന താങ്കളോ?
    "പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്‍ഡോസല്ഫാനേ മാത്രമാണോ അതോ എല്ലാതരം കീടനാഷിനികളെയും എതിര്‍ക്കുന്നുണ്ടോ എന്നറിയില്ല."
    പിന്നെ എന്തറിഞ്ഞിട്ടാണ് ഹേ വിമര്‍ശനം?

    കൃഷിയെപ്പറ്റി, പരിസ്ധിതിയെപ്പറ്റി വിവരമില്ലാത്ത നിങ്ങളോടൊന്നും തര്‍ക്കിച്ചു കളയാന്‍ സമയം ഇല്ലാത്തതിനാല്‍ ചിലതിനു മാത്രം മറുപടി പറയാം.
    1 . ഞാന്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തില്‍ ഉണ്ട്, എനിക്ക്‌ ഒരുത്തനും ഇതുവരെ ഫണ്ട് തന്നിട്ടില്ല.
    എതിര്‍ക്കുന്ന ഒരു പരിസ്ഥിതി സംഘടനകള്‍ക്കും ഫണ്ട് കിട്ടിയിട്ടില്ല. തണല്‍ എന്ന എന്‍.ജി.ഒ ആണ് ഉദ്ദേശിച്ചതെങ്കില്‍ അവര്‍ കീടനാശിനി -മാരക രാസവസ്തുക്കല്‍ക്കെതിരായ പഠനങ്ങള്‍ക്കാണ് ഫണ്ട് വാങ്ങുന്നത്. സംശയമുണ്ടെങ്കില്‍ തെളിവ് തരാം. കൃത്യമായ ആരോപണം ഉന്നയിച്ചാല്‍ മാനനഷ്ട കേസ് ഫയല്‍ ചെയ്യും.
    2 . കൃഷിയില്‍ രാസവളവും കീടനാശിനിയും ഇല്ലാതെ പറ്റില്ല എന്ന് ഇന്ന് ഒരു സംസ്ഥാന സര്‍ക്കാരും പറയുമെന്ന് തോന്നുന്നില്ല.
    കാരണം സൌത്ത് ഇന്ത്യയ്ക്ക് വേണ്ട അരി ഉണ്ടാക്കുന്ന ആന്ധ്രയില്‍ രണ്ട് ലക്ഷം ഏക്കര്‍ സ്ഥലത്താണ് ജൈവകൃഷി നടക്കുന്നത്. അത് നേരിട്ട് കണ്ടിട്ടുണ്ട്, മിനിഞ്ഞാന് ആന്ധ്ര കൃഷി മന്ത്രി ഹൈദരാബാദില്‍ പറയുന്നത് നേരിട്ട് കേള്‍ക്കുകയും ചെയ്തു. ജൈവ കീടനാശിനി വന്‍കിട കമ്പനികള്‍ക്ക് ഉണ്ടാക്കാന്‍ പറ്റില്ല എന്നത് തന്നെയാണ് ഇതിന്റെരാഷ്ട്രീയം.
    അത് കര്‍ഷകന്‍ പ്രായോഗിക സമീപനത്തിലൂടെ ഉണ്ടാക്കി ഉപയോഗിക്കുന്നതിനാല്‍ ശാസ്ത്രജ്ഞാര്‍ക്കോ കമ്പനികള്‍ക്കോ സര്‍ക്കാരിനോ താല്പര്യം (ലാഭം) ഉണ്ടാവില്ല.

    3 . കീടനാശിനിയുടെ അമിത ഉപയോഗമല്ല, ഏതു തരം ഉപയോഗവും ആരോഗ്യത്തിനു അപകടം.
    4 . കാസര്‍ഗോട് മാത്രമാണ് പ്രശ്നം എന്നതും, അത് കണ്ടിട്ടാണ് മറ്റെല്ലാ രാഷ്ട്രങ്ങളും നിരോധിച്ചതെന്നും പറയുന്നത് വിവരമില്ലായ്മയുടെ ലക്ഷണമാണ്.

    ആകെപ്പാടെ വായിച്ചപ്പോള്‍ തോന്നിയ ചിലത് പറയാം .
    എനിക്ക്‌ കുറച്ചു കാര്യങ്ങള്‍ അറിയാം, അറിഞ്ഞതില്‍ കൂടുതല്‍ എനിക്ക്‌ മുന്‍വിധികള്‍ ഉണ്ട്, അത് ഞാന്‍ അങ്ങ് വിളിച്ചു പറയും.
    ബാക്കിയിള്ളവര്‍ വേണേല്‍ തിരുത്തട്ടെ.
    നല്ല നമസ്കാരം

    ReplyDelete
  23. യു.ഡി.എഫ് നേതാവ് എം.പി വീരേന്ദ്ര കുമാര്‍ കേന്ദ്രമന്ത്രി ജയറാം രമേഷിന് അയച്ച തുറന്നു കത്ത്....


    http://www.mathrubhumi.com/story.php?id=139011


    എന്‍ഡോസള്‍ഫാന്‍: രണ്ടാം ഭോപ്പാല്‍ ദുരന്തം

    ReplyDelete
  24. എല്ലാവരോടും ഒരു അപേക്ഷ ഉണ്ട്.. ഈ എന്‍ഡോ സള്‍ഫാന്‍ വിരുദ്ധ സമരത്തിലും കക്ഷി രാഷ്ട്രീയം കലര്‍ത്തരുത്. എന്‍ഡോ സള്‍ഫാന്‍ ഇരകളെ ദയവായി ആക്ഷേപിക്കാതിരിക്കൂ..

    ReplyDelete
  25. ഹരീഷ് ലോയര്‍ എന്നാണ് പ്രൊഫൈലില്‍ കാണുന്നത്. മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്യാന്‍ പോവുകയല്ലേ. എന്നാല്‍ പോകുന്ന വഴിക്ക് ഇതൊന്ന് വായിച്ചിട്ട് പോകൂ. ഉള്ള വിവരം വച്ചിട്ടാണ് ഞാന്‍ ബ്ലോഗ് എഴുതുന്നത്. ഹരീഷ് വക്കീല്‍ അടക്കം സമ്പൂര്‍ണ്ണവിവരം സിദ്ധിച്ച ആരും ഈ ലോകത്ത് ഇല്ലെന്നാണ് ഞാന്‍ കരുതുന്നത്.ഓരോരുത്തനും തന്റെ പരിമിതവിവരം വച്ചിട്ടാണ് വ്യവഹാരങ്ങളില്‍ വ്യാപൃതരാ‍കുന്നത് എന്നും എനിക്കഭിപ്രായമുണ്ട്. മറ്റുള്ളവരുടെ വിവരവ്യാപ്തി നിര്‍ണ്ണയിക്കുന്നതിന് മുന്‍പ് സ്വന്തം വിവരം അളക്കുന്നത് ഗുണം ചെയ്യും.

    ReplyDelete
  26. എന്‍ഡോസള്‍ഫാന്‍ ദോഷമാണെന്ന പഠനം നടന്നിട്ടില്ല എന്ന് താങ്കള്‍ പറയുന്നത് ശരിയല്ല. ഗൂഗിളില്‍ തിരഞ്ഞാല്‍ നിരവധി ശാസ്ത്ര ലേഖനങ്ങള്‍ കിട്ടും... കൂടാതെ ശാസ്ത്ര സംബന്ധമായി തിരയേണ്ടി വരുമ്പോള്‍ http://www.ncbi.nlm.nih.gov/pubmed/ ഉപയോഗിക്കുന്നതാണ് കൂടുതല്‍ ഗുണം ചെയ്യുക... ചില ജേര്‍ണലുകള്‍ ഫ്രീയാണ്.. അല്ലാത്തവയിലുള്ള ലേഖനങ്ങളുടെ രത്ന ചുരുക്കം വായിക്കുവാന്‍ കഴിയും...

    കൂടാതെ പദ്രയില്‍ തന്നെ പഠനം നടത്തിയവര്‍ പ്രസിദ്ധീകരിച്ച ശാസ്ത്ര ലേഖനം കിട്ടുമെങ്കില്‍ വായിക്കുക... അവിടെ മുലപ്പാലില്‍ വരെ ഈ മാരക വസ്തു കണ്ടെത്തിയിരിക്കുന്നു...

    പിന്നെ കൂടുതല്‍ വായനയ്ക്ക് അമേരിക്കന്‍ സര്‍ക്കാറിന്റെ ഇ.പി.എ.യുടെ വെബ്സൈറ്റില്‍ http://www.epa.gov/pesticides/reregistration/endosulfan/endosulfan-agreement.html

    എന്‍ഡോസള്‍ഫാന് വില കുറയാന്‍ കാരണം എന്താണ്? അത് ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്നു എന്ന്ത് കൊണ്ടല്ലേ! കൂടാതെ എന്തിന്റെയും ആള്‍ട്രനേറ്റീവ് വിലകൂടിയത് തന്നെയാണ് അത് കൊണ്ടാണല്ലോ കടകളില്‍ നിന്ന് ഇപ്പോഴും പ്ലാസ്റ്റിക്ക് ബാഗുകള്‍ ഫ്രീയായി കിട്ടുന്നത്... എന്ത് കൊണ്ട് തുണീ സഞ്ചിയോ പേപ്പര്‍ സഞ്ചിയോ ഫ്രീയായി തരുന്നില്ല?

    ഞാന്‍ പൂര്‍വ്വികരുടെ കാര്യം മാത്രമല്ല ഡീഗ്രെഡിബിള്‍ പെസ്റ്റിസൈഡിന്റെ കാര്യവും പറഞ്ഞിരുന്നു.

    പിന്നെ ഈ പ്രശ്നം എന്‍ഡോസള്‍ഫാന് മാത്രമല്ല താങ്കള്‍ പറഞ്ഞ പോലെ എല്ലാ കീടനാശിനികള്‍ക്കും ഉണ്ട്. പ്രത്യേകിച്ച് ഓര്‍ഗാനോക്ലോറൈഡ് വിഭാഗം. അവയ്ക്ക് പകരം ഉപയോഗിക്കാവുന്നവ ഇപ്പോള്‍ ലഭ്യമാണ്... അത് സര്‍ക്കാര്‍ സബ്സിഡിയില്‍ നല്‍കട്ടെ... പതുക്കെ എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദിപ്പിക്കുന്ന കമ്പനികള്‍ ഇവ ഉല്‍പ്പാദിപ്പിച്ച് തുടങ്ങട്ടെ... വില ഇപ്പോഴുള്ളതിലും തനിയെ കുറയും...

    ഏക്കര്‍ കണക്കിന് കൃഷിയിടത്ത് പ്രത്യേകിച്ച് കശുമാവ് പോലെയുള്ളവയ്ക്ക് ഹെലികോപ്റ്റര്‍ വഴി മരുന്ന് തളിക്കുന്നത് തന്നെയാണ് നല്ലത്. ഏത് സാധനവും ദോഷമാണെന്ന് തെളിഞ്ഞാല്‍ അത് മാറ്റി പകരം സാധനം മാര്‍ക്കറ്റില്‍ ഇറക്കണം. അതാണ് സര്‍ക്കാരുകളുടെ ജോലി. അല്ലാതെ തോമസ്സിനെ പോലെ ജനദ്രോഹപരമായ പ്രസംഗങ്ങള്‍ നടത്തിയ ശേഷം നായീകരണം പാര്‍ലമെന്റില്‍ പറയാമെന്ന് പറയുകയല്ല ചെയ്യേണ്ടത്...

    ഇന്ത്യന്‍ പ്രതിനിധി (മാത്രം!) ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ എന്‍ഡോസള്‍ഫാന് വേണ്ടി വാദിച്ച നാണം കെട്ട സംഭവത്തെ തുടര്‍ന്നാണ് ഇപ്പോള്‍ ഇതിനെ പറ്റിയുള്ള ചര്‍ച്ചകള്‍ 10 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സജീവമാകുന്നത്.. സ്റ്റോക്ക് ഹോമില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനം ശരിയ്യാണെന്ന് സമര്‍ത്ഥിക്കുവാനാണ് തോമസ്സ് സര്‍ക്കസ്സിന് ശ്രമിച്ചത്...

    താങ്കള്‍ പറഞ്ഞ് വെച്ചത് പോലെ എന്‍ഡോസള്‍ഫാനില്‍ മാത്രം ഒതുങ്ങാതെ മനുഷ്യര്‍ക്ക് ദോഷകരമാകുന്ന രാസ കീടനാശിനികള്‍ക്കെതിരെ പ്രതികരണങ്ങള്‍ ഉണ്ടാകുമെന്ന് കരുതാം. കൂടാതെ കീടനാശിനികളുടെ ദോഷങ്ങളെ പറ്റി ആരെങ്കിലും ബ്ലോഗുലകത്ത് ഉടനെ ഒരു പോസ്റ്റിടുമെന്ന് കരുതാം....

    ReplyDelete
  27. വിവേചനമില്ലാതെ കീടനാശിനി തളിച്ചത് തന്നെയാണ് പ്രശ്നം ഇത്രയ്ക്ക് വഷളാക്കിയത്, സംശയമില്ല. എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതോടെ പ്രശ്നം പൂര്‍ണ്ണമായി തീരുന്നില്ല. ഘട്ടം ഘട്ടമായി രാസ കീടനാശിനികള്‍ ഉപയോഗം കുറച്ച്, ജൈവ കീടനാശിനികള്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിച്ച്‌ - ജൈവ കൃഷി (സുസ്ഥിര കൃഷി) പ്രോത്സാഹിപ്പിക്കാതെരക്ഷയില്ല.
    എന്‍ഡോസള്‍ഫാന്‍ വിഷയത്തിലെ കുറ്റക്കാര്‍
    കീടനാശിനി തളിക്കാന്‍ ഉപദേശിച്ച ദുബെ അടക്കമുള്ള ശാസ്ത്രജ്ഞര്‍
    അതിനു സമ്മതിച്ച സര്‍ക്കാര്‍
    തളിച്ച പി.സി.കെയും പ്രധാന കുറ്റക്കാര്‍ ‍
    കാലാകാലം അനുമതി നല്‍കിയ മാറി മാറി വന്ന സംസ്ഥാന സര്‍ക്കാരിനും (ജില്ലാ ഭരണ കൂടം) കുറ്റം ഉണ്ട്.

    ജൈവ കൃഷി കൂടുതല്‍ ഉത്പാദനം ഉണ്ടാക്കുമോ എന്ന് ആര്‍ക്കെങ്കിലും സംശയം ഉണ്ടെങ്കില്‍ , ആന്ധ്രയിലെ നാഗരത്നം നായിഡു എന്ന കൃഷിക്കാരന്റെ വെല്ലുവിളിയാണ് എനിക്ക്‌ പറയാനുള്ളത്. ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ അഗ്രികള്‍ചര്‍ റിസര്‍ച്ച് എന്ന സര്‍ക്കാര്‍ സ്ഥാപനം ഏറ്റവും നല്ല കര്‍ഷകനുള്ള ദേശീയ അവാര്‍ഡ് നല്‍കിയ ഇദ്ദേഹം ഒരേക്കറില്‍ നിന്നും ആറു ടണ്‍ നെല്ല് ഉത്പാദിപ്പിച്ചു സര്‍ക്കാരിനെ വെല്ലു വിളിക്കുന്നു.
    കീടനാഷിനിയോ രാസവളമോ ഉപയോഗിച്ച് ഈ വിളവു കാണിച്ചാല്‍ ജൈവ കൃഷി നിര്‍ത്താമെന്ന്.
    സ്വാമിനാഥന്‍ അടക്കമുള്ള ശാത്രജ്ഞര്‍ തലകുത്തി നിന്നിട്ട് അമ്പതു വര്‍ഷം കൊണ്ടു ഏക്കറിന് നാല് ടണ്ണില്‍ താഴെയാണ് പരമാവധി ഉത്പാദനം.
    തമിഴ്നാട്ടില്‍ ജൈവ കൃഷിയിലൂടെ ഒരു ഏക്കറില്‍ നിന്നു എട്ടു ടണ്‍ മുതല്‍ പത്തു ടണ്‍ വരെ ഉല്‍പ്പാദിപ്പിക്കുന്നു.
    ആരറിയാന്‍ ‍???? വെല്ലു വിളി ഏറ്റെടുക്കാന്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ICAR മാത്രമല്ല, കീടനാശിനി കംപിനികളും രാസവള കംപിനികളും കോടികള്‍തരും.
    മാഷേ, ഒരു കൈ നോക്കുന്നോ?

    ReplyDelete
  28. കെ.പി.എസ്... പോസ്റ്റ്‌ വായിച്ചിരുന്നു... പക്ഷെ കമന്റ് ബസ്സിലേക്ക്‌ എഴുതിയതാണ്‌... ഇവിടെ ഇട്ടു... ഇനി കൂട്ടിചേർക്കലുകൾ ആകാം...

