Pages
▼
ബ്ലോഗിന്റെ URL ചുരുക്കുക
നിങ്ങള്‍ക്കൊരു ബ്ലോഗ് ഉണ്ടെന്നും ആരെങ്കിലും നിങ്ങളുടെ ബ്ലോഗിന്റെ അഡ്രസ്സ് ചോദിച്ചെന്നും കരുതുക. അപ്പോള്‍ ബ്ലോഗിന്റെ അഡ്രസ്സ് ബ്ലോഗ് സ്പോട്ട് ഡോട്ട് കോം എന്ന് പറഞ്ഞുകൊടുക്കുമ്പോള്‍ വളരെ നീളം ഉണ്ട് അല്ലേ. മാത്രമല്ല ചോദിച്ചയാള്‍ക്ക് അത് ഓര്‍മ്മിച്ചു വയ്ക്കാനും പിന്നീട് അത് ടൈപ്പ് ചെയ്യാനും ബുദ്ധിമുട്ടായിരിക്കും. അപ്പോള്‍ ഒരു ഷോര്‍ട്ട് യുആര്‍എല്‍ ഉണ്ടെങ്കില്‍ എത്ര നന്നായിരിക്കും എന്ന് എപ്പോഴെങ്കിലും ആലോചിട്ടുണ്ടോ? ഉണ്ടെങ്കിലും ഇല്ലെങ്കിലും അതിന് മാര്‍ഗ്ഗമുണ്ട്. യുആര്‍എല്‍ അഡ്രസ്സ് ചുരുക്കാന്‍ സൌജന്യമായി സഹായിക്കുന്ന കുറെ സൈറ്റുകള്‍ ഉണ്ട്. അതില്‍ ഒന്നിനെ ഇവിടെ പരിചയപ്പെടുത്താം. നിങ്ങള്‍ വേറെ ഒരു വിന്‍ഡോയില്‍ അല്ലെങ്കില്‍ ടാബില്‍ kpsuku.tk എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അടിച്ചു നോക്കുക. അപ്പോള്‍ ഈ ബ്ലോഗ് തുറന്നു വരുന്നത് കാണാം. അതായത് എന്റെ ബ്ലോഗിന്റെ യുആര്‍എല്‍ ഞാന്‍ http://kpsuku.tk എന്ന് ചുരുക്കി. ആരെങ്കിലും എന്റെ ബ്ലോഗ് അഡ്രസ്സ് ചോദിച്ചാല്‍ എനിക്ക് ഈ ചുരുക്കിയ അഡ്രസ്സ് പറഞ്ഞാല്‍ മതി. കേള്‍ക്കുന്നവര്‍ക്കും ഓര്‍മ്മിച്ചു വയ്ക്കാനും എന്റെ ബ്ലോഗ് അഡ്രസ്സ് ടൈപ്പ് ചെയ്യാനും എളുപ്പം. നിങ്ങളും ബ്ലോഗിന്റെ അഡ്രസ്സ് ചുരുക്കുക. അതിന് www.dot.tk എന്ന സൈറ്റില്‍ പോയി അവിടെ നിങ്ങളുടെ ഇപ്പോഴത്തെ ബ്ലോഗ് യുആര്‍എല്‍ കൊടുത്ത് next അടിച്ചു നോക്കുക. അപ്പോള്‍ ഒരു URL വരും. നിങ്ങള്‍ക്ക് അതിന് പകരം ഞാന്‍ kpsuku എന്ന് കൊടുത്ത പോലെ വേറെ കൊടുത്ത് ലഭ്യത പരിശോധിച്ചു നോക്കാം. ബാക്കിയൊക്കെ സിമ്പിള്‍ ആണ്. ഞാന്‍ വിശദീകരിക്കേണ്ട ആവശ്യമില്ല.
ഒന്ന് പരീക്ഷിക്കട്ടെ,
ReplyDeleteനോക്കട്ടെ മാഷേ :)
ReplyDeleteഒന്ന് പരീക്ഷിക്കട്ടെ,
ReplyDeleteഞാനുമൊന്നു പരീക്ഷിച്ചു.
ReplyDeletenoushadali.tk
കൊള്ളാം..ഈ അറിവിനു നന്ദി!
