ലാവലിൻ ഇടപാടിൽ പിണറായി വിജയൻ ഇടനിലക്കാരിൽ നിന്ന് പണം കൈപ്പറ്റുന്നതിന് തെളിവില്ല എന്ന് സി.ബി.ഐ. കോടതി മുമ്പാകെ ബോധിപ്പിച്ച വാർത്ത പത്രങ്ങളിൽ വന്നയുടനെ അത് പാർട്ടി പത്രവും ,പാർട്ടിചാനലും പാർട്ടി ബ്ലോഗർമാരും നല്ലവണ്ണം ആഘോഷിച്ചു. പിണറായി കുറ്റവിമുക്തനായ പ്രതീതിയാണ് രണ്ട് ദിവസം സൃഷ്ടിക്കപ്പെട്ടത്. എന്നാൽ പണം വാങ്ങുന്നതിന് തെളിവില്ല എന്ന് മാത്രമേ സി.ബി.ഐ.പറഞ്ഞിട്ടുള്ളൂ എന്നും സർക്കാറിന് നഷ്ടവും ലാവലിൻ കമ്പനിയ്ക്ക് നേട്ടവും ഉണ്ടാകത്തക്കവിധം ലാവലിൻ കരാറിൽ അഴിമതി നടന്നിട്ടുണ്ട് എന്ന കേസ് വിചാരണ പോലും തുടങ്ങിയിട്ടില്ല എന്ന സത്യം സുബോധമുള്ള എല്ലാവർക്കും അപ്പോഴും അറിയാമായിരുന്നു. അല്ലെങ്കിലും തെളിവുകൾ ബാക്കിയാകാൻ മാത്രം സാക്ഷികളെ നിർത്തിക്കൊണ്ട് ആരെങ്കിലും കോഴപ്പണം കൈപ്പറ്റുമോ? ഏതെങ്കിലും അഴിമതിയിൽ പണം വാങ്ങുന്നതിന് തെളിവുകൾ ഉണ്ടാകുമോ? തെളിവുകൾ ഇല്ല എന്നതിന്റെ പേരിൽ ഈ രാജ്യത്ത് ആരും അഴിമതിയിലൂടെ പണം സമ്പാദിക്കുന്നില്ല എന്ന് അർത്ഥമുണ്ടോ? പിന്നെ ഈ ആഡംബരജീവിതമൊക്കെ സാധ്യമാകുന്നത് എങ്ങനെ?
ലാവലിൻ കേസ് രാഷ്ട്രീയപ്രേരിതമാണ് എന്ന തങ്ങളുടെ നിലപാട് സി.ബി.ഐ. തന്നെ ശരി വച്ചിരിക്കുന്നു എന്നാണ് പ്രകാശ് കാരാട്ട് പ്രതികരിച്ചത്. ആറെസ്പിയുടെ ഇന്ദുചൂഢൻ പറഞ്ഞത്, കേന്ദ്രം രാഷ്ട്രീയപക പോക്കലിന് സി.ബി.ഐ.യെ ഉപയോഗപ്പെടുത്തുന്നതിന്റെ തെളിവാണ് ഇതെന്നാണ്. രണ്ട് ദിവസം സഖാക്കൾക്ക് സി.ബി.ഐ. വേണ്ടപ്പെട്ടതായി മാറിയ കാഴ്ച കൌതുകകരമായിരുന്നു. എന്റെ കൈകൾ ശുദ്ധമെന്ന് പിണറായിയും കിട്ടിയ ചാൻസിന് വെച്ചുകാച്ചി. എന്നാൽ രാഷ്ട്രീയത്തിൽ ഒരു പൊന്നുമോന്റെയും കൈകൾ ശുദ്ധമല്ല എന്ന് ഇന്ന് ഏറെക്കുറെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. സമ്പാദിക്കാൻ തന്നെയാണ് ഇന്ന് ആളുകൾ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതും രാഷ്ട്രീയം കൊണ്ടുനടക്കുന്നതും. സ്വാതന്ത്ര്യം നേടാൻ കോൺഗ്രസ്സുകാരും വിപ്ലവം നടത്താൻ കമ്മ്യൂണിസ്റ്റുകളും ഇറങ്ങിപ്പുറപ്പെട്ടതൊക്കെ അന്തകാലം.രണ്ട് ദിവസം കുറ്റവിമുക്തനാക്കപ്പെട്ട ശേഷം മാധ്യമസിണ്ടിക്കേറ്റും സി.ബി.ഐ.യും അതിന്റെ വർഗ്ഗസ്വഭാവം കാണിച്ചു. ലാവലിൻ കേസിൽ ആർക്കും ക്ലീൻചിറ്റ് നൽകിയിട്ടില്ല എന്നാണ് ഇപ്പോൾ സി.ബി.ഐ. കോടതിയിൽ ബോധിപ്പിച്ചിരിക്കുന്നത്. മാത്രമല്ല പിണറായി പണം (കോടികൾ എന്ന് പത്രം) വാങ്ങുന്നത് കണ്ടതായി ഒരു ദീപക് കുമാറിന്റെ പരാതി സി.ബി.ഐ.ക്ക് ലഭിച്ചതായും കോടതിയെ അറിയിച്ചിരിക്കുന്നു.
ഇത്തരം അഴിമതികളും കേസും വിചാരണയും ഒന്നും ഇവിടെ പുത്തരിയല്ല. അഴിമതി നടത്തിയതിന്റെ പേരിലോ അവിഹിതമായി ധനം സമ്പാദിച്ചതിന്റെ പേരിലോ ഒരു നേതാവും ഇവിടെ രാഷ്ട്രീയം ഉപേക്ഷിച്ചു പോയിട്ടില്ല. തൽക്കാലം കുറച്ച് നാളത്തേക്ക് മറഞ്ഞിരുന്നാലും പിന്നീട് താരപ്രഭയോടെ തിരിച്ചു വരാറാണ് പതിവ്. കാരണം നേതാക്കൾ ഇല്ലെങ്കിൽ ഈ രാജ്യവും ജനങ്ങളും പാർട്ടികളും എല്ലാം അനാഥമായിപോകും. ഇല്ലാത്ത ബില്ല് പാസ്സാക്കി ഖജനാവിൽ നിന്ന് കോടികൾ തട്ടിയെടുത്ത് മുഖ്യമന്ത്രിക്കസേരയിൽ നിന്ന് ഇറങ്ങേണ്ടി വന്ന നേതാവ് അടുത്ത നാൾ കയറിയിരുന്നത് കേന്ദ്രന്റെ റെയിൽവേ മന്ത്രിക്കസേരയിലാണ്. പിണറായിയ്ക്കും ഒരു ചുക്കും സംഭവിക്കില്ല. കേസ് എന്നെങ്കിലും ഒരു വഴിക്ക് ആകാനും പോകുന്നില്ല.
ലാവലിൻ കേസിൽ പക്ഷെ ഒരു പ്രത്യേകതയുണ്ട്. അത് സാധാരണ അഴിമതിക്കേസ് പോലെയല്ല. സി.പി.എമ്മിനെ തകർക്കാൻ വേണ്ടിയാണ് ഈ കേസിൽ പാർട്ടി സെക്രട്ടരിയും പി.ബി.അംഗവുമായ പിണറായിയെ പ്രതിയാക്കിയത് എന്നാണ് ആരോപണം. അതായത് പാർട്ടിയെ തകർക്കണമെങ്കിൽ സെക്രട്ടരിയെ കേസിൽ കുടുക്കി ശിക്ഷിച്ചാൽ മതി എന്ന് സാരം. സി.പി.എം. എന്ന പാർട്ടി ഇത്രയ്ക്കേ ഉള്ളോ? പിണറായി ശിക്ഷിക്കപ്പെട്ടാൽ പാർട്ടി തകരുമോ? കേസും ശിക്ഷയും എന്തോ ആകട്ടെ, ഇന്നത്തെ നിലയിൽ സി.പി.എമ്മിന് പിണറായി ഇല്ലാതെ മുന്നോട്ട് പോകാൻ കഴിയില്ല എന്നതാണ് യാഥാർത്ഥ്യം. എന്ത്കൊണ്ടാണത്? അത്രയ്ക്കും ജനമനസ്സുകളിൽ നിറഞ്ഞുനിൽക്കുന്ന ത്യാഗിയും വിപ്ലവകാരിയുമായ ജനകീയനേതാവാണോ അദ്ദേഹം? അതറിയണമെങ്കിൽ ഈ പാർട്ടിയെക്കുറിച്ച് എന്തെങ്കിലും കുറച്ച് മനസ്സിലാക്കണം. ആയിരക്കണക്കിലല്ല, പതിനായിരക്കണക്കിലുമല്ല (ലക്ഷക്കണക്ക് തന്നെ പറയേണ്ടി വരും) ആളുകൾക്ക് നേരിട്ടും പരോക്ഷമായും തൊഴിൽ നൽകുന്ന സ്ഥാപനം കൂടിയാണ് ഇന്ന് പാർട്ടി. അത് നടത്തിക്കൊണ്ട് പോകാൻ അസാമാന്യമായ മാനേജ്‌മെന്റ് വൈദഗ്ദ്യം വേണം. വെറും രാഷ്ട്രീയം മാത്രം പോര.