    എ.കെ.ജി സെന്ററിലിരുന്നുണ്ടാക്കിയ വിവാദമല്ല ഇപ്പോഴത്തെ എൻഡൊസൾഫാൻ... അത്‌ അന്തരാഷ്ട്രതലത്തിൽ ഇന്ത്യയുടെ നിലപാടും (ഭരിക്കുന്നത്‌ കോൺഗ്രസ്സ്‌) അതിന്റെ കൂടെ തോമസ് മാഷ്‌ കേരളത്തിലെ കോൺഗ്രസ്സിന്റെ തലയിൽ അടിച്ച്‌ കേറ്റിയ ആണിയും... ഈ ആണി ഊരിപോകാതിരിക്കാൻ കോൺഗ്രസ്സ് വിരോധികൾ ശ്രമിക്കുമെന്ന്‌ തോമസ് മാഷിനും അറിയാം... അതിനാൽ തന്നെ എൻഡൊസൾഫാനിലെ രാഷ്ട്രീയം കോൺഗ്രസ്സിന്റെ തലയിൽ തന്നെയിരിക്കട്ടെ...

    ഹെലിക്കോപ്റ്ററിലൂടെ തളിച്ചതും അധിക ഉപയോഗവും ഓരൊ കാരണങ്ങളായിരിക്കാം... ഒരു പക്ഷെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച്‌ ജനവാസ കേന്ദ്രമായതുമാകം ദുരന്തം വർദ്ധിപ്പിച്ചത്‌... ഇതൊക്കെ നിയന്ത്രിക്കേണ്ട കേരളസർക്കാരുകളാണ്‌ ഒന്നാം പ്രതി... അവിടേയും തർക്കമില്ല... പക്ഷെ കാസർഗോഡ് ഒരു ദുരന്തമുണ്ട്‌... അതിന്‌ പരിഹാരമെന്ത്‌... അതിന്‌ എല്ലാവിധ മാർഗങ്ങളും സ്വീകരിക്കണം... എല്ലാവിധ പഠനങ്ങളും നടത്തിയതിന്‌ ശേഷം “മറ്റു മരുന്നുകളേക്കാൾ അപകടം പിടിച്ചതാണ്‌” എന്ന്‌ മനസ്സിലാക്കിയതിന്‌ ശേഷം നിരോധിക്കാം എന്നതല്ല ന്യായം... വലിയ ഒരു ജന വിഭാഗം ഭയപ്പാടോടെ കാണുന്ന എൻഡൊസൾഫാൻ തൽക്കാലം നിരോധിക്കുന്നു... അതല്ലെ ജനാധിപത്യ മര്യാദ...

    കേന്ദ്ര സർക്കാർ എൻഡോസൾഫാനെ നിരോധിക്കാനുള്ള അവകാശം സംസ്ഥാനങ്ങൾക്ക്‌ നൽകട്ടെ...

    ഒരു മരുന്ന്‌ വാങ്ങിയാൽ അതിന്റെകൂടെ ഭൂത കണ്ണടി വെച്ചാൽ പോലും വായിക്കാൻ പറ്റാത്ത വലിപ്പത്തിൽ പലതും എഴുതി വെയ്‌ക്കാറുണ്ട്‌... ഹെലിക്കോപ്റ്റരിലുടെ അടിച്ചാൽ മനുഷ്യരിൽ പ്രശ്നമാകുമെന്ന്‌ വല്ല കുറിപ്പും ഈ എൻഡ്സൾഫാൻ പാക്കറ്റിലുണ്ടോ?

    ലോകം മുഴുവനും എൻഡൊസൾഫാനെ പറ്റി ചർച്ച ചെയ്യുന്നു... എങ്ങിൽ എന്താണ്‌ പ്രശ്നമെന്ന്‌ കണ്ടുപിടിക്കേണ്ട ഉത്തരവാദിത്വം എൻഡൊസൾഫാൻ കമ്പനിക്കില്ലേ...

    ഓഫ്...

    എന്റെ കൊച്ചിന്‌ മുട്ട അലർജിയാണെന്ന്‌ സംശയം തോന്നിയാൽ... ആദ്യം അതങ്ങ്‌ നിർത്തും പിന്നേയെ പഠനം നടത്തു... ഹല്ല പിന്നെ...

    ReplyDelete
  29. “എന്റെ കൊച്ചിന്‌ മുട്ട അലർജിയാണെന്ന്‌ സംശയം തോന്നിയാൽ... ആദ്യം അതങ്ങ്‌ നിർത്തും പിന്നേയെ പഠനം നടത്തു... ഹല്ല പിന്നെ...”

    അത് കലക്കി :)

    കേന്ദ്രന്മാര്‍ തങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്നമാണെങ്കില്‍ ഇത് തന്നെ ചെയ്യുമെന്ന് പണ്ട് തെളിയിച്ചിട്ടുള്ളതാണ്. കോളകളീല്‍ കീടനാശിനിയെന്ന് എന്‍.ജി.ഒ.യുടെ പഠന റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോള്‍ ഒരു കമ്മീഷനെയും നിയമിക്കാതെ പാര്‍ലമെന്റിന് അകത്ത് കോള നിരോധിച്ച് ചരിത്രം സൃഷ്ടിച്ചവരാണ് ഇപ്പോഴും നമ്മളെ ഭരിക്കുന്നത്.... അതിന്‍ ശേഷം കമ്മീഷനെ നിയമിച്ചു..

    പണ്ട് ഇത് പോലെ ഒരു കമ്മീഷന്‍ വന്നു. രാസവസ്തു കണ്ടെത്തി. അപ്പോഴാണ് കമ്മീഷന്റെ വിചിത്രമായ കമന്റ് വരുന്നത്. എന്‍.ജി.ഒ. നടത്തിയ പരീക്ഷണത്തിന് LC-MS-MS എന്ന ഉപകരണം ഉപയോഗിക്കാത്തതിനാല്‍ അവരെ വിശ്വാസമില്ല എന്ന് :) ഈ വിലകൂടിയ ഉപകരണം ഇല്ലാതെ തന്നെ എന്‍.ജി.ഒ. രാസവസ്തുക്കളെ കണ്ടെത്തിയിരുന്നു എന്നത് കാണാതെ ഉരുണ്ട് കളിക്കുന്ന ആ റിപ്പോര്‍ട്ട് ഇപ്പോഴും നെറ്റില്‍ ലഭ്യമാണ് :)

    എന്‍ഡോസള്‍ഫാന്‍ റിപ്പോര്‍ട്ടും ഇത് പോലെ തന്നെയായിരുന്നു ആദ്യം. പിന്നീട് ശക്തമായ എതിര്‍പ്പുകള്‍ വന്നപ്പോള്‍ രോഗ കാരണം ഇതായിരിക്കാം എന്നായി.. ഇനിയിപ്പോഴത്തെ കമ്മീഷന്‍ എന്ത് വിഢിത്തം പറയുമോ ആവോ?

    ReplyDelete
  30. @ ഹരീഷ്, കീടനാശിനി പ്രശ്നം പറയുമ്പോള്‍ ജൈവകൃഷിയും പറഞ്ഞ് കണ്‍ഫ്യൂഷന്‍ ഉണ്ടാക്കല്ലേ. അതിനെ പറ്റി ഞാന്‍ വേറെ ഒരു പോസ്റ്റ് എഴുതിയിട്ടുണ്ട്. ജൈവകൃഷിയെ പറ്റി അവിടെ ചര്‍ച്ചയാകാം. പരിസ്ഥിതിവാദികള്‍ എതിര്‍ക്കുന്ന ജി.എം.വിളയെ കുറിച്ചും എഴുതും. അതിനെക്കുറിച്ചും ചര്‍ച്ചയാകാം. ഇവിടെ ഞാന്‍ പറയാന്‍ ശ്രമിക്കുന്നത് കാസര്‍ഗോഡ് സംഭവിച്ചത് ഹെലികോപ്റ്ററില്‍ നിന്ന് വര്‍ഷങ്ങളോളം തുടര്‍ച്ചയായി അളവില്‍ കൂടുതല്‍ എന്‍ഡോസല്‍ഫാന്‍ തളിച്ചത്കൊണ്ടുണ്ടായ മനുഷ്യനിര്‍മ്മിതദുരന്തമാണ് എന്നാണ്. ഒരാരോപണമായിത്തന്നെ ഞാന്‍ ഉന്നയിക്കുന്നു. സര്‍ക്കാര്‍ എനിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യട്ടെ. മിതമായി ഉപയോഗിച്ചാല്‍ എന്‍ഡോസല്‍ഫാന്‍ ദോഷം ചെയ്യില്ല എന്ന് ഞാന്‍ വിചാരിക്കുന്നു. തെറ്റാണെന്ന് തെളിഞ്ഞാല്‍ തിരുത്താം. കീടനാശിനികള്‍ എന്‍ഡോസല്‍ഫാന്‍ മാത്രമല്ല ഫ്യൂറഡാന്‍ മുതലായ കീടനാശിനികള്‍ അമിതമായി ഉപയോഗിക്കുന്ന രീതി ഇവിടെ നിലവിലുണ്ട്. എന്‍ഡോസല്‍ഫാന്‍ മാത്രം ഹൈലൈറ്റ് ചെയ്യുമ്പോള്‍ ഇവയൊക്കെ വിസ്മൃതമായിപ്പോകുന്നു എന്ന പരാതിയും എനിക്കുണ്ട്. എന്‍ഡോസല്‍ഫാന്‍ അടക്കം ഏത് കീടനാശിനിയും മിതമായി ഉപയോഗിക്കാം എന്നും ഞാന്‍ കരുതുന്നു.

    ReplyDelete
  31. ആ ലിങ്കില്‍ NGO കളെ ആണ് എതിര്‍ക്കുന്നത് , പരിസ്ഥിതി പ്രവര്‍ത്തകരെ അല്ല.
    അതും എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദന കമ്പനിയുടെ തലവന്മാര്‍ ആണ് ആരോപണം ഉന്നയിക്കുന്നത്.
    ഇപ്പോള്‍ സുവ്യക്തമായി മനസിലായി താങ്കള്‍ ആര്‍ക്കു വേണ്ടിയാണ് ശബ്ടിക്കുന്നതെന്ന്.
    UNEP കഴിഞ്ഞ പത്തു വര്‍ഷമായി നടത്തുന്ന കീടനാശിനി വിരുദ്ധ സമ്മേളനങ്ങളില്‍ എല്ലാം ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്തു ഇന്ത്യയുടെ പേര് ചീത്തയാക്കിയ കുപ്രസിദ്ധ ഗണേശന്‍ പറയുന്നതാണ് താങ്കള്‍ സ്വീകരിക്കുന്നത് എന്നറിഞ്ഞതില്‍സന്തോഷം.
    കീടനാശിനി വിരുദ്ധ പഠനങ്ങള്‍ക്ക് ഫണ്ടിംഗ് നടത്തുന്ന യൂറോപ്യന്‍ യൂണിയന് ഒരു ഉദ്ദേശം ഉണ്ടാകും. ഞാന്‍ മനസിലാക്കുന്നത് യൂരോപ്പാണ് ഓര്‍ഗാനിക് ഉല്‍പ്പന്നങ്ങളുടെ മാര്‍ക്കറ്റ്. അവര്‍ക്ക് ആരോഗ്യം സംരക്ഷിക്കാന്‍ ഉല്‍പ്പാദകരായ ഇന്ത്യയിലെ രാസവസ്തുക്കള്‍ നിരോധിക്കണം.
    അത്ര തന്നെ. വ്യക്തി ജീവിതം തന്നെ ഈ നല്ല ഉദ്ദേശത്തിനായി ത്യജിച്ചു വളരെ കഷ്ടപ്പെട്ടാണ്‌ ജയകുമാര്‍ അടക്കമുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ സമരത്തില്‍ ഉറച്ചു നില്‍ക്കുന്നത്, എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദക നേതാവ് ഗണേശന്റെ കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങള്‍ ആദ്യം അന്വേഷിച്ചറിയൂ.. എന്നിട്ടാകാംപരിഹാസം.

    ReplyDelete
  32. ഗണേശന്‍ പറഞ്ഞത് മാത്രമല്ലല്ലൊ ഞാന്‍ ഈ പോസ്റ്റില്‍ പറഞ്ഞിട്ടുള്ളത്. കാസര്‍ഗോഡ് മാത്രമാണ് എന്‍ഡോസല്‍ഫാന്‍ മൂലം മാരകമായ പ്രശ്നം ഉണ്ടായിട്ടുള്ളത്. ഇന്ത്യയില്‍ വേറെ എവിടെയും സമാനപ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കാസര്‍ഗോഡ് സംഭവിച്ചത് ഒരു പക്ഷെ അമിതമായ പ്രയോഗം കൊണ്ടാണെങ്കില്‍ ഇന്ത്യ മുഴുവനും എന്‍ഡോസല്‍ഫാന്‍ നിരോധിക്കേണ്ടതുണ്ടോ? അഥവാ നിരോധിച്ചാലും കര്‍ഷകര്‍ക്ക് വില കൂടിയ മറ്റ് കീടനാശിനികളെ ആശ്രയിക്കേണ്ടി തന്നെ വരില്ലേ? ഇക്കാര്യത്തില്‍ കര്‍ഷകരുടെ വ്യൂപോയന്റില്‍ നിന്ന്, പരിസ്ഥിതി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അല്ലാതെ ഹരീഷിന് ഉത്തരം പറയാന്‍ സാധിക്കുമോ?

    കാരണം നിലവിലെ സാഹചര്യത്തില്‍ പരിസ്ഥിതിപ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം കൃഷി ലാഭകരമായി നടത്താന്‍ കര്‍ഷകര്‍ക്ക് കഴിയില്ല എന്ന് ഞാന്‍ അനുമാനിക്കുന്നു. ഏതാനും പോക്കറ്റുകളിലെ ഒറ്റപ്പെട്ട കൃഷിരീതിയെക്കുറിച്ചല്ല ഞാന്‍ പറയുന്നത്. ഇന്ത്യ മൊത്തം ഭക്ഷ്യോല്പാദനത്തെയും ആവശ്യകതയെയും കണക്കിലെടുത്തിട്ടാണ്.

    ReplyDelete
  33. ഹെക്സക്ലോറോസൈക്ലോ എന്ന രാസവസ്തുവിൽ നിന്നും 1950 -ൽ ബേയർ ക്രോപ് സയൻസ് എന്ന കമ്പനി വികസിപ്പിച്ചെടുത്ത മാരക വിഷമായ ഇത് ആൾഡ്രിൻ, ക്ലോർഡേൻ, ഹെപ്റ്റാക്ലോർ എന്നിവയ്ക്കു സമാനമായ ഒരു രാസവസ്തുവാണ്‌. ഉപയോഗിക്കുന്ന സ്ഥലത്തു മാത്രമല്ല; വായുവിലൂടെ വളരെ അകലെയുള്ള സ്ഥലങ്ങളിലും ഇത് പടരുന്നു. കാറ്റിലൂടെയും ജലത്തിലൂടെയും പടരുന്നതിനാൽ മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും ഇത് ഹാനികരമാണെന്ന് പല പഠനങ്ങളിലൂടെയും തെളിയിക്കപ്പെട്ടിട്ടുണ്ട്.

    അമേരിക്കയിൽ, രാസവസ്തുവായതിനാൽ ഇതിന്റെ ഉപയോഗത്തിൽ നിയന്ത്രണം കൊണ്ടുവരുകയും താമസിയാതെ കമ്പനി തന്നെ അമേരിക്കൻ വിപണിയിൽ നിന്നും ഈ രാസവസ്തുവിനെ പിൻ‌വലിക്കുകയും ചെയ്തു. യൂറോപ്യൻ യൂനിയൻ ഉൾപ്പെടേ 50-ൽ അധികം രാജ്യങ്ങൾ ഈ രാസവസ്തുവിന്റെ ഉപയോഗം നിരോധിച്ചിട്ടുണ്ട്. 2009 - ൽ ന്യൂസിലന്റും എൻഡോസൾഫാൻ നിരോധിക്കുകയുണ്ടായി. കൂടാതെ കാനഡയിലും ഇത് നിരോധിക്കണമെന്ന് ആവശ്യം നിലനിൽക്കുന്നു. ഇന്ത്യ, ബ്രസീൽ, ആസ്ട്രേലിയ എന്നീ രാജ്യങ്ങളിലാണ്‌ ഈ രാസവസ്തു ഏറ്റവും അധികം ഉപയോഗിക്കുന്നത്. (wikipedia)

    ReplyDelete
  34. കീടനാശിനി ഇല്ലാതെ കൃഷിയില്ല എന്ന് പറയുക, പരിസ്ഥിതി പ്രവര്‍ത്തകര്‍ ബദല്‍ പറയണമെന്ന് പറയുക, ബദല്‍ പറയുമ്പോള്‍ ജൈവ കൃഷി വേറേ പറയാം എന്ന മുടന്തന്‍ ന്യായം പറയുക...
    ഞാന്‍ നിര്‍ത്തി മാഷേ, നിര്‍ത്തി.
    എല്ലാ കര്‍ഷകര്‍ക്കും ജൈവകൃഷി സാധ്യമാണ്, എന്ന് മാത്രമല്ല, ഇനി അതേ പോംവഴി ഉള്ളൂ എന്ന് പറഞ്ഞതും കാണിച്ചു തരുന്നതും രാസവളങ്ങളുടെ വക്കീല്‍ ആയിരുന്ന എം.എസ് സ്വാമിനാഥനാണ്. അദ്ദേഹത്തിന് നൂറു കണക്കിന് ഏക്കര്‍ ജൈവകൃഷി തോട്ടങ്ങള്‍ ഉണ്ട്.
    രണ്ട് ലക്ഷം കര്‍ഷകര്‍ ആന്ധ്രയില്‍ മാത്രം ജൈവ കൃഷി ചെയ്യുന്നു എന്നാണ് ഞാന്‍ പറഞ്ഞത്, അതാണോ ഒറ്റപ്പെട്ട സ്ഥലം?
    വയനാട്ടില്‍ , കര്‍ണ്ണാടകയിലെ വിവിധ ജില്ലകളില്‍, തമിഴ്നാട്ടില്‍ എല്ലാം ആയിരക്കണക്കിന് കര്‍ഷകര്‍ ആണ് ജൈവകൃഷി ചെയ്യുന്നത്.
    ഞാന്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ അല്ലാതെ താങ്കള്‍ പറയുന്നതുപോലെ എങ്ങനെയാണ് മറുപടി പറയുക?
    സമഗ്രമായ സമീപനമാണ് എന്റേത്, കീടനാശിനീ തളിച്ച് കൃഷിയില്‍ അധിക കാലം മുന്‍പോട്ടു പോകാന്‍ കഴിയില്ല മാഷേ.
    ഏതൊരു കീടനാശിനിയും കീടങ്ങള്‍ തലമുറകളിലൂടെ ചെറുക്കും എന്നതാണ് പരിണാമത്തിന്റെ പാഠം.
    ഓരോ കീടവും Pesticide resistant ആവുന്നതോടെ കീടനാശിനിയുടെ ഡോസ് കൂട്ടേണ്ടി വരും .
    അതല്ല ശാസ്ത്രീയ മാര്‍ഗ്ഗം, ഒരു ജൈവ പ്രശ്നത്തിന് ജൈവ ഉത്തരമാണ് വേണ്ടത്, രാസ ഉത്തരമല്ല.
    കീടങ്ങളെ തുരത്തുന്ന മിത്ര കീടങ്ങളെ വളര്‍ത്തുക ആണ് ഇന്ത്യയെമ്പാടും സ്വീകരിക്കുന്ന പുതിയ മാര്‍ഗ്ഗം. അതാണ്‌ ഹാനികരമല്ലാത്ത ഏക മാര്‍ഗ്ഗവും.
    കേരളാ കാര്‍ഷിക സര്‍വ്വകലാശാല ഈ വഴിക്ക് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്.

