ഈ ലോകത്ത് പല വിധത്തില്‍ കഷ്ടപ്പെടുന്നവര്‍ നിരവധിയാണ്. എങ്ങനെയാണ് കഷ്ടങ്ങള്‍ വന്നു ഭവിക്കുക എന്ന് ആര്‍ക്കും മുന്‍കൂട്ടി കാണാന്‍ കഴിയില്ല. നമ്മളൊക്കെ നമുക്ക് വേണ്ടിയാണ് ജീവിയ്ക്കുന്നത്. ചിലപ്പോള്‍ കഴിയുന്ന സഹായങ്ങള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ചെയ്താലായി. എന്നാല്‍ എത്രയോ പേര്‍ മറ്റുള്ളവര്‍ക്ക് വേണ്ടി സ്വജീവിതം ഉഴിഞ്ഞുവെക്കുന്നവരുണ്ട്. അവരെക്കുറിച്ചു മനസ്സിലാക്കുമ്പോഴാണ് നാം എത്രയോ നിസ്സാരന്മാരാണ് എന്ന് തോന്നുക. സുനിത കൃഷ്ണനെ കുറിച്ച് വായിച്ചത് മുതല്‍ അവരെപ്പറ്റി ഒരു പോസ്റ്റ് എഴുതണമെന്ന് കരുതിയതായിരുന്നു. ഇന്നത്തെ പത്രത്തില്‍ ഏറ്റവും മികച്ച ജീവകാരുണ്യപ്രവര്‍ത്തനം നടത്തുന്ന മലയാളിക്കുള്ള വി.ഗംഗാധരന്‍ സ്മാരകട്രസ്റ്റ് പുരസ്‌കാരത്തിന് ഡോ. സുനിതാകൃഷ്ണന്‍ അര്‍ഹയായി എന്ന വാര്‍ത്ത വായിക്കാനിടയായി. സുനിത കൃഷ്ണന്‍ ആരാണെന്നല്ലേ?
2009 നവമ്പര്‍ 6ന് TED എന്ന സംഘടന സംഘടിപ്പിച്ച വേദിയില്‍ പ്രസംഗിച്ച സുനിതയുടെ വാക്കുകള്‍ സദസ്സ് നിശബ്ദമായി കേട്ടിരുന്നു. ആ പ്രഭാഷണം ലോകത്തിന്റെ പല ഭാഗത്ത് നിന്നും Tedsters ലൈവ് സ്ട്രീമിങ്ങ് വെബ്‌കാസ്റ്റിലൂടെയും കേട്ടിരുന്നു. ആ പ്രഭാഷണത്തിന്റെ വീഡിയോ താഴെ കൊടുക്കുന്നു. ഇത് വരെയിലും കണ്ടിട്ടില്ലെങ്കില്‍ നിങ്ങള്‍ ക്ഷമയോടെ ആ വീഡിയോ കാണണം. മലയാളിയായ സുനിത കൃഷ്ണന്റെ നാട് പാലക്കാട് ആണെങ്കിലും ജനിച്ചതും പഠിച്ചതും എല്ലാം ബാംഗ്ലൂരിലാണ്. സോഷ്യല്‍ വര്‍ക്കില്‍ ഡോക്ട്രേറ്റ് കരസ്ഥമാക്കിയിട്ടുണ്ട്. പതിനഞ്ചാമത്തെ വയസ്സില്‍ സുനിത ക്രൂരവും മൃഗീയവുമായ രീതിയില്‍ കൂട്ട ബലാല്‍സംഗത്തിന് ഇരയായി. അങ്ങനെയാണ് പീഢിപ്പിക്കപ്പെടുന്ന വനിതകളുടെയും പെണ്‍കുട്ടികളുടെയും രക്ഷകയായി സുനിത പുനര്‍ജ്ജനിക്കുന്നത്.
