ഈ തെരഞ്ഞെടുപ്പില്‍ പോളിങ്ങ് ശതമാനം നല്ല പോലെ വര്‍ദ്ധിച്ചപ്പോള്‍ തന്നെ അത് യു.ഡി.എഫിന് നേട്ടമുണ്ടാക്കും എന്ന് എല്ലാവരും കരുതിയതാണ്. എന്നാല്‍ ഗ്രാമതലങ്ങളില്‍ പോലും ഇത്രമാത്രം യു.എഡി.എഫ് തരംഗം ഉണ്ടാകും എന്ന് ആരും കരുതിയിട്ടുണ്ടാകില്ല. ഇതില്‍ പല ഘടകങ്ങളും ഒത്ത് വന്നിട്ടുണ്ട്. ജനാധിപത്യശക്തികളുടെ ഏകീകരണം സംഭവിച്ചു എന്നതാണ് അതില്‍ പ്രധാനം. കെ.കരുണാകരന്‍ ആണ് ഒരു കാലത്ത് കേരളത്തില്‍ ജനാധിപത്യശക്തികളെ ഒന്നിപ്പിച്ചിരുന്നത്. പിന്നീട് അത് കുറെ ശിഥിലമായി. സത്യം പറഞ്ഞാല്‍ കേരളത്തില്‍ എക്കാലത്തും ജനാധിപത്യശക്തികള്‍ക്ക് തന്നെയാണ് മുന്‍തൂക്കം. ഒരിക്കലും ഇടത് പക്ഷം എന്ന് പറയുന്ന ഏകാധിപത്യശക്തികള്‍ക്ക് കേരളത്തില്‍ ജനസംഖ്യയില്‍ ഭൂരിപക്ഷം ഉണ്ടായിട്ടില്ല. 1957ലും അത് തന്നെയാണ് സ്ഥിതി. ജനാധിപത്യചേരിയില്‍ നിന്ന് ആരെയെങ്കിലും അടര്‍ത്തിയെടുത്തോ അല്ലെങ്കില്‍ ഭിന്നിപ്പിച്ചോ സാങ്കേതികമായ ഭൂരിപക്ഷം ഉണ്ടാക്കിയാണ് ഇവിടെ ഇടതുകള്‍ എക്കാലത്തും അധികാരത്തില്‍ വന്നിട്ടുള്ളത്. എന്റെ അഭിപ്രായത്തില്‍ കേരളത്തില്‍ രണ്ട് രാഷ്ട്രീയ വിഭാഗങ്ങളേയുള്ളൂ. ഒന്ന് കമ്മ്യൂണിസ്റ്റ് സര്‍വ്വാധിപത്യത്തോട് വിധേയത്വമുള്ളവര്‍ , രണ്ടാമത്തേത് സ്വാതന്ത്ര്യം വേണം എന്ന് ചിന്തിക്കുന്ന ജനാധിപത്യവിശ്വാസികള്‍ . ജനാധിപത്യവിശ്വാസികള്‍ യോജിച്ചാല്‍ ഇടതുകള്‍ക്ക് ഒരിക്കലും കേരളത്തില്‍ അധികാരത്തില്‍ വരാന്‍ കഴിയില്ല.
കേരളത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി മാത്രമാണ് സുസംഘടിതമായ ഒരു കേഡര്‍ പാര്‍ട്ടി. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അറിഞ്ഞുകൂടാത്ത ഒരു വീട് പോലും കേരളത്തില്‍ ഒരുകാലത്ത് ഇല്ലായിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതി മാറി. പാര്‍ട്ടിയില്‍ നേതാക്കള്‍ മാത്രമാണ് പഴയ ആള്‍ക്കാര്‍ . പ്രവര്‍ത്തിക്കുന്നവരെല്ലാം ചെറുപ്പക്കാരാണ്. ഇന്നത്തെ ചെറുപ്പക്കാര്‍ക്ക് ആളുകളോട് പെരുമാറാന്‍ പോയിട്ട് മിണ്ടാന്‍ തന്നെ അറിയില്ല. പത്രത്തിന്റെ വരിക്കാരനാക്കാനോ സംഭാവന പിരിക്കാനോ മാത്രമാണ് ഇന്ന് ഈ പ്രവര്‍ത്തകര്‍ വീടുകളില്‍ കയറി ഇറങ്ങുന്നത്. അവര്‍ ഒരു ഡ്യൂട്ടി നിര്‍വ്വഹിക്കുന്നു എന്നേയുള്ളൂ. പാര്‍ട്ടിയുടെ വക ബേങ്കിലോ മറ്റെതെങ്കിലും സ്ഥാപനത്തിലോ ജോലി കിട്ടും എന്ന പ്രതീക്ഷയിലാണ് അവര്‍ പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്നത്. അത്കൊണ്ട് പാര്‍ട്ടി മെഷിനറി പ്രവര്‍ത്തിക്കുന്നു എന്നല്ലാതെ ജനങ്ങളുമായി ഇന്നത്തെ പ്രവര്‍ത്തകന്മാര്‍ക്ക് ബന്ധമൊന്നുമില്ല. സഖാവ് എന്ന് പറയുമെന്നല്ലാതെ അതിന്റെ അര്‍ത്ഥം പോലും അറിയില്ല. ഒരു കാലത്ത് സമൂഹത്തിന്റെ മോചനം സ്വപ്നം കണ്ട പ്രവര്‍ത്തകര്‍ പാര്‍ട്ടിക്ക് ഉണ്ടായിരുന്നു. ഇന്ന് തന്റെ മോചനം മാത്രമാണ് ഓരോ പ്രവര്‍ത്തകന്റെയും സ്വപ്നം. ഒരു ശീലം പോലെ പാര്‍ട്ടി ചിഹ്നത്തില്‍ വോട്ട് കുത്തുന്ന ആള്‍ക്കാര്‍ ഉള്ളത്കൊണ്ടാണ് ഇടതുകള്‍ ഇപ്പോഴും പിടിച്ചു നില്‍ക്കുന്നത്.
കോണ്‍ഗ്രസ്സിന് കേരളത്തില്‍ ഇന്ന് ഒരു സംഘടനാ സംവിധാനമേയില്ല. പാര്‍ട്ടി യൂനിറ്റുകള്‍ ഗ്രാമതലങ്ങളില്‍ എവിടെയുമില്ല. എന്നോ ഉള്ള കടലാസ് ഭാരവാഹികള്‍ ഇപ്പോഴും ഉണ്ടെന്ന് മാത്രം. അവര്‍ക്ക് തന്നെ പാര്‍ട്ടി സെറ്റപ്പില്‍ തൃപ്തി പോര. കോണ്‍ഗ്രസ്സുകാര്‍ക്ക് ജനങ്ങളെ സമീപിക്കേണ്ട ആവശ്യം തന്നെ വരുന്നില്ല. ഇപ്പോള്‍ ചെന്നിത്തല വീണ്ടും കെ.പി.സി.സി.അദ്ധ്യക്ഷന്‍ ആയല്ലോ. എത്ര കോണ്‍ഗ്രസ്സുകാര്‍ ചെന്നിത്തലയെ പ്രസിഡണ്ടായി മാനസികമായി അംഗീകരിക്കും? കോണ്‍ഗ്രസ്സ് എന്ന് പറഞ്ഞാല്‍ ആ വാക്കിന്റെ അര്‍ത്ഥം പോലെ തന്നെ ഒരു ആള്‍ക്കൂട്ടമാണ്. ഒരു സംഘടനയുടെ സ്വഭാവം ഒന്നും ആ കോണ്‍ഗ്രസ്സിനില്ല. എന്നിട്ടും എന്തേ യു.ഡി.എഫ്. തരംഗം ഉണ്ടാകുന്നു? ഞാന്‍ പറഞ്ഞല്ലോ , ഇവിടെ ജനാധിപത്യവിശ്വാസികളാണ് ഭൂരിപക്ഷം എന്ന്. അവര്‍ക്ക് അഹന്തയുടെയും ധാര്‍ഷ്ട്യത്തിന്റെയും കുതന്ത്രങ്ങളുടെയും വക്താക്കളായ ഇടത്കളെ തോല്‍പ്പിച്ചേ മതിയാകൂ. മറ്റെന്താണ് ചെയ്യാന്‍ കഴിയുക? സ്വസ്ഥമായി ജീവിയ്ക്കണ്ടേ? സ്വൈര്യമായി വഴി നടക്കണ്ടേ? എല്ലാവര്‍ക്കും അടിമത്വം പേറാന്‍ കഴിയുമോ? ഭൂരിപക്ഷം പേര്‍ക്കും നേരാംവണ്ണം ജീവിയ്ക്കാനാണ് താല്പര്യം. റൌഡിസം എല്ലാവര്‍ക്കും സഹിക്കാന്‍ കഴിയില്ല. എന്തൊക്കെ പറഞ്ഞാലും ഇടതുകളുടെ പ്രവര്‍ത്തനത്തില്‍ റൌഡിസം കൂടപ്പിറപ്പായുണ്ട്. കോണ്‍ഗ്രസ്സുകാരനെക്കൊണ്ട് ആര്‍ക്കും ഒരു ശല്യവുമില്ല. അവര്‍ ഒരു സൈഡിലൂടെ അങ്ങനെ ജീവിച്ചു പോകുന്നു എന്ന് മാത്രം. യു.ഡി.എഫ്.തരംഗം ഉണ്ടാകാന്‍ ഒരു കാരണം ഇതാണ്. ജയിച്ചു പോയി എന്ന് വെച്ച് നാളെ മുതല്‍ കോണ്‍ഗ്രസ്സുകാരന്റെ തലക്കനം കാണണ്ട.
മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്ത് പ്രവര്‍ത്തിച്ചാലും എന്ത് പറഞ്ഞാലും നാലാളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റും. അതാണ് സ്വഭാവം. എനിക്ക് തോന്നുന്നത് അത്തരം സ്വഭാവക്കാരാണ് സ്വാഭാവികമായി ആ പാര്‍ട്ടിയില്‍ അടിഞ്ഞ് കൂടുന്നത് എന്നാണ്. മറ്റുള്ളവരോട് ഒരു മാതിരി പുച്ഛമാണ് അവരുടെ വാക്കുകളിലും പ്രവര്‍ത്തികളിലും കാണാന്‍ കഴിയുക. ഞങ്ങള്‍ എന്നാല്‍ എന്തോ ആണ് എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനാണ് അവര്‍ ശ്രമിക്കുന്നത്. ആത്മാഭിമാനമുള്ളവര്‍ ആ കേമത്വം അനുവദിച്ചുകൊടുക്കുകയില്ല. കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ ഉണ്ടാകാനും യു.ഡി.എഫ്.തരംഗമുണ്ടാവാനും ഇതും കാരണം. പാര്‍ട്ടിയില്‍ തന്നെ ശരിക്ക് പറഞ്ഞാല്‍ അടിമ ഉടമ ബന്ധമാണ് ഉള്ളത്. ഒരു ജാഥയ്ക്ക് പോയില്ലെങ്കില്‍ ഒരു ധര്‍ണ്ണയില്‍ പങ്കെടുത്തില്ലെങ്കില്‍ നേതാവ് ശകാരിക്കുന്നത് കാണണം. ഇതൊക്കെകൊണ്ട് പാര്‍ട്ടിയില്‍ നിന്ന് സദാ ആളുകള്‍ കൊഴിഞ്ഞു പോകുന്നുണ്ട്. അത്രയും പേര്‍ പുതിയതായി കടന്നുവരുന്നത്കൊണ്ടാണ് കേഡര്‍ സംവിധാനം നിലനില്‍ക്കുന്നത്. എന്നാല്‍ പുതുതായി വരുന്നവരെ സംസ്കരിക്കാന്‍ , ആശയപരമായി ബോധവല്‍ക്കരിക്കാന്‍ സംവിധാനമില്ല. മിണ്ടാപ്രാണികളായി ആജ്ഞകള്‍ അനുസരിക്കും എന്ന് മാത്രം. കൂട്ടത്തില്‍ ക്രിമിനല്‍ സ്വഭാവക്കാരുമുണ്ട്. അവരെ നേതാക്കള്‍ നല്ല പോലെ ഉപയോഗപ്പെടുത്തുന്നു. ഇവരാണ് ശരിക്കും യു.ഡി.എഫ്.തരംഗത്തിന്റെ ജനയിതാക്കള്‍ .
