കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മതങ്ങളും കമ്മ്യൂണിസം ഒരു മതവിശ്വാസവും ആയിക്കഴിഞ്ഞ സാഹചര്യത്തില്‍ ഇനി ആ വിശ്വാസികളോട് സംവദിച്ചിട്ട് കാര്യമില്ല. ആ മതം ഇനി വളരുമോ ക്ഷയിക്കുമോ എന്നേ അറിയാനുള്ളൂ. എന്നാല്‍ ജനാധിപത്യം ശക്തി പ്രാപിക്കുന്ന മുറയ്ക്ക്, ഹിംസയിലും സ്വേച്ഛാധിപത്യത്തിലും അധിഷ്ഠിതമായ ആ മതസംവിധാനം തകരുക തന്നെ ചെയ്യും. മാത്രമല്ല കേവലഭൌതികവാദത്തില്‍ മാത്രം കെട്ടിപ്പടുത്ത ആ യാന്ത്രികസ്ഥാപനത്തിന് ഇനിയാരെയും ആകര്‍ഷിക്കാനും കഴിയില്ല.
ഇത്തരുണത്തിലാണ് മുന്‍കമ്മ്യൂണിസ്റ്റ് ആയ കെ.വേണുവിന്റെ ജനാധിപത്യത്തിനായുള്ള ആശയസമരം എന്ന ലേഖനപരമ്പര പ്രസക്തമാകുന്നത്. ജനാധിപത്യം എങ്ങനെയാണ് ആധുനികകാലത്ത് വികാസപരിണാമങ്ങള്‍ക്ക് വിധേയമായി നാളെയുടെ പ്രതീക്ഷയായി മാറുന്നത് എന്ന് തന്റെ മൌലികമായ നിരീക്ഷണങ്ങളിലൂടെ വേണു സമര്‍ത്ഥിക്കുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ലക്കം 49 (2010ഫെബ്രവരി14-20)മുതലാണ് ഇത് തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചു വരുന്നത്. ഇടത്പക്ഷം,സോഷ്യലിസം ഇത്യാദി ആശയങ്ങള്‍ പിന്തിരിപ്പനും കാലഹരണപ്പെട്ടതുമാണെന്ന് വേണു തന്റെ ദീര്‍ഘസംഭാഷണത്തില്‍ കാര്യകാരണസഹിതം വ്യക്തമാക്കുന്നുണ്ട്.
പ്രസ്തുത ലേഖനം മുഴുവന്‍ ജനാധിപത്യവിശ്വാസികളും വായിക്കേണ്ടതാണ്. സോവിയറ്റ് യൂനിയന്‍ തകര്‍ത്തത് ഗോര്‍ബച്ചേവ് ആണെന്ന് വിശ്വസിക്കുന്ന മാര്‍ക്സിസ്റ്റ് മതവിശ്വാസികള്‍ക്ക് ഈ ലേഖനത്തില്‍ നിന്ന് മനസ്സിലാക്കാന്‍ ഒന്നുമില്ല. എന്നാല്‍ മാര്‍ക്സിസ്റ്റ് പദാവലികള്‍ അറിയാതെ വിശ്വസിച്ചുപോയിട്ടുള്ള ജനാധിപത്യവാദികള്‍ ഇത് വായിച്ചേ പറ്റൂ. പ്രസ്തുത ലേഖനത്തിന്റെ ഒന്നാം ഭാഗം സ്കാന്‍ ചെയ്ത് ഇവിടെ പബ്ലിഷ് ചെയ്യുന്നു. പന്ത്രണ്ട് പേജുകളുണ്ട്. ഇമേജ് സേവ് ചെയ്താല്‍ സൌകര്യം പോലെ വായിക്കാം. ബാക്കി ഭാഗങ്ങള്‍ തുടര്‍ന്ന് ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
( ഇമേജില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് open link in new tab/window സെലക്റ്റ് ചെയ്താല്‍ ഓരോ പേജും വലുപ്പത്തില്‍ വായിച്ച് ക്ലോസ് ചെയ്യാം. ബേക്ക് അടിക്കേണ്ട ആവശ്യമില്ലല്ലോ)
(തുടരും)
സമയമെടുക്കും എന്തായാലും വായിക്കട്ടെ, ഞാൻ വളരെ പണ്ടേ ബഹുമാനിക്കുന്ന നെക്സലേറ്റ് നേതാവ്. എന്റെ വായന തുടങ്ങിയപ്പോൾ അജിതയും കെ,ടി കുഞ്ഞിക്കണ്ണനും വേണുവും മറ്റുമറ്റും നേതാക്കൾ. വിശദമായ അഭിപ്രായം പിന്നീടാവാം.