തച്ചങ്കിരി ഗൾഫിൽ പോയത് സത്യമാണോ, എന്തിനാണ് പോയത് എന്നൊന്നും നമുക്കറിയില്ല. എന്നാൽ പിണറായി ഗൾഫിൽ പോയത് എന്തിനാണെന്ന് കണ്ണൂരിൽ ഒരു ജയരാജൻ വിശദീകരിച്ചിട്ടുണ്ട്. ദേശാഭിമാനിക്ക് ഫണ്ട് പോരാതെ വന്നപ്പോൾ പണ്ട് ഏ.കെ.ജി.യോ ഇ.എം.എസ്സോ മറ്റോ സിലോണിൽ പോയിട്ടുണ്ടത്രെ പണം പിരിക്കാൻ വേണ്ടി. അത്കൊണ്ട് പണം പിരിവ് മോശം ഏർപ്പാടല്ല. ഒരു ദിവസത്തെ ബക്കറ്റ് പിരിവ്കൊണ്ട് കിട്ടിയ ആറ് കോടി കൊടുത്ത് കണ്ണുർ നഗരത്തിൽ മൂന്ന് ഏക്കറയിൽ അധികം സ്ഥലം വാങ്ങി. അവിടെ നായനാരുടെ പേരിൽ അക്കാദമി പണിയണം. അതിന് വേണ്ടി പണം പിരിക്കാനാണ് അദ്ദേഹം ഗൾഫിൽ പോയത് പോലും. ചോര നീരാക്കി പണിയെടുക്കുന്ന പ്രവാസികൾക്ക് വേണ്ടി ഒന്നും ചെയ്യാത്ത കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങൾ പ്രവാസികളുടെ മുന്നിൽ തുറന്ന് കാണിക്കാനും അദ്ദേഹം അവിടെ തയ്യാറായി. നായനാർ അക്കാദമി എന്നത് പാർട്ടിപ്രവർത്തകരുടെ സ്വപ്നമാണെന്നാണ് ജയരാജൻ പറഞ്ഞത്. ഇമ്മാതിരി സ്വപ്നങ്ങൾ പ്രവർത്തകർ കാണുമ്പോൾ നേതാക്കൾക്ക് ഗൾഫിൽ പോയിട്ടായാലും പണം പിരിക്കാതിരിക്കാൻ കഴിയുമോ? അധികമധികം സ്ഥലങ്ങൾ അധികമധികം കെട്ടിടങ്ങൾ , അക്കാദമികൾ , സംരംഭങ്ങൾ , തീം പാർക്കുകൾ ഇതൊക്കെയാണ് ഇപ്പോൾ പാർട്ടിപ്രവർത്തകരുടെ സ്വപ്നങ്ങൾ .
മറ്റൊരു സ്വപ്നം പൂവണിയാൻ പോകുന്നതിന്റെ ആഹ്ലാദത്തിമിർപ്പിലാണ് ഇപ്പോൾ പാർട്ടിപ്രവർത്തകർ. അത് വളപട്ടണം പുഴയുടെ ഇരുകരകളിലും കിലോമീറ്ററുകളോളം ദൂരത്തിൽ ഏക്കർ കണക്കിൽ വിസ്തൃതിയിൽ കണ്ടൽക്കാടുകൾ നശിപ്പിച്ച് തീം പാർക്ക് സ്ഥാപിക്കുക എന്നതാണ്. ഇക്കോ-ടൂറിസം പദ്ധതി എന്നാണ് ഓമനപ്പേര്. പതിവ് പോലെ അതിനായി ഒരു സൊസൈറ്റിയും. ചില പരിസ്ഥിതിവാദികൾ മുറവിളി കൂട്ടുന്നുണ്ട്. ചിലർ റോഡിൽ ഉപവാസവും അനുഷ്ഠിച്ചിരുന്നു. അതൊക്കെ കൈകാര്യം ചെയ്യാൻ ആരും പഠിപ്പിക്കേണ്ടതില്ല. ഇനി കണ്ടൽക്കാടുകളുടെ സ്ഥാനത്ത് കൂറ്റൻ കെട്ടിടങ്ങൾ എപ്പോൾ ഉയരുമെന്ന് കാത്തിരുന്നാൽ മതി. ഇതേ പോലെയാണ് മുൻപ് തലശ്ശേരിക്കടുത്ത് കണ്ടൽക്കാടുകൾ മണ്ണിട്ട് നികത്തി സിറ്റി സെന്റർ നിർമ്മിക്കുമ്പോൾ ഏതാനും പരിസ്ഥിതിവാദികൾ അലമ്പുണ്ടാക്കാൻ നോക്കിയത്. എന്നിട്ടെന്തായി? ശാരദ ടീച്ചറുടെ എതിർപ്പ് കാരണം നായനാരുടെ പേര് ഇട്ടില്ല എന്ന് മാത്രം. പാപ്പിനിശ്ശേരിയിലെ കണ്ടൽക്കാടുകൾ പാർട്ടിക്ക് അക്ഷയഖനി ആകാൻ പോവുകയാണ്. പറശ്ശിനിക്കടവിലെ മുത്തപ്പൻ ക്ഷേത്രവും വരുതിയിലാക്കാൻ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. വിജയിക്കാതിരിക്കാൻ ന്യായമില്ല. ബൂർഷ്വയുടെ ജനാധിപത്യമാണ് ഇവിടെ ഉള്ളതെങ്കിലും കേരളത്തിൽ അത് ഏറ്റവും അധികം മുതലാക്കുന്നത് സി.പി.എം. എന്ന സ്ഥാപനമാണ്.
സുകുമാരേട്ടന്‍ പുലിയാണു കേട്ടൊ? ആ തൊമ്മനും തെക്കേതലയും എന്തിനു പ്റതിപക്ഷത്തിരിക്കുന്നോ എന്തോ?
ReplyDeleteഎന്നെ തല്ലണ്ടമ്മാവാ, ഞാന്‍ നന്നാകില്ല !
ReplyDelete@സുനിൽ കൃഷ്ണൻ(Sunil Krishnan)
ReplyDeleteആര് ആരെ തല്ലാന്‍ ... ആരു നന്നാകാന്‍ ? ഇക്കണക്കിന് പോയാല്‍ പാര്‍ട്ടി നന്നാകാനല്ല , നന്നെയാകാനുള്ള ചാന്‍സേ ഉള്ളൂ സുനിലേ ....
ഞാന്‍ മനസ്കൊണ്ട് ഏറെ അകന്നു...എന്തുപറഞ്ഞാലും ഇനി അടുക്കില്ല....അടുക്കാനോട്ടാഗ്രഹവുമില്ല.....വിപ്ലവ പാര്‍ട്ടിക്ക് തലതൊട്ടപ്പന്മാര്‍ ഏറെ ഉണ്ട്. ചെമ്മാനെയും ചെരുപ്പുകുത്തിയെയും ഒന്നും അവര്‍ക്കിനി വേണ്ട.....സസ്നേഹം
ReplyDeleteലാവ്‌ലിന്‍ കേസിലൊക്കെ പിണറായി അഴിമതി കാട്ടി എന്ന രീതിയില്‍ നിരന്തരം എഴുതിയിരുന്ന താങ്കളെപ്പോലെയുള്ളവര്‍ യഥാര്‍ത്ഥത്തില്‍ ഈ പ്രസ്ഥാനത്തെ സ്നേഹിക്കുന്നുവെങ്കില്‍ ഇപ്പോള്‍ ചെയ്യേണ്ടിയിരുന്നത് സി.ബി ഐയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഒരു സ്വയം വിമര്‍ശനം അല്ലായിരുന്നോ?