ചരിത്രത്തില്‍ ഇല്ലാത്ത ഭൂരിപക്ഷത്തോടെയാണ് ഇക്കുറി ഇടതുകള്‍ അധികാരത്തില്‍ എത്തിയത്. അതിന്റെ പ്രധാന കാരണം വി.എസ്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ കൃത്രിമമായി ഉണ്ടാക്കിയ ഇമേജും ഈയാള്‍ വന്നാല്‍ എന്തെങ്കിലും ചെയ്യും എന്ന ജനത്തിന്റെ പ്രതീക്ഷയുമായിരുന്നു. എന്നാല്‍ വി.എസ്സിനെ ഒന്നും ചെയ്യാന്‍ പാര്‍ട്ടി അനുവദിച്ചതേയില്ല. പലപ്പോഴും മന്ത്രിയുടെ കീഴിലാണോ മുഖ്യമന്ത്രി എന്ന് പോലും ജനം സംശയിച്ചു. യു.ഡി.എഫ്. തരംഗത്തിന്റെ ആരംഭം അവിടം മുതലാണ്. അപ്പോഴും അഴിമതിക്ക് എതിരാണ് താന്‍ എന്ന് ജനത്തിനെ ബോധ്യപ്പെടുത്താന്‍ വി.എസ്സിന് കഴിയുന്നുണ്ടായിരുന്നു. പ്രതിപക്ഷത്തിരിക്കുമ്പോള്‍ യു.ഡി.എഫ്.സര്‍ക്കാരിന്റെ അഴിമതികള്‍ക്കെതിരെയാണ് പോരാടുന്നത് എന്ന് വി.എസ്സ്. തോന്നിപ്പിച്ചിരുന്നുവെങ്കില്‍ മുഖ്യമന്ത്രിയായപ്പോള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെയും സ്വന്തം സര്‍ക്കാരിന്റെയും അഴിമതികള്‍ക്കെതിരെയാണ് പോരാടന്നത് എന്ന പ്രതീതിയാണ് അദ്ദേഹം സൃഷ്ടിച്ചത്. വാസ്തവത്തില്‍ ഈ ഭരണം അഴിമതിക്കാര്‍ക്കും മാഫിയകള്‍ക്കും കൂട്ട് നില്‍ക്കുന്നതാണ് എന്ന് ജനങ്ങള്‍ക്കും മനസ്സിലാക്കാന്‍ കഴിയുന്നുണ്ടായിരുന്നു. വി.എസ്സിന്റെ പ്രതിനായക റോള്‍ ആ മനസ്സിലാക്കലിനെ ബലപ്പെടുത്തുകയും ചെയ്തു. യു.ഡി.എഫ്. തരംഗത്തിന്റെ ആക്കം കൂട്ടിയത് ഈ വസ്തുതയാണ്.
സര്‍ക്കാര്‍ ഒരുപാട് ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട് , അത് ജനങ്ങള്‍ മനസ്സിലാക്കണം എന്നും അത്കൊണ്ട് സര്‍ക്കാരിനോട് കടപ്പാട് ഉണ്ടാകണമെന്നും പ്രതീക്ഷിക്കുന്നത് ശരിയല്ല. അതൊക്കെ ചെയ്യാനാണല്ലൊ വോട്ടര്‍മാര്‍ സമ്മതിദാനവും നികുതിദായകര്‍ നികുതിയും കൊടുത്ത് സര്‍ക്കാരിനെ ചുമതലപ്പെടുത്തുന്നത്. അതിനൊക്കെ അവര്‍ പ്രതിഫലം പറ്റുന്നുമുണ്ട്. ഒരു നേതാവ് ടിവിയില്‍ പറയുന്ന കേട്ടു. 41 ലക്ഷം പേര്‍ക്ക് രണ്ട് രൂപയ്ക്ക് അരി കൊടുത്ത സര്‍ക്കാരാണ് ഇതെന്ന്. ഇത്തരം അവകാശവാദങ്ങള്‍ ജനങ്ങളുടെ സാമാന്യബോധത്തെ കൊഞ്ഞനം കുത്തലാണ്. കേന്ദ്രം കര്‍ഷകരില്‍ നിന്ന് താങ്ങ് വില കൊടുത്ത് സംഭരിച്ച അരി സംസ്ഥാനത്തിന് കിലോ മൂന്ന് രൂപ വെച്ച് നല്‍കുന്നു. അതില്‍ കിലോ ഒരു രൂപ സംസ്ഥാനം സബ്സിഡി അനുവദിക്കുന്നു. അത്രയല്ലെയുള്ളൂ. സര്‍ക്കാരിന്റെ വിശ്വാസ്യതയാണ് ആളുകള്‍ കണക്കിലെടുക്കുക. തങ്ങള്‍ തന്നെ കൊടുക്കുന്ന നികുതിയില്‍ നിന്ന് ഇങ്ങോട്ട് തിരിച്ചു നല്‍കുന്ന നക്കാപ്പിച്ചയല്ല. ഈ ആഴ്ച തന്നെ നടന്ന ഗുജറാത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ അവിടത്തെ ഭരണകക്ഷി സീറ്റുകള്‍ തൂത്തുവാരിയതിന്റെ രാഷ്ട്രീയരസതന്ത്രം പഠിക്കുന്നത് നന്നായിരിക്കും. മോഡിയെ എന്തും പറഞ്ഞ് വിശേഷിപ്പിക്കാം. എന്നാല്‍ അവിടത്തെ വോട്ടര്‍മാരോ?
മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഗ്രാമങ്ങളിലുള്ള ജനകീയ അടിത്തറ തകരാന്‍ തുടങ്ങി എന്നതിന്റെ വ്യക്തമായ സൂചനകളും ഈ തരംഗത്തിലുണ്ട്. അതിന് പല കാരണങ്ങളുമുണ്ട്. അതൊക്കെ പലപ്പോഴായി ഇവിടെ ഞാന്‍ പ്രതിപാദിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കള്‍ പലരും പുത്തന്‍ പണക്കാരായി മാറി എന്നത് എല്ലാവരും കാണുന്നുണ്ട്. അണികള്‍ മിക്കവരും കടക്കെണിയിലാണ്. എന്തിനെയും പണമുണ്ടാക്കാനുള്ള സാധ്യതയായി വികസിപ്പിക്കാന്‍ പാര്‍ട്ടിക്കാര്‍ക്ക് കഴിയുന്നു. പലതിലും തത്വദീക്ഷയില്ലാത്തതും അവസരവാദപരവുമാണ് ഇടതുകളുടെ നിലപാട്. അത്കൊണ്ട് ഒരിക്കല്‍ ഇടത് പാളയത്തില്‍ നിന്ന് പുറത്ത് വന്നാല്‍ ഏതൊരാളും തികഞ്ഞ വിരുദ്ധനാവും. കോണ്‍ഗ്രസ്സില്‍ ഇങ്ങനെയൊന്നും സംഭവിക്കുന്നില്ല. അതെങ്ങനെ , കോണ്‍ഗ്രസ്സ് എവിടെയാണുള്ളത് എന്ന് ആരും അറിയുന്നില്ലല്ലൊ. വോട്ട് എണ്ണിക്കഴിയുമ്പോഴാണ് ആളുകള്‍ തരംഗരൂപത്തില്‍ കോണ്‍ഗ്രസിനെ കാണുന്നത്. ഇടത് വിരുദ്ധതയുള്ള ജനാധിപത്യവിശ്വാസികള്‍ക്ക് നിര്‍ദ്ദോഷമായ ഈ കോണ്‍ഗ്രസ്സിനല്ലാതെ മറ്റാര്‍ക്ക് വോട്ട് ചെയ്യാന്‍ കഴിയും? കോണ്‍ഗ്രസ്സില്‍ നിന്ന് ആളുകള്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല. ഇവന്മാരെ ഒന്ന് അടക്കിയിരുത്തണം എന്നേ വോട്ടര്‍മാര്‍ക്കുള്ളൂ.
ഭരണനടപടികളിലും പലര്‍ക്കും പല അതൃപ്തികളുണ്ട്. സാധാരണക്കാര്‍ക്ക് ഇന്ന് ഒരു വീട് നിര്‍മ്മിക്കണമെങ്കില്‍ അതൊരു സാഹസമാണ്. മുന്‍പ് തോന്നിയ പോലെ വീട് പണി കഴിപ്പിക്കാമായിരുന്നു. ഇന്ന് പഞ്ചായത്തിന്റെ മുന്‍കൂര്‍ അനുമതി വേണം. അതിന് എത്രയോ പ്രാവശ്യം പഞ്ചായത്തില്‍ കയറിയിറങ്ങണം. എസ്റ്റിമേറ്റും പ്ലാനും വരഞ്ഞുകിട്ടാന്‍ കുറഞ്ഞത് രണ്ടായിരമോ മൂവായിരമോ കൊടുക്കണം. പണ്ടെങ്ങോ ആണ് ദാരിദ്ര്യരേഖ നിശ്ചയിച്ച് റേഷന്‍ കാര്‍ഡ് നല്‍കിയത്. ഇന്ന് കഴിവുള്ള പലര്‍ക്കും ബി.പി.എല്‍ ആനുകൂല്യം കിട്ടുമ്പോള്‍ പാവപ്പെട്ട പലര്‍ക്കും കിട്ടുന്നില്ല. ഇടത് സര്‍ക്കാര്‍ ഭരിക്കുമ്പോഴാണ് ആദ്യമായി ബി.പി.എല്‍. കാര്‍ഡിനുള്ള അപേക്ഷാ ഫോറങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വിതരണം ചെയ്തിരുന്നത്. ചുരുക്കത്തില്‍ ഇങ്ങനെ പല കാരണങ്ങളാലും ജനങ്ങള്‍ക്ക് ഇടത്പക്ഷത്തോട് വെറുപ്പ് വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു. ഇതൊന്നും മാറാനോ തിരുത്തപ്പെടാനോ പോകുന്നില്ല. ഇടത് നേതാക്കളുടെ ന്യായവാദങ്ങളാണ് കടുപ്പം. ഇപ്രാവശ്യം ആദ്യഫലം വന്നത് യു.ഡി.എഫിന് അനുകൂലമായി വയനാട്ടിലെ കല്പറ്റയില്‍ നിന്നാണ്. ആദ്യപ്രതികരണവും അവിടെ നിന്ന് തന്നെ. ജില്ലാ സെക്രട്ടരി പറയുകയാണ്, മദ്യവും പണവും ഒഴുക്കിയിട്ടാണ് അവിടെ യു.ഡി.എഫ്. ജയിച്ചതെന്ന്. വോട്ടര്‍മാരെ ഇതില്‍ കൂടുതല്‍ പുച്ഛിക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? തോല്‍ക്കാനോ തോറ്റു. ഇവന്മാര്‍ക്ക് ഇമ്മാതിരി വാക്ക് പറയാതിരുന്നുകൂടേ?
ഏതായാലും ഈ തെരഞ്ഞെടുപ്പ് ഫലത്തില്‍ ഞാന്‍ സന്തുഷ്ടനാണ്. അത് മറ്റൊന്നും കൊണ്ടല്ല. നാട്ടില്‍ ജനാധിപത്യം പുലരുമല്ലോ എന്നോര്‍ത്തിട്ടാണ്. അടുത്ത അഞ്ച് കൊല്ലം നാട്ടില്‍ ജനങ്ങള്‍ക്ക് സമാധാനത്തോടെ ജീവിയ്ക്കാമല്ലൊ. അത്രയൊക്കെ മതി. സര്‍ക്കാര്‍ വാരിക്കോരി തരും എന്ന് ആരും ഇവിടെ കാത്തിരിക്കുന്നില്ല. അവനവന്‍ പണി എടുത്താലേ അവനവന് ജീവിയ്ക്കാന്‍ പറ്റുകയുള്ളൂ. ആളുകള്‍ക്ക് സമാധാനമാണ് വേണ്ടത്. എങ്ങനെയൊ ജീവിച്ചോളും.
nalla aashvaasamaayikkaanumallO.
ReplyDeleteകിറുകിറുകൃത്യമായ നിരീക്ഷണം. ഈ തരംഗം കോണ്‌ഗ്രസിനനുകൂലമല്ല, മറിച്ച് സി പി എം ന്റെ ധാര്‍ഷ്ട്യത്തിനെതിരാണ്. ഓരോ ലോക്കല്‍ സി പി എം നേതാവും ഓരോ പിണറായി വിജയന്മാരാണ്. ഒരു കാര്യം കൂടിയുണ്ട്. കേരളത്തില്‍ മതന്യൂനപക്ഷങ്ങളെ പറ്റെ വെറുപ്പിച്ചുകൊണ്ട് ആര്‍ക്കും അധികാരത്തില്‍ വരാനാവില്ല. മാര്‍ക്സിസ്റ്റ് പാര്‍ട്ടി ചെയ്യുന്നത് അതാണ്. ക്രിസ്ത്യാനികളെയും മുസ്ലിങ്ങളെയും ഒരുപോലെ വെറുപ്പിക്കുന്നു. ക്രിസ്ത്യാനികള്‍ പൊതുവേ .യുഡിഎഫ് അനുകൂലികളാണെന്നു പറയാമെങ്കിലും മുസ്ലിങ്ങളില്‍ വലിയൊരു വിഭാഗം കഴിഞ്ഞ കുറച്ചുകാലമായി എല്‍ ഡി എഫിനെ പിന്തുണച്ചു വന്നിരുന്നതാണ്. അവരെയും വെറുപ്പിച്ചു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇടതിനു വോട്ടു ചെയ്തിരുന്ന ജമാ അത്തെ ഇസ്ലാമി ഇത്തവണ സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. ഇടതുകാര്‍ ഇതില്‍നിന്നു പാഠം പഠിക്കുമെന്നോ അഹങ്കാരം കുറയുമെന്നോ കരുതേണ്ട. അതിന്നനുസൃതമായ പ്രസ്താവനകള്‍ അവരില്‍ നിന്നു വന്നു കഴിഞ്ഞു. മുഖ്യമന്ത്രി പറയുന്നു, വര്‍ഗീയ ശക്തികളെ സഹായിക്കില്ല എന്ന്. ക്രിസ്ത്യന്‍-മുസ്ലിം വിഭാഗങ്ങളെയാണ് ഈ വര്‍ഗിയ ശക്തികളെന്ന് വിവക്ഷിക്കുന്നത്. വല്ല ബോധോമുണ്ടോ?