ReplyDeleteരണ്ട് ലക്കങ്ങൾ വായിച്ചിരുന്നു. അടുത്തത് വായിക്കണം. വേണുവിന്റെ ഇടതുപക്ഷത്തെ സംബന്ധിക്കുന്ന സ്വതന്ത്ര ചിന്താഗതി കുറെ ലേഖനങ്ങളിലായി ഇതിനു മുൻപും വന്നിട്ടുണ്ട്. അല്പം കൺഫ്യൂഷനുകൾ ഒക്കെ ഉണ്ട്. മാഷ് വായിച്ചിട്ട് ചർച്ച തുടങ്ങുക.
ReplyDelete@ നിസ്സഹായന്‍, വേണുവിന്റെ ഇപ്പോഴത്തെ വെളിപ്പെടുത്തലുകള്‍ മുന്‍വിധിയില്ലാതെ വായിച്ചാല്‍ കണ്‍ഫ്യൂഷന്‍ ഒന്നുമുണ്ടാകില്ല. ജനാധിപത്യത്തിലൂടെയാണ് ലോകം മുന്നേറിക്കൊണ്ടിരിക്കുന്നത്. മുതലാളിത്ത സാമ്പത്തികക്രമവും ജനാധിപത്യവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതൊക്കെയാണ് വേണു വിശദീകരിക്കുന്നത്. സോഷ്യലിസവും കമ്മ്യൂണിസവും മന്ത്രം പോലെ ഉരുവിടുന്നവരെ കാത്ത് നില്‍ക്കാതെ ലോകം അതിന്റെ സ്വാഭാവികമാര്‍ഗ്ഗത്തിലൂടെ മുന്നോട്ട് ചരിക്കുന്നു. മൂന്ന് ലക്കവും ഞാന്‍ വായിച്ചു. നാലാമത്തെ ലക്കം നാളെ കിട്ടുമെന്ന് കരുതുന്നു. ബ്ലോഗിലെ ചര്‍ച്ചകളിലൊന്നും വലിയ കാര്യമില്ല. കുറെ ആളുകള്‍ ചര്‍ച്ചിച്ചത്കൊണ്ടോ പ്രതിരോധിച്ചത്കൊണ്ടോ ലോകത്തിന് വഴി മാറി സഞ്ചരിക്കാനാവില്ല. വിശ്വാസികള്‍ സസുഖം വാഴട്ടെ :)
ReplyDeleteകേ വേണൂ എവിടെ ഒക്കെയാണു സഞ്ചരിച്ചത് ഇപ്പോള്‍ എന്താണൂ അവസ്ഥ എത്ര ചെറുപ്പക്കാര്‍ കേ വേണുവിണ്റ്റെ പുറകെ പോയി ജീവിതം തുലച്ചു, എന്നിട്ട് കേ വേണുവോ ഗൌരിയുടെ പിറകെ പിന്നെ 'ചോ'വനിസം വരെ എത്തി നില്‍ക്കുന്നതു കണ്ടു അയാള്‍ക്ക് കമ്യൂണിസ്റ്റു പാര്‍ട്ടിയെ വിമര്‍ശിക്കാന്‍ അര്‍ഹത തന്നെ ഉണ്ടോ?