ReplyDeleteഞാനത് സുകുമാരന്‍ ചേട്ടനില്‍ നിന്നു പ്രതീക്ഷിക്കുന്നില്ല, എങ്കിലും അങ്ങനെ ആയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോയി...
സത്യത്തെ അംഗീകരിക്കുന്നതിനെന്താണു മടി കാണിക്കുന്നത്?
അത് അംഗീകരിക്കാന്‍ മടിയുള്ളതുകൊണ്ടാണു ഈ പോസ്റ്റില്‍ പുലബന്ധം പോലുമില്ലാത്ത പല വിഷയങ്ങള്‍ കുത്തി നിറക്കേണ്ടി വന്നത്...അല്ലേ?
സമയം കിട്ടിയാല്‍ താഴെ പറയുന്നവ ഒന്നു നോക്കുക
1:പിതൃശൂന്യതയുടെ ഞരമ്പുരോഗങ്ങള്‍
2:പിണറായിക്കെതിരെ വീണ്ടും നിഴല്‍ യുദ്ധം
3:ഇത്തിരികൂടി ലാവ്‌ലിന്‍ വാര്‍ത്തകള്‍
4:ലാവ്‌ലിന്‍ -പൊളിഞ്ഞ കള്ളങ്ങള്‍ -ഫ്ലാഷ്‌ബാക്ക്
5:ലാവ്‌ലിന്‍ കേസ് ഇനി നിലനില്‍ക്കില്ല
പിണറായി വിജയനോ ലാവലിന്‍ കേസോ മാത്രം എന്റെ മുഖ്യവിഷയമല്ല സുനിലേ... പിന്നെ ഈ പോസ്റ്റ് പാപ്പിനിശ്ശേരിയിലെ കണ്ടല്‍ക്കാടുകളെ കുറിച്ച് കൂടി ഉദ്ദേശിച്ചുള്ളതാണ്. ഞാന്‍ അവിടെയൊക്കെ സന്ദര്‍ശിച്ചതിന് ശേഷമാണ് ഇതെഴുതിയത്. ഒന്നും കുത്തിനിറച്ചിട്ടില്ല. ഒരുപാട് എഴുതാനുള്ളത് വിസ്താരഭയത്താല്‍ ഒഴിവാക്കുകയായിരുന്നു. ജനങ്ങളില്‍ നിന്ന് പാര്‍ട്ടി എങ്ങനെ അകലുന്നു എന്ന് സുനിലിന് ക്രമേണ ബോധ്യമാകും. അതിന് മുന്‍പ് നമുക്ക് പ്രതിബദ്ധത വേണ്ടത് ജനങ്ങളോടോ അതോ സംഘടനയോടോ എന്ന് ഒരാത്മവിമര്‍ശനം സാധിക്കുമെങ്കില്‍ നടത്തുക.
ReplyDeleteലിങ്കുകള്‍ മിക്കതും വായിച്ചിരുന്നു. ഒന്ന് കൂടി നോക്കാം
ആരുഷിക്കും , യാത്രികനും നന്ദി ....
ReplyDeleteചില സംശയങ്ങള്‍,
ReplyDelete1. ലാവലിന്‍ മുഖ്യകരാര്‍ ഒപ്പിട്ട സമയത്തെ മന്ത്രി, ലാവലിന്‍ ഗൂഢാലോചന തുടങ്ങിയ സമയത്തെ മന്ത്രി - എന്നൊക്കെ സി.ബി.ഐ വിശേഷിപ്പിച്ച കാര്‍ത്തികേയനെ ലാവലിന്‍ കേസിലെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താതിരുന്നതിന് കാരണം, അദ്ദേഹത്തിനെതിരെ വ്യക്തമായ തെളിവില്ല എന്ന് സി.ബി.ഐ അന്ന് പറഞ്ഞതിനാലാണ്. എന്നാല്‍, അതേ സി.ബി.ഐ തന്നെ ഒരു വര്‍ഷത്തിനു ശേഷം പറയുന്നു പിണറായി വിജയനെതിരെയും തെളിവ് ലഭ്യമല്ല എന്ന്. ഏകദേശം ഒരു വര്‍ഷത്തിന് മുമ്പ് ഉണ്ടായിരുന്ന എന്ത് തെളിവാണ് സുഹൃത്തേ ഇപ്പോള്‍ മാഞ്ഞ് പോയത്? സ: സുനില്‍ കൃഷ്ണന്‍ നല്‍കിയ ലിങ്കുകളില്‍ പറയുന്ന കാര്യങ്ങളെ, വസ്തുതകള്‍ നിരത്തി, കണക്കുകള്‍ നിരത്തി എതിര്‍ക്കുവാനുള്ള ആര്‍ജ്ജവമുണ്ടോ നിങ്ങള്‍ക്ക്? പാര്‍ട്ടിയെ നന്നാക്കുവാന്‍ ഇറങ്ങുന്നതിന് മുമ്പ് നിങ്ങളുടെ വാലിന്റെ വളവ് നേരെയാക്കുവാന്‍ പറ്റുമോയെന്ന് നോക്കുക.
ലാവ്ലിന്‍ കേസ് സംബന്ധിച്ചു വാര്‍ത്തകള്‍ വീണ്ടും മാധ്യമങ്ങളില്‍ വ്യാപകമായി വരുന്നു. ലാവ്ലിന്‍ ഇടപാടുമായി ബന്ധപ്പെട്ടു മുന്‍മന്ത്രി പണം കൈപ്പറ്റിയെന്നതിനു തെളിവു ലഭിച്ചിട്ടില്ല എന്നു സിബിഐ പറഞ്ഞുവെന്നു വിശദീകരിച്ചുകൊണ്ടു മുന്‍മന്ത്രിയെ ന്യായീകരിച്ചും പിന്തുണച്ചുമുള്ള പ്രസ്താവനകള്‍ അരങ്ങുതകര്‍ക്കുന്നു. വാസ്തവത്തില്‍, അവിഹിതമായി
ReplyDeleteപണം അഥവാ, കൈക്കൂലി വാങ്ങിയെന്നതല്ല ലാവ്ലിന്‍ കേസിലെ ആരോപണം.
1988ലെ അഴിമതി നിരോധന നിയമത്തിലെ ഏഴാം വകുപ്പാണു പൊതുജനസേവകര്‍ കൈക്കൂലിയും മറ്റ് അവിഹിത ധനവും കൈപ്പറ്റുന്നതു കുറ്റകരമാണെന്നു പറയുന്നത്. സിബിഐയുടെ ചാര്‍ജ് ഷീറ്റില്‍ ഇത്തരമൊരു ആരോപണം പ്രതികള്‍ക്കെതിരെ മുന്‍പും ഉണ്ടായിരുന്നില്ല. മറിച്ച്, ശിക്ഷാനിയമത്തിലെ വ്യവസ്ഥകള്‍ക്കു പുറമേ, അഴിമതി നിരോധന നിയമത്തിലെ 13 (1) (സി), (ഡി), 13 (2) വകുപ്പുകള്‍പ്രകാരമുള്ള കുറ്റങ്ങളാണു ചാര്‍ജ് ഷീറ്റില്‍ ആരോപിക്കപ്പെട്ടിരുന്നത്. ഇൌ അടിസ്ഥാനവസ്തുത മറച്ചുവച്ചുകൊണ്ടു ’പണം കൈപ്പറ്റിയതിനു തെളിവില്ല എന്ന പരാമര്‍ശത്തെ മുന്‍നിര്‍ത്തി നടക്കുന്ന പ്രചാരണങ്ങള്‍ ജനവഞ്ചനയാണ്.
അഴിമതി നടത്തുന്നവര്‍ എന്നും കൈക്കൂലി നേരിട്ടു വാങ്ങണമെന്നില്ല. നേരിട്ടു വാങ്ങുന്നവര്‍ പോലും അതിനു രേഖകള്‍ ചെയ്തു തെളിവുണ്ടാക്കിക്കൊള്ളണമെന്നില്ല.