1996ല്‍ സുനിത കൃഷ്ണനും ബ്രദര്‍ ജോസ് വെട്ടിക്കാട്ടിലും ചേര്‍ന്ന് സ്ഥാപിച്ച പ്രജ്ജ്വല എന്ന സംഘടന ഇതിനകം ആയിരക്കണക്കിന് സ്ത്രീകളെയും കുട്ടികളെയും പുനരധിവസിപ്പിച്ചിരിക്കുന്നു. ഹൈദരാബാദിലാണ് പ്രജ്ജ്വലയുടെ ആസ്ഥാനം. സുനിതയ്ക്ക് ഇതിന് പ്രചോദനം നല്‍കിയതും ഒപ്പം പ്രവര്‍ത്തിച്ചതും കത്തോലിക്ക മിഷണറി പ്രവര്‍ത്തകനായ ബ്രദര്‍ ജോസ് വെട്ടിക്കാട്ടില്‍ ആയിരുന്നു. അദ്ദേഹം 2005ല്‍ മരണപ്പെട്ടു. അതിന് ശേഷം സുനിതയാണ് പ്രജ്ജ്വലയുടെ മുഴുവന്‍ സമയ പ്രവര്‍ത്തക. സ്വന്തം ആവശ്യത്തിന് ഒരു പൈസ പോലും സുനിത പ്രജ്ജ്വലയില്‍ നിന്ന് പറ്റുന്നില്ല. സുനിതയെ മനസ്സിലാക്കിയ രാജേഷ് എന്ന സിനിമാ പ്രവര്‍ത്തകന്‍ സുനിതയെ ജീവിതപങ്കാളിയായി സ്വീകരിച്ചു.
1) സുനിതയെക്കുറിച്ച് ഇവിടെ വായിക്കാം.
2) സുനിതയുടെ ബ്ലോഗ് ഇവിടെ
3) പ്രജ്ജ്വലയുടെ ഹോം പേജ്
ഞാന്‍ കൂടുതല്‍ എഴുതുന്നില്ല. ഇനി വീഡിയോ കാണുക:
ഈ വിവരത്തിനു നന്ദി.TED നെ കുറിച്ച് കേട്ടിടുണ്ട്..ആശ്ചര്യം തോന്നുന്നു..
ReplyDeleteമലയാളികള്‍ക്ക് ഇവര്‍ മാതൃകയാകട്ടെ
മഹനീയമായിരിക്കുന്നു ഈ പോസ്റ്റ്.എന്തുകൊണ്ടും അറിഞ്ഞിരിക്കേണ്ടതാണ് ...ജീവിക്കുന്ന ദൈവീകത എന്നോ മാനവീകതയുടെ ഔന്നിത്യമെന്നോ പറഞ്ഞാല്‍ പോലും ഒതുങ്ങാത്തതാണ് സുനിത കൃഷ്ണന്‍ എന്ന വ്യക്തിയുടെ മനുഷ്യത്വമാര്‍ന്ന മനസ്സ്. ആ വീഡിയോ ശ്രദ്ധിച്ചു കേട്ടപ്പോള്‍ ചിത്രകാരന്റെ കണ്ണു നിറഞ്ഞ് ഒഴുകിക്കൊണ്ടിരുന്നു. ഈ അറിവു പങ്കുവച്ചതിന് വളരെ നന്ദി സുകുമാരേട്ടന്‍.
ReplyDelete"എത്രയോ പേര്‍ മറ്റുള്ളവര്‍ക്ക് വേണ്ടി സ്വജീവിതം ഉഴിഞ്ഞുവെക്കുന്നവരുണ്ട്. അവരെക്കുറിച്ചു മനസ്സിലാക്കുമ്പോഴാണ് നാം എത്രയോ നിസ്സാരന്മാരാണ് എന്ന് തോന്നുക."
ReplyDelete- വളരെ ശരിയാണ് താങ്കള്‍ പറഞ്ഞത്.
സുനിതയെക്കുറിച്ച് ഒരിക്കല്‍ വനിതയില്‍ വായിച്ചിരുന്നു. അന്നേ മനസ്സുകൊണ്ട് നമിച്ചതാണവരെ.
I don't know if you would allow comments in English; Months back while searching TED site, I came across her inspiring speech in English and heard it fully. You reminded me the same, thanks.
