Pages

ജനാധിപത്യത്തിന്റെ വസന്തം

ഉപതെരഞ്ഞെടുപ്പ് ഫലം കേരളത്തില്‍ ജനാധിപത്യത്തിന്റെ വസന്തമായാണ് ഞാന്‍ കാണുന്നത്. കണ്ണൂരില്‍ പ്രത്യേകിച്ചും സ്റ്റാലിനിസ്റ്റ് ക്രിമിനല്‍ രാഷ്ട്രീയത്തിന്റെ മരണമണി മുഴങ്ങിക്കഴിഞ്ഞു എന്നും ഞാന്‍ വിലയിരുത്തുന്നു. സാധാരണയായി പ്രതിയോഗികളെ അറബിക്കടലില്‍ ആഴ്ത്തുക എന്നത് മാര്‍ക്സിസ്റ്റ് മുദ്രാവാക്യശൈലിയാണ്. എന്നാല്‍ സ്റ്റാലിനിസം അറബിക്കടലില്‍ മാത്രമല്ല ബംഗാള്‍ ഉള്‍ക്കടലിലും ആഴ്ത്തപ്പെടും എന്നതിന്റെ സൂചനകള്‍ പശ്ചിമ ബംഗാളില്‍ നിന്നും വരുന്നതായി കാണുന്നു.

സി.പി.എമ്മില്‍ വലിയ തോതിലുള്ള തിരുത്തല്‍ നടപടികള്‍ക്ക് ഈ ഉപതെരഞ്ഞെടുപ്പ് ഫലം ആക്കം കൂട്ടം എന്നതില്‍ തര്‍ക്കമില. എന്ത് തന്നെ തെറ്റുകള്‍ തിരുത്തിയാലും, തെറ്റുകളുടെ ശ്രോതസ്സ് സ്റ്റാലിനിസ്റ്റ് ആശയത്തിന്റെ അടിത്തറ ആയതിനാല്‍ തെറ്റു തിരുത്തല്‍ ഒരു ഫലവും ചെയ്യാന്‍ പോകുന്നില്ല. സ്റ്റാലിനിസത്തില്‍ നിന്ന് മോചനം നേടാനുള്ള ഇച്ഛാശക്തി മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കോ അതിന്റെ നേതാക്കള്‍ക്കോ ഇല്ലാത്തതിനാല്‍ സി.പി.എം. എന്ന പാര്‍ട്ടി ക്രമേണ ക്ഷയിച്ച് ഇല്ലാത്താകാനുള്ള സാധ്യതയാണ് ഉള്ളത്.

ഈ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സിറ്റിങ്ങ് സീറ്റ് നിലനിര്‍ത്തുക മാത്രമല്ലെ ചെയ്തത്. ഇതില്‍ ആഘോഷിക്കാന്‍ എന്തിരിക്കുന്നു എന്ന് സുഹൃത്ത് ജോക്കര്‍ ചോദിക്കുന്നു. ശരിയാണ്, പക്ഷെ ഉപതിരഞ്ഞെടുപ്പുകളില്‍ എക്കാലവും എല്‍.ഡി.എഫ്. മാത്രമേ ജയിക്കാറുള്ളൂ. സി.പി.എം. എന്ന പാര്‍ട്ടിയുടെ സംഘടനാമികവും കുതന്ത്രങ്ങളുമാണതിന് കാരണം. ആ അര്‍ത്ഥത്തില്‍ ഇപ്പോള്‍ മൂന്ന് സീറ്റിലും വിജയിച്ചത് ചരിത്രം തിരുത്തിക്കുറിക്കല്‍ മാത്രമല്ല,സി.പി.എമ്മിന് ജനാധിപത്യകേരളത്തിന്റെ താക്കീത് കൂടിയാണ്.

118 comments:

  1. എന്നെ തല്ലേണ്ടമ്മാവാ ഞാന്‍ ഒരു പാഠവും പഠിക്കാന്‍ പോകുന്നില്ല, ഇനി കടും വെട്ട്‌ ആണു ഒരു കൊല്ലം ഏതായാലും ഭരണം കിട്ടില്ല അപ്പോള്‍ എല്ല ഗുണ്ടായിസവും മാക്സിമം തറയായി നടപ്പാക്കുന്നതാണു കേന്ദ്ര സേന പോയാല്‍ ഉടന്‍ വെട്ടും ബോംബേറും തുടങ്ങും സുകുമാരേട്ടനെ ബ്ളോഗ്‌ ബോംബിലൂടെ തകര്‍ക്കാന്‍ നോക്കും കേരള എം ജീ യൂണിവേറ്‍സിറ്റികളില്‍ സഖാക്കളെ ഉടന്‍ ബള്‍ക്കായി നിയമിക്കും ബിവറേജസ്‌ കോറ്‍പ്പറേഷനില്‍ താല്‍ക്കാലിക നിയമനം സ്ഥിരപ്പെടുത്തും പുത്തന്‍ പാലം രാജേഷിനും ഓം പ്റകാശിനും ജയിലില്‍ പ്റത്യേക സുഖ സംവിധാനം ഏറ്‍പ്പെടുത്തും ബംഗാളിലും കമ്യൂണിസം തീരുന്നു എന്നതും ശ്രധേയമാണു

    ReplyDelete
  2. ബ്ലോഗ് ബോംബ്(ബ്ലോഗ് പദാവലിയില്‍ ആരുഷിയുടെ സംഭാവന)വെച്ച് എന്നെ ഒതുക്കാന്‍ കഴിയില്ല. ബ്ലോഗില്‍ ഇടത് അനുകൂലികള്‍ കൂട്ടമായി വരുന്ന പോലെ ജനാ‍ധിപത്യവാദികള്‍ ഒരുമിക്കാറില്ല എന്നത് വാസ്തവമാണ്. ഏതായാലും ബ്ലോഗോസ്ഫിയറിലെ ജനാധിപത്യവാദികളെ ഏകോപിപ്പിക്കാന്‍ ഞാന്‍ മുന്‍‌കൈ എടുക്കും.

    ReplyDelete
  3. While Stalinism has been the root problem with communist party in Kerala (especially with that in Kannur) throughtout the past, it was their focus on working class and their issues that helped the party keep afloat. Also to be mentioned is the low-rate of corruption among the communist leaders of yesteryears. Now Stalinism remains very much while the party has deviated from other two points mentioned.

    ReplyDelete
  4. ഇപ്പോള്‍ ജയിച്ച മൂന്നു സീറ്റും കോണ്‍ഗ്രസ്സിന്റെ സിറ്റിംഗ് സീറ്റുകളല്ലായിരുന്നോ ? ഇതില്‍ ഇത്രമാത്രമാഘോഷിക്കാന്‍ എന്തിരിക്കുന്നു.

    കഴിഞ്ഞ നിയമ സഭാ തെരെഞ്ഞെട്റ്റുപ്പില്‍ യുഡീഫിനെ തറപറ്റിച്ച് സ്റ്റാലിനിസ്റ്റ് ക്രൂരന്മാര്‍ അധികാരത്തിലെത്തിയത്. ജനാധിപത്യം തകര്‍ന്നപ്പോഴായിരുന്നോ: ?

    “കാലമിനിയുമുരുളും, വിഷു വരും ഓണം വരും.......”

    ReplyDelete
  5. വിഷുവും ഓണവു,ബക്രീദും,ക്രിസ്‌മസ്സും ഒക്കെ വര്‍ഷാവര്‍ഷം വരും ജോക്കറേ, പക്ഷെ സ്റ്റാലിനിസം പ്രകൃതിവിരുദ്ധമായ ഒരു സിദ്ധാന്താഭാസമാണ്. അതിനി പുഷ്പിക്കില്ല. സ്വപ്നം കാണാന്‍ ജോക്കര്‍ക്ക് അവകാശമുണ്ട്.

    ReplyDelete
  6. സുകുമാരേട്ടാ ,

    :)

    കുറെ സ്വപ്ന ജീവികളുടെ കൂട്ടത്തില്‍ താങ്കളോടൊപ്പം ഞാനും.

    ReplyDelete
  7. ഒടുവില്‍ കണ്ണൂരില്‍ ജനാധിപത്യം വിജയിച്ചു ഒപ്പം കെ സുധാകരനും..... കണ്ണൂരില്‍ സി കണ്ണന്‍റെ ചരിത്രം ആവര്‍ത്തിക്കുമെന്ന് കരുതിയ വിഡ്ഢികളെ... സഖാക്കളെ.... നിങ്ങള്‍ക്ക് തെറ്റി... ഇത് കണ്ണൂരാണ്... കെ സുധാകരന്റെ വിയര്‍പ്പിന്റെ ഗന്ധമുള്ള മണ്ണ്... മാര്‍ക്സിസ്റ്റുകാരാല്‍ കൊലചെയ്യപ്പെട്ട നിരപരാധികളുടെ രക്തത്തിന്‍റെ മണമുള്ള മണ്ണ്... സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തു കെ സുധാകരന്റെ തട്ടകമായ കണ്ണൂര്‍ പിടിച്ചടക്കാം എന്ന വ്യാമോഹവുമായി വന്ന മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയും പിണറായി വിജയനും ഒടുവില്‍ ജയരാജനെ കൊണ്ട് തന്‍റെ ശിഷ്യന്റെ കാലില്‍ നമസ്കരിപ്പിച്ചു... ഇത് കെ സുധാകരന്‍റെ വിജയമാണ്... സുധാകരന് മാത്രം അവകാശപെട്ട വിജയം.... പ്രിയ നേതാവേ ഈ വിജയം ഞങ്ങള്‍ അങ്ങയുടെ കാല്‍ക്കല്‍ സമര്‍പ്പിക്കുന്നു...

    ReplyDelete
  8. If the whole world stand against them also, they will have Fucking reasons to convince the poor people in kerala. I really feel pity on the Young guys in SFI and DYFI who waste their good time for their (dirty pigs)leaders. We should fight against their "Dhaarshtyam" through our Votes.

    ReplyDelete
  9. ചോര വീണ മണ്ണില്‍ നിന്നുയര്‍ന്നു വന്ന രോദനം....
    പേരുകേട്ട കൊട്ടയൊക്കെ പൊട്ടിപോയ മുന്നണി...
    ഓടുവിന്‍ സഖാക്കളെ രക്ഷയില്ല മണ്ണിലീ...
    തോറ്റുപോയ്‌ തോറ്റുപോയ്‌ തോറ്റുപോയി മക്കളെ...
    കെ സുധാകരന്‍.... കെ സുധാകരന്‍....!!!

    ReplyDelete
  10. സുകുമാരന്‍ ചേട്ടാ,

    സന്തോഷിക്കാന്‍ തീര്‍ച്ചയായും താങ്കള്‍ക്ക് അവകാശമുണ്ട്.കറ തീര്‍ന്ന ‘കമ്മ്യൂണിസ്റ്റ് വിരുദ്ധ’നായ താങ്കള്‍ക്ക് തീര്‍ച്ചയായും ഈ ഫലങ്ങള്‍ പൊക്കിപ്പിടിക്കാം.യു.ഡി.എഫ് മണ്ഡലങ്ങള്‍ അവര്‍ നില നിര്‍ത്തിയതില്‍ സന്തോഷിക്കാം.

    പക്ഷേ അതിനു ഉറപ്പേകാന്‍ കൊടുത്തിരിക്കുന്ന മാതൃഭൂമി വാര്‍ത്തയെക്കുറിച്ച് ആണു എനിക്ക് പറയാനുള്ളത്.

    ഒന്നാമതായി മാതൃഭൂമി വാര്‍ത്ത തെറ്റിദ്ധാരണ പരത്തുന്ന ഒന്നാണ്.1996 മുതലുള്ള ഉപതിരഞ്ഞെടുപ്പുകളെ മാത്രമെ കണക്കിലെടുത്തിട്ടുള്ളൂ.ഇനി അങ്ങനെ ആണെന്ന് തന്നെ ഇരിക്കട്ടെ..

    ആ വാര്‍ത്തയില്‍ പറഞ്ഞിരിക്കുന്ന ഭൂരിപക്ഷം മണ്ഡലങ്ങളും ഇടതു പക്ഷം സ്ഥിരമായി വിജയിക്കുന്നതോ അല്ലെങ്കില്‍ മുന്നണികളെ മാറിമാറി വിജയിപ്പിക്കുന്നതോ ആണന്നതെല്ലേ സത്യം?

    അങ്ങനെ അല്ലാത്ത 2 മണ്ഡലങ്ങളാണുള്ളത് ആ വാ‍ര്‍ത്തയില്‍..തിരുവല്ലയും,തിരുവമ്പാടിയും.അതില്‍ തിരുവല്ലയില്‍ യു.ഡി എഫ് ജയിച്ചു.തിരുവമ്പാടി ചാഞ്ചാട്ടം കാട്ടിയപ്പോള്‍ ഇടതു പക്ഷം മത്തായി ചാക്കോയിലൂടെ പിടിച്ചെടുത്തു, പിന്നെ അതു നിലനിര്‍ത്തി.

    വടക്കാഞ്ചേരിയാകട്ടെ ഇടതു പക്ഷ്ത്തിന് ശക്തമായ സ്വാധീനം ഉള്ള സ്ഥലവുമാണ്.അവിടെ ഉപതിരഞ്ഞെടുപ്പ് നടന്നപ്പോള്‍ കോണ്‍ഗ്രസ് കാലുവാരല്‍ ഉണ്ടായിരുന്നു.എന്നിരുന്നാലും അതു 100% യു,ഡി എഫ് മണ്ഡലം അല്ല.

    ബാക്കിയുള്ള തലശേരി, കൂത്തുപറമ്പ്, പുനലൂര്‍,ചാത്തന്ന്നൂര്‍,അഴീക്കോട്, വൈക്കം,മാള തുടങ്ങിയ മണ്ഡലങ്ങള്‍ അടിസ്ഥാനപരമായി ഇടതു മണ്ഡലങ്ങള്‍ ആണു.അവയൊക്കെ ഇടതു പക്ഷം നിലനിര്‍ത്തുകയാണുണ്ടായത്.

    ഇങ്ങനെയാണു ഒരു വാര്‍ത്തയെ എങ്ങനെ വളച്ചൊടിച്ച് തങ്ങള്‍ക്കനുകൂലമായി മാധ്യമങ്ങള്‍ എഴുതിപ്പിടിപ്പിക്കുന്നത്..അതു സുകുമാരന്‍ ചേട്ടന്‍ അപ്പടി കോപ്പി ചെയ്യുകയും ചെയ്യുന്നു.

    കേരളത്തിലെ കാര്യങ്ങള്‍ പറയുമ്പോള്‍ എപ്പോളും അന്താരാഷ്ട്രത്തിലേക്ക് പോകുന്ന സുകുമാരന്‍ ചേട്ടനു വേണ്ടി രണ്ടു ലിങ്കുകള്‍.

    ലോകം മുഴുവന്‍ കമ്മ്യൂണിസം തകരുന്നു എന്നാണല്ലോ സുകുമാരന്‍ ചേട്ടന്റെ വാദം.

    1:കിഴക്കന്‍ യൂറോപ്പ് വീണ്ടും സോഷ്യലിസം കൊതിക്കുന്നു.

    2:കണ്ടിട്ടും കാണാതെ പോയ തിരഞ്ഞെടുപ്പ് ഫലങ്ങള്‍

    3:ബര്‍ലിന്‍ മതില്‍ തകര്‍ന്ന് 20 വര്‍ഷത്തിനു ശേഷം

    ReplyDelete
  11. പണ്ടു കമ്യൂണിസ്റ്റുകാറ്‍ തോറ്റുകഴിയുമ്പോള്‍ ഈ എം എസ്‌ കുറെ ശതമാനവും കൊണ്ടിറങ്ങും അതനുസരിച്ചു കമ്യൂണിസ്റ്റ്‌ പാറ്‍ട്ടിയാണൂ എല്ലായിടത്തും ജയിച്ചത്‌ പക്ഷെ സീറ്റ്‌ കിട്ടിയില അത്റെ ഉള്ളു, ആടിനെ പട്ടിയാക്കല്‍ ന്യായം എന്നു പറയും

    എം എം എസിണ്റ്റെ സമ്പൂറ്‍ണ്ണ (വി) ക്യതികള്‍ വായിച്ചാല്‍ എത്റ കോണ്ട്റഡികഷനുകള്‍ കാണാം ഈ എം എസ്‌ മരിച്ചതിനു ശേഷം ആരും അത്റ വന്നിട്ടില്ല മുഖത്തു ചമ്മല്‍ മറക്കാനും അത്റ അഭിനയം പോര

    പിന്നെ ക്റൌര്യം മാത്റം ഭാവമായുള്ള കൊടിയേരിയും ജയാരാജന്‍മാരും വേണം

    പിണറായിക്കുപോലും ഇപ്പോള്‍ ഒരു ദയനീയ ഭാവം ആണു എടോ എന്നു വിടിച്ചുള്ള വാചോടോപത്തിനു പഴയ മാറ്റില്ല മുഖം ആകെ ചുളിഞ്ഞു

    പക്ഷെ സുനില്‍ ക്റ്യ്ഷ്ണന്‍ ഒരു പ്റതിഭയാണു ഈ എം എസിണ്റ്റെ ഒഴിഞ്ഞ സിംഹാസനം അദ്ദേഹത്തിനു ഇരുന്നു ഇലക്ഷന്‍ അനാലിസിസ്‌ നടത്താന്‍ ശ്രമിക്കാം , നല്ല ഭാവി ഉണ്ട്‌ ,

    പയറ്റി തെളിഞ്ഞാല്‍ രണ്ടായിരത്തി പതിനൊന്നില്‍ പറ്‍ട്ടി തന്നെ അടുത്തൂണ്‍ നല്‍കി ആസ്ഥാന വിശകല വിദഗ്ധന്‍ ആയി നിയമിക്കും ,

    നല്ല പോസ്റ്റാണു പരിപ്പുവട അല്ല പച്ച നോട്ടുകള്‍ തന്നെ ശമ്പളം കിട്ടും ഇപ്പോള്‍ കോറ്‍പ്പറേറ്റ്‌ കമ്യൂണിസം ആണല്ലോ നടക്കുന്നത്‌

    ReplyDelete
  12. താങ്കളോട് വിയോജിക്കുന്നു.കാരണം എല്‍ ഡി എഫ് തരംഗം ആഞ്ഞുവീശിയ 2006ലെ തിരെഞ്ഞെടുപ്പിനെക്കളും ഈ പ്രാവശ്യം മൊത്തം വോട്ടു 15000കൂടിയിട്ടും യു ഡി എഫിന് 2006നെ കളും വോട്ടു കുറഞ്ഞു.കഴിഞ്ഞ പാര്‍ലമെണ്ട് തിരെഞ്ഞെടുപ്പില്‍ കിട്ടിയ ഭൂരിപക്ഷത്തില്‍ നിന്നും മൂന്നു മണ്ഡലങ്ങളിലും കൂടി മുപ്പതിനായിരം വോട്ടു യു ഡിഎഫിന് കുറഞ്ഞു.എല്‍ ഡി എഫ് ആകട്ടെ 2006നെകാലും നില മെച്ചപെടുത്തി.(ഓര്‍ക്കുക സകല മരകുറ്റിയും കരിമൂര്ഖനും വരെ അരിവാള്‍ ച്ചുട്ടികയില്‍ കുത്തിയ തിരെഞ്ഞെടുപ്പാണ് 2006ലെ )

    ഈ മൂന്നു മണ്ഡലങ്ങളില്‍ ആകെ വോട്ടുകള്‍ (2006)
    ആകെ ചെയ്ത വോട്ട് 269,054
    യു ഡി എഫ്‌ 142,614 (53%)
    എല്‍ ഡി എഫ്‌ 111,268 (41.36%)
    ബി ജെ പി 10,539 (3.92%)


    ഈ മൂന്നു മണ്ഡലങ്ങളില്‍ ആകെ വോട്ടുകള്‍ (2009)
    ആകെ ചെയ്ത വോട്ട് 283,903
    യു ഡി എഫ്‌ 142,880 (50.33%) കുറഞ്ഞു
    എല്‍ ഡി എഫ്‌ 117,472 (41.38%) ബി ജെ പി 15,120 (5.33%)

    ReplyDelete
  13. അഭിലാഷിന്റെ കണക്ക് ദൈനംദിന രാഷ്ട്രീയം നടത്തിക്കൊണ്ട് പോകുന്ന മറ്റ് ജനാധിപത്യപാര്‍ട്ടികള്‍ക്ക് ചേരും. പക്ഷെ ഒരു വലിയ ലക്ഷ്യം മുന്‍‌നിര്‍ത്തി പ്രവര്‍ത്തിക്കുന്നു എന്ന് പറയുന്ന ഇടത് പക്ഷ പ്രസ്ഥാനത്തിന്റെ അനുഭാവികളെ ഈ ശരാശരിക്കണക്ക് തൃപ്തിപ്പെടുത്താന്‍ പാടില്ലാത്തതാണ്.

    അതെന്തുമാകട്ടെ, മാര്‍ക്സിസ്റ്റ് പാര്‍ട്ടി പഴയ മാടമ്പിരാഷ്ട്രീയം ഇനിയും ഉപേക്ഷിച്ചില്ലെങ്കില്‍ അതിനിനി ഭാവിയില്‍ പ്രസക്തി ഉണ്ടാകില്ല എന്ന സന്ദേശം ഇവിടത്തെയും ബംഗാളിലെയും ഉപതിരഞ്ഞെടുപ്പ് ഫലങ്ങളില്‍ അടങ്ങിയിട്ടുണ്ട്.

    ReplyDelete
  14. http://tappulathif.blogspot.com/2009/11/blog-post.html

    ReplyDelete
  15. ഓ അഭിലാഷ് ഇവിടെ പോയിട്ടാണ് വരുന്നത് അല്ലേ? അവിടെ വളരെ ദു:ഖത്തോടെ ആ ബ്ലോഗ്ഗര്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്നും ഏശിയില്ല അല്ലേ?

    ReplyDelete
  16. സുകുമാരൻ ചേട്ടാ,

    ഒരു ഓഫിനു അനുമതി തരണം.

    ‌‌@ ആരുഷിയുടെ ലോകം

    സുകുമാരൻ ചേട്ടൻ ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധനാണ്.അദ്ദേഹം എന്തെഴുതിയാലും ആ കമ്മ്യൂണിസ്റ്റ് വിരുദ്ധതയിൽ അടിസ്ഥാനപ്പെടുത്തി മാത്രമേ എഴുതൂ.അതിനു എന്നെപ്പോലെയുള്ളവർ മറുപടിയും കൊടുത്തു എന്നു വരാം.അത് വസ്തുതകളും കണക്കുകളും വിവരങ്ങളും അടിസ്ഥാനപ്പെടുത്തിയാണു.അതിനൊരു ഭംഗിയുണ്ട്.

    എന്നാൽ “ആരുഷിയുടെ ലോക’ത്തിനെ പോലെ നാലാളുടെ മുന്നിൽ സ്വന്തം പേരു പോലും പറയാൻ കഴിവില്ലാതെ,സ്വന്തമായി അഭിപ്രായവുമില്ലാതെ, കയ്യാലപ്പുറത്തെ തേങ്ങ പോലെ അങ്ങോട്ടോ ഇങ്ങോട്ടോ എന്ന് നോക്കിയിരിക്കുന്ന് ‘ഞഞ്ഞാ പിഞ്ഞാ’ പറഞ്ഞ് കാലക്ഷേപം നടത്തുന്ന ഗതികിട്ടാ പ്രേതങ്ങളോട് ഞാൻ സംവദിക്കാറില്ല.


    സോറി സുഹൃത്തേ....!

    ReplyDelete
  17. :)
    പിണറായി വിജയൻ തിരഞ്ഞെടുപ്പിനു മുൻപ് പറഞ്ഞു, യുഡി‌എഫ്കാർക്ക് അപ്സമാരമാണെന്ന്. സത്യം! ഇന്ന് അബ്ദുള്ളക്കുട്ടിയെ ഇട്ട് ഉമ്മെ വെക്കുന്നതും കെട്ടിപിടിക്കുന്നതും കണ്ടപ്പോൾ ഈ കോൺ‌ഗ്രസ്സുക്കാർക്ക് അപസ്മാരമുണ്ടോ എന്ന് എനിക്കും സംശയം വന്നു. ഇങ്ങിനേം ഉണ്ടോ? എൽ.ഡി.എഫിനു കൂടുതൽ വോട്ടുകൾ കിട്ടി എന്ന് കണ്ട് അവർക്ക് ദുഖിച്ച് ഒരു മൌനജാഥ നടത്താമായിരുന്നു. അതെങ്ങനാ കോൺഗ്രസ്സുകാരല്ലേ? രാഷ്ട്രീയം അവർക്കുണ്ടോ? സിപി‌എംകാർക്ക് രാഷ്ട്രീയം തികട്ടി വന്നിട്ട് ഇപ്പോൾ വീട്ടിൽ ഇരുന്ന് ഓക്കാനിക്കാണ് എല്ലാവരും. ശ്ശെടാ, ഇതിലിപ്പൊ എന്തു അത്ഭുതം? സിറ്റിങ്ങ് സീറ്റ് നിലനിറുത്തുന്നത് ഒരു വലിയ കാര്യമാണോ? ആണോ എന്ന് ബുദ്ധദേവിനോട് ചോദിക്കണം!

    ReplyDelete
  18. മാഷെ,
    ഈ തിരഞ്ഞെടുപ്പ് കാര്യമായ എന്തെങ്കിലും മാറ്റം കേരള രാഷ്ട്രീയത്തില്‍ ഉണ്ടാക്കുമെന്ന് തോന്നുന്നില്ല. കാരണം അത്രമേല്‍ പ്രാധാന്യം ഈ മണ്ഡലങ്ങളുടെ കാര്യത്തില്‍ കേരളത്തിലില്ല എന്നത് തന്നെ. ഉപതിരഞ്ഞെടുപ്പുകളുടെ ചരിത്രം വിശകലനം ചെയ്തതിനെപ്പറ്റി സുനില്‍ പറഞ്ഞല്ലോ.ഉപതിരഞ്ഞെടുപ്പായാല്‍ ഇടതുപക്ഷം ജയിച്ചോണം എന്ന് വല്ല നിര്‍ബന്ധവുമുണ്ടോ? തമാശ തന്നെ !

    ഇതോടെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി പൂട്ടിക്കെട്ടി അറബിക്കടല്‍ കടക്കും എന്നുള്ള പ്രവചനം ഇച്ചിരി കടുപ്പം തന്നെ.

    ബംഗാളിന്റെ കാര്യം തീര്‍ച്ചയായും ഗൌരവമര്‍ഹിക്കുന്നു. മാര്‍ക്സിസ്റ്റ് പാര്‍ട്ടി തളരുന്നിടത്ത് ശക്തിപ്രാപിക്കുന്നതാരെന്ന് സൂക്ഷ്മമായി വിലയിരുത്തപ്പെടണം, അത് നാടിനെ എങ്ങോട്ട് നയിക്കുമെന്നും.

    ReplyDelete
  19. നേതൃത്വത്തിന്റെ ചെറിയൊരു നിലപാടു മാറ്റുകയാണെങ്കില്‍ ഇന്ത്യയൊട്ടുക്ക് പടര്‍ന്നു പിടിക്കാനുള്ള ജനാഭിലാക്ഷത്തിന്റെ പിന്തുണയുള്ള പാര്‍ട്ടിയാണ് സി.പി.എം.
    പക്ഷേ, ആ മാറ്റം സങ്കുചിത ചിന്താഗതിക്കാരായ പാര്‍ട്ടി നേതാക്കള്‍ക്ക് സാധിക്കില്ല.
    തങ്ങളുടെ രാഷ്ട്രീയം എന്താണെന്നറിയാന്‍ സംഭാവന നല്‍കുന്ന മൊതലാളിമാരോട് ഉപദേശം ചോദിക്കേണ്ടവിധം
    തൊഴിലാളിത്വം നഷ്ടപ്പെട്ടവരാണ് ഇതിന്റെ ഇന്നത്തെ നേതാക്കള്‍.
    നേതാക്കള്‍ വെറും മാനേജുമെന്റ് വിദഗ്ദരാകുംബോള്‍
    താല്‍ക്കാലിക ലാഭങ്ങള്‍ക്കായി അടിത്തറയിളക്കി വില്‍ക്കും.

    പാര്‍ട്ടി സ്വന്തം വ്യക്തിത്വം മനസ്സിലാക്കി ഒന്നുകില്‍ നന്നാകുക.
    അല്ലെങ്കില്‍ നശിക്കുക.

    ഒരു കോണ്‍ഗ്രസ്സായി സി.പി.എമ്മിനെ ഇനി അധിക കാലം ജനം സഹിക്കില്ല, തീര്‍ച്ച.

    ReplyDelete
  20. അനിലിന് എനിക്കുള്ള മറുപടി ചിത്രകാരന്‍ പറഞ്ഞത് തന്നെ.

    ReplyDelete
  21. പ്രീയ സുനില്‍,
    താങ്കളുടെ മറുപടിയില്‍ വ്യക്തതയില്ല.താങ്കല്‍ സി.പി എമ്മിന്റെ പരാജയത്തെ ന്യായീകരിക്കാതെ എന്തുകൊണ്ട് അവര്‍ തോറ്റു എന്നത് പ്രധാനമല്ലാത്തതുപോലെ മറുപടി പറഞ്ഞിരിക്കുന്നു.എല്ലാത്തിലും വലുത് ജനങ്ങളാണെന്ന സത്യം ഇനിയെങ്കിലും നമ്മുടെ സഖാക്കള്‍ മനസ്സിലാക്കണം.മുട്ടിനുമുട്ടിന് ജനങ്ങള്‍ക്കുവേണ്ടി എന്നും പറഞ്ഞ് നടത്തുന്ന പ്രകടനങ്ങള്‍ അവര്‍ക്കു മതിയായി എന്ന്‍ മനസ്സിലാക്കാനെങ്കിലും തയ്യാറായാല്‍ ഇനിയെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് രക്ഷ്പ്പെടാം.പിന്നെ തോറ്റശേഷവും സഖാക്കന്മാരുടെ അഹങ്കാരത്തിനു യാതൊരു കുറവുമില്ല.

    ReplyDelete
  22. മൂന്നു സിറ്റിംഗ് സീറ്റുകള്‍ udf നിലനിര്‍ത്തിയത് കൊണ്ട് മാത്രം ഇടതു പക്ഷം ക്രമേണ ക്ഷയിച്ചു ഇല്ലാതാകും എന്ന അഭിപ്രായം അഥവാ ആഗ്രഹം കുറച്ചു കടന്നു പോയില്ലേ മാഷേ?

    ReplyDelete
  23. @ കൊസ്രാ കൊള്ളി, ഒട്ടും കടന്നു പോയിട്ടില്ല. കഴിഞ്ഞ അമ്പത് വര്‍ഷത്തെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ വളര്‍ച്ചയും ചരിത്രവും പരിശോധിച്ചാല്‍ ഇതേ രീതിയില്‍ മുന്നൊട്ട് പോയാല്‍ ഇനിയൊരു ഇരുപത്തഞ്ച് കൊല്ലത്തെ ആയുസ്സ് ഈ പാര്‍ട്ടികള്‍ക്ക് ഇല്ല. നാം ഒന്ന് മനസ്സിലാക്കണം, മനുഷ്യരാശി ഉള്ള കാലത്തോളം രാഷ്ട്രീയവും രാഷ്ട്രീയപാര്‍ട്ടികളും ഉണ്ടാവും,ഉണ്ടാകണം. കമ്മ്യൂണിസ്റ്റ് സിദ്ധാന്തത്തെ ജനാധിപത്യസമ്പ്രദായവുമായി സമരസപ്പെടുത്തിയാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും എക്കാലവും പ്രസക്തിയുണ്ടാവും.

    അപ്പോള്‍ ചോദിക്കും, ഇന്ന് സി.പി.എം ജനാധിപത്യസമ്പ്രദായവുമായി സമരസപ്പെട്ടിട്ടില്ലേ എന്ന്. ഇല്ല അതാണ് പ്രശ്നം. വിശദമായി പിന്നീട് ചര്‍ച്ച മറ്റൊരു പോസ്റ്റില്‍ നടത്താം.

    ReplyDelete
  24. കോണ്‍‌ഗ്രസ്സിനു വോട്ടുകുറഞ്ഞതോര്‍‌ത്തു ദുഃഖിക്കുന്ന സഖാക്കളേ, ഈ പാല്‍‌പ്പായസത്തിന്റെ കയ്പ് കോണ്‍ഗ്രസ്സുകാര്‍‌ക്ക് ഭയങ്കര ഇഷ്ടമാണേയ്... :)

    ReplyDelete
  25. ഇന്നത്തെ "ദേശാഭിമാനി"യിലെ പ്രധാനവാര്‍‌ത്ത "കേരളത്തിലും, പശ്ചിമബംഗാളിലും ഇടതുമുന്നേറ്റം -- ലഭിച്ച വോട്ടിന്റെ എണ്ണത്തില്‍ ഗണ്യമായ വര്‍‌ദ്ധനവ്" എന്നാണെങ്കില്‍ ആരും അദ്ഭുതപ്പെടരുത്.

    ReplyDelete
  26. അഭിനന്ദനങ്ങള്‍. ഈ വിജയം യു ഡി എഫ് അര്‍ഹിക്കുന്നതുതന്നെ എന്ന് ഞാന്‍ കരുതുന്നു.

    ReplyDelete
  27. The drubbing of Stalinists in Kerala and Bengal, one more time, can't be more befitting during the 20th anniversary of the fall of Berlin Wall :-)

    ReplyDelete
  28. ഈ കാലഹരണപ്പെട്ട പ്രത്യയ ശാസ്ത്രവുമായി ഇനി എത്രനാള്‍ കമ്മ്യൂനിസ്ടുകാര്‍ക്ക് മുന്നോട്ടു പോകാന്‍ കഴിയും?
    മരണമണി മുഴങ്ങിക്കഴിഞ്ഞു..
    രക്ഷപെടണം എന്നുള്ളവര്‍ക്ക് ഇനിയും സമയം
    ഉണ്ട്.

    ReplyDelete
  29. അനില്‍ പറഞ്ഞതാണു ശരി. കേരളത്തില്‍ അത്ഭുതം സംഭവിക്കില്ല എന്നാണു ഭൂരിഭാഗം ആളുകളും കരുതിയത്. അങ്കിള്‍ മറ്റൊരിടത്ത് പറഞ്ഞപോലെ തെരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിച്ചവര്‍ക്ക് ആരും മറുപടിയും നല്‍ കിയില്ല.

    ഇടതുപക്ഷത്തിന്റെ അടിത്തറ തകര്‍നു എന്നൊക്കെയുള്ളത് വ്യാമോഹം മാത്രം. ഇടതുപക്ഷം അര്‍ഹിക്കുന്ന തിരിച്ചടി വോട്ടര്‍മാര്‍ നല്‍കി. അത്ര മാത്രം.

    മാദ്ധ്യമങ്ങളും യുഡി എഫും കൊമ്പും കുലുക്കി പറഞ്ഞതൊനും കണ്ണൂരില്‍ നടന്നുമില്ല.

    ഈ ഫലം ഒന്നിന്റെയും ചൂണ്ടുപലകയും അല്ല.2006 ല്‍ അധികരത്തില്‍ വന്നപ്പോള്‍ ഇടതുപക്ഷത്തിനു ഭരണം തുടര്‍ന്നു കൊണ്ടുപോകാനുള്ള എല്ലാ അനുകൂല സാഹചര്യങ്ങളുമുണ്ടായിരുന്നു. പക്ഷെ അതെല്ലാം ചിലരുടെ ധാര്‍ഷ്ട്യത്തില്‍ തകര്‍ന്നു തരിപ്പണമായി. ആങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ ദുഃഖം കണ്ടാല്‍ മതി എന്ന നാത്തൂന്‍ പോര്. പോയ ബുദ്ധി ആന പിടിച്ചാലും തിരികെ കിട്ടില്ല. അടുത്ത ഒന്നര വര്‍ഷം കൊണ്ട് ഇതൊക്കെ മാറ്റിയെടുക്കാന്‍ ആകുമെന്നും തോന്നുന്നില്ല. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം അനുസരിച്ച് വലിയ അത്ഭുതം തന്നെ നടക്കണം.