സത്യസന്ധമല്ലാത്ത, വഞ്ചനാപരമായ ഇടപാടുകളിലൂടെ ആര്‍ക്കെങ്കിലും നേട്ടമുണ്ടാക്കുന്ന പ്രവൃത്തി ചെയ്യുന്നതും അധികാരസ്ഥാനം ദുരുപയോഗപ്പെടുത്തി മറ്റാര്‍ക്കെങ്കിലും സാമ്പത്തിക നേട്ടമുണ്ടാക്കുന്നതും കുറ്റകരമാണ്. ഇതിനു കൈക്കൂലിയുമായും പണംപറ്റലുമായും ബന്ധമില്ല.
പക്ഷേ, ആരുംതന്നെ മറ്റുള്ളവര്‍ക്ക് ഇത്തരം ’സഹായങ്ങളും സേവനങ്ങളും വെറുതെ ചെയ്യില്ല എന്നതാണു നിയമത്തിന്റെ അനുമാനം. അതിനാലാണു കൈക്കൂലിക്കുള്ള വകുപ്പില്‍നിന്നു വ്യത്യസ്തമായി 13-ാം വകുപ്പിനെക്കൂടി നിയമത്തില്‍ ഉള്‍പ്പെടുത്തിയത്. അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍, കൈക്കൂലി വാങ്ങി രസീതു നല്‍കിയാല്‍ മാത്രമേ അഴിമതിക്കേസുകളില്‍ പ്രോസിക്യൂഷന്‍ സാധിക്കൂ എന്ന അവസ്ഥയുണ്ടാകും.
ഇതിനു പുറമേ ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ വിവരിക്കപ്പെട്ട കുറ്റങ്ങളും ലാവ്ലിന്‍ കേസില്‍ ആരോപിക്കപ്പെട്ടിരിക്കുന്നു.
കോടതികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൈക്കൂലിവാങ്ങലില്‍ നിന്നും അവിഹിത ധനസമ്പാദനത്തില്‍ നിന്നും വ്യത്യസ്തമായാണു മന്ത്രിതല അഴിമതിയെ കാണുന്നത്. കോമണ്‍കോസിന്റെ കേസില്‍ (1996) സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും പെട്രോള്‍ ബങ്ക് വീതിച്ചുനല്‍കിയ മന്ത്രിയുടെ നടപടിയാണു സുപ്രീം കോടതി റദ്ദാക്കിയത്. എംഐ ബില്‍ഡേഴ്സിന്റെ കേസില്‍ (1999) ലക്നൌവിലെ ജന്‍ഡന്‍വാല പാര്‍ക്ക് ടെന്‍ഡര്‍ വിളിക്കാതെ സ്വകാര്യ മുതലാളിക്കു കൈമാറിയ നടപടി സുപ്രീം കോടതി അസാധുവാക്കി. താരക സിങ്ങും ജ്യോതി ബസുവും തമ്മിലുള്ള കേസില്‍ (2004) സര്‍ക്കാര്‍ പ്ലോട്ടുകളുടെ അലോട്മെന്റിന്റെ കാര്യത്തില്‍ ഭരണ, നീതിന്യായ തലങ്ങളില്‍ നടന്ന അഴിമതിയെയാണു സുപ്രീം കോടതി വിമര്‍ശിച്ചത്. ഇത്തരം അഴിമതിക്കേസുകളിലൊന്നും പണം കൈപ്പറ്റിയതു സംബന്ധിച്ച തെളിവിനു ഒരു പ്രസക്തിയുമില്ല എന്നതു വ്യക്തമാണല്ലോ.
കേവലം പണാപഹരണത്തിന്റെ തെളിവുമായി ബന്ധപ്പെട്ട ഇത്തിരിവട്ടത്തിലേക്കു ചുരുക്കിക്കാട്ടാവുന്നതല്ല, മന്ത്രിതല ഉത്തരവാദിത്തത്തിന്റെയും സുതാര്യമായ ഭരണനിര്‍വഹണത്തിന്റെയും പ്രശ്നങ്ങള്‍. അവ, ജനാധിപത്യത്തിന്റെ തന്നെ പ്രാണവായുവാണെന്നു പ്രസിദ്ധ രാഷ്ട്രീയ ചിന്തകനായ കെന്നത്ത് കെര്‍നഗന്‍ കനേഡിയന്‍ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ എഴുതിയിരിക്കുന്നതു പ്രസക്തമാണ്.
ഇൌ ജനാധിപത്യ പാഠം, ലാവ്ലിന്‍ കേസിന്റെ സവിശേഷ കനേഡിയന്‍ പശ്ചാത്തലത്തില്‍ മലയാള സമൂഹത്തിനാകെയുള്ള ജാഗ്രതാനിര്‍ദേശമാകുന്നു.
[അഡ്വ. കാളീശ്വരം രാജ്
@ അങ്കിള്‍ , നന്നായിട്ടുണ്ട് മാഷേ ... ലാവലിൻ കേസ് വിചാരണ നടക്കുമ്പോൾ കേരള സമൂഹത്തിന് അതിൽ നിന്ന് ധാരാളം പഠിക്കാനുണ്ടാവും. കാത്തിരുന്നു കാണാം. കേസ് എങ്ങനെയും തേഞ്ഞ് മാഞ്ഞ് പോകും എന്ന പ്രതീക്ഷയിലാണ് ബാലിശമായ ഇത്തരം പ്രചരണങ്ങളുമായി തല്പരകക്ഷികൾ ഇറങ്ങുന്നത്...
ReplyDeleteലാവലിന്‍ ‘ഇടപാടു’മായി ബന്ധപ്പെട്ട് വിജയനെതിരെ ഉയര്‍ന്ന പ്രധാന ആരോപണങ്ങള്‍ ‘സംസ്ഥാനത്തിന് നഷ്ടം’ ഉണ്ടാക്കി, ലാവലിനു ലാഭം ഉണ്ടാക്കി എന്നൊന്നും ആയിരുന്നല്ലോ...? ആ വകയില്‍ കോടിക്കണക്കിനു രൂപ സമ്പാദിച്ചു എന്നും അതുപയോഗിച്ച് (40 ലക്ഷം മുതല്‍ ഒരു കോടിയിലേറെ വരെ കാലാകാലങ്ങളില്‍ വില കൂടിക്കൊണ്ടിരുന്ന) ‘കൊട്ടാരം’ പണിതു, കമല ഇന്റര്‍നാഷനല്... 100 സിംഗപ്പൂര്‍ യാത്ര.. ഇതൊക്കെ ആയിരുന്നല്ലോ പ്രചാരണങ്ങള്‍? ആ പ്രചാരണങ്ങളൊക്കെ മൂക്കു കുത്തി വീഴുന്നതു കാണുമ്പോള്‍ ഇത്രയും നാള്‍ ഈ ആരോപണങ്ങളുമായി അരങ്ങുതകര്‍ത്താടിയവര്‍ ചെയ്തുകൊണ്ടിരുന്നതൊക്കെ ‘ജനവഞ്ചന’ ആയിരുന്നു എന്നു സമ്മതിച്ചിട്ടു പോരേ സി ബി ഐ-യുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലുള്ള എതിര്‍ പ്രചാരണങ്ങള്‍ ‘വഞ്ചന’യാണോ വേറെ വല്ലതുമാണോ എന്നൊക്കെ പറയുന്നത്?
ReplyDelete‘ഗൂഡാലോചനയുടെ തുടക്കക്കാരനായ’ കാര്‍ത്തികേയനെ പ്രതിയാക്കാതിരിക്കാന്‍ സി ബി ഐ പറഞ്ഞ കാരണം അദ്ദേഹം വ്യക്തിപരമായ നേട്ടം ഉണ്ടാക്കിയതിന് തെളിവില്ല എന്നായിരുന്നല്ലോ? അങ്ങനെയെങ്കില്‍, ഇപ്പോള്‍ വിജയന്‍ നേട്ടമുണ്ടാക്കിയതിനും തെളിവില്ല എന്ന് അതേ സി ബി ഐ തന്നെ പറയുമ്പോള്‍ കാര്‍ത്തികേയനെ ഒഴിവാക്കിയ അതേ ന്യായ പ്രകാരം വിജയനെ എന്തുകൊണ്ട് ഒഴിവാക്കിയില്ല എന്ന ചോദ്യം ബാക്കിയല്ലേ? അതിന് ഉത്തരം ഒന്നേയുള്ളു - രാഷ്ട്രീയ ഇടപെടല്‍ എന്നു മാത്രം. വ്യക്തിപരമായി നേട്ടമുണ്ടാക്കിയിട്ടില്ലാത്ത രണ്ടുപേരില്‍ ഒരാളെ മാത്രം ഒഴിവാക്കിയത് രാഷ്ട്രീയ ഇടപെടല്‍ കൊണ്ടാണെന്നു പറഞ്ഞാല്‍ കേസിന്റെ നടപടികള്‍ക്കു പിന്നില്‍ നിയമമല്ല, രാഷ്ട്രീയ വൈരാഗ്യം മാത്രമായിരുന്നു എന്നു വരും. ഇതും ‘ജനവഞ്ചന’ അല്ലേ മാഷേ?