ReplyDeleteസുകുമാരേട്ടാ,നൂറു ശതമാനം യോജിക്കാവുന്ന നിരീക്ഷണങ്ങൾ.
ReplyDeleteസുകുമാരേട്ടന്‍ ,
ReplyDeleteപൊതുവില്‍ കണ്ണൂരിലെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ നിന്ന് ഈ വിധിയ വിശകലനം ചെയ്യുമ്പോള്‍ പോസ്റ്റില്‍ കാര്യമുണ്ട് എന്ന് പറയാം ... പക്ഷെ കേരളം ഒരു വലിയ കണ്ണൂര്‍ അല്ലല്ലോ ...! അപ്പൊ പിന്നെ കണ്ണൂരിന്റെ പ്രത്യക രാഷ്രീയ സ്വഭാവം മാത്രം അടിസ്ഥാനമാക്കി മൊത്തം കേരളത്തിന്റെ തെരഞ്ഞെടുപ്പിനെ വിശകലനം ചെയ്യുന്നത് യുക്തിപരമാനെന്നു പറയാന്‍ ആകില്ലല്ലോ ...
വാസുവിന് പറയാനുള്ളത് , പൊതുവേ കേരളത്തെ സംബന്ധിച്ചിടത്തോളം ഇത് ജനാധിപത്യത്തിന്റെ വിജയം ഒന്നും അല്ല എന്നതാണ് . അനഗനെ ആയിരുന്നെങ്ങില്‍ ,ഏറ്റവും കൂടുതല്‍ ജനാധിപത്യ വിരുദ്ധത നടക്കുന്നു അന്ന് പറയപ്പെടുന്ന കണ്ണൂരില്‍ UDF വന്‍ വിജയം നേടിയേനെ ,പകരം അവിടെ UDF സ്വാധീനം കുറഞ്ഞു ( കഴിഞ്ഞ ദേശിയ election താരതമ്യം ചെയ്യുമ്പോള്‍ ) എന്ന് കാണാം . മലപ്പുറം , വയനാട് ,എറണാകുളം , കോട്ടയം , ഇടുക്കി , പത്തനംതിട്ട തുടങ്ങിയ സ്ഥലനഗില്‍ മാത്രം ഇങ്ങനെ "ജനാധിപത്യം" കേന്ദ്രികരിക്കപ്പെട്ടത്തിന്റെ യുക്തിയും വാസുവിന് പിടി കിട്ടുന്നില്ലേ സുകുമാരേട്ടാ ....
മാത്രവുമല്ല , ജയിച്ച UDF ഇല്‍ തന്നെ ജനാധിപത്യ പാരിടികള്‍ക്ക് ആണോ ആനുപാതികമായി കൂടുതല്‍ വിജയം ഉണ്ടായതു എന്നും സംശയമുണ്ട് . കാരണം , UDF ലെ ഒരേ ഒരു ജനാധിപത്യ മതേതര പാര്‍ടിയായ കോണ്‍ഗ്രസ്സിനെക്കാള്‍ വളരെ നല്ല പ്രകടനം മസ്ലിം ലീഗും കേരള കോണ്‍ഗ്രസ്സും ആണ് കാഴ്ച വെച്ചത് എന്നും കാണാം .അതായത് UDF ലെ യഥാര്‍ത്ഥ ജനാധിപത്യമൂല്യം ഉണ്ട് എന്ന് പറയാവുന്ന കൊണ്ഗ്രെസ്സ് പാര്‍ടി ആപേക്ഷികമായി കൂടുതല്‍ ദുര്‍ബലര്‍ ആയിരിക്കുന്നു എന്നും കാണാം (ഇത് അടുത്ത തിരഞ്ഞെടുപ്പിലെ UDF സീറ്റ് വിഭാജതില്‍ പ്രതിഭലിക്കും )
അങ്ങനെ മതബോധം പ്രവര്‍ത്തന-പ്രതിപ്രവര്തനങ്ങളിലൂടെ വിവിധ മത വിഭാഗങ്ങളെ പല ദിശകളിലേക്ക് കൊണ്ടുപോകുന്നു എന്നതിന്റെ മറ്റൊരു സൂചനയാണ് BJP സംഘടനാപരമായി ഏറ്റവും ദുര്‍ബലര്‍ ആയിരിക്കുമ്പോഴും കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും അവര്‍ക്കുണ്ടായ അപ്രതീക്ഷിത വിജയങ്ങള്‍ . മതടിസ്തനത്ത്തിലുള്ള ധ്രുവീകരണം കേരള രാഷ്ട്രീയത്തില്‍ ഏറ്റവും പ്രകടമായിരിക്കുന്നു .ഇത് ജനാധിപത്യത്തിന്റെ വിജയമോ ....!!
ഇതൊന്നും കാണാത്ത ഈ തിരജെച്ടുപ്പ് ഫലത്തെ വിലയിരുത്തിയാല്‍ , അത് അപോര്നമാഉഅ ഒന്നകുകയെ ഉള്ളൂ എന്നും സൂചിപ്പിക്കട്ടെ .. യഥാര്‍ത്ഥത്തില്‍ ഈ തെരയാഞ്ഞെടുപ്പ് യഥാര്‍ത്ഥ ജനാധിപത്യ മതേതര വാദികളുടെ വിയജമായിരുന്നെകില്‍ എന്നാഗ്രഹിച്ചു പോകുന്നു ...!!!!
അങ്ങനെ, കണ്ണൂര്‍ മാത്രമായി എടുത്താലും ,UDF മാത്രമായി എടുത്താലും കേരളം മൊത്തത്തില്‍ അടുത്താലും , ജനാധിപത്യ ശക്തികള്‍ക്കു അക്കാരണം കൊണ്ട് വലിയ വിജം നേടി എന്ന് പറയാന്‍ കഴിയില്ല , പകരം മതം തിരജെടുപ്പില്‍ നിര്‍ണായക സ്വാധീനം ചോലുത്തി എന്നാ പ്രകടമായ വസ്തുതയും കാണാം . മതേതര പാര്‍ടികള്‍ക്ക് ( Left + കോണ്‍ഗ്രസ് ) കേരളത്തില്‍ സംഭവിക്കാന്‍ പോകുന്ന അനിവാര്യമായ തളര്ച്ചയുടെ പ്രകടമായ തുടക്കം എന്നാ നിലയില്‍ ഒരു പക്ഷെ ചരിത്രകാരന്‍ മാരും സാമൂഹ്യ രാഷ്രീയ നിരീക്ഷകരും ഈ തിരഞ്ഞെടുപ്പിനെ ഭാവിയില്‍ വിശകലം ചെയെതെക്കും .
നല്ല വിശകലനം.
ReplyDeleteതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ഒന്നും എഴുതിന്നില്ല എന്ന് കരുതി ഇരിക്കുകയാണ്.
എന്തിനാ വെറുതെ നാറുന്നത്...
ആദ്യം പറയുന്നു ഭരണാവലോകനം ആകും എന്ന്..ഇപ്പോള്‍ നമ്മുടെ മുഖ്യന്‍ പറയുന്നു വര്‍ഗ്ഗീയ ശക്തികളെ കൂട്ട് പിടിച്ചു എന്ന്
ഒരുപാട് ഘടകങ്ങള്‍ തെരഞ്ഞെടുപ്പില്‍ സ്വാധീനിച്ചിടുണ്ടാകാം..
ReplyDelete൧) കമ്മുണിസ്റ്റുകാരുടെ ധര്ഷ്ട്യത്തോടുള്ള ജനങ്ങളുടെ എതിര്‍പ്പ്.
൨) യു.ഡി.എഫ്ന്റെ മത പ്രീണനം, ഈ പ്രാവശ്യം കമ്മുണിസ്റ്റുകാര്‍ക്ക് അതിനു കഴിയാതെ പോയത്.
൩)ജനത്തിന്റെ മുന്നില്‍ ഭരണക്കാര്‍ കാണിച്ച അപഹാസ്യമായ കസര്‍ത്തുകള്‍, ഭരണ നേട്ടങ്ങളൊന്നും ജനങ്ങളെ ബോധ്യപെടുത്താന്‍ കഴിയാതിരുന്നത്.
എന്തൊക്കെയായാലും ജയിച്ച യു. ഡി. എഫ് കാര്‍ കേരളം സ്വര്‍ഗമാക്കാനോന്നും പോകുന്നില്ല.. ഇപ്പോഴും ഇടതു വലതു ചേരികള്‍ തുലനം ചെയ്തു നില്‍ക്കുന്നതാണ് ആരോഗ്യപരം.
@ വാസു, കഴിഞ്ഞ 50 വര്‍ഷക്കാലത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം നന്നായി പഠിച്ചും ഓര്‍മ്മിച്ചുമാണ് ഞാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ കുറിച്ച് എഴുതാറുള്ളത് എന്ന് ആദ്യമായി വാസു മനസ്സിലാക്കണം. മറ്റൊന്ന് ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ഈ ജനാധിപത്യവും ഇവിടത്തെ ഭരണഘടനയും അംഗീകരിക്കുന്ന എല്ലാ പാര്‍ട്ടികളും ജനാധിപത്യപാര്‍ട്ടികളാണ്. ബി.ജെ.പി.യും മുസ്ലീം ലീഗും എല്ലാം അതെ. ഇവിടത്തെ ജനാധിപത്യവും ഭരണഘടനയും അംഗീകരിക്കാത്ത പാര്‍ട്ടികളാണ് ഇടത് പാര്‍ട്ടികള്‍ . അവര്‍ അതിപ്പോള്‍ തുറന്ന് പ്രസംഗിക്കുന്നില്ല എന്നേയുള്ളൂ. ഇടത് പാര്‍ട്ടികളുടെ നയപരിപാടികളില്‍ ഇപ്പോഴും വിപ്ലവവും വിപ്ലാവനന്തര സര്‍വ്വാധിപത്യവുമാണുള്ളത്. ജനാധിപത്യത്തില്‍ പ്രവര്‍ത്തിക്കുമ്പോഴും ഇടത്പാര്‍ട്ടികള്‍ ജനാധിപത്യവിരുദ്ധരാവുന്നത് അങ്ങനെയാണ്. അത്കൊണ്ട് ഇടത് പാര്‍ട്ടികള്‍ ഒഴികെയുള്ള ഇന്ത്യയിലെ അസംഖ്യം പാര്‍ട്ടികള്‍ ജനാധിപത്യപാര്‍ട്ടികളാണ്. വാസു എന്ത് ധരിക്കുന്നു എന്നതല്ല വസ്തുതയാണ് ഞാന്‍ ചൂണ്ടിക്കാട്ടുന്നത്. ജനാധിപത്യസമ്പ്രദായം എന്ന് പറയുമ്പോള്‍ ബഹുകക്ഷി പാര്‍ലമെന്ററി സിസ്റ്റമാണ് അര്‍ത്ഥമാക്കുന്നത്. ബാക്കിയെല്ലാം പൌരന്മാരുടെ പൊതുബോധത്തെ ആശ്രയിച്ചിരിക്കുന്നു.
ReplyDeleteകണ്ണൂരല്ല കേരളമെന്ന് പറഞ്ഞാല്‍ , ഞാന്‍ വിപുലമായി രാഷ്ട്രീയസംവാദം ഇപ്പോഴും നടത്തുന്നുണ്ട്. ബ്ലോഗിലൂടെയും അല്ലാതെയും തിരുവനന്തപുരം വരെയിലും എനിക്ക് സുഹൃത്തുക്കളുണ്ട്. ചോറിന്റെ വേവ് നോക്കാന്‍ ഒരു വറ്റിന്റെ പതം നോക്കിയാലും മതി എന്നത് ചിലപ്പോള്‍ പല കാര്യത്തിലും യോജിക്കും. ഒരു കാലത്ത് എന്റെ പഞ്ചായത്തില്‍ നാലോ അഞ്ചോ കോണ്‍ഗ്രസ്സ് കുടുംബങ്ങളേ ഉണ്ടായിരുന്നുള്ളൂ. ഇത്രയല്ലെങ്കിലും കേരളം അങ്ങോളമിങ്ങോളം കമ്മ്യൂണിസ്റ്റ് പിടുത്തത്തിലായിരുന്നു അന്നൊക്കെ. എന്നാല്‍ ഇന്നോ? കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓരോ ദിവസവും ക്ഷയിച്ചു വരുന്നതായി കാണാന്‍ പറ്റും. അതിന്റെ കാരണം ആ പാര്‍ട്ടിയുടെ ജനാധിപത്യവിരുദ്ധമായ പ്രവര്‍ത്തനശൈലിയും സമരാഭാസങ്ങളുമായിരുന്നു. കമ്പ്യൂട്ടറിനെതിരെ സമരം നടന്ന സ്ഥലം കേരളമല്ലാതെ ലോകത്ത് വേറെ ഉണ്ടാകുമോ? ഞാന്‍ പറഞ്ഞു വരുന്നത് ഓരോ ദിവസവും കമ്മ്യൂണിസ്റ്റുകാര്‍ പാര്‍ട്ടിയെ മാത്രമല്ല കമ്മ്യൂണിസ്റ്റ് വിരുദ്ധരെയും വളര്‍ത്താന്‍ കിണഞ്ഞു ശ്രമിച്ചിരുന്നു എന്നാണ്. അതിന്റെ ഏറ്റവും അവസാനത്തെ തെളിവാണ് ഈ തെരഞ്ഞെടുപ്പ് ഫലം. എന്നാലും സ്വഭാവം അവര്‍ക്ക് മാറ്റാന്‍ കഴിയില്ല എന്നാണ് പിണറായി-വി.എസ്സാദി നേതാക്കളുടെ പ്രതികരണങ്ങള്‍ കാണിക്കുന്നത്.