    ReplyDelete
  35. എൻഡോസൾഫാന്റെ ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്താവ് ഇന്ത്യയാണ്[4]‌. എൻഡോസൾഫാന്റെ സിംഹഭാഗവും ഉത്പാദിപ്പിക്കുന്നതും ഇന്ത്യൻ കമ്പനികളാണ്‌. എക്സൽ ക്രോപ് കെയർ, എച്ച്.ഐ.എൽ, കൊറമാണ്ടൽ ഫെർട്ടിലൈസേഴ്സ് എന്നിവയാണ്‌ ഇന്ത്യയിലെ മുഖ്യ നിർമ്മാതാക്കൾ. ആഭ്യന്തര ആവശ്യത്തിനായി 4,500 ടണ്ണും കയറ്റുമതിക്കായി 4,000 ടണ്ണും ഉത്പാദിപ്പിക്കുന്നു.[5]. റോട്ടർഡാം,സ്റ്റോക്ഹോം കൺ‌വെൻഷനുകളിൽ എൻഡോസൾഫാൻ വിഷയം ഉൾപ്പെടുത്തുന്നതിനെ ഇന്ത്യ ശക്തിയായി എതിർക്കുന്നു
    പരിസ്ഥിതിക്ക് വൻ ഭീഷണിയായ എൻഡോസൾഫാന്റെ നിർമ്മാണം നിരോധിക്കുന്നത് സ്റ്റോക്ക്‌ഹോം കൺ‌വെൻഷന്റെ പരിഗണനയിലാണ്[3]‌.
    സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് എൻഡോസൾഫാൻ ദുരിതബാധിതർക്ക് 55 ലക്ഷം രൂപയുടെ ദുരിതാശ്വാസ നടപടികൾ സ്വീകരിക്കുകയുണ്ടാഅയി

    ReplyDelete
  36. ഉത്തരം വളരെ ലളിതമല്ലേ .... അറിയും മറ്റു ഭക്ഷ്യവസ്തുക്കളും വരുന്ന ചാക്കിന് പുറത്ത് ഇന്ന ഇന്ന കീടനാശിനികള്‍ അടിച്ചതാണ് എന്ന് എഴുതിവച്ചാല്‍ മാത്രം മതി . രൌ മാസം കൊണ്ടു പ്രശ്നം തീരും . പിന്നെ അത്യാവശ്യം പാങ്ങുള്ള ഉള്ള ഒരുത്തനും അത് വാങ്ങില്ല - ഫലം കീടനാശിനി ഉപയോഗിച്ച ഉത്പന്നങ്ങളുടെ വില ഇടിഞ്ഞു വീഴും , ജൈവ കൃഷി ഉത്പന്നങ്ങള്‍ കൂടുതല്‍ വില കൊടുത്തു ആളുകള്‍ വാങ്ങും ...പിന്നെ ഒരുത്തനും ലാഭകരം അല്ലാത്ത കീടനാശിനി കൃഷി ചെയ്യില്ല

    അത് ഇടത്തരക്കാര്ടെയും മുകളില്‍ ഉള്ളവരുറെയും കാര്യം . പാവപ്പെട്ടവന് സര്‍ക്കാര്‍ വഴി കീടനാശിനി കലരാത്ത അരി വിതരണം ചെയ്യണം . അതിനു വേണ്ടി വേണമെങ്ങില്‍ വിദേശത്ത് നിന്നും വില കുറഞ്ഞ കീടനാശിനി അധികം അടങ്ങാത്ത അരി ഇറക്കുമത് ചെയ്തും ആകാം ...ഇതിനൊക്കെ അല്ലെങ്ങില്‍ പിന്നെ സര്‍ക്കാരും എന്തിനാ ..40 % നികുതി ചുമത്തണം യുരോപ്പിലെപ്പോലെ ....അങ്ങനെ അല്ലവരും ഹാപ്പി - കര്‍ഷകരും , ഇടത്തരക്കാരും , പാവങ്ങളും ..

    സത്യം പറഞ്ഞാല്‍ ഞാന്‍ ഇപ്പോള്‍ മാങ്ങാ , നേന്ത്രപ്പഴം , മുന്തിരി , നാരങ്ങ മുതലായവ അപൂര്‍വ്വമായേ കഴിക്കാറുള്ളൂ ..കഴിയുന്നതും തുടര്‍ച്ചയായി കഴിക്കാതിരിക്കാന്‍ ശ്രമിക്കും .. അനുഭവത്തിന്റെ വെളിച്ചത്തിലും കൂടിയായിരുന്നു ആ തീരുമാനം .. മനസ്സമാധാനതോടെ വല്ലതും കഴിച്ചിട്ടു നാള്‍ ഒരു പാടായി ...കുറച്ചു സ്ഥലം വാങ്ങിച്ചിട്ട് വേണം വീട്ടിലുള്ള കൈക്കൂട്ടും കൊണ്ടോന്നിരങ്ങാന്‍ ...

    ReplyDelete
  37. @ ശ്രീജിത് കൊണ്ടോട്ടി, എന്‍ഡോസല്‍ഫാന്‍ പ്രശ്നത്തില്‍ രാഷ്ട്രീയം കലര്‍ത്തരുത് എന്ന് തന്നെയാണ് എന്റെയും അഭിപ്രായം. കണ്ണൂരിലെ ഒരു വലിയ നേതാവിന്റെ പ്രസംഗം ടിവിയില്‍ കേട്ടത്കൊണ്ടാണ് ഞാന്‍ ഈ പോസ്റ്റ് എഴുതിയത് തന്നെ. കാസര്‍ഗോഡിലെ എന്‍ഡോസല്‍ഫാന്‍ ഇരകളെ ആക്ഷേപിക്കാനും ആരും മുതിരുന്നില്ല. കാസര്‍ഗോഡ് ദുരന്തം ഒരു യാഥാര്‍ഥ്യമാണ്. ആരെയും വേദനിപ്പിക്കുന്ന സത്യങ്ങള്‍ . അക്കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി എന്‍ഡോസല്‍ഫാനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ സര്‍ക്കാരാണ് ഇതില്‍ ഒന്നാം പ്രതി എന്ന് എനിക്ക് തോന്നി. കാരണം കാസര്‍ക്കോട്ടെ കശുവണ്ടിത്തോട്ടം സ്വകാര്യവ്യക്തിയുടേതായിരുന്നുവെങ്കില്‍ അത്രയും കാലം അവിടെ ആകാശത്ത് നിന്ന് എന്‍ഡോസല്‍ഫാന്‍ തളിക്കാന്‍ അനുവദിക്കപ്പെടുമായിരുന്നില്ല. സര്‍ക്കാ‍ര്‍ എന്നാല്‍ യു.ഡി.എഫോ എല്‍ ഡി എഫോ അല്ല. അതൊരു സ്ഥിരം സംവിധാനമാണ്. സര്‍ക്കാര്‍ നിരുത്തരവാദപരമായി ചെയ്ത തെറ്റാണ് കാസര്‍ഗോഡ് ദുരന്തം ഉണ്ടാക്കിയത് എന്ന് തോന്നാന്‍ കാരണം മനസ്സിലായല്ലൊ. എല്ലാം രാഷ്ട്രീയവല്‍ക്കരിക്കപ്പെടുമ്പോള്‍ സത്യം മറക്കപ്പെടുന്നുണ്ട്. അത് ചൂണ്ടിക്കാട്ടല്‍ മാത്രമാണ് ഈ പോസ്റ്റിന്റെ ലക്ഷ്യം.

    ReplyDelete
  38. @ ഹരീഷ്, ജൈവകൃഷി ഈ പോസ്റ്റില്‍ ഓഫ് ടോപിക്ക് ആണ്. അതാണ് ചൂണ്ടിക്കാണിച്ചത്. അതെങ്ങനെ മുടന്തന്‍ ന്യായമാവും? വിരോധമില്ലെങ്കില്‍ ജൈവകൃഷിയെക്കുറിച്ചുള്ള എന്റെ പോസ്റ്റ് ഇവിടെ വായിക്കുക. പറ്റുമെങ്കില്‍ അവിടെ കമന്റ് എഴുതുക.

    ആശംസകളോടെ,

    ReplyDelete
  39. എനിക്ക്‌ സമയം ഉണ്ടായിരുന്നെങ്കില്‍ , മാഷിന്റെ ഈ പോസ്റ്റിലെ ഓരോ വാക്യവും തമ്മിലുള്ള പരസ്പര വൈരുധ്യവും , എന്‍ഡോസള്‍ഫാന്‍ -കീടനാശിനി അനുകൂല വാദങ്ങളും പൊളിച്ചടുക്കാമായിരുന്നു.
    ഏതായാലും ഈ ചര്‍ച്ച തുടരുന്നില്ല, നിങ്ങള്‍ ഒരാളെ പഠിപ്പിക്കുന്ന നേരം കൊണ്ടു രണ്ട് എം.പി മാരെക്കൂടി കാര്യങ്ങള്‍ ധരിപ്പിച്ചാല്‍ ലോകസഭയില്‍ കീടനാശിനി ബില്‍ വരുമ്പോള്‍ എതിര്‍ക്കാന്‍ എങ്കിലും ഉപകരിക്കും. പോട്ടെ... ടാടാ...

    ReplyDelete
  40. ഹരീഷേ ഈ ബ്ലോഗും ഇതിലെ ചര്‍ച്ചകളും ഞാന്‍ മാത്രമല്ല വായിക്കുന്നത്. നൂറ് കണക്കിന് വായനക്കാര്‍ ഈ ബ്ലോഗില്‍ നിത്യേന സന്ദര്‍ശിക്കുന്നുണ്ട്. സംശയമുണ്ടെങ്കില്‍ സൈഡ് ബാറിലെ View my stats ക്ലിക്ക് ചെയ്ത് നോക്കൂ. ഏതായാലും റ്റാറ്റ പറഞ്ഞ നിലയ്ക്ക് ഞാന്‍ നിര്‍ബ്ബന്ധിക്കുന്നില്ല :)

    ReplyDelete
  41. @ ഷെബു, സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് എൻഡോസൾഫാൻ ദുരിതബാധിതർക്ക് 55 ലക്ഷം രൂപയുടെ ദുരിതാശ്വാസ നടപടികൾ ചെയ്തത് നല്ല കാര്യം തന്നെ. സോളിഡാരിറ്റിയുടെ സമൂഹസേവനപ്രവര്‍ത്തനങ്ങളെ ഞാന്‍ ശ്ലാഘിക്കുന്നു.

    ReplyDelete
  42. വീണ്ടും വീണ്ടും ഉപയോഗിക്കുന്നവർക്ക് ഉണ്ടാകാവുന്ന അബദ്ധങ്ങൾക്ക് ആരാണ് സമാധാനം പറയുക?

    ReplyDelete
  43. കെ പി എസ്.
    ഒരു നുറുങ്ങ് എന്നെഴുതിയത് ആ പേരുള്ള ബ്ലോഗറെ ഉദ്ദേശിച്ചല്ല; നുറുങ്ങ് എന്ന വാക്കിന്റെ അര്‍ഥത്തില്‍ മാത്രമാണ്. അങ്ങനെ തെറ്റിദ്ധരിക്കാനിടയായതില്‍ ക്ഷമ ചോദിക്കുന്നു. വാസ്തവത്തില്‍ ഒരു നുറുങ്ങ് എന്ന ബ്ലോഗറുടെ കമന്റും ഞാന്‍ കണ്ടിരുന്നില്ല. താങ്കളുടെ വാചകങ്ങള്‍ തന്നെ ആണ് അവിടെ ഉദ്ദേശിച്ചത്.
    മറ്റു കാര്യങ്ങളില്‍ പലരും എഴുതിയത് തന്നെ ആണ് എന്റെ അഭിപ്രായവും. അതിനാല്‍ ആവര്‍ത്തിക്കുന്നില്ല.

    ReplyDelete
  44. "എന്‍ഡോസല്‍ഫാന്‍ അടക്കം ഏത് കീടനാശിനിയും മിതമായി ഉപയോഗിക്കാം എന്നും ഞാന്‍ കരുതുന്നു."

    :) വിശ്വാസം അതല്ലേ എല്ലാം :)
    പക്ഷേ യാഥാര്‍ത്ഥ്യത്തിന്റെ മുഖം ഭയാനകമാണ്.....

    എന്റെ മാഷേ എന്‍ഡോസള്‍ഫാന്‍ വിടുക എന്നിട്ട് കീടനാശിനികളെ കുറിച്ച് ഒരു അന്വേഷണം നടത്തുക.... അപ്പോള്‍ യാഥാര്‍ത്ഥ്യം മനസ്സിലാകും... അറ്റ് ലീസ്റ്റ് ഓര്‍ഗാനോ ക്ലോറിന്‍ വിഭാഗത്തില്‍ പെടുന്ന കീടനാശിനികളെ കുറിച്ച് ഒരു അന്വേഷണം....

    ReplyDelete
  45. കലികാലം അല്ലാതെന്തു പറയാന്‍!എന്റോ സള്‍ഫാന്‍ മാത്രമല്ല ഇന്നു ഭൂമുഖത്ത് ആകെ വിഷമയമാണ്. അറിഞ്ഞു കൊണ്ട് വിഷം കഴിക്കുന്നതും ഒരാള്‍ അരിയാതെ അയാളെ വിഷം കഴിപ്പിക്കുന്നതും വിത്യാസമുണ്ട്. ഇവിടെ ഹെലികോപ്റ്ററില്‍ വിഷം അടിച്ചപ്പോള്‍ വേണ്ട മുന്‍ കരുതലുകളൊന്നും ചെയ്യാത്തതു കൊണ്ടല്ലെ ഇങ്ങനെ സംഭവിച്ചത്.നിരപരാധികള്‍ അതില്‍ പെട്ടത്?.ഇപ്പോഴത്തെ മൊബൈല്‍ ടവര്‍ പ്രശ്നങ്ങള്‍ നോക്കൂ. നാമറിയാതെ നമ്മള്‍ റേഡിയേഷനു വിധേയരാവുന്നു. പണ്ടത്തെ ഡി.ഡി.റ്റി പ്രശ്നവും അങ്ങിനെ തന്നെ.മനുഷ്യനു സ്വസ്ഥമായി ശുദ്ധവായു ശ്വസിച്ച് ആരോഗ്യത്തോടെ ജീവിക്കാനുള്ള അവകാശം നഷ്ടപ്പെട്ടിരിക്കുന്നു. അതിന്റെ കൂടെ രാഷ്ട്രീയവും കൂടി കലര്‍ന്നാലത്തെ അവസ്ഥ ചിന്തിക്കാന്‍ വയ്യ!

