Pages

ഇഫ്താര്‍ വിരുന്നില്‍

ഹാരൂണ്‍ക്കയുടെ വീട്ടില്‍  ഇന്നലെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തു. എനിക്കതിനെ പറ്റി സരസമായി എഴുതാന്‍ അറിയില്ല. പോങ്ങുമ്മൂടനോ മറ്റോ ആയിരുന്നെങ്കില്‍ ബ്ലോഗനയില്‍ വരാന്‍ പാകത്തില്‍ നല്ലൊരു പോസ്റ്റ് എഴുതിയേനേ.  ബ്ലോഗ് എഴുതുന്ന നമ്മളൊക്കെ ബ്ലോഗര്‍മാര്‍ എന്നാണ് അറിയപ്പെടുന്നത്. ബ്ലോഗര്‍ ജയന്‍ ഏവൂര്‍ ഇന്നലെ കണ്ണൂരില്‍ വന്നിരുന്നു. പുള്ളിക്ക് കണ്ണൂരില്‍ ഒരു പരീക്ഷയില്‍ പങ്കെടുക്കേണ്ടതുണ്ടായിരുന്നു. പരീക്ഷ കഴിഞ്ഞ് രണ്ട് മണിയോടെ പാപ്പിനിശ്ശേരിയിലുള്ള , ഇപ്പോള്‍ ഞാന്‍ താമസിക്കുന്ന വീട്ടില്‍ വന്നു. ഞാന്‍ ഇപ്പോള്‍ പകുതി പാപ്പിനിശ്ശേരിക്കാരനും പകുതി ബാംഗ്ലൂര്‍കാരനുമാണ്.  അഞ്ചരക്കണ്ടിയിലെ വീട് അവിടെയുണ്ട്.  ഒരു വാടകക്കാരന്‍ താമസിക്കുന്നു.  പരീക്ഷാകേന്ദ്രത്തില്‍ നിന്ന് ഉച്ചയൂണ് കഴിഞ്ഞാണ് ജയന്‍ ഡോക്ടര്‍ ഞങ്ങളുടെ വീട്ടില്‍ വന്നത്.  അത്കൊണ്ട് ഒരു ചായ മാത്രമേ കൊടുക്കാന്‍ കഴിഞ്ഞുള്ളൂ.
ഞങ്ങള്‍ കുറെ നേരം സംസാരിച്ചു. ബ്ലോഗിനേക്കാളും  കൂട്ടം എന്ന മലയാളം സോഷ്യല്‍ കമ്മ്യൂണിറ്റിയെ കുറിച്ചാണ് ജയന്‍ വാചാലനായത്.  അതില്‍ കാര്യവുമുണ്ട്. കൂട്ടത്തിലെ അംഗങ്ങള്‍ക്ക് ബ്ലോഗിലെ ആളുകളെ പോലെ ഈഗോ ഇല്ല.  മറ്റൊന്ന് കൂട്ടത്തില്‍ ധാരാളം വായനക്കാരുണ്ട്.  അവിടെ ഒരു ബ്ലോഗ് പോസ്റ്റ് എഴുതിയാല്‍ നിരവധി വായനക്കാര്‍ വായിക്കും.  ലക്ഷക്കണക്കിനല്ലേ അംഗങ്ങള്‍. സജീവമായ ചര്‍ച്ചകളും നടക്കും.  ബ്ലോഗിലാണെങ്കില്‍  എഴുതുന്നതും വായിക്കുന്നതും എല്ലാം ബ്ലോഗര്‍മാര്‍ തന്നെ.  ഞാന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന മട്ടിലാണ് ബ്ലോഗില്‍ ചിലപ്പോഴൊക്കെ ചര്‍ച്ചകള്‍ പുരോഗമിക്കാറ്.  ബ്ലോഗ് ഇപ്പോള്‍ തീരെ ഡ്രൈ ആയിപ്പോയി എന്ന് പറയാതിരിക്കാന്‍ കഴിയില്ല.  ദിനേനെ പുതിയ ബ്ലോഗുകളും ബ്ലോഗര്‍മാരും വരുന്നുണ്ടെങ്കിലും ബ്ലോഗിന് ആരോഗ്യകരമായ വളര്‍ച്ച സംഭവിക്കുന്നുണ്ട് എന്ന് പറയാന്‍ കഴിയില്ല. തുടര്‍ച്ചയായി ആരും ബ്ലോഗ് എഴുതാറില്ല.  ഒരാവേശത്തിന് ബ്ലോഗ് തുടങ്ങി മതിയാക്കി പോകുന്നവരാണ് ഏറെയും.

ജയന്‍ ഡോക്ടര്‍ കണ്ണൂരില്‍ വരുന്നത് പ്രമാണിച്ച് ഹാരൂണ്‍ക്കയാണ് ഇഫ്താര്‍ വിരുന്നു ഒരുക്കിയത്.  സത്യം പറഞ്ഞാല്‍ കണ്ണൂരില്‍ കുറെ ബ്ലോഗര്‍മാരുണ്ട്. എന്നാല്‍ അധികം പേരും സജീവമല്ലാത്തതിനാല്‍ ആര്‍ക്കും പരസ്പരം അറിയില്ല.  അത്കൊണ്ട് എന്നെ കൂടാതെ  ജയനോടൊപ്പം ചിത്രകാരനും കുമാരനും മാത്രമേ ഈ വിരുന്നില്‍ പങ്കെടുത്തുള്ളൂ.