അപ്പോള്‍ ആ പ്രതീക്ഷയും പോയി...
ReplyDeleteനന്ദകുമാരന്റെ കടലാസ് വേസ്റ്റ് ബിന്നില്‍ പോയത് പോട്ടെന്നേ... കണ്ടതും കേട്ടതുമായ സാക്ഷികള്‍, അടവുകള്‍ ബാക്കിയിരിക്കുമ്പോള്‍ ഇനിയും പലതും ‘പ്രതീക്ഷി’ക്കാമല്ലോ...!
ReplyDeleteഅങ്കിള്‍ പോസ്റ്റില്‍ ഇട്ട കമന്റ് ഇവിടെയും ഇടുന്നു.
ReplyDeleteകാളീശ്വരം രാജ് എഴുതിയ നിയമവശം ചോദ്യം ചെയ്യേണ്ട കാര്യമില്ല. പഴയ ഉദാഹരണങ്ങളും ചോദ്യം ചെയ്യേണ്ടതില്ല. അതൊക്കെ ഇവിടെ ഏത് തരത്തില്‍ ബാധകമാകുന്നു എന്നതാണ് ചോദ്യം. ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് കെട്ടിപ്പൊക്കിയ നുണകളില്‍ തകര്‍ന്നു വീണ ആദ്യത്തേതല്ല ഇപ്പോഴുണ്ടായത്. തെളിവുണ്ടെന്ന് പ്രചണ്ഡമായി പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരുന്നപ്പോള്‍ തെളിവിനൊന്നും പ്രസക്തിയില്ല എന്നു പറയാനോ, ക്രൈം വാരികക്കാരനും, മാധ്യമങ്ങളും, പ്രതിപക്ഷവും അവരുടേതായ അജണ്ടകള്‍ നടപ്പിലാക്കുവാനുള്ള ശ്രമത്തിലാണെന്ന് പറയുവാനോ എത്ര പേര്‍ തയ്യാറായി എന്ന് നമുക്കറിയാം. ഇന്ന് തെളിവില്ല എന്ന് സി.ബി.ഐക്ക് തന്നെ പറയേണ്ടി വരുമ്പോള്‍, തെളിവിനു പ്രസക്തിയില്ല എന്ന ‘നിയമവശമല്ലാതെ‘ എന്ത് പറയാന്‍ കഴിയും? ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല, കോടതിയാണ് അത് തീരുമാനിക്കേണ്ടത് എന്നതിലെ ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല എന്നതുമാത്രമാണല്ലോ ഈയടുത്തും ഇവര്‍ പ്രചരിപ്പിച്ചത്. ‘കേവലം പണാപഹരണത്തിലേക്ക് ചുരുക്കിക്കെട്ടാവുന്നയവല്ല’ എന്ന പ്രയോഗം നന്നായി. 400 മുതല്‍ 12 വരെ കോടിയിലേക്ക് ‘അഴിമതി’ സംഖ്യ മാറ്റിമാറ്റിപ്പറഞ്ഞുകൊണ്ട് ഇരുന്നത് ‘കേവല പണാപഹരണത്തിലേക്ക്’ ചുരുക്കാന്‍ അതിലൊന്നുമില്ല എന്നത് കൊണ്ട് തന്നെയായിരുന്നല്ലോ. പത്ത് വര്‍ഷത്തിനുശേഷം ശൂന്യതയില്‍ നിന്ന് പൊട്ടി മുളച്ച ദൃക്‌സാക്ഷിയൊക്കെ സംഭവം നീങ്ങുന്നതെങ്ങോട്ട് എന്നതിന്റെ സൂചനയാണെന്ന് മനസ്സിലായില്ലെങ്കില്‍ പിന്നെന്ത് ചെയ്യാന്‍?
കാര്യങ്ങള്‍ നിയമപരമായും രാഷ്ട്രീയപരമായും നീങ്ങട്ടേന്ന്..എന്തിനു ബേജാര്‍?
പിന്നെ, കാളീശ്വരം രാജ് നന്ദകുമാറിന്റെ വക്കീലല്ലേ?
1) കാളീശ്വരം രാജ് ക്രൈം നന്ദകുമാറിന്റെ അഭിഭാഷകനാണ്
ReplyDelete2) ഈ ക്രൈം നന്ദകുമാര്‍ ലാല്‌ലിന്‍ അഴിമതി സി.ബി.ഐ അന്വേഷിക്കണം എന്ന് ഹര്‍ജി നല്‍കിയത് ഇന്ന് കാളീ പറയുന്ന 13 ബി വകുപ്പിന്റെ സാങ്കേതികതയെപ്പറ്റി ഒന്നുമല്ല . മറിച്ച് ടെക്നിക്കാലിയ കമല ഇന്റര്‍ നാഷ്ണല്‍ സിങ്കപ്പൂര്‍ യാത്ര തുടങ്ങിയവയെ ഊന്നിയാണ്. മാരീചന്റെ പോസ്റ്റില്‍ അതിന്റെ വിശദാംശങ്ങള്‍ ഉണ്ട്. കാളീശ്വരം രാജിന്റെ കക്ഷി നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന അല്ലെങ്കില്‍ ക്രൈം വാരികയിലൂടെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ദുരാരോപണങ്ങളെല്ലാം സി.ബി.ഐ തള്ളി എന്നത് മാത്രമാണ് മാധ്യമങ്ങളിലൂടെ പ്രചരിച്ചത് അല്ലാതെ പിണറായിയെ കുറ്റവുമുക്തനാക്കി എന്നൊന്നും ആരും എവിടെയും പറഞ്ഞിട്ടില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് ദുരാരോപണങ്ങള്‍ ഉള്ള ക്രൈമിന്റെ ഒന്നൊര ലക്ഷം കോപ്പികള്‍ കേരളത്തില്‍ പ്രചരിപ്പിച്ചിരുന്നു മാത്രവുമല്ല മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ലഭിക്കാനായി പിണറായി വിജയന്‍ ലാവ്‌ലിന്‍ കരാറുമായി മുന്നോട്ട് പോയീ എന്ന ആരോപണ കോലാഹലമൊന്നുമല്ലല്ലോ നിഷ്പക്ഷ മാധ്യമങ്ങളിലൂടെ പ്രചരിച്ചത് മറിച്ച് കോഴ വീരന്‍ അഴിമതിക്കാരന്‍ സിങ്കപ്പൂര്‍ ഗൂഡാലോചന ഇതൊക്കെയാണല്ലോ പ്രചരിപ്പിച്ചത്. കേരളത്തിലെ ഭൂരിപക്ഷം പേരും പിണറായി സ്വന്തമായി സാമ്പത്തീക നേട്ടം ഉണ്ടാക്കി എന്ന് വിശ്വസിക്കുന്ന തരത്തില്‍ മാധ്യമ ദുര്‍പ്രചരണം നടത്തിയപ്പോള്‍ ക്രൈം നന്ദകുമാറിന്റെ വക്കാലത്തുമായി കോടതി കയറി ഇറങ്ങിയ കാളിശ്വരം രാജിന്റെ ഇപ്പോഴത്തെ നീതി ബോധം എന്തുകൊണ്ടാണ് എന്ന് ഊഹിക്കാമല്ലോ
3)കേരളത്തിലെ ഏറ്റവും വലിയ മഞ്ഞപ്പത്രക്കാരനാണു ഇപ്പോള്‍ ഇവിടുത്തെ ഏറ്റവും വലിയ “മനുഷ്യാവകാശ പ്രവര്‍ത്തകന്‍”
അതിനെ പിന്താങ്ങാന്‍ മറ്റു ചിലരും...!