ReplyDeleteവളരെ പണ്ട് വേണു സ്വപനം കണ്ട അതേരീതിയിലുള്ള മറ്റൊരു സ്വപ്നമെന്ന് ഈ കണ്ടത്തലുകളെ വിശേഷിപ്പിക്കാം. മുതലാളിത്വം വികസിച്ച് സോഷിലിസമായിമാറുമെന്നാണ് ഇദ്ദേഹം പറഞ്ഞുവെച്ചത്.
ReplyDeleteഉല്പാദനം മുതലാളിത്വത്തിന്റെ +പോയിന്റായത് അവരുടെ ലാഭക്കൊതിമൂത്തത് മൂലമാണ് ഈ ഉല്പാദനത്തിൽ തൊഴിലാളികൽക്ക് ഒരിക്കലും ഗുണമുണ്ടായിരുന്നില്ല, മരിച്ച് ലോകത്തുടനീളം നാം കണ്ടുവരുന്നത് കൊഴുത്തുവരുന്ന മുതലാളിമാരേയാണു. ഒരു മൊട്ടുസൂചിപോലും നിർമ്മിക്കപ്പെടുന്നത് മുതലാളിക്ക് എത്രകണ്ട് ലാഭം വർദ്ദിപ്പിക്കാമെന്ന് നോക്കിയാണ് (തൊഴിലാളിയുടെ തൊഴിൽ സമയം കുറക്കുമെന്ന വാദം പൊള്ളയാണ്, കാരണം മുതലാളിയുടെ ലാഭം കണക്കാക്കുമ്പോൾ )
ജനാധിപത്യത്തിന്റെ ഗുണങ്ങളേകുറിച്ച് കൂടുതലായി സംസാരിക്കുന്ന വേണു അത് ലോകത്തിൽ എവിടേയെങ്കിലും ഉണ്ടെന്ന് തെളിയിക്കുന്നില്ല, കാരണം ലോകത്തിലെ മഹത്തായ ജനാധിപത്യരാജ്യമായ ഇന്ത്യയിൽ പോലും ഇന്ന് നടക്കുന്നത് പണാധിപത്യമല്ലാതെ മറ്റെന്താണ്. പണമുള്ളവന് ബഹുമാനപ്പെട്ട കോടതികളേ പോലും വിലക്കെടുക്കാൻ കഴിയുന്നതാണ് നമ്മൾ കണ്ടുവരുന്നത്.
ഇങ്ങനെ നോക്കുമ്പോൾ പ്രത്യശാസ്ത്രങ്ങൽക്കൊക്കെ ചിലകുറവുകൽ കാണാൻ കഴിയും. പക്ഷെ മുതലാളിത്വത്തിന് മനുഷ്യജന്മങ്ങളോട് ഇത്തിരിപോലും സഹതാപമില്ലെന്ന് കാണാൻ കഴിയും.
കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിൽ നല്ലൊരു പ്രതിപക്ഷമില്ലയെന്നുള്ളത് (ഒറ്റപാർട്ടി) കുറവായികണ്ടാൽ തന്നെ ജനാധിപത്യരാജ്യങ്ങളിലെ പ്രതിപക്ഷങ്ങൾ ചെയ്യുന്നതെന്താണെന്ന് കണ്ടാൽ അത്തരമൊരു പ്രതിപക്ഷത്തിന്റെ ആവശ്യമുണ്ടോ എന്ന് സംശയിച്ച്പോകുന്നത് സ്വാഭാവികം. ഉദാ:- ഇറാക്ക് പ്രശ്നത്തിൽ അമേരിക്കയിലേയും ഫ്രാന്സിലേയും ബ്രിട്ടണിലേയും ജർമനിയിലേയും പ്രതിപക്ഷങ്ങൾ എടുത്തനിലപാട് തന്നെ.