കണ്ണൂരില്‍ എന്ത്കൊണ്ടാണ് ഇപ്പോഴും പാര്‍ട്ടി പിടിച്ചു നില്‍ക്കുന്നത് എന്ന് ചിന്തിക്കുന്നതിന് മുന്‍പ് , തിരുവനന്തപുരത്ത് ഏ.കെ.ജി.സെന്റര്‍ സ്ഥിതി ചെയ്യുന്ന വാര്‍ഡിലും അച്യുതാനന്ദന്റെ വീട് സ്ഥിതി ചെയ്യുന്ന ആലപ്പുഴയിലെ വാര്‍ഡിലും സി.പി.എം. തോറ്റത് പാര്‍ട്ടിയോട് പാര്‍ട്ടി അണികള്‍ക്ക് തന്നെ വന്നിട്ടുള്ള വെറുപ്പിന്റെ ഉദാഹരണങ്ങളാണ്. ഈ വെറുപ്പ് കേരളത്തില്‍ മൊത്തം അലയടിച്ചിട്ടുണ്ട് എന്ന് കാണാന്‍ കഴിയും. ആ വെറുപ്പിന്റെ കാരണങ്ങളാണ് ഞാന്‍ പോസ്റ്റില്‍ വിശകലനം ചെയ്യുന്നത്. കണ്ണൂരില്‍ സി.പി.എം. എതിരില്ലാത്തെ തെരഞ്ഞെടുക്കപ്പെടുന്ന വാര്‍ഡുകളുടെ എണ്ണം ഇക്കുറി ഏഴായി കുറഞ്ഞിട്ടുണ്ട്. ഇങ്ങനെ കുറഞ്ഞത് തന്നെ ജില്ലയിലെ ജനാധിപത്യശക്തികളുടെ ഉജ്ജ്വലവിജയമാണ്. എന്നിട്ടും ജില്ലയില്‍ 16 പഞ്ചായത്തുകളില്‍ പ്രതിപക്ഷമില്ല. എന്ത്കൊണ്ട്? അവിടെയൊന്നും ബൂത്തില്‍ മറ്റ് പാര്‍ട്ടികളുടെ ഏജന്റുമാരെ ഇപ്പോഴും ഇരിക്കാന്‍ അനുവദിക്കാറില്ല. ഉദാഹരണം പിണറായി പഞ്ചായത്ത്. എന്നാല്‍ ഒരു കാലത്ത് കോണ്‍ഗ്രസ്സ്കാര്‍ക്ക് സഞ്ചരിക്കാന്‍ പോലും സ്വാതന്ത്ര്യമില്ലാതിരുന്ന പെരളശ്ശേരി പഞ്ചായത്തില്‍ ഇക്കുറി ഒരു സീറ്റ് കോണ്‍ഗ്രസ്സിനുണ്ട്. ആ ഒരു സീറ്റ് തന്നെ ജനാധിപത്യവിജയത്തിന്റെ പ്രതീകമാണ്.
ചുരുക്കത്തില്‍ ഇന്ത്യയിലെ പ്രധാനപ്രതിപക്ഷമായിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ന് ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നു എന്ന് പറയേണ്ട അവസ്ഥയില്‍ എത്തി. ഇതിന് കാരണം കമ്മ്യൂണിസ്റ്റുകള്‍ ഇവിടത്തെ പാര്‍ലമെന്ററി സമ്പ്രദായവും സംസ്ക്കാരവും സ്വീകരിക്കാതെ, റഷ്യന്‍ മോഡലും ചൈനീസ് മാതൃകയും അംഗീകരിച്ച് രണ്ട് തോണിയില്‍ കാല് വെച്ച പോലെയുള്ള രാഷ്ട്രീയം തെരഞ്ഞെടുത്തത്കൊണ്ടാണെന്ന് ഞാന്‍ പറയും. ഇവിടെ ജനാധിപത്യത്തില്‍ പ്രവര്‍ത്തിച്ചത്കൊണ്ടാണ് കമ്മ്യൂണിസ്റ്റുകള്‍ക്ക് ഇവിടെ ഇത്രയും ആയുസ്സ് നീട്ടിക്കിട്ടിയത്. കമ്മ്യൂണിസം ഇവിടെയും തകര്‍ന്നേ തീരൂ. ആ തകര്‍ച്ചയുടെ വേഗം കൂടി വരുന്നു എന്ന് ഈ ഫലം കാണിച്ചു തരുന്നുണ്ട്.
ഇവിടെ സ്ഥിരമായി അഴിഞ്ഞാടുന്ന ബ്ളോഗന്‍മാറ്‍ ഒക്കെ നാവടക്കി പണി എടൂക്കുകയാണെന്നു തോന്നുന്നു, ആരും മീണ്ടുന്നില്ല, നല്ല അവലോകനം, യു ഡീ എഫ് എന്നാല്‍ കോണ്‍ ഗ്രസ് എന്നോ ലീഗ് എന്നോ കേരള കോണ്‍ഗ്രസ് എന്നോ അല്ല, ഇടത് തെമ്മാടിത്തം സഹിക്കാന്‍ വയ്യാതെ അവസരം വരുമ്പോള്‍ വോട്ട് മാറ്റി അടിക്കുന്ന പാവം ജനം , ഒരു ജനകീയ സമരം പോലും ചെയ്യാന്‍ കോണ്‍ ഗ്രസിനോ യു ഡീ എഫിനോ കഴിഞ്ഞിട്ടില്ല, മുഖമന്ത്റി തന്നെ ആയിരുന്നു പ്റതിപക്ഷ നേതാവും പിന്നെ എങ്ങിനെ യു ഡീ എഫ് ഇത്റ നേടി അതു സുകുമാരന്‍ സാറ്‍ നന്നായി വിശദീകരിച്ചു
ReplyDeleteക്റ്‍സ്ത്യാനികള്‍ ഒന്നടങ്കം യു ഡീ എഫിനു വോട്ടു ചെയ്തു, മുസ്ളീങ്ങള്‍ പണ്ടത്തെപോലെ വോട്ട് ചെയ്തില്ല, നായരും ഈഴവരും ഇപ്പോഴും എല്‍ ഡീ എഫിനെ പിന്തുണക്കുന്നു
എം എ ബേബി എന്ന ഒരേ ഒരു മന്ത്റിയെ എടുത്തു പുറത്തു കളഞ്ഞാല്‍ ക്റിസ്ത്യാനികള്‍ ഇത്റ കോപിക്കില്ലായിരുന്നു, ഭരണം മെച്ചമല്ല എന്നാല്‍ മറ്റുള്ളവരെ വെറുപ്പിക്കുന്നതില്‍ ഒന്നാമന്‍ അതാണു എം എ ബേബി
മദനി പ്റീണനം കൊണ്ടൊന്നും മുസ്ളീങ്ങള്‍ സപ്പോറ്‍ട്ട് ചെയ്തില്ല കലാപ രഹിതമായ ഒരു അന്തരീക്ഷം ആണു മുസ്ളീങ്ങള്‍ക്കു വേണ്ടത് അല്ലാതെ ബോംബെറിയല്‍ അല്ല
ഇതു യു ഡീ എഫിനു അനുകൂലമായ വിധി എഴുത്തല്ല, പക്ഷെ ഇതു ഇടതു പക്ഷത്തിണ്റ്റെ പുതിയ ശൈലിക്കെതിരായ വിധി എഴുത്താണു, ഇടതു പക്ഷം ഭരണം കിട്ടിക്കഴിയുമ്പോള്‍ വലത് പക്ഷം ആകുന്നത് ആറ്‍ക്കും ഇഷ്ടമല്ല
കട്ടന്‍ കാപ്പിയും പരിപ്പുവടയും കഴിച്ചു നടക്കുന്നവറ്‍ ബാറില്‍ കയറി ന്യായം വിടുന്നത് ജനം ഇഷ്ടപ്പെടുന്നില്ല ഇടത് പക്ഷം നല്ല ഒരു പ്റതിപക്ഷം ആയിരിക്കും അതിനേ അവരെ കൊള്ളാവു, ഭരണം ഇല്ലെങ്കില്‍ പഞ്ച പാവികള്‍ ഭരണം കിട്ടിപ്പോയാല്‍ ധാറ്‍ഷ്ട്യത്തിണ്റ്റെ തമ്പുരാന്‍മാറ്‍, ഇനി ആറു മാസം കൊണ്ട് ഒരു ചുക്കും ചെയ്യാനാവില്ല
പക്ഷെ ആറുമാസം കഴിയുമ്പോള്‍ ഒരു ഹിന്ദു വിരുധ ഭരണം വരുമോ എന്നു സംശയിക്കുന്നു, മുരളീധരന്‍ ഇപ്പോഴും പുറത്താണു അകത്തായാല്‍ തന്നെ മുരളിയുടെ കസേരകളി ജനം തള്ളിക്കളയാനാണൂ ചാന്‍സ്, എം എല്‍ എ ആകാന്‍ യോഗം കാണുന്നില്ല പിന്നെ ചെന്നിത്തല ആണു ഹിന്ദുക്കളെ പ്റതി നിധീകരിക്കുന്നത്, ഈഴവ നായറ്‍ വിഭാഗം ഇതു മുന്‍ കൂട്ടീ കണ്ടാണു എല്‍ ഡീ എഫിനു പിന്തുണ നല്‍കുന്നത്, കൊല്ലം ജില്ലയിലെ ഫലം അതാണു സൂചിപ്പിക്കുന്നത്, പ്റധാന വകുപ്പുകള്‍ മാണി കുഞ്ഞാലിക്കുട്ടി പ്റഭ്റ്‍തികള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഹിന്ദുക്കള്‍ പുറന്തള്ളപ്പെടും എപ്പോഴും ഇതു സംഭവിക്കുന്നുണ്ട്, യു ഡീ എഫിനു തുടറ്‍ച്ചയായി അധികാരം കിട്ടാത്ത കാരണം ഇതൊന്നു മാത്റമാണു, ബീ ജേ പി വളരാനും കാരണം ഇതു തന്നെ ആണു
പാർട്ടി ചിഹ്നം നോക്കാതെ ദേശത്തെ സ്നേഹിക്കുന്ന, സ്വതന്ത്ര്യത്തെ മാനിക്കുന്ന, ജനങ്ങളാണ് വിജയശിൽപ്പികളെന്ന് എന്ന് ഒരു നേതാവിന് തിരിച്ചറിവുണ്ടാക്കുന്നുവോ അന്ന്, ആ പാർട്ടി രക്ഷപ്പെടും.
ReplyDeleteസുസിലന്റെ നീരിക്ഷണങ്ങൾക്കും അഭിപ്രായങ്ങൾക്കും നൂ് മാർക്ക്.
കെപി സാറെ,
വിജയൻ ഇപ്പോഴും പറയുന്നു, ഞമ്മക്ക് കൂടുതൽ വോട്ട് കിട്ടിന്ന്. ഇയാളെ സെക്രട്ടറിയായി അവരോധിച്ച കേരളത്തിലെ ഇടതന്മരുടെ ഗതികേട് നോക്കണെ. 1+1=2 എന്ന സാമന്യ തത്വം പോലും അറിയാത്ത, വിഡ്ഡികളുടെ രജാവിന് പറ്റിയ പ്രജകൾ.
മലപ്പുറം പച്ചവിരിച്ചതിൽ കുഞ്ഞാലികുട്ടിയും അഹങ്കരിക്കേണ്ട. ജനങ്ങളെ തിരിച്ചറിഞ്ഞാൽ, ജനങ്ങളുടെ ആധിപത്യമാണ് ജനാധിപത്യമെന്ന ബോധം വന്നാൽ എല്ലാവർക്കും നല്ലത്.
നിഷ്‌പക്ഷമായ നീരിക്ഷണങ്ങളോടും, അഭിപ്രായങ്ങളോടും യോജിക്കുന്നു കെ.പി.എസെ.