                             ഞാന്‍, ഹാരൂണ്‍ക്ക,കുമാരന്‍, ജയന്‍ ഏവൂര്‍

കടും ചുവപ്പ് ഷര്‍ട്ടുമിട്ടാണ് കുമാരന്റെ വരവ്. ഒരു റെഡ് വളണ്ടിയറെ പോലെ. അസ്സല്‍ കമ്മ്യൂണിസ്റ്റ് ലുക്ക്. പണ്ടത്തെ കമ്മ്യൂണിസ്റ്റുകാരനെ പോലെ  അകൃത്രിമത്വവും നാടന്‍ പെരുമാറ്റവുമാണ് പുള്ളിക്ക്.  എനിക്ക് പഴയകാല സഖാക്കളെ ഓര്‍മ്മ വന്നു. ഒരു പക്ഷെ കുമാരന്റേത് കമ്മ്യൂണിസ്റ്റ് കുടുംബമായിരിക്കാം.  നാലുമണിയോടെ ഞാനും ജയന്‍ ഏവൂരും ഹാരൂണ്‍ക്കയുടെ വീട്ടില്‍ എത്തി. സംസാരിക്കാന്‍ ഒരുപാട് വിഷയങ്ങളും സമയവും ഉണ്ടായിരുന്നു.

                                              ഹാരൂണ്‍ക്കയും മക്കളും പ്രാര്‍ത്ഥനയില്‍ ....

ആറ് മണിയോടെയാണ് ചിത്രകാരനും പിന്നെ കുമാരനും എത്തിയത്.  ആറേമുക്കാലിന് നോമ്പ് തുറ തുടങ്ങി. ധാരാളം വിഭവങ്ങള്‍ ഒരുക്കിയിരുന്നു. നല്ലൊരു അനുഭവമായിരുന്നു.  ഞാന്‍ പറഞ്ഞില്ലേ, എനിക്ക് അതൊന്നും വര്‍ണ്ണിക്കാനുള്ള വൈഭവം ഇല്ല.   ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴും  പിന്നെയും ഹാരൂണ്‍ക്ക പറയുന്നുണ്ടായിരുന്നു, എനിക്ക് തൃപ്തിയായില്ല. കാരണം ഇതൊക്കെ ഒരുക്കി വെച്ചിട്ട് അദ്ദേഹത്തിന്റെ സഹധര്‍മ്മിണി അടുത്ത വീട്ടില്‍ മറ്റൊരു ഇഫ്താര്‍ വിരുന്നിന് പോയിരുന്നു.  മുപ്പതില്‍ അധികം വനിതകള്‍ പങ്കെടുത്ത ഒരു ഇഫ്താര്‍ വിരുന്ന് ആയിരുന്നു അതെന്നും പകുതിയില്‍ അധികം പേര്‍ അയല്‍പ്പക്കങ്ങളിലെ ഹിന്ദു കുടുംബങ്ങളില്‍ നിന്ന് ആയിരുന്നെന്നും എടുത്ത് പറയേണ്ടതുണ്ട്.  ഭാര്യ ഇല്ലാതെ നോമ്പ് തുറന്നതാണ് ഹാരൂണ്‍ക്കക്ക് തൃപ്തിയില്ലാതെ പോയത്.  ഇതിനിടയില്‍ ഹാരൂണ്‍ക്കയുടെ മക്കള്‍ എല്ലാവരും  പരിചയപ്പെടാന്‍ മുറിയില്‍ എത്തിയിരുന്നു.  എന്തായാലും നാട്ടില്‍ ഇത്തവണ വന്നിട്ട് കുറെ ആക്റ്റീവ് ആകാന്‍ അച്ഛന് കഴിഞ്ഞല്ലോ എന്ന് എന്റെ മോന്‍ ഇന്നലെ ഫോണില്‍ വിളിച്ചപ്പോള്‍ പറഞ്ഞു. പോരാന്‍ നേരത്ത് കുടുംബത്തോടൊപ്പം  വീണ്ടും വരാന്‍ ഹാരൂണ്‍ക്ക പറഞ്ഞു.  ഒരു ദിവസം  ഇനിയും പോകണം ഹാരൂണ്‍ക്കയെയും മക്കളെയും കാണാന്‍ കുടുംബസമേതം.    ബ്ലോഗിന് നന്ദി പറഞ്ഞുകൊണ്ട് അപൂര്‍ണ്ണമായ ഈ പോസ്റ്റിന് ഞാന്‍ വിരാമമിടുകയാണ്.

32 comments:

  1. ഇഫ്താര്‍ എന്നാല്‍ പാവങ്ങള്‍ക്ക് നോമ്പ് തുറക്കാന്‍ അവസരമൊരുക്കലാണെന്നാണ് ഞാന്‍ കരുതുന്നത് .നോമ്പ് ഇല്ലാത്തവര്‍ക്ക് വേണ്ടിയുള്ള ഈ സദ്യ സൗഹൃദം ദൃഡപ്പെടുതുന്നതിന്റെ ഭാഗമായി കണ്ടാല്‍ മതി :)


    >>>ഞാന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന മട്ടിലാണ് ബ്ലോഗില്‍ ചിലപ്പോഴൊക്കെ ചര്‍ച്ചകള്‍ പുരോഗമിക്കാറ്. <<<<

    ഇത് ഒരു നിലപാട് സത്യവും നീതിയുമാനെന്നു ഉറച്ചു വിശ്വസിക്കുന്ന ഏവര്‍ക്കും ബാധകമാക്കണം ......:)

    ReplyDelete
  2. പ്രിയ നൌഷാദ്, അടിസ്ഥാനപരമായി നമ്മളെല്ലാം മനുഷ്യരാണ് എന്ന് ഓര്‍മ്മിപ്പിക്കുന്നതിനും ആ മാനവിക തലത്തിലുള്ള പാരസ്പര്യം ഉട്ടിയുറപ്പിക്കുന്നതിനുമാണ് ഇഫ്താര്‍ വിരുന്നുകള്‍ നടത്തപ്പെടുന്നത് എന്നും കരുതാനാണെനിക്കിഷ്ടം :)

