ഇന്റര്‍നെറ്റിന്റെ സ്പീഡ് പലര്‍ക്കും പ്രശ്നമാണ്. സ്പീഡ് കൂട്ടാന്‍ ഞാന്‍ ചെറിയ ഒരു ചൊട്ടുവിദ്യ പ്രയോഗിച്ചു. നെറ്റില്‍ നിന്ന് മനസ്സിലാക്കിയതാണ്. എനിക്ക് സ്പീഡ് വര്‍ദ്ധിച്ചതായി തോന്നുണ്ട്. അതിവിടെ ഷേര്‍ ചെയ്യുന്നു. നിങ്ങള്‍ക്കും പരീക്ഷിക്കാവുന്നതാണ്. ആദ്യമായി START ക്ലിക്ക് ചെയ്യുക. RUN സെലക്റ്റ് ചെയ്യുക. അതില്‍ gpedit.msc എന്ന് ടൈപ്പ് ചെയ്ത് OK അമര്‍ത്തുക. അപ്പോള്‍ തുറന്ന് വരുന്ന വിന്‍ഡോയില്‍ നിന്ന്
Administrative Templates സെലക്റ്റ് ചെയ്ത് , വലത് ഭാഗത്ത് കാണുന്ന Network ല്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ തുറന്ന് വരുന്ന പേജില്‍ നിന്ന്
QoS Packet Scheduler ല്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ തുറക്കുന്ന പേജില്‍ നിന്ന്
Limit Reservable bandwidth സെലക്റ്റ് ചെയ്ത് ഡബിള്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ തുറക്കുന്ന പേജില്‍
Enabled ടിക്ക് ചെയ്ത് , Bandwidth കോളത്തില്‍ 22 എന്ന് ടൈപ്പ് ചെയ്ത്, Apply ടിക്ക് ചെയ്ത് OK അടിച്ച് സിസ്റ്റം റീ-സ്റ്റാര്‍ട്ട് ചെയ്യുക. സ്പീഡ് വര്‍ദ്ധിക്കേണ്ടതാണ്. പരീക്ഷിച്ചു നോക്കുക. അങ്ങനെയല്ലെ ഓരോന്ന് പഠിക്കുക.
NB: Bandwidth കോളത്തില്‍ “0” (പൂജ്യം) വാല്യു കൊടുത്താലാണ് സ്പീഡ് വര്‍ദ്ധിക്കുക എന്ന് കമ്പ്യൂട്ടര്‍ സഹായി എന്ന ബ്ലോഗര്‍ പരീഷിച്ച് നിര്‍ദ്ദേശിച്ചിരിക്കുന്നു. ആയതിനാല്‍ 22 എന്ന് പറഞ്ഞിടത്ത് പൂജ്യം കൊടൂത്ത് പരീക്ഷിച്ചു നോക്കാന്‍ താല്പര്യം. ഇത്തരത്തില്‍ സെറ്റിങ്ങ്സ് മാറ്റിയപ്പോള്‍ സ്പീഡ് വര്‍ദ്ധിച്ചതായി അനില്‍@ബ്ലോഗ് എന്ന ബ്ലോഗറും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
ലിനക്സിലാണെങ്കില്‍?അറിയാമെങ്കില്‍ എഴുതണേ.
ReplyDeleteഇത്പോലെ ഉപകാരപ്രദമായ കാര്യങ്ങള്‍ പങ്കുവെക്കുന്നതില്‍ നന്ദിയുണ്ട് kps :)
ReplyDeleteകെ.പി സാറെ,
ReplyDeleteഇതിൽ ചെറിയ ഒരു തെറ്റുണ്ട്.
22% എന്നത്, 22% വിൻഡോ റിസർവ് ചെയ്യുന്നതാണ്. അത് 0% എന്നാക്കി മാറ്റണം. ബാൻഡ് വിഡ്‌ത്ത് കോളത്തിൽ 22 എന്നതിന് പകരം 0 എന്നാക്കി മാറ്റണം.