    ReplyDelete
  46. മനോജേ , കീടനാശിനികളെ കുറിച്ച് ഞാന്‍ കൂടുതല്‍ പഠിക്കാനൊന്നുമില്ല. അത് വിഷം തന്നെയാണെന്ന് ഞാനും ആവര്‍ത്തിച്ചു പറയുന്നുണ്ടല്ലൊ. ഉപയോഗിക്കുന്ന കര്‍ഷകനും അറിയാം അത് വിഷമാണെന്ന്. പക്ഷെ കര്‍ഷകന്‍ എന്ത് ചെയ്യും? കൃഷി അയാളുടെ വരുമാനമാര്‍ഗ്ഗമാണ്. അത് ലാഭകരമായി നടത്താന്‍ കഴിഞ്ഞാല്‍ മാത്രമേ അയാള്‍ കൃഷി ചെയ്യുകയുള്ളൂ. അയാള്‍ കൃഷി ചെയ്യേണ്ടത് നമ്മുടെയും നിലനില്പിന്റെ പ്രശ്നമാണ്. മറ്റെന്തെങ്കിലും നിവൃത്തിയുണ്ടെങ്കില്‍ കാശ് കൊടുത്ത് വിഷം വാങ്ങി മൂക്കും പൊത്തി കര്‍ഷകന്‍ അത് തളിക്കുമോ? കീടങ്ങള്‍ കൃഷിയെ നശിപ്പിക്കുന്നത് കര്‍ഷകന് കൈയും കെട്ടി നോക്കി നില്‍ക്കാന്‍ സാധിക്കുമോ? കൈയ്യെത്തുന്ന ദൂരത്ത് കര്‍ഷകന് ലഭ്യമായ പ്രതിവിധി കീടനാശിനി വാങ്ങി തളിക്കുക എന്നതാണ്.

    ബദല്‍ മാര്‍ഗ്ഗങ്ങള്‍ പറയുന്നവര്‍ കര്‍ഷകനില്‍ നിന്ന് വളരെ അകലങ്ങളില്‍ നിന്ന് കൊണ്ട് ഉപദേശങ്ങള്‍ നല്‍കുക മാത്രമാണ് ചെയ്യുന്നത്. അതൊന്നും കര്‍ഷകന് പ്രായോഗികമാകണമെന്നില്ല. മാത്രമല്ല കൃഷി ചിലവേറിയതാകുമ്പോള്‍ അയാള്‍ക്ക് കൃഷിയില്‍ പിടിച്ചുനില്‍ക്കാനും കഴിയില്ല. അത്കൊണ്ട് ഏറ്റവും അഭികാമ്യമായ മാര്‍ഗ്ഗം കര്‍ഷകനും നമുക്കും , കീടനാശിനി മിതമായി ഉപയോഗിക്കുക എന്നതാണെന്ന് ഞാന്‍ കരുതുന്നു. രാസപദാര്‍ത്ഥങ്ങള്‍ പൊതുവെ ദോഷകരമാണെങ്കിലും ടോളറബിള്‍ എന്നൊരു ആനുകൂല്യം എല്ലാ ജീവജാലങ്ങള്‍ക്കും മനുഷ്യനും ഉണ്ടെന്നും മനോജിനെ ഓര്‍മ്മപ്പെടുത്തട്ടെ. കൂട്ടം ചേര്‍ന്ന് ഒച്ച വയ്ക്കുമ്പോള്‍ കീടനാശിനികള്‍ അസ്ഥാനത്തും അധികമായും ദുരുപയോഗം ചെയ്യുന്നത് നമുക്ക് പ്രതിരോധിക്കാന്‍ കഴിയാതെ പോകുന്നു എന്ന യാഥാര്‍ഥ്യവും മനോജ് കാണണം. എന്റെ പോളിസി ശരിയാണോ എന്ന് സാവകാശം ചിന്തിക്കുക.

    സമയം കിട്ടുമ്പോള്‍ താഴെ കാണുന്ന ലിങ്ക് കൂടി വായിക്കാന്‍ താല്പര്യം.

    http://news.agropages.com/Feature/FeatureDetail---296.htm

    ReplyDelete
  47. എന്‍ഡോസല്‍ഫാനെ മാത്രം നിരോധിക്കണം എന്ന് മുറവിളി കൂട്ടുന്നവര്‍ അറിഞ്ഞോ അറിയാതെയോ യൂറോപ്യന്‍ യൂനിയന്റെ മെഗാഫോണ്‍ ആവുകയാണ് ചെയ്യുന്നത്. അമിതമായി ഉപയോഗിച്ചാല്‍ ഏത് കീടനാശിനിയും മാരകമാണ്. കാസര്‍ഗോഡ് ദുരന്തത്തിന്റെ കാരണം അവിടെ അമിതമായി ഉപയോഗിച്ചതാണെന്ന് പകല്‍ പോലെ വ്യക്തമാണ്. എന്‍ഡോസല്‍ഫാന്‍ വിരുദ്ധക്കാര്‍ ഒന്നുകില്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കീടനാ‍ശിനി തളിക്കലിനെ കുറിച്ച് അന്വേഷണം നടത്താന്‍ പറയണം, അല്ലെങ്കില്‍ സര്‍വ്വ കീടനാശിനികളെയും നിരോധിക്കണമെന്ന് പറയാനുള്ള ആര്‍ജ്ജവം കാണിക്കണം. എന്‍ഡോസല്‍ഫാന്‍ മാത്രം നിരോധിക്കണം എന്ന് പറയുന്നത് യൂറോപ്യന്‍ യൂനിയന്‍ ഉല്പാദിപ്പിക്കുന്ന വില കൂടിയ കീടനാശിനി കര്‍ഷകര്‍ വാങ്ങണം എന്ന് പറയുന്നതിന് തുല്യമാണ്. ഇത് കാപട്യമാണ്.

    ReplyDelete
  48. എന്‍ഡോസല്‍ഫാന്റെ ഇരകള്‍ സര്‍ക്കാരിന്റെ മുന്നില്‍ കിടന്ന് ദയയ്ക്കായി യാചിക്കയാണ്.പണത്തിനും സ്ഥാനമാനങ്ങള്‍ക്കുമല്ല...
    ഒരു മനുഷ്യജീവിയായി ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി.
    ആ ഇരകളുടെ ചിത്രങ്ങള്‍ കണ്ട നമുക്ക് ഉറക്കം കിട്ടുന്നില്ല.അപ്പോള്‍ അതനുഭവിക്കുന്നവരുടെ സ്ഥിതിയോ?

    ReplyDelete
  49. കീടനാശിനികളില്ലാതെ കൃഷി ചെയ്യാനാവില്ല എന്ന ബോധം തന്നെ നിങ്ങളുടെ സങ്കുചിതത്വമാണ് കാണിക്കുന്നത്.ഈ അടിസ്ഥാന തത്വം അറിയുമെങ്കിലും അറിയില്ലെന്ന് നടിച്ച് രാഷ്ട്രീയ വ്യഭിചാരം നടത്തുകയാണ് താങ്കൾ....പരിസ്ഥിതിവാദികൾ എന്ന ഒരു വർഗ്ഗമില്ലെന്ന് ആദ്യമറിയുക.സംരക്ഷിക്കുക എന്നത് ആർക്കും എപ്പോഴും ചെയ്യാവുന്നതാണ്.സംഹരിക്കുക എന്നതും അതുപോലെ തന്നെ....സംരക്ഷിക്കുന്നവന്റെ പക്ഷത്ത് നിൽക്കുകയെന്നത് നന്മ കാംക്ഷിക്കുന്നവർ ചെയ്യും സംഹരിക്കുന്നവന്റെ പക്ഷത്ത് തിന്മ കാംക്ഷിക്കുന്നവരും നിലകൊള്ളും.സമഗ്രതയിൽ ജീവിതത്തെ കാണുക...ഇസത്തിനുവേണ്ടി ജീവിതത്തെ പണയപ്പെടുത്താതിരിക്കുക.വിഷം അല്പാൽ‌പ്പമായി താങ്കൾ ആർക്കെങ്കിലും കൊടുക്കാൻ തയ്യാറാകുമോ?പിന്നെ എന്തിനാണ് മാഷേ പാവം കർഷകനെ വിഷം വിളയിപ്പിക്കാൻ കുറേശ്ശെ എന്നൊക്കെപ്പറഞ്ഞുകൊണ്ട് ഉദ്ബോധിപ്പിക്കുന്നത്?താങ്കൾ സംഹരിക്കുന്നവരുടെ പക്ഷം ചേർന്നു കൊള്ളുക പക്ഷെ അവാരോടൊപ്പമാണെന്ന് പറയാനുള്ള ആർജ്ജവം എങ്കിലും കാണിക്കുക..അല്ലാതെ ഒരുമാതിരി അഴകൊഴമ്പൻ....

    ReplyDelete
  50. പ്രിയപ്പെട്ട സുകുമാരന്‍ സാര്‍...
    ഞാന്‍ എന്റോ സള്‍ഫാന്‍ പ്രശ്നത്തില്‍ രാഷ്ട്രീയം കലര്തരുത് എന്ന് പൊതുവായി അഭിപ്രായപ്പെട്ടതാണ്. കണ്ണൂരിലെ സി.പി.എം നേതാക്കളെയോ മറ്റു കക്ഷി രാഷ്ട്രീയ നേതാക്കളെയോ ഒന്നും അത്ര ആത്മാര്‍ത്തമായിട്ടാല്ല ഇത്തരത്തില്‍ ഉള്ള പൊതു ജന പ്രശ്നങ്ങളില്‍ ഇടപെടുന്നത് എന്നും അറിയാം. അവരെയെല്ലാം നമുക്ക് അവഗണിക്കാം. ദുരിത ബാതിതരെ നമുക്ക് പിന്തുണക്കാം. സാറിന്റെ ഈ പോസ്റ്റില്‍ ഒരു ബ്ലോഗ്ഗര്‍ ഇട്ട കമന്റു വായിച്ചപ്പോള്‍ എനിക്ക് അത് എന്റോ എന്റൊസള്‍ഫാന്‍ ഇരകളെ ആക്ഷേപിക്കുന്നതായിട്ടാണ് തോന്നിയത്. അതിനാല്‍ ആണ് അങ്ങനെ അഭിപ്രായപ്പെട്ടതും. സാരോ സാറിന്റെ ഈ പോസ്റ്റോ എന്റോ സള്‍ഫാന്‍ ഇരകളെ അധിക്ഷേപിചായി ഞാന്‍ കരുതുന്നില്ല എന്നും അറിയിക്കുന്ന്നു. ആശംസകളോടെ...

    ReplyDelete
  51. @, നനവ്, ഇക്കാര്യത്തില്‍ എന്റെ ഭാഗത്ത് യാതൊരു സങ്കുചിതത്വമോ, രാഷ്ട്രീയവ്യഭിചാരമോ, അഴകൊഴമ്പന്‍ സമീപനമോ ഇല്ല. എന്തെന്നാല്‍ ഞാന്‍ രാഷ്ട്രീയക്കാരനോ, കീടനാശിനി വില്പനക്കാരനോ, കര്‍ഷകനോ അല്ല. കീടനാശിനി പൂര്‍ണ്ണമായി ഒഴിവാക്കിക്കൊണ്ട് രാജ്യം മുഴുക്കെ കൃഷി നടത്താന്‍ കഴിയും എന്ന് നനവ് വിശദീകരിച്ചു തന്നാല്‍ അത് ഉള്‍ക്കൊള്ളാന്‍ എനിക്ക് മടിയില്ല. ഞാന്‍ അതിന്റെ സാധ്യത കാണാത്തത്കൊണ്ടാണ് അങ്ങനെ എഴുതിപ്പോയത്. എങ്ങനെ സാധിക്കും? പറയൂ. ഊട്ടോപ്യന്‍ ആശയം പറഞ്ഞാല്‍ പോര. പ്രായോഗികമായി വിശദീകരിക്കണം.

    എന്‍ഡോസല്‍ഫാന്‍ നിരോധിക്കണം എന്ന് പ്രക്ഷോഭം നടത്തുന്നതിലെ യുക്തി എന്താണ്? അതല്ലെ അഴകൊഴമ്പന്‍ നിലപാട്? എന്ത്കൊണ്ട് മുഴുവന്‍ കീടനാശിനികളും നിരോധിക്കണം എന്ന ആവശ്യം ഉന്നയിക്കുന്നില്ല? എന്‍ഡോസല്‍ഫാന്‍ ഒഴികെ മറ്റെന്ത് കീടനാശിനിയും ഹെലികോപ്റ്ററില്‍ നിന്ന് പെയ്യിച്ചാല്‍ ഒരു ദോഷവുമില്ലെന്ന് കരുതുന്നില്ലല്ലോ? എന്റെ പ്രധാന ആരോപണങ്ങള്‍ക്ക് മറുപടി പറയാതെ എന്നെ ആക്ഷേപിക്കാന്‍ തുനിയുന്നത് ശരിയാണോ? നനവിന്റെ മേല്പടി കമന്റ് അഴകൊഴമ്പന്‍ എന്ന് ഞാന്‍ പറഞ്ഞാല്‍ ? എന്റെ നിലപാട് ഈ പോസ്റ്റിലും തുടര്‍ന്നുള്ള കമന്റിലും വ്യക്തമാ‍ക്കിയിട്ടുണ്ട്. എന്‍ഡോസല്‍ഫാന്‍ മാത്രം നിരോധിച്ചാല്‍ മതിയെങ്കില്‍ എനിക്ക് പ്രശ്നമൊന്നുമില്ല. ഞാനും എന്റെ അഭിപ്രാ‍യം പറയുന്നു എന്നേയുള്ളൂ.

    ReplyDelete
  52. http://www.google.com/buzz/100213867957574829991/7b9fHjjya7e/%E0%B4%8E%E0%B4%A8-%E0%B4%A1-%E0%B4%B8%E0%B4%B3-%E0%B4%AB-%E0%B4%A8-%E0%B4%85%E0%B4%AA%E0%B4%95%E0%B4%9F%E0%B4%AE

    ReplyDelete
  53. - Muted
    എന്‍ഡോസള്‍ഫാന്‍ അപകടമാണോ എന്നറിയാനുള്ള കൃഷി വകുപ്പിന്റെ ശാസ്ത്രീയ പഠനമാണ് LD50 നോക്കുക എന്നത്.
    ലാബിലെ 20 എലികളില്‍ ആണ് പരീക്ഷണം നടത്തുന്നതെങ്കില്‍ ആദ്യം അഞ്ചു ഗ്രാം എന്‍ഡോസള്‍ഫാന്‍ കൊടുത്തു നോക്കും.
    പത്തു എലികള്‍ ചത്തു എന്നിരിക്കട്ടെ, അപ്പോള്‍ 5 ഗ്രാം ആണ് എന്‍ഡോസല്ഫാന്റെ ലീതല്‍ ഡോസ്. 5 ഗ്രാം വരെ കൃഷിയില്‍ ഉപയോഗിക്കാം എന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കും.
    ആകെ പരീക്ഷണ മൃഗങ്ങളുടെ പകുതി എണ്ണം ചാകുന്നത് എത്ര അളവില്‍ വിഷം നല്‍കുമ്പോള്‍ ആണോ അതാണ്‌ കൃഷിയില്‍ ഉപയോഗിക്കാനുള്ള അളവ്.

    മനസിലായോ? പത്തു ലക്ഷം ജനങ്ങള്‍ ഉള്ള കാസര്‍ഗോഡ്‌ ജില്ലയിലെ അഞ്ചു ലക്ഷം പേരെങ്കിലും മരിച്ചാലേ കൃഷിശാസ്ത്രജ്ഞര്‍ക്ക് എന്‍ഡോസള്‍ഫാന്‍ വിഷമാണെന്ന് ശാസ്ത്രീയമായി പറയാനാകൂ.....
    (ശാസ്ത്രം അറിയാവുന്നവര്‍ വിശദീകരിക്കൂ)

    ReplyDelete
  54. കീടനാശിനി വേണമെന്ന് സ്വയം വാദിക്കുക.... എന്നിട്ട് കീടനാശിനി നിരോധിക്കണം എന്ന് പറയുന്നവര്‍ യൂറോപ്യന്‍ യൂണിയന്റെ മെഗഫോണ്‍ ആണെന്ന് പറയുക...
    അസാമാന്യ തൊലിക്കട്ടി...

    ഈ ജൈവ കൃഷി ജൈവ കൃഷി എന്ന് പറഞ്ഞാല്‍ പിന്നെ എന്താ മാഷേ?
    പൂര്‍ണ്ണമായ കീടനാശിനി നിരോധനം ആണ് ജൈവ കൃഷിക്ക് വേണ്ടി പറയുന്ന ഓരോരുത്തരുടെയും ലക്‌ഷ്യം. മുദ്രാവാക്യം. ആദ്യം എന്ടോസള്‍ഫാന്‍ , പുറകെ മറ്റുള്ളവയും..
    കേരളം അഞ്ചു വര്‍ഷത്തിനകം പൂര്‍ണ്ണമായി കീടനാശിനി രഹിത സംസ്ഥാനം ആയി മാറുമെന്ന സംസ്ഥാന ജൈവ കൃഷി നയത്തില്‍ പറഞ്ഞത് വെറുതെയല്ല.
    അന്ന് കാര്‍ഷിക സര്‍വ്വകലാശാലക്കാര്‍ പോലും സമ്മതിക്കേണ്ടി വന്നു.
    ജൈവ കൃഷിയിലൂടെ ക്യൂബ നിലനില്‍ക്കുന്നത് കാണുന്നുണ്ടോ? (ക്യൂബയെ തൊട്ടു കളിക്കരുത്)
    കേരളത്തിന്‌ അതിനു കഴിഞ്ഞാല്‍ ഇന്ത്യക്കും കഴിയും. സംശയം ഉള്ളവര്‍ ഇന്റര്‍നെറ്റ് സര്‍ച് നിര്‍ത്തി ജൈവ കര്‍ഷകരോട് ചോദിക്കൂ..