    ReplyDelete
  3. സുകുമാരന്‍ സര്‍

    മതത്തെ പ്രമാണങ്ങളിലൂടെ മനസ്സിലാക്കുന്നത് അബദ്ധങ്ങള്‍ ഒഴിവാക്കുവാന്‍ സഹായിക്കുമെന്ന് കരുതുന്ന ഒരാളാണ് ഞാന്‍ .അത് കൊണ്ടാണ് ഞാന്‍ അപ്രകാരം എഴുതിയത് അത് ഒരിക്കലും

    >>>>പ്രിയ നൌഷാദ്, അടിസ്ഥാനപരമായി നമ്മളെല്ലാം മനുഷ്യരാണ് എന്ന് ഓര്‍മ്മിപ്പിക്കുന്നതിനും ആ മാനവിക തലത്തിലുള്ള പാരസ്പര്യം ഉട്ടിയുറപ്പിക്കുന്നതിനുമാണ് ഇഫ്താര്‍ വിരുന്നുകള്‍ നടത്തപ്പെടുന്നത് എന്നും കരുതാനാണെനിക്കിഷ്ടം :)<<<< എന്ന അങ്ങയുടെ അഭിപ്രായത്തിനു എതിരല്ല . അങ്ങനെ കരുതരുതേ.......

    ReplyDelete
  4. വളരെ നാളായി ആഗ്രഹിക്കുന ഒരു സംഗമമായിരുന്നു ഇത്. ഇടയ്ക്ക് ഒന്നു രണ്ടുതവണ കണ്ണൂരിലൂടെ ഓട്ടപ്രദക്ഷിണം നടത്തേണ്ടി വന്നപ്പോഴൊക്കെ ഹാറൂണിക്കയേയും കുമാരനേയും വിളിച്ച് ക്ഷമാപണം നടത്തുകയായിരുന്നു പതിവ്.



    കെ.പി.എസ്സുമായി മുൻപ് ഒരു വീഡിയോ കോൺഫറൻസ് നടത്താൻ ശ്രമിച്ച് പരാജയപ്പെട്ടിരുന്നു.

    ചിത്രകാരനെ മിന്നായം പോലെ ചെറായി മീറ്റിൽ കണ്ടിട്ടുണ്ട് എന്നതേയുണ്ടായിരുന്നുള്ളു.

    ഇത്തവണ എന്തായാലും ഇവർക്കെല്ലാമൊപ്പം കണ്ണൂരൊന്നുകൂടി.

    ഹൃദയം നിറഞ്ഞ സന്തോഷമുണ്ട്.

    തികച്ചും വ്യത്യസ്തരായ ആൾക്കാർ, വ്യത്യസ്തമായ ആശയഗതികൾ.... എങ്കിലും ഉള്ളിൽ സൌഹൃദപ്പൂക്കൾ വിരിയുന്നത് എത്ര വേഗമാണെന്ന് അനുഭവിച്ചറിഞ്ഞു.

    എല്ലാവർക്കും നന്ദി!

    (പോസ്റ്റിടാൻ നേരം കിട്ടുന്നില്ല. ഇട്ടാൽ കുമാരൻ എന്നെ തെറി വിളിക്കും, ഉറപ്പ്! കഴിഞ്ഞ പോസ്റ്റിൽ എനിക്ക് കൊട്ടേഷൻ കൊടുത്ത ടീമാ... കണ്ണൂർ ഇനിയും പോകാനുള്ളതാ!!)

    ReplyDelete
  5. ശാന്ത കാവുമ്പായി, മിനി ടീച്ചർ എന്നിവരെ കാണണം എന്നുണ്ടായിരുന്നു.

    അടുത്തതവണ കാണാം എന്നാശിക്കുന്നു...

    ReplyDelete
  6. വീണ്ടുമൊരു കണ്ണൂര്‍ ബ്ലോഗേഴ്സ് മീറ്റ്..
    ഇഫ്താറില്‍ പങ്കെടുക്കാന്‍ കഴിയാത്തതിലുള്ള അസൂയയോടെ ആശംസകള്‍..