പോസ്റ്റ് എഡിറ്റ് ചെയ്യുമല്ലോ.
.
@Helper | സഹായി
ReplyDeleteശരിയാണ്. സ്പീഡ് കുറയുന്ന സമയത്ത് Default reservable bandwidth 0% ആക്കിയാല്‍ സ്പീഡ് കുറച്ച് അധികമാകും. പക്ഷെ ഞാന്‍ വായിച്ച് മനസ്സിലാക്കിയത് 22% ആക്കിയാല്‍ സര്‍വറില്‍ നിന്ന് ലഭിക്കുന്ന (Domain) കണക്‍ഷന്‍ സ്പീഡ് ഇരട്ടിയാകും എന്നാണ്. അതിന്റെ ലോജിക്ക് എനിക്കും മനസ്സിലായിട്ടില്ല. ഞാന്‍ 0% ഉം 22% ഉം മാറി മാറി പരീക്ഷിച്ച് നോക്കി. 22% ആക്കിയപ്പോള്‍ സ്പീഡ് വര്‍ദ്ധിച്ചതായും തോന്നി. അതാണ് ഈ പോസ്റ്റ് ഇടാന്‍ കാരണം. ഒന്ന് പരീക്ഷിച്ച് നോക്കാമോ? 22% ആക്കിയിട്ട് സ്പീഡ് വര്‍ദ്ധിക്കുകയല്ലാതെ കുറയുന്നില്ലെങ്കില്‍ പ്രശ്നമില്ലല്ലൊ. ഒന്ന് നോക്കൂ, എന്നിട്ട് എഡിറ്റ് ചെയ്യാം. ഇന്റര്‍നെറ്റിനെ പറ്റി മലയാളത്തില്‍ ഒരു ലഘു കൈപ്പുസ്തകം എഴുതണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അതിന്റെ ഭാഗമായുള്ള പഠിത്തത്തിനിടയില്‍ കിട്ടിയ വിവരമാണ് ഇത്.
@സ്വതന്ത്ര ചിന്തകൻ ലിനക്സില്‍ എനിക്ക് അത്ര പരിചയം പോര :) നന്ദി.
ReplyDelete@Renjith രഞ്ജിത്ത് , പരീക്ഷിച്ചു നോക്കിയിരുന്നോ?
ReplyDeleteWorks for me..
ReplyDelete@nabieel
ReplyDeleteGood :)
മാഷെ, നന്‍ഡ്രി...
ReplyDelete:)
ഈ സെറ്റിങ് വരുത്തുന്നതിനു മുമ്പ് 1482 കെബിപീസ് ഉണ്ടായിരുന്ന ഡൌണ്‍ ലോഡ് സ്പീഡ് 1683 ആയി, 187 ഉണ്ടായിരുന്ന അപ്ലോഡ് സ്പീഡ് 196 ആയി . ഇതിന്റെ ഫലമായിരിക്കണം. ഹെല്‍പ്പര്‍ പറഞ്ഞപോലെ പൂജ്യം ആണ് ഇട്ടത്.
@അനിൽ@ബ്ലോഗ്
ReplyDeleteഅനില്‍ , പൂജ്യത്തിന്റെ സ്ഥാനത്ത് 22 കൊടുത്ത് ഇതേ പോലെ ഒന്ന് കൂടി പരീഷിച്ച് നോക്കൂ. ഡൌണ്‍ലോഡ് സ്പീഡ് ഇരട്ടിയാകേണ്ടതാണ്. മാറ്റമില്ലെങ്കില്‍ വീണ്ടും പൂജ്യം കൊടുക്കാമല്ലൊ. എനിക്ക് ഡൌണ്‍ലോഡ് സ്പീഡ് ഗണ്യമായി വര്‍ദ്ധിച്ചു.
ഇല്ല മാഷെ.
