Pages

മായാവതിയെ പ്രധാനമന്ത്രിയാക്കൂ,ഇന്ത്യയെ രക്ഷിക്കൂ!

ഉത്തര്‍ പ്രദേശില്‍ കടുത്ത വരള്‍ച്ചയാല്‍ ജനം കഷ്ടപ്പെടുമ്പോള്‍ മുഖ്യമന്ത്രി മായാവതി ശിലകള്‍ നിര്‍മ്മിക്കാന്‍ പൊതുഖജനാവില്‍ നിന്ന് ഒതുക്കിയത് 656 കോടി രൂപയാണെന്ന് അസംബ്ലിയില്‍ പ്രസ്ഥാവിക്കപ്പെട്ടു. മായാവതിയ്ക്ക് പുതിയ ഹെലികോപ്റ്റര്‍ വാങ്ങാന്‍ 10 കോടി വേറെയും ഒതുക്കിയിട്ടുണ്ട്. ദോഷം പറയരുത്, വരള്‍ച്ചാ നിവാരണത്തിന് 250 കോടിയും ഒതുക്കിയിട്ടുണ്ട്. കേന്ദ്രത്തില്‍ നിന്ന് 250 കോടി ആവശ്യപ്പെടുകയും ചെയ്യും.
സംസ്ഥാനം മുഴുവന്‍ മായാവതി, കന്‍ഷിറാം, അംബേദ്ക്കര്‍ എന്നിവരുടെയും ബി.എസ്.പി.യുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ ആനയുടെയും പൂര്‍ണ്ണകായ പ്രതിമകളുമാണ് സ്ഥാപിക്കുക. സ്മാരകങ്ങള്‍ , പാര്‍ക്കുകള്‍ എന്നിവയും തകൃതിയായി സ്ഥാപിച്ചു വരുന്നു.
മായാവതി ഇന്ത്യന്‍ പ്രധാനമന്ത്രി ആയാല്‍ ഇത്തരം പ്രതിമകള്‍ ഇന്ത്യയൊട്ടുക്ക് സ്ഥാപിക്കാന്‍ അവര്‍ നടപടി എടുത്തേക്കും.