    ReplyDelete
  7. പ്രിയപ്പെട്ട സുകുമാരന്‍ സര്‍,
    ബ്ലോഗിലെ ചര്‍ച്ചകളെ സംബന്ധിച്ചു താങ്കളുടെ അഭിപ്രായം എനിക്കും പലപ്പോഴും അനുഭവപ്പെട്ടു.ഞാന്‍ പറയുന്നതു ശരിയാണെന്നു സമര്‍ത്ഥിക്കുന്നതിനോടൊപ്പം എതിര്‍ ഭാഗത്തെ വാദമുഖങ്ങളില്‍ എന്തെങ്കിലും സാംഗത്യമുണ്ടോ എന്നു നിരീക്ഷിക്കേണ്ടതും സമാന്യ മര്യാദയില്‍ പെട്ടതാണു.അപ്രകാരമുള്ള നിരീക്ഷണങ്ങള്‍ ഗുണപ്രദവുമാണു. കാരണം നമ്മുടെ ഭാഗത്തു ചിലപ്പോള്‍ ഉണ്ടായേക്കാവുന്ന അബദ്ധങ്ങള്‍ ഇനിയൊരിടത്തു വിളംബാതെ കഴിച്ചു കൂട്ടാതിരിക്കാന്‍ സഹായിക്കുന്നതിനോടൊപ്പം ഏകപക്ഷീയ വാദഗതിക്കാരന്‍ എന്ന ആരോപണത്തില്‍ നിന്നും മുക്തനാകാനും നമുക്കു കഴിയും. ബൂലോഗത്തെ പ്രജകള്‍ ഈ സത്യം മനസ്സിലാക്കിയിരുന്നെങ്കില്‍ എത്ര നന്നയേനെ.
    ഇഫ്ത്താര്‍ എന്നതു പാവങ്ങളായാലും പണക്കാരനായാലും ഒരേ ദര്‍ശനത്തില്‍ വിശ്വസിക്കുന്ന കുറെ പേര്‍ ഒരു സമയത്തു ഒരുസ്ഥലത്തു ഒരുമിച്ചിരുന്നു ഒരേ പോലെ യുള്ള ആഹാരം പങ്കിട്ടു കഴിക്കുന്ന സന്തോഷ പ്രദായകമായ ഒരു ചടങ്ങു എന്നതിനോടൊപ്പം താങ്കള്‍ സൂചിപ്പിച്ച അടിസ്ഥാനപരമായി നാമെല്ലാം മനുഷ്യരാണു എന്ന വീക്ഷണത്തില്‍ സഹ ജീവികളെയും ആ ചടങ്ങില്‍ പങ്കെടുപ്പിക്കുകയും അവരുമായി സൌഹ്രുദം പങ്കിടുകയും എന്താണു വ്രുതത്തിന്റെ ഉദ്ദേശം എന്നതു അവര്‍ക്കു പറഞ്ഞു കൊടുക്കുകയും നാമെല്ലാം ഒരേ പിതാവിന്റെയും മാതാവിന്റെയും സന്തതി പരമ്പരകളാണു എന്ന ഇസ്ലാമിക ദര്‍ശനം അര്‍ത്ഥവത്താക്കുകയും ചെയ്യുക എന്ന ലക്ഷ്യവും ഇഫ്ത്താറിനുണ്ടു എന്നു വിശ്വസിക്കാനാണു എനിക്കു ഇഷ്ട്ടം.
    ഇതു എന്റെ അഭിപ്രായം മാത്രമാണു. ഏതായാലും ഇതു പോലുള്ള ഇഫ്ത്താറുകളില്‍ താങ്കളും ഞങ്ങളുടെ ജയന്‍ ഡോക്റ്ററും ചിത്രകാരനും കുമാരനും ഇനിയും ഇനിയും പങ്കെടുക്കണമെന്നു അപേക്ഷിക്കുന്നു.
    ഈ പ്രപഞ്ചമാകെ നിറഞ്ഞു നില്‍ക്കുന്ന സ്നേഹത്തില്‍നിന്നുകൊണ്ടു തന്നെ നമ്മുടെ ആശയങ്ങള്‍ പങ്കു വെയ്ക്കാനും സഹജീവികളെ ആ സ്നേഹത്തിന്റെ കണ്ണിലൂടെ നോക്കി കാണാനും എന്നുമെന്നും ഇടവരട്ടെ എന്നു പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

    ReplyDelete
  8. നൌഷാദ്, ജയന്‍ ഏവൂര്‍, കൊട്ടോട്ടിക്കാരന്‍ നന്ദി..


    പ്രിയപ്പെട്ട ഷെരീഫ്, താങ്കളുടെ നല്ല വാക്കുകള്‍ക്ക് ഒരുപാട് നന്ദി..

    ReplyDelete
  9. കണ്ണൂരില്‍ കുറേ ഏറെ ബ്ലോഗറന്മാര്‍ ഉണ്ടല്ലോ. ഇവരെയെല്ലാം സന്ദര്‍ശിക്കാന്‍ ഒരുയാത്രക്കു ഇറങ്ങിയാല്‍ എന്തെന്നു ഒരു ചിന്ത മനസ്സില്‍ ഉണ്ടാകുന്നു.ഹാറൂണ്‍ സാഹിബിന്റെ വീട്ടില്‍ പോകാനും സാധിക്കുമല്ലോ. സുകുമാരന്‍ സാറിന്റെ വിവരണം നാവിനെ കൊതിപ്പിക്കുന്നു.
    കൊട്ടോടിക്കാരനെ കൂട്ടു പിടിച്ചാലേ രക്ഷയുള്ളൂ...എന്തായാലും ശ്രമിക്കുന്നു.

    ReplyDelete
  10. തീര്‍ച്ചയായും താങ്കളുടെ വരവ് ഹാരൂണ്‍ക്കയെ ഏറെ കൃതാര്‍ത്ഥനാക്കും. താങ്കളെ കണ്ണൂരിലേക്ക് സ്വാഗതം ചെയ്യുന്നു :)

    ReplyDelete
  11. ഇന്നലെ നിങ്ങളുടെ കൂടെ കൂടാന്‍ എനിക്ക് കഴിഞ്ഞില്ല, അതില്‍ വിഷമവും ഉണ്ട്. പക്ഷെ ഇന്നു ഞാനും കുടുംബവും പോയി, ഹരൂണ്‍ക്കാ യെ കാണാന്‍. അദ്ദേഹത്തോടൊപ്പം ചിലവഴിച്ച നിമിഷങ്ങള്‍ എന്നിക്കുംകുടുംബത്ത്തിനും ഏറെ വിലപ്പെട്ടതായി. അദ്ദേഹത്തെ പറ്റി പറയാന്‍ എനിക്ക് വാക്കുകളില്ല. ഹാറൂണ്‍ക്കാ യോട് സംസാരിക്കുമ്പോള്‍ പകര്‍ന്നു കിട്ടുന്ന ഊര്‍ജ്ജം അനിര്‍വ്വചനീയം........സസ്നേഹം

    ReplyDelete
  12. നന്ദി വിനീത്.. ഇനിയും കാണാമല്ലൊ.