ReplyDeleteവ്യത്യാസം ഒന്നും കാണാനില്ല.
1700 എന്നത് ഇവിടെ പരമാവധി സ്പീഡാണ്.
കെ.പി സാറെ,
ReplyDeleteനാല് DSL കണക്‌ഷനുകളിൽ ഞാൻ ഇത് പരിശോധിച്ചു. 0 -ആക്കിമാറ്റിയപ്പോൾ മാത്രമാണ് സ്പീഡ് കൂടുന്നതായി കണ്ടത്. മാത്രമല്ല QoS ഡിസേബിൾ ചെയ്ത് സമയത്ത് കിട്ടിയിരുന്ന സ്പീഡ് പോലും 22% എന്നാക്കിയപ്പോൾ കിട്ടുന്നില്ലെന്നതാണ് സത്യം. പക്ഷെ അവിടെ 0% എന്നാക്കിയപ്പോൾ സ്പീഡ് കൂടിയിട്ടുമുണ്ട്.
ഡിഫാൾട്ടായി വിൻഡോ 20% ബാൻഡ് വിഡ്ത്ത്, അപ്‌ഡേഷനും മറ്റും അലോക്കേറ്റ് ചെയ്യുന്നു എന്നാണ്, പല ടെക്‌നിക്കൽ സൈറ്റുകളിൽ നിന്നും അറിയുന്നത്. പക്ഷെ, QoS സെറ്റിങ്ങ്‌സ് TCP/IP കണക്‌ഷനെ കാര്യമായി ബാധിക്കില്ലെന്നാണ് മൈക്രോസോഫ്‌റ്റ് പറയുന്നത്.
എന്തായാലും ഈ സെറ്റിങ്ങ്‌സ്, സാധരണ നെറ്റ് ഉപദോക്താവിനെ സഹായിക്കും എന്നുതന്നെയാണ് ഞാൻ കരുതുന്നത്. ഇത്തിരിയെങ്കിലും സ്പീഡ് കൂടിയാൽ അതായല്ലോ.
@Helper | സഹായി
ReplyDeleteവളരെ നന്ദി. പോസ്റ്റ് ഇതേ പോലെ നില്‍ക്കട്ടെ. ഈ കമന്റുകള്‍ ആളുകള്‍ വായിക്കുമല്ലൊ. പൂജ്യം തന്നെ എല്ലാവരും കൊടുക്കട്ടെ. അപ്പോള്‍ സ്പീഡ് എന്തായാലും വര്‍ദ്ധിക്കും. പലര്‍ക്കും ഉപകാരപ്രദമായിരിക്കും ഈ പോസ്റ്റും സഹായിയുടെ കമന്റും എന്നതില്‍ തര്‍ക്കമില്ല. ഒരിക്കല്‍ കൂടി നന്ദിയും സ്നേഹവും :)
QoS ഡിസേബിള്‍ ചെയ്യെണ്ടതില്ല എന്നാണ് എനിക്കു തോന്നുന്നത്. ഇതു വായിക്കു... http://www.sevenforums.com/network-sharing/54085-qos-packet-scheduler-windows-7-a.html
ReplyDelete@ദീപക്
ReplyDeleteദീപക് എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല. വിന്‍ഡോസ് XP സെറ്റിങ്ങ്സ് ആണിവിടെ പറഞ്ഞത്. വിസ്റ്റ, വിന്‍ഡോസ്-7 എന്നിവയ്ക്ക് ഇത് ബാധകമല്ല. അതിനാല്‍ ദീപക് തന്ന ലിങ്കും ഇവിടെ പ്രസക്തമല്ല.
ഉപകാരപ്രദമായ പോസ്റ്റ്.
ReplyDeleteനന്ദി മാഷേ.
മാഷെ,
ReplyDeleteദാ പിടിച്ചൊ, നെറ്റില്‍ നിന്നും കിട്ടിയത്.