    ബംഗാളിലേതാണു ശരിക്കും ആപത്കരമായ സ്ഥിതി. 30 വര്‍ഷത്തെ ആധിപത്യം അവിടത്തെ സഖാക്കള്‍ കളഞ്ഞു കുളിച്ചു. മമത അധികാരത്തില്‍ വന്നാലും അവിടെ പ്രശ്നങ്ങളായിരിക്കും.

    ചിത്രകാരന്‍ പറഞ്ഞപോലെ ഇടതുപക്ഷം ചിലയിടങ്ങളില്‍ ചുരുങ്ങിപ്പോയതെന്തുകൊണ്ടാണെന്ന് ഒരാത്മ പരിശോധന നടത്തണം. ഇടതുപക്ഷത്തിനു ശക്തി പകരേണ്ട ജനതയാണ്, മായാവതിയേപ്പോലുള്ള കെട്ടു കാഴ്ചകളുടെ പിന്നാലെ കൂടിയിരിക്കുന്നത്.

    ReplyDelete
  30. മമത അധികാരത്തില്‍ വന്നാലും അവിടെ പ്രശ്നങ്ങളായിരിക്കും.

    കാളിദാസാ, അടുത്ത പൊതുതെരഞ്ഞെടുപ്പിന് ശേഷം ബംഗാ‍ളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആയിരിക്കും. ജാഡയുള്ള മാര്‍ക്സിസ്റ്റ് നേതാക്കളെക്കാളും സൂതാര്യമായ മമതയുടെ നേതൃത്വമാണ് ഭൂരിപക്ഷം ബംഗാളികളും ഇപ്പോള്‍ ഇഷ്ടപ്പെടുന്നത്. പിന്നെ പ്രശ്നങ്ങളുടെ കാര്യം. ഇക്കഴിഞ്ഞ മുപ്പത്തിരണ്ട് വര്‍ഷത്തെ മാര്‍ക്സിസ്റ്റ് ഭരണക്കുത്തക നടക്കുമ്പോഴും അവിടെ പ്രശ്നങ്ങള്‍ ഉണ്ടല്ലൊ. അതിലും വലിയ പ്രശ്നങ്ങള്‍ എന്ത് ഉണ്ടാവാനാ? പ്രശ്നങ്ങള്‍ സാമൂഹ്യജീവിതത്തിന്റെ അവിഭാജ്യമായ ഭാഗമാണ്. തുടര്‍ന്നുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിക്കൊണ്ടേയിരിക്കാനാണ് തുടര്‍ന്ന് കൊണ്ടേയിരിക്കുന്ന സര്‍ക്കാറുകളും മറ്റ് സാമൂഹ്യസംവിധാനങ്ങളും. എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് ജനങ്ങള്‍ക്ക് സ്വര്‍ഗ്ഗരാജ്യം സൃഷ്ടിക്കാനാണ് കമ്മ്യൂണിസമെന്നും കമ്മ്യൂണിസ്റ്റുകള്‍ക്ക് മാത്രമേ അത് കഴിയൂവെന്നും ഇനിയുള്ള കാലത്ത് ആരും വിശ്വസിക്കുകയില്ല.

    ReplyDelete
  31. പൊതുതെരഞ്ഞെടുപ്പിന് ശേഷം ബംഗാ‍ളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആയിരിക്കും.

    ഒന്നര വര്‍ഷം കഴിഞ്ഞാണു തെരഞ്ഞെടുപ്പ്. തുലാവര്‍ഷത്തിലെ കാര്‍മേഘം പോലെയാണു മമത ബാനര്‍ ജി. കലിയിളകിയാല്‍ സാക്ഷാല്‍ ദുര്‍ഗ്ഗ. നാളെ ഏതു സഖ്യത്തില്‍ ഉണ്ടാകുമെന്നറിയാന്‍ പാഴൂര്‍ പടിപ്പുരയില്‍ തന്നെ പോകേണ്ടി വരും. ഡാര്‍ജിലിംഗ് നഗര സഭയില്‍ മമതയുടെ കാലു വാരി കോണ്‍ഗ്രസുകാര്‍. അതു കൊണ്ട് അതിരു കടന്ന അവകാശവാദം അത്ര നല്ലതാണെന്നു തോന്നുന്നില്ല.

    നന്ദിഗ്രാമില്‍ മമതയോടൊപ്പം യുദ്ധം ചെയ്ത മാവോയിസ്റ്റുകളും നക്സലുകളും ജമാ അത് എ ഹിന്ദും ഒക്കെ എന്തു റോളായിരിക്കും അവരുടെ ഭരണത്തില്‍ വഹിക്കുക എന്ന് ആരും സം യിച്ചേക്കും. ആ പ്രശ്നങ്ങളേക്കുറിച്ചാണു ഞാന്‍ സൂചിപ്പിച്ചത്. അല്ലാതെ ബംഗാളിന്റെ മറ്റു പ്രശ്നങ്ങളേക്കുറിച്ചല്ല.

    ബംഗളില്‍ ഇടതു പക്ഷത്തിനു, പ്രത്യേകിച്ച് സി പി എമ്മിനു വലിയ പാളിച്ചകള്‍ പറ്റി. തെറ്റു തിരുത്താനൊക്കെ ആരംഭിച്ചിട്ടേ ഉള്ളു. ആര്‍ജ്ജവത്തോടെയുള്ള തെറ്റു തിരുത്തലാണെങ്കില്‍ ഒന്നര വര്‍ഷം ധാരാളം മതി.

    നീണ്ട 30 വര്‍ ക്കാലമാണ്, ബംഗാളികള്‍ ഇടതു പാര്‍ട്ടികളെ അധികാരത്തിലേറ്റിയത്. അത് യാദൃഛികമായി സംഭവിച്ചതല്ല. ഇടതു പക്ഷത്തില്‍ നന്‍മ കണ്ടിട്ടു തന്നെയാണ്. അത് തിരികെ വരാത്ത വിധം നഷ്ടപ്പെട്ടു എന്നൊന്നും ഞാന്‍ കരുതുന്നില്ല. ഇടക്കാലത്ത് അവരുടെ ലക്ഷ്യം നഷ്ടപ്പെട്ടു.

    1989 നു ശേഷം കോണ്‍ഗ്രസ് തുടര്‍ച്ചയായി പരജയപ്പെടുകയായിരുന്നു. 1991 ല്‍ രജീവിന്റെ മരണം വഴി കിട്ടിയ സഹതാപം കുറെ സീറ്റുകള്‍ നല്‍കി, നരസിംഹ റാവു എം പി മാരെ വിലക്കു വാങ്ങി അധികാരത്തിലേറി എന്നതൊഴിച്ചാല്‍ കോണ്‍ഗ്രസ് തിരിച്ചു വരാത്ത വിധം കേന്ദ്രത്തിലും സം സ്ഥനങ്ങലിലും പുറം തള്ളപ്പെട്ടിരുന്നു.

    ബി ജെ പിയുടെ ഭാരതം തിളങ്ങുന്ന ഉഡായിപ്പ് ജനങ്ങള്‍ തള്ളിക്കളഞ്ഞപ്പോള്‍ ഭാഗ്യത്തിന്, അധികാരം കിട്ടിയതാണു കോണ്‍ ഗ്രസിന്. ആണവകരാറൊന്നുമായിരുന്നില്ല കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുദ്രവാക്യം. ഇടതു പക്ഷം നിര്‍ബന്ധിച്ചു നടപ്പിലാക്കിയ സമൂഹ്യ ക്ഷേമ പരിപാടികളായിരുന്നു. ഇടതു പക്ഷത്തിന്റെ കണ്ണു തുറക്കേണ്ടത് അത് മനസിലാക്കിയാണ്.

    കോണ്‍ഗ്രസ് അതിന്റെ സമൂഹ്യ ക്ഷേമ അജണ്ട കണ്ടെടുത്തു. മമത ഇടതുപക്ഷത്തിന്റെ സാമൂഹ്യ ക്ഷേമ അജണ്ട റാഞ്ചിക്കൊണ്ടു പോയി. ഇടതു പക്ഷം അത് വീണ്ടെടുത്താല്‍ മാത്രം മതി.

    സമൂഹ്യ ക്ഷേമ നടപടികള്‍ കമ്യൂണിസത്തിനു മാത്രമേ പറ്റൂ എന്ന് ആരും പറഞ്ഞിട്ടില്ല. കമ്യൂണിസത്തിന്, അത് പറ്റിയിരുന്നു. അതിന്റെ തെളിവാണു കേരളവും ബംഗാളും. കമ്യൂണിസം അതില്‍ നിന്നും വ്യതി ചലിച്ചപ്പോള്‍ ജനങ്ങള്‍ അവരെ തള്ളിക്കളഞ്ഞു. അതില്‍ നിന്നും പാഠം പഠിച്ചാല്‍ ജനങ്ങള്‍ അവരെ വീണ്ടും സ്വീകരിക്കും .

    ഒന്നോ രണ്ടോ തെരഞ്ഞെടുപ്പു പരാജയം കൊണ്ട് ഒരു രാഷ്ട്രീയ പാര്‍ട്ടി അവസാനിക്കുമായിരുന്നെങ്കില്‍ കോണ്‍ഗ്രസ് എന്നേ മണ്ണടിഞ്ഞേനെ.

    ReplyDelete
  32. സി പി എം അതിന്റെ അഹന്തയും തന്‍പ്രമാണിത്തവും ധാര്‍ഷ്ട്യങ്ങളും അവസാനിപ്പിച്ചാല്‍ ഇടതുപക്ഷത്തിന്‌ ഇനിയും സമയമുണ്ട്. ചവിട്ടിനില്‍ക്കുന്ന മണ്ണിനെ മറക്കുകയും താല്‍കാലിക ലാഭത്തിന്‌ ഒത്തുതീര്‍പ്പുകള്‍ ഉണ്ടാക്കുകയും ചെയ്തതാണ്‌ ഈ തിരിച്ചടികള്‍ക്കു കാരണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നൂറ് സീറ്റിനു പകരം എഴുപത്തഞ്ചിനടുത്ത സീറ്റാണ്‌ ഇടതുപക്ഷത്തിന്‌ കിട്ടിയിരുന്നതെങ്കില്‍ ഒരു തെറ്റു തിരുത്തല്‍ നടപടി തന്നെ വേണ്ടിവരുമായിരുന്നില്ലെന്ന് ഞാന്‍ കരുതുന്നു. നേതാക്കളുടെ വലിഞ്ഞു മുറുകിയ മുഖവും ശരീരഭാഷകളും മാറിയാല്‍ തന്നെ തെറ്റു പകുതിയും തിരുത്തലാകും.

    ReplyDelete
  33. കാളിദാസൻ പറഞ്ഞതിനെ ഒരല്പം കൂടി വിപുലപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു.ബംഗാളിലും കേരളത്തിലും സമാനമായ സാഹചര്യങ്ങളിലല്ല കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നത്.സ്വാതന്ത്ര്യ സമര കാലത്തു തന്നെ കേരളത്തിൽ കോൺഗ്രസിന്റെ അസ്തിത്വം ഒരു പരിധി വരെ ഇല്ലാതായിരുന്നു.കെ.പി.സി.സി നേതൃത്വത്തിൽ ഉണ്ടായിരുന്നവർ( അവർ ഭൂരിപക്ഷവും ഇടതു പക്ഷമായിരുന്നു) ഒന്നടങ്കം കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി ആവുകയും അത് പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടി ആയി മാറുകയും ചെയ്തു.അങ്ങനെ ഉള്ള സാഹചര്യത്തിൽ ഒരു മുന്നണി ബന്ധവുമില്ലാതെ എല്ലാവരും ഒറ്റക്ക് മത്സരിച്ച ഒരു തിരഞ്ഞെടുപ്പിലാണു കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നത്.അതാകട്ടെ 60 പാർട്ടി എം.എൽ.എ മാരും 5 സ്വതന്ത്രരുടെ പിന്തുണയും.അങ്ങനെ 2 പേരുടെ ഭൂരിപക്ഷമായിരുന്നു അന്ന് പാർട്ടിക്ക് ഉണ്ടായിരുന്നത്.അതിനെതിരെ എല്ലാ ജാതി മത ശക്തികളേയും പിന്തുണച്ച വിമോചനസമരം നടത്തി കേരളത്തിൽ അത്തരം ശക്തികൾക്ക് വളരാനുള്ള മണ്ണു സൃഴ്ടിച്ചു കൊടുക്കുകയാണു കോൺഗ്രസ് ചെയ്തത്.അക്കാലത്ത് ഈ 2 എം.എൽ.എ മാരെ വിലക്കെടുക്കാൻ കോൺഗ്രസ് നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതും എല്ലാവർക്കും അറിയാം.പിന്നീട് നടന്ന തിരഞ്ഞെടുപ്പിൽ വിജയിക്കാനായി മുസ്ലിം‌ലീഗുമായി കൈകോർത്ത് മുന്നണി രാഷ്ട്രീയം തുടങ്ങിയതും കോൺഗ്രസ് തന്നെ.ഇന്നും മുസ്ലീമ്ലീഗും, മാണി കോൺഗ്രസും ഒന്നും ഇല്ലെങ്കിൽ കോൺഗ്രസിന്റെ അവസ്ഥ എന്താകും എന്ന് എല്ലാവർക്കും അറിയാം.

    നേരെ മറിച്ച് ബംഗാളിൽ 1977 വരെ കോൺഗ്രസിന്റെ ഭരണത്തിന്റെ “സുഖം” അറിഞ്ഞ ജനങ്ങൾ ഇടതു പക്ഷത്തെ അധികാരത്തിൽ എത്തിക്കുകയായിരുന്നു.സിദ്ധാർത്ഥ ശങ്കറ് റേ മുഖ്യമന്ത്രിയായിരുന്നപ്പോൾ അടിയന്തിരാവസ്ഥക്കാലത്ത് ബംഗാളിൽ നടന്ന അക്രമങ്ങളുടേയും അടിച്ചമർത്തലുകളൂടേയും എതിരെ ഉള്ള വിജയമായിരുന്നു ഇടതു പക്ഷ്ത്തിന്റേത്.അവർ അധികാരത്തിൽ വന്നപ്പോൾ നടപ്പിലാക്കിയ ഭൂപരിഷ്കരണം അടക്കമുള്ള നടപടികളാണു ബംഗാളിന്റെ മണ്ണിൽ ഇടതു പക്ഷ്ത്തിനു ശക്തമായ വേരോട്ടം ഉണ്ടാക്കിയത്.അങ്ങനെയുള്ള സാമൂഹികക്ഷേമ നടപടികളാണു തുടർച്ചയായ വിജയം നൽകിയതും.അങ്ങനെ കോൺഗ്രസുമായുള്ള വ്യത്യാസം അന്ന് ജനങ്ങൾക്ക് മനസ്സിലായി.ഇന്നിപ്പൊൾ ഈ കഴിഞ്ഞ 5 വർഷങ്ങൾക്കിടയിൽ ജന പിന്തുണയിൽ മാറ്റം വരത്തക്ക വണ്ണം വീഴ്ചകൾ ബംഗാളിൽ ഉണ്ടായിട്ടുണ്ടെങ്കിൽ അതിനെ തിരുത്താനും ഈ പ്രസ്ഥാനത്തിനു കഴിയുമെന്ന് ഞാൻ കരുതുന്നു.അതു ഈ പാർട്ടിക്ക് മാത്രമെ കഴിയൂ..ഇവിടെ പലരും ആവേശം കൊള്ളുന്ന കോൺഗ്രസിന്റെയോ ബി.ജെ.പിയുടെയൊ ഒക്കെ അവസ്ഥ ഞാൻ പറയേണ്ട കാര്യമില്ലല്ലോ.

    ReplyDelete
  34. കാളിദാസന്‍,
    അവസാനത്തെ കമന്റില്‍ പറഞ്ഞ കാര്യങ്ങളോട് ഏറെക്കുറെ യോജിക്കുന്നുവെങ്കിലും ഒന്നുരണ്ടു കാര്യങ്ങള്‍ കൂടി നടപ്പിലാക്കിയാ‍ലെ സിപീമ്മിന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിലനില്‍പ്പൊള്ളൂ:
    1. അക്രമരാഷ്ട്രീയം വെടിഞ്ഞ്, ജനാധിപത്യക്രമങ്ങളുപയോഗിച്ച് പ്രതിയോഗികളെ എതിരിടാന്‍ പഠിക്കുക. തീവ്രവാദവും ഗുണ്ടായിസവും കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടുമ്പോള്‍ ബാലറ്റ്പേപ്പറുപയോഗിച്ച് അവര്‍ക്ക് പ്രതിരോധിക്കാന്‍ കഴിയുന്നത് സിപീമ്മിന്റെ പ്രാചീന സ്റ്റാലിനിസ്റ്റ് തന്ത്രങ്ങള്‍ മാത്രമാണ്.

    2. കമ്യൂണിസം പരാജയപ്പെട്ട രാഷ്ട്രീയതത്വശാസ്ത്രമാണ്. ലോകത്തില്‍ എന്താണ് നടക്കുന്നതെന്ന് വലിയ വളച്ചൊടിക്കലില്ലാതെ ജനങ്ങള്‍ക്ക് ഇക്കാലത്ത് അറിയാന്‍ കഴിയും. അപ്പോള്‍ യാഥാര്‍ത്യത്തെ കണ്ടീല്ലെന്ന് നടിച്ച് പ്രവര്‍ത്തിക്കുന്ന ഏതു പ്രസ്ഥാനത്തിനും വിശ്വാസ്യതയുടെ പ്രശ്നം ഉണ്ടാകും; സിപീമ്മിനെ അത് ബാധിച്ച് തുടങ്ങിയിട്ടുണ്ട്. വേണ്ടത് പാശ്ചാത്യയൂറോപ്പിലൂം ഒരളവുവരെ തെക്കെ അമേരിക്കയിലൂം കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടികള്‍ ആയി പിടിച്ചുനില്‍ക്കുകയോ അധികാരത്തില്‍ എത്തുകയോ ചെയ്യുന്ന മാതൃകയെ അനുവര്‍ത്തിക്കലാണ്.

    ReplyDelete
  35. അപ്പോൾ ഞാൻ പരഞ്ഞു വന്നത് കേരളത്തിൽ അധികാരത്തിൽ വരുന്ന സമയത്തും ഇന്നും ഇടതു പക്ഷ്ത്തിനു കേരളത്തിൽ ഭൂരിപക്ഷമില്ല എന്ന വസ്തുതയാണ്.ഒരു പാർട്ടി എന്ന നിലയിൽ കേരളത്തിലേ ഏറ്റവും വലിയ പാർട്ടി സി.പി.എം ആയിരിക്കുമ്പോളും, കേരളത്തിലെ മൊത്തം അവസ്ഥ എന്നത് നോക്കിയാൽ ഇടതു പക്ഷ വിരുദ്ധരാണു കൂടുതൽ.അതാ‍കട്ടെ ജാതി മത ശക്തികളുമായി ബന്ധപ്പെട്ടു നിൽക്കുന്നതുമാണു.ഇത്തരം ജാതി മത ശക്തികൾക്ക് ബംഗാളിൽ വലിയ പ്രാധാന്യം ഇല്ല.എന്നാൽ കേരളത്തിൽ അതൊരു സംഘടിത ശക്തിയാണു.

    അങ്ങനെ തുല്യമായ ബലാബലങ്ങളിൽ നിൽക്കുന്ന കേരളത്തിൽ ഇടതു പക്ഷം വിജയിക്കുന്നുണ്ടെങ്കിലും ഭൂരിപക്ഷ ജനതയുടെ പിന്തുണ നേടിയെടുക്കുന്നതിൽ പരാജയം സംഭവിച്ചിട്ടുണ്ട്.ഇതു പാർട്ടി തന്നെ വിലയിരുത്തിയിട്ടുള്ള കാര്യമാണ്.അങ്ങനെ അകന്നു നിൽക്കുന്ന ജന വിഭാഗങ്ങളെ കൂടി എങ്ങനെ കൂടെ നിർത്താം എന്ന് കണ്ടെത്താൻ ഈ പാർട്ടിക്കു കഴിയും എന്ന് ഞാൻ കരുതുന്നു.

    കേരളത്തിന്റെ ചരിത്രം സത്യസന്ധമായി വിലയിരുത്തുന്ന ഏതൊരാളും ഈ സമൂഹത്തിനു എന്തെങ്കിലും ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ നടപ്പിലാക്കിയത് ഇടതു പക്ഷം മാത്രമാണെന്ന് സമ്മതിക്കും.

    ഇവിടെ കോൺഗ്രസിനെ പാടിപ്പുകഴ്ത്തുന്നവരൊട് എന്റെ ചോദ്യവും അതാണ്..കഴിഞ്ഞ 60 വർഷത്തിൽ കേരളത്തിൽ കോൺഗ്രസിന്റെ സംഭാവന എന്ത്????

    ReplyDelete
  36. സുനില്‍,
    കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ സംഭാവന കേരളത്തെ മറ്റൊരു ബംഗാളാക്കാതെ നോക്കി എന്നുള്ളതാണ്.

    കേരളത്തില്‍ കോണ്‍ഗ്രസിന്റെ പിന്തുണ ജാതിമതരാഷ്ട്രീയത്തിന്റെതാണെന്നൊക്കെ പ്രസ്താവിക്കുന്നത് വിവരക്കേടാണ്: രണ്ടു മുന്നണികളും അത് ആവശ്യത്തിന് ഉപയോഗിച്ചിട്ടുണ്ട്. സുധീരന്‍, ആന്റണി തുടങ്ങി മതങ്ങളോട് വലിയ പ്രതിപത്തിയൊന്നുമില്ലാത്തവരല്ലേ കേരളത്തിലെ ഏറ്റവും ജനപ്രീതിയുള്ള കോണ്‍ഗ്രസ് നേതാക്കള്‍? പാര്‍ട്ടി ലൈന്‍ ഉരുവിടുമ്പോള്‍ അല്പം ചിന്തിക്കുന്നതില്‍ തെറ്റൊന്നുമില്ല.

    ReplyDelete
  37. സുധീരന്‍, ആന്റണി തുടങ്ങി മതങ്ങളോട് വലിയ പ്രതിപത്തിയൊന്നുമില്ലാത്തവരല്ലേ കേരളത്തിലെ ഏറ്റവും ജനപ്രീതിയുള്ള കോണ്‍ഗ്രസ് നേതാക്കള്‍?

    തൊമ്മൻ സാറേ,

    ആദ്യം തന്നെ ഒരു “ഹായ് “ പറഞ്ഞോട്ടെ, കുറെ നാളായി കാണാനില്ലായിരുന്നല്ലോ..എന്തു പറ്റി?

    ഇനി വിഷയം..ചുമ്മാ തമാശ പറയാതെ തൊമ്മൻ സാറെ.ജനപ്രീതി എന്ന് പറയുമ്പോൾ അതറിയാൻ താങ്കളൂടെ കൈയിൽ വല്ല അളവുകോലുമുണ്ടോ എന്ന് ചോദിക്കേണ്ടിയിരിക്കുന്നു.പുറത്തു വച്ച് കെട്ടിക്കൊടുത്ത ജനപ്രീതി അല്ലാതെ എന്താണു ഇവർക്കുള്ളത്? വ്യക്തിപരമായി മത ബന്ധമില്ലത്തെ ആളാണു ആന്റണി എങ്കിലും എല്ലാ ജാതി മത ശക്തികളേയും പ്രീണിപ്പിക്കുന്നതിൽ അദ്ദേഹം മുൻപന്തിയിൽ അല്ലായിരുന്നൊ?ജാതി മത ശക്തികളുടെ വിളയാട്ടം ആയിരുന്ന വിമോചന സമരത്തിന്റെ സന്തതികൾ അല്ലേ ആന്റണിയും രവിയുമൊക്കെ?അതിനുശേഷം എന്നെങ്കിലും ഇത്തരം ശക്തികളുമായി സന്ധി ചെയ്യാതെ ഇരുന്നിട്ടുണ്ടോ?സ്വാശ്രയ പ്രശനം പോലും ഇത്ര വഴളായത് വന്നവർക്കെല്ലാം ഒന്നും നോക്കാതെ ആന്റണി വാരിക്കോരി കൊടുത്തതു കൊണ്ടല്ലേ?സുധീരന്റെ ജനപ്രീതിയെപ്പറ്റി പറയാതിരിക്കുകയാണു ഭേദം.

    ആകാശം ഇടിഞ്ഞാലും വായതുറക്കാതെ ഒന്നിനെ പറ്റിയും പ്രതികരിക്കാതെ ഇരുന്നാൽ ആ‍രും ശത്രുക്കൾ ഉണ്ടാവില്ല.ചില്ലു കൂടുകളിൽ പ്രതിഷ്ഠിക്കപ്പെടാം.വിശുദ്ധന്മാരായി വാഴ്ത്തപ്പെടാം.

    അതിനു ആന്റണിയൊളം വലിയ ഉദാഹരണം രാഷ്ട്രീയത്തിൽ ഇല്ല.ചുമ്മാ അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധം വച്ചു പുലർത്തുന്നതിനിടയിൽ ഇവരുടെ ഒക്കെ രാഷ്ട്രീയ ചരിത്രം കൂടി വല്ലപ്പോളും വായിക്കുന്നത് നല്ലതാണ്!

    ReplyDelete
  38. സുനില്‍,
    കോണ്‍ഗസുകാര്‍ കുറച്ചൊക്കെ നേതാക്കന്മാരെ നോക്കിയാണ് വോട്ടുചെയ്യുന്നത്. അല്ലാതെ പാര്‍ട്ടി നിര്‍ത്തുന്ന ഏതുകുറ്റിച്ചൂലിനും അവര്‍ വോട്ടുചെയ്യുമെന്ന് തോന്നുന്നില്ല. അതുകൊണ്ടാണ് അവരുടെ കോട്ടകളില്‍ പോലും ദുര്‍ബലന്മാരെ നിറുത്തുമ്പോള്‍ ചിലപ്പോള്‍ തോല്‍ക്കുന്നത്. അത് ജനാധിപത്യക്രമത്തിന്റെ ഒരു പൊതുസ്വഭാവമാ‍ണ്. പാര്‍ട്ടി ജനങ്ങള്‍ക്ക് വേണ്ടിയാണ്; അല്ലാതെ സിപീഎം-കാര്‍ കരുതുന്നതുപോലെ ജനങ്ങള്‍ പാര്‍ട്ടിയുടെ നേര്‍ച്ചക്കോഴികള്‍ അല്ല.

    വിമോചനസമരത്തിന് സിഐഎയുടെ സഹായം കിട്ടിയിരിക്കാം; പക്ഷേ ആരും ദേശദ്രോഹം ചെയ്തില്ലല്ലോ. പക്ഷേ, 62-ല്‍ ചൈനയെ സിപിഎം അനുകൂലിച്ചത് ഏതു വകുപ്പിലാണ്. ചൈനയയിലെപ്പോലത്തെ വ്യവസ്ഥിതി ആയിരുന്നു അന്ന് ഇന്ത്യയിലെങ്കില്‍ സഖാക്കള്‍ ഫയറിംഗ് സ്ക്വാഡിന് ഇരയാകുമായിരുന്നില്ലേ? വിമോചനസമരത്തിനുശെഷം നടന്ന തിരഞ്ഞെടുപ്പില്‍ ആരാണ് ജയിച്ചത്? അത് ഒരു ജനമുന്നേറ്റം തന്നെ ആയിരുന്നു. ജനമുന്നേറ്റങ്ങള്‍ക്ക് എന്നും മുന്നില്‍ നില്‍ക്കുക ചെറുപ്പക്കാരായ ഭാവിയിലെ നേതാക്കന്മാരാണ്; ആന്റണിയും കൂട്ടരും കഴിവുള്ളവരാണെന്ന് പിന്നീട് തെളിയിച്ചു. മതങ്ങളെയും ജാതിയെയുമൊക്കെ അവര്‍ ഉപയോഗിക്കുന്നുണ്ട്; അവയൊക്കെ സമൂഹത്തിന്റെ ഭാഗമാണ്. അവയെ വിദഗ്ദമായി സിപിഎമ്മും ഉപയോഗിക്കുന്നുണ്ട്; താങ്കള്‍ ഒരു പക്ഷേ അതൊന്നും കാണുന്നില്ല എന്നേയുള്ളൂ.

    ReplyDelete
  39. തൊമ്മൻ സാറേ..

    നന്ദി..താങ്കളുടെ രണ്ടു വാചകങ്ങൾ ഞാൻ ഫ്രയിം ചെയ്തു സൂക്ഷിക്കുന്നു.

    1:വിമോചനസമരത്തിന് സിഐഎയുടെ സഹായം കിട്ടിയിരിക്കാം; പക്ഷേ ആരും ദേശദ്രോഹം ചെയ്തില്ലല്ലോ

    2:ജനമുന്നേറ്റങ്ങള്‍ക്ക് എന്നും മുന്നില്‍ നില്‍ക്കുക ചെറുപ്പക്കാരായ ഭാവിയിലെ നേതാക്കന്മാരാണ്; ആന്റണിയും കൂട്ടരും കഴിവുള്ളവരാണെന്ന് പിന്നീട് തെളിയിച്ചു. മതങ്ങളെയും ജാതിയെയുമൊക്കെ അവര്‍ ഉപയോഗിക്കുന്നുണ്ട്; അവയൊക്കെ സമൂഹത്തിന്റെ ഭാഗമാണ്.

    രണ്ടു വാചകങ്ങളും കൂട്ടി വായിച്ച് കാണാപാഠം പഠിക്കാൻ വേണ്ടിയാണു..ഈ വാക്കുകൾക്ക് പല അർത്ഥങ്ങളുമുണ്ട്.സി.പി.എമ്മിന്റെ മൂല്യ തകർച്ചയെ പറ്റി ഖേദിച്ച് ഉപദേശത്തിനു ഇറങ്ങിയിരിക്കുന്ന കോൺഗ്രസുകാർക്കും ഇത് ഉപകാരപ്പെടും!

    ReplyDelete
  40. സുനിലേ, 1948ല്‍ ഇന്ത്യയില്‍ സായുധവിപ്ലത്തിന് ആഹ്വാനം ചെയ്ത സംഘടനയാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. തങ്ങളുടെ സര്‍വ്വാധിപത്യം ഇന്ത്യയില്‍ സ്ഥാപിക്കാന്‍ ഭൌതികസാഹചര്യം പക്വമായി എന്നാണ് അന്ന് കമ്മ്യൂണിസ്റ്റുകള്‍ തെറ്റായി കണക്ക് കൂട്ടിയത്. ആ വിപ്ലവശ്രമത്തെ ഇന്ത്യന്‍ സര്‍ക്കാര്‍ പരാജയപ്പെടുത്തി.കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ടു. പിന്നീട് പാര്‍ലമെന്ററി സമ്പ്രദായം അനുസരിച്ച് പ്രവര്‍ത്തിക്കാമെന്ന് സര്‍ക്കാറിന് ഉറപ്പ് കൊടുത്തപ്പോഴാണ് നിരോധനം പിന്‍‌വലിച്ചത്. പാര്‍ട്ടി ഏകാധിപത്യം സ്ഥാപിക്കുക എന്ന ലക്ഷ്യവും പരിപാടിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അന്നും ഇന്നും ഉപേക്ഷിച്ചിട്ടുമില്ല.

    48ല്‍ സായുധവിപ്ലവത്തിന് ഇറങ്ങിത്തിരിച്ച പാര്‍ട്ടിയാണ് 57ല്‍ കേരളത്തില്‍ അധികാരത്തില്‍ എത്തിയത്. അന്ന് കേരളത്തിലെങ്കിലും തങ്ങളുടെ സര്‍വ്വാധിപത്യം നടക്കും എന്ന മട്ടിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പെരുമാറിയത്. മന്ത്രിസഭയില്‍ സ്വതന്ത്രരായ മന്ത്രിമാര്‍ ഉണ്ടായിരുന്നു. അതിനാല്‍ സര്‍ക്കാറിന് നേരിട്ട് ഏകാധിപത്യം നടപ്പാക്കാനായില്ല. അതിന് പാര്‍ട്ടി കണ്ടുപിടിച്ച മാര്‍ഗ്ഗമാണ് സെല്‍ഭരണം. അതായത് സംസ്ഥാനത്തുടനീളം പാര്‍ട്ടി സെല്‍ കമ്മറ്റികള്‍ രൂപീകരിച്ചുകൊണ്ട് സമാന്തരഭരണം നടത്തുക. ഇതില്‍ ആത്മാഭിമാനം മുറിവേറ്റ കേരള ജനത നടത്തിയ ഐതിഹാസികമായ ചെറുത്ത് നില്‍പ്പ് ആയിരുന്നു വിമോചനസമരം. അന്നത് നടന്നില്ലായിരുന്നുവെങ്കില്‍ കേരള ജനത അടിമത്തത്തിലും അസ്വാതന്ത്ര്യത്തിലും തളച്ചിടപ്പെട്ടേനേ. ആ സമരത്തിന് നേതൃത്വം നല്‍കിയവരോട് ജനാധിപത്യകേരളം കടപ്പെട്ടിരിക്കുന്നു.

    വിമോചനസമരം എന്ന് കേള്‍ക്കുമ്പോള്‍ ഇന്നും കമ്മ്യൂണിസ്റ്റുകാര്‍ക്ക് കലി വരാന്‍ കാരണം കേരളമെങ്കിലും മോചിപ്പിച്ച് തങ്ങളുടെ അധികാരക്കുത്തക ഉറപ്പിക്കാന്‍ കഴിഞ്ഞില്ലല്ലൊ എന്ന നിരാശ നിമിത്തമാണ്. അതേ സമയം 48ലെ സായുധവിപ്ലവം വിജയിച്ചിരുന്നുവെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ? സുനിലിനെ പോലെയുള്ളവര്‍ക്ക് പരമാനന്ദം. ഞങ്ങളുടെ ഗതിയോ?

    ReplyDelete
  41. ഞങ്ങളുടെ ഗതിയോ എന്ന് ചോദിച്ചത് വെറുതെയല്ല. ഇന്ന് ഈ ജനാധിപത്യം ഇവിടെ നിലനില്‍ക്കുന്ന അവസ്ഥയിലും ഈ ബ്ലോഗ് സ്വന്തം നാട്ടില്‍ നിന്ന് എഴുതാന്‍ ഞാന്‍ ധൈര്യപ്പെടുകയില്ല. എന്റെ വീട്ടിന്റെ പരിസരത്ത് പോലും മാര്‍ക്സിസ്റ്റ് ക്രിമിനലുകളുണ്ട്. ഏത് നിമിഷവും തൊട്ടടുത്ത പ്രദേശങ്ങളില്‍ നിന്ന് അമ്പതോളം ക്രിമനലുകളാല്‍ എന്റെ വീട് വളയപ്പെടാം. അതാണ് ഇന്നും കേരളത്തില്‍ എവിടെയുമുള്ള അവസ്ഥ.

    ReplyDelete
  42. സുകുമാരൻ ചേട്ടാ..

