ജനാധിപത്യത്തില്‍ ജനങ്ങളാണ് എല്ലാറ്റിന്റെയും കൈകാര്യകര്‍ത്താക്കള്‍ എങ്കിലും , ജനങ്ങള്‍ ഒന്നടങ്കം ആലോചിച്ച് ഒന്നും തീരുമാനിക്കാന്‍ കഴിയാത്തത് കൊണ്ടാണ് ജനപ്രതിനിധികളും അവരെ തെരഞ്ഞെടുക്കാന്‍ രാഷ്ട്രീയപാര്‍ട്ടികളും ഒക്കെ വേണ്ടി വരുന്നത്. ജനാധിപത്യത്തില്‍ ഭാരിച്ച ഉത്തരവാദിത്വങ്ങളാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ളത്. പക്ഷെ പാര്‍ട്ടികള്‍ ദുഷിച്ച് പണത്തിന് അടിമപ്പെട്ടാല്‍ ജനങ്ങള്‍ എന്ത് ചെയ്യും. പരസ്പരം കുറ്റം പറഞ്ഞത് കൊണ്ട് ആയില്ലല്ലൊ. പരസ്പരമുള്ള കുറ്റാരോപണങ്ങള്‍ ഇപ്പോള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് എല്ലാം ഒരു രക്ഷാകവചമായിട്ടുണ്ട്. ഇത്രയും എഴുതാന്‍ കാരണം ഇന്നത്തെ മാതൃഭൂമിയില്‍ താഴെ കാണുന്ന റിപ്പോര്‍ട്ട് വായിച്ചത് കൊണ്ടാണ്:
ന്യൂഡല്‍ഹി: ലോക്‌സഭാംഗങ്ങളില്‍ പകുതിയിലേറെപ്പേരും കോടീശ്വരന്മാര്‍. കഴിഞ്ഞ ലോക്‌സഭയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ സഭയില്‍ കോടീശ്വരന്മാരുടെ എണ്ണം ഇരട്ടിയായി. എം.പി.മാരുടെ ശരാശരി സമ്പത്തിലെ വര്‍ധന മൂന്നിരട്ടിയും.
2004-ല്‍ 156 കോടീശ്വര എം.പി.മാരാണ് ഉണ്ടായിരുന്നതെങ്കില്‍ 2009-ല്‍ അത് 315 ആയി; എം.പി.മാരുടെ ശരാശരി സമ്പത്ത് കഴിഞ്ഞ സഭയില്‍ 1.86 കോടിയായിരുന്നത് ഇപ്പോള്‍ 5.33 കോടിയും.
'അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്' എന്ന സര്‍ക്കാരിതര സംഘടനയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. തിരഞ്ഞെടുപ്പുസമയത്ത് സമര്‍പ്പിച്ച കണക്കുകള്‍പ്രകാരമാണ് സ്വത്ത് കണക്കാക്കിയിരിക്കുന്നത്.
അതേസമയം, കഴിഞ്ഞ സഭയില്‍ അംഗങ്ങളായിരുന്ന 304 എം.പി.മാര്‍ 2009-ലും ജയിച്ചപ്പോള്‍ സ്വത്തില്‍ വന്‍ വര്‍ധനയുണ്ടായി; ശരാശരി 2.9 കോടിയുടെ വര്‍ധന.
നിലവിലെ സഭയിലെ 20 ശതമാനം അംഗങ്ങള്‍ക്കും അഞ്ച് കോടിക്കു മുകളില്‍ സ്വത്തുണ്ട്. 50 ലക്ഷത്തിനും അഞ്ചു കോടിക്കും ഇടയില്‍ സ്വത്തുള്ള 294 പേര്‍. അതേസമയം പത്തുലക്ഷത്തിന് താഴെ സ്വത്തുള്ളവരുടെ എണ്ണം വെറും 17 മാത്രമാണ്.