ഫെഡോറ 11ന്‍ വേണ്ടിയുള്ളതാണ്‍, ഉബുണ്ടുവിനു വര്ക്കും എന്ന് അവര്‍ പറയുന്നു, ഞാന്‍ പരീക്ഷിച്ചില്ല.
Improving your bandwidth
This guide was taken from the ubuntu guide
* Open the sysctl.conf file for editing and backup your previous sysctl.conf file
su -c 'cp /etc/sysctl.conf /etc/sysctl.conf.backup'
su -c 'gedit /etc/sysctl.conf'
* Add the following lines
## increase TCP max buffer size setable using setsockopt()
net.core.rmem_max = 16777216
net.core.wmem_max = 16777216
## increase Linux autotuning TCP buffer limits
## min, default, and max number of bytes to use
## set max to at least 4MB, or higher if you use very high BDP paths
net.ipv4.tcp_rmem = 4096 87380 16777216
net.ipv4.tcp_wmem = 4096 65536 16777216
## don't cache ssthresh from previous connection
net.ipv4.tcp_no_metrics_save = 1
net.ipv4.tcp_moderate_rcvbuf = 1
## recommended to increase this for 1000 BT or higher
net.core.netdev_max_backlog = 2500
## for 10 GigE, use this, uncomment below
## net.core.netdev_max_backlog = 30000
## Turn off timestamps if you're on a gigabit or very busy network
## Having it off is one less thing the IP stack needs to work on
## net.ipv4.tcp_timestamps = 0
## disable tcp selective acknowledgements.
net.ipv4.tcp_sack = 0
##enable window scaling
net.ipv4.tcp_window_scaling = 1
* Save it and close it. Run the following command
su -c '/sbin/sysctl -p'
@കെ.പി.സുകുമാരന്‍
ReplyDeleteവിന്‍ഡോസ്-7 ല്‍ QoS എങ്ങനെ കിട്ടും എന്നു തപ്പി പോയപ്പോള്‍ കിട്ടിയ ലിങ്കായിരുന്നു അതു. പോസ്റ്റ് വിന്‍ഡോസ്-XPക്കു വേണ്ടിയാണെന്ന് പറഞ്ഞിട്ടുണ്ടായിരുന്നുമില്ല. കമന്റു ചെയ്തു കഴിഞ്ഞാണ് വിന്‍ഡോസ് XP ക്കു വേണ്ടി അയിരിക്കും പോസ്റ്റ് എന്നോര്‍ത്തത്. ഓഫടി ആയിപ്പോയെങ്കില്‍ ക്ഷമിക്കുക
@ദീപക്
ReplyDeleteനമ്മള്‍ ഇങ്ങനയല്ലെ ഓരോന്ന് പഠിച്ചു വരുന്നത് ദീപക് .. ഞാന്‍ നെറ്റില്‍ കണ്ട വിവരം അപ്പോള്‍ തന്നെ പോസ്റ്റാക്കുകയായിരുന്നു. ക്ഷമിക്കാനൊന്നുമില്ല. വായനയ്ക്കും കമന്റിനും നന്ദിയും സ്നേഹവും ...
യദൃച്ഛയാ ഈ പോസ്റ്റ് കാണാനിടയായി.
ReplyDeleteഇത്തരത്തിൽ സ്പീഡ് കൂട്ടാമെന്ന ആശയം സാധാരണ സാഹചര്യങ്ങളിൽ തികഞ്ഞ അബദ്ധമാണു്.