ദയനീയം എന്നല്ലാതെ എന്തു പറയാന്‍ !
മാഷെ,
ReplyDeleteപരിസ്ഥിതി സംബന്ധിയായ വിഷയവും ഇതും തമ്മില്‍ കൂട്ടിക്കുഴക്കണ്ടായിരുന്നു. കൂട്ടിക്കുഴച്ചപ്പോള്‍ സംഭവിച്ചത് ഇതിലെ അടിസ്ഥാന ഘടകമായ മാര്‍ക്സിസ്റ്റ് വിരോധം വെളിയില്‍ ചാടുന്നു എന്നുള്ളതാണ്.
പിണറായി വിജയന്‍ പണം പറ്റിയിട്ടില്ല എന്നു പറയുന്നത് തന്നെ ലാവലിന്‍ കേസിന്റെ പൊള്ളത്തരം വിളിച്ചു പറയുന്നു, കാര്‍ത്തികേയനെപ്പറ്റിയുള്ള പരാമര്‍ശം കൂട്ടി വായിക്കണമെന്ന് മാത്രം.
ഇന്ത്യാമഹാരാജ്യത്ത് സര്‍ക്കാര്‍ പണം ഏതൊക്കെ വഴികളിലൂടെ ചോര്‍ന്നു പോകുന്നുണ്ട്. ലാവലിന്‍ ആ കൂട്ടത്തില്‍ വരുമോ എന്ന് അറിയില്ല, അപ്പോള്‍ സമാന കേസുകളെല്ലാം അന്വേഷിക്കണ്ടി വരില്ലെ? 2 ജി 3 ജി സ്പെക്ട്രം അനുവദിക്കുന്നത് സംബന്ധിച്ചെല്ലാം എന്തൊക്കെയോ കേള്‍ക്കുന്നുണ്ടല്ലോ.
ഒരു ഓഫ് ടോപ്പിക്ക്:
ബ്ലോഗിന്റെ ലേ ഔട്ട് മാറ്റി കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയിരിക്കുന്നല്ലോ. ഒരുപാട് അനുസാരികളുമായി ലോഡാവാന്‍ കൂടുതല്‍ സമയം എടുക്കുന്നു. എല്ലാരും ബ്ലാംഗ്ലൂരെ പോലെ ഹൈസ്പീഡ് നെറ്റ് ഉപയോഗിക്കുന്നവരല്ലെന്ന് ഓര്‍ക്കണെ.
:)
അനിലേ, “അനുസാരികള്‍ ” ഒക്കെ മാറ്റി :)
ReplyDeleteനമ്മുടെ വ്യക്തിജീവിതവും കുടുംബജീവിതവും സാമൂഹ്യജീവിതവും എല്ലാം ഇങ്ങനെയൊക്കെത്തന്നെ. കുറെ ശരികളും തെറ്റുകളും , നന്മകളും തിന്മകളും ഒക്കെയായി അങ്ങു പോകും. എല്ലാറ്റിലും പോസിറ്റീവും നെഗറ്റീവും ഉണ്ട്. നമ്മള്‍ നെഗറ്റീവ് മാത്രം എടുത്ത് പറയുന്നു എന്ന് മാത്രം.
മാര്‍ക്സിസ്റ്റ് വിരോധം എന്നത് മാര്‍ക്സിസ്റ്റുകാരുടെ സ്വന്തം പദപ്രയോഗമാണ്. അങ്ങനെ അവര്‍ക്ക് അവരുടേതായ ധാരാളം ശൈലികളുണ്ട്. അതൊന്നും മറ്റുള്ളവര്‍ക്ക് ബാധകമല്ല. എതിര്‍ക്കാനും വിമര്‍ശിക്കാനും എത്രയോ വിഷയങ്ങളുണ്ട്. ഞാന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ വിമര്‍ശിക്കുന്നത് എന്റേതായ ശരികളില്‍ നിന്നുകൊണ്ടാണ്. വ്യക്തിപരമായി എനിക്ക് ഒരു മാര്‍ക്സിസ്റ്റുകാരനോടും വിരോധമില്ല.
ലാവലിന്‍ കേസിനെ സംബന്ധിച്ച് ഒരു കേസും കുറ്റപത്രവും അവിടെ നിലവിലുണ്ട്. അത് കോഴ വാങ്ങി എന്നല്ല. വഴി വിട്ട് കരാറില്‍ ഏര്‍പ്പെട്ട് ഖജനാവിന് നഷ്ടം ഉണ്ടാക്കി എന്നാണ് കേസ്. എല്ലാ വിവാദങ്ങള്‍ക്കും അടിയില്‍ ഈ കേസ് ഒരു യാഥാര്‍ഥ്യമായി വിചാരണ കാത്ത് അവിടെ നില്‍ക്കുന്നുണ്ട്. പിണറായി ശിക്ഷിക്കപ്പെടാനുള്ള സാധ്യത ആ കുറ്റപത്രത്തില്‍ ഉണ്ടെന്ന് ആര്‍ക്കും കാണാന്‍ കഴിയും. അങ്ങനെയും സംഭവിക്കാലോ.
ഈ കേസിനോടുനുബന്ധിച്ച് പിണറായിയെ പ്രതിരോധിക്കാന്‍ പാര്‍ട്ടി മെഷിനറി ഒന്നടങ്കം യത്നിക്കുന്നത് എങ്ങനെ നോക്കിയാലും ശരിയല്ല. പിണറായിയാണ് പാര്‍ട്ടി എന്നൊരു പ്രതീതിയാണ് അത്കൊണ്ട് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഒരു പക്ഷെ പിണറായി കേസില്‍ ശിക്ഷിക്കപ്പെടുകയാണെങ്കില്‍ അത് സി.പി.എമ്മിന് അപരിഹാര്യമായ പോറല്‍ ഏല്‍പ്പിക്കുക തന്നെ ചെയ്യും. അഥവാ ശിക്ഷിക്കെപ്പെട്ടില്ലെങ്കില്‍ പോലും വിശ്വാസ്യത വീണ്ടെടുക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. മാര്‍ക്സിസ്റ്റുകാരുടെ മാത്രം പ്രതിരോധവും ന്യായീകരണങ്ങളും കൊണ്ട് ഒരു ബഹുജനപാര്‍ട്ടിക്ക് ഏറെ കാലം മുന്നോട്ട് പോകാന്‍ കഴിയില്ല.
പാപ്പിനിശ്ശേരിയിലെ പാരിസ്ഥിതികപ്രശ്നം ഗുരുതരമാണ്. സി.പി.എം. കണ്ണ് വെച്ചാല്‍ അത് നടന്നിരിക്കും. അതാണ് പ്രകൃതിസ്നേഹികളെ ഭയപ്പെടുത്തുന്നത്. മന്ത്രി എം.എ. ബേബിയുടെ സഹോദരന്‍ പോലും അവിടെ വന്ന് കണ്ടല്‍ വനനശീകരണത്തിനെതിരെ പ്രസംഗിച്ചു പോയി. ഒരു രാഷ്ട്രീയപാര്‍ട്ടി ഇങ്ങനെ വെറും കച്ചവട ലക്ഷ്യങ്ങളുമായി മാത്രം മുന്നോട്ട് പോകുന്നത് സാക്ഷരകേരളം സമ്മതിച്ചു കൊടുക്കുന്നത് വിചിത്രമായി തോന്നുന്നു.
