Pages

ഡോട്ട് കോമിന് പ്രായം 25

മുക്ക് സ്വന്തമായി ഒരു ഡൊമൈന്‍ ഉണ്ടായാല്‍ അതിന്റെ ഒരു ഗരിമ വേറെ തന്നെയാണ്. സ്വന്തം പേരിന്റെ കൂടെ ഡോട്ട് കോം  ചേര്‍ത്ത് ഒരു URL വിലാസം  ആരാണ് ആഗ്രഹിക്കാത്തത്. അതിനെ പറ്റിയാണ് നമ്മുടെ മുള്ളൂക്കാരന്‍ ഇവിടെ പറയുന്നത്.  ആരെയും പ്രലോഭിക്കുന്ന ഈ ഡോട്ട് കോം അഡ്രസ്സിന് ഇക്കഴിഞ്ഞ മാര്‍ച്ച് പതിനഞ്ചിന്  25 വയസ്സ് പൂര്‍ത്തിയായി. 1985 മാര്‍ച്ച് 15ന് ആദ്യമായി റജിസ്റ്റര്‍ ചെയ്ത ആ സൈറ്റ് symbolics.com ആണ്.

അന്ന് അധികമാരും അത് ശ്രദ്ധിച്ചില്ല.  എന്നാല്‍ ഡോട്ട് കോമിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികം അറിയിക്കാന്‍ ഒരു സൈറ്റ് തന്നെ ഉണ്ട്. അതിവിടെ.   അന്ന് ആദ്യത്തെ ഡോട്ട് കോം സൈറ്റ് റജിസ്റ്റര്‍ ചെയ്തിട്ട് ഏകദേശം ഒരു മാസമെത്തുമ്പോഴാണ് അടുത്ത സൈറ്റ് റജിസ്റ്റര്‍ ചെയ്യുന്നത്.  അന്ന് റജിസ്റ്റര്‍ ചെയ്ത സിമ്പോളിക്സ് ഡോട്ട് കോമിന് ശേഷം നൂറാമത്തെ സൈറ്റ് റജിസ്റ്റര്‍ ചെയ്യുന്നത് രണ്ട് വര്‍ഷം കഴിഞ്ഞ് 1987 നവമ്പര്‍ 30നാണ്. പട്ടിക നോക്കുക.  ഇന്ന് ഡോട്ട് കോം ഡൊമൈന്‍ ഉള്ള സൈറ്റുകള്‍ 20 കോടിയിലധികം വരുമെന്ന് കണക്കാക്കുന്നു.  ഇന്ന് ഡോട്ട് കോം ഡൊമൈനില്‍ മാത്രം ദിനം‌പ്രതി ആറ് ലക്ഷം സൈറ്റുകള്‍ പുതുതായി റജിസ്റ്റര്‍ ചെയ്യപ്പെടുന്നുവത്രെ.

ഇന്ന് വാണിജ്യ മേഖലയെ തന്നെ താങ്ങി നിര്‍ത്തുന്ന തൂണ്‍ ഈ ഡോട്ട് കോം ഡൊമൈന്‍ ആണ്. വര്‍ഷം തോറും 40 ആയിരം കോടി ഡോളര്‍ മതിപ്പുള്ള വ്യാപാരം ഈ ഡൊമൈന്‍ ഉള്ള സൈറ്റുകള്‍ മുഖാന്തിരം നടക്കുന്നു എന്ന് സ്ഥിതിവിവര കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇനി വരുന്ന പത്ത് വര്‍ഷങ്ങളില്‍ അത് 95ആയിരം കോടി ഡോളര്‍ ആകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുമുണ്ട്. ഇന്നുള്ള ഡോട്ട് കോം സൈറ്റുകളില്‍ ഒരു കോടി പത്ത് ലക്ഷം സൈറ്റുകള്‍ ഓണ്‍‌ലൈനില്‍ വാണിജ്യാടിസ്ഥാനത്തില്‍ വ്യാപാരം നടത്തുന്നവയാണ്. 43 ലക്ഷം സൈറ്റുകള്‍ എന്റര്‍‌ടെയിന്‍‌മെന്റ് അടിസ്ഥാനമാക്കിയും 18 ലക്ഷം സൈറ്റുകള്‍ ഗെയിംസ് അടിസ്ഥാനമാക്കിയും പ്രവര്‍ത്തിക്കുന്നു. ഡോട്ട് ഓര്‍ഗ്, ഡോട്ട് നെറ്റ്, ഡോട്ട് എഡ്യു, ഡോട്ട് ഗവ്, തുടങ്ങിയ ഡൊമൈന്‍ ഉള്ള സൈറ്റുകള്‍ നിരവധി വേറെയുമുണ്ട്.

( അവലംബം: വിവിധ സൈറ്റുകള്‍ )

No comments:

Post a Comment