കോടീശ്വരന്മാരുടെ എണ്ണത്തില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ്സാണ് മുന്നില്‍; 146 പേര്‍. തൊട്ടുപിന്നില്‍ ബി.ജെ.പി.- 59. സമാജ്‌വാദി പാര്‍ട്ടിക്ക് 14-ഉം ബി.എസ്.പി.ക്കും ഡി.എം.കെ.ക്കും 13-ഉം കോടീശ്വര എം.പി.മാരുണ്ട്. ലോക്‌സഭയിലെ ഏറ്റവും സമ്പന്നനായ അംഗം തെലുങ്കുദേശത്തിന്റെ നാഗേശ്വര്‍ റാവുവാണ്. ആന്ധ്രയിലെ ഖമ്മം എം.പി.യുടെ സ്വത്ത് 173 കോടി രൂപ. മധ്യപ്രദേശില്‍നിന്നുള്ള കോണ്‍ഗ്രസ് എം.പി. നവീന്‍ ജിന്‍ഡാല്‍ രണ്ടാംസ്ഥാനത്തും കോണ്‍ഗ്രസ്സിന്റെ എന്‍. രാജഗോപാല്‍ മൂന്നാംസ്ഥാനത്തുമുണ്ട്.
ഉത്തര്‍പ്രദേശാണ് ഏറ്റവുമധികം കോടീശ്വരന്മാരെ സംഭാവന ചെയ്തത്; 52 പേര്‍. തൊട്ടുപിന്നില്‍ മഹാരാഷ്ട്ര (38), ആന്ധ്രപ്രദേശ് (15), രാജസ്ഥാന്‍ (14), പഞ്ചാബ് (13), ഗുജറാത്ത് (12), പശ്ചിമബംഗാള്‍ (11), ഹരിയാണ (9), ഡല്‍ഹി (7) എന്നീ സംസ്ഥാനങ്ങളാണ്.

ഇതാണു കഴിഞ്ഞ 60 വര്‍ഷം കൊണ്ട് കോണ്‍ഗ്രസ് ഇവിടെ ഉണ്ടാകിയെടുക്കുകയും പരിപോഷിപ്പിക്കുകയും ചെയ്ത “ജനാധിപത്യം”
ReplyDeleteഇനി പറയൂ, ഏതു ജനങ്ങളുടെ ആധിപത്യമാണു നടക്കുന്നത്? പകുതിയിലധികം പട്ടിണിക്കാരുടേതോ?
ഇതാണു യഥാര്‍ത്ഥ അവസര സമത്വം, അവകാശം....ജനാധിപത്യത്തിന്റെ മഹത്വം!
" കോടീശ്വരന്മാരുടെ എണ്ണത്തില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ്സാണ് മുന്നില്‍; 146 പേര്‍. തൊട്ടുപിന്നില്‍ ബി.ജെ.പി.- 59. സമാജ്‌വാദി പാര്‍ട്ടിക്ക് 14-ഉം ബി.എസ്.പി.ക്കും ഡി.എം.കെ.ക്കും 13-ഉം കോടീശ്വര എം.പി.മാരുണ്ട്. "
ReplyDeleteഅവിടെയും മഷിയിടാൻ പോലും ഒരു CPM കാരനെ കിട്ടാനില്ല...
ഇത്രയും തറ പാർട്ടിയായി പോയല്ലോ?
തീർച്ചയായും ഇൻഡ്യയുടെ ഐശ്വര്യം Congress തന്നെ!!
പാവം കേരളം.
ReplyDeleteസുകുമാരേട്ടാ,
ReplyDeleteപാര്‍ലമെന്റില്‍ കേരളത്തില്‍ നിന്നും ഉണ്ട് ഒരു ക്രോര്‍ പതി. ആളെ മലസ്സിലായി കാണും ല്ലേ?
നിധീഷ്
അതെന്താ കേരളക്കാർ മോശമാണൊ. ഇവിടെ നിന്നും ഉണ്ടല്ലോ ഒന്നിൽ കൂടുതൽ കോടീശ്വരന്മാർ. അവരെയെന്തേ വിട്ടുകളഞ്ഞത്.
ReplyDeleteഇവിടെ നോക്കിയാൽ ധാരാളം വിവരം കിട്ടും