    ReplyDelete
  13. അങ്ങിനെ താങ്കളെ പരിചയപ്പെടാനായി കറങ്ങിത്തിരിച്ച് ഇവിടെയെത്തി. ഇഫ്ത്താറില്‍ പങ്കെടുത്തതറിഞ്ഞ് സന്തോഷിക്കുന്നു. ഞാനിതു വരെയും ഹാറൂണ്‍ സാഹിബിനെ കണ്ടിട്ടില്ല. പല തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ട്.കുമാരനെയും പരിചയപ്പെട്ടിട്ടില്ല.ജയന്‍ ഡോക്ടറെ മുമ്പെ അറിയാം. എല്ലാം ബ്ലോഗില്‍ കൂടി മാത്രം. പിന്നെ കൊട്ടോട്ടിയാണ് ഞാനാദ്യം കണ്ട ബ്ലോഗര്‍.
    ഇവിടെ നോക്കുകപിന്നെ കൂട്ടത്തെ പറ്റിയുള്ള പരാമര്‍ശം വായിച്ചു.ഞാനും കുറെ കാലം “കൂട്ട”ത്തിലുണ്ടായിരുന്നു.പിന്നെ അവിടെ ബഹളം അധികമായപ്പോള്‍ “മഴത്തുള്ളികള്‍” എന്ന കമ്യൂണിറ്റി സൈറ്റില്‍ വന്നു. അവിടെ ഇപ്പോഴുമുണ്ട്. എന്നാല്‍ അത്ര സജീവവുമല്ല.ബ്ലോഗില്‍ താങ്കള്‍ പറഞ്ഞ പോലെ വായനക്കാര്‍ക്ക് പരിമിധികളുണ്ട്. ബ്ലോഗര്‍മാരല്ലാത്ത വായനക്കാര്‍ ചുരുക്കമാണെന്നര്‍ത്ഥം!.പിന്നെ ഇന്റെര്‍നെറ്റെന്ന ഈ വല വളരെ വിശാലമായതു കൊണ്ട് പലയിടത്തും മുഖം കാണിക്കാന്‍ പറ്റുന്നുണ്ട്. എന്നിട്ട് ലിങ്കു കൊടുത്തിട്ടൊരഭ്യാസവും!

    ReplyDelete
  14. ബ്ലോഗ്കൂട്ടായ്മയുടെ ഗുണഗണങ്ങളോടൊപ്പം ഹരൂണിക്ക എന്ന വലിയ മനുഷ്യസ്നേഹിയെ കൂടുതൽ അറിയാനും സാധിച്ചു...
    ഇനി കണ്ണൂരെങ്ങാനും വരുമ്പോൾ എന്റെ വേണ്ടപ്പെട്ട മിത്രങ്ങളും അവിടെയുണ്ടെന്ന് പറയാമല്ലോ...അല്ലേ

    ReplyDelete
  15. തീര്‍ച്ചയായും വേണ്ടപ്പെട്ട മിത്രങ്ങള്‍ കണ്ണൂരിലുണ്ട്. മൊബൈലില്‍ ബന്ധപ്പെടുമല്ലോ. ഹാരൂണ്‍ക്കയെ കാണാതെ പോകരുത്.

    സസ്നേഹം,

    ReplyDelete
  16. കൂടുതൽ നല്ല സുഹൃദ്‌ബന്ധങ്ങൾ ഉണ്ടാവട്ടെ. ഇവിടെ ജയൻ മാഷിനേയും, കുമാരനേയും, ചിത്രകാരനേയും, സുകുമാരേട്ടനേയും നേരിൽ കാണാനും പരിചയപ്പെടാനും അവസരം കിട്ടിയിട്ടുണ്ട്. അതുപോലെ ഹാറൂൺ ചേട്ടനേയും പരിചയപ്പെടാൻ സാധിക്കും എന്ന് കരുതുന്നു.

    ജയൻ മാഷ് അപ്പോൾ തിരുവന്തോരത്തു നിന്നും തുടങ്ങിയ ഓട്ടം എറണാകുളം വഴി കണ്ണൂർ വരെ എത്തി അല്ലെ. :)

    ReplyDelete
  17. സുകുമാരന്‍ സാര്‍,

    എനിക്കു തോന്നുന്നു, കേരളത്തിലെ തന്നെ മികച്ചൊരു ബ്ലോഗ് കൂട്ടായ്മ കണ്ണൂരില്‍ രൂപപ്പെടുന്നുണ്ടെന്ന്. മോഹപ്പക്ഷിയുടെ ചിറകടിയുടെ അലയൊലികള്‍ തുടങ്ങിയപ്പോഴേ അത് ശക്തി പ്രാപിച്ചു തുടങ്ങിയെന്ന് തോന്നിയിരുന്നു. ബ്ലോഗര്‍മാര്‍ തമ്മിലുള്ള ഹൃദയബന്ധം ബ്ലോഗിന്റെ വളര്‍ച്ചയ്ക്ക് ഏറെ നല്ലതാണ്. അഭംഗുരം നടക്കട്ടെയത്.

    വിഷയം വേറെയാണെങ്കിലും അതിലും കെ.പി.എസ് ഭംഗിയായി ബ്ലോഗിന്റെ ഇന്നത്തെ വിചാരവികാരങ്ങളെപ്പറ്റി തന്റെ അഭിപ്രായം പറയാന്‍ ശ്രമിച്ചു.

    ReplyDelete
  18. നന്ദി ഹരീ നല്ല വാക്കുകള്‍ക്ക്,പിന്നെ സ്നേഹവും :)

    ReplyDelete
  19. ഹാറൂണ്‍ ചേട്ടന്റെ വീട്ടില്‍ ഒരു നോമ്പുതുറ മിസ്സായല്ലോ ? ഒരിക്കലെങ്കിലും അവിടെ പോകാന്‍ കഴിഞ്ഞിട്ടുള്ളത് കൊണ്ട് തല്‍ക്കാലം ആശ്വസിക്കുന്നു.

