Pages
▼
ഇന്റര്‍നെറ്റ് ഈ ലോകത്തേക്കാള്‍ വലുതോ ?
ഇന്റര്‍നെറ്റ് ഓരോ സെക്കന്‍ഡിലും വളരുകയും വ്യാപിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.
എന്നാലും നാട്ടില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ തീരെ കുറവാണ്. ഞാന്‍ ചിലപ്പോള്‍ വിചാരിക്കാറുണ്ട് നാട്ടില്‍ ഇന്റര്‍നെറ്റ് പ്രചരിപ്പിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്ന്. ആളുകള്‍ക്ക് പുതിയത് ഉള്‍ക്കൊള്ളാന്‍ എന്ത് വൈമനസ്യമാണ്. ഇതിനപ്പുറം മനസ്സിലാക്കാനോ ഗ്രഹിക്കാനോ ഒന്നുമില്ല എന്നാണ് ആളുകളുടെ ധാരണ. ഇന്റര്‍നെറ്റ് എന്നത് എത്ര വലുതാണ് എന്ന് ചിന്തിച്ചാല്‍ നമ്മള്‍ അമ്പരന്നു പോകും. ഇന്റര്‍നെറ്റ് വളര്‍ന്ന് ഇന്നത് ഈ ലോകത്തേക്കാളും
വലുതായിക്കഴിഞ്ഞിരിക്കുന്നു. എങ്ങനെ?
ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ ഇന്ന് ലോകത്തില്‍ ആകെ എത്ര വെബ്‌സൈറ്റുകള്‍ ഉണ്ടെന്ന്
മനസ്സിലാകും. ഓരോ സെക്കന്‍ഡിലും സൃഷ്ടിക്കപ്പെടുന്ന വെബ്‌സൈറ്റുകളുടെ എണ്ണം ഗൂഗിള്‍
മാത്രമല്ല മൈക്രോസോഫ്റ്റിന്റെ ബിങ്ങ് പോലുള്ള മറ്റ് സെര്‍ച്ച് എഞ്ചിനുകളും ശേഖരിക്കുന്നുണ്ട്.
ഇന്ന് വെബ്‌സൈറ്റുകളുടെ എണ്ണം ഒരു ലക്ഷം കോടി കവിഞ്ഞുവെന്നാണ് കണക്കുകള്‍
സൂചിപ്പിക്കുന്നത്. ഇത് നമുക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിലും വലിയ സംഖ്യയാണ്. ലോകത്ത്
ഇന്നത്തെ ജനസംഖ്യ ഏകദേശം 670 കോടിയാണ്. അതായത് ലോകജനസംഖ്യയുടെ എത്രയോ
ഇരട്ടി സൈറ്റുകള്‍ നിലവിലുണ്ട്. ശരിക്ക് പറഞ്ഞാല്‍ ശരാശരി ഓരോ ആള്‍ക്കും 150 വീതം
വെബ്‌സൈറ്റുകള്‍ ഇതിനകം സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഇതെഴുതുമ്പോഴും പുതിയ
സൈറ്റുകള്‍ വന്നുകൊണ്ടിരിക്കുന്നു.
ഈ വെബ്‌സൈറ്റുകളുടെ ബ്രഹ്മാണ്ഡമായ എണ്ണം മനസ്സിലാകണമെങ്കില്‍ ഈ കണക്ക് നോക്കിയാല്‍മതി. ഓരോ വെബ്‌സൈറ്റും ഒരു മിനിറ്റ് വീതം മുഴുവന്‍ സൈറ്റുകളും വായിച്ചു
തീര്‍ക്കണമെങ്കില്‍ ഒരാള്‍ക്ക് മുപ്പത്തിയൊന്നായിരം വര്‍ഷങ്ങള്‍ വേണ്ടി വരും. 600 ആയിരം
ദശാബ്ദങ്ങള്‍ കൊണ്ട് മാത്രമേ ഈ സൈറ്റുകള്‍ മുഴുവനും ഒരാള്‍ക്ക് വായിച്ചു തീര്‍ക്കാന്‍
പറ്റുകയുള്ളൂ. അപ്പോള്‍ ഇന്റര്‍നെറ്റ് എന്നത് ഈ ലോകത്തേക്കാള്‍ എത്രയോ വലുതല്ലേ. ഈ
വിവരങ്ങള്‍ ഒന്നും എന്റെ നാട്ടിലെ ആളുകളെ അതിശയിപ്പിക്കുന്നേയില്ല.