    താങ്കാളോട് സ്നേഹവും ബഹുമാനവും ഉണ്ട്.പക്ഷേ താങ്കളുടെ ചരിത്ര ബോധം യാതൊരു അടിസ്ഥാനവുമില്ലാത്തതാണെന്ന് പറയുമ്പോൾ എന്നോടു പിണങ്ങരുത്.എത്ര സിമ്പിൾ ആയിട്ടാണു വെറും രണ്ടു വരികളിൽ വിമോചന സമരത്തെക്കുറിച്ചും അതിന്റെ കാരണങ്ങളെക്കുറിച്ചും താങ്കൾ എഴുതിയത്?അക്കാലത്തു നടന്ന ഏതെങ്കിലും സംഭവങ്ങളെക്കുറിച്ച് പഠിക്കാൻ താങ്കൾ എന്നെങ്കിലും ശ്രമിച്ചിട്ടുണ്ടോ?കാർഷിക ബന്ധ നിയമമെന്നോ, വിദ്യാഭ്യാസ ബില്ലെന്നോ അറിഞ്ഞിട്ടുണ്ടോ? എന്തായിരുന്നു മന്നത്ത് പത്മനാഭനെ പ്രകോപിപ്പിച്ചത് എന്ന് ആലോചിച്ചിട്ടുണ്ടോ? എന്തായിരുന്നു അതിൽ സി.ഐ.എ കളിച്ച റോൾ എന്ന് അറിയാൻ ശ്രമിച്ചിട്ടുണ്ടോ?ഇന്ദിരയും നെഹൃവും എങ്ങനെയാണ് രണ്ടു രീതിയിൽ വിമോചനസമരത്തെ കണ്ടിരുന്നത് എന്ന് മനസ്സിലാക്കിയിട്ടുണ്ടോ?

    ഇതൊന്നും അറിയാതെ ചുമ്മാ സെൽഭരണം നടത്തി, വിമോചനസമരം ഉണ്ടായി എന്നൊക്കെ പറയുന്നത് കോൺഗ്രസുകാർ പോലും പറഞ്ഞു കേട്ടിട്ടില്ലാത്ത കാര്യങ്ങളാണ്.

    പുരോഗതിയുടെ പാതയിൽ നിന്നും കേരളത്തെ ഒരു അൻപത് വർഷം പിന്നോട്ടടിച്ചത് വിമോചനസമരം മൂലമായിരുന്നു എന്ന് ഞാൻ പറയുന്നു.എനിക്കതിനു വസ്തുതകളും വാദങ്ങളും ഉണ്ട്.താങ്കൾ തയ്യാറാണെങ്കിൽ ഒരു ചർച്ചക്ക് ഞാനും തയ്യാർ ..ഇല്ലെങ്കിൽ നമുക്ക് ചുമ്മാ കണ്ണൂരിലെ യു.ഡി എഫ് വിജയത്തെക്കുറിച്ച് ചർച്ച ചെയ്ത് രസിക്കാം.

    ReplyDelete
  43. വെറുതെ ചര്‍ച്ച വഴിതിരിക്കാതെ സുകുമാരന്‍ മാഷെ.
    കേരളത്തിലിരുന്ന് കമ്യൂണിസ്റ്റ് വിരോധം പ്രകടിപ്പിക്കുന്നവരെല്ലാം കൈയ്യും കാലും ഒടിഞ്ഞ് കിടക്കാന്‍ തുടങ്ങിയിരുന്നെങ്കില്‍ ഇവിടെ എന്തായെനെ സ്ഥിതി?
    അതിശയോക്തി ആവാം, മേമ്പൊടിക്ക് മാത്രം.

    ReplyDelete
  44. സുകുമാരന്‍ മാഷെ,
    ഒരു ഓഫ്ഫ്:
    സുനിലെ, ഒരു എം.എസി തീസീസിന്റെ വര്‍ക്ക് പ്ലാന്‍ ചെയ്യുകയായിരുന്നു,തൃശ്ശൂരെ ഒരു കോളേജില്‍. സാമ്പിള്‍ പോപ്പുലേഷന്‍ മുടിക്കോട് ഒരു ഗ്രാമം. അവസാനം പദ്ധതിയിട്ടത് കേരളത്തിന്റെ മൊത്തം ഗവേഷണമായി അതിനെ അവതരിപ്പിക്കാമെന്ന്, കാരണം, മുടിക്കോട് തൃശ്ശൂര്‍ ജില്ലയില്‍, തൃശ്ശൂര്‍ കേരളത്തില്‍ അപ്പോള്‍ ഇത് കേരളത്തിന്റെ ഡാറ്റ അല്ലെ?

    ഏതാണ്ട് ഇതിനു സമാനമാണ് സൂകുമാരന്മാഷിന്റെ സാമ്പ്ലിങ്, കണ്ണൂരെ വീട്ടുമുറ്റമാണ് കേരളം.

    ReplyDelete
  45. സുനിലേ,
    ധാരാളം പേര്‍ ഇത് ചോദിച്ചിട്ടുള്ളതാണ്: 30 വര്‍ഷം സിപിഎം ബംഗാളില്‍ സല്‍ഭരണം നടത്തിയിട്ട് എന്തായി? കോണ്‍ഗ്രസ് ഇടയ്ക്കൊക്കെ ഭരിക്കുന്ന കേരളത്തില്‍ വന്ന് കൂലിപ്പണി ചെയ്യേണ്ട അവസ്ഥയല്ലേ ആ പാവങ്ങള്‍ക്ക് ഇപ്പോള്‍?

    വിമോചനസമരം എങ്ങനെ കേരളത്തെ 50 വര്‍ഷം പിന്നോട്ടടിച്ചെന്ന താങ്കളുടെ വാദം കാണാന്‍ അതിയായ ആഗ്രഹമുണ്ട്.

    ReplyDelete
  46. പിന്നെ ഒന്നു കൂടി സുകുമാരൻ ചേട്ടാ,

    ഒറ്റക്ക് ഭരിക്കുന്ന കാലത്ത് കോൺഗ്രസ് ഇൻ‌ഡ്യയിൽ കാണിച്ചത്ര “സർവാധിപത്യം “ മറ്റൊരു കക്ഷിയും ചെയ്തിട്ടില്ല.1975-79 എന്ന രണ്ടു വർഷങ്ങൾ മാത്രം മതിയല്ലോ തെളിവായി..!

    തെരഞ്ഞെടുത്ത സർക്കാരിനെ കാലാവധിക്കു മുൻ‌പ് പിരിച്ചു വിടുന്നതും സർവാധിപത്യം അല്ലേ? എന്നിട്ട് ജനാധിപത്യം പ്രസംഗിക്കുന്നു!!!

    മൃഗീയ ഭൂരിപക്ഷമുള്ള നാളുകളിൽ എങ്ങനെയായിരുന്ന് കോൺഗ്രസ് എന്നിവിടെ എല്ലാവർക്കും അറിയാം.സ്വന്തം നേതാവ് , സ്വയം സൃഷ്ടിച്ചെടുത്ത തീവ്രവാദികളാൽ കൊല്ലപ്പെട്ടപ്പോൾ ഒരു സമുദായത്തെ മുഴുവൻ കശാപ്പ് ചെയ്തവരാണു കോൺഗ്രസുകാർ..അതൊക്കെ സുകുമാരൻ ചേട്ടനെപ്പോലെയുള്ളവർ സൌകര്യപൂർവം മറന്നാലും ചരിത്രം മാഞ്ഞു പോവുകയില്ല !

    അത്രയൊന്നും കുഴപ്പങ്ങൾ ഇവിടെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ചെയ്തിട്ടില്ല.

    ReplyDelete
  47. 48ലെ സായുധവിപ്ലവം വിജയിച്ചിരുന്നുവെങ്കില്‍ എന്താകുമായിരുന്നു ഇന്ത്യയില്‍ ഞങ്ങള്‍ ജനാധിപത്യവാദികളുടെ അവസ്ഥ എന്ന ചോദ്യത്തിന് അനിലിനും സുനിലിനും ഉത്തരമില്ല. എന്നാല്‍ കോണ്‍ഗ്രസ്സ് എന്ന മഹാപ്രസ്ഥാനം ഞങ്ങള്‍ക്ക് ജനാധിപത്യവും സ്വാതന്ത്ര്യവും അഭംഗുരം സംരക്ഷിച്ചു തരുന്നു എന്ന് ജനാധിപത്യവിശ്വാസികള്‍ക്ക് അറിയാം.

    1975 ലെ അടിയന്തിരാവസ്ഥാ പ്രഖ്യാപനം അന്നത്തെ പോലെ ഒരു ആഭ്യന്തരപ്രശ്നം നിലനില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന സ്വാഭാവികനടപടി നടപടി മാത്രമായിരുന്നു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായപ്പോള്‍ 1977ല്‍ അടിയന്തിരാവസ്ഥ പിന്‍‌വലിക്കാനും തെരഞ്ഞെടുപ്പ് നടത്താനും പരാജയം ഏറ്റുവാങ്ങാനും ശ്രീമതി.ഇന്ദിരാഗാന്ധി തയ്യാറായി. ഇത്തരം ഒരു രാഷ്ട്രീയമര്യാദ ഏതെങ്കിലും കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലെ ഭരണാധികാരികളില്‍ നിന്ന് പ്രതീക്ഷിക്കാന്‍ കഴിയുമോ?

    ReplyDelete
  48. തൊമ്മന്‍ ,

    താങ്കളുടെ രണ്ട് കാര്യങ്ങള്‍ ഇന്‍ഡ്യയിലെ സി പി എം എന്ന പാര്‍ട്ടിയേക്കുറിച്ച് അറിയാത്തതുകൊണ്ടാണ്.

    അക്രമ രാഷ്ട്രീയം സി പി എമിന്റെ നയമല്ല. കണ്ണുരു നടക്കുന്ന കൊലപാതകങ്ങളാണുദ്ദേശിക്കുന്നതെങ്കില്‍, അത് തങ്കള്‍ വിലയിരുത്തുന്ന പോലെയല്ല. സി പി എം കേരളം മുഴുവനും സ്വാധീനമുള്ള പാര്‍ട്ടിയാണ്. കണ്ണൂരു പോലെ ശക്തമാണു പാലക്കാടും. അക്രമം സി പി എമ്മിന്റെ നയമാണെങ്കില്‍ എന്തുകൊണ്ട് അത് മറ്റിടങ്ങളില്‍ ഉണ്ടാകുന്നില്ല?

    ജനാധിപത്യ മാര്‍ഗ്ഗത്തിലൂടെ തനെയാണ്, സി പി എം പ്രതിയോഗികളെ എതിരിടുന്നത്. ചില ഒറ്റപെട്ട സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി അതാണു സി പി എം എന്നു പറയുന്നത് പക്വമായ നിരീക്ഷണമല്ല.

    കമ്യൂണിസം ഒരു രഷ്ട്രീയ തത്വശാസ്ത്രമല്ല. സോഷ്യലിസമാണു കമ്യൂണിസ്റ്റുകാരുടെ തത്വ ശസ്ത്രം. കമ്യൂണിസം അത് നടപ്പാക്കാനുള്ള ഒരു ഉപാധി മാത്രം. കമ്യൂണിസം വിജയിച്ചു നിന്നപ്പോഴും, ഇന്‍ഡ്യന്‍ കമ്യൂണിസ്റ്റുകാര്‍ ആ പാതയല്ല പിന്തുടര്‍ന്നത്. അത് പാര്‍ലമെന്ററി ജനാധിപത്യമായിരുന്നു. അതു മനസിലാക്കി തന്നെയാണ്, ഇന്‍ഡ്യയില്‍ അവരെ ജനങ്ങള്‍ പിന്തുണച്ചതും ഇപ്പോഴും പിന്തുണക്കുന്നതും. അത് മാറ്റേണ്ട ആവശ്യമുണ്ടെന്നും തോന്നുന്നില്ല.

    ഇന്‍ഡ്യയില്‍ ജനങ്ങള്‍ പാര്‍ട്ടിയില്‍ നിന്നും അകന്നു പോകാന്‍ കാരണം തൊമ്മന്‍ പറഞ്ഞ കാരണങ്ങളല്ല.

    ReplyDelete
  49. നന്ദിഗ്രാമില്‍ സി.പി.എം. പാര്‍ട്ടി മെംബര്‍മാര്‍ പോലീസുകാരൊടൊപ്പം കര്‍ഷകരെ തങ്ങളുടെ കൃഷിഭൂമിയില്‍ നിന്ന് ബലമായി പിടിച്ചിറക്കിയതാണ് അവിടത്തെ ജനങ്ങള്‍ സി.പി.എമ്മിനെ ഇത്രയും വെറുക്കാന്‍ കാരണം. അക്രമം മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ കൂടപ്പിറപ്പാണ്. സ്റ്റാലിനില്‍ നിന്ന് പൈതൃകമായി കിട്ടിയതാണ് അത്. കാളിദാസന്‍ വെള്ള പൂശിയാലൊന്നും അത് മായുകയില്ല.

    ReplyDelete
  50. 48ലെ സായുധവിപ്ലവം വിജയിച്ചിരുന്നുവെങ്കില്‍ എന്താകുമായിരുന്നു ഇന്ത്യയില്‍ ഞങ്ങള്‍ ജനാധിപത്യവാദികളുടെ അവസ്ഥ എന്ന ചോദ്യത്തിന് അനിലിനും സുനിലിനും ഉത്തരമില്ല.

    തൊട്ടു മുന്നില്‍കൂടി ഒഴുകുന്ന ആറ്റിലെ വെള്ളം പെട്ടെന്ന് വറ്റിപ്പോവുകയും അക്കരെ തുടലില്‍ കിടക്കുന്ന പട്ടി തുടലു പൊട്ടിച്ച് വരികയും ചെയ്താല്‍ എന്താവും അവസ്ഥ എന്ന് ചോദിക്കുമ്പോലെ അല്ലേ ഇത്?

    എന്തായാലും ഭരിച്ച് ഭരിച്ച് ജാതി മത തീവ്രവാദ ശക്തികള്‍ക്ക് വളരാന്‍ അവസരം കൊടുത്ത കോണ്‍ഗ്രസിനെക്കാള്‍ ഭേദം ആയിരിക്കും.ഒരു ബാബറിപ്പള്ളി പോലും സംരക്ഷിക്കാന്‍ പറ്റാത്ത കോണ്‍ഗ്രസ്!

    പിന്നെ”ജനാധിപത്യ വാദികള്‍” എന്ന വിശേഷണം..അതിനു മറുപടി തൊട്ടു മുന്നിലുള്ള കമന്റില്‍ പറഞ്ഞു കഴിഞ്ഞു.

    എന്താണു ജനാധിപത്യം? അയ്യഞ്ചു വര്‍ഷം കൂടുമ്പോല്‍ പോയി വോട്ടു ചെയ്യാനുള്ള അധികാരം മാത്രമാണോ ജനാധിപത്യം? ഭക്ഷണം,പാര്‍പ്പിടം,വസ്ത്രം, ജോലി എന്നീ അടിസ്ഥാന ആവശ്യങ്ങളോട് ഈ പറയുന്ന ജനാധിപത്യ വാദികള്‍ കഴിഞ്ഞ 60 വര്‍ഷം എങ്ങനെ പ്രതികരിച്ചു?അടിസ്ഥാനപരമായി എന്ത് മാറ്റങ്ങള്‍ വരുത്തി? ഇപ്പോളും ജാതി വ്യവസ്ഥ കൊടികുത്തി വാഴുന്നതിനെ പറ്റി ഇവിടെ വായിക്കുക.


    1975 ലെ അടിയന്തിരാവസ്ഥാ പ്രഖ്യാപനം അന്നത്തെ പോലെ ഒരു ആഭ്യന്തരപ്രശ്നം നിലനില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന സ്വാഭാവികനടപടി നടപടി മാത്രമായിരുന്നു.

    1984-ലെ സിഖ് വിരുദ്ധ ‘കശാപ്പും’ നേതാവ് ഇല്ലാതാകുമ്പോള്‍ അണികള്‍ സ്വീകരിക്കുന്ന‘സ്വാഭാവിക നടപടി’ മാത്രമായിരുന്നു എന്നും കൂടി വിശദീകരിക്കാനാവുമായിരുന്നില്ലേ സുകുമാരന്‍ ചേട്ടാ..??

    ReplyDelete
  51. സോഷ്യലിസമാണ് കമ്മ്യൂണിസ്റ്റ്കാരുടെ തത്വശാസ്ത്രമെങ്കില്‍ അത് എങ്ങനെയാണ് ഇന്ത്യയില്‍ നടപ്പാക്കാനുദ്ദേശിക്കുന്നത് എന്ന് കാളിദാസന്‍ മനസ്സിലാക്കിയ പോലെ ഒന്ന് വിശദീകരിക്കാമോ?

    ReplyDelete
  52. അല്ല സുനിലേ, ആറ്റിലെ വെള്ളം വറ്റിയെങ്കിലോ എന്ന പോലെയുള്ള ചോദ്യമല്ലത്. ആ സായുധവിപ്ലം വിജയിക്കാത്തതിനാല്‍ വെറുമൊരു വിമോചനസമരത്തില്‍ ഒതുങ്ങി,അല്ലായിരുന്നെങ്കില്‍ ഒരു ഗോര്‍ബച്ചേവിന്റെ ജനനം കാത്ത് ഇന്നും ഇന്ത്യന്‍ ജനത അസ്വാതന്ത്ര്യത്തിന്റെ തടവറയില്‍ കഴിയുന്നുണ്ടാവുമായിരുന്നു.സോള്‍ഷെനിറ്റ്സനെ പോലെയുള്ളവരെയൊന്നും സുനില്‍ വായിച്ചു കാണില്ല.

    ReplyDelete
  53. അഹിംസയിൽ അധിഷ്ഠിതമായ വിശ്വാസപ്രമാണങ്ങളുണ്ടായിരുന്ന ഗാന്ധിജിയുടെ അനുയായികൾ എന്ന് സ്വയം വിശേഷിപ്പിക്കുന്ന കോൺഗ്രസുകാരുടെ നേതാവായിരുന്നു ഇന്ദിരാഗാന്ധി ആയിരുന്നു ഇൻ‌ഡ്യ കണ്ട ഏറ്റവും വലിയ ‘ഏകാധിപതി’യും, ‘ജനാധിപത്യ ധ്വംസക’യും എന്ന് ഞാൻ പറഞ്ഞാൽ നിഷേധിക്കാനാവുമോ?

    എന്നിട്ടും കമ്മ്യൂണിസ്റ്റുകാരെ കുറ്റം പറഞ്ഞു നടക്കുന്നു..!

    സ്വയം ജനാധിപത്യവാദികൾ എന്നു വിശേഷിപ്പിച്ചു നടക്കുന്ന കോൺഗ്രസുകാരെ സമ്മതിക്കണം!

    വേറുതെയല്ല സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞപ്പോൾ കോൺഗ്രസ് പിരിച്ചു വിടണമെന്ന് ഗാന്ധിജി പറഞ്ഞത്....!

    ReplyDelete
  54. സുനിലേ എന്റെ ഉദ്ദേശ്യം കമ്മ്യൂണിസത്തിന്റെയും,സോഷ്യലിസത്തിന്റെയ്ം അപ്രായോഗികത വിശദീകരിക്കുക,സ്റ്റാലിനിസ്റ്റ് രാഷ്ട്രീയത്തിന്റെ ആക്രമണപരത തുറന്നു കാണിക്കുക,പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ മേന്മ വ്യക്തമാക്കുക ,എന്റെ രാഷ്ട്രീയകാഴ്ചപ്പാട് അവതരിപ്പിക്കുക എന്നൊക്കെയാണ്. കമന്റിലൂടെ ചോദ്യങ്ങള്‍ സ്വാഗതം ചെയ്യുന്നു. എന്നാല്‍ അഭിലാഷിനോട് പറഞ്ഞ പോലെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാനുള്ള ബാധ്യത ഏറ്റെടുക്കാനാവില്ല. ഉത്തരം പറയുമ്പോള്‍ മറ്റ് ജനാധിപത്യവാദികളെയും ഞാന്‍ ഉന്നം വയ്ക്കുന്നുണ്ട്. കോണ്‍ഗ്രസ്സ് എനിക്കൊരു മതേതര-ജനാധിപത്യ പ്രസ്ഥാനമാണ്. എന്റെ പാര്‍ട്ടിയല്ല.

    ReplyDelete
  55. സ്വാതന്ത്ര്യം കിട്ടിയാല്‍ കോണ്‍ഗ്രസ്സ് പിരിച്ചുവിടണം എന്ന് ഗാന്ധിജി പറഞ്ഞിട്ടില്ല. സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനം നല്‍കി മാര്‍ക്സിസ്റ്റുകാര്‍ പ്രചരിപ്പിക്കുന്ന നുണയാണിത്. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം കോണ്‍ഗ്രസ്സ് ഭരണസാരഥ്യം ഏറ്റെടുത്തത് കൊണ്ട് മാത്രമാണ് ഇന്ത്യ ഇന്ന് കാണുന്ന അവസ്ഥയില്‍ എത്തിച്ചേര്‍ന്നത്.

    ReplyDelete
  56. കമന്റിലൂടെ ചോദ്യങ്ങള്‍ സ്വാഗതം ചെയ്യുന്നു. എന്നാല്‍ അഭിലാഷിനോട് പറഞ്ഞ പോലെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാനുള്ള ബാധ്യത ഏറ്റെടുക്കാനാവില്ല.

    നന്ദി ഈ വിശദീകരണത്തിന്....!

    ReplyDelete
  57. ആത്മാഭിമാനം മുറിവേറ്റ കേരള ജനത നടത്തിയ ഐതിഹാസികമായ ചെറുത്ത് നില്‍പ്പ് ആയിരുന്നു വിമോചനസമരം. അന്നത് നടന്നില്ലായിരുന്നുവെങ്കില്‍ കേരള ജനത അടിമത്തത്തിലും അസ്വാതന്ത്ര്യത്തിലും തളച്ചിടപ്പെട്ടേനേ. ആ സമരത്തിന് നേതൃത്വം നല്‍കിയവരോട് ജനാധിപത്യകേരളം കടപ്പെട്ടിരിക്കുന്നു.

    ഇത് വളരെ അപക്വമയ നിരീക്ഷണം ആണെന്നു പറയേണ്ടി വരും. വിമോചന സമരം നയിച്ച നേതാക്കള്‍ ഭൂരിഭാഗവും അത് തെറ്റായ ഒരു നടപടിയായിരുന്നു എന്നു പിന്നീട് പറഞ്ഞിട്ടുണ്ട്. അതില്‍ പങ്കെടുത്ത പലരും അതിലേക്ക് ആട്ടിത്തെളിയിക്കപ്പെട്ടതായിരുന്നു എന്നും പറഞ്ഞിട്ടുണ്ട്.

    ജസ്റ്റീസ് കെ റ്റി തോമസൊക്കെ ഒരു തമശക്കു വേണ്ടിയല്ല അതു പറഞ്ഞത്. മനസിലാക്കിയിട്ടു തന്നെയാണ്.

    കേരളം ഒരു സ്വതന്ത്ര രാജ്യമല്ല. ഇന്‍ഡ്യന്‍ ഭരണഘടന അനുസരിച്ച് ഭരിക്കപ്പെട്ടതായിരുന്നു അത്. കേരള ജനത അടിമത്തത്തിലും അസ്വാതന്ത്ര്യത്തിലും തളച്ചിടപ്പെട്ടേനേ എന്നൊക്കെ പറയുന്നത് അതിശയോക്തി ആണെന്നു പറയാം. എന്തൊക്കെ അടിമത്തവും അസ്വാതന്ത്ര്യവുമുണ്ടായിരുന്നാലും രണ്ടു വര്‍ഷം കൂടി കഴിഞ്ഞ് തെരഞ്ഞെടുപ്പിനെ നേരിടാതെ പറ്റില്ലായിരുന്നു. ഈ വിമോചന സമരം ഒന്നുമില്ലാതെ തന്നെ ഭരണം മാറ്റാനുള്ള എല്ലാ സഹചര്യവുമുണ്ടായിരുന്നു. അതു കഴിഞ്ഞ് പല പ്രാവശ്യം കേരളത്തില്‍ ഇതേ കമ്യൂണിസ്റ്റുകള്‍ അധികാരത്തിലും വന്നു. ആന്റണിയും രവിയുമുള്‍പ്പടെയുള്ളവര്‍ കമ്യൂണിസ്റ്റുപാര്‍ട്ടികളോടോപ്പം കേരളം ഭരിച്ചു. ആന്റണി 4 വര്‍ഷക്കാലം ഇതേ കമ്യൂണിസ്റ്റുകാരുടെ പിന്തുണയോടെ കേന്ദ്രത്തിലും ഭരിച്ചു. ആന്റണി ഭരിച്ച സമയത്തു തന്നെയണ്, വിമോചന സമര കാര്‍മ്മികര്‍ അതേ സാഹചര്യമാണു കേരളത്തില്‍ എന്നൊക്കെ കേരളം മുഴുവന്‍ പ്രസംഗിച്ചു നടന്നതും. അതുകൊണ്ട് കടപ്പാടിന്റെ കഥയൊക്കെ വെറും കെട്ടു കഥയായേ എനിക്കു തോന്നുന്നുള്ളു.

    ReplyDelete
  58. എല്ലാ കാഴ്ചപ്പാടുകള്‍ക്കും ജനാധിപത്യത്തില്‍ ഇടമുണ്ട്. വിമോചനസമരത്തില്‍ ജനങ്ങള്‍ പങ്കെടുത്തിരുന്നു. ക്രസമാധാനം താറുമാറായിരുന്നു. തെറ്റോ ശരിയോ എന്നത് ഏകപക്ഷിയമായി തീരുമാനിക്കേണ്ടതല്ല. ആ സമരം ശരിയും അനിവാര്യവുമായിരുന്നു എന്ന് കരുതുന്നവരും ഉണ്ടല്ലൊ.

    ReplyDelete
  59. ഇന്ത്യയിലെ കമ്മ്യുണിസത്തിന്റെ അടിത്തറ തകർന്നു എന്നൊന്നും എനിക്ക്‌ അഭിപ്രായം ഇല്ല പക്ഷെ ചുവർ എഴുത്ത്‌ വായിച്ചില്ലെങ്ങിൽ എല്ലാ മതിലുകളും ഇടിച്ചു തകർക്കും. ഇന്ത്യൻ കമ്മ്യുണിസ്റ്റുകൾ സോഷ്യലിസ്റ്റ്‌ ജനാധിപത്യത്തിലേക്ക്‌ ഒരുപാട്‌ അടുക്കണം

    ഇപ്പോൾ അടിച്ചുതെളി തുടങ്ങിയിലെങ്ങിൽ ഇന്ദ്രപ്രസ്ഥത്തിൽ ചെങ്കൊടി പാറിക്കാൻ നമ്മൾ ചോര കൊടുത്തു പണിതുയർത്തിയ ചെങ്കൊട്ടപ്പോലും ബാക്കിയുണ്ടാവില്ല!

    ReplyDelete
  60. @കാക്കര, നമ്മള്‍ ഒന്ന് മനസ്സിലാക്കണം. ഇന്ത്യന്‍ ജനാധിപത്യം പണാധിപത്യത്തിലേക്ക് മാറുകയാണ്. കര്‍ണ്ണാടകയിലെ റെഡ്ഡി സഹോദരന്മാര്‍,ആന്ധ്രയിലെ ജഗന്‍ റെഡ്ഡി, ഝാര്‍ക്കണ്ടിലെ മധു കോഡ എല്ലാം ചില സാമ്പിളുകള്‍ മാത്രം. ഇവിടെയൊക്കെ രാഷ്ട്രീയത്തില്‍ വ്യക്തികളാണ് അഴിമതി നടത്തുന്നതും പണം സമ്പാദിക്കുന്നതുമെങ്കില്‍ സി.പി.എമ്മില്‍ സ്ഥിതി വ്യത്യസ്തമാണ്. പാര്‍ട്ടി തന്നെയാണ് ബിസിനസ്സ് നടത്തി കോടികള്‍ സമ്പാദിച്ചു കൂട്ടുന്നത്. ആ സമ്പത്തിന്റെ കൈകാര്യകര്‍ത്താക്കളാണ് പാര്‍ട്ടി മൊത്തത്തില്‍. വ്യക്തിപരമായ അഴിമതികള്‍ താരതമ്യേന നിസ്സാരമായിരിക്കും. മറ്റ് പാര്‍ട്ടികളില്‍ അഴിമതിക്കാരായ നേതാക്കളെ മാറ്റി നിര്‍ത്തിയാല്‍ പാര്‍ട്ടി രാഷ്ട്രീയപാര്‍ട്ടി ആയിത്തന്നെ നിലനില്‍ക്കുന്നുണ്ട്. അത്കൊണ്ടാണ് മറ്റ് പാര്‍ട്ടികള്‍ ജനങ്ങളില്‍ നിന്ന് അകലാത്തത്. സി.പി.എം. മൊത്തത്തില്‍ ഒരു കോര്‍പ്പറേറ്റ് ബിസിനസ്സ് പാര്‍ട്ടിയായി മാറി എന്നാരോപണമുണ്ട്. അത്കൊണ്ടാണ് അത് അനുദിനം ജനങ്ങളില്‍ നിന്ന് അകലുന്നത്. ഇതില്‍ എന്തെങ്കിലും തിരുത്താനോ,തിരിച്ചുപോകാനോ കഴിയുമെന്ന് തോന്നുന്നില്ല. കാരണം സാമ്പത്തിക കെട്ടുപാടുകള്‍ തന്നെ. ഇത് എന്റെ ഒരു നിരീക്ഷണം മാത്രമാണ്.

    ReplyDelete
  61. ഓഫ്: അതായത് വിമോചന സമരത്തില്‍ പങ്കെടുത്താല്‍ അത് ജനാധിപത്യ രീതിയിലുള്ള സമരം (കെ.പി.എസ്സിന്റെ നേതാവ് ഏ.കെ. ആന്റണി കേള്‍ക്കണ്ട.), ഗതികേട് നിമിത്തം കര്‍ഷകര്‍ വാരിക്കുന്തം കയ്യിലേന്തിയാല്‍ അത് ജനാധിപത്യധ്വംസനം. നിങ്ങളെ പോലുള്ളവരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും സമയത്ത് തന്നെ പുറത്താക്കുവാന്‍ (ആ ചരിത്രം ഈ ബ്ലോഗ്ഗില്‍ നിന്ന് തന്നെ വായിച്ചറിയുവാന്‍ എന്നാണാവോ ബുലോഗവാസികള്‍ക്ക് ഭാഗ്യമുണ്ടാവുക)സംവിധാനമുള്ളത് കൊണ്ട് ഞങ്ങള്‍ക്ക് ഈ പാര്‍ട്ടിയില്‍, പാര്‍ട്ടി സംവിധാനങ്ങളില്‍ ഇന്നും വിശ്വാസമുണ്ട്. അത് എന്നും കാണുകയും ചെയ്യും.

    ഓണ്‍: കഴിഞ്ഞ യു.ഡി.എഫ് ഗവണ്‍മെന്റിന്റെ കാലത്തൊരു ഉപതെരെഞ്ഞെടുപ്പ് നടന്നിരുന്നു. യു.ഡി.എഫിന്റെ സിറ്റിങ്ങ് സീറ്റായിരുന്ന വടക്കാഞ്ചേരി നിയമസഭാ മണ്ഡലത്തില്‍ അന്നത്തെ വൈദ്യുത മന്ത്രി ആയിരുന്ന കെ. മുരളീധരന്‍ മത്സരിച്ച് തോല്‍ക്കുകയാണുണ്ടായത്. എന്നിട്ട് അന്നത്തെ സര്‍ക്കാര്‍ രാജി വെച്ചോ?

    ഉപതെരെഞ്ഞെടുപ്പ് ഫലങ്ങളുടെ കണക്കുകളിലേക്ക് നോക്കുമ്പോഴാണ് അതിനേക്കാള്‍ രസകരമായ സംഗതികള്‍ കാണുവാന്‍ കഴിയുന്നത്.

    ReplyDelete
  62. ബീഫ്ഫ്രൈ ഓഫ് ആയി പറഞ്ഞതൊന്നും എനിക്ക് ബാധകമല്ല. പിന്നെ വാരിക്കുന്തം ഏന്തി സര്‍.സി.പി.യുടെ പട്ടാളത്തിനെ നേരിടാന്‍ ആഹ്വാനം നല്‍കിയത് മണ്ടത്തരമായെന്ന് ചിലരെങ്കിലും ഏറ്റുപറഞ്ഞിട്ടുണ്ട്. ആ സംഭവത്തെ ജനാധിപത്യധ്വംസനം എന്ന് ആരു പറയാന്‍.ബ്രിട്ടീഷ് ഭരണത്തില്‍ എന്ത് ജനാധിപത്യം?

    ReplyDelete
  63. >>ഇടതു പക്ഷം നിര്‍ബന്ധിച്ചു നടപ്പിലാക്കിയ >>സമൂഹ്യ ക്ഷേമ പരിപാടികളായിരുന്നു.

    ഒരു മിനിട്ടേ, ഇതെപ്പോഴും കേൾക്കുന്ന പല്ലവിയാണല്ലോ. ഏതു പദ്ധതിയാണ് എന്നൊന്ന് പറഞ്ഞിരുന്നെങ്കിൽ നന്നായേനെ. കോൺ‌ഗ്രസ്സ് പ്രകടനപത്രികയിൽ ഉണ്ടായിരുന്ന നാഷണൽ എമ്പ്ലോയ്മെന്റ് സ്കീം പദ്ധതിയാണെങ്കിൽ അത് ഇടതുപക്ഷം നിർബന്ധിച്ചു നടപ്പിലാക്കി എന്നൊക്കെ പറയുമ്പോൾ അതിന്റെ ശരിയായ വിവരങ്ങൾ നമ്മെ നോക്കി ചിരിക്കും. ഇടതുപക്ഷം ഭരിക്കുന്ന ബംഗാളിലും കേരളത്തിലും ഇത് നടപ്പിലാക്കിയോ എന്നൊന്നു അന്വേഷിച്ചാൽ മതി, ബി.ആർ.പി ടെ ലേഖനം ഉണ്ടായിരുന്നു കൃത്യം കണക്കുകൾ കാണിച്ച്. അതെടുത്ത് ഒന്ന് വായിക്കണേ. ആന്ധ്രപ്രദേശിലാണ് ഈ പദ്ധതി അവിടം ഭരിക്കുന്ന കോൺ‌ഗ്രസ്സ് ഗവണ്മെന്റ് തന്നെ ഏറ്റവും ഭംഗിയായി നടപ്പിലാക്കിയത്, അതുകൊണ്ട് അവർ വീണ്ടും ഭരണത്തിൽ കയറി, അല്ലാതെ ഇടതുപക്ഷമായിരുന്നു കോൺ‌ഗ്രസ്സ് ഗവണ്മെന്റിന്റെ വിശുദ്ധീകരിച്ചതു എന്നുള്ള ഈ മുരളൽ ഇനിയെങ്കിലും ആവർത്തിക്കരുത് പ്ലീസ്. ഈ മൂന്നാം മുന്നണി-ഇടതുപക്ഷത്തെ എന്നിട്ട് ജനങ്ങൾ വീട്ടിലിരുത്തിയന്ത് എന്തുകൊണ്ട്? എന്തായാലും കോൺ‌ഗ്രസ്സിനെ പിന്തുണക്കാതെ വേറെ സ്റ്റാന്റില്ല എങ്കിലും ഇടതുപക്ഷം ഇത്ര നല്ല കാര്യങ്ങൾ ചെയ്തിരുന്നുവെങ്കിൽ 2004-ലെ സീറ്റ് തന്നെ നിലനിർത്തുക്കൊടുത്തേനെ ജനങ്ങൾ. പ്രശ്നം ആശയങ്ങളൊടുള്ള ധാർഷ്ട്ര്യം ഒക്കെ നേതാക്കന്മാർ മാറ്റി സ്വയം ഒരു ധാർഷ്ട്ര്യം വന്നു എന്നു മാത്രമാണ്. പ്രകാശ് കാരാട്ടിന്റെയൊക്കെ ഹുങ്ക് എന്തുമാത്രമായിരുന്നു? ആണവകരാർ കൊണ്ടൊന്നുമല്ല മന്ത്രിസഭ വലിച്ച് താഴെയിട്ടത്, ഇപ്പൊ കിട്ടും ഒരിക്കൽ തിരസ്കരിച്ച പ്രധാനിമന്ത്രിപദം എന്ന വ്യാമോഹം കൊണ്ട് മാത്രമായിരുന്നു അത്രനാളും യെസ് മൂളിയ ആണവകരാറിന്റെ പേരിൽ ഒരു നാടകം കളിച്ചത്.