    ReplyDelete
  55. ഹരീഷ് പിന്നെയും വന്നോ? തൊലിക്കട്ടി പോലുള്ള വാക്കുകള്‍ ഉപയോഗിച്ചാല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യില്ല, ഡിലീറ്റ് ചെയ്യും. സംവാദത്തില്‍ മാന്യത പുലര്‍ത്തുക. ഇങ്ങനെയൊക്കെ പറഞ്ഞാല്‍ എനിക്ക് അതിലും കട്ടിയുള്ള വാക്ക് ഹരീഷോട് പ്രയോഗിക്കേണ്ടി വരില്ലേ ങേ ?

    ReplyDelete
  56. എന്‍ഡോസള്‍ഫാന്റെ കാര്യം വന്നപ്പോള്‍ താങ്കള്‍ക്ക് വിദേശ കമ്പനികളുടെ വ്യാപാരത്തെക്കുറിച്ച് ബോധം വന്നു എന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു. എന്‍ഡോസള്‍ഫാനെ വിട്ടേര്, അത് കള്ള പരിസ്ഥിതിക്കാരുടെ തട്ടിപ്പ്. പക്ഷേ താങ്കള്‍ പറയുന്നു വിദേശ കമ്പനികളുടെ വ്യാപാരത്തെ പ്രത്യേകം ശ്രദ്ധിക്കു. കോടിക്കണക്കിന് രൂപായാണ് ദിവസവും ഹിന്ദുസ്ഥാന്ഡ ലിവര്‍, കോള്‍ഗേറ്റ്, പെപ്സി, കോള, നെസ്റ്റ്ലെ, സിറ്റി ഗ്രൂപ്പ്, നൈകി തുടങ്ങി അനേകം കമ്പനികള്‍ ഇന്‍ഡ്യയില്‍ നിന്ന് അടിച്ചുകൊണ്ടുപോകുന്നത്. ഇവയൊക്കെ ബഹിഷ്കരിക്കാനുള്ള ശ്രമത്തിന് നേതൃത്വം നല്‍കുക. സ്വദേശി ഉത്പന്നങ്ങള്‍ വാങ്ങുക.

    ReplyDelete
  57. തന്റേടമുണ്ടെങ്കില്‍ സര്‍വ്വകീടനാശിനിയും നിരോധിക്കണമെന്ന് പറ.. യൂറോപ്യന്‍ യൂനിയന്‍ പറയുന്ന പോലെ എന്‍ഡോസല്‍ഫാന്‍ മാത്രം നിരോധിക്കണം എന്ന് പറയല്ല. അത്പോലെ തന്നെ എന്‍ഡോസല്‍ഫാന്‍ അശ്രദ്ധമായി തളിച്ചതിനെതിരെ കേസ് കൊടുക്കാന്‍ വകുപ്പ് ഉണ്ടോ എന്നും നോക്ക്..

    ReplyDelete
  58. കൊടുക്കല്‍ വാങ്ങല്‍ ഇല്ലാതെ ഇക്കാലത്ത് ഒരു തുരുത്ത് പോലെ രാജ്യങ്ങള്‍ക്ക് നിലനില്‍ക്കാനാവില്ലെന്ന് ജഗദീഷിന് അറിയാത്തതല്ല. എന്നാലും സ്വദേശി എന്നൊക്കെ പറഞ്ഞാലല്ലെ ഒരു ഇത് ഉള്ളൂ അല്ലേ. ലോകം ഒറ്റ വിപണിയായി ചുരുങ്ങുന്നതാണ് നാം കാണുന്നത്. നമുക്കും നമ്മുടെ ഉല്പന്നങ്ങളുമായി ലോകരാജ്യങ്ങളില്‍ നിന്ന് അടിച്ചുകൊണ്ടു വരാമല്ലൊ. സാമ്പത്തികമാന്ദ്യത്തില്‍ ഇന്ത്യ പിടിച്ചുനിന്നതും ഇപ്പോഴും നിലനിന്ന് പോരുന്നതും ഇവിടെ നിന്ന് സോഫ്റ്റ്‌വേര്‍ കയറ്റുമതി ചെയ്തിട്ടാണെന്നത് യാഥാര്‍ഥ്യമല്ലേ? ഞാന്‍ പ്രായോഗികമായാണ് കാര്യങ്ങളെ കാണുന്നത്. വിഷ് ഫുള്‍ തിങ്കിങ്ങിലൂടെയല്ല. അത്കൊണ്ടാണ് എനിക്ക് ജഗദീഷിനെ പോലെയൊന്നും സംസാരിക്കാന്‍ കഴിയാത്തത്.

    ReplyDelete
  59. "പൂര്‍ണ്ണമായ കീടനാശിനി നിരോധനം ആണ് ജൈവ കൃഷിക്ക് വേണ്ടി പറയുന്ന ഓരോരുത്തരുടെയും ലക്‌ഷ്യം. മുദ്രാവാക്യം. ആദ്യം എന്ടോസള്‍ഫാന്‍ , പുറകെ മറ്റുള്ളവയും.."

    പറഞ്ഞതാണ് , പലവട്ടം. കേരളാ സര്‍ക്കാരിനോട്. ജൈവ കൃഷി നയം രൂപീകരിക്കുന്ന ചര്‍ച്ചയില്‍ അംഗമായിരുന്നു.
    സര്‍ക്കാര്‍ അത് അംഗീകരിച്ചു. കീടനാശിനി നിയമത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കീടനാശിനി നിരോധിക്കാന്‍ ഉള്ള അധികാരം ലഭിച്ചാല്‍ ആറു മാസത്തിനകം നിങ്ങള്‍ ആവശ്യപ്പെടുന്നതും നടത്തി കാണിച്ചു തരാം. കേരളത്തില്‍ സമ്പൂര്‍ണ്ണ കീടനാശിനി നിരോധനം.

    ഇപ്പോള്‍ ഒരു വിഷയത്തില്‍ ആണ് സമരം, വിഷയത്തെ വഴി തിരിച്ചു വിടാന്‍ ശ്രമിക്കരുത്. ഇനിയുള്ള എന്റെ മറുപടികള്‍ എന്റെ ബ്ലോഗില്‍ മാത്രം.
    മാഷിനു മാഷിന്റെ വഴി, വയസായവരെ അല്ലേലും നന്നാക്കാന്‍ ഇത്തിരി ബുദ്ധിമുട്ടാ, പ്രത്യേകിച്ച് അധ്യാപകരെ.

    എന്‍ഡോസള്‍ഫാന്‍ തളിച്ച പി.സി.കെ ഒരു വ്യക്തിയല്ല, ഓരോ അഞ്ചു വര്‍ഷവും അതിന്റെ ആളുകള്‍ മാറി മാറി വരും.
    തളിക്കുംപോള്‍ തലപ്പത്ത് ഉണ്ടായവര് ‍, അവര്‍ക്കെതിരെ കൊലക്കുറ്റത്തിനു കേസ് എടുക്കേണ്ടതാണ്. അതുള്‍പ്പെടെ ഉള്ള എന്റെ നിയമപരമായ ആവശ്യങ്ങള്‍ മുഖ്യമന്ത്രിക്ക് മുന്‍പാകെ വെച്ചിട്ടുണ്ട്. അദ്ദേഹം അന്ഗീകരിച്ചിട്ടും ഉണ്ട്. അതിന്റെ നീക്കങ്ങള്‍ അണിയറയില്‍ നടക്കുന്നു, മാധ്യമങ്ങളില്‍ വലിച്ചിഴക്കാന്‍ ഞങ്ങള്‍ഇല്ല.
    ഈ ബഹളം ഒക്കെ ക്രമേണ തണുക്കും..
    മാധ്യമങ്ങള്‍ അടക്കം ഓടി വന്നവര്‍ എല്ലാവരും പിരിഞ്ഞു പോകും ..
    എന്‍ഡോസള്‍ഫാന്‍ സമരത്തില്‍ ഞങ്ങള്‍ ചിലര്‍ പിന്നെയും ഇവിടെ ശേഷിക്കും.
    പ്രത്യേക ട്രൈബൂണല്‍ വരും ..
    പി.സി.കെയുടെ മുഴുവന്‍ ലീസ് ഭൂമിയും തിരിച്ചെടുക്കാന്‍ സുപ്രീം കോടതിയില്‍ പരാതി കൊടുത്തിരിക്കുകയാണ് ഞാന്‍ .
    അതും ഒരു കൊല്ലത്തിനകം ഉണ്ടാകും.
    സമരങ്ങള്‍ അവസാനിക്കുന്നില്ല, ഒരു രാസ വിഷതിനെതിരെയും ബിടിക്കെതിരെയും

    www.keralabhumi.blogspot.com

    ReplyDelete
  60. ഹരീഷിന് ആശംസകള്‍ !

    ReplyDelete
  61. എന്റൊസള്‍ഫാന്‍ കീട നാശിനിയെക്കുറിച്ചുള്ള കുറെ ഗവേഷണ റിപ്പോര്‍ട്ടുകള്‍ എന്റെ കൈവശം ഉണ്ട്. ആവശ്യമുള്ളവര്‍ക്ക് ഇ മെയില്‍ ആയി അയച്ചുതരുന്നതാണ്. mani at mec dot ac dot in

    ReplyDelete
  62. "ഈ ബഹളം ഒക്കെ ക്രമേണ തണുക്കും..
    മാധ്യമങ്ങള്‍ അടക്കം ഓടി വന്നവര്‍ എല്ലാവരും പിരിഞ്ഞു പോകും ..
    എന്‍ഡോസള്‍ഫാന്‍ സമരത്തില്‍ ഞങ്ങള്‍ ചിലര്‍ പിന്നെയും ഇവിടെ ശേഷിക്കും..."


    ഹരീഷ് ആശംസകള്‍; താങ്കളുടെ ആര്‍ജ്ജവത്തിനും തന്റേടത്തിനും.സമ്പൂര്‍ണ്ണ കീടനാശിനി നിരോധനത്തിനും ജൈവകൃഷിക്കും വേണ്ടിയുള്ള പോരാട്ടത്തിന് എല്ലാ പിന്തുണയും. പൊള്ളാച്ചിയിലെ എന്റോസല്‍ഫാന്‍ തളിച്ച് കൊണ്ടുവരുന്ന മാമ്പഴവും പച്ചക്കറിയും കുഞ്ഞുകുട്ടികള്‍ക്ക് കൊടുക്കുമ്പോള്‍ ‘ക്യൂബയെ കുറിച്ച് മിണ്ടരുത്’ എന്ന് പറയുന്നത് താങ്കള്‍ ഈ ബ്ലോഗിലെ “സൈഡ് ബാറിലെ View my stats ക്ലിക്ക് ചെയ്തു നോക്കാത്തത് കൊണ്ടാണ്”.

    ReplyDelete
  63. പല്ലു തേക്കുന്ന പേസ്റ്റ് മുതൽ എന്റോസൾഫാൻ അടക്കം എല്ലാ കീടനാശിനികളും ഉപയോഗിക്കരുത് എന്നത് തന്നെയാണ് ഞങ്ങളുടെ അഭിപ്രായമെന്നത് തങ്കൾക്കിനിയും മനസ്സിലായിട്ടില്ലേ?നിങ്ങൾക്ക് ജീവിക്കൂവാനുള്ള അവകാശം ഈ ഭൂമിയിലുള്ളതുപോലെ കീടങ്ങൾക്കും ജീവിക്കേണ്ടേ മാഷേ?തമാശയാണെന്ന് താങ്കൾക്ക് തോന്നാം പക്ഷെ കീടവും മനുഷ്യകീടവും തമ്മിൽ ഈ പ്രപഞ്ചത്തിൽ എന്ത് വ്യത്യാസം?..വ്യത്യാസമുണ്ടെന്ന് താങ്കൾക്ക് തോന്നുന്നത് മനുഷ്യനും ഒരു കീടമാണെന്ന ബോധം ഉദിക്കാത്തത്കൊണ്ട്മാത്രമാണ്....മനുഷ്യകീടത്തെയടക്കം എലാത്തിനേയും വകവരുത്താനുള്ളതാണ് ഇപ്പോഴുള്ളതും ഇനിവരാനിരിക്കുന്നതുമായ എല്ലാ കീടനാശിനികളും..

    ReplyDelete
  64. നിങ്ങൾക്ക് ജീവിക്കുവാനുള്ള അവകാശം ഈ ഭൂമിയിലുള്ളതുപോലെ കീടങ്ങൾക്കും ജീവിക്കേണ്ടേ മാഷേ? എന്ന നനവിന്റെ ചോദ്യം വെറും തമാശയായല്ല ക്രൂരമായ ഫലിതമായാണ് എനിക്ക് തോന്നുന്നത്. മറ്റുള്ള വായനക്കാര്‍ക്ക് എന്ത് തോന്നുമോ എന്നറിയില്ല.

    അപ്പോള്‍ നനവേ, കീടങ്ങള്‍ മാത്രം മതിയോ വൈറസ്സുകള്‍ ജീവിയ്ക്കേണ്ടേ? ഓഹോ ഇതാണ് പരിസ്ഥിതിവാദികളുടെ പ്രത്യയശാസ്ത്രമെങ്കില്‍ ഇക്കൂട്ടര്‍ ഒന്നാന്തരം മനുഷ്യവിരോധികളാണ്. ഭൂമിയില്‍ ആദ്യത്തെ ജൈവകണം ശാസ്ത്രസിദ്ധാന്തപ്രകാരം വൈറസ്സുകളാണ്. ഇന്നും ഏറ്റവും പ്രാഥമിക ജീവി വൈറസ്സ് തന്നെയാണ്. നനവിന്റെ സിദ്ധാന്തപ്രകാരം കുട്ടികള്‍ക്ക് പോളിയോ കൊടുക്കരുത്. ജീവിയ്ക്കാനുള്ള അവകാശം വൈറസ്സിനും മനുഷ്യനും തുല്യമല്ലേ?

    വൈറസ്സ് എന്നാല്‍ ഒരു കോശത്തിലും ചെറുതായ പ്രോട്ടോസോവ ആണെങ്കില്‍ മനുഷ്യന്‍ ബഹുകോടി കോശങ്ങളുള്ള ജീവി എന്നേ വ്യത്യാസമുള്ളൂ. ജീവിയ്ക്കാനുള്ള അവകാശം എല്ലാ‍ ജീവികള്‍ക്കും തുല്യമാണെങ്കില്‍ ഒരു വാക്സിനേഷനും പാടില്ല. ആന്റിബയോടിക്ക് മരുന്നുകള്‍ പാടില്ല. ബാക്റ്റീരിയകള്‍ ജീവിയ്ക്കണ്ടേ? പരിസ്ഥിതിവാദികള്‍ക്കും മൌലികവാദികള്‍ ആകാനും അങ്ങനെ തീവ്രവാദികള്‍ ആകാനും കഴിയും എന്ന് മനസ്സിലായി.

    ഞാന്‍ കൂടുതല്‍ വിശദീകരിക്കേണ്ട ആവശ്യമില്ല. പരിസ്ഥിതിവാദികളുടെ തനിനിറം മനസ്സിലായി. കീടങ്ങള്‍ക്കും ജീവിയ്ക്കണമത്രെ. ഇക്കൂട്ടരോടൊപ്പം സോളിഡാരിറ്റിക്കാരും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തോന്നുന്നു. അവരുടെ നിലപാട് അറിഞ്ഞാല്‍ കൊള്ളാം. മനുഷ്യന്റെ നിലനില്‍പ്പിന് ഭീഷണിയാകുന്ന വൈറസ്സ് , ബാക്റ്റീരിയകള്‍ , കീടങ്ങള്‍ എന്നിവയെ നശിപ്പിക്കുക തന്നെ ചെയ്യും. പരിസ്ഥിതിവാദികള്‍ മുറവിളി കൂട്ടിക്കൊണ്ടേയിരിക്കുക. വെറുതെയല്ല ഇവിടെ പരിസ്ഥിതിപ്രവര്‍ത്തകരെ കൂടുതലായി കാണാത്തത്.

    ReplyDelete
  65. മനുഷ്യനും ഒരു കീടമാണെന്ന് മാത്രമല്ല മരിച്ച് മണ്ണടിയേണ്ട മാംസപിണ്ഡമാണെന്നും അറിയാം നനവേ! വൈറസ്സ് മുതല്‍ നീലത്തിമിംഗലം വരെ ഇവിടെ അതിജീവനത്തിന് പരസ്പരം പൊരുതുകയാണ്. നനവിനെ കൊതുക് കടിച്ചാല്‍ അനങ്ങാതെ ചോര കൊടുക്കുമോ? കൊതുകിന് വേറെ മാര്‍ഗ്ഗമില്ല. കൊതുകും ജീവിയ്ക്കണ്ടേ? നമ്മള്‍ കൊല്ലാറാണ് പതിവ്. മതി ചുമ്മാ എന്തിന് എഴുതണം. വായിക്കുന്നവര്‍ വിധി എഴുതട്ടെ. ഒരു കാര്യം ഉറപ്പാണ്. എല്ലാ ജീവികള്‍ക്കും തുല്യാവകാശം എന്ന് അംഗീകരിച്ചാല്‍ ഇവിടെ വൈറസ്സുകളേ ബാക്കിയുണ്ടാവൂ. കാരണം സ്വന്തം നിലയില്‍ ഒരു വൈറസ്സിനെ ചെറുക്കാന്‍ പോലും മനുഷ്യന് ശേഷിയില്ല.