വളരെ ചുരുക്കിപ്പറഞ്ഞാൽ, വിൻഡോസ് അപ്‌ഡേറ്റ് പ്രോഗ്രാമിനു് പുതിയ ഫയലുകൾ ഡൌൺലോഡ് ചെയ്യേണ്ട സമയത്തുമാത്രം ബാധകമായ ഒരു സെറ്റിങ്ങ് ആണിതു്. 20% സംവരണം ചെയ്തുവെച്ചിരിക്കുന്നു എന്നതിനർത്ഥം ആ ക്വോട്ട വേറെ മുന്നോക്കജാതി പ്രോഗ്രാമുകൾക്കൊന്നും ഒരിക്കലും കിട്ടില്ല എന്നല്ല. പ്രത്യേകിച്ച് വിൻഡോസ് അപ് ഡേറ്റ് ഫയലുകൾ ഒന്നും പുതുതായി ഡൌൺലോഡ് ചെയ്യേണ്ടാത്ത സമയത്തൊക്കെ ഈ ഇരുപതു ശതമാനവും ഓപ്പൺ മെറിറ്റിൽ തന്നെയുണ്ടാവും.അല്ലാതെ ആളെക്കിട്ടാതെ തസ്തിക ഒഴിച്ചിടില്ല.
QoS അനുസരിച്ച് ബാൻഡ് വിഡ്ത്ത് പങ്കുവെക്കുന്ന സങ്കേതം അപൂർവ്വമായി ബാധിക്കാവുന്ന ഒരു അവസരം ഉണ്ട്: വിൻഡോസ് എക്സ്പിയുള്ള കമ്പ്യൂട്ടറിൽ ഒരു ഡയൽ-അപ്പ് കണക്ഷനും ആ കണക്ഷൻ ഷെയർ ചെയ്ത് അതിന്റെ ഷെയർ ഉപയോഗിച്ച് ഇന്റർനെറ്റ് ലഭ്യമാക്കിയ മറ്റനേകം വിൻഡോസ് എക്സ്പി കമ്പ്യൂട്ടറുകളും ഉണ്ടെന്നിരിക്കട്ടെ.(DSL റൌട്ടെർ അല്ല, ICS എന്നു വിളിക്കപ്പെടുന്ന രീതി). ഇത്തരം വ്യവസ്ഥകളിൽ, ഓരോ കമ്പ്യൂട്ടറുകളിലേക്കുമുള്ള വിൻഡോസ് അപ്ഡേറ്റുകൾ മൊത്തത്തിൽ കണക്കാക്കിയാൽ വളരെ വലുപ്പമുണ്ടാവും. അത്തരം അവസ്ഥയിൽ ഓരോ കമ്പ്യൂട്ടറുകളും 20% വീതം ബാൻഡ് വിഡ്ത്ത് പങ്കുവെച്ചാൽ മറ്റു സർവ്വീസുകൾ കുറേ സമയത്തേക്ക് (വിൻഡോസ് അപ്ഡേറ്റ് ഡൌൺ ലോഡുകൾ പൂർണ്ണമാവുന്നതുവരെ) പ്രശ്നബാധിതമാവും.
ഇതിനുപകരം, വേണമെങ്കിൽ, റൌട്ടറിനുള്ളിലെ QoS സെറ്റിങ്ങുകൾ ഉപയോഗിച്ച് ഇന്നയിന്നയിനം പ്രോഗ്രാമുകൾക്കു് ഇത്ര വീതമെന്നു് ബാൻഡ് വിഡ്ത്ത് പങ്കുവെക്കാവുന്നതാണു്. മൊത്തം വേഗത്തിൽ വ്യത്യാസമൊന്നും ഉണ്ടാവില്ലെങ്കിലും മുൻഗണനകൾ അനുസരിച്ച് (ഉദാഹരണം: വ്യക്തമായി VoiP ഫോൺ ചെയ്യാൻ, ടോറന്റുകൾ സാധാരണ വെബ് പേജ് ലോഡിങ്ങിനെ മന്ദിപ്പിക്കാതിരിക്കാൻ തുടങ്ങി...) കണക്ഷൻ ക്രമപ്പെടുത്താൻ ഇങ്ങനെ ചെയ്യാം.
@ViswaPrabha | വിശ്വപ്രഭ
ReplyDeleteനന്ദി വിശ്വം :)