    പഴയ കാലമൊന്നുമല്ല, ആളുകൾക്ക് എല്ലാ വിവരങ്ങളും ലഭ്യമാണ്, ആരു കള്ളം പറയുന്നു, ആരു കൂടുതൽ ഉച്ചത്തിൽ കള്ളം പറയുന്നു എന്നത് വ്യക്തമായി ജനത്തിനു മനസ്സിലാവും. അതൊക്കെ തന്നെയാണ് കമ്മ്യൂണിസ്റ്റ് ധാർഷ്ട്ര്യങ്ങൾ ആരും വകവെച്ച് തരാത്തതും.

    ബംഗാളിൽ റ്റാറ്റ എന്ന കുത്തകമുതലാളിക്കെതിരെ സമരം ചെയ്തതിനു തപസി മാലിക്ക് എന്ന ദളിത് പെങ്കുട്ടിയെ ബലാത്സംഗം ചെയ്യുകയും കത്തിക്കുകയും ചെയ്ത് ഇതേ സിപി‌എം ധാർഷ്ട്യമാണ്. സിംഗൂരിലേയും നന്ദിഗ്രാമിലേയും ന്യൂനപക്ഷങ്ങൾക്കെതിരെ വെടിയുതിർത്തിട്ട് ബുദ്ധദേബ് പറഞ്ഞത് Heed the statements of Narendra Modi and Buddhadeb Bhattacharya . Modi gave 'every action will have an equal and opposite reaction' a whole new sinister meaning, and Buddhadeb Bhattacharya has gone on record that what happened in Nandigram is payback by the same coin. Isaac Newton, RIP. (rediff)

    30 കൊല്ലം ഭരിക്കുമ്പോൾ വന്നു പോവും എല്ലാ അധികാര വർഗ്ഗത്തിനും. സി.പി‌.എം. അവിടെ അധികാര വർഗ്ഗം, മാത്രമാണ്, മറ്റൊന്നുമല്ല. (കോൺഗ്രസ്സും ഭരിച്ചിരുന്നു 30 കൊല്ലം, അതിന്റെ ധാർഷ്ട്ര്യം ജനങ്ങൾ അനുഭവിക്കുകയും ചെയ്തു, ജനങ്ങൾ പ്രതികരിക്കുകയും ചെയ്തു)

    സുനിലും മറ്റു സഖാക്കന്മാരും ആവർത്തിച്ചു പറയുന്നു ഈ കമ്മ്യൂണിസ്റ്റ് വിരുദ്ധത എന്താണ്? കമ്മ്യൂണിസത്തെ വിമർശിച്ചാൽ കമ്മ്യൂണിസ്റ്റ് വിരുദ്ധത എന്നാണോ? ഇതൊരുമാതിരി ഇന്ത്യയെ വിമർശിച്ചാൽ പാകിസ്താൻ ചാരൻ എന്നോ ചൈനീസ് ചാരൻ എന്നൊ ഒക്കെ വിളിക്കുന്നതുപോലെയേ ഉള്ളൂ. അധികാര വർഗ്ഗങ്ങൾക്കെതിരെ അവരുടെ നയങ്ങൾക്കെതിരെ ഉച്ചത്തിൽ അത്യുച്ചത്തിൽ അഭിപ്രായം പ്രകടിപ്പിക്കാൻ കെല്പുള്ള അവകാശമുള്ള ജനതയാണ് ഇന്ത്യയിൽ, അതുകൊണ്ട് ആരെയെങ്കിലും വിമർശിക്കുമ്പോൾ വിരുദ്ധത കുത്തിത്തിരുകല്ലേ!
    നിങ്ങളുടെ ആൾദൈവങ്ങളെ നിങ്ങൾ പൂജിച്ചോളൂ, പക്ഷെ രാഷ്ട്രീയ അഭിപ്രായം പ്രകടിപ്പിക്കുമ്പോൾ അതെന്തോ മഹാപാപം എന്ന മട്ടിൽ അന്ധത പ്രകടിപ്പിക്കല്ലേ!

    കാളിദാസൻ പറഞ്ഞത് തന്നേ എനിക്കും മമത മുഖ്യമന്ത്രിയാവുന്ന കാര്യത്തിൽ പറയാനുള്ളൂ. മമതയെ കാലുവാരുന്നത് താൽക്കാലിക ലാഭത്തിനു മിക്കപ്പോഴും കോൺ‌ഗ്ഗ്രസ്സുകാർ തന്നെയാണ്. അതുകൊണ്ട് ആവുന്നതു വരെ ആശങ്കയുണ്ട്. ആയാൽ അതൊരു നാഴികകല്ലാണ്, ഞാൻ വളരെയധികം സന്തോഷിക്കും!

    ReplyDelete
  64. കോണ്‍ഗ്രസ്സുകാരനായ എനിക്ക് പോലും ഈ വിജയത്തില്‍ സന്തോഷമൊന്നുമില്ല കാരണം അബ്ദുള്ളക്കുട്ടിയെപ്പോലെയുള്ളവരെ താങ്ങേണ്ട ഗതികേട് കോണ്‍ഗ്രസ്സിനുണ്ടായല്ലോ എന്നതുതന്നെ അതേ സമയം എല്‍.ഡി.എഫ് ജയിച്ചിരുന്നെങ്കില്‍ ദുഖിച്ചേനെ!


    എല്‍.ഡി.എഫിന്റെ അക്രമ രാഷ്ട്രീയവും ഗുണ്ടായിസവും തീരുന്നതോടെ കോണ്‍ഗ്രസ്സിന് പണികൂടും. യാഥാര്‍ത്ഥ്യബോധം ഇടതുരാഷ്ട്രീയക്കാരനുണ്ടാവുന്നതോടെ കോണ്‍ഗ്രസ്സിന്റെ പതനം ആരംഭിക്കയും ചെയ്യും.

    അതല്ല അക്രമ രാഷ്ട്രീയവും ഗുണ്ടായിസവും ഇടത് ഇനിയും തുടരുകയാണെങ്കില്‍ കാലങ്ങളായുള്ള ഇക്കൊല്ലം ഞങ്ങള്‍ അക്കൊല്ലം നിങ്ങള്‍ പരിപാടി ഈ ഇത്തവണയോടെ അവസാനിക്കും അത് കോണ്‍ഗ്രസ്സുകാരന്റെ വിജയമോ എല്‍.ഡി.എഫിന്റെ പരാജയമോ അല്ല വലതും പ്രത്യേകിച്ചും ഇടതുമല്ലാത്ത പൊതുജനത്തിന്റെ അധോകതിയായിരിക്കും.

    കമന്റുകള്‍ നോക്കിയില്ല അതിനാല്‍ ആവര്‍ത്തനമായേക്കാം, പോസ്റ്റ് ഒരു സ്വതന്ത്രനില്‍ നിന്നും ഒരു പക്കാ കോണ്‍ഗ്രസ്സ് പ്രസിഡെന്റിന്റെ പോലെതോന്നി.

    ReplyDelete
  65. ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങള്‍ അത്രയും ആഴത്തില്‍ മനസിലാക്കാന്‍ എനിക്ക് സാധിച്ചിട്ടില്ല ഒരു പക്ഷേ ഈ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന വ്യക്തികളുടെ അത്രയും ഗഹനമായ ചരിത്ര ജ്ഞാനം, സാമൂഹ്യ ബോധം എന്നിവ എനിക്ക് ഇല്ലാത്തതുകൊണ്ടാവാം. എന്നാലും ചിലകാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ / ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കമ്മ്യൂ‍ണിസ്റ്റ് പാര്‍ട്ടി എന്ന സംവിധാനത്തെ അല്പം ഭയത്തോടെ കാണുന്ന ഒരു വ്യക്തിയാണ് ഞാന്‍. ഒരു പക്ഷേ വാര്‍ത്തകളില്‍ ഞാന്‍ കണ്ട എറ്റവും ഭീകരമായ മുഖങ്ങളില്‍ ഒന്നു 1989-ല്‍ ചൈനയില്‍ നടന്ന വിദ്യാര്‍ത്ഥികൂട്ടകൊല (ടിയാനമെന്‍ സ്ക്വയര്‍) പറ്റിയുള്ള വാര്‍ത്തകള്‍ ആണ്. ഇന്ന് ഇതേപ്പറ്റി ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലെത്തുന്നത് നിരായുധരായി ചൈനീസ് പട്ടാളത്തിന്റെ ടാങ്കുകളെ നേരിട്ട ചൈനയിലെ വിദ്യാര്‍ത്ഥികളുടെ / യുവാക്കളുടെ ചിത്രങ്ങള്‍ ആണ്. ഇത്തരം സംഭവങ്ങള്‍ ഒരു ജനാധിപത്യ സമൂഹത്തിന് എങ്ങനെ സങ്കല്പിക്കാന്‍ സാധിക്കും.

    ചൈനയുള്‍പ്പടെ പല കമ്മ്യൂണിസ്റ്റ് രാജ്യങ്ങളും കടുത്ത മാധ്യമനിയന്ത്രണം നിലനില്‍ക്കുന്നു. എന്താണ് ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഭയക്കാന്‍ കാരണം.

    മുപ്പതു വര്‍ഷക്കാലം തുടര്‍ച്ചയായി പാര്‍ടി ഭരിച്ചിട്ടും എന്താണ് ബംഗാള്‍ ഇന്ത്യയിലെ മറ്റു പല കോണ്‍‌ഗ്രസ്സ് അല്ലെങ്കില്‍ മറ്റു പാര്‍ട്ടികള്‍ ഭരിച്ച സംസ്ഥനങ്ങള്‍ക്കൊപ്പം എത്താത്തത്. അതുപോലെ പല കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലും ജനങ്ങള്‍ പാപ്പരായിതന്നെ കഴിയുന്നത്. നേരത്തെ ഇവിടെ പറഞ്ഞതു പോലെ ബംഗാളില്‍ നിന്നും കേരളത്തില്‍ കൂലിപ്പണിയ്ക്ക് എത്തേണ്ട അവസ്ഥ എന്തുകൊണ്ട് ഉണ്ടാകുന്നു.

    ഇത്രയും ശക്തമായ ഘടനയുള്ള പാര്‍ട്ടിയായിട്ടും തീവ്രവാദവും നക്സലിസവും ബംഗാളില്‍ പ്രകടമായ രീതിയില്‍ വളരാന്‍ എന്താണ് കാരണം

    തൊഴിലാളികള്‍ക്ക് വേണ്ടി ശക്തമായി വാദിക്കുമ്പോളും അവര്‍ക്കിടയിലെ ദുഷ്‌പ്രവണതകളെ ചെറുക്കാന്‍ എന്തുകൊണ്ടാണ് പാര്‍ടിക്ക് കഴിയതെ പോവുന്നത്. അതിനെ ഏറ്റവും ചെറിയ ഒരു ഉദാഹരണം പറയാം. അട്ടിമറി തൊഴിലാളികള്‍ എന്ന അറിയപ്പെടുന്ന ചുമട് തൊഴിലാളികള്‍ തന്നെ. എന്റെ കുട്ടിക്കാലത്ത് അമ്മൂമ്മയ്ക്ക് കുറച്ച പശുക്കള്‍ ഉണ്ടായിരുന്നു. അതില്‍ ഏറ്റവും വലിയ തലവേദന പശുക്കള്‍ക്ക് വൈക്കോലുമായി വണ്ടി വരുമ്പോഴാണ്. ഇവിടത്തെ സി ഐ ടി യു തൊഴിലാളികള്‍ ഒരു കെട്ട് വൈക്കോല്‍ ഇറക്കാന്‍ 25 പൈസയാണ് അന്ന് (1984 കാലഘട്ടത്തില്‍) ചോദിച്ചിരുന്നത്. ഒരു കെട്ട് വൈക്കോലിന്‍ അന്ന് ഒരു രൂപ മാത്രം. അത് കൊടുക്കാന്‍ സാദ്ധ്യമല്ല എന്ന് പറഞ്ഞപ്പോള്‍ 5 പൈസ നോക്കുകൂലി വേണം എന്നായി. കുറേക്കാലം അങ്ങനെ നോക്കുകൂലിയില്‍ അങ്ങനെ പോയി. പിന്നെ നോക്കുകൂലി അവര്‍ കൂട്ടി. അതോടെ വൈക്കോലുകാരന്‍ വരാതായി, അമ്മൂമ്മ പശുക്കളെ വിറ്റു. പിന്നീട് വാടകയ്ക്ക് വീടുമാറിയപ്പോള്‍, വീട്ടുപണിക്ക് സാധനങ്ങള്‍ ഇറക്കിയപ്പോള്‍ എല്ലാം അമിതമായ കൂലി ഈടക്കുന്ന വര്‍ക്കെതിരെ പലപ്പോഴും നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്. അപ്പോഴെല്ലാം നേതൃത്വം നിസ്സഹായരായിരുന്നു. പിന്നീട് ഒരിക്കല്‍ ജോലിയുമായി ബന്ധപ്പെട്ട് ഒരു മെഷീന്‍ തിരുവനന്തപുരത്തു നിന്നും എടുക്കുവാന്‍ പോയി. മൂന്നു ദിവസം കഷ്ടപ്പെട്ട് അതഴിച്ച് വണ്ടിയില്‍ കയറ്റേണ്ട സമയമായപ്പോള്‍ എത്തി സഖാക്കള്‍. സംഗതി മെഷീന്‍ 1.5ടണ്‍ ഭാരമുണ്ട്. എന്നാല്‍ അവിടെ ഞങ്ങള്‍ ഉണ്ടാക്കിയ സംവിധാനം വെച്ച് രണ്ടാള്‍ക്ക് ചെയില്‍ പുള്ളിയുടെ സഹായത്തോടെ അരമണിക്കൂര്‍ കൊണ്ട് ഇതു വണ്ടിയില്‍ കയറ്റാം. എന്നാല്‍ ‘സഖാക്കള്‍’ ആവശ്യപ്പെട്ടത് 5000 രൂപ. അതു കൊടുക്കാതെ മെഷീന്‍ അനക്കാന്‍ സാധിക്കില്ല എന്ന് തീര്‍ത്തുപറഞ്ഞു. നിയമപ്രകാരം പരമാവധി 1000 രൂപ കൊടുത്താല്‍ മതി. ഒത്തു തീര്‍പ്പിനായി എ കെ ജി സെന്റര്‍ വരെ ചെന്നു. ഒടുവില്‍ 1500 രൂപ നോക്കു കൂലിയില്‍ ഒത്തു തീര്‍പ്പായി. ഇത്തരം ഉദാഹരണങ്ങള്‍ നിരവധി പറയാം.

    ഒടുവില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് കണ്ട ഏറ്റവും ഹൃദയ ഭേദകമായ കാഴ്ച മൂലമ്പള്ളിയിലേതാണ്. അടുത്ത ഒരു കാലത്തും ആ രംഗങ്ങള്‍ മനസ്സില്‍ നിന്നും മായില്ല. വികസനത്തിനു വേണ്ടി സ്ഥലമേറ്റെടുക്കാന്‍ സര്‍ക്കാര്‍ എടുത്ത നടപടി ഏറെ പ്രകീര്‍ത്തിക്കപ്പെടുന്ന കമ്മ്യൂണിസ്റ്റ് പാര്‍ടി ഭരിക്കുമ്പോളാണെന്ന് വിശ്വസിക്കാന്‍ ഇപ്പോളും സാധിക്കുന്നില്ല. വര്‍ഷം ഒന്നു കഴിഞ്ഞു ഇപ്പോഴും അവര്‍ക്ക് വീടില്ല.

    വിദ്യാഭ്യാസകാലത്തെ എസ് എഫ് ഐ എന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ശക്തി ദുര്‍ഗ്ഗങ്ങളായ മഹാരാജാസിലും, കളമശ്ശേരി പോളീയിലും നേരില്‍ കണ്ട ചില ദൃശ്യങ്ങള്‍, അതെഴുതിയാല്‍ എങ്ങും എത്തില്ല. അവിടെയെല്ലാം ചില വ്യക്തികള്‍ കുറ്റക്കാരാണെന്നറിഞ്ഞിട്ടും അവരെ സംരക്ഷിക്കുന്ന നിലപാടാണ് നേതൃത്വം സ്വീകരിച്ചത്.

    എന്റെ സ്വന്തം അനുഭവങ്ങള്‍ അങ്ങനെ ഒരു ഭീതിയോടെ മാത്രം പാര്‍ടിയെ കാണാന്‍ പ്രേരിപ്പിക്കുന്നു.

    ReplyDelete
  66. കാളിദാസന്‍,
    ചെറിയ ചില തിരുത്തുകള്‍:
    കമ്യൂണിസം ഒരു രഷ്ട്രീയ തത്വശാസ്ത്രമല്ല. സോഷ്യലിസമാണു കമ്യൂണിസ്റ്റുകാരുടെ തത്വ ശസ്ത്രം. കമ്യൂണിസം അത് നടപ്പാക്കാനുള്ള ഒരു ഉപാധി മാത്രം. കമ്യൂണിസം വിജയിച്ചു നിന്നപ്പോഴും, ഇന്‍ഡ്യന്‍ കമ്യൂണിസ്റ്റുകാര്‍ ആ പാതയല്ല പിന്തുടര്‍ന്നത്. അത് പാര്‍ലമെന്ററി ജനാധിപത്യമായിരുന്നു.

    തത്വശാസ്ത്രം എന്തുമായിക്കൊള്ളട്ടെ, ഏകകക്ഷി സര്‍വാ‍ധിപത്യമാണ് അധികാരം കിട്ടിയ ഇടങ്ങളിലെല്ലാം കമ്യൂണിസ്റ്റുകാര്‍ നടപ്പിലാക്കിയത്. ജര്‍മന്‍ സോഷ്യല്‍ ഡമോക്രാറ്റുകളും മെന്‍‌ഷെവിക്കുകളുമൊക്കെ കമ്യൂണിസ്റ്റുകാരുമായി പിരിയാനുള്ള പ്രധാനകാരണങ്ങളില്‍ ഒന്ന് അതല്ലേ? ജനാധിപത്യരീതികളോട് ആദ്യം മുതലേ കമ്യൂണിസ്റ്റ് ആചാര്യന്മാര്‍ക്ക് പരമപുച്ഛമായിരുന്നെന്ന് ചരിത്രരേഖകളില്‍ വളരെ വ്യക്തമായി കാണാം. (റഫറന്‍സുകള്‍ വേണമെങ്കില്‍ തരാം.) അത്തരം പുച്ഛം പങ്കുവയ്ക്കുന്നതില്‍ കമ്യൂണിസ്റ്റ്കാരോട് ഒപ്പം നില്‍ക്കുന്നത് ഫാഷിസ്റ്റുകള്‍ മാത്രമാണ്. അതുകൊണ്ടാണ് ഈ രണ്ടുകൂട്ടരും ഒരു നാണയത്തിനെ ഇരുവശങ്ങള്‍ പോലെ പ്രവര്‍ത്തിക്കുന്നതും ജനങ്ങള്‍ക്ക് കഷ്ടത മാത്രം ഉണ്ടാക്കുന്നതും. (നാത്‌സി, ഫ്രാങ്കോ, പിനോഷേ തുടങ്ങിയ ഫാഷിസ്റ്റ് ക്രമങ്ങള്‍ക്ക് വളമായത് ജനങ്ങള്‍ക്ക് കമ്യൂണിസ്റ്റുഭരണത്തോടുള്ള പേടിയായിയുന്നു. നാത്‌സിസം ജൂതന്മാര്‍ക്കെതിരെയുള്ള ഭരണക്രമമായിരുന്നെന്ന് ഉപരിപ്ലവമായി തോന്നാമെങ്കിലും റഷ്യന്‍ ബോള്‍ഷെവിക്കുകളുടെ സഹായത്തോടെ കമ്യൂണിസ്റ്റുകള്‍ അധികാരം പിടിച്ചെടുത്തേക്കാം എന്ന ജര്‍മന്‍ ജനതയുടെ പേടി മുതലെടുത്താണ് ഹിറ്റ്ലര്‍ അധികാരം പിടിച്ചെടുത്തത്. ജര്‍മനിയിലും റഷ്യയിലും കമ്യൂണിസ്റ്റുകാര്‍ മുഴുവന്‍ ജൂത്ന്മാരാണെന്ന, യാഥാര്‍ത്യമായി വലിയ ബന്ധമില്ലാത്ത നാത്‌സി പ്രചരണം സാധാരണമായിരുന്നു.)

    പറഞ്ഞുവരുന്നത് പാര്‍ലിമെന്ററി ജനാധിപത്യവും കമ്യൂണിസവും എതിര്‍ചേരികളില്‍ ഉള്ള വ്യവസ്ഥിതികളാണെന്നാണ്. പേരില്‍ ‘കമ്യൂണിസ്റ്റ്’ ഉണ്ടെങ്കിലും ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ യഥാര്‍ഥത്തില്‍ സോഷ്യല്‍ ഡമോക്രാറ്റ് പാര്‍ട്ടികള്‍ ആണ്. അവരെ അതിന്നെ നിര്‍ബന്ധിതരാക്കുന്നത് ഫെഡറല്‍ തലത്തില്‍ യാതൊരു അധികാരവും, ദേശീയതലത്തില്‍ ജനങ്ങളുടെ ഇടയില്‍ വലിയ സ്വാധീനം ഇല്ലാത്തതും കൊണ്ടാണ്. ആ യാഥാര്‍ത്യത്തെ ഉള്‍ക്കൊണ്ട്, കമ്യൂണിസ്റ്റ് വ്യാമോഹങ്ങള്‍ കൈവെടിഞ്ഞ്, ഒരു തികഞ്ഞ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ആകാന്‍ എന്തുകൊണ്ട് സിപിഎം ശ്രമിക്കുന്നില്ല എന്നാണ് എന്റെ ചോദ്യം. സിപിഎമ്മുകാര്‍ക്ക് നല്ല സ്വാധീനമുള്ളയിടങ്ങളില്‍ അവരുടെ പ്രവര്‍ത്തന രീതി എതിരാളികളെ ഭീഷണികൊണ്ടും ബലപ്രയോഗം കൊണ്ടും ഒതുക്കുക എന്ന സ്റ്റാലിനിസ്റ്റ് രീതി തന്നെയാണ്. അത്തരം രീതികളാണ് ആ പാര്‍ട്ടിയെ നല്ലൊരു പങ്ക് ജനങ്ങളുടെ ഇടയില്‍ അതിന്നെ വെറുക്കപ്പെട്ടതാക്കുന്നതും അധികാരമോഹികളുടെ ഒരു സിന്‍‌ഡിക്കേറ്റ് ആക്കുന്നതും.

    ReplyDelete
  67. സോഷ്യലിസമാണ് കമ്മ്യൂണിസ്റ്റ്കാരുടെ തത്വശാസ്ത്രമെങ്കില്‍ അത് എങ്ങനെയാണ് ഇന്ത്യയില്‍ നടപ്പാക്കാനുദ്ദേശിക്കുന്നത് എന്ന് കാളിദാസന്‍ മനസ്സിലാക്കിയ പോലെ ഒന്ന് വിശദീകരിക്കാമോ?

    ആദ്യം സോഷ്യലിസം കൊണ്ട് മാഷ് എന്താണുദ്ദേശിക്കുന്നതെന്നു പറയാമോ. അപ്പോള്‍ ഞാന്‍ അതെങ്ങനെ കമ്യൂണിസ്റ്റുകാര്‍ നടപ്പാക്കുമെന്നു വിശദീകരിക്കാം.

    ReplyDelete
  68. കണ്ണൂരെ വീട്ടുമുറ്റമാണ് കേരളം എന്ന് ഞാന്‍ കരുതുന്നതായി അനില്‍@ബ്ലോഗിന്റെ ആരോപണത്തിന് ചുട്ട മറുപടിയായി ഏറണാകുളത്ത് നിന്നുമുള്ള മണികണ്ഠന്റെ മറുപടി. സി.ഐ.ടി.യു.ചുമട്ടുതൊഴിലാഴികളുടെ ക്രൂരതയെ പറ്റി വടക്ക് മഞ്ചേശ്വരം മുതല് തെക്കു പാറശ്ശാല വരെയുള്ളവര്‍ക്ക് ഒട്ടേറെ കദനകഥകള്‍ പറയാനുണ്ടാവും. മാര്‍ക്സിസ്റ്റുകാര്‍ക്കെന്താ മാലാഖമാര്‍ പോലെ സംസാരിക്കുന്നതിന്, ഭയത്തിന്റെ നിഴലില്‍ വീര്‍പ്പു മുട്ടി കഴിയുന്നവര്‍ മറ്റ് ജനാധിപത്യവിശ്വാസികളല്ലെ. മറ്റൊരിടത്തും പൌരന്മാര്‍ മറ്റൊരു പാര്‍ട്ടിയെയും ഇങ്ങനെ ഭയപ്പെടേണ്ടിവരുന്നില്ല. ഇതാണ് സ്റ്റാലിനിസത്തിന്റെ മുഖമുദ്ര. സ്റ്റാലിനിസമാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനശൈലി.

    ReplyDelete
  69. കാളിദാസന്‍ മാഷെ, സോഷ്യലിസം എന്നാല്‍ ഞാന്‍ മനസ്സിലാക്കിയത് സ്വകാര്യസ്വത്ത് മുഴുവനും സര്‍ക്കാര്‍ ഉടമയില്‍ ആക്കുക എന്നാണ്. അതായത് സ്വകാര്യസ്വത്തവകാശം നിര്‍ത്തലാക്കുക. വ്യക്തികള്‍ക്ക് സ്വന്തമായി ഒന്നും ഇല്ലാത്ത അവസ്ഥ. സകല സ്വത്തിന്റെയും ഉടമ സര്‍ക്കാര്‍. സര്‍ക്കാറിന്റെ ഉടമ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. അങ്ങനെ എല്ലാറ്റിന്റെയും ഉടമ പാര്‍ട്ടി. പൌരന്മാര്‍ക്ക് ആവശ്യമുള്ളത് സര്‍ക്കാര്‍ നല്‍കും. എന്തൊക്കെയാണ് ആവശ്യമെന്ന് സര്‍ക്കാര്‍ തീരുമാനിക്കും. തരുന്നത് അനുഭവിച്ച് മിണ്ടാപ്രാണികളായി പൌരന്മാര്‍ ജീവിയ്ക്കുക. എതിര്‍ത്ത് ഒന്നും മിണ്ടരുത്. ഇതാണ് കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ നടപ്പാക്കി കണ്ട സോഷ്യലിസം. അതാണ് തകര്‍ന്നത്. ചൈനയില്‍ സ്വകാര്യസ്വത്തവകാശം തിരിച്ചുകൊണ്ടു വരുന്നുണ്ട്. ക്യൂബയില്‍ സോഷ്യലിസം തുടരണോ എന്ന് റഫറണ്ടം നടക്കാന്‍ പോകുന്നു.

    ഇനി മാഷ് മനസ്സിലാക്കിയത് പറയൂ...

    ReplyDelete
  70. 1975 ലെ അടിയന്തിരാവസ്ഥാ പ്രഖ്യാപനം അന്നത്തെ പോലെ ഒരു ആഭ്യന്തരപ്രശ്നം നിലനില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന സ്വാഭാവികനടപടി നടപടി മാത്രമായിരുന്നു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായപ്പോള്‍ 1977ല്‍ അടിയന്തിരാവസ്ഥ പിന്‍‌വലിക്കാനും തെരഞ്ഞെടുപ്പ് നടത്താനും പരാജയം ഏറ്റുവാങ്ങാനും ശ്രീമതി.ഇന്ദിരാഗാന്ധി തയ്യാറായി. ഇത്തരം ഒരു രാഷ്ട്രീയമര്യാദ ഏതെങ്കിലും കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലെ ഭരണാധികാരികളില്‍ നിന്ന് പ്രതീക്ഷിക്കാന്‍ കഴിയുമോ?

    എന്തായിരുന്നു മാഷേ അഭ്യന്തര പ്രശ്നം? ഇന്ദിര ഗാന്ധിയുടെ തെരഞ്ഞെടുപ്പു കോടതി റദ്ദാക്കിയതോ? നിയമ വാഴ്ചയെ വെല്ലുവിളിച്ച്, ഇന്ദിര നടത്തിയ ജാനധിപത്യ ബലാല്‍ സംഗമോ? ഭരണഘടനയെ ബഹുമാനമുള്ള, നീതി ന്യായ വ്യവസ്ഥയെ ബഹുമാനമുള്ള ആരും ഒരു കോടതി വിധിയില്‍ നിന്നും രക്ഷപ്പെടാന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കില്ല.

    ഇന്ദിരാ ഗാന്ധി കാണിക്കേണ്ടിയിരുന്ന രാഷ്ട്രീയ മര്യാദ, തെരഞ്ഞെടുപ്പു റദ്ദാക്കികൊണ്ട് കോടതി വിധിയുണ്ടായപ്പോള്‍ രാജി വക്കുക എന്നതായിരുന്നു. അതിനു പകരം കോടതിയുടെ അധികാരം പോലും റദ്ദാക്കി അടിയന്തരവാസ്ഥ പ്രഖ്യാപിച്ചു കിരാത ഭരണം നടത്തുകയായിരുന്നു. വരുതിയില്‍ നിറുത്തിയ ഏറാന്‍ മൂളി കോടതിയില്‍ നിന്നും പിന്നീട് അനുകൂല വിധി സമ്പാദിച്ചു. പ്രതിപക്ഷത്തെയും സ്വന്തം പാര്‍ട്ടിയിലെയും നേതാക്കളെ ജയിലലടച്ചു. ഇതൊക്കെ നടന്നത് ഒരു ജനാധിപത്യ രാഷ്ടത്തിലാണ്, ഏതെങ്കിലും കമ്യൂണിസ്റ്റ് ഏകാധിപത്യ രാഷ്ട്രത്തിലല്ല.

    പിന്നെ അടിയന്തരാവസ്ഥ റദ്ദാക്കി തെരഞ്ഞെടുപ്പിനെ നേരിട്ടത് തലയില്‍ മുഴവന്‍ കളിമണ്ണല്ലാത്തതു കൊണ്ടും. ജനങ്ങള്‍ തികച്ചും എതിരാണെന്ന തിരിച്ചറിവുണ്ടായപ്പോള്‍ അത് ചെയ്യാന്‍ നിര്‍ബന്ധിതയായി. കോണ്‍ഗ്രസിലെ പദസേവകര്‍ പടിപ്പുകഴ്ത്തിയതല്ല ജനങ്ങള്‍ ചിന്തിക്കുന്നതെന്നു മനസിലാക്കി. വേറെ വഴി ഒന്നുമില്ലായിരുന്നു. തുടര്‍ന്നിരുന്നെങ്കില്‍ ഇന്നത്തെ മ്യന്‍മാറിനേപ്പോലെ ആകുമായിരുന്നു ലോക രാഷ്ട്രങ്ങളുടെ ഇടയില്‍ ഇന്‍ഡ്യയുടെ ഗതി.

    ഏതെങ്കിലും കമ്യൂണിസ്റ്റ് രാഷ്ട്രത്തില്‍ നടക്കുമോ എന്നു ചോദിക്കുനതില്‍ അര്‍ത്ഥമില്ല. ഇന്‍ഡ്യ എന്ന ജനാധിപത്യ രാഷ്ട്രത്തില്‍ , ഏത് കമ്യൂണിസ്റ്റേകാധിപത്യത്തില്‍ നടക്കുന്നതിനേക്കാളും കിരാതമായ രീതിയില്‍ സ്വേച്ഛാധിപത്യ ഭരണം ഇന്ദിരാ ഗാന്ധി നടത്തി.

    ഇപ്പോള്‍ മറ്റൊരു സ്വാഭാവിക നടപടി സ്വീകരിക്കാനുള്ള പാകപ്പെടുത്തല്‍ നടക്കുന്നുണ്ട്. അതേക്കുറിച്ച് ഇവിടെ വായിക്കാം .

    ReplyDelete
  71. ഏതെങ്കിലും കമ്യൂണിസ്റ്റ് രാഷ്ട്രത്തില്‍ നടക്കുമോ എന്നു ചോദിക്കുനതില്‍ അര്‍ത്ഥമില്ല. ഇന്‍ഡ്യ എന്ന ജനാധിപത്യ രാഷ്ട്രത്തില്‍ , ഏത് കമ്യൂണിസ്റ്റേകാധിപത്യത്തില്‍ നടക്കുന്നതിനേക്കാളും കിരാതമായ രീതിയില്‍ സ്വേച്ഛാധിപത്യ ഭരണം ഇന്ദിരാ ഗാന്ധി നടത്തി.

    വെറുതെ നുണകള്‍ വിളമ്പാതെ കാളിദാസ; എന്നെക്കൊണ്റ്റ് കണക്കുകള്‍ നിരത്തിച്ച് ബാക്കിയുള്ളവരെ ബോറടിപ്പിക്കാന്‍ ഇടകൊടുക്കരുത്. അടിയന്തിരാവസ്ഥ തീര്‍ച്ച്ചയായിട്ടും ജനാധിപത്യത്തിനു നേരെയുള്ള കടന്നുകയട്ടമായിരുന്നു. പക്ഷെ അത് പിന്‍വലിക്കാനുള്ള രാഷ്ട്രിയവിവേകം അവര്‍ കാണിച്ചില്ലേ?

    ReplyDelete
  72. അടിയന്തിരാവസ്ഥയെ ആരും ന്യായീകരിക്കുകയില്ല. എന്നാല്‍ പട്ടാളക്കാരോട് പോലും മേലധികാരികളുടെ ആജ്ഞ അനുസരിക്കേണ്ടെന്ന് ജയപ്രകാശ് നാരായണന്‍ ആഹ്വാനം ചെയ്യുന്നേടത്ത് വരെ കാര്യങ്ങള്‍ എത്തി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സമ്പൂര്‍ണ്ണവിപ്ലവം എന്ന പേരില്‍ നടന്നുകൊണ്ടിരുന്ന സമരം ഒടുവില്‍ കൈവിട്ട് അരാജകത്വത്തിലേക്കെത്തുന്ന സ്ഥിതിവിശേഷവും ഉണ്ടായിരുന്നു. അന്ന് ഒരു ഷോക്ക് ട്രീറ്റ്മെന്റ് ആവശ്യമായിരുന്നു എന്ന് തോന്നുന്നു. നാട്ടിലാകെ എല്ലാറ്റിലും ഒരു അക്കൌണ്ടബിലിറ്റി നിലനിന്നിരുന്നത് സ്വതന്ത്ര ഇന്ത്യയില്‍ അക്കാലത്ത് മാത്രമായിരുന്നു എന്നും ഞാനോര്‍ക്കുന്നു.

    അപ്പോള്‍ സോഷ്യലിസം ഞാന്‍ മനസ്സിലാക്കിയ പോലെ തന്നെയാണെന്ന് മാഷ് അംഗീകരിച്ചു അല്ലേ? അപ്പോള്‍ മറ്റൊരു ചോദ്യം ബാക്കിയാവുന്നു, പരാജയപ്പെട്ട ആ പരീക്ഷണം ഇവിടെ ആവര്‍ത്തിക്കണോ? വേണ്ട, ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ മറ്റ് പാര്‍ട്ടികളെ പോലെ ഇവിടത്തെ പാര്‍ലമെന്ററി സിസ്റ്റവും എക്കണോമിക്ക് സിസ്റ്റവും അംഗീകരിച്ചുകൊണ്ട്, ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മറ്റേത് പാര്‍ട്ടികളേക്കാളും പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കട്ടെ എന്നാണ് എന്റെ ഉത്തരം. മാഷിന്റെയോ?