    ReplyDelete
  66. എന്‍ഡോസല്‍ഫാന്‍ എന്ന ആ കമ്പനിയുടെ ഉല്പന്നം നിരോധിച്ചാലും അതിനേക്കാളും സുരക്ഷിതമായ വേരൊരു കീടനാശിനി മറ്റൊരു കമ്പനിയും നമുക്ക് ഉല്പാദിപ്പിച്ച് തരില്ല എന്നോര്‍ക്കണം. കാരണം കീടനാശിനി തളിച്ചാല്‍ കീടങ്ങള്‍ ചാകണമെങ്കില്‍ അത് അത്രയും ശക്തിയുള്ള വിഷം തന്നെ ആകണ്ടേ? അപ്പോള്‍ കീടനാശിനികളുടെ ഉപയോഗത്തിന് നീയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയല്ലേ വേണ്ടത്. അതല്ലാതെ എന്‍ഡോസല്‍ഫാ‍ന്‍ നിരോധിച്ചിട്ട് മറ്റ് കീടനാശിനികള്‍ കര്‍ഷകര്‍ അനാവശ്യമായി ഉപയോഗിച്ചാല്‍ അപ്പോളും ദുരന്തങ്ങള്‍ ആവര്‍ത്തിക്കുകയില്ലേ? ഇത് ഒരു ചോദ്യമാണ്.ഏത് കാര്യത്തിലും നെഗറ്റീവ് പൊക്കിപ്പിടിച്ച് കാര്യങ്ങളെ വഷളാക്കുകയാണ് നാം എല്ലാം ചെയ്യാറ്.പോസറ്റീവ് അല്പമാത്രേ ഉള്ളൂ എങ്കിൽ പോലും എന്ത് കൊണ്ട് ആ വഴിക്കു ചിന്തിക്കുന്നില്ല സമൂഹം.എന്തിനും എതിരഭിപ്രായം ആർക്കും ഉണ്ടാകും. എന്നാൽ, അതൊനൊരു പ്രതിവിധി ആർക്കും പറയാൻ ആകില്ല.ഈ കേരളീയർ എന്തേ ഇങ്ങനെ?.അശ്രീകരം പിടിച്ച വർഗ്ഗം. സുകുമാർജി ഞാനും താങ്കളുടെ. നിരീക്ഷണങ്ങളോട് കൂറുപുലർത്തുന്നു.

    ReplyDelete
  67. ഇവിടെ ഹരീഷ് എന്ന ലോയര്‍ ആയ പരിസ്ഥിതി പ്രവര്‍ത്തകന്‍ അവസാനമായി എഴുതിയ കമന്റിന് ഞാന്‍ ആശംസ നേര്‍ന്നിരുന്നു. അതെന്റെ മാന്യത. എന്നാല്‍ പിന്നാലെ വന്ന യരലവ എന്ന ബ്ലോഗര്‍ എന്നെ പരിഹസിച്ചുകൊണ്ട് ഹരീഷിന് ആശംസ നേര്‍ന്നത്കൊണ്ട് ഞാന്‍ ഹരീഷിന് അര്‍പ്പിച്ച ആശംസ പിന്‍‌വലിക്കുന്നു.

    എന്‍ഡോസല്‍ഫാനെതിരെ മാത്രം നിരോധനാവശ്യം ഉന്നയിക്കുന്നത് എന്ത്കൊണ്ട് എന്ന ചോദ്യത്തിന് , എന്‍ഡോസള്‍ഫാന്‍ സമരത്തില്‍ പിന്നെയും ഇവിടെ ശേഷിക്കാന്‍ പോകുന്ന ചിലരില്‍ പ്രധാനിയായ, സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്ത വക്കീലായ ഹരീഷ് പറഞ്ഞ മറുപടി എന്തെന്നോ?

    “പൂര്‍ണ്ണമായ കീടനാശിനി നിരോധനം ആണ് ജൈവ കൃഷിക്ക് വേണ്ടി പറയുന്ന ഓരോരുത്തരുടെയും ലക്‌ഷ്യം. മുദ്രാവാക്യം. ആദ്യം എന്ടോസള്‍ഫാന്‍ , പുറകെ മറ്റുള്ളവയും.” ആദ്യം എന്‍ഡോസല്‍ഫാന്‍ മാത്രം പോലും. പുറകെ മറ്റുള്ളവയും പോലും. ഈ പ്രസ്ഥാവനയിലെ വൈരുദ്ധ്യവും കാപട്യവും അവഗണിച്ച് ഞാന്‍ ആശംസ നേര്‍ന്നത് ഹരീഷ് ഈ ബ്ലോഗില്‍ വരില്ല എന്ന് പറഞ്ഞത്കൊണ്ട് കൂടിയായിരുന്നു. എന്നാല്‍ ആ പ്രസ്ഥാവനയ്ക്കാണ് യരലവ ആശംസ നേര്‍ന്നത്.

    അതായത്, ഹരീഷിന്റെ പ്രസ്ഥാവന പ്രകാരം കാസര്‍ഗോഡ് ആകാശത്ത് നിന്ന് മഴ പോലെ എന്‍ഡോസല്‍ഫാന്‍ വര്‍ഷിച്ചത്കൊണ്ട് ആദ്യം എന്‍ഡോസല്‍ഫാന്‍ നിരോധിക്കുക. അങ്ങനെ കുറെ കാസര്‍ഗോഡുകള്‍ ആവര്‍ത്തിക്കുമ്പോള്‍ മറ്റ് കീടനാശിനികളും നിരോധിക്കാന്‍ ആവശ്യപ്പെടുമെന്ന്. എങ്ങനെയുണ്ട് കീടനാശിനി വിരുദ്ധസമരാഭാസത്തിന്റെ ഇരട്ടത്താപ്പ്. ഏതായാലും എന്‍ഡോസല്‍ഫാന്‍ നിരോധിച്ചാലും അത്രത്തോളമോ അതിനേക്കാള്‍ മാരകമോ ആയ കീടനാശിനികള്‍ ഇവിടെ ഉണ്ടാകും എന്ന് ഹരീഷും ഉറപ്പ് തരുന്നുണ്ട്.

    നമ്മൂടെ മുന്നിലുള്ള വഴി നിരോധിക്കാത്ത കീടനാശിനികള്‍ എവിടെയും മിതമായി മാത്രമേ തളിക്കൂ എന്ന് ഉറപ്പ് വരുത്തുകയാണ്. കെ.വി.തോമസ് ആ നിലയ്ക്ക് പറഞ്ഞതായി പത്രത്തില്‍ കാണുന്നു.

    കീടനാശിനികളുടെ സമ്പൂര്‍ണ്ണ നിരോധനം ചില സ്വപ്നജീവികളുടെ അല്ലെങ്കില്‍ മനുഷ്യരെയും കീടങ്ങളെയും ഒരേപോലെ കാണുന്ന ചിലരുടെ ദിവാസ്വപ്നം മാത്രമാണ്. വിളവ് തിന്ന് നശിപ്പിക്കുന്ന കീടങ്ങള്‍ ഭൂമിയില്‍ ഉള്ളത് വരെ കീടനാശിനികളും നിലനില്‍ക്കും. കീടങ്ങള്‍ പെറ്റുപെരുകാന്‍ വേണ്ടി കൃഷി ഒരുക്കിക്കൊടുക്കാന്‍ പരിസ്ഥിതിവാദികള്‍ മുന്നോട്ട് വരട്ടെ,കര്‍ഷകര്‍ അതിന് തയ്യാറാവുകയില്ല. സ്വന്തം വിളവ് തിന്നു തീര്‍ക്കുന്നത് കാണുമ്പോള്‍ കര്‍ഷകന് ഞാനും കീടവും ഒരുപോലെയല്ലേ അത്കൊണ്ട് കീടം തിന്നട്ടെ എന്ന് മിണ്ടാതിരിക്കാനാവില്ല. ബാക്കി അടുത്ത പോസ്റ്റില്‍ എഴുതാം.

    ReplyDelete
  68. @ യൂസുഫ്പ, ഇക്കാര്യത്തില്‍ എന്റെ നിരീക്ഷണങ്ങളോട് കൂറ് പ്രഖ്യാപിക്കുക എന്ന കഠിനമായ റിസ്ക്ക് ഏറ്റെടുത്തതിന് നന്ദി പറയുന്നു. കീടങ്ങള്‍ മനുഷ്യന്റെ ശത്രുവാണ്. നമുക്ക് കടപ്പാട് വേണ്ടത് കീടങ്ങളോടല്ല, ആഹാരം ഉല്പാദിപ്പിച്ചുതരുന്ന കര്‍ഷകരോടാണ്. നിലവില്‍ കീടങ്ങളെ നശിപ്പിക്കാനുള്ള മാര്‍ഗ്ഗം ആവശ്യത്തിന് മാത്രം ചെടികളില്‍ കീടനാശിനി തളിക്കുക എന്നതാണ്. അതും കീടങ്ങളുടെ ആക്രമണം ഉണ്ടെങ്കില്‍ മാത്രം. അതിനര്‍ത്ഥം പച്ചക്കറികളിലും പഴങ്ങളിലും എല്ലാം തളിക്കണമെന്നല്ല. അതിനാണ് നിയന്ത്രണമാണ് വേണ്ടത് എന്ന് ഞാന്‍ പറയുന്നത്. ഇക്കാര്യം മനസിലാക്കിയതിന് നന്ദി. നമ്മൂടെ നാട്ടിലെ സാമൂഹികപ്രവര്‍ത്തനങ്ങളും പ്രക്ഷോഭങ്ങളും എല്ലാം ഒരു തരം ആഘോഷിക്കലാണ്. അതില്‍ മുങ്ങിപ്പോവുകയാണ് ആളുകള്‍ . നിജസ്ഥിതി ആരും ആലോചിക്കുന്നില്ല. പറഞ്ഞിട്ട് കാര്യമില്ല. പ്രചാരണങ്ങളില്‍ ഒലിച്ചു പോകുന്ന ജനം.

    ReplyDelete
  69. @സുസീലന്‍..താങ്കളുടെ കമന്റില്‍ പറഞ്ഞതിന് ഒരു തിരുത്ത്..
    ആ തല വീങ്ങിയ കുട്ടിയുടെ പടം 85ല്‍ എടുത്തതല്ല..എന്റെ അറിവില്‍ അത് സൈനബ എന്ന പേരുള്ള കുട്ടിയുടെതാണ്..അവള്‍ മരിച്ചത് 2001 ജൂണ്‍ 4 നും...

    ReplyDelete
  70. മാഷേ,
    പ്രശ്നങ്ങളെ മുൻവിധിയോടെ മാത്രം നോക്കിക്കാണുന്നവരോടും ഒന്നിനെപറ്റിയും ശരിയായി പഠിക്കാൻ മനസ്സില്ലാത്തവരോടും ഏതെങ്കിലും ഒരു വാക്കിൽ കടിച്ചുതൂങ്ങി എതിർവാദക്കാരെ ശത്രുക്കളായി കരുതി പോരാടുന്നവരോടും ഒന്നും പറഞ്ഞിട്ട് കാര്യമില്ല...എങ്കിലും മനസ്സിലാക്കാൻ മനസ്സുണ്ടെങ്കിൽ കുറച്ചുകാര്യങ്ങൾ പറയാം..മനസ്സുള്ളവർ മനസ്സിലാക്കിക്കോട്ടെ..

    മനുഷ്യൻ ഒരു കീടമല്ലെന്ന് ആരു പറഞ്ഞു?അല്ലെങ്കിൽ വൈറസ്,ബാക്ടീരിയ തുടങ്ങിയവ കീടങ്ങളാണെന്ന് പറയുന്നതിന്റെ ലോജിക്കെന്ത്?...ഒക്കെയും ജീവികൾ മാത്രമല്ലേ?...മനുഷ്യനെന്നും കീടങ്ങളെന്നും ദൈവമെന്നുമൊക്കെ ഓരോ പേരുകൾ മനുഷ്യസൃഷ്ടികൾ മാത്രമല്ലേ?ഭോപ്പാലിൽ മീതൈൽ ഐസോ സൈനേറ്റ് എന്ന മാരകകീടനാശിനി [വിഷം] എത്ര മനുഷ്യകീടങ്ങളെയാണ് കൊന്നൊടുക്കിയതെന്ന് അറിയില്ലേ?കാസർഗോഡ് എന്റോസൾഫാൻ എന്ന കീടനാശിനി അഞ്ഞൂറിലേറെ മനുഷ്യകീടങ്ങളെ കൊന്നുകഴിഞ്ഞു ; ആയിരക്കണക്കിനു കീടങ്ങൾ അർധപ്രാണരായി വേദനമാത്രം തിന്നുകൊണ്ടു മരണവും കാത്തിരിക്കുന്നു...എത്ര നല്ല കീടനാശിനികൾ!!!!

    വിഷപ്രയോഗത്തിൽ മിതമെന്നും അമിതമെന്നുമുള്ള വാക്കുകൾ ഒരിക്കലും ഒരു മനുഷ്യസ്നേഹി ഉപയോഗിക്കാൻ പാടില്ല.വിഷം ,വിഷം മാത്രമാണ്,മനുഷ്യന്റെ ഭക്ഷണത്തിൽനിന്നും പൂർണ്ണമായും ഒഴിവാക്കേണ്ടവയാണ്..മാഷിന് അറിയില്ല എന്നുണ്ടോ കീടനിയന്ത്രണത്തിന്റെ രസതന്ത്രം?ഒരു രാസവിഷം രണ്ടുപ്രാവശ്യം തളിക്കുമ്പോഴേക്കും അതിജീവനശേഷി കൂടിയ പ്രാണികൾ അതിനെ പ്രതിരോധിക്കാൻ ശക്തിയാർജ്ജിച്ചിരിക്കും.പിന്നെ,അടുത്തപ്രാവശ്യം കുറേക്കൂടി മാരകമായ ഒരു വിഷം തളിക്കേണ്ടിവരും.ഇങ്ങനെ ഡോസ് കൂട്ടുന്തോറും ആഹാരത്തിലൂടെയും ജലത്തിലൂടെയും അത് മനുഷ്യൻ എന്ന കീടത്തേയും തിരിച്ചടിക്കും..ഇത് സുരക്ഷിതമായ മാർഗ്ഗമാണെന്ന് താങ്കൾ പറയുമോ?കൂടാതെ ,എന്റോക്രൈൻ ഗ്ലാൻഡുകളെ ബാധിക്കുന്നതെന്ന് ശാസ്ത്രീയമായി തെളിഞ്ഞിരിക്കുന്ന ഒരു വിഷത്തെ ന്യായീകരിച്ചത് ഉചിതമെന്ന് തോന്നുന്നുണ്ടോ?...അത്രയും മാരകമായ ഒരു വസ്തു ഉടൻ നിരോധിക്കാൻ മനുഷ്യസ്നേഹികൾ മുറവിളി കൂട്ടുന്നതിനെ അപഹസിക്കുകയാണോ അതോ അവരുടെ ശബ്ദത്തിന് അല്പം കൂടി കരുത്തേകുകയാണോ താങ്കൾ ചെയ്യേണ്ടിയിരുന്നത്?...താങ്കൾ ജനിക്കണമായിരുന്നു ഒരു എൻഡോസൾഫാൻ ഗ്രാമത്തിൽ,എങ്കിലേ മനസ്സിലാകൂ അതിന്റെ അനുഭവസാക്ഷ്യം...

    കൃഷിയെപ്പറ്റി മുറിഅറിവുകൾ മാത്രം നേടിയതാണ് മാഷിന്റെ പ്രശ്നം..അതോ വിവാദമുണ്ടാക്കാനായിമാത്രം ഇങ്ങനത്തെ പോസ്റ്റുകൾ ഇടുന്നതാണോ?യാതൊരു രാസവസ്തുക്കളും തളിക്കാതെ നൂറുമേനി കൊയ്യുന്നവർ അനേകായിരങ്ങളുണ്ട് ഇന്ത്യയിൽ,ഞങ്ങളും അവരിൽ പെടുന്നു.യാതൊരു വാക്സിനുകളും ആന്റിബയോട്ടിക്കുകളും ഉപയോഗിക്കാതെ ജീവിക്കാനും ഞങ്ങളെപ്പോലെ ഒരുപാടുപേർക്ക് സാധികുന്നുണ്ട്...ഇതൊക്കെ ഞങ്ങൾ വാക്കുകൾ കൊണ്ടല്ല,അനുഭവങ്ങൾ കൊണ്ടാണ് തെളിയിച്ചിരിക്കുന്നത്.ആർക്കിതിനെ വെല്ലുവിളിക്കാനാകും?....