ReplyDeleteശരിക്കും വിഷമം തോന്നുന്നു, സമൂഹത്തിനു വേണ്ടി ഒന്നും ചെയാതേ ഒളിച്ചു നടക്കുക ആണല്ലോ ഞാനും എന്ന തോന്നല്‍ ശക്തം ആകുന്നു.....
ReplyDeleteഞെട്ടിപ്പിക്കുന്ന വെളിപെടുത്തലുകള്‍ , സുനിത കൃഷ്ണന്‍റെ കരുണയുള്ള മനസ്സിന് മുന്‍പില്‍ തലകുനിക്കുന്നു.ആ പോരാട്ടത്തിന് അഭിവാദ്യങ്ങള്‍ . ഇത് പങ്കുവെച്ചതിനു സുകുമാരേട്ടന് നന്ദി.
ReplyDeleteവായിച്ചു.
ReplyDeleteCan you break your culture of silence?
ReplyDeleteഡോ.സുനിത ചോദിച്ചത് മനുഷ്യത്വം എന്ന വാക്ക് പേറുന്ന ഓരോരുത്തനും സ്വയം ചോദിക്കേണ്ട ചോദ്യം.
കുഞ്ഞുങ്ങളും പെണ്കുട്ടികളും സ്ത്രീകളും നമ്മുടെ “മഹാ”നഗരങ്ങളിലെ അടിമ ചന്തകളില്‍
വില്പനച്ചരക്കായി നിരത്തപ്പെടാന്‍ തുടങ്ങിയത് ഇന്നും ഇന്നലെയുമല്ലല്ലോ.
സിനിമാ സീരിയലുകളുടെ പിന്നാമ്പുറം മുതല്‍ കാമ്പസുകളിലും സ്കൂള്‍ മുറ്റങ്ങളിലും
വരെ എത്തി നില്‍ക്കുന്നു കാമവും ക്രോധവും അവിഹിതലാഭവും മോഹിച്ചെത്തുന്നവരുടെ
കറുത്ത കൈകള്‍. നമ്മുടെ പെണ്കുട്ടികളുടെ മാനം പിച്ചിചീന്തപ്പെടുന്ന വഴികള്‍
സമീപകാലടെലിവിഷന്‍ കാഴ്ചകളിലെ പതിവ് സംഭവം മാത്രം.
എല്ലാരും പറയുന്നത് രോഗത്തെ കുറിച്ച്.
ചികില്സയെ കുറിച്ച് പറയാന്‍ എന്തോ വിമ്മിട്ടം.
അവനവന്റെ മൂക്കിനു മുട്ടുമ്പോള്‍ അനങ്ങുന്നതിനപ്പുറം നമുക്കെന്ത് പൌരബോധം?
ഏമാന്മാരുടെ രാഷ്ട്രീയവിടുവായത്തങ്ങള്ക്കുമപ്പുറം, അവരുണ്ടാക്കുന്ന വിവാദത്തമാശകള്ക്കപ്പുറം
നമുക്കെന്തു സമൂഹം.ആരോട് പ്രതിബദ്ധത?
ദരിദ്ര ജനകോടികള്ക്ക് നല്ല വിദ്യാഭ്യാസം,അടിസ്ഥാന ജീവിത സൌകര്യങ്ങള്‍, കണിശമായ കുറ്റകൃത്യനിയന്ത്രണം ഇവയൊന്നും ഇപ്പോള്‍ നമ്മുടെ സര്ക്കാരുകളുടെ ഉത്തരവാദിത്തമല്ലല്ലോ.
കോടികളുടെ മാമാങ്കങ്ങള്‍, കോടാനുകോടികളുടെ ആയുധവ്യാപാരം, തങ്ങളുടെ പരിപാലകരായ വെട്ടിപ്പ്
വീരന്മാരെ രക്ഷപ്പെടുത്തല്‍ തുടങ്ങി അവര്ക്ക് പിടിപ്പതുപണി വേറെ ഒരു പാടില്ലേ.