അദ്ദേഹം പറയുന്ന മറ്റൊരു കാര്യം ഫ്യൂഡൽ കലത്തിലേ ഉല്പാദന പ്രക്രിയ സാമൂഹികമാക്കി ഉയർത്തി എന്നുള്ളതാണ് മുതലാളിത്വം ചെയ്ത മറ്റൊരു ഗുണം, ഇതും ലാഭക്കൊതിമൂത്ത് ചെയ്ത ഒരു പ്രവൃത്തിയെന്നല്ലാതെ സാമൂഹികമാറ്റത്തിന് വേണ്ടി ചെയ്തതൊന്നുമല്ലെന്ന് ആർക്കും കാണാൻ കഴിയും.
ബലൂൺപോലെ വീർപ്പിച്ചകാണിക്കുന്ന ഓഹരിയുടെ കാര്യം പറഞ്ഞാണ് ഇദ്ദേഹം മുതലാളിത്വത്തിന് ചൂട്ടുപിടിക്കുന്നത്.
അദ്ദേഹം പറയുന്ന സോഫ്റ്റ് വയറിന്റെ കാര്യം തന്നെയെടുക്കാം ഇത് സമ്പവിച്ചത് ഒരു കമ്മ്യൂണിസ്റ്റ് വ്യവസ്തിതിയിലായിരുന്നെങ്കിൽ ഒരിക്കലും ബിൽഗേറ്റ്സെന്ന ഒരുവ്യക്തിയിൽ ഒരിക്കലും ഇത്രയും സമ്പത്ത് കുമിഞ്ഞ് കൂടില്ലായിരുന്നു, ഇത് തന്നെയാണ് മുതലാളിത്വത്തിന്റെ ഏറ്റവും ഭീകര മുഖത്തിന്റെ പച്ചയായ ഉദാഹരണം.
ഇതൊക്കെ മനുഷ്യന്റെ യുവത്വം(വിപ്ലവവീര്യം)ചോർന്ന് പോകുമ്പോൽ തോന്നുന്ന ചിന്തകളായേ കണാൻ കഴിയുന്നുള്ളൂ.
ഇന്ത്യ വന്‍ സ്പീഡില്‍ മുതലാളിത്തത്തിലേക്കു പോവുകയാണു കമ്യൂണിസ്റ്റുകളുടെ അധപതനം ബീ ജേ പിയുടെ പതനം ഇതൊക്കെ കാരണം പ്റതിപക്ഷമില്ലാതായിരിക്കുന്നു ഗഡ്കരി മാമനും കാരാട്ടിനും താക്കറെമാറ്‍ക്കും ഒന്നും ഫലവത്തായ ഒരു പ്റതിപക്ഷം ആകാന്‍ കഴിയുന്നില്ല
ReplyDeleteഈ അവസരം മുതലെടുത്ത് മാന്‍ മോഹന്‍ ജി അതി വേഗ്ഗത്തില്‍ പൊതുമേഖല ഇല്ലാതാക്കി ഗവണ്‍മെണ്റ്റു സ്ഥാപനങ്ങള്‍ തന്നെ സ്വകാര്യ കമ്പനികള്‍ക്കു തീറെഴുതി (പാസ് പോറ്‍ട്ട് നിറ്‍മ്മാണം വിതരണം ടാറ്റക്കു കൊടുത്തത് ഉദാഹരണം) അമേരിക്കയായി ഇന്ത്യയെ മാറ്റുകയാണു
ഞാന്‍ പേടിക്കുന്നു
വിപുലമായി ചർച്ചചെയ്യേണ്ടുന്ന വിഷയം തന്നെയാണ്,വേണു ഉന്നയിക്കുന്നത്.മനുഷ്യ സമൂഹത്തിന്റെ ചലന നിയമങ്ങളെ യാന്ത്രികമായി പിൻപറ്റുന്ന ഒരു’വൻ തെറ്റിനെ’പ്രശ്നവൽക്കരിക്കുന്നതാണ് വിഷയം.ചുമ്മാതെ ചൊറിഞ്ഞിട്ടു പോകേണ്ടതല്ല.പോസ്റ്റു വരുന്നുണ്ട്.
ReplyDelete