    ബ്ലോഗിനെപ്പറ്റിയുള്ള ചേട്ടന്റെ പരാമര്‍ശങ്ങള്‍ ശരിവെക്കുന്നു. പക്ഷെ ഡോ:ജയന്‍ ഏവൂര്‍ പറഞ്ഞതുപോലെയല്ല എനിക്ക് ‘കൂട്ട‘ത്തില്‍ നിന്നുണ്ടായ അനുഭവം. ഞാനും അവിടെ അംഗമായിരുന്നു ഒന്നൊന്നര കൊല്ലം മുന്‍പ്. അവസാനം അത് ഡിലീറ്റ് ചെയ്ത് രക്ഷപ്പെടുകയാണുണ്ടായത്. കൂടുതല്‍ അംഗങ്ങള്‍ ഉണ്ടെന്നുള്ളതും എല്ലാവരും വന്ന് വായിച്ച് കമന്റിട്ട് പോകുന്നുണ്ടെന്നുള്ളതും ശരിയായിരിക്കാം. പക്ഷെ വായിക്കുന്ന ആള്‍ക്കാരുടെ ആസ്വാദന-മനസ്സിലാക്കല്‍‍-കമന്റിടല്‍ നിലവാരത്തിന്റെ കാര്യത്തില്‍ എനിക്ക് വലിയ അഭിപ്രായമില്ല. മോശം അനുഭവമാണ് ഇക്കാര്യത്തിലെല്ലാം (അവിടെ ഒരു അഡ്‌മിന്‍ ഉണ്ടായിട്ട് പോലും) എനിക്കവിടെ ഉണ്ടായത്.

    ബ്ലോഗ് എന്നതിന് എന്തൊക്കെ ന്യൂനതകള്‍ ഉണ്ടായാലും അത് എല്ലാവര്‍ക്കും എവിടന്ന് എങ്ങനെ വേണമെങ്കിലും ആക്‍സസ്സ് ചെയ്യാം, വായിക്കാം. ‘കൂട്ട‘ത്തില്‍ എഴുതി ഇടുന്നത് അവിടെ മെമ്പര്‍ അല്ലാത്ത, അവിടെ രജിസ്റ്റര്‍ ചെയ്യാതെ ഒരാള്‍ക്ക് വായിക്കാന്‍ ആവില്ല എന്നതാണ് ആ കമ്മ്യൂണിറ്റിയുടെ ഏറ്റവും വലിയ ന്യൂനത. ഒരു പര്‍ട്ടിക്കുലര്‍ സെറ്റപ്പില്‍(പേര് ഞാന്‍ മറന്നു) ചെയ്യുന്ന അത്തരം കമ്മ്യൂണിറ്റികളിലേക്ക് ബ്ലോഗ് സൃഷ്ടി കോപ്പിയടിക്കപ്പെട്ട് അനുഭവവും ഉണ്ടായിട്ടുണ്ട് എനിക്ക്. എന്നിട്ട് അത് ഒന്ന് നോക്കാന്‍, കിട്ടിയ ലിങ്ക് വഴി പോകണമെങ്കില്‍ പോലും അവിടെ രജിസ്റ്റര്‍ ചെയ്യണമെന്നതാണ് ഗതികേട്. കോപ്പിയടിയും ഇത്തരം കമ്മ്യൂണിറ്റിയും തമ്മില്‍ ബന്ധപ്പെടുത്തി കൂടുതല്‍ പറയണമെന്നുണ്ട്, പക്ഷെ അനവസരമാകും എന്ന് തോന്നുന്നത് കൊണ്ട് ഒഴിവാക്കുന്നു.

    ഒരു പോസ്റ്റ് എഴുതി ഇട്ട് അതിന്റെ പരസ്യം ഓര്‍ക്കുട്ടിലും ഫേസ്‌ബുക്കിലും കൊടുത്തുകഴിഞ്ഞാല്‍, ഈയിടെയായി എന്റെ വേദന തീരാറുണ്ട്. ആരെല്ലാം വായിച്ചു, എത്ര കമന്റ് കിട്ടി എന്നതിനെപ്പറ്റി പിന്നെ വ്യാകുലപ്പെടാറില്ല. അതുകൊണ്ടുതന്നെ ബ്ലോഗില്‍ മാത്രം ഒതുങ്ങാം എന്ന തീരുമാനത്തിലെത്തുകയാണുണ്ടായത്.

    ‘കൂട്ട‘ത്തിനെയോ മറ്റേതെങ്കിലും കമ്മ്യൂണിറ്റിയേയോ നിരുത്സാഹപ്പെടുത്താനോ, താറടിച്ച് കാണിക്കാനോ വേണ്ടിയല്ല ഇത്രയും പറഞ്ഞത്. എന്റെ ചില അനുഭവങ്ങളും നിരീക്ഷണങ്ങളും തുറന്ന് പറഞ്ഞെന്ന് മാത്രം.

    ReplyDelete
  20. അഭിനന്ദങ്ങള്‍; നല്ല ഉദ്യമം.

    ഇഫ്താറ് വിരുന്നിനെകുറിച്ച് മാത്രം ഈ പോസ്റ്റിലെ എഴുത്ത് പരിമിതപ്പെടുത്തിയിരുന്നെങ്കില്‍ മറ്റു പരാമര്‍ശവിഷയങ്ങള്‍ താങ്കള്‍ക്ക് വേറെ പോസ്റ്റില്‍ എഴുതാമായിരുന്നു. :)

    അനിലിന്റെ ചോന്ന കുപ്പായം അഥവാ ചെങ്കുപ്പായത്തെ കുറിച്ച് ഇഫ്താര്‍ വിരുന്ന് പോസ്റ്റയതിനാല്‍ ഞാന്‍ മിണ്ടുന്നില്ല. എങ്കിലും അത് പരുത്തിക്കുപ്പായമാവാനാണ് സാധ്യത. ങ്ഹും.