ഇങ്ങനെയൊക്കെ ആണെങ്കിലും ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം മുന്‍വര്‍ഷങ്ങളേക്കാള്‍ 16 ശതമാനം വര്‍ദ്ധിച്ചതായി ഇന്റര്‍നെറ്റ് വേള്‍ഡ്സ്റ്റാറ്റ്സ് ഡോട്ട്കോം എന്ന സൈറ്റ് കാണിക്കുന്നു.ആ സൈറ്റ് പ്രകാരം ചൈനയാണ് ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുള്ള രാജ്യം. അമേരിക്കയും ഇന്ത്യയും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്താണ്. ഒരു കണക്ക് പ്രകാരം
അമേരിക്കയിലെ ജനസംഖ്യയേക്കാള്‍ അധികം വരും ചൈനയിലെ ഇന്റര്‍നെറ്റ്
ഉപയോക്താക്കളുടെ എണ്ണം. അധികം താമസിയാതെ നമ്മുടെ രാജ്യവും ഈ സ്ഥാനത്ത്
എത്തിയേക്കാം. അത് കൂടാതെ മൊബൈല്‍ ഫോണിലൂടെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ
എണ്ണം ഭാവിയില്‍ വളരെയധികം വര്‍ദ്ധിക്കും.
ലോകത്തുള്ള മുഴുവന്‍ പേരും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഒരു കാലം എന്നെങ്കിലും വരുമോ?
പറയാന്‍ കഴിയില്ല. പക്ഷെ ഡിജിറ്റല്‍ ഗ്യാപ്പ് എന്ന് വിശേഷിപ്പിക്കാവുന്ന ഈ വിടവ് ഗണ്യമായി
കുറഞ്ഞുവരുന്നു, ഇന്റര്‍നെറ്റിന്റെ വളര്‍ച്ചയോടൊപ്പം തന്നെ.
Link:
http://www.internetworldstats.com/
*
Look This too....Its the number of active websites
ReplyDeletehttp://news.netcraft.com/archives/2010/02/site_count_history.png
ഇന്റർനെറ്റ് ലോകത്തെക്കാൾ വലുതാകുന്നതെങ്ങനെ!?
ReplyDeleteലോകത്തുള്ള ഗ്രന്ഥങ്ങളെല്ലാം വായിച്ചു തീർക്കാൻ എത്രകാലം വേണ്ടി വരുമായിരിക്കും!
ലൊകത്തുള്ള എല്ലാ വിജ്ഞാനവും സ്വന്തമാക്കാൻ എത്ര സസ്രാബ്ദങ്ങൾ വേണ്ടിവരുമായിരിക്കും!
പക്ഷേ തീർച്ചയായും ഇന്റർനെറ്റ് നമ്മുടെ വിജ്ഞാനത്തിന്റെ, വായനയുടെ, സംവേദനത്തിന്റെ ഒക്കെ വാതായനങ്ങൾ മലർക്കെ തുറന്നു കഴിഞ്ഞു....
ഒരു പക്ഷെ അനന്തതയിലേക്കു നീളുന്ന വാതായനങ്ങൾ!
അതെ ലോകം അനന്തമാണ്. അതിലെക്കുള്ള വാതായനമായി ഇന്റർനെറ്റ് വലർന്നു കഴിഞ്ഞു!
ജയന്‍ , വായനയ്ക്കും അഭിപ്രായത്തിനും നന്ദി. ഇന്റര്‍നെറ്റില്‍ സ്റ്റോര്‍ ചെയ്യപ്പെടുന്ന ഡാറ്റകള്‍ അളന്ന് തിട്ടപ്പെടുത്താന്‍ കഴിയും. അതാണ് സാങ്കേതികവിദ്യയുടെ നേട്ടം. എന്നാല്‍ അച്ചടിക്കപ്പെട്ട ഡാറ്റകള്‍ ഒരിക്കലും എണ്ണി തിട്ടപ്പെടുത്താന്‍ കഴിയില്ലല്ലൊ. അപ്പോള്‍ ഇക്കാര്യത്തില്‍ ഒരു താരതമ്യം അപ്രായോഗികമാണ്. എന്നാല്‍ ഒരു കാര്യം ഉറപ്പിച്ചു പറയാന്‍ കഴിയുമെന്ന് തോന്നുന്നു. അതായത് അച്ചടിക്കപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ ഇന്ന് നെറ്റില്‍ അപ്‌ലോഡ് ചെയ്യപ്പെടുന്നുണ്ടാവണം.
ReplyDeleteThanks for posting your place pictures and ammu's :) Your blog, even though not personal still imparts the feel of home. Its always a delight visiting this page. For me who feel so distant from what I was when in school reading mathrubhumi and its weekly, this serves as time travel bridge. And thanks for the stats.