    ReplyDelete
  73. @ മണികണ്ഠന്‍

    എന്റെ അടുത്ത സുഹൃത്തായ മണികണ്ഠനാണു ഈ മറുപടി.

    1989 ലെ ചൈനീസ് നടപടിയെക്കുറിച്ച് നമുക്ക് ദു:ഖിക്കാം.സ്റ്റാലിനിസം എന്നു പറഞ്ഞ അധിക്ഷേപിക്കാം.ചൈന വരെ പോകുന്നതിനു മുന്‍പ് നമുക്ക് ആദ്യം കേരളത്തില്‍ നിന്നു തന്നെ തുടങ്ങാം.

    1989 നു വെറും രണ്ടു വര്‍ഷം മുന്‍‌പ് 1897 ല്‍ കേരളത്തില്‍ ഒരു നിയമസഭാ തിരഞ്ഞെടുപ്പ് നടന്നിരുന്നു.അന്ന് തൃക്കരിപ്പൂര്‍ നിയൊജക മണ്ഡലത്തില്‍ പാര്‍ട്ടി ഓഫീസില്‍ ഇരുന്ന അഞ്ചു സി.പി.എം കാരെ പൂറത്തു നിന്നു വാതില്‍ പൂട്ടി കോണ്‍ഗ്രസുകാര്‍ ഓഫീസിനു തീ വച്ച് ചുട്ടു കൊന്ന സംഭവം മണി വായിക്കാന്‍ വിട്ടു പോയതായിരുന്നോ?അതെങ്ങനെയാണു ഈ അഹിംസാവാദികളായ കോണ്‍ഗ്രസുകാര്‍ ചെയ്തത്? അതിനും ഒരു മൂന്നു വര്‍ഷം മുന്‍‌പ് 1984 ല്‍ ഇന്ദിരാ ഗാന്ധി വെടിയേറ്റു മരിച്ചപ്പോള്‍ സിക്കുകാരെ മുഴുവന്‍ കോണ്‍ഗ്രസുകാരുടെ നേതൃത്വത്തില്‍ കശാപ്പ് ചെയ്തത്? അന്നു മണി തീരെ ചെറുപ്പം ആയിരുന്നേക്കാം.അറിയാതെ പോയതാവാം..!അതിനു അല്പം പുറകോട്ടു പോയാല്‍ 1975-79 കാലഘട്ടത്തിലെ അടിയന്തിരാവസ്ഥയെക്കുറിച്ച ആരെങ്കിലും പറഞ്ഞെങ്കിലും മണി കേട്ടിട്ടുണ്ടൊ?അന്നുണ്ടായ അത്ര അധികാര കേന്ദ്രീകരണവും, ജനാധിപത്യ ധ്വംസനവും, മാധ്യമ സെന്‍ഷര്‍ഷിപ്പും,മര്‍ദ്ദനങ്ങളും ഒക്കെ കമ്മ്യൂണിസ്റ്റുകാരല്ലല്ലോ നടത്തിയത്..എന്നിട്ടും മണിക്ക് കമ്മ്യൂണിസ്റ്റുകാരെ ഭയം..അന്നു സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തില്‍ നിര്‍ബന്ധിത വന്ധീകരണം വരെയാണു നടന്നത്.

    മണി കേരളത്തിനു വെളിയില്‍ താമസ്സിച്ചിട്ടുണ്ടോ എന്ന് അറിയില്ല.എന്നെങ്കിലും പാലക്കാടിനു അപ്പുറം കടന്നാല്‍ ഒരു ഓട്ടൊ റിക്ഷാ പിടിച്ചു നോക്കൂ..മരക്കരുത്.തമിഴ് നാട്ടില്‍ ഓട്ടൊ പിടിക്കുന്നതിനു മുന്‍‌പ് വീടിന്റെ ആധാരം കൈയില്‍ കരുതിക്കോണം.അവിടെ ചെന്നിട്ട് കേരളത്തിലെ പോലെ ധാര്‍മ്മികരോഷം കൊണ്ടാലൊന്നും രക്ഷയില്ല.പറയുന്ന കാശ് കൊടുത്താലേ എവിടെയെങ്കിലും പോകാനൊക്കൂ.

    ഇതു തന്നെ മറ്റു കൂലികളുടെ സ്ഥിതിയും .കേരളത്തില്‍ കമ്മ്യൂണിസുകാര്‍ ഉള്ളതു കൊണ്ട് എന്ത് കുറ്റവും അവരുടെ മേല്‍ ചാര്‍ത്തിക്കൊടുക്കാം.കേരളത്തിനു വെളിയില്‍ പല സംസ്ഥാനങ്ങളിലായി കഴിഞ്ഞ 15 വര്‍ഷമായി താമസിക്കുന്ന എനിക്ക് വീടു ഷിഫ്റ്റ് ചെയ്യുമ്പോളും മറ്റും ഇഷ്ടം പോലെ ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.അതൊക്കെ ഇവിടെ വിവരിക്കാന്‍ തുടങ്ങിയാല്‍ കേരളം എത്ര ഭേദം എന്ന് പറഞ്ഞു പോകും.ഒരു കാര്യം ശരിയാ..കേരളത്തില്‍ തൊഴിലാളികളെ പറ്റിക്കാന്‍ പറ്റില്ല.അതവന്‍ നേടിയെടുത്ത സംഘടിത ബോധത്തിന്റെ ഫലമാണു.അതുകൊണ്ടു തന്നെ മറ്റു സംസ്ഥാനങ്ങളിലെ ജീവിതാവസ്ഥയല്ല അവനു കേരളത്തില്‍ ഉള്ളത്.അതറിയാന്‍ മണി കുറേ യാത്ര ചെയ്യണം.മറ്റു സ്ഥലങ്ങള്‍ കണ്ടു നോക്കണം.അതു കൊണ്ട് എന്തെങ്കിലും ആവേശത്തിന്റെ പുറത്ത് എഴുതുന്നതിനു മുന്‍പ് യാഥാര്‍ത്ഥ്യങ്ങള്‍ അറിയാനെങ്കിലും ശ്രമിക്കുക.

    ReplyDelete
  74. സുനില്‍ ബോംബെയില്‍ പോയിട്ടുണ്ടോ? ഞാന്‍ കണ്ടിട്ടുള്ള ഏറ്റവും നല്ല ഓട്ടോ/ടാക്സിക്കാരെ അവിടെയാനു ഞാന്‍ കണ്ടിട്ടുള്ളത്. എന്നുവച്ച് ശിവസേനക്കാര്‍ നല്ലതാനെണ്ണ്‍ വാദിക്കാന്‍ പറ്റില്ലല്ലോ.

    ReplyDelete
  75. @ മണികണ്ഠൻ

    എന്റെ അടുത്ത സുഹൃത്തായ മണികണ്ഠനുള്ള മറുപടിയുടെ രണ്ടാം ഭാഗം

    കേരളത്തിലെ കലാലയങ്ങളിലെ കാര്യം മണി പറഞ്ഞു.ഞാനും അവിടെയൊക്കെ തന്നെ പഠിച്ച ആളാണ്.1991 ൽ കേരളം വിടുന്നതിനു മുൻപ് വരെ കേരളത്തിലെ കലാലയങ്ങളിൽ 13 എസ്.എഫ് .ഐക്കാരാണു കെ.എസ്.യുക്കാരുടെ കുത്തേറ്റു മരിച്ചിട്ടുള്ളത്.വേണമെങ്കിൽ അവരുടെ ഒക്കെ പേരും സ്ഥലങ്ങളും ഒക്കെ പറയാവുന്നതേ ഉള്ളൂ.അതിൽ ഒരാളിനെ തിരുവോണ ദിവസം സ്വന്തം അമ്മയുടെ മുന്നിലിട്ടാണു വെട്ടൊക്കൊന്നത്.പറയൂ..എത്ര കെ.എസ്.യുക്കാർ കേരളത്തിലെ കലാലയങ്ങളിൽ എസ്.എഫ്.ഐക്കാരുടെ കത്തിക്കിരയായിട്ടുണ്ട്? എന്തിനധികം...മണി വല്ലപ്പോളും ചെറായിൽ നിന്നു എറണാകുളത്തു പോകുമ്പോൾ സൈമൺ ബ്രിട്ടോയുടെ വീടന്വേഷിക്കണം.എന്നിട്ട് അദ്ദേഹത്തോട് ചോദിക്കണം, എങ്ങനെ അരക്കു താഴെ തളർന്നു പോയി എന്ന്..അപ്പോൾ അറിയാം കെ.എസ്.യുക്കാരുടെ ‘അഹിംസാമാർഗം” എന്താണെന്ന്...പിന്നെ ഒരു കാര്യമുണ്ട്..അവർ എസ്.എഫ്.ഐക്കാരെ മാത്രമല്ല തട്ടിക്കളയുന്നത് , സ്വന്തം പാർട്ടിയിലുള്ളവരേയും തട്ടും.പ്രതാപ വർമ്മ തമ്പാൻ എന്ന് കേട്ടിട്ടുണ്ടോ? ഒരു കാലത്ത് കെ.എസ്.യുവിന്റെ നേതാവ് ആയിരുന്നു.അദ്ദേഹത്തെ ക്യാമസിൽ ഇട്ട് കുത്തിയത് സ്വന്തം പാർട്ടിയിലെ മറു ഗ്രൂപ്പ്കാർ ആയിരുന്നു.

    ഇതാണു കലാലയങ്ങളിൽ കെ.എസ്.യുവിന്റെ സ്വഭാവം.ഒരുകാലത്ത് കേരളം മുഴുവൻ നിറഞ്ഞു നിന്നിരുന്ന കെ.എസ്.യു വിന്റെ കുത്തക 1970ൽ മാത്രം രൂപികൃതമായ എസ്.എഫ്.ഐ തകർത്തത് നിങ്ങളൊക്കെ വീമ്പിളക്കുന്ന’ജനാധിപത്യ മാർഗ’ങ്ങളിലൂടെ തന്നെയാണ്.വിദ്യാർത്ഥികൾക്ക് വേണ്ടി നില കൊള്ളുകയും അവർക്കു വേണ്ടി പോരാടുകയും ചെയ്താണു അവർ വിദ്യാർത്ഥി മനസ്സുകളിൽ കയറിപ്പറ്റിയത്.അല്ലാതെ അക്രമം കൊണ്ടല്ല.

    എന്നിട്ടും എസ്.എഫ്.ഐക്കാരാണു കുഴപ്പം എന്നു പറയുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിനു തുല്യമാണു മണീ...!

    ReplyDelete
  76. സുനിലിന് മണി മറുപടി പറയുമായിരിക്കും. എന്റെ വക ഒരു ചിന്ന കമന്റ്: ഇന്ത്യയില്‍ എന്നല്ല ലോകത്ത് എവിടെ പോയാലും പിടിച്ചുപറിക്കാരും,കൊള്ളക്കാരും,സാമൂഹ്യവിരുദ്ധരും ഒക്കെ കാണും. ഇവിടെ ഇന്ത്യയില്‍ എത്രയോ പാര്‍ട്ടികള്‍ ഉണ്ട്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ മാത്രമാണ് ആളുകള്‍ ഭയക്കുന്നത്. ചീമേനി പറയുമ്പോള്‍ മാര്‍ക്സിസ്റ്റുകള്‍ കേരളത്തില്‍ കൊന്നുകൂട്ടിയ കണക്കുകള്‍ എത്ര?കോടതി വെറുതെ വിട്ട ചീമേനിക്കേസിലെ മുഴുവന്‍ പ്രതികളെയും മാര്‍ക്സിസ്റ്റുകള്‍ കൊന്നു തീര്‍ത്തു.

    ReplyDelete
  77. നന്ദിഗ്രാമില്‍ സി.പി.എം. പാര്‍ട്ടി മെംബര്‍മാര്‍ പോലീസുകാരൊടൊപ്പം കര്‍ഷകരെ തങ്ങളുടെ കൃഷിഭൂമിയില്‍ നിന്ന് ബലമായി പിടിച്ചിറക്കിയതാണ് അവിടത്തെ ജനങ്ങള്‍ സി.പി.എമ്മിനെ ഇത്രയും വെറുക്കാന്‍ കാരണം. അക്രമം മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ കൂടപ്പിറപ്പാണ്. സ്റ്റാലിനില്‍ നിന്ന് പൈതൃകമായി കിട്ടിയതാണ് അത്. കാളിദാസന്‍ വെള്ള പൂശിയാലൊന്നും അത് മായുകയില്ല.
    സുകുമാരന്‍ മാഷേ,


    മാഷു കണ്ണടച്ചാലൊന്നുമിരുട്ടാകില്ല.

    നന്ദിഗ്രം ഉള്‍പ്പടെ ബംഗാളിലെല്ലായിടത്തും കര്‍ഷകര്‍ക്ക് കൃഷിചെയ്യാന്‍ ഭൂമി സി പി എം ആണു നല്‍കിയത്. സ്റ്റാലിനില്‍ നിന്നും കിട്ടിയ പൈതൃകം മാഷു പറയുമ്പോലെ ആണെങ്കില്‍ അത് നടക്കില്ലായിരുന്നു.

    നന്ദിഗ്രാമില്‍ സംഭവിച്ചതെന്തായിരുന്നു എന്ന് മാഷിനറിയം. അത് മാഷിപ്പോള്‍ വാനോളം പുകഴ്ത്തുന്ന കോണ്‍ഗ്രസിന്റെ ഉദാരവത്കരണത്തിന്, ഓശാന പാടാന്‍ ബുദ്ധ ദേവ് പോയതു കൊണ്ടു സംഭവിച്ചതാണ്. ഭൂപരിഷ്കരണത്തിന് കടക വിരുദ്ധമായിരുന്നു അവിടെ കൃഷി ഭൂമി ഏറ്റെടുത്ത് ബഹു രാഷ്ട്ര കുത്തകകള്‍ക്ക് നല്‍കിയത്. അത് സി പി എമ്മിനെ ഇത്ര നാളും പിന്തുണച്ച സാമാന്യ ജനത ഇഷ്ടപ്പെട്ടില്ല. അവരുടെ ഭൂമി സംരക്ഷണ നടപടിക്ക് മമതാ ബാനര്‍ജിയും മാവോയിസ്റ്റുകളും നക്സലുകളും, ജമാ അത്ത് എ ഹിന്ദും കൂടി പിന്തുണ നല്‍കി. മമത അങ്ങനെ സി പി എം പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ചെയ്തതും ഇപ്പോള്‍ ഉപേക്ഷിച്ചതുമായ നയം പിടിച്ചു വാങ്ങി. അത് മമതയുടെ നയമല്ല. കോണ്‍ഗ്രസിലായിരുന്നപ്പോഴും എന്‍ ഡി എ യുടെ ഭാഗമായിരുന്നപ്പോഴും ഇപ്പോള്‍ യു പി എയുടെ ഭാഗമായപ്പോഴും ഇതൊന്നും അവരുടെ നയപരിപാടിയല്ല. സി പി എം നില്‍ക്കേണ്ട സ്ഥാനത്തു നിന്നും മാറിയപ്പോള്‍ ആ സ്പെയ്സില്‍ മമത കയറി നിന്നു അത്രമാത്രം. ഏതളവു കോലു വച്ചളന്നാലും മന്‍മോഹന്‍ സിംഗിന്റെയും ചിദംബരത്തിന്റെയും നയമല്ല ഇത്.

    മമത സ്വര്‍ഗ്ഗ രാജ്യം കൊടുക്കുമെന്നു കരുതിയല്ല ബംഗാളികള്‍ അവരുടെ കൂടെ കൂടിയത്. ഭൂപരിഷ്കരണം ഉള്‍പ്പടെയുള്ള നയം മന്‍ മോഹന്‍ സിംഗ് നടപ്പാക്കി മമതയുടെ നയത്തെ അംഗീകരിക്കുമെന്ന് കരുതുന്നവര്‍ വിഡ്ഡികളുടെ സ്വര്‍ഗ്ഗത്തിലാണെന്നു പറയേണ്ടി വരും. സി പി എം അവിടെ ജനങ്ങലിലേക്കിറങ്ങി ചെല്ലുകയും നന്ദിഗ്രാം പോലുള്ള പാളിച്ചകള്‍ പരിഹരിക്കുകയും ചെയ്താല്‍ അവര്‍ തിരിച്ചു വരും. സി പി എമിന്റെ തനത് നയത്തിലേക്കു തിരികെ പോകാന്‍ അവര്‍ക്ക് വളരെ എളുപ്പം പറ്റും. മമതക്കു കൂടെയുള്ളവരെയും കോണ്‍ഗ്രസിനേയും സി പി എമ്മിന്റെ നയത്തിലേക്കു കൊണ്ടു പോകാന്‍ എളുപ്പമാവില്ല. ഒരു പ്രാവശ്യം അധികാരത്തില്‍ വരുമ്പോള്‍ അതൊക്കെ മനസിലാകും

    എന്താണു മമതയുടെ നയ പരിപാടി? ഒന്നുമില്ല. ബംഗളില്‍ ഇപ്പോള്‍ സ്വീകരിക്കുന്നതാണെങ്കില്‍ അത് യു പി എ യുടേതില്‍ നിന്നും നേരെ വിപരീതമാണ്. അവര്‍ അധികാരത്തില്‍ വന്നാലും സി പി എം മൂന്നു പതിറ്റാണ്ടു പിന്തുടര്‍ന്നതേ നടത്താന്‍ പറ്റൂ. അതല്ല മന്‍ മോഹന്‍ സിംഗിന്റെ ഉദാരവത്കരണത്തെ പിന്തുണക്കുന്നതാണെങ്കില്‍ ബംഗാളികള്‍ വളരെ വേഗം അവരെ തള്ളിക്കളയും. നന്ദിഗ്രാം വിരല്‍ ചൂണ്ടുന്നതതിലേക്കാണ്.

    ReplyDelete
  78. സുനില്‍,

    എസ്.എഫ്.ഐയുടെ കലാലയ അക്രമ രാഷ്ട്രീയത്തെ പുറത്തെടുക്കല്ലെ, അതെടുത്താല്‍ മറുപടി പറഞ്ഞ് താങ്കള്‍ തളര്‍ന്നേക്കാം.

    താങ്കള്‍ക്ക് കയ്യിലേയും കൂടിയാല്‍ കാലിലേയും വിരലുകളില്‍ എണ്ണിതീര്‍ക്കാവുന്നതേയുള്ളു കെ.എസ്.വിന്റൈയും ഇതര വിദ്യാര്‍ത്ഥി സംഘടനകളുടേയും അക്രമങ്ങള്‍ എന്നാല്‍ എസ്.എഫ്.ഐയുടെ എടുത്താല്‍ തീരില്ല. താങ്കളടക്കം ഇടതന്‍ മാരുടെ പ്രോബ്ലെമിതാണ്, എന്തെങ്കിലും പറയുമ്പോള്‍ അല്‍‌പ്പം പോലും മനസാക്ഷിക്കുത്തുണ്ടാവില്ല പാര്‍ട്ടി! അതുമാത്രം!

    മൂന്ന് കോളേജുകളിലായി ആറ് കൊല്ലം കഴിച്ചവനാണ് ഞാനും. മൂന്നിടത്തും നേരില്‍ കണ്ടിട്ടുണ്ട് ഗുണ്ടാ രാഷ്ട്രീയം. എസ്.എഫ്.ഐക്കാരല്ലാത്ത ഒരുത്തനും ആ സംഘടനയെ ഇഷ്ടപ്പെടില്ല. തൃശ്ശൂര്‍ ഗവ എഞ്ചിനീയറിങ്ങ് കോളേജില്‍ എസ്.എഫ്.ഐ ക്കാര്‍ ഗുണ്ടകളാക്കി വളര്‍ത്തിയ പല എസ്സ്.സി/എസ്.എസ്.ടി ക്കാരും ഇന്നും ഒരു പേപ്പറില്‍ പോലും വിജയിക്കാതെ അനാതപ്രേതങ്ങളായി നടപ്പുണ്ട്.

    ആ ചീട്ട് പുറത്തെടുക്കല്ലെ പ്ലീസ്! ,

    കെ.പി.എസ് , ഈ പോസ്റ്റ് പലര്‍ക്കും ഒരു വീണ്ടുവിചാരത്തിന് കാരണമായെങ്കില്‍ എന്നാശിക്കുന്നു, ഇടതരേ, ദയവായി ഉള്ള് തുറക്കൂ , പാര്‍ട്ടി എന്ന ലേബലില്‍ അല്ലാതെ സ്വന്തം മനസാക്ഷിക്ക് അനുസൃതമായി , സ്വന്തം പേരില്‍ അല്ലെങ്കില്‍ നല്ല അനോണിയായെങ്കിലും ;)

    വിഷയം ഞാന്‍ മാറ്റിയോ ?

    ReplyDelete
  79. സുനില്‍ ബോംബെയില്‍ പോയിട്ടുണ്ടോ? ഞാന്‍ കണ്ടിട്ടുള്ള ഏറ്റവും നല്ല ഓട്ടോ/ടാക്സിക്കാരെ അവിടെയാനു ഞാന്‍ കണ്ടിട്ടുള്ളത്. എന്നുവച്ച് ശിവസേനക്കാര്‍ നല്ലതാനെണ്ണ്‍ വാദിക്കാന്‍ പറ്റില്ലല്ലോ.

    തൊമ്മന്‍‌,

    ഓട്ടോ റിക്ഷായുടെ കാര്യം പറഞ്ഞപ്പോള്‍ ഇക്കാര്യം ഞാന്‍ എഴുതാതെ വിട്ടതാ..മുംബൈയില്‍ പോയിട്ടുണ്ട് എന്ന് മാത്രമല്ല, ഞാന്‍ പഠിച്ചത് മുംബൈ യൂണിവേര്‍സിറ്റി ക്യാമ്പസില്‍ ആണ്.ഏഴു വര്‍ഷം ഞാന്‍ മുംബൈയില്‍ താമസിക്കുകയും ജോലിചെയ്യുകയും ചെയ്തിട്ടുണ്ട്.മുംബൈ നഗരം ചില കാര്യങ്ങളില്‍ വളരെ “അച്ചടക്കം” ഉള്ള സിറ്റി ആണ്.അത് ഇന്നും ഇന്നലെയും ഉണ്ടായതല്ല.സ്വാന്തന്ത്ര്യത്തിനു മുന്‍‌പ് തന്നെ ബ്രിട്ടിഷു കാരുടെ പ്രധാന വാണിജ്യ കേന്ദ്രം എന്ന നിലയില്‍ അന്നു മുതലേ എഴുതപ്പെടാത്ത ഒരു നിയമം മുംബൈയില്‍ ഉണ്ട്.രണ്ടു പേര്‍ ഉള്ള സ്ഥലത്ത് ഒരു “ക്യൂ” സ്വയം രൂപീകൃതം ആകും.അത് ബസ് കയറുന്നിടത്തായാലും, ബില്ലടക്കാന്‍ പോകുന്നിടത്തായാലും എല്ലാം.അതു പോലെ ഓട്ടോയോ ടാക്സിയോ പിടിച്ചാല്‍ ആ നിമിഷം മീറ്റര്‍ വീണിരിക്കും.അതിലെ തുകയില്‍ കൂടുതല്‍ ആരും ചോദിക്കില്ല.പബ്ലിക്ജ് ട്രാസ്‌പോര്‍ട്ട് വളരെ ശക്തവുമാണ്.ഇതൊന്നും ശിവസേനക്കാരന്‍ കൊണ്ടു വന്നതല്ല.ബാല്‍ താക്കറേ കാര്‍ട്ടൂണിസ്റ്റാവുന്നതിനും മുന്‍‌പ് തന്നെ മുംബൈ ഇങ്ങനെ തന്നെ ആയിരുന്നു.

    അതു പറയുമ്പോള്‍ തന്നെ മറ്റൊന്നും ഓര്‍ക്കണം.ഈ രീതിയും അച്ചടക്കവുമെല്ലാം മുംബൈ കോര്‍പ്പറേഷന്‍ അതിര്‍ത്തിയില്‍ മാത്രമേ ഉള്ളൂ.അതിനു തൊട്ടുവെളിയില്‍ താനെ കഴിഞ്ഞാല്‍ എല്ലാം മറ്റുള്ള സ്ഥലങ്ങള്‍ പോലെ തന്നെ.മഹാര്‍ഷ്ട്രയിലെ മറ്റു സ്ഥലങ്ങളില്‍ ചെന്നാലും തഥൈവ!

    ഇത്രയൊക്കെ സിസ്റ്റം ഉള്ള , കോണ്‍ഗ്രസ് സ്ഥിരമായി ഭരിച്ചു വരുന്ന ( ഇടക്കാലത്തെ ശിവസേന ഭരണത്തെ വിട്ടു കളയാം) മുംബൈയില്‍ തന്നെയാണു ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരി(ധാരാവി) സ്ഥിതി ചെയ്യുന്നത് എന്ന കാര്യം ഇവിടെ പ്രസ്താവിക്കാന്‍ ഒരു അവസരം ഉണ്ടാക്കി തന്ന തൊമ്മനു നന്ദി.( ഇന്നലെ വിമോചന സമരത്തെക്കുറിച്ച പറഞ്ഞപ്പൊള്‍ നന്ദി പറഞ്ഞ പോലെ)....

    ഏറ്റവും വലിയ അധോലോക സംഘങ്ങളും ഇപ്പറഞ്ഞ മധുര മനോജ്ഞ ‘ജനാധിപത്യ വാദി’കളുടെ മുംബൈയില്‍ തന്നെ!

    ReplyDelete
  80. കാളിദാസന്‍ മാഷെ, ബംഗാളില്‍ സി.പി.എം. മുപ്പതിലധികം കൊല്ലങ്ങളായി ഭരണക്കുത്തക നിലനിര്‍ത്തുന്നത് യഥാര്‍ഥ ജനപിന്‍‌തുണ കൊണ്ടാണെന്ന് ജനാധിപത്യവിശ്വാസികള്‍ ആരും കരുതുന്നില്ല. സര്‍ക്കാര്‍ സംവിധാനം പരിപൂര്‍ണ്ണമായി രാഷ്ട്രീയവല്‍ക്കരിച്ചും പാര്‍ട്ടിമെംബര്‍മാരുടെ കയ്യൂക്കും അതേ പോലെ പല കൃത്രിമങ്ങള്‍ കൊണ്ടുമാണ് അത് സാധിച്ചു പോരുന്നത് എന്ന് പലരും രേഖപ്പെടുത്തിയിട്ടുണ്ട്. അതൊക്കെ മറി കടക്കാന്‍ കഴിയും വിധം സാധാരണക്കാര്‍ക്ക് മാര്‍ക്സിസ്റ്റ്കാരോട് വെറുപ്പ് കൂടിയെന്നും എന്ത് കുതന്ത്രങ്ങളെയും അതിജീവിയ്ക്കാനുള്ള രാഷ്ട്രീയ കരുത്ത് അവര്‍ ആര്‍ജ്ജിച്ചു വരുന്നുമെന്നുമാണ് കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലവും ഇപ്പോഴത്തെ ഉപതെരഞ്ഞെടുപ്പ് ഫലവും വ്യക്തമാക്കുന്നത്.

    മാര്‍ക്സിസ്റ്റ് പ്രചാരണരീതി പണ്ടേ പോലെ ഇനി ജനങ്ങളുടെ ഇടയില്‍ വിലപ്പോവില്ല. തങ്ങള്‍ ജനങ്ങളുടെ യജമാനന്മാര്‍ ആണെന്ന മട്ടും ഭാവവുമാണ് മാര്‍ക്സിസ്റ്റ് നേതാക്കള്‍ക്ക്. ബംഗാളില്‍ ഭരണമാറ്റം ഉണ്ടാകട്ടെ. കുത്തകഭരണം അഭിലഷണീയമായ ഒരേര്‍പ്പാണെന്ന് കരുതുന്നില്ല.

    ReplyDelete
  81. തറവാടിയുടെ ഇടപെടല്‍ നന്നായി. പലരും ഒന്നും തുറന്ന് പറയാത്തത് കൊണ്ട് ഇവര്‍ വിചാരിക്കുന്നു,ആരും ഒന്നും മനസ്സിലാക്കുന്നില്ല എല്ലാവരും തങ്ങള്‍ പറയുന്നത് അപ്പടി വിഴുങ്ങുന്നുണ്ടെന്ന്. കോളേജ് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കെ.എസ്.യു.സ്ഥാനാര്‍ത്ഥിക്ക് നോമിനേഷന്‍ സമര്‍പ്പിക്കാന്‍ കഴിയാറില്ല. സ്ഥാനാര്‍ത്ഥിയാകും എന്നു ഏകദേശരൂപമുള്ള വിദ്യാര്‍ത്ഥികളുടെ വീട്ടില്‍ പോയി നോമിനേഷന്‍ നല്‍കിയാല്‍ മകന്റെ മുട്ടിന് താഴെ കാണില്ല എന്ന് രക്ഷിതാക്കളെ ഭീഷണിപ്പെടുത്തുന്നത് ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്. ഇപ്രകാരമൊക്കെയാണ് എസ്.എഫ്.ഐ. കോളേജില്‍ ഭൂരിപക്ഷം കരസ്ഥമാക്കാറ്. നല്ലതേ കാലത്തെ അതിജീവിയ്ക്കൂ എന്ന് സമാധാനിക്കുക തന്നെ..

    ReplyDelete
  82. ബംഗാളില്‍ ഏതായാലും കാര്യങ്ങള്‍ കൈവിട്ടുപോയി, കേരളത്തില്‍ ഇനിയും കുറച്ചുകൂടി അവസരം സി പി എമ്മിന്‍ ബാക്കിയിരിക്കുന്നു, അതിനവര്‍ ഈ ഉപതിരഞ്ഞെടുപ്പ് തോല്‍വി ഒരു വില്ലുവിളിയായി തന്നെ കരുതി ഇനിയെങ്കിലും സത്യസന്ധമായി നേരെചൊവ്വെ അക്രമത്തിനും അട്ടിമറിക്കും മുതിരാതെ ഒരു തിരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാവുക....

    തോല്‍വിയുടെ കാരണം നേതൃത്തത്തിനറിയാം, പക്ഷെ ഫലം വന്നതിനുശേഷമുള്ള നേതാക്കളുടെ പ്രതികരണം കണ്ടപ്പോള്‍ മനസ്സിലായത് അവരത് തീരെ സമ്മതിക്കില്ല എന്നാണ്. അതുകൊണ്ടു തന്നെ അണികള്‍ അറിയേണ്ടത് വിവരമില്ല എന്നത് ഒരു തെറ്റല്ല, എന്നാല്‍ വിവരമില്ല എന്നതിന്‍റെ അഹങ്കാരം ഒരു വലിയ തെറ്റുതന്നെയാണ്... മനസ്സാക്ഷിയോട് സംവദിക്കുക...

    ReplyDelete

  83. വിദ്യാർത്ഥികൾക്ക് വേണ്ടി നില കൊള്ളുകയും അവർക്കു വേണ്ടി പോരാടുകയും ചെയ്താണു അവർ വിദ്യാർത്ഥി മനസ്സുകളിൽ കയറിപ്പറ്റിയത്.അല്ലാതെ അക്രമം കൊണ്ടല്ല.


    സുനിലേ,

    കേരളത്തിലെ കാമ്പസുകളിലുള്ള എസ്.എഫ്.ഐയെക്കുറിച്ച് തന്നെയാണോ സുനിൽ ഇത് പറഞ്ഞത് ? എങ്കിൽ ഒരേയൊരു പ്രതികരണമേയുള്ളൂ.

    ഹ ഹ ഹ ഹ ഹ.......

    ReplyDelete
  84. ആഹാ !!
    തറവാടിയുടെ വെളിപ്പെടുത്തലുകള്‍ എല്ലാം പറയൂന്നെ. അഞ്ചും രണ്ടു ഏഴു കൊല്ലം കിടന്ന് വിരകിയ സ്ഥലമാണ് തൃശ്ശൂര്‍ മേഖല.കോളേജ് യൂണിറ്റ് സെക്രട്ടറി മുതല്‍ ജില്ലാ കമ്മറ്റി വരെ പ്രവര്‍ത്തിച്ചിട്ടുമുണ്ട്. വിദ്യാര്‍ത്ഥി രാഷ്ട്രീയവും ബഹളവുമൊക്കെ കഴിഞ്ഞ് ഒരു മാസം പോലും നഷ്ടപ്പെടാതെ തന്നെയാണ് ഞാന്‍ പുറത്തിറങ്ങിയത്. നിരവധി കേസുകള്‍ ഉണ്ടായിട്ടുണ്ട്, പക്ഷെ അതെല്ലാം എന്തെങ്കിലും ഒരു പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി ഉണ്ടായവ മാത്രം. അതോണ്ട് തൃശൂര്‍ കോളേജുകളിലെല്ലാം ഗുണ്ടാ വിളയാട്ടമാണെന്ന് പ്രസ്ഥാവന് ഉള്‍ക്കൊള്ളാം അല്പം ബുദ്ധിമുട്ടാണ്.എസ്.എഫ് ഐക്കാരെല്ലാം തോറ്റ് തെണ്ടി നടക്കുകയാണെന്ന പ്രസ്താവന വെറും നുണ പ്രചരണമായി തള്ളിക്കളയാം.

    ReplyDelete
  85. ഒന്നൂടെ.
    സഖാവ് കൊച്ചനിയനെ കെ.എസ്.യു ഗുണ്ടകള്‍ വെട്ടിക്കൊല്ലുന്നത് ഞങ്ങളുടെ തൊട്ടടുത്ത മതില്‍ക്കെട്ടിന് പുറത്തിട്ട്. ഓടിച്ചെല്ലുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.

    ReplyDelete
  86. എസ്.എഫ്.ഐ ഭൂരിപക്ഷം നേടുന്നതെങ്ങിനെയെന്ന് കെ.പി.എസ് മാഷ് കണ്ടുപിടിച്ചത് ഉഗ്രന്‍.
    കേരളത്തിലെഏതെല്ലാം കോളേജിലാണ് ഇപ്രകാരം കെ.എസ്.യുക്കാരെ വീട്ടില്‍ ചെന്ന് ഭീഷണിപ്പെടുത്തി നോമിനേഷന്‍ തടഞ്ഞതെന്ന ലിസ്റ്റ് കിട്ടിയിരുന്നെങ്കില്‍ ഉപകാരമായിരുന്നു.

    ReplyDelete
  87. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം കോണ്‍ഗ്രസ്സ് ഭരണസാരഥ്യം ഏറ്റെടുത്തത് കൊണ്ട് മാത്രമാണ് ഇന്ത്യ ഇന്ന് കാണുന്ന അവസ്ഥയില്‍ എത്തിച്ചേര്‍ന്നത്.