    ReplyDelete
  21. ബ്ലോഗെന്നത് ഒരു പാരലല്‍ യൂണിവേര്‍സ് പോലെ അങ്ങു പടര്‍ന്നു പന്തലിച്ചു കിടക്കുകയല്ലെ? ഞാന്‍ വിജോജിക്കുന്നു, നല്ല സക്‍തവും വ്യക്‍തവുമായി! വലിയ വായനക്കാരുടേയും കന്റിടാന്‍ "യോഗ്യരായവരുടേയും" പോസ്ട് മാത്രം മതി എന്നുള്ള ആ ചിന്തയെ തന്നെ ഞാന്‍ എതിര്‍ക്കുന്നു. എഴുത്ത് എനിക്കായി എന്നു കരുതുന്നതില് എന്താ തെറ്റ്? ആരും കമ്ന്റാതേയും ദിവസവും എഴുതുന്ന എത്രെയോ പേരെ എനിക്കറിയാം. എന്റെ കാര്യം തന്നെ നോക്കിയാല്, ഞാനൊക്കെ ഒന്നുമല്ല ഈ ലോകത്തില്, എന്നാലും എനിക്ക് തോന്നുമ്പോള്‍ ഞാന് എഴുതാറുണ്ട്, എല്ലാര്ക്കും ഇഷ്ടമാകാറൊന്നുമില്ല, എന്നാലും...

    ഇവിടെ ബേങ്ക്ലൂരില് ഒറ്റക്കിരുന്ന് നോമ്പ് തുറക്കുകയും തുടങ്ങുകയും ചെയ്യുമ്പോള്‍ വീട്ടിലു പോകാന് കൊതിക്കാറുണ്ട്. ഇതു പോലെയുള്ള ഇഫ്താര്‍ വിശേഷങ്ങള്‍ വായിക്കുമ്പോഴാണ് മനസ്സിനു ഒരു കുളിര്!

    ReplyDelete
  22. @ നിരക്ഷരന്‍ , വായനയ്ക്കും കമന്റിനും നന്ദി. കൂട്ടത്തിലെ ആദ്യകാല മെമ്പര്‍മാരില്‍ ഒരാളാണ് ഞാന്‍. അതിപ്പോഴും തുടരുന്നു. അധികമൊന്നും കൂട്ടത്തില്‍ എഴുതിയിട്ടില്ല. ബ്ലോഗിന്റെ സ്വാതന്ത്ര്യം ഒന്ന് വേറെ തന്ന :)


    @ യരല‌വ , പോസ്റ്റ് പരിമിതപ്പെടുത്തുകയെന്നൊക്കെ പറഞ്ഞാല്‍ ... പോസ്റ്റിന് വേണ്ടി ഞാന്‍ പോസ്റ്റുകള്‍ എഴുതാറില്ല. എഴുതുണം എന്ന് തോന്നുന്നു, ടൈപ്പ് ചെയ്തു തുടങ്ങുന്നു, ഒരു പോസ്റ്റ് പരിണമിക്കുന്നു. അതിനപ്പുറം ഞാന്‍ നിസ്സഹായനാണ്. എന്തെന്നാല്‍ അടിസ്ഥാനപരമായി ഞാനൊരു എഴുത്തുകാരനല്ല. എന്റെ പരിമിതി മനസ്സിലാവുമല്ലൊ :)

    @ Aisibi , വായനയ്ക്ക് നന്ദി. ബ്ലോഗ് കുറെക്കൂടി ഉത്തരവാദിത്വമുള്ള ജനകീയമാധ്യമമായി മാറണം എന്നൊരു അഭിപ്രായം എനിക്കുണ്ട്. അതേ സമയം ഒരു വെബ്‌ഡയറി ആയും ഉപയോഗിക്കാം. ബ്ലോഗിന്റെ എല്ലാ സാധ്യതയും പ്രയോജനപ്പെടുത്താമല്ലൊ.

    ReplyDelete
  23. ഞാനും ഒരു ഇഫ്ത്താര്‍ പാര്‍ട്ടിയില്‍ ഇന്നലെ പങ്കെടുത്തു.. എല്ലാ സുഹൃത്തുക്കളും ആയി.. ഒരു സുഹൃത് സംഗമം.. ഇനി ഞങ്ങള്‍ ഓണസദ്യക്കായി കാത്തിരിക്കുന്നു... ഭക്ഷണം മിസ്സ്‌ ആക്കരുതല്ലോ! ആശംസകള്‍...

    ReplyDelete
  24. സന്തോഷകരമായ വായന. സൌഹ്ര്‌ദകൂട്ടയ്മയ്ക്ക് ആശംസകൽ.