വളരെ നന്നായി തന്നെ അങ്ങ് ഈ വിഷയം പറഞ്ഞിരിക്കുന്നു.
ഇടതായാലും വലതായാലും കോരന് കഞ്ഞി കുമ്പിളില്‍ തന്നെ!
ReplyDeleteടിവിയില്‍ ഇവര്‍ നടത്തുന്ന അപഹാസ്യങ്ങള്‍ കണ്ടു മടുത്ത് ഇപ്പൊ ടീവി തുറക്കാതായി
നല്ല നിരീക്ഷണം കേട്ടൊ ഭായ്
ReplyDelete“ഒരു കാലത്ത് സമൂഹത്തിന്റെ മോചനം സ്വപ്നം കണ്ട പ്രവര്‍ത്തകര്‍ പാര്‍ട്ടിക്ക് ഉണ്ടായിരുന്നു. ഇന്ന് തന്റെ മോചനം മാത്രമാണ് ഓരോ പ്രവര്‍ത്തകന്റെയും സ്വപ്നം. ഒരു ശീലം പോലെ പാര്‍ട്ടി ചിഹ്നത്തില്‍ വോട്ട് കുത്തുന്ന ആള്‍ക്കാര്‍ ഉള്ളത്കൊണ്ടാണ് ഇടതുകള്‍ ഇപ്പോഴും പിടിച്ചു നില്‍ക്കുന്നത്.“
വളരെ വളരെ ശരി...!!
ReplyDeleteഇടതു - വലതു മുന്നണികളെ തകര്‍ക്കാന്‍ നടക്കുന്ന ചിലരുടെ യഥാര്‍ത്ഥ നിഷ്‌പക്ഷ മുഖം ഇവിടെ കാണാം.........
ReplyDeleteഅഭിപ്രായം രേഖപ്പെടുത്തിയ
ReplyDeleteചേതന,
സ്വതന്ത്രചിന്തകന്‍ ,
ചാര്‍വ്വാകന്‍ ,
വാസു,
റ്റോംസ് കോനുമഠം,
ജിഷ്ണു,
സുശീലന്‍ ,
ബീരാന്‍ കുട്ടി,
ഇസ്മായില്‍ ,
മുരളിമുകുന്ദന്‍ ,
kARNOr(കാര്‍ന്നോര്)
എന്നിവര്‍ക്ക് നന്ദി.
അതെന്താ സുനിലേ , പോസ്റ്റിനെ പറ്റി അഭിപ്രായം ഒന്നും ഇല്ലേ ?
സുകുമാരേട്ടന്‍ ,
ReplyDeleteഅങ്ങയുടെ അറിവിനെയും പാണ്ടിത്യത്തെയും ചോദ്യം ചെയ്യാന്‍ ശ്രമിച്ചിട്ടില്ല . കമ്മ്യൂണിസ്റ്റ് ചരിത്രതെക്കുരിച്ചും തത്വശാസ്ത്രതെക്കുരിച്ചും എന്നെക്കാളും എത്രയോ അറിവ് അങ്ങേക്കുന്ടെന്നും എനിക്കറിയാം . ഞാന്‍ പറഞ്ഞത് അതൊന്നുമല്ല .. പറഞ്ഞത് ഇത്ര മാത്രം : അങ്ങയുടെ കഴ്ചപ്പടുകള്‍ക്ക് അങ്ങ് ബേസ് ചെയ്യുന്നത് കണ്ണൂരിലെ അങ്ങയുടെ സ്വാനുഭവങ്ങള്‍ ആണ് ( സ്വാഭാവികമായും ഇതു മനുഷ്യനും ചിന്തകള്‍ക്ക് അവന്റെ അനുഭവങ്ങളും നേരിട്ടുള്ള നിരീക്ഷണങ്ങളും ആണ് അടിസ്ഥാനമാക്കുന്നത് - ഈ ഞാനും ) . അങ്ങയുടെ എല്ലാ രാഷ്ട്രീയ നിരീക്ഷണങ്ങളിലും ഇതിന്റെ സുവ്യക്തമായ പ്രതിഭലനം കാണാം . കണ്നുരിനെ സംബന്ധിചെടുതോളം അത് ഏറെ ക്കുറെ തന്നെ ശരിയും ആയിരിക്കാം . പക്ഷെ ആ പ്രത്യേക സാഹചര്യത്തിന്റെ സാമാന്യവല്കരണം പലപ്പോഴും ശരിയാകണം എന്നില്ല .
പാര്‍ടി ഗ്രാമങ്ങളോ , തിരഞ്ഞെടുപ്പ് അക്രമമോ ഇല്ലാത്ത സ്ഥലങ്ങള്‍ തന്നെയാണ് കേരളത്തിലെ ഒട്ടു മിക്കവാറും ഗ്രാമങ്ങളും പട്ടണങ്ങളും (ഇയുള്ളവന്റെ കൂടി ), അവിടെയെല്ലാം കമ്മ്യൂണിസ്റ്റ് പാര്‍ടികള്‍ ഏതാണ്ട് ശക്തവും ആണ് . എന്നാല്‍ അവിടെ ഒക്കെ ഏകാധിപത്യമോ സര്‍വാ ധിപത്യമോ , പാര്‍ട്ടി ക്ലാസ്സോ ഒന്നും ഇല്ല .
അങ്ങയുടെ കാഴ്ചപ്പാടു പൂര്‍ണമായും തെറ്റ് ആണ് എന്നല്ല ഈ പറഞ്ഞതിറെ അര്‍ഥം . പക്ഷെ അത് പൂര്‍ണമായും ശരിയും അല്ല എന്ന് മാത്രം...
@ വാസു, കമ്മ്യൂണിസത്തെ ഞാന്‍ എതിര്‍ക്കുന്നത് കണ്ണൂരിലെയോ കേരളത്തിലെയോ പാര്‍ട്ടിയെക്കുറിച്ച് മാത്രം വിലയിരുത്തിയിട്ടല്ല. മാര്‍ക്സിസത്തിന്റെ ശാസ്ത്രീയത, 1917ലെ ഒക്ടോബര്‍ വിപ്ലവത്തിന്റെ സത്യസന്ധത, പിന്നെ കമ്മ്യൂണിസത്തിന്റെ പതനം എന്നിവയൊക്കെ പരിഗണിച്ചിട്ടാണ്. എനിക്ക് കൂടുതലായി കഴിയുമായിരുന്നുവെങ്കില്‍ ഒരു പുസ്തകം തന്നെ എഴുതിയേനേ. ഇപ്പോള്‍ ഞാന്‍ അന്വേഷിക്കുന്നത് പാര്‍ലമെന്ററി ഡിമോക്രസി അംഗീകരിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ലേ എന്നാണ്.
ReplyDeleteഎന്നാല്‍ ഇത്തരത്തില്‍ ഒരു ചര്‍ച്ചയ്ക്ക് ഇന്ത്യയില്‍ ഒരു കമ്മ്യൂണിസ്റ്റുകാരനും തയ്യാറാവുന്നില്ല. പാര്‍ലമെന്ററി ഡിമോക്രസിയില്‍ അതിനൊപ്പിച്ചിട്ടാണ് ഇവിടത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ കമ്മ്യൂണിസ്റ്റ് അനുഭാവികള്‍ പോലും കരുതുന്നത് ഈ പാര്‍ട്ടി ജനാധിപത്യപാര്‍ട്ടിയാണെന്നാണ്. എന്നാല്‍ സൈദ്ധാന്തികമായി ഏകപാര്‍ട്ടി ഭരണത്തിന് വേണ്ടി നിലകൊള്ളുകയും പ്രായോഗികമായി ഡിമോക്രസിയില്‍ പ്രവര്‍ത്തിക്കുകയുമാണ് ഇവിടത്തെ ഇടത്പക്ഷം. അത്കൊണ്ടാണ് അക്രമണവും കുതന്ത്രങ്ങളും കൂടി അവരുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമാവുന്നത്. പാര്‍ട്ടിയെ തകര്‍ച്ചയിലേക്ക് നയിക്കുന്നതും ഈ സന്നിഗ്ദതയാണ്. പാര്‍ലമെന്ററി ബഹുകക്ഷി സമ്പ്രദായം പാര്‍ട്ടി ഭരണഘടനയിലും നയപരിപാടികളിലും അംഗീകരിച്ചാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇന്ത്യയിലെ ഏറ്റവും മികച്ച രാഷ്ട്രീയപാര്‍ട്ടി ആകാന്‍ കഴിയും എന്ന് എനിക്ക് പ്രതീക്ഷയുണ്ട്.
ഈ രീതിയില്‍ ചിന്തിക്കാന്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ തയ്യാറല്ല. അതിന് കാരണം മുഖ്യധാര കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എസ്റ്റാബ്ലിഷ്മെന്റ് ആയി മാറി. അതിന്റെ സൌഭാഗ്യങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് അവര്‍. പിന്നെയുള്ളത് നക്സല്‍ - മാവോയിസ്റ്റ് ആദിയായ ഗ്രൂപ്പുകളാണ്. അവരെല്ലാം മാര്‍ക്സിസം-ലെനിനിസം-മാവോയിസം ഇല്ലാതെ എന്ത് കമ്മ്യൂണിസം എന്നേ ചിന്തിക്കുകയുള്ളൂ. മാര്‍ക്സിസത്തില്‍ നിന്നും കമ്മ്യൂണിസത്തില്‍ നിന്നും മാനവിക മൂല്യങ്ങള്‍ മാത്രം പകര്‍ത്തിയെടുത്ത് നല്ലൊരു കമ്മ്യൂണിസ്റ്റ് ഡിമോക്രാറ്റിക് പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ കഴിയുമെന്നാണ് ഞാന്‍ കരുതുന്നത്.
കൊടിയുടെ നിറം മാത്രം നോക്കി വോട്ടിടുന്ന കാലം എന്നോ കഴിഞ്ഞു. ഇന്ന് പറഞ്ഞ വിവാദ പ്രസ്താവന , നാളെ തന്നെ “ഞാന്‍ അത് പറഞ്ഞില്ല“ എന്ന് യാതൊരു ഉളുപ്പുമില്ലാതെ ടി.വി. ക്യാമറക്ക് മുന്നില്‍ പ്രസംഗിക്കുന്ന നേതക്കള്‍ നമ്മുക്ക് വേണ്ട.. അവര്‍ മാറിയില്ലെങ്കില്‍ ജനം മാറ്റും ! യൂ ആണോ, എല്‍ ആണോ എന്നൊന്നും പ്രശ്നമല്ല.
ReplyDeleteഇത്തരം പൊടിക്കൈകള്‍ കൊണ്ടൊന്നും ഇനി പാര്‍ട്ടി കൊണ്ടുനടക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല
ReplyDeleteസുകുമാരേട്ടാ,
ReplyDeleteതാത്വികമായി കമ്യൂണിസ്റ്റു പാര്‍ട്ടിക്ക് ജനാധിപത്യം സാധ്യമല്ല. അഥവാ പാര്‍ലമെന്ററി ജനാധിപത്യത്തെ അംഗീകരിക്കണമെങ്കില്‍ കംയൂനിസുടു പാര്‍ട്ടി അല്ലാതാവണം.
കമ്യൂണിസ്റ്റു പാര്‍ട്ടി അടിസ്ഥാനപരമായി തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിയാണ്. തൊഴിലാളി വര്‍ഗ്ഗത്തിന്റെ സര്‍വ്വാധിപത്യം ആണ് കമ്യൂണിസത്തിന്റെ ലക്‌ഷ്യം. സര്‍വാധിപത്യം ജനാധിപത്യത്തിലൂടെ സാധ്യമല്ല. സായുധ വിപ്ലവത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂ. സായുധ വിപ്ലവത്തിലൂടെ മുതലാളീ വര്‍ഗ്ഗത്തെ അടിച്ചമാര്തിയലെ സര്വധിപത്യമുണ്ടാവൂ. ഈ രക്ത രൂഷിത വര്‍ഗ്ഗ സമരത്തിലൂടെ തൊഴിലാളി വര്‍ഗ്ഗം പറഞ്ഞുവരുമ്പോള്‍ കമ്യൂണിസ്റ്റു പാര്‍ടി എന്ന് പറഞ്ഞാല്‍ പാര്‍ട്ടി സെക്രട്ടറി ഭരിക്കും.
കംയൂനിസത്തിലെ പ്രശ്നം അതിന്റെ ഇപ്പോഴത്തെ നേതാക്കളിലോ, അതിന്റെ പ്രവര്‍ത്തന മേഖലയിലോ മാത്രമല്ല അതിന്റെ തത്വത്തില്‍ തന്നെ ഉള്ളതാണ്. വ്യവസായ വത്കരണത്തിന്റെ ആരംഭദശയില്‍ തൊഴിലാളിവര്‍ഗ്ഗം കൊടിയ ചൂഷണങ്ങള്‍ അനുഭാവിച്ചുകുകൊണ്ടിരുന്നപ്പോള്‍ സായുധ വിപ്ല്വമാല്ലാതെ മറ്റൊരു മാര്‍ഗ്ഗം തന്നെ ഉണ്ടായിരുന്നില്ല. കമ്യൂണിസത്തിന്റെ കാരണം സാധൂകരിക്കപ്പെടുകതന്നെ ചെയ്യും. പക്ഷെ കമ്യൂണിസത്തിന്റെ മാര്‍ഗ്ഗവും ഫലവും ഒരിക്കലും പ്രോത്സഹിക്കപ്പെറെന്ടതല്ല.