പാര്‍ട്ടിയിലേക്ക് പുറത്ത് നിന്ന് പത്ത് ആളുകളെ ആകര്‍ഷിക്കാന്‍ കഴിയാത്ത നേതാവാണ് പിണറായി. എന്നാല്‍ അദ്ദേഹത്തിന് കോടികള്‍ എത്ര അനായാസമായി സമാഹരിക്കാന്‍ കഴിയുന്നു? കേരളത്തില്‍ ഇന്ന് തികഞ്ഞ സാംസ്ക്കാരികമുരടിപ്പ് ആണുള്ളത്. പൊതുസമൂഹത്തെ സാംസ്ക്കാരികമായി ഉയര്‍ത്താന്‍ ഒരു സംഘടനയും നിലവിലില്ല. ഒന്നും വളര്‍ന്ന് വരാന്‍ സി.പി.എം. അനുവദിക്കുകയില്ല. എന്നാല്‍ ജാതിമത സംഘടനകള്‍ക്ക് നല്ല വളക്കൂറുമുണ്ട്. അവിടെ വോട്ടുണ്ട്. അതാണ് അതിന്റെ കാര്യം. സി.പി.എമ്മിനെ നന്നാക്കാനോ തിരുത്താനോ ഞാനൊന്നും പറയുന്നില്ല. പുതിയ പ്രസ്ഥാനങ്ങള്‍ ഉയര്‍ന്ന് വരാന്‍ സി.പി.എം. ദുര്‍ബ്ബലമാകണം എന്നാണെന്റെ നിലപാട്. അത് വിരോധം കൊണ്ടല്ല. നാടിനോടുള്ള കൂറ് കൊണ്ടാണ്. സ്വയം ദുര്‍ബ്ബലപ്പെടുത്തുന്ന പരിപാടിയില്‍ തന്നെയാണ് സി.പി.എം. ഉള്ളത് എന്നത് ആശ്വാസകരമാണ്.
അല്പം കണ്ടല്‍ വാര്‍ത്തകള്‍
ReplyDeleteഎല്ലാ വശവും അറിഞ്ഞിരിക്കണമല്ലോ.
പിണറായിയെ പറ്റി
ReplyDeleteഇന്നലെ
വിജിലന്‍സ്:അഴിമതി ചെയ്തില്ല,ചെയ്തില്ല
കെ.പി.എസ്:അഴിമതി ചെയ്തു, ചെയ്തു
ഇന്ന്
സി.ബി.ഐ:അഴിമതി ചെയ്തില്ല, ചെയ്തില്ല
കെ.പി.എസ്:അഴിമതി ചെയ്തു, ചെയ്തു
നാളെ
കോടതി:അഴിമതി ചെയ്തില്ല,ചെയ്തില്ല
കെ.പി.എസ്:അഴിമതി ചെയ്തു, ചെയ്തു
ഈ മാര്‍ക്സിസ്റ്റ് വിരോധത്തിനു മരുന്നില്ല ചേട്ടാ..
പ്രസ്ഥാനങ്ങൾ ജീവന്റെ നിലനിൽപ്പിനെതിരേയുള്ള അധിനിവേശങ്ങളുമായി കടന്നുവരുമ്പോൾ അതിനെതിരേയുള്ള ഏതൊരു ചെറുത്തുനിൽപ്പിനേയും നിസ്സാരമായി കാണരുത്.ചിലപ്പോൾ സത്യത്തിന്റെ മൂർച്ചയുള്ള ഒരു കൊച്ചുകല്ലിന് ഒരു വന്മലയെ പിളർക്കാൻ സാധിച്ചേക്കും....
ReplyDeletehttp://jaivadarsanam.blogspot.com
@സുനിൽ കൃഷ്ണൻ(Sunil Krishnan)
ReplyDeleteസുനിലിനെ പോലെയുള്ളവരുടെ മാർക്സിസ്റ്റ് ഭക്തിക്കാണ് മരുന്ന് വേണ്ടത്. തീർച്ചയായും ഈ ഭക്തിരോഗം കാലം ചികിത്സിച്ചു ഭേദപ്പെടുത്തുക തന്നെ ചെയ്യും. സംശയമില്ല. ഞാൻ പലപ്പോഴായി പറഞ്ഞത് ആവർത്തിക്കുന്നു. സോവിയറ്റ് യൂനിയനും ബർലിൻ മതിലും തകർന്നെങ്കിൽ കേരളത്തിലെ ഈ ഇത്തിരിവട്ടത്തിലുള്ള മാർക്സിസ്റ്റ്മുഷ്ക്ക് നിർമ്മാർജ്ജനം ചെയ്യപ്പെടുക തന്നെ ചെയ്യും. നനവ് എന്ന ബ്ലോഗറുടെ ബ്ലോഗ് മന:സാക്ഷിയുണ്ടെങ്കിൽ വായിക്കുക.
ഏതായാലും സുനിലിന്റെ നിഷ്ക്കളങ്കതയ്ക്ക് സ്തുതി...
@നനവ്
ReplyDeleteതീർച്ചയായും .... കാലം ഒരിക്കലും ക്രൂരമല്ല. ആത്യന്തികമായി നന്മകൾ വിജയിക്കാതിരിക്കില്ല..
'ഒരു പക്ഷെ പിണറായി കേസില്‍ ശിക്ഷിക്കപ്പെടുകയാണെങ്കില്‍ അത് സി.പി.എമ്മിന് അപരിഹാര്യമായ പോറല്‍ ഏല്‍പ്പിക്കുക തന്നെ ചെയ്യും. അഥവാ ശിക്ഷിക്കെപ്പെട്ടില്ലെങ്കില്‍ പോലും വിശ്വാസ്യത വീണ്ടെടുക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.'
ReplyDeleteഈ പറഞ്ഞതിലെ രണ്ടാം പകുതിയല്ലേ ‘ലാവലിന്‍ പുകമറ’യ്ക്കു പിന്നിലെ ‘രഹസ്യം’? വിജയന്‍ നിരപരാധിയാണെങ്കില്‍ പോലും അത് അംഗീകരിക്കാതെ ‘ഒരിക്കല്‍ കള്ളനെന്നു വിളിക്കപ്പെട്ടവന്‍ എന്നും കള്ളന്‍ തന്നെ’ എന്ന ന്യായേന നേതാവിന്റെയും ആ നേതാവിന്റെ പാര്‍ട്ടി ‘കള്ളനു കഞ്ഞി വെച്ചവര്‍’ എന്ന തരത്തില്‍ പാര്‍ട്ടിയുടെയും വിശ്വാസ്യത തകര്‍ക്കുക എന്ന ഉദ്ദേശ്യം തിരിച്ചറിയാന്‍ വേണ്ടത്ര ‘ആള്‍ താമസം’ പാര്‍ട്ടിയുടെ തലയില്‍ ഉള്ളതു കൊണ്ടാണ് വിജയനു വേണ്ടി പ്രതിരോധം തീര്‍ക്കാന്‍ പാര്‍ട്ടി തയ്യാറായിരിക്കുന്നത്. അതു കണ്ട് ‘വിജയനാണ് പാര്‍ട്ടി’ എന്ന പ്രതീതി തോന്നുന്നതിന്റെ യഥാര്‍ഥ പ്രശ്നം പാര്‍ട്ടിയോടുള്ള വിരോധം (പാര്‍ട്ടിക്കാരനായ ഏതെങ്കിലും വ്യക്തിയോടുള്ള വിരോധം എന്നല്ല) മാത്രമാണെന്ന ‘പ്രതീതി’യാണ് ഉളവാകുന്നത്.
ആത്യന്തികമായി നന്മകള്‍ വിജയിക്കും എന്നതിലെ നന്മ എന്നത് ഇടത്/കമ്യൂണിസ്റ്റ്/മാര്‍ക്സിസ്റ്റ് വിരുദ്ധമായ എന്തും എന്നാവുന്നതും തിരിച്ചറിയേണ്ടിയിരിക്കുന്നു.
ReplyDeleteമുകളില്‍ ലിങ്കിട്ട പോസ്റ്റില്‍ സ്വകാര്യവ്യക്തികള്‍ കണ്ടല്‍ക്കാട് നശിപ്പിക്കുന്നതും, അതിനെതിരെ ഡി.വൈ.എഫ്.ഐ സമരം ചെയ്യുന്നതും പറയുന്നുണ്ട്. അതാരും കാണാതെ പോകുന്നതെന്തേ? സ്വകാര്യമേഖലയിലെ കൈയേറ്റം കണ്ടില്ലെന്ന് നടിക്കാനുള്ളതും സഹകരണമേഖലയിലോ, പൊതുമേഖലയിലോ ഏതെങ്കിലും സംരംഭം വരുമ്പോള്‍ എതിര്‍ക്കാനുള്ളതും ആകുന്നു. പരിസ്ഥിതി സംരക്ഷിക്കണമെന്ന കാര്യത്തില്‍ ഇവിടെ ഒരാള്‍ക്കും തര്‍ക്കമില്ല. പരിസ്ഥിതിക്ക് കോട്ടം തട്ടാതെ നടത്തുന്ന പ്രവര്‍ത്തനങ്ങളെ എതിര്‍ക്കാതെയും, ലാഭത്തിനു വേണ്ടി മാത്രം നടത്തുന്നവയെ എതിര്‍ത്തും ആകണം ഇത്. ഇന്ന് പാര്‍ക്കിനെ എതിര്‍ക്കുകയും സ്വകാര്യ കൈയേറ്റം കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്നവരുടെ പാര്‍ട്ടിയുടെ സര്‍ക്കാര്‍, കൊയിലാണ്ടിയിലെ ആദ്യത്തെ കണ്ടല്‍ പാര്‍ക്കിനു സാമ്പത്തിക സഹായം വാഗ്ാനം നല്‍കിയിട്ടുണ്ട് എന്ന് ചൂണ്ടിക്കാണിക്കാനാണ്‍ 2006 ജനുവരിയിലെ വാര്‍ത്തയും പോസ്റ്റില്‍ ചേര്‍ത്തിട്ടുള്ളത്.