    ReplyDelete
  25. ചിത്രകാരനും ഈ ഇഫ്താര്‍ മീറ്റിനുണ്ടായിരുന്നു എന്നറിയുന്നതില്‍ വലിയ സന്തോഷം. ഇഫ്താര്‍ മീറ്റിന് നോമ്പില്ലാത്ത ഇതര വിശ്വാസികളെ വിളിക്കുന്നതില്‍ ചിലര്‍ അലോസരപ്പെടാറുണ്ട്. (നൗഷാദിനെ ഉദ്ദേശിച്ചല്ല) സുകുമാരന്‍ സാറ് തന്നെ അത്തരം ഒരു ധാരണക്ക് നന്നായി മറുപടി പറഞ്ഞു. കലുഷിതമായ ഈ ലോകത്ത് പരസ്പരം അറിയാനും അടുക്കാനും ഈ ഇഫ്താര്‍ സംഗമങ്ങള്‍ സഹായകമാകുമെങ്കില്‍ അതിനെ അവഗണിക്കാന്‍ ഒരു വിശ്വാസിക്ക് സാധ്യമല്ല. അവന്റെ പക്കലുള്ള ഒരു മതപ്രമാണവും അതിന് എതിര് നില്‍ക്കുന്നുമില്ല. അതിനെ പ്രോത്സാഹിപ്പിക്കുകയേ ചെയ്യുന്നുള്ളൂ. സൂകുമാരന്‍ സാറിന്റെ ഈ പോസ്റ്റുതന്നെ നോക്കൂ. ആയിരം പ്രസംഗങ്ങള്‍ക്ക് കഴിയാത്ത സൗഹാര്‍ദ്ദത്തിന്റെ നന്മ പ്രസരിപ്പിക്കാന്‍ ഹാറൂന്‍ സാഹിബിന്റെ വീട്ടില്‍ ചേര്‍ന്ന ഈ ചെറിയ സംഗമത്തിലൂടെ സാധിച്ചു. ഈ വായനതന്നെ എത്ര ഹൃദ്യമായ അനുഭവം.

    ReplyDelete
  26. ലതീഫ്‌ മാസ്റെരുടെ അഭിപ്രായത്തോട് നൂറു ശതമാനവും യോജിക്കുന്നു ...

    എന്റെ ഭാര്യ ഇടവെട്ടി കുടുംബശ്രീ CDS ചെയര്‍ പെര്സണ്‍ ആണ്. നോമ്പ് അനുഷ്ടിച്ചു കൊണ്ട് തന്നെയാണ് അവര്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളും , സന്നദ്ധ സംഘടനകളും ,വിവിധ വാര്‍ഡ്‌ മെമ്പര്‍മാരും മറ്റും സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളില്‍ ആശംസാ പ്രസംഗം നടത്തുന്നത് എന്നും അതിനുള്ള പ്രസംഗം തയ്യാറാക്കുന്നതിന് എന്റെ സഹായം തേടുന്നുണ്ട് എന്നും അറിയിക്കുന്നത് തെട്ടിദ്ധരിക്കുന്നവര്‍ ആരെങ്കിലും ഉണ്ടായാല്‍ തെറ്റിദ്ധാരണ നീക്കുവാന്‍ വേണ്ടി അറിയിക്കട്ടെ .
    തീര്‍ച്ചയായും ഈ ബ്ലോഗ്‌ പോസ്റ്റ്‌ വഴി വായിച്ച കാര്യങ്ങള്‍ സന്തോഷം നല്‍കുന്നതും മാത്രുകാപരവുമാണെന്നാണ് എന്റെ കാഴ്ചപ്പാട്.

    ReplyDelete
  27. കമന്റ് രേഖപ്പെടുത്തിയ എല്ലാവര്‍ക്കും നന്ദി. ലത്തീഫിന്റെ അഭിപ്രായത്തോട് നൌഷാദ് യോജിപ്പ് രേഖപ്പെടുത്തിയത് സന്തോഷം തരുന്നു. സംവാദങ്ങള്‍ വിയോജിപ്പിന്റെ മൂര്‍ച്ച കൂട്ടാനാകരുത്. യോജിപ്പിനുള്ള ഇടങ്ങള്‍ തേടലായിരിക്കണം ഓരോ സംവാദങ്ങളും. നമ്മുടെ വാക്കുകള്‍ കാലുഷ്യങ്ങള്‍ അല്പമെങ്കിലും കുറയ്ക്കുവാന്‍ ഉപകരിക്കുമ്പോള്‍ മാത്രമേ നമുക്ക് പോലും ശാന്തി ലഭിക്കുകയുള്ളൂ.

    ReplyDelete
  28. ഇഫ്താർ വിരുന്നിന്റെ അനുഭവങ്ങൾക്ക് വായിച്ചറിഞ്ഞു. നമ്മുടെ ജയൻ ഡോക്റ്ററെ കാണാൻ കഴിയാത്തതിൽ വലിയ വിഷമം തോന്നി. കക്ഷിയെ കണ്ണൂരിലുള്ള ഏതെങ്കിലും ആശുപത്രിയിൽ പോസ്റ്റ്‌ചെയ്യാൻ(ട്രാൻസ്ഫറാക്കാനും) ഏവൂരമ്പലത്തിൽ പോയി പ്രാർത്ഥിച്ചാലോ എന്നൊരാലോചന. നാലാൾ കൂടുമ്പോൾ പെട്ടെന്ന് കാണാനാണ് കുമാരൻ റെഡ്‌ വളണ്ടിയറായത്.

    ReplyDelete
  29. ഇഫ്താര്‍ വിശേഷം ഇന്നാണ് വായിക്കുന്നത്. ഞാന്‍ നാട്ടില്‍ ആയിരുന്നെങ്കില്‍ എന്ന് ഒരു നിമിഷം ആഗ്രഹിച്ചുപോയി..

    ReplyDelete
  30. ഇപ്പോഴാ ഈ പോസ്ടിനെകുരിച്ചു ഹാരൂന്ക്ക പറഞ്ഞത്. വായിച്ചു. നോമ്പിന് ഞാന്‍ നാട്ടിലായിരുന്നു. എത്ര ഇഫ്താര്‍ വിരുന്നാ കൊണ്ടത്‌. നല്ല അനുഭവമായിരുന്നു.

    ReplyDelete
  31. ഹാറൂന്‍ സാഹിബിന്റെ വക അടുത്ത നോമ്പ് തുറ, തിരൂരിലേക്ക് മാറ്റണമെന്ന് അഭ്യര്‍ഥിക്കുന്നു ....

    ReplyDelete