ഇനിയും ഇതു പോലെ വല്ലതുമുണ്ടെങ്കില്‍ എഴുതാന്‍ മടിക്കരുതേ..
adiploi njanum change aaki now it is www.joshy007.tk
ReplyDeleteകമ്പ്യൂട്ടർ പരിക്ഞ്ജാനം കുറഞ്ഞ എന്നെ പോലുള്ളവരുടെ ഗുരുനാഥനാണു താങ്കൾ. താങ്കളുടെ അറിവുകൾ പങ്കു വെക്കാനുള്ള മനസ്സ് തീർച്ചയായും അഭിനന്ദനാർഹമാണു. വളരെയധികം നന്ദി രേഖപ്പെടുത്തുന്നു.
ReplyDeleteവളരെ നന്ദി! പരീക്ഷിച്ചു; വിജയിച്ചു. എന്റെ
ReplyDeleteബ്ളോഗ് http://saarim.tk
സമയം ഉണ്ടെങ്കില്‍ വായിക്കുമല്ലോ
ReplyDeletewww.ആചാര്യന്‍ .tk
@ ആചാര്യന്‍ , ലിങ്ക് കൊടുത്തത് ശരിയായില്ല. ആദ്യത്തെ കമന്റ് മതിയായിരുന്നു :)
ReplyDeleteപ്രിയ കെ.പി.എസ്.സര്‍,
ReplyDeleteഞാന്‍ പണി പറ്റിച്ചു.ഉള്ള സത്യം പറയാമല്ലോ, പലരോടും ഈ യു.ആര്‍.എല്‍. എന്താണെന്നു ചോദിച്ചിട്ടുള്ളവനാണു ഞാന്‍. ഇന്നാണു യു.ആര്‍.എലും പിടി കിട്ടിയതു.ഇപ്പോള്‍ എന്റെ URL ഇപ്രകാരമാണു.http:sheriffkottarakara.tk. ആദ്യം ക്യാപിറ്റല്‍ ലറ്റര്‍ വന്നതു കണ്ടു വിരണ്ടു. പുലിവാലായോ എന്നു സംശയിച്ചു. ഇപ്പോള്‍ ചെറിയ ലറ്ററിലും കാര്യം നടക്കും എന്നു ഞാന്‍ കണ്ടെത്തി.വലിയ നന്ദി ഈ സഹായത്തിനു.
ഒരു ചെറിയ ബ്ലോഗ് ക്ലാസ്സു ഇതു പോലെ നടത്തിക്കൂടേ? എന്നെ പോലുള്ളവര്‍ക്കു ഒരു പരിശീലനം ആകുമല്ലോ
ഷെരീഫ് മാഷേ, Uniform Resource Locator എന്നതിന്റെ ചുരുക്കമാണ് URL എന്നത്. ആദ്യം URL എന്നാല്‍ Universal Resource Locator എന്നായിരുന്നു. നമ്മള്‍ നെറ്റില്‍ കാണുന്ന ഓരോ ഫയലിനും ഓരോ URL അഡ്രസ്സുണ്ട്. ഉദാഹരണത്തിന് എന്റെ ഒരു ഫോട്ടോയുടെ യുആര്‍എല്‍ ഇവിടെ കൊടുക്കാം. ഇത് കോപ്പി ചെയ്ത് അഡ്രസ്സ് ബാറില്‍ പേസ്റ്റ് ചെയ്ത് എന്റര്‍ അടിച്ചു നോക്കൂ :
ReplyDeletehttp://lh3.ggpht.com/_rPB2x50U1tM/TLiN3_FfEkI/AAAAAAAABbY/jyMS5m8dWDQ/s1600-h/KPS%20(2)[47].jpg
ഈ അഡ്രസ്സ് വച്ചിട്ടാണ് നിശ്ചിത ഫയല്‍ ഏത് സര്‍വര്‍ കമ്പ്യൂട്ടറില്‍ ആണ് ഉള്ളത് എന്ന് നമ്മുടെ കമ്പ്യൂട്ടര്‍ കണ്ടുപിടിക്കുന്നത്. ഇങ്ങനെ അഡ്രസ്സ് ഇംഗ്ലീഷ് അക്ഷരങ്ങളാണെങ്കിലും കമ്പ്യൂട്ടര്‍ അത് അക്കങ്ങളായി മാറ്റുന്നുണ്ട്. കമ്പ്യൂട്ടറിന് അക്കങ്ങള്‍ മാത്രമേ മനസ്സിലാവൂ. അതും രണ്ട് അക്കങ്ങള്‍ മാത്രം. പൂജ്യവും ഒന്നും ( 0 1).