    അന്വേഷിക്കുക,കൃഷിയെപറ്റി ശരിയായി പഠിക്കുക..പറ്റുമെങ്കിൽ മുഴുവൻസമയവും ബ്ലോഗുകളിൽ ചെലവഴിക്കാതെ ഒന്ന് പരീക്ഷിച്ചു നോക്കുക,കമ്പോസ്റ്റും ചാണകവും മാത്രമിട്ടു വളർത്തിയ വെണ്ടയ്ക്കയും രാസവളവും കീടനാശിനിയുമുപയോഗിച്ചുണ്ടാക്കിയ വെണ്ടയ്ക്കയും തമ്മിലുള്ള വ്യത്യാസം.ഒന്നാമത്തേത് വെണ്ടയിൽ ഉണ്ടാകേണ്ട എല്ലാ പോഷകങ്ങളും വേണ്ട അളവിൽ സംയോജിച്ചുണ്ടായ ഒരു ഭക്ഷ്യ വസ്തുവും രണ്ടാമത്തേത് അമിതമായ അളവിൽ രാസപദാർഥങ്ങളും വിഷങ്ങളും സംയോജിച്ചുണ്ടായ ഒരു രാസവസ്തുവുമാണ്.

    നാം തെറ്റായ വഴികളിലൂടെ ഒരുപാടുദൂരം മുന്നോട്ടുപോയതിനാൽ ശരിയെന്തെന്ന് മനസ്സിലാക്കാതെ ,തെറ്റിനെ ശരിയായിക്കരുതി ജീവിതത്തിൽ പിന്തുടരുകയാണ്...പ്രകൃതിയുടെ താളം രാസവസ്തുക്കളുടെ വിവേചനരഹിതമായ ഉപയോഗം നിമിത്തം തെറ്റിയതും നമ്മുടെ മാലിന്യസംസ്കാരവുമാണ് ഏതെങ്കിലും ഒരു ജീവി മനുഷ്യനോ മറ്റൊരു ജീവിക്കോ ഹാനികരമാംവിധം എണ്ണത്തിൽകൂടാൻ കാരണം.തിന്നുകയും തിന്നപ്പെടുകയും ചെയ്ത്,സ്വയം നിയന്ത്രിതമാകുമ്പോൾ കീടങ്ങൾ [ഈച്ചയോ കൊതുകോ വൈറസ്സുകളോ ഒന്നും...] ആർക്കും പ്രശ്നമായി മാറുകയില്ല...ഇതു തെറ്റാണെന്ന് മാഷ് പറയുമോ?ശരിയായ ആഹാരവും ജീവിതചര്യകളുമുള്ള ഒരാൾക്ക് വേണ്ട പ്രതിരോധശേഷിയും ഉണ്ടാകും എന്നതിനാൽ ഒരു രോഗാണുവിനും അയാളെ കീഴടക്കാനുമാവില്ല...പിന്നെ അപകടമായ പാർശ്വഫലങ്ങൾ ഉള്ള ആന്റീബയോട്ടിക്കുകളും വാക്സിനുകളും ഉപയോഗിക്കേണ്ടിയും വരില്ല..വാക്സിനുകളെ പറ്റി ഇവിടെ വിശദീകരിക്കാൻ സ്ഥലമില്ല..ഒരു പോസ്റ്റിനുള്ള കാര്യമാണത്...

    താങ്കളെ എതിർത്തു തോൽ‌പ്പിക്കണമെന്ന ആഗ്രഹംകൊണ്ടോ പരിസ്ഥിതിവാദിയായി അറിയപ്പെടണമെന്ന ആഗ്രഹംകൊണ്ടോ ഒന്നുമല്ല ഞങ്ങൾ ഇത്തരം ആശയങ്ങൾക്കായി ജീവിതം മാറ്റിവച്ചിരിക്കുന്നത്,താങ്കളോടും സ്നേഹം മാത്രമേ ഞങ്ങൾക്കുള്ളൂ..ജീവവിരുദ്ധമായ കാര്യങ്ങൾ കണ്ടാൽ പ്രതികരിക്കാതിരിക്കാൻ ഞങ്ങൾക്കാവാത്തതുകൊണ്ടുമാത്രമാണ്..

    ReplyDelete
  71. എൻഡോസൾഫാനായാലും കേവലം കറിക്കത്തിയായാലും ആത്യന്തികമായി മരുഷ്യനന്മയും സുരക്ഷയും ലാക്കാക്കിയുള്ള പ്രയോഗം.. അതു തന്നെയാണ് മർമ്മം. കാടടച്ചു വെടിവെക്കുന്നതിൽ അർത്ഥമില്ല. സുകമാരൻ സാറിന്റെ ചിന്തകൾ ശ്രദ്ധേയമാണ്.

    ReplyDelete
  72. @ നനവ്, പരിസ്ഥിതി സ്നേഹവും പ്രവര്‍ത്തനവും മനുഷ്യകേന്ദ്രീകൃതം ആയിരിക്കണം എന്നാണ് എന്റെ അഭിപ്രായം. പ്രകൃതിയിലെ ഓരോ കണികയെയും ഞാനും സ്നേഹിക്കുന്നുണ്ട്. പ്രകൃതിയിലെ ഓരോന്നും പരസ്പരം ബന്ധപ്പെട്ട അവിഭാജ്യ യൂനിറ്റുകളായാണ് ഞാന്‍ കാണുന്നത്. എന്നാല്‍ ഏറ്റവും മുകളില്‍ ഞാന്‍ കാണുന്നത് മനുഷ്യനെയാണ്. പരിസ്ഥിതിയുടെ സന്തുലനം പോലും സംരക്ഷിക്കപ്പെടേണ്ടത് മനുഷ്യന് വേണ്ടിയായിരിക്കണം എന്നും ഞാന്‍ കരുതുന്നു. ഇത് സ്വാര്‍ത്ഥതയോ സങ്കുചിതത്വമോ ആണെങ്കില്‍ ആ ആരോപണം ഞാന്‍ ശിരസ്സാ വഹിക്കും.

    പ്രകൃതിയുടെ കാഴ്ചപ്പാടില്‍ നിന്ന് നോക്കിയാല്‍ എല്ലാ ജീവജാലങ്ങള്‍ക്കും തുല്യാവകാശമാണ്. എന്നാല്‍ ആ തുല്യാവകാശം മനുഷ്യതാല്പര്യങ്ങളുമായി സംഘര്‍ഷത്തില്‍ ആകുമ്പോള്‍ ഞാന്‍ തികച്ചും മനുഷ്യപക്ഷപാതിയാണ്. കാരണം മനുഷ്യന് മാത്രമാണ് ദു:ഖിക്കാനും ആകുലപ്പെടാനും ഉല്‍ക്കണ്ഠപ്പെടാനും ഒക്കെ കഴിയുന്ന മനസ്സുള്ളത്. മറ്റ് ജീവജാലങ്ങള്‍ക്കൊന്നും ഭാവിയെക്കുറിച്ചുള്ള ആശങ്കകളോ അനിശ്ചിതത്വത്തിന്റെ വേവലാതികളോ ഇല്ല. മനുഷ്യന്റെ ഈ പരാധീനതകള്‍ എന്റെയും പ്രശ്നമാണ്. ഞാന്‍ ഭംഗിവാക്ക് പറയുന്നതല്ല. മനുഷ്യനോടാണ് എന്റെ സഹതാപം എല്ലാം. ആരെയും എതിര്‍ക്കുമ്പോഴും അയാളുടെ ശരിയില്‍ നിന്നാണ് അയാള്‍ പ്രതികരിക്കുന്നത് എന്ന് ഓര്‍ക്കാറുണ്ട്. എന്നാല്‍ എനിക്ക് എന്റെ ശരി പറയാതിരിക്കാന്‍ വയ്യ.

    നനവിന്റെ മനുഷ്യ-കീട കമന്റ് എന്നെ അത്യന്തം പ്രകോപിതനാക്കുകയുണ്ടായി. ഈ ഭൂമിയില്‍ അനന്തകോടി സൂഷ്മജീവികളും അനേകം ജന്തു-സസ്യജീവജാലങ്ങളും ഉണ്ട്. എന്തിന് ഈ ജീവനദി ഇപ്രകാരം അനര്‍ഗ്ഗളം പ്രവഹിക്കുന്നു എന്ന് നമുക്കറിയില്ല. ഇതിന്റെയൊന്നും ഉദ്ദേശമോ ലക്ഷ്യമോ എന്തെന്നും അറിയാന്‍ നമുക്ക് മാര്‍ഗ്ഗമില്ല. അപ്പോഴും സ്വന്തം അസ്തിത്വത്തിന്റെ ദു:ഖവും മനുഷ്യന് മാത്രമേ പേറേണ്ടി വരുന്നുള്ളൂ. ഇതൊക്കെ മനുഷ്യനെ പറ്റിയുള്ള എന്റെ റൊമാന്റിക്ക് വിചാരങ്ങളാണ്. നനവിന് മനസ്സിലാകണമെന്നോ മനസ്സിലാ‍യാലും അംഗീകരിക്കണമെന്നോ ഇല്ല.

    പരിസ്ഥിതി വാ‍ദികളുടെ ശുദ്ധജൈവികതാവാദവും പ്രേമവും പലപ്പോഴും മനുഷ്യവിരുദ്ധമാവാറുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മനേകാ ഗാന്ധി ഉണ്ടാക്കിയ നിയമം, അലഞ്ഞു നടക്കുന്ന തെരുവ് നായകളെ കൊല്ലരുത് എന്നത്. ബാംഗ്ലൂരിലെ തെരുവുകളില്‍ നിന്ന് ഒരേ ദിവസം രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ കൂട്ടം കൂടി വന്ന തെരുവ് നായകള്‍ കടിച്ചു ചീന്തി. കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ നിസ്സഹായരായിരുന്നു. നിയമപ്രകാരം നായകളെ പിടിച്ച് വന്ധ്യംകരിക്കാനേ പറ്റൂ. അങ്ങനെ നിയന്ത്രിക്കാമെന്ന്. ഇന്ത്യയില്‍ എവിടെ നോക്കിയാലും ഇന്ന് അലഞ്ഞുനടക്കുന്ന നായകളുടെ ശല്യമാണ്. എന്തിന് ഇത്രയും നായകള്‍ അലഞ്ഞു ജീവിയ്ക്കണം?

    മറ്റൊന്ന് ധാരാളം അണ്‍സയന്റിഫിക്ക് ആയ കാര്യങ്ങള്‍ പരിസ്ഥിതി വാദികള്‍ പ്രചരിപ്പിക്കുന്നുണ്ട്. അതില്‍ പ്രധാനമാണ് രാസപദാര്‍ത്ഥമെല്ലാം വിഷമാണ് എന്നത്. സാത്വികമായ മനസ്സിന്റെ ഉടമകളാണ് പരിസ്ഥിതി-പ്രകൃതിജീവന-ഹോമിയോ ഇത്യാദി വാദികള്‍ . പക്ഷെ അവരുടെ അശാസ്ത്രീയ ചിന്തകള്‍ സമൂഹത്തില്‍ വളരെ ദു:സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഞാന്‍ പരിസ്ഥിതിവാദികളുടെ മാനിഫെസ്റ്റോ എന്നൊരു പോസ്റ്റിന്റെ പണിപ്പുരയില്‍ ആയിരുന്നു. നനവിന്റെ ഒടുവിലത്തെ കമന്റ് കണ്ടപ്പോള്‍ ഇത്രയും എഴുതിപ്പോയി. ഇനി ആ പോസ്റ്റ് പൂര്‍ത്തിയാക്കുമോ എന്നറിയില്ല. ഇപ്പറഞ്ഞതൊന്നും നനവിനെ ബോധ്യപ്പെടുത്തനല്ല. എന്റെ കമന്റുകള്‍ എപ്പോഴും ഉന്നം വയ്ക്കാറ് മറ്റ് വായനക്കാരെയാണ്. എന്തായാലും പരിസ്ഥിതിവാദികളുടെ അശാസ്ത്രീയധാരണകള്‍ തുറന്ന് കാണിക്കാന്‍ ഞാന്‍ പിന്നെയും എഴുതും.

    സ്നേഹപൂര്‍വ്വം,

    ReplyDelete
  73. “എന്തായാലും പരിസ്ഥിതിവാദികളുടെ അശാസ്ത്രീയധാരണകള്‍ തുറന്ന് കാണിക്കാന്‍ ഞാന്‍ പിന്നെയും എഴുതും.”

    :) താങ്കള്‍ അതിന് തൊട്ട് മുന്‍പ് എഴുതിയ വാക്കുകള്‍

    “കാരണം മനുഷ്യന് മാത്രമാണ് ദു:ഖിക്കാനും ആകുലപ്പെടാനും ഉല്‍ക്കണ്ഠപ്പെടാനും ഒക്കെ കഴിയുന്ന മനസ്സുള്ളത്.“

    :) ആദ്യം സ്വന്തം അശാസ്ത്രീയ ചിന്ത തിരുത്തുകയല്ലേ വേണ്ടത്... :) നൂറ് കണക്കിന് ഹിറ്റ് കിട്ടുന്ന സ്ഥലമാണെന്നുള്ളതിനാല്‍ ചൂണ്ടി കാട്ടിയതാണെണ് മാതമല്ല താങ്കള്‍ എഴുതിയ പോലെ “അശാസ്ത്രീയ ചിന്തകള്‍ സമൂഹത്തില്‍ വളരെ ദു:സ്വാധീനം ചെലുത്തിയിട്ടുണ്ട്“ എന്നുള്ളതിനാലും ആണ്...

    പിന്നെ രാസവസ്തുക്കളില്‍ മനുഷ്യന് (മറ്റുള്ളവ മാഷിനെ ബാധിക്കില്ലല്ലോ) സൈഡ് ഇഫക്റ്റ് ഉണ്ടാക്കാത്ത ഒരണ്ണം പറഞ്ഞ് തരാമോ :)

    ReplyDelete
  74. @ മനോജ്, വന്നല്ലോ സൈഡ് എഫക്റ്റ് !! I.V. fluids-നെ പറ്റി കേട്ടിട്ടുണ്ടോ? അത് ഇളനീരല്ല എന്ന് മാത്രം ഇപ്പോള്‍ മനസ്സിലാക്കുക. എന്തായാലും വ്യക്തിപരമായി മറുപടി അപൂര്‍വ്വമായേ ഞാന്‍ എഴുതാറുള്ളൂ. നാളെ വായിക്കുന്നവര്‍ക്ക് വേണ്ടിയാണ് ഞാ‍ന്‍ മിക്കതും എഴുതുന്നത്. ഇക്കാര്യത്തിലും മനോജിനോട് മാത്രമായി ഒന്നും പറയാനില്ല. തുടര്‍ന്ന് എഴുതുന്ന പോസ്റ്റുകള്‍ വായിക്കുക.സൌകര്യപ്പെടുമെങ്കില്‍ :)

    ReplyDelete
  75. നന്ദി...

    ഞാന്‍ പ്രതീക്ഷിച്ച ഉത്തരം സോഡിയം ക്ലോറൈഡ് ആയിരുന്നു :)

    ഐ.വി., അതില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുവിന്റെ സൈഡ് ഇഫക്റ്റ് :)

    നാളെ വായിക്കുന്നവരെ തെറ്റ് ധരിപ്പിക്കരുതെന്നേ ഞാനും പറഞ്ഞുള്ളൂ... മാഷ് പറയുന്ന വരികളിലെ വൈരുദ്ധ്യം ചൂണ്ടി കാട്ടിയെന്നേയുള്ളൂ.. ഭാവിയില്‍ എഴുതുമ്പോള്‍ ഉപകരിക്കുമെങ്കില്‍ നല്ലതല്ലേ :)

    വിവര മേഖലയില്‍ നമ്മള്‍ ആരും പൂര്‍ണ്ണരല്ലല്ലോ.. അതിനാല്‍ പോസ്റ്റുകള്‍ പൊതുവേദിയില്‍ വായിക്കുവാന്‍ അനുവദിക്കുന്നിടത്തോളം അത് വായിക്കുവാന്‍ വരും.. :)

    ReplyDelete
  76. കെ പി എസ്സേ നിങ്ങളുടെ അമേരിക്കയില്‍ ഇത് ഉപയോഗിക്കുന്നുണ്ടോ ? പോട്ടെ , നിങ്ങളുടെ ശത്രു രാജ്യങ്ങളായ ക്യൂബയിലോ ചൈനയിലോ ഉപയോഗിക്കുന്നുണ്ടോ ? ... മനുഷ്യത്വമുള്ളവര്‍ക്ക് ഈ വിഷയത്തെ വികാരപരമായല്ലേ സമീപിക്കാന്‍ കഴിയൂ ? അത്തരം അവസ്ഥകള്‍ കാണാത്തവര്‍ക്ക് കംപ്യൂടറിനു മുന്നിലിരുന്നു ഗീര്‍വാണം പറയാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല .വികസനം എന്നത് പ്രതികരണ ശേഷിയില്ലാത്ത ജനങ്ങളുടെ ജീവിതങ്ങള്‍ കുരുതി കൊടുത്തല്ല ഉണ്ടാക്കേണ്ടത് !! എന്മകജെയില്‍ സ്ത്രീകളിലെ ആര്‍ത്തവ ചക്രം തെറ്റുന്നു . പ്രോസ്റ്റെറ്റ് ക്യാന്‍സറും സ്തന അര്‍ബുദവും വ്യാപകമാകുന്നു. ജീവികളില്‍ ദ്രുത ഗതിയിലുള്ള ജനിതക മാറ്റങ്ങള്‍ക്കു വരെ എന്ടോസള്‍ഫാന്‍ കാരണമാകുന്നു.
    പുരാണത്തില്‍ മുലപ്പാലില്‍ വിഷം ചേര്‍ത്തിട്ടാണ് പൂതന കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ചത്. ഇവിടെ എന്താ സംഭവിക്കുന്നത്‌ ? ഭൂമിയിലെ ഏറ്റവും പരിശുദ്ധമായ ആഹാരം മുലപ്പാലാണ് എന്ന് കരുതി ഇന്നാട്ടിലെ അമ്മമാര്‍ അറിയാതെ കുഞ്ഞുങ്ങള്‍ക്ക്‌ നല്‍കുന്നത് വിഷമാണ് .
    പണ്ട് സുഡാനില്‍ പക്ഷികളെ കൊല്ലാന്‍ വേണ്ടി എന്ടോസള്‍ഫാന്‍ പുരട്ടി എടുത്തു വെച്ച വിത്തുകള്‍ അറിയാതെ എടുത്തു കഴിച്ച കുട്ടികളടക്കം മുപ്പത്തിയൊന്നു പേര്‍ മരിച്ചത്രെ .!!
    തോമസ്‌ ഒഴികെയുള്ള നമ്മുടെ എല്ലാ കോണ്ഗ്രസ് നേതാക്കന്മാരും പറയുന്നത് എന്ടോസള്‍ഫാന്‍ നിരോധിക്കണം എന്നാണ് . അപ്പോള്‍ പിന്നെ ആര്‍ക്കാണ് എതിരഭിപ്രായം ? മുകളിലിരിക്കുന്നവരുടെ കൂറ് ആരോടാണ് ? തോമസിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, ഗവണ്മെന്റിന്റെ അഭിപ്രായം ആണ് അങ്ങേരുടെ വായിലൂടെ വന്നത് .അങ്ങേരു പാവം , ആടെന്തറിഞ്ഞു അങ്ങാടി വാണിഭം ?