    അതിനെ ആരും നിഷേധിച്ചിട്ടില്ല. കോണ്‍ഗ്രസ് പാര്‍ട്ടി ഭരിച്ചതുകൊണ്ടല്ല, അവര്‍ നടപ്പാക്കിയ നയങ്ങള്‍ കൊണ്ടാണ്, ഇന്‍ഡ്യ ഇന്ന് കാണുന്ന അവസ്ഥയില്‍ എത്തിച്ചേര്‍ന്നത്. ആ നയങ്ങള്‍ മതേതരത്വം, സോഷ്യലിസം, ചേരി ചേരായ്മ എന്നിവയയിരുന്നു. സോഷ്യലിസത്തില്‍ അധിഷ്ടിതമായ സമ്പദ് വ്യവസ്ഥയും ശാസ്ത്ര സാങ്കേതിക രംഗത്തെ നയങ്ങളും മുതല്‍ മുടക്കും ഇന്‍ഡ്യയെ മുന്നോട്ടു നയിച്ചു. അതില്‍ സോവിയറ്റ് യൂണിറ്റന്റെ പങ്ക് വളരെ ഏറെയാണ്. അത് മനസിലാക്കാന്‍ അമേരിക്ക സഹായിച്ച പക്കിസ്ഥാനിലേക്കൊന്നു നോക്കിയാല്‍ മതി. നെഹ്രൂവിയന്‍ സോഷ്യലിസമാണ്, ഇന്‍ഡ്യക്കടിത്തറ പാകിയത്. ഇന്ദിരാ ഗാന്ധി ഒരു പടി കൂടി കടന്ന്, ബാങ്കുകള്‍ ദേശസാല്‍ക്കരിക്കയും സംവരണം പോലുള്ള സാമൂഹ്യ നീതി ലക്ഷ്യമാക്കിയുള്ള നയങ്ങള്‍ നടപ്പിലാക്കുകയും ചെയ്തു. നെഹ്രുവിനും ഇന്ദിരക്കും ഈ നയങ്ങള്‍ നടപ്പിലക്കന്‍ ഇടതു പക്ഷം നല്ല പിന്തുണയും നല്‍കി.

    കോണ്‍ഗ്രസ് ഇടക്കാലത്ത് സോഷ്യലിസ്റ്റ് ആശയങ്ങളില്‍ നിന്നും വ്യതി ചലിച്ചു. അതിന്റെ പരിണിത ഫലമാണ്, മവോയിസ്റ്റ്കളും നക്സലുകളും അവരുടെ സ്വാധീന മേഖല വളരെ വിപുലമാക്കിയത്.

    ReplyDelete
  88. വിമോചനസമരത്തില്‍ ജനങ്ങള്‍ പങ്കെടുത്തിരുന്നു. ക്രസമാധാനം താറുമാറായിരുന്നു. തെറ്റോ ശരിയോ എന്നത് ഏകപക്ഷിയമായി തീരുമാനിക്കേണ്ടതല്ല. ആ സമരം ശരിയും അനിവാര്യവുമായിരുന്നു എന്ന് കരുതുന്നവരും ഉണ്ടല്ലൊ.

    തെറ്റോ ശരിയോ എന്ന് ഏകപക്ഷീയമായി തീരുമനിക്കാനാകില്ല. പക്ഷെ 1957 ലെ ശരിയുടെ ഭാഗത്തു നിന്നവരില്‍ വളരെയേറെ പേര്‍ ആ ശരി തെറ്റാണെന്നു സമ്മതിക്കുന്നത് ഏതായാലും ഏകപക്ഷീയമായ തീരുമാനമല്ലല്ലോ.

    ക്രസമാധാനം താറുമാറാക്കാന്‍ കുറെപ്പേര്‍ ഇറങ്ങിത്തിരിച്ചാല്‍ അതു തറുമാറാകും. അതിനു സഹായം ചെയ്യാന്‍ സി ഐ എ പോലുള്ളവര്‍ ഉണ്ടായാല്‍ വളരെ എളുപ്പവും. ആളും അര്‍ത്ഥവും കൊടുത്ത് സഹായിച്ചിട്ടല്ലേ സോവിയറ്റ് യൂണിയന്‍ പോലുള്ള വന്‍ ശക്തിയെ അഫ്ഘാനിസ്ഥാനില്‍ നിന്നും കെട്ടു കെട്ടിച്ചത്? അതുമായി താരതമ്യം ചെയ്താല്‍ കേരളത്തിലെ ലക്ഷ്യം ​വളരെ നിസാരമായിരുന്നു.

    ഇന്‍ഡ്യയിലെ 200 ജില്ലകളില്‍ നക്സലൈറ്റുകളും മാവോയിസ്റ്റുകളുമാണു ഭരിക്കുന്നതെന്നാണു മന്‍ മോഹന്‍ സിംഗ് പറഞ്ഞത്.അതുമായി താരതമ്യം ചെയ്താല്‍ കേരളത്തിലെ ക്രസമാധാനം എത്രയോ നല്ലതായിരുന്നു.

    ReplyDelete
  89. എന്തു പോക്രിത്തരം കാണിച്ചാലും താങ്ങാൻ ആളുണ്ടെങ്കിൽ ചോരത്തിളപ്പുള്ള പ്രായത്തിൽ ഭൂരിപക്ഷം ചെറുപ്പക്കാർ അവിടേക്കെ പോവൂ...! അവരുടെ ചോരത്തിളപ്പിനെ മുതലെടുക്കുകയാണു അവർ. എസ്. എഫ്. ഐ. ഇല്ലെങ്കിൽ അടുത്ത തലമുറ മുതൽ വോട്ടു കിട്ടാൻ ഒരു രക്ഷയും ഇല്ലാ എന്നു എല്ലാവർക്കും അറിയാം...! അവർക്കു നന്നായി അറിയാം!!

    ReplyDelete
  90. ithu keralam anennu..veendum jangal teliyichu....
    paranjittu karyamilla...budhiyundayittu karyamilla vivaravum venam...alle?

    ReplyDelete
  91. തറവാടി,
    എസ എഫ്‌ ഐ കാരല്‍ കൊല്ലപെട്ട രണ്ടു കെ എസ യു കാരുടെ പേര് പറയാമോ?

    ReplyDelete
  92. നേരത്തെ രണ്ട് കമന്റുകള്‍ക്ക് ‘ജനാധിപത്യവാദികളുടെ സ്വയം‌പ്രഖ്യാപിത ഓര്‍ഗനൈസിങ് ചീഫി’ന്റെ കൈകളില്‍ സംഭവിച്ച ദുര്യോഗം ഓര്‍മയില്‍ വെച്ചുകൊണ്ടു തന്നെ വീണ്ടും എഴുതട്ടെ: (സുകുമാരേട്ടാ... താങ്കള്‍ ഇതും വെട്ടിയാലും വായിക്കേണ്ടവര്‍ വായിച്ചിരിക്കും!)

    തൃശ്ശൂര്‍ എന്‍‌ജിനീയറിങ് കോളേജിനെപ്പറ്റി ‘തറവാടി’യുടെ പരാമര്‍ശമാണ് എന്നെ വീണ്ടും എഴുതാന്‍ പ്രേരിപ്പിച്ചത്. താങ്കള്‍ പറഞ്ഞ അതേ തൃശ്ശൂര്‍ എന്‍‌ജിനീയറിങ് കോളേജില്‍ നാലുകൊല്ലം ചെലവഴിച്ചവനാണ് ഞാനും. അവിടെ എസ് എഫ് ഐയുടെ പേരും പറഞ്ഞ് വിലസിയിരുന്ന പലരുടെയും യഥാര്‍ഥ രാഷ്ട്രീയം അന്വേഷിച്ചാല്‍ മറുപടി പറഞ്ഞ് തളരുന്നത് താങ്കളും കൂടെയുള്ളവരുമാകും. എസ് എഫ് ഐ കാമ്പസ്സില്‍ എന്ത് പ്രകടനമോ സമരമോ നടത്തിയാലും അതില്‍ ഏറ്റവും ‘ആക്റ്റീവ് മെംബറെ’ പോലെ പങ്കാളികളാകാറുള്ള കുറച്ച് സഹപാഠികളുണ്ടായിരുന്നു എനിക്ക്. പുറമേ എസ് എഫ് ഐ-ക്കാ‍രായി ‘അഭിനയി’ച്ചിരുന്ന അവരില്‍ പലരും ഉള്ളില്‍ 101% കോണ്‍‌ഗ്രസ്സുകാരായിരുന്നു എന്നു മാത്രം. സോണിയാ ഗാന്ധി - മന്‍‌മോഹന്‍ - ആന്റണി ത്രയത്തെ ആരാധിക്കുന്ന, എന്റെ ചിലസുഹൃത്തുക്കളെ പോലെയുള്ള, പാര്‍ട്ടിയോടോ പാര്‍ട്ടി പിന്തുടരുന്ന ആശയങ്ങളോടോ യാതൊരു പ്രതിബദ്ധതയുമില്ലാത്ത ‘അഭിനയപ്രതിഭ’കള്‍ കലാലയങ്ങളില്‍ എസ് എഫ് ഐ-ക്ക് കാണുന്ന ശക്തി പാര്‍ട്ടിയുടെ ശക്തിയാകാതെ പോകുന്നതിനു പ്രധാന കാരണമാണ്.

    ഇത്തരം ‘വ്യാജന്മാര്‍’ തന്നെ സംഘടനയുടെ ലേബലില്‍ അക്രമങ്ങള്‍ നടത്തിയ സംഭവങ്ങള്‍ക്ക് ഞാന്‍ സാക്ഷിയുമാണ്. അതുകൊണ്ട് എസ് എഫ് ഐ-യുടെ ലേബല്‍ വഹിക്കുന്നവര്‍ നടത്തുന്ന അക്രമങ്ങളൊക്കെ പാര്‍ട്ടി നയത്തിന്റെ പേരില്‍ കെട്ടി വെക്കാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്.

    ReplyDelete
  93. കാളിദാസന്റെ ഇപ്പോഴത്തെ കമന്റില്‍ തര്‍ക്കത്തിനൊന്നും സ്കോപ്പില്ല. എന്നാല്‍ അവിടെയും സോഷ്യലിസം കടന്നു വരുന്നത്കൊണ്ട് ചിലത് പറയാതിരിക്കാനും വയ്യ. സോഷ്യലിസം ഒരു സിദ്ധാന്തം എന്ന നിലയില്‍ പരക്കെ അംഗീകാരം നേടുകയും എന്നാല്‍ പ്രയോഗത്തില്‍ അതിന്റെ തടസ്സങ്ങള്‍ ബോധ്യമാകാതിരിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലാണ് കോണ്‍ഗ്രസ്സ് ആവഡിയില്‍ വെച്ച് സോഷ്യലിസം അതിന്റെ സാമ്പത്തിക നയമായി പ്രഖ്യാപിച്ചത്. എന്നാല്‍ സ്വാതന്ത്ര്യം കിട്ടുമ്പോഴേക്കും സ്റ്റാലിന്‍ സോവിയറ്റ് യൂനിയനില്‍ കുലാക്കുകള്‍ എന്നറിയപ്പെട്ട ഭൂവുടമകളെ ഉന്മൂലനം ചെയ്തും മറ്റും സോഷ്യലിസം നടപ്പാക്കിയതിന്റെ കഥകള്‍ പുറത്ത് വന്നിരുന്നു. സ്റ്റാലിന്റെ ക്രൂരതകള്‍ വെളിവാക്കുന്ന ക്രൂഷ്‌ചേവിന്റെ റിപ്പോര്‍ട്ട് കമ്മ്യൂണിസത്തെ കുറിച്ചും സോഷ്യലിസത്തെക്കുറിച്ചും ഭീതി പടര്‍ത്തിയിരുന്നു.

    ശക്തമായ പൊതുമേഖലയും,സ്വകാര്യമേഖലയും മത്സരിച്ചുകൊണ്ട് രാജ്യപുരോഗതി ഉറപ്പാക്കുന്ന മിശ്രസാമ്പത്തിക നയമാണ് നെഹ്‌റു സ്വീകരിച്ചത്. അത് ശരിയായിരുന്നെന്ന് കാലം തെളിയിച്ചു. പിന്നീട് ഇന്ദിരാഗാന്ധിയുടെ സാമ്പത്തിക നയങ്ങളും നെഹ്‌റുവിയന്‍ നയങ്ങള്‍ക്ക് അനുസൃതം തന്നെയായിരുന്നു. അവര്‍ ഭരണഘടനയുടെ ആമുഖത്തില്‍ സോഷ്യലിസം കൂട്ടിച്ചേര്‍ത്തത് അക്കാലത്തെ ഒരു രാഷ്ട്രീയ സ്റ്റണ്ട് ആയിട്ടേ എനിക്ക് തോന്നിയിട്ടുള്ളൂ. കാരണം സോഷ്യലിസം ഒരിക്കലും പ്രായോഗികമല്ല.

    നരസിംഹറാവുവിന്റെ കാലം ആകുമ്പോഴേക്കും ഉദാരവല്‍ക്കരണവും,ആഗോളീകരണവും സ്വീകരിക്കാതെ മുന്നോട്ട് പോകാന്‍ കഴിയാത്ത ഒരു ആഗോള സാഹചര്യം നിലവില്‍ വന്നുകഴിഞ്ഞിരുന്നു. ഇന്ന് നെഹ്‌റുവിയന്‍ നയങ്ങള്‍ക്ക് ഒരു പ്രസക്തിയുമില്ല. പൊതുമേഖല തന്നെ വേണോ എന്നിടത്തേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. തെറ്റോ ശരിയോ എന്നതല്ല കാലത്തിന്റെ അനിവാര്യതകള്‍ ഏറ്റുവാങ്ങേണ്ട അവസ്ഥയിലാണ് നമ്മള്‍.

    ReplyDelete
  94. കെ.പി.എസ്, ഓടിയാണ്:

    അനില്‍@ബ്ലോഗ്/ അഭിലാഷ് അറ്റെലില്‍,

    പറഞ്ഞാല്‍ എവിടെയും എത്തില്ലെന്ന ഉത്തമ ബോധ്യമുള്ളതിനാല്‍ ഒഴിയുന്നു :)

    വിജിപിണറായിയോട്,
    മുകളില്‍ പറഞ്ഞത് ശ്രദ്ധിക്കുമല്ലോ.

    വിഷയമല്ലെന്നറിയാം എന്നാല്‍ പക്ഷെ ഒന്ന് കണ്ടില്ലെന്ന് വെക്കാന്‍ ആവുന്നില്ല
    >>തൃശ്ശൂര്‍ എന്‍‌ജിനീയറിങ് കോളേജില്‍ നാലുകൊല്ലം ചെലവഴിച്ചവനാണ് ഞാനും<<
    >>101%<<

    നന്നായി , വളരെ വളരെ നന്നായി :)

    ReplyDelete
  95. സുനിലേട്ടന്,

    തര്‍ക്കിക്കാനോ ജയിക്കാനോ ഞാനില്ല. എനിക്കതിന് സാധിക്കുകയും ഇല്ല. എന്നാല്‍ ഞാന്‍ പറഞ്ഞത് ഇന്ന് നിലവിലുള്ള എല്ലാ രാഷ്ട്രീയകക്ഷികള്‍ക്കും സംഭവിച്ചിട്ടുള്ള അപചയങ്ങളില്‍ നിന്നും കമ്മ്യൂണീസ്റ്റ് പാര്‍ടിയും അതിന്റെ പോഷക സംഘടനകളും മുക്തമല്ല എന്ന് മാത്രം. എസ് എഫ് ഐ എന്ന സംഘടനയിലെ വിദ്യാര്‍ത്ഥികള്‍ മാത്രമല്ല കൊല്ലപ്പെട്ടിട്ടുള്ളത്. എസ് എഫ് ഐ ക്കാരാലും വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. എല്ലാ കൊലപാതകങ്ങളും അപലപിക്കപ്പെടേണ്ടതു തന്നെ. ഒരു വിഭാഗം വിദ്യാര്‍ത്ഥികളുടെ കല്ലേറിനെ തുടര്‍ന്ന് പ്രാണരക്ഷാര്‍ത്ഥം പമ്പയാറ്റില്‍ ചാടിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചതും, കൂത്തുപറമ്പില്‍ അഞ്ചുയുവാക്കള്‍ വെടിയേറ്റു മരിച്ചതും എന്റെ വിദ്യാഭ്യാസകാലഘട്ടത്തിലെ മറക്കാന്‍ സാധിക്കാത്ത സംഭവങ്ങള്‍ ആണ്.


    ഞാന്‍ 1991-ല്‍ മഹാരാജാസില്‍ ചേരുമ്പോള്‍ ആദ്യം ഞങ്ങളെ പരിചപ്പെടുത്തിയ നേതാവ് ശ്രീ സൈമണ്‍ ബ്രിട്ടോയാണ്. അന്ന് മഹാരാജാസില്‍ ഉണ്ടായിരുന്ന പല നേതാക്കളേയും ഇന്നും ജ്യേഷ്ഠ സഹോദരനെ ഓര്‍ക്കുന്നതു പോലെ തന്നെ ഓര്‍മ്മിക്കപ്പെടുന്നവരുണ്ട്. പിന്നീട് കളമശ്ശേരി പോളിയില്‍ ചേര്‍ന്നപ്പോഴും അതു പോലെ വിദ്യാര്‍ത്ഥികളെ സ്‌നേഹിച്ച പല നേതാക്കളും ഈ പ്രസ്ഥാനത്തില്‍ ഉണ്ട്. അതുപോലെ തന്നെ ഇന്റേര്‍ണല്‍ മാര്‍ക്ക് കുറച്ചതിന് ഇതേ സംഘടനയിലെ തന്നെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ഒരു അധ്യാപകനെ ഡിപ്പാ‍ര്‍ട്ട്‌മെന്റില്‍ കടന്ന് തല്ലിയതിനും ഞാന്‍ ഉള്‍പ്പടെ പലരും സാക്ഷിയാണ്. ഇതെ കുറിച്ചന്വേഷിക്കാന്‍ വന്ന പോലീസിനോടോ, പ്രന്‍സിപ്പാല്‍ നിയമിച്ച അന്വേഷന കമ്മിഷനേടോ സംഭവം വിവരിക്കാന്‍ ആ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്ന അധ്യാപകരോ വിദ്യാര്‍ത്ഥികളോ തയ്യാറായില്ല എന്നത് ഈ സംഘടനയെ എത്രമാത്രം ഭയക്കുന്നു എന്നതിന് തെളിവാണ്. ഞങ്ങളുടെ ക്ലാസില്‍ നിന്നും ഇലക്ഷനില്‍ എസ് എഫ് ഐ പാനലില്‍ മത്സരിച്ച ഒരു വിദ്യാര്‍ത്ഥിക്കുവേണ്ടി ക്ലാസുകളും ലാബും ബഹിഷ്കരിച്ച് പ്രചാരണത്തിനിറങ്ങണം എന്ന് പാര്‍ടി ആവശ്യപ്പെട്ടു. എന്നാല്‍ ഞങ്ങള്‍ ബഹിഷ്കരിക്കുന്ന ലാബുകള്‍ വൈകുന്നേരങ്ങളില്‍ ഹോസ്റ്റലിലെ സഖാക്കളായ സഹപാഠികള്‍ ചെയ്യുന്നതറിഞ്ഞ് ലാബ് ബഷ്കരണത്തെ എതിര്‍ത്തതിന് ഞങ്ങള്‍ കേട്ട വാക്കുകള്‍ ഇവിടെ എഴുതുന്നില്ല. ഇത്തരം പല അനുഭവങ്ങളും പറയാന്‍ സാധിക്കും.

    അമ്മയുടെ മുന്‍പില്‍ വെച്ച് മകനെ കൊന്നതുപോലെ ഭീകരമാണ് പിഞ്ചു കുട്ടികളുടെ മുന്നിലിട്ട് അധ്യാപകനെ വെട്ടി കൊലപ്പെത്തിയതും. അതും അപലപിക്കപ്പെടേണ്ടതല്ലെ?

    കേരളത്തിനു പുറത്ത് ഉള്ള സ്ഥിതി ഇതിലും മോശമാണെന്നത് കേരളത്തിലെ ദുരവസ്ഥയെ ന്യായീകരിക്കാന്‍ പര്യാപ്തമാണെന്ന് ഞാന്‍ കരുതുന്നില്ല. കാരണം വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും, സാക്ഷരതയുടെ കാര്യത്തിലും, പൊതു രാഷ്ട്രീയ സാമൂഹിക അവബോധത്തിന്റെ കാര്യത്തിലും എല്ലാം നാം (കേരളീയര്‍) മറ്റുള്ളവരെക്കാളും വളരെ മുന്‍‌പിലാണ്. കാസറകോട് മുതല്‍ തിരുവനന്തപുരം വരെ കഴിഞ്ഞ പതിനൊന്നു വര്‍ഷക്കാലം ജോലിയുടെ ഭാഗമായി നടത്തിയ യാത്രകള്‍ കേരളത്തിലെ പല സ്ഥലങ്ങളിലേയും സ്ഥിതിഗതികള്‍ ഇവിടെ എറണകുളത്തേതില്‍ നിന്നും വ്യത്യസ്തമല്ല എന്ന് മനസ്സിലാക്കാന്‍ സഹായിച്ചിട്ടുണ്ട്. കേരളത്തിനു പുറത്തുള്ള കാര്യങ്ങളെക്കുറിച്ച് എനിക്ക് വലിയ ഗ്രാഹ്യം ഇല്ല.

    പഠനകാലത്ത് എന്റെ പല സുഹൃത്തുകളും ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടെ സജീവ പ്രവര്‍ത്തകരായിരുന്നു. അവരില്‍ പലരും എന്നെ എതിര്‍ത്തതും പിണങ്ങി അകന്നതും സംഘടനയിലെ ഇത്തരം പ്രവണതകളെ പരസ്യമായി എതിര്‍ത്തതിന്റെ പേരിലാണ്. ഇവിടേയും അങ്ങനെ സംഭവിക്കുമോ എന്ന് ഞാന്‍ ഭയക്കുന്നു. അതുകൊണ്ട് ഇനി ഈ ചര്‍ച്ചയില്‍ ഞാനില്ല. എനിക്ക് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തോടും സ്ഥായിയായ വിരോധമോ, പ്രതിപത്തിയോ ഇല്ല എന്നുകൂടി പറയട്ടെ. ആശംസകള്‍.

    ReplyDelete
  96. @ മണികണ്ഠൻ,

    ആദ്യം തന്നെ പറയട്ടെ, മണി എത്ര കഠിനമായി എന്നെ വിമർശിച്ചാലും എനിക്കു മണിയോടുള്ള സ്നേഹത്തിനു ഒരു കുറവും സംഭവിക്കില്ല എന്ന്.വഞ്ചന എന്നത് മാത്രമെ ഞാൻ ഇഷ്ടപ്പെടാത്തതായി ഉള്ളൂ.

    ഇനി മണി ആദ്യം എഴുതിയ കമന്റ് ഒന്നു വായിച്ചു നോക്കൂ.ആ കമന്റും മണി തന്നെ എഴുതിയ ഇപ്പോളത്തെ കമന്റും തമ്മിൽ ഒരു വ്യത്യാസം കാണുന്നില്ലേ?

    ഒന്നു രണ്ടു കാര്യങ്ങൾ വീണ്ടും പറയട്ടെ

    കേരളത്തിലെ കലാലയങ്ങളിൽ ഒരൊറ്റ കുട്ടി പോലും എസ്,എഫ്.ഐക്കാരെന്റെ കത്തിക്ക് ഇരയാവുകയോ കൊല്ലപ്പെടുകയോ ഉണ്ടായിട്ടില്ല.അതൊരു സത്യമാണു.സത്യത്തിന്റെ മുഖം പലപ്പോളും വികൃതമായിരിക്കും.നമ്മൾ വിചാരിക്കുന്ന ഒന്നാവില്ല.അതേ സമയം ഒട്ടനവധി എസ്.എഫ്.ഐക്കാർ കേരളത്തിലെ കലാലയങ്ങളിൽ കുത്തേറ്റു മരിച്ചിട്ടുണ്ട്.

    ഈ പോസ്റ്റിലെയും ഇവിടുത്തെ പലരുടെയും കമന്റുകളിലെയും പൊതു സ്വഭാവം എന്താണ്..തെറ്റ് എന്താണു? ഇടതു പക്ഷം ചെയ്യുന്നതെന്തോ അത് തെറ്റ്..മറ്റൊരു വിധത്തിൽ പറഞ്ഞാൽ ആരാണു തെറ്റു ചെയ്യുന്നത് , ഇടതു പക്ഷം മാത്രം.ആരാണു അധികാര പ്രമത്തത കാണിക്കുന്നത്? ഇടതു പക്ഷം..ആരാണു സ്റ്റാലിനിസ്റ്റ് കൊലപാതകം നടത്തുന്നത്? ഇടതു പക്ഷം..!ആരാണു ജനാധിപത്യത്തിൽ വിശ്വാസമില്ലാത്തവർ ? ഇടതു പക്ഷം....!എന്നാൽ എന്താണു സത്യം? ഇപ്പോൾ കെ.എസ്.യുക്കാരുടെ കാര്യം പറഞ്ഞപ്പോൾ വികൃതമായ സത്യത്തിന്റെ മുഖം കണ്ടതു പോലെയാണു മറ്റു പലതും.അതിനുള്ള ഉദാഹരണങ്ങളാണു ഓരോ കമന്റുകളിലായി മുകളിൽ പറഞ്ഞിട്ടുള്ളത്.അതിനൊന്നും ഇവിടെ ആരും മറുപടിയും പരഞ്ഞു കേട്ടില്ല.

    പിന്നെ കേരളത്തിനു വെളിയിലെ കാര്യം.കേരളം സാക്ഷരതയിലും, പൊതു രാഷ്ട്രീയ അവബ്ബോധത്തിലും ഒക്കെ മുന്നിൽ നിൽക്കുന്നതിൽ ഇടതു പക്ഷം വഹിച്ച പങ്കിനെ മണിയെപ്പോലുള്ളവർ കാണുന്നുണ്ടോ? അതാണു ഞാനൊരു കമന്റിൽ ചോദിച്ചത് കഴിഞ്ഞൻ 60 വർഷത്തിൽ കോൺഗ്രസ് കേരളസമൂഹത്തിനു നൽ‌കിയ സംഭാവനകൾ എന്താണെന്ന്? മറുപടി മൌനം മാത്രം!

    ഇതൊക്കെയാണു സത്യങ്ങൾ..ഇതു തെളിവുകൾ സഹിതം പറയുമ്പോൾ അവിടെയും ഇവിടെയും കാണുന്ന ഒറ്റപ്പെട്ട സംഭവങ്ങളെ പെരുപ്പിച്ചു കാട്ടി പറയുന്നതിൽ കാര്യമില്ല.ജന്മിത്വത്തിന്റേയും സവർണ്ണ മേധാവിത്വത്തിന്റേയും ഇരുണ്ട കാലത്ത് മരക്കപ്പെടാൻ അവകാശമില്ലാതിരുന്ന തൊഴിലാളി സ്ത്രീയുടെ മാറിൽ നോക്കി കൊതിയൂറിയിരുന്ന ജന്മ്റ്റ് ഭൂപ്രഭുക്കന്മാരുടെ മുഖത്തു നോക്കി “ഞങ്ങളും മനുഷ്യരാണു” എന്ന പറയാനും അവരുടെ മുന്നിൽ നട്ടെല്ലു നിവർത്തി ജീവിക്കാനും പഠിപ്പിച്ചത് ഇവിടുത്തെ കമ്മ്യ്യൂണിസ്റ്റുകാരനാണ്.കേരളത്തിലെ ഓരോ സാമൂഹിക മാറ്റത്തിനു പിന്നിലും കമ്മ്യൂണിസ്റ്റുകാരന്റെ വിയർപ്പും ചോരയും മാത്രമേ വീണിട്ടുള്ളൂ.കമ്മ്യൂണിസ്റ്റുകാരൻ എന്ന് പറഞ്ഞാൽ ജോലി കിട്ടാത്ത കാലം ഉണ്ടായിരുന്നു.സാമൂഹിക പരിഷ്കരണത്തിനു പോയ കമ്മ്യൂണിസ്റ്റുകാരനെ സമുദായം ഭൃഷ്ട് കൽ‌പ്പിച്ച് പുറത്താക്കിയിട്ടുണ്ട് ഇന്നാട്ടിൽ.അതിനെ ഒക്കെ അതി ജീവിച്ചത് ഈ പ്രസ്ഥാനമാണ്.

    ReplyDelete
  97. ഭാരത ചരിത്രം എഴുതുന്ന ആരും സ്വാതന്ത്ര്യത്തിനു മുൻപേ, അല്ലെങ്കിൽ ശേഷം എന്നു മാത്രമല്ല ഇനി എഴുതുക.1991 നു മുൻപും പിൻപും എന്നും കൂടി എഴുതി ചേർക്കും.ആഗോളവൽക്കരണത്തിന്റെ ചെളിവെള്ളം വന്നു തുടങ്ങിയത് അന്നു മുതലാണു.പണക്കാരൻ കൂടുതൽ പണക്കാരനാവുകയും ഇൻ‌ഡ്യൻ ഗ്രാമങ്ങൾ കൂടുതൽ പട്ടിണിയിലേക്ക് പോവുകയും ചെയ്തത് അന്നു മുതലാണ്."migrant workers"എന്നൊരു വിഭാഗം ഇൻ‌ഡ്യയിൽ ഏറ്റവും കൂടുതൽ ഉണ്ടായത് ഇക്കാലത്താണ്.ഈ സമൂഹത്തിൽ ജീവിക്കുന്ന കമ്മ്യൂണിസ്റ്റുകാരിലും ചിലപ്പോൾ അതിന്റെ സ്വാധീനം ഉണ്ടായ്യേക്കാം.അവരും മനുഷ്യരാണ്.ആ ചെളിവെള്ളം അവരിലും തെറിച്ചിട്ടുണ്ടെങ്കിൽ അതു കഴുകി കളയാനും സ്വയം വിമർശനം നടത്താനും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് കഴിവുണ്ട്.അവരതു ചെയ്യുക തന്നെ ചെയ്യും.

    ഇതൊന്നും ചെയ്യാതെ, പതിറ്റാണ്ടുകളായി ഒരു സംഘടനാ തിരഞ്ഞെടുപ്പു പോലും നടത്താൻ ആവാത്ത കോൺഗ്രസ് അനുഭാവികളാണു ഇവിടെ “ജനാധിപത്യം” പ്രസംഗിക്കുന്നത്.ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരാണെങ്കിൽ അവർ ആദ്യം ചെയ്യേണ്ടത് സ്വന്തം പാർട്ടി നേതൃത്വത്തോട് കൃത്യമായി സമ്മേളനങ്ങൾ വിളിക്കുകയും സംഘടനാ തിരഞ്ഞെടുപ്പു നടത്താനും പറയുകയാണ്.മാതൃഭൂമിയിൽ “വക്രബുദ്ധി’ എഴുതുന്ന ഹരികുമാറിന്റെ ഭാഷ കടമെടുത്താൽ “ഹൈക്കമാന്റ്,ഹൈക്കമാന്റ് എന്ന് കേട്ടിട്ടേയുള്ളു..എന്താ സാധനം എന്നറിയില്ല.ഇരുട്ടിൽ ഇരിക്കുന്ന എന്തോ രൂപമാണെന്ന് മാത്രം അറിയാം”

    അങ്ങനെ ഉള്ള ഹൈക്കമാന്റിന്റെ നിയമന ഉത്തരവിൻ പ്രകാരം ജോലി ലഭിക്കുന്നവർ അല്ലേ കോൺഗ്രസ് നേതാക്കൾ?എന്നിട്ടാണു സി.പി.എം ജനാധിപത്യത്തിനു എതിരാണെന്ന് പറഞ്ഞ് നടക്കുന്നത്...! തിരഞ്ഞെടുത്ത സർക്കാരിനെ അമേരിക്കൻ പണം കൈപറ്റി ജനാധിപത്യ വിരുദ്ധമായ മാർഗങ്ങളിലൂടെ പിരിച്ചു വിട്ട അതേ ആൾക്കാർ..

    അവർ എല്ലാ കാലവും ഇത് ആവർത്തിച്ചു കൊണ്ടേയിരിക്കും!

    ReplyDelete
  98. സുനില്‍ കൃഷ്ണന്‍ പറയുന്നു: "കേരളത്തിലെ കലാലയങ്ങളിൽ ഒരൊറ്റ കുട്ടി പോലും എസ്,എഫ്.ഐക്കാരെന്റെ കത്തിക്ക് ഇരയാവുകയോ കൊല്ലപ്പെടുകയോ ഉണ്ടായിട്ടില്ല.അതൊരു സത്യമാണു."

    ഞാന്‍ ഇന്നു വായിച്ച ഏറ്റവും വലിയ തമാശ എന്നെഴുതണമെന്നാണ്‌ ആദ്യം വിചാരിച്ചത്. പിന്നെ ആലോചിച്ചുനോക്കിയപ്പോള്‍ സത്യമുണ്ടല്ലോ എന്നു തോന്നി. ഞാന്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് (ഒരു പാവം കാലാളി സഖാവായിരുന്നു ഞാനും; പോസ്റ്ററൊട്ടിക്കുക, പിന്നെ എസ് എഫ് ഐയുടെ "നല്ല കുട്ടി" മുഖം വിദ്യാര്‍‌ത്ഥിവോട്ടര്‍‌മാര്‍ക്കു സ്വന്തം ഉദാഹരണത്താല്‍ കാട്ടിക്കൊടുക്കുക എന്നതൊക്കെ പാവം കാലാളികളുടെ ചുമതലകള്‍) "മറ്റവന്മാരെ" അടിക്കണമെങ്കിലോ വെട്ടണമെങ്കിലോ ഒരിക്കലും കോളജിലെ സഖാക്കള്‍ അതു ചെയ്യാറില്ല. ലോക്കല്‍ സി ഐ ടി യു സഖാക്കളാണ്‌ ഈവക കലാപരിപാടികള്‍ക്കു നേതൃത്വം കൊടുക്കാറ്‌. എ സമ്പത്ത് കേരളാ യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍‌മാനായിരിക്കുന്ന കാലഘട്ടമാണ്‌ ഞാന്‍ പറയുന്നത്. സമ്പത്തിന്റെ അച്ഛന്‍ സ. അനിരുദ്ധന്‍ സി ഐ ടി യുവിന്റെ കൊടിമൂത്ത നേതാവായിരുന്നതുകൊണ്ട് തല്ലാന്‍ എവിടെ ആളെത്തണം എന്നുമാത്രമേ പറയേണ്ടി വരാറുള്ളൂ; തല്ലു നടന്നിരിക്കും. [ഈ കാലഘട്ടത്തിലാണ്‌ കഴക്കൂട്ടം എഞ്ചി. കോളേജിലെ "സംഗമം" സംഭവം നടക്കുന്നത് - ഇന്റര്‍ കൊളീജിയേറ്റ് കലാമത്സരത്തിന്റെ രാത്രിയില്‍ എതിര്‍കക്ഷിയിലുള്ളവരെ എസ് എഫ് ഐ, സി ഐ ടി യു സംഘം കുത്തി മലര്‍‌ത്തിയത്. അക്രമികള്‍ വടിവാള്‍, കഠാര എന്നിവയായിരിക്കാം ഉപയോഗിച്ചത് അതുകൊണ്ട് സുനില്‍ പറഞ്ഞത് ("എസ്,എഫ്.ഐക്കാരെന്റെ കത്തിക്ക് ഇരയാവുകയോ കൊല്ലപ്പെടുകയോ") തെറ്റാണ്‌ എന്നുറപ്പിക്കാന്‍ ഇപ്പോഴും പ്രയാസം.]

    ഇന്ന് അമേരിക്കയില്‍ ഉള്ള രണ്ടു പേരും, ഇന്ന് ഇസ്രയേലില്‍ താമസിക്കുന്ന (ഒരു തലമുതിര്‍‌ന്ന കോണ്‍ഗ്രസ് നേതാവിന്റെ അനന്തരവനാണ്‌) വേറൊരു സഖാവുമാണ്‌ ഞങ്ങളുടെ കോളജില്‍ എസ് എഫ് ഐക്കെതിരെ മത്സരിക്കാന്‍ ധൈര്യം കാണിക്കുന്ന സ്ഥാനാര്‍‌ത്ഥികളുടെ വീട്ടില്‍ വടിവാളുമായി ഭീഷണിപ്പെടുത്താന്‍ പോകാറ്‌. സത്യം പറയണമല്ലോ, അവരാരും വെട്ടാറില്ല. പയ്യനെ വീട്ടില്‍ നിന്നു വിളിച്ചിറക്കും; പതുക്കെ വാള്‍ കാണിച്ചിട്ടു പറയും "നീ പത്രിക കൊടുത്താല്‍, മോനേ, മുട്ടിനു താഴെ കാലു കാണൂല്ലാ ട്ടോ" എന്ന്. മൊത്തം അഹിംസ.