ആക്രമണം ആരു ചെയ്താലും ശിക്ഷിക്കപ്പെടേണ്ടതുണ്ട് എന്നതില്‍ തര്‍ക്കമില്ല.
'രാഷ്ട്രീയത്തില്‍ ഒരു പൊന്നുമോന്റെയും കൈ ശുദ്ധമല്ല'ആരു കൈയിട്ടാലും നമ്മള്‍ മിണ്ടില്ലല്ലോ.അപ്പോള്‍ കൈയിലൊതുങ്ങുന്നതൊക്കെ കൊണ്ടുപോകും.ആരായാലും.
ReplyDelete'രാഷ്ട്രീയത്തില്‍ ഒരു പൊന്നുമോന്റെയും കൈ ശുദ്ധമല്ല' എങ്കില്‍ എല്ലാ പൊന്നുമോന്മാരെക്കുറിച്ചും പറയേണ്ടേ? ചില ‘പൊന്നുമോന്മാരെക്കുറിച്ച് മിണ്ടാട്ടമില്ലതാകുന്നത് ശശിയല്ലല്ലോ..സോറി..ശരിയല്ലല്ലോ.
ReplyDeleteഎന്താ ജനശക്തീ ഇങ്ങനെ “ശശി തരൂര്‍” എന്നു ധ്വനിപ്പിച്ചു പറയുന്നത്..?ശശിയെക്കുറിച്ച് ഇവിടെ പറയാനോ?
ReplyDeleteശശി എന്റെ പൊന്നുമോന്‍ ആണ്.മിണ്ടിപോകരുത് !
@ജനശക്തി
ReplyDeleteകേരളത്തില്‍ മറ്റാര് എന്ത് ചെയ്താലും അതിനെ എതിര്‍ക്കാനോ പ്രതിഷേധിക്കാനോ വിമര്‍ശിക്കാനോ കഴിയും. എന്നാല്‍ സി.പി.എം. ചെയ്താല്‍ ചെയ്തത് തന്നെ. കേരളത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ സാംസ്ക്കാരികഫാസിസമാണ് നടക്കുന്നത്. സി.പി.എം.കാരനോടുള്ള ഭയം ഓരോ കേരളീയന്റെ മനസ്സിലുമുണ്ട്. എവിടെ തിന്മ നടന്നാലും അതില്‍ സി.പി.എം.കാരന്റെ കൈകള്‍ കാണാന്‍ കഴിയും എന്നതാണ് ഇന്നത്തെ അവസ്ഥ. ജനങ്ങള്‍ മിണ്ടാനോ പ്രതികരിക്കാനോ തുടങ്ങിയാല്‍ സി.പി.എം. എന്നത് വെറും കടലാസ് പുലി ആണെന്ന് ബോധ്യമാകും. ജനങ്ങള്‍ ഇന്ന് വെറും കാഴ്ചക്കാരാണ് എന്നിടത്താണ് സി.പി.എമ്മിന്റെ വെട്ടിപ്പിടിക്കലുകളും കയ്യൂക്കും വിജയിച്ചു വരുന്നത്. ഇതിന് അന്ത്യം ഉണ്ടാവുക തന്നെ ചെയ്യും.
സഹകരണ മേഖല കേരളത്തില്‍ സി.പി.എമ്മിന്റെ സ്വകാര്യസംരഭം പോലെ തന്നെയാണ് പ്രവര്‍ത്തിച്ചു വരുന്നത്. സഹകരണത്തിന്റെ മേഖലകള്‍ സി.പി.എമ്മിന്റെ മുന്നില്‍ അനന്തമായി നീണ്ടുപരന്ന് കിടക്കുന്നു. തീം പാര്‍ക്കുകള്‍ മുതല്‍ കല്യാണപന്തല്‍ വാടകയ്ക്ക് നല്‍കാന്‍ വരെ സഹകരണസൊസൈറ്റികള്‍ . കൂടാതെ ചാരിറ്റബിള്‍ സൊസൈറ്റി ആക്റ്റ് പ്രകാരമുള്ള മറ്റ് സൊസൈറ്റികള്‍ . പാട്യത്ത് ഒരു സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ആയുര്‍വേദമരുന്നുകള്‍ നിര്‍മ്മിച്ചു വില്‍ക്കുന്നു. സ്ഥലം എമ്മെല്ലേയാണ് ചെയര്‍മാന്‍. ആയുര്‍വേദം ഇന്ന് നല്ല വില്പനച്ചരക്കാണല്ലൊ. ആര്‍ക്കും എന്തും ഉല്പാദിപ്പിച്ച് വില്‍ക്കാം.
പണം ഉണ്ടാക്കുന്ന പരിപാടികളിലല്ലാതെ രാഷ്ട്രീയപ്രവര്‍ത്തകര്‍ എന്ന നിലയില്‍ ഇന്ന് സി.പി.എം.കാര്‍ എവിടെയും ജനങ്ങളോടൊപ്പമില്ല. ഇത് പറയുമ്പോള്‍ കോണ്‍ഗ്രസ്സ്കാരെ ചൂണ്ടിക്കാട്ടിയാല്‍ മതിയല്ലൊ. പക്ഷെ ഒന്നുണ്ട് കോണ്‍ഗ്രസ്സുകാരനെ നാട്ടില്‍ ആര്‍ക്കും ഭയപ്പെടേണ്ടതില്ല. ഡി.വൈ.എഫ്.ഐ.ക്കാര്‍ ചില ഷോകള്‍ ഒക്കെ നടത്തുന്നുണ്ട്. ശരിയാണ്. പക്ഷെ അതൊക്കെ ഷോകള്‍ മാത്രമാണെന്ന് ആളുകള്‍ക്കറിയാം. പിന്നെ ഇക്കാലത്ത് സമരം,പ്രക്ഷോഭം എന്നൊക്കെ പറഞ്ഞാല്‍ അത് ബന്ദ്, ഹര്‍ത്താല്‍ , പൊതുപണിമുടക്ക് എന്നിവ മാത്രമാണല്ലൊ. അത് വിജയിപ്പിക്കാന്‍ ഒറ്റ വരി ആഹ്വാനം തന്നെ ധാരാളം. എത്ര കാലം പോകും ഇതൊക്കെ എന്ന് നോക്കാം.
സി.പി.എം.കാരനോടുള്ള ഭയം ഓരോ കേരളീയന്റെ മനസ്സിലുമുണ്ട്.
ReplyDeleteനമ്മളുമൊക്കെ കേരളീയരു തന്നെ സുകുമാരന്‍ ചേട്ടാ.
' ഡി.വൈ.എഫ്.ഐ.ക്കാര്‍ ചില ഷോകള്‍ ഒക്കെ നടത്തുന്നുണ്ട്... അതൊക്കെ ഷോകള്‍ മാത്രമാണെന്ന് ആളുകള്‍ക്കറിയാം.'
ReplyDeleteഡി.വൈ.എഫ്.ഐ.ക്കാര്‍ നടത്തുന്നതൊക്കെ ‘ഷോ’കള്‍ മാത്രം. നമ്മള്‍ നടത്തുന്നതു (ചിലപ്പോള്‍ നടത്താതിരിക്കുന്നതും) മാത്രം നാടിനോടുള്ള കൂറും പ്രതിബദ്ധതയും കൊണ്ട്!