കമ്യൂണിസത്തിന്റെ സാമൂഹിക ശാസ്ത്രവും സാമ്പത്തിക ശാസ്ത്രവും കാലം തെറ്റാണു എന്ന് തെളിയിച്ചിട്ടുള്ളതാണ്. വികലമായ ഒരു സാമൂഹിക വ്യവസ്ത്ഹ, സാമ്പത്തിക വ്യവസ്ഥ സൃഷ്ടിക്കണമെന്ന് നമുക്ക് മാത്രം എന്തിനാണ് വാശി.
സുകുമാരേട്ടന്‍ ,
ReplyDeleteമേല്പറഞ്ഞ അങ്ങയുടെ കമന്റിനോട് യോജിക്കുന്നു . പരിണാമത്തിനു വിധേയമായി , സ്വയം വിമര്‍ശനം ചെയ്തു , കൂടുതല്‍ മികച്ച അവസ്ഥയിലേക്ക് പുരോഗമിക്കാന്‍ കംമുനിസതിന്റെ "മത" സ്വഭാവം അതിനെ അനുവദിക്കുന്നില്ല എന്നതാണ് അതിന്റെ ഏറ്റവും വലിയ പരിമിതി . ഒരു കാര്യം അല്ലെങ്ങില്‍ ആശയം അത് ആദ്യം വിഭാവനം ചെയ്യുബോള്‍ തന്നെ പൂര്‍ണത ആര്ജിക്കില്ലെന്നും തുടര്‍ച്ചയായ പരിണാമത്തിലൂറെയും തിരുത്തലിലൂടെയും തിരിച്ചറിയലിലൂടെയും ആണ് അത് കൂടുതല്‍ മികച്ചതും സ്വീകാര്യവും ആകുന്നതു എന്നാ ലളിത സത്യം അംഗീകരിക്കാന്‍ അവര്‍ വിമുഖത കാണിക്കുന്നു എന്നതാണ് അവര്‍ക്ക് പറ്റുന്ന അബദ്ധം .
>>>>ഏതായാലും ഈ തെരഞ്ഞെടുപ്പ് ഫലത്തില്‍ ഞാന്‍ സന്തുഷ്ടനാണ്. അത് മറ്റൊന്നും കൊണ്ടല്ല. നാട്ടില്‍ ജനാധിപത്യം പുലരുമല്ലോ എന്നോര്‍ത്തിട്ടാണ്. അടുത്ത അഞ്ച് കൊല്ലം നാട്ടില്‍ ജനങ്ങള്‍ക്ക് സമാധാനത്തോടെ ജീവിയ്ക്കാമല്ലൊ<<<<<
ReplyDeleteഅപ്പോ ങ്ങള് ജമാഅത്തെയും വികസനമുന്നണിയും ഒക്കെ വിട്ടോ ... അപ്പോ ഇത്ര പെട്ടന്ന് കോണ്‍ഗ്രസ് ആയ ...
.കഷ്ടം ജമാഅത്തെയുടെ കാര്യം....
കൂടെ കരയാന്‍ ...KPS പോലും ഇല്ലല്ലോ .....
നല്ല വിശകലനം..
ReplyDeleteമാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഗുണ്ടായിസമാണ് അവരെ സാധാരണക്കാരില്‍ നിന്നകറ്റിയത്.
സ്കൂളില്‍ നിന്ന് തുടങ്ങുന്നു അത്, അലമ്പ് വര്‍ഗം. അനുഭവങ്ങള്‍ ധാരാളം.
ഇടതും വലതും മാറി വരുന്നു എന്നല്ലാതെ, അതിലപ്പുറം വല്ലതും ഈ തെരെഞ്ഞെടുപ്പുകൊണ്ട് നടന്നോ?
ReplyDeleteതങ്ങള്‍ക്കു കിട്ടുന്ന അവസരം ഭരണ മുന്നണികള്‍ മുതലാക്കുകയും, അത് കണ്ടു മടുത്ത് (വേറെ ഒരു option ഇല്ലാത്തതിനാല്‍) ജനങ്ങള്‍ മാറി -മാറി വോട്ട് ചെയ്യേണ്ടി വരുന്നു എന്നതല്ലേ മലയാളിയുടെ വിധി ?
അടിസ്ഥാനപരമായി കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ തകരാറുകളെക്കുരിച്ച്ച സാറിന്റെ അഭിപ്പ്രായങ്ങളെ അനുകൂലിച്ചുകൊണ്ട് തന്നെ, ഈ തെരഞ്ഞെടുപ്പ് വിശകലനത്തില്‍ ആ വക കാര്യങ്ങള്‍ വിശകലനോപാധികളാവാന്‍ പറ്റുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്
@വാസു "കൂടുതല്‍ മികച്ച അവസ്ഥയിലേക്ക് പുരോഗമിക്കാന്‍ കംമുനിസതിന്റെ "മത" സ്വഭാവം അതിനെ അനുവദിക്കുന്നില്ല എന്നതാണ് അതിന്റെ ഏറ്റവും വലിയ പരിമിതി "
ReplyDeleteപോകുന്ന വഴിക്കൊരു കൊട്ട് 'മത' ത്തിനു മിരിക്കട്ടെ !
ഇസ്ലാമിന്റെ ആധാരത്തില്‍ ഊന്നി പ്രവര്തികൂന ജമ അതെ ഇസ്ലാമിയും ആത്യന്തികമായി അതിന്റെ പ്രത്യയ ശാസ്ത്രമായി കരുതുന്നത് സെകുരലരിസം അല്ല, മറിച് ഇസ്ലാം തന്നെ ആണ് .
ആ ഒരു നിരീക്ഷ്നതിലും പഠനത്തിലും അവര്‍ ഇന്ത്യയിലെ തിരഞ്ഞെടുപ്പുകൊളോട് വിയോജിച്ചു നിന്നു. സമാധാനമായി തന്നെ. ബോംബ് ഉണ്ടാക്കനുന്നും പോയില്ല എന്ന് സാരം . ചിന്തകളും സാഹചര്യങ്ങളും മാറിയപ്പോള്‍ തമ്മില്‍ ഭേദപ്പെട്ടെവര്ക് വോട്ടു നല്‍കി . അതും മുതലെടുത്ത് ചക്കര കുടം നക്കി തുടക്കാന്‍ രാഷ്ട്രീയ മേലാളന്‍മാര്‍ മത്സരിച്ചപ്പോള്‍ നന്മേച്ചുക്കളെ കൂട്ടി തിരഞ്ഞെടുപ്പില്‍ സ്ഥാനര്തികളെ നിര്‍ത്തി. ഒക്കെ പരീക്ഷണങ്ങള്‍ തന്നെ . തെറ്റാവനും ശരിയാവാനും സാധ്യതയുള്ള മതകീയമായ ഇജ്തിഹാദിന്റെ ഭലമായ തീരുമാനങ്ങള്‍ . മാലോകരെല്ലാം മനിസ്സിലയില്ലെന്നു നടിക്കുന്ന മഹാപരാധം . സമുടയികതയുടെ പേരില്‍ കക്ഷികുലണ്ടാക്കി സമുദായത്തില്‍ ഐസ് ക്രീം മുതലാളി മാരെ സൃഷിടിച്ച രാഷ്ട്രീയം . എല്ലാ മത സംഘങ്ങളും ജമ അതിനെതിരെ ഒരുമിച്ചു കൂടി ലീഗിനെ വിജയിപ്പിച്ചു .
പുരോഗമിക്കാന ശ്രമിച്ച / ശ്രമിക്കുന്ന മതത്തിനെ വാസുവിന്റെ രാഷ്ട്രീയവും ഭയന്ന് . സാമുദായിക പ്രീണന സംഘം കൊടുത്തു മുഖം മൂടി വാദവുമായി ജമ അതിനെ മത രാഷ്ട്ര വാടികലാക്കി കല്ലെറിഞ്ഞു . ഇതൊക്കെ സ്വയം കൊള്ളാന ഏറെ യോഗ്യര്‍ കമുനിസ്ടുകര്‍ ആണെന്നെ സുകുമാരന്‍ മാഷ് ഇപ്പൊ ചൂണ്ടി കാട്ടിയത്
ജനാധിപത്യത്തിന്റെ നല്ല വശങ്ങള്‍കു ( ചീത്ത വശങ്ങള്‍ ഉണ്ട് എന്ന് ഇസ്ലാം കരുതുന്നു ) അനുഗുണമായി ഇസ്ലാമിനെ വികസിപ്പിച്ചെടുത്ത ജമ അതിനെ മുസ്ലിം സാമുദായിക വോട്ട് ബാങ്ക് നുകര്‍ന് രസിച്ച യഥാര്ത വര്ഘീയ കക്ഷികള്‍ ഭയന്നത് സ്വാഭാവികം. തിരിച്ചറിവ് വേണ്ട കമുനിസ്റ്റു കരോ ?
ബി.എം. said...
ReplyDelete[[[ >>>>ഏതായാലും ഈ തെരഞ്ഞെടുപ്പ് ഫലത്തില്‍ ഞാന്‍ സന്തുഷ്ടനാണ്. അത് മറ്റൊന്നും കൊണ്ടല്ല. നാട്ടില്‍ ജനാധിപത്യം പുലരുമല്ലോ എന്നോര്‍ത്തിട്ടാണ്. അടുത്ത അഞ്ച് കൊല്ലം നാട്ടില്‍ ജനങ്ങള്‍ക്ക് സമാധാനത്തോടെ ജീവിയ്ക്കാമല്ലൊ<<<<<
അപ്പോ ങ്ങള് ജമാഅത്തെയും വികസനമുന്നണിയും ഒക്കെ വിട്ടോ ... അപ്പോ ഇത്ര പെട്ടന്ന് കോണ്‍ഗ്രസ് ആയ ...
.കഷ്ടം ജമാഅത്തെയുടെ കാര്യം....]]]
കെ.പി.എസ് മഅ്ദനിക്ക് വേണ്ടി ഇനിവല്ലതും പറഞ്ഞാല്‍ ഉടനെയദ്ദേഹത്തെ പി.ഡി.പിയും ആക്കും. വല്ലാത്ത ഒരു ഗതിതന്നെ. കേരളജനതയുടെ ഒരുപ്രത്യേകതയോ ഇത്.
ഒരു തരം വിരുദ്ധവികാരങ്ങളാണ് ഇപ്പോഴും ഇവിടെ രാഷ്ട്രീയ ഗതി നിശ്ചയിക്കുന്നത്. ഇപ്രാവശ്യം അതിനിരയായത് ഇടതുപക്ഷമാണ്. ഇടതിനെ നന്നായി പ്രഹരിക്കുക എന്ന ഒരൊറ്റ അജണ്ടയാണോ ജനങ്ങളുടെ മുമ്പിലുണ്ടായിരുന്നത് എന്ന് തോന്നും.
ജനകീയ വികസന മുന്നണിക്ക് വേണ്ടി കഴിഞ്ഞ ചര്‍ചയില്‍ ഞാന്‍ ധാരാളമായി എഴുതിയിട്ടുണ്ട് അതുകൊണ്ട് ഇവിടെ പരാമര്‍ശിക്കാതെ പോയാല്‍ ഒളിച്ചോട്ടമായി കണക്കാക്കും. സ്വാം പറഞ്ഞതില്‍ അത് ഉള്‍കൊണ്ടിട്ടുണ്ട്. ഇടതും വലതും മുസ്ലിം സംഘടനകളിലെ മിക്ക വിഭാഗവും ഒത്തോരുമിച്ച് ഒറ്റക്കെട്ടായി നിന്നിട്ടും 68 ഓളം സ്ഥലത്ത് അത് രണ്ടാം സ്ഥാനം നേടി എന്നത് അത്ര മോശമല്ല. പേരിന് മാത്രം വോട്ട് ചോദിക്കുന്ന സ്ഥാനാര്‍ഥികള്‍ വികസന മുന്നണി നിന്നടത്തൊക്കെ നാലും അഞ്ചും പ്രാവശ്യം വീട് കയറിയിറങ്ങി. മുജാഹിദ് പോലുള്ള സംഘങ്ങള്‍ പൊതുയോഗം നടത്തി ജനകീയ മുന്നണിക്ക് വോട്ടു ചെയ്താലുണ്ടാകുന്ന അപകടം മാലോകരെ ബോധ്യപ്പെടുത്തി. ഇവയ്‌കൊന്നും ചെവികൊടുക്കാതെ അതിന്റെ സ്ഥാനാര്‍ഥികള്‍ക്ക് വോട്ടുനല്‍കിയവരുണ്ടെങ്കില്‍ അത് എണ്ണം പറഞ്ഞ വോട്ടുകള്‍ തന്നെ. ഭാവിയില്‍ കേരളത്തില്‍ അത് മോശമല്ലാത്ത സ്വാധീനം ചെലുത്താന്‍ പോകുന്നു എന്നതിന്റെ സൂചനയായി കാണുന്നു.