ReplyDeleteഅച്ചടിച്ചതിനെക്കാള്‍ വിവരങ്ങള്‍ അപ്ലോഡ് ചെയ്തിട്ടുണ്ട് എന്ന് വെച്ച് ഇന്റര്‍നെറ്റ് ലോകത്തേക്കാള്‍ വലുതാവില്ലല്ലോ. ഇന്റര്‍നെറ്റ് അച്ചടിമാധ്യമത്തേക്കാള്‍ വലുതാണ് എന്ന് നിസ്സംശയം പറയാം. എന്നാല്‍ ലോകത്ത് ഇനിയും അറിയുകപോലും ചെയ്യാത്ത നിരവധിതാളുകള്‍ വായിക്കാന്‍ ബാക്കി കിടക്കെ ഇന്റര്‍നെറ്റ് ലോകത്തിന്റെ ഒരു മിടുക്കന്‍ ശിഷ്യന്‍ മാത്രമാണ്. സാധാരണജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് ഇത്രകൌതുകമാവാത്തത് എന്താണ്? അവര്‍ക്ക് താല്പര്യമുള്ള വിഷയം കിട്ടണം , സമയം കിട്ടണം, ഇതിനു ചെലവാക്കാനുള്ള വിഭവം കിട്ടണം, ഇതിനു മുന്നില്‍ ഇരിക്കാനുള്ള സ്വൈര്യം കിട്ടണം .
ReplyDeleteഇതൊക്കെ കിട്ടുന്നവന്‍ അത്ര സാധാരണക്കാരനൊന്നുമല്ല.
@ ഗായത്രി , നല്ല വാക്കുകള്‍ക്ക് ഒരുപാട് നന്ദി !
ReplyDelete@ ക്യാപ്റ്റന്‍ കരിസ്മ, ഈ പോസ്റ്റിന്റെ തലക്കെട്ടിനെ അതിന്റെ വാച്യാര്‍ത്ഥത്തില്‍ മനസ്സിലാക്കേണ്ടതില്ല. പിന്നെ, കമ്പ്യൂട്ടറും നെറ്റ് കണക്‍ഷനും ഒക്കെ എല്ലാവര്‍ക്കും സംഘടിപ്പിക്കാന്‍ പറ്റുകയില്ല്ല എന്നത് നേര് തന്നെ. എന്നാലും വേണമെങ്കില്‍ ചക്ക വേരിലും എന്നല്ലേ. എന്തിനെല്ലാം കാശ് ചെലവാക്കുന്നു. ചിലപ്പോഴൊക്കെ കഫേകളില്‍ പോയി നല്ല നല്ല കാര്യങ്ങള്‍ നെറ്റില്‍ ബ്രൌസ് ചെയ്ത് മനസ്സിലാക്കാന്‍ ആര്‍ക്കും പറ്റും. നമ്മള്‍ പോസിറ്റാവായി കാര്യങ്ങളെ സമീപിക്കാന്‍ തയ്യാറുണ്ടോ എന്നതാണ് പ്രശ്നം.
ലേഖനം വളരെ നന്നായിട്ടുണ്ട് . ആധുനിക ലോകത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കേണ്ട ആവശ്യകതയെ പറ്റി തര്കമില്ലെങ്കിലും ജനകീയമാകുവനുള്ള സാധ്യതയെ കുറിച്ച് അഭിപ്രായ വ്യത്യാസമുണ്ട്. സാധാരണകാരന് അത്യാവശ്യമായി വേണ്ടത് ചാറ്റിങ്ങും ഇന്റെര്‍നെറ്റിലെ വിവരങ്ങളും അല്ല
ReplyDeleteഅവന്റെ അന്നന്നത്തെ വിശപ്പിനുള്ള പരിഹാരമാണ്.വെറുതെ ധാരാളം സമയം കിട്ടുന്നവര്‍ അതും ഓഫീസിലോ വീട്ടിലോ ചെറിയ ചിലവില്‍ അല്ലെങ്കില്‍ ഫ്രീ ആയി ഉപയോഗിക്കാന്‍ അവസരമുല്ലവരാന് ഇന്റെര്‍നെറ്റിലെ 90% മലയാളി ഉപഭോക്താക്കളുമ. മൊബൈല്‍ പോലെ അത്യാവശ്യ ഉപയോഗം ഇന്റെര്നെടിനു ഇല്ല എന്നതും ഉപയോഗിക്കാനുള്ള സാങ്കേതികവും ഭാഷാപരമായ അറിവില്ലായ്മയും വലിയൊരു ശതമാനം സാധാരണക്കാരെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതില്‍ നിന്നും മാറ്റി നിര്ത്തുന്നു. കമ്പ്യൂട്ടറിന്റെ കുറഞ്ഞു വരുന്ന വിലയും കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് ലഭിക്കാനുള്ള സാധ്യതയും ഒരു പക്ഷെ
അടുത്ത തലമുറയെ എങ്കിലും ഇന്റെര്‍നെറ്റിന്റെ അടിമകലാക്കിയെക്കം ക്ഷമിക്കണം ഉപഭോക്തക്കലാക്കിയെക്കം.മാഷിന് അഭിനന്ദനങ്ങള്‍
മലയാളം books (novel ,lekhanangal ,kathakal...etc) freeyayi online vazhiyo അല്ലെങ്കില്‍ mail vazhiyo labhikkuvan valla vazhiyumundo? illenkil oralkku 150 websites undayittu enthu karyam? undenkil please submit the link