കുറെ പഠിക്കാനുണ്ട്. നമുക്ക് ഒരു വെര്‍ച്വല്‍ ക്ലാസ്സ് നടത്താമായിരുന്നു. അറിയാവുന്നത് അന്യോന്യം പങ്ക് വയ്ക്കാമല്ലോ. പലര്‍ക്കും ഉപകാരമാവുകയും ചെയ്യും. കുറെ സാങ്കേതിക വിദഗ്ദര്‍ ബ്ലോഗിലുണ്ട്. നമുക്ക് ശ്രമിക്കാമായിരുന്നു.
അമ്പമ്പ ഇതിനൊന്നു പരീക്ഷിക്കണം
ReplyDeleteനന്ദി..ഭായ്
എല്ലാവരും ഒന്നടങ്ങി നിക്ക്, ഞാൻ പോയി നോക്കീട്ട് വരാം....
ReplyDeleteഞാനും URL ചെറുതാക്കി...
ReplyDeletesreejithkondotty.tk
നന്ദി സുകുമാരന്‍ സാര്‍...
പ്രിയ കെ.പി.എസ്.സര്‍
ReplyDeleteപറഞ്ഞ പ്രകാരം ഫോട്ടോയില്‍ എത്തി ചേരാന്‍ കഴിഞ്ഞു.സാങ്കേതിക നാമങ്ങള്‍ എന്തിനെന്നും അതു എന്താണെന്നും മനസിലാക്കേണ്ടി ഇരിക്കുന്നു. പഠനം ഒരിക്കലും അവസാനിക്കില്ലല്ലോ. ഇപ്പോഴും ഏതു കാര്യവും മനസിലാക്കണമെന്ന ആഗ്രഹം മനസില്‍ ഉള്ളതിനാല്‍ അറിയാത്ത കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കാന്‍ അതു ആരോടായാലും എന്റെ കൊച്ചു മോനോടായാലും എനിക്കു മടിയില്ല.താങ്കള്‍ പറഞ്ഞതു പോലെ നമുക്കു അറിവുള്ള കാര്യങ്ങള്‍ മറ്റുള്ളവര്‍ക്കു പകര്‍ന്നു കൊടുക്കുന്ന മനസുള്ളവര്‍ ഈ ലോകത്തു ചുരുങ്ങി വരുകയാണു. താങ്കളുടെ ഈ ശ്രമം തുടരുന്നു എങ്കില്‍ അതു എന്നെപോലുള്ളവര്‍ക്ക് ഗുണകരമായേനെ.
വലരെ സന്തൊഷം മാഷേ!
ReplyDeleteഎന്റെ യു ആർ എൽ പുതുക്കി!
http://jayan.tk
നന്ദി!
ഒരു ചെറിയ സംശയം...
ReplyDeleteഎന്റെ പഴയ യു.ആർ.എൽ
http://www.jayandamodaran.blogspot.com/
എന്നായിരുന്നു.
ഇപ്പോൾ ഞാനത് http://jayan.tk/ എന്നാക്കി മാറ്റി. ഇനി ബ്ലോഗ് അഗ്രഗേറ്ററുകളിൽ ഇത് മാറ്റി കൊടുക്കേണ്ടതുണ്ടോ?
http://www.jayandamodaran.blogspot.com/ തുടർന്നും എനിക്ക് ഉപയോഗിക്കാമോ?
അഗ്രിഗേറ്ററുകളില്‍ മാറ്റിക്കൊടുക്കേണ്ടതില്ല. രണ്ട് യു ആര്‍ എല്‍ - ഉം ഉപയോഗിക്കാം. മറ്റുള്ളവരോട് ബ്ലോഗ് അഡ്രസ്സ് പറയുമ്പോള്‍ ഇപ്പോള്‍ എന്തെളുപ്പം അല്ലേ :)
ReplyDeleteDone...
ReplyDeletehttp://www.kaakkara.tk/
BUSINESS LOAN PERSONAL LOAN HERE APPLY NOW WhatsApp No:+918929509036 financialserviceoffer876@gmail.com Dr. James Eric
ReplyDelete