വികസനമുന്നണിയുടെ പ്രവര്‍ത്തകന്‍ കള്ളവോട്ട് ചെയ്തു എന്ന പ്രചരണത്തിന് കിട്ടിയ വാര്‍ത്താ പ്രാധാന്യം ശ്രദ്ധിക്കുക. (അതിലടങ്ങിയ ഒരു സന്ദേശമുണ്ട്. ആ സന്ദേശത്തെ ഒരു പ്രചോദകമായി കാണുന്നു.)ഒരു വികസനമുന്നണി പ്രവര്‍ത്തകനില്‍നിന്ന് അത്തരമൊന്ന് ഞങ്ങളാരും പ്രതീക്ഷിക്കുന്നില്ലെന്നും. നിങ്ങള്‍ക്കത് വലിയ നാണക്കേടായി ഞങ്ങള്‍ മനസ്സിലാക്കുന്നുവെന്നുമൊക്കെ അത് അര്‍ഥമാക്കുന്നുണ്ട്. അതേ ഈ സുകൃതം തന്നെയാണ് ജനസേവന മുന്നണികൊണ്ട് ഉദ്ദേശിച്ചിരുന്നത്. പക്ഷെ അത് കണ്ടറിയുന്നതില്‍ ഭൂരപക്ഷം വിജയിച്ചില്ല എന്ന് മാത്രമാണ് സംഭവിച്ചത്. അഥവാ അങ്ങനെയൊരു പരീക്ഷണത്തിന് അവസരം നല്‍കിയാല്‍ അത് തങ്ങളുടെ അവസാനമാകുമെന്ന് രാഷ്ട്രീയ പാര്‍ട്ടികളും അവര്‍ക്ക് ജയജയപാടാന്‍ മാത്രം വിധിക്കപ്പെട്ട മതസംഘടനകളും മനസ്സിലാക്കി.
Sorry for Off Topic
ReplyDelete@ swam
അത് ശരി! , അപ്പൊ ചേട്ടന്‍ വാസുവിന്റെ രാഷ്ട്രീയം ഒക്കെ അങ്ങ് "ഫുല്ല്" പോലെ ഊഹിച്ചങ്ങേടുത്തു !! ഇനി പറ എന്താ വാസുവിന്റെ രാഷ്ട്രീയം, ..? ഒരു കുളു തരാം വാസു കംമ്യുന്സിടകാരന്‍ അല്ല !
പിന്നെ കൊട്ടാന്‍ ചെണ്ട വഴിയരുകിലും പൊതു സ്ഥലത്തും ഒരുക്കി വച്ചിരുന്നാല്‍ ആരായാലും ഒന്ന് കൊട്ടിപ്പോകും , ചെണ്ടയുടെ ഉള്ളു പൊള്ളയായത് കൊണ്ട് അത് ശബ്ദവും ഉണ്ടാക്കും ..!! അത് കൊട്ടുന്നവന്റെ കുഴപ്പമല്ല ! ചെണ്ടയുടെ ഉള്ളു പോള്ളയായതിന്റെ ദോഷമാണ് !! മതങ്ങളുടെ ഉള്ളും പോള്ളയാനെങ്ങില്‍ ആര് കൊട്ടിയാലും അതിലും ശബ്ദം ഉണ്ടാകും .... വെറുതെ വാസുവിനെ എന്തിനാ പഴി പറയുന്നേ ...
സുകുമാരേട്ടനും വാസുവിനും നന്ദി നല്ലൊരു ചര്‍ച്ച കാഴ്ച വച്ചതിന്. സുകുമാരേട്ടന്‍ പുസ്തകമെഴുത്തിനെ പറ്റി പറഞ്ഞത് കാര്യമായാണോ ? എങ്കില്‍ കാത്തിരിക്കുന്നു ആ പുസ്തകത്തിനായി
ReplyDelete@ SONY.M.M., പുസ്തകം എഴുതിയേനേ എന്നാണ് പറഞ്ഞത്. ഇനിയിപ്പോള്‍ അങ്ങനെയൊരു സാഹസത്തിന് മുതിരുന്നില്ല. ബ്ലോഗ് തന്നെ എനിക്ക് നല്ല സംതൃപ്തി തരുന്നുണ്ട്. പുസ്തകം പ്രസിദ്ധീകരിക്കാനുള്ള റിസ്ക് എടുക്കേണ്ട ആവശ്യം ഇല്ലെന്നാണ് തോന്നുന്നത്. കാരണം എന്റെ ബ്ലോഗിന്റെ സ്റ്റാറ്റ്സ് പ്രകാരം ദിവസേന ശരാശരി നൂറിലധികം വായനക്കാര്‍ പുതിയതായി വരുന്നുണ്ട്. പുതിയ പോസ്റ്റ് അഞ്ഞൂറിലധികം പേര്‍ വായിക്കുന്നുമുണ്ട്. ഇത് ധാരാളമല്ലേ :)
ReplyDeleteok nice എന്നാലും പുസ്തകം internet ഉം blog ഉം ഒന്നും എത്താത്ത( അല്ലെങ്കില്‍ ഇവയെ ശ്രദ്ധിക്കാത്ത ) കുറെ ഏറെ പേരില്‍ എത്തും എന്നാണ് എനിക്ക് തോന്നുന്നത്
ReplyDelete@വാസു
ReplyDeleteവാസുവിന്റെ രാഷ്ട്രീയം തിരയാന്‍ മാത്രം സമയമില്ല , അതെത്ര കാര്യമായി തോന്നിയതുമില്ല
ഇടെക്കു നടത്തുന്ന ചാത്തനേറില്‍ പ്രതികരിക്കാന്‍ തോന്നി , അത്രെയേ ഉള്ളു
മതം ഉള്ളു പൊള്ളയായ ചെണ്ട അന്നാണ് തോന്നുന്നതെങ്ങില്‍ കൊട്ടിക്കൊലൂ
തീര്‍ച്ചയായും ശബ്ദം തിരിച്ചു തരും, ചെണ്ടയുടെ ധര്‍മം അത് നിര്‍വഹിക്കുക തന്നെ ചെയ്യും
ആളും തരവും നോക്കി പ്രതികരിക്കില്ലന്നര്‍ത്ഥം
പിന്നെ നന്നായി കൊട്ടിയാല്‍ / മുറുകി കൊട്ടിയാല്‍ നല്ല ശബ്ദ സുഖം കിട്ടും
പക്ഷെ ഇതൊക്കെ കൊട്ടനരിയുന്നവരോട് പറയേണ്ട കാര്യമല്ലേ ?
എങ്കിലും നല്ല ഒരു കൊട്ടുകരനവന്‍ പ്രാര്‍ത്ഥിക്കുന്നു
പിന്നെ പിന്നെ
ചിന്തിക്കുകയും സാഹചര്യ്ങ്ങലകനുസ്രിതമായി സ്വന്തം അധാരത്തില്‍ നിന്ന് വികസിക്കുകയും ചെയ്യുന്ന ഒരു മതത്തെ കുറച്ചാണ്
ഞാന്‍ പറഞ്ഞത്. അകക്കംബുള്ളത് കൊണ്ട് കൊട്ടിയാലും നോവില്ല
സസ്നേഹം
തദ്ദേശ സ്വംയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്‌ഫലം വന്നുകഴിഞ്ഞു. കേരളത്തിലെ സമ്മതിദാനാവകാശികള്‍കൊണ്ഗ്രെസ്സിന്റെ നേതൃത്വത്തില്‍ഉള്ള വലതുപക്ഷ മുന്നണിയെ ബഹു ഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളിലും അവരോധിച്ചു. ഭരണ മുന്നണി ആയ ഇടതുപക്ഷത്തെ പ്രതിപക്ഷത്തിരുത്തി പതിവായി ചെയ്തുപോരുന്ന തങ്ങളുടെ ജനാധിപത്യ കടമ നിറവേറ്റി. പൊതുവായി നോക്കുമ്പോള്‍ഈ തിരഞ്ഞെടുപ്പ്‌ഫലത്തെ കുറിച്ച് ഇത്രയേ പറയാന്‍കഴിയൂ. ജനം പ്രതീക്ഷയോടെ ഒരു പക്ഷത്തെ (ഇടതോ വലതോ) വോട്ടു ചെയ്തു അധികാരത്തില്‍ഏറ്റുന്നു. അഞ്ചുവര്‍ഷക്കാലത്തെ അവരുടെ ഭരണം മടുക്കുമ്പോള്‍അടുത്ത പക്ഷത്തിനു പ്രതീക്ഷയോടെ വോട്ടു ചെയ്യുന്നു.. അങ്ങനെ അവരും ജനാധിപത്യ പ്രവര്‍ത്തനത്തില്‍പങ്കാളികള്‍ആവുന്നു...
ReplyDeleteമറ്റൊരു തെരഞ്ഞെടുപ്പിലും കാണാത്ത ശക്തമായ മത,വര്‍ഗീയ ധ്രുവീകരണം ഈ തിരെഞ്ഞെടുപ്പില്‍ഉണ്ടായി. അതിനു തെളിവാണ് ബി.ജെ.പിക്ക്‌ലഭിച്ച വോട്ടുകളില്‍ഉണ്ടായ വന്‍വര്‍ധനവും, പോപ്പുലര്‍ഫ്രന്റ്‌എന്ന സംഘടനക്ക്‌ലഭിച്ച സീറ്റുകളും (പ്രൊഫസര്‍ജോസഫിനെ ആക്രമിച്ച കേസില്‍ജയിലില്‍കഴിയുന്ന പ്രതി വരെ വിജയിച്ചു) . മത ന്യൂനപക്ഷ വോട്ടുകള്‍കേന്ദ്രീകരിക്കാന്‍മുസ്ലീം ലീഗും, ഇടയ ലേഖനങ്ങള്‍ഇറക്കി കേരളാ കൊണ്ഗ്രെസ്സും നടത്തിയ മത,സാമുദായിക രാഷ്ട്രീയവും വന്‍വിജയം നേടി എന്നതും മതേതരത്വ കേരളത്തിന്‌ചില അപായ സൂചനകള്‍തന്നെ ആണ് നല്‍കുന്നത്. മുഖ്യമന്ത്രി വി.എസ് പറഞ്ഞത് യു.ഡി.എഫ്-കാര്‍തീക്കൊള്ളി(മത,വര്‍ഗീയ,തീവ്രവാദ സംഘടനകള്‍) കൊണ്ട് തല ചൊറിയുന്നു എന്നാണ്. എന്നാല്‍ഈ “തീക്കൊള്ളികളെ” ഉപയോഗിച്ച് ഇടതുപക്ഷവും വലതുപക്ഷവും മാറി മാറി തല ചൊരിയുന്ന കാര്യം വി.എസ് അറിയാതെ പോയതില്‍അത്ഭുതം തോന്നുന്നു!! കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ആര്‍.എസ്.എസ്-കാരായ രാമന്‍പിള്ളയും, ഉമാ ഉണ്ണിയും അടങ്ങുന്ന ജനപക്ഷ സംഘവും, അബ്ദുല്‍നാസര്‍മദനിയും- പി.ഡി.പിയും അടങ്ങുന്ന മറ്റൊരു സംഘവും, കൂടാതെ അമീര്‍ആരിഫലിയുടെയും- ജമാഅത്തെ ഇസ്ലാമിയുടെയും അകമഴിഞ്ഞ പിന്തുണയും, കാന്തപുരം വിഭാഗത്തിന്റെ പ്രശ്നാധിഷ്ടിത പിന്തുണയും ഒക്കെ ഉണ്ടായിട്ടും മത്സരിച്ച 20 മണ്ഡലങ്ങളില്‍ 17 –ലും അമ്പേ പരാജയപ്പെടുകയാണ് ഉണ്ടായത്. ഈ തീക്കൊള്ളികളുടെ സഹായം ഇല്ലായിരുന്നിട്ടും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനേക്കാള്‍വോട്ടുകള്‍ഇടതുപക്ഷം നേടിയിട്ടുണ്ട്. ബി.ജെ.പി യുമായി കൊണ്ഗ്രെസ്സ് പല ഇടങ്ങളിലും സഖ്യപ്പെട്ടപ്പോള്‍കണ്ണൂര്‍മുനിസിപ്പാലിറ്റിയിലെ വാര്‍ഡില്‍സ്വന്തം പാര്‍ട്ടി സ്ഥാനാര്‍ഥിയെ മൂന്നാം സ്ഥാനത്താക്കി പോപ്പുലര്‍ഫ്രണ്ട്‌സ്ഥാനാര്‍ഥിയെ ജയിപ്പിച്ചെടുക്കുകയാണ് സി.പി.എം-കാര്‍ചെയ്തത്. ഇത് പോലെ പല ഇടങ്ങളിലും ഇരു മുന്നണികളും ന്യൂനപക്ഷ/ഭൂരിപക്ഷ വര്‍ഗീയതയെ നന്നായി താലോലിച്ചിട്ടുണ്ട് എന്ന് തിരഞ്ഞടുപ്പ് ഫലം പരിശോധിച്ചാല്‍ആര്‍ക്കും മനസ്സിലാകും. ഈ തീക്കൊള്ളി കൊണ്ടുള്ള തല ചൊറിയല്‍കേരളത്തിലെ സാമൂഹിക അവസ്ഥയെയും മറ്റു പല വടക്കേ ഇന്ത്യന്‍സംസ്ഥാനങ്ങലെപ്പോലെ സംഘര്‍ഷഭരിതം ആക്കും എന്ന് തീര്‍ച്ചയാണ്. ഈ അപകടം ഇരുമുന്നണികളും തിരിച്ചറിയേണ്ടതാണ്
ReplyDeleteഎനിക്ക് സുകുമാരന്‍സാറിന്റെ ഈ പോസ്റ്റു വായിച്ചപ്പോള്‍തോന്നിയത് പതിവുപോലെ തന്നെ കമ്മ്യൂണിസത്തെയും, റഷ്യന്‍, ചൈനീസ്‌വിപ്ലവങ്ങളെയും ഒക്കെ താഴ്ത്തിക്കെട്ടാന്‍ആയി സാറിന് ഒരു അവസരം കൂടി ലഭിച്ചു എന്നാണു- എല്‍.ഡി.എഫ്-ന്റെ പഞ്ചായത്ത് തെരഞ്ഞെടുപ്പ്‌പരാജയം സാറിനെ കൊണ്ട് ചെന്നെത്തിച്ചത് റഷ്യയിലും,ചൈനയിലും, റഷ്യന്‍വിപ്ലവത്തിന്റെ സത്യസന്ധതയിലും ഒക്കെ ആണ്.. ഇന്നത്തെ കേരളത്തിലെ ബഹു ഭൂരിപക്ഷം കമ്മ്യൂണിസ്റ് സഖാക്കള്‍ക്ക് പോലും ഈ പേരുകള്‍ഒന്നും ചിലപ്പോള്‍കേട്ട് കേള്‍വി ഉണ്ടാവില്ല. പിണറായി വിജയനെക്കാള്‍വലിയ മാര്‍ക്സിസ്റ്റ്‌കാരന്‍ഇല്ല എന്ന് കരുതി ഇരിക്കുന്നവരോട് കാറല്‍മാര്‍ക്സിനെ പറ്റി പറഞ്ഞിട്ട് എന്താ കാര്യം. ഇതിനു മുന്‍പ്‌സാര്‍ഇട്ട രണ്ടു പോസ്റ്റുകളില്‍ഞാന്‍എഴുതിയ കമന്റുകള്‍ക്ക്‌ഉള്ള സാറിന്റെ മറുപടി പോസ്ടിനായി പ്രതീക്ഷിക്കുന്നു. കൂടുതല്‍കാര്യങ്ങള്‍അവിടെ ചര്‍ച്ച ചെയ്യുകയാണ് ഉചിതം. ഒരു ബ്ലോഗ്ഗര്‍പറഞ്ഞപോലെ സാറിന്റെ മനസ്സില്‍ഉള്ള കമ്മ്യൂണിസ്റ് വിമര്‍ശനങ്ങള്‍എല്ലാം ക്രോടീകരിച്ചു ഒരു പുസ്തകമായി പുറത്തിറക്കണം എന്നും അഭ്യര്‍ത്തിക്കുന്നു.
