ഇന്ന് ഒക്ടോബര്‍ 15 , നമ്മുടെ മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിന്റെ പിറന്ന നാള്‍ . അദ്ദേഹത്തിന്റെ ജന്മദിനം ലോക വിദ്യാര്‍ത്ഥിദിനമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചിരുന്നു. മഹാനായ ഭാരതപുത്രന് സാര്‍വ്വദേശിയ അംഗീകാരം. രാഷ്ട്രപതി ആയിരിക്കുമ്പോഴും അദ്ദേഹം വിദ്യാര്‍ത്ഥികളുമായി നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നു. 1931 ഒക്ടോബര്‍ 15ന് തമിഴ്‌നാട്ടിലെ രാമേശ്വരത്താണ് അദ്ദേഹം ജനിച്ചത്. തിരുച്ചിറപ്പള്ളി, മദ്രാസ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അബ്ദുള്‍ കലാം രാജ്യത്തെ പ്രധാന ആണവശാസ്ത്രജ്ഞനും ദൂരവീക്ഷണമുള്ള ചിന്തകനുമായിരുന്നു. രാഷ്ട്രപതിയായി പ്രശംസനീയമായി സേവനമനുഷ്ഠിച്ച അദ്ദേഹം ഇതിനകം ലോകമെമ്പാടുമുള്ള ഒരു കോടിയിലധികം വിദ്യാര്‍ത്ഥികളുമായി സന്ധിക്കുകയും സംഭാഷണം നടത്തുകയും ചെയ്തിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ഭാവി എങ്ങനെ കരുപ്പിടിപ്പിക്കണം, നാട്ടിന് വേണ്ടി എങ്ങനെ പ്രവര്‍ത്തിക്കണം എന്നൊക്കെ ലളിതമായി പറഞ്ഞുകൊടുത്ത് വിദ്യാര്‍ത്ഥിസമൂഹത്തെ പ്രോത്സാഹിപ്പിക്കുന്ന അബ്ദുള്‍ കലാം ലോകത്ത് ആദരിക്കപ്പെടുന്ന നേതാക്കളില്‍ ഒരാളാണ്.
അദ്ദേഹത്തിന്റെ പിറന്നനാളായ ഒക്ടോബര്‍ 15 വിദ്യാര്‍ത്ഥിദിനമായി എല്ലാ രാജ്യങ്ങളും സമുചിതമായി ആചരിക്കണമെന്ന് ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇത്തരമൊരു അംഗീകാരം സര്‍വ്വദേശരീതിയില്‍ ഇത് വരെയായി ഇന്ത്യയിലെ മറ്റൊരു നേതാവിനും ലഭിച്ചിട്ടില്ല എന്നത് പ്രത്യേകം എടുത്ത് പറയേണ്ടതുണ്ട്. നമുക്ക് തീര്‍ച്ചയായും അഭിമാനിക്കാവുന്ന കാര്യമാണിത്.
അധികവായനയ്ക്ക് :
മതവും ശാസ്ത്രവും കൈകോര്‍ക്കണം; ഡോ.എ.പി.ജെ.അബ്ദുള്‍ കലാം.
തീര്‍ച്ചയായും അഭിമാനിക്കാo
ReplyDeleteഎനിക്ക് ഇത് അറിയില്ലാരുന്നു. നന്ദി. നമുക്ക് അഭിമാനിക്കാം
ReplyDeleteഅദ്ധ്യാപനത്തിന്റെ ഓർമ്മയ്ക്കായി മുൻ രാഷ്ട്രപതി എസ്.രാധാകൃഷ്ണൻ, വിദ്യാർഥിദിനമായി ഡോ:അബ്ദുൾ കലാം. പലർക്കും മനസ്സിലാക്കാൻ ഇന്ന് വിശദമായി, ആ കൊടിയെടുത്ത് പറത്തിക്കാണിച്ച അങ്ങേയ്ക്ക് എന്റെ മാതൃസ്നേഹപരമായ കൂപ്പുകൈകൾ...
ReplyDeletelet all our generation's dreams sprout by his life.
ReplyDeletewww.dharshanam.blogspot.com
ജയ് ഹിന്ദ്.
ReplyDeleteലോകത്താകമാനം കോടിയിലധികം
ReplyDeleteവിദ്യാര്‍ത്ഥികളുമായി സന്ധിച്ചു സംവദിക്കുമ്പോഴും
അദ്ദേഹം പ്രകടിപ്പിക്കുന്ന എളിമത്വവും വിനയവും
ഏറെ ശദ്ധേയവും,വ്യത്യസ്ഥവുമാണ്‍..
രാജ്യത്തും ലോകത്തും അഭിമാനം തന്നെ ഇത്.
മറ്റു നേതാക്കളില്‍ നിന്ന് വിഭിന്നമായി, 'ചെറുപ്പത്തിലേ പിടികൂടുക' എന്ന ആപ്തവാക്യം നന്നായി മനസ്സിലാക്കുന്ന വ്യക്തിയാണ് അദ്ദേഹം. ധിഷണാശാലിയായ വിദ്യാര്‍ത്ഥിയാണ് നാളത്തെ തിളക്കമുള്ള പൌരന്‍ എന്ന് മനസ്സിലാക്കി പ്രോല്‍സാഹനം നാം മുന്‍പേ നല്‍കിയിരുന്നെങ്കില്‍ ഇന്ത്യയുടെ ഗതി മറ്റൊന്നാവുമായിരുനു.
ReplyDelete"മതവും ശാസ്ത്രവും കൈകോര്‍ക്കണം; ഡോ.എ.പി.ജെ.അബ്ദുള്‍ കലാം."
ReplyDeleteഅതിന് കൊമ്പു കോര്‍ത്തുള്ള ഈ നില്പ്പൊന്ന് തീര്‍ന്നിട്ടു വേണ്ടേ? അഥവാ കൈ കോര്‍ത്താലും ശാസ്ത്രത്തിന്റെ കൈപ്പത്തി എപ്പ വഴീക്കെടന്നെന്നു ചോദിച്ചാല്‍ മതി.
:)
BUSINESS LOAN PERSONAL LOAN HERE APPLY NOW WhatsApp No:+918929509036 financialserviceoffer876@gmail.com Dr. James Eric
ReplyDelete