ധാര്മികത, സദാചാരം, മാനം മര്യാദക്കുള്ള വസ്‌ത്രധാരണം, ആണിനും പെണ്ണിനും ഇടയില്‍ പേരിനെങ്കിലും ഒരു അതിര്‍വരമ്പ് എന്നൊക്കെ പറയുമ്പോള്‍ ചിലരുടെ മേത്ത് ഒരു ചൊറിച്ചിലാണ്. ലോകം “പുരോഗമിക്കുന്നതിനു” അനുസരിച്ച് വളര്ന്നു് പുഷ്പിക്കുന്ന ഒന്നാണല്ലോ ഈ സംസ്കാരം.
നമ്മുടെ പെണ്കുട്ടികള്‍ ഇത്തരക്കാരുടെ കൈകളില്‍ എത്തുന്നതിനെ കുറിച്ച് ഒരു പഠനം നടത്തി നോക്കൂ, പറഞ്ഞതിന്റെ അര്ത്ഥം പിടി കിട്ടും.
ഇനിയും കണ്ണടച്ച് പിടിച്ചാല്‍ ഒരു പക്ഷെ നാളെ നമ്മുടെ സങ്കല്പ്പങ്ങള്ക്കും അപ്പുറം ഭീതിതമായ
ഒരവസ്ഥ വന്നു ഭവിച്ചേക്കാം.
പെണ്ണുങ്ങള്‍ സ്വമേധയാ സ്വീകരിക്കുന്ന ശരീരം മറയുന്ന വസ്ത്രധാരണത്തില്‍ പോലും ഗവേഷണം നടത്തി പീഡന കഥകള്‍ മെനഞ്ഞു ഒച്ചയിടുന്നവര്‍ ഇടയ്ക്കെങ്കിലും ഡോ.സുനിതയെ പോലുള്ളവര്‍ പറയുന്ന കാര്യങ്ങളില്‍ കണ്ണ് പായിക്കുന്നത് നല്ലതാണ്.
സുകുമാരന്‍ സാറിന് നന്ദി,മനുഷ്യത്വം വറ്റാത്ത ഒരു സുമനസ്സിനെ പരിചയപ്പെടുത്തിയതിനു.
സുനിതയുടെ കഥ വനിതയില്‍ വായിച്ചതോര്‍ക്കുന്നു.
ReplyDeletewonderful personality..
അവരുടെ കരങ്ങള്‍ക്ക് ശക്തി പകരുക.
ReplyDeleteസുനിതയുടെ പ്രസംഗം, മനസ്സിനെ വല്ലാതെ നൊമ്പരപെടുത്തി.
ReplyDeleteഅവരുടെ പ്രവർത്തനത്തിന് സർവ്വ വിധ ഭാവുകഗങ്ങളും.
ഇരയാക്കപ്പെടുന്നവള്‍ സാധാരണ ആത്മഹത്യയിലും ഏകാന്തതയിലും അഭയം കണ്ടെത്തുമ്പോള്‍
ReplyDeleteതന്റെയവസ്ഥ മറ്റൊരാള്‍ക്കു കൂടി വരരുതെന്ന് ചിന്തിയ്ക്കുന്ന സുനിത കൃഷ്ണനെ പോലെയുള്ളവരെയാണ്
ദൈവത്തിന്റെ സ്ഥാനത്ത് കാണേണ്ടത് ..
മനുഷ്യ ജന്മത്തിന്റെ പൂർണ്ണത. അതിതാണ്.പുരുഷന്മാരെ ലജ്ജിക്കൂ.
ReplyDeleteThank you for writing about Sunitha. Read her blog. She has some astonishing ability to hold on to her faith in humankind.
ReplyDeleteAshamsakal... Prarthanakal...!!!
ReplyDeleteമുന്‍പേ തന്നെ അറിഞ്ഞിരുന്നു ഈ മഹതിയെ. അവരെ പറ്റി ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടതിനു അഭിനന്ദനങ്ങള്‍. നന്മ വറ്റാത്ത ഹൃദയങ്ങള്‍ ഒരു കാണാക്കനിയല്ലെന്നു ഇവരെപ്പോലുള്ളവര്‍ കാണിച്ചു തരുന്നു......സസ്നേഹം
ReplyDeleteBUSINESS LOAN PERSONAL LOAN HERE APPLY NOW WhatsApp No:+918929509036 financialserviceoffer876@gmail.com Dr. James Eric
ReplyDelete