    യൂണിവേഴ്സിറ്റി കോളേജില്‍ എന്താവാം എസ് എഫ് ഐ സ്ഥാനാര്‍‌ത്ഥികള്‍ അക്കാലത്ത് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടാറ്‌ എന്നാലോചിട്ടുണ്ടോ? സംസ്കൃത കോളേജിലോ? വെട്ടും കുത്തുമൊന്നുമില്ലാത്ത ബുദ്ധവിഹാരങ്ങളല്ലായിരുന്നോ തലസ്ഥാനത്തെ കോളേജുകളൊക്കെ.

    ReplyDelete
  99. "കേരളത്തിലെഏതെല്ലാം കോളേജിലാണ് ഇപ്രകാരം കെ.എസ്.യുക്കാരെ വീട്ടില്‍ ചെന്ന് ഭീഷണിപ്പെടുത്തി നോമിനേഷന്‍ തടഞ്ഞതെന്ന ലിസ്റ്റ് കിട്ടിയിരുന്നെങ്കില്‍ ഉപകാരമായിരുന്നു" എന്ന അനിലിന്റെ അപേക്ഷയ്ക്ക് മാണിക്കന്റെ മറുപടി നോക്കൂ. മാണിക്കന്‍ ഏത് നാട്ടുകാരന്‍ ആണെന്ന് എനിക്കറിയില്ല. എന്റെ മക്കള്‍ കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളേജില്‍ പടിക്കുമ്പോഴത്തെ അനുഭവം ആയിരുന്നു ഞാന്‍ പറഞ്ഞിരുന്നത്. ഇങ്ങനെ ആയിരക്കണക്കിന് അനുഭവങ്ങള്‍ പലര്‍ക്കും പറയാനുണ്ടാവും.

    എന്റെ മകള്‍ ചങ്ങനേശ്ശേരി അസം‌പ്ഷന്‍ കോളേജില്‍ നിന്ന് റിസൈന്‍ ചെയ്ത് ബാംഗ്ലൂരില്‍ ജോലിക്കായി വന്നു. അവിടെ വാടക വീട്ടില്‍ നിന്ന് ഗൃഹോപകരണങ്ങള്‍ കൊണ്ടുവരാന്‍ ഞാന്‍ വണ്ടിയുമായി ചെന്നു. ഡ്രൈവറും സഹായിയും ഞാനും കൂടി വീട്ടുമുറ്റത്ത് നിര്‍ത്തിയിരുന്ന വണ്ടിയില്‍ സാധനങ്ങള്‍ എല്ലാം കയറ്റിക്കഴിഞ്ഞപ്പോള്‍ വരുന്നു അഞ്ച് പത്ത് ചുകന്ന തലേക്കെട്ടുകാര്‍. അവര്‍ കാത്തിരിക്കുകയായിരുന്നു കയറ്റിക്കഴിയാന്‍. ഇപ്പണി ചെയ്യാന്‍ ഇവിടെ ഞങ്ങളുണ്ട്,ഇറക്ക് എല്ലാം. നേതാവിന്റെ ആജ്ഞ. ആയിരത്തിയഞ്ഞൂറ് രൂപ എണ്ണിക്കൊടുത്ത് സാധനങ്ങള്‍ ഇറക്കിവെക്കുക എന്ന പണിയില്‍ നിന്ന് ഞാന്‍ കഴിച്ചിലാക്കി. ആ പണം അവര്‍ വാങ്ങിയതിന് എന്ത് പേരു? എന്ത് ധാര്‍മ്മികത?

    ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മാര്‍ക്സിസ്റ്റുകാരില്‍ നിന്ന് ഉപദ്രവം ഏറ്റുവാങ്ങാത്തവര്‍ നാട്ടില്‍ ചുരുങ്ങും.

    മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ വര്‍ഗ്ഗസംഘടനകളുടെ ഏത് ഓപ്പറേഷനും നടത്തുന്നത് പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട മെംബര്‍മാര്‍ ആയിരിക്കും. അതാണ് മാണിക്കന്‍ പറഞ്ഞതിലെ ഒരു കാര്യം. പ്രീ‌-ഡിഗ്രി ബോര്‍ഡ് സമരകാലത്ത് ബാലവാടികള്‍ പോലും പൂട്ടിക്കാന്‍ വന്നത് സി.ഐ.ടി.യു.ക്കാരായിരുന്നു. സമരം നടത്തുന്നത് ഡിഫി ലേബലിലും. മാര്‍ക്സിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ ശക്തി ക്ഷയിച്ചാല്‍ ഇത്തരം കഥകളുമായി നിരവധി പേര്‍ മുന്നോട്ട് വരും. കേരളം കാത്തിരിക്കുന്നു!

    ReplyDelete
  100. സുകുമാരന്‍ മാഷെ,
    അനുഭവങ്ങള്‍ പലര്‍ക്കും പറയാനുണ്ടാവും , കൊച്ചനിയന്‍ കൊലക്കേസ്,സൈതാലി വധക്കേസ് എല്ലാം ഞാന്‍ പഠിച്ചിരുന്ന കാലത്ത് കെ.എസ്.യുക്കാര്‍ പ്രതികളായ കേസുകളാണ്, ഇനിയും നിരവധി കാണും.അക്കമിട്ട് നിരത്തിയാല്‍ ഇനിയും അനുഭവങ്ങള്‍ കിട്ടാം, ബ്ലോഗില്‍ ഏതു സപ്പോര്‍ട്ടേഴ്സാണ് കൂടുതലെന്നു വച്ചാല്‍ അതിനനുസരിച്ച് ഇനിയും കഥകള്‍‍ വരാം.

    പക്ഷെ ഈ കണക്കെടുപ്പില്‍ വലിയ പ്രയോജനം എന്തെങ്കിലും കാണുന്നുണ്ടോ താങ്കള്‍?അഹിംസാ വാദികളായ കോണ്‍ഗ്രസ്സുകാര്‍ നടത്തുന്ന കൊലകള്‍ക്കും അക്രമത്തിനും ആര്‍ക്കും പരാതിയില്ല.
    ചെയ്യുന്നത് ഇടതു പക്ഷത്തുള്ളവരായാല്‍ സ്റ്റാലിനും മറ്റും പൊങ്ങി വരും. ഈ ഇരട്ടത്താപ്പ് തുറന്നു കാട്ടാന്‍ വേണ്ടി ഞാന്‍ ചില ഉദാഹരണങ്ങള്‍ പറഞ്ഞു എന്നേ ഉള്ളൂ.

    കയറ്റു കൂലി നോട്ടക്കൂലി തുടങ്ങിയ കാര്യങ്ങലില്‍ പാര്‍ട്ടി നിലപാടുകള്‍ മാറ്റിവരികയാണല്ലോ. സി.ഐ.ടി.യുക്കാര്‍ മാത്രമേ ഈ സംഗതികള്‍ വാങ്ങുന്നുള്ളൂ എന്നാണോ മാഷ് കരുതുന്നത്. ചുമട്ട് തൊഴിലാളി എന്നാല്‍ സി.ഐ.ടി.യു എന്നാണ് എല്ലാവരും ധരിച്ചു വച്ചിരിക്കുന്നതെന്ന് തോന്നുന്നു.ഐ.എന്‍.ടി.യു സിക്കാരും , ബി.എം .എസുകാരും എല്ലാം ചുമട്ട് തൊഴിലാളികള്‍ തന്നെ.

    മാര്‍ക്സിസ്റ്റ് കാരെക്കൊണ്ട് പൊറുതി മുട്ടിയ കേരളനാട്ടില്‍ പാര്‍ട്ടിക്ക് കിട്ടുന്ന വോട്ടുകളുടെ കണക്ക് ആവര്‍ത്തിക്കണ്ടല്ലോ.ജയവും തോല്വിയുമെല്ലാം തിരഞ്ഞെടുപ്പില്‍ സര്‍വ്വ സാധാരണമാണ്. ഇതുവരെ രാഷ്ട്രീയമോ തിരഞ്ഞെടുപ്പോ ഗൌരവമായി കാണുകയോ, അതില്‍ പ്രവര്‍ത്തിക്കുകയോ ചെയ്യാതെ , ബ്ലോഗില്‍ എത്തിപ്പെട്ടതിനാല്‍ മാത്രം രാഷ്ട്രീയ വിശക്കലനത്തിനിറങ്ങിയ ചെറുതല്ലാത്ത ഒരു ശതമാനം ആളുകള്‍ ഉണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അങ്ങിനെ ഉള്ളവര്‍ക്ക് ഒരു തിരഞ്ഞെടുപ്പ് തോല്വി എന്തോ ഭീകര സംഭവമായി തോന്നാം.

    ഞാന്‍ ചര്‍ച്ച നിര്‍ത്തുന്നു മാഷെ.
    നിത്യജീവിതത്തിലെ ജോലി, സംഘടനാ പ്രവര്‍ത്തനം എന്നീ ടെന്‍ഷനുകളില്‍ നിന്നും ഒരു റിലാക്സേഷന്‍ എന്ന നിലയിലാണ് ബ്ലൊഗിലെത്തിയത്, അവിടേയും രാഷ്ടീയം അലക്കി ടെന്‍ഷന്‍ കൂട്ടാന്‍ വയ്യ.

    താങ്കളോട് എനിക്ക് ഒരു കാര്യത്തില്‍ നന്ദി ഉണ്ട്, രാഷ്ടീയത്തില്‍ നിന്നും ഞാന്‍ പിന്‍വാങ്ങാനുള്ള ഒരു മൂഡിലായിരുന്നു ബ്ലോഗിലെത്തിയത്. താങ്കളുടെ പോസ്റ്റുകളാണ് എന്നെ തിരികെ രാഷ്ട്രീയ ചര്‍ച്ചകളിലെത്തിച്ചത്.
    :)
    നന്ദി.

    ReplyDelete
  101. ശരി അനില്‍, അനിലിനെ ഞാന്‍ വാസ്തവത്തില്‍ ഉള്ളുകൊണ്ട് സ്നേഹിക്കുന്നുണ്ട്. ചര്‍ച്ചകളില്‍ അനില്‍ സ്വീകരിക്കാറുള്ള കുലീനമായ ആ ശൈലിയാണ് അതിന് കാരണം. എന്നെ ഇടത് അനുകൂലികള്‍ ബ്ലോഗില്‍ നിന്ദ്യമായി പരിഹസിച്ചിട്ടുണ്ട്. അതാണ് ഞാന്‍ അല്പം തീവ്രത കൂട്ടാന്‍ കാരണം. അതിനാലാണ് ബ്ലോഗ് എഴുതാന്‍ മാത്രമായി ഞാന്‍ ബാംഗ്ലൂരില്‍ സ്ഥിരതാമസമാക്കിയതും. അനില്‍ എന്ത് പറഞ്ഞാലും ആളുകള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ ഭയപ്പെടുന്നു എന്നത് വസ്തുതയാണ്. മാര്‍ക്സിസ്റ്റക്രമം എവിടെയെങ്കിലുമായി ഇല്ലാത്ത ഒരു ദിവസവും കേരളത്തില്‍ പുലരുന്നില്ല. കല്ല്യാശ്ശേരിയില്‍ മാതൃഭൂമി ലേഖകന്റെ വീട്ടിന് കല്ലെറിഞ്ഞ വാര്‍ത്ത ഇപ്പോള്‍ ഞാന്‍ ഫോണിലൂടെ കേട്ടതേയുള്ളൂ. അനില്‍ രാഷ്ട്രീയത്തില്‍ വീണ്ടും സജീവമാകാന്‍ എന്റെ പോസ്റ്റുകള്‍ നിമിത്തമായത് നല്ലത് തന്നെ. എന്നാല്‍ രക്ഷയില്ല അനില്‍, സ്റ്റാലിനിസം കേരളത്തില്‍ തോല്‍പ്പിക്കപ്പെടുക തന്നെ ചെയ്യും. ഇപ്പോള്‍ ബംഗാളും കൂട്ടിനുണ്ടല്ലൊ.

    നന്ദി :)

    ReplyDelete
  102. മാണിക്കന്‍ പറഞ്ഞതുപോലെയുള്ള ധാരാളം കാര്യങ്ങള്‍ വേണമെങ്കില്‍ കാമ്പസിലെ അനുഭവത്തില്‍ നിന്ന് എനിക്ക് നിരത്താന്‍ കഴിയും. പക്ഷേ, ഇത് വായിക്കുന്ന മിക്കവാറും പേര്‍ക്കും അതൊക്കെ അറിയാവുന്നതുകൊണ്ട്, അതിന്നു മുതിരുന്നില്ല. സുനില്‍ കേരളത്തിലെ കോളേജിലൊന്നും പഠിച്ചിട്ടുണ്ടാവില്ല; അല്ലെങ്കില്‍ ഇങ്ങനെയൊക്കെ പറയുമെന്ന് തോന്നുന്നില്ല :-) കാമ്പസുകളില്‍ പ്രതിയോഗികളെ ആസൂത്രിതമായി അടിച്ചൊതുക്കുന്നത് എസ്എഫ്ഐ മാത്രമാണ്. മറ്റുള്ളവര്‍ ചിലപ്പോള്‍ തിരച്ചടിക്കാറുണ്ട് എന്ന് മാത്രം.

    കെ.എസ്.യുവിലും എബിവിപിയുലുമൊക്കെ ധാരാളം ഗുണ്ടകള്‍ നേതാ‍ക്കന്മാരായുണ്ട്. പക്ഷേ, എന്തുവിലകൊടുത്തും, ആസുത്രിമായി അഭിപ്രായവ്യത്യാസങ്ങളെ ഇല്ലാതാക്കുക എന്ന ലെനിനിസ്റ്റ്-സ്റ്റാലിനിസ്റ്റ് വഴി എസ്എഫ്ഐ മാത്രമാണ് തിരഞ്ഞെടുക്കുന്നത്. രണ്ടുകൂട്ടര്‍ക്കും കൈയൂക്കുള്ള കോളജുകളില്‍ പഠിക്കുമ്പോഴുണ്ടായിട്ടുള്ള അനുഭവങ്ങളില്‍ നിന്നാണ് ഇത് പറയുന്നത്.

    പൊതുവേ, കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് അധികാരലബ്ധിയുണ്ടായാല്‍ അവര്‍ ഇങ്ങനെയൊക്കെയാണ് പ്രവര്‍ത്തിക്കുക എന്ന് പിന്നീട് അതിന്റെ ഉയര്‍ച്ചയും താഴ്ചയും വിശദമായി പഠിക്കാന്‍ അവസരമുണ്ടായപ്പോള്‍ മനസ്സിലായി. കാ‍രണം അത് വയലന്‍സിനെ glorify ചെയ്യുന്ന ഒരു തത്വശാസ്ത്രമാണ്; പ്രതിയോഗികളെ അത്തരത്തില്‍ കൈകാര്യം ചെയ്യുന്നത് അതിന്റെ ഒരു പ്രധാന മാര്‍ഗ്ഗമാണ്. അത്തരം ഒരു സംസ്ക്കാരത്തിലേക്ക് അക്രമവാസനയുള്ളവര്‍ എത്തിപ്പെടുന്നത് യാദൃശ്ചികവുമല്ല. (കുറച്ചുകൂടി നീട്ടിപ്പറയുകയാണെങ്കില്‍, മുന്‍കമ്യൂണിസ്റ്റും തത്വചിന്തകനുമായിരുന്ന Leszek Kolakowski കമ്യൂണിസ്റ്റ് ക്രമങ്ങളില്‍ സാര്‍വത്രികമായ വയലന്‍സ് മാര്‍ക്സിസത്തില്‍ തന്നെ വേരുള്ളതാണെന്ന് തന്റെ സുപ്രസിദ്ധമായ Main Currents of Marxism എന്ന പുസ്തകത്രയത്തില്‍ സ്ഥാപിക്കുന്നുണ്ട്. അതായത് മാര്‍ക്സിസത്തെ ലെനിനിസ്റ്റ്/സ്റ്റാലിനിസ്റ്റ് പ്രയോഗികക്രമങ്ങള്‍ തട്ടിയെടുത്തതല്ല, മറിച്ച് മാര്‍ക്സിസത്തിന്റെ പ്രായോഗികഫലങ്ങള്‍ അത്തരത്തിലാവാനേ പറ്റൂ എന്നര്‍ത്ഥം. മാര്‍ക്സിസം കൃത്യമായി നടപ്പില്‍ വരുത്തുന്നില്ല എന്നു ഇടതുപക്ഷാനുഭാവികള്‍ പലപ്പോഴും പറയുന്ന അപ്പോളജറ്റിക് ന്യായങ്ങള്‍ക്ക് ചുട്ടമറുപടിയാണ് ആ നിരീക്ഷണം. സ്വന്തം വിശ്വാസങ്ങലില്‍ യാതൊരു സംശയവുമില്ലാതെയിരിക്കുന്നതിന്നെപ്പറ്റി അദ്ദേഹം ചിന്തകരെ താക്കിത് ചെയ്യുന്നുന്ട്ട്. അത്‌ സിപിഎമ്മിനെ അന്ധമായി അനുകൂലിക്കുന്ന കേരളത്തിലെ ബുജികള്‍ക്കും ബാധകമാണ്.)

    ReplyDelete
  103. ഇന്ത്യന്‍ ജനാധിപത്യം പണാധിപത്യത്തിലേക്ക് മാറുകയാണ്. കര്‍ണ്ണാടകയിലെ റെഡ്ഡി സഹോദരന്മാര്‍,ആന്ധ്രയിലെ ജഗന്‍ റെഡ്ഡി, ഝാര്‍ക്കണ്ടിലെ മധു കോഡ എല്ലാം ചില സാമ്പിളുകള്‍ മാത്രം. ഇവിടെയൊക്കെ രാഷ്ട്രീയത്തില്‍ വ്യക്തികളാണ് അഴിമതി നടത്തുന്നതും പണം സമ്പാദിക്കുന്നതുമെങ്കില്‍ സി.പി.എമ്മില്‍ സ്ഥിതി വ്യത്യസ്തമാണ്. പാര്‍ട്ടി തന്നെയാണ് ബിസിനസ്സ് നടത്തി കോടികള്‍ സമ്പാദിച്ചു കൂട്ടുന്നത്. ആ സമ്പത്തിന്റെ കൈകാര്യകര്‍ത്താക്കളാണ് പാര്‍ട്ടി മൊത്തത്തില്‍. വ്യക്തിപരമായ അഴിമതികള്‍ താരതമ്യേന നിസ്സാരമായിരിക്കും. മറ്റ് പാര്‍ട്ടികളില്‍ അഴിമതിക്കാരായ നേതാക്കളെ മാറ്റി നിര്‍ത്തിയാല്‍ പാര്‍ട്ടി രാഷ്ട്രീയപാര്‍ട്ടി ആയിത്തന്നെ നിലനില്‍ക്കുന്നുണ്ട്. അത്കൊണ്ടാണ് മറ്റ് പാര്‍ട്ടികള്‍ ജനങ്ങളില്‍ നിന്ന് അകലാത്തത്.

    അതു വളരെ ശരിയാണ്. എന്നാണ്, ഇന്‍ ഡ്യന്‍ ജനാധിപത്യം പണാധിപത്യത്തിലേക്ക് മാറിത്തുടങ്ങിയതെന്ന് മാഷിനറിയാമോ?ഉദാരവത് ക്കരണവും ആഗോളവത്കരണവും ആരംഭിച്ചതു മുതല്‍. അതിന്റെ മുഴുവന്‍ ക്രെഡിറ്റും കോണ്‍ഗ്രസിനാണ്. രാജ്യത്തെ ഒരു നിയമത്തിനും വിധേയമല്ലാതെ സമ്പാദിക്കുന്ന പണം ആണാധിപത്യം നടത്തുന്നത്.

    വ്യക്തികള്‍ അഴിമതി നടത്തുന്നതും പണം സമ്പാദിക്കുന്നതും നിസരമായി കാണുന്ന മാഷിന്റെ നില്പാട് സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നു. വ്യക്തികള്‍ അഴിമതി നടത്തി പണം സമ്പാദിക്കുന്നത് കുറ്റകരമല്ല എന്നും പാര്‍ട്ടി വ്യവസായം നടത്തി സമ്പാദിക്കുന്നത് കുറ്റകരമാണെന്നും കരുതുന്നത് വിചിത്രമാണെന്നേ ഞാന്‍ പറയൂ. വ്യവസായം നടത്തി വളര്‍ച്ച നേടണം എന്നാണു പുതിയ സിദ്ധാന്തം. പാര്‍ട്ടി വ്യവസായം നടത്തിയാല്‍ രൂപക്കു പകരം യുവാനാണു കിട്ടുന്നതെന്ന് മാഷ് കരുതുന്നുണ്ടോ?

    മധു കോഡ എന്ന വ്യക്തിയില്‍ മാത്രം 4000 കോടി അഴിമതിയുടെ കുറ്റം കാണ്ടിട്ട് വ്യവസ്ഥിതിയെ കുറ്റവിമുക്തമാക്കുന്നത് കാര്യങ്ങള്‍ ശരിയായി കാണാത്തതുകൊണ്ടാണ്. മധു കോഡ ഒരു സുപ്രഭാതത്തില്‍ ഏതെങ്കിലും ഇരുമ്പ് ഖനിയുടെ വക്കില്‍ ചെന്നു നിന്ന് മായാജാലം കൊണ്ട് 4000 കോടി സൃഷ്ടിച്ച് പോക്കറ്റിലാക്കി അങ്ങു നടന്നു പോയതല്ല. വേറെ പലരും അദ്ദേഹത്തിനാ പണം നല്‍കിയതാണ്. ആ പലരും മന്‍ മോഹന്‍ സിംഗും ചിദം ബരവും കൂടി കൂടു തുറന്നു വിട്ട ഭൂതങ്ങളും. അവര്‍ ഇവിടെ തന്നെ ഉണ്ടാകും. അഴിമതിയം ​തിന്മയും അവിടെ നിന്നാണു വരുന്നത്. ഇന്ന് ഒരു കോഡ. നാളെ മറ്റനേകം കോഡമാര്‍.

    കോഡ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്, ഝാര്‍ഖണ്ഡ് തെരഞ്ഞെടുപ്പില്‍ ഭാര്യ കോഡിനി മത്സരിക്കുമെന്നാണ്.

    മാഷിനേപ്പോലുളവരാരും 400 കോടി രൂപാ കോഡയുടെ കയ്യിലെങ്ങനെ എത്തി എന്നു ചോദിക്കില്ല. ഝര്‍ഖണ്ഡ് ഇന്‍ഡ്യയിലെ ദരിദ്ര സംസ്ഥാനങ്ങളിലൊന്നാണ്.മന്‍ മോഹ സിംഗ് തുറന്നുവിട്ട ഭൂതപ്രകാരം ഇളവുകള്‍ ലഭിക്കാന്‍ വ്യവസായികള്‍ പണപ്പെട്ടിയും തുറന്ന് ഇരിക്കുകയാണ്. ഈ ചീഞ്ഞഴുകലിനെ മാഷിനു കാണാനാകാത്തതല്ല. മനപ്പൂര്‍വ്വം തമസ്കരിക്കുന്നതാണ്. കോഡ 4000 കോടി സമ്പാദിച്ചെങ്കില്‍ വേറെ ചിലരൊക്കെ അതിന്റെ എത്രയോ സമ്പാദിച്ചിട്ടുണ്ടാകും. കോഡക്കു നല്‍കിയ 4000 കോടി ആര്, എന്തിനു വേണ്ടി നല്‍കി എന്നൊന്നും മാഷു ചിന്തിക്കില്ല.

    പാര്‍ട്ടി ബിസിനസ് നടത്തുന്നു എന്നൊക്കെ സാമാന്യവത്കരിച്ച് പറയുന്നത് ശരിയാണോ? പാര്‍ട്ടി ആഭിമുഖ്യത്തില്‍ അമ്യൂസ്മെന്റ് പാര്‍ക്കും പഞ്ചനക്ഷത്ര ഹോട്ടലും നടത്തുന്നത് ശരിയായ നടപടിയല്ല. അതൊക്കെ കമ്യൂണിസ്റ്റാശയങ്ങളില്‍ നിന്നുള്ള വ്യതി ചലനമാണ്. പക്ഷെ അതില്‍ നിന്നും കോടികള്‍ സമ്പാദിക്കുന്നു എന്നൊക്കെ പറയുന്നത് അതിശയോക്തി എന്നേ പറയാന്‍ ആകൂ.

    സുതാര്യമായി വ്യവസായം നടത്തി കോടികള്‍ സമ്പാദിക്കുന്നത്, അഴിമതിയിലൂടെ കോടികള്‍ സമ്പാദിക്കുന്നതിലുമെത്രയോ നല്ലതാണു മഷേ.

    ReplyDelete
  104. ഇഞ്ചി,

    ഒരു മിനിട്ടേ, ഇതെപ്പോഴും കേൾക്കുന്ന പല്ലവിയാണല്ലോ. ഏതു പദ്ധതിയാണ് എന്നൊന്ന് പറഞ്ഞിരുന്നെങ്കിൽ നന്നായേനെ. കോൺ‌ഗ്രസ്സ് പ്രകടനപത്രികയിൽ ഉണ്ടായിരുന്ന നാഷണൽ എമ്പ്ലോയ്മെന്റ് സ്കീം പദ്ധതിയാണെങ്കിൽ അത് ഇടതുപക്ഷം നിർബന്ധിച്ചു നടപ്പിലാക്കി എന്നൊക്കെ പറയുമ്പോൾ അതിന്റെ ശരിയായ വിവരങ്ങൾ നമ്മെ നോക്കി ചിരിക്കും.

    ഇതിന്റെ ശരിയായ വിവരങ്ങള്‍ എന്നെ നോക്കി ചിരിക്കില്ല. ഇഞ്ചിയെ നോക്കി ചിരിക്കുമോ എന്നെനിക്കറിയില്ല. ഗരീബി ഹഠാവോ എന്നത് ഇന്ദിര ഗാന്ധിയുടെ പ്രകടന പത്രികയിലെ മുദ്രാവാക്യമായിരുന്നു. പക്ഷെ അത് കേട്ട് ഒരു ഗരീബിയും ഇന്‍ ഡ്യയില്‍ നിന്നുമോടിപ്പോയില്ല. മാത്രമല്ല ഇപ്പോല്‍ അമ്പത് ശതമാനം ഇന്‍ ഡ്യക്കാര്‍ ഗരീബികളാണെന്നാണ്, കണക്കുകള്‍ പറയുന്നതും.

    കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ അതുണ്ടോ ഇല്ലയോ എന്നതല്ല ഞാന്‍ പറഞ്ഞ കാര്യം. ഇടതു പക്ഷം കോണ്‍ഗ്രസിനു പിന്തുണ കൊടുത്തപ്പോള്‍ അവരുടെ നിര്‍ബന്ധ പ്രകാരം സി എം പി എന്ന രേഖയില്‍ എഴുതി ചേര്‍ത്തതാണു ചിലതെല്ലാം. അതേക്കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട് ഇതാണ്.

    Left to focus on promises made in CMP.

    NEW DELHI, SEPT. 9. The Left parties today decided to shift focus on prioritising the promises made in the Common Minimum Programme, especially those aimed at addressing concerns of the poor, and also the United Progressive Alliance Government's approach towards Manipur and Jammu and Kashmir.

    At a coordination committee meeting of the Left parties here, it was decided that at the next meeting with the UPA the thrust would be on finding out what steps were being taken to implement the promises made such as legislation to guarantee 100 days of employment and protect farm labour, food-for-work, drinking water augmentation, and review of the Electricity Act, 2003.
    "We want to know from the Government what its priorities are while implementing [the] promises made in the CMP which address the problems of the poor and [the] common man," the Communist Party of India national secretary, D. Raja, said.

    ഇത് 2004 ലെ റിപ്പോര്‍ട്ടാണ്. ഇതിനു ശേഷം നടന്ന എല്ലാ മീറ്റിങ്ങുകളിലും ഇടതു പക്ഷം ഇതിനു വേണ്ടി നിര്‍ ബന്ധം പിടിച്ചു. ഇതിനു വേണ്ടി പണം നല്‍ കില എനു ചിദം
    ബരം വാശി പിടിച്ചപ്പോള്‍ ഇടതു പക്ഷം സോണിയ ഗാന്ധിയെ കണ്ട് ഇതു നടപ്പാക്കിക്കുകയായിരുന്നു. അതു രണ്ടു മൂന്നു വര്‍ഷം കഴിഞ്ഞും

    കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളാന്‍ വേണ്ട നടപടിക്കു വേണ്ടി ഇടതു പക്ഷം നിര്‍ബന്ധിച്ചപ്പോള്‍ ചിദംബരം ക്ഷുഭിതനായി മീറ്റിങ്ങില്‍ നിന്നുമിറങ്ങിപ്പോകുകയും ചെയ്തു. അതിലും സോണിയ ഗാന്ധി ഇടപെട്ടാണു തീരുമാനമായത്. തീരുമാനം പക്ഷെ 2008ലെ ബജറ്റിലേ ഉണ്ടായുള്ളു. 2004 ല്‍ അധികാരത്തില്‍ വന്ന സര്‍ക്കാരണെന്നോര്‍ക്കുക. ഇതേക്കുറിച്ചൊക്കെയുള്ള റിപ്പോര്‍ട്ടുകള്‍ അന്നത്തെ മാദ്ധ്യമങ്ങളില്‍ ഉണ്ടായിരുന്നു.

    ReplyDelete
  105. ഇഞ്ചി,

    നന്ദിഗ്രാമും സിംഗൂരും സി പി എമ്മിന്റെ ഏറ്റവും വലിയ പാളിച്ചകളാണ്. ബുദ്ധദേവ് പറഞ്ഞത് അദ്ദേഹം പിന്‍വലിച്ച് മാപ്പും പറഞ്ഞു. ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്യരുതാത്തതാണു നന്ദിഗ്രാമില്‍ സംഭവിച്ചത്.

    റ്റാറ്റ പോലുള്ള കുത്തക മുതാളിമാര്‍ക്ക് കരമൊഴിവായി വ്യവസായം നടത്താനും ഭൂമി സൌജന്യമായി നല്‍കാനും നിയമമുണ്ടാക്കിയത് കോണ്‍ഗ്രസ് സര്‍ക്കാരാണ്. ഇഞ്ചി അതിനെ അനുകൂലിക്കുന്നുണ്ടോ?

    ഞാന്‍ അതിനെ അനുകുലിക്കുന്നില്ല. ശരിയായ ഇടതു പക്ഷ വിശ്വാസികളാരും അതിനെ അനുകൂലിക്കില്ല. ബുദ്ധദേവ് ചെയ്തതു പോലെ ചെയ്യാന്‍ തയ്യാറായി കേരളത്തില്‍ എളമരം കരീമും നില്‍ പ്പുണ്ട്. ബുദ്ധദേവ് കിട്ടിയ അടിയില്‍ നിന്നും പാഠം പഠിച്ചു പക്ഷെ കരീമൊന്നും പാഠം പഠിക്കുന്നില്ല.

    മമത ബംഗളില്‍ അധികാരത്തില്‍ വരുന്നതൊരു നാഴികക്കല്ലായി എനിക്കു തോന്നുന്നില്ല. 1977 നു മുമ്പ് 30 വര്‍ഷക്കലം കോണ്‍ഗ്രസു തന്നെയായിരുന്നു ബംഗാളില്‍ ഭരിച്ചിരുന്നത്. ജനങ്ങള്‍ വോട്ടു ചെയ്തു തന്നെയാണതു സംഭവിച്ചിരുന്നത്. പിന്നീട് അതേ ജനങ്ങള്‍ ഇടതു പക്ഷത്തെ വോട്ടു ചെയ്ത് 30 വര്‍ ഷം അധികാരത്തിലിരുത്തി. ഇനി ഇപ്പോള്‍ മമതയെയാണു വേണ്ടതെങ്കില്‍ അതാകട്ടെ.

    ReplyDelete
  106. ഞാന്‍ കോളേജില്‍ പി.ഡി.സി യ്ക്ക് പഠിയ്ക്കുമ്പോള്‍ ഒരു കെ.എസ്.യു നേതാവുണ്ടായിരുന്നു. ആകര്‍ഷകമായ വ്യക്തിത്വം കൊണ്ട് ആരെടെയും ആദരവു പിടിച്ചുപറ്റാന്‍ കഴിവുള്ള ആള്‍. അന്ന് പുള്ളിക്കാരന്‍ ഡിഗ്രിയ്ക്ക് പഠിയ്ക്കുകയായിരുന്നു. പിന്നീട് ഒരിയ്ക്കല്‍ കണ്ടപ്പോള്‍ പുള്ളി കാര്യവട്ടത്ത് എം.എയ്ക്ക് പഠിയ്ക്കുകയായിരുന്നു. രാഷ്ട്രീയമൊക്കെ ഇപ്പോഴുമുണ്ടോ എന്ന ചോദ്യത്തിന്‌ ചിരിച്ചുകൊന്ട് രാഷ്ട്രീയവും കൊണ്ട് അങ്ങോട്ടു ചെന്നാല്‍ കഴുത്തിനുമുകളില്‍ തലകാണില്ല എന്നായിരുന്നു മറുപടി.

    ReplyDelete
  107. കാളിദാസന്‍ മാഷെ, ഉദാരവല്‍ക്കരണവും ആഗോളീകരണവും ഇത്രയേയുള്ളൂ:

    LIBERALISATION contains two components.

    -Allow the private sector to run those activities which were restricted earlier only to public sector.

    -Relaxation of rules and regulations which were restricted to the growth of private sector.

    PEOCESSES

    -Industries reserved for public sector has been reduced from 17 to 3.

    -Private sector can also enter in to core industries like iron and steel, electricity, air transport, shipbuilding, heavy machinery and some defence goods.

    The private sector has been freed from many regulations such as (a) licensing (b) permission to import raw materials (c) regulation on price and distribution and (d) restriction on investment by large business companies.

    GLOBALISATION: Integrating the Indian economy with the world economy.

    -Many producers from outside the country can sell their goods and services in India.

    -India can also sell its goods and services to other countries.

    -Globalisation facilitates those who have capital to establish enterprises in India, produce goods for sale within the country or export them.

    -Entrepreneurs from India also can go and invest in other countries.

    -Not only the movement of capital but also the movement of people takes place.

    -Exchange of capital, technology and experience take place between the various countries of the world.

    -Govt has removed restrictions on import of goods, reduced taxes on imported goods and encouraged investors from abroad to invest in India.

    ഇത് നടപ്പാക്കിയതിന്റെ ഗുണം ഇന്ന് ഇന്ത്യയ്ക്ക് ഉണ്ട്.

    പിന്നെ CMP യും CPI(M)പ്രഷറൈസേഷനും. അത്കൊണ്ടാണല്ലൊ ഇപ്രാവശ്യം ഇടതിനെ ആശ്രയിക്കാതെ ഭരിക്കാനുള്ള മാന്‍ഡേറ്റ് യു.പി.എ.യ്ക്ക് ജനം നല്‍കിയത്.

    അഴിമതി ഒരാഗോള പ്രതിഭാസമാണ് മാഷെ. ന്യായീകരിക്കുകയല്ല. ചൈനയിലും ഉണ്ട്. ചൈനയെ പൊക്കിക്കൊണ്ട് വരുന്നതല്ല. കമ്മ്യൂണിസ്റ്റ് രാജ്യത്തിനും അതൊഴിവാക്കാന്‍ പറ്റുന്നില്ല.

    മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഷേര്‍ മാര്‍ക്കറ്റില്‍ പണം നിക്ഷേപിച്ച് വര്‍ഷാവര്‍ഷം എത്രയൊ കോടി ആദായം പറ്റുന്നതിനെ ഞാന്‍ ഈ ബ്ലോഗില്‍ ചര്‍ച്ചയ്ക്ക് വിഷയമാക്കിയിരുന്നു. പാര്‍ട്ടി ബിസിനസ്സ് തുടങ്ങിയാല്‍ ക്രമേണ പാര്‍ട്ടി ബിസ്സിനസ്സ് സ്ഥാപനമായി മാറും.മാറിക്കൊട്ടെ,ആര്‍ക്കാ ചേതം.ഇന്ത്യയില്‍ മറ്റൊരു പാര്‍ട്ടിയും ഇങ്ങനെ നേരിട്ട് ബിസിനസ്സ് നടത്തുന്നില്ല.

    ReplyDelete
  108. തൊമ്മന്‍,

    കത്തോലിക്കാ സഭയിലെ പുരോഹിതര്‍ കേരളത്തേക്കുറിച്ച് എന്തെഴുതിയാലും അത് റഷ്യയിലും ചൈനയിലും ക്യൂബയിലും ചെന്നു നില്‍ക്കും. അതേ ശൈലിയാണു തൊമ്മന്റെയും.

    നമ്മളിവിടെ ചര്‍ച്ച ചെയ്യുനത് ഇന്‍ഡ്യയിലെ കമ്യൂണിസ്റ്റുകാരേക്കുറിച്ചല്ലേ? ഇന്‍ഡ്യന്‍ ഭരണ ഘടന അനുസരിച്ച് ജനാധിപത്യം അംഗീകരിച്ച്, പാര്‍ലമെന്ററി ജനാധിപത്യത്തില്‍ പങ്കെടുക്കാമെന്നു തീരുമാനിച്ച് അതനുസരിച്ച് പ്രവര്‍ത്തിക്കുന്ന കമ്യൂണിസ്റ്റുപാര്‍ട്ടിയെ അല്ലെ വിലയിരുത്തേണ്ടത്?

    ജനാധിപത്യത്തെ അപ്പാടെ തമസ്കരിച്ച് കോടതികളെ സ്വന്തം വരുതിയിലാക്കി തികച്ചും ഏകാധിപതിയായി ഇന്ദിരാ ഗാന്ധി ഭരിച്ചിട്ട്, ഇവിടത്തെ ജനാധിപത്യം ഇല്ലാതായോ?

    ക്യാപ്പിറ്റലിസം നടപ്പിലുള്ള എത്രയോ രാജ്യങ്ങളില്‍ സ്വേച്ഛാധിപതികളും ഏകാധിപതികളും പട്ടാള മേധാവികളും ഭരണം നടത്തിയിട്ടുണ്ട്. ഇപ്പോഴും നടത്തുന്നു. തൊമ്മനൊക്കെ പറയുന്നതനുസരിച്ചാണെങ്കില്‍ അതു പോലെയുള്ള അവസ്ഥ ഇന്‍ഡ്യയിലും അമേരിക്കയിലും ഒക്കെ വന്നു കൂടെ? തൊമ്മനൊന്നും അതു ചോദിക്കാത്തതെന്തുകൊണ്ടാണ്?

    കേരളത്തില്‍ കമ്യൂണിസ്റ്റുകാര്‍ പല പ്രാവശ്യം ഭരിച്ചിട്ടും തൊമ്മന്‍ പേടിക്കുന്നപോലെ ഒന്നും സംഭവിച്ചില്ല. ഇനി സംഭവിക്കയുമില്ല. അതു മാത്രമല്ല കോണ്‍ഗ്രസുകാര്‍ കമ്യൂണിസ്റ്റുകാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിച്ച പലതും നടപ്പിലാക്കുകയും ചെയ്തു. മുണ്ടശ്ശേരിയുടേ വിദ്യാഭ്യാസ ബില്ലായിരുന്നു വിമോചന സമരത്തിന്റെ പ്രധാന ഹേതു. അതിനെതിരെ പട നയിച്ച ആന്റണിയാണ്, 1972ല്‍ അതേ വിദ്യാഭ്യാസ ബില്‍ കുറുച്ചൊക്കെ വിട്ടു കളഞ്ഞ് നടപ്പാക്കിയത്. 1959ല്‍ പുരോഹിതര്‍ കമ്യൂണിസ്റ്റുകാരെ വിളിച്ച തെറി മുഴുവനും 1972ല്‍ ആന്റണിയെ വിളിച്ചു. ആന്റണി എന്തുകൊണ്ട് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ക്ക് നിയന്ത്രണം കൊണ്ടു വന്നു എന്നു പറയാമോ?

    സിപിഎമ്മുകാര്‍ക്ക് നല്ല സ്വാധീനമുള്ളയിടങ്ങളില്‍ അവരുടെ പ്രവര്‍ത്തന രീതി എതിരാളികളെ ഭീഷണികൊണ്ടും ബലപ്രയോഗം കൊണ്ടും ഒതുക്കുക എന്ന സ്റ്റാലിനിസ്റ്റ് രീതി തന്നെയാണ്.

    ഇത് ഒട്ടും വാസ്തവമില്ലാത്ത പ്രസ്താവനയാണ്. ഇത് സത്യമായിരുനെങ്കില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കണ്ണൂരൊക്കെ നിഷ്പ്രയാസം സി പി എം ജയിക്കുമായിരുന്നു. കേരളത്തിലും ബംഗളിലും മത്സരിച്ച എല്ലാ സീറ്റുകളും ജയിക്കുമായിരുന്നു. പക്ഷെ അതല്ലല്ലൊ സംഭവിച്ചത്. ഒറ്റ സീറ്റു പോലും ജയിച്ചില്ല. അതൊക്കെ എതിരാളികളെ ഒതുക്കുന്നതാണെന്നു പറഞ്ഞാല്‍ ഞാനേതായാലും വിശ്വസിക്കില്ല.

    ReplyDelete
  109. kalidasan,
    കത്തോലിക്കാ സഭയിലെ പുരോഹിതര്‍ കേരളത്തേക്കുറിച്ച് എന്തെഴുതിയാലും അത് റഷ്യയിലും ചൈനയിലും ക്യൂബയിലും ചെന്നു നില്‍ക്കും. അതേ ശൈലിയാണു തൊമ്മന്റെയും.
    :-) :-) ചിലപ്പോള്‍ എനിക്കും അങ്ങനെ തോന്നാറുണ്ട് . എന്ത് ചെയ്യാം ഒരു വീക്നസു ആയിപ്പോയി :-) ആരെങ്ങിലും ഇതൊക്കെ പറയന്റെ?

    ReplyDelete
  110. വെറുതെ നുണകള്‍ വിളമ്പാതെ കാളിദാസ; എന്നെക്കൊണ്റ്റ് കണക്കുകള്‍ നിരത്തിച്ച് ബാക്കിയുള്ളവരെ ബോറടിപ്പിക്കാന്‍ ഇടകൊടുക്കരുത്.

    ഞാന്‍ നുണകളൊന്നും പറഞ്ഞില്ലല്ലോ തൊമ്മാ. എന്തിനാണു മറ്റു രാജ്യങ്ങളിലെ കണക്കുകള്‍ അന്വേഷിച്ചു പോകുന്നത്? ഒരു കമ്യൂണിസ്റ്റു രാജ്യത്തുനിനും ആര്‍ക്കും ഒന്നും റിപ്പോര്‍ട്ട് ചെയ്യാന്‍ ആകില്ല. ആകുമെങ്കില്‍ അത് താങ്കള്‍ മനസിലാക്കിയതിലെ തെറ്റാണ്. എവിടെയെങ്കിലും കിട്ടിയ ചില കേട്ടു കേഴ്വിയുടെ അടിസ്ഥാനത്തില്‍ പാശ്ചാത്യ മാദ്ധ്യമങ്ങളും കമ്യൂണിസ്റ്റു വിരോധികളും സൃഷ്ടിച്ചെടുത്ത കണക്കുകളല്ലേ താങ്കളുടെ കയ്യിലുള്ളത്? അതിലും ഒക്കെ വിശ്വസിക്കാവുന്ന കണക്കുകള്‍ ഇവിടെ ഇന്‍ഡ്യയില്‍ തന്നെ ഇല്ലേ തൊമ്മാ?

    അടിയന്തരാവസ്ഥക്കാലത്ത് ഇന്‍ഡ്യയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി എത്ര ആളുകളെ കൊന്നൊടുക്കി?
    സന്‍ ജയ് ഗാന്ധി എത്ര ചേരികള്‍ ബുള്‍ ഡോസര്‍ ഉപയോഗിച്ച് ഇടിച്ചു നിരപ്പാക്കി?
    എത്രപേരെ വന്ധ്യം കരിച്ചു?
    ഇന്ധിരാ ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ എത്ര സിഖുകാരെ കോണ്‍ഗ്രസുകാര്‍ വധിച്ചു?
    ഗുജറാത്തില്‍ മോഡീ എത്ര പേരെ കൊലപ്പെടുത്തി?
    മോഡി വ്യാജ ഏറ്റുമുട്ടലില്‍ പോലീസുകാരെക്കൊണ്ട് എത്ര പേരെ വധിച്ചു ഇതു വരെ?
    മവോയിസ്റ്റുകള്‍ എന്നു മുദ്ര കുത്തി എത്ര പേരെ ഇപ്പോള്‍ ദിവസവും കൊന്നൊടുക്കുന്നുണ്ട്?

    ഇതൊക്കെയല്ലെ ഇന്‍ഡ്യക്കാരെന്ന നിലയില്‍ തൊമ്മനും ഞാനുമൊക്കെ അന്വേഷിക്കേണ്ടത്?
    അല്ലാതെ റഷ്യയിലെ ഇരുമ്പു മറക്കുള്ളില്‍ നടന്നിരിക്കം എന്നൂഹിച്ചെഴുതുന്ന കണക്കുകളോ?

    ഇന്‍ഡ്യന്‍ കണക്കുകള്‍ ഇഷ്ടമല്ലെങ്കില്‍, അമേരിക്ക ഇറാക്കില്‍ എത്ര പേരെ ഇതിനകം കൊന്നൊടുക്കി?

    സയണിസ്റ്റുകള്‍ എത്ര പാലസ്തീന്‍ കാരെ ഇതിനകം കൊന്നൊടുക്കി?

    അണു ബോംബിട്ട് അമേരിക്ക ജപ്പാനില്‍ എത്ര പേരെ കൊന്നൊടുക്കി? എത്ര പേരെ നിത്യ രോഗികളാക്കി?
    അമേരിക്ക വിയറ്റ്നാമിലും കംബോഡിയയിലും എത്ര പേരെ കൊന്നൊടുക്കി?

    ഈ കണക്കുകളൊന്നും ആരും ഊഹിച്ചെഴുതുന്നതല്ല. എന്റെയും താങ്കളുടേയും മുന്നില്‍ നടക്കുനതിന്റെ ചിത്രമാണ്.

    ReplyDelete
  111. എന്നാല്‍ പട്ടാളക്കാരോട് പോലും മേലധികാരികളുടെ ആജ്ഞ അനുസരിക്കേണ്ടെന്ന് ജയപ്രകാശ് നാരായണന്‍ ആഹ്വാനം ചെയ്യുന്നേടത്ത് വരെ കാര്യങ്ങള്‍ എത്തി.

    എന്തുകൊണ്ടാണ്, അത് സംഭവിച്ചത് മാഷേ?

    ഇന്ദിരക്കും മേലെയുള്ള അധികാരിയായ കോടതി വിധിയെ ഇന്ദിര അനുസരിക്കാതിരുന്നതുകൊണ്ടല്ലേ അതൊക്കെ സംഭവിച്ചത്? ഇന്ദിര കോടതിക്കും മേലെ ആയിരുന്നില്ലല്ലോ? അലഹബാദ് ഹൈക്കോടതി തെരഞ്ഞെടുപ്പു റദ്ദാക്കിയപ്പോള്‍ ഇന്ദിര മാറിനിന്നിരുന്നെങ്കില്‍ ജയപ്രകാശ് നരായണന്‍ ഇതുപോലെ ആഹ്വാനം നടത്തില്ലായിരുന്നു. കോടതിയെ അനുസരിക്കാന്‍ മനസില്ലാത്ത ഇന്ദിരയുടെ ആജ്ഞ്ഞ അനുസരിക്കണമെന്ന് എനിക്കും തോന്നുന്നില്ല. ഗാന്ധിജിയുടെ നിസഹഹകരണ സമരവും അതു പോലെയൊക്കെ തന്നെയായിരുന്നു.

    അപ്പോള്‍ സോഷ്യലിസം ഞാന്‍ മനസ്സിലാക്കിയ പോലെ തന്നെയാണെന്ന് മാഷ് അംഗീകരിച്ചു അല്ലേ?

    അല്ലല്ലോ.
    ഉത്പാദന വിതരണ സംവിധാനങ്ങള്‍ സമൂഹത്തിന്റെ പൊതു ഉടമസ്ഥതയിലാകുന്ന ഒരു വ്യവസ്ഥിതിയാണു സോഷ്യലിസം. സര്‍ക്കാര്‍ എന്ന വാക്ക് അതില്‍ വരുന്നില്ല. Collective ownership of the Community എന്ന വാക്കുകളാണവിടെ ഉപയോഗിക്കപ്പെടുന്നത്.

    കമ്യൂണിസ്റ്റ് ചിന്തയില്‍ സോഷ്യലിസം കമ്യൂണിസത്തിലേക്കുള്ള ആദ്യ പടിയാണ്. എന്നു വച്ചാല്‍ imperfect implementation of collectivist principlesഎന്നാണതിനര്‍ത്ഥം . കമ്യൂണിസത്തില്‍ പോലും സര്‍ക്കാര്‍ ഉടമസ്ഥതയിലല്ല ഇതൊന്നും. അവിടെ ഉടമ കമ്യൂണുകളാണ്. കമ്യൂണൂകളില്‍ സര്‍ക്കാര്‍ ഒരു ഘടകമേ അല്ല.

    കമ്യൂണിസം പൂര്‍ണ്ണമായും എല്ലാ സ്വത്തുക്കളും പൊതു ഉടമയിലാക്കുമെന്ന് പറഞ്ഞിട്ടില്ല. കമ്യൂണിസ്റ്റു മാനിഫെസ്റ്റോയില്‍ പോലും സ്വകാര്യ സ്വത്തിനേക്കുറിച്ചു പറയുന്നുണ്ട്.

    ReplyDelete
  112. ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്‌. വോട്ട്‌ വര്‍ധിച്ചെന്ന സംസ്‌ഥാന സെക്രട്ടേറിയറ്റിന്റെയും നേതാക്കളുടെയും അഭിപ്രായം തിരുത്തണമെന്നു സംസ്‌ഥാനസമിതിയില്‍ ആവശ്യമുയര്‍ന്നു. സമൂഹത്തില്‍ അപഹാസ്യരാവുകയായിരിക്കും പൊള്ളയായ അവകാശവാദങ്ങളുടെ അനന്തരഫലമെന്നും വിമര്‍ശനമുയര്‍ന്നു. തുടര്‍ന്ന്‌ സംസ്‌ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍ തിരുത്താന്‍ തീരുമാനമായി.

    (full article here)

    ReplyDelete
  113. സോഷ്യലിസം ഒരു സിദ്ധാന്തം എന്ന നിലയില്‍ പരക്കെ അംഗീകാരം നേടുകയും എന്നാല്‍ പ്രയോഗത്തില്‍ അതിന്റെ തടസ്സങ്ങള്‍ ബോധ്യമാകാതിരിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലാണ് കോണ്‍ഗ്രസ്സ് ആവഡിയില്‍ വെച്ച് സോഷ്യലിസം അതിന്റെ സാമ്പത്തിക നയമായി പ്രഖ്യാപിച്ചത്. എന്നാല്‍ സ്വാതന്ത്ര്യം കിട്ടുമ്പോഴേക്കും സ്റ്റാലിന്‍ സോവിയറ്റ് യൂനിയനില്‍ കുലാക്കുകള്‍ എന്നറിയപ്പെട്ട ഭൂവുടമകളെ ഉന്മൂലനം ചെയ്തും മറ്റും സോഷ്യലിസം നടപ്പാക്കിയതിന്റെ കഥകള്‍ പുറത്ത് വന്നിരുന്നു. സ്റ്റാലിന്റെ ക്രൂരതകള്‍ വെളിവാക്കുന്ന ക്രൂഷ്‌ചേവിന്റെ റിപ്പോര്‍ട്ട് കമ്മ്യൂണിസത്തെ കുറിച്ചും സോഷ്യലിസത്തെക്കുറിച്ചും ഭീതി പടര്‍ത്തിയിരുന്നു.

    ഇവിടെ ഞാന്‍ മാഷിനോട് വിയോജിക്കുന്നു. 1936 ലെ ആവഡി സമ്മേളനത്തില്‍ ആണു നെഹ്രു സോഷ്യലിസം നയമായി സ്വീകരിക്കണമെന്ന നിര്‍ദേശം വച്ചത്. പക്ഷെ ഗാന്ധിജിയും പട്ടേലും അതിനെ എതിര്‍ത്തു. അതുകൊണ്ട് അന്നൊന്നും സോഷ്യലിസം കോണ്‍ഗ്രസിന്റെ അജണ്ട ആയില്ല. 1957 ലെ പൊതു തെരഞ്ഞെടുപ്പിലാണ്, സോഷ്യലിസം കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയത്. പ്രകടന പത്രികയിലെ വാചകങ്ങള്‍ ഇവയാണ്.

    The basic objective of Congress , it must be repeated are democracy and Socialism . Caste and class have no place in the socialist order envisaged by the Congress.

    ഇന്‍ഡ്യയുടെ മൂന്നാം പഞ്ചവത്സര പദ്ധതിയില്‍ സോഷ്യലിസ്റ്റ് നയങ്ങളും ഉള്‍പ്പെടുത്തിയിരുന്നു.

    he ascent socialist pattern of the society of the attainment of opportunity for all.

    1976ലെ 42)ം ഭരണഘടന ഭേദഗതിയിലൂടെയാണ്, സോഷ്യലിസം ഇന്‍ ഡ്യയുടെ ഔദ്യോഗിക നയമായി ഉള്‍ പ്പെടുത്തിയതും.


    ഇത് രണ്ടും സ്വതന്ത്ര്യം കിട്ടിയതിനും എത്രയോ കാലങ്ങള്‍ക്ക് ശേഷമാണ്. ഇന്ദിരക്കും നെഹ്രുവിനും മാഷു പരാമര്‍ശിച്ച കാര്യങ്ങളേക്കുറിച്ച് ഒരറിവും ഇല്ലായിരുന്നു എന്നു കരുതാനാകുമോ?

    ReplyDelete
  114. നരസിംഹറാവുവിന്റെ കാലം ആകുമ്പോഴേക്കും ഉദാരവല്‍ക്കരണവും,ആഗോളീകരണവും സ്വീകരിക്കാതെ മുന്നോട്ട് പോകാന്‍ കഴിയാത്ത ഒരു ആഗോള സാഹചര്യം നിലവില്‍ വന്നുകഴിഞ്ഞിരുന്നു. ഇന്ന് നെഹ്‌റുവിയന്‍ നയങ്ങള്‍ക്ക് ഒരു പ്രസക്തിയുമില്ല. പൊതുമേഖല തന്നെ വേണോ എന്നിടത്തേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. തെറ്റോ ശരിയോ എന്നതല്ല കാലത്തിന്റെ അനിവാര്യതകള്‍ ഏറ്റുവാങ്ങേണ്ട അവസ്ഥയിലാണ് നമ്മള്‍.

    ഇവിടെയും വിയോജിക്കുന്നു.

    ഇന്നത്തെ സാഹചര്യത്തെ മനസിലാക്കാത്തതു കൊണ്ടാണ്, ഈ അഭിപ്രായം. ശക്തമായ പൊതു മേഖല തന്നെയായിരുനു ഇന്‍ഡ്യയുടെ സാമ്പത്തിക സംവിധാനത്തിന്റെ അടിത്തറ. ഇന്ദിരാ ഗാന്ധി യുടെ ബാങ്കു ദേശസാല്‍ക്കരണമാണ്, ഇന്‍ഡ്യന്‍ സമ്പദ് വ്യവസ്ഥയെ രക്ഷിച്ചതെന്നാണ്, മന്‍ മോഹന്‍ സിംഗും സോണിയ ഗാന്ധിയും പറയുന്നത്. സോഷ്യലിസം ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത് ഇന്ദിരാ ഗാന്ധിയുടെ സ്റ്റണ്ടാണെന്ന മാഷിന്റെ പരാമര്‍ശത്തിനുള്ള മറുപടിയാണു മന്‍ മോഹന്‍ സിംഗും സോണിയ ഗാന്ധിയും പറഞ്ഞത്.

    അമേരിക്കയില്‍ 120 ബാങ്കുകള്‍ തകര്‍ന്ന ആഗോള സാഹചര്യം മാഷിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകില്ല. പക്ഷെ ആ ബാങ്കുകളെ ഒക്കെ ഏറ്റെടുത്ത ഒബാമക്ക് ആ സാഹചര്യം ശരിക്കും മനസിലായി. ബാങ്കുകള്‍ ദേശസാല്‍ക്കരിക്കുക എന്നത് സോഷ്യലിസ്റ്റ് നയമാണെന്നു മാഷിനറിയില്ല എന്നു ഞാന്‍ കരുതുന്നില്ല.. സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിലേതു പോലെ സമ്പത്തിക രംഗത്ത് കര്‍ശന നിയന്ത്രണം വേണമെന്നാണ്, ജി 20 ഉച്ചകോടിയില്‍ ഒബാമയും മറ്റുള്ളവരും കൂടി തീരുമാനിച്ചത്.

    ക്യാപ്പിറ്റലിസത്തിന്റെ പരകോടിയായ അമേരിക്കന്‍ സമ്പദ് വ്യവസ്ഥ തകര്‍ന്നതിന്റെ പ്രതിവിധി അവര്‍ സോഷ്യലിസ്റ്റ് ആശയങ്ങളിലാണു തപ്പുന്നത്. മാഷിനതൊന്നും മനസിലാകാത്തതില്‍ എനിക്ക് വലിയ അത്ഭുതം തോന്നുന്നു.

    നെഹ്രൂവിയന്‍ സോഷ്യലിസത്തിനു മാത്രമാണ്, ഇന്‍ഡ്യയിലിന്ന് പ്രസക്തി. പൊതു മേഖലക്ക് പ്രസക്തിയുണ്ടെന്ന് തെളിയിക്കുന്നതാണ്, 120 സ്വകാര്യ ബാങ്കുകള്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൊണ്ടു വന്ന അമേരിക്കയിലെ പ്രതിഭാസം. അടുത്തിടെ അമേരിക്കന്‍ നിയമ നിര്‍മ്മാണ സഭ പാസ്സാക്കിയ മെഡിക്കെയര്‍ ബില്ലും പൊതു മേഖലയുടെ പ്രസക്തി അവിടെ ഉണ്ടെന്ന് തെളിയിക്കുന്നതാണ്.

    പൊതുമേഖല തന്നെ വേണം എന്നിടത്തേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. അമേരിക്ക പിന്തുടര്‍ന്ന സമ്പദ് വ്യവസ്ഥയിലെ തെറ്റില്‍ നിന്നും കാലത്തിന്റെ അനിവാര്യതകളായ ശരികള്‍ ‍ ഏറ്റുവാങ്ങേണ്ട അവസ്ഥയിലാണ് നമ്മള്‍. ബാങ്ക് ദേശസാല്‍ക്കരണം എന്ന ശരി നമ്മുടെ സമ്പദ് വ്യവവസ്ഥയെ രക്ഷപ്പെടുത്തി എന്ന തിരിച്ചറിവുള്ളവര്‍ പൊതു മേഖല തെറ്റാണെനു പറയില്ല.
    ഇന്ദിരാ ഗാന്ധി ബാങ്കുകള്‍ ദേശസാല്‍ക്കരിച്ചില്ലായിരുന്നു എങ്കില്‍ ഇന്‍ഡ്യയിലെ മിക്ക ബാങ്കുകളും തകര്‍ന്നു പോയേനെ. എങ്കില്‍ ഇന്‍ഡ്യന്‍ സമ്പദ് വ്യവസ്ഥക്കെന്തു പറ്റുമായിരുന്നു എന്ന് ഞാന്‍ മാഷിനെ പറഞ്ഞു മനസിലാക്കിക്കേണ്ടതില്ലല്ലോ.

    ReplyDelete
  115. കാളിദാസന്‍ മാഷെ, ഉദാരവല്‍ക്കരണവും ആഗോളീകരണവും ഇത്രയേയുള്ളൂ:

    അല്ല മാഷേ. കോഡയും റെഡ്ഡിമാരും ഒക്കെ വ്യക്തികളാണ്. അവരുടെ കൊള്ളയില്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും ഒരു പങ്കുമില്ല. എന്നൊക്കെയാണു മാഷു പറഞ്ഞത്. കോഡ 4000 കോടിയുടെ ഉറവിടം ഉദാരവല്‍ക്കരണവും ആഗോളീകരണവും ആണെന്നേ ഞാന്‍ പറഞ്ഞുള്ളു. അതല്ല എന്നാണെങ്കില്‍ ആ അഴിമതിയുടെ ഉറവിടം എന്താണെന്നു മാഷ് പറ. അതിനു പകരം ഉദാരവല്‍ക്കരണത്തെയും ആഗോളീകരണത്തെയും വിസ്തരിക്കാതെ.

    ReplyDelete
  116. ഇത് നടപ്പാക്കിയതിന്റെ ഗുണം ഇന്ന് ഇന്ത്യയ്ക്ക് ഉണ്ട്.

    ഉണ്ട് ശരിക്കും ഉണ്ട്. ആഗോളവത്കരണം നടപ്പിലാക്കിയപ്പോള്‍ ഇന്‍ഡ്യയിലെ നാണ്യ വിളകളുടെ വിലയിടിഞ്ഞു. അവ നഷ്ടത്തിലായി. പല എസ്റ്റേറ്റുകളും പൂട്ടിക്കഴിഞ്ഞു. ആയിരങ്ങള്‍ക്ക് ജോലി നഷ്ടപ്പെട്ടു. പരുത്തി കര്‍ ഷകരും മറ്റു കര്‍ഷകരും ആത്മഹത്യ ചെയ്തു. ഓസ്റ്റ്രേലിയയില്‍ നിന്നും അമേരിക്കയില്‍ നിന്നും ഇന്‍ഡ്യന്‍ മാര്‍ക്കറ്റില്‍ കിട്ടുന്നതിനേക്കാള്‍ കൂടിയ വിലക്ക് ഗോതമ്പിറക്കുമതി ചെയ്ത് അവിടത്തെ കര്‍ഷകരെ മന്‍ മോഹന്‍ സിംഗ് സഹായിച്ചു. ഇപ്പോള്‍ ആസിയന്‍ കരാര്‍ വഴി കൂടുതല്‍ സാധനങ്ങള്‍ ഇറക്കുമതി ചെയ്ത് അവരെയും സഹായിച്ച്, ഇന്‍ഡ്യന്‍ കര്‍ഷകരുടെ വളഞ്ഞ നടുവ് ഒടിക്കുന്നു.

    കാളിദാസന്‍ മാഷ് അങ്ങ് കാട് കയറുകയാണല്ലൊ. എല്ലാം ബൂര്‍ഷ്വാ പ്രചരണമാണെന്ന ആ‍ പഴയ കമ്മ്യൂണിസ്റ്റ് തന്ത്രം പൊടി തട്ടി പുറത്തെടുക്കാന്‍ ശ്രമിക്കുകയാണല്ലെ?


    കമ്യൂണിസ്റ്റ്യ് രാജ്യങ്ങളിലുള്ള അവസ്ഥ അറിയാതെ മാഷു പലതും ഭാവനയില്‍ നിന്നു എഴുതുന്നതല്ലേ ഇതൊക്കെ. പഴയ സോവിയറ്റ് യൂണിയനിലോ കിഴക്കന്‍ യൂറോപ്പ്യന്‍ രാജ്യങ്ങളിലോ ആര്‍ക്കും ഇഷ്ടം പോലെ സഞ്ചരിക്കാന്‍ അനുവദമുണ്ടായിരുന്നില്ല എന്നതല്ലേ സത്യം.വിദേശത്തു നിന്നും വരുന്ന ആര്‍ക്കും പോലീസുകാരുടെ അകമ്പടിയില്ലാതെ ഒരിടത്തും പോകാനാകുമായിരുന്നില്ല. അവിടങ്ങളില്‍ നടന്ന സംഭവങ്ങള്‍ , മാഷു പറയുന്ന കൊലപാതകങ്ങള്‍ ഉള്‍പ്പടെ അവിടത്തുകാരു പോലും അറിയാനുള്ള സാഹചര്യമില്ലായിരുന്നു. അടിയന്താവസ്ഥക്കലത്ത് രാജന്‍ കൊല്ലപ്പെട്ടത് മാഷറിയാതിരുന്നതു പോലെ.

    ഇന്നത്തെ ചൈനയിലും വിയറ്റ്നാമിലും ക്യൂബയിലും അതാണവസ്ഥ.

    അടിയനതരാവസ്ഥയെ മാഷ് ന്യയികരിച്ചത്, വ്യവസ്ഥിതിക്കെതിരെ സമരം ചെയ്തവര്‍ക്ക് ഷോക്ക് ട്രീറ്റ്മെന്റ് നല്‍കിയതാണെന്നായിരുന്നു. സോവിയറ്റ് യൂണിയനിലെയും മറ്റ് കമ്യൂണിസ്റ്റു രാജ്യങ്ങളിലെയും വ്യവസ്ഥിതിക്കെതിരെ സമരം ചെയ്തവര്‍ക്ക് അവര്‍ ഷോക്ക് ട്രീറ്റ്മെന്റ് കൊടുത്തു. അതൊക്കെ ശരിയോ തെറ്റോ എനു തീരുമാനിക്കുന്നത് ഓരോരുത്തരുടെയും ചിന്താഗതി അനുസരിച്ചാണ്. മാഷ് അടിയന്താരാവസ്ഥ ശരിയാണെന്നു പറയുന്നതു പോലെ അവിടെയുള്ള കമ്യൂണിസ്റ്റുകാരും പറയും. മാഷിപ്പോള്‍ പറയുന്ന പ്രചരണം തനെയല്ലേ മാഷ് ആക്ഷേപിക്കുന്ന കമ്യൂണിസ്റ്റു പ്രചരണവും. അടിയന്ത്ഹരാവസ്ഥക്കു തൊട്ടു മുമ്പ് നില നിന്ന വ്യവസ്ഥിതിക്കെതിരെ ആണു ജയപ്രകാശ് നാരയണ്‍ ഉള്‍പടെയുള്ളവര്‍ സമരം ചെയ്തത്.
    ഇന്‍ഡ്യയില്‍ ഇപ്പോഴുള്ള വ്യവസ്ഥിതിക്കെതിരെയാണു മവോയിസ്റ്റുകളും നക്സലുകളും സമരം ചെയ്യുനത്.

    കേരളത്തിലെ 1959 ലെ വ്യവസ്ഥിതികെതിരെ സമരം ചെയ്തത് നല്ലത്. ഇന്‍ഡ്യയില്‍ 1975 ല്‍ ഉണ്ടായിരുന്ന വ്യവസ്ഥിതിക്കെതിരെ സമരം ചെയ്തത് തെറ്റ്. കമ്യൂണിസ്റ്റു രാജ്യങ്ങളിലെ വ്യവസ്ഥിതിക്കെതിരെ സമരം ചെയ്തത് ശരി. ഇതല്ലെ മാഷിന്റെ നിലപാട്.

    50 കളിലും 60 കളിലും അമേരിക്കയിലെ ഇടതു പക്ഷ ചിന്താഗതിക്കാരെ തെരഞ്ഞെടുത്ത് പീഠിപ്പിക്കുകയും ജയിലടക്കുകയും ചെയ്തിരുന്നു. അവര്‍ വ്യവസ്ഥിതിക്കെതിരെ ഒരു സമരവും ചെയ്തിരുന്നില്ല. ഇടതുപക്ഷ ആശയങ്ങള്‍ എഴുത്തിലുടെ പ്രകടിപ്പിക്കുന്ന എന്നേപ്പോലുള്ളവര്‍ അന്ന് അവിടെ ജീവിച്ചിരുന്നു എങ്കില്‍ നിശ്ചയമായും പീഠിപ്പിക്കപ്പെടുമായിരുന്നു. മക്കാര്‍ത്തിയിസം എന്നറിയപ്പെടുന്ന ആ കിരതത്വത്തെ മാഷ് പിന്തുണക്കുമെന്നുറപ്പാണ്. ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും കമ്യൂണിസ്റ്റുകാര്‍ക്കെതിരെ ഉള്ള ഏതു നീക്കവും ഷോക്ക് ട്രീറ്റ് മെന്റ് എന്ന ഓമന പേരിട്ട് ന്യായീകരിക്കുന്നത് ശരിയാണോ എന്നു മാഷുതനെ സ്വയം ആലോചിക്കുക

    കമ്യൂണിസ്റ്റു രാഷ്ടങ്ങളായ ചൈനയിലും വിയറ്റ് നാമിലും നടക്കുന്ന കാര്യങ്ങള്‍ പുറത്തുള്ളവര്‍ അറിയുന്നില്ല. കുറെ സെസുകള്‍ കണ്ട് അതാണു ചൈന എന്നാണു പാശ്ചാത്യ ലോകം മനസിലാക്കുനത്. മാഷും അതു പോലെ ചിലതെല്ലാം മനസിലാക്കി. അത് സത്യമാണെന്നു വിശ്വസിക്കുന്നു.

    മാര്‍ക്സ് അദ്ദേഹത്തിന്റെ തീയറി പ്രയോഗവല്‍ക്കരിക്കുന്നതിന് രൂപരേഖ തയ്യാറാക്കിയിരുന്നില്ല. ലെനിന്‍ ആണ് അപക്വമായ ഒരു വസ്തുനിഷ്ടസാഹചര്യത്തില്‍ അത് പ്രാവര്‍ത്തികമാക്കാന്‍ മുതിര്‍ന്നത്.

    മാര്‍ ക്സ് ഒരു പുതിയ വ്യവസ്ഥ ആവിഷ്ക്കരിച്ചു. അതിനു പ്രത്യേക നിയമങ്ങളൊന്നും ഇല്ല. പിന്തുടരാന്‍ പറ്റിയ ഒരു പറ്റം ആശയങ്ങള്‍ അതിലുണ്ട്. അതില്‍ ആകൃഷ്ടരായ ജനങ്ങള്‍ അതു നടപ്പിലാക്കി. അതു കൊണ്ടാണത് പല ഇടങ്ങളിലും പല രൂപത്തില്‍ ആയത്. സോവിയറ്റ് യൂണീയന്‍ നടപ്പിലാക്കിയ രീതിയില്‍ അല്ല കമ്യൂണിസം ചൈന നടപ്പില്‍ വരുത്തിയത്. സംഘടനാ വിഷയത്തില്‍ ലെനിന്‍ പിന്തുടര്‍ന്ന ചട്ടക്കൂടാണ്, ഇന്‍ഡ്യയില്‍ സി പി എം പിന്തുടരുന്നത്. പക്ഷെ ഭരണ രംഗത്ത് അവര്‍ ലെനിന്റെ നടപടുകളല്ല പിന്തുടര്‍ന്നതും പിന്തുടരുന്നതും.

    ReplyDelete