    ReplyDelete
  77. ഞാന്‍ എണ്‍പത്തി അഞ്ചു മുതല്‍ തൊണ്ണൂറ്റി അഞ്ച്‌ വരെ കാസര്‍ഗോഡ്‌ ഉണ്ടായിരുനു അന്നേ ഈ വാണിനഗര്‍ എന്‍മകജെ ചീമേനി ഭാഗ്നഗ്ങ്ങളില്‍ കശുമാവില്‍ മരുന്നടിച്ചു പരിസ്ഥിതി പ്രശ്നം ഉണ്ടാകുന്നു എന്നു പറഞ്ഞു ചില ടീച്ചര്‍മാര്‍ കളകര്‍ക്കു പരാതി നല്‍കി ഡീ സീ സി മീറ്റിങ്ങിലും ഈ പ്രശ്നം ചര്‍ച്ചക്കു അന്നു വന്നിട്ടുണ്ട്‌ സീ എച്‌ കുഞ്ഞമ്പു ഒക്കെ ആണൂ അന്നു ഉന്നയിച്ചതെന്നാണു ഓര്‍മ്മ, അതിനര്‍ഥം ഈ മരുന്നടി പണ്ടെ തുടങ്ങി അവിടെ കശുമാവ്‌ വ്യാപകമായി ഉണ്ടായിരുന്നു

    പ്ളാണ്ടേഷന്‍ കോര്‍പ്പറേഷണ്റ്റെ ഉടമയില്‍ ആയിരുന്നിരിക്കണം അപ്പോള്‍ മൊത്തത്തില്‍ ഇതിനെല്ലം ഉത്തരവാദി പ്ളാണ്റ്റേഷന്‍ കോര്‍പ്പറേഷനിലെ വിവരമില്ലാത്ത ഏതോ ഉദ്യ്യോഗസ്ഥര്‍ ആയിരിക്കണം ഹെലി കോപ്റ്റര്‍ വാടകക്കെടുത്താല്‍ അയാള്‍ക്കു പുട്ടടിക്കാന്‍ പണം കിട്ടുമായിരിക്കണം അല്ലാതെ ഒരു സര്‍ക്കാര്‍ കോര്‍പ്പറേഷനില്‍ ഉള്ളവര്‍ കശുമാവു ക്രിഷി രക്ഷപ്പെടണം അതുവഷി കോര്‍പ്പ്പറേഷന്‍ രക്ഷപ്പെടണം എന്നൊന്നും വിചാരിച്ചിരിക്കാന്‍ ഇടയില്ലല്ലോ

    അതു കഴിഞ്ഞു നായനാര്‍ രണ്ടു പ്രാവശ്യം ഭരിച്ചു കരുണാകരന്‍ ഭരിച്ചു ആണ്റ്റണി ഭരിച്ചു ഉമ്മന്‍ ചാണ്ടി ഭരിച്ചു അച്ചുതാനന്ദന്‍ ഭരിച്ചു ആരും ഒന്നും ചെയ്തില്ല, ഇപ്പോള്‍ പഞ്ചായത്‌ ഇലക്ഷന്‍ തോറ്റപ്പോള്‍ ആരോ പൊക്കി എടുത്തു പിന്നെയും കൊണ്ടുവന്നു ഈ സംഭവം, ഇന്നു ആണ്റ്റണി പറയുന്നു ആണ്റ്റണി ഇതു നിരോധിച്ചിരുന്നു എന്നു എന്നാല്‍ പിന്നെ ആരാണു നിരോധനം മാറ്റിയത്‌, ഉമ്മന്‍ ചാണ്ടി ആണോ അതോ അച്യുതാനന്ദനോ , ഇപ്പോള്‍ കേ വീ തോമസ്‌ ഇവിടെ വന്നു എന്‍ഡൊ സള്‍ഫാനെ അനുകൂലിക്കാന്‍ കാരണം എന്ത്‌?

    ഇതെല്ലാം കളി , ആണവ കരാറിനെ എതിര്‍ക്കാന്‍ പറന്നു വന്ന വെട്ടുക്കിളികളുടെ മറ്റൊരു വരവാണു ഈ വിഷയത്തിലും കാണുന്നത്‌

    ആണ്റ്റണിക്കു നിരോധിക്കാമെങ്കില്‍ പിന്നെ അചുതാനന്ദനു നിരോധിച്ചു കൂടെ? ഇനി ആരെ കാത്തിരിക്കുന്നു മന്‍മോഹന്‍ സിങ്ങിനെയോ?

    ഇന്ദു ചൂഡന്‍ ദേ സോളീഡാരിറ്റിയില്‍ ചേര്‍ന്നു സമിതിയെ കാസര്‍കോട്ട്‌ ലാന്‍ഡു ചെയ്യാന്‍ സമ്മതിക്കില്ലെന്നു പറയുന്നു, സമിതി വരാതെ എങ്ങിനെ പഠിക്കും, സ്റ്റേറ്റിനു നിരോധിക്കമെങ്കില്‍ പിന്നെ എന്താ ഹേ പ്രശ്നം ?
    പുകവലി ആദ്യം കേരളം അല്ലേ നിരോധിച്ചത്‌ പിന്നെയല്ലേ കേന്ദ്രം നിരോധിച്ചത്‌ ഇവിടെ ആണെങ്കില്‍ എല്ലാം നിരോധിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണു, പുകവലി നിരോധിച്ചു, മുറുക്കി തുപ്പു നിരോധിച്ചു ആണും പെണ്ണും തൊട്ടൂരുമിച്ച്‌ യാത്ര ചെയ്യുന്നത്‌ നിരോധിച്ചു മൊബൈല്‍ നിരോധിച്ചു, ബന്ധ്‌ നിരോധിച്ചു, ഹര്‍ത്താല്‍ നിരോധിച്ചു, കള്ളു നിരോധിച്ചു ചാരായം നിരോധിച്ചു പക്ഷെ നമ്മള്‍ക്കു ഇഷ്ടം ഇങ്ങിനെ ഓരോന്നു നിരോധിച്ചിട്ട്‌ അതെല്ലം ചെയ്യുക എന്നതാണു അതാണു മലയാളി സ്റ്റൈല്‍

    അപ്പോള്‍ ആരെയാ കാത്തിരിക്കുന്നത്‌ നിരോധിക്കു എന്‍ഡൊ സള്‍ഫാന്‍, കക്കിരിക്ക മുന്തിരിങ്ങ ഒക്കെ പറിച്ചു വിഷത്തില്‍ മുക്കി വച്ചിട്ടാണു ഇങ്ങോട്ട്‌ കയറ്റി വിടുന്നത്‌ ആറ്‍ക്കും പ്റശ്നമില്ല കേരളത്തിലെ പോലെ കാന്‍സറ്‍ വേറെ ഏതെങ്കിലും സ്റ്റേറ്റില്‍ ഉണ്ടോ? പഠിക്കാത്തതെന്ത്‌?

    ഇവിടെ പുകവലി നിറൊധിച്ചു കള്ളും ചാരായം
    നിരോധിച്ചു പിന്നെന്തേ കാന്‍സറ്‍ ഇങ്ങിനെ?

    NB:ഏതായാലും എണ്‍പതിണ്റ്റെ അവസാനം മുതല്‍ ഈ പ്റശ്നം ഞാന്‍ കാസറ്‍കോട്ട്‌ പലയിടത്തും കേട്ടിട്ടുണ്ട്‌, ശാസ്ത്റ സാഹിത്യ പരിഷത്തില്‍ ഒക്കെ ഈ വിഷയം സജീവമായിരുന്നു കവലപ്റ്‍സംഗങ്ങളീലും കേട്ടിട്ടുണ്ട്‌

    തല വീങ്ങിയ കുഞ്ഞിണ്റ്റെ പടം അന്നേ കണ്ടിട്ടുണ്ടെന്നാണൂ ഓറ്‍മ്മ , തൊണ്ണൂറ്റി അഞ്ചില്‍ കാസര്‍ഗ്ഗോട്‌ വിട്ടു പിന്നെ അങ്ങോട്ട്‌ പോയിട്ടില്ല

    ഈ പ്റശാം ഇപ്പോള്‍ പൊട്ടിമുളച്ചത്‌ അല്ലേ അല്ല, എല്ലാ പാറ്‍ട്ടിക്കാറ്‍ക്കും അന്നേ അറിവുണ്ടായിരുന്നു പ്റാദേശിക ഘടകങ്ങള്‍ക്കെങ്കിലും

    ReplyDelete
  78. ജൈവ കൃഷി അസാധ്യമായ ഒരു സങ്കല്പമല്ല . കൃത്യമായ ബോധവല്‍കരണത്തിലൂടെ കേരളത്തെ ഒരു പരിപൂര്‍ണ്ണ കീടനാശിനി വിമുക്ത കാര്‍ഷിക പ്രദേശമാക്കുവാന്‍ കഴിയും. പല സ്ഥലങ്ങളിലും ജൈവകൃഷി വിജയകരമായി സ്വീകരിച്ചിരിക്കുന്നു എന്നാണ് അറിവ്. സുകുമാരേട്ടന്‍ ലേഖനത്തില്‍ സൂചിപ്പിച്ചിരിക്കുന്ന രാഷ്ട്രീയത്തെ ഞാന്‍ കാണുന്നില്ലെന്നല്ല, ആത്യന്തികമായി മാനുഷിക നന്മ തന്നെയാണ്‌ ഉണ്ടാവേണ്ടത്. അതുകൊണ്ട് തന്നെ കക്ഷി രാഷ്ട്രീയത്തിനതീതരായി കീടനാശിനിയുടെ ഉപയോഗം പൂര്‍ണ്ണമായും നിര്‍ത്തലാക്കാനുള്ള ശ്രമം, അതാണ്‌ ഉണ്ടാവേണ്ടത്.ഹരീഷിന്റെ ശ്രമങ്ങള്‍ക് ആശംസകള്‍........സസ്നേ

    ReplyDelete
  79. എന്‍ഡോ സള്‍ഫാനെ അനുകൂലിച്ച് തന്നെയാണ് ഈ പോസ്റ്റ്. അല്ലെന്ന് പറഞ്ഞാല്‍ വിശ്വസ്സിക്കാനാവില്ല. എന്‍ഡോ സള്‍ഫാന്‍ 64 രാജ്യങ്ങളില്‍ നിരോധിച്ചത് പഠനങ്ങള്‍ക്ക് ശേഷം തന്നെ. അവിടെയും ഇവിടെയും മനുഷ്യര്‍ തന്നെയാണ് , അതു കൊണ്ട് ഇനിയും പഠനം നടത്തേണ്ടാവശ്യം ഇല്ല. ആദ്യം നിരോദനം അതിന് ശേഷം പഠിച്ചോട്ടെ.. ആര്‍ക്കും വേണ്ടാത്തത് ഇവിടെ വില്‍ക്കണ്ട! വിജയ് മല്യമാരുടെ താല്പര്യം സംരക്ഷിക്കുന്ന സുകുമാരേട്ടാ,. എന്റെ പ്രതിക്ഷേതം ഞാന് ഇവിടെ അറിയിക്കുന്നു

    ReplyDelete
  80. പ്രശാന്ത്, എന്‍ഡോസല്‍ഫാനെ ഞാന്‍ അനുകൂലിക്കുന്നുമില്ല എതിര്‍ക്കുന്നുമില്ല എന്നതാണ് ഇപ്പോഴത്തെ എന്റെ സ്റ്റാന്റ്. ഈ നിലപാട് കേരളത്തില്‍ അപകടമാണ് എന്നറിയാം. എന്നാലും ഞാന്‍ സേഫ് ആണ്. എന്തെന്നാല്‍ എനിക്ക് തമിഴ്‌നാ‍ട്ടിലും കര്‍ണ്ണാടകയിലും വേരുകളുണ്ട്. ഏത് നിമിഷവും നാട്ടിലുള്ളത് വിറ്റുപെറുക്കി എനിക്ക് കേരളത്തില്‍ നിന്ന് രക്ഷപ്പെടാനാവും. കേരളത്തില്‍ എല്ലാം വൈകാരികപ്രശ്നങ്ങളാണ്. ഇപ്പോള്‍ സമ്പൂര്‍ണ്ണ കീടനാശിനി വികാ‍രം കേരളത്തില്‍ കൊടുമ്പിരിക്കൊള്ളുകയാണല്ലൊ. കേരളത്തിലെ കൃഷിക്ക് കമ്പോസ്റ്റും ശീമക്കൊന്നയും പുകയിലക്കഷായവും ധാരാളം. മറ്റ് സംസ്ഥാനങ്ങളില്‍ അതൊന്നും പോര.

    എന്‍ഡോസല്‍ഫാന്‍ കുറെ രാജ്യങ്ങളില്‍ നിരോധിച്ചിട്ടുണ്ട്. കുറെ രാജ്യങ്ങളില്‍ നിരോധിച്ചിട്ടുമില്ല. ഇന്ത്യയില്‍ തന്നെ കേരളമൊഴികെയുള്ള സംസ്ഥാ‍നങ്ങളില്‍ നിന്ന് ഇതിനെതിരെ പരാതി ഒന്നും കേള്‍ക്കുന്നില്ല എന്നതും ഞാന്‍ കണക്കിലെടുക്കുന്നുണ്ട്. എന്‍ഡോസല്‍ഫാന്‍ എവിടെ തളിച്ചാലും അവിടെല്ലാം കാ‍സര്‍ക്കോട്ടെ പോലെ ദുരിതം ഉണ്ടാകുമെങ്കില്‍ അതിനെ അനുകൂലിക്കാന്‍ ഞാന്‍ കാട്ടാളനല്ല. ഇക്കാര്യത്തില്‍ എന്റെ യുക്തിയെ മാ‍ത്രമെ ഞാന്‍ ആശ്രയിക്കുകയുള്ളൂ. ആള്‍ക്കുട്ടത്തിന്റെ ആരവങ്ങള്‍ എന്റെ ചിന്തയെ സ്വാധീനിക്കാ‍റില്ല. എന്‍ഡോസല്‍ഫാന്റെ കാര്യത്തില്‍ കേന്ദ്രകൃഷിവകുപ്പ് ഉചിതമായ തീരുമാനം എടുക്കും എന്ന് ഞാന്‍ കരുതുന്നു. ഭരിക്കുന്നവരോടും മുതലാളിമാരോടും എനിക്ക് അന്ധമായ വിരോധമില്ല. പ്രതിക്ഷേധം ഉള്‍ക്കൊള്ളുന്നു. എന്‍ഡോസല്‍ഫാനെ അനുകൂലിക്കേണ്ട ആവശ്യം എനിക്കുണ്ടെന്ന് തോന്നുന്നില്ല. പ്രശാന്ത് എന്നെ അനുകൂലിയാക്കിയാലും എനിക്ക് പ്രശ്നവുമില്ല. കാരണം ലോകത്ത് മൊത്തം നിരോധിച്ച ഒന്നിനെയായിരിക്കില്ലല്ലോ അപ്പോഴും ഞാന്‍ അനുകൂലിക്കുന്നത്. കീടനാശിനി ഒന്നിനെയും അനുകൂലിക്കേണ്ട ആവശ്യം എനിക്കില്ല. കാരണം ഞാന്‍ കര്‍ഷകനല്ല. എന്നാല്‍ കര്‍ഷകനാണ് എനിക്ക് ചോറിനുള്ള അരി ഉല്പാദിപ്പിച്ച് തരുന്നത് എന്നും ഓര്‍ക്കുന്നു. കീടനാശിനികള്‍ ഒന്നും ഇല്ല്ലാതെ കര്‍ഷകന് അത് കഴിയുമെങ്കില്‍ എനിക്കും നല്ലതല്ലേ ....

    ReplyDelete