ReplyDelete>>>> അതിന്റെ പ്രധാന കാരണം വി.എസ്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍കൃത്രിമമായി ഉണ്ടാക്കിയ ഇമേജും<<<
ReplyDeleteസാര്‍. വി.എസ് ഉണ്ടാക്കിയ ആ കൃത്രിമമായ ഇമേജിനെ പറ്റി ഒന്ന് വിശദീകരിക്കുമോ? പ്രതിപക്ഷ നേതാവ് എന്ന നിലയില്‍വി.എസ് ഉണ്ടാക്കി എടുത്തത്‌കൃത്രിമമായ ഇമേജാണ് എന്നുള്ളത് സഖാവ്.പിണറായി വിജയന്‍പോലും പറയും എന്ന് എനിക്ക് തോന്നുന്നില്ല. സാറിന്റെ ഈ പുതിയ കണ്ടെത്തല്‍ഒരു കടന്ന കയ്യായിപ്പോയി. ഈ കൃത്രിമ ഇമേജും ഒരു “”മുഖംമൂടി”” ആണോ?
>>> മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഗ്രാമങ്ങളിലുള്ള ജനകീയ അടിത്തറ തകരാന്‍തുടങ്ങി എന്നതിന്റെ വ്യക്തമായ സൂചനകളും ഈ തരംഗത്തിലുണ്ട്. അതിന് പല കാരണങ്ങളുമുണ്ട്. <<<
ReplyDeleteഈ യു.ഡി.എഫ് തരംഗത്തിലും സി.പി.എം നേട്ടമുണ്ടാക്കിയ രണ്ടു ജില്ലകളില്‍ഒന്ന് കണ്ണൂര്‍ജില്ലയാണ്. കണ്ണൂര്‍ജില്ലയിലെ മുനിസിപ്പാലിറ്റി/പഞ്ചായത്ത് കണക്കുകള്‍സാര്‍പരിശോധിച്ചില്ല എന്ന് തോന്നുന്നു. കണ്ണൂര്‍ക്കാര്‍ക്ക് ഇപ്പോഴും എന്താ ഈ അക്രമരാഷ്ട്രീയക്കാരോട് ഇത്ര മമത. ബാക്കി ഉള്ള എല്ലാ ജില്ലകളിലും സി.പി.എം പിന്നോട്ട് പോകാന്‍കാരണം അവിടെയൊന്നും അവര്‍ആക്രമങ്ങള്‍നടത്താത്തതുകൊണ്ടാവും അല്ലെ?!
>>> കണ്ണൂരില്‍എന്ത്കൊണ്ടാണ് ഇപ്പോഴും പാര്‍ട്ടി പിടിച്ചു നില്‍ക്കുന്നത് എന്ന് ചിന്തിക്കുന്നതിന് മുന്‍പ് , തിരുവനന്തപുരത്ത് ഏ.കെ.ജി.സെന്റര്‍സ്ഥിതി ചെയ്യുന്ന വാര്‍ഡിലും അച്യുതാനന്ദന്റെ വീട് സ്ഥിതി ചെയ്യുന്ന ആലപ്പുഴയിലെ വാര്‍ഡിലും സി.പി.എം. തോറ്റത് പാര്‍ട്ടിയോട് പാര്‍ട്ടി അണികള്‍ക്ക് തന്നെ വന്നിട്ടുള്ള വെറുപ്പിന്റെ ഉദാഹരണങ്ങളാണ്<<<
ReplyDeleteഒരുപാട് ഇടയ ലേഖങ്ങള്‍വായിച്ചിട്ടും, ഈ കേരള കൊണ്ഗ്രെസ്സ് മുന്നേറ്റത്തിലും പാര്‍ട്ടി ലീഡര്‍മാണിസാറിന്റെ വീട് നില്‍ക്കുന്ന വാര്‍ഡിലും യു.ഡി.എഫ് തോറ്റുപോയി എന്ന് കേട്ടു. മാണിസാറിനോട് സഭാക്കെന്താ ഇത്ര വെറുപ്പ്!!
“”ഏതായാലും ഈ തെരഞ്ഞെടുപ്പ് ഫലത്തില്‍ഞാന്‍സന്തുഷ്ടനാണ്. അത് മറ്റൊന്നും കൊണ്ടല്ല. നാട്ടില്‍ജനാധിപത്യം പുലരുമല്ലോ എന്നോര്‍ത്തിട്ടാണ്. അടുത്ത അഞ്ച് കൊല്ലം നാട്ടില്‍ജനങ്ങള്‍ക്ക് സമാധാനത്തോടെ ജീവിയ്ക്കാമല്ലൊ””
ReplyDeleteസുകുമാരന്‍സാര്‍എല്ലായിടത്തും,ഇപ്പോഴും പറയുന്നത് കമ്മ്യൂണിസ്റ് പാര്‍ട്ടികള്‍ഇന്ത്യന്‍ജനാധിപത്യത്തെ ഇതുവരെയും അന്ഗീകരിച്ചിട്ടില്ല, അവര്‍ജനാധിപത്യത്തെ അന്ഗീകരിക്കണം എന്നാണ്. ഇത് നല്ല ഒരു നിര്‍ദേശം ആണ്. കണ്ണൂരിലെ അവസ്ഥ കണ്ടിട്ടാണ് സാര്‍ഇങ്ങനെ പറയുന്നത് എന്ന് കരുതുന്നു. കണ്ണൂരില്‍സി.പി.എം കൂടുതല്‍ജനാധിപത്യ വല്ക്കരിക്കപ്പെടണം. ഇടതു പക്ഷ പാര്‍ട്ടികള്‍മാത്രം അല്ല. ഇന്ത്യയിലെ എല്ലാ “സംഘടനകളും” ഇന്ത്യന്‍ജാനാധിപത്യത്തെ അന്ഗീകരിക്കണം എന്ന് കൂടി സാര്‍കൂട്ടി ചേര്‍ക്കണമായിരുന്നു! സ്വതന്ത്ര ഇന്ത്യയില്‍1947-മുതല്‍ക്കു തന്നെ ജനാധിപത്യത്തെ അംഗീകരിച്ചു, അതിനനുസരിച്ച് പാര്‍ടി ഭരണ ഘടന നിര്‍മിച്ചു തിരഞ്ഞെടുപ്പുകളില്‍മത്സരിച്ചു പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവ് മുതല്‍കേന്ദ്രമന്ത്രിമാരും , മുഖ്യമന്ദ്രിമാരും തുടങ്ങി ലോകസഭാ സ്പീക്കര്‍വരെ ഉള്ള സ്ഥാനത്ത് ഇരുന്ന കമ്മ്യൂണിസ്ടുകാര്‍, ഇപ്പോഴും 64 വര്‍ഷക്കാലായി ജനാധിപത്യ പ്രക്രിയകളില്‍ നിരന്തരം ഏര്‍പ്പെടുന്ന കമ്മ്യൂണിസ്ടുകാര്‍ഇനിയും ജാനാധിപത്യത്തെ അന്ഗീകരിച്ചിട്ടില്ല എന്ന് സാര്‍പറയുന്നതില്‍എന്ത് അര്‍ഥം ആണുള്ളത്. “” 1941-ല്‍രൂപം കൊണ്ട- തുടക്കം മുതല്‍തന്നെ ജനാധിപത്യത്തെ എതിര്‍ത്ത ഇപ്പോഴും അവരുടെ ഭരണ ഘടനയില്‍ജനാധിപത്യത്തെ അന്ഗീകരിക്കാത്ത/ എതിര്‍ക്കുന്ന സംഘടന ഈ 2010-ല്‍ജനാധിപത്യ കേരളത്തിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍മത്സരിച്ചു. എല്ലായിടത്തും പരാജയപ്പെട്ടു എങ്കിലും! ഈ സംഘടനയുടെ എല്ലായിടങ്ങളിലും ഉണ്ടായ പരാജയവും ജനാധിപത്യത്തിന്റെ വിജയം ആയി കണക്കാക്കാമോ സുകുമാരന്‍സാര്‍.. ഈ സംഘടനയോടും ഇന്ത്യന്‍ജനാധിപത്യത്തെ അന്ഗീകരിക്കണം എന്ന് പറയേണ്ടതല്ലേ! അവരുടെ ഭരണ ഘടനയില്‍ഒരു തിരുത്തലിനെന്കിലും ശുപാര്‍ശ ചെയ്യേണ്ടേ...
കോഴിക്കോട് ജില്ലയിലെ തെരഞ്ഞെടുപ്പു ഫലവും വന്നു തുടങ്ങി.. എല്‍.ഡി.എഫ് ഭേദപ്പെട്ട നിലയില്‍ ആണ്... ജമാഅത്തെ നേതൃത്വം നല്‍കിയ ജനകീയ വികസന മുന്നണിയുടെ പ്രതീക്ഷകള്‍ വളരെ വിശാലമായി ചര്‍ച്ച ചെയ്ത നിലക്ക് അവരുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ചും ചര്‍ച്ച ചെയ്യേണ്ടതാണ് എന്ന് തോന്നുന്നു..
ReplyDeleteകൂടുതല്‍ നീട്ടുന്നില്ല.. . എല്ലാവര്ക്കും നന്മകള്‍ നേരുന്നു....
തെരഞ്ഞെടുപ്പു ഫലത്തെ കുറിച്ചുള്ള എന്റെ അഭിപ്രായങ്ങള്‍ ഇവിടെ .....
ReplyDeletehttp://sreejithkondotty.blogspot.com/2010_11_01_archive.html
രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കാന്‍ ജമാഅത്തെ ഇസ്‌ലാമി .
ReplyDeletehttp://www.mathrubhumi.com/online/malayalam/news/story/607254/2010-11-07/india
BUSINESS LOAN PERSONAL LOAN HERE APPLY NOW WhatsApp No:+918929509036 financialserviceoffer876@gmail.com Dr